നീയെൻ ജീവനിൽ -23

1.6K 276 1.2K
                                    


അപ്പോൾ മക്കളെ ഞാൻ വന്നു ട്ടോ വീണ്ടും💖...

എന്നാൽ നമുക്ക് തുടങ്ങിയാലോ, വോട്ടും കമന്റും ഇട്ടോണേ...ന്റെ പിള്ളേർ ഇടും എന്ന് അറിയാം 💖...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

തുമ്പി നല്ല ഉറക്കമായപ്പോൾ തന്നെ തേജ് ഹാളിൽ നിന്നും എണീറ്റു അവന്റെ റൂമിലേക്ക് നടന്നെത്തി,അവളെയെടുത്തു കൃതിക്ക് അടുത്ത് കൊണ്ട് ചെന്നാക്കി... അവളെ ഒരു നോക്ക് കൂടി കണ്ട് കൊണ്ടാണ് അവൻ അവിടെന്ന് നടന്നു നീങ്ങിയത്...

മുഖത്തു പറഞ്ഞറിയിക്കാൻ പറ്റാത്ത ഭാവമാണ്....

ഹാളിൽ ആദവും അമാനും അജുവും ഇരിക്കുന്നുണ്ട്, കുറച്ചു മാറി കാർത്തിക്കും രൂപയും ഉണ്ട്..

തേജ് നെറ്റി ഉഴിഞ്ഞു കൊണ്ട് അവിടെ ചെന്നിരുന്നു...

ടാ നാളെ വൈകിട്ട് അവിടേക്ക് തിരിച്ചു എത്തണം, രാത്രിയോട് കൂടെ നമ്മൾ ഇറങ്ങും....

മ്മ്.... അവനൊന്നു മൂളി....

... 💖.....

മാധവ് ഉറക്കമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്... പതിവില്ലാതെ അവനെന്തോ ഭയം ഉള്ളിൽ കയറി കൂടിയിരിക്കുന്നു.....

തുമ്പിയെ വിളിച്ചു സംസാരിച്ചത് ആണെങ്കിലും എന്തോ അവനെ ബുദ്ധിമുട്ടിച്ചിരുന്നു....

സമയം നോക്കിയപ്പോൾ രണ്ടു മണിയാണ്, ഈ നേരത്ത് അവളെ വിളിച്ചാൽ എടുക്കുമോ? ഉറക്കം കളഞ്ഞതിനു തന്നോട് അടി കൂടുമോ അവൾ....

അവൻ കയ്യിൽ ഫോൺ എടുത്തു, പിന്നെ എന്തോ ആലോചിച്ചു കൊണ്ട് അവിടെ തന്നെ വെച്ചു...

ഐഷ ഉറങ്ങിക്കാണുമോ?... അവളോട് എല്ലാം തുറന്നു പറയാൻ പറ്റും... തന്റെ സ്നേഹം ഒഴിച്ച്... പക്ഷെ ഈ നേരത്ത് വിളിച്ചാൽ അവളെന്തു വിചാരിക്കും എന്ന് കരുതി അവൻ അവനെ തന്നെ തടഞ്ഞു....

നേരമോന്നു വെളുക്കാൻ വേണ്ടി മാധവ് കാത്തിരുന്നു....

... 💖....

ജനലരികിൽ നിന്നും സൂര്യരശ്മികൾ മുഖത്തേക്ക് കുത്തി തുളച്ചപ്പോൾ ആണ് തുമ്പി തന്റെ മിഴികൾ തുറക്കുന്നത്....

നീയെൻ ജീവനിൽ.....Where stories live. Discover now