ഹൃദയതന്ത്രികൾ -part 19🔥

982 189 605
                                    

പിള്ളേരെ ഞാൻ വന്നേ 🙈... സുഖല്ലേ എല്ലാർക്കും.💜എനിക്കങ്ങനെ ഉന്നൈ വിട്ടിട്ട് പോക മൂടിയാത്...... Neenge എൻ ചെല്ലോം ❤

വെറുതെ വായിച്ച് ഉൾപ്പുളകം കൊള്ളാൻ ആയി വരുന്ന ടീംസ് നിന്റെ ഒക്കെ sem എക്സമിനു സപ്പ്ളികൾ വാരി കൂട്ടുമെടി നിങ്ങൾ ഒക്കെ നാണവും മാനവും ഇല്ലാത്ത ഓരോന്ന് ഇറങ്ങിക്കോളും....ഇനി സപ്പ്ളി കിട്ടിയില്ലേൽ എന്റെ ചാത്തന്മാർ നിനക്ക് ഒക്കെ supply മേടിച്ചു തരും.... തൂ തൂ തൂ 😌മൂന്നു വട്ടം തുപ്പിയ നടക്കും...... ബുഹഹഹ 🤣... പിന്നെ കഴിഞ്ഞ വട്ടത്തെ draft ഇടൽ ഞാൻ വിജയകരമായി നടത്തി... ഇനിയും പ്രതീക്ഷിക്കാം ഇതുപോലുള്ള draft കലാപരിപാടികൾ 😌ഉറപ്പ് തരുന്നു 🤣🤣

റെഡി അല്ലെ എല്ലാവരും....ഇന്നേക്ക് എട്ടു ദിവസം ആയല്ലേ നിങ്ങൾ എന്റെ ജയെ കണ്ടിട്ട്.... സാരൂലട്ടോ..... അവൻ മാറി നിന്നു എങ്കിലും ഞാൻ ഇവിടെ ഉണ്ടായിരുന്നില്ലേ? എപ്പോളും കൂടെ..... So are u ready 🙈🔥.... വാ പിള്ളേരെ..💜

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

നിനക്ക് ഭക്ഷണം വേണ്ടേ നന്ദ? പോകുന്നതിനിടക്ക് തിരിഞ്ഞു കൊണ്ട് അവൻ ചോദിച്ചു....

നിക്ക് വേണ്ട.... സൈഡിലേക്ക് മുഖം തിരിച്ചു കിടന്നു കൊണ്ടവൾ പറഞ്ഞു.....

ആഹ്... വിശക്കുമ്പോൾ വരും... ഇല്ലേൽ നിന്നെക്കൊണ്ട് കഴിപ്പിക്കാൻ എനിക്ക് അറിയാം..... എന്തായാലും എന്നോടുള്ള വാശിക്ക് കഴിക്കാതെ ഇരുന്നാൽ നിനക്ക പ്രശ്നം എനിക്ക് അല്ല.... പിന്നെ എനിക്ക് അത് പ്രശ്നം ആയാൽ അറിയാമല്ലോ....
ചിരിച്ചു കൊണ്ട് മൃത്യുഞ്ജയ് പറഞ്ഞു...

അദ്രിക്ക് ഭയം ഉണ്ട്... എന്നാലും അവൾ തിരിച്ചൊന്നും പറഞ്ഞില്ല....

സമയം ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു....

അദ്രിക്ക് വിശക്കാൻ തുടങ്ങി..

പോകണോ? ഇനി പോയാൽ നേരത്തെ ഭക്ഷണം വേണ്ട എന്ന് പറഞ്ഞതിന്റെ പേരിൽ എന്തെങ്കിലും നടക്കുവോ? അല്ലെങ്കിലും ശരീരം മുഴുവൻ വേദന ആണ്.... അതിനേക്കാൾ വേദന മനസിലും....

പോയി നോക്കാം  അതും ചിന്തിച്ചു കൊണ്ടവൾ അവൾ പതിയെ എണീറ്റു....

ഹൃദയതന്ത്രികൾ...حيث تعيش القصص. اكتشف الآن