°എന്റെ ഹിറ്റ്‌ലർ°

De Najwa_Jibin

113K 10.6K 9K

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി... Mai multe

chapter 1
chapter 2
chapter 3
chapter 4
chapter 5
chapter 6
Chapter 7
chapter 8
chapter 9
Chapter 10
chapter 12
chapter 13
Chapter 14
chapter 15
chapter 16
Chapter 17
chapter 18
chapter 19
chapter 20
chapter 21
chapter 22
chapter 23
chapter 24
chapter 25
chapter 26
chapter 27
chapter 28
chapter 29
chapter 30
chapter 31
chapter 32
chapter 33
chapter 34
chapter 35
chapter 36
chapter 37
chapter 38
chapter 39
chapter 40
chapter 41
chapter 42
chapter 43
chapter 44
chapter 45
chapter 46
chapter 47
chapter 48
chapter 49
chapter 50
chapter 51
chapter 52
chapter 53
chapter 54
chapter 55
chapter 56
chapter 57
chapter 58
chapter 59
chapter 60
chapter 61
chapter 62
chapter 63
chapter 64
chapter 65

chapter 11

1.9K 250 103
De Najwa_Jibin

എന്റെ ഈ കഥയിലെ നായകന്റെ പേര് ഞാനൊന്ന് Change ചെയ്യുകയാണ്.Jai Varma എന്നുള്ളത് ഈ Chapter മുതൽ ഹർഷ വർമ്മ (HarSha Varma) aka ഹിറ്റ്ലർ എന്നാണ്. Happy reading......😊😊😊

* -*-*-*-*-*-*-*-*-*-*-*-*-*

Harsha POV :-

" Hey Bro," New Starൽ കയറിയപ്പോൾ ഒരു ടേബിളിൽ Laptopനു മുന്നിൽ നോക്കിയിരിക്കുന്ന രാഹുലിനെ നോക്കി ഞാൻ വിളിച്ചു.

" Hey buddy,എത്തിയോ?" അവൻ എന്നെ Hi5 ചെയ്തുകൊണ്ട് പറഞ്ഞു.

"പിന്നെ പറയെടാ എന്താക്കെയുണ്ട് വിശേഷം?"

"എനിക്കെന്ത് വിശേഷം നിനക്കെല്ലെ വിശേഷം..... നീയെന്തിനാ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്?" അവൻ Laptop off ചെയ്തശേഷം എന്നെന്നോക്കി ചോദിച്ചു.

"ഒരു വലിയ good news പറയാനുണ്ട്...."

"അതെന്താ good news? വർമ്മ അങ്കിൾ നിന്നെ company വിടാൻ സമ്മതിച്ചോ? "

"ഡാഡി അത് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?one minute, ഭയ്യാ 2 coffee....." ഞാൻ കോഫിക്ക് order കൊടുത്ത ശേഷം അവനെ നോക്കി.

" അപ്പോൾ പിന്നെയെന്താ good news?" അവൻ ചോദ്യരൂപത്തിൽ ചോദിച്ചു.

" ഞാൻ അവളെ കണ്ടു. "

" ആരെ?"

" ആരെ തേടിയാണോ ഞാൻ ഡൽഹിയിലെ കോളേജിൽ നിന്നും ഹൈദരാബാദിൽ പോയി പഠിച്ചത് അവളെ തന്നെ." ഗോവയിൽ വെച്ച് അവളുടെ nameഉം സ്ഥലപേരും എല്ലാതെ വേറൊന്നും അറിയാത്തത് കൊണ്ട് ഞാൻ ഡാഡിയെ സമ്മതിപ്പിച്ച് ഹൈദരാബാദിൽ ആണ് പഠിച്ചത്. മലയാളിയായത് കാരണം കണ്ടുപിടിക്കാൻ എളുപ്പമാണെന്നു വിചാരിച്ചിരുന്നു. പക്ഷേ പറ്റിയില്ല. അവസാനം അവൾ എന്റെ മുന്നിൽ തന്നെ വന്നുപെട്ടു.

" ആരെ നിന്റെ ഗോവ കക്ഷിയെയോ?" രാഹുൽ വിശ്വാസം വരാതെ ചോദിച്ചു.

" yeah... അവൾ തന്നെ..... "

" എങ്ങനെ? എവിടെ വെച്ച്? എപ്പോൾ?" അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

" ഞങ്ങളുടെ കമ്പനിയിൽ work ചെയ്യുന്നു."

" what ? നിങ്ങളുടെ കമ്പനിയിലോ?അതെന്ന് തൊട്ട് "

" 6 month ആയി.But ഞാനിപ്പോഴാണ് കാണുന്നത്, ശരിക്കും പറഞ്ഞാൽ ഞാൻ ശ്രദ്ധിക്കില്ലായിരുന്നു. വേറൊരു ആവശ്യത്തിനു വേണ്ടി അവളുടെ Profile check ചെയ്തപ്പോയാണ് അവളാണെന്ന് മനസ്സിലായത്."

" എന്നിട്ട് നീയവളെ വെറുതെ വിട്ടോ? അവൾക്ക് മനസ്സിലായിരുന്നോ നിന്നെ?" അവൻ Non-stop ഇല്ലാതെ ചോദ്യങ്ങൾ ചോദിച്ചു.

"ആദ്യം മനസ്സിലായില്ല, പിന്നെയാ മനസ്സിലായത്.നിനക്ക് തോന്നുന്നുണ്ടോ ഞാനവളെ വെറുതെ വിടുമെന്ന്. അവളെ ഞാൻ എന്റെ PA ആയി നിയമിച്ചു." ഇതും പറഞ്ഞ് ഞാൻ പൊട്ടിച്ചിരിച്ചു..

" what! PA! ഹ ഹ ഹ അത് കലക്കി. അപ്പോൾ നല്ല പണിയാണെല്ലോ നീ അവൾക്ക് കൊടുക്കാൻ പോകുന്നത്. "

"പിന്നെ അവളെ അങ്ങനെ വെറുതെ വിടാൻ പറ്റില്ലല്ലോ...." ഞാൻ ചിരിയോടെ പറഞ്ഞു.

"അതൊക്കെ പോട്ടെ അവളെങ്ങനെ കാണാൻ?" അവൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

"കാണാൻ വലിയ കുഴപ്പമൊന്നുമില്ല.cute ആണ്..." ഞാൻ വലിയ ഇന്റട്രസ്റ്റ് ഇല്ലാതമട്ടിൽ പറഞ്ഞു. ശരിക്കും പറഞ്ഞാൽ അവൾ സുന്ദരിയാണ് പക്ഷേ.....

" wow, wow ഇത്രയും കാലത്തിനു ശേഷം നീ രണ്ടാമതൊരാളെ cute എന്ന് പറയുന്നത് " അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. Yeah നിത്യക്ക് ശേഷം ഞാൻ cute എന്ന വാക്ക് വാക്ക് ഉപയോഗിക്കുന്നത് ഇപ്പോഴാണെന്ന് തോന്നുന്നു.

" അത് കൊണ്ട്?" ഞാൻ ചോദ്യരൂപത്തിൽ അവനെ നോക്കി.

" എല്ലാ... പണികൊടുക്കാൻ പോയിട്ട് നീ അവളുമായി വല്ല പ്രേമത്തിലൊന്നും വീണെക്കെല്ലെ..... "

"ഒന്ന് പോടാ, നടക്കുന്നത് വല്ലതും പറയ് നീ"

" നീ കാണാൻ കുഴപ്പമില്ല എന്ന് പറയണമെങ്കിൽ അവൾ കാണാൻ എങ്ങനെയുണ്ടെന്ന് ഊഹിക്കാവുന്നതെല്ലെ ഉള്ളൂ.... " അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

'' എന്നാൽ ok ഡാ, officeൽ ഡാഡിയുടെ call പോയിട്ടുണ്ടാകും ഇപ്പോൾ,നമുക്ക് കാണാം. നീ ഇന്ന് തിരിച്ചു പോകുമോ?" ഇതും പറഞ്ഞ് ഞാൻ എഴുന്നേറ്റു.

" ഇല്ല tomorrow morng ആണ് flight."

" oho എന്നാൻ നമുക്ക് രാത്രി കാണാം." ഞങ്ങൾ പുറത്തേക്കിറങ്ങി ഞങ്ങളുടെ വണ്ടിക്കരികിലേക്ക് നടന്നു.

"പിന്നെ.... അവൾ ജോലി ഇട്ട് പോവാതെ തരത്തിലുള്ള പണി കൊടുത്താൽ മതി കേട്ടാ.... " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

" നോക്കാം....."

" അപ്പോൾ ചുരുക്കി പറഞ്ഞാൽ ഇനി നീ കമ്പനി വിടുന്നില്ല അല്ലേ?"

"അവളെ തേടി ഭാഷ പോലും അറിയാത്ത നാട്ടിൽ പോയ ഞാൻ ഇനി അവളെ വിട്ടു പോകും എന്ന് നിനക്ക് തോന്നുന്നുണ്ടോ " ഞാൻ കാർ Start ചെയ്തുകൊണ്ട് പറഞ്ഞു.

* - * - * -*-*-*

Hayathi POV:-

"വാ ആഷി, നമുക്കിറങ്ങാം അയാൾ ഇപ്പോൾ വരും." ഞാൻ ആഷിയെ നോക്കി പറഞ്ഞു.

" yeah എന്നാൽ വാ...." അവൾ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

ബിൽ ചെയ്തശേഷം ഞങ്ങൾ പുറത്തേക്കിറങ്ങാൻ നോക്കുമ്പോയായിരുന്നു പിറകിൽ നിന്നും പരിചയമുള്ള ഒരു ശബ്ദം ആഷിയുടെ പേര് വിളിച്ചത്.ഞങ്ങൾ 2പേരും ഒരുമിച്ച് തിരിഞ്ഞു നോക്കി. സോഫിയ. ആഷിയുടെ ഫ്രണ്ട് ആണ് അവൾ.

ആഷി എന്നെ നോക്കി one minute എന്ന് പറഞ്ഞശേഷം അവൾക്കടുത്തേക്ക് ചെന്നു. ഞാൻ അവിടെ തന്നെനിന്ന് സോഫിയെ നോക്കി കൈവീശിയതെല്ലാതെ അടുത്തേക്ക് പോയില്ല.

ആഷി പോയി 5 minute കഴിഞ്ഞപ്പോൾ എന്റെ ഫോണിലേക്ക് അഖിലിന്റെ massege വന്നു. "Come fast, Harsha sir is on his way" അയ്യോ! ഞാൻ വേഗം ആഷിയോട് കാര്യം പറഞ്ഞു. സോഫിയോട് യാത്ര പറഞ്ഞിട്ടു വരാം എന്ന് പറഞ്ഞു ആഷി.

ഒരു റോഡ് ക്രോസ് ചെയ്തുവേണം ഞങ്ങളുടെ office എത്തണമെങ്കിൽ ഞാൻ ആഷിയെ കാത്തു നിൽക്കാതെ വേഗം റോഡ് ക്രോസ് ചെയ്യാൻ തീരുമാനിച്ചു.

"ഹയാ wait for me... " ആഷി പിറകിൽ നിന്നും വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞു നോക്കി വേഗം വാ എന്ന രീതിയിൽ കൈവീശി.

"ഹയാ........" ഭയത്തോടെയുള്ള ആഷിയുടെ വിളി കേട്ടപ്പോയാണ് റോഡിന്റെ നടുക്കാണ് ഞാൻ നിൽക്കുന്നതെന്ന ബോധം എനിക്കുണ്ടായത്. ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി ഒരു കാർ എനിക്കുനേരെ ഹോൺ അടിച്ചുകൊണ്ട് വരുന്നതാണ് ഞാൻ കണ്ടത്. അത് എന്റെയടുത്തെത്തി എന്നെ ഇടിച്ചു ഇടിച്ചില്ല എന്ന രീതിയിൽ ബ്രേക്ക് ചെയ്തു നിന്നു. പക്ഷേ ആ ഷോക്കിൽ ഞാൻ താഴെക്ക് വീണു പോയി.

"ഹയാ are you okay?" ആഷി ഓടിവന്ന് എന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

" ആഹ്, Hmm, yeah am ok, am ok " ഞാൻ എഴുന്നേറ്റ് എന്റെ ഡ്രസ് ഒക്കെ ശരിയാക്കി കൊണ്ട് പറഞ്ഞു.

പിന്നീടാണ് ഞങ്ങൾക്ക് ആ കാറിന്റെ കാര്യം ഓർമ വന്നത്.ഞങ്ങൾ ആ കാറിന്റെ Front Glassലൂടെ അകത്തേക്ക് നോക്കി. പെട്ടന്ന് ബ്രേക്ക് ചെയ്തതു കൊണ്ടാണെന്ന് അറിയില്ല അയാളുടെ തല സ്റ്റിയറിങ്ങിനു മുകളിൽ കുനിച്ചിട്ടാണ് ഉണ്ടായിരുന്നത്. അയാൾ മെല്ലെ തലപൊക്കി.അയാളുടെ ഭയം നിറഞ്ഞ ആ മുഖം കണ്ട ഞങ്ങളുടെ വായിൽ നിന്നും അറിയാതെ വഴുതിവീണു.

"ഹിറ്റ്ലർ"

😊*-*-*-*-*-*-*-*-*-*-*-*-*-*😊

തെറ്റുകൾ ക്ഷമിച്ച് വായിക്കുക.......😊😜

Continuă lectura

O să-ți placă și

580 79 1
18 + saadanokke kanum sookshichum kandum vaykkuka
437 47 11
THIS IS JUST COMEDY FANFICTION . BTS ❤ARMY. NOTE - THIS IS NOT MY WORK. ALL THE CREDITS GO TO THE REAL AUTHOR.
6.8K 787 27
ഇത് ഒരു ഫാമിലി സ്റ്റോറി ആണ്........