I CAN'T LOVE HIM... ????

Von taekookiehyung786

52.2K 5.1K 20.3K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... Mehr

I CAN'T LOVE HIM...120
I CAN'T LOVE HIM...121💞
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...126
I CAN'T LOVE HIM...127
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM...129 🎁
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...134
I CAN'T LOVE HIM...135
I CAN'T LOVE HIM...136
I CAN'T LOVE HIM...137 ⚔️
????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM...140 ⚔️
I CAN'T LOVE HIM..141
I CAN'T LOVE HIM..142
I CAN'T LOVE HIM...143
I CAN'T LOVE HIM...144
I CAN'T LOVE HIM....145
I CAN'T LOVE HIM...146
I CAN'T LOVE HIM...147
I CAN'T LOVE HIM...148
I CAN'T LOVE HIM...149
I CAN'T LOVE HIM...150
I CAN'T LOVE HIM...151 ✨
I CAN'T LOVE HIM...152
I CAN'T LOVE HIM...153
I CAN'T LOVE HIM...154
I CAN'T LOVE HIM...155
I CAN'T LOVE HIM...156
I CAN'T LOVE HIM..157
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM...161
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163

I CAN'T LOVE HIM.. 162

1.2K 93 391
Von taekookiehyung786

J P Nagar.. 7th phase..
White emerald Home...
Mr. Arthur William... CEO of William Group..

ഗേറ്റ്റിനരികിൽ മതിലിലായി എഴുതി പിടിപ്പിച്ചിരിക്കുന്ന വലിയ name ബോർഡ്.. അതിന് പിന്നിൽ ചുറ്റിനും വളഞ്ഞിരിക്കുന്ന വലിയ മതിൽക്കട്ടിനുള്ളിൽ ഉയർന്നു കാണുന്ന വലിയ ബംഗ്ലാവ്.....

J P നാഗറിലായി പണി കഴിപ്പിച്ചിരിക്കുന്ന ആദിയുടെ penthouse ആണത്... അവനല്ലാതെ മറ്റാരും കാണുകയോ താമസിക്കുകയോ ചെയ്യാത്തൊരിടം.....

കഫെയിൽ നിന്നും പൊക്കിയെടുത്തവനെയും കൊണ്ട് ആദി അവിടേക്കാണ് വന്നതും...
വേറെയൊരിടത്തു വെച്ചും ലൂക്കിനോട്‌ മനസമാധാനത്തോടെ സംസാരിക്കാൻ കഴിയില്ലെന്ന് അവന് തോന്നി...

ഇവിടെയാകുമ്പോൾ മറ്റാരുടെയും ശല്യം ഉണ്ടാവുകയില്ല... താനും അവനും മാത്രം... തനിക്ക് പറയാനുള്ളതെന്തും അവനോട് തുറന്നു പറയാം... തിരികെ എന്ത് പറഞ്ഞാലും കേൾക്കുകയും ചെയ്യാം....

ലൂക്കിനെ അവിടെക്കായി കൂട്ടികൊണ്ട് വരുമ്പോൾ ആദിയുടെ ഉള്ളിലെ ചിന്തകൾ അങ്ങനെയായിരുന്നു... എന്നാൽ....

വിചാരിച്ചത് പോലെയൊന്നും നടന്നില്ല.. കൂട്ടികൊണ്ട് വന്നത് പോലെ അത്രയും എളുപ്പം ആയിരുന്നില്ല പിന്നീടുള്ള കാര്യങ്ങൾ.....
സമ്മതമില്ലാതെ പൊക്കിയെടുത്തു കൊണ്ട് വന്നതിൽ ആൾ നല്ല ദേഷ്യത്തിൽ ആണ്....

അതിനേക്കാൾ ഉപരി എന്തെങ്കിലും പറയാമെന്നു വെച്ചാൽ അവനോട് സംസാരിക്കാനായി ഒന്നും തന്നെ കിട്ടാത്തത് പോലെ.....
ഉളിലെന്തൊക്കെയോ ഉണ്ട്... പക്ഷെ ഒന്നും പുറത്തേക്ക് വരുന്നില്ല.....

മൊത്തത്തിൽ കയ്യിൽ നിന്നും പോയൊരു അവസ്ഥ.....!

അവനൊരു വല്ലയിമയോടെ തനിക്ക് നേരെ എതിർ വശത്തുള്ള സോഫയിൽ ഇരിക്കുന്നവനെ നോക്കി.....

ആദ്യം തന്നെ ആദിയുടെ കണ്ണിൽ ഉടക്കിയത് തന്നെ തുറിച്ചു നോക്കിയിരിക്കുന്ന രണ്ട് കണ്ണുകൾ ആണ്...
സോഫയിൽ മുന്നോട്ട് അൽപ്പം ചാഞ്ഞു കാൽ മുട്ടിൽ കൈ മുട്ടുകൾ ഊന്നി ഇരു കൈകളും തമ്മിൽ കൂട്ടി തിരുമി ഇരിക്കുന്നവൻ.....

കയ്യിലുണ്ടായിരുന്ന ബാഗിനെ സൈഡിലായി അലക്ഷ്യമായി വലിച്ചെറിഞ്ഞു ഇട്ടിരിക്കുന്നു..
തന്നെ മാത്രം സൂക്ഷിച്ചു നോക്കിയിരിക്കുന്നവനെ കണ്ടതും ആദി ചെറിയൊരു ചിരിയോടെ അവനെ നോക്കി....

വലിയ പ്രയോജനം ഒന്നുമുണ്ടായിരുന്നില്ല.. എതിരെ ഇരുന്നവന്റെ നെറ്റിയിലെ ചുളിവുകൾ കൂടി.. നോട്ടത്തിന്റെ ശക്തി വർധിച്ചു എന്നതല്ലാതെ പുഞ്ചിരിയുടെ ചെറിയൊരു അംശം പോലും തിരികെ കിട്ടിയില്ല......

അതോടെ ആദിയുടെ ചിരിയും മാഞ്ഞു...

വെറുതെ എക്സ്പ്രെഷൻ ഇട്ടു മരിക്കുന്നത് കൊണ്ട് ഒരു കാര്യവും ഇല്ലെന്ന് മനസിലാക്കിയതോടെ ലൂക്കയിൽ നിന്നും കണ്ണുകൾ മാറ്റിയവൻ സ്വന്തം വീടിന്റെ സൗന്ദര്യം ആസ്വദിച്ചു തുടങ്ങി.....

ആൾ നല്ല ദേഷ്യത്തിൽ ആണ്... എങ്ങനെയെങ്കിലും പ്രശ്നം പറഞ്ഞു സോൾവ് ചെയ്തേ പറ്റൂ...
പക്ഷെ... ഇതിനെ ഞാൻ എങ്ങനെ പറഞ്ഞു മനസിലാക്കാൻ ആണ്...

അവനൊരു നെടുവീർപ്പോടെ മനസിൽ ഓരോന്ന് ആലോചിച്ചു എടുത്തു കൊണ്ട് മുഷിച്ചിലോടെ തല ചൊറിഞ്ഞിരുന്നു...

ലൂക്കിലും അതെ ഭാവം തന്നെ ആയിരുന്നു...
സംസാരിക്കാനുണ്ടെന്ന് പറഞ്ഞു തന്നെ വിളിച്ചു വരുത്തിയിട്ട് അര മണിക്കൂറിൽ അധികം ആയി ചുവരിന്റെ ഭംഗിയും നോക്കിയിരിക്കുന്നു....

ഇതേ വരെ വാ തുറന്നു ഒരക്ഷരം മിണ്ടിയിട്ടില്ല.... വീടിന്റെ ചന്തം കാണാൻ ആയിരുന്നെങ്കിൽ ഇവനൊറ്റയ്ക്കിരുന്നു വായി നോക്കിയാൽ പോരായിരുന്നോ... എന്നെ പൊക്കിയെടുത്തു കൊണ്ട് വന്നത് എന്തിനാ...?

അവനൊരു മുഷിച്ചിലോടെ ആദിയെ നോക്കി... അവിടിപ്പോഴും ഷെൽഫിൽ അടുക്കി വെച്ചിരിക്കുന്ന മെമെന്റോകളുടെ എണ്ണമെടുത്തിരിക്കുന്നു....

ഇവനെ ഞാനിന്ന്...
ലൂക്ക് ഒന്ന് പല്ലിറുമ്മി കൊണ്ട് ആദിയെ നോക്കി.....

" കുറെ നേരമായി ഇവിടെ വന്നിരിക്കുന്നു... നിനക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയ്...ആദി...,എനിക്ക് പോകാൻ നേരമായി... ഇന്ന് മുഴുവൻ ഇവിടെ ഇരിക്കാനൊന്നും കഴിയില്ല..... "

അരികിൽ വലിച്ചെറിഞ്ഞിട്ടിരിക്കുന്ന ബാഗ് എടുത്തു തന്റെ തോളിൽ ഇട്ടു കൊണ്ട് കൊണ്ടാണ് അവൻ പറഞ്ഞത്....
ഒന്നും മിണ്ടാതെ മൗനം ആയിട്ടിരിക്കുന്നവന്റെ പ്രവർത്തിയിൽ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു ലൂക്കിൽ....

സഹിക്കുന്നതിനു ഒരു പരിധിയില്ലേ....
അവനൊരു ദേഷ്യത്തോടെ നോക്കി കൊണ്ട് സോഫയിൽ നിന്ന് എഴുന്നേൽക്കാനായി തുണിഞ്ഞതും......

" Sorry.... "

ഉടനെ തന്നെ വന്ന ആദിയുടെ മറുപടി...
കയ്യിലിരുന്ന ബാഗ് അത് പോൽ സോഫയിലേക്ക് ഇട്ടു കൊണ്ട് ലൂക്കും അവനെയൊന്ന് നോക്കി കൊണ്ട് അവിടെ ഇരുന്നു....

Sorry...?

" ഈ സോറി പറയാനാണോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്... ഇതിനു വേണ്ടീട്ടാണോ ഇത്രയും നേരം ഇവിടിരുന്നു കോലം കെട്ടിയത്....? "

നിനക്കിത് അവിടെ വെച്ച് പറഞ്ഞാൽ പോരായിരുന്നോ... ഇത്രയും സമയം കളയുന്നത് എന്തിനാണ്....?

അവൻ സംശയം നിറഞ്ഞൊരു ഭാവത്തോടെ ആദിയെ നോക്കി.....

" അവിടെ വെച്ച് പറഞ്ഞാൽ നീ മര്യാദയ്ക്ക് കേൾക്കുമോ.. വെറുതെ ബഹളം ഉണ്ടാകില്ലേ.... "

മറുപടിയായി ആദിയിലും ന്യായം ഉണ്ടായിരുന്നു.... അത് കേൾക്കെ ലൂക്കയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞൊരു ചിരി പടർന്നു...

" ഹാ ബഹളം ഉണ്ടാക്കും... അവിടെ വെച്ച് മാത്രം അല്ല... ഇവിടെയും ബഹളം ഉണ്ടാക്കും... വെറുതെയൊന്നുമല്ലല്ലോ... എന്റെ കവിൾ അടിച്ചു പൊട്ടിച്ചിട്ടല്ലേ.... "

വഴക്കുണ്ടാക്കിയതും തന്നോട് ദേഷ്യം പിടിച്ചതുമെല്ലാം സഹിക്കാം.. പക്ഷെ ദേഹത്തു കൈ വെച്ചത് മാത്രം സഹിക്കാൻ കഴിയില്ല....
ഓർക്കുമ്പോൾ കവിളിൽ ഇപ്പോഴും ഒരു തരിപ്പ് പോലെയാണ്....

കാലൻ...!

ഉള്ളാലെ പിറുപിറുത്തു കൊണ്ട് ലൂക്ക തന്റെ കവിളിലായി കൈകൾ ചേർത്തു.....

ആദിയിലും വല്ലായ്മ നിറഞ്ഞു പോയിരുന്നു... തന്റെ കൈകൾ പതിഞ്ഞയിടം.. ലൂക്കിന്റെ കവിളിൽ ഇപ്പോഴും അതിന്റെ ചെറു പാടുകൾ അവശേഷിക്കുന്നുണ്ട്.....

ആദി അത് ശ്രദ്ധിച്ചിരുന്നു... കാണുമ്പോൾ കുറ്റബോധം ഉണ്ട്... ഒരിക്കലും ചെയ്യാൻ പാടില്ലാത്തൊരു കാര്യം ആയിരുന്നു... പക്ഷെ... അപ്പോഴത്തെ അവസ്ഥയിൽ കയ്യിന്നു പോയി......

" വെറുതെയൊന്നുമല്ലല്ലോ... നിന്റെ ഭാഗത്തും mistake ഉണ്ടായിരുന്നില്ലേ.... "

ഒരു ആശ്രയതിനെന്നോണം തന്റെ ഭാഗത്തെ ന്യായം നിരത്തി കൊണ്ട് ആദി പറഞ്ഞതും ലൂക്കിന്റെ കണ്ണുകൾ കൂർത്തു.....

" അതിന്... തെറ്റുണ്ടെങ്കിൽ പറയണം.. ഇല്ലെങ്കിൽ ദേഷ്യപ്പെടണം... അല്ലാതെ എന്റെ ദേഹത്തു കൈ വെയ്ക്കാൻ നീ ആരാണെടാ എന്റെ അപ്പനോ....? "

mistake ഉണ്ടായിരുന്നു പോലും.... മോന്ത അടിച്ചു പൊളിച്ചിട്ട് ന്യായം പറയുന്നു നാറി.....

ലൂക്ക്  ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ടിരുന്നു.....

ആദിയാകട്ടെ ഒന്നും മിണ്ടാൻ കഴിയാത്തൊരു അവസ്ഥയിലും....
സോഫയിലിരുന്നു തെറി വിളിക്കുന്നവനെ അവനൊരു വല്ലയിമയോടെ നോക്കി....

അടിച്ചത് തെറ്റ് തന്നെ ആണ്... അതിൽ തനിക്കും കുറ്റബോധം ഉണ്ട്... മാപ്പ് ചോദിക്കാനും തയ്യാറാണ്...
പക്ഷെ.....

ആവശ്യമുള്ളതിനും ഇല്ലാത്തതിനുമെല്ലാം തന്റെ കവിളിൽ പടക്കം പൊട്ടിച്ചു കൊണ്ടിരുന്നവൻ ആണ് ന്യായമായൊരു കാര്യത്തിന്റെ പേരിൽ അറിയാതെ തല്ലി പോയ തന്നെ കുറ്റപ്പെടുത്തുന്നതെന്ന് ഓർക്കുമ്പോൾ ആണ്....

അങ്ങോട്ട് അംഗീകരിക്കാൻ കഴിയുന്നില്ല.... ഇവനിനി അതൊക്കെ മറന്നു പോയിക്കാണുമോ...?
ഒരു നിമിഷം ആദിയുടെ ഉള്ളിലെ ചിന്ത ആ വഴിക്കും നീങ്ങി......

പലതും ചോദിക്കണമെന്ന് തോന്നിയവന്...എങ്കിലും അവനതെല്ലാം സ്വയം നിയന്ത്രിച്ചു നിർത്തി.. ഈയൊരു ടൈമിൽ പഴയതെല്ലാം കുത്തി പൊക്കി വീണ്ടും പ്രശ്നം വഷളാക്കുന്നത് എന്തിനാണ്.....?

ആൾറെഡി ദേഷ്യത്തിൽ ഇരിക്കുന്നവൻ താൻ എന്തെങ്കിലും പറഞ്ഞു പോയാൽ പിന്നെ ഇവിടെ ബഹളം ആയിരിക്കും... എന്തിനാണ് വെറുതെ പണി വാങ്ങിക്കൂട്ടുന്നത്.....

ഒരാൾ തീയാകുമ്പോൾ മറ്റേയാൾ ജലം ആവുക...ഇല്ലേൽ രണ്ടും ചാരം എന്ന് പറയുന്നത് പോലെ.......
ചില സ്ഥലങ്ങളിലും സന്ദര്ഭങ്ങളിലും മൗനം ആണ് ഏറ്റവും നല്ലത്......

എങ്കിലും ഇപ്പോഴത്തെ പിണക്കം മാറ്റിയില്ലെങ്കിൽ അതും തനിക്ക് പ്രശ്നം ആണ്.....

ഒരു നെടുവീർപ്പോടെ തലക്കുടഞ്ഞു കൊണ്ടവൻ ലൂക്കിന് നേരെ തിരിഞ്ഞു.... നേരായ രീതിയിൽ കാര്യങ്ങൾ പറയുമ്പോൾ കേൾക്കുന്നില്ലെങ്കിൽ അൽപ്പം വളഞ്ഞ വഴിയിലൂടെ നോക്കുക.....

അതായത് സെന്റിമെന്റൽ ഡ്രാമ..!

ലൂക്കയിൽ നിന്ന് തന്നെ പഠിച്ചെടുത്ത അടവ് ആണ്... ഇവിടെ അതെ പ്രയോജനം ചെയ്യൂ......

" Okay... ഞാൻ ചെയ്തത് തെറ്റ് ആണ്...നീ ഇങ്ങന പിണങ്ങിയിരിക്കാതെ എന്റെ ഭാഗത്തു നിന്നൊന്ന് ചിന്തിച്ചു നോക്ക് ലൂക്കാ..... "

" ഇല്ല...!

ആവശ്യത്തിൽ കൂടുതൽ സങ്കടവും നിഷ്കളങ്കതയും മുഖത്ത് വരുത്തി വിഷാദം നിറഞ്ഞൊരു ഭാവത്തോടെ പറഞ്ഞു തുടങ്ങിയതും ലൂക്കയിൽ നിന്നും തിരികെ വന്ന മറുപടി....

അതിന്റെ കട്ടിയിലും ശക്തിയിലും ആദിയും ഒന്ന് ഞെട്ടിപ്പോയി.....

ഇതെന്നെ തിന്നുവോ....
അലറി പറഞ്ഞു കൊണ്ട് സോഫയിൽ ഇരിക്കുന്നവനെ അവനൊന്നു അടിമുടി നോക്കി......

" നിന്റെ ഭാഗത്തു നിന്ന് ചിന്തിക്കാൻ എനിക്ക് സൗകര്യം ഇല്ല.... എപ്പോൾ എന്ത് പ്രശ്നം ഉണ്ടായാലും നിന്റെ ഭാഗത്തു നിന്ന് ചിന്തിച്ചു ഞാൻ മടുത്തു.... അത്കൊണ്ട് ഞാൻ ഇനി എന്റെ ഭാഗത്ത്‌ നിന്ന് ചിന്തിക്കുന്നുള്ളൂ ... പോയി പണി നോക്ക്..... "

ലൂക്ക് ആദിയെ ഒന്ന് തറപ്പിച്ചു നോക്കി...

ലൂക്കിനെ വളക്കാൻ ഇറക്കിയ സെന്റിമെന്റൽ ഡ്രാമ ആരംഭത്തിലെ തന്നെ പൊളിഞ്ഞിരിക്കുന്നു.....
എങ്കിലും പെട്ടെന്നൊന്നും തോൽവി സമ്മതിക്കാൻ കഴിയില്ലല്ലോ.......

" നീ ചിന്തിക്കേണ്ട... പക്ഷെ ചിന്നുവിന്റെ സിറ്റുവേഷൻ അത്രയും മോശം ആണെന്ന് ഡോക്ടർ പറഞ്ഞത് കേട്ടു നിൽക്കുന്ന എനിക്കെത്ര ടെൻഷൻ ഉണ്ടാവും... ചെറിയൊരു സൂചന പോലും കിട്ടിയാൽ അവൾക്കത് ഓവർ കം ചെയ്യാൻ കഴിയില്ലെന്നാണ് പറഞ്ഞത്......
അവൾ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുമ്പോഴും അതെല്ലാം കേട്ട് നിന്നത് തിരിച്ചു പറയാൻ അറിയാഞ്ഞിട്ടല്ല.. കൂടുതൽ ടെൻഷൻ അടിപ്പിക്കാതെ സംസാരിച്ചു മനസിലാക്കാൻ ആണ് ഞാൻ നോക്കിയത്....

അതിനിടയിൽ നീ വന്നു അങ്ങനെയൊക്കെ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും ലൂക്കാ.. നിന്നോട് എത്ര തവണ ഇറങ്ങിപോകാൻ പറഞ്ഞു.. ഞാൻ കാല് പിടിക്കുന്നത് പോലെ പറഞ്ഞില്ലേ... നീയൊന്നും കേട്ടില്ല.. അവളോട് സത്യം പറയെന്ന് പറഞ്ഞു നിനക്കും വാശി ആയിരുന്നു... അവസാനം നീ പറഞ്ഞു പോകും എന്ന് തോന്നിയൊരു മോമെന്റിൽ ആണ് ഞാൻ അടിച്ചത്...

അല്ലാതെ ഞാൻ വേറെന്താ ചെയ്യേണ്ടിയിരുന്നേ... നീ എന്തിനാണ് വന്നതെന്ന് എനിക്കറിയില്ല.. നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല... നീ അവളോട് പറയാൻ പോകുന്നതെന്താണെന്ന് എനിക്ക് അറിയില്ല.... ഒരു ക്ലൂ പോലും തന്നില്ല... പിന്നെ എങ്ങനെ ആണ്....
അത്രയും crucial ആയ മോമെന്റിൽ ഞാൻ ഭാഗ്യ പരീക്ഷണത്തിനു നിൽക്കാത്തതാണോ prblm...... "

ആദി ഒരു വല്ലായിമയോടെ ലൂക്കിനെ നോക്കി....
അവന്റെ മനസ് മാറ്റാനായി അൽപ്പം വിഷമത്തോടെ കാര്യം അവതരിപ്പിച്ചുവെങ്കിലും അവൻ പറഞ്ഞതെല്ലാം തന്നെ സത്യമായ കാര്യം ആയിരുന്നു.....

ലൂക്കിനും അതറിയാം....

ആദിയെ പോൽ എപ്പോഴും ദേഷ്യം പിടിക്കുന്നൊരു സ്വഭാവം അല്ലെങ്കിലും ദേഷ്യം വന്നു കഴിഞ്ഞാൽ പറയുന്നതും പ്രവർത്തിക്കുന്നതുമൊന്നും അവനും ഓർമയുണ്ടാവില്ല....

അങ്ങനെയൊരു സന്ദർഭത്തിൽ ലൂക്കിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും വീണു പോകുമോ എന്ന ഭയത്തിൽ സംഭവിച്ചു പോയതാകാം....... പക്ഷെ.....

അപ്പോഴും സ്വന്തം കാര്യം മാത്രം ആണ് നാറിക്ക്.....
ലൂക്ക് ആദിയെ നോക്കിയൊന്ന് കണ്ണുകൾ ഉരുട്ടി......

" അതിന് വിശ്വാസം വേണമെടാ നാറി...ബില്ലുവിനെ കുറിച്ച് അത്രയൊക്കെ കേട്ടിട്ടും ഞാൻ അവൾക്ക് ആപത്തു ഉണ്ടാക്കുന്നതൊന്നും ചെയ്യില്ലെന്ന് ഒരു 1% എങ്കിലും വിശ്വാസം നിനക്കുണ്ടായിരുന്നെങ്കിൽ നീ എന്നെ അടിക്കില്ലായിരുന്നു.....
അതെങ്ങനെ നിനക്ക് ആ പറഞ്ഞ സാധനം ഇല്ല.... സ്വന്തം കാര്യം മാത്രം ആണ് വലുത്....

നിന്റെ വിഷമം.. നിന്റെ ഫാമിലി... നിന്റെ prblms... വേറെ ആർക്കും ഒന്നുമില്ലാത്തത് പോലെ..... "

ലൂക്കയും വിട്ട് കൊടുക്കാൻ തയ്യാറായിരുന്നില്ല... എന്തൊക്കെ പറഞ്ഞാലും ചെയ്താലും താൻ പിണക്കം മാറ്റില്ലെന്നൊരു ഭാവം ആയിരുന്നു ലൂക്കയിൽ.....
അവൻ പറയുന്നതെല്ലാം കേട്ടതും ആദിയിലും ഇഷ്ടക്കേട് നിറഞ്ഞു....

" നിനക്കും ഫാമിലി ഉണ്ട്... I agreed... അവിടെ ഇതുപോലെയുള്ള prblms ഉണ്ടോ... ഇങ്ങനെ സമാധാനമില്ലാത്തൊരു ജീവിതം നിനക്കുണ്ടോ..... "

ആദി അവനെയൊന്ന് നോക്കി ഗൗരവത്തോടെ ചോദിച്ചതും ലൂക്ക് ഇല്ലെന്ന പോൽ തലയാട്ടി.....
വെറുതെ കുറച്ചു കയറ്റി പറഞ്ഞതാണ്...

" എനിക്ക് ഒരു കുഴപ്പവുമില്ല.... "

ചെറുതായി ഒന്ന് ചമ്മിയെങ്കിലും അതൊന്നും പുറമെ കാണിക്കാതെ മെല്ലെ പറഞ്ഞു കൊണ്ട് ആദിയെ നോക്കാതെ അവൻ മുഖം കുനിച്ചു.....

എന്നാൽ.....

" ഹാ... അപ്പോൾ പിന്നെ ചുമ്മാ കിടന്നു ചിലയ്ക്കാതെ മിണ്ടാതിരിക്ക്.... "

അതിന് മറുപടിയായി ആദി പറഞ്ഞ വാക്കുകൾ....
തറയിൽ നോട്ടമെയ്തിരുന്നവന്റെ കണ്ണുകൾ കൂർത്തു.....

മിണ്ടാതിരിക്കാനോ... അതും തന്നോട്....

" നീ പോടാ... അത് പറയാൻ നിനക്കെന്നാ അവകാശം... എന്റെ നാവ്.. എന്റെ വായ്... എനിക്ക് ഇഷ്ടം ഉള്ളപ്പോൾ ഞാൻ സംസാരിക്കും... അത് വേണ്ടെന്ന് പറയാൻ താൻ ആരുവാ.....?"

തനിക്ക് നേരെ ഒച്ചയുയർത്തുന്നവനെ കണ്ടതും ആദി അവന് നേരെ കൈകൾ കൂപ്പിയോന്ന് തൊഴുതു....

" എന്നാൽ സംസാരിക്ക്. പറയാനുള്ളതെല്ലാം പറയ് .... "

" ഹാ.. എനിക്ക് സൗകര്യം ഇല്ല... നീ സംസാരിക്കാൻ പറയുമ്പോൾ സംസാരിക്കാൻ ഞാനാരാ നിന്റെ പെണ്ണുമ്പിള്ളയോ... ഒന്ന് പോടാ ചെറുക്കാ..... "

തിരികെ പുച്ഛത്തോടെ വന്ന മറുപടി.... ആദി ഒരു മടുപ്പോടെ നെറ്റിയിൽ കൈകൾ ചേർത്ത് ഇരുന്നു പോയി.......-...

"നീ എന്തെങ്കിലും ചെയ്....."

മടുപ്പോടെ അവൻ പറഞ്ഞു പോയിരുന്നു.... ലൂക്ക മനഃപൂർവം ഇട്ടു വെറുപ്പിക്കുന്നതാണെന്ന് അവനറിയാം... അത്കൊണ്ട് തന്നെ കൂടുതൽ ഒന്നും പറയാൻ തോന്നിയില്ല...

അടുത്തിരിക്കുന്നവനെ നോക്കി തലയൊന്ന് കുടഞ്ഞു കൊണ്ട് ആദി സോഫയിലേക്ക് ചാരി കണ്ണുകൾ അടച്ചതും....
ലൂക്കിന്റെ ചുണ്ടിൽ ചിരി വിടർന്നു.....

തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കാൻ ആദിയുടെ ഭാഗത്ത്‌ നിന്ന് ഇങ്ങനെയൊരു വരവ് അവൻ പ്രതീരക്ഷിച്ചിരുന്നതാണ്.... അപ്പോൾ ഇങ്ങനെ വട്ടം കറക്കണമെന്നും മുന്നേ തീരുമാനിച്ചത് ആണ്.....

വലിയ പ്രയോജനം ഒന്നും ഉണ്ടാവില്ല... എങ്കിലും തനിക്കൊരു മനസുഖം കിട്ടും... സോഫയിൽ തല പിന്നിലേക്ക് ചാരി മടുപ്പോടെ കണ്ണുകൾ അടച്ചു കിടക്കുന്നവനെ അവനൊന്നു നോക്കി.....

പാവം... കുറെ സംസാരിച്ചു മടുത്തതല്ലേ... ക്ഷീണം കാണും കിടന്നോട്ടെ... ശല്യം ചെയ്യുന്നില്ല.....

ചിരിയോടെ സ്വയം പിറുപിറുത്തു കൊണ്ടവൻ തന്റെ ഫോണുമായി സൈഡിലേക്ക് നീങ്ങിയിരുന്നു... ആദിയോടായി അവനൊന്നും തന്നെ ചോദിച്ചില്ല.....

ആദിയും കണ്ണുകൾ തുറക്കുകയോ അവനോട് എന്തെങ്കിലുമൊന്ന് സംസാരിക്കുകയോ ചെയ്തില്ല.... കുറച്ചു സമയം അവിടെ നിശബ്ദത തന്നെ ആയിരുന്നു.....

ലൂക്ക തന്റെ മൊബൈൽ ഗെയിമിലും ആദി അവന്റേത് മാത്രം ആയ ചിന്തകളിലും മുഴുകി......

അൽപ നേരം അങ്ങനെ തന്നെ കടന്നു പോയതും പെട്ടന്ന് എന്തോ ഓർത്തെന്ന പോൽ ലൂക്ക ഫോണിൽ നിന്നും മുഖം ഉയർത്തി അടുത്തിരിക്കുന്നവനെ നോക്കി......

" ബില്ലുവിന്റെ കാര്യത്തിൽ നീ എന്ത് തീരുമാനിച്ചു.... ഇനിയെന്താ നിന്റെ പ്ലാൻ.... "

അവനൊരു സംശയത്തോടെ ആദിയെ നോക്കി...
കണ്ണുകൾ അടച്ചു കിടക്കുന്നുവെങ്കിലും താൻ ചോദിക്കുന്നത് അവൻ കേൾക്കുന്നുണ്ടെന്ന് ലൂക്കിന് ഉറപ്പായിരുന്നു.....
തനിക്കുള്ള മറുപടി അവൻ തരുമെന്നും.....

അത്പോൽ തന്നെ ലൂക്കിന്റെ ചോദ്യം കാതിൽ പതിഞ്ഞതും ആദി കണ്ണുകൾ തുറന്നു തല മാത്രം ചെരിച്ചു കൊണ്ട് അവനെയൊന്ന് നോക്കി.....

" ഡോക്ടർ പറഞ്ഞത് ചിന്നുവിനെ ഇപ്പോഴത്തെ സിറ്റുവേഷനിൽ ഇവിടെ നിന്നും മാറ്റി നിർത്തുന്നതാണ് നല്ലതെന്ന്.....
അതൊരു നല്ല ഐഡിയ ആണെന്ന് എനിക്കും തോന്നി.... ഇത്രയുമൊക്കെ സംഭവിച്ച സ്ഥിതിക്ക് ബാക്കിയുള്ള കാര്യങ്ങളും അറിയാനുള്ള സാധ്യത ഉണ്ടെങ്കിലോ.....
അത് വേണ്ട.... ഇവിടുത്തെ ആളുകളിൽ നിന്നൊക്കെ മാറി അവളെ തീരെ അറിയാത്ത ആളുകൾക്കിടയിൽ പുതിയൊരു ചുറ്റുപാടിൽ നിൽക്കട്ടെ... അതാണ് എല്ലാവർക്കും നല്ലത്...... "

ആദി ചെറിയൊരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി.....
അവൻ പറഞ്ഞ വാക്കുകളിൽ ലൂക്ക് സർപ്രൈസ് ആയിരുന്നില്ല... ബെല്ലയുടെ കാര്യത്തിൽ ഇങ്ങനെയെന്തെങ്കിലുമൊന്ന് ആദി തീരുമാനിക്കുമെന്ന് അവന് ഉറപ്പായിരുന്നു......

" അവളെ എവിടേക്കാണ് പറഞ്ഞയക്കുന്നത്.... "

അതിനെ കുറിച്ചും ചെറിയൊരു ഐഡിയ കിട്ടിയിരുന്നെങ്കിലും അവനൊന്നു വെറുതെ ചോദിച്ചു....
ലൂക്ക് പ്രതീക്ഷിച്ചൊരു ഉത്തരം തന്നെ ആയിരുന്നു ആദിക്ക് പറയാനുണ്ടായിരുന്നതും.......

" ഓസ്‌ട്രേലിയ...!"

ആദി പറഞ്ഞു നിർത്തിയതും ലൂക്കിന്റെ ചുണ്ടുകൾ വിടർന്നു.....

"എനിക്കറിയാമായിരുന്നു... നീ അത് തന്നെ ചൂസ് ചെയ്യുമെന്ന്...."

ചെറിയൊരു ചിരിയോടെ ആണവൻ പറഞ്ഞു നിർത്തിയത്... അത് കേൾക്കെ ആദിയുടെ ചുണ്ടുകളും ഒന്ന് വിടർന്നു....

" അവിടെയാണെങ്കിൽ അവളുടെ ഓരോ കാര്യങ്ങളും എനിക്ക് അറിയാൻ കഴിയും.... എന്റെ ശ്രദ്ധയുണ്ടാകും... അവൾ അവിടെ ഹാപ്പി ആകുമെന്ന സമാധാനത്തോടെ എനിക്കിവിടെ നിൽക്കാൻ കഴിയും... അഡ്മിഷനും കാര്യങ്ങളും റെഡി ആക്കുന്നുണ്ട്.... അവിടെ എന്റെ വീട്ടിൽ തന്നെ അവൾക്ക് stay ചെയ്യാം... എല്ലാ സഹായത്തിനും ആളുകൾ ഉണ്ട്...
അഡ്മിഷൻ റെഡി ആയി കോഴ്സ് continue ചെയ്യാൻ ഇനിയും ടൈം എടുക്കും... but അതുവരെ ചിന്നു ഇന്ത്യയിൽ നിൽക്കുന്നില്ല... നെക്സ്റ്റ് വീക്ക്‌ തന്നെ പൊയ്ക്കോട്ടേ.....

സംസാരിച്ചപ്പോൾ അവൾക്കും ഓക്കേ ആയിരുന്നു... ഇപ്പോഴത്തെ സിറ്റുവേഷനിൽ ഇവിടെ നിന്നൊരു മാറ്റം അവളും ആഗ്രഹിക്കുന്നുണ്ട്.....പൊയ്ക്കോട്ടേ...അവിടെ അവൾ സേഫ് ആയിരിക്കും..."

എല്ലാ കാര്യങ്ങളും ആദി പ്ലാൻ ചെയ്തു കഴിഞ്ഞിരുന്നു.... ബെല്ലയുടെ പഠനവും താമസവും ഉൾപ്പടെ അവളുടെ സേഫ്റ്റിക്ക് ആയി തന്റെ സ്റ്റാഫുകളെ വരെ അവൻ കുറഞ്ഞ സമയങ്ങൾ കൊണ്ട് റെഡി ആക്കിയിരിക്കുന്നു.....

ലൂക്കിന് അത്ഭുതം ഒന്നും തോന്നിയില്ല... ബെല്ലയ്ക്ക് വേണ്ടി ആദി എന്തും ചെയ്യുമെന്ന് അവനറിയാം.....
ഒരു തരത്തിൽ നോക്കിയാൽ ആദിയുടെ തീരുമാനങ്ങൾ ശരിയാണ്.....

ബെല്ല ഇവിടെ നിന്നും മാറി നിൽക്കുന്നത് തന്നെ ആണ് നല്ലത്... അവൾക്ക് വേണ്ടി മാത്രം അല്ല....,
ആദിയുടെ മെന്റൽ ഹെൽത്തിനും അത് തന്നെ ആണ് ബെറ്റർ....
ഏത് നേരവും അവളുടെ ചിന്തയിൽ ടെൻഷൻ അടിച്ചു നടക്കുന്നവൻ കുറച്ചു നാളുകൾ എങ്കിലും സമാധാനമായി ഒന്ന് ശ്വസിക്കട്ടെ.....

ചിന്നുവിന്റെ കാര്യത്തിൽ ആദി എത്രയധികം സ്വാർത്ഥൻ ആവുന്നുവോ... അതിനേക്കാൾ ഏറെ ആദിയുടെ കാര്യത്തിൽ ലൂക്കയും സ്വാർത്ഥൻ ആണ്....

പക്ഷെ എപ്പോഴും അവനതെല്ലാം മനഃപൂർവം അവഗണിച്ചു ആദിക്കൊപ്പം നിൽക്കുമെന്ന് മാത്രം.......

" രുദ്രന്റെയും റെയ്ച്ചന്റെയും കാര്യത്തിൽ അവളെന്താണ് പറയുന്നത്.... നിന്റെ തീരുമാനം എന്താണ് ആദി...... "

അവൻ വീണ്ടും തന്റെ ചോദ്യം ആവർത്തിച്ചതും ആദിയൊരു നെടുവീർപ്പോടെ അവന് നേരെ തിരിഞ്ഞു.....

" അതിൽ എനിക്കൊരു തീരുമാനവും ഇല്ല.... എല്ലാം അവളുടെ ഇഷ്ടം.... ഇവിടെയിപ്പോൾ പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതുമൊന്നുമല്ലല്ലോ ഇമ്പോര്ടന്റ്റ്‌.... അതിന് ഇനിയും സമയം ഉണ്ട്.... ആദ്യം ചിന്നു കോഴ്സ് കംപ്ലീറ്റ് ചെയ്യട്ടെ.... തിരിച്ചു വരുമ്പോൾ അങ്കിളിന്റെ ആഗ്രഹം പോലെ അവളുടെ പേരിൽ ഒരു ഹോസ്പിറ്റൽ സ്റ്റാർട്ട്‌ ചെയ്യണം... അവിടെ അവൾക്ക് പ്രാക്ടീസ് ചെയ്യാം... അത് കഴിഞ്ഞു അവൾക്ക് എന്ത് തോന്നുന്നുവോ അങ്ങനെ.....
ആരെ വിവാഹം കഴിക്കണമെന്ന് പറഞ്ഞാലും ഞാൻ ഓക്കേ ആണ്...
എല്ലാം അവളുടെ ഇഷ്ടം... അതിൽ ഞാൻ അഭിപ്രായം പറയില്ല.....
അതുവരെ wyt ചെയ്യാൻ കഴിയുമെങ്കിൽ രുദ്രൻ കാത്തിരിക്കട്ടെ........ "

" അപ്പോൾ റെയ്ച്ചൻ....? "

" ആരായാലും....!
ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല... ഇതൊന്നും എന്റെ ചോയിസും അല്ല....

പിന്നെ Ray....അത് എത്രത്തോളം പോസ്സിബിൾ ആണെന്ന് എനിക്ക് അറിയില്ല ലൂക്കാ.... "

ആദിയുടെ വാക്കുകളിൽ വല്ലാത്തൊരു മുഷിച്ചിൽ നിറഞ്ഞിരുന്നു....
കുറച്ചു ദിവസങ്ങളായി ഇതേ കാര്യങ്ങൾ അവന്റെ സ്വസ്ഥത കെടുത്തുന്നു.... അതിൽ നിന്നും അവൻ കണ്ടെത്തിയ ഏക പോം വഴിയാണ് ബെല്ലയുടെ യാത്രയും.....

" നീ റെയ്ച്ചനെ വിളിച്ചിരുന്നോ....? "

" ഹ്മ്മ്... വിളിച്ചിരുന്നു.... "

ലൂക്കിന്റെ ചോദ്യത്തിനും വല്ലയിമയോടെ ഒരു മൂളലിൽ മാത്രം മറുപടിയൊതുക്കി കൊണ്ടവൻ നിലത്തേക്ക് നോട്ടമെയ്തിരുന്നു.....

റൂണിയുടെ കാര്യം പറഞ്ഞു തുടങ്ങിയതും എന്തെന്നില്ലാത്തൊരു സങ്കടം ഉള്ളിൽ നിറയുന്നത് അവനറിഞ്ഞിരുന്നു.....

തലേ ദിവസം പോലും ചിന്നുവുമായി ഹോസ്പിറ്റലിൽ നിന്നിറങ്ങിയ നേരം തന്നെ പ്രതീക്ഷയോടെ നോക്കി നിൽക്കുന്നവന്റെ മുഖം കണ്ടതാണ്.....

അത് വീണ്ടും ഉള്ളിൽ തെളിഞ്ഞതും അവനിൽ വല്ലാത്തൊരു വേദന നിറഞ്ഞു.....

" അവനോട് എന്ത് പറയണം എങ്ങനെ സംസാരിക്കണമെന്ന് എനിക്കിപ്പോഴും അറിയില്ല.... അവനെന്നോട് കൂടുതൽ അടുക്കരുതെന്ന് ആഗ്രഹിച്ചിട്ട് തന്നെ ആണ് ഓരോ കാരണം ഉണ്ടാക്കി അകറ്റി നിർത്തിയത്.... പക്ഷെ അവൻ എല്ലായിടത്തും എന്നെ തോൽപ്പിക്കുകയാണ്....."

അങ്ങേയറ്റം അസ്വസ്ഥതയോടെ പറഞ്ഞു തുടങ്ങിയ ആദിയുടെ വാക്കുകൾ... ലൂക്ക ശ്രദ്ധയോടെ അവനെ കേട്ടിരുന്നു.....

"അവനെന്നെ കുറ്റപ്പെടുത്തിയാൽ എനിക്കിത്രയും വേദന തോന്നില്ല... എന്നെ ശത്രുവായി കണ്ടാലും ഞാൻ കാര്യമാക്കില്ല... പക്ഷെ അവനെന്നെ മനസിലാക്കി സ്വന്തം വിഷമങ്ങൾ എല്ലാം മറന്നു എന്റെ കൂടെ നിൽക്കുന്നത് കാണുമ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നില്ല.....

ചിന്നുവിന്റെ കാര്യത്തിൽ അവനിപ്പോഴും പ്രതീക്ഷയുണ്ട്... അവളെ കൊടുക്കുന്നതിൽ എനിക്ക് എതിർപ്പ് ഒന്നുമില്ല...രുദ്രൻ ഇല്ലായിരുന്നെങ്കിൽ അതിന് വേണ്ടി ശ്രമിക്കുമായിരുന്നു എന്ന് പോലും പറയാൻ കഴിയാത്തൊരു അവസ്ഥയിൽ ആണ് ഞാൻ.....

അവളുടെ ഓർമയാണ് പ്രശ്നം... ഞാൻ എന്ത് പറഞ്ഞു convince ചെയ്യും... ചെറിയൊരു അശ്രദ്ധ കൊണ്ട് പഴയതെല്ലാം ഓർമ വന്നാൽ ഞാൻ ഇത്രയും കഷ്ടപ്പെട്ടതൊക്കെ വെറുതെയായില്ലേ... അന്നത്തെ ഓർമയിൽ ഒരംശം എങ്കിലും ഉണ്ടായാൽ ചിന്നു ഒരിക്കലും നോർമൽ ലൈഫിലേക്ക് തിരിച്ചു വരില്ല... അവളുടെ കാര്യത്തിൽ ഒരു റിസ്ക് എടുക്കാൻ എനിക്ക് കഴിയില്ല....

ഞാൻ അങ്കിളിന് വാക്ക് കൊടുത്തു പോയതാണ് അവളെ സംരക്ഷിക്കുമെന്ന്....
പപ്പയും മമ്മയുമൊക്കെ സ്വന്തം വാശിക്ക് വേണ്ടി എന്റെ life ഇല്ലാതാക്കിയപ്പോൾ എനിക്കൊരു ആശ്രയം അങ്കിൾ ആയിരുന്നു..... എന്നെ പപ്പയെ പോലെ സ്നേഹിച്ചതും അയാൾ ആയിരുന്നു....

നിനക്കറിയോ ലൂക്കാ... മരിക്കുന്ന ടൈമിലും അങ്കിൾ എന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.... ആ നേരമൊക്കെ ചിന്നുവിനെ കുറിച്ച് മാത്രം ആണ് പറഞ്ഞു കൊണ്ടിരുന്നത്... അവളെയൊന്ന് കാണാൻ പോലും കഴിയാതെ അങ്കിൾ മരണത്തിലേക്ക് പോയത്.... ബോഡിയിൽ നിന്നും ജീവൻ പോകുന്ന ടൈം ശരീരത്തിലെ ചൂട് അകന്നു അത് പതിയെ തണുത്തു മരവിച്ചു തുടങ്ങുന്നത് നീയറിഞ്ഞിട്ടുണ്ടോ... ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്....
ഇന്നും എന്റെ കയ്യിൽ അതെ തണുപ്പ് ഉള്ളത് പോലെ തോന്നാറുണ്ട് എനിക്ക്...... "

വിറയ്ക്കുന്നൊരു ശബ്ദത്തോടെ ആദി പറഞ്ഞു നിർത്തിയതും ലൂക്ക് വല്ലാത്തൊരു അവസ്ഥയിൽ ഇരുന്നു പോയി.....

ആദിയുടെ നിറഞ്ഞു പോയ കണ്ണുകൾ അവനെയും വേദനിപ്പിച്ചു...
അന്നത്തെ സംഭവങ്ങളിൽ നിന്നും മൂവ് ഓണ് ചെയ്തത് ബെല്ല മാത്രം ആണ്....

ആദിയും റെയ്ച്ചനുമൊക്കെ ഇന്നും അതെ പാസ്ററ് ട്രോമയിൽ തന്നെയാണ്.....

ഒരിക്കലും മോചനമില്ലാത്ത ഓർമ്മകൾ....!

ആദിയെ സംബന്ധിച്ചിടത്തോളം അവന്റെ ലൈഫിലെ ഏറ്റവും മോശ സമയമാണ് അത്.....

സ്വന്തം ദുഃഖങ്ങൾ പോലും സഹിക്കാൻ കഴിയാതെ നിന്നവൻ മറ്റൊരാളുടെ വേദനകൾ കൂടി സ്വയം ഏറ്റെടുക്കേണ്ടി വന്നു......

എങ്ങനെയാവും അവനതെല്ലാം സഹിച്ചിട്ടുണ്ടാകുക....
തനിക്ക് മുന്നിൽ തല കുമ്പിട്ടു ഇരിക്കുന്നവനെ അവനൊന്നു നോക്കി.....

ആദിയെ ആശ്വസിപ്പിക്കാനുള്ള വാക്കുകൾ ഒന്നും അവന്റെ കൈകളിൽ ഉണ്ടായിരുന്നില്ല.... എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നും അറിയില്ല....

എങ്കിലും ഒരു ചേർത്ത് പിടിക്കലിനെന്നോണം അവൻ ആദിയുടെ തോളിലായി തന്റെ കൈകൾ ചേർത്ത് വെച്ചു......

ലൂക്കിന്റെ കര സ്പർശം അറിഞ്ഞതും നിറഞ്ഞു പോയ കണ്ണുകളെ അമർത്തി തുടച്ചു കൊണ്ട് അവൻ നേരെയിരുന്നു.....

" അങ്കിളിന് കൊടുത്ത വാക്കിന്റെ മുന്നിൽ ഞാൻ മറ്റൊന്നും ഓർക്കുന്നില്ല ലൂക്കാ... അന്നത്തെ സംഭവത്തോടെ ആന്റിയും മെന്റലി ഡൌൺ ആയിരുന്നു... ചിന്നുവിനെ തിരികെ കിട്ടിയതും അങ്ങനെയൊരു അവസ്ഥയിൽ ആയതോടെ അവർ completely മാനസികമായി തളർന്നു പോയി.....
അവരെ രണ്ട് പേരെയും പഴയ രീതിയിൽ തിരികെ കൊണ്ട് വരണമെന്ന് മാത്രം ആയിരുന്നു മനസിൽ....
അതിനിടയിൽ മറ്റൊന്നും ഞാൻ ഓർത്തില്ല... Ray യുടെ വിഷമങ്ങൾ കാണാത്തത് കൊണ്ടല്ല... എന്റെ മുന്നിൽ മറ്റു രണ്ട് ജീവിതങ്ങൾ ഉണ്ടായിരുന്നു....

അങ്കിൾ അത്രയും വിശ്വാസത്തോടെ എന്നെ ഏൽപ്പിച്ചു പോയ ജീവനുകൾ...
ഇന്നും അവരെന്റെ മുന്നിലുണ്ട്... മരണം വരെ ഞാൻ അവരെ സംരക്ഷിക്കും... അയാളോടുള്ള എന്റെ കടപ്പാട് ആണ്....
അതിന് മുന്നിൽ Ray യുടെ വേദന ഞാൻ കാണുന്നില്ല....

മനഃപൂർവം അവനെ അവഗണിക്കുന്നുണ്ട്...എന്നിട്ടും ഞാൻ തോറ്റു പോകുന്നത് അവൻ എല്ലാം മറന്നു എന്റെ കൂടെ നിൽക്കുന്നത് കാണുമ്പോൾ ആണ്.... അവന് നല്ലൊരു ജീവിതം ഉണ്ടാകാൻ എന്നെകൊണ്ട് കഴിയുന്നതെല്ലാം ഞാൻ ചെയ്യാം....
അവനെന്നെ കുറ്റപ്പെടുത്തിയാലും കേട്ട് നിൽക്കാം... എന്റെ സൗഹൃദം വേണമെങ്കിൽ അതും കൊടുക്കാം.....

പക്ഷെ ചിന്നുവിന്റെ കാര്യത്തിൽ ഞാൻ അവനെ കേൾക്കില്ല... അവനെ മനസിലാക്കില്ല... എനിക്കതിനു കഴിയില്ല...
അവളെ ഇവിടെ നിന്ന് മാറ്റി നിർത്തുന്നത് പോലും അവന് വേണ്ടിയാണ്... അങ്ങനെയെങ്കിലും അവനൊന്നു സന്തോഷം കിട്ടുമെങ്കിൽ അതാണ്‌ വലുത്....

പക്ഷെ അവനിപ്പോഴും അതിൽ നിന്നൊന്നും മൂവ് ഓൺ ചെയ്യാതെ അതെ വേദനകൾ എല്ലാം ഉള്ളിൽ അടക്കി പിടിച്ചു എന്റെ മുന്നിൽ ചിരിച്ചു നിൽക്കുന്നത് കാണുമ്പോൾ എനിക്ക് സഹിക്കാൻ കഴിയുന്നില്ല.....

Ray... ഓരോ ദിവസവും അവനെന്നെ കൊല്ലാതെ കൊല്ലുന്നുണ്ട്..... "

അസ്വസ്ഥതയോടെ പറഞ്ഞു കൊണ്ടവൻ തന്റെ കൈകളിൽ മുഖം അമർത്തിയിരുന്നു പോയി....
ആദിയുടെ ഉള്ളിലെ കുറ്റബോധം ആണ്... ഒരിക്കൽ കൂട്ടുകാരന്റെ വേദനയെ മനഃപൂർവം അവഗണിച്ചു കളഞ്ഞു....

അന്ന് അത് അവന്റെ മാത്രം ശരികൾ ആയിരുന്നു... ആദിയുടെ ഭാഗത്ത്‌ നിന്നും ഏതൊരാളും ചെയ്തു പോകുന്ന കാര്യങ്ങൾ....

പിന്നീട് അതെ കുറ്റബോധത്താൽ കൂട്ടുകാരന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുമ്പോഴും ഒന്നിനും കഴിയാതെ നിസ്സഹായനായി നിന്ന് പോവേണ്ടി വരുന്ന അവസ്ഥ.....

ആരുമാരും തെറ്റുകരല്ല... എല്ലാം വിധിയാണ്.....!
ഒരാളുടെ ജീവിതത്തിലെ വിധി ഒത്തിരിയാളുകളുടെ ജീവിതത്തെ നശിപ്പിച്ചുവെന്ന് മാത്രം...
ചിലരുടെ ജീവനും.....!

" അന്ന് അങ്ങനെയൊരു നശിച്ച ദിവസം ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അവനാകുമായിരുന്നു.... ഞങ്ങളുടെ ലൈഫ് എത്ര നല്ലതായിരുന്നെന്ന് അറിയോ.... "

വീണ്ടും വേദനയോടെ വിധിയെ പഴിച്ചു കൊണ്ട് ആദി ഓരോന്നായി പറഞ്ഞു തുടങ്ങിയതും ലൂക്ക് അവന്റെ തോളിൽ കൈകൾ ചേർത്ത് വെച്ചു....

വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ അവനറിയില്ല.... ഇപ്പോഴും അതെ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്നവനോട് എന്ത് പറയാൻ ആണ്.....
തന്റെ പ്രവർത്തിയിലൂടെ അൽപ്പം എങ്കിലും ആശ്വാസം കിട്ടുമെങ്കിൽ അതല്ലേ നല്ലത്.....

ഒന്നും മിണ്ടാതെ തന്നെ ആദിയുടെ അരികിൽ അവനിരുന്നു.... പതിയെ തന്റെ കൈകളാൽ അവന്റെ തോളിൽ ആശ്വസിപ്പിക്കുന്നത് പോൽ തട്ടി കൊണ്ടിരുന്നു......

ഇരുവരും ഒന്നും തന്നെ സംസാരിച്ചിരുന്നില്ല... ഇടയിൽ തനിക്ക് അരികിൽ ഇരിക്കുന്നവനെ ലൂക്ക് ഒന്ന് നോക്കി....

ആളപ്പോഴും മൗനം ആണ്... പുറമെ ഒന്നും പറയുന്നില്ലെങ്കിലും ഉള്ളിൽ അപ്പോഴും പലതും ചിന്തിച്ചു കൂട്ടുന്നുണ്ടെന്ന് അവനറിയാം.....

നെറ്റിയിലെ ചുളിവുകളിൽ നിന്നും ഇടയ്ക്കുതിരുന്ന നിശ്വാസങ്ങളിൽ നിന്നും അത് അവന്റെ മനസിനെ വീണ്ടും വേദനിപ്പിക്കുന്ന കാര്യങ്ങൾ ആണെന്ന് വ്യക്തം......

" ബില്ലു അവിടേക്ക് പോകുന്ന കാര്യം നീ റെയ്ച്ചനോട് പറഞ്ഞിരുന്നോ..... "

" ഇല്ല...!"

ലൂക്ക സംശയത്തോടെ ചോദിച്ചതും ആദി ഇല്ലെന്ന പോൽ തലയാട്ടി... ചിന്നു എല്ലാം അറിഞ്ഞ സ്ഥിതിക്ക് Ray യുടെ മാനസികാവസ്ഥ എന്താകുമെന്ന് അവനൂഹിക്കാവുന്നതേയുള്ളൂ...

ആ സമയം ഇങ്ങനൊരു വാർത്ത കൂടി പറഞ്ഞു കൂടുതൽ വിഷമിപ്പിക്കാൻ അവന് തോന്നിയിരുന്നില്ല.....

" സാരമില്ല... ഞാൻ ഇന്ന് റെയ്ച്ചനെ കാണാൻ പോകുന്നുണ്ട്... അപ്പോൾ പറയാം.... "

ലൂക്ക് അവന്റെ തോളിൽ തട്ടിയൊന്ന് പറഞ്ഞപ്പോഴും ആദി വെറുതെ മൂളിയതല്ലാതെ മറ്റൊന്നും മറുപടിയായി പറഞ്ഞതുമില്ല......

" ആദി..., Are u okay....? "

പിന്നെയും കുറച്ചു നേരങ്ങൾക്ക് ശേഷം ആണ് ലൂക്കിൽ നിന്നും അങ്ങനെയൊരു ചോദ്യം ഉയരുന്നത്.....

ആ നേരമത്രയും കാര്യമായ ചിന്തയിൽ ആയിരുന്നവൻ ലൂക്കിന്റെ ചോദ്യം കേൾക്കെ അവന് നേരെ മുഖം ഉയർത്തി നോക്കി.....

ഈ രണ്ട് ദിവസങ്ങൾക്കു ശേഷം ആദ്യമായിട്ടാണ് ഒരാൾ അവനോട് താൻ ഓക്കേ ആണോ എന്ന് ചോദിക്കുന്നത്....
ആരിൽ നിന്നും അങ്ങനെയൊരു ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നതുമില്ല.....

എല്ലാവർക്ക് മുന്നിലും Arthur William എപ്പോഴും strong person ആണ്... മനുഷ്യന്റെതായ യാതൊരു വികാരങ്ങളും ഇല്ലാത്തവൻ...
വിഷമങ്ങളും വേദനകളുമൊന്നും അവനെ ബാധിക്കില്ലെന്നൊരു ചിന്തയാണ് ചുറ്റുമുള്ളവരിലും.....

അത്കൊണ്ട് തന്നെ ലൂക്കിൽ നിന്നല്ലാതെ മറ്റാരിൽ നിന്നും ഇങ്ങനൊരു ചോദ്യം ഉണ്ടാവുകയില്ലെന്ന് അവനറിയാം.... പ്രതീക്ഷിച്ചിരുന്നത് കേട്ടത് കൊണ്ടാവാം അപ്പോൾ മാത്രം അവന്റെ ചുണ്ടുകളിൽ ചെറിയൊരു പുഞ്ചിരി വിടർന്നു......

, " നീ ഇങ്ങനെ ചോദിക്കുമ്പോൾ ഞാൻ ഓക്കേ ആവും...നിന്റെ കൂടെയിരിക്കുമ്പോൾ ഞാൻ എല്ലാം മറക്കും...I am happy only when you are around me luca..... "

പിന്നിലേക്ക് ചാരി സോഫയിൽ തലയമർത്തി കിടന്നു കൊണ്ടവൻ ലൂക്കിന് നേരെ ചിരിയോടെ കണ്ണുകൾ ചിമ്മി.....

ലൂക്കിന്റെ ചുണ്ടിലും ചെറു ചിരി വിടർന്നിരുന്നു.... ആദിയുടെ കൈകളിൽ മുറുകെ പിടിച്ചിരുന്ന തന്റെ കൈകൾ എടുത്തു മാറ്റികൊണ്ടവൻ അവന് നേരെ തിരിഞ്ഞിരുന്നു......

" ഹാപ്പി ആണെന്ന് ഉറപ്പല്ലേ.... "

" ഹാ... അതെ.... "

ലൂക്ക് വീണ്ടും ഉറപ്പിക്കാണെന്നോണം സംശയത്തോടെ ചോദിച്ചതും ആദി അതേയെന്ന പോൽ തലയാട്ടി.....

മനസിൽഎന്തൊക്കെയോ ആസ്വസ്ഥതകൾ ഉണ്ടായിരുന്നു.....
എന്നാൽ ലൂക്കിനോടായി ഉള്ള് തുറന്നു സംസാരിച്ച നേരം മുതൽ അവൻ ഓക്കേ ആണ്....

തന്നെ നോക്കി ചിരിയോടെ പറയുന്നവനെ കാണെ ലൂക്കിന്റെ ചുണ്ടുകളും വിടർന്നു....

" എന്നാൽ ഒന്ന് ബാക്കിലേക്ക് തിരിഞ്ഞേ... "

അതെ ചിരിയോടെ ആദിയിരിക്കുന്നതിന്റെ പിന്നിലേക്ക് വിരൽ ചൂണ്ടികൊണ്ടാണ് അവൻ പറഞ്ഞത്... കാര്യം എന്തെന്ന് മനസിലാവാതെ ആദിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു....

" എന്താ...? "

" നിന്റെ പുറകിലേക്കൊന്ന് തിരിഞ്ഞു നോക്കാൻ.... "

സംശയത്തോടെ ചോദിച്ചതും വീണ്ടും ചിരിയോടെ പിന്നിലേക്ക് വിരൽ ചൂണ്ടികൊണ്ട് വന്ന മറുപടി....

പിറകിൽ എന്താണ്...?

ആദിയൊരു സംശയത്തോടെ പിന്നിലേക്ക് തിരിഞ്ഞതും.....
നടുവിൽ ശക്തിയായി എന്തോ വന്നിടിക്കുന്നത് പോലെ തോന്നിയവന്.... ഒപ്പം നല്ല വേദനയും.....

തൊട്ടടുത്ത നിമിഷം തന്നെ അവൻ സോഫയിൽ നിന്നും നിലത്തേക്ക് തെറിച്ചു വീണിരുന്നു.....

" മമ്മാ.... "

കമിഴ്ന്നടിച്ചു വീണിടത്തു നിന്നും ഞെട്ടലോടെ പിടഞ്ഞെഴുന്നേറ്റതും അവനൊന്നു പുളഞ്ഞു പോയി.... നടുവിൽ മിന്നി മായുന്ന വേദന....

മുഖമൊന്നു ചുളിച്ചു നടുവിൽ കൈ താങ്ങി നേരെ നോക്കിയതും സോഫയിൽ കാലുകൾ കയറ്റി വെച്ചിരിക്കുന്നവനെ ആണ് ആദിക്ക് കാര്യങ്ങളുടെ കിടപ്പ് വശം മനസിലായത് തന്നെ....

ആരും എടുത്തെറിഞ്ഞതൊന്നുമല്ല... സോഫയിൽ ഇരുന്നു നോക്കി പേടിപ്പിക്കുന്ന മുതൽ നടുവിൽ ചവിട്ടി വീഴ്ത്തിയതാണ്.....
സങ്കടവും പരിവട്ടവും പറഞ്ഞിരിക്കുന്നതിന്റെ ഇടയിൽ കിട്ടിയ പ്രതീക്ഷിക്കാത്ത സമ്മാനം ആണല്ലോ.....

കാര്യങ്ങൾ തിരിച്ചറിഞ്ഞു വരാൻ കുറച്ചു സമയം വേണ്ടി വന്നു....
നടുവിൽ അറിയുന്ന വേദനയിൽ അവന്റെ മുഖമൊന്നു ചുളിഞ്ഞു... ഒപ്പം ദേഷ്യവും തോന്നി....

" എന്തിനാണെടാ എന്നെ ചവിട്ടിയത്... "

ലൂക്കയെ നോക്കി ദഹിപ്പിച്ചു കൊണ്ടവൻ മെല്ലെ സോഫയിലേക്ക് വന്നിരുന്നു... അനങ്ങുമ്പോഴെല്ലാം നല്ലൊരു വേദന തോന്നുന്നുണ്ട്... അതിനനുസരിച്ചു ആദിയുടെ നോട്ടം കടുത്തെങ്കിലും ലൂക്ക അതൊന്നും തന്നെ മൈൻഡ് ചെയ്തില്ല....

" ഇത് ഞാൻ നിനക്ക് ഓങ്ങി വെച്ചിരുന്നതാ... എന്റെ കവിൾ അടിച്ചു പൊട്ടിച്ചതിനു....ഇനി മേലാൽ എന്റെ ദേഹത്തു കൈ വെക്കരുത്.... "

വിരൽ ചൂണ്ടി ഭീഷണിയോടെ പറയുന്നവൻ.... ആദിയുടെ മുഖം ഒന്ന് കറുത്തു....
ആവശ്യം ഉള്ളതിനും ഇല്ലാത്തതിനുമൊക്കെ തന്നെ ഉപദ്രവിക്കാം... അതിന് കുഴപ്പമൊന്നുമില്ല... താൻ സഹികെട്ടു ഒന്ന് അടിച്ചു പോയതിൽ ആണ് കുഴപ്പം.....

idiot..!

ഉള്ളാലെ പിറുപിറുത്തു പല്ലുകൾ ഇറുമി കൊണ്ടവൻ തനിക്ക് മുന്നിൽ ഇരിക്കുന്നവനെ നോക്കി....

" അതിന് ഇങ്ങനെ നടു ചവിട്ടി കലക്കണോ... പറഞ്ഞു തീർത്താൽ പോരെ...ഇല്ലെങ്കിൽ ഒരു warning എങ്കിലും തരാമായിരുന്നു... എനിക്ക് വേദന എടുത്തിട്ട് വയ്യ..... "

നടുവിൽ കൈകൾ ചേർത്ത് പിടിച്ചു വേദന കടിച്ചു പിടിച്ചു കൊണ്ടാണ് പറഞ്ഞത്...
ലൂക്കിന്റെ കണ്ണിൽ ചെറു പരിഭവം നിറഞ്ഞു.....

പകരത്തിനു പകരം ചെയ്യണമെന്ന് കരുതിയുള്ളൂ... പക്ഷെ അടിയുടെ വേദന ഓർത്തപ്പോൾ ചവിട്ടിന്റെ ശക്തിയും കൂടിപ്പോയി.....

കുഴപ്പമായോ കർത്താവെ...
അവനൊരു പരുങ്ങലോടെ ആദിയെ നോക്കി.... വേദന കടിച്ചു പിടിച്ചു കണ്ണുകൾ അടച്ചു ഇരിക്കുന്നവൻ....

ഓഹ്.. ഡാർക്ക്‌...
ഇത്രയും വലിയ ചവിട്ട് വേണ്ടായിരുന്നു... കഴിഞ്ഞത് കഴിഞ്ഞു... ഇനിയിപ്പോൾ പറഞ്ഞു പിടിച്ചു നിൽക്കുക അത്ര തന്നെ....

" വേദന എടുത്തെങ്കിൽ കണക്കായിപ്പോയി... നിനക്ക് മാത്രം ആണോ... എനിക്കുമുണ്ട് വേദന... നിന്റെ ഇരുമ്പ് കൈ വെച്ച് അടിച്ചിട്ട് എനിക്കിന്നലെ ഒരു തുള്ളി വെള്ളം കുടിക്കാൻ പോലും പറ്റിയില്ല... അറിയോ... കുറച്ചു സഹിച്ചോ.... "

ലൂക്കയും വിട്ട് കൊടുത്തില്ല....
തന്റെ ഭാഗം ന്യായീകരിച്ചു ഇരിക്കുന്നവനെ ആദി ഒന്ന് നോക്കി....
പറയുന്നതിൽ പാതിയും നുണ ആയത് കൊണ്ട് മുഖത്ത് നല്ല കള്ള ലക്ഷണം ഉണ്ട്....

കണ്ട് ശീലിച്ചവന് അത് മനസിലാക്കിയെടുക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.....

" അത്രേം ദേഷ്യം ഉണ്ടായിരുന്നെങ്കിൽ പിന്നെ നീയെന്തിനാ ഇത്രയും നേരം ഇവിടെ എന്നെ കേട്ടിരുന്നത്... ആദ്യം തന്നെ പറഞ്ഞു തീർത്താൽ പോരായിരുന്നോ.... "

പറയുന്ന സങ്കടം മുഴുവൻ കേട്ടിരുന്നു.. ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുകയും ചെയ്തു കഴിഞ്ഞിട്ട് അവസാനം എല്ലാം മറന്നു സന്തോഷത്തോടെ ഇരുന്നപ്പോൾ തന്നെ നടുവിന് ചവിട്ടിയിരിക്കുന്നു....

psycho Rascal...!

ആദി അവനെയൊന്ന് തറപ്പിച്ചു നോക്കി... അതും വ്യക്തമായി കേട്ടുവെങ്കിലും ലൂക്കിൽ യാതൊരു കൂസലും ഉണ്ടായിരുന്നില്ല....

" നീ എന്റെ കാമുകൻ ആയത് കൊണ്ടും എനിക്ക് നിന്നെ ഇഷ്ടം ഉള്ളത് കൊണ്ടും നിന്റെ സങ്കടങ്ങൾ ഞാൻ കേട്ടിരിക്കും... നിന്നെ ഞാൻ ആശ്വസിപ്പിക്കും... എന്ന് കരുതി എനിക്ക് നിന്നോടുള്ള ദേഷ്യം പോയെന്ന് വിചാരിക്കണ്ട... ഈ ചവിട്ടോട് കൂടി എല്ലാം ഞാൻ മറന്നെന്നും കരുതേണ്ട.... അങ്ങനെ വല്ല ചിന്തയുമായിട്ട് എന്റെ പിന്നാലെ വന്നാൽ.....

" വന്നാൽ....? "

ലൂക്ക് ഒന്ന് പറഞ്ഞു നിർത്തിയതും ആദി സംശയത്തോടെ അവനെ നോക്കി....
മറുപടി പറയുന്നതിന് പകരം തനിക്ക് അരികിലേക്ക് നീങ്ങി വരുന്നവനെ കാണെ ആദി കഷ്ടപ്പെട്ട് കൊണ്ട് പിന്നിലേക്ക് നിരങ്ങി നീങ്ങി...

ചവിട്ട് തന്നെ ധാരാളം ആണ്... അതിൽ കൂടുതൽ അടി, ഇടി, കടി... എന്നിവയൊന്നും ഞാൻ സ്വീകരിക്കുന്നതല്ല....

മുൻകൂട്ടി പറയുന്നതിനൊപ്പം ഇരു കൈകളും ക്രോസ് ചേർത്ത് അവൻ ലൂക്കിന് നേരെ പിടിച്ചിരുന്നു......

എന്നാൽ മുന്നിലേക്ക് വന്നവൻ അതൊന്നും മൈൻഡ് ചെയ്തില്ല... സോഫയിൽ വീണു പോയവന്റെ തൊട്ട് മുകളിലായി വന്നു അവനിരുവശവും കൈകൾ കുത്തി നിന്ന് കൊണ്ട് ലൂക്ക് അവന് നേരെ മുഖം അടുപ്പിച്ചു കൊണ്ട് ആദിയെ നോക്കി.....

" അങ്ങനെ എന്റെ പിന്നാലെ വന്നാൽ നിന്നെ ഞാൻ ശരിയാക്കും....
ലൂക്ക എന്ന കാമുകനെ നിനക്കറിയൂ... ഇസാഖ് എന്ന ശത്രുവിനെ നിനക്കറിയില്ല... വെറുപ്പിച്ചു കൊല്ലും ഞാൻ..... "

ലൂക്കയുടെ ഭീഷണി....
പീഡിപ്പിക്കാൻ വരുന്നത് പോലെ തന്റെ മുകളിൽ വന്നു കിടന്നു ഒരുത്തൻ വിളിച്ചു പറയുന്നതൊക്കെ കേട്ടതും ആദിയുടെ കണ്ണുകൾ മിഴിഞ്ഞു.....

അവനൊന്നും തന്നെ മനസിലായിരുന്നില്ല... അത് തന്നെ ആണ് ലൂക്കിന്റെ ധൈര്യവും... ആദിക്ക് മനസിലാകില്ലെന്ന ഒറ്റ കാരണം കൊണ്ടാണ് സിനിമ ഡയലോഗ് ഇറക്കി മാസ്സ് കാണിച്ചതും....

തന്നെ വായും പൊളിച്ചു നോക്കി കിടക്കുന്നവനെ കാണെ ചിരി പൊട്ടിയെങ്കിലും അത് മറച്ചു പിടിച്ചു കൊണ്ടവൻ മുന്നോട്ട് വന്നത് പോലെ തന്നെ പിന്നിലേക്ക് വലിഞ്ഞു....

കൂടുതൽ നേരം അങ്ങനെ നിൽക്കുന്നതും പന്തിയല്ല... നടുവേദന ആണെന്നൊന്നും ഓർത്തിട്ട് കാര്യം ഇല്ല... അടിയിൽ കിടക്കുന്നവന്റെ കയ്യിലിരുപ്പൊന്നും തീരെ ശരിയല്ല... വെറുതെ എന്തിനാണ് പണി വാങ്ങി കൂട്ടുന്നത്....

തിരികെ പിന്നിലേക്ക് വലിഞ്ഞു കൊണ്ടവൻ തന്റെ സ്ഥാനത്തായി വന്നിരുന്നതും ആദിയും കഷ്ടപ്പെട്ട് സോഫയിൽ എഴുന്നേറ്റിരുന്നിരുന്നു.....
ലൂക്ക് അപ്പോഴും മുഖത്തെ ഗൗരവം വിട്ടിരുന്നില്ല....

" പറഞ്ഞത് ഓർമയുണ്ടല്ലോ... സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം...
"

ആദി എന്തെങ്കിലും ചോദിച്ചു തുടങ്ങുന്നതിനു മുന്നേ വിരൽ ചൂണ്ടി വീണ്ടുമൊരു ഭീഷണി കൂടി നടത്തിയിരുന്നു അവൻ....

ആദിക്ക് ഒന്നും തന്നെ മനസിലായില്ല... അവൻ പറഞ്ഞതൊന്നും കത്തിയില്ല... ഒന്ന് മാത്രം വ്യക്തമാണ്....

ലൂക്കിന്റെ ദേഷ്യം മാറിയിട്ടില്ല... അത് അവൻ മറക്കുവോളം തനിക്ക് ഇടയ്ക്കിടെ ഇങ്ങനെയുള്ള സമ്മാനങ്ങൾ കിട്ടികൊണ്ടേയിരിക്കും.....

" Oh... God... please save me.... "

കഷ്ടകാലം അവസാനിച്ചിട്ടില്ലെന്ന വലിയൊരു തിരിച്ചറിവിൽ ആദി അത് പോൽ തന്നെ സോഫയിലേക്ക് മറിഞ്ഞതും ലൂക്ക് ചിരിച്ചു പോയിരുന്നു....

കയ്യിലിരുന്ന തലയിണയിൽ തന്റെ മുഖം അമർത്തി കൊണ്ടവൻ ചിരിയടക്കി പിടിച്ചു... ആദി അതൊന്നും കണ്ടതേയില്ല... ലൂക്ക് അവന് മുന്നിൽ അതൊന്നും പ്രകടിപ്പിച്ചതുമില്ല.....

കുറച്ചു ദിവസം അങ്ങനെ പോട്ടെ...
കുറച്ചു കഷ്ടപ്പെടട്ടെ...
വാശിയോടെ പിറുപിറുത്തവൻ ഒട്ടൊരു നിമിഷം കഴിഞ്ഞതും ആദിയെ നോക്കികൊണ്ട് കിച്ചണിലേക്ക് കിച്ചണിലേക്ക് എഴുന്നേറ്റു നടന്നു......

നടു ചവിട്ടി കലക്കിയിട്ടിട്ട് ചൂട് പിടിച്ചു കൊടുക്കാതിരിക്കുന്നത് ദ്രോഹമല്ലേ....
സ്നേഹം കൊണ്ടൊന്നുമല്ല....
വെറും മനുഷ്യത്വം....!

.....................................................................................

600, 6th Main Rd, Jaya Nagar, KHB Colony Extension, Kaval Bairasandra,...

നിറയെ വീടുകൾ തിങ്ങി നിൽക്കുന്ന ഹൗസിങ് കോളനി..... ഗവണ്മെന്റ് ഉദ്യോഗസ്ഥർ മാത്രം താമസിക്കുന്ന ക്വാർട്ടേസുകൾ ആണ്.....

അവിടെ ആദ്യത്തെ വളവ് കഴിഞ്ഞതും തൊട്ട് മുന്നിലായി കാണുന്ന വീടിനു മുന്നിലായി ടാക്സി വന്നു നിന്നു.......

" സർ..., ഇതല്ലേ പറഞ്ഞ സ്ഥലം.... "

തന്റെ ഫോണിലെ live ലൊക്കേഷനിൽ നിന്നും വന്നിരിക്കുന്ന സ്ഥലം കറക്റ്റ് ആണെന്ന് ഉറപ്പിച്ചു കൊണ്ട് ടാക്സി ഡ്രൈവർ ചുറ്റിനും നോക്കി.....

അയാൾക്കുള്ള മറുപടി കിട്ടിയിരുന്നില്ല... അത്കൊണ്ട് തന്നെയാവണം അയാളൊരു സംശയത്തോടെ പിന്നിലേക്ക് തിരിഞ്ഞു...

പിൻ സീറ്റിൽ ഗ്ലാസിനരികിലേക്ക് തല ചേർത്ത് വെച്ച് ചെറിയ മയക്കത്തിൽ ഇരിക്കുന്നവൻ...
ചോദിച്ച ചോദ്യമൊന്നും ആൾ കേട്ടിട്ടില്ല... അയാളൊരു ചെറു ചിരിയോടെ സീറ്റിന് പിന്നിലായി തട്ടിക്കൊണ്ടു അൽപ്പം ഉച്ചത്തിൽ വിളിച്ചു....

" സർ... "

ഈ തവണ അൽപ്പം ഉച്ചതിലായത് കൊണ്ട് തന്നെയാവണം.. ചെറിയൊരു മയക്കത്തിലായിരുന്നവൻ വേഗം ഞെട്ടലോടെ കണ്ണുകൾ തുറന്നു ചുറ്റിനും നോക്കി....

" എന്താണ്...? "

" സർ.., നമ്മൾ കറക്റ്റ് സ്ഥലത്ത് എത്തിയിട്ടുണ്ട്... നിങ്ങൾ ഉറങ്ങിപോയിരുന്നു..... "

അയാളൊരു ചിരിയോടെ പറഞ്ഞതും കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവനൊന്നു ചുറ്റിനും നോക്കി....
അതെ.., തനിക്ക് എത്തേണ്ട സ്ഥലം തന്നെ ആണ്.....

" oh... Sorry..... "

ഓഫീസിൽ നിന്നിറങ്ങി നേരെ ടാക്സിയിൽ കയറിയതാണ്... തലേ രാത്രിയിലെ ഉറക്ക ക്ഷീണവും രാവിലെ മുതലുള്ള ജോലി തിരക്കും കാരണം ചെറുതായി മയങ്ങിപ്പോയി....

സ്ഥലം എത്തിയതൊന്നും അറിഞ്ഞതേയില്ല.... കൃത്യ സമയത്ത് വിളിച്ചുണർത്തിയ ഡ്രൈവർക്ക് ചെറിയൊരു ചിരി സമ്മാനിച്ചു കൊണ്ട് അവൻ ഡോർ തുറന്നു പുറത്തിറങ്ങി.....

ടാക്സി ക്യാഷ് ആയി പറഞ്ഞ തുക ഫോണിൽ ഗൂഗിൾ pay ചെയ്തു കൊടുക്കുന്ന നേരം തന്നെ അയാൾ പിന്നിൽ വെച്ചിരുന്ന അവന്റെ ബാഗും മറ്റു സാധനങ്ങളും എടുത്തു വന്നിരുന്നു....

അതെല്ലാം കൈകളിൽ വാങ്ങി അയാൾക്കൊരു നന്ദിയും പറഞ്ഞു യാത്രയാക്കിയതിനു ശേഷം അവൻ തൊട്ടരികിലുള്ള വീടിനു മുന്നിലായി വന്നു നിന്നു....

ഗേറ്റ് ഉള്ളിൽ നിന്നും ലോക്ക് ചെയ്തിരിക്കുകയാണ്... വെളിയിൽ നിന്നൊന്ന് ഉള്ളിലേക്ക് തലയെത്തിച്ചു നോക്കിയ നേരം പോർച് ഏരിയയിൽ പാർക്ക്‌ ചെയ്തിരിക്കുന്ന കാറും ബുള്ളറ്റും അവന്റെ കണ്ണിൽ പതിഞ്ഞിരുന്നു.....

അപ്പോൾ കാണേണ്ടവൻ അകത്തു തന്നെയുണ്ട്.....

ചെറിയൊരു ചിരിയോടെ സ്വയമേ പിറുപിറുത്തു കൊണ്ടവൻ ചുറ്റിനും നോക്കി... പരിസരത്തെങ്ങും ഒരു മനുഷ്യ കുഞ്ഞ് പോലും ഇല്ല....
അഞ്ചു മണി സമയം ആണ്....

പാതിയാളുകളും ഡ്യൂട്ടിയിൽ ആവും.. അല്ലെങ്കിൽ ഡ്യൂട്ടി കഴിഞ്ഞു വന്നു വിശ്രമിക്കുന്ന സമയം....
എന്ത് തന്നെ ആയാലും പുറത്തു ആരുമില്ല... ആരും തന്നെ കാണുന്നുമില്ല.....

സ്വയമേ പിറുപിറുത്തു നിന്നവൻ പതിയെ ചുവടുകൾ വെച്ച് ഗേറ്റിനു മുന്നിലെത്തിയതും വിടവിലൂടെ കൈകൾ കടത്തി ശബ്ദം ഉണ്ടാക്കാതെ ഉള്ളിൽ നിന്നും ഗേറ്റിന്റെ ലോക്ക് എടുത്തു മാറ്റി.....

ഇരുമ്പ് കൊണ്ട് നിർമിച്ച ഗേറ്റ്... തുറന്നു അകത്തേക്ക് കടക്കുമ്പോൾ ശബ്ദം ഉണ്ടാവാതിരിക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു.... ഉള്ളിൽ കടന്നതും അത്പോൽ തന്നെ ശബ്ദം ഉണ്ടാക്കാതെ ഗേറ്റ് ചേർത്തടച്ചു കൊണ്ട് അവൻ മുറ്റത്തേക്ക് കടന്നു....

പകൽ സമയങ്ങളിൽ മോഷ്ടിക്കാൻ ഇറങ്ങുന്ന കള്ളന്മാരേക്കാൾ സൂക്ഷ്മമായ ഭാവങ്ങൾ ആയിരുന്നു അവനിൽ....
തന്റെ ബാഗ് തോളിൽ ഇട്ട്... ഒച്ചയുണ്ടാക്കാതെ മെല്ലെ കാലുകൾ വലിച്ചു വെച്ചൊരു നടത്തം....

ഇടയിൽ കണ്ണുകൾ കറക്കി ചുറ്റിനുമുള്ളൊരു നോട്ടം.. ഒടുവിൽ വീടിന്റെ സിടൗറ്റിൽ കയറി പറ്റിയതും അവൻ മെല്ലെ ഡോറിനടുത്തായി വന്നു നിന്നു.....
കാളിങ് ബെൽ അമർത്താനൊന്നും തുനിഞ്ഞില്ല....

പതിയെ ഡോർ ഹാൻഡ്‌ൽ തിരിച്ചു നോക്കി.....
ഭാഗ്യം....ഉള്ളിൽ നിന്നും ലോക്ക് അല്ല.. just ഒന്ന് തിരിച്ചതും ഡോർ ഓപ്പൺ ആയി....
വാതിൽ മെല്ലെ തുറന്നു കൊണ്ടവൻ തല മാത്രം ഉള്ളിലിട്ട് കൊണ്ട് അകം മുഴുവനും ഒന്ന് നോക്കി.....

ഉള്ളിൽ ആരുമില്ല... ആരുടെയും അനക്കമില്ല....!
അത്പോൽ തല പുറത്തേക്ക് വലിച്ചു കൊണ്ട് തന്റെ ചുറ്റിനും ഒന്ന് നോക്കി....

പുറത്തും ആരുമില്ല!... ഒരാളും തന്നെ കണ്ടിട്ടില്ല.....

ഭയങ്കരം തന്നെ.... very gud.... well done My boy......

proud മൊമെന്റ് ആണ്... സ്വയം അഭിമാനം തോന്നുന്ന നിമിഷങ്ങൾ...

രാത്രി ആയിക്കോട്ടെ... പകൽ ആയിക്കോട്ടെ....ഒരു വീട്ടിൽ അതിന്റെ ഉടമസ്ഥന്റെ അനുവാദം ഇല്ലാതെ വലിഞ്ഞു കയറുന്നതിൽ നീ വിജയിച്ചിരിക്കുന്നു മകനെ........

സ്വന്തമായി പുകഴ്ത്തി പറഞ്ഞു കൊണ്ടവൻ വാതിൽ മെല്ലെ തുറന്നു ഉള്ളിൽ കയറി... അത്പോൽ തന്നെ ശബ്ദം ഉണ്ടാക്കാതെ ഡോർ ചേർത്തടച്ചു.... തോളിലെ ബാഗ് നെഞ്ചോട് ചേർത്ത് പിടിച്ചു.....

ചുറ്റിനും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി പതിയെ മുന്നോട്ട് നടന്നു... ഹാളിന് അരികിൽ തന്നെയുള്ള മുറിയായിരുന്നു അവൻ ലക്ഷ്യം വെച്ചത്.....
ശബ്ദം ഉണ്ടാക്കാതെ രണ്ട് മൂന്ന് ചുവടുകൾ മുന്നോട്ട് വെച്ചതും.....

" ഡാ...... "

" അമ്മാ..... "

പിന്നിൽ നിന്നും കേട്ട ശബ്ദം....
തീരെ പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൻ ഞെട്ടി... നല്ലത് പോൽ ഞെട്ടി....

അലറി വിളിച്ചു കൊണ്ടവൻ പിന്നിലേക്ക് തിരിഞ്ഞതും ആ ശബ്ദത്തിൽ പിന്നിൽ നിന്നിരുന്നവനും ഞെട്ടി......

രണ്ട് പേരും ഒരുമിച്ചുള്ള കൂട്ട ഞെട്ടൽ.. എങ്കിലും പിന്നിൽ നിന്നവൻ അതൊന്നും തന്നെ പുറമെ കാണിച്ചതില്ല...
മുന്നിൽ നിന്നവൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നതാകട്ടെ... തന്നെ തുറിച്ചു നോക്കി നിൽക്കുന്ന രണ്ട് കണ്ണുകളും.....

അവനൊന്നു കൂടെ തന്റെ പിന്നിൽ നിൽക്കുന്ന രൂപത്തെ സൂക്ഷിച്ചു നോക്കി.....

ഹാളിന് നേരെ എതിർ വശത്തുള്ള റൂമിനു അരികിൽ വാതിൽ പടിയിൽ ചാരി നിൽക്കുന്നവൻ....
ഡ്യൂട്ടി കഴിഞ്ഞു വന്നതേ ഉള്ളെന്ന് തോന്നിപ്പോകും വിധമുള്ള കോലം....

ചെറിയൊരു ഷോർട്സും സ്ലീവ്ലെസ്സ് ബനിയനും ആണ് വേഷം... അതാകട്ടെ കുളി കഴിഞ്ഞു ഉടനെ എടുത്തിട്ടത് കൊണ്ടാകും ദേഹത്തെ വെള്ളത്തുള്ളികളിൽ ഒട്ടി നിൽക്കുന്നു.....

സ്ലീവ് ലെസ്സ് ബനിയൻ ആയത് കൊണ്ട് തന്നെ കയ്യിലെ മസിൽ പേശികൾ നല്ലത് പോൽ കാണാം... ദേഹത്തെ വെള്ള തുള്ളികളിൽ ഒട്ടി നിൽക്കുന്നതിനാൽ ദേഹത്തെ ഓരോ അളവും നല്ലത് പോലെ വ്യക്തമായി അറിയുന്നുണ്ട്.....

വിരിഞ്ഞു നിൽക്കുന്ന നെഞ്ചും അടുക്കടുക്കായി നിൽക്കുന്ന അബ്സും എല്ലായിടത്തും അവന്റെ കണ്ണുകൾ അലഞ്ഞു...തല മുടി മുതൽ പാദം വരെ സെർച്ച്‌ ചെയ്തു.....

അവിടെ നിന്നും മുകളിലേക്കും കണ്ണുകൾ നീങ്ങി തുടങ്ങിയ നേരമാണ് അത്രയും നേരത്തെ രസം കൊല്ലിയായ ഒന്ന് അവന്റെ കണ്ണിൽ പെടുന്നത്.....

താൻ അന്തസായി വായിൽ നോക്കികൊണ്ടിരിക്കുന്ന സൗന്ദര്യ ധാമത്തിന്റെ കയ്യിൽ ഇരിക്കുന്ന ചട്ടുകം...ഒരു കയ്യിൽ പിടിച്ചിരുന്നതിനെ മറു കയ്യിൽ ഇട്ട് തട്ടിക്കൊണ്ടിരിക്കുന്നു.....

കിച്ചണിൽ നിന്നും ഇറങ്ങി വരുന്ന വരവാകാം... എന്ത് തന്നെ ആയാലും കാഴ്ചകൾ മതിയാക്കി അവനോരു ഞെട്ടലോടെ കണ്ണുകൾ അടച്ചു തുറന്നു കൊണ്ട് മുന്നിൽ നിൽക്കുന്നവന്റെ മുഖത്തേക്ക് നോക്കി....

നിൽപ്പും നോട്ടവും ഒന്നും ശരിയല്ല... വെറുതെ വായി നോക്കി നിന്ന് മേടിച്ചു കൂട്ടേണ്ട ഒരു കാര്യവുമില്ല... ചട്ടുകതിനൊക്കെ ഒന്ന് കിട്ടിയാൽ കിട്ടിയതാ...
അതും ഇപ്പോഴത്തെ സാഹചര്യത്തിൽ.....

ഇങ്ങോട്ട് ചോദ്യങ്ങൾ ചോദിക്കുന്നതിനു മുന്നേ അങ്ങോട്ട് സംസാരിച്ചു വിഷയം മാറ്റുന്നതാണ് ബുദ്ധി....
ഉള്ളിൽ പ്രതിജ്ഞയെടുത്തു... ഇങ്ങോട്ട് സംസാരിക്കാൻ ഒരവസരവും കൊടുക്കരുത്.....

ആദ്യ വാക്കിൽ തന്നെ ശ്രദ്ധ മാറ്റി വീഴ്ത്തി കളയുക....
ദീർഘമായൊരു ശ്വാസം എടുത്തു മുഖത്ത് മുഴുവൻ പല്ലും വെളിയിൽ കാണുന്ന രീതിയിലോരു ചിരിയും ഫിറ്റ്‌ ചെയ്തു.....

ശേഷം......

" ശിവേട്ടാ..... ഞാൻ വന്നു...... "

നെഞ്ചിൽ ചേർത്ത് പിടിച്ചിരുന്ന ബാഗിനെ വലിച്ചു തോളിൽ ഇട്ടു...മുന്നിൽ തുറിച്ചു നോക്കി നിൽക്കുന്നവന് അരികിലേക്ക് ചിരിയോടെ ഓടിയടുത്തതും......

" Phaaaa.... നാറി... മാറി നിക്കേടാ അങ്ങോട്ട്..... "

നീട്ടിയൊരു ആട്ടൽ... തൊട്ട് പിന്നാലെ തൊണ്ടയിൽ സ്പീക്കർ വെച്ചു പിടിപ്പിച്ചത് പോലെയുള്ള ശബ്ദത്തിലെ അലറലും...

വിളിച്ചോണ്ട് അരികിലേക്ക് ഓടിയെത്തിയവൻ അതെ സ്പീഡിൽ പിന്നിലേക്ക് നീങ്ങി....
ശിവയുടെ ആട്ടിന്റെ ശക്തിയിൽ ആവാം.. തോളിൽ കിടന്ന ബാഗ് ആദ്യം തന്നെ അവനോട് ഗുഡ് ബൈ പറഞ്ഞു കൊണ്ട് ഹാളിലെ ഒരു മൂലയിലേക്ക് തെറിച്ചു...

തൊട്ട് പിന്നാലെ ഞെട്ടലോടെ പിന്നോട്ട് നീങ്ങിയവൻ കാല് തെറ്റി ഹാളിലെ സോഫയിലേക്കും മറിഞ്ഞു.....

വീണു...!

ആദ്യ ഡയലോഗിൽ തന്നെ വീഴ്ത്തണമെന്നായിരുന്നു ഉദ്ദേശം... കേട്ടയാൾ വീണില്ലെങ്കിലും പറഞ്ഞയാൾ വീണല്ലോ...

അത് മതി... ആരെങ്കിലും ഒക്കെ വീണാൽ മതി.....

" ഇവനിതെന്തോന്ന്... പതുക്കെ അലറ് തെണ്ടി... മനുഷ്യൻ ഇപ്പോൾ ചത്തേനെ.... "

സോഫയിൽ നിന്നെഴുന്നേറ്റവൻ നടുവും തിരുമി പിറുപിറുത്തു കൊണ്ട് അവനെ നോക്കി....
കയറി വരുമ്പോൾ ഒരു പൊട്ടലും ചീറ്റലുമൊക്കെ പ്രതീക്ഷിച്ചിരുന്നു.... പക്ഷെ ഇത്രയും വലിയൊരു ആട്ട് പ്രതീക്ഷിച്ചില്ല....

തന്റെ മാത്രം തെറ്റാണ്.....

" നീ ചാവണം... ചത്തില്ലെങ്കിൽ കൊല്ലാൻ എനിക്കറിയാം..... "

സ്വയം പിറുപിറുത്തു നിന്ന നേരം കാതിൽ വീണ്ടും തുളഞ്ഞു കയറിയ ശബ്ദം...
കഴുത്തും നടുവും രണ്ട് സൈഡിലേക്കും വെട്ടിച്ചു കൊണ്ട് അവൻ മുന്നിലേക്ക് നോക്കി.....

ആളിപ്പോഴും കലിപ്പിൽ തന്നെ ആണ്... വന്നു കയറിയപ്പോൾ ഉണ്ടായിരുന്ന അതെ നോട്ടം തന്നെ ഇപ്പോഴും....

മുഖത്തെ ഭാവത്തിൽ നിന്നും തന്നെ ഇവിടെ നിർത്തുന്ന പ്രശ്നം ഇല്ലെന്ന് ഉറപ്പാണ്... പക്ഷെ പതിനെട്ടു അടവും പയറ്റിയിട്ടാണെങ്കിലും ശരി... ഇവിടെ പിടിച്ചു നിന്നെ പറ്റൂ.....

പലതും പറയും... ഇറക്കി വിടാൻ നോക്കും... പക്ഷെ ഇറങ്ങി കൊടുക്കരുത്..നാണവും മാനവും ഒന്നും നോക്കി നിന്നിട്ട് ഒരു കാര്യവുമില്ല മോനെ അഭികുട്ടാ.....

സ്വയമേ പറഞ്ഞു നിന്നവൻ പഴയത് പോൽ മുഖത്ത് ചിരി വരുത്തി കൊണ്ട് ശിവയെ നോക്കി......

" എന്തുവാ ശിവേട്ടാ... വീട്ടിൽ വന്നു കയറുന്നയാളോട് ഇങ്ങനെ ആണോ പെരുമാറേണ്ടത്... ഒന്നുമില്ലെങ്കിലും നിങ്ങളുടെ ഒരേയൊരു കാമുകൻ അല്ലെ ഞാൻ.... എന്നിട്ടാ ഒരുമാതിരി കള്ളന്മാരോട് പെരുമാറുന്നത് പോലെ എന്നോട് പെരുമാറുന്നത്... മോശം ആണ്.... "

അവനൊരു പരിഭവത്തോടെ ശിവയെ നോക്കി.... അഭിയിൽ വരുത്തി തീർത്തോരു സങ്കടം ആയിരുന്നു.....
കണ്ട് നിന്നവനാകട്ടെ തീർത്തും പുച്ഛം നിറഞ്ഞൊരു ഭാവവും.......

" അയ്യോ.... നീയായിരുന്നോ... ജനലിൽ കൂടി കണ്ടപ്പോൾ ഞാൻ ഓർത്ത് പാട്ട പെറുക്കാൻ വരുന്ന ആക്രിയായിരിക്കും എന്ന്..... "

ആരംഭത്തിലെ അപമാനം....!
തന്നെ കട്ടയ്ക്ക് പുച്ഛിച്ചു നിൽക്കുന്നവനെ അഭിയൊന്ന് അടിമുടി നോക്കി....

കോട്ടും സ്യുട്ടും ടൈയ്യും കെട്ടി ബാഗും തോളിൽ തൂക്കികൊണ്ടല്ലേ ആക്രി പെറുക്കാൻ വരുന്നത്.....

വിവരവും ബോധവും ഇല്ലാത്ത പോലീസ് ഏമാൻ....

ഉള്ളിൽ പിറുപിറുത്തു... കയ്യിലിരുന്ന ചട്ടുകത്തിൽ കണ്ണുള്ളത് കൊണ്ട് പുറമെ പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല....
വെറുതെ എന്തിനാണ് അടി വാങ്ങി കൂട്ടുന്നത്......

" ഓഹ്... ഈ ശിവേട്ടന്റെ ഒരു തമാശ.... കൊച്ചു കള്ളൻ... പോ അവിടുന്ന്... അടി വാങ്ങിക്കും..... "

കൈകൾ വീശി അടുത്തേക്ക് പോകാനൊരു ശ്രമം നടത്തി.... എന്നാൽ അത് മുൻകൂട്ടി കണ്ടുവെന്ന പോലെ അടുത്തേക്ക് വരുന്നവന് നേരെ തടസമായി ശിവയുടെ കയ്യിലെ ചട്ടുകം നീണ്ടു......

" നീ അവിടെ നിന്നാൽ മതി.... "

മുന്നറിയിപ്പ് പോലെയൊരു മറുപടിയും....
ഐഡിയ ഒത്തില്ല.....
മുന്നിലേക്ക് നീങ്ങിയവൻ വിളറിയ ചിരിയോടെ പിന്നിലേക്ക് തന്നെ നീങ്ങി.....

" എന്തുവാ ശിവാ.... "

ദയനീയത നിറഞ്ഞൊരു നോട്ടമായിരുന്നു അടുത്ത നീക്കം....
അതിലെങ്കിലും മനസ് അലിയണമെന്ന് അവൻ ആത്മാർഥമായി ആഗ്രഹിച്ചു......

എന്നാൽ......

" കള്ളന്മാരെ പോലെ പാത്തും പതുങ്ങിയും ആണോടാ ഒരു വീട്ടിൽ വന്നു കേറുന്നത്... പട്ടാപകൽ മോഷ്ടിക്കാൻ ഇറങ്ങുന്നവരെ പോലെ വലിഞ്ഞു കയറിയിട്ട് അവന്റെ ന്യായം പറച്ചിൽ.... കള്ളന്മാർക്ക് ഇതിലും അന്തസ് ഉണ്ടല്ലോടാ... "

ശിവ അവനെയൊന്ന് തറപ്പിച്ചു നോക്കി... അതോടെ അഭിയുടെ ആ നീക്കവും പാളി.. എങ്കിലും തോൽക്കാൻ തയ്യാറായിരുന്നില്ല....

" എങ്ങനെയാണെങ്കിൽ എന്നാ.. ഞാൻ വന്നില്ലേ... എന്നെ കണ്ടിട്ട് നിനക്കെന്നാ ഒരു സന്തോഷം ഇല്ലാതെ... എത്ര ദിവസത്തിന് ശേഷം ആണ് ഞാൻ വരുന്നത്... ഇങ്ങനെ മുഖം കറുപ്പിച്ചു നിൽക്കാതെ ഈ സിനിമയിലൊക്കെ കാണുന്നത് പോലെ ഒരു നിലവിളക്കൊക്കെ ആയി വന്നിട്ട് എന്നെ സ്വീകരിച്ചൂടെ.. ശിവാ....അല്ല ശിവേട്ടാ..... "

കൈകൾ രണ്ടും കൂട്ടിയിരുമ്മി അൽപ്പം നാണത്തോടെ നിന്ന് പറയുന്നവൻ.... ശിവയൊന്ന് ദീർഘമായി നിശ്വസിച്ചു പോയി......

" അടുക്കളയിൽ ഒരു കുത്തുവിളക്ക് ഇരിപ്പുണ്ട്... അത് മതിയാകുവോ.... "

കൈകൾ മാറിൽ പിണച്ചു കെട്ടി കൊണ്ടവൻ ഗൗരവത്തോടെ മുന്നിൽ നിൽക്കുന്നവനെ നോക്കി....
അതോടെ അഭിയുടെ മുഖത്തെ ചിരിയും മാഞ്ഞു.....

" അത് നീ ചത്ത് മേപ്പോട്ട് എടുക്കുമ്പോൾ നിന്റെ തലയ്ക്കു മുകളിൽ വെയ്ക്കാം നാറി.... "

പുറമെ ചിരിച്ചു കൊണ്ടാണവൻ പിറുപിറുത്തത്... ചുണ്ടുകൾ അനങ്ങുന്നത് കണ്ടു... ശിവയൊന്ന് കണ്ണ് കൂർപ്പിച്ചു കൊണ്ട് ചെവിയോർത്തെങ്കിലും അവൻ പറഞ്ഞതൊന്നും വ്യക്തമായില്ല.....

" വല്ലതും മൊഴിഞ്ഞോ.... "

" അല്ല..., ശിവേട്ടൻ വല്ലാതെ മെലിഞ്ഞു പോയെന്ന് പറയുകയായിരുന്നു... ഞാൻ ഇല്ലാത്ത വിഷമത്തിൽ ഫുഡ്‌ ഒന്നും കഴിക്കുന്നില്ലല്ലേ... "

സംശയത്തോടെ ചോദിച്ചതും നിഷ്കളങ്കമായൊരു ചിരിയോടെ വന്ന മറുപടി....
ഉടായിപ്പ് ആണെന്ന് വ്യക്തം..

" എന്റെ തീറ്റയ്ക്കൊന്നും ഒരു കുറവുമില്ല... ഞാൻ നല്ല അന്തസായിട്ട് മൂന്ന് നേരം തിന്നുന്നുണ്ട്... ഇപ്പോൾ കുറച്ചു കൂടിയെങ്കിലെ ഉള്ളൂ.... "

അർഹിക്കുന്നൊരു പുച്ഛത്തോടെ ശിവ അതിനെയും തള്ളി കളഞ്ഞു...എങ്കിലും അഭിയതൊന്നും മൈൻഡ് ചെയ്തതേയില്ല.....

" അല്ല... എന്നെ വിഷമിപ്പിക്കാതിരിക്കാൻ നീ വെറുതെ പറയുവാ... എനിക്കറിയാം നിനക്ക് നല്ല വിഷമം ഉണ്ടെന്ന്... അതുകൊണ്ടാണ് ഞാൻ വന്നത്... ഇനി വിഷമിക്കേണ്ട.. ഇപ്പോൾ ഞാൻ വന്നില്ലേ... നിനക്ക് സന്തോഷം ആയില്ലേ.... "

അവൻ പതിയെ ശിവയുടെ അടുത്തേക്ക് നടന്നടുത്തു...
എങ്ങനെയെങ്കിലും പിടിച്ചു നിന്നെ മതിയാകൂ... അതിന് ഒരു അടിയൊക്കെ വാങ്ങേണ്ടി വന്നാൽ അതിനും റെഡി ആണ്.....

എങ്കിലും ഒരു ധൈര്യത്തിനെന്ന പോൽ ശിവയുടെ ചട്ടുകം ഇരുന്ന കൈകളിൽ ആണവൻ ആദ്യം പിടുത്തമിട്ടത്....

" പറയൂ... നിനക്ക് സന്തോഷം ആയില്ലേ....പറയൂ ശിവേട്ടാ... ഒന്ന് പറയൂ..... "

അടി പൊട്ടുന്നില്ലെന്നൊരു തോന്നൽ വന്നതും കുറച്ചു കൂടെ ധൈര്യമായി....ശിവയുടെ ഇരു കൈകളിലും പിടുത്തമിട്ട് കൊണ്ടായിരുന്നു ചോദ്യം...
പഴയ കാലത്തെ നാടക നടൻമാർ പോലും മാറി നിൽക്കുന്ന തരത്തിലുള്ള അഭിനയവും ഡയലോഗ് ഡെലിവറിയും.....

" എന്റെ പൊന്ന് അഭീ... നിനക്കൊരു ലേശം ഉളുപ്പ് തോന്നുന്നില്ലേ നാറി.... "

അഭിനയിച്ചു തകർക്കുന്നവനെ ശിവയൊന്ന് നോക്കി....
കാണിക്കുന്ന കോപ്രായങ്ങൾ എല്ലാം സഹിക്കാം... പക്ഷെ...
ശിവേട്ടാ... എന്നുള്ള വിളി... അത് മാത്രം ആണ് സഹിക്കാൻ പറ്റാത്തത്.....

കേൾക്കുമ്പോൾ തന്നെ എടുത്തെറിയാൻ തോന്നും.....

അവന്റെയൊരു ചിവേട്ടൻ....

" ചവിട്ടി നട്ടെല്ല് ഒടിക്കേണ്ടെങ്കിൽ കെട്ടും ബാഗും എടുത്തു ഇറങ്ങിക്കോ... "

പുറത്തേക്ക് വിരൽ ചൂണ്ടി അൽപ്പം ഗൗരവത്തോടെ പറഞ്ഞു കൊണ്ട് അവൻ തന്നിൽ ചേർന്നു നിൽക്കുന്നവനെ നോക്കി.....

എന്നാൽ അഭിയതിനെ മൈൻഡ് ചെയ്തില്ല....
കാരണം... ശിവയിൽ നേരെത്തെ ഉണ്ടായിരുന്നത് പോലൊരു ഗൗരവം ഇപ്പോഴില്ല... അതിനൊരല്പം അയവു വന്നിട്ടുണ്ട്......

മാത്രവുമല്ല... പറയുന്നത് പോലെ തന്നെ തൂക്കിയെടുത്തു എറിയില്ലെന്നും ഉറപ്പാണ്... മനഃപൂർവം അല്ലെങ്കിലും ദേഹത്തായി ചേർന്ന് നിന്ന നേരം തന്നെ ശിവയുടെ കൈകൾ തന്റെ ഇടുപ്പിൽ ചുറ്റിയത് അവനറിഞ്ഞിരുന്നു....

ശിവയിൽ ബാക്കിയുള്ളത് പരിഭവവും പിണക്കവും ആണ്... താൻ പറ്റിച്ചതിലുള്ള പിണക്കം... ഇത്രയും ദിവസം അവനരികിൽ നിന്നും മാറി നിന്നതിലുള്ള പരിഭവവും....

അതെങ്ങനെ മാറ്റിയെടുക്കണമെന്നും അഭിക്ക് നന്നായി അറിയാം....

" ഞാൻ തന്നെ വിട്ട് എങ്ങോട്ടും പോകുന്നില്ല.... എനിക്ക് നന്നായി മിസ്സ്‌ ചെയ്തു ശിവാ... അതല്ലേ ഞാൻ വന്നത്... തനിക്കും എന്നെ മിസ്സ്‌ ചെയ്തില്ലേ.... "

ചെറിയൊരു ചിരിയോടെ പറഞ്ഞു കൊണ്ടവൻ ശിവയിലേക്ക് വീണ്ടുമൊന്ന് ചേർന്ന് നിന്നു... അൽപ്പം എത്തി നിന്ന് കൊണ്ട് അവന്റെ കഴുത്തിലൂടെ തന്റെ കൈകൾ ചേർത്ത് ചുറ്റി പിടിച്ചതും ശിവ അവനെയൊന്ന് നോക്കി.....

" എനിക്ക് മിസ്സ്‌ ചെയ്തില്ല... ഞാൻ എന്തിന് മിസ്സ്‌ ചെയ്യണം... എനിക്ക് വേറെ പണിയില്ലേ.... "

ചെറിയൊരു പുച്ഛത്തോടെ ആണവൻ പറഞ്ഞത്... അതെ സമയം തന്നെ അഭിയെ അവൻ ഇരു കൈകൾ കൊണ്ടും ചേർത്ത് പിടിച്ചിരുന്നു....
ഇല്ലെങ്കിൽ ഏങ്ങി നിൽക്കുന്നവന്റെ കാലുകൾ വേദനിച്ചു തുടങ്ങും.....

ചെറിയൊരു കാര്യം പോലും നോട്ട് ചെയ്തു തന്നെ കെയർ ചെയ്തിട്ടും മുഖത്ത് നോക്കി കള്ളം പറയുന്നവനെ കാണെ അഭിയുടെ ചുണ്ടിൽ ചിരി വിടർന്നു....

ഉള്ളിൽ ഉള്ളത് എന്തായാലും അത് സമ്മതിച്ചു കൊടുക്കുന്ന ശീലം പണ്ട് മുതലേ ശിവയ്ക്കില്ല... അഭിയുടെ കാര്യത്തിൽ തീരെയും.....

" Such a liar... വെറുതെ കള്ളം കള്ളം പറയുന്നതെന്തിനാ... നിന്റെ കണ്ണിലുണ്ട് സത്യം....
നീ എന്നെ നന്നായി മിസ്സ്‌ ചെയ്തിട്ടുണ്ട്... സമ്മതിച്ചു തായോ ശിവാ..... "

തന്നെ ചേർത്ത് പിടിച്ചിരിക്കുന്നവന്റെ ഇരു കണ്ണുകളിലേക്കും അഭി നോക്കി...
നാവ് നുണ മാത്രമേ പറയൂ... പക്ഷെ കണ്ണുകൾ ഒരിക്കലും കളവ് പറയില്ല....

അഭിയുടെ കെറുവോടെയുള്ള വാക്കുകൾ കേട്ടതും ശിവയുടെ ചുണ്ടിലും ചെറു ചിരി വിടർന്നു.....

" ശരി..., ഞാൻ നിന്നെ മിസ്സ്‌ ചെയ്തു... പക്ഷെ അച്ഛനും അമ്മയും പറഞ്ഞത് അനുസരിച്ചു ഇറങ്ങി പോയതല്ലേ നീ... ഇപ്പോൾ എന്തിനാണ് ഇങ്ങോട്ട് വന്നത്.... "

" അവരോട് പോകാൻ പറയ്... എനിക്ക് നിന്റെ കൂടെ നിന്നാൽ മതി.... "

ശിവയൊരു സംശയത്തോടെ ചോദിച്ചതും അഭി മെല്ലെ മറുപടി കൊടുത്തു കൊണ്ട് അവന്റെ കഴുത്തിലായി മുഖം പൂഴ്ത്തി....

കുളി കഴിഞ്ഞു ഇറങ്ങിയതേയുള്ളൂ ശിവ... അവനിൽ നിന്നുയരുന്ന ഷവർ ജെല്ലിന്റെയും പെർഫ്യൂമിന്റെയും മിശ്രിത ഗന്ധം....
അഭി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു കൊണ്ട് അതൊന്ന് ആസ്വദിച്ചു....

ശിവയുടെ കഴുത്തിടുക്കിൽ വെള്ളത്തിന്റെ നനവ് കൊണ്ടുള്ള തണുപ്പ് ആയിരുന്നു... അഭിയുടെ ദേഹത്തു ചെറിയ ചൂടും...
കഴുത്തിൽ അഭിയുടെ ചൂട് തട്ടിയതും ശിവയുടെ ചുണ്ടിൽ ചിരി വിടർന്നു....

ഒരു നിമിഷം അവനങ്ങനെ തന്നെ അഭിയുടെ മുന്നിൽ നിന്ന് കൊടുത്തു...
എന്നാൽ അഭിയതിനെ ആസ്വദിച്ചു തുടങ്ങുന്നുവെന്ന് മനസിലായതും...

തൊട്ടടുത്ത നിമിഷം അവന്റെ പിൻ കഴുത്തിലെ മുടിയിൽ കൈകൾ ചുരുട്ടി കൊണ്ട് അവൻ തന്റെ കഴുത്തിൽ നിന്നും അഭിയുടെ മുഖം അൽപ്പം ബലമായി തന്നെ പിടിച്ചുയർത്തി.....

മുടിയിൽ ബലമായി പിടിച്ചതിലുള്ള ചെറു വേദന... അതിനൊപ്പം രസം പിടിച്ചു വന്നത് പൂർത്തിയാക്കാതെ പാതി വഴിയിൽ മുറിഞ്ഞതിന്റെ നീരസവും....

അഭിയുടെ കണ്ണുകൾ ഒന്ന് കൂർത്തു.. എന്നാൽ ശിവായയിലാകട്ടെ കുസൃതി നിറഞ്ഞൊരു പുഞ്ചിരിയും.....

" അവിടെ നിൽക്ക്... ആയിട്ടില്ല.. ചേട്ടൻ ചോദിക്കട്ടെ.... "

ഇഷ്ടക്കേടോടെ തന്നെ നോക്കി നിൽക്കുന്നവന് നേരെ ശിവയൊരു ചിരിയോടെ കണ്ണുകൾ ചിമ്മി.....

ഇത് കുറച്ചു ക്രൂരത ആണ് ശിവാ....
അഭിയുടെ കണ്ണുകളിൽ അങ്ങനെയൊരു പരാതി കണ്ടുവെങ്കിലും ശിവ അതൊന്നും മൈൻഡ് ചെയ്തില്ല.....

" പറയ്... അച്ഛനും അമ്മയും പറഞ്ഞത് അനുസരിക്കുന്നില്ലേ നീ.... "

അഭിയുടെ കവിളിൽ മെല്ലെ കൈകൾ ഉരസി കൊണ്ടവൻ ചോദിച്ചതും അഭിയൊന്ന് കണ്ണുകൾ ചിമ്മി....

" ഇല്ല..., ഞാൻ ഇവിടെ നിന്നോളാം... "

പാതിയടഞ്ഞു പോയ മിഴികളെ തുറന്നു വെച്ച് കൊണ്ട് അവൻ മെല്ലെ പറഞ്ഞതും...
ശിവ അവനെയൊന്ന് നോക്കി ചുമൽ കൂച്ചി.....

" Okay.. അത് വിട്.....
കഴിഞ്ഞ ദിവസം നിന്നെ ഇവിടേക്ക് കൂട്ടികൊണ്ട് വരാൻ ആണ് ഞാൻ നിന്റെ ഓഫീസിനടുത് വന്നത്... എന്നിട്ട് എനിക്ക് പറയാനുള്ളതൊന്നും കേൾക്കാതെ ഫ്രണ്ട്സിനടുത്തേക്ക് ഓടിയതല്ലേ നീ... പിന്നെന്തിനാ ഇപ്പോൾ വന്നത്.... "

" അതെനിക്ക് അവരുടെ അടുത്തേക്ക് പോകേണ്ട ആവശ്യം ഉണ്ടായിരുന്നു അതല്ലേ.... "

" ഓഹോ... അപ്പോൾ അവരെല്ലാം കഴിഞ്ഞു ഏറ്റവും അവസാനം ആണ് ഞാൻ.... "

തിരികെ ചോദ്യം ഉന്നയിക്കുമ്പോൾ ശിവയിൽ പരിഭവം നിറഞ്ഞിരുന്നു....
തനിക്ക് നേരെ അടുക്കുന്ന അഭിയുടെ മുഖത്തെ അവൻ വാശിയോടെ പിടിച്ചു നിർത്തി.....

അഭി ഒരു മുഷിച്ചിലോടെ അവനെ നോക്കി..
ശിവയിൽ അപ്പോഴും വാശി തന്നെ.....

" അത് നീയെന്നെ അടിച്ചിട്ടല്ലേ.... "

" നിന്റെ കയ്യിലിരുപ്പ് കൊണ്ട് തന്നെയല്ലേ.... "

അഭിക്ക് പറയാൻ ന്യായമുണ്ട്... അതിന് മറുപടിയായി പറയാൻ ശിവയിലും മറുപടിയുണ്ട്.....
രണ്ട് പേരും പരസ്പരം പരിഭവം പറഞ്ഞു നിന്നാൽ ചെറിയ പിണക്കം വലുതാവുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല......

" ഓഹ്... ശിവാ പ്ലീസ്... കഴിഞ്ഞത് കഴിഞ്ഞു.... ഞാനിപ്പോൾ വന്നില്ലേ... ഇനിയെങ്കിലും നീയതൊന്ന് വിട്.... എനിക്ക് നിന്നെ ശരിക്കും മിസ്സ്‌ ചെയ്തു.....
ഇവിടെ നിന്ന് ശീലിച്ചത് കൊണ്ടാകും അവിടെ കിടന്നിട്ട് ഉറങ്ങാൻ പോലും പറ്റിയില്ല...... "

അഭിയൊരു പരിഭവത്തോടെ പിറുപിറുത്തു കൊണ്ട് ശിവയുടെ കാൽ പാദങ്ങൾക്ക് മുകളിൽ തന്റെ കാലുകൾ കയറ്റി വെച്ചു കൊണ്ട് അവന്റെ കഴുത്തിലെ കൈകൾ ചുറ്റി ചേർന്ന് നിന്നു......

" അത്കൊണ്ട്... നിന്നെ ഞാൻ ഇവിടെ താമസിപ്പിക്കണമെന്നാണോ....? "

ശിവയൊരു സംശയത്തോടെ ചോദിച്ചതും അഭി കണ്ണുകൾ ഉയർത്തി അവനെയൊന്ന് നോക്കി......

" നീ ചെയ്യില്ലേ..... "

നിഷ്കളങ്കത നിറഞ്ഞൊരു ചോദ്യം....
കുറച്ചു ആത്മാർത്ഥ... അതിലേറെ അടവും ആണ്....
അത് മനസിലാക്കിയെടുത്തെന്നോണം ശിവയുടെ ചുണ്ടുകൾ വിടർന്നു.....

" എങ്കിൽ പറയ്.... നിനക്ക് നിന്റെ ഫ്രണ്ട്സ് ആണോ... ഞാൻ ആണോ വലുത്.... "

അഭിയെ വട്ട് പിടിപ്പിക്കാണെന്നോണം വീണ്ടും ഓരോ ചോദ്യങ്ങൾ ചോദിച്ചു നിന്നവൻ.... അതല്ലാതെ തന്റെ ദേഹത്തു തൊടാൻ സമ്മതിക്കില്ലെന്നൊരു ഭാവവും.....

അനുസരണയോടെ മറുപടി പറയുകയല്ലാതെ അഭിക്ക് മുന്നിൽ വേറൊരു വഴിയില്ല.....

" എനിക്ക് നീ തന്നെ ആണ് വലുത്.... "

കാലുകൾ എത്തിച്ചു നിന്ന് കൊണ്ട് ശിവയുടെ നെറ്റിയോട് നെറ്റി മുട്ടിച്ചു കൊണ്ടവൻ മെല്ലെ പറഞ്ഞതും ശിവ തല അൽപ്പം പിന്നിലേക്ക് വലിച്ചു കൊണ്ട് അഭിയെ നോക്കി.......

" ഇനി നീ ഇത്പോലെ തല്ല് കൊള്ളുന്ന പരിപാടിയുമായി എന്റെയടുത് വരുമോ....? "

വീണ്ടും ശിവയിൽ നിന്നുതിർന്ന ചോദ്യം... അൽപ്പം മടുപ്പോടെയാണ് അഭി മറുപടി കൊടുത്തത്....

" ഇല്ല..... "

വേച്ചു പോകുന്ന കാലുകൾ നേരെയുറപ്പിച്ചു കൊണ്ട് അവൻ പറഞ്ഞതും ശിവയൊന്ന് സംശയത്തോടെ നോക്കി....

" വിശ്വസിക്കാമോ....? "

വീണ്ടും ചോദ്യം...!
അഭിയുടെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു... ശിവയ്‌ക്കൊപ്പം എത്താനായി കുത്തി നിന്ന കാലുകളും വേദനിച്ചു തുടങ്ങി...ഒപ്പം കഴുത്തിൽ ചുറ്റിയ കൈകളും...

അതിന് പുറമെ തന്റെ ഇടുപ്പിൽ ചുറ്റിയവന്റെ കൈകൾ ദേഹത്തൂടെ അരിച്ചിറങ്ങുന്നുണ്ട്... എന്നാൽ പകരം അവന്റെ ദേഹത്തൊന്ന് തൊടാനോ ചേർന്ന് നിൽക്കാനോ സമ്മതിക്കുന്നില്ല......

സഹിക്കുന്നതിനു ഒരു പരിധിയില്ലേ കോപ്പ്......

" ഒന്ന് പോടാ നാറി... നീ തൊടാ കനിയൊന്നും അല്ല... അവന്റെയൊരു ഒടുക്കത്തെ ജാഡ... എന്റെ കയ്യും കാലും ഒടിഞ്ഞു... നീ ഇവിടെ തന്നെ മുരടിച്ചു നിൽക്ക്... ഞാൻ തിരിച്ചു പൊയ്ക്കോളാം.... "

ശിവയെ പിന്നിലേക്ക് തള്ളി നീക്കി കൊണ്ടാണവൻ പറഞ്ഞത്...
ചെറിയൊരു വാശിയും തന്റെ ഇഷ്ടം നടക്കാത്തതിന്റെ നീരസവും അവനിൽ നിറഞ്ഞിരുന്നു.....

അതിന്റെ മുഴുവൻ ദേഷ്യവും മുഖത്ത് പ്രകടമാക്കി നിൽക്കുന്നവനെ കണ്ടതും ശിവയിൽ ചിരി പൊട്ടി....
മനഃപൂർവം ചെയ്തതാണ്... അവനെയങ്ങനെ വട്ട് പിടിപ്പിക്കുമ്പോൾ കിട്ടുന്നൊരു സുഖം....

അതിന് വേണ്ടി തന്നെ.....

കയ്യും കാലും കുടഞ്ഞു നേരെയാക്കി തന്നെ അറിയാവുന്ന ഭാഷയിൽ എല്ലാം തെറി വിളിച്ചു കൊണ്ട് അകന്നു മാറുന്നവനെ കണ്ടതും ശിവ അതിന് സമ്മതിക്കാതെ അവന്റെ കൈകളിൽ പിടുത്തമിട്ട് തന്നിലേക്ക് വലിച്ചു ചേർത്തു.....

അവന്റെ നെഞ്ചിലായി വന്നിടിച്ചു കൊണ്ടാണ് അഭി നിന്നത്... എങ്കിലും പിണക്കം മാറാതെ നിന്നവൻ അവനിൽ നിന്നൊന്ന് കുതറി മാറി....

" എന്നെ വിട്... നീയെന്നെ തൊടണ്ട.... "

ഇരു കൈകൾ കൊണ്ടും ശിവയുടെ നെഞ്ചിൽ പിടിച്ചവൻ പിന്നിലേക്ക് ശക്തിയിൽ തള്ളി... എന്നാൽ അതിനും മുന്നേ ശിവ അവനെ ഇടുപ്പിലൂടെ കൈകൾ ചേർത്ത് വട്ടം ചുട്ടിപിടിച്ചിരുന്നു.....

" വിടെടാ പട്ടി..... "

അവന്റെ പിടിയിൽ നിന്നും വഴുതി മാറാനായി അഭിയൊന്ന് കുതറിയതും....

" ശ്.. ശ്.... അടങ്ങി നിൽക്ക്..... "

കാറ്റ് പോലെ നേർത്തൊരു സ്വരത്തിൽ പറഞ്ഞവൻ അഭിയെ ചേർത്ത് പിടിച്ചു കൊണ്ട് അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു.....

ചെവിക്ക് താഴെ കഴുത്തിലായി പതിഞ്ഞ ശിവയുടെ മുഖം... ഒപ്പം ചെറു തണുപ്പും.... ആ നേരമത്രയും കുതറി നിന്നവൻ ഒട്ടൊരു നിമിഷം നിശ്ചലമായി നിന്ന് പോയി....

ശരീരത്തിൽ മുഴുവനും കറന്റ്‌ പാസ്സ് ചെയ്തത് പോലൊരു തരിപ്പ്... ചെറിയൊരു കുളിർ പടർന്നത് പോലെ....
അഭിയുടെ കഴുത്തിലെയും കയ്യിലെയും ചെറു രോമങ്ങളിൽ പോലും കുളിർ പടർന്നു......

ഇക്കിളിയെടുത്തത് പോൽ അവനൊന്നു കഴുത്ത് വെട്ടിച്ചു കൊണ്ട് ശിവയുടെ ദേഹത്തായി പിടി മുറുക്കി അനങ്ങാതെ നിന്നു....
ശിവയുടെ ചുണ്ടുകൾ കഴുത്തിൽ പതിഞ്ഞു മാറുന്നത് അവനറിഞ്ഞിരുന്നു....

ഇങ്ങനൊരു നിമിഷം അവനും കുറച്ചു മുന്നേ ആഗ്രഹിച്ചു പോയതാണല്ലോ...........

അഭിയുടെ കൈകൾ ശിവയുടെ ഇടുപ്പിൽ മുറുകിയതും ശിവയുടെ ചുണ്ടുകൾ വിടർന്നു..

ഒന്ന് കൂടി മുഖം അമർത്തി കൊണ്ടവൻ  അഭിയുടെ കഴുത്തിൽ തന്റെ നാവിനാൽ നീളത്തിലൊന്ന് ചുഴറ്റി.... അവന്റെ കാതിനു പിന്നിലായി പല്ലുകൾ അമർത്തി....
ഏറ്റവും ഒടുവിൽ അവിടെയൊന്നു അമർത്തി ചുംബിച്ചു.....

അഭിയുടെ കണ്ണുകൾ അടഞ്ഞു പോയിരുന്നു... ഹൃദയമിടിപ്പ് കൂടി... അവനോട് ചേർന്ന് നിൽക്കുന്ന ശിവ അറിയുന്ന വിധം അതിന്റെ മിടിപ്പ് ശക്തിയിലായിരുന്നു...

ഒന്ന് കുറുകി കൊണ്ട് അഭി കഴുത്ത് വളച്ചതും ശിവ കഴുത്തിൽ നിന്നും മുഖമുയർത്തി കൊണ്ട് അവനെ നോക്കി.....

ഇരുവരുടെയും കണ്ണുകൾ തമ്മിലിടഞ്ഞു... ഒരു കൈ അഭിയുടെ ഇടുപ്പിൽ ചുറ്റിയവൻ മറു കൈ അവന്റെ കവിളിൽ ചേർത്ത് വെച്ചു.....

" അഭീ.... "

അവന് മാത്രം കേൾക്കാനാവുന്ന രീതിയിൽ പതിഞ്ഞ ശബ്ദത്തിൽ ശിവയുടെ ചുണ്ടുകൾ മന്ത്രിച്ചു.....
നേർമയയൊന്ന് മൂളിയതല്ലാതെ അഭിയിൽ നിന്നും വേറെ മറുപടിയൊന്നും ഉണ്ടായിരുന്നില്ല.....

അത്രമേൽ ശിവയുടെ പ്രവർത്തികളിൽ അടിമപ്പെട്ട് പോയിരുന്നു അവൻ....തന്റെ കവിളിൽ ചേർത്ത് വെച്ചിരിക്കുന്ന ശിവയുടെ കൈകൾക്ക് മീതെ അവൻ തന്റെ കൈകളും ചേർത്ത് വെച്ചു....

" ഞാൻ നിന്നെ ഒരുപാട് മിസ്സ് ചെയ്തിരുന്നു.... "

വീണ്ടും പതിഞ്ഞ ശബ്ദത്തിൽ വന്ന ശിവയുടെ വാക്കുകൾ...
തന്റെ കണ്ണിൽ നോക്കി അത്രമേൽ പ്രണയത്തോടെ പറയുന്നവനെ കാണെ അഭിയുടെ കണ്ണുകൾ വിടർന്നു.....

ഉള്ളിലുള്ള ഫീലിംഗ്സ് അതെ പടി ശിവയിൽ നിന്നും പുറത്തു വരുന്നത് അപൂർവമാണ്... അഭിയിൽ അത്ഭുതം ആയിരുന്നു.....

ഷർട്ടിനുള്ളിലൂടെ പുറത്തായി അരിച്ചു നീങ്ങുന്ന ശിവയുടെ കൈകളുടെ നീക്കത്തിൽ കണ്ണുകൾ അടഞ്ഞു പോയെങ്കിലും അടുത്ത നിമിഷം തന്നെ  അവയെ തുറന്നു പിടിച്ചു കൊണ്ടവൻ ശിവയെ നോക്കി......

" ഞാനും.... "

തിരികെ മറുപടി പറയുമ്പോൾ അഭിയുടെ ശബ്ദം വിറച്ചു പോയിരുന്നു....
ശിവ അവന്റെ കവിളിൽ തന്റെ തള്ള വിരലാൽ ഒന്ന് ഉരസി....

തോളൊപ്പം നീട്ടി വളർത്തിയ മുടി ഉച്ചിയിൽ കെട്ടി നിർത്തിയിരുന്നുവെങ്കിലും പാതിയും മുഖത്തേക്കായി പാറി വീണിരുന്നു....
ശിവ ഒരു കരുതലോടെ അവയെ അഭിയുടെ ചെവിക്ക് പിന്നിലായി ഒതുക്കി വെച്ചു.....

" i miss your presence.. your voice.. your touches... and our secret moments...എല്ലാം... എല്ലാം എനിക്ക് മിസ്സ്‌ ചെയ്തിരുന്നു.... "

അവന്റെ നെറ്റിയിൽ തന്റെ നെറ്റി ചേർത്ത് വെച്ച് കൊണ്ടാണ് ശിവ പറഞ്ഞത്...
അഭി അവനിലേക്കായി ചേർന്ന് നിന്നു.....

അവന്റെ കൈകൾ ശിവയുടെ ഇടുപ്പിലായി ചുറ്റി വരിഞ്ഞപ്പോൾ ശിവയുടെ ഇരു കൈകളും അവന്റെ കവിളിനെ പൊതിഞ്ഞു......

അവന്റെ മുഖം പതിയെ തനിക്ക് നേരെ പിടിച്ചു ഉയർത്തി കൊണ്ട് ശിവ അവനെയൊന്ന് നോക്കി....
ഇരുവരുടെയും നോട്ടം തമ്മിലിടഞ്ഞു...തന്റെ കണ്ണുകളിൽ നിന്നും ചുണ്ടിലേക്ക് നോട്ടമെയ്തു നിൽക്കുന്നവനെ കണ്ടതും അഭിയുടെ ശ്വാസഗതി ഉയർന്നു.....

അവന്റെ കണ്ണുകളും പതിയെ ശിവയുടെ ചുണ്ടുകളിലേക്കായി നീങ്ങി... മുഖങ്ങൾ തമ്മിൽ യാന്ദ്രികമായി അടുത്തു... പരസ്പരം ഉതിരുന്ന നിശ്വാസങ്ങൾ ഇരുവരിലും തട്ടി നിന്നു....

മൂക്കുകൾ തമ്മിൽ ഉരസി... ശിവയുടെ കൈകൾ അഭിയുടെ കവിളിൽ തഴുകി നിന്നു......

കണ്ണുകൾ അടഞ്ഞു പോയി...ശ്വാസഗതി ഉയർന്നു പൊങ്ങി...ചുണ്ടുകൾ തമ്മിൽ യാന്ദ്രികമായി അടുത്തു തൊട്ടുരുമ്മി വന്നതും ഇടയിൽ തടസമായി ശിവയുടെ ചൂണ്ട് വിരൽ സ്ഥാനം പിടിച്ചു.....

അഭിയൊന്ന് മുഖം ചുളിച്ചു കൊണ്ട് കണ്ണുകൾ തുറന്നു നോക്കി.....

" നീ കുളിച്ചോ...? "

ശിവയിൽ നിന്നുതിർന്ന ചോദ്യം... അഭിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു... ഓഫീസിൽ നിന്നും നേരെ വരുന്നതാണ്... ഇതിനിടയിൽ എവിടെ കുളിക്കാൻ നേരം....
അതിലുപരി ശിവ സംശയം ചോദിച്ചു നിൽക്കുന്ന സമയം.....

" കുളിച്ചില്ല... എന്താണ്.... "

അഭിയൊരു സംശയത്തോടെ അതിലേറെ മുഷിച്ചിലോടെ മറുപടി കൊടുത്തു കൊണ്ട് അവനെ നോക്കി....
മറുപടിയായി ശിവയിൽ ചെറു ചിരി മാത്രം ആയിരുന്നു.... അത് കാണെ അഭിയുടെ കണ്ണുകൾ ചുരുങ്ങി.....

അതിന്റെ അർത്ഥം എന്തെന്ന് മനസിലാക്കിയെടുക്കുന്നതിനു മുന്നേ തന്നെ അവൻ പിന്നിലേക്ക് തള്ളി മാറ്റപ്പെട്ടിരുന്നു.....

" പോയി കുളിക്കെടാ നാറി... ദേഹത്ത് മുഴുവനും വിയർപ്പാണ്... എന്നിട്ടവൻ ഉമ്മിക്കാൻ നടക്കുന്നു... ഏഹ്ഹ്.... ശവം .. "

ശിവ അവനെയൊന്ന് നോക്കി മുഖം ചുളിച്ചു....
അഭിക്ക് എല്ലാം ഒന്ന് പ്രോസസ് ആയി വരാൻ തന്നെ സമയം എടുത്തിരുന്നു....
ശിവ എന്താണ് ചെയ്തതെന്നും... ചെയ്തു കൊണ്ടിരിക്കുന്നതെന്നും.....

" ശിവാ.... "

മുന്നിൽ നിൽക്കുന്നവന്റെ ചിരിയിൽ നിന്നും എല്ലാമോന്ന് കലങ്ങി തെളിഞ്ഞതും അവനൊരു വല്ലയിമയോടെ ശിവയെ നോക്കി....

മനഃപൂർവം ആണ്... ഓരോന്ന് ചെയ്തു മയക്കിയെടുത്തിട്ട് അവസാനം മനഃപൂർവം തള്ളി മാറ്റിയതാണ്....

സദ്യ കഴിക്കാൻ വിളിച്ചിരുത്തിയിട്ട് ഒടുവിൽ ഇലയും നിരത്തി കുറച്ചു കറിയും വിളമ്പി കഴിഞ്ഞു ചോറ് തീർന്നു.. എഴുന്നേറ്റു പൊയ്ക്കോ... എന്ന് പറയുന്നത് പോലെ....

മയങ്ങിപോയതാണ് തന്റെ തെറ്റ്... അത് ശിവയാണെന്ന് ഓർക്കണമായിരുന്നു....

" നീ ഒരു കാലത്തും നന്നാവില്ലെടാ പന്നി... "

അപ്പോഴും തന്നെ കളിയാക്കി ചിരിക്കുന്നവനെ നോക്കി.... അവനെയൊന്ന് അറിഞ്ഞു പ്രാകി കൊണ്ടവൻ ഹാളിൽ വീണു കിടന്നിരുന്ന തന്റെ ബാഗുമായി മുറിയിലേക്ക് നടന്നു....

ഉള്ളിലേക്ക് കയറുന്നതിനു മുന്നേ അവനൊന്നു പിന്നിലേക്ക് തിരിഞ്ഞു നോക്കി....
അപ്പോഴും അതെ ചിരിയോടെ തന്നെ ഡോറിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു ശിവ ....

അഭിയെ തോൽപ്പിച്ചതിന്റെ സന്തോഷം... അത് അവന്റെ മുഖത്ത് പ്രകടം ആണ്... അത് കാണെ അഭിയുടെ ചുണ്ടിലും ചെറു ചിരി വിടർന്നു.....

" ആഗ്രഹിച്ചു വന്നതോ കിട്ടിയില്ല... എനിക്ക് നല്ല വിശപ്പുണ്ട്... എന്തെങ്കിലും തിന്നാൻ കിട്ടുമോ....? "

അൽപ്പം ദയനീയത മുഖത്ത് വരുത്തി കൊണ്ടാണവൻ ചോദിച്ചത്....

" കുളിച്ചിട്ട് വാ... ഒരുമിച്ചു കോഫി കുടിക്കാം.... "

ശിവ അവനെയൊന്ന് നോക്കി... ടേബിളിൽ വെച്ചിരുന്ന ചട്ടുകവുമായി കിച്ചണിലേക്ക് നടന്നു... പോകുന്ന വഴിയിൽ എല്ലാം അവൻ അഭിയെ തിരിഞ്ഞു നോക്കിയിരുന്നു....

പതിവ് കള്ള ചിരിയോടെ.... അഭി ഡോറിൽ ചാരി നിന്ന് കൊണ്ട് അവനെ നോക്കി... തന്നെ തിരിഞ്ഞു നോക്കി അതെ ചിരിയോടെ കിച്ചണിലേക്ക് നടക്കുന്നവൻ.....

പരിഹസിച്ചു കൊണ്ടുള്ള ചിരിയാണ്... നിന്നെ ഞാൻ പിന്നെയെടുത്തോളം... പറയാതെ പറഞ്ഞു കൊണ്ടവനും ചിരിയോടെ ശിവയെ നോക്കി നിന്നു.....

അവൻ കിച്ചണിനുള്ളിലേക്ക് കടന്നതിനു ശേഷം ആണ് അഭി റൂമിനുള്ളിലേക്ക് കയറിയത്....

ഡോർ ലോക്ക് ചെയ്തു കഴിഞ്ഞതും ബെഡിലായി തന്റെ ബാഗ് വലിച്ചെറിഞ്ഞു കൊണ്ടവൻ ദീർഘമായി ഒന്ന് ശ്വസിച്ചു.....

ശേഷം പോക്കറ്റിൽ നിന്നും ഫോൺ എടുത്തു അതിൽ save ചെയ്തിരുന്നൊരു നമ്പറിലേക്കായി കാൾ ചെയ്തു കൊണ്ട് ചെവിയോടടുപ്പിച്ചു......

" എന്റെ പൊന്ന് മോനെ... ഒരു വിധത്തിൽ ഇവിടെ കയറി പറ്റിയിട്ടുണ്ട്... നാണം കെട്ട് നാറിയെന്ന് പറഞ്ഞാൽ മതി... നിന്റെയൊറ്റയൊരുത്തന്റെ ഐഡിയ ആണ്.. എങ്ങാനും പാളിയാൽ അറിയാലോ... അവനെന്നെ പച്ചയ്ക്ക് തിന്നും.... "

കാൾ അറ്റൻഡ് ആയതും അടക്കി പിടിച്ചൊരു ശബ്ദത്തോടെ അവൻ സംസാരിച്ചു തുടങ്ങി... ഒപ്പം ഡോറിന് വെളിയിലേക്കും ശ്രദിച്ചിരുന്നു.....

" ഒന്നും പാളി പോകില്ല.. നീ ശ്രദ്ധിച്ചാൽ മതി... അഭീ..., മുന്നേ പറഞ്ഞു വിട്ടത് പോലെ ആവരുത്... പ്രേമം ഒക്കെ ഒരു സൈഡിൽ മതി... നീ നമ്മുടെ പ്ലാനിൽ ഫോക്കസ് ചെയ്....
കർത്താവിനെ ഓർത്ത് കുളം ആക്കരുത്.... "

തിരികെ മറു തലയ്ക്കൽ നിന്ന് കിട്ടിയ മറുപടിയിൽ അവനിൽ ഒരു നെടുവീർപ്പ് ഉയർന്നു....

" ആ... ഞാൻ ശ്രദ്ധിച്ചോളാം... "

" ഉറപ്പല്ലേ.... "

അത് വിശ്വാസം ഇല്ലാത്തത് പോൽ മറു തലയ്ക്കൽ നിന്നും വീണ്ടും ശബ്ദം ഉയർന്നു.....

" എന്റെ പൊന്ന് ഇച്ചൂ.. നീ വെച്ചിട്ട് പോ... ഞാൻ ശ്രദ്ധിക്കാം... എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം.. ഇപ്പോൾ പോട്ടെ.. ഇല്ലെങ്കിൽ സംശയം ആവും.... "

" ഹാ.. okay... "

" Okay.... "

തന്റെ പക്കൽ നിന്നും കൃത്യം ആയ മറുപടി കിട്ടിയതും കാൾ കട്ട്‌ ആയത് അവൻ അറിഞ്ഞിരുന്നു...
ഫോൺ ബെഡിലേക്ക് ഇട്ടതും അവനും ഒരു നെടുവീർപ്പോടെ ബെഡിലേക്ക് മറിഞ്ഞു.....

"എന്റെ ദൈവമേ... ആ നാറിയുടെ വാക്ക് കേട്ട് ഇറങ്ങിയിട്ട്... ഈ നാറിയുടെ കയ്യിൽ നിന്നും പണി ഇരന്നു വാങ്ങേണ്ട അവസ്ഥ ഉണ്ടാക്കരുതേ...."

ആരോടെന്നില്ലാതെ കൈകൾ കൂപ്പി ആത്മാർഥമായി പ്രാർത്ഥിച്ചു പോയവൻ....
കുറച്ചു നേരം ബെഡിൽ തിരിഞ്ഞു മറിഞ്ഞു കിടന്നതും ബാഗിൽ നിന്നും കുളിക്കാനുള്ള ഡ്രെസ്സുമെടുത്തു കുളിമുറിയിലേക്ക് നടന്നു.....

പ്ലാൻ ഒക്കെ പിന്നെ....

നല്ല വിശപ്പുണ്ട്....So....ആദ്യം കുളി... പിന്നെ തീറ്റ....!
ബാക്കിയൊക്കെ വരുന്നത് പോലെ നോക്കാം.........

................................................................................

" ലൂക്കാ.. നിന്നോട് ഞാൻ എവിടെയാണെന്ന് ആണ് ചോദിക്കുന്നത്.... "

കാതിലെ ഇയർപോഡിലൂടെ തുളഞ്ഞു കയറിയ ആദിയുടെ ശബ്ദം...
ലൂക്ക് ഒന്ന് നെറ്റി ചുളിച്ചു കൊണ്ട് താൻ നിൽക്കുന്നതിന്റെ തൊട്ട് മുന്നിലുള്ള വലിയ കെട്ടിടത്തിലേക്ക് നോട്ടമെയ്തു.....

Heera Group Of Company...

കഫെയിലെ ഡ്യൂട്ടി കഴിഞ്ഞതും രാത്രി വീട്ടിലേക്ക് പോകാതെ അവൻ നേരെ വന്നത് റൂണിയുടെ കമ്പനിയിലേക്ക് ആണ്....
രാത്രി വൈകിയും റൂണി അവിടെ ഉണ്ടാകുമെന്ന് അവൻ നേരത്തെ തന്നെ ഫോൺ ചെയ്തു ഉറപ്പിച്ചിരുന്നു.....

കമ്പനിയിലെ ചില അത്യാവശ്യ വർക്കുകൾ നടക്കുന്നത് കൊണ്ട് തന്നെ വളരെ കുറച്ചു സ്റ്റാഫുകൾ ഓവർ ടൈം അവിടെ ഡ്യൂട്ടി ചെയ്യുന്നുണ്ട്... അവർക്കൊപ്പം റൂണിയും ഉണ്ടാകും.....

സമയം ഒൻപത് മണിയോട് അടുക്കുന്നു...ഈ സമയം തന്നെ ആണ് അവർ work കഴിഞ്ഞു വീടുകളിലേക്ക് മടങ്ങുന്നത്... അഭിയിൽ നിന്നും എല്ലാം നേരത്തെ ചോദിച്ചറിഞ്ഞവൻ കറക്റ്റ് സമയത്ത് തന്നെ കമ്പനിക്ക് മുന്നിൽ സ്ഥാനം പിടിച്ചിരുന്നു....

അതിനിടയിൽ ആണ് ആദിയുടെ ഫോൺ കാളും ചോദ്യങ്ങളും... രാവിലെ തമ്മിൽ സംസാരം ഉണ്ടായത് കൊണ്ട് ലൂക്ക് എന്ത് ചെയ്യാൻ പോകുന്നുവെന്ന് അവനറിയണം....

" ലൂക്കാ.... "

വീണ്ടും ഇയർ പോഡിലൂടെ ഒഴുകിയെത്തിയ ആദിയുടെ ശബ്ദം ലൂക്കിന്റെ കാതിൽ മുഴങ്ങി....
അൽപ്പം ക്ഷമ നശിച്ചത് പോലൊരു വിളി...

കമ്പനിയിലേക്ക് തന്നെ നോട്ടമെയ്തിരുന്നവൻ തലയൊന്ന് കുടഞ്ഞു കൊണ്ട് കാളിൽ ശ്രദ്ധിച്ചു..

.
" ആദി.. നീയൊന്ന് അടങ്... ഞാൻ റയ്ച്ചന്റെ കമ്പനിക്ക് മുന്നിൽ ഉണ്ട്... രാവിലെ പറഞ്ഞതല്ലേ.... "

" ഹാ.. പറഞ്ഞതാണ്... നിന്റെ പ്ലാൻ എന്താണ്... അതൊന്ന് ക്ലിയർ ചെയ്.... "

അവനൊരു മുഷിച്ചിലോടെ പറഞ്ഞു തീർന്നതും ആദിയുടെ വക അടുത്ത ചോദ്യം വന്നു കഴിഞ്ഞിരുന്നു....
ലൂക്ക് ഒന്ന് പല്ല് കടിച്ചു കൊണ്ട് തന്റെ ഫോണിലേക്ക് നോക്കി...

ഇവനെ ഇന്ന് ഞാൻ... എന്തൊക്കെ അറിയണം തെണ്ടിക്ക്....

" എനിക്കെന്ത് പ്ലാൻ... ഒരു പ്ലാനും ഇല്ല... റയ്ച്ചനെ കൊണ്ട് ഒന്ന് റൗണ്ട് ചുറ്റി ഡിന്നർ കഴിഞ്ഞു വീട്ടിലേക്ക് പോകും... "

കുറച്ചു ടൈം ആളുടെ ഒപ്പം സ്പെൻഡ്‌ ചെയ്യണം... അത്രയേയുള്ളൂ....

" Okay... എവിടെയാ പോകുന്നത്... എപ്പോഴാ തിരിച്ചു പോകുന്നത്... അവന് മെഡിസിൻ ഉണ്ട്... അവന്റെ ഹെൽത്ത്‌ ഓക്കേ അല്ല... നീ അവനെ എവിടേക്ക് ആണ് കൊണ്ട് പോകുന്നത്....? "

ആദ്യത്തെ ചോദ്യത്തിന് മറുപടി കൊടുത്തു കഴിഞ്ഞതും പിന്നീട് ചോദ്യങ്ങളുടെ പെരുമഴ ആയിരുന്നു ലൂക്കിന് നേരിടേണ്ടി വന്നത്....
എല്ലാ വിവരങ്ങളും ആദിക്ക് അറിയണം...

അവന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് റൂണിയോടുള്ള കരുതൽ ആണ്... അത് ലൂക്കിനും അറിയാം....
എങ്കിലും ഇത് കുറച്ചു ഓവർ അല്ലെ....

റെയ്ച്ചന്റെ ഹെൽത്ത്‌ ഇഷ്യൂസ് തനിക്കറിയാത്തത് ഒന്നുമല്ലല്ലോ....
ലൂക്ക് ഒരു പരിഭവത്തോടെ പിറുപിറുത്തു...

ആദിയുടെ ചോദ്യത്തിന് അവൻ മറുപടിയൊന്നും പറഞ്ഞില്ല... അതിനുള്ള അവസരം അവന് കിട്ടിയില്ല... അതിന് മുന്നേ എൻ‌ട്രൻസ് വഴി വെളിയിലേക്ക് നടന്ന് വരുന്ന റൂണിയെ അവൻ കണ്ടിരുന്നു....

" ആദി..., നീ വെച്ചോ...റെയ്ച്ചൻ വരുന്നുണ്ട്... ഞാൻ നിന്നെ വിളിക്കാം... ടെൻഷൻ ഒന്നും വേണ്ട... okay.... "

ആദിയോടായി പറഞ്ഞു കൊണ്ടവൻ ഫോൺ പോക്കറ്റിലേക്ക് തിരുകി.. അപ്പോഴും കാൾ കട്ട്‌ ചെയ്യുന്ന കാര്യം അവൻ ശ്രദ്ധിച്ചിരുന്നില്ല... ആദി കട്ട്‌ ചെയ്തു പോകുമെന്നുള്ള ചിന്തയിൽ അവൻ ദൃതിയിൽ റൂണിക്കരികിലേക്ക് നടന്നു.....

" റെയ്ചാ.... "

താൻ അരികിലേക്ക് എത്തുന്നതിനു മുന്നേ റൂണി തന്റെ കാറിൽ കയറുമെന്ന് തോന്നിയതും അവൻ ഉച്ചത്തിൽ വിളിച്ചു....
ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതും തനിക്ക് നേരെ കൈകൾ വീശി നിൽക്കുന്നവനെ കാണെ റൂണിയിൽ അത്ഭുതം ആയിരുന്നു....

" ഇസാ... നീയെന്താ ഇവിടെ... "

അവനൊരു അമ്പരപ്പോടെ തനിക്ക് തൊട്ട് മുന്നിൽ നിൽക്കുന്നവനെ നോക്കി.... ഇസയെ ഈ നിമിഷം അവനവിടെ പ്രതീക്ഷിക്കുന്നതല്ലല്ലോ.....

"  റെയ്ച്ചനെ കാണാൻ...അല്ലാതെ ഇവിടെ എന്തിനാ വരുന്നേ..അഭി പറഞ്ഞിരുന്നു.. ഈ സമയം ഇവിടെ ഉണ്ടാകുമെന്ന്... So.. ഒന്ന് വന്നു കാണണമെന്ന് തോന്നി.... "

അവനൊരു ചിരിയോടെ റൂണിയെ നോക്കി ചുമൽ കൂച്ചി... റൂണിയിൽ അപ്പോഴും അത്ഭുതം ആയിരുന്നു....

രാത്രി ഒൻപത് മണിയായിരിക്കുന്നു... എല്ലാവരും ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തുന്ന നേരം...
തന്നെ കാണാനും സംസാരിക്കാനും വേണ്ടി മാത്രം ഒരുവൻ... ഇവിടെ തന്റെ കമ്പനിക്ക് മുന്നിൽ തനിക്ക് വേണ്ടി കാത്തു നിൽക്കുന്നു.....

തീരെ പരിചിതമല്ലാത്തൊരു കാര്യം ആണ്... അത്ഭുതം തോന്നുന്നതിന്റെ അത്രയും തന്നെ റൂണിയിൽ സന്തോഷവും തോന്നി....

" ഈ സമയം എന്ത് സംസാരിക്കാൻ ആണെടാ.... "

" അങ്ങനെ ചോദിച്ചാൽ പ്രത്യേകിച്ചൊന്നുമില്ല... എന്തായാലും റെയ്ച്ചൻ ഫ്രീ ആയില്ലേ... ഞാനും ഫ്രീ ആണ്... ഇപ്പോൾ വീട്ടിൽ പോകണമെന്ന് നിർബന്ധം ഇല്ലെങ്കിൽ നമുക്കൊന്ന് പുറത്തു പോയി ഫുഡ്‌ കഴിച്ചു വന്നാലോ... "

റെയ്ച്ചൻ ഓക്കേ ആണോ....?

അവനൊരു ചോദ്യ ഭാവത്തോടെ റൂണിയെ നോക്കി...
ലൂക്കയിൽ കൗതുകം ആയിരുന്നു... തന്റെ മറുപടിക്കായി കാത്തു നിൽക്കുന്നവനെ കാണെ റൂണി ചുറ്റിനും ഒന്ന് നോക്കി....

ഓഫീസിൽ നിന്നിറങ്ങിയതേയുള്ളൂ...ഫ്രഷ് ആയിട്ടില്ല... വീട്ടിൽ പോകണമെന്ന് നിർബന്ധം ഒന്നുമില്ല... എങ്കിലും ഈ വേഷത്തിൽ എങ്ങനെ....

അവനൊരു വല്ലയിമയോടെ നോക്കി... റൂണിയുടെ നോട്ടത്തിൽ നിന്ന് തന്നെ ഉള്ളിലെ ചിന്ത മനസിലാക്കിയെടുത്തവന്റെ കയ്യിൽ അതിനും പോം വഴിയുണ്ടായിരുന്നു.....

" ഫ്രഷ് ആവുന്നതിന്റെ കാര്യം ഓർത്തിട്ടാണെങ്കിൽ മടിക്കേണ്ട... എന്നെ നോക്ക്... ഞാനും ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങിയ കോലം ആണ്... എന്റെ കൂടെയല്ലേ വരുന്നത്... പിന്നെന്താ prblm... ഇതൊന്നും ആരും ശ്രദ്ധിക്കില്ലെന്നേ.... "

സ്വന്തം വേഷത്തിലേക്ക് കൈകൾ ചൂണ്ടി നിസാരമായൊരു ഭാവത്തോടെ ചുമൽ കൂച്ചി കൊണ്ടാണവൻ പറഞ്ഞത്....
ആ നേരമാണ് റൂണിയും അവനെ ശ്രദ്ധിക്കുന്നത്.....

താൻ ഓഫീസിലെ വേഷത്തിൽ ആണെങ്കിൽ മുന്നിൽ നിൽക്കുന്നവൻ രാത്രിയിലെ ലൈവ് ഷോയിൽ ഇട്ടിരുന്ന അതെ വസ്ത്രം ധരിച്ചിട്ടാണ് വന്നു നിൽക്കുന്നത്....

റൂണി പോകുന്നതിനു മുന്നേ എത്താനുള്ള ഓട്ട പാച്ചിലിൽ ഡ്രസ്സ്‌ മാറ്റാനൊന്നും അവന് സമയം കിട്ടിയിരുന്നില്ല....
അവനതൊന്നും മൈൻഡ് ചെയ്യുന്നതുമില്ല.....

പിന്നെ തനിക്ക് മാത്രം എന്താണ് കുഴപ്പം....

" Okay.., ഞാൻ റെഡി... നമുക്ക് പോയേക്കാം.... "

റൂണി ചിരിയോടെ തന്റെ കയ്യിലിരുന്ന ബാഗും തോളിൽ ഇട്ടിരുന്ന കോട്ടും ഊരി അസിസ്റ്റന്റിനെ ഏൽപ്പിച്ചു.. ഒപ്പം blazer കോട്ടും കഴുത്തിൽ കെട്ടിയിരുന്ന ടൈയും....

ടക് ഇൻ ചെയ്തിരുന്ന ഷർട്ട്‌ വലിച്ചു പുറത്തു ഇട്ടു.. കോളർ വരെ പൂട്ടിയിരുന്ന ബട്ടനിൽ രണ്ട് മൂന്നെണ്ണം അഴിച്ചിട്ടു കൊണ്ട് ഷർട്ട്‌ ലൂസ് ചെയ്തു... ഇരു കയ്യിലെയും ഷർട്ട്‌ മുട്ടു വരെ തെരുത്തു വെച്ചു....

മുടിയിൽ വിരൽ കടത്തി കുടഞ്ഞു അതുവരെ സെറ്റ് ചെയ്തിരുന്ന മുടിയെ ഒന്ന് ഇളക്കി കുടഞ്ഞെടുത്തു.....

നൈറ്റ്‌ റൈഡിന് തയ്യാർ....

" എങ്ങനെയുണ്ട്.. ഇപ്പോൾ ഓക്കേ അല്ലെ...
... "

കൈകൾ വിടർത്തി തന്നെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ടവൻ ചോദ്യ ഭാവത്തോടെ ലൂക്കിന് നേരെ പിരികമുയർത്തി....

" പിന്നല്ലാ... പെർഫെക്ട് okay... "

അടിപൊളിയെന്നൊരു ആക്ഷനോടെ വന്ന മറുപടി... റൂണിയുടെ ചുണ്ടിൽ ചിരി വിടർന്നു....

" എന്നാൽ വാ നമുക്ക് പോകാം... "

റൂണി തന്റെ കാറിനു അടുത്തേക്ക് നടന്നതും ലൂക്ക് അവനെ കയ്യിൽ പിടിച്ചു നിർത്തി..

" കാറിൽ അല്ല... എന്റെ ബുള്ളറ്റുണ്ട്... നമുക്കതിൽ പോകാം... നൈറ്റ്‌ ഡ്രൈവിന് അതാണ് ഭംഗി... എന്നിട്ട് റെയ്ച്ചനെ ഞാൻ വീട്ടിൽ ഡ്രോപ്പ് ചെയ്യാം.... "

" Okay.... "

റൂണിക്ക് അതിനും സമ്മതം ആയിരുന്നു... നൈറ്റ്‌ ഡ്രൈവിന് പോകാൻ ലൂക്കെയേക്കാൾ ത്രില്ലിൽ ആയിരുന്നു അവൻ....
കാരണം തനിക്കായി സമയം മാറ്റി വെയ്ക്കാനൊരാൾ ഉണ്ടാവുന്നത്... അത് അപൂർവമാണ്....

അതിന്റെ സന്തോഷം അവനിൽ പ്രകടമായിരുന്നു... കാര്യങ്ങളെല്ലാം തന്റെ ഡ്രൈവറെ പറഞ്ഞേൽപ്പിച്ചു കൊണ്ടവൻ ലൂക്കയുടെ ബുള്ളറ്റിനരികിലേക്ക് നടന്നു....

അവന് പിന്നാലെ ലൂക്കയും... എന്നാൽ രണ്ട് ചുവടുകൾ മുന്നോട്ട് വെച്ചതും....

" ലൂക്കാ... "

ചെവിയിൽ പതിഞ്ഞ ശബ്ദം... അവന്റെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു....
ഇത് ഫോൺ വെച്ച് പോയില്ലായിരുന്നോ....

അത്ഭുതത്തോടെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നോക്കിയതും അപ്പോഴും കട്ട്‌ ആകാതെ നിൽക്കുന്ന കാൾ ശ്രദ്ധയിൽ പെട്ടതും അവനൊന്നു സ്വയം നെറ്റിയിൽ ഇടിച്ചു പോയി.....

ദൃതിയിൽ കാൾ കട്ട്‌ ചെയ്യുന്ന കാര്യം ഓർത്തതെയില്ല.. ആദി കട്ട്‌ ചെയ്തു പോകുമെന്ന് കരുതി... അതും ഉണ്ടായില്ല....

തന്റെ ശ്രദ്ധ കുറവ് ആണ്.....

" നീ കട്ട്‌ ചെയ്തില്ലായിരുന്നോ....? "

അവനൊരു സംശയത്തോടെ മെല്ലെ പിറുപിറുത്തു....

" ചെയ്തെങ്കിൽ ഇതൊന്നും കേൾക്കില്ലായിരുന്നല്ലോ... ലൂക്കാ... കാറിൽ പോകുന്നത് ആണ് സേഫ്... അവനിപ്പോഴും മുറിവ് ഉണങ്ങിയിട്ടില്ല... ബുള്ളറ്റിൽ പോകുന്നത് റിസ്ക് അല്ലെ..... "

" അവനോ ഇതിലൊന്നും ശ്രദ്ധയില്ല... നീയെങ്കിലും നോക്ക്.... "

ആദിയുടെ ഉപദേശങ്ങൾ....
ഒരുമാതിരി വയസായ ആൾക്കാരെ പോലെ....
എത്ര തവണയായി പറയുന്നു... ഇവനൊരു മടുപ്പുമില്ലേ.....

ലൂക്ക് ഒരു നെടുവീർപ്പോടെ ഫോണിലേക്ക് നോക്കി....

" ഒരു കുഴപ്പവും വരില്ല... ഇങ്ങനെ ചെവിയുടെ മൂട്ടിലിരുന്നു കുണു കുണു പറയാതെ ഒന്ന് പോയി തരുവോ ആദി.... "

സഹി കെട്ട് പോയിരുന്നു അവൻ... നെറ്റിയിൽ കൈ വെച്ച് അപേക്ഷിക്കുന്നത് പോലെ പറഞ്ഞതും അവനൊരു ഇഷ്ടക്കേടോടെ കാൾ കട്ട്‌ ചെയ്തു....

തിരികെ ആദിക്ക് മറുപടി പറയാനുള്ളൊരു അവസരവും അവൻ കൊടുത്തില്ല... വീണ്ടും കാൾ വരുമെന്ന് അറിയാം...
അത്കൊണ്ട് തന്നെ കോൺടാക്ട് ചെയ്യാൻ സാധ്യത ഉള്ളിടങ്ങളിലെല്ലാം അവൻ ആദിയുടെ നമ്പർ ബ്ലോക്ക്‌ ചെയ്തു....

ഇല്ലെങ്കിൽ വിളിച്ചു ഉപദേശിച്ചു കൊണ്ടേയിരിക്കും... സ്വന്തം സ്വഭാവത്തിൽ ഒന്നുമില്ലെങ്കിലും ബാക്കിയുള്ളവരെ മര്യാദ പഠിപ്പിക്കാൻ വല്യ മിടുക്ക് ആണ്....

മിക്കു പിശാശ്....

രാവിലത്തെ വഴക്കിന്റെ ബാക്കി ദേഷ്യവും ഉള്ളിലെ കേറുവും പരിഭവവും പിണക്കവും എല്ലാം അത്പോൽ തന്നെ ഉണ്ട്....

നടു പോയിരിക്കുന്നത് കൊണ്ട് എന്തായാലും പിന്നാലെ വരില്ലെന്ന് ഉറപ്പാണ്....ഇനി നീ എന്നെ വിളിക്കുന്നതൊന്ന് കാണട്ടെ....

ഫോണിലേക്ക് നോക്കി ചുണ്ടുകൾ കോട്ടി പിറുപിറുത്തു കൊണ്ടവൻ ഫോൺ പോക്കറ്റിലേക്ക് തിരുകിയതും....

" ഇസാ.... "

അവനെ തേടി റൂണിയുടെ വിളിയെത്തിയിരുന്നു....

" ഹാ... വരുന്നു.... "

ഫോൺ പോക്കറ്റിൽ ഇട്ടു കൊണ്ടവൻ ദൃതിയിൽ ബുള്ളറ്റിന് അരികിലേക്ക് നടന്നു... റൂണി അവനെയും കാത്തു അതിനരികിൽ തന്നെ ഉണ്ടായിരുന്നു...

" പോകാം... "

ചിരിയോടെ അടുത്തു ചെന്ന് കൊണ്ടവൻ ചോദിച്ചതും റൂണി സമ്മതമെന്ന പോൽ മൂളി....
ബുള്ളറ്റിൽ വെച്ചിരുന്ന ഹെൽമെറ്റ്‌ എടുത്തു തലയിൽ വെച്ച് കൊണ്ടവൻ വണ്ടിയിൽ ഇരിപ്പുറപ്പിച്ചതും തൊട്ട് പിന്നിലായി റൂണിയും സ്ഥാനം പിടിച്ചിരുന്നു.....

ആദിയോട് വഴക്കിട്ട് പലതും പറഞ്ഞുവെങ്കിലും ആദി പറഞ്ഞ ഓരോ കാര്യങ്ങളും അവൻ ശ്രദ്ധിച്ചിരുന്നു....
റൂണിയെ പതിയെ ഒരു കയ്യാൽ പിടിച്ചു തനിക്ക് പിന്നിൽ അവൻ കംഫർട് ആയി ഇരിപ്പുറപ്പിച്ചതിനു ശേഷം ആണ് അവൻ ബുള്ളെറ്റ് സ്റ്റാർട്ട്‌ ചെയ്തതും....

" ഇസാ..., നമ്മളെങ്ങോട്ടാ പോകുന്നത്... "

കമ്പനിയുടെ ഗേറ്റ് കടക്കുന്നതിനു മുന്നേ റൂണി ഒരു സംശയത്തോടെ അവനെ നോക്കി....
കൂടെ വരാമോ എന്ന് ചോദിച്ചപ്പോൾ ചാടി കയറി ഇരുന്നതാണ്....

എവിടെക്കാണെന്നൊന്നും തിരക്കിയില്ല... എങ്കിലും അറിയാനുള്ളൊരു കൗതുകം അവനിൽ ഉണ്ടായിരുന്നു.....

റൂണിയുടെ ചോദ്യം കേൾക്കെ ലൂക്കിന്റെ ചുണ്ടുകൾ വിടർന്നു....

" അങ്ങനെ പ്രത്യേകിച്ച് ഒരു പ്ലാന്നുമില്ല... വെറുതെ കറങ്ങി വരാം... എന്തായാലും റൈച്ചന് ബോർ അടിക്കില്ല ഉറപ്പുണ്ട്.... അത് പോരെ.... "

അവൻ പതിയെ തന്റെ മുഖം ഒന്ന് ചെരിച്ചു കൊണ്ട് പിന്നിലേക്ക് നോക്കിയതും......

" എന്നാൽ വണ്ടി പോട്ടെ... "

തോളിൽ തട്ടികൊണ്ടുള്ള മറുപടിയായിരുന്നു റൂണിയിൽ....
ലൂക്ക ഒരു ചിരിയോടെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു.....

പിന്നീട് റൂണി ഒന്നും ചോദിച്ചതേയില്ല... പോകുന്ന സ്ഥലം ഏതായാലും അവനൊരു വിഷയം അല്ല...
പ്രതീക്ഷിക്കാതെ കിട്ടിയൊരു സർപ്രയ്‌സിന്റെ ത്രില്ലിൽ ആയിരുന്നു അവൻ....

ചെറിയ യാത്രകൾ പോലും ആസ്വദിക്കുന്നവർ...
അതിനേക്കാൾ ഏറെ സംസാര പ്രിയർ....
ലൂക്കയുടെ തോളിലേക്കായി അൽപ്പം ചാഞ്ഞിരുന്നു കൊണ്ട് അവനോടായി വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു റൂണി....

അതെല്ലാം ചെറു ചിരിയോടെ മൂളിക്കേട്ട് കൊണ്ട് ലൂക്കയും.......

..........................................................................................

രാത്രിയിലെ ആഹാരത്തിന് ശേഷം കിടക്കുന്നതിനു മുൻപായി കിച്ചണിൽ നിന്നും വെള്ളമെടുക്കാനായി താഴെ ഹാളിലേക്ക് എത്തിയതാണ് ഫിലിപ്....

രാത്രിയിൽ ഇടയിൽ ഉണരുമ്പോഴേല്ലാം വെള്ളം കുടിക്കുന്നൊരു ശീലം ആൾക്കുണ്ട്... അത്കൊണ്ട് തന്നെ എപ്പോഴും ബെഡിനരികിൽ ടേബിളിൽ വെള്ളം നിറച്ച ബോട്ടിൽ ഉണ്ടാവും....

വീട്ടിൽ രണ്ട് കിച്ചൺ ആണുള്ളത്... അതിൽ ഒന്ന് ഓപ്പൺ കിച്ചൺ ആണെങ്കിൽ മറ്റൊന്ന് സാധാ കിച്ചണും...
രാത്രിയിലെ കുക്കിങ്ങും കാര്യങ്ങളും എല്ലാം ഉള്ളിലുള്ള കിച്ചണിൽ ആണ്... ഡേ ടൈമിൽ മാത്രം... ചെറിയ കോഫി പോലെയുള്ള കാര്യങ്ങൾ മാത്രം ഓപ്പൺ കിച്ചണിൽ തയ്യാറാക്കുകയുള്ളൂ....

അതിനുള്ള സാധനങ്ങൾ മാത്രമേ അവിടെ സ്റ്റോക്ക് ചെയ്തിട്ടുമുള്ളൂ...
അത്കൊണ്ട് തന്നെ ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളം എടുക്കുന്നതിനായി ഫിലിപ് ഉള്ളിലെ കിച്ചണിലേക്ക് നടന്നു...

താഴെ ഹാളിലൊന്നും ആരും ഉണ്ടായിരുന്നില്ല... ആഹാരത്തിനു ശേഷം നേരത്തെ തന്നെ ക്‌ളീനിങും കഴിഞ്ഞു സെബാൻ മുകളിലെ റൂമിലേക്ക് കയറിയിരുന്നു....

കുറച്ചു നേരത്തെ കളി ചിരികൾക്ക് ശേഷം അസ്രിയും ഉറക്കത്തിൽ ആയതും വീട്ടിൽ പതിവ് നിശബ്ദത തന്നെ....

ഹാളിലെ ലൈറ്റ് മാത്രമേ തെളിഞ്ഞിരുന്നുള്ളൂ... ബാക്കിയുള്ള റൂമുകളിലെയും ഇടവഴിയിലെയും കിച്ചനിലെയും ലൈറ്റ്കൾ ഓഫ്‌ ചെയ്തിരുന്നു....

ചെറിയൊരു മൂളി പാട്ടോടെ അസ്രി കിടക്കുന്ന റൂമിലേക്ക് ഒന്ന് നോക്കി ഉറപ്പിച്ചു കൊണ്ട് അയാൾ കിച്ചണിനുള്ളിലേക്ക് നടന്നു...
ചാരിയിട്ടിയിരുന്ന ഡോർ തുറന്നു ഉള്ളിൽ കയറി സൈഡിലെ സ്വിച്ച് ബോർഡിൽ നിന്നും ലൈറ്റ് ഓൺ ചെയ്തു ഫ്രിഡ്ജിന് അടുത്തേക്ക് തിരിഞ്ഞതും....

തന്റെ പിന്നിൽ കണ്ട രൂപം....!

" ഓഹ്.. God.... "

ഫിലിപ്പിൽ ഒരു ഞെട്ടൽ ആയിരുന്നു... തീരെ പ്രതീക്ഷിക്കാത്തൊരു കാഴ്ച ആണ്...
അത്കൊണ്ട് തന്നെ നന്നായി ഞെട്ടി... നെഞ്ചിൽ കൈ ചേർത്ത് വെച്ച് കൊണ്ട് പിന്നോട്ട് നീങ്ങിയയാൾ പിന്നിലെ കിച്ചൺ സ്ലാബിൽ ചെന്നിടിച്ചു നിന്നു....

" What the hell is this.... "

ഞെട്ടലിനും പുറമെ വന്നൊരു ദേഷ്യത്തോടെ ഫിലിപ് തനിക്ക് മുന്നിൽ നിൽക്കുന്ന രൂപത്തെ ഒന്ന് നോക്കി....

ഫ്രിഡ്ജിൽ ചാരി പകച്ചു നിൽക്കുന്ന ശുഭ..!

ഫിലിപ്പിന്റെ ശബ്ദത്തിൽ അവരും പേടിച്ചിട്ടുണ്ടാകാം... കയ്യിൽ ഒരു പാത്രത്തിൽ നിറയെ കട്ട്‌ ഫ്രൂട്ട്സും ഇരിപ്പുണ്ട്...
വായിൽ ഇരിക്കുന്നത് ചവച്ചു ഇറക്കാൻ പോലും മറന്നു ഫിലിപ്പിനെ തന്നെ നോക്കി ഞെട്ടി പകച്ചു നിൽക്കുന്നു....

ഫിലിപ്പിലും അതെ ഞെട്ടൽ തന്നെ ആയിരുന്നു....

അസ്രിയെ നോക്കാനായി ഇങ്ങനെയൊരാൾ കൂടി ഇപ്പോൾ തന്റെ വീട്ടിൽ ഉണ്ടെന്ന കാര്യം ഫിലിപ് ഓർത്തിരുന്നില്ല... അതിനേക്കാൾ ഉപരി പെട്ടന്ന് മുന്നിൽ കണ്ടതിന്റെ ഞെട്ടലും....

ഇരുട്ടത്ത് നിൽക്കുമ്പോൾ ഇടാൻ പറ്റിയ വേഷവും... ശുഭയുടെ വെള്ള നിറമുള്ള സാരിയിൽ ഫിലിപ്പിന്റെ കണ്ണുകൾ പതിഞ്ഞു....
ആദ്യത്തെ പകപ്പ് ഒന്ന് മാറിയതും അയാൾ തലയൊന്ന് കുടഞ്ഞു കൊണ്ട് അവരെ നോക്കി....

" എന്താണിത്... "

ശുഭയെ മൊത്തത്തിൽ ഒന്ന് നോക്കി അവരുടെ കയ്യിലെ പാത്രത്തിലേക്കും നോട്ടമെയ്തു ചെറിയൊരു അമ്പരപ്പോടെ ആയിരുന്നു ഫിലിപ്പിന്റെ ചോദ്യം....

" അത് പിന്നെ.. സർ... കുഞ്ഞ് ഉറങ്ങാൻ ലേറ്റ് ആയിരുന്നു... എനിക്ക് ആഹാരം കഴിക്കാൻ സമയം കിട്ടിയില്ല.. അതാ... ഞാൻ ഇവിടെ... "

വായിലിരുന്നതിനെ ഒരു വിധത്തിൽ ചവച്ചിറക്കി.. സാരി തലപ്പ് കൊണ്ട് മുഖവും തുടച്ചു കൊണ്ട് അവർ വെപ്രാളത്തോടെ ഫിലിപ്പിനെ നോക്കി...

അവരുടെ മുഖത്ത് ഫിലിപ് എന്ത് പറയുമെന്നുള്ള ആശങ്ക ആയിരുന്നുവെങ്കിൽ ഫിലിപ് തനിക്ക് കിട്ടിയ മറുപടിയിൽ അന്തിച്ചു നിൽക്കുകയായിരുന്നു....

കുഞ്ഞ് ഉറങ്ങാൻ താമസിച്ചത് കൊണ്ട് ആഹാരം കഴിക്കാൻ താമസിക്കുന്നതൊക്കെ ഓക്കേ ആണ്... പക്ഷെ അതിന് ഇങ്ങനെ ആണോ... ഹാളിലെ ഡെയിനിങ് ടേബിളിൽ പോയിരുന്നു കഴിച്ചൂടെ....

ഇങ്ങനെ കിച്ചണിൽ നിന്ന് വെപ്രാളത്തോടെ കഴിക്കുന്നതിനു എന്തിനാണ്... അതും ഈ ഇരുട്ടിൽ നിന്ന് കൊണ്ട് എങ്ങനെ ആണ് കഴിക്കുന്നത്...?

ഫിലിപ് ഒരു അതിശയത്തോടെ അവരെ നോക്കി...

" എല്ലാവരും കഴിച്ചു കഴിഞ്ഞതല്ലേ.. പിന്നെ എല്ലായിടത്തും ലൈറ്റ് തെളിച്ചു നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കേണ്ടെന്ന് കരുതി... അതാ.... "

ഫിലിപ്പിന്റെ ഉള്ളിലെ സംശയം മനസിലായിക്കിയെടുത്തോണം അവർ അതിനും മറുപടി കൊടുത്തതും...
ഫിലിപ് ഒരു നിശ്വാസത്തോടെ തല കുടഞ്ഞു പോയി.....

ഓരോരോ മാരണങ്ങൾ....!

വന്നതും നിന്നതും പോയതും എല്ലാം കണക്ക് ആണ്....  നല്ലതെന്ന് പറയാനായിട്ട് പേരിനു പോലും ഒരെണ്ണം ഇല്ല......

ഇതിപ്പോൾ എന്റെ ഐഡിയ ആയിപോയി.. ഇല്ലെങ്കിൽ ചുരുട്ടി കൂട്ടി എറിഞ്ഞേനെ ഞാൻ.....

ദീർഘമായൊരു നെടുവീർപ്പോടെ പിറുപിറുത്തു കൊണ്ടയാൾ മുന്നിൽ നിൽക്കുന്നവരെ നോക്കി....

" എനിക്ക് കുറച്ചു വെള്ളം എടുക്കണം.. അവിടെ നിന്നൊന്ന് മാറിയാൽ ഉപകാരം ആയിരുന്നു.... "

ഫ്രിഡ്ജിൽ ചാരി നിൽക്കുന്നവരെ നോക്കി കൊണ്ടാണ് അയാൾ പറഞ്ഞത്...
അത് കേൾക്കെ അവർ വേഗം അവിടെ നിന്നും മാറി കയ്യിലെ പാത്രവുമായി കിച്ചൺ കൌണ്ടറിനു അരികിലേക്ക് നീങ്ങി നിന്നു....

ഫിലിപ് കൂടുതൽ ഒന്നും പറഞ്ഞില്ല.. തനിക്ക് അരികിലായി കുറച്ചു നീങ്ങി വന്നു നിൽക്കുന്നവരെ ഒന്ന് നോക്കി കൊണ്ടയാൾ ഫ്രിഡ്ജിന് അടുത്തേക്ക് നടന്നു....

ശുഭയെ അയാൾ മൈൻഡ് ചെയ്തതേയില്ല... എന്നാൽ അവരുടെ കണ്ണുകൾ ഫിലിപ്പിൽ തന്നെ ആയിരുന്നു... സെബാനുമായി ഒറ്റ ദിവസം കൊണ്ട് തന്നെ അത്യാവശ്യം നല്ലൊരു പരിചയത്തിൽ ആയി....

ഒട്ടും പിടി തരാത്തതും അവർക്കേറ്റവും ഭയമുള്ളതും ഫിലിപ്പിനെ  ആണ്.. അത്കൊണ്ട് തന്നെ ആവും ഫിലിപ്പിനെ കാണുമ്പോഴെല്ലാം ഒരു അത്ഭുത ജീവിയെ കാണുന്നത് പോലൊരു കൗതുകം ആണ് അവരിൽ....

കയ്യിലിരുന്ന ബോട്ടിലിൽ വെള്ളം നിറയ്ക്കുന്നവനെ അവരൊരു കൗതുകത്തോടെ നോക്കി നിന്നു...

കരി നീല നിറത്തിൽ ബ്ലാക്ക് ചെക്ക് വരുന്നൊരു ഷർട്ടും അതെ മോഡലിൽ തന്നെയുള്ളൊരു പാന്റും അടങ്ങിയ നൈറ്റ്‌ ഡ്രസ്സ്‌ ആയിരുന്നു ഫിലിപ്പിന്റെ വേഷം...

കൂടെ ഉച്ചിയിലായി കെട്ടി വെച്ചിരിക്കുന്ന മുടിയും മുഖത്ത് ഫിറ്റ്‌ ചെയ്തിരിക്കുന്ന സ്പെക്സും കാലിലെ ചെരുപ്പും അടക്കം എല്ലാം അവർ നിരീക്ഷിച്ചു നിന്നു....

ഫിലിപ് അതൊന്നും തന്നെ അറിഞ്ഞതേയില്ല... വെള്ളം നിറച്ച കുപ്പി ഫ്രിഡ്ജിൽ വെച്ചതിനു ശേഷം പകരം തണുത്ത വേറൊരു കുപ്പി വെള്ളം എടുക്കുന്ന തിരക്കിൽ ആയിരുന്നു അവൻ....

" സാറിന്റെ വൈഫും കുട്ടിയും എവിടെ ആണ്....? "

ഒടുവിൽ എല്ലാമെടുത്തു കൊണ്ട് തിരിഞ്ഞതും തനിക്ക് നേരെ ഉയർന്ന ചോദ്യം....
ഫിലിപ് ഒരു സംശയത്തോടെ അവരെ നോക്കി....

" എന്താന്ന്...? "

ശുഭ ചോദിച്ചതെന്തെന്ന് ഫിലിപ്പിന് മനസിലായിരുന്നില്ല... അതിന് പുറമെ ആളുടെ സ്ഥിരം ഗൗരവം നിറഞ്ഞ ഭാവവും...
ചോദ്യം ചോദിച്ചു നിന്നവൾ ഒന്ന് ഞെട്ടി....

ഫിലിപ്പിനെ തന്നെ നോക്കി നിൽക്കെ രാവിലെ കണ്ട ഫോട്ടോസ് ആയിരുന്നു മനസിൽ...
അതിലെ കുട്ടിയുടെ അതെ കണ്ണുകൾ തന്നെ ആണ് ഫിലിപ്പിലും... അതിൽ നിന്നാണ് ആ കുഞ്ഞ് ഫിലിപ്പിന്റേത് തന്നെ ആകുമെന്ന് അവർ ഉറപ്പിച്ചതും....

കൂടെ നിൽക്കുന്ന സ്ത്രീ ഭാര്യയാണെന്നും... ആ നേരം മുതൽ ഉള്ളിലുള്ള സംശയം ആയിരുന്നു അവർ എവിടെയുന്നുള്ളത്... ഇപ്പോൾ ഫിലിപ്പിനെ തന്നെ നോക്കി നിൽക്കവേ അറിയാതെ ഉള്ളിലെ സംശയം നാവിലൂടെ പുറത്തു വന്നു പോയതാണ്....

അതിന് ഇങ്ങനെയൊരു റിയാക്ഷൻ തീരെ പ്രതീക്ഷിച്ചില്ല....
തന്നെ സംശയത്തോടെ നോക്കി നിൽക്കുന്നയാളെ കണ്ടതും അവരൊന്ന് പതറി......

" അത് ഞാൻ... അവിടെ... ആ ചുമരിലെ ഫോട്ടോ കണ്ടപ്പോൾ ചോദിച്ചു പോയതാണ്... അത് സാറിന്റെ കുട്ടിയല്ലേ...സാറിന്റെ അതെ കണ്ണുകൾ ആണ്... ആ കുട്ടി ഇപ്പോൾ എവിടെ ആണ്....? "

അവരൊരു പരിഭ്രമത്തോടെ പുറത്തേക്ക് വിരൽ ചൂണ്ടി....
അകത്തെ ഹാളിലെ ചുവരിൽ പതിപ്പിച്ചിരുന്ന പഴയ ചിത്രങ്ങളെ കുറിച്ചാണ് ശുഭ ചോദിക്കുന്നതെന്ന് ഫിലിപ്പിന് മനസിലായിരുന്നു....

സാറിന്റെ ചട്ടി...!!

" നിന്നെ ഇവിടെ എന്തിനാണ് നിർത്തിയിരിക്കുന്നത്.... "

തന്റെ നേരെ കൗതുകത്തോടെ നോക്കി നിൽക്കുന്നവളെ ഫിലിപ് ഒന്ന് തറപ്പിച്ചു നോക്കി....

" കുട്ടിയെ നോക്കാൻ.... "

ഫിലിപ്പിന്റെ ചോദ്യത്തിന്റെ കടുപ്പം ഏറിയത് കൊണ്ടാവാം അവർ ഭയത്തോടെ മെല്ലെ പിറുപിറുത്തു കൊണ്ട് മുഖം കുനിച്ചു... അത് കാണെ ഫിലിപ്പിന്റെ നെറ്റിയും ചുളിഞ്ഞു....

" കുട്ടിയെ നോക്കാൻ വരുന്നവർ ആ പണി ചെയ്താൽ മതി... ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടേണ്ട... കേട്ടല്ലോ.... "

താക്കീതോടെയുള്ള വാക്കുകൾ... രാവിലെ പറഞ്ഞതിലും ഗൗരവം ഏറിയിരുന്നു... ഇഷ്ടക്കേട് നിറഞ്ഞൊരു മുഖവുമായി നിൽക്കുന്നവനെ കണ്ടതും അവരൊരു വല്ലയിമയോടെ തല കുലുക്കി....

ഇനി അറിയാതെ പോലും പേർസണൽ കാര്യങ്ങൾ ചോദിച്ചു തന്റെ വാ തുറക്കില്ലെന്നൊരു ഭാവവുമായി അവർ നിന്നു....

" എന്തൊക്കെ അറിയണം... വൈഫും കുട്ടിയും എവിടെ പോലും.... ഓഹ്... എന്റെ ദൈവമേ....
ഏത് നേരത്താണോ.... "

ഉള്ളാലെ പിറുപിറുത്തു കൊണ്ട് ഫിലിപ് അവരെയൊന്ന് അടിമുടി നോക്കി...
ഒരു നിമിഷം ശുഭയെ സെലക്ട്‌ ചെയ്യാൻ തോന്നിയ തന്റെ തീരുമാനത്തെ സ്വയം ശപിച്ചു കൊണ്ട് കിച്ചണിൽ നിന്നും പുറത്തേക്ക് കടന്നതും....

വെളിയിലെ ഡോറിൽ ചാരി  തന്നെ നോക്കി നിൽക്കുന്നവനെ കണ്ടതും ഫിലിപ് ഒന്ന് നിന്നു.....

താഴേക്ക് വരാൻ നേരം ഉറങ്ങാനായി ബെഡിൽ കിടക്കുന്നത് കണ്ടതാണ്... പിന്നെ എപ്പോൾ താഴെക്കിറങ്ങി...
ചിലപ്പോൾ തന്നെ കാണാത്തത് കൊണ്ട് തിരക്കിയിറങ്ങിയതാവും.....

ഉള്ളാലെ കാരണങ്ങൾ ചിന്തിച്ചു എടുത്തതും ഫിലിപ് ഒരു നെടുവീർപ്പോടെ തല കുടഞ്ഞു കൊണ്ട് സെബാനരികിലേക്ക് നടന്നു....

" hmm..? എന്തായിരുന്നു അവിടെയൊരു രഹസ്യം പറച്ചിൽ.... "

തൊട്ട് മുന്നിൽ എത്തിയതും കിച്ചണിനുള്ളിലേക്ക് കണ്ണുകൾ പായിച്ചു കൊണ്ട് അൽപ്പം ഗൗരവത്തിൽ സെബാനിൽ നിന്നുതിർന്ന ചോദ്യം....
അത് കേൾക്കെ ഫിലിപ്പിന്റെ കണ്ണുകൾ കൂർത്തു.....

കിച്ചൺ ഡോറിന് വെളിയിൽ തന്നെ ആണ് സെബാൻ ചാരി നിൽക്കുന്നത്...നിൽക്കുന്ന നിൽപ്പിൽ ഉള്ളിൽ നടന്ന സംഭാഷണങ്ങൾ എല്ലാം കേട്ടുവെന്ന് വ്യക്തം ആണ്...

എന്നിട്ട് വീണ്ടും ഒന്നുമറിയാത്തവനെ പോലെ തന്നോട് കാരണം ചോദിച്ചു പരിഹസിക്കാൻ നിൽക്കുന്നു...

ശുഭയോടുള്ള ദേഷ്യവുമായി സെബാന് അരികിൽ പരാതി പറയാൻ എത്തിയവന്റെ ദേഷ്യം കൂടാൻ വേറെന്ത് വേണം....

" അവൾക്കെന്റെ കെട്ടിയോളെയും കൊച്ചിനെയും കാണണമെന്ന്... ചുമ്മാ നിൽക്കുവാണെങ്കിൽ താൻ പോയി പറഞ്ഞു കൊടുക്കെടോ... "

അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്നത് പോലെയൊരു ഭാവം ആയിരുന്നു ഫിലിപ്പിൽ....

തന്നെ നോക്കി വായിൽ തോന്നുന്നതെല്ലാം വിളിച്ചു പറഞ്ഞു കൊണ്ട് വെള്ളവുമായി ചവിട്ടി തുള്ളി റൂമിലേക്ക് പോകുന്നവനെ കണ്ടതും സെബാനിൽ ചിരി വന്നു പോയിരുന്നു....

രണ്ട് ദിവസമായി ഫിലിപ്പിന്റെ സ്ഥായീ ഭാവം ആണ് അത്.. മുഖത്ത് എപ്പോഴും ഗൗരവം.. തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യം...
ഇടയ്ക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ പതിവായത് കൊണ്ട് സെബാൻ അത്ര മൈൻഡ് ചെയ്യാറില്ലെന്ന് മാത്രം....

ഫിലിപ്പ് പോയ വഴിയേ ഒന്ന് നോക്കി തല കുടഞ്ഞു കൊണ്ട് സെബാൻ കിച്ചണിനുള്ളിലേക്ക് കയറി....

ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു ഫിലിപ്പിനെ ഇളക്കി വിട്ടതിനു ശേഷം ഒന്നുമറിയാത്തത് പോലെ കയ്യിലുള്ള പാത്രത്തിൽ നിന്നും ഫ്രൂട്ട്സ് കഴിച്ചു കൊണ്ട് നിൽക്കുന്ന ശുഭ....

ആഹാ... നല്ല പരിപാടിയാണല്ലോ....

സെബാൻ അവരെയൊന്ന് നോക്കി കൊണ്ട് സൈഡിലെ ചുവരിലേക്ക് ചാരി...
രാവിലെ എന്നും ഫ്രൂട്ട്സ് കൊണ്ട് സാലഡ് ഉണ്ടാക്കി കഴിക്കുന്ന രീതി ഫിലിപ്പിനുണ്ട്...

പല തരത്തിലുള്ള ഫ്രൂട്ട്സ് ചെറുതായി കട്ട്‌ ചെയ്തു അതിൽ ഓറഞ്ചിന്റെ അല്ലെങ്കിൽ നാരങ്ങയുടെ നീര് ചേർത്ത് കുറച്ചു ബ്രൗൺ ഷുഗർ കൂടി ആഡ് ചെയ്തു കഴിക്കും... അതാണ്‌ പതിവ്....

അതിന് വേണ്ടി രാത്രിയിലെ കട്ട്‌ ചെയ്തു ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഫ്രൂട്ട്സ് ആണ് ആൾ എടുത്തു അകത്താക്കുന്നത്... കിച്ചണിൽ നിന്ന നേരമത്രയും ഫിലിപ് അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല.....

ഇല്ലെങ്കിൽ അതിനു വേറെ ബഹളം ഉണ്ടാകുമായിരുന്നു.....

" ഞാൻ തനിക്ക് വേണ്ടി ചപ്പാത്തിയും കറിയും മാറ്റി വെച്ചിരുന്നു... അത് കണ്ടില്ലായിരുന്നോ.... "

അസ്രി ഉറങ്ങുന്നത് വരെ wyt ചെയ്തത് കൊണ്ട് തന്നെ തങ്ങൾ കഴിക്കുന്നതിനൊപ്പം തന്നെ അവർക്കുള്ള ഭക്ഷണവും സെബാൻ മാറ്റി വെച്ചിരുന്നു....

ശുഭ അത് ശ്രദ്ധിക്കാതെ...ആഹാരം ഇല്ലെന്ന് കരുതിയോ എന്നൊരു സംശയം ആയിരുന്നു സെബാനിൽ...

എന്നാൽ....

" ചപ്പാത്തി എനിക്കിഷ്ടമില്ല സാറെ... ഫ്രൂട്ട്സ് ആവുമ്പോൾ കുഴപ്പമില്ല... ഹെൽത്തി അല്ലെ... അതാണ്‌.... "

വളരെ നിഷ്കളങ്കമായൊരു ചിരിയോടെ തിരികെ വന്ന മറുപടി...

ആഹാ... അടിപൊളി....

സെബാന്റെ കണ്ണൊന്നു മിഴിഞുവെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ അതെ പോലൊരു ചിരിയോടെ അയാൾ അവരെ നോക്കി....

" ഇവിടെ ഉണ്ടാക്കുന്ന ഫുഡ്‌ ഇഷ്ടമില്ലെങ്കിൽ തനിക്ക് ഇഷ്ടമുള്ളത് കുക്ക് ചെയ്യാം...  അതിനൊന്നും കുഴപ്പമില്ല... ഈ ഷെൽഫിൽ എല്ലാ സാധനങ്ങളും ഉണ്ട്.... "

കിച്ചണിലെ ഡ്രോയിൽ സ്റ്റോക് ചെയ്തു വെച്ചിരിക്കുന്ന സാധനങ്ങളിലേക്ക് വിരൽ ചൂണ്ടി കൊണ്ട് സെബാൻ പറഞ്ഞതും...
അനുസരണയോടെയുള്ള തലയാട്ടൽ മാത്രം ആയിരുന്നു മറുപടി....

സെബാൻ അവരെയൊന്ന് നോക്കി...
ഫ്രൂട്ട്സ് കഴിക്കുന്നതിലെ ആത്മാർത്ഥ കണ്ടിട്ടാവണം സെബാനും കൂടുതൽ ഒന്നും പറയാൻ തോന്നിയില്ല...

കഴിച്ചു കഴിഞ്ഞു കിച്ചണിലെ ലൈറ്റ് ഓഫ്‌ ചെയ്തു ഡോർ ക്ലോസ് ചെയ്യുന്നതും അസ്രി രാത്രിയിൽ എഴുന്നേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും മാത്രം പറഞ്ഞു കൊടുത്തു കൊണ്ട് സെബാനും കിച്ചണിൽ നിന്നിറങ്ങി വെളിയിലേക്ക് നടന്നു...

തിരികെ സ്റ്റെപ്പുകൾ കയറി റൂമിലേക്ക് നടക്കുമ്പോൾ അയാളുടെ ചുണ്ടിൽ അടക്കി വെയ്ക്കാൻ കഴിയാത്തൊരു പുഞ്ചിരി വിടർന്നിരുന്നു...

അത് ഫിലിപ്പിന്റെ ദേഷ്യം നിറഞ്ഞ മുഖം മനസിൽ ഓർത്തിട്ടാണെന്ന് മാത്രം...

റൂമിലേക്ക് കയറിയതും കട്ടിലിലെ ഹെഡ്രോബിൽ ചാരി ഫോൺ check ചെയ്യുന്നവനെ കണ്ടതും തന്റെ ചിരി കടിച്ചു പിടിച്ചു കൊണ്ട് സെബാൻ ഉള്ളിലേക്ക് കടന്നു...

ഡോർ close ചെയ്തു ലോക്ക് ചെയ്തു.. ബാൽക്കണിയുടെ ഡോറും close ചെയ്തു കർട്ടൻ മറച്ചു റൂമിലെ AC യും ഓൺ ചെയ്തു കൊണ്ട് സെബാൻ ബെഡിലായി വന്നിരുന്നതും ഫോൺ സൈഡിലെ ടേബിളിൽ എടുത്തു വെച്ച് കൊണ്ട് ഫിലിപ് കിടന്നിരുന്നു....

കയ്യെത്തിച്ചു റൂമിലെ ലൈറ്റ് ഓഫ്‌ ചെയ്തു ടേബിൾ ലാമ്പിലെ വെളിച്ചം മാത്രം ബാക്കി വെച്ച് കൊണ്ട് സെബാനും കിടന്നു...
പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ല...

ഒന്നും തന്നെ സംസാരിക്കാനുള്ളൊരു മൂഡിൽ ആയിരുന്നില്ല ഫിലിപ്... അപ്പോഴും എന്തിനെന്നറിയാതൊരു ഗൗരവം ഫിലിപ്പിൽ നിറഞ്ഞിരുന്നുവെങ്കിൽ സെബാന്റെ അവസ്ഥ നേരെ മറിച്ചായിരുന്നു....

എത്ര ശ്രമിച്ചിട്ടും തന്റെ ചിരി അടക്കി നിർത്താൻ കഴിയുന്നില്ല.. ശുഭയുടെ ചോദ്യങ്ങളും ഫിലിപ്പിന്റെ ദേഷ്യം നിറഞ്ഞ മുഖവുമെല്ലാം ഉള്ളിൽ തെളിയുന്നതിനു അനുസരിച്ചു എന്തിനെന്നറിയാതെ ചിരി വരുന്നു....

വായിൽ കൈകൾ അമർത്തി നിയന്ത്രിക്കാൻ ശ്രമിക്കുന്നുവെങ്കിലും അതിനിടയിലൂടെ പൊട്ടി വരുന്ന ചിരിയുടെ ശബ്ദം...
അടുത്തു കിടക്കുന്നവനിൽ നിന്നും തുടർച്ചയായി അത് കേട്ട് കൊണ്ടിരിക്കവേ ഫിലിപ്പിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു....

" സെബാ.... "

മുഷിച്ചിലോടെയുള്ളൊരു വിളി...
ഫിലിപിൽ നിന്നും തിരിഞ്ഞു കിടന്നവൻ പതിയെ പിന്നിലേക്കൊന്ന് തിരിഞ്ഞു നോക്കി...

ചെറിയ ലാമ്പിന്റെ വെളിച്ചത്തിൽ ഫിലിപ്പിന്റെ ദേഷ്യം നിറഞ്ഞ മുഖം കണ്ടതും അത് വരെയുണ്ടായിരുന്ന സകല നിയന്ത്രണവും പിടിവിട്ട് സെബാൻ ചിരിച്ചു പോയിരുന്നു....

ബെഡിൽ കമിഴ്ന്നു കിടന്നു കൊണ്ട് മുഖം ഒരു സൈഡിലേക്ക് തനിക്ക് നേരെ ചെരിച്ചു വെച്ച് കൊണ്ട് കുലുങ്ങി കുലുങ്ങി ചിരിക്കുന്നവൻ...

നിശബ്ദത നിറഞ്ഞ റൂമിൽ ഉയർന്നു കേൾക്കുന്നത് സെബാന്റെ പൊട്ടിച്ചിരികൾ മാത്രം...
ഫിലിപ് ദീർഘമായി ഒന്ന് ശ്വസിച്ചു കൊണ്ട് സെബാനെ നോക്കി കിടന്നു....

ഒരു കാരണമില്ലാതെ വെറുതെ ചിരിച്ചു കൊണ്ടിരിക്കുന്നു....
ഇടയ്ക്ക് നിർത്തുമെങ്കിലും വീണ്ടും തന്റെ മുഖത്തേക്ക് നോക്കുമ്പോൾ പഴയതിലും ശക്തിയിൽ ചിരി തന്നെ....

ഒന്ന് രണ്ട് മിനിറ്റുകൾ ഇതേ കാഴ്ച കണ്ട് കിടന്നതും ഫിലിപ്പിന്റെ കണ്ണുകൾ കൂർത്തു...
ശരിക്കും നല്ലൊരു ദേഷ്യം വന്നു തുടങ്ങിയിരുന്നു അയാളിൽ....

അത് മനസിലാക്കിയെടുത്തെന്നോണം സെബാൻ കഷ്ടപ്പെട്ടു തന്റെ ചിരിയെ പിടിച്ചു നിർത്തി....

" Sorry... Sorry... ഞാൻ തന്നെ കളിയാക്കിയതല്ല... ചിരി വന്നു പോയതാണ്... നിർത്തി... Sorry..... "

മുഖം ഒന്ന് അമർത്തി തുടച്ചു കൊണ്ട് സെബാൻ പറഞ്ഞതും ഫിലിപ് അയാളെയൊന്ന് സൂക്ഷിച്ചു നോക്കി...

വളരെ കഷ്ടപ്പെട്ട് ചിരിയടക്കി പിടിച്ചു കൊണ്ടാണ് കിടപ്പ്... പറയുന്നതിന്റെ ഇടയിലും ചിരിക്കാതിരിക്കാൻ പാട് പെടുകയായിരുന്നു.....

" ഇങ്ങനെ ചിരിക്കാൻ ഇയാളെ അമ്മായിയപ്പൻ ഇന്നാണോ ചത്തത്.... "

സെബാനെ തന്നെ നോക്കിയിരിക്കവേ ഫിലിപ് ഒരു ഇഷ്ടക്കേടോടെ പിറുപിറുത്തു....

ഇനി വെറുതെ കിടന്ന് ചിരിക്കട്ടെ... ശരിയാക്കി തരാം....

" സെബാ... താൻ ഇവിടെ കിടക്കുന്നെങ്കിൽ മര്യാദയ്ക്ക് കിടക്ക്... എന്നെ ശല്യം ചെയ്യുന്നതെന്തിനാണ്... ചിരിക്കുന്നെങ്കിൽ പുറത്തിറങ്ങി പൊയ്ക്കൂടേ...
ഇനി ഇവിടെ കിടന്നു ചിരിച്ചാൽ ചവിട്ടി കൂട്ടി വെളിയിൽ എറിയും ഞാൻ.... "

ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ട്....

സെബാനെയൊന്ന് നോക്കി അവസാന താക്കീത് എന്ന പോൽ പറഞ്ഞു കൊണ്ട് ഫിലിപ് ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു.....
അതോടെ സെബാനിൽ അവശേഷിച്ചിരുന്ന ചിരിയും മാഞ്ഞു.....

ഇനിയും ചിരിക്കുന്നത് ആരോഗ്യത്തിന് ഹാനികരം ആണ്....
കാരണം ഫിലിപ് രാവിലെ മുതൽ നല്ല മൂഡിൽ അല്ല... പുതിയതായി ഒരാൾ കൂടി വന്നതിന്റെ എല്ലാ ഇറിറ്റേഷനും ഉണ്ട്...

അവരുമായി ഇണങ്ങുന്നത് വരെ ഇങ്ങനെ നെഗറ്റീവ് വൈബ് പിടിച്ചിരിക്കും... ആ സമയം അത് മാറ്റിയെടുക്കുന്നതിനു പകരം എല്ലാം അറിയുന്ന താൻ തന്നെ വെറുതെ ചൊറിഞ്ഞു പണി വാങ്ങിക്കുന്നതെന്തിനാ...

" Sorry.. pheli.... "

ബെഡിൽ കിടന്നിരുന്ന കംഫർട് വലിച്ചെടുത്തു തനിക്കൊപ്പം ഫിലിപ്പിന്റെ ദേഹവും cover ചെയ്തു....
ഫിലിപ്പിന് അരികിലേക്ക് നീങ്ങി അയാളെയും ചേർത്ത് പിടിച്ചു കൊണ്ട് സെബാൻ കണ്ണുകൾ അടച്ചു കിടന്നു.......

.......................................................................................

Church Street..Brigade Road

ബാംഗ്ലൂർ നഗരത്തിലെ ഏറ്റവും ഭംഗിയുള്ള രാത്രി കാഴ്ചകൾ അവിടെയാണുള്ളത്... രാത്രി എത്ര വൈകിയാലും അവിടം ഉറങ്ങില്ല....

നിറയെ പബുകളും കഫെയും നൈറ്റ്‌ പാർട്ടികളുമായി ഓരോ മുക്കും മൂലയും ഒരുപോൽ ആഘോഷിക്കുന്ന ഏരിയ.... ചെറുപ്പക്കാരും വിനോദ സഞ്ചാരികളുമാണ് അവിടെ ഏറെയും.....

ബാംഗ്ലൂർ നഗരത്തിനുള്ളിലെ മറ്റൊരു ലോകം... അതാണ് അവിടം...ലൂക്കിന്റെ ബുള്ളറ്റ് റൂണിയുമായി വന്നു നിന്നതും അതെ ഏരിയയിൽ ആണ്....

നിരനിരയായി നീണ്ടു കിടക്കുന്ന നൈറ്റ്‌ ക്ലബ്ബുകളും pubs ഉം കടന്നു.. ഏറ്റവും ഒടുവിൽ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒരു ഓപ്പൺ കഫെയുടെ മുന്നിൽ....

" ഇസാ..., ഈ സ്ഥലം... ഇവിടെ ഇതിനു മുൻപ് നമ്മൾ വന്നിട്ടുണ്ടല്ലോ.... "

ബുള്ളറ്റിൽ നിന്നിറങ്ങിയതും റൂണി ഒരു കൗതുകത്തോടെ ചുറ്റിനും കണ്ണുകളോടിച്ചു....
ആ സ്ഥലം അതിനും മുൻപും വളരെ പരിചിതമായി തോന്നിയവന്....

എങ്ങനെയെന്നു മാത്രം പെട്ടന്ന് ഒരു ഓർമ കിട്ടിയില്ല.....

" ഇവിടെ നമ്മൾ വന്നിട്ടുണ്ട്... മുൻപൊരിക്കൽ ഞാനും റെയ്ച്ചനും ശിവയും ആദിയും കൂടി ഔട്ടിങ് പ്ലാൻ ചെയ്തത് ഓർമ്മയുണ്ടോ...?
അന്ന് രാത്രി റെയ്ച്ചന്റെ birthday പാർട്ടി നടത്തിയത് ഈ കഫെയിൽ വെച്ചാണ്... ഓർക്കുന്നുണ്ടോ....? "

ബുള്ളെറ്റ് സൈഡിൽ ഒതുക്കി ചാവിയും എടുത്തു കൊണ്ടവൻ റൂണിക്ക് അരികിലായി വന്നു നിന്ന് കൊണ്ട് പറഞ്ഞതും റൂണിയുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു....

അവനൊരു ചിരിയോടെ ചുറ്റിനും നോക്കി....

അന്നത്തെ രാത്രി തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു രാത്രി ആയിരുന്നു...
ഒരുപാട് കാലങ്ങൾക്ക് ശേഷം താൻ മനസ്സറിഞ്ഞൊന്ന് ചിരിച്ച രാത്രി....

ഒരു ജന്മ ദിനത്തിൽ തന്നിൽ നിന്ന് നഷ്ടമായി പോയതെല്ലാം തിരിച്ചു കിട്ടിയ മറ്റൊരു പിറന്നാൾ രാത്രി....

" ഓഹ്... എനിക്ക് ഓർമയുണ്ട്.... "

പെട്ടന്ന് അതെല്ലാം ഉള്ളിൽ തെളിഞ്ഞതും അവനൊരു ചിരിയോടെ തനിക്ക് അരികിൽ നിൽക്കുന്നവനെ നോക്കി...
വീണ്ടും അതെ സ്ഥലത്തേക്ക് ആണ് വന്നിരിക്കുന്നത്....

അവനിലെ സന്തോഷം ഇരട്ടിയായിരുന്നു... അന്നേ വിചാരിച്ചതാണ് ഒരിക്കൽ കൂടി ഇവിടെ വരണമെന്ന്...
ഇന്നെന്തായാലും അതെ ആഗ്രഹം സാധിച്ചുവല്ലോ....

" വാ... അകത്തേക്ക് പോകാം... "

കൈകളിൽ ഒന്ന് തട്ടി പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് നടക്കുന്നവനെ കാണെ റൂണിയും അവന് പിന്നാലെ ഉള്ളിലേക്ക് കടന്നു....

അവിടുത്തെ ബാക്കി സ്ഥലങ്ങളിലെ പോലെ ആൾക്കൂട്ടവും ബഹളവും ഒന്നും നിറഞ്ഞതല്ല cafe....
അവിടെ വളരെ നിശബ്ദമാണ്.....

വളരെ കുറച്ചാളുകൾ മാത്രമേ ഉണ്ടാവൂ... ഉള്ളിലേക്ക് കടന്നതും ചെവിയിലേക്ക് ഒഴുകിയെത്തിയ പഴയ ഹിന്ദി മെലഡീ ഗാനം കേൾക്കെ റൂണിയുടെ ചുണ്ടുകൾ വിടർന്നു.....

കാസറ്റിൽ പ്ലേ ചെയ്തിരിക്കുന്ന song ആണ്... അതിനെ ആസ്വദിച്ചു കൊണ്ട് ആഹാരം കഴിക്കുന്നവർ ഒരു ഭാഗത്ത്‌... മറു സൈഡിൽ നിരത്തി വെച്ചിരിക്കുന്ന ക്യാൻവാസിൽ ചിത്രങ്ങൾ പകർത്തുന്നവർ ഉണ്ട്....

വേറൊരു സൈഡിൽ ചുവരിൽ സ്പ്രേ പെയിന്റിനാൽ ഓരോ വാക്കുകൾ കുറിച്ച് ഇടുന്നവർ.... ഹിന്ദി ഗാനം ആസ്വദിച്ചു അതിനൊപ്പം ചുവട് വെയ്ക്കുന്ന ആളുകളും ഉണ്ട്....

ഇതിലൊന്നിലും കൂടാൻ താല്പര്യപെടാതെ സംസാരത്തിൽ മുഴുകിയിരിക്കുന്നവരും...
ഒറ്റയ്ക്കുള്ള കമ്പനി ആസ്വദിക്കുന്നവരും ഉണ്ട്....

അങ്ങനെ പല രീതിയിലുള്ള ആളുകൾ ഉണ്ടവിടെ... ആരുമാരും ഒച്ചയും ബഹളവും ഉണ്ടാക്കി മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കുന്നില്ല.....
അത് തന്നെ ആണ് അവിടുത്തെ പ്രത്യേകതയും......

സമാധാന പരമായൊരു അന്തരീക്ഷം... ഉള്ളിലേക്ക് കടന്ന നേരം തന്നെ തനിക്കുള്ളിലും അത്തരമൊരു ഫീൽ നിറയുന്നത് റൂണി അറിഞ്ഞിരുന്നു.....

" ഇസാ.... "

റൂണി തന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നവനരികിലേക്ക് നീങ്ങി... കാഫെയിലെ സ്റ്റാഫുകളിൽ ഒരാളോട് സംസാരിച്ചു നിൽക്കുകയായിരുന്നു ലൂക്ക...
ഏകദേശം അവന്റെ തന്നെ പ്രായമുള്ളൊരു ചെറുപ്പക്കാരൻ....

രണ്ട് പേരുടെയും ഇടപെടലിൽ നിന്ന് തന്നെ അവർ തമ്മിൽ നല്ലൊരു ഫ്രണ്ട്ഷിപ്പുണ്ടെന്ന് റൂണിക്ക് തോന്നിപോയി...

പക്ഷെ പുതുമുഖം ആണ്... ഇതുവരെ ഇങ്ങനെയൊരു കൂട്ടുകാരനെ കുറിച്ച് പറയുന്നത് കേട്ടിട്ടില്ല... ലൂക്കിനൊപ്പം കണ്ടിട്ടുമില്ല....

റൂണി ഒരു സംശയത്തോടെ ഇരുവരെയും നോക്കി നിന്നു... അപ്പോഴേക്കും തമ്മിലുള്ള സംസാരമൊക്കെ കഴിഞ്ഞു ലൂക്ക് അവനരികിൽ എത്തിയിരുന്നു....

" റെയ്ച്ചാ... വാ... ആദ്യം ഡിന്നർ കഴിക്കാം... എനിക്ക് വിശന്നു കുടൽ കരിയുന്നു.... "

സൈഡിലെ ഒഴിഞ്ഞു കിടക്കുന്ന ടേബിളിലേക്ക് വിരൽ ചൂണ്ടി കൊണ്ടാണവൻ പറഞ്ഞത്....
വിശപ്പിന്റെ കാര്യം വളരെ കറക്റ്റ് ആണ്... തനിക്കും നന്നായി വിഷക്കുന്നുണ്ട്......

ലൂക്കിന് പിന്നാലെ റൂണിയും ഒഴിഞ്ഞു കിടന്ന ഇരിപ്പിടങ്ങളിൽ സ്ഥലം പിടിച്ചു....

രാത്രിയിൽ അവിടെ ലൈറ്റ്കൾ കൊണ്ട് അലങ്കരിക്കുന്നതിനു പകരം പഴയ കാലത്തെ പല രീതിയിലുള്ള വിളക്കുകൾ ആണ്.....
അത്കൊണ്ട് തന്നെ മൊത്തത്തിൽ വെളിച്ചമുണ്ടെങ്കിലും ചെറിയ രീതിയിലൊരു ഇരുണ്ട വെളിച്ചം ആണ്....

പക്ഷെ രാത്രിയിൽ അതിനും പ്രത്യേകമായൊരു ഭംഗി ഉണ്ട്....

" നിനക്കിവിടെയും ഫ്രണ്ട്സ് ഉണ്ടോ ഇസാ... ഇതുവരെ കൂട്ടത്തിൽ കണ്ടിട്ടില്ലല്ലോ... "

കഫെയെ മൊത്തത്തിൽ നോക്കി ഭംഗി ആസ്വദിച്ചു കഴിഞ്ഞതും റൂണി തനിക്ക് മുന്നിൽ ഇരിക്കുന്നവനെ നോക്കി....
ഫോണിൽ കാര്യമായതെന്തോ തിരയുകയായിരുന്നു അവൻ....

റൂണിയുടെ ചോദ്യം കേട്ടതും ഫോൺ ഓഫ്‌ ചെയ്തു ടേബിളിൽ വെച്ച് കൊണ്ടവൻ റൂണിക്ക് നേരെ തിരിഞ്ഞു....

" അങ്ങനെ പറയാൻ മാത്രം വല്യ അടുപ്പമൊന്നുമില്ല..
അന്നത്തെ birthday പാർട്ടിക്കിടയിൽ നോക്കി വെച്ചതാ... എന്തെങ്കിലും ആവശ്യം വന്നാൽ പിടിക്കാൻ.... "

" എന്ത് ആവശ്യം.... "

കൈകൾ താടിയിൽ കുത്തിയിരുന്നു പറയുന്നവനെ കാണെ റൂണി ഒരു സംശയത്തോടെ തിരക്കി....

"" എന്തൊക്കെ ആവശ്യങ്ങൾ വരും...
എന്റെ റെയ്ച്ച..
Restaurant, cafe, ചെറിയ ഷോപ്പിംഗ് mall.. ടെസ്റ്റെയിൽസിൽ.., ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഒക്കെ നമ്മൾ ഓരോ ആൾക്കാരെ ഫ്രണ്ട്സ് ആക്കി വെച്ചേക്കണം....
അതാകുമ്പോ പൈസ ലാഭിക്കാം... ഒന്നുകിൽ സാധനം ഫ്രീ ആയിട്ട് കിട്ടും... ഇല്ലെങ്കിൽ നമ്മളോടുള്ള ഫ്രണ്ട്ഷിപ്പിന്റെ പേരിൽ അവർ പാതി കുറയ്ക്കും... പിന്നെ ലാഭം ആയില്ലേ.... "

ബുദ്ധി വേണം... ബുദ്ധി....

അവനൊരു ചിരിയോടെ പിരികമുയർത്തി കൊണ്ട് റൂണിയെ നോക്കി....
തനിക്ക് മുന്നിലിരുന്ന് പതിഞ്ഞ സ്വരത്തിൽ ബുദ്ധി ഉപദേശിച്ചു തരുന്നവനെ റൂണിയും അത്ഭുതത്തോടെ ആണ് കേട്ടിരുന്നത്....

" എടാ.. ഭയങ്കരാ.... "

റൂണി അവനെയൊന്ന് അടിമുടി നോക്കി...
കാണാൻ അടിപൊളി ഡീസന്റ് ആണെങ്കിലും വാ തുറന്നാൽ അപ്പുവിനെ പോലെ ചന്ത വർത്തമാനം മാത്രമേ വരൂ...
അത് റൂണിക്ക് നേരത്തെ അറിയാവുന്ന കാര്യം ആണ്....

പക്ഷെ.. ഇത്രയും എച്ചിയാണെന്ന് അറിഞ്ഞില്ല... തമ്മിൽ ഭേദം......
അല്ല രണ്ടും കണക്ക് തന്നെ.....

ലൂക്കയേയും പ്രയാഗിനെയും ഉള്ളിലിട്ട് ഒന്ന് compare ചെയ്തു നോക്കിയെങ്കിലും വലിയൊരു തിരിച്ചറിവോടെ റൂണി തല കുടഞ്ഞു കൊണ്ട് അവനെ നോക്കി.....

" ആദിക്ക് എങ്ങനെ ആണെടാ നിന്നെ ഇഷ്ടം ആയത്... "

താടയിൽ കൈ കൊടുത്തു ചെറിയൊരു നെടുവീർപ്പോടെ വന്ന റൂണിയുടെ ചോദ്യം... അവന്റെയുള്ളിൽ നിന്നുയർന്ന സത്യസന്ധമായ ചോദ്യം തന്നെ ആയിരുന്നു അത്.....

" ഓഹ്... ഇഷ്ടപ്പെടാൻ ആണെങ്കിൽ കുറെയുണ്ടല്ലോ... എന്റേയീ look... എന്റെ സൽസ്വഭാവം... എന്റേയീ ബോഡി... എന്റെ ബുദ്ധി... അങ്ങനെ എന്തെല്ലാം... എന്നെ പോലെയൊരുത്തനെ തപസ്സിരുന്നാൽ അവന് കിട്ടുവോ.... "

ഷർട്ടിന്റെ കോളർ പൊക്കി ആവശ്യത്തിൽ അധികം സ്വയം പുകഴ്ത്തി കൊണ്ടിരിക്കുന്നവൻ...
റൂണിയിൽ സഹതാപം നിറഞ്ഞു പോയിരുന്നു....
ആദിയോട് ആണെന്ന് മാത്രം....

" പിന്നെ.. തപസ്സിരുന്നു വാങ്ങിയെടുക്കാൻ പറ്റിയ മുതലാണല്ലോ നീ.... "

റൂണി അവനെയൊരു പുച്ഛത്തോടെ നോക്കി... കേട്ടിരുന്ന ലൂക്കിലും അതെ പുച്ഛം നിറഞ്ഞിരുന്നു..

" അവൻ വല്യ പുണ്യാളൻ ആയത് കൊണ്ട് റെയ്ച്ചൻ പറയുന്നതിലും കാര്യം ഉണ്ട്..."

ഹാ... അതും ശരിയാണ്....
ആത്മാർത്ഥ സുഹൃത്തിന്റെ കയ്യിലിരുപ്പ് നന്നായി അറിയുന്നത് കൊണ്ട് തന്നെ ലൂക്ക പറഞ്ഞതിൽ റൂണിക്കും വലിയ എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല...

രണ്ടും ശരിയല്ല... ഒന്നിനൊന്നു മെച്ചം... പക്ഷെ തമ്മിൽ ഭേദം ആദി തന്നെ ആണ്...

അതിൽ റൂണിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല... ലൂക്കയോട് അത് പറഞ്ഞുവെങ്കിലും അതൊന്നും തന്നെ ബാധിക്കില്ലെന്നൊരു ഭാവം ആയിരുന്നു അവനിൽ.....

" അത് വിട്.. ഹാരിസ് ചേട്ടനും ആൽബിച്ചായനും വിഷ്ണു ചേട്ടനുമൊക്കെ റെയ്ച്ചനെ വിളിക്കാറുണ്ടോ...? "

അതിനിടയിൽ വെയിറ്റർ കൊണ്ട് വന്ന ആഹാരം ടേസ്റ്റ് ചെയ്തു നോക്കുന്നതിനിടയിൽ ആണ് ലൂക്കിന്റെ ചോദ്യം റൂണിയുടെ കാതിൽ പതിയുന്നത്....

" ഹ്മ്മ്... അവർ വിളിക്കാറുണ്ട്... ഇടയ്ക്ക് മെസ്സേജ് ചെയ്യും... ഫാമിലിയും ജോബ് ഒക്കെയായി നല്ല തിരക്കിൽ അല്ലെ... വിളിക്കുമ്പോഴൊക്കെ നിന്റെ കാര്യം പറയാറുണ്ട്.... "

താൻ ഓർഡർ ചെയ്തിരുന്ന ഫ്രെഡ് റൈസ് സ്പൂണിൽ കോരി എടുക്കുന്നതിനിടെ അവനൊരു ചിരിയോടെ മറുപടി കൊടുത്തു....

" എനിക്കും മെസ്സേജ് അയക്കാറുണ്ട്... "

" ഈ വിഷ്ണു ചേട്ടൻ എന്താ കല്യാണം കഴിക്കാതെ.... "

" അവൻ പണ്ട് മുതലേ ആളുകളോട് അടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യം ആണ്... പെൺകുട്ടികളോട് തീരെയും... പിന്നെ ഈ മാര്യേജ് കൺസപ്റ് ഒന്നും intrest ഇല്ലെന്ന് തോന്നുന്നു....
ആൽബിൻ പറയുന്നത് അവന് ആരെയോ ഇഷ്ടം ഉണ്ടെന്ന്... ഇടയ്ക്കെപ്പോഴും ഫോൺ വിളിക്കുമായിരുന്നു... ഇപ്പോൾ കുറച്ചു നാളായി ഒന്നുമില്ലെന്ന്....
എനിക്കൊന്നും അറിയില്ല... ഇനിയിപ്പോൾ അങ്ങനെയൊന്ന് ഉണ്ടെങ്കിലും വിഷ്ണുവിൽ നിന്ന് അത് പുറത്തു വരാൻ കുറച്ചു പാടാണ്... ആദിയെ പോലെയാണ്...
ഉള്ള് തുറന്നു നോക്കിയാലും അവന്റെ മനസ് നമുക്ക് പിടികിട്ടില്ല..... "

റൂണി ചിരിയോടെ പറഞ്ഞു നിർത്തി... ഫ്രണ്ട്സിനെ കുറിച്ചുള്ള ചോദ്യത്തിൽ പഴയ ഓർമകളെല്ലാം അവനുള്ളിൽ തെളിഞ്ഞു വന്നു....

കോളേജ് ടൈമിൽ ഒരേ മനസോടെ കഴിഞ്ഞു പോയവർ ആണ്... ആദിയും ശിവയും വന്നതിനു ശേഷം പോലും അവരോടുള്ള ഇഷ്ടത്തിൽ ഒരു കുറവും വന്നിരുന്നില്ല.

നാലു ശരീരങ്ങളും ഒരു മനസുമായി കഴിഞ്ഞു പോയിരുന്നവർ... അവരെ കുറിച്ച് പറയാനായി ഒരുപാട് ഓർമ്മകൾ ഉണ്ടായിരുന്നു റൂണിയിൽ...

ആഹാരം കഴിക്കുന്നതിനിടയിൽ അതെല്ലാം ഒരു ആവേശത്തോടെ അവൻ ലൂക്കിനോട് പറഞ്ഞു കൊണ്ടിരുന്നു....
കോളേജ് സമയത്തെ ഓരോ കഥകളും തമാശകളും അവരുടെ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം അവന്റെ സംസാരത്തിൽ നിറഞ്ഞു...

അവർക്കൊപ്പം ആദിയും ശിവയുമെല്ലാം ആ കഥകളിലൂടെ കടന്നു പോയി...
ബെല്ലയെ കുറിച്ച് മാത്രം റൂണി ഒന്നും പറഞ്ഞിരുന്നില്ല....

സംസാരിക്കുമ്പോൾ ഒരു നൂറു വട്ടമെങ്കിലും ഇഷ്ടത്തോടെ അവളുടെ പേര് പറയുന്നവൻ ഇന്നേ ദിവസം അറിയാതെ പോലും ആ പേര് പറയാതിരുന്നത് ലൂക്ക് ശ്രദ്ധിച്ചിരുന്നു....

എങ്കിലും അവൻ അതിനെ പറ്റി യാതൊന്നും ചോദിച്ചില്ല....
സംസാരിക്കുന്നില്ലെങ്കിൽ അതിനും എന്തെങ്കിലും കാര്യം കാണും... എടുത്തു ചോദിച്ചു ആ പേരിലൂടെ ഓർമകളെ കുത്തിയിളക്കാൻ അവനും തോന്നിയില്ല...

എങ്കിലും ബെല്ലയെ കുറിച്ച് താൻ അറിഞ്ഞ കാര്യങ്ങൾ റൂണിയെ അറിയിക്കണമെന്നുണ്ടായിരുന്നു അവന്...
അതിനുള്ള സമയം അവൻ പിന്നത്തേക്കായി മാറ്റി വെച്ചു....

റൂണിക്കൊപ്പം അവൻ പറയുന്നതെല്ലാം മൂളി കേട്ടും തിരികെ കഥകൾ പറഞ്ഞും അവനും ഭക്ഷണം കഴിച്ചു.....

ഡിന്നർ കഴിഞ്ഞു ബില്ല് pay ചെയ്തു കഴിഞ്ഞതും ലൂക്ക റൂണിയുമായി കഫെയുടെ തന്നെ മറ്റൊരു ഏരിയയിലേക്ക് നടന്നു...
കേറി വന്ന സമയം റൂണി നോട്ട് ചെയ്തിരുന്ന കാര്യങ്ങൾ ആയിരുന്നു അവിടെ...

ലൂക്കയ്ക്കൊപ്പം അവിടേക്ക് കടന്നതും റൂണിയുടെ കണ്ണുകൾ വിടർന്നു...
ദൂരെ നിന്ന് നോക്കുന്നത് പോലെയല്ല...
അടുത്ത് കാണുമ്പോൾ അവിടെയുള്ള ഓരോന്നും വിത്യസ്തമാണ്... നല്ല ഭംഗിയുമാണ്....

ക്യാൻവാസിൽ പെയിന്റ് ചെയ്തു കൊണ്ടിരിക്കുന്നവരുടെ അരികിലൂടെ അവനൊരു അതിശയത്തോടെ നടന്ന് നോക്കി...
ആ കഫെയിൽ വന്നിരിക്കുന്ന ആളുകളെ തന്നെ ആണ് അവർ പകർത്തുന്നത്...

ക്യാഷ് കൊടുത്തു കഴിഞ്ഞാൽ മുന്നിലിരുത്തി നിമിഷ നേരങ്ങൾ കൊണ്ട് വരച്ചു തരും...
റൂണി അതെല്ലാം ഒരു കൗതുകത്തോടെ നോക്കി നിന്നു....

ഒരു സൈഡിൽ വേസ്റ്റ് കുപ്പി, ചിരട്ട.., പേപ്പർ ബോർഡുകൾ തുടങ്ങി ഉപേക്ഷിച്ചു കളയുന്ന സാധനങ്ങൾ കൊണ്ട് ഉണ്ടാക്കി വെച്ചിരിക്കുന്ന ഒരുപാട് രൂപങ്ങൾ ഉണ്ട്....

ശരിക്കും ഒരു art cafe തന്നെ ആണ് ഇത്...

റൂണി അതെല്ലാം ഫോണിൽ പകർത്തി കൊണ്ട് ലൂക്കിനെ നോക്കി...

" ഇത് മാത്രം അല്ല... നമുക്ക് അവിടെ പോകാം.... "

അവിടെ തന്നെ ചുറ്റി തിരിഞ്ഞു ഓരോന്നും തൊട്ടും തലോടിയും നിൽക്കുന്നവനെ വലിച്ചു കൊണ്ട് ലൂക്ക മുന്നോട്ട് നടന്നു....

ചുവരിൽ സ്പ്രേ പെയിന്റ് കൊണ്ട് ചിത്രം വരച്ചു നിൽക്കുന്നവർ...
റൂണി അവരെ തന്നെ നോക്കി നിന്ന് പോയെങ്കിലും ലൂക്ക ആവേശത്തോടെ മുന്നോട്ട് ഓടിയിരുന്നു.....

അവിടെ നിൽക്കുന്നവരോട് എന്തൊക്കെയോ പറഞ്ഞു സമ്മതിപ്പിച്ചു കൊണ്ട് അവനും രണ്ട് സ്പ്രേ ബോട്ടിൽ ഒപ്പിച്ചെടുത്തു.....

" Reychaa.... ദേ... സാധനം കിട്ടി വാ.... "

അവർക്കിടയിൽ കുത്തി തിരുകി നിന്ന് കൊണ്ട് സ്പ്രേ ബോട്ടിൽ തനിക്ക് നേരെ ഉയർത്തി കൊണ്ട് വിളിച്ചു കൂവുന്നവൻ...
റൂണിക്ക് ചിരി വന്നു പോയിരുന്നു.....

കുറഞ്ഞ നേരം കൊണ്ട് അവിടെയും ആരെയോ കമ്പനി ഒപ്പിച്ചു വെച്ചിട്ടുണ്ട്..അതാണ്‌ ഇത്രയും ചിരി....

പക്ഷെ പെയിന്റ് ചെയ്യാൻ അറിയാത്ത താൻ അത്കൊണ്ട് എന്ത് തേങ്ങ കാണിക്കാൻ ആണ്....
ഒരു നിമിഷം മടിച്ചു നിന്നെങ്കിലും റൂണി അവനരികിലേക്ക് നടന്നു....

സ്പ്രേ ബോട്ടിൽ കയ്യിൽ പിടിച്ചു നിൽക്കുന്ന മഹാനും പെയിന്റിംഗിന്റെ എബിസിഡി അറിയില്ല... പിന്നെ ഞാൻ മാത്രം എന്തിനാണ് മടിച്ചു നിൽക്കുന്നത്...?

എന്തെങ്കിലുമൊക്കെ കുത്തി വരയ്ക്കുക... കിട്ടിയ അവസരം പാഴാക്കരുത്... അത്ര തന്നെ......

അവിടെ പെയിന്റ് ചെയ്യുന്നവർ എല്ലാം professional artist ആണ്..
അതിനിടയിൽ ഒന്നും അറിയാത്ത റൂണിയും ലൂക്കയും....

ചെറിയൊരു കർച്ചീഫ് കൊണ്ട് എല്ലാവരും മുഖം കെട്ടിയിരുന്നു... അവർക്കും രണ്ട് കർച്ചീഫ് കിട്ടി...
ഇല്ലെങ്കിൽ സ്പ്രേ ചെയ്യുമ്പോൾ പെയിന്റ് മുഖത്തേക്ക് തെറിക്കുമത്രേ....

കൂടി നിന്നിരുന്നവർ എല്ലാം ഹിന്ദി സംസാരിക്കുന്നവർ ആണ്...
അത്കൊണ്ട് തന്നെ അവർക്കിടയിൽ നിന്ന് കൊണ്ട് പൊട്ടത്തരങ്ങൾ വിളിച്ചു കൂവാൻ രണ്ടാൾക്കും ഒരു മടിയും ഉണ്ടായിരുന്നില്ല.....

എല്ലാവർക്കുമൊപ്പം എന്തൊക്കെയോ കാണിച്ചു കൂട്ടി... മുഖത്ത് കെട്ടിയ കർച്ചീഫ് ഒക്കെ പാതി വഴിയിൽ ആവേശം കയറി അഴിച്ചു മാറ്റി...

അത്കൊണ്ട് തന്നെ ചുവരിൽ കൂടുതലൊന്നും പതിഞ്ഞില്ലെങ്കിലും ഇരുവരുടെയും മുഖത്തും മുടിയിലും ഇട്ടിരുന്ന ഷർട്ടിലും ആവശ്യത്തിൽ അധികം ചിത്രങ്ങൾ വിരിഞ്ഞു....

ബ്രെഷ് കയ്യിലെടുത്തു നേരെയൊരു വര പോലും വരയ്ക്കാൻ അറിയാത്ത ടീം ആണെങ്കിലും തോൽവി സമ്മതിച്ചു കൊടുക്കാൻ കഴിയില്ലല്ലോ....
കൂടെയുള്ളവർ വരയ്ക്കാൻ കഴിയുന്നില്ലെങ്കിൽ സ്വന്തം മാസ്റ്റർ പീസ് ഐറ്റം പുറത്തെടുക്കുക തന്നെ....

മലയാളത്തിലെ " റ " പോലെ രണ്ട് വര വരച്ചു ഒരു കുന്നും... അതിനിടയിൽ ഉതിച്ചുയരുന്ന സൂര്യനും... താഴെ ഒരു കൊച്ചു വീടും.. വീടിന്റെ മുറ്റത്ത് ഒരു തെങ്ങും.. അതിനരികിൽ ചെറിയൊരു കുളവും...

മതി...!

മലയാളികളുടെ ദേശീയ ചിത്രം റെഡി...

അവസാനത്തെ മിനുക്ക് പണികൾ കഴിഞ്ഞു റൂണി തന്റെ നെറ്റിയിൽ നിന്നും വിയർപ്പ് തുള്ളികൾ തുടച്ചു നീക്കി....
ലൂക്ക അപ്പോഴും റൂണി വരച്ചത്തിലെ പോരായ്മകൾ തിരുത്തുവായിരുന്നു....

കുന്നും മലയും സൂര്യനും മാത്രം മതിയോ.. ആകാശത്തിലൂടെ പറക്കുന്ന കിളികൾ വേണ്ടേ....
സൂര്യന്റെ ഇടതും വലതുമായി അഞ്ചാറു "ന " വരച്ചതും കിളികളുടെ കാര്യത്തിൽ തീരുമാനമായി...

കൂടുതൽ ഭംഗി കൂട്ടാനായി വീടിന്റെ മുറ്റത്ത് ഒരു അൽപ്പം പുല്ലും... ഈർക്കിലിയിൽ കയ്യും കാലും ചട്ടി തലയും കൊടുത്തു കുറച്ചു കുട്ടികളും....

ഇപ്പോൾ പെർഫെക്ട് ഓക്കേ...!

മുഴുവൻ വരച്ചു കഴിഞ്ഞതും ഇരുവരും വിയർത്തു പോയിരുന്നു....

പിന്നിലേക്ക് മാറി നിന്നു തങ്ങളുടെ കലാ സൃഷ്ടി ആസ്വദിച്ചു തുടങ്ങിയതും ബാക്കിയുള്ളവരും അവരുടെ ചിത്രം പൂർത്തിയാക്കി പിന്നിലേക്ക് നീങ്ങി.....

ആകാശത്തിലൂടെ ഉയർന്നു പൊങ്ങി തീ തുപ്പുന്ന വലിയൊരു ഡ്രാഗണിന്റെ ചിത്രം...
കുറെ ചെറുപ്പക്കാർ ഒരുമിച്ചു കൂടി മണിക്കൂറുകൾ കൊണ്ട് വരച്ചു തീർത്തതാണ്....

" അമ്മോ.. പൊളി.... "

അത് കാണെ റൂണിയും ലൂക്കയും അത്ഭുതത്തോടെ പരസ്പരം നോക്കി... അവർ വരച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഇത്രയും വലിയൊരു സംഭവം ആണ് എന്ന് മനസിലായതേയില്ല....

ഇത് കൊള്ളാലോ....

രണ്ട് പേരും ഒരേ ശബ്ദത്തോടെ പറഞ്ഞു കൊണ്ട് നേരെ നോക്കിയതും കാണുന്നത് തങ്ങളെ തന്നെ നോക്കി നിൽക്കുന്ന ഒരു കൂട്ടം കണ്ണുകളെ....

റൂണിക്ക് ഒന്നും മനസിലായില്ലെങ്കിലും ലൂക്കിന്റെ മുഖത്ത് വിളറിയൊരു ചിരി വിടർന്നു....
നോക്കുന്നതിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ല....

ആകാശത്തിലൂടെ പറക്കുന്ന ഡ്രാഗണിന്റെ തൊട്ട് താഴെ ആണ് രണ്ടിന്റെയും കുന്നും സൂര്യനും വീടും ഈർക്കിലി പിള്ളേരും...

professional painters ആണ്.. നന്നായി വരയ്ക്കുമെന്നൊക്കെ തള്ളി മറിച്ചു സ്പ്രേ ബോട്ടിൽ മേടിച്ചെടുത്തിട്ട് ഇത്രയും നല്ലൊരു പെയിന്റിന്റെ അടിയിൽ ഇമ്മാതിരി പണി കാണിച്ചാൽ എങ്ങനെ നോക്കാതിരിക്കും.....

കൊല്ലാതെ വിടുന്നത് ഭാഗ്യം....

" Thankyou bhayya... ap ka painting bahut sundar he.... "

അവനൊരു ചിരിയോടെ തങ്ങളുടെ കയ്യിലിരുന്ന സ്പ്രേ പെയിന്റ് അടുത്ത് നിന്ന ഹിന്ദിക്കാരനു നേരെ നീട്ടി...
തിരികെ മറുപടിയായി കിട്ടിയത് പച്ച ഹിന്ദിയിൽ കുറച്ചു പച്ച തെറികൾ മാത്രം....

ലൂക്കയ്ക്കൊപ്പം അത് കേട്ട് നിന്ന റൂണിയുടെയും മുഖമൊന്നു ചുളിഞ്ഞു പോയി....

" വാ പോയേക്കാം... "

ഇനി അവിടെ നിന്നാൽ ശരിയാവില്ല..
ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്നതാണ് ബെസ്റ്റ്... ഇല്ലെങ്കിൽ തേടി വന്നു പൊട്ടിച്ചിട്ട് പോയാലോ.....

ലൂക്ക റൂണിയെയും വിളിച്ചു കൊണ്ട് കഫെയുടെ സൈഡിലുള്ള ഡാൻസ് ഏരിയയിലേക്ക് നീങ്ങി......

പഴയ മെലഡീ സോങ്‌സ് ആണ് അവിടെ പ്ലേ ചെയ്യുന്നത്... അതിനൊപ്പം ഡാൻസ് കളിക്കുന്നവരുടെ കൂടെ അവരും കൂടി.. റൊമാന്റിക് സോങ്‌സ് ആണ് കൂടുതലും.. അവിടെ കളിക്കുന്നവരും couples ആണ്... അതിനിടയിൽ രണ്ട് സിംഗിൾസ്....

എങ്കിലും നിരാശ പാടില്ലല്ലോ... ആരുമില്ലാത്ത സ്ഥിതിക്ക് പരസ്പരം ജോടികൾ ആയികൊണ്ട് അവരും കൂടി.....

അതിനിടയിൽ ഓരോ മദാമ്മയെ വീതം ഇരുവരും എവിടെ നിന്നോ pair ആയി ഒപ്പിച്ചെടുക്കുകയും ചെയ്തു......

ഏറെ നേരം നീണ്ടു നിന്ന ആട്ടും പാട്ടും ഡാൻസും....

നേരം ഏറെ ഇരുട്ടിയിരുന്നു... എങ്കിലും തെരുവിലെ ആഘോഷങ്ങൾ അടങ്ങിയിട്ടില്ല... അവിടമുള്ളവർ തളർന്നിട്ടുമില്ല..
വീട്ടിൽ എത്താൻ ഒരുപാട് നേരം വൈകിയെന്നും ഇരുവർക്കും ബോധ്യമുണ്ട്...

എങ്കിലും അവിടെ നിന്നും പോകാമെന്നൊരു വാക്ക് റൂണിയിൽ നിന്നും വന്നില്ല...
ലൂക്ക അവനെ നിർബന്ധിച്ചതുമില്ല...
എല്ലാവർക്കുമൊപ്പം ആടിയും പാടിയും കയ്യിലെ ഫോണിൽ വീഡിയോ പകർത്തിയും അവരവിടെ കഴിച്ചു കൂട്ടി.....

ഏറ്റവും ഒടുവിൽ സ്വയം ചെറിയൊരു തളർച്ച തോന്നിയ നേരമാണ് റൂണി അവിടെ നിന്നും പുറത്തേക്ക് വന്നത്....
അവന് പിന്നാലെ അവിടുള്ളവരോട് യാത്ര പറഞ്ഞു കൊണ്ട് ലൂക്കയും.....

വെളിയിലെ പബ്ലിക് പൈപ്പിൽ നിന്നും കയ്യിലെയും മുഖത്തെയും പെയിന്റ് ഒരു വിധത്തിൽ ഇരുവരും തേച്ചു കഴുകി കളഞ്ഞു....

ഡ്രെസ്സിൽ പറ്റിപിടിച്ചത്  വീട്ടിൽ പോയി ശരിയാക്കിയെടുക്കാം...
കർത്താവെ... പുതിയ വെള്ള ഷർട്ട്‌ ആണ്... അമ്മച്ചി കൊല്ലാതിരുന്നാൽ മതിയായിരുന്നു.....

അവനൊരു നെടുവീർപ്പോടെ സ്വന്തം ദേഹത്തേക്ക് നോക്കി പിറുപിറുത്തു നിന്നതും റൂണി വെളിയിലുള്ള തണൽ മരത്തിന്റെ ചോട്ടിൽ ഇരിപ്പുറപ്പിച്ചിരുന്നു....

ലൂക്കയും അവനരികിലായി വന്നിരുന്നു.....

വഴിയരികുകളിലും സൈഡിലുള്ള തണൽ മര ചോട്ടിലുമെല്ലാം നിറയെ ആളുകൾ ഉണ്ട്....

അവിടമെല്ലാം ചെറു ബൾബുകൾ കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്...

അവിടുത്തെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ....
ഈയൊരു ഏരിയയിലേക്ക് കടന്നു കഴിഞ്ഞാൽ പിന്നെ വേറൊരു ലോകത്തേക്ക് കടന്നത് പോലെ തോന്നും.....

സമയം പോകുന്നത് നമ്മൾ അറിയുകയില്ല.... പുറത്തു നടക്കുന്ന കാര്യങ്ങളെ കുറിച്ചും ഒരു ഐഡിയ ഉണ്ടാവുകയില്ല... ഇവിടെയുള്ള തിരക്കുകളും ആളുകളെയും കണ്ട് കൊണ്ട് മെയിൻ റോഡിലേക്ക് കടന്നു കഴിഞ്ഞാൽ ചിലപ്പോൾ അന്തം വിട്ട് നിന്ന് പോകും....

റോഡിൽ ഒരു മനുഷ്യ കുഞ്ഞ് പോലും ഉണ്ടാവുകയില്ല... എന്നാൽ അവിടെ നിന്ന് തിരികെ നടന്നാലോ വീണ്ടും കടകളും ബാറുകളും ആളുകളുടെ തിക്കും തിരക്കും ബഹളവും....

ബാംഗ്ലൂരുമായി യാതൊരു ബന്ധവുമില്ലാത്ത ലോകം...!
റൂണി ചെറിയൊരു ചിരിയോടെ തനിക്ക് മുന്നിലൂടെ കടന്നു പോകുന്നവരെ നിരീക്ഷിച്ചു കൊണ്ടിരുന്നു.....

ഇടയ്ക്കെപ്പോഴോ അവൻ തനിക്ക് അരികിൽ ഇരിക്കുന്നവനെ നോക്കി... അവനും കാര്യമായി എന്തോ ആലോചിക്കുകയാണെന്ന് റൂണിക്ക് തോന്നി...

ഇരു കയ്യും പിന്നിലേക്ക് കുത്തിയൂന്നി ഇരിക്കുന്നവൻ... ചുണ്ടിൽ ചെറിയ ചിരിയുമുണ്ട്... ലൂക്കയുടെ കണ്ണുകൾ കഫെയുടെ ഉള്ളിൽ ആണെന്ന് അറിഞ്ഞതും റൂണിയും അവന് പിന്നാലെ ഉള്ളിലേക്കു ഒന്നെത്തി നോക്കി....

അവനിരിക്കുന്നിടത് നിന്നും നോക്കിയാൽ കഫെയുടെ സൈഡിലുള്ള പെയിന്റിംഗ് ഏരിയ കാണാം.... അവിടെ ചുമരിൽ കുറച്ചു മുൻപ് വരച്ചു ചേർത്ത ഡ്രാഗണിന്റെ ചിത്രത്തിൽ ആളുടെ കണ്ണ്...

ലൈറ്റ് വർക്കുകളുടെ വെളിച്ചത്തിൽ അതിന് വീണ്ടും ഭംഗിയെറി തിളങ്ങുന്നത് പോലെ തോന്നി റൂണിക്ക്... ശരിക്കും ജീവനുള്ളൊരു ചിത്രം പോലെ....
അതിന് തൊട്ട് താഴെയാണ് തങ്ങളുടെ കലാ സൃഷ്ടിയും..

" ഓഹ്... ദാരിദ്ര്യം തന്നെ... വെറുതെ കുളം ആകേണ്ടായിരുന്നു അല്ലെ... "

അവിടേക്ക് തന്നെ കണ്ണുകൾ പതിപ്പിച്ചു വിഷമം നിറഞ്ഞൊരു ഭാവത്തോടെ റൂണി സ്വയം പിറുപിറുത്തതും....

" ഹേയ്... കണ്ണ് കിട്ടാതിരുന്നോളും... "

അതെ ഭാവത്തിൽ വലിയൊരു നെടുവീർപ്പോടെ ആയിരുന്നു ലൂക്കിന്റെ മറുപടി....
അവന്റെ ഇരുപ്പിലും സംസാരത്തിലും റൂണിയൊന്ന് ചിരിച്ചു പോയി.... ഒപ്പം ലൂക്കയും...

അൽപ്പം നേരം പരസ്പരം സംസാരിച്ചിരുന്നതും റൂണി എന്തോ ഓർത്തെന്ന പോൽ ലൂക്കയെ നോക്കി....

"ഇസാ...."

കാര്യമായതെന്തോ സംസാരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ അത് പൂർത്തിയാക്കാൻ സമ്മതിക്കാതെ ഉയർന്ന റൂണിയുടെ ശബ്ദം....
ലൂക്ക പറഞ്ഞതെല്ലാം നിർത്തി വെച്ചു കൊണ്ട് സംശയം നിറഞ്ഞൊരു ഭാവത്തോടെ അവനെ നോക്കി.....

" എന്താണ്....? "

" Thanks.... "

കാര്യമറിയാനായി ചോദിച്ചതും റൂണിയിൽ നിന്നും വന്ന മറുപടി... റൂണിയിൽ മനസ് നിറഞ്ഞൊരു പുഞ്ചിരിയായിരുന്നു....
ലൂക്കയിൽ ചെറുതല്ലാത്തൊരു അമ്പരപ്പും....

" Thanks എന്തിനാണ്...? "

അടക്കി വെയ്ക്കാനാകാതൊരു കൗതുകത്തോടെ അവൻ ചോദിച്ചു പോയി.... സംസാരിക്കുന്നതുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യം ആണ്....
അതെന്തിന് വേണ്ടിയാണെന്നൊരു ചിന്തയായിരുന്നു അവനിൽ....

" ഇത്രയും ടൈം എന്റെ കൂടെ സ്പെൻഡ്‌ ചെയ്തതിനു... ഹോസ്പിറ്റലിൽ നിന്ന് വന്നതിനു ശേഷം വല്ലാത്ത ബോർ അടിയാണ്... സുഖം ഇല്ലെന്ന് പറഞ്ഞു ആദിയും ശിവയും ഒരിടത്തേക്കും കൂട്ടില്ല... അതൊന്നും പോരാതെ അവനൊരു ഡോക്ടർ മാഡത്തിനെയും കൂടെ അങ്ങോട്ട് പറഞ്ഞു വീട്ടിട്ടുണ്ടല്ലോ... അവളുടെ ടോർച്ചർ വേറെ....
രണ്ട് ദിവസമായി മര്യാദയ്ക്കൊന്ന് ഉറങ്ങിയിട്ട്.... സത്യം പറയാലോ.... ഇന്നിപ്പോൾ നിന്റെ കൂടെ ഇവിടെ ഇരിക്കുമ്പോൾ ആണ് ഞാനൊന്ന് ശ്വാസം വിടുന്നത് തന്നെ....
ഇന്ന് നീയെന്നെ കാണാൻ വന്നില്ലായിരുന്നെങ്കിൽ ഈ ദിവസവും അങ്ങനെ തന്നെ അവസാനിക്കുമായിരുന്നു...... "

റൂണി ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി...  അവന്റെ കഷ്ടപാടുകളും ഒറ്റപ്പെടലും ആണ് പാതി തമാശയിൽ കുറച്ചു വാക്കുകളിൽ പറഞ്ഞു നിർത്തിയത്....

അതെത്രയെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആണ് ഇന്ന് റൂണിക്കൊപ്പം സമയം ചിലവഴിക്കാൻ അവൻ തീരുമാനിച്ചതും....
എല്ലാം ചെറു ചിരിയോടെ കെട്ടിരുന്നുവെങ്കിലും ലൂക്ക് മറുപടിയൊന്നും പറഞ്ഞില്ല.....

നന്ദി വാക്ക് കേൾക്കണമെന്ന് അവൻ ആഗ്രഹിച്ചിരുന്നില്ല... അത്കൊണ്ട് തന്നെ അതിന് മറുപടിയുമില്ല....

എങ്കിലും റൂണിയോട് പറയാനായി മറ്റൊരു കാര്യം അവന്റെ മനസിലുണ്ടായിരുന്നു....

" Reychaa... ബില്ലു  ഓസ്‌ട്രേലിയലിലേക്ക് പോകുവാണ്...അവിടെ കോഴ്സ് പൂർത്തിയാക്കാനുള്ള അറേൻജ്മെൻറ്സ് എല്ലാം ആദി ചെയ്തിട്ടുണ്ട്... So... നെക്സ്റ്റ് week അവൾ പോകും... ഞാൻ ഇന്നാണ് അറിയുന്നത്.... റെയ്ച്ചനോട് പറയണമെന്ന് തോന്നി.... "

യാതൊരു മുഖവുരയും കൂടാതെയാണ് അവൻ സംസാരിച്ചു തുടങ്ങിയത്....
സമയം ആകുമ്പോൾ അറിയുന്നതിലും നല്ലതല്ലേ നേരത്തെ കാര്യങ്ങൾ അറിയുന്നത്....

വിഷമം ഉണ്ടെങ്കിൽ അതത്രയും കുറഞ്ഞു കിട്ടും....
താൻ അറിഞ്ഞ കാര്യം പറഞ്ഞു തീർത്തു കൊണ്ടവൻ അരികിൽ ഇരിക്കുന്നവനെ നോക്കി....

റൂണിയിൽ വലിയ ഞെട്ടലൊന്നും അവന് കാണാൻ കഴിഞ്ഞില്ല... പ്രത്യേകിച്ച് യാതൊരു ഭാവ മാറ്റവും ഉണ്ടായിരുന്നില്ല....

" ഹാ... പൊയ്ക്കോട്ടേ... "

ചെറിയൊരു നെടുവീർപ്പോടെയുള്ള വാക്കുകൾ മാത്രം ആയിരുന്നു മറുപടി.....

" റെയ്ച്ചനു വിഷമം ഉണ്ടോ...? "

" ഇല്ല...!"

ചെറിയൊരു സംശയത്തോടെ അവൻ ചോദിച്ചതും ഒറ്റ വാക്കിൽ മറുപടി കൊടുത്തു കൊണ്ട് റൂണി ലൂക്കിന് നേരെ തിരിഞ്ഞു....

ലൂക്കിന്റെ കണ്ണുകളും റൂണിയിൽ തന്നെ ആയിരുന്നു....
ചുണ്ടിൽ ചെറിയൊരു ചിരിയുമായി അരികിൽ ഇരിക്കുന്നവൻ... ഉള്ളിൽ സങ്കടത്തിന്റെ ഒരു കടൽ തന്നെ ഇരമ്പുന്നുണ്ട്....

എന്നിട്ടും എത്ര സമർത്ഥമായിട്ടാണ് മുഖത്ത് നോക്കി വിഷമം ഇല്ലെന്ന് നുണ പറയുന്നത്.......

" ആദിയോട് ദേഷ്യമുണ്ടോ....? "

റൂണിയിൽ തന്നെ നോട്ടമെയ്തു കൊണ്ട് ലൂക്ക് വീണ്ടും തന്റെ ചോദ്യമാവർത്തിച്ചതും അവനൊരു ചിരിയോടെ ഇല്ലെന്ന പോൽ തലയാട്ടി.....

" അവനോട് എനിക്ക് ഒരിക്കലും ദേഷ്യം തോന്നില്ല.... "

റൂണിയുടെ മനസിൽ നിന്നും വന്ന വാക്കുകൾ തന്നെ ആയിരുന്നു... ലൂക്കയെ നോക്കി പറഞ്ഞു കൊണ്ടവൻ നേരെ ഇരുന്നതും ലൂക്ക റൂണിയെ തന്നെ നോക്കിയിരുന്നു പോയി.....

" അവന്റെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിൽ ഇങ്ങനെ തന്നെ ചെയ്യുമായിരുന്നു... അന്നത്തെ അവസ്ഥയിൽ ഏതൊരാളും ചെയ്യുന്ന കാര്യങ്ങൾ മാത്രമേ അവനും ചെയ്തിട്ടുള്ളൂ... ഇന്നും അങ്ങനെ തന്നെ... ബില്ലുവിനോടുള്ള സ്നേഹം... അവളുടെ ഓർമകളെ കുറിച്ചുള്ള ഭയം..., എന്നോടുള്ള കുറ്റബോധം... എല്ലാം കൊണ്ടും വല്ലാത്തൊരു അവസ്ഥയിൽ ആണ് അവൻ....
അവനെ എനിക്ക് മനസിലാകും ഇസാ... അവനെ ഞാൻ മനസിലാക്കിയില്ലെങ്കിൽ എങ്ങനെയാണ് ഞാനൊരു നല്ല സുഹൃത്ത് ആവുന്നത്.... "

ആദിയെ പറ്റി റൂണി പറയുന്ന ഓരോ വാക്കുകളും ലൂക്ക ശ്രദ്ധയോടെ കേട്ട് കൊണ്ടിരുന്നു....

ആദിയെ ഒരിക്കലും അവനും കുറ്റം പറയുകയില്ല... അവന്റെ ചിന്തകളും രീതികളുമെല്ലാം വ്യത്യസ്തമാണ്..... എങ്കിലും നഷ്ടങ്ങൾ ഇരു കൂട്ടർക്കും ഒരുപോലെ തന്നെ ആണ്.....

ആദിക്ക് നഷ്ടപെട്ടത് തന്റെ പ്രിയപെട്ടവരെ ആയിരുന്നു... ആരും സ്നേഹിക്കാനില്ലാതെ വളർന്നു വന്നവനെ സ്നേഹിച്ചും ലാളിച്ചും വളർത്തിയെടുത്തൊരു മനുഷ്യനെയും... സ്വന്തം എന്ന് പറയാൻ ആകെയുണ്ടായിരുന്നോരു പെങ്ങളുടെ ജീവിതത്തിലെ നല്ലൊരു ഭാഗവും അതിനേക്കാൾ ഉപരി സ്വന്തം ജീവിതവും മറ്റുള്ളവരുടെ ചതിയാൽ നഷ്ടപ്പെട്ടപ്പോൾ.....

റൂണിക്ക് പ്രിയമുള്ളതെല്ലാം നഷ്ടപ്പെടുത്തിയത് അവന് വേണ്ടപ്പെട്ടവർ തന്നെ.....
രണ്ടിൽ ആരുടെ നഷ്ടം ആണ് കൂടുതലേന്ന് ചോദിച്ചാൽ പലപ്പോഴും ഉത്തരം ഇല്ലാതെ നിന്ന് പോകേണ്ടി വരും....

എങ്കിലും റൂണി എന്നും അവനൊരു അത്ഭുതം തന്നെ ആണ്....
ആദിയെ പോലെയല്ല... അയാൾ എല്ലാവരുടെയും അവസ്ഥ മനസ്സിലാകുന്നുണ്ട്.... എല്ലാവരെയും സ്നേഹിക്കുന്നുണ്ട്......

പക്ഷെ തിരികെ കിട്ടുന്നതോ നഷ്ടങ്ങൾ മാത്രം.....

ഇങ്ങനെയും ഒരാളെ ദൈവം പരീക്ഷിക്കുന്നത് എന്തിനാണ്.....?

" അവൾ പോട്ടെ റെയ്ച്ചാ... എല്ലാവർക്കും എന്തെങ്കിലുമൊരു നഷ്ടം ഉണ്ടാകും... ഇതും അങ്ങനെ ആണെന്ന് ഓർത്താൽ മതി....
പഴയ ഓർമ്മയൊന്നും അവളിലില്ല... രുദ്രനെ മാത്രം അവൾക്കറിയൂ... നിങ്ങളുടെ പ്രണയമൊക്കെ അറിഞ്ഞെങ്കിലും അതൊക്കെ ഒരു കെട്ടു കഥ പോലെയാണ് അവൾക്ക്....
പിന്നെയെന്തിനാ റെയ്ചൻ മാത്രം ആ ഓർമയിൽ ജീവിക്കുന്നത്... ഒന്നും വേണ്ട... നിങ്ങൾ ഇനിയും വിഷമിക്കേണ്ട... അവൾ പൊയ്ക്കോട്ടേ... അതാണ്‌ എല്ലാവർക്കും നല്ലത്..... "

റൂണിയെ ഇനിയും തകർന്ന് പോകുന്നൊരു അവസ്ഥയിൽ കാണാൻ ആഗ്രഹമില്ല... അത്കൊണ്ട് തന്നെ ലൂക്കിന്റെ വാക്കുകളും കടുപ്പം ആയിരുന്നു....

ഒരാളെ സ്നേഹിച്ചു പോയതിന്റെ പേരിൽ എല്ലാവർക്കും മുന്നിൽ കുറ്റക്കാരനായി... ചില നേരങ്ങളിൽ സഹതാപ കഥാ പാത്രമായി ജീവിക്കുന്നത് എന്തിനാണ്...?

ബെല്ലയ്ക്കു മാത്രം അല്ല... റേയ്ച്ചനും ഒരു ജീവിതം ഉണ്ട്... ആരും അതോർക്കില്ല... പക്ഷെ സ്വന്തം ജീവിതം മറന്നു കളഞ്ഞു കൊണ്ട്... സ്വന്തം സന്തോഷങ്ങളെയും ഉപേക്ഷിച്ചു... ഒരാളുടെ മാത്രം ഓർമയിൽ എത്ര നാൾ ജീവിക്കും....

ബില്ലുവില്ലെങ്കിൽ വേണ്ട... എല്ലാം അറിഞ്ഞിട്ടും അവൾക്ക് സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ വേണ്ട....
മറ്റൊരു ജീവിതത്തെ കുറിച്ച് റെയ്ച്ചന് ചിന്തിച്ചൂടെ.....

ഉള്ളിൽ തോന്നിയതെല്ലാം അതെ പോൽ തുറന്നു ചോദിച്ചു കൊണ്ടവൻ റൂണിയെ നോക്കി....

അതിനും ചെറു ചിരി മാത്രം ആയിരുന്നു റൂണിയുടെ മറുപടി.....

" എനിക്ക് കഴിയില്ല ഇസാ.... "

തീർത്തും നിസ്സഹായത നിറഞ്ഞ മുഖവുമായി ഇരിക്കുന്നവൻ.... ബെല്ലയെ മറന്നൊരു ജീവിതം ഉണ്ടാകില്ലെന്ന് തീരുമാനം എടുത്തത് പോലൊരു ഭാവം....

എന്ത് കൊണ്ട് കഴിയില്ല....?
പ്രണയം നഷ്ടമായവരൊന്നും ഇവിടെ സന്തോഷത്തോടെ ജീവിക്കുന്നില്ലേ...?! മുൻപുണ്ടായിരുന്നതിനേക്കാൾ ഏറെ സന്തോഷത്തോടെ അവർ ഇവിടെ ജീവിക്കുന്നില്ലേ....!?

ഒരായിരം ചോദ്യങ്ങൾ അവന്റെ തൊണ്ടക്കുഴിയിൽ വന്നു തറഞ്ഞു നിന്നു.
. എങ്കിലും അവനൊന്നു തന്നെ റൂണിയോട് ചോദിച്ചില്ല.....

അതല്ലാതെ തന്നെ തനിക്കുള്ള ഉത്തരം കിട്ടുമെന്നൊരു പ്രതീക്ഷ അവനിൽ ഉണ്ടായിരുന്നു......

" ബില്ലുവിനെ എന്റെ ജീവിതത്തിൽ ഞാൻ ആഗ്രഹിക്കുന്നില്ല... അവൾക്കെന്നെ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ വേണ്ട... ഞാൻ ഒരു ശല്യം ആവില്ല.....
പക്ഷെ അവളെ മറന്നൊരു ജീവിതം തിരഞ്ഞെടുക്കാൻ എനിക്ക് കഴിയില്ല....

ചിലപ്പോൾ മണ്ടത്തരമാവും... പക്ഷെ മനസ്സിൽ നിന്നും ഒന്നും പോവുന്നില്ലെടാ... അവൾ മാത്രം ആണ് മറന്നു പോയത്... എനിക്കെല്ലാം ഓർമയുണ്ട്....
ഞാൻ ആ ഓർമയിൽ ജീവിച്ചോളാം.... അതാണെന്റെ സന്തോഷം....
അതിന് ആരുടെയും അനുവാദം വേണ്ടല്ലോ ...അവളുടെ ഓർമയിൽ മരണം വരെ ഞാൻ ജീവിക്കും......

ബില്ലുവിന് പകരം മറ്റൊരാൾ ഒരിക്കലും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല....
എന്നെങ്കിലും ഒരിക്കൽ അങ്ങനെ സംഭവിച്ചാൽ അന്ന് റെയ്ജൻ അലോഷിയുടെ മരണം ആയിരിക്കും.....!"

റൂണിയുടെ വാക്കുകൾ അത്രേം ഉറപ്പ് നിറഞ്ഞതായിരുന്നു....
മറുപടിയായി ലൂക്കയിൽ വാക്കുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല....

അല്ലെങ്കിലും എന്ത് പറയാൻ ആണ്... ഒരുവളെ മാത്രം പ്രണയിച്ചു അവൾക്ക് വേണ്ടി മാത്രം ജീവിക്കുന്നൊരു മനുഷ്യൻ ആണ്...
അത്രയേറെ നോവുകൾ ഉണ്ടായിട്ടും അയാൾ അതെല്ലാം സഹിച്ചു നിന്നതും അവൾക്ക് വേണ്ടി തന്നെ....

അയാളുടെ പ്രണയവും ചിന്തകളും എല്ലാം വിത്യസതമാണ്...

തിരികെ ഒന്നും പ്രതീക്ഷിക്കാതെ  അത്രയും ഭ്രാന്തമായി ഒരാൾക്ക് മറ്റൊരാളെ സ്നേഹിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ഏറ്റവും വലിയ ഉത്തരം ആണ്.....

റെയ്ജൻ അലോഷി...!

തനിക്ക് മുന്നിൽ ഇരിക്കുന്ന മനുഷ്യനെ തന്നെ നോക്കിയിരിക്കെ ലൂക്കിൽ ഒരേ സമയം വേദനയും അത്ഭുതവും തോന്നിപോയി....

പിന്നീടൊന്നും തന്നെ അവൻ ചോദിച്ചതേയില്ല... റൂണിയും കൂടുതൽ ഒന്നും സംസാരിച്ചില്ല.... അവനെന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നത് പോലെ ലൂക്കിന് തോന്നി....

സൂക്ഷിച്ചു നോക്കിയാൽ ചുണ്ടിൽ ചെറു പുഞ്ചിരിയും കാണാം... അതിൽ നിന്ന് തന്നെ റൂണിയുടെ ഓർമകളിൽ ആരാണെന്ന് കൂടുതൽ തലപ്പുകയ്‌ക്കേണ്ട ആവശ്യവും ഇല്ല.....

പഴയ ഓർമ്മകൾ ചികഞ്ഞെടുക്കുന്നവന് അരികിൽ മൗനമായി അവനും കൂട്ടിരുന്നു......
അപ്പോഴും കഫെയുടെ ഉള്ളിൽ നിന്നുയരുന്ന സംഗീതം അവരുടെ ചെവിയിൽ പതിഞ്ഞു കൊണ്ടിരുന്നു.....

റൂണിയുടെ ഉള്ളം അത്രയും അടുത്തറിഞ്ഞു കൊണ്ട് അവന് വേണ്ടി പാടിയത് പോൽ ആരോ മൂളുന്ന മലയാളം വരികൾ.....

🎶തലോടും..
തനിച്ചേയിരിക്കെ നീ നെയ്ത മഞ്ഞോർമ്മകൾ.... .

വിലോലം ...
മനസിന്റെ താളിൽ നീ പെയ്ത നീർത്തുള്ളികൾ.....

വരും ജന്മമെൻ പാതി മെയ്യായി മാറീടേണം നീ....
അതല്ലാതെ വയ്യെൻ നെഞ്ചോരം...
നീ മാത്രം ..
ഉയിരേ.....ഇനിയും.... ..

കണ്ണീരാൽ നിൻ ചുണ്ടിൽ പൊൻമുത്തം
കാണാതെ നീ യാത്രയായ്... ..
കൈക്കുമ്പിൾ തൂകുന്ന മണ്ണാലെ
മൂടുന്നു നിൻ തൂമുഖം.. ...

നിറവോടെ നീ തന്നുവെല്ലാം ..
അതുമാത്രമാണെന്റെ സ്വന്തം
നെഞ്ചോരം..... നീ മാത്രം... ..
ഉയിരേ......ഇനിയും ............!🎶

( തുടരും..)

.......................................................................................

വായിച്ചു അഭിപ്രായം പറയുക....

മെയിൻ ആയിട്ടുള്ളവരെയൊക്കെ കൊണ്ട് വന്നിട്ടുണ്ട്....

നെക്സ്റ്റ് അപ്ഡേഷൻ Bfr തരാം... എനിക്കിതാണ് എഴുതാൻ തോന്നിയത്... 😌

WITH LOVE AMMU........

Weiterlesen

Das wird dir gefallen

8.9K 1.1K 27
?? : ഞാൻ തനിക് എതിരെ ഒരു case കൊടുകാൻ പോവാ ?? : എന്തിന് ?? :താൻ എന്റെ ഹൃദയം അടിച്ചു മാറ്റിയതിന് 😳😳😳
19.8K 2.5K 29
സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക്...
4.2K 446 14
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...
7K 1.3K 14
[ON GOING] Gooys! Ivide varu! 🌸My First story🌸 ആദ്യമായി നിന്നെ കണ്ടപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല..! നീ എന്റെ ജീവന്റെ പാതി ആയി മാറുമെന്ന്...🦋💗 Histor...