°എന്റെ സ്കൂൾ ഡയറി°

Galing kay Najwa_Jibin

116K 12.2K 7.9K

"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. "നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്ന... Higit pa

ഭാഗം: 1
ഭാഗം 2
ഭാഗം 3
ഭാഗം 4
ഭാഗം 5
ഭാഗം 6
ഭാഗം 7
ഭാഗം 8
ഭാഗം 9
ഭാഗം 10
ഭാഗം 11
ഭാഗം 12
ഭാഗം 13
ഭാഗം 14
ഭാഗം 15
ഭാഗം 16
ഭാഗം 17
ഭാഗം 18
ഭാഗം 19
ഭാഗം 20
ഭാഗം 21
ഭാഗം 22
ഭാഗം 23
ഭാഗം 24
ഭാഗം 25
ഭാഗം 26
ഭാഗം 27
ഭാഗം 29
ഭാഗം 30
ഭാഗം 31
ഭാഗം 32
ഭാഗം 33
ഭാഗം 34
ഭാഗം 35
ഭാഗം 36
ഭാഗം 37
ഭാഗം 38
ഭാഗം 39
ഭാഗം 40
ഭാഗം 41
ഭാഗം 42
ഭാഗം 43
ഭാഗം 44
ഭാഗം 45
ഭാഗം 46
ഭാഗം 47
ഭാഗം 48
ഭാഗം 49
ഭാഗം 50
ഭാഗം 51 (അവസാന ഭാഗം)
കുറിപ്പ്

ഭാഗം 28

1.9K 193 141
Galing kay Najwa_Jibin

"ഓ പിന്നെ, പറയുന്നത് കേട്ടാൽ തോന്നും നിനക്ക് ഇവളെ നാലഞ്ചു കൊല്ലമായി അറിയാമെന്നു... ഞാൻ പറഞ്ഞു തന്നതെല്ലേ..."

എന്റെ പ്രതീക്ഷക്ക് വിപരീതമായുള്ള കൃഷ്ന്റെ മറുപടി കേട്ടപ്പോൾ ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി. പുഞ്ചിരിയോടെ ഞങ്ങളെ നോക്കി നിൽക്കുകയായിരുന്നു അയാൾ...

ശരിക്കും ഇയാൾക്ക് എന്നെ ഓർമ്മയില്ലേ...

"ഓക്കെ, ഓക്കെ ഇനിയും ലേറ്റ് ആക്കേണ്ടാ, നമുക്ക് പോകാം..." അയാൾ പെട്ടന്ന് കുറച്ചപ്പുറമായി ഉണ്ടായിരുന്ന ബിൽഡിങ്ങിലേക്ക് നോക്കി പറഞ്ഞു.

"ഉം..." കൃഷ് മുന്നോട്ടേക്ക് നടക്കാൻ തുനിന്നതും,

"ഒരു സെക്കന്റ്, എന്തായാലും നീ അഹാനയോട് ഞാൻ നിനക്ക് നിന്റെ ചേട്ടനെ പോലെയാണെന്ന് പറഞ്ഞില്ലേ, എന്നാൽ ഈ പെട്ടി അനിയൻ പിടിച്ചേ..." ഇതും പറഞ്ഞു ആയുഷ് ആ കാർഡ്‌ബോർഡ് ബോക്സ് കൃഷ്ന്റെ കയ്യിൽ വെച്ചു കൊടുത്തു.

"What!!.." അവൻ വായും പൊളിച്ചു പെട്ടിയിലേക്ക് നോക്കി.

"ചെറിയ വെയിറ്റ് ഉണ്ടായേക്കും, എന്നാലും വാ, ലേറ്റ് ആയി..." ആയുഷ് കള്ളച്ചിരിയോടെ ഇതും പറഞ്ഞു മുന്നോട്ട് നടക്കാൻ തുടങ്ങി. പിന്നാലെ കൃഷും!

ശരിക്കും ഞാൻ കണ്ട കൃഷ്ന്റെ ക്യാരക്ടർ വെച്ചു അവൻ അതിവിടെ കളഞ്ഞിട്ട് പോകേണ്ടതാണ്, പക്ഷേ ഇപ്പോൾ അവന്റെ ആ റൂഡ് ക്യാരക്ടർ മാറിയത് പോലെ എനിക്ക് തോന്നി, ആയുഷിന് എന്നെ പരിചയപെടുത്തി കൊടുക്കുമ്പോഴും മറ്റും,

"നീ വരുന്നില്ലേ?" പെട്ടന്ന് കൃഷ്ന്റെ ശബ്ദം കേട്ടതും ഞാൻ ഞെട്ടി അവനെ നോക്കി.

"ആഹ്, വരുന്നു..." ഇതും പറഞ്ഞു ഞാൻ അവരുടെ അടുത്തേക്ക് വേഗത്തിൽ നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഇവനു ഇങ്ങനെയും ഒരു ക്യാരക്ടർ ഉണ്ടോ?

അൽപം ഓർഫനേജിലെ കുട്ടികളുമായി ചിരിച്ചു കളിക്കുന്ന കൃഷ്നെ നോക്കി ഞാൻ അത്ഭുതത്തോടെ ചിന്തിച്ചു. ഹെബ്ബ അന്ന് പറഞ്ഞത് പോലെ അവനെ ക്യൂട്ട് ബോയായി എനിക്ക് ഇപ്പോഴാണ് തോന്നുന്നത്, നല്ല രസമുണ്ട് അവന്റെ ചിരി കാണാൻ...

wait a second!!! ഞാനെന്താണ്‌ ഈ ചിന്തിക്കുന്നത്?, ഞാൻ പെട്ടെന്ന് തന്നെ അവന്റെ ഭാഗത്തു നിന്നും തലതിരിച്ചു. ശേഷം മറ്റു കുട്ടികളെ നോക്കുന്നതായി ഭാവിച്ചു.

"ഹായ്," പെട്ടന്ന് എന്റെ സൈഡിൽ നിന്നും ഒരു കോഫി കപ്പും നീട്ടി കൊണ്ടു ആയുഷ് എന്റെ അരികിലേക്ക് വന്നു.

"താങ്ക്സ്..." ഞാൻ പുഞ്ചിരിച്ചു കൊണ്ടു അയാളുടെ കയ്യിൽ നിന്നും അത് വാങ്ങിച്ചുകൊണ്ട് പറഞ്ഞു.

"ഉം...അഹാന ആദ്യമായിട്ടല്ലേ ഇവിടെ?" അയാൾ എന്റെ നേരെ എതിർവശത്തെ കസേരയിൽ ഇരുന്നു.

"ഉം..." ഞാൻ മെല്ലെ തലയനക്കി.

ഞാൻ അയാളെ നോക്കികൊണ്ടേയിരുന്നു.
ഇയാൾക്ക് ശരിക്കും എന്നെ ഓർമയില്ലേ? അതോ ഓർമയില്ലാത്ത മട്ടിൽ അഭിനയിക്കുന്നതോ? ഇനി ഇയാളെല്ലേ എന്നെ അന്നു കാണാൻ വന്നത്, ഞാൻ സംശയത്തോടെ ആയുഷിനെ തന്നെ സൂക്ഷിച്ചു നോക്കികൊണ്ടോർത്തു.

"എന്നെ എവിടെയോ കണ്ടത് പോലെ ഉണ്ടല്ലേ?" പെട്ടന്ന് ആയുഷ് എന്റെ മുഖത്തേക്ക് നോക്കി.

"എഹ്‌?!" ഞാൻ ചെറുതായി ഞെട്ടി.

" തനിക്ക് ഓർമയുണ്ടാവും, നാലഞ്ചു വർഷങ്ങൾക്ക് മുൻപാണെങ്കിലും..." അയാൾ പുഞ്ചിരിച്ചു.

അപ്പോൾ നേരത്തെ കൃഷ്ന്റെ മുന്നിൽ വെച്ചു ഇയാൾ എന്നെ അറിയാത്ത മട്ടിൽ നടിച്ചതാണ്.. പക്ഷേ എന്തിന്!!

"അപ്പോൾ നേരത്തെ?" ഞാൻ ചോദ്യഭാവത്തിൽ നോക്കി.

"തന്റെ മുഖം അങ്ങനെ പറയുന്നതായി എനിക്ക് തോന്നി, അതായത് തന്നെ ഞാൻ  മനസ്സിലാക്കിയേക്കല്ലേ എന്നു, റൈറ്റ്??" അയാൾ പുഞ്ചിരിയോടെ പറഞ്ഞു.

ഞാനും പതുക്കെ ചിരിച്ചു. " ഞാനിവിടെ അതിനെ കുറിച്ചു ആരോടും പറഞ്ഞിട്ടില്ല,"

"ഉം..." അയാൾ മെല്ലെ തലയാട്ടി.

"അതു കൊണ്ടു, കൃഷ്നോട് ഈ കാര്യം ഒരിക്കലും പറയരുത്..." ഞാൻ മെല്ലെ പറഞ്ഞു.

"ഉം...ഞാനായിട്ട് പറയില്ല..." എന്നും പറഞ്ഞു അയാൾ തന്നെ സ്വയം ചിരിച്ചു.

ഒരു നിമിഷം സംശയത്തോടെ നിന്നെങ്കിലും. പതുക്കെ അയാളുടെ ചിരിയിൽ പങ്കു ചേരുന്ന മട്ടിൽ നടിച്ചു. കുറച്ചു നേരം സംസാരിച്ചതിന് ശേഷം അയാൾ മെല്ലെ അവിടെ നിന്നും എഴുന്നേറ്റു.

"പിന്നെ ഒരു കാര്യം കൃഷ് താൻ കരുതുന്നത് അത്ര ദുഷ്ടനിന്നുമെല്ല കേട്ടോ..." അയാൾ പെട്ടന്ന് എന്തോ ഓർത്ത മട്ടിൽ എന്നെ നോക്കി.

അതിനു കൃഷ് ദുഷ്ടനാണെന്നു ഞാനും പറഞ്ഞിട്ടില്ലാലോ, എന്റെ മുന്നിൽ എപ്പോഴും വില്ലനായി ഉണ്ടെന്നെല്ലേ ഉള്ളൂ... ഞാൻ ഇതും മനസ്സിൽ പറഞ്ഞു അയാളെ നോക്കി.

" അവൻ്റെ അമ്മ ഉള്ളപ്പോൾ ഇടയ്ക്കിടക്ക് വരാറുള്ള ഓർഫനേജ്‌ ആണിത്, ഷെറയെ ഇല്ലാതെ വേറെ ആരെയും അവനിവിടെ കൊണ്ടുവന്നിട്ടും ഇല്ല..." ഇതും പറഞ്ഞു അയാൾ ഒരു നിമിഷം നിർത്തി. എന്നിട്ട് അവിടെ നിന്നും അയാൾ  എഴുന്നേറ്റു. " ഞാൻ കരുതുന്നു താൻ അവന് ഒരു special  ആയ person ആണ് എന്ന്..." ഇതും പറഞ്ഞു എനിക്ക് മനസ്സിലാവാതെ മട്ടിൽ ഒരു ചിരിചിരിച്ചു അയാൾ തിരിഞ്ഞു നടന്നു.

സ്‌പെഷ്യൽ പേഴ്സണ് ഞാനോ!! വേറാരുമില്ലായിട്ട്, അവൻ്റെ സ്‌പെഷ്യൽ എനിമി എന്നു വേണമെങ്കിൽ പറയാം...

പെട്ടന്ന്, ഒരുമിച്ചുള്ള രണ്ടു whatsapp മെസ്സേജിന്റെ ശബ്ദം കേട്ട് ഞാൻ ഫോൺ എടുത്തു നോക്കി.

ഹെബ്ബയും ഫിദയും  രണ്ടും ഒരേ ടൈം ആണല്ലോ? ഞാൻ ഇതും ചിന്തിച്ചു അവരുടെ മെസ്സേജ് ഓപ്പൺ ചെയ്തു.

സ്വീറ്റി...എവിടെ date? വല്ല പാർക്കിലും ആണോ?😍😛 - ഹെബ്ബ

Sorry for interruption,വാലന്റൈൻ പാർക്കിലാണോ അതോ വല്ല expensive റെസ്റ്റോറന്റിൽ നിന്നും ഫുഡ് അടിക്കുകയാണോ?😛😉- ഫിദ

ഇതിനെ രണ്ടിനെയും ഇന്ന് ഞാൻ...

ഞാൻ ദേഷ്യത്തോടെ അവരുടെ രണ്ടുപേരുടെയും മെസ്സേജ് നോക്കി നിന്നു. പെട്ടന്നൊരു ഐഡിയ തോന്നി. ഈ ഓർഫനേജിന്റെ ഫോട്ടോ എടുത്തു രണ്ടുപേർക്കും അയക്കാം, അതോടെ രണ്ടിന്റെയും വായ അടഞ്ഞോളും... ഞാൻ അവിടെ നിന്നും മെല്ലെ എഴുന്നേറ്റു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

"What are you doing here?"

ഫോട്ടോ എടുത്തു അവർക്ക് രണ്ടുപേർക്കും അയച്ചുകൊടുമ്പോൾ പിറകിൽ നിന്നും കൃഷ്ന്റെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

"നതിങ്, ഞാൻ വെറുതെ..." ഞാൻ മെല്ലെ അവനെ കടന്നു മുന്നോട്ടേക്ക് നടക്കാൻ തുടങ്ങി."ഔച്ച്..." പെട്ടന്ന് ഒട്ടും പ്രതീക്ഷിക്കാതെ അവിടെ ഉണ്ടായിരിക്കുന്ന ഒരു കല്ലിൽ തട്ടി ഞാൻ നിലത്തേക്ക് വീണു.

"ഹേയ്, are you okay?" കൃഷ് എന്റെ അടുത്തേക്ക് ഉടൻ ഓടി വന്നു.

"Yeah i am okay..." ഞാൻ ഇതും പറഞ്ഞു അവിടെ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ എനിക്ക് കഴിഞ്ഞില്ല, പിന്നെയും ഞാൻ അവിടെ തന്നെ വീണു.

"ആഹ്..." ഞാൻ അറിയാതെ നിലവിളിച്ചുപോയി. കാൽ മുറിഞ്ഞിരിക്കുന്നത് എനിക്ക് കാണാമായിരുന്നു . കൂടാതെ കൃഷ്ന്റെ മുന്നിൽ നിന്നും വീണല്ലോ എന്നോർത്തുള്ള നാണകേടും ...

എല്ലാം കൂടിയായപ്പോൾ പതുക്കെ എന്റെ കണ്ണു നിറയാൻ തുടങ്ങി.

"Get up..." അവൻ പതുക്കെ എന്റെ കയ്യിൽ പിടിച്ചു മെല്ലെ എഴുന്നേൽപ്പിച്ചു. വേറെ വഴിയില്ലാത്തതിനാൽ ഞാൻ അവനെ അനുസരിച്ചു അവിടെ നിന്നും എഴുന്നേറ്റു.

പക്ഷേ മുറിഞ്ഞത് കാരണം കാൽ നിലത്തു വെക്കുമ്പോൾ വേദന നല്ലത് പോലെ ഉള്ളതിനാൽ എനിക്ക് നടക്കാനേ കഴിഞ്ഞില്ല.

"You sit here..." അത് മനസ്സിലാക്കിയെന്ന പോലെ അവൻ അടുത്തുണ്ടായിരുന്ന ഒരു മരത്തിന്റെ സൈഡിൽ എന്നെ ഇരിക്കാൻ സഹായിച്ചു. " ഞാനിപ്പോൾ വരാം..." ശേഷം ഇതും പറഞ്ഞു അവൻ തിരിഞ്ഞു വേഗത്തിൽ നടന്നു പോയി.

ഞാൻ കാൽ പൊക്കി മുറിഞ്ഞ ഭാഗം നോക്കി. ഉമ്മീ.... മുറിവ് ചെറുതു തന്നെ പക്ഷേ അകത്തു ചെറിയൊരു കല്ല് കയറിയിട്ടുണ്ടെന്നു തോന്നുന്നു, അതാണ് ഇത്ര വേദന.ഇതിപ്പോൾ എന്തു ചെയ്യും... എല്ലാം അവൻ കാരണമാണ്... ഞാൻ ദേഷ്യത്തോടെ സ്വയം തന്നെ പറഞ്ഞു.

പെട്ടെന്ന് കൃഷ് മടങ്ങി വരുന്നത് കണ്ടു. കയ്യിൽ അവൻ്റെ ബാഗുമുണ്ടായിരുന്നു.പിന്നീട് അവൻ എന്റടുത്തേക്ക് വന്നു അടുത്തായി ഇരുന്നു. ശേഷം കയ്യിലെ ബാഗ് തുറന്ന് അതിൽ നിന്നും ഒരു ചെറിയ വൈറ്റ് കളറിലുള്ള ഒരു ബോക്സ് പുറത്തേക്കെടുത്തു.

ഇവനെന്താണ്‌ ഈ ചെയ്യുന്നത്, ഞാൻ അവനെ തന്നെ നോക്കി നിന്നു.അതൊരു first aid ബോക്സ് ആയിരുന്നു. ഇവനിതും കൊണ്ടാണോ എന്നും നടക്കാറുള്ളത്...

"ഉം... നിന്റെ കാൽ കാണിക്ക്..." അവൻ ആ ബോക്സ് തുറന്നു എന്റെ മുഖത്തു നോക്കാതെ പറഞ്ഞു.

എന്ത്!!" കാൽ എവിടെ കാണിക്കാൻ... ഞാൻ ഇതും ചിന്തിച്ചു അവനെ നോക്കി.

" കാൽ മുറിഞ്ഞിട്ടില്ലേ, അത് കാണിക്കാൻ..." അവൻ കുറച്ചു ശബ്ദമുയർത്തി.

" എവിടെ കാണിക്കാൻ, നിന്റെ തലയിലോ..." ഞാൻ ദേഷ്യത്തോടെ അവനെ നോക്കി.

അപ്പോഴാണ് അവനു കത്തിയതെന്നു തോന്നുന്നു.അവൻ എന്റെ മുഖത്തേക്കും എന്റെ കാലിലേക്കും മാറിമാറി നോക്കി.

"ഓഹ്, സോറി..." ഇതും പറഞ്ഞു അവൻ എന്നെ ഞെട്ടിച്ചുകൊണ്ട്  കുനിഞ്ഞു നിന്ന് എന്റെ മുറിവിൽ സൂക്ഷമായി നോക്കിത്തുടങ്ങി.

"കൃ...കൃഷ്, what are you doing...?" ഞാൻ അവന്റെ മുഖത്തേക്ക് നോക്കി പതുക്കെ ചോദിച്ചു

"ശ്ശ്....കുറച്ചു സമയം മിണ്ടാതിരിക്ക്..." എന്റെ മുഖത്തു നോക്കാതെ തന്നെ വീണ്ടും അങ്ങനെ  പറഞ്ഞുകൊണ്ട് അവൻ ആ first aid ബോക്സ് തുറന്ന് അതിൽ എന്തോ എടുത്തു എന്റെ മുറിവിൽ ഒഴിക്കാൻ തുടങ്ങി.

"ആഹ്...." ഞാൻ വേദന സഹിക്കാനാവാതെ കാൽ കുടഞ്ഞു പിറകോട്ടേക്ക് വലിച്ചു.

"ഒരു മിനിറ്റ്, അതൊന്നു ക്ലീൻ ചെയ്യട്ടെ..." അവൻ ഇതും പറഞ്ഞു വീണ്ടും മുറിവിൽ നോക്കി. ഞാൻ വേദന കടിച്ചമർത്തി. കണ്ണും ഇറുക്കിയടച്ചു നിന്നു. പതുക്കെ വേദന കുറയുന്നത് ഞാൻ അറിഞ്ഞു.

"ഈയൊരു ചെറിയ വേദന പോലും നിനക്ക് സഹിക്കാൻ പറ്റുന്നില്ല, എന്നിട്ടാണോ ഡോക്ടറാവാൻ പോകുന്നത്..." കൃഷ്ന്റെ കളിയാക്കിയുള്ള ശബ്ദം കേട്ടതും ഞാൻ പതുക്കെ കണ്ണു തുറന്നു.

"അതിന് ഞാൻ ഡോക്ടറാവുന്നതും ഇതും തമ്മിൽ എന്താണ് ബന്ധം?" ഞാനവനെ ചോദ്യഭാവത്തിൽ നോക്കി.

" ഇതു കാണാനുള്ള മനക്കട്ടി പോലും ഇല്ല, ഡോക്ടറായാൽ ഇതു പോലെ കുറേ കാണേണ്ടി വരില്ലേ?" അവൻ മുറിഞ്ഞ ഭാഗം നല്ല  വൃത്തിയിൽ ബാന്റേജ് കൊണ്ട് കവർ ചെയ്ത ശേഷം എന്നോടായി പറഞ്ഞു.

"അതിനു ഞാൻ സർജനൊന്നുമെല്ലാലോ ആവാൻ കരുതുന്നത്, eye ഡോക്ടർ അ...." ഇതും പറഞ്ഞു ഞാൻ പെട്ടെന്ന് നിർത്തി.

ഇവനെങ്ങനെ എനിക്ക് ഡോക്ടർ ആവാനാണ്‌ ആഗ്രഹം എന്നു അറിഞ്ഞു. ഞാനിതു ഇവനോട് ഇതുവരെ പറഞ്ഞിട്ടില്ലാലോ!!

"എനിക്ക് ഡോക്ടർ ആവാനാണ്‌ ആഗ്രഹമെന്നു നീ എങ്ങനെ അറിഞ്ഞു?" ഞാൻ അവനെ നോക്കി.

"അത്...അത് പിന്നെ..." അവൻ ഒന്നു പരുങ്ങി കളിച്ചു. ഞാൻ സംശയത്തോടെ അവനെ നോക്കുന്നത് തുടർന്നു. "ആഹ്, അത് സേറ പറഞ്ഞു..." പിന്നീട് അവൻ കഷ്ട്ടപ്പെട്ടു ഓർത്തെടുത്ത മട്ടിൽ പറഞ്ഞു.

"സേറയോട് ഞാൻ ഈ കാര്യം പറഞ്ഞിരുന്നോ?" ഇത് കേട്ടതും ഞാൻ സ്വയം പറഞ്ഞു എങ്ങോട്ടോ നോക്കി..

"ഉം... പറഞ്ഞിരുന്നു, നിനക്ക് ഓർമ്മയില്ലാഞ്ഞിട്ടാണ്."

ചിലപ്പോൾ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടായിരിക്കും...

"അത് വിടൂ... വാ നമുക്ക് പോവാം..." അവൻ അവന്റെ ബാഗ് കയ്യിലെടുത്തു അവിടെ നിന്നും എഴുന്നേറ്റു.ഞാൻ കുനിഞ്ഞു നിന്നു എന്റെ ഷൂ ഇട്ടതിന് ശേഷം വേഗം അവന്റ കൂടെ തന്നെ എഴുന്നേറ്റു നിൽക്കാൻ ശ്രമിച്ചു.

പക്ഷേ,

"ഒരു മിനിറ്റ്..." ഇതും പറഞ്ഞു കൃഷ് എന്റെ ഷോൾഡറിൽ പിടിച്ചു വീണ്ടും അവിടെ തന്നെ ഇരുത്തി. ഞാൻ കാര്യം മനസ്സിലാവാതെ അവനെ നോക്കി.

"ഈ ഷൂസ് ഇട്ടാൽ ചിലപ്പോൾ കുറച്ചു കഴിഞ്ഞാൽ വേദനിക്കാൻ തുടങ്ങും, താൻ ഒരു കാര്യം ചെയ്യൂ... തൽക്കാലം ഈ ഷൂസ് യൂസ് ചെയ്തോളൂ..." ഇതും പറഞ്ഞു അവൻ അവന്റെ ബാഗിൽ നിന്നും ഒരു സ്പോർട്സ് ഷൂ എടുത്തു എനിക്ക് നേർക്ക് നീട്ടി.

ഒരു മിനി ഷോപ്പ് തന്നെയുണ്ടെന്നു തോന്നുന്നെല്ലോ ഇവന്റെ ആ ബാഗിനകത്തു,

ഇതും മനസ്സിൽ പറഞ്ഞു ഞാൻ അവൻ്റെ കയ്യിൽ നിന്നും ഒന്നും മിണ്ടാതെ ആ ഷൂസ് വാങ്ങിച്ചു ധരിച്ചു.

സ്‌പോർട്‌സ് ഷൂസ് ആയ്തുകൊണ്ട് നല്ല സോഫ്റ്റ്നസ് തോന്നി. ഞാൻ മെല്ലെ എഴുന്നേറ്റ് നടക്കാൻ തുനിഞ്ഞു. പക്ഷേ പ്രതീക്ഷിച്ചത് പോലെ അത്ര എളുപ്പമായില്ല. കൃഷ്ന്റെ ഷൂസ് കുറച്ചു വലിതായത് കാരണം എന്റെ കാൽ നടക്കും തോറും പുറത്തേക്ക് വരുന്നുണ്ടായിരുന്നു.

"ജസ്റ്റ് എ സെക്കന്റ്..." ഇത് കണ്ട അവൻ ചിരിയോടെ നിലത്തു കുനിഞ്ഞു ഞാനിട്ട ആ ഷൂസിന്റെ ലേസ് അഴിച്ചു വേറൊരു രീതിയിൽ കെട്ടാൻ തുടങ്ങി.

ഇവനു ഇങ്ങനെയും ഒരു സ്വഭാവം ഉണ്ടോ?

ഞാൻ കുറച്ചു അത്ഭുതത്തോടെ തന്നെ അവനെ നോക്കി, ചെറുതായിട്ട് ബ്രൗണ് കളർ ചെയ്ത ചില മുടിയിഴകൾ അവൻ്റെ നെറ്റിയിലേക്ക് വീണു കിടക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്, എപ്പോഴും ഇപ്പോൾ കണ്ട ഈ നല്ല കുട്ടിയായിട്ടുള്ള ക്യാരക്ടർ തന്നെ ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു,

പക്ഷേ ആ റൂഡ് സ്വഭാവത്തിൽ നിന്നും ഇപ്പോൾ കണ്ട സ്വഭാവം ഇവനു എന്തോ suit ആവാത്തത് പോലെ എനിക്ക്  തോന്നി.

"ഓവർ ആയിട്ട് ചിന്തിക്കെണ്ടാ... ചെറിയ മട്ടിൽ ഒന്നു സഹായിച്ചു എന്നേ ഉള്ളൂ..." എന്തോ  എന്റെ ചിന്തകൾ കേട്ടറിഞ്ഞ മട്ടിൽ കൃഷ് പെട്ടന്ന് എഴുന്നേറ്റു എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

റൂഡ് കൃഷ് ഈസ് ബാക്ക് എഗൈൻ!... ഞാൻ ചിരിയോടെ തലയാട്ടി...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Night:-

ഉറങ്ങാനായി ബെഡിൽ കിടന്നപ്പോഴാണ്‌ ഫിദയുടെയും ഹെബ്ബയുടെയും മെസ്സേജ് നോക്കിയില്ലല്ലോ എന്നോർത്തത്, ഞാൻ ഫോൺ കയ്യിലെടുത്തു.

"വെറുതെ എല്ല ഇവൻ ഒറ്റ പെണ്കുട്ടികളോടും സംസാരിക്കുന്നത് കാണാത്തത്,😬 വേറെ ഒരു സ്ഥലവും കിട്ടിയില്ലേ അവനു നിന്നെയും കൊണ്ടു പോവാൻ...😏"

ഫിദയുടെ റിപ്ലൈ കണ്ടപ്പോൾ ഞാനറിയാതെ ചിരിച്ചു പോയി. എന്നെയെല്ലേ കൂടെ കൊണ്ടു പോയത് , ഇവളെന്തിനാണാവോ അതിനു ചൂടാവുന്നത്, ഇതും ചിന്തിച്ചു  ഞാൻ ഹെബ്ബയുടെ മെസ്സേജ് തുറന്നു.

"നല്ല ബെസ്റ്റ് place👍 ഇതിലും അടിപൊളി സ്ഥലങ്ങൾ സ്വപ്നത്തിൽ മാത്രമേ കാണൂ..😏"

" ഇനി ഒരു കാര്യം പറഞ്ഞേക്ക്, ഇതു പോലെയുള്ള സ്ഥലത്തേക്ക് വിളിക്കുമ്പോൾ എന്റെ കൂടെ ഒരിടം വരെ വരണം എന്നൊക്കെ പറഞ്ഞു വലിയ സംഭവമാക്കി ചോദിക്കരുതെന്നു😬😬...."

"Okay ma'am...☺" ഞാൻ അവൾക്കു മറുപടിയും കൊടുത്തു ഫോൺ ലോക്ക് ചെയ്തു ലൈറ്റ് ഓഫ് ചെയ്തു.

കൃഷ് എന്തു കൊണ്ടായിരിക്കും ഇന്നെന്നെ കെയർ ചെയ്തിട്ടുണ്ടാവുക, ഇനി ഹെബ്ബ പറയുന്നത് പോലെ അവനു ശരിക്കും എന്നെ ഇഷ്ട്ടമായിരിക്കുമോ!? നോ ചാൻസ്... ചിലപ്പോൾ ഇങ്ങനെ നല്ലകുട്ടിയായി നടന്നു പെട്ടന്ന് ഒരു വലിയ പണി തരാനായിരിക്കുമോ!! ഞാൻ ചെറിയൊരു പേടിയോടെ ഓർത്തു. പക്ഷേ അത് കൃഷ്ന്റെ സ്വഭാവത്തിൽ ഇല്ല എന്നുള്ളതാണ് ചെറിയ സമാധാനം...

പെട്ടന്ന് അവൻ ആ ഷൂലേസ് കെട്ടിത്തരുന്ന ആ ചിത്രം എന്റെ മുന്നിൽ തെളിഞ്ഞു, ക്യൂട്ട് ആയിരുന്നു അപ്പോൾ അവൻ്റെ മുഖം കാണാൻ, അവസാനം പോകാൻ നേരം ബൈക്കിൽ കയറുന്നതിന് മുൻപ് അവൻ ഹെൽമെറ്റ് എടുത്തു എന്റെ തലയിൽ ഇട്ടു. "ഫോർ സേഫ്റ്റി..." എന്റെ സംശയത്തോടെയുള്ള നോട്ടം കണ്ടിട്ടാണെന്നു തോന്നുന്നു അവൻ എന്റെ മുഖത്തു നോക്കാതെ അങ്ങനെ പറഞ്ഞത്, ഇതൊക്കെയോർത്തപ്പോൾ പതുക്കെ എൻ്റെ ചുണ്ടുകളിൽ ചിരിവിടരുന്നത് ഞാൻ അറിഞ്ഞു... കൃഷ് എപ്പോഴും എന്നോട് ഈ സോഫ്നസിൽ തന്നെ ഉണ്ടായിരിക്കണേ എന്നും പ്രാർത്ഥിച്ചു കൊണ്ടു ഞാൻ പതുക്കെ കണ്ണുകളടച്ചു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

പിറ്റേ ദിവസം @school :-

" അനൂ..." ഞാൻ ക്ലാസ്സ്റൂമിലേക്ക് കയറിയതും സേറ ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു.

ഇവൾക്കിതെന്തു പറ്റി!! ഞാൻ ഇതും ചിന്തിച്ചു ബാക്കിയുള്ള എല്ലാവരുടെയും മുഖത്തേക്ക് നോക്കി. Same expression തന്നെയായിരുന്നു അവരുടെ മുഖത്തും,

"സേറ what happend?" ഞാനവളുടെ തോളിൽ പിടിച്ചു അവളെ നേരെ നിർത്തി.

"Huh!! I just miss you..." എന്നും പറഞ്ഞു ഒരു വരണ്ട ചിരിചിരിച്ചു.

Miss ചെയ്യാനോ എന്നെയോ!! എന്തിന്!! ഞാൻ മനസ്സിലാവാതെ അവളെ നോക്കി.

"Nothing, നീ വാ..." എന്റെ നോട്ടം കണ്ടപ്പോൾ അവൾ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു സീറ്റിനടുത്തേക്ക് നടക്കാൻ തുടങ്ങി.

പാവം, ഫിദയുടെ കൂടെ നടന്നു, ഇവളും ഇപ്പോൾ അവളെപോലെ ഇവളും ആവാൻ തുടങ്ങിയോ ഗോഡ്!! ഞാൻ ചിരിയോടെ ഇതുമോർത്തു അവളുടെ കൂടെ നടന്നു.

" ഗുഡ് മോർണിംഗ് gyzz..." ഞാൻ ബാക്കിയുള്ള എന്റെ ഫ്രണ്ട്സിനെ നോക്കി പുഞ്ചിരിച്ചു, അവർ തിരിച്ചും...

ഞാൻ പതുക്കെ കൃഷ്ന്റെ സീറ്റിലേക്ക് നോക്കി, അവനുണ്ടായിരുന്നില്ല അവിടെ...

മിസ്സ് ക്ലാസ്സിൽ വരാത്തത് കാരണം എല്ലാവരും നല്ല സംസാരത്തിലായിരുന്നു. റോഷന്റെ ചളിയുമൊക്കെ കേട്ട് ചിരിച്ചിരിക്കുമ്പോഴായിരുന്നു ക്ലാസ് ഡോർ തുറന്നു പെട്ടന്ന് കൃഷും അവന്റെ ഫ്രണ്ട്സും അകത്തേക്ക് വന്നത്.

ഇത്രയും നേരം കാക്കക്കൂട്ടിൽ കല്ലിട്ടതു പോലെയുണ്ടായിരുന്ന ക്ലാസ്സ് റൂം പെട്ടന്ന് മരണവീട് പോലെ നിശബ്ദമായി മാറിയത് ഞാൻ കണ്ടു.

സിമി മിസ്സ്‌ ക്ലാസ്സിൽ വന്നാൽ പോലും ഇത്രയും സൈലന്റ് ആവാറില്ലാലോ ...ഞാൻ ചിരിയോടെ ഓർത്തു.

"അഹാനാ..." കൃഷ്ന്റെ ശബ്ദം കേട്ടതും ഞാൻ തലയുയർത്തി അവനെ നോക്കി.

അഹാനാ... ഇവൻ ആദ്യമായിട്ടാണ് എന്റെ പേര് ഇതുപോലെ വിളിക്കുന്നത്... ഇത്രയും നേരം കൃഷ്ന്റെ മുഖത്തുണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകൾ എനിക്ക് നേർക്ക് നീങ്ങുന്നത് ഞാൻ കണ്ടു.

അവൻ മെല്ലെ എന്റടുത്തേക്ക് നടന്നു വരാൻ തുടങ്ങി. അവൻ്റെ ഓരോ കാലടിയിലും എന്റെ ഹൃദയമിടിപ്പ് കൂടുന്നത് ഞാനറിഞ്ഞു... പക്ഷേ എപ്പോഴുമുള്ളത് പോലെ പേടികൊണ്ടു കൂടുന്നത് പോലെയെല്ല ..

ഇത് എന്തോ different... ഞാൻ അവനെ തന്നെ നോക്കി നിന്നു.

"കൃഷ്, ലീവ് ഹെർ..." പെട്ടന്ന് ലുഖ്മാൻ എഴുന്നേറ്റ് കൃഷ്നെ തടഞ്ഞു.

ഞാൻ ലുഖ്മാനെ നോക്കി, താങ്ക്സ് ലുഖ്മാൻ...ഞാനവനോട് മനസ്സിൽ നന്ദി പറഞ്ഞു. കൃഷ് ഇപ്പോൾ എന്റടുത്തേക്ക് വന്ന് വല്ലതും ചോദിച്ചാൽ അത് മതി ഇന്നത്തെ സ്കൂൾ ഗോസിപ്പിന്...

"നീയാരാണ് എന്നെ തടയാൻ?" കൃഷ്ന്റെ ശബ്ദം കേട്ടതും ഞാൻ എന്റെ ചിന്തകളിൽ നിന്നും ഉണർന്നു.

"ഹെർ ഫ്രണ്ട്, നിനക്ക് പ്രശ്നമുണ്ടാവില്ല ബട്ട് അവൾക്ക് ഇനിയും ക്ലാസ്സിൽ ഇരിക്കേണ്ടതാണ്..." ലുഖ്മാൻ കൃഷ്നെ നോക്കി പറഞ്ഞു.

"Mind your own business..."കൃഷ് അവനെ നോക്കി ഒന്നു പുച്ഛത്തോടെ ചിരിച്ച ശേഷം അവനെ തള്ളിമാറ്റി.

"നിന്നോടല്ലേ പറഞ്ഞത്!!" ഇതും പറഞ്ഞു ദേഷ്യത്തോടെ ലുഖ്മാൻ എഴുന്നേറ്റ് കൃഷ്നെ ഇടിക്കാനായി കയ്യുയർത്തി.

ഓഹ് ഗോഡ് ഒരു നല്ല വഴക്കിലേക്കുള്ള പോക്കാണല്ലോ!! ഞാൻ സേറയെ നിസ്സഹാവസ്ഥയിൽ എന്തു ചെയ്യണമെന്നറിയാതെ നോക്കി, അവൾ തിരിച്ചുമെന്നെ അതേ പോലെ നോക്കുന്നത് കണ്ടു.

പെട്ടന്ന്,

"എന്താണ് അവിടെ പ്രോബ്ലം?" എന്നും ചോദിച്ചു രക്ഷകയായി സിമി മിസ്സ് ക്ലാസ്സിലേക്ക് കയറി വന്നു.

"Nothing ma'am..." സേറ പെട്ടന്ന് തന്നെ എഴുന്നേറ്റു പറഞ്ഞു. "Gyzz please..." എന്നു ശബ്ദം താഴ്ത്തി കൃഷ്നേയും ലുഖ്മാനെയും നോക്കി പറഞ്ഞു.

അവർ രണ്ടുപേരും പരസ്പരം ദഹിപ്പിക്കുന്ന നോട്ടം നോക്കിയശേഷം സേറയെ അനുസരിച്ചു അവരവരുടെ സീറ്റിലേക്ക് പോയിരുന്നു.

പിന്നീടുള്ള ക്ലാസ്സിൽ അറിഞ്ഞുകൊണ്ട് തന്നെ ഞാൻ കൃഷ്ന്റെ സീറ്റിലേക്ക് നോക്കിയില്ല. ഭാഗ്യത്തിനു പിന്നീട് ഒന്നും ഉണ്ടായില്ല.

ഉച്ചക്ക് ലഞ്ച് കഴിഞ്ഞു ഫിദയും എയ്‌ഞ്ചലും ഞങ്ങളുടെ ക്ലാസ്സിലേക്ക് വന്നു സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കോമേഴ്‌സ് ക്ലാസ്സിലെ റിയ ഞങ്ങളുടെ അടുത്തേക്ക് വന്നത്.

"സേറാ... അവിടെ ഗ്രൗണ്ടിൽ കൃഷും ലുഖ്മാനും പൊരിഞ്ഞ വഴക്ക്, നീ പെട്ടന്ന് വാ... ഇപ്പോൾ പ്രിൻസിയും പി.ടി സാറും വരും...." അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

ഓഹ് ഗോഡ്... ഞങ്ങൾ നാലുപേരും പെട്ടന്നു തന്നെ അവിടെ നിന്നും എഴുന്നേറ്റു.

☺°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺


Ipagpatuloy ang Pagbabasa

Magugustuhan mo rin

3 0 1
Alraz International Business Links Job Consultancy stands as the leading job consultancy in Kerala and Kochi, offering unparalleled services to job s...
2 0 1
Located in Kochi, ALRAZ stands out as the premier job consultancy in Kerala, providing unparalleled services to job hunters across the region. With a...
68.2K 6.8K 58
ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്ത തീരുമാനം തെറ്റാണോ???" ഞാൻ എന്നോട് തന്ന...
113K 10.6K 65
"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്...