കല്യാണപെണ്ണ്

66 10 94
                                    

"മോനെ മുനികുട്ടാ... ഇപ്പോൾ നിന്റെ പ്രശ്നം എന്താ?"ക്യാപ്റ്റൻ സീരിയസ് ആയി...

'കുറച്ചു പൈസ കിട്ടിയാൽ ഒരു പ്രശ്നവും ഇല്ല...'

"കുറച്ചു സ്വർണ നാണയം തന്നാൽ വല്ലതും നടക്കുമോ?"

'എന്റെ പൊന്നോ.... മതിയോന്നോ... Bean അണ്ണാ... വണ്ടി നേരെ തൃശൂർക്ക് വിട്...'

പൂരങ്ങളുടെ നാടായ, കേരളത്തിന്റെ സാംസ്‌കാരിക നഗരം, പക്ഷെ കച്ചവടത്തിന് പേര് കേട്ടത് സ്വർണക്കച്ചവടത്തിൽ ആണ്.എന്റെ സ്വപ്നങ്ങളിലെ എൽഡോറാഡോ...By the way നമ്മൾ പറഞ്ഞു നിർത്തിയത് തൃശൂർ യാത്ര ആണ്. നേരെ ലൂയി പാപ്പന്റെ
കോട്ടയിലേക്ക്. കച്ചവടത്തിൽ ഒരുപാട് അറിവും പരിചയവും ഉള്ള ആളാണ് ലൂയി പാപ്പൻ... പ്രത്യേകിച്ച് പഴയ സ്വർണത്തിൽ.

ഒരു പഴകിയ കെട്ടിടത്തിനു താഴെ കാർ നിർത്തി മുനിയും ക്യാപ്റ്റനും ഇറങ്ങി. Bean അണ്ണനെയും ടോമിനെയും കാറിൽ ഇരുത്തി.മുനി അൽപ്പം സംശയത്തോടെ ആ ഇടുങ്ങിയ കോണിപടികൾ കയറി.മുകളിൽ ഉള്ള വരാന്തയിൽ ഇരിക്കുന്ന മസിൽ അണ്ണന്മാരെ കണ്ടപ്പോൾ മുനിക്ക് സ്ഥലം ഇത് തന്നെ എന്നുറപ്പായി. ഒരു മസിൽ അണ്ണൻ അവരോടായി ചോദിച്ചു...

"എങ്ങോട്ടാ...?"

'ലൂയി പാപ്പാനെ കാണാൻ ആണ്. ഒരു ഐറ്റം കാണിക്കാൻ ആയിരുന്നു.'

"നീ എവിടെന്നാ?"

'കോയമ്പത്തൂർക്ക് ആഭരണങ്ങൾ ഉണ്ടാക്കാൻ ഉള്ള മെഷീൻസ് വാങ്ങാൻ വന്നപ്പോൾ അവിടെ വച്ചു നമ്മൾ കണ്ടിട്ടുണ്ട്. എന്നെ ഓർക്കുന്നുണ്ടോ?'

"ആ... ചെന്നോ...അകത്തുണ്ട്."

അയാൾ പരിചയം തീരെ കാണിച്ചില്ല. അവർക്ക് അതാണ് നയം. അകത്തു അധികം വെളിച്ചം ഇല്ലാത്ത ഒരു മുറി. അതിന്റെ നടുക്ക് ഇട്ടിട്ടുള്ള ഒരു മേശയുടെ അടുത്ത് മരംകൊണ്ട് പണിത കസേരയിൽ ഇരിക്കുന്നുണ്ട് തൃശ്ശൂരിലെ ഒരുകാലത്തെ പ്രധാനിയായിരുന്ന ലൂയി പാപ്പൻ.

നീണ്ടു മെലിഞ്ഞ ശരീരം.മുഴുവൻ നരച്ച മുടി. അത്‌ തോൾവരെ ഉണ്ട്.വെളുത്ത ജുബ്ബയും മുണ്ടും. സ്വർണ നിറത്തിൽ ഉള്ള ഫ്രെയിം കൊണ്ടുണ്ടാക്കിയ വട്ടകണ്ണട, സ്വർണ കളർ ചെയിൻ ഉള്ള വാച്ച്, വലത്തേ കയ്യിൽ സ്വർണചെയിൻ, കുറഞ്ഞത് ഒരു 7 വിരലിൽ എങ്കിലും പലതരം കല്ലുകൾ പതിച്ച മോതിരങ്ങൾ, മേശയുടെ മുകളിൽ തൂങ്ങി കിടക്കുന്ന പഴയ 100 വാട്ട് ബൾബ്, ആകെക്കൂടെ ഒരു സ്വർണ പ്രഭയാണ് അവിടെ.ഓടുമേഞ്ഞ ആ മുറിയിലെ പൊടിപിടിച്ച നിറം മങ്ങിയ ഭിത്തികൾക്കുള്ളിൽ പുണ്യാളനെ ഇരുത്തിയപോലെ... കണ്ടപ്പോൾ പാപ്പൻ ഒന്ന് ആലോചിച്ചു ഇരുന്നെങ്കിലും ആളെ മനസിലായി.മേശക്കു ഇപ്പുറം ഉള്ള കസേരയിൽ ഇരിക്കാൻ കൈകൊണ്ടു കാണിച്ചു പാപ്പൻ.

Adventures of FourWhere stories live. Discover now