𝙸𝚝 𝚠𝚊𝚜 𝚢𝚘𝚞 𝚏𝚛𝚘𝚖 𝚝𝚑𝚎 𝚜𝚝𝚊𝚛𝚝

723 82 61
                                    

പാലക്കാട് ജില്ലാ കളക്ടറുടെ ഓഫീസ്....
രാവിലെ പത്തു മണിയോട് അടുത്ത സമയം....

വലിയ ഒരുക്കങ്ങൾ നടക്കുകയാണ് അവിടെ....
കളക്ടർ ഓഫീസിലെ മുഴുവൻ സ്റ്റാഫുകളും പ്യുൺ അടക്കം എല്ലാവരും ദൃതിയിൽ ഓടി നടക്കുന്നുണ്ട്.... ഓഫീസിന്റെ മുൻ വശം ചെറു പൂക്കളാൽ അലങ്കരിച്ചിരിക്കുന്നു......
ഭംഗിയുള്ള ചെറു ബലൂനുകളും തൂക്കിയിരിക്കുന്നു......

ഒറ്റ നോട്ടത്തിൽ തന്നെ ആർക്കോ വേണ്ടിയുള്ള സ്വീകരണം ഒരുക്കിയിരിക്കുന്നുവെന്ന് തോന്നിപ്പിക്കുന്നൊരു കാഴ്ച്ച....

അത് ഉറപ്പിക്കാൻ എന്നോണം മറ്റുള്ളവർ വെളിയിൽ ആരെയോ സ്വീകരിക്കാൻ എന്ന പോൽ  തയ്യാറെടുത്തു നിൽക്കുന്നു......
അവരുടെ കയ്യിൽ പൂ ചെണ്ടുകളും പൂമാലകളും ഉണ്ട്......

" രാമേട്ടാ... ഒന്നു വേഗം വാ.. സർ എത്താൻ സമയം ആയി........ "

മുറ്റത് നിന്നിരുന്നവരിൽ ഒരാൾ ഉച്ചത്തിൽ അകത്തേക്ക് നോക്കി ഉള്ളൊരു വിളി....... ആ വിളിയിൽ ദൃതിയിൽ വെളിയിലേക്ക് ഓടിയിറങ്ങിയ മനുഷ്യൻ.....

ഏകദേശം അൻപതു വയസൊളം പ്രായമാകും....

" മനുവേ എല്ലാം ഓക്കേ അല്ലേടാ.... "

പോക്കറ്റിൽ നിന്ന് എടുത്ത ചീപ്പിനാൽ തന്റെ മുടിയൊന്ന് ഒതുക്കി ഇരു കയ്യാലേ മുഖം അമർത്തി തുടച്ചു കൊണ്ട് അയാൾ മുന്നോട്ട് വന്നു.....

" നിങ്ങള് പൊളിയാണ് മനുഷ്യാ.. ഇത് പിടിക്ക് അങ്ങോട്ട്.... "

ചെറു ചിരിയോടെ തനിക്ക് നേരെ പൂക്കൾ ചൂണ്ടി നിൽക്കുന്നവനെ കണ്ടതും ഷർട്ട്‌ ഒന്നു നേരെയാക്കി ഇട്ട് കൊണ്ട് അയാൾ അവനിൽ നിന്നും പൂക്കൾ വാങ്ങി തന്റെ കൈകളിൽ പിടിച്ചു......

ഒന്നു ശ്വാസം നീട്ടിയെടുത്തു കൊണ്ട് ആരെയോ പ്രതീക്ഷിച്ചെന്ന പോൽ ഗേറ്റ്ന് വെളിയിലേക്ക് നോട്ടമെയ്തു നിന്നു.....

𝙸𝚝 𝚠𝚊𝚜 𝚢𝚘𝚞 𝚏𝚛𝚘𝚖 𝚝𝚑𝚎 𝚜𝚝𝚊𝚛...Donde viven las historias. Descúbrelo ahora