part 24

0 0 0
                                    

എന്നാൽ ഒരു പിതാവ് സ്വന്തം വീട്ട്ലെ കുറ്റവും കുറവും മറ്റാരുമായും പങ്കുവക്കില്ല സങ്കടങ്ങളും അങ്ങനെ തന്നെ ഉള്ളിൽ ഒതുക്കി നടക്കും സങ്കടങ്ങളുടെ ഒരു വലിയ കടൽ ഉള്ളിൽ ഒതുക്കിപ്പിടിച്ചാണ് ആ പാവം ജീവിക്കുന്നത് എന്ന് ആർക്കും മനസ്സിലാകില്ല അതാണ് "അച്ഛൻ " ചിലർ പായാറുണ്ട് അച്ഛൻ ജീവിച്ചിരുന്നപ്പോൾ വേണ്ടവണ്ണം മനസിലാക്കാനോ ശ്രുശ്രുഷിക്കാനോ കഴിഞ്ഞില്ലാ അദ്ധേഹത്തിൻ്റെ മരണ ശേഷമാണ് അച്ഛൻ എൻ്റെ എല്ലാമായിരുന്നു. എന്നു എനിക്ക് വേണ്ടി ഒരുപാട് ത്യാഗം സഹിച്ചിരുന്നു എന്നും മനസിലായത്  .  അച്ഛൻ എന്ന ആ മഹാപ്രതിഭാസത്തെ മനസ്സിലാക്കാൻ ഇനിയും ഒരു ജന്മം തന്നെ വേണ്ടി വരും  അച്ഛ്ൻ ജീവിക്കാൻ മറന്നുപോയ മനുഷ്യനാണ് ജീവിതത്തിൽ തോറ്റ് പോയ മനുഷ്യൻ. അദ്ധേഹത്തിൻ്റെ തോൽവിയുടെ കാരണം പലരേയും കണ്ണും പൂട്ടി വിശ്വസിച്ചതുകൊണ്ടുമാത്രമാണ് മറ്റുള്ളവർക്ക് വേണ്ടി രാവെന്നും പകലെന്നുമില്ലാതെ  സ്വന്തം സുഖവും ആരോഗ്യവും മറന്നു ആയുസ്സിന്റെ സിംഹഭാഗവും മറ്റുള്ളവരുടെ സുഖത്തിനായി ഓടിയത് കൊണ്ടും വിശ്വസിച്ചവരാൽ ചതിക്കപ്പെട്ടും അവഗണിക്കപ്പെട്ടുമാണ് അച്ഛൻ  തോറ്റു പോയത്

പലരും. വായിക്കാൻ മറന്നുപോയ ലോകത്തിലെ ഏറ്റവും മനോഹരമായ പുസ്തകമാണ് നമ്മുടെ അച്ഛൻOnde histórias criam vida. Descubra agora