🔥സൂര്യ വംഷി 🔥(second promo )

Beginne am Anfang
                                    

ആ കൈകളെ ബലമായി തന്നിൽ നിന്നും അവൻ അടർത്തി മാറ്റി....
വേദനയോടെ നോക്കുന്ന കണ്ണുകളെ നേരിടാൻ ആവാതെ അവൻ മുഖം തിരിച്ചു കളഞ്ഞു....

" ലക്ഷ്മി.. വാ പോകാം... അവനോട് ഇനി ഒന്നും തന്നെ പറയേണ്ടതില്ല.... "

തന്റെ മകനെ നിറ കണ്ണുകളോടെ നോക്കി നിൽക്കുന്നവരുടെ കൈകളിൽ അയാൾ തന്റെ കൈകൾ ചേർത്തു....
അവരെ തോളിൽ ചേർത്ത് പിടിച്ചു അയാൾ പുറത്തേക്ക് നടന്നു.....

വാതിൽ പടിയിൽ എത്തിയതും അവർ ഒന്നു നിന്നു... അവന് നേരെ തിരിഞ്ഞു....

" ഇനിയും നിനക്ക് മുന്നിൽ സമയം ഉണ്ട്.. എന്ത് വേണം എന്ന് നീ തീരുമാനിക്ക്...
ഒരു കാര്യം എപ്പോഴും ഓർമ വെച്ചോ...

വാൾ എടുത്തവൻ വാളാൽ തന്നെ....

എന്നൊരു ചൊല്ലുണ്ട്.... ഈ ആളുകളുടെ ശാപം നിന്റെ തലയിൽ വീഴാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം..... "

അവസാനമായി അവനെ നോക്കി അത്രയും മാത്രം പറഞ്ഞു കൊണ്ട് അയാൾ അവരെയും കൂട്ടി വെളിയിലേക്ക് നടന്നു...

തനിക്ക് അരികിൽ നിന്നും ആ സാനിധ്യം മാഞ്ഞു തുടങ്ങിയെന്നു അറിഞ്ഞതും അവൻ പിന്നിലേക്ക് തിരിഞ്ഞു....

തന്നിൽ നിന്നും നടന്നു നീങ്ങുന്ന പ്രിയപ്പെട്ടവർ... ഇടയ്ക്കിടെ ചേർന്ന് നിൽക്കുന്ന തോളിനിടയിലൂടെ പിന്നിലേക്ക് തിരിഞ്ഞു നോക്കി കണ്ണീരോടെ നടന്നു പോകുന്ന സ്ത്രീ....

അവനിൽ നിന്നും ഒരു നോട്ടമോ.. കൂടെ വരും എന്നൊരു വാക്കോ അവർ പ്രതീക്ഷിച്ചിരുന്നിരിക്കണം.....

" ഇനിയും തീർക്കാനായി ചിലതുണ്ട്.. അതിന് ശേഷം ഞാൻ വരും അമ്മാ.... "

ആ രൂപത്തെ നോക്കി നിൽക്കെ അവൻ ഉള്ളാൽ മൊഴിഞ്ഞു കൊണ്ടിരുന്നു.....

              🔥🔥🔥🔥🔥🔥🔥🔥

" സൂര്യാ.. നിൽക്ക്... Don't go there... "

കത്തിയമരുന്നൊരു വീട്...
ചുറ്റിനും മുഴങ്ങുന്ന അപായ സൈറൺ... വീടിനെ വിഴുങ്ങിയിരിക്കുന്ന തീ ഗോളത്തെ അണയ്ക്കാനായി പരിശ്രമിക്കുന്ന സുരക്ഷ സേനികർ....

🔥സൂര്യവംഷി 🔥Wo Geschichten leben. Entdecke jetzt