CRAZY LOVE

618 90 362
                                    

വെളുത്തു സുന്ദരമായ ആകാശം........

അല്ലെയല്ല.......

കറുത്തു സുന്ദരമായ ആകാശം... നിറയെ നക്ഷത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു..... മേഖങ്ങൾക്കിടയിൽ നിന്ന് കൊണ്ട് ഭൂമിയിലേക്ക് നോക്കി പുഞ്ചിരി പൊഴിക്കുന്ന നിലാവ്.......

നേരെ താഴെ കൊച്ചി കായൽ.... ഇരുൾ മൂടിയ അന്തരീക്ഷം... കായലിലെ ഓളങ്ങളെ തഴുകി വരുന്നൊരു കുളിർക്കാറ്റ്..... കയൽക്കരയിൽ ചൂണ്ടയിടുന്നവർക്കും നടക്കുന്നവർക്കും എളുപ്പത്തിനെന്നോണം കെട്ടിയുണ്ടായിക്കിയിട്ടിരിക്കുന്ന മൺ തിട്ട.....

അവിടെ......

കടപ്പുറത്തു ഉണക്കാൻ ഇട്ടിരിക്കുന്ന മത്തിയെ പോലെ നീണ്ടു നിവർന്നു മലർന്നു കിടക്കുന്ന പാർഥി.............

തീർത്തും നിശബ്ദമായ അന്തരീക്ഷം.. കൊതുകുകളുടെ മൂളൽ ഇടയ്ക്കിടെ ചെവിയിൽ പതിയുന്നുണ്ട്.... ഒപ്പം കായൽക്കരയിലെ ചേറിന്റെ മണവും...ഇടയ്ക്കിടെ വീശുന്ന കാറ്റിൽ കട്ട സ്മെൽ മൂക്കിലേക്ക് അടിച്ചു കയറിയതും അവനൊന്നു മൂക്ക് ചുളിച്ചു......


" പുല്ല് ചത്തില്ല....... "


അവനൊന്നു സ്വയം പിറുപിറുത്തു കൊണ്ട് തനിക്ക് ചുറ്റിനും നോക്കിയതും.........


" Are You ഓക്കേ......? "


തൊട്ടരികിൽ നിന്ന് കേട്ടൊരു ശബ്ദം....കൂടെ തന്റെ തലയ്ക്കു മുകളിലേക്ക് നീങ്ങി വന്ന മുഖവും... ആ മുഖത്തെ രണ്ട് ഉണ്ട കണ്ണുകളും.........
ശബ്ദം കേട്ട് മുകളിലേക്കൊന്നു കണ്ണുകൾ ഉയർത്തി നോക്കിയതും അവന്റെ കണ്ണുകൾ വിടർന്നു.......


" ഹായ്.... എന്ത് ഭംഗിയാണ് കാണാൻ.... "

ചെറു ചിരിയോടെ കണ്ണുകൾ വിടർത്തി പറയുന്നവൻ.... കേട്ട് നിന്നവന്റെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു.... മുഖത്ത് നോക്കി യാതൊരു പരിചയവും ഇല്ലാത്തൊരുത്തൻ ഭംഗിയുണ്ടെന്നൊക്കെ പറഞ്ഞാൽ എങ്ങനെ കണ്ണ് മിഴിയാതിരിക്കുന്നത്.......


Crazy love Where stories live. Discover now