ടീച്ചർ :...

കൃഷ്ണൻ : കുത്തിയിരുന്ന് പഠിക്കണമെന്നോ... ആരെയെങ്കിലും തോല്പിക്കണം എന്നോ ഞാനോ എന്റെ ഭാര്യയോ ഇവരോട് പറയാറില്ല... പക്ഷെ സ്വന്തം ജീവിതമാണ് അത് മുന്നോട്ടു കൊണ്ടുപോവാൻ വിദ്യാഭ്യാസം അനിവാര്യം ആണെന്ന് ഓർമിപ്പിക്കാറുണ്ട്..

ടീച്ചർ : എന്തായലും വൈഭവ് അത് കേട്ടിട്ടുണ്ട്... അതുകൊണ്ടാണല്ലോ ഇങ്ങനെ..

ക്ലാസ്സ്‌റൂമിന് വെളിയിൽ ഇറങ്ങിയപ്പോൾ വൈഭവ് കണ്ടു അരവിനെയും അവന്റെ അച്ഛൻ കാർത്തികേയന്നെയും... പക്ഷെ അവരടെ മുഖഭാവം അത്ര സന്തോഷം വിളിച്ചറിയിക്കുന്നതായിരുന്നില്ല....

മാർക്ക്‌ കുറഞ്ഞതിന്നു അത്രെയും ആളുകൾ കേട്ടുനിൽക്കെ കാർത്തികേയൻ അവനെ വഴക്കൂപ്പറയുണ്ട്.... ആരവ് എല്ലാം തലകുനിച്ചു കേട്ടുനിൽക്കുന്നു എന്ന് മാത്രം...

വൈഭവിനേക്കാൾ ഒന്നോ രണ്ടോ മാർക്ക് ആണ് കുറവ്... കൃഷ്ണൻ ആയിരുന്നെങ്കിൽ എല്ലാം നിസാരം എന്നു പറഞ്ഞു തള്ളിക്കളഞ്ഞേനെ... കാർത്തികേയനെ കണ്ടതും ആരവിന്റെ സ്വഭാവത്തിൽ ഈ ദേഷ്യവും കടുംപിടുത്തവും അവന്റെ അച്ഛനിൽ നിന്ന് കിട്ടിയതാണെന് മനസിലായി......

ഇത്രേം ആൾക്കാരുടെ മുമ്പിൽ നാണം കേട്ടതിന്റെ ചൊരുക്ക് ആരവിനുണ്ടായിരുന്നു... അതും വൈഭവ് കാരണം, അവന്റെ മുമ്പിൽ വെച്ചുതന്നെ.... ശേ... ആകെ നടകേടായി... അരവിന്...

വൈകുനേരം ഗ്രൗണ്ടിൽ കളിക്കാൻ വരുന്ന സന്ദീപിനോടും ആരവിന് സംസാരിക്കാൻ ഇതേയുണ്ടായിരുന്നുള്ളു...

സന്ദീപ് : നിനക്ക് ഒകെ മാർക്ക്‌ ഇല്ലേ.. ഇവിടെ ഞാൻ ഒരു കണക്കിന്ന പാസ്സ് ആവുന്നെ...

കൈയിലിരുന്ന സിഗരറ്റ് ചുണ്ടോട് ചേർത്തു, ആരവ് ശ്വാസമെടുത്തു...

ആരവ് : അവ്നിട്ടൊരു പണി കൊടുക്കണം... ഇനിയും അവന്റെ മുമ്പിൽ എനിക്ക് തോൽക്കണ്ട...

സന്ദീപ് : അതിനിപ്പോ നമ്മൾ എന്ത് ചെയ്യാനാ...

ആരവ് : അതൊക്കെയുണ്ട്....

സന്ദീപ് : മം..

ആരാവ് : നിന്റെ വീട്ടിലെ അഹ് വേലക്കരിയില്ലെ.....

PranayavarnamWhere stories live. Discover now