ഹൃദയതന്ത്രികൾ -part20🔥

Comincia dall'inizio
                                    

നന്ദാ.... No.....

പെട്ടെന്നുള്ള അവളുടെ പ്രവർത്തിയാൽ അവന്റെ കൈകളിൽ നിന്നും കാറിന്റെ നിയന്ത്രണം തെറ്റി മരത്തിൽ കൊണ്ട് ഇടിച്ചിരുന്നു....

ആഹ്....

നന്ദാ....

എന്നും വിളിച്ചു കൊണ്ട് അവൻ കാറിനു പുറത്തേക്ക് ഇറങ്ങി...., ഡോർ വലിച്ചടിച്ചു...

അദ്രി ചാടിയിടത്തേക്ക് നോക്കി....

കാണുന്നില്ല...

കാറിന്റെ ഡാഷ്ബോർഡ്‌ തുറന്നു കൊണ്ടവൻ തന്റെ പിസ്റ്റൽ കയ്യിൽ എടുത്തു...

അദ്രി ചാടിയത് കൈയുടെ സൈഡ് നിലത്തേക്ക് വീഴും വിധമായിരുന്നു...
മുറിവ് അധികം ആകാതെ ഇരിക്കാൻ ആയിരുന്നു ആ വണ്ണമവൾ ചാടിയത്...

ഓട് അദ്രി.... സഹായത്തിനായി ആരെയും കാണാതെ ഇരിക്കില്ല... ഒരു നിമിഷം പോലും പാഴാക്കാതെ അവ കിടന്നിടത്ത് നിന്നും എണീറ്റ് ഓടി....

ഇതേ സമയം മൃത്യുഞ്ജയ് തന്റെ പിസ്റ്റൽ എടുത്തു കൊണ്ട് മുകളിലേക്ക് ഷൂട്ട്‌ ചെയ്തു....

ആ ശബ്ദം ഓടി കൊണ്ടിരിക്കുന്ന അദ്രിയുടെ ചെവികളിൽ അല തല്ലി എത്തി... ഭയം കൊണ്ട് അവളുടെ നീലകണ്ണുകൾ ചുവന്നു....

രക്ഷപ്പെടണം... ഒരു ദിവസം എങ്കിലും സമാധാനമായി എനിക്ക് ജീവിക്കണം.....

അദ്രി കാലുകൾക് വേഗത കൂട്ടി...

അതേ സമയം അവളെ തിരഞ്ഞു കൊണ്ട് അവനും കുതിച്ചു...

ചുണ്ടിൽ പതിവ് ചിരിയുണ്ട്..... കൈകളിൽ അവളെ കിട്ടിയാൽ എന്തും ചെയ്തു കളയും എന്ന ഭാവമാണ് അവനിപ്പോൾ......

അദ്രി ഓടി കിതച്ചു കൊണ്ട് ഒരു ഇടറോഡിൽ എത്തി....

വല്ലാത്ത തിരക്ക് ഇല്ലാത്ത,ആളുകൾ ഒന്നും ഇല്ലാത്ത ഒരു റോഡ്....

അവിടെ കുറച്ചു പേരെ അദ്രി കണ്ടു...

അവരോട് സഹായം ചോദിക്കാം.... അവൾ അങ്ങോട്ടേക്ക് ഓടി...

Bayya... Help me.... കിതച്ചു കൊണ്ട് അദ്രി പിന്തിരിഞ്ഞു നിൽക്കുന്ന അയാളെ നോക്കി... പ്രത്യാശയോടെ.....

ശബ്ദം കേട്ട് അയാളും,ആളുടെ കൂട്ടാളികൾ എന്നും തോന്നികുന്ന മൂന്നു നാല് പേര് അവൾക്ക് നേരെ തിരിഞ്ഞു...

ഹൃദയതന്ത്രികൾ...Dove le storie prendono vita. Scoprilo ora