🐾URMYDSTNY🫀3

Start from the beginning
                                    

താര :  ഞാൻ ഇപ്പൊ എഴുന്നേറ്റള്ളു....

ഋതു :  എന്നാ ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട്... നീ റെഡി ആയി നിന്നോ ഇന്ന് പുറത്തുന്നു കഴിക്കാം... പിന്നെ നിന്റെ tablts തീരാറായോ....

താര :  അതിനവൾ പതിയെ താല്പര്യമില്ലാതെ മൂളി....

ഋതു :  നമ്മുക്ക് ഒരു ഡോക്ടർ ന്റെ അപ്പോയിന്മെന്റ് എടുക്കാം.... ഡോക്ടർ ന്റെ prescription ഉണ്ടേൽ മരുന്ന് കിട്ടുകയുള്ളു... ഇനി ട്രീറ്റ്മെന്റ് ഇവിടെ എടുക്കാം.... മുത്തശ്ശി പറഞ്ഞു എല്ലാ പേപ്പേഴ്സ് ഉം നിന്റെ കയ്യിൽ ഉണ്ടെന്ന്...

താര :  ഋതു ക്രിസ്റ്റിയും ഉണ്ട് ഇവിടെ നമ്മുക്ക് അവനെയും കൂട്ടിയാലോ  ഔട്ടിങ് ന് ....

ഋതു അൽപനേരം നിശബ്ദമായി....

ഋതു :  നീ ഇന്നലെ മരുന്ന് കുടിച്ചാര്ന്നോ താരെ.....

താര :  ഇല്ല അതിനിപ്പോ എനിക്കൊരു കുഴപ്പവും ഇല്ലല്ലോ... പിന്നെ എന്നെ നോക്കാൻ ക്രിസ്റ്റി വന്നില്ലേ.... അപ്പൊ പേടിക്കാനില്ല..... നീ വേഗം വാ.....

താര കാൾ കട്ട് ആക്കിയതും ഋതു വിന്റെ കണ്ണുകൾ നിറഞ്ഞു......

ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന  അൻഷ ഋതു കരയുന്ന കണ്ട് അവളെ ഒന്ന് നോക്കി ശേഷം car സൈഡ് ഒതുക്കി അവൻ അവളെ നോക്കി.....

അൻഷ്  :  ഋതു എന്താടാ എന്ത് പറ്റി.....

ഋതു :  ഒന്നുല്ല പെട്ടെന്ന്  അമ്മയെ ഓർത്തപ്പോൾ സങ്കടം ആയി അതാ....

അൻഷ് :  കരയണ്ട... ഇപ്പൊ അതിനെക്കുറിച് ചിന്ദിക്കേണ്ട.. എന്റെ കുട്ടി മുഖം തുടച്ചേ....

അവൾ മുഖം തുടച്ചു അവനെ നോക്കി പതിയെ പുഞ്ചിരിച്ചു

ഋതുവിന് താരയെ കുറിച്ചുള്ള സത്യങ്ങൾ പറയാൻ പേടിയാണ്... എല്ലാവരും അവളെ നല്ല രീതിയിൽ കാണണം എന്നില്ല... ചിലപ്പോൾ എല്ലാവരെയും പോലെ അൻഷ് ഉം അവളെ മനസ്സിലാകില്ല.....  ചിലപ്പോൾ അവൾക്ക് റെഡി ആക്കിയ ഈ ജോലിയിൽ നിന്നും അവളെ പിരിച്ചുവിട്ടാലോ....  ഋതു അതുകൊണ്ട് ഒന്നും പറയാൻ പോയില്ല....

അങ്ങനെ അവർ താരയുടെ വീടിനു മുൻപിൽ എത്തി....

ഋതു :  ഞാൻ വിളിച്ചിട്ട് വരാം.....

YOU'RE MY DESTINY Where stories live. Discover now