30

960 165 120
                                    

അന്ന് രാത്രി വൈഭവിന്റെ നെഞ്ചിലെ ചൂടിൽ പറ്റിച്ചേർന്നാണ് ഭാഗ്യ മയങ്ങിയത്....

പിറ്റേനു അവളെകൾ മുമ്പു ഉണർന്നതും അവനാണ്...

ഭാഗ്യയെ ഒന്ന് നോക്കി അവൻ.. ആ കണ്ണുകളിൽ ഇപ്പോഴും അവളോടുള്ള പ്രണയം വ്യക്തമായി കാണാം.....

വൈഭവിന്റെ നോട്ടം തന്നിലേക്കു പതിയുന്നു എന്ന് ഉൾബോധം തോന്നിയതാവാം ഭാഗ്യയുടെ കണ്ണുകൾ ഒന്ന് ചിമ്മി.... പതിയെ തുറക്കപ്പെട്ടു...

വൈഭവ് : Good മോർണിംഗ് ശ്രീ...

നിറഞ്ഞ ചിരിയാൽ അവൻ അതുപറയുമ്പോൾ അവൾ അവനെ തന്നെ നോക്കി കിടന്നുപോയി...

ചിരിക്കുമ്പോഴും ഗൗരവക്കാരനായിരിക്കുമ്പോഴും വൈഭവിനു രണ്ടു മുഖങ്ങൾ ആണെന്ന് അവൾ ഒരു മാത്ര ഓർത്തുപോയി...

വൈഭവ് : താൻ എന്തെ ഇങ്ങനെ എന്നെ നോക്കിക്കൊണ്ടിരിക്കുന്നെ....

അവന്റെ ആ ചോദ്യത്തിൽ അവൾ കണ്ണുകൾ അകറ്റി, പതിയെ ബെഡിൽ നിന്നെഴുനേറ്റു, ക്ലോക്കിലേക്കു നോക്കി...

ഭാഗ്യ : ഇന്ന് ഓഫീസിൽ പോവണ്ടേ...

വൈഭവ് : വേണ്ട.. ഞാൻ പറഞ്ഞതല്ലേ..  സാന്ദ്രയെ കാണാൻ പോവാമെന്ന്...

അവളുടെ നെറുകയിൽ ഒന്ന് തലോടികൊണ്ടവൻ പറഞ്ഞു...

വൈഭവ് : ഇപ്പോ എന്തേലും അസ്വസ്ഥത തോന്നുണ്ടോ...??

ഭാഗ്യ അതിന് മറുപടിയെന്നോണം ഇല്ല എന്ന് തലയാട്ടി...

വൈഭവ് : എന്നാ പോയി fresh ആയിട്ട് വാ... ചെല്ല്...

ഭാഗ്യയെ ബെഡിൽ നിന്ന് എഴുനേൽപ്പിച്ചു വിട്ടു അവൻ.. അവൾ ആവിഷമുള്ള വസ്ത്രങ്ങളും മറ്റുമെടുത്തു ബാത്‌റൂമിലേക്കു കയറിയതും  വൈഭവ് റൂമിൽ നിന്നിറങ്ങി കിച്ചൻ ലക്ഷ്യമാക്കി നടന്നിരുന്നു...

കുളികഴിഞ്ഞു ഇറങ്ങിയ ഭാഗ്യ ചുറ്റും നോകിയെങ്കിക്കും വൈഭവിനെ കണ്ടില്ല... അവൾ പതിയെ കിച്ചണിലേക്കു നടന്നു...

പക്ഷെ പകുതിവഴിയിൽ വെച്ചുതന്നെ തനിക്കായി കോഫിയും കൊണ്ടുവരുന്ന വൈഭവിനെ കണ്ടവൾ നിന്നു....

വൈഭവ് : നല്ല ചൂട് ചായ റെഡി... നമുക്ക് കുടിക്കാം...

ഒരു ചിരിയോടെ അവളോടത്തും പറഞ്ഞു വരാൻ ആംഗ്യം കാണിച്ചു അവൻ മുമ്പ നടന്നു..

PranayavarnamOnde histórias criam vida. Descubra agora