Nature Club Meeting

60 7 86
                                    

കൂട്ടംകൂടി നിൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ മുനിയും ക്യാപ്റ്റനും ആദ്യം ഒന്ന് പകച്ചുപോയി. എന്നാൽ കുറച്ചു അടുത്തേക്കെത്തിയപ്പോൾ മുനിയുടെ ഭാവത്തിൽ നിന്ന് ക്യാപ്റ്റന് സംഗതി ഒരു പ്രശനത്തിലേക്കുള്ളതല്ല എന്ന് മനസ്സിലായി.

ആ നാട്ടിലെ കുട്ടികളെ സംഘടിപ്പിച്ചു ഉണ്ണി ഒരു നേച്ചർ ക്ലബ്‌ ഉണ്ടാക്കിയിരുന്നു. അതിന്റെ മീറ്റിംഗ് നടത്തുന്നതിന് പെർമിഷൻ വാങ്ങാൻ വേണ്ടിയാണു ഉണ്ണി ശെരിക്കും ഫോറെസ്റ്റ് സ്റ്റേഷൻ ൽ പോയത്.പക്ഷെ ഉണ്ണിയുടെയും കൂടെ വന്നവരുടെയും മുഖം കണ്ട് നിത്യമോൾ മുന്നോട്ട് വന്നു.

നിത്യ :ഇവരെ എവിടുന്ന് കിട്ടി? രാവിലെ കാട് കേറാൻ പോയതല്ലേ എല്ലാം കൂടി. ആ പൂച്ച അവിടെ കിടന്ന് കരച്ചിൽ ആയിരുന്നു.

അത് പറഞ്ഞു കഴിഞ്ഞില്ല... കുട്ടികളുടെ പിന്നിൽ നിന്നിരുന്ന tom ചാടി bean അണ്ണന്റെ തോളിൽ കയറി. അള്ളിപ്പിടിച്ചപ്പോൾ അണ്ണന് വേദനിച്ചെങ്കിലും അങ്ങനൊരു കൂടിക്കാഴ്ച bean അണ്ണനും ആഗ്രഹിച്ചിരുന്നു എന്ന് തോന്നിപ്പോയി.

ആ കാഴ്ച ക്യാപ്റ്റനെയും മുനിയെയും അത്ഭുതപ്പെടുത്തി... ടെഡി പോയപ്പോൾ ആ സ്ഥാനത്തേക്ക് ഒടുവിൽ ടോമിനെ bean അണ്ണൻ തെരഞ്ഞെടുത്തു... ജെറിക്ക് പകരക്കാരനാക്കാൻ bean അണ്ണനെ ടോമും നിയോഗിച്ചിരിക്കുന്നു. അൽപനേരം അവരുടെ കുട്ടിക്കളി കണ്ടുനിന്ന് പോയി അവർ.അതിനു മുടക്കം വച്ചുകൊണ്ട് നിത്യ വന്നു.

"അതേയ്... ഇന്ന് മീറ്റിംഗ് ഉള്ളതാണ്... എല്ലാവരും വന്നു അപ്പുപ്പൻ മരത്തിന്റെ ചുവട്ടിൽ വട്ടം കൂടി ഇരിക്കാം."

അങ്ങനെ എല്ലാവരും കൂടി അവിടെ ഉള്ള ഇലവ് മരത്തിന്റെ ചുവട്ടിൽ ഒത്തുകൂടി.പതിവിന് വിപരീതമായി യോഗം തുടങ്ങിയപ്പോൾ തന്നെ ചായ കൊടുക്കേണ്ടി വന്നു. കാരണം പല്ല് തേപ്പ് കഴിഞ്ഞു ക്യാപ്റ്റനും മുനിയും bean അണ്ണനും ഓടിയ ഓട്ടം നോക്കിയാൽ... ഒരു ചായകൊണ്ടൊന്നും മാറുന്ന വിശപ്പല്ല അത്...

ക്യാപ്റ്റനും മുനിയും bean അണ്ണനും മുഖ്യ അതിഥികൾ ആയിരുന്നു. പക്ഷെ മൂന്നും അല്പം മാറി ഇരിപ്പും കിടപ്പുമായി.

Adventures of FourWhere stories live. Discover now