വീണ്ടുമൊരു 2 മണിക്കൂർ കഴിഞ്ഞാണ് ശ്രീയ്ക്ക് ബോധം വന്നത്. അവൾ ഒരുപാട് ഭയന്ന് പോയിരുന്നു. എന്നെ കെട്ടിപിടിച്ച് അവൾ കുറേ കരഞ്ഞു. സ്വന്തം കണ്ണുനീരിനെ തടുക്കാൻ കഴിയാത്ത ഞാൻ എങ്ങനെയാണ് ശ്രീയെ ആശ്വസിപ്പിക്കുന്നത്.
ശ്രീയും കുഞ്ഞും ok ആണെന്ന് അറിഞ്ഞതോടെ എനിക്ക് സമാധാനമായി.
പക്ഷെ ചെയ്ത് തീർക്കാൻ ഒരു ജോലി കൂടി ബാക്കി ഇല്ലേ.....!!! അതിനി വൈകിപ്പിക്കാൻ പാടില്ല..!!
വിശ്വ...!!
ശ്രീയുടെ മുഖത്ത് തെളിഞ്ഞ് കിടന്ന ആ വിരൽപാടുകൾ എന്റെ ക്രോധത്തെ ആളിക്കത്തിച്ചു...!!!
അവനെ അങ്ങനെ വിട്ട് കളയാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. എന്റെ വീട്ടിൽ കയറി, എന്റെ പെണ്ണിനെ തൊട്ടതിന് അവനുള്ള മറുപടി എത്രയും പെട്ടെന്ന് തന്നെ കൊടുക്കണം.
ശ്രീയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി കൊണ്ട് ഇനി ഒരിക്കലും അവൻ കടന്നു വരാൻ പാടില്ല!! അവനെ പൂട്ടണം!!
എന്തിനും തയ്യാറായി അപ്പുവും അച്ചുവും കൂടെ ഉണ്ട്. വിശ്വയെ കണ്ടിട്ടേ ഇനി മടങ്ങുന്നുള്ളൂ എന്ന് കാശിയും ഉറപ്പിച്ചു.
കാശിനാഥനോട് എന്ത് പറഞ്ഞാലും മതിയാകില്ല. കാരണം ഞാൻ അത്രയും അയാളോട് കടപ്പെട്ടിരിക്കുന്നു. കാശി ഇല്ലായിരുന്നെങ്കിൽ എന്റെ ശ്രീ, ഞങ്ങളുടെ കുഞ്ഞ്, എന്റെ ജീവിതം, എല്ലാം എനിക്ക് നഷ്ടമായേനെ..... ഈശ്വരനാണ് അയാളെ അവിടെ എത്തിച്ചത്!!!
ജീവിതത്തിലുടനീളം
ശ്രീ പാർവതിയുടെ രക്ഷയ്ക്കായി നിയോഗിക്കപ്പെട്ട ആളാണോ കാശി എന്ന് വരെ എനിക്ക് തോന്നിപ്പോയി.
ഒരു family function nte ഭാഗമായിട്ടാണ് കാശി കേരളത്തിലേക്ക് വന്നത്. ആ വഴി വെറുതെ ഒന്ന് വീട്ടിലേക്ക് കയറിയതാണ്.
DU LIEST GERADE
"ഒരു പാരിജാത പ്രണയം" 🌸
Fanfiction"പാരിജാതപ്പൂക്കളുടെ സുഗന്ധത്തിൽ വിരിഞ്ഞ ഒരു കുഞ്ഞു പാരിജാത പ്രണയം🌸🌿 Vmin Lovers, ഇതിലേ... ഇതിലേ...😌 വീണ്ടും ഒരു Vmin Story 💛🌿
🌸 Final Part 🌸
Beginne am Anfang
