ഭാഗ്യശ്രീ ആണെങ്കിൽ ഇവിടെ എന്തൊക്കെയാണ് നടക്കുന്നത് എന്ന് പോലും അറിയാതെ ഇരിക്കുവാൻ. വൈഭവിനെ വരെ അവൾ ആദിയം ആയിട്ടാണ് കാണുന്നത്, അപ്പൊ പിന്നെ അവന്റെ വീട്ടുകാരുടെ കാര്യം പറയണ്ടല്ലോ.

അപ്പോഴേക്കും അമ്മ ചായയും ആയി വന്നു, എല്ലാവർക്കും കൊടുത്തു, ഭാഗ്യക്കും. ഒരു നിമിഷം മടിയോടെ അവൾ അവരെ നോക്കി, പക്ഷെ അവർ സമ്മാനിച്ച പുഞ്ചിരിയിൽ അവളുടെ ഭയം എല്ലാം കാറ്റിൽ പറന്നു.

ലക്ഷ്മി : ഇത് യെദു.. വൈഭവ്ന്റെ ചേട്ടനാണ്, മോൾ ഇതുവരെ കണ്ടിട്ടില്ലാലോ..

ഇല്ലായെന്നു അവൾ തലയാട്ടി.

മാളു : ഞാൻ ഈ യെദുവിന്റെ ഭാര്യ... മാളവിക. മാളു എന്ന് എല്ലാവരും വിളിക്കും.. ഭാഗു എന്നെ മാളുചേച്ചി നു വിളിച്ചോ..

കാർത്തിക് : ഏയ്യ്... ബാഗു വോ.. ഇതൊക്കെ ഇപ്പോ ഇട്ടു..?

മാളു : അതൊക്കെയിട്ടു ... എല്ലാം അങ്ങനെ നിന്നോട് ആലോചിച്ചു ഒന്നും ചെയ്യാൻ പറ്റില്ല.

അങ്ങനെ ഒന്നും രണ്ടും പറഞ്ഞു അവർ വഴക്കായി.

കൃഷ്ണൻ : മതി വഴക്കിട്ടത് അ കുഞ്ഞിനെ ഇപ്പോൾ തന്നെ എല്ലാവരുകൂടെ പേടിപ്പിക്കും.

ലക്ഷ്മിയും അവരടെ ഒപ്പം ഇരുന്നു കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ചു.
ഈ കല്യാണം നടക്കാൻ ഉണ്ടായ സാഹചര്യം, ഭാഗ്യയെ ഒരു മുന്നറിപ്പും ഇല്ലാതെ വൈഭവിന്റെ വധു ആകിയതിനൊക്കെ അഹ് അമ്മ അവളോട്‌ മാപ്പു പറഞ്ഞു. കാര്യങ്ങൾ വേഗം തന്നെ ഒരു emotional പാത പിടിച്ചു എന്ന് മനസിലായ കാർത്തിക് ഇടപെട്ടു.

കാർത്തിക്  : അല്ല.. ഇങ്ങനെ ഇരിക്കാൻ അന്നോ ഭാവം, അമ്മ ഏട്ടത്തിയെ എല്ലാവർക്കും ഒന്ന് പരിചയപ്പെടുത്തി കൊടുക്ക്‌. അവിടുന്നും ഇവിടുന്നും ഒകെ കുറെ കണ്ണുകൾ നമുക്കു നേരെ വരുണ്ട്.

ലിവിങ്റൂമിലും, കിച്ചണിലും ഒകെ ആയി മാറിനിൽക്കുന്ന കുറച്ചു ബന്ധുക്കളെ നോകിയാണോ അവൻ അത് പറഞ്ഞത്.

മാളു : അവർ ആരും എന്താ ഇങ്ങോട്ട് വരാതെ ?

കാർത്തിക് : എങ്ങനെ വരും... ഏട്ടനെ കൊണ്ട് എല്ലാവരും മകളെ കെട്ടിക്കുവാൻ നടക്കുവല്ലായിരുന്നോ.. അപ്പോഴല്ലേ ഇങ്ങനെ സംഭവിച്ചേ..

PranayavarnamWhere stories live. Discover now