1

30 1 0
                                    

കണ്ണിൽ ചെറുതായി സൂര്യ രശ്മികൾ അടിക്കാൻ തുടങ്ങി... പതിയെ കണ്ണ് തുറന്ന് ഫോൺ എടുത്തു സമയം നോക്കി. 8 മണി ആയിരിക്കുന്നു..
ഞായാഴ്ച്ച അല്ലേ കുറച്ചൂടെ കിടന്നുറങ്ങാം...
ഞാൻ പതിയെ കർട്ടൻ അങ്ങ് വലിച്ചു ഇടാൻ കൈകൾ ഉയർത്തി.
കർട്ടൻ വലിച്ചുടുന്ന ആവേശത്തിൽ മേശയുടെ മുകളിൽ ഇരുന്ന കലണ്ടർ വന്നു തറയിൽ വീണു.മനസില്ല മനസ്സോടെ പതിയെ എഴുനേറ്റു
കലണ്ടർ എടുത്തു...

കലണ്ടർ എടുത്തു വെക്കുന്നതിനിടെ ഡേറ്റ് ഇലേക്ക് കണ്ണ് പോയി..ഇനി ഒരാഴ്ച കഴിഞ്ഞാൽ എനിക്ക് 26 വയസ്സ് ആകുന്നു.. ഞാൻ മനസ്സിൽ പുറുപുറുത്തു..

ഞാൻ പതിയെ ഓപ്പൺ സിറ്റ്ഔട്ട്‌ ലേ വാതിൽ തുറന്നു.. പഴയ വീട് മാറി വന്നപ്പോൾ എന്റെ ബുക്ക്‌ എല്ലാം ഇവിടെ ആണ് വെച്ചത് എന്നാണ് വിശ്വാസം.

2022 ഇലാണ് ഞാൻ അവസാനം ആയി എഴുത്തും വായ്നെയും രുചിച്ചിട്ട് ..
ജോലി തിരക്ക് ആയപ്പോൾ എല്ലാം മറന്നു...

ഒരു കാർഡ്ബോഡ് ന്റെ അകത്തു പൊടിപിടിച്ച ഡയറികൾ കണ്ടു...അതിൽ 2020 ഇലെ ഡയറി..

പതിയെ ഡയറി കയ്യിലെടുത്തു.. ആ പൊടി അങ്ങ് കൈ കൊണ്ട് തട്ടി കളഞ്ഞു.. മെല്ലെ ആദ്യത്തെ പേജ് ഇലേക്ക് കണ്ണോടിച്ചു..

ഞാൻ ആ ഡയറി എഴുതുമ്പോൾ എന്റെ മനസ്സിൽ ഒരേ ഒരു ആഗ്രഹം മാത്രം വർഷങ്ങൾ കഴിഞ്ഞു നോക്കുമ്പോൾ ഈ ഡയറി എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയിരിക്കണം .. എന്നാലോ... ഒരു ദീർഘ ശ്വാസം വിട്ടിട്ട് ഞാൻ അവസാന പേജ് നോക്കണം എന്ന് തോന്നി..ഡയറി ടെ അവസാനം പേജ് എന്തായിരുന്നു എന്ന് നോക്കാൻ കൗതുകം കൂടി .. ആവേശത്തോടെ പേജ് മറിക്കുനിടെ അതിലെ ഒരു പേപ്പർ പറന്നു കാർഡ്ബോർ ൽ വീഴ്ന്നു..

ആ പേപ്പർ ൽ ഞാൻ ആ വർഷത്തിനു മുന്നേ വരച്ച  പകുതി മറച്ച ഒരു മുസ്ലിം കുട്ടിയുടെ മുഖം ആയിരുന്നു  ..ആ പേപ്പർ പതിയെ കൈ കൊണ്ട് എടുത്തു..പെട്ടന്നാണ് 2022 യിലെ അവൾ എന്ന ഡയറി കണ്ടത്.. എന്തൊക്കെ ആയിരുന്നു.. ഇത് മാത്രം എനിക്ക് മറക്കാൻ പറ്റില്ല..അവളെ ആകർഷികാൻ വേണ്ടി ഉള്ള ഓട്ടം ആയർന്നു..

ചിലതൊക്കെ അങ്ങനെ ആണ് നമ്മൾ ഏറ്റവും ഇഷ്ടപെടുന്നതൊന്നും നമ്മളെ ഇഷ്ടപ്പെടില്ല, ആത്മാർത്ഥ മായി സ്നേഹിക്കുന്നവരെ ആരും തിരിച്ചറിയില്ല.. കപട സ്നേഹത്തിനു പിന്നാലെ ആണ് ലോകം...

***†***†****†****††*****†****†**********†*****

22 -25! [Malayalam]                                                             Où les histoires vivent. Découvrez maintenant