MEMORIES Of LOVE 💕🖇️ PART17

Comenzar desde el principio
                                    

അതിന് മറുപടിയായി അവർ രണ്ടും മനസ്സറിഞ്ഞ് പുഞ്ചിരിച്ചു.

*********************************

"അമ്മ പോയിട്ട് വരാട്ടൊ...എന്റെ കുഞ്ഞ് സൂക്ഷിക്കണം,മോനെ കാശി ഇറങ്ങാ".

അതും പറഞ്ഞ് രണ്ടുപേരുടെയും തിരുനെറ്റിയിൽ ചുംബിച് വിലാസിനി മാധവനോടൊപ്പം കാറിലേക്ക് കയറി. അവർ ഇരുവരുടെയും കണ്ണുകൾ ആ സമയം നിറഞ്ഞ് ഒഴുകിയിരുന്നു.ആ കാർ മുറ്റം കടന്നതും വസു കാശിയുടെ നെഞ്ചിൽ മുഖം അമർത്തി പൊട്ടി കരഞ്ഞു. അവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു. ആ രാത്രി വസുവിന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.എപ്പോഴോ അവൾ മെല്ലെ ഉറക്കത്തെ പുൽകി.രാത്രി എന്തോ ഒരു ശബ്ദം കേട്ട് അവൾ കണ്ണുകൾ തുറന്നു .

" എന്റെ ഭഗവാനെ എന്താ അവിടെ ഒരു ആൾ അനക്കം,കിച്ചു ഏട്ടാ കളിക്കല്ലേ ."

പെട്ടെന്ന് അവളു‌ടെ ഇടുപ്പിന് മേൽ അവന്റെ കൈകൾ അമർന്നു.

"happy birthday to my  life .💜 luv you soooo much. "

"കിച്ചു ഏട്ടാ...." അവളുടെ ശബ്ദം ഇടറിയിരുന്നു.

"മോളെ കരയാതെ....എന്നെ നീ എപ്പോ കാണണ്ട."

അതും പറഞ്ഞ് അവൻ മെല്ലെ അവളുടെ കണ്ണുകൾ ഒരു തുണിയാൽ മറചു

"എങ്ങോട്ടാ കിച്ചു ഏട്ടാ നമ്മളി പോകുന്നെ.."

വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ തുടങ്ങിയതാണ് വസു .

"എത്തി വസു." അവൻ കാർ side ആക്കി കൊണ്ട് പറഞ്ഞു.പിന്നീട് അവളെ മെല്ലെ കാറിന്റെ പുറത്തേക്ക് ഇറക്കി.

"വസു...."
അവളുടെ പിൻകഴുത്തിലായി അവന്റെ ചുടു നിശ്വാസം തട്ടുന്നത് അവൾ ഒരു ഞെട്ടലോടെ അറിഞ്ഞു.

"പാറുസേ.....എനിക്ക് ഈ പ്രണയത്തോട് എന്നും പുച്ഛമയിരുന്നു.കാരണം ഞാൻ കണ്ടത് മിത്രയെന്ന പ്രണയിനിയെയാണ്.അവൾ ഒരിക്കൽ പോലും എന്നെ മനസിലാക്കാൻ ശ്രമിച്ചിരുന്നില്ല.എനിലെ ഇഷ്ടം അവൾ അറിഞ്ഞതുമില്ല.പക്ഷെ എന്ന് ഞാൻ നിന്നെ കണ്ടോ അന്ന് ഞാൻ അറിഞ്ഞു.എന്താണ് real love എന്ന്.എനിലെ ആണിനെ ഉണർത്താൻ കഴിവുള്ള എന്തോ ഒന്ന് നിന്നിൽ ഉണ്ട് പെണ്ണേ....നീ എന്റെ അരികിൽ നിൽക്കുന്ന നേരം എന്റെ ഹൃദയമിടിപ്പ് എനിക്ക് പോലും നിർവചിക്കാൻ കഴിയാത്ത അത്ര വേഗത്തിലാണ് മുടിക്കുന്നത്.പാറുസേ, നിന്നെ എനിക്ക് വേണം .ആർക്കും വിട്ട് കൊടുക്കാൻ വയ്യ ടി. നിന്നിലേക്ക് മാത്രം ഒതുങ്ങാൻ ഞാൻ ഇന്ന് ഏറെ ആഗ്രഹിക്കുന്നു.നിന്നെ എനിക്ക് തന്നത് ഈ ദിവസാ....so thank you for born.And once again happy birthday to my destiny 💜. "

Memories Of Love 💕 🖇️ Donde viven las historias. Descúbrelo ahora