വൈഭവ് : അത് അപ്പോൾ... ഇനി ഞാൻ ഇല്ല.. ഞാൻ ഇവിടെ നിന്നോളം രണ്ടുപേരും പോയി വാങ്ങിയിട്ട് വാ...

യെദു : ഈ തിരക്കില്ലോ...

വൈഭവ് : അതിനിപ്പോ എന്താ എന്നെ ആരും പിടിച്ചോണ്ടൊന്നും പോവില്ല...

കാർത്തിക് : വാ.... ജെസിബി...

യെദു അവർ രണ്ടുപേരെയും ഒന്ന് നോക്കി. വൈഭവ് വരില്ല എന്നാ കാര്യത്തിൽ ഉറച്ചുനിൽക്കുവാണ്... വാശിയുടെ കാര്യത്തിൽ തന്റെ രണ്ട് അനിയന്മാരും മോശമല്ല...

യെദു : എങ്ങും പോവരുത് ഇവിടെ നിന്നോണം...

ഒരു താകിത്തോടെ യെദു പറഞ്ഞു, കാർത്തികുമായി അഹ് കട ലക്ഷ്യമാക്കി നടന്നു...

കിട്ടിയ സമയം കൊണ്ടു ആരുമറിയാതെ അവളെ ഒന്നകൂടെ കണമെന്നായിരുന്നു അവന്റെ ചിന്ത മുഴുവൻ...

അവർ കുറച്ച് ദൂരം എത്തിയതും, വൈഭവ് തിരിഞ്ഞു തലപൊലി നീങ്ങിയ ഇടത്തേക്കു ഓടി...

സെറ്റ് സാരിയും, മിനിസമുള്ള പാട്ടുപാവാടയും, മുടിയിൽ മുല്ലപ്പൂവും, നെറ്റിയിൽ കുംകുമംവും അണിഞ്ഞു ഒരുപാട് സുന്ദരികൾ..... അതിൽ നിന്നും അവളെ കണ്ടുപിടിക്കാൻ അവനു ഒട്ടും തന്നെ താമസം വേണ്ടി വന്നല്ല....

അവന്റെ കണ്ണുകൾ തിളങ്ങി.... അവൻ അറിയാതൊരു വിഗാരം അതിൽ തെളിഞ്ഞു നിന്നും...

തലപൊലിയെന്തി വന്ന കുറച്ച് ചേച്ചിമാർ നിൽക്കുണ്ട്... അവരിൽ നിന്നും ഇത്തിരി മാറി ഒരു സ്ത്രീയോടൊപ്പമാണ് അവൾ നിൽക്കുന്നത്...

അവർ അവളുടെ അമ്മയാണെന്ന് കരുതി...

അവർ അവളോട്‌ എന്തൊക്കെയോ പറയുണ്ട്, ദൂരെ നിന്നാണെങ്കിൽ കൂടെ... അവരുടെ മുഖത്തെ ദേഷ്യവും അമർഷവും എല്ലാം വ്യക്തമാണ്... അവൾ ആണെങ്കിൽ താഴേക്കു നോക്കി നിൽക്കുന്നു... തൊള്ളിന്റെ ഇടക്കുള്ള പൊങ്ങലും തഴലും കാണുമ്പോൾ അറിയാം കരയുകയാണ്...

സംസാരത്തിനിടക്ക് എപ്പോഴോ അരിശം മുത്തു അവർ അവളെ പിടിച്ചു തള്ളിയപ്പോൾ ചെറുതായി സൈഡിലേക്കു വെച്ചുപോയി അവൾ..

അമർഷത്തോടെ വീണ്ടും എന്തൊക്കെയോ പറഞ്ഞു, കുറച്ചിപ്പുറത്തായി നിന്ന ഒരു കുട്ടിയെ ചേർത്തുപിടിച്ചു അവർ നടന്നു... പിന്നാലെ അവളും...

PranayavarnamWhere stories live. Discover now