2

15 1 0
                                    

2020... ലോകം അവസാനിക്കുമോ എന്ന് വിചാരിച്ചു പരിഭ്രാന്തരായ കുറച് ആൾക്കാർ...
കോവിഡ് വന്നു ലോക്ക്ഡൗൺ ആയ വർഷം....

പക്ഷെ..

എനിക്ക് എന്റെ കോളേജ് കഴിയുന്ന വർഷം ആയിരുന്നു..ഫൈനൽ ഇയർ കോളേജ് trip.. എല്ലാം ആവി ആയി പോയല്ലോ എന്ന് ഓർത്തു കട്ടിലിൽ കിടക്കുകയായിരുന്നു പെട്ടെന്ന് ..

....ഫോണിൽ റിങ്ങിങ് ...

ആരപ്പാ ഈൗ 12 മണിക്ക് വിളിക്കാൻ(മനസ്സിൽ പിറുപിറുത്തു ).. വാട്സ്ആപ്പ്ൽ കോളേജ് പിള്ളേരുടെ ഗ്രൂപ്പിൽ വീഡിയോ കാൾ..

Happy birthday ishaaan ...

അടിപൊളി എൻ്റെ ബിർത്തഡേ ആയർന്നല്ലേ.. എനിക്ക് മനസിലാകാത്തത് നമ്മുടെ ജൂനിയർ കുട്ടി ഞാൻ ലെച്ചു എന്ന് വിളിക്കുന്ന ലക്ഷ്മി അവളെങ്ങനെ ഈ ഗ്രൂപ്പിൽ എത്തി.

എനിക്ക് assignment എഴുതുന്നതും എൻ്റെ ഇമ്പോസിഷൻ എഴുതുന്നതും ലെച്ചു ആണ്...
. കുറച്ചു ദിവസം മുന്നേ ഞാൻ ഫ്രീ ഫയർ game കളിച്ചോണ്ട് നിന്നപ്പോ സർ ന്റെ കാൾ വന്നായിരുന്നു.. ഒരു form ഫിൽ ചെയ്യാൻ പേർസണൽ ഡാറ്റാ ആയർന്നു.. ഞാൻ ഗെയിം നിന്ന് ക്വിറ്റ് ആകാതെ ഇരിക്കാൻ form ഇവൾക് അയച്ചു കൊടുത്തിട് ഫിൽ ചെയ്തു അയക്കാൻ പറഞ്ഞു.. അതിൽ date of birth ഇണ്ടായിരുന്നു..
ഞാൻ കാൾ ഇൽ കൂടി എല്ലാത്തിനും ആൻസർ കൊടുത്താതായി സ്മരിക്കുന്നു..

അപ്പോൾ അവളാണ് ഇവന്മാരെ എല്ലാം കുത്തി പൊക്കി വന്നത്.. ഇനി treat എന്ന് പറഞ്ഞു വിളിച്ചോണ്ട് പോയി എന്ന വല്ല കയറിലും കെട്ടി ഇട്ട് ചീ മുട്ട ഏർ..ചാണക വെള്ളം കൊണ്ടുള്ള കുളി പെട്ടന്ന് ഈ രംഗങ്ങൾ എല്ലാം എൻ്റെ കണ്മുന്നിൽ കൂടെ കിളികളായി പറന്നുപോയി ...

രാവിലെ 8.30 മണി

ഞാൻ കോളേജ് ന്റെ വരാന്തയിൽ കൂടി ക്ലാസ്സ്‌ ലക്ഷ്യം വെച്ച് നടക്കുവായിരുന്നു..
കോളേജ് civil, electrical, mechanical എല്ലാം പ്രേത്യേകം ബിൽഡിംഗ്‌ ആയിട്ടാണ്..6 നിലെയാണ് കോളേജിലെ ഓരോ ബിൽഡിംഗ്‌ ഉം.
ഏറ്റവും മുകളിൽ 1st ഇയർ താഴെ സെക്കന്റ്‌ അങ്ങനെ ഞാൻ 4ആം നിലയിൽ ആണ്..

ഇഷാൻ ചേട്ടാ ഇഷാൻ ചേട്ടാ... ഞാൻ തിരിഞ്ഞു നോക്കി.. ലെച്ചു ആണ് അത് അവൾ 2ആം നിലയിൽ നിന്ന് ഇവിടെ വന്ന് രാവിലെ തൊട്ടേ കാത്തു നിക്കുന്നു  എന്ന് തോന്നി..

ഇഷാൻ : എന്താടി...
ലെച്ചു : (കയ്യിൽ വെച്ചിരുന്ന ആ പൊതി എനിക്ക് നേരെ നീട്ടി ) ഇത് ചേട്ടന്‌..

കുറേ വർണ്ണ പേപ്പർ കലാൾ പൊതിഞ്ഞ ഒരു വലിയ സമ്മാനം..ഞാൻ ആ പൊതി വാങ്ങി തുറക്കാൻ തുടങ്ങിയപ്പോ..അജയ് ഓടി വന്നിട്ട്...

അജയ് : എടാ അലീന വരുന്നുണ്ട്..

ഇഷാൻ ലെച്ചു ന്റെ മുഖത്തു നോക്കിട്ട്

ഇഷാൻ : നീയേ ക്ലാസ്സിൽ പൊക്കോ.. മിസ്സ്‌ കണ്ടാൽ വഴക്ക് പറയും.

ലെച്ചു : ഇത് തുറന്നു നോക്കി അഭിപ്രായം പറയ് ചേട്ടാ..

ഇഷാൻ : ഞാൻ മെസ്സേജ് ഇടാം.. പൊക്കോ നീ..

അവൾ മനസ്സില്ലാ മനസ്സോടെ തിരിഞ്ഞു നടന്നു..
ഇഷാൻ ബാഗും ഗിഫ്റ്റ് ഉം ക്ലാസ് റൂമിൽ വെച്ച് അജീഷ് നെയും വിളിച്ചു ഇറങ്ങി ഓടി അലീന യെ കാണാൻ..

അവൾ ക്ലാസ്സ്‌ മുറിൽ എത്തി നോക്കി.. അലക്ഷ്യമായി എറിഞ്ഞിരിക്കുന്ന അവളുടെ സമ്മാനം കണ്ട് അവളുടെ നെഞ്ച് പിടഞ്ഞു.. അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകാൻ തുടങ്ങി..
'അല്ല ഞാൻ ഇപ്പോൾ എന്തിനാ കരയുന്നെ..' അവൾ മെല്ലെ തിരിഞ്ഞു നടന്നു......അവൾ കണ്ണുനീർ തുടച്ചു വരാന്തയിലൂടെ നടന്നപ്പോൾ ഇഷാൻ അലീനടുത്ത്  സംസാരിക്കുന്നത് കണ്ടു.

ഇഷാൻ : അലീന... ഞാൻ............

22 -25! [Malayalam]                                                             Waar verhalen tot leven komen. Ontdek het nu