💌Love Letter💌

Start from the beginning
                                    

അവൻ്റെ അമ്മ ആണ് എന്നെ അകത്ത് വിളിച്ചത്. അവൻ സിറ്റിയിൽ പോയി ഇരികുവ... അര മണിക്കൂർ കഴിഞ്ഞ് വരും എന്ന് പറഞ്ഞു. ഞാൻ അവൻ്റെ റൂമിലോട്ട് പോയി. റൂം തുറന്ന് കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു കളഞ്ഞു. മൂറി മൊത്തം എൻ്റെ ഒപ്പം ഉള്ള ഫോട്ടോസ്. ബെഡ് ഇരിക്കുന്ന സൈഡിൽ ഉള്ള ചുവരിൽ എൻ്റെ വല്യ ബ്ലാക്ക് ആൻ്റ് വൈറ്റ്  ഫോട്ടോ. സൈഡിൽ " always mine 💌💕" എന്ന് എഴുതിയിരിക്കുന്നു.

ഞാൻ അവൻ്റെ സ്റ്റഡി ടേബിൾൻ്റെ അടുത്ത് പോയി. അവൻ എപ്പോഴും നിധി പോലെ കൊണ്ട് നടക്കുന്ന ആ ബുക്ക് ഞാൻ കണ്ടൂ. പതുക്കെ അതിലെ ഓരോ പേജും ഞാൻ മറിക്കാൻ തുടങ്ങി. അവൻ എൻ്റെ ഒരുപാട് ചിത്രങ്ങൾ വരച്ചിരുന്നു. പെട്ടെന്ന് ബുക്കിൽ നിന്ന് ഒരു ലെറ്റർ താഴെ വീണു. പെട്ടെന്ന് തന്നെ ഞാൻ അത് എടുത്തു പോക്കറ്റിൽ വെച്ചു.
എനിക്ക് എന്താ നടക്കുന്നത് എന്ന് മനസിലാക്കാൻ പറ്റുന്നില്ല.
ഞാൻ അവൻ്റെ അമ്മയോട് പെട്ടന്ന് യാത്ര പറഞ്ഞു ഇറങ്ങി.

പെട്ടെന്ന് തന്നെ വീട്ടിൽ എത്തി. റൂമിൽ കയറി ലോക് ചെയ്തിട്ട് ഞാൻ ആ കത്ത് പുറത്ത് എടുത്തു.... എൻ്റെ കണ്ണുകൾക്ക് വിശ്വാസം വന്നില്ല...

"പ്രിയപ്പെട്ട ആദിക്ക്...
ഇത് നിനക്ക് തരാൻ ആഗ്രഹിക്കുന്ന കത്ത് ആണ്. പക്ഷെ ഈ കത്തിലൂടെ നമ്മളുടെ ഫ്രണ്ട്ഷിപ്പ് നഷ്ടപ്പെടുമോ എന്ന ഭയം ഉണ്ട്.
ഞാൻ പറയാൻ പോവുന്ന കാര്യം നിനക്ക് പെട്ടെന്ന് ഉൾക്കൊള്ളണം എന്ന് ഇല്ല... പക്ഷെ ഇത് ഞാൻ പറഞ്ഞില്ലെങ്കിൽ നിന്നോട് കാണിക്കുന്ന വഞ്ചന ആയിപോവും.

നിന്നെ ഞാൻ ആദ്യം കണ്ട നാൾ തൊട്ടേ എനിക്ക് നിന്നോട് ക്രഷ് ഉണ്ടായിരുന്നു. പതുക്കെ പതുക്കെ അതിന് വേറെ ഒരു രൂപത്തിലേക്ക് വഴി വച്ചു. നീ ഇങ്ങോട്ട് വന്ന് എൻ്റെ കൂടെ കൂടി. നിൻ്റെ സാമിഭ്യം എനിക്ക് വളരെ സന്തോഷം ഉളവാക്കി. പക്ഷെ പിന്നെ നി നിനക്ക് ജീനയോട് ഉള്ള ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ എന്നിൽ എന്തോ  അകന്നു പോകുന്നത് പോലെ തോന്നി. പക്ഷെ നിൻ്റെ സന്തോഷം നിറഞ്ഞ മുഖം കാണുമ്പോൾ എൻ്റെ വേദന ഞാൻ മറക്കും. കൂടെ നിന്നു ഞാൻ. ഞാൻ പ്രണയിക്കുന്ന വ്യക്തിയുടെ ഹൃദയം വേറെ ഒരാൾക്ക് കയ്യ് മാറാൻ.
എന്നെങ്കിലും എൻ്റെ ഹൃദയം,പ്രണയം നി തിരിച്ച് അറിയും എന്ന് വിശ്വസിച്ച് കൊണ്ട് നിൻ്റെ സ്വന്തം
.......കിരൺ💓..."

💌ᒪOᐯᗴ ᒪᗴTTᗴᖇ💌Where stories live. Discover now