3

10 0 0
                                    

അവൾ ക്ലാസ്സ്‌ മുറിൽ എത്തി നോക്കി.. അലക്ഷ്യമായി എറിഞ്ഞിരിക്കുന്ന അവളുടെ സമ്മാനം കണ്ട് അവളുടെ നെഞ്ച് പിടഞ്ഞു.. അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകാൻ തുടങ്ങി..
'അല്ല ഞാൻ ഇപ്പോൾ എന്തിനാ കരയുന്നെ..' അവൾ മെല്ലെ തിരിഞ്ഞു നടന്നു......അവൾ കണ്ണുനീർ തുടച്ചു വരാന്തയിലൂടെ നടന്നപ്പോൾ ഇഷാൻ അലീനടുത്ത് സംസാരിക്കുന്നത് കണ്ടു.

ഇഷാൻ : അലീന... നിന്റെ Sustainable engineering ന്റെ പുസ്തകം തരാവോ..
അലീന : അയ്യോ ചേട്ടാ എനിക്ക് അത് വേണം.. ചേട്ടന്‌ ന്തിനാ ഇനി sustainable supply ഉണ്ടോ??

(ലെച്ചു ഇതെല്ലാം കണ്ടു ക്ലാസ്സിലേക്ക് തിരിഞ്ഞു നടന്നു .. അവളുടെ മനസ്സിൽ ഒരുപാട് തീരുമാനങ്ങൾ എടതിട്ടുണ്ടായിരുന്നു )

ഇഷാൻ : (ചിരിച്ചോണ്ട് കൈ അങ്ങോട്ടും എങ്ങോട്ടും ആട്ടി കൊണ്ട് ) അയ്യോ അലീന അതൊന്നും അല്ല എൻ്റെ Elective subject ആണ്.. ഞാൻ ഇനി ഈ വിഷയം ഇല്ലന്ന് കരുതി വീട്ടുകാർ അറിയാതെ പുസ്തകം ആക്രി ക്കു കൊടുത്തു.. ഇന്ന് ആദ്യം sustainable ആണ്.. അത് കഴിഞ്ഞാൽ ഞാൻ പ്രിന്റ് എടുത്തിട്ട് ക്ലസിൽ കൊണ്ട് തരാം..

അവൾ പെട്ടന്ന് എന്തോ ഓർത്തിട്ട് അലീന ബാഗ് തുറന്നു. പുസ്തകം എടുത്തു കൈയിൽ കൊടുത്തു.
അവൻ ആ പുസ്തകം നെഞ്ചോട് ചേർത്ത് വെച്ച് കുറച് നേരം അവിടെ അങ്ങനെ നിന്നും. അവൾ പോയതറിഞ്ഞില്ല.

അജയ് : ഇളിച്ചോണ്ട് നിക്കാതെ വാ കോപ്പി എടക്കാം.

അവർ കോപ്പി എടുത്തു.. പതിയെ ചെന്ന് ക്ലസിൽ അവസാന ബെഞ്ചിൽ ഇരുന്നു.

ആ പുസ്തകം അവൻ നിലത്തു വെച്ചില്ല.   അവളുടെ കൈപ്പാട് പതിഞ്ഞ പേജുകൾ അവൻ അവന്റെ കയ്പാടുകളും കൂട്ടിച്ചേർത്തു.അവൾ ചുമരിൽ വഹിച്ചോണ്ട് നടന്ന ആ പുസ്തകം അവൻ നെഞ്ചോട് ചേർന്നു വെച്ചു .  ആ പുസ്തത്തിന്റെ ഓരോ പേജികളിലും അവളുടെ മുഖം തെളിഞ്ഞു കണ്ടു .അവളുടെ ഓർമകൾ ആണ് ആ പുസ്തകം.

അജീഷ് : എന്താടാ പുസ്തകം കണ്ടിട്ടില്ലാത്ത പോലെ.
ഇഷാൻ : ഒന്നുല്ലടാ..

പക്ഷെ ബുക്കിൽ അവളുടെ പേര് കണ്ടില്ല. ചിലപ്പോൾ പേര് എഴുതാൻ വിട്ടുപോയതായിരിക്കും അവൻ മനസ്സിൽ പറഞ്ഞു.. ജീവിത്തിൽ ഇതുവരേം പുസ്തകം കണ്ടിട്ടില്ലാത്ത പോലെ കൊച്ചുപിള്ളേരുടെ കയ്യിൽ ബാല മാസികകൾ കിട്ടിയത് പോലെ അവൻ ആ പുസ്തകത്തെ നെഞ്ചോട് ചേർത്ത് കൊണ്ട് നടന്നു..

അവൻ സമ്മാനം എന്തെന്ന് നോക്കാൻ മറന്നുപോയി..
വൈകുന്നേരം ആയപ്പോൾ അവൻ ആ പുസ്തകം തിരികെ ഏല്പിക്കാൻ അവളുടെ ക്ലാസ്സുമുറിയിൽ പോയി..

അലീന....

അലീന തിരിഞ്ഞു നോക്കി മുഖത്തു ഒരു ഭാവ വെത്യാസം ഇല്ലാതെ ഇറങ്ങി വന്നു..

അലീന : എന്തേ?
ഇഷാൻ : ഇതാ ഇയാളുടെ പുസ്തകം.
അലീന : ഓ ചേട്ടാ ഇത് എൻ്റെ പുസ്തകം അല്ല

അവൻ ഞെട്ടി..
ഇഷാൻ : പിന്നെ ആരുടെ?!
അലീന : ഇന്ന് രാവിലെ ബസിൽ നിന്ന് ഇറങ്ങിയപ്പോ 3 ആം വർഷം പഠിക്കുന്ന അമൽ ചേട്ടൻ കൊണ്ട് തന്നതാ.. ആവശ്യം വരുമ്പോൾ വാങ്ങിച്ചോളാം എന്ന് പറഞ്ഞു..

ഇഷാൻ : അമലോ? ...

അവൻ ഒരു നിമിഷം അവൻ കാണിച്ച കോപ്രായങ്ങൾ ഓർത്തു തറയിൽ തുപ്പി.. തുതു...

അമൽ.. കോളേജ് യിലെ സർവകലാ വല്ലഭൻ...
കാണാനും അതീവ സുന്ദരൻ. ശരീരത്തിലെ മാംസാപെഷികളെ ഉരുട്ടി വെച്ചിട്ടുണ്ട് വേണേൽ six pack എന്നും വിളിക്കാം.
ഇഷാൻ കൈ ഒക്കെയ് ഒന്ന് ഞെക്കി നോക്കി.ഹും ചക്കപ്പഴം ഇതിലും ഭേദം.കുടവയറും ചാടി നിക്കുന്ന ഞാൻ എവിടാ നിക്കുന്നു അവൻ എവിടാ നിക്കുന്നു.
എങ്ങനെ പോയാൽ ശെരിയാവില്ല  എൻ്റെ കലാവാസനകൾ ഈ കോളേജ് മൊത്തത്തിൽ അറിയണം.ജിം ഇൽ പോണം. എനിക്ക് ചുറ്റും ആരാധകർ വന്നു നിറയണം.

ഇവൾ എന്റെ സുഹൃത്ത് ആവുമെന്ന് തോനുന്നില്ല. അമൽ നെ കിട്ടിയാൽ പിന്നെ ആർക്കും ആരെയും വേണ്ട.

ഇഷാൻ മെല്ലെ നിലത്തു നോക്കികൊണ്ട് തലയാട്ടി. പെട്ടന്ന് അലീന വിരലുകൾ ഞൊടിച്ചോണ്ട്..
അലീന : ചേട്ടാ എന്ത് പറ്റി...?
ഇഷാൻ : (അവൻ പെട്ടന്ന് ലെച്ചുന്റെ സമ്മാനത്തെ ഓർത്തത്) ഒരു കാര്യം മറന്നു..

അവൻ ക്ലാസ്സ്‌ മുറിയിലേക്ക് പടികൾ ഓടി കയറി.. എന്തായിരിക്കും ആ സമ്മാനം.. ക്ലാസിലെ ബാക്കിയുള്ളവർ എടുത്തു കാണുവോ... അവൻ പെട്ടന് കയറിയപ്പോൾ ശ്വാസം കിട്ടാതെ പോലെ തോന്നി. അവൻ ക്ലാസ്സ്‌ മുറിയിൽ വന്നപ്പോൾ ക്ലാസ്സിൽ ടീച്ചർ ഉണ്ടായിരുന്നു . കുട്ടികൾ എല്ലാരും ഇരിക്കുന്നുണ്ട് അവന്റെ സമ്മാനം കാണാനില്ല ആ കൂട്ടത്തിന്റെ ഇടയിലൂടെ. പെട്ടന്നാണ് ആ പൊട്ടിത്തെറി ഉണ്ടായത്...
........ ഠപ്പ്പ്......

You've reached the end of published parts.

⏰ Last updated: Apr 17 ⏰

Add this story to your Library to get notified about new parts!

22 -25! [Malayalam]                                                             Where stories live. Discover now