കാവ്യ കൈയിൽ ഉള്ള ഒരു ബുക്കും വായിച്ചുകൊണ്ടിരിക്കുവണ് അവിടെ... അവൾ പതിയെ ക്ലോക്കിലേക്കു നോക്കി...

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഉള്ള സമയം ആയി.. കാവ്യ നേരെ ചെന്നു ശീതലിനെ തട്ടി വിളിച്ചു...

ഇതൊക്കെ ഇപ്പോ സ്ഥിരം ആയതുകൊണ്ട് തന്നെ ശീതളുമായി അവൾ കുറച്ച് അടുത്ത് തുടങ്ങിയിരുന്നു...

കാവ്യ : കഴിക്കാൻ ആയി...

ശീതൾ ഒന്ന് മൂളിക്കൊണ്ട്, നേരെ ബാത്‌റൂമിലേക്കു നടന്നു.. ഫ്രഷ് കൈയും മുഖവും കഴുകിയ ശേഷം അവർ ഇരുവരും മെസ്സിലേക്കു നടന്നു...

ശീതൾ : നിന്റെ ജോലിക്കാര്യം എന്നതായി??

കാവ്യ : ഒന്ന് രണ്ടിടത്തു അയച്ചിടുണ്ട്... ആരെങ്കിലും വിളിക്കാതെ ഇരിക്കില്ല...

ശീതൾ : മ്മ്മ്... നോക്ക്.. എന്തായാലും ഒറ്റക് പോരാടാൻ ഇറങ്ങി തിരിച്ചില്ല......

കാവ്യ : മ്മ്മ്...

ശീതൾ : നിന്റെ മുൻകാമുകനെ പിന്നേ കണ്ടതെയില്ലേ...??

കാവ്യ : ഇല്ല... കുടുംബം ഒക്കെയായി.. സന്തോഷത്തോടെ ജീവിക്കുമ്പോ... എന്നെ കാണാൻ വരാൻ... അതൊന്നും ശെരിയല്ലലോ...

ശീതൾ : ആഹ്.. അതും ശെരിയാ.. എന്നാലും കൂടെ പഠിച്ച ഒരു സുഹൃത്തെന്ന രീതിയിൽ വന്നു അന്വേഷിക്കായിരുന്നു...

കാവ്യ : അതൊക്കെ അതിമോഹമല്ലേ ശീതൾ...  നിയയിരുനെങ്ങിൽ സമ്മതിക്കുവോ...??

ശീതൾ : അങ്ങനെ ചോദിച്ച... (കുറച്ചു നേരം അവൾ ആലോചനയിൽ ആണ്ടു ) complicated ആണ്...

മെസ്സിൽ നിന്നും food എടുക്കുമ്പോഴാണ് അവർ ഇരുവരും ഈ സംഭാഷണം ആരംഭിച്ചത് തന്നെ... ശീതൾ പ്ലേറ്റെയിൽ വിളമ്പിയിരിക്കുന്ന ഭക്ഷണത്തിലേക്കു നോക്കി...

ചോറും, ബീൻസും പിന്നേ പരിപ്പ് കറിയും...

ശീതൾ : ഇന്നും ഈ മരിപ്പ് കരിയാന്നോ... കോപ്പ്..

കാവ്യ : നല്ലതല്ലേ... (ടേസ്റ്റ് ചെയ്തു നോക്കുന്നു ) കഴിഞ്ഞ ദിവസം കിട്ടിയതുപോലെ അല്ല...

ശീതൾ : ഉവ്വ.. നി നിക്ക് ഞാൻ എന്തേലും കറി ഓർഡർ ചെയ്യാം... ഇതിപ്പോ എത്രാമത്തെ ദിവസമാ... (പോക്കറ്റിൽ നിന്നും ഫോൺ എടുക്കു, ആപ്പ് ഓപ്പൺ ചെയുന്നു, സെർച്ചിങ് ആരംഭിച്ചു ) കേരള food എന്നും പറഞ്ഞു അഡ്വർട്ടിസ്മെന്റ് നടത്തി.. എന്തൊക്കെയോ തന്നു നമ്മളെ പറ്റിക്കുവാണ്...

Red Stringजहाँ कहानियाँ रहती हैं। अभी खोजें