കൊച്ചിയിലേക്ക്...

34 5 28
                                    

മുനി : ഹലോ... മിസ് അഞ്ചുട്ടി... എന്തെല്ലാ?

അഞ്ചുട്ടി :എവിടെയാ ദാസാ... ഒരറിവും ഇല്ലല്ലോ താങ്കളുടെ?

മുനി :ഇടക്കാലത്തു കുറച്ചു ഫ്രണ്ട്‌സ് വന്നു. So കുറച്ചു തിരക്കിൽ ആണ്.

അഞ്ചുട്ടി :ആരാ... ആ സ്റ്റാറ്റസിൽ കണ്ട മുടിയുള്ള ചേട്ടൻ ഒക്കെയാണോ?

മുനി :അതെയതെ. ഞങ്ങൾ ഇപ്പോൾ ഇടമലയാർ ആണ്. വൈകാതെ കൊച്ചിയിലേക്ക് പോകും.

അഞ്ചുട്ടി :എന്നാ ഈ വഴി വാ ദാസാ...

മുനി :സോറി... ഇവർ അല്പം ബിസി ആണ്. വേഗം ഇവരെ കൊച്ചി എത്തിച്ചാൽ എനിക്ക് ഫ്രീ ആകാം. എന്നിട്ട് വരാം.

അഞ്ചുട്ടി :ചേച്ചി നല്ല കുഴിമന്തി ഉണ്ടാക്കി തരാം...

മുനി :മേടിച് തന്നാൽ മതി. വെറുതെ ഉണ്ടാക്കി തന്ന് കഷ്ടപ്പെടുത്തണോ 🤭

അഞ്ചുട്ടി :എന്ത്... വന്നു വന്ന് ഒരു സ്നേഹവും ഇല്ലല്ലോ ജേഷ്ട്ടാ...

മുനി :ജേഷ്ട്ടാന്നോ... ഇതെന്താ ഇങ്ങനൊക്കെ സോപ്പ് പതപ്പിക്കണേ...

അഞ്ചുട്ടി :എടോ അലവലാതി ദാസാ... താൻ അവരെക്കൂട്ടി വരുന്നുണ്ടോ ഇല്ലയോ?

മുനി :ആഹ്... അങ്ങനെ പറ... ഞാൻ നോക്കട്ടെ. പിന്നെ വിളിക്കാം.

മുനി വേഗം പോയി കൈ കഴുകി വന്നു. ഉണ്ണി മുനിയെ വിളിച്ചു കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി. മുനിയെ ചോദ്യം ചെയ്യാൻ തുടങ്ങി.

" എന്തിനാടാ ക്യാപ്റ്റൻ പോകാൻ തിടുക്കം കൂട്ടുന്നത്. എന്താ ഇവിടെ പ്രശ്നം? "

'ഉണ്ണിക്കുട്ടാ... അങ്ങേരു ഒരു കപ്പൽ തപ്പി വന്നതാണ്. അതിനു ഇവിടെ അല്ലല്ലോ കടലിൽ അല്ലെ തപ്പണ്ടേ. ഇപ്പൊ എന്തോ തോന്നിയിട്ടാണ് കടൽ ഭാഗത്തേക്ക്‌ പോകണം എന്ന് പറഞ്ഞത്. കൊച്ചിയിൽ കൊണ്ട് വിട്ടിട്ട് ഞാൻ ഇങ്ങു പോരും.'

"ഇപ്പോൾ ആരാ വിളിച്ചത്?"

'അത് അഞ്ചുട്ടി ആണ്. പോകുന്ന വഴി അവിടെ ഒന്ന് കേറാൻ പറഞ്ഞു.'

അപ്പോളേക്കും ക്യാപ്റ്റൻ അവിടേക്ക് വന്നു.രണ്ടുപേരെയും ഒന്ന് നോക്കി.

"ഉണ്ണിക്കുട്ടാ... ഞാൻ ഇവിടെ നിന്ന് പോകേണ്ട സമയം ആയി. അല്ലാതെ ഇഷ്ടക്കേട് കൊണ്ടല്ല പോകുന്നത്. അങ്ങനെ ആയിരുന്നേൽ ഈ മുനിയെ ആദ്യം ഉപേക്ഷിച്ചേനെ. ഇവന്റെ കൂടെ കൂടിയതിനു ശേഷം ഓടിയ ഓട്ടത്തിന് കണക്കില്ല."

Adventures of FourWhere stories live. Discover now