✒️ C H A P T E R - 1 2

Start from the beginning
                                    

Janvi : എനിക്ക് സൗകര്യം ഇല്ല.. എന്നോട് ചോദിച്ചിട്ടല്ലോ ഒന്നും തീരുമാനിച്ചത്

: JANVI?

അവൾ ശബ്ദം കേൾക്കുന്നതിനു നേരെ തിരഞ്ഞു...
അവളുടെ അച്ഛൻ ആണ്

അച്ഛൻ : നിന്നോട് പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി...

Janvi : എനിക്ക് പറ്റില്ല..

അച്ഛൻ : ഈ വന്നേക്കുന്നത് എന്റെ ഒരു സുഹൃത്തിന്റെ മകൻ ആണ്... നിനക്ക് അറിയാമായിരിക്കും HRIDHIK...

Janvi :  hridhik ഏട്ടനോ?

അച്ഛൻ : ആഹ് അതെ.. ഞാനും നിന്റെ അമ്മയും CORANDIA യിൽ ആയിരുന്നപ്പോൾ മുതൽ ആ family യുമായിട്ട് നല്ല അടുപ്പം ആയിരുന്നു... നിനക്ക് എല്ലാം അറിയാവുന്നത് അല്ലേ?... അവര് നാട്ടിൽ വന്നിട്ട് അതികം ആയില്ല....നമ്മുടെ company യുടെ ഏതോ function ന് ഇടക്ക് നിന്നെ അവന്റെ അമ്മക്ക് കണ്ട് ഇഷ്ടപ്പെട്ടപ്പത

Janvi : hridhikk ഏട്ടന്റെ അമ്മക്ക് അല്ലേ ഇഷ്ടപ്പെട്ടത്? പുള്ളിക്ക് അല്ലലോ?

അച്ഛൻ :  ദേ എന്നെ നാണം കെടുത്താതെ അങ്ങോട്ട് വരാൻ നോക്ക്.. ഈ കല്യാണം നടക്കണോ വേണ്ട എന്നൊക്കെ ഞാൻ തീരുമാനിക്കും

അയാൾ അവിടെ നിന്നും പോകുന്നതിന് മുൻപ് അവളെ നോക്കി ഭയപ്പെടുത്താനും മറന്നില്ല...

Aunty : നിന്നെയൊക്കെ ആ കുടുമ്പത്തിലെ മരുമകൾ ആക്കാൻ ആഗ്രഹിക്കുന്ന അവരെ വേണം ആദ്യം പറയാൻ.... ആ പടി ചവിട്ടാൻ ഉള്ള യോഗ്യത ഉണ്ടോടി നിനക്ക്?

Janvi : ആ പടിയിൽ ചവിട്ടാതെ കേറിക്കോളാം ഞാൻ

Aunty : നിന്റെ തർക്കുത്തരം എന്നോട് വേണ്ട... പോയി പെട്ടന്ന് ready ആയി താഴേക്ക് വാ

അവൾ വാതിൽ അടച്ചു... Taero ജനാല വഴി പുറത്തേക്ക് നോക്കി ഇരിക്കുന്നുണ്ട്.. അവൾ അവന്റെ പിന്നിൽ വന്ന് നിന്നു...

ഒരുപാട് കുട്ടികൾ സ്കൂളിൽ പോകുന്നു... ചിറി പാഞ്ഞു പോകുന്ന വണ്ടികൾ....

Janvi : Taero?

Taero : പോവാം?

Janvi : പോവാടാ

അവൾ അവന്റെ മൂക്കിലേക്ക് മൂക്ക് അടുപ്പിച്ചു... അവൻ മുതലെടുക്കും വിതം ഒന്ന് കെട്ടിപിടിച്ചു

🌕 MOON LIGHTWhere stories live. Discover now