അതിജീവനത്തിന്റ നാമ്പുകൾ!

By SumiAslamPT

1.2K 168 34

"നിന്റ പ്രശ്നമെന്തെന്ന് എനിക്കറിയില്ല. എങ്കിലും നിന്നോട് ചിലത് പറഞ്ഞോട്ടെ." അവൻ അവളുടെ മുഖത്ത് നോക്കി. "മരണമെ... More

അതിജീവനത്തിന്റ വിജയികൾ
ആ മഴയിൽ കിളിർത്തത്!
the little master
ഒരു ഡയറിക്കുറിപ്പ്
കമന്റ്സ്!!!!!!!!
സൗഹൃദ പക്ഷികൾ
പ്രവാസിയുടെ പ്രിയസഖി
ഒരു കൊറോണക്കാലത്ത്!
ഭിക്ഷാടനം !'
Be +ve
ജീവൻ്റ വിലയുള്ള ജാഗ്രത
ഹെൽമെറ്റ്
ഇഷ്ക് എന്ന ജിന്ന്
കൂട്ട്‌... ഒരോർമ്മക്കൂട്ട്!
ഒരു അലർജികഥ
നെഗറ്റീവോളികളും അവളുടെ ചിന്തകളും

ഞാൻ ഒരു നേഴ്സാണ്!

36 7 0
By SumiAslamPT

മൂന്നുമണി പുലർച്ചെ ഒരു ചെറു മയക്കത്തിലേയ്ക്ക് വഴുതിവീണ അവളുടെ സ്വപ്നങ്ങളിലേയ്ക്ക് അവന്റ പുഞ്ചിരികടന്നു വന്നതും അവൾ ഞെട്ടിയുണർന്നു..... നഷ്ടബോധം വിങ്ങിയ മനസ്സിന്റ വിതുമ്പലടക്കാൻ അവൾ പാടുപെട്ടു.... അപ്പോഴെയ്ക്കും അവളുടെ കാതുകളിൽ ആമ്പുലൻസിന്റ ശബ്ദം അലയടിച്ചു.....

"ജെസ്സി.... എഴുന്നേൽക്ക് ഒരു കാഷ്വാലിറ്റിയുണ്ടെന്ന് തോന്നുന്നു.." അവൾ തന്റ സഹപ്രവർത്തകയെ വിളിച്ചെഴുന്നേൽപ്പിച്ചു....

അപ്പോഴെയ്ക്കും രോഗിയെയും കൊണ്ട് ആബുലൻസ് കാഷ്വാലിറ്റിയുടെ വാതിൽക്കൽ എത്തി.....

ആബുലൻസ് ഡ്രൈവറും അറ്റന്ററും ചേർന്ന് ട്രോളി കാഷ്വാലിറ്റിക്കകത്തെത്തിച്ചു...

'' കണ്ടിട്ട് RTA യാണ്...ജോസ്മി.... നീ സ്റ്റാർട്ട് ചെയ്തോളൂ ഞാൻ RMO യെ വിളിക്കാം. ജസ്സി.. O2 കണക്റ്റ് ചെയ്ത് മോനിറ്റർ ചെയ്യൂ... ടെസ്സ്....ഹിസ്റ്ററിയെടുക്കൂ.... ആൻ... ഡ്രെസ്സിംങ്ങ് ട്രോളി സെറ്റ് ചെയ്ത് ഫസ്റ്റ് ഏയ്ഡ് തുടങ്ങിക്കോ.... "

കാഷ്വാലിറ്റി ഇൻ ചാർജ്ജിന്റ ആജ്ഞാപനം കേട്ടതും ജോസ്മി പേഷ്യന്റിനെ പരിചരിക്കാൻ തുടങ്ങി... ആദ്യം തന്നെ കൈ വൃത്തിയാക്കി കാനുല ഇട്ടു..... നന്നായി രക്തം വാർന്നിട്ടുണ്ട് വലതു കൈയും കാലും നട്ടെല്ലുമുൾപെടെ ഫ്രാക്ചർ ഉണ്ടെന്നവൾക്ക് തോന്നി...

മുഖമടിച്ച് വീണത് കൊണ്ടാവണം മുഖം വീങ്ങി വീർത്തിട്ടുണ്ട് തല പൊട്ടി രക്തം വാർന്നിട്ടുണ്ട്...

''ആൻ.... ആ തോമസ് സ്പ്ലിന്റ് കൂടി വെച്ചു കൊടുക്കൂ..." കാലിലെ ഒടിവുകളും മുറിവുകളും വൃത്തിയാക്കി പരിചരിച്ചു കൊണ്ടിരുന്ന ആനിനെ ഓർമ്മിപ്പിച്ചു...

പിന്നീടവൾ ആ രോഗിയുടെ മുഖത്തെ രക്തം തുടക്കാൻ തുടങ്ങി.... ഓരോ നിമിഷം കഴിയുമ്പോഴും ഓർമ്മച്ചിത്രത്തിൽ ചോരകൊണ്ടവളെഴുതി വെച്ച അവന്റ മുഖം മെല്ലെ തെളിഞ്ഞു.....

അവൾ ഞെട്ടി.... ഹൃദയം നിന്നുപോകും പോലെ തോന്നി.... ഇത്ര കാലം സ്വന്തം കൈകൊണ്ട് ഞെരിച്ചുകൊല്ലാൻ ആഗ്രഹിച്ചവൻ.... കാലം കൊണ്ട് നിർത്തിയിരിക്കുന്നു തന്റ മുന്നിൽ.....
ഒരാത്മസാക്ഷാത്കാരത്തിന് ദൈവം തന്ന നിമിഷം!... ഒന്ന് കണ്ണടച്ചാൽ ഒരു പക്ഷേ....

അവൻ പെട്ടന്ന് കണ്ണുതുറന്നു.... അവന്റ കണ്ണുകളിൽ മരണഭയം!!!! അവൻ ഊർദ്ധശ്വാസം എടുക്കുന്നുണ്ട്.... പെട്ടന്നൊരു നിമിഷം അവളുടെ വികാരം ഉത്തരവാദിത്തിന് വഴിമാറി ഈ ഞാനാരോ ആയിക്കൊള്ളട്ടെ..യൂണിഫോമിനുള്ളിൽ ഞാനൊരു നേഴ്സാണ്... ജീവന്റ അവസാന നിമിഷവും ഒരു രോഗിയെ പരിചരിക്കാൻ വിധിക്കപ്പെട്ടവൾ...

ഒരു നിമിഷം താമസിച്ചില്ല! കോഡ് ബ്ലൂ വിളിച്ചു

അവൾ CPR തുടങ്ങി പരമാവധി നന്നായി അവളാൽ അവന്റെ നെഞ്ചിൽ അവൾ ആഞ്ഞാഞ്ഞമർത്തി.... ഡോക്ടർ വരും വരെ ജീവന്റ തുടിപ്പ് നിലനിർത്താൻ അവൾ ശ്രമിച്ചു!

" സാച്ചുറേഷനും ഹാർട്ട് ബീറ്റും കുറയുന്നുണ്ട് കാർഡിയാക്ക് അറസ്റ്റ് ആവും മുൻപ് വേഗം ഡീഫിബ്രില്ലേറ്റർ എടുക്കൂ..... "

അപ്പോഴേയ്ക്കും കാഷ്വാലിറ്റി ഡോക്ടറും കാർഡിയോളജിസ്റ്റും ഓടിയടുത്തു....
അവർക്കായി അവൾ മാറിക്കൊടുത്തു....
അയാളെ ICU വിലേക്ക് മാറ്റും വരെ അവൾ അയാളെ പരിചരിച്ചു..

അനുസരണയുള്ള ഒരു കാഷ്വാലിറ്റി നേഴ്സിന്റ വേഷം അഴിച്ച് വെച്ച് അവൾ അലറിക്കരഞ്ഞു..... എന്നിട്ടാ വെറുക്കപ്പെട്ട നിമിഷത്തെ മറവിയുടെ അഴുക്കുചാലിലേക്കവൾ വലിച്ചെറിഞ്ഞു..

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഡ്യൂട്ടി കഴിഞ്ഞിറങ്ങിയപ്പോൾ "105 ലെ പേഷ്യന്റ് സിസ്റ്ററെ അന്വേഷിക്കണുണ്ട് പരിജയക്കാരാന്നാ പറഞ്ഞെ..."

ആൻ പറഞ്ഞത് കേട്ട ആകാംക്ഷയാണ് അവളെ 105 ൽ എത്തിച്ചത്!

പക്ഷേ......

എടുത്ത് വെച്ച കാല് പിന്നോട്ട് വെയ്ക്കാൻ തുടങ്ങിയപ്പോഴെയ്ക്കും അവന്റ ശബ്ദം!

"കൊന്നൂടായിരുന്നോ സിസ്റ്റർ എന്നെ?"

" എന്റ ജീവിതവും സ്വപ്നങ്ങളും ചവിട്ടിയരച്ച നിന്നെ എന്റയീ കൈ കൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലണമെന്നായിരുന്നു എനിക്ക്..... പക്ഷേ ഞാനൊരു നേഴ്സായിപ്പോയി! ഞങ്ങളെയൊക്കെ രോഗികളെ പരിചരിക്കാനും പരിരക്ഷിക്കാനുമേ പഠിപ്പിച്ചിട്ടുള്ളൂ!
മുന്നിൽ മുറിവേറ്റ് പിടയുന്നതൊരു പേപ്പട്ടി യാൽ പോലും പരിചരിക്കണമെന്നാണ് പഠിച്ചതും...... "

അവൾ ഭിക്ഷ കൊടുത്ത പാതി ചത്ത ജീവനുമായി ഒന്നു മാപ്പിരക്കാൻ പോലും അർഹതയില്ലാതെ അവൻ ജീവിച്ചു തീർത്തു!.

അതിജീവനത്തിന്റ നാമ്പുകൾ
© 2020















Continue Reading

You'll Also Like

397 84 13
ഇത് ഒരു bl story ആണ്.....പ്ലീസ് support ❤️❤️❤️❤️❤️
1.1K 70 3
Ethil one short story kalanu njan edunnatu
2.7K 401 4
[ON HOLD] 𝗘𝗹𝗹𝗮𝗿𝗸𝘂𝗺 𝗻𝗮𝗺𝗮𝘀𝗸𝗮𝗿𝗮𝗺..🌝🤎🪐 ᴅɪᴅ ʏᴏᴜᴇᴠᴇʀ ɪᴍᴀɢɪɴᴇ ᴀɴ ᴀʟɪᴇɴ ʙᴇᴄᴏᴍᴇs ʏᴏᴜʀ ʙᴏʏғʀɪᴇɴᴅ?😉 ᴛʜɪs ɪs ᴀ sᴛᴏʀʏ ᴏғ ᴀɴ ᴀʟɪᴇɴ ᴡʜᴏ ᴄᴀᴍᴇs...
9.2K 845 7
ചില പെൺകുട്ടികൾക്ക് തന്റെ ആദ്യ പ്രണയം അച്ഛനോട് ആയിരിക്കും... ചില ആൺകുട്ടികൾക്ക് തന്റെ ആദ്യ പ്രണയം അമ്മയോട് ആയിരിക്കും... എന്റെ ആദ്യ പ്രണയം അത് അവനോട...