ഭാഗം 5

2.5K 224 56
                                    

"അഹാന..."ഞാൻ ഒന്നും മിണ്ടാതെ അവരെ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ പ്രിൻസി എന്റെ തോളിൽ തട്ടിക്കൊണ്ടു വിളിച്ചു.

ഞാൻ അവരുടെ ഭാഗത്ത് നിന്നും കണ്ണെടുത്ത് പ്രിൻസിയെ നോക്കി.

"ഇവരെയാണോ കുട്ടി രാവിലെ പരസ്പരം വഴക്കിടിടുന്നത് കണ്ടത്?" പ്രിൻസി വീണ്ടും ചോദ്യമാവർത്തിച്ചു.

ഇവർക്കൊക്കെ ആദ്യമേ അറിയാം ഇവരാണ് വഴക്കിട്ടതെന്ന്,പിന്നെ എന്തിനാണ് എന്നോട് ചോദിച്ചു എന്നെ കുഴപ്പത്തിലാക്കുന്നത്! ഇപ്പോൾ ഞാൻ കളവ് പറഞ്ഞാൽ ഞാൻ വേറെ ആരെയാണ് അവിടെ കണ്ടതെന്ന് ചോദിച്ചാൽ ഞാനെന്ത് പറയും! കൂടാതെ പ്രിൻസിയുടെയും പ്രസിഡന്റിന്റെയും മുന്നിൽ ഞാനൊരു നുണയച്ചിയാവുകയും ചെയ്യില്ലേ...

"അതേ മാം, ഞാനിവരെ തന്നെയാണ് രാവിലെ കണ്ടത്..." ഞാൻ മറ്റാരുടെയും മുഖത്തേക്ക് നോക്കാതെ പ്രിൻസിയെ നോക്കി പറഞ്ഞു.

ഞാനത് പറഞ്ഞു നിർത്തിയതും ആരോ പെട്ടന്ന് എന്റെ കൈയിൽ ശക്തിയായി പിടിച്ച് വലിച്ചു പുറത്തേക്ക് നടന്നു, ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല, കണ്ണും മിഴിച്ചു ഞാൻ എന്റെ കൈയ്യിലേക്കും എന്റെ കൈയ്യിൽ പിടിച്ച ആളിലേക്കും നോക്കി, കൃഷ്‌!!!

അവൻ സ്പീഡിൽ അവിടെ ഉണ്ടായിരുന്ന ഒരു ക്ലാസ്സ് റൂമിലേക്ക് കയറി എന്നെ മുന്നോട്ടേക്കാക്കി കയ്യിലെ പിടിവിട്ടു. പെട്ടന്ന് പിടി വിട്ടപ്പോൾ ബാലൻസ് കിട്ടാതെ എന്റെ കൈ ചുമരിൽ ഇടിച്ചു, വേദനയെക്കാളേറെ ദേഷ്യവും പേടിയാണെനിക്ക് തോന്നിയത്. ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖവുമായി അവൻ എന്റെ അടുത്തേക്ക് വന്നു.

"നിന്നോട് പ്രിൻസി ചോദിച്ചാൽ എന്ത് പറയണം എന്ന് നേരത്തെ ഞങ്ങൾ പറഞ്ഞു തന്നതല്ലേ..." അവൻ ദേഷ്യത്തോടെ എന്നെ നോക്കി.

"അതിന് താൻ എന്നോടൊന്നും പറയാൻ പറഞ്ഞിട്ടില്ലാലോ! പിന്നെ നിനക്കെന്താ ഞാൻ എന്ത് പറഞ്ഞാലും..." ഭിത്തിയിൽ കൊണ്ടുപോയി ഇടിച്ച വേദനയിൽ ഞാൻ അവനോട് തിരിച്ചു ദേഷ്യപ്പെട്ടു.

പറഞ്ഞു കഴിഞ്ഞതിന് ശേഷമാണ് ഞാൻ എന്താണ് പറഞ്ഞതെന്ന് ഓർത്തത്... അടിപൊളി...

°എന്റെ സ്കൂൾ ഡയറി°Where stories live. Discover now