MEMORIES Of LOVE 💕🖇️ Part11

Beginne am Anfang
                                    

"അത്...... പിന്നെ.....ഞാൻ ...."

"മോളെ ഇതാ ചീട്ട്...."

"ദാ wallet"
കാശി ഒരു കള്ള ചിരിയോട പറഞ്ഞു.
പെട്ടന്ന് ചീട്ട് വാങ്ങുന്ന ഇടത്തേക്ക് അവൾ പോയി.

"നിന്നെ എന്റെ കൈയിൽ കിട്ടും മോളെ വാസുഖി കിച്ചു. "🤭

" വാ കിച്ചു ഏട്ടാ പോയി തൊഴുതാം, കിച്ചുയേട്ടന് വഴിപാടൊന്നും ഇല്ലേ...."

"ഇല്ലാ എനിക്ക്  പൊണ്ടാട്ടി ഒന്നും ഇല്ലമ്മ,"

"എന്താ..😁"
ഒരു ചിരിയോടെ അവൾ ചോദിച്ചു.

"സത്യം പറ താൻ കിച്ചൂന് വേണ്ടിയലെ വഴിപാട് കഴിച്ചേ"

"മ്മ്....കാശിനാഥന് മിത്രയിലെ?"

അവൻ രൂക്ഷമായി അവളെ ഒന്ന് നോക്കി.

"മോളെ വസു....വേണ്ട നീ,നിനക്ക് അറിയാലോ എനിക്ക് ഇഷ്ട്ടം നിന്നെപ്പോലെ ഒരുകുട്ടിയെ ആണ്".

അത്  കേട്ടതും അവളുടെ നെഞ്ചം ഒന്ന് വിങ്ങി.

" ശരി  അത് വിട് വാ പോയി തൊഴുതാം"

നടയുടെ മുമ്പിൽ നിൽക്കുമ്പോൾ രണ്ടുപേരും പരസ്പരം പ്രാർത്ഥിച്ചു.കാശി വസുവിന് വേണ്ടിയും അവൻ തിരിച്ചും.

വണ്ടിയിൽ അല്ല വന്നത് ,അതുകൊണ്ട് തന്നെ തിരിച് നടന്നാണ് പോയത്. എത്രയൊക്കെ നിയദ്രിച്ചിട്ടും രണ്ട് പേരുടെയും കണ്ണുകൾ പരസ്പരം പലവട്ടം കോർത്തു.കാശിയുടെ മുഖത്ത് ഒരു പ്രതേക തെളിച്ചം അവൾ ശ്രദ്ധിച്ചിരുന്നു.അത് മറച്ച് വെക്കാതെ അവൾ അവനോട് ചോദിച്ചു.

"എന്താ മുഖത്തൊരു തെളിച്ചം "

"അതോ  നമ്മൾ ഇന്ന് ഒരുമിച് അമ്പലത്തിൽ പോയില്ലേ."

"അതിന് എന്തിനാ ഇത്രക്കും സന്തോഷം"

"കാരണം, നിന്നെ കാണുന്നതിനു മുൻപ് തന്നെ നിന്നെ ഞാൻ സ്വപ്നത്തിൽ കണ്ട് പ്രണയിച്ചതാണ് ഇവിടെ വന്നപ്പോഴും ഇഷ്ടം കു‌ടിയിട്ടേ ഉള്ളു. "

"അത് ....ഞാൻ..."

"ഞാൻ മുഴുവൻ പറയട്ടെ എന്റെ വസു...ഇപ്പോഴും നിന്നെ ഞാൻ സ്നേഹിക്കുന്നു.എനിക്ക് നിന്നെ എന്റെ മനസ്സിൽ നിന്ന് മായിക്കാൻ കഴിയോ എന്ന് എനിക്ക് അറിയില്ല അത് അറിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല"

Memories Of Love 💕 🖇️ Wo Geschichten leben. Entdecke jetzt