The Lovely Haters (ON HOLD)

Da rif_ahmed

20.7K 2.2K 1.8K

(" നീ എന്താ ഈ പറയുന്നേ?... എനിക്ക് ഒന്നും മനസിലാവുന്നില്ല." ഞാൻ പറഞ്ഞ കാര്യം വിശ്വാസമാവാതെ അവൾ ആവൃത്തിച്... Altro

CHAPTER 1 (FIRST MEETING)
CHAPTER 2
CHAPTER 3
CHAPTER 4
CHAPTER 5
CHAPTER 6
CHAPTER 7
AUTHORS NOTE
CHAPTER 9
CHAPTER 10
CHAPTER 11
CHAPTER 12
CHAPTER 13
CHAPTER 14
CHAPTER 15
CHAPTER 16
CHAPTER 17
CHAPTER 18
CHAPTER 19
CHAPTER 20
CHAPTER 21
CHAPTER 22
CHAPTER 23
CHAPTER 24

CHAPTER 8

724 90 44
Da rif_ahmed

ക്ലാസിന്റെ ഡോറിന്റെ അടുത്ത് എത്തി ഒന്ന് ഉള്ളിലേക്ക് നോക്കി, " oh god ma'am വന്നല്ലോ" വേറെ ഒന്നും ചിന്തിക്കാതെ ഞാൻ ഡോറിന്റെ നേരെ നിന്ന് ഞാൻ ma'am നെ വിളിച്ചു. "Ma'am...... May I coming??"

" Yeah, Coming "

"Thanq ma'am" ഞാൻ ക്ലാസിലേക്ക് കേറി കൊണ്ട് പറഞ്ഞു. ഒഴിവുള്ള ഒരു സീറ്റ് കണ്ട് പിടിച്ച്, അവിടെ പോയി ഇരുന്നു.ഞാൻ ഇരുന്ന ബെഞ്ചിൽ എനിക്ക് പരിചയമില്ലാത്ത മൂന്ന് ഗേൾസ് ആണ് ഉണ്ടായത്.പിന്നെ നമ്മൾ പരസ്പരം പരിചയപ്പെട്ടു.

"I am അനഘ"അതിൽ അല്പം പൊക്കം ഉള്ളത് ഇവളായിരുന്നു.

" ഹലാ മെഹ്റിൻ "തിരിച്ച് കൈ കൊടുത്തുകൊണ്ട് ഞാൻ സ്വയം പരിചയപ്പെടുത്തി. അനഘ അവളുടെ തൊട്ട് അപ്പുറത്ത് ഇരിക്കുന്നവളെ കാണിച്ചു കൊണ്ട് അവളെ പരിചയപ്പെടുത്തി .

" ഇത് ഹരിത. ഇവള് കാണുന്ന പോലെ അല്ലാട്ടാ.... ഭയങ്കര സാധനാ. " എന്നെ നോക്കി കണ്ണ് ഇറുക്കി കൊണ്ട് അനഘ പറഞ്ഞു.

ഞാൻ അനഘയേയും ഹരിതയേയും ഒന്ന് നോക്കി പുഞ്ചിരിച്ചു.ഹരിത എനിക്ക് നേരെ കൈ നീട്ടി. ഞാൻ തിരിച്ചും കൈ കൊടുത്തു.മൂന്നാമത്തേത് ഒരു ഉമ്മച്ചി കുട്ടിയാണ്. മൂന്നാമത്തെ ആളെ പരിചയപ്പെടുത്താൻ അനഘ ശ്രമിച്ചതും, അവളെ തടഞ്ഞ് കൊണ്ട് ആ മൂന്നാമത്തെ ആൾ സ്വയം പരിചയപ്പെടുത്തി.

" അയാം ശാഹിന മെഹബൂബ്, നൈസ് ടു മീറ്റ് യൂ." അവളും എനിക്ക് നേരെ കൈ നീട്ടി.

"ഹേയ്യ്, നൈസ് ടു മീറ്റ് യൂ ടൂ ...." ഞാനും തിരിച്ച് കൈ കൊടുത്തു.

പെട്ടെന്നാണ് മാം നമ്മുടെ ഭാഗത്തേക്ക് വരുന്നുണ്ട് എന്ന് മനസിലാക്കിയത്.

" നിങ്ങളെന്താ ചെയ്യുന്നേ?? ഭയങ്കര സംസാരം ആണല്ലോ" നമ്മളെ നാലു പേരെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു.

"ഏയ് ഒന്നുമില്ല മാം... നമ്മൾ ജസ്റ്റ് ഒന്ന് പരിചയപ്പെട്ടതാ..." ശാഹിന പെട്ടെന്ന് മറുപടി പറഞ്ഞു.

മാം നമ്മളെ ഒന്ന് നോക്കി Table ന്റെ ഭാഗത്തേക്ക് നീങ്ങി. പിന്നെ നമ്മൾ ഒന്ന് പരസ്പരം നോക്കി ചിരിച്ചു.പിന്നെ മാം എല്ലാവരെയും കുറിച്ച് introduce ചെയ്യാൻ പറഞ്ഞു. പകുതി പേർ പറഞ്ഞു കഴിയുമ്പഴത്തേയും ബെല്ല് അടിച്ചിരുന്നു.അങ്ങനെ അടുത്തത് വന്നത് ഒരു ടir ആയിരുന്നു.Sir ഉം എന്തൊക്കെയോ പറഞ്ഞു. പിന്നെ ഇന്റർവെല്ല് ആയി. അപ്പോഴാണ് ഞാൻ ബാക്കിയുള്ളവരെ പരിചയപ്പെട്ടത്.11:30 കഴിഞ്ഞപ്പോൾ ക്ലാസും കഴിഞ്ഞു. നമ്മൾ 4 പേരും നല്ല ഫ്രൺസും ആയി. നമ്മൾ നാല് പേരും കൂടി എല്ലാ ടീച്ചേർസിനെയും പരിചയപ്പെട്ടു. പിന്നെ വീട്ടിലേക്ക് വിട്ടു.വീട്ടിൽ എത്തി ഒന്ന് ഫ്രഷ് ആയി ഫുഡും കഴിച്ച് ഞാൻ ശെറിന്റെ വീട്ടിൽ പോയി.ശെറി ഇപ്പോൾ 10th ൽ ആണ് പഠിക്കുന്നത്. ഇന്ന് അവൾക്ക് ഉച്ചയ്ക്ക് ക്ലാസ് കഴിയും എന്ന് അവൾ പറഞ്ഞിരുന്നു.

"ഏയ് ശെറി എന്ത് ചെയ്യുകയാ?"

" ഞാനോ? തലകുത്തി മറിയലാ..... ന്തേ വരുന്നാ ഒരു കമ്പനിക്ക്?" അവൾ അവളുടെ തലമുടിയിൽ കെട്ടിയിരിക്കുന്ന ടെർക്കി നീക്കി കൊണ്ട് പറഞ്ഞു.

"ഓ.... ഒരു തമാശ.... ഒന്ന് പോടി "

"പിന്നെ ഞാൻ എന്താ പറയേണ്ടേ? ഞാൻ എന്താ ചെയ്യുന്നേ എന്ന് നീ കാണുന്നില്ലേ പൊട്ടത്തി."എന്റെ തലക്ക് ചൊട്ടി കൊണ്ട് പറഞ്ഞു.

"അതെല്ലാം വെറുതെ ഒരു രസത്തിന് ചോദിക്കുന്നതല്ലേ... നീ ഇങ്ങനെ ചൂടാവണോ?" അവളുടെ റൂമിൽ ഉള്ള ടാബിളിൽ കണ്ട ഒരു ചോക്ലേറ്റ് എടുത്ത്, അത് പൊളിച്ചു തിന്നു.

"അതൊക്കെ വിട്. പുതിയ ക്ലാസ്, പുതിയ സ്കൂൾ, പുതിയ ടീച്ചേർസ്, പുതിയ ഫ്രണ്ട്സ് ... ഇതൊക്കെ എപ്പടീ....?? അടിപൊളിയാണോ?"

"ഓ.. മറന്നു.... കിടിലം ആണ് മോളേ....അടിപൊളി.ടീച്ചേർസൊക്കെ സൂപ്പർ തന്നെ. ബട്ട് കാര്യത്തോട് അടുക്കുമ്പോൾ ആണ് അവരുടെ സ്വഭാവം മനസിലാകൂ. അതു കൊണ്ട് അത് എല്ലാരെയും ഉറപ്പിച്ച് പറയാൻ പറ്റില്ല. പിന്ന സ്കൂളും ക്ലാസുമൊക്കെ mass തന്നെയാ... "

" അപ്പോ ഫ്രണ്ട്സോ?" ഞാൻ പറഞ്ഞ് തീരുന്നതിന് മുന്നേ ഇടയിൽ കേറി അവൾ പറഞ്ഞു.

"എനിക്ക് പുതിയ മൂന്ന് ഫ്രണ്ട്സിനെ കിട്ടി. അനഘ, ഹരിത, ശാഹിന. കിടിലം കമ്പനിയാട്ടാ.ഇവര് മൂന്ന് പേരും ആ സ്കൂളിൽ തന്നെയാ പഠിച്ചത്. But അടിപൊളി ഫ്രണ്ട്സ് ആയത് ഇന്നാണ്. "എല്ലാം ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു.

"Best. വാ നമുക്ക് ഒന്ന് പുറത്തേക്ക് പോയിട്ട് വരാം."Bedൽ ഉണ്ടായിരുന്ന ഒരു ഷാൾ എടുത്ത് മുന്നോട്ടേക്ക് നീങ്ങി. കുറേ നേരം നമ്മൾ ഇങ്ങനെ നടന്നു. എന്തൊക്കെയോ സംസാരിച്ചു.പിന്നെ അത് ബോറടിച്ചപ്പോൾ ഷട്ടിൽ ബാറ്റ് കളിക്കാൻ തീരുമാനിച്ചു.എങ്ങനൊക്കെയോ നേരം കൂട്ടികൊണ്ട് പോയി.

*************************

കുറേ നേരം എന്തൊക്കെയോ ചിന്തിച്ചു. "നാളെ മുതൽ ക്ലാസ് ഒന്ന് പൊളിക്കണം." ഞാൻ എന്റെ മനസിനോട് പറഞ്ഞു. Tabകയ്യിൽ എടുത്ത് എന്തൊക്കെയോ ചെയ്തു. കുറച്ച് സമയം ഗൈമും കളിച്ചു നിന്നു. പെട്ടെന്ന് Wattpad Msg വന്നു. പോയി നോക്കിയപ്പോൾ ആണ് പിടി കിട്ടിയത് സജി എന്ന് പറയുന്ന ചെങ്ങയി ആണ് Msg അയച്ചത് എന്ന്. അതും pm." ഇവൻക്ക് എന്തിന്റെ കേടാ റബ്ബേ... ആളെ മെനകെടുത്താൻ ആയിട്ട്. mute ചെയ്താലോ??? അല്ലെങ്കിൽ വേണ്ട, തിരിച്ച് ഒന്നും Send ചെയ്യാതിരുന്നാൽ പോരെ.... oh god ഇപ്പോ എന്താ ചെയ്യുക." ഞാൻ എന്നോട് തന്നെ പറഞ്ഞ് കൊണ്ടിരിക്കെ എന്റെ tab ഒന്നൂടെ ശബ്ദം ഉണ്ടാക്കി.ഞാൻ വീണ്ടും tab on ചെയ്ത് notification പോയി നോക്കിയപ്പോൾ അവന്റെ അടുത്ത msg.

" Hello ഒന്ന് തിരിച്ച് follow പോലും ചെയ്യുന്നില്ല... എന്നാ പിന്നെ reply എങ്കിലും തന്നൂടെ....???"

എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല. എങ്കിലും രണ്ടും കൽപ്പിച്ച് ഞാൻ അവൻക്ക് reply ചെയ്തു.

"Excuse me.... നിങ്ങൾ എന്തിനാ എനിക്ക് Msg ചെയ്യുന്നേ..???"

"അങ്ങനെ ചോദിച്ചാൽ.... ഇപ്പോ എന്താ പറയുകാ..... ഇൻക്ക് അന്നെ മനസിലായില്ല ...? "

"എനിക്ക് നിങ്ങളെ മനസിലായി. But ബോയ്സി നോട് ഞാൻ pm ആയി msg ചെയ്യാറില്ല."

"അതെയോ... sorry, ഇനി ഞാൻ msg ചെയ്യുകയില്ല. But ഒരു കാര്യം ചോദിച്ചോട്ടേ?"

"mmh.... എന്താ?"

" Wats uh nme???"

"Halah mehrin"

"okay Thanq.... bye"

ഞാൻ വേഗം ചാറ്റിങ്ങ് ലിസ്റ്റ് ഡിലീറ്റ് ചെയ്തു. പക്ഷെ ഞാൻ അവനെ തിരിച്ചും Follow ചെയ്തു. പിന്നെ tab off ചെയ്ത്, ഉറങ്ങാൻ കിടന്നു.

•••••••••••••••••••••••••••••••••••••••••••

Saji's calling...... ഞാൻ ഫോൺ എടുത്തു." Hello..... എന്താടാ ഇപ്പോ ഒരു call ?"

" ഹാൻ ഞാൻ ഇന്ന് എന്തെന്നില്ലാത്ത സന്തോഷത്തിലാ.. "

"എന്താ കാര്യം എന്ന് പറാ...."

" അത്... അത്..... "

"ഒന്ന് പറഞ്ഞൂട്"

"ടാ അവളുടെ പേര് കിട്ടി."

"ആരുടെ ?"

"നമ്മളെ.... മറ്റെ പെണ്ണിന്റെ "

"നമ്മളെയോ.....??"

" ആ.... സിറ്റി സെന്ററിൽ വച്ച് പരിചയപ്പെട്ട......"

" അത് നമ്മളെ അല്ല... നിന്റെ എന്ന് പറ..... " ഇടക്കിൽ കയറി പറഞ്ഞു.

" അതെന്തെങ്കിലും ആവട്ട്.... ഓളെ പേരെന്താണെന്ന് അറിയുമോ..... ഹലാ മെഹ്റിൻ "

"അതിനിപ്പോ ഞാൻ എന്താ ചെയ്യേണ്ടത്?"കുറച്ച് ഗൗരവത്തിൽ പറഞ്ഞു.

"പോടാ... ഞാൻ അവളോട് ചാറ്റുകയും ചെയ്തു. തിരിച്ച് ഫോളോ ചെയ്യുകയും ചെയ്തു."

" ആഹാ.... ഇനി ചാറ്റിങ്ങും ചീറ്റിങ്ങും ഒക്കെ ഉണ്ടാവുമല്ലോ...... കളി തന്നെ.... നടക്കട്ട്. " അല്പം ചിരിച്ചു കൊണ്ട് കളിയാക്കി പറഞ്ഞു.

" അത് ഉണ്ടാവില്ലെടാ.... ഓള് ബോയ്സിനോട് ചാറ്റുന്ന ടൈപ്പ് അല്ല അളിയാ.... " ശബ്ദം കുറച്ചു കൊണ്ട് സജി പറഞ്ഞു.

"അടിപൊളി. നിനക്ക് ഇങ്ങനെ തന്നെ വേണം." ഞാൻ വീണ്ടും ചിരിച്ചു.

" നീ പോടാ..... എനിക്ക് കുഴപ്പം ഇല്ല. അവൾ എനിക്ക് വേണ്ടി ജനിച്ചവൾ അല്ല. എനിക്ക് വേണ്ടി ജനിച്ചവളെ ഞാൻ വൈകാതെ തന്നെ കണ്ടുമുട്ടും."

" ആയിക്കോട്ട്. അതിനെ ഇപ്പോഴെങ്കിലും ഒഴുവാക്കിയല്ലോ എനിക്ക് അത് മതി ."

" ഓഹോ... അപ്പോ ഞാൻ ഒഴുവാക്കിയിട്ട് നിനക്ക് അവളെ എടുക്കാൻ ആണോ?"

" ഛെ നീ എല്ലാം കണ്ടു പിടിച്ച് കളഞ്ഞ്. കള്ളൻ, ഒറ്റ അടിക്കുണ്ടെല്ലാ...... " അവനെ ആക്കിയ പോലെ പറഞ്ഞു.

" എനിക്ക് അറിയാ. നീ ഇങ്ങനെ പറയൂ എന്ന്. എന്നാലും ഇങ്ങനെ ഒന്നും ആക്കണ്ട കേട്ടാ.... മതിയാക്ക്.ഞാൻ ഫോൺ കട്ട് ചെയ്യുകയാ...... bye"

" ആ....... Bye."

(തുടരും...)

Continua a leggere

Ti piacerà anche

2 0 1
Are you ready to unlock the doors to a fulfilling career in digital marketing? Look no further than MDIGITZ Soft Solutions, located right here in Per...
104 0 1
Short story
3 0 1
Alraz International Business Links Job Consultancy, the leading job consultancy in Kerala and Kochi, is committed to providing unparalleled services...