CHAPTER 20

624 74 47
                                    

      Hey guyz... Assalamualaikkum,

   Chiiiinnnnnaaaa busy ആയിരുന്നു.അതു കൊണ്ട് chapter  update ൻ സാധിച്ചില്ല. Sry Sry ...  Insha allah ..എന്റെ public exam കഴിഞ്ഞാൽ ഞാൻ വേഗത്തിൽ അപ്ടേറ്റും..seriously!!!

     പിന്നെ ഒരു കാര്യം മറന്നു പോയി.... എന്റെ ഈ Story ലെ ശാഹിന( mehr'z Frnd) എന്ന കഥാപാത്രത്തിന്റെ പേരിൽ ഞാൻ ഒരു ചെറിയ change വരുത്തുന്നുണ്ട്. Shahina എന്ന് ഉള്ളത് Aysha എന്ന് കൊടുക്കുന്നു. ആർക്കും ഒരു confusion ഉണ്ടാവില്ലല്ലോ! 😉😊

××××××××××××××××××××××××××××××××××××××××××××××××××

Next day :

          ക്ലാസിൽ കയറിയ ഉടനെ ഞാൻ ചുറ്റും നോക്കി. ആഗ്രഹിച്ചത് പോലെ അവനെ കണ്ടില്ല. അപ്പോൾ എന്തോ ഒരു ആശ്വാസം ലഭിച്ചത് പോലെ.പിന്നെ ഒന്നും നോക്കാതെ ഹാപ്പിയായി ഞാൻ എന്റെ സീറ്റിൽ ബാഗ് വച്ചു. എല്ലാവരും നോട്ട്സ് എഴുതുന്ന തിരക്കിലാണ്.ഇത് അറിയുന്നത് കൊണ്ട് ഞാൻ വീട്ടിൽ നിന്ന് തന്നെ എഴുതി. അപ്പഴേക്കും ലോഗ് ബെൽ അടിച്ചിരുന്നു.എല്ലാവരും ക്ലാസിൽ കയറി.പെട്ടെന്ന് ആയിഷ എനിക്ക് നേരെ വന്നു.

  " എവിടെ നിന്റെ ഹീറോ? കണ്ടില്ലല്ലോ?" കയ്യിലുള്ള പേന ബുക്കിൽ വച്ച്, ബുക്ക് അടച്ചു കൊണ്ട് അവൾ ചോദിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

  " എവിടെ നിന്റെ ഹീറോ? കണ്ടില്ലല്ലോ?" കയ്യിലുള്ള പേന ബുക്കിൽ വച്ച്, ബുക്ക് അടച്ചു കൊണ്ട് അവൾ ചോദിച്ചു. ഏതാണ് ഈ പുതിയ ഹീറോ എന്ന് എനിക്ക് മനസിലായില്ല. ഞാൻ എന്തോ വലിയ കാര്യം ആലോചിക്കുന്ന പോലെ അവളെ നോക്കി. എന്റെ ആ നോട്ടം കണ്ടിട്ടാവണം അവളും പുരികം പൊന്തിച്ചു കൊണ്ട് അതു പോലെ എന്നെയും നോക്കി.

  " നിഷാദ്......!! റിഹാൻ ഇല്ലേ ഇന്ന് ?" എന്റെ ഭാഗത്ത് മറുപടി ഇല്ലാതായപ്പോൾ അവൾ നേരെ നിഷാദിനോട് പോയി ചോദിച്ചു.അതേ സമയം ഞാനും നിഷാദിനെ നോക്കി.നിഷാദ് അറിയില്ല എന്നും പറഞ്ഞ് കയ്യിലുണ്ടായിരുന്ന ഫോൺ സ്വിച്ചിഡ് ഓഫ് ചെയ്ത് പാന്റ്സിന്റെ പോക്കറ്റിൽ ഇട്ടു. " Stupid അയ്ഷൂ..... നിന്റെ ഒരു ഹീറോ" അവൾക്ക് അയ്ഷൂ എന്ന് വിളിക്കുന്നത് തീരെ ഇഷ്ടമല്ലായിരുന്നു. പക്ഷെ എനിക്ക് ദേഷ്യം വരുമ്പോൾ ഞാൻ അങ്ങനെയാണ് അവളെ വിളിക്കാറുള്ളത്. അപ്പോൾ എനിക്കൊരു ആശ്വാസം വരും. ഈ തവണ അവൾക്ക് എന്നോട് ഒന്നും പറയാൻ പറ്റിയില്ല. അപ്പഴേക്കും മിസ്സ് ക്ലാസിൽ വന്നിരുന്നു. അവളുടെ നോട്ടത്തിൽ അവൾ ആ ദേഷ്യം ഒതുക്കി.പക്ഷെ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. എത്രയോ കാലത്തിന് ശേഷം കുറച്ച് സമാധാനത്തിൽ ക്ലാസിൽ ഇരുന്നു. എന്തെന്നാൽ, എനിക്ക് പണി തരുന്ന ആൾ ക്ലാസിൽ ഇല്ലല്ലോ ... ബ്രൈക്ക് ടൈമിൽ നിഷാദുമായി കൂടുതൽ company യായി. അന്നത്തെ ക്ലാസ് അങ്ങനെയൊക്കെ ചിലവഴിച്ചു.

The Lovely Haters (ON HOLD)Where stories live. Discover now