I CAN'T LOVE HIM... ????

By taekookiehyung786

52.2K 5.1K 20.3K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... More

I CAN'T LOVE HIM...120
I CAN'T LOVE HIM...121💞
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...126
I CAN'T LOVE HIM...127
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM...129 🎁
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...134
I CAN'T LOVE HIM...135
I CAN'T LOVE HIM...136
I CAN'T LOVE HIM...137 ⚔️
????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM...140 ⚔️
I CAN'T LOVE HIM..141
I CAN'T LOVE HIM..142
I CAN'T LOVE HIM...143
I CAN'T LOVE HIM...144
I CAN'T LOVE HIM....145
I CAN'T LOVE HIM...146
I CAN'T LOVE HIM...147
I CAN'T LOVE HIM...148
I CAN'T LOVE HIM...149
I CAN'T LOVE HIM...150
I CAN'T LOVE HIM...151 ✨
I CAN'T LOVE HIM...152
I CAN'T LOVE HIM...153
I CAN'T LOVE HIM...154
I CAN'T LOVE HIM...155
I CAN'T LOVE HIM...156
I CAN'T LOVE HIM..157
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM.. 162
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163

I CAN'T LOVE HIM...161

716 98 216
By taekookiehyung786

" ഫെലി...... "

രാവിലെ ഓഫീസിൽ പോകുന്നതിനു മുന്നോടിയയുള്ള കുളി കഴിഞ്ഞു തല തുവർത്തി ബാത്‌റൂമിൽ നിന്നിറങ്ങിയ നേരമാണ് ഡോറിൽ തുടർച്ചയായുള്ള മുട്ടുകൾ ഫിലിപ്പിന്റെ ചെവിയിൽ പതിയുന്നത്...

കയ്യിലിരുന്ന ടവൽ സൈഡിലെ ചെയറിൽ ഇട്ടു കൊണ്ടയാൾ റൂമിന്റെ ഡോർ തുറന്നതും മുന്നിൽ തന്നെ സെബാൻ നിൽക്കുന്നുണ്ടായിരുന്നു.....

" Good Morning... "

കയ്യിലൊരു കോഫി കപ്പുമായി നിൽക്കുന്നയാളെ ഫിലിപ് ചിരിയോടെ വിഷ് ചെയ്തു....

"Morning..."

തിരികെ വിഷ് ചെയ്യുന്നതിനൊപ്പം തന്റെ കയ്യിലിരുന്ന കോഫി cup വാങ്ങി ചുണ്ടോട് ചേർക്കുന്നയാളെ സെബാനൊന്ന് നോക്കി....

നേരം എട്ടു മണിയോട് അടുത്തിട്ടുണ്ടെങ്കിലും ഫിലിപ് കുളി കഴിഞ്ഞു ഇറങ്ങിയിരിക്കുന്നതേയുള്ളൂ... അരയിൽ ചുറ്റിയിരിക്കുന്ന ഒറ്റ ടവൽ മാത്രം ആണ് ആളുടെ വേഷം.....

ഓഫീസിൽ പോകാൻ നേരമായെങ്കിലും dress മാറുകയോ ready ആവുകയോ ചെയ്തിട്ടില്ല...സെബാൻ ആകട്ടെ തന്റെതായ പരിപാടികൾ എല്ലാം കഴിഞ്ഞു ഫുൾ ഗേറ്റപ്പിലും....

തലേന്ന് രാത്രി ഏറെ വൈകിയും വർക്കുകൾ ചെയ്തു തീർക്കുവാൻ ഉണ്ടായിരുന്നു ഫിലിപ്പിന്... രാത്രി മുറിയിൽ വെളിച്ചം വേണ്ടതിനാൽ അത് അസ്രിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് കൊണ്ട് ഇരുവരും വേറെ മുറികളിലായിരുന്നു ഉറങ്ങിയിരുന്നതും....

പതിവ് പോലെ രാവിലെ എഴുന്നേൽക്കുന്ന time ഫിലിപ്പിനെയും ഉണർത്താൻ ശ്രമിച്ചുവെങ്കിലും ക്ഷീണത്താൽ കിടന്നവൻ ഒന്നും തന്നെ അറിഞ്ഞതില്ല...

റൂം ഉള്ളിൽ നിന്നും ലോക്ക് ആയതിനാൽ സെബാന് അകത്ത് കയറാനും കഴിഞ്ഞിരുന്നില്ല...

ഓഫീസിൽ വർക്കുകൾ അധികമായിരിക്കുന്ന ടൈം ആണ്... സ്ഥിരമായി എത്തുന്ന ടൈമിൽ ഉത്തരവാദിത്തമുള്ളവർ തന്നെ അലസത കാണിക്കുന്നതിന്റെ മുഷിച്ചിൽ സെബാനിലുണ്ട്....

എന്നാൽ ഫിലിപ്പിന് അതും നിസാരം...യാതൊന്നിനെ പറ്റിയും ചിന്തിക്കാതെ... നേരം വൈകിയതിന്റെ ദൃതിപ്പാടുകൾ ഒന്നുമില്ലാതെ കയ്യിലിരുന്ന ചൂട് കോഫി മെല്ലെയൂതി ആസ്വദിച്ചു കുടിച്ചു കൊണ്ട് നിൽക്കുന്നയാൾ.....

സെബാന്റെ കണ്ണുകൾ ഫിലിപ്പിൽ തന്നെ തറഞ്ഞു നിന്നതും....

" Your eyes are on my body... sebaa...... "

കാതിൽ പതിഞ്ഞ ഫിലിപ്പിന്റെ ശബ്ദം.. സെബാൻ പതിയെ മുഖമുയർത്തി അയാളെ നോക്കി....

ഡോറിൽ ചാരി നിന്ന് കോഫി കുടിക്കുന്ന തിരക്കിൽ തന്നെയാണ് ഫിലിപ്....

സെബാന്റെ മുഖത്തേക്ക് നോക്കുന്നത് പോലുമില്ല... എങ്കിലും ചുണ്ടിൽ വിടരുന്ന കുസൃതി നിറഞ്ഞ പുഞ്ചിരി....

അതിൽ നിന്നും തന്റെ നോട്ടം അറിയുന്നുവെന്ന് പറയാതെ പറയുന്നൊരു ഭാവവും സെബാൻ കണ്ടു....

" Stubborn rascal.... "

സെബാൻ ദീർഘമായോന്ന് ശ്വസിച്ചു കൊണ്ട് പിറുപിറുത്തു...

ഓഫീസിൽ പോകാനുള്ള സമയം കടന്ന് പോയ്കൊണ്ടിരിക്കുന്നു... അതിനിടയിൽ വെറുതെ കിടന്നുറങ്ങി തന്റെ സമയം കൂടി നഷ്ടപ്പെടുത്തിയിട്ട് രാവിലെ തന്നെ പഞ്ചാരയുമായി ഇറങ്ങിയിരിക്കുന്നു....

കോഫി മൊത്തത്തിൽ കുടിച്ചു തീർത്ത് തനിക്ക് നേരെ നീട്ടിയ cup അൽപ്പം ബലമായി തന്നെ ആണ് സെബാൻ പിടിച്ചു വാങ്ങിയതും....

ഇഷ്ടക്കേട് നിറഞ്ഞ സെബാന്റെ മുഖം കാണുമ്പോഴും ഫിലിപിൽ സ്ഥിരം crazy സ്‌മൈൽ തന്നെ...

ഇങ്ങനെ ഓരോ കാര്യങ്ങളിൽ സെബാനെ ദേഷ്യം പിടിപ്പിക്കുന്നതും ഫിലിപ്പിന് എന്നെ ലഹരി പിടിച്ചു പോയിരിക്കുന്നു....

ഫിലിപിനെ ഒന്ന് അടിമുടി നോക്കി തിരിഞ്ഞു നടന്നതും സെബാൻ ഒന്ന് നിന്നു... ആ നേരമാണ് താൻ അവിടേക്ക് കയറി വന്നതെന്തിനാണെന്നുള്ള കാര്യം പോലും സെബാൻ ഓർക്കുന്നത്....

" ഫെലി.., വേഗം ready ആയി താഴേക്ക് വാ.........

പെട്ടന്ന് ഓർമ വന്നത് പോൽ നെറ്റിയിൽ ചെറുതായി ഇടിച്ചു കൊണ്ട് സെബാൻ പറഞ്ഞതും ഫിലിപ്പിന്റെ നെറ്റിയൊന്നു ചുളിഞ്ഞു....

അയാളൊരു സംശയത്തോടെ സെബാനെ നോക്കി....

" താൻ ഇന്നലെ പറഞ്ഞിരുന്നില്ലേ.. അസ്രിയെ നോക്കാൻ ഒരു ആയയെ അപോയിന്റ് ചെയ്ത കാര്യം.. അവർ താഴെ വന്നിട്ടുണ്ട്... താനൊന്ന് വന്നു സംസാരിക്ക്.... "

" Oh... "

സെബാൻ പറയുന്ന നേരമാണ് ഫിലിപ്പും അങ്ങനെയൊരു കാര്യം ഓർക്കുന്നത് തന്നെ....

ആദിയുമയുണ്ടായ തർക്കത്തിന് ശേഷം അസ്രിയുടെ അടുക്കൽ ആയയെ നിർത്തുന്ന കാര്യങ്ങൾ ഫിലിപ് വേഗത്തിൽ ആക്കിയിരുന്നു....

തന്റെ അടുത്തു നിന്നും  അസ്രിയെ നന്നായി പരിപാലിക്കുമെന്ന രീതിയിൽ നിർബന്ധപൂർവ്വം എടുത്തു കൊണ്ട് പോയ റേച്ചലിനോടുള്ള കുഞ്ഞ് വാശി കൂടിയായിരുന്നു ഫിലിപ്പിൽ....

ഒറ്റ ദിവസം കൊണ്ടാണ് ഒരുപാട് ആപ്ലിക്കേഷനുകളിൽ നിന്ന് ഒരാളെ സെലക്ട്‌ ചെയ്തു എടുത്തതും....

" താൻ കാര്യങ്ങൾ ഒന്നും പറഞ്ഞു കൊടുത്തില്ലേ.... "

വാതിലിൽ ഒരു കയ്യാൽ ചാരി നിന്ന് കൊണ്ടയാൾ സെബാനെ നോക്കി....

" ഞാൻ സംസാരിച്ചു.. എങ്കിലും താനൊന്ന് വന്നു കാണ്... അൽപ്പം വേഗത്തിൽ ആയിക്കോട്ടെ ഫെലി...We are already too late... Please .... "

" Okay.. Okay... Ten minute... ഞാൻ വരാം... "

വാച്ചിൽ സമയം നോക്കി സെബാൻ ദൃതി പിടിച്ചു തുടങ്ങിയതും ഫിലിപ് തന്റെ റൂമിനുള്ളിലേക്ക് വലിഞ്ഞു....

dress മാറുന്നതിനായി ഡോർ ക്ലോസ് ചെയ്യുന്നവനെ കണ്ട് കൊണ്ട് സെബാൻ താഴേക്കും.....

ടേബിളിന് മുകളിൽ തന്നെ dress അയൺ ചെയ്തു വെച്ചിരുന്നു....

ടവൽ മാറ്റി dress എടുത്തു അണിഞ്ഞു കഴിഞ്ഞതും മിററിനു മുന്നിലായി വന്നു നിന്ന് കൊണ്ട് ഫിലിപ് അതെല്ലാം ഒന്ന് സെറ്റ് ചെയ്തെടുത്തു....

ഏറ്റവും ഒടുവിൽ കോട്ട് കൂടി എടുത്തിട്ട് കഴിഞ്ഞതും മുടി ഹെയർ ജെൽ ചെയ്തു സെറ്റ് ചെയ്തു... ഒപ്പം തോളോട് ചേർന്ന് വളർന്നു കിടക്കുന്ന മുടി തന്റെ സ്ഥിരം സ്റ്റൈലിൽ മെസ്സി പോണി ടൈൽ ചെയ്തു ഒതുക്കി.....

അവസാനമായി ഷെൽഫിൽ നിന്നും സ്ഥിരമായി യൂസ് ചെയ്യുന്ന ബ്രാൻഡഡ് പെർഫ്യൂം കഴുത്തിനിരുവശത്തും സ്പ്രേ ചെയ്തതോടെ ഫിലിപ്പിന്റെ ഒരുക്കങ്ങൾ അവസാനിച്ചിരുന്നു....

ആവശ്യമുള്ള ഫയലുകളും തന്റെ ലാപ്ടോപ്പും ഓഫീസ് ബാഗിലാക്കി ഫിലിപ് ദൃതിയിൽ റൂമിനു വെളിയിലേക്ക് നടന്നു....

ഡോർ ലോക്ക് ചെയ്യുന്നതിന് മുന്നേ തന്നെ.. ബാൽക്കണിയുടെ ഡോർ ക്ലോസ് ചെയ്യുന്നതിലും റൂമിലെ ലൈറ്റ്സ് ഓഫ്‌ ചെയ്യുന്നതിലും ഫിലിപ് ശ്രദ്ധിച്ചിരുന്നു...

ഇല്ലെങ്കിൽ വൈകുന്നേരം വരുമ്പോൾ സെബാന്റെ വക അതിനുള്ളത് കിട്ടുമെന്ന് ഉറപ്പ്...

അവസാനമായി എല്ലാമോന്ന് നോക്കിയുറപ്പിച്ചു കഴിഞ്ഞു ഡോർ ലോക്ക് ചെയ്തു ഫിലിപ് താഴേക്ക് നടന്നു.....

സ്റ്റെയർ ഇറങ്ങി താഴെയെത്തിയതും ഹാളിലിരിക്കുന്ന സെബാൻ ഫിലിപ്പിന്റെ കണ്ണുകളിൽ പതിഞ്ഞു...

സെബാന്റെ തൊട്ട് മുന്നിലായി സോഫയിൽ ഇരിക്കുന്ന സ്ത്രീയെയും.....

ഇരുവരും കാര്യമായെന്തോ സംസാരിക്കുന്നുമുണ്ട്.... ഹാളിന്റെ അങ്ങേ തലയ്ക്കൽ ആയത് കൊണ്ട് തന്നെ ഫിലിപ്പിനു അതൊന്നും കേൾക്കാൻ കഴിയുമായിരുന്നില്ല.....

" Sebaa.... "

അവർക്കരികിലേക്ക് നടക്കുന്നതിനിടെ തന്നിലേക്ക് ശ്രദ്ധയകർഷിക്കാനെന്നോണം ഫിലിപ് പേരെടുത്തു വിളിച്ചതും സെബാൻ അയാളെയൊന്ന് തിരിഞ്ഞു നോക്കി....

പിന്നൊരു ചെറു ചിരിയോടെ സോഫയിൽ നിന്നും എഴുന്നേറ്റു... തൊട്ട് പിന്നാലെ ഫിലിപ്പിനെ കണ്ട വെപ്രാളത്തിൽ ആ സ്ത്രീയും സോഫയിൽ നിന്നും പിടഞ്ഞെഴുന്നേറ്റു.....

സെബാൻ അവരെയൊന്ന് നോക്കി കൊണ്ട് ഫിലിപ്പിന് നേരെ തിരിഞ്ഞു....

" ഇതാണ് താൻ സെലക്ട്‌ ചെയ്തയാൾ... ഇവരിന്ന് മുതൽ ഇവിടെ stay ചെയ്യാൻ തയ്യാറാണ്..... "

തനിക്കടുത്തേക്ക് പതുങ്ങി നിന്നവർക്ക് നേരെ കൈ ചൂണ്ടി കാണിച്ചു കൊണ്ടയാൾ ഫിലിപ്പിന് അവരെ പരിചയപ്പെടുത്തി....

" Namaste Sir.... "

അവരും അതിനൊപ്പം ചെറു ശബ്ദത്തോടെ പറഞ്ഞു കൊണ്ട് ഫിലിപ്പിന് നേരെ കൈകൾ കൂപ്പി....

ആള് അൽപ്പം പരിഭ്രമത്തിൽ തന്നെ ആയിരുന്നു... ഒരു പക്ഷെ ഫിലിപ്പിന്റെ മുഖത്തെ ഗൗരവം അവരെ ഭയപ്പെടുത്തിയിരിക്കാം....

പരിഭവം നിറഞ്ഞൊരു മുഖത്തോടെ നിൽക്കുന്നവരെ കാണെ സെബാനിൽ ചെറു ചിരി വിടർന്നുവെങ്കിലും ഫിലിപ്പിൽ വലിയ ഭാവ മാറ്റങ്ങൾ ഒന്നുമുണ്ടായിരുന്നില്ല....

സെബാന് അരികിൽ നിൽക്കുന്നവരെ അയാളോന്ന് അടിമുടി നോക്കി...

ആപ്ലിക്കേഷൻ ഫോമിൽ നിന്നും ഡീറ്റെയിൽസ് എടുത്തിരുന്നെങ്കിലും ആളെ നേരിൽ കാണുന്നത് ആദ്യം ആയിട്ടാണ്...

ബയോഡേറ്റയ്ക്ക് ഒപ്പമുണ്ടായിരുന്ന ഫോട്ടോയെക്കാൾ ഒരുപാട് മാറ്റമുണ്ട് നേരിൽ കാണുമ്പോൾ...

ഏകദേശം മുപ്പതു വയസിനോട് അടുത്തു മാത്രം പ്രായം തോന്നിക്കും...

സാരിയാണ് വേഷം... അൽപ്പം പഴഞ്ചൻ രീതിയിലുള്ള വസ്ത്രം ആണെങ്കിലും മുഷിപ്പ് തോന്നാത്ത വിധം അണിഞ്ഞിരിക്കുന്നു...

നന്നേ മെലിഞ്ഞു കാണുമ്പോൾ തന്നെ സാധു ഭാവം തോന്നുന്നൊരു പെണ്ണ്....

" തന്റെ പേരെന്താണ്....? "

തനിക്ക് മുന്നിൽ നിൽക്കുന്നവരെ അടിമുടിയൊന്ന് നോക്കിയതും മുഖത്തെ ഗൗരവം വിടാതെ തന്നെ ഫിലിപ് അവരെ നോക്കിയതും...

അതിന് മറുപടിയെന്നോണം അവരുടെ കണ്ണുകൾ സെബാനിലേക്ക് നീണ്ടു....

ഫിലിപ്പിന്റെ നോട്ടവും ഭാവവും ഗൗരവം ആയതിനാലാവാം അവർക്കല്പം ഭേദമായി തോന്നിയത് സെബാന്റെ ആശ്രയം തന്നെ....

" താൻ പേടിക്കുവൊന്നും വേണ്ട... പേര് പറയ്.... "

സെബാനിൽ നിന്നുതിർന്നത് ആശ്വാസമേകുന്ന തരത്തിൽ ഉള്ളതായിരുന്നു..... അവരൊരു ചെറു ചിരിയോടെ ഫിലിപ്പിന് നേരെ തിരിഞ്ഞു....

" Shubha..... "

വളരെ പതിഞ്ഞ സ്വരത്തിൽ വന്ന മറുപടി... അവരെയൊന്ന് നോക്കി അമർത്തി മൂളിയത് അല്ലാതെ ഫിലിപ് കൂടുതലൊന്നും ചോദിച്ചില്ല....

അവരെ പാടെ അവഗണിച്ചു കൊണ്ടയാൾ സെബാന് നേരെ തിരിഞ്ഞു....

" ഇവർക്ക് മുറിയൊന്നും കാണിച്ചു കൊടുത്തില്ലേ sebaa... "

അതെ ഗൗരവം നിറഞ്ഞ ചോദ്യം... അവർ എല്ലാം ഒരു അത്ഭുതം നിറഞ്ഞ ഭാവത്തോടെ നോക്കി നിന്നു....

" അസ്രിയുടെ റൂമിൽ തന്നെ അറേൻജ്മെൻറ്സ് ചെയ്തിട്ടുണ്ട്... സ്പെഷ്യൽ ആയിട്ടൊരു റൂം എന്തിനാണ്....? "

സെബാൻ ചോദിച്ചതും ഫിലിപ്പും അത് ശരി വെയ്ക്കുന്നത് പോൽ തലയാട്ടി...

കുഞ്ഞിനെ നോക്കാനായി എത്തിയ ആൾ ആണ്...

മുഴുവൻ സമയവും ശ്രദ്ധ വേണം.. അപ്പോൾ അതെ മുറിയിൽ തമാശമാക്കുന്നതാണ് ഏറ്റവും സൗകര്യം....

അവരത് നേരത്തെ പറഞ്ഞിരുന്നതുമാണ്... ബാക്കി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വന്നിരിക്കുന്നയാളുടെ ഡ്യൂട്ടി....

" ഇവിടെ കുട്ടിയെ നോക്കുന്നതല്ലാതെ വേറെ ജോലികളിൽ ഒന്നും ഇടപെടേണ്ട കാര്യം ഇല്ല... കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ഫുഡും ഉറക്കവും വൃത്തിയാക്കുന്നതും ഉൾപ്പെടെ എല്ലാം നന്നായി care ചെയ്യണം... and ആ റൂമും അവന്റെ സാധനങ്ങളും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം......

വീട്ടിലെ വേറെ റൂമുകളിൽ ഒന്നും കേറിയിറങ്ങാനോ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാനോ നിൽക്കരുത്....

നിങ്ങൾക്കിഷ്ടമുള്ള ആഹാരം കുക്ക് ചെയ്തു കഴിക്കാം... അതിനും കുഞ്ഞിന്റെ ഭക്ഷണ കാര്യങ്ങൾക്കും മാത്രമേ കിച്ചണിൽ കയറാവൂ..... കേട്ടല്ലോ... "

ഒരായിരം നിബന്ധനകൾ എണ്ണി പറയാനുണ്ടായിരുന്നു ഫിലിപ്പിന്... ഒരു മൈഡിനെ പോലും നിർത്താതെ അത്രയും പ്രൈവസി സൂക്ഷിച്ചിരുന്ന അവർക്കിടയിലേക്ക് ആദ്യമായാണ് യാതൊരു പരിചയവുമില്ലാത്ത ആൾ കടന്നു വരുന്നത്.....

തന്റെ വീട്ടിൽ മറ്റൊരാൾ താമസിക്കുന്നതിന്റെ എല്ലാ ബുദ്ധിമുട്ടും ഫിലിപ്പിൽ ഉണ്ടായിരുന്നു... പക്ഷെ ഇങ്ങനൊരു സാഹചര്യത്തിൽ ഇതല്ലാതെ മറ്റൊരു വഴിയുമില്ല.....

" ഓക്കേ ആണ് sir... കുഞ്ഞിന്റെ കാര്യങ്ങളെല്ലാം ഞാൻ നോക്കിക്കോളാം.. നിങ്ങൾ പേടിക്കേണ്ട.... "

മുന്നിൽ നിൽക്കുന്നവരുടെ ശബ്ദം... അതിനൊപ്പം തല കുലുക്കി അനുസരണയോടെ കേട്ട് നിൽക്കുന്ന ഭാവം....

ഫിലിപ്പിൽ ഒരു നെടുവീർപ്പ് ഉയർന്നു പോയി.....

" ഞങ്ങൾ എത്തുന്ന ടൈം കുറച്ചു വൈകും... അതുവരെയും കുഞ്ഞിന് അടുത്തു നിന്നും മാറരുത്..... and... ഞാൻ വീണ്ടും പറയുന്നു... വീട് ഇത്പോലെ തന്നെ വൃത്തിയായി സൂക്ഷിക്കണം... നിങ്ങളുടെ dress പോലും വാരി വലിച്ചിട്ടു മുറി വൃത്തികേടാക്കരുത്.... "

വീണ്ടും... വീണ്ടും ഓർമിപ്പിക്കുന്ന വാക്കുകൾ....

ജോലിക്കായി വന്നിരിക്കുന്നവൾ ഇപ്പോൾ പേടിയും പരിഭ്രമവും കൊണ്ട് തിരികെ ഓടുമെന്ന പോലെ.....

" ഫെലി.... "

സെബാൻ ഒരു ശാസനയോടെ വിളിച്ചു കൊണ്ട് കയ്യിൽ പിടിച്ച നേരമാണ് ഫിലിപ്പ് തന്റെ ഓര്മപ്പെടുത്തലുകളും നിർദ്ദേശങ്ങളും നിർത്തിയത് തന്നെ....

" ഞങ്ങൾ ഇറങ്ങുകയാണ് ശുഭാ...

ഇപ്പോൾ തന്നെ ഒരുപാട് ലേറ്റ് ആണ്... ഈവെനിംഗ് കാണാം... എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ താൻ ഞാൻ തന്ന നമ്പറിലേക്ക് വിളിച്ചാൽ മതി... താൻ കുഞ്ഞിന്റെ അടുക്കലേക്ക് പൊയ്ക്കോ..... "

ഹാളിന് സൈഡിലായുള്ള റൂമിനു നേരെ സെബാൻ വിരൽ ചൂണ്ടി....

അവിടെയാണ് അസ്രിയുടെ റൂം... രാത്രിയിൽ ഉറങ്ങാൻ ഒരല്പം ലേറ്റ് ആയത് ആളിത് വരെ ഉണർന്നിട്ടുമില്ല.....

അത്കൊണ്ട് തന്നെ എഴുന്നേൽക്കുമ്പോൾ ഇതുവരെ കാണാതൊരു പുതു മുഖത്തെ കാണുന്നവന്റെ പ്രതികരണം എന്താവുമെന്നും അതെങ്ങനെ ഡീൽ ചെയ്യണമെന്നുമൊക്കെ പറഞ്ഞു കൊടുത്തതിനു ശേഷം ആണ് സെബാൻ ഫിലിപ്പിനെയും കൂട്ടിയിറങ്ങിയത്.....

" Bye.... "

വാതിലിനരികിൽ വന്നു നിന്ന് കൊണ്ട് എത്തി നോക്കുന്നവളേ കണ്ട് സെബാൻ യാത്ര പറഞ്ഞെങ്കിലും ഫിലിപ് അപ്പോഴും ഒന്നും തന്നെ മിണ്ടിയില്ല.....

അവരെയൊന്ന് തറപ്പിച്ചു നോക്കി കൊണ്ടയാൾ കാറിൽ കയറി...

ശുഭ അവരെ രണ്ട് പേരെയും നോക്കി നിന്നു....

അവരെയും കൊണ്ട് കാർ ഗേറ്റ് കടന്നു കഴിഞ്ഞതും ഡോർ ലോക്ക് ചെയ്തു കൊണ്ട് ഉള്ളിലെ ഹാളിൽ എത്തിയവർ ചുറ്റിനും കണ്ണുകൾ പായിച്ചു കൊണ്ട് വീടൊന്ന് നിരീക്ഷിച്ചു....

പുറത്തു നിന്നും നോക്കിയാൽ വളരെ സിംപിൾ ആയ രീതിയിൽ പണി കഴിപ്പിച്ചിരിക്കുന്ന ഒരു ഇരുനില വീട്... എന്നാൽ ഉള്ളിൽ കയറിയാൽ പുറമെ നിന്ന് കാണുന്നത് പോലെ സിംപിൾ അല്ല....

അൽപ്പം ആഡംബരം നിറഞ്ഞത് തന്നെ ആണ്... വെള്ളയും നീലയും നിറങ്ങളിൽ അലങ്കരിച്ചിരിക്കുന്ന ഉൾഭാഗം....

ആ വീടിനുള്ളിലെ ഓരോ സാധനങ്ങൾക്കും വെള്ളയോ നീലയോ നിരമാണ്....

അവരുടെ കണ്ണുകൾ കൗതുകത്തോടെ ചുറ്റിനും അലഞ്ഞു.....

ഒരു പക്ഷെ വന്നു ഇത്രയും നേരം കഴിഞ്ഞപ്പോഴാണ് അവരൊന്ന് സമാദാനത്തോടെ ശ്വാസം എടുക്കുന്നത് പോലും....

ഇതുവരെ വല്ലാത്തൊരു ടെൻഷൻ ആയിരുന്നു... പിന്നെങ്ങനെ സമാധാനത്തോടെ ഭംഗി നോക്കും.....

ഉള്ളിലെ ഹാളിലേക്ക് കടക്കും നേരം ചുവരിൽ പിൻ ചെയ്തിരിക്കുന്ന ചിത്രങ്ങളിലേക്ക് അവരുടെ കണ്ണുകൾ നീണ്ടു.....

സെബാന്റെയും ഫിലിപ്പിന്റെയും പഴയ കാല ചിത്രങ്ങൾ ആണ് അതിലെന്ന് അവർക്ക് മനസിലായി....

എന്നാൽ കൂടെയുള്ള സ്ത്രീയെയും കുട്ടിയേയും അവർക്ക് പരിചിതം ആയിരുന്നില്ല.....

താൻ നോക്കാൻ വന്നിരിക്കുന്ന കുട്ടിയല്ല അതെന്ന് ഉറപ്പാണ്... കാരണം ചിത്രങ്ങൾക്ക് കുറച്ചു കാലത്തെ പഴക്കമുണ്ട്......

ചെറിയ നീല കണ്ണുകളുമായി ചിരിയോടെ നിൽക്കുന്ന കുഞ്ഞിന്റെ ഫോട്ടോയിലേക്ക് അവരൊരു കൗതുകത്തോടെ നോക്കി നിന്നു..

""സാറിന്റെ വൈഫും കുട്ടിയുമായിരിക്കാം..""

ചിത്രങ്ങളിലൂടെ വിരൽ ഓടിച്ചു കൊണ്ട് അവർ തന്റെതായ കണക്ക് കൂട്ടലുകൾ നടത്തി....

പിന്നെയും പല സംശയങ്ങൾ തോന്നിയെങ്കിലും അവിടെയുള്ള മറ്റൊരു കാര്യങ്ങളിലും ഇടപെടരുതെന്നും... അനുവദിച്ചു തന്നിരിക്കുന്നതല്ലാത്ത ഒരു വസ്തുക്കളും തൊടരുതെന്നുമുള്ള ഫിലിപ്പിന്റെ ഓർഡർ...

അതിനൊപ്പം ഹാളിലെ ഒരു മൂലയിൽ തന്നെ നോക്കിയിരിക്കുന്ന ചെറു ക്യാമറ കണ്ണുകളും കൂടെ ശ്രദ്ധയിൽ പെട്ടതും അവരൊരു നെടുവീർപ്പോടെ അസ്രിയുടെ റൂം ലക്ഷ്യമാക്കി നടന്നു....

" Sebaa... എനിക്കെന്തോ ഒരു നെഗറ്റീവ് ഫീൽ പോലെ... പെട്ടെന്നൊരു സെലെക്ഷൻ വേണ്ടായിരുന്നല്ലേ..... "

തനിക്ക് അരികിൽ ഇരുന്നു അസ്വസ്തയോടെ പിറുപിറുക്കുന്നവനെ കണ്ടതും സെബാൻ മടുപ്പോടെ ഒന്ന് തല കുടഞ്ഞു കൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധ തിരിച്ചു....

പുതിയ ആയയെ ഏൽപ്പിച്ചു തിരികെ കാറിൽ കയറിയ സമയം മുതൽ ഇതേ സംസാരം മാത്രമാണ് ഫിലിപ്പിനുള്ളത്....

അവരുടെ കാര്യത്തിൽ ഒട്ടും തൃപ്തി വരാത്തത് പോലെ... അതിന്റെ കാരണവും സെബാന് അറിയാം...

അവർക്കിടയിലേക്ക് തീർത്തും അപരിചിതമായൊരു വ്യക്തി ആദ്യം ആയിട്ടാണ്....

ചിലപ്പോൾ അസ്രിയുടെ കാര്യം ആയത് കൊണ്ടാകാം.. സാധാരണ സ്റ്റാഫുകളുടെ കാര്യത്തിൽ ഉണ്ടാവുന്നതിനേക്കാൾ ആവലാതി കൂടുതൽ...

പരിജയം ഇല്ലാത്തയാളുകളോടൊപ്പം കംഫർട് ആവുന്നതിൽ ആദിയേക്കാൾ മോശം ആണ് ഫിലിപ്പും....

കുറച്ചു സമയം വേണ്ടി വരും....

" എന്റെ ഫെലി.., താൻ തന്നെയല്ലേ അവരെ സെലക്ട്‌ ചെയ്തത് പിന്നെ എന്താണ് prblm....

എനിക്കിഷ്ടായി.. ഞാനും സംസാരിച്ചതല്ലേ... ആളൊരു പാവം ആണ്... കുഞ്ഞുങ്ങളെ നോക്കി നല്ല എക്സ്പീരിയൻസും ഉണ്ട്... അസ്രിയെ അവർ നന്നായി നോക്കിക്കോളും... താൻ തന്റെയീ ടെൻഷൻ ഒന്ന് നിർത്ത്..... "

ഫിലിപ്പിന്റെ തോളിൽ ചെറുതായി ഒന്ന് തട്ടികൊണ്ടാണയാൽ പറഞ്ഞത്... സെബാനിൽ നല്ല വിശ്വാസം ആയിരുന്നുവെങ്കിലും അയാളുടെ ഉറപ്പുള്ള വാക്കിലും ഫിലിപ്പിന്റെ ടെൻഷൻ കുറഞ്ഞിരുന്നില്ല....

" എന്നാലും ഒന്ന് കൂടെ ആലോചിച്ചിട്ട് മതിയായിരുന്നു.... "

വീണ്ടും എന്തോ അബദ്ധം പറ്റിയെന്നൊരു ഭാവത്തോടെ ഫിലിപ്പ് പിറുപിറുത്തു...

വല്ലാത്തൊരു അസ്വസ്തയോടെ അയാൾ നെറ്റിയിൽ വിരലുകൾ ചേർത്തു...

" ഓക്കേ... എങ്കിൽ ഒന്ന് കൂടി ആലോചിച്ചിട്ട് മതിയായിരുന്നല്ലോ... തനിക്കിന്ന് കൂടെ അവനെ മന്ഷനിൽ നിർത്തമായിരുന്നു... അവിടെ നന്നായി നോക്കാൻ ആദിയുണ്ടല്ലോ..."

സെബാൻ പറഞ്ഞതും ഫിലിപ് അയാളെയൊന്ന് നോക്കി....

ഡ്രൈവിങ്ങിൽ മാത്രമാണ് ശ്രദ്ധയെങ്കിലും മുഖത്തെ ചെറു ചിരിയിൽ നിന്നും തന്നെ പരിഹസിക്കുന്നതാണെന്ന് വ്യക്തം.....

ഫിലിപ്പിന്റെ കണ്ണുകൾ ഒന്ന് ചുരുങ്ങി..

" അവിടെ നിർത്താൻ റേച്ചൽ ചോദിച്ചപ്പോൾ സമ്മതിച്ചത് നീ തന്നെയല്ലേ... ഞാൻ അപ്പോഴും No പറഞ്ഞതാണ്.. നീ കേട്ടില്ല... പെങ്ങളോടുള്ള സ്നേഹം ആയിരുന്നില്ലേ... എന്നിട്ടിപ്പോൾ എന്തായി... ആ തലതിരിഞ്ഞ ചെറുക്കന്റെ അഹങ്കാരം മുഴുവൻ ഞാൻ നിന്ന് സഹിക്കേണ്ടി വന്നു... "

" He is our son.. Pheli....

ഇങ്ങനെയാണോ സംസാരിക്കേണ്ടത്.... "

ഇഷ്ടക്കേടോടെ ഇരുന്നു പിറുപിറുക്കുന്നവനെ സെബാനൊരു ശാസനയോടെ നോക്കി....

എങ്കിലും അസ്രിയുടെ കാര്യത്തിൽ ആദിയുടെ നാവിൽ നിന്നും ആവശ്യത്തിലേറെ വാങ്ങി കൂട്ടിയ ഫിലിപ്പ് അതൊന്നും കേട്ട ഭാവമേ ഉണ്ടായിരുന്നില്ല.....

വാശിയുടെ കാര്യത്തിൽ അപ്പനും മകനും തുല്യരാണ്.....

" അതെ... സ്വന്തം മോനായിപ്പോയി... ഇല്ലെങ്കിൽ ഒറ്റയടിക്ക് ഉറക്കിയേനെ ഞാൻ... അഹങ്കാരി.... "

ഫിലിപ്പ് നെറ്റിയിൽ കയ്യൂന്നിയിരുന്നു പിറുപിറുത്തു... അയാൾക്കുള്ളിൽ ആദിയുടെ പെരുമാറ്റത്തോടുള്ള അമർഷം ആയിരുന്നുവെങ്കിലും ഫിലിപ്പിന്റെ വാക്കുകളിൽ സെബാൻ ചിരിച്ചു പോയിരുന്നു......

ആരുമാരും നല്ലത് അല്ല... പ്രത്യക്ഷത്തിൽ ഒത്തു ചേരില്ലെങ്കിലും വില്യം ഫാമിലിയെ മൂന്ന് തലമുറയും ഈയൊരു കാര്യത്തിൽ ഒറ്റകെട്ട് ആണ്.....

അഹങ്കാരം.., ദേഷ്യം.., വാശി...!!

അതിപ്പോൾ വല്യപ്പൻ ആണെങ്കിലും അപ്പൻ ആണെങ്കിലും മകൻ ആണെങ്കിലും കട്ടയ്ക്ക് നിന്നോളും....

ഈയൊരു കാര്യം കൊണ്ട് തന്നെ fernandez William ന്റെ മകനും കൊച്ചു മകനും ആണ് ആദിയും ഫിലിപ്പുമെന്ന് ഒരു DNA ടെസ്റ്റിന്റെയും ആവശ്യം ഇല്ലാതെ ആർക്കും തിരിച്ചറിയാം...

മൂന്ന് പേരും ഇതിൽ അത്രയും ഒത്തൊരുമയാണ്....

സെബാൻ അത് തമാശയായി തന്നെ ഫിലിപ്പിനോട് പറയുകയും ചെയ്തു... ഫിലിപ് അതിന് മറുപടിയൊന്നും തന്നെ പറഞ്ഞില്ല... സെബാനെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് തിരിഞ്ഞിരുന്നു....

പിന്നീട് അതികം സംസാരമൊന്നും ഉണ്ടായിരുന്നില്ല.... സെബാൻ കൂടുതലായി ഒന്നും ചോദിക്കുവാനും മുതിർന്നില്ല...

എന്നാൽ അൽപ്പം നേരം കഴിഞ്ഞതും എന്തോ ഓർത്തെന്ന പോൽ ഫിലിപ് സംശയത്തോടെ സെബാന് നേരെ തിരിഞ്ഞു.....

" sebaa... എനിക്കൊരു സംശയം ഉണ്ട്...ആദിയുടെ കാര്യത്തിൽ നമുക്ക് എന്തെങ്കിലും മിസ്റ്റേക്ക് പറ്റിയതാണെങ്കിലോ..... "

ഫിലിപ്പിന്റെ പെട്ടെന്നുള്ള വാക്കുകളിൽ സെബാന്റെ നെറ്റി ചുളിഞ്ഞു....

അയാളൊരു സംശയത്തോടെ ഫിലിപ്പിനെ നോക്കി.... ഇതുവരെ ഉണ്ടായിരുന്നത് പോലെ ഇറിറ്റേറ്റഡ് ആയിരുന്നില്ല ഫിലിപ്...

തീർത്തും ഗൗരവം നിറഞ്ഞൊരു ഭാവം...

" എന്ത് mistake പറ്റിയെന്നാണ്... താൻ തെളിച്ചു പറയ്.... "

സെബാൻ കാര്യമെന്തെന്ന് അറിയാനുള്ളൊരു കൗതുകത്തോടെ ചോദിച്ചതും ഫിലിപിൽ ചെറു നിശ്വാസമുതിർന്നു.....

" I mean... അസ്രി യഥാർത്ഥത്തിൽ ആദിയുടെ കുട്ടിയല്ലെങ്കിലോ....."

" What.... "

തിരികെ അൽപ്പം ശബ്ദത്തിൽ ഞെട്ടലോടെയുള്ള മറു ചോദ്യം ആയിരുന്നു മറുപടി.....

ഫിലിപ്പിന്റെ ചോദ്യത്തിൽ നിന്നുണ്ടായ ഷോക്കിൽ നിന്നാവാം... സെബാന്റെ കാലുകൾ വേഗത്തിൽ ബ്രേക്കിൽ അമർന്നതും കാർ വലിയൊരു ശബ്ദത്തോടെ നിരത്തിൽ നിന്നു പോയി......

" സെബാ... തനിക്ക് എന്താണ്..? "

" അത് വിട്... താൻ എന്താണ് പറഞ്ഞത്.... "

ഫിലിപ് പറഞ്ഞതൊന്നും കേൾക്കാതെ സെബാൻ തന്റെ ചോദ്യം ആവർത്തിച്ചു.....

ഫിലിപ്പിൽ നിന്നും തീരെ പ്രതീക്ഷിക്കാത്തൊരു ചോദ്യം ആണ്......

" തനിക്കിപ്പോൾ ഇങ്ങനെ തോന്നാൻ കാരണം എന്താണ്...DNA റിപ്പോർട്ട്‌ താനും കണ്ടതല്ലേ ഫെലി..... "

സെബാന്റെ വാക്കുകളിൽ ചെറു നീരസം നിറഞ്ഞു പോയി.....

എന്നാൽ ഫിലിപ്പിന്റെ ഉള്ളിലെ സംശയം അത്രയും കനപെട്ടത് തന്നെ ആയിരുന്നു.....

"നമുക്കൊന്നും അറിയില്ല sebaa... അന്നും മറ്റൊരാൾ പറയുന്നത് കേട്ട് നമ്മൾ അവനെ അവിശ്വസിക്കുകയായിരുന്നു... ഇവിടെയും ഒരു DNA റിപ്പോർട്ട്‌ കൊണ്ട് നമ്മൾ വിശ്വസിക്കുന്നു.... അതിൽ കൂടുതൽ ഒന്നുമറിയില്ല.... ആദി അത്രയും ഉറപ്പിച്ചു പറയുന്ന സ്ഥിതിക്ക് എനിക്കും എന്തോ സംശയം.... ഈ റിപ്പോർട്ട്‌ അതും ഫേക്ക് ആയിക്കൂടെ...

തനിക്ക് തോന്നുന്നുണ്ടോ അസ്രി വീണ്ടും ജീവിതത്തിലേക്ക് വരുമെന്ന് തോന്നുന്നൊരു സമയം ആദി വെറുതെയിരിക്കുമെന്ന്... ഒഴിവാക്കാൻ നൂറു കാരണങ്ങൾ നോക്കും അവൻ...

എന്തെങ്കിലും ഒരു കച്ചിതുരുമ്പ് കിട്ടിയാൽ അവൻ അതിൽ പിടിച്ചു കയറും...വീണ്ടും DNA ടെസ്റ്റിന് തയ്യാറാണെന്ന് അവൻ എന്റെ മുഖത്ത് നോക്കിയാണ് വെല്ലു വിളിച്ചത്.... അവനത്രയും ഉറപ്പോടെ പറയുന്നുവെങ്കിൽ എന്തോ കാര്യം ഉണ്ട്.....

എവിടെയോ എന്തോ നമുക്ക് തെറ്റു പറ്റിയത് പോലെ.."

തന്റെയുള്ളിൽ തോന്നിയ സംശയം അത്പോൽ ഫിലിപ് സെബാനോട് തുറന്നു പറഞ്ഞു ....

ഫിലിപ്പിന്റെ സംശയം ന്യായം ആണ്... ആദിയുടെ സ്വഭാവ രീതികൾ നന്നായി അറിയുന്നവൻ അങ്ങനെ സംശയിച്ചു പോകുന്നതിൽ അത്ഭുതമില്ല....

ഫിലിപ്പിനൊപ്പം ഒരു നിമിഷം സെബാനും മൗനം ആയി ചിന്തയിലാണ്ടു.....

അസ്രിയെ ഒഴിവാക്കാനായി ആദി എന്തും ചെയ്യും.. പക്ഷെ ഒരിക്കലും സത്യം ആയതിനെ അസത്യമാക്കാൻ അവൻ ശ്രമിക്കില്ല.... ചെയ്യുന്ന കാര്യങ്ങളിൽ എന്തും ഒരു ന്യായം ഉണ്ടവന് .....

ഒരു പക്ഷെ അസ്രിയെ ദ്രോഹിക്കാതെ ഒഴിഞ്ഞു മാറി പോകുന്നതിനു പിന്നിലെ കാരണവും ഇത് തന്നെ ആയിരിക്കുമോ...?

" ഫെലി.., അങ്ങനെയൊരു സംശയം തനിക്കുണ്ടെങ്കിൽ അത് നമുക്ക് ക്ലിയർ ചെയ്തെടുത്താൽ പോരെ .... "

കുറച്ചു നേരം ഒന്നാലോചിച്ചതും ഉള്ളിൽ തെളിഞ്ഞൊരു ആശയവുമായി സെബാൻ ഫിലിപ്പിന് നേരെ തിരിഞ്ഞതും ഫിലിപ്പിന്റെ നെറ്റി ചുളിഞ്ഞു.....

" എങ്ങനെ ക്ലിയർ ചെയ്യും...? "

ഫിലിപ് ചോദ്യ ഭാവത്തോടെ സെബാനെ നോക്കി... സെബാന്റെ മനസിലെ ചിന്തകളൊന്നും അയാൾക്ക് മനസിലായിരുന്നില്ല... എന്നാൽ സംശയത്തോടെ നോക്കിയതും സെബാന്റെ ചുണ്ടിലെ പുഞ്ചിരി.....

അതിൽ നിന്നും അയാൾ പറഞ്ഞു വരുന്നതെന്തെന്ന് ഫിലിപ്പും മനസിലാക്കിയെടുത്തിരുന്നു......

" വീണ്ടും ഒരു DNA ടെസ്റ്റ്‌ നടത്തുന്നതിനെ കുറിച്ച് ആണോ താൻ പറയുന്നത്.... "

ഫിലിപ് ഒരു അമ്പരപ്പോടെ ചോദിച്ചതും സെബാൻ ചിരിയോടെ അതേയെന്നൊരു ഭാവത്തോടെ തലയാട്ടിയിരുന്നു... അത് കാണെ ഫിലിപ്പിലും ചെറു ചിരി വിടർന്നു....

" ആഹാ.. നല്ല ഐഡിയ ആണല്ലോ... വേഗം അവന്റെ അടുത്തു ചെന്ന് പറയ്... ടെസ്റ്റിന് നിന്ന് തരാൻ.... അവൻ അങ്ങനെ തന്നെ അനുസരിക്കും.... "

നല്ല ബെസ്റ്റ് മോൻ അല്ലെ.....

പാതി പരിഹാസം നിറഞ്ഞ ഭാവത്തോടെ സെബാനെ ഒന്ന് പുച്ഛിച്ചു കൊണ്ട് ഫിലിപ് ചുണ്ടുകൾ കോട്ടി.....

എന്നാൽ സെബാൻ അത്കൊണ്ടും നിർത്താൻ തയ്യാറായിരുന്നില്ല.....

"" അതിന് അവനോട് പറയണമെന്ന് ഞാൻ പറഞ്ഞില്ലല്ലോ... അവനറിയാതെയും ടെസ്റ്റ്‌ നടത്താം.... ചെറിയൊരു മുടി നാരു കൊണ്ട് പോലും ഈസി ആയി കണ്ട് പിടിക്കാവുന്നതേയുള്ളൂ..... ""

വളരെ നിസ്സാരമായൊരു ഭാവത്തോടെ പറയുന്ന സെബാൻ.... ഫിലിപ് അയാളെയൊന്ന് അടിമുടി നോക്കി.....

" Sir എന്താണ് ഉദ്ദേശിക്കുന്നത്..അതൊന്ന് ക്ലിയർ ചെയ്യാമോ.... "

" അതായത്... തനിക്ക് ടെസ്റ്റ്‌ നടത്തി ക്ലിയർ ചെയ്യണമെന്നുണ്ടെങ്കിൽ ആദി അറിയാതെ ടെസ്റ്റ്‌ നടത്താനുള്ള ഓപ്ഷൻ ഉണ്ട്....

നമ്മുടെ കൂടെ ഇസയുണ്ടല്ലോ.... അവനോടൊന്ന് പറഞ്ഞാൽ ഇതൊക്കെ ഈസി ആയി ഒപ്പിച്ചു തരും... തന്റെ സംശയവും മാറും....എങ്ങനെയുണ്ട് എന്റെ ഐഡിയ.... "

സെബാൻ തന്റെ ഉള്ളിലുദിച്ച ബുദ്ധി പറഞ്ഞതും ഫിലിപ് അയാളെ ദയനീയമായി  കൈകൾ കൂപ്പി ഒന്ന് തൊഴുതു പോയി....

" എന്റെ പൊന്ന് സെബാ... തനിക്ക് വല്ലാതെയാണല്ലോ....അവനോട് സംസാരിച്ചപ്പോൾ എന്റെ മനസിൽ തോന്നിയൊരു സംശയം ഞാൻ അങ്ങ് പരഞ്ഞെന്നേയുള്ളൂ... അതിന് നീ ഇത്രയും വലിയ ബുദ്ധിയൊന്നും ഇങ്ങോട്ട് ഉപദേശിച്ചു തരല്ലേ.... എല്ലാം വിട്ടേക്ക്... ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല... താനൊന്നും കേട്ടിട്ടുമില്ല.... "

Dna ടെസ്റ്റ്‌ നടത്തണം പോലും... അതും ആ കുരുത്തം കെട്ട ചെറുക്കന്റെ സഹായം തന്നെ ചോദിക്കണം.....അതിന്റെയൊരു കുറവും കൂടിയേ ബാക്കിയുള്ളൂ....

എല്ലാം കൊണ്ടും നല്ല സമയമാണല്ലോ....

" Oh.. God..... "

സഹികെട്ടെന്ന പോലെ ഫിലിപ് തലയിൽ കൈ വെച്ചു പോയതും...

എല്ലാം കേട്ടിരുന്ന സെബാന്റെ ചുണ്ടുകൾ വിടർന്നു......

താൻ പറഞ്ഞതൊന്നും നടക്കുന്ന കാര്യങ്ങൾ അല്ലെന്ന് അയാൾക്ക് അറിയാം....

ഇസയെ കൂട്ട് പിടിച്ചു ഒന്നും ചെയ്യാനും കഴിയില്ല... ആദിയിൽ നിന്നും ഒന്നും മറയ്ക്കാനും കഴിയില്ല....

പിന്നെന്തിനു പറഞ്ഞുവെന്ന് ചോദിച്ചാൽ ഫിലിപ്പിനെ വെറുതെ ദേഷ്യം പിടിപ്പിക്കുക.....

അത്ര തന്നെ.....

" അപ്പോൾ തനിക്ക് സത്യം അറിയേണ്ടേ...? "

ചുണ്ടിൽ പൊട്ടിവന്ന ചിരിയെ കടിച്ചു പിടിച്ചു കൊണ്ടയാൾ തന്നോടുള്ള ദേഷ്യത്താൽ ഇരുന്നു പിറുപിറുക്കുന്നവനെ നോക്കി....

" സെബാ.... "

ശാസന നിറഞ്ഞൊരു വിളിയോടെയുള്ള നോട്ടമായിരുന്നു മറുപടി....

ഫിലിപ്പിന്റെ ക്ഷമ നശിച്ചുള്ള ഇരുപ്പ് ആണ്....ഇനിയും താൻ സംസാരിച്ചു കഴിഞ്ഞാൽ എന്തെങ്കിലുമൊക്കെ പറഞ്ഞു പോകുമെന്ന് ഉറപ്പ്.....

" Come on ഫെലി....I'm just kidding... താൻ സീരിയസ് ആവാതെ... it's just fun..... "

Fun....!!

തമാശയാണോ ഇത്...

തന്റെ തോളിൽ തട്ടി സമാധാനിപ്പിക്കുന്നവനെ ഫിലിപ്പ് ഒന്ന് തറപ്പിച്ചു നോക്കി.....

ഓഫീസിലേക്ക് പോകാൻ ലേറ്റ് ആയതിന്റെ പേരിൽ പഴി കേൾക്കാനായി ഒന്നും തന്നെ ബാക്കിയില്ല.....

അത്രയും ദൃതി പിടിച്ചിരുന്നവൻ താനൊരു സംശയം പറഞ്ഞതിന്റെ പേരിൽ റോഡരികിൽ കാർ നിർതിയിട്ട് ഇത്രയും നേരം ബുദ്ധി ഉപദേശിച്ചിട്ട് ഇപ്പോൾ തമാശയാണ് പോലും.....

" Such a crazy.... "

ഫിലിപ് ഒരു അമർഷത്തോടെ ചുണ്ടുകൾ കോട്ടി...

എല്ലാം കേട്ടുവെങ്കിലും അതൊന്നും തന്നെ ബാധിക്കുന്നില്ലെന്നൊരു ഭാവം ആയിരുന്നു സെബാനിൽ അപ്പോഴും.....

" താനിങ്ങനെ ഓവർ react ചെയ്യുന്നതെന്തിനാ... താനൊരു സംശയം പറഞ്ഞു... ഞാൻ അതിനനുസരിച്ചുള്ള മറുപടിയും തന്നു... അത്രേയുള്ളൂ....

എന്റെ ഫെലി...., ആദി ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞെന്ന് വെച്ച് താൻ അതിങ്ങനെ ചിന്തിച്ചു കൂട്ടി ഇരിക്കുവൊന്നും വേണ്ട....

അസ്രി ആദിയുടെ കുഞ്ഞു ആണെങ്കിലും അല്ലെങ്കിലും അതൊന്നും നമ്മളെ ബാധിക്കുന്ന കാര്യം അല്ല....

അവനിപ്പോൾ നമ്മുടെ കുഞ്ഞാണ്.. ഇനിയങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും... ആദി അവനെ അക്‌സെപ്റ് ചെയ്യുന്നില്ലെങ്കിൽ ചെയ്യേണ്ട... അവന് കുഞ്ഞിനെ കൊടുക്കുന്നുമില്ല....

അവനെ നമ്മൾ വളർത്തും....

ഇവിടെ ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ അവനെയും കൂട്ടി നമ്മൾ ഇവിടെ നിന്നും പോകും.... ദൂരെ എവിടെയെങ്കിലും പോയി ജീവിക്കും..... പോരെ.... "

ആദിയുടെ കുഞ്ഞായി വളർത്തണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും... എത്ര സമയം എടുത്താലും അവനൊരു രീതിയിലും അതിന് തയ്യാറാവില്ലെന്ന് ഉറപ്പായതോടെ ഉള്ളിലുണ്ടായിരുന്ന ആഗ്രഹം ഉപേക്ഷിച്ചതാണ്......

അസ്രിയെ സ്നേഹിക്കാൻ കഴിയില്ലെങ്കിൽ ആദി ഒരിക്കലും അവനെ സ്വീകരിക്കേണ്ട... അവൻ തങ്ങളുടെ കുഞ്ഞായാൽ മതി... തന്റെ അച്ഛനും അമ്മയും ആരാണെന്ന രഹസ്യം അസ്രി ഒരിക്കലും തങ്ങളിൽ നിന്ന് അറിയുകയുമില്ല.....

ഫിലിപ്പിനെ സമാധാനിപ്പിക്കാൻ എന്നോണം തന്റെ ഉള്ളിലുള്ളതെല്ലാം പറഞ്ഞു കൊണ്ട് ഒരു ചോദ്യ ഭാവത്തോടെ സെബാൻ അയാളെ നോക്കി.......

ഫിലിപ്പ് അതിനും മറുപടിയൊന്നും തന്നെ പറഞ്ഞില്ല... സെബാനെയൊന്ന് തറപ്പിച്ചു നോക്കി കൊണ്ടയാൾ മുഖം തിരിച്ചു കളഞ്ഞു.........

കാര്യമൊക്കെ പറഞ്ഞിട്ടും ദേഷ്യം മാറിയില്ലെന്ന് പറയുന്നത് പോലെയൊരു ഭാവം.... സെബാനിൽ നെടുവീർപ്പ് ഉയർന്നു പോയി......

" താനൊന്ന് ചിരിക്കെടോ....."

സെബാനിൽ നിന്നുയർന്ന ദയനീത നിറഞ്ഞ ആവശ്യം..... ഫിലിപ് പുറത്തെ കാഴ്ചകൾ മതിയാക്കി അയാൾക്ക് നേരെ തിരിഞ്ഞു......

" ഒന്ന് drive ചെയ്യുമോ.. we are already to ലേറ്റ്.... "

അതിനും ഗൗരവം നിറഞ്ഞൊരു മറുപടിയായിരുന്നു.....

തന്നെ നോക്കികടുപ്പം നിറഞ്ഞ വാക്കുകളാൽ മറുപടി തന്ന് നിൽക്കുന്നവനെ കാണെ സെബാന്റെ മുഖത്തും തെല്ലൊരു പരിഭവം നിറഞ്ഞു....

ആൾ ദേഷ്യത്തിൽ ആണ്... ഇത്രയുമൊക്കെ സംസാരിച്ചിട്ടും കുറയുന്നില്ലെങ്കിൽ...ഉള്ളിലെ ചിന്തകൾ അൽപ്പം സീരിയസ് തന്നെ....

ഒപ്പം ഇന്നത്തെ തന്റെ സ്റ്റാഫുകളുടെ അവസ്ഥ ഓർക്കവേ സെബാനിൽ എന്തെന്നില്ലാത്ത സഹതാപം നിറഞ്ഞു....

ഫിലിപ് ദേഷ്യത്തിൽ ആണെങ്കിൽ അന്നത്തെ ദിവസം ഓഫീസിൽ ഒരാൾക്കും സമാധാനം ഉണ്ടാവില്ല.... work ചെയ്തു അവർ മടുക്കും അത്ര തന്നെ....

" പാവങ്ങൾ.... "

സഹതാപത്തോടെ ഒന്ന് തല കുടഞ്ഞു കൊണ്ട് സെബാൻ കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു....

ഫിലിപ് അപ്പോഴും മൗനമായി പുറം കാഴ്ചകളിൽ ആയിരുന്നു....

എല്ലാം കണ്ടുവെങ്കിലും സെബാൻ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല...

ഓഫീസിൽ എത്താൻ ഇനിയും സമയമുണ്ടല്ലോ.... പതിയെ സംസാരിച്ചു നോക്കാം.....

ഒന്നും മിണ്ടാതെ മൗനത്തെ കൂട്ട് പിടിച്ചു തനിക്ക് അരികിൽ ഇരിക്കുന്നവനെ നോക്കവേ സെബാന്റെ ഉള്ളം മന്ത്രിച്ചു......

............................................................................

" അലക്സിച്ചായോ..... "

റൂമിനു വെളിയിൽ നിന്നും പ്രത്യേക ഈണത്തിൽ ഉയർന്ന വിളി.... ബാഗിലായി തന്റെ ഡ്രെസ്സുകൾ അടുക്കി വെച്ച് കൊണ്ടിരുന്നവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു....

പിന്നിലേക്ക് തിരിഞ്ഞു അവനെ ഉള്ളിലേക്കായി ക്ഷണിക്കുന്നതിനു മുന്നേ തന്നെ ഡോറിന് അടുത്ത് നിന്ന് തല മാത്രം ഉള്ളിലിട്ട് നിന്നവൻ അകത്തേക്ക് കയറി കഴിഞ്ഞിരുന്നു.....

മുഴുവൻ പല്ലും വെളിയിൽ കാണുന്നൊരു ചിരിയോടെ തനിക്കരികിലേക്ക് ചാടി വരുന്നവൻ....

അലക്സ് ഒരു ചിരിയോടെ തല കുടഞ്ഞു കൊണ്ട് തന്റെ പണിയിലേക്ക് കടന്നതും നോഹ അവനരികിലായി ബെഡിൽ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു....

മുൻപൊക്കെയും അലക്സിന്റെ നിഴൽ കണ്ടാൽ വന്ന വഴി തിരിച്ചോടി കളയുന്നവൻ ആണ്.... എന്നാൽ ഇപ്പോൾ കുറച്ചു ദിവസങ്ങളായി ആ പഴയ പേടിയൊന്നും നോഹയിൽ ഇല്ല....

വീട്ടിനുള്ളിലെ പണികളെല്ലാം കഴിഞ്ഞാൽ അവൻ അലക്സിന്റെ പിന്നാലെയുണ്ടാവും... മിഖായേലിന്റെ കഥകൾ ചോദിച്ചു ചുറ്റിപറ്റി നടക്കും......

കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ MK യുടെ വലിയ ആരാധകൻ ആയി മാറിയിരിക്കുകയാണ് അവൻ....

അലക്സ് തിരികെ പോകുമ്പോൾ കൂടെ പോകണം... മിഖായേലിനെ ഒന്ന് നേരിൽ കണ്ട് സംസാരിക്കണം....

ഇപ്പോൾ അത് മാത്രമാണ് അവന്റെയുള്ളിലെ ആഗ്രഹവും......

" Hmm... എന്താ ഇവിടെ.... "

തന്റെ ബെഡിൽ വന്നിരുന്നു ചെറു ചിരിയോടെ തന്നെ നോക്കിയിരിക്കുന്നവനെ കാണെ അലക്സ് അവന് നേരെ ഒന്ന് പിരികമുയർത്തി....

വന്നിരിക്കുന്നത് എന്തിനാണെന്ന് അറിയാം.. അവന് എന്താണ് തന്നോട് പറയാനുള്ളതെന്നും അറിയാം... എങ്കിലും ഒന്നുമറിയാത്തൊരു ഭാവത്തിൽ അലക്സ് അവനെ നോക്കി.....

" അലക്സിച്ചായൻ എന്താ ചെയ്യുന്നേ.... "

ബെഡിൽ നിരത്തിയിട്ടിരിക്കുന്ന ഡ്രെസ്സുകൾ ഓരോന്നായി മടക്കി ബാഗിൽ എടുത്തു വെയ്ക്കുന്നവനെ കാണെ നോഹ ഒരു സംശയത്തോടെ അവനെ നോക്കി.....

തന്നോട് ചോദിച്ച ചോദ്യം ഒന്നും അവൻ മൈൻഡ് ചെയ്തതേയില്ല....

ബെഡിൽ ഇരുന്നു അലക്സിന്റെ പ്രവർത്തികളെ നിരീക്ഷിക്കുകയായിരുന്നു അവൻ.....

ഒറ്റ നോട്ടത്തിൽ അലക്സ് അവിടെ നിന്നും പോകുവാനുള്ള തയ്യറെടുപ്പ് നടത്തുന്നതായി തോന്നിയവന്.....

പുലർച്ചെ തന്നെ പോകണമെന്ന് യാസറിന്റെ ഓർഡർ ഉള്ളതാണല്ലോ.... എന്നാൽ അതിന് ശേഷം സേവി സംസാരിച്ചു ഒത്തു തീർപ്പ് ആക്കിയതൊന്നും അലക്സ് അറിഞ്ഞിട്ടുമില്ല.....

" Oh... യാസറപ്പ പറഞ്ഞത് കൊണ്ട് ഇവിടെ നിന്ന് പോകാനുള്ള തയ്യാറെടുപ്പ് ആണോ...? അലക്സിച്ചായൻ ബാംഗ്ലൂരിലേക്ക് തിരിച്ചു പോകുവാണോ.... "

ചെറിയൊരു ചിരിയോടെ അവൻ അലക്സിയെ നോക്കി... എങ്കിലും മറുപടിയൊന്നും കിട്ടിയിരുന്നില്ല... അലക്സി അവന്റെ ചോദ്യം കേട്ടതായി പോലും ഭാവിച്ചില്ല....

തന്നെ പരിഗണിക്കാതെ നിൽക്കുന്നവനെ കാണെ നോഹയുടെ കണ്ണുകൾ ഒന്ന് കൂർത്തു.....

" അലക്സിച്ചായാ... ഒന്ന് പറയുന്നുണ്ടോ...ഇവിടെ നിന്ന് തിരിച്ചു പോകുവാണോന്ന്.... "

അലക്സിന്റെ തോളിൽ പിടിച്ചു ശക്തിയായി കുലുക്കി കൊണ്ടായിരുന്നു ചോദ്യം... അലക്സിനാകട്ടെ ദേഹത്തു ഒരു ഉറുമ്പ് വന്നിരുന്നു ഇക്കിളിയാക്കുന്നൊരു ഭാവവും...

" അടങ്ങി ഇരിക്കെടാ.... "

നെറ്റിയൊന്ന് ചുളിച്ചു  അലക്സ് തന്റെ കൈ കുടഞ്ഞു കൊണ്ട് നോഹയെ അടർത്തി മാറ്റി....

അലക്സിന്റെ ഭാഷയിൽ അതൊരു നീക്കിയിരുത്തൽ ആയിരുന്നു....

എന്നാൽ അതിന്റെ ശക്തിയിൽ ബെഡിലേക്ക് തെറിച്ചു മറിഞ്ഞു വീണവൻ പരിഭവത്താൽ വീർത്തൊരു മുഖവുമായി എഴുന്നേറ്റിരുന്നു......

" ഒരു കാര്യം ചോദിച്ചാൽ ഇങ്ങനെയാണോ മറുപടി തരുന്നത്.... യാസറപ്പാക്ക് നല്ല ബുദ്ധി തോന്നിയിരുന്നെങ്കിൽ എന്റെ പ്രായത്തിലൊരു അനിയൻ കൂടി അച്ചായന് ഉണ്ടായേനെ....

അങ്ങനെ വരാത്തതിന് ദൈവം കൊണ്ട് തന്നതാ എന്നെ... ചുരുക്കി പറഞ്ഞാൽ നിങ്ങൾക്ക് ജനിക്കാതെ പോയ നിങ്ങളുടെ അനിയന്റെ പ്രായം ഉള്ളൂ എനിക്ക്...

എന്നിട്ടാണോ എന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നത്.... "

നിങ്ങൾക്ക് കണ്ണിൽ ചോര ഇല്ല അച്ചായാ..

അലക്സിന്റെ ശക്തിയിൽ നന്നായി പുറമിടിച്ചാണ് വീണിരിക്കുന്നത്....

ബെഡിലാണെങ്കിലും നല്ല ശക്തിയിൽ തന്നെ....

അവനൊന്നു പിറുപിറുത്തു കൊണ്ട് നടുവും തിരുമി നേരെയിരുന്നു....

" നീയെന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്...?"

അലക്സ് ഒരു ചോദ്യ ഭാവത്തോടെ അവനെ നോക്കി....

ഗൗരവം നിറഞ്ഞവന്റെ ചോദ്യം കേൾക്കെ തനിയെ ഉള്ള സംസാരം നിർത്തി നോഹയും അലക്സിനു നേരെ തിരിഞ്ഞു.....

" അലക്സിച്ചായൻ പോകുവാണോയെന്ന് നോക്കാൻ വന്നതാ... "

പരിഭവം വിട്ട് മാറാതെയുള്ള മറുപടി...

അലക്സ് ഒരു നിശ്വാസത്തോടെ ചുണ്ടോന്ന് കോട്ടി....

" കണ്ടിട്ട് നിനക്ക് എന്ത് തോന്നുന്നു.... "

കയ്യിലിരുന്ന അവസാന ഡ്രെസ്സും ബാഗിൽ അടുക്കി വെച്ചു കൊണ്ടാണ് ചോദ്യം...

റൂമിൽ തന്റെതായി ഉണ്ടായിരുന്നതെല്ലാം ബാഗിൽ പാക്ക് ചെയ്തു കഴിഞ്ഞിരിക്കുന്നു....

നോഹ എല്ലായിടവും ഒന്ന് നോക്കി കൊണ്ട് അലക്സിനു നേരെ തിരിഞ്ഞു....

" പപ്പ അപ്പോഴത്തെ ദേഷ്യത്തിന് വെറുതെ പറഞ്ഞതാണ്... അപ്പോഴേക്കും അലക്സിച്ചായൻ അതും കേട്ട് ഇറങ്ങിപ്പോയാൽ എങ്ങനെ ആണ്... പിന്നെന്തിനാ ഇത്രയും ദിവസം ഇവിടെ നിന്ന് കഷ്ടപ്പെട്ടത്... തമ്മിലുള്ള പിണക്കം മാറ്റണമെന്നോ പപ്പയുടെയും മമ്മയുടെയും കൂടെ നിൽക്കണമെന്നൊന്നും ആഗ്രഹമില്ലേ... അവരോട് ഒരു വാക്ക് സംസാരിക്കണമെന്ന് പോലും ഇത്രയും ദിവസമായിട്ടും തോന്നിയില്ലേ.... "

നോഹയിൽ ഒരു വല്ലായ്മ നിറഞ്ഞു പോയിരുന്നു....

യാസർ തലേ ദിവസം തങ്ങളോടായി പറഞ്ഞതൊന്നും തന്നെ അവൻ അലക്സിനോട് പറഞ്ഞില്ല....

അതിനും മുന്നേ അലക്സിന്റെ മനസ്സറിയണമെന്ന് തോന്നിയവന്.....

രണ്ട് പേർക്കും ആവശ്യത്തിലധികം വാശിയുണ്ടെന്ന് അറിയാം.. എങ്കിലും ഒരു വിട്ട് വീഴ്ചയ്ക്ക് തയ്യാറായാൽ തീരാവുന്ന പ്രശ്നമേയുള്ളൂ....

സ്വന്തം ഭാഗത്തെ തെറ്റ് ആയിരുന്നിട്ടും അതിനൊന്നും തയ്യാറാകാതെ ദേഷ്യത്തിന്റെ പുറത്തു പറഞ്ഞൊരു വാക്കിന്റെ മേൽ അത്ര മേൽ വാശി കാണിച്ചു എല്ലാം മറന്നു സ്വയമേ ഇറങ്ങി പോകാൻ ശ്രമിക്കുന്നവൻ....

നോഹ ഒരു സങ്കടത്തോടെ അലക്സിയെ നോക്കി....

അലക്സിൽ ഒരു രീതിയിൽ ഉള്ള മാറ്റവും ഉണ്ടായിരുന്നില്ല...

നോഹയുടെ മുഖത്തെ സങ്കടം എന്തിനാണെന്നും അലക്സിക്ക് നന്നായി അറിയാം.... എങ്കിലും അവൻ അതിനെ ഗൗനിക്കുന്നില്ല....

" തമ്മിലുള്ള പിണക്കം മാറ്റണമെന്നും സംസാരിക്കണമെന്നും എനിക്ക് മാത്രം തോന്നേണ്ട കാര്യം അല്ല.

പപ്പ പറഞ്ഞതൊക്കെ നീയും കേട്ടതല്ലേ... ഒരു തെറ്റ് ചെയ്തു.... അതിന് എന്തൊക്കെ പ്രായശ്ചിത്തം ചെയ്യണം....ഒരു പരിധി കഴിഞ്ഞു എന്തിനോടും മടുപ്പ് ആവും... അത്രേയുള്ളൂ... "

അലക്സ് ഗൗരവത്തോടെ പറഞ്ഞു കൊണ്ട് നോഹയെ നോക്കി....

നോഹയുടെ മുഖം സങ്കടത്തിൽ നിന്നും നീരസത്തിലേക്ക് മാറിയിരുന്നു....

കാരണം...അലക്സിന്റെ വാക്കുകളെ പൂർണമായി ഉൾകൊള്ളാൻ അവന് സാധിക്കുകയില്ല......

ചെയിത തെറ്റിന് പ്രായശ്ചിത്തം ചെയ്‌തെന്നോ... എന്ത് പ്രായശ്ചിത്തം ആണ്......

യാസറിനോട് മനസ് തുറന്നൊന്നു മിണ്ടാൻ പോലും ശ്രമിക്കാത്തവൻ പറഞ്ഞ വാക്കുകൾ....

" അച്ചായൻ എപ്പോഴെങ്കിലും പപ്പയോട് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ടോ....വെറുതെ കഥ പറയുന്നത് പോലെയല്ല..

ചെയ്യുന്നത് ഞാനിത് വരെ കണ്ടിട്ടില്ല.... ഇവിടെയുണ്ടായ പ്രശ്നങ്ങളിൽ സഹായിക്കുന്നത് ആണെങ്കിൽ അതെങ്ങനെയാണ് പ്രായശ്ചിത്തം ആവുന്നത് അച്ചായാ...... "

നോഹയുടെ വാക്കുകളിൽ അൽപ്പം ഗൗരവം കലർന്നിരുന്നു....

അലക്സിയെ അവൻ ചോദ്യം ചെയ്യുക തന്നെയാണ് ഉണ്ടായത്......

അവിടെ നടന്നതിലെല്ലാം അവനും സാക്ഷി ആണ്... യാസറിനൊപ്പം വാശി വെച്ചിരിക്കുകയല്ലാതെ തന്റെതായ രീതിയിൽ പിണക്കം മാറ്റാനോ.. സംസാരിക്കാനോ തയ്യാറാകാതെ നിന്നവൻ......

ഒടുവിൽ ദേഷ്യത്തിൽ പറഞ്ഞു പോയൊരു വാക്കിന്റെ പേരിൽ മുഴുവൻ കുറ്റവും യാസറിൽ ചുമത്തി ഇറങ്ങി പോകാനൊരുങ്ങിയാൽ എങ്ങനെ സമ്മതിച്ചു കൊടുക്കും......

ഇതിലും ഭേദം യാസറപ്പ തന്നെ ആണ്... ഇത്രയൊക്കെ തെറ്റ് ചെയ്തിട്ടും.. ക്ഷമിക്കാൻ കഴിയില്ലെന്ന് ഉറപ്പ് പറഞ്ഞിട്ടും സേവിച്ചായൻ പറഞ്ഞപ്പോൾ വീണ്ടും ഒരു അവസരം കൊടുക്കാൻ തയ്യാറായി....

പക്ഷെ അലക്സിച്ചായൻ എന്താ ഇങ്ങനെ...?

ഇനി എപ്പോഴും പറയുന്നത് പോലെ മിഖായേലും അവിടുത്തെ ജീവിത രീതികളും കൊണ്ട് ആളുകളെ സ്നേഹിക്കുന്നത് പോലും മറന്നു പോയോ.....?

ആളുകളെ കൊന്നും പേടിപ്പിച്ചും ശീലിച്ചു പോയി മനസൊക്കെ കല്ലായി പോയോ.... അതുകൊണ്ടാണോ ഒരു മതിലിനുപ്പറം സ്വന്തം അച്ഛനും അമ്മയും ഉണ്ടായിട്ടും അവരോടൊന്നു സംസാരിക്കാൻ പോലും കൂട്ടാക്കാത്തത്......

അവരുടെ സ്നേഹം പോലും തിരിച്ചറിയാനുള്ള കഴിവ് ഇല്ലാതായിപ്പോയോ.....?

ഒരു നിമിഷം അലക്സിയുടെ വാക്കുകൾ നോഹയിൽ വല്ലാത്തൊരു നീരസം നിറച്ചു......

അലക്സിയെ അവനിഷ്ടം ആണ്... എന്നാൽ അതിലേറെ പ്രിയപ്പെട്ടതാണ് ആ വീടും അവിടുള്ളവരും....

ആരുമില്ലാതിരുന്ന തനിക്ക് ഒരു ജീവനും ജീവിതവും നൽകിയവർ.....

അവരോടുള്ള കടപ്പാടിനെക്കാൾ വലുതല്ല അവനൊന്നും.....

അത് കൊണ്ട് തന്നെ ആവും തന്റെ ഉള്ളിലെ തോന്നലുകളെല്ലാം അവൻ അലക്സിയുടെ മുന്നിൽ വിളിച്ചു കൂവിയത്....

അവിടെ നിന്ന് പോകുന്നത് തടയുന്നതിൽ ഉപരി താൻ പറയുന്ന വാക്കുകളിലൂടെ അലക്സ് സ്വയം തെറ്റ് തിരുത്തി ചിന്തിക്കുമെന്നവൻ കരുതി.....

എന്നാൽ.... നോഹ പ്രതീക്ഷിച്ചൊരു പ്രതികരണം ആയിരുന്നില്ല അലക്സിൽ നിന്നുണ്ടായത്......

തന്നെ ചോദ്യം ചെയ്തു നിൽക്കുന്നവനെ അലക്സി ഒരു ഇഷ്ടക്കേടോടെ നോക്കി... തന്നെ ഉപദേശിച്ചു വന്നവനുള്ള മറുപടി അവന്റെ കവിളിൽ ആഞ്ഞടിച്ചു കൊണ്ടാണ് അലക്സി നൽകിയത്.....

തീരെ പ്രതീക്ഷിക്കാതെ കിട്ടിയ പ്രഹരത്തിൽ നോഹ പിന്നിലേക്കായി വേച്ചു പോയി... എങ്കിലും സൈഡിലെ ടേബിളിൽ കൈകൾ അമർത്തി പിടിച്ചു കൊണ്ടവൻ വീഴാതെ പിടിച്ചു നിന്നു.....

കവിളിൽ ചെവിയടക്കം വലിഞ്ഞു മുറുകി പൊട്ടുന്നൊരു വേദന തോന്നിയിരുന്നു അവന്... നീറി പുകയുന്നത് പോലെയൊരു വേദന.....

നിമിഷ നേരങ്ങൾ കൊണ്ട് അവന്റെ മുഖവും ചെവിയും അടക്കം ചുവന്നു വന്നു... ചുണ്ടിന്റെ ഒരു ഭാഗം ചെറുതായി തൊലിയടർന്ന് പൊട്ടി....

വേദന സഹിച്ചു പിടിച്ചു കൊണ്ട് നേരെ നോക്കിയതും...

തന്നെ ദേഷ്യത്തിൽ തുറിച്ചു നോക്കി നിൽക്കുന്നവനെ കാണെ നോഹയുടെ കണ്ണുകൾ നിറഞ്ഞു.....

യാസറിന്റെയും ഹന്നയുടെയും വളർത്തു പുത്രൻ ആണവൻ... അലക്സിയെ സ്വന്തം തന്റെ സ്വന്തം ചേട്ടനെ പോലെ തന്നെയാണ് അവൻ കണ്ടതും.....

അതുകൊണ്ടാണ് എല്ലാം വിട്ടെറിഞ്ഞു പോകുന്നുവെന്ന് തോന്നിയൊരു നേരം തടഞ്ഞു നിർത്താനായി ശ്രമിച്ചതും....

എന്നാൽ അതിന് കിട്ടിയ മറുപടി......

സങ്കടത്താൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... ദേഷ്യത്തിൽ നിന്നിരുന്ന അലക്സി അതൊന്നും തന്നെ ശ്രദ്ധിച്ചതുമില്ല.....

നോഹ തന്നെ കുറ്റപ്പെടുത്തിയത് മാത്രം ആയിരുന്നു അവന്റെ മനസിൽ.....

" എന്റെ കുടുംബ കാര്യങ്ങളിൽ ഇടപെടാൻ നീയാരാണെടാ...?

എവിടെയോ തെണ്ടി തിരിഞ്ഞു നടന്ന നിന്നെ വിളിച്ചു കയറ്റി കിടക്കാൻ സ്ഥലവും കുറച്ചു ആഹാരവും തന്ന് കഴിഞ്ഞാൽ അതിനർത്ഥം ഈ വീട്ടിലെ കാര്യങ്ങളിൽ മുഴുവൻ കാര്യങ്ങളിൽ കേറി ഇടപെടാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നല്ല....

ഇവിടുത്തെ ജോലികൾ ചെയ്തു ഇവിടെ നിന്ന് കിട്ടുന്ന ശമ്പളത്തിൽ ജീവിക്കുന്ന വെറുമൊരു കൂലി....

അത്രേയുള്ളൂ നീ... കുറച്ചു സ്വാതന്ത്ര്യം തന്നെന്നു കരുതി എന്റെ തലയിൽ കയറി നിരങ്ങിയാലുണ്ടല്ലോ... വിവരം അറിയും.....

നീ യാസറിന്റെ അനുസരണയുള്ള നായ ആയാൽ മതി... അലക്സിയെ ഉപദേശിക്കാൻ ആയിട്ടില്ല..... "

അലക്സി ദേഷ്യത്തോടെ അവനെ നോക്കി... നോഹയെ ചുട്ടെരിക്കാനുള്ളൊരു ദേഷ്യം അവനിൽ ഉടലെടുത്തു പോയിരുന്നു...

നോഹയുടെ വാക്കുകൾ പോലെ തന്നെ... ഈ കാലമത്രയും മിഖായേലിനു ഒപ്പം അവന്റെ താവളത്തിൽ അവിടുള്ളവരുമായി മാത്രം സഹവസിച്ചു കഴിഞ്ഞവന്...

ഒരു മനുഷ്യന്റെ വികാരങ്ങളെ പെട്ടന്ന് മനസിലാക്കാനുള്ള കഴിവ് എന്നോ നഷ്ടം ആയിരിക്കുന്നു.....

പരസപരമുള്ള സ്നേഹവും കുടുംബവും എല്ലാം അവൻ മറന്നു പോയിരിക്കുന്നു... സ്നേഹിക്കാനോ സ്നേഹിക്കപ്പെടാനോ അവന് അറിയില്ല...

ഉള്ളിലുള്ള സ്നേഹം പുറമെ പ്രകടിപ്പിക്കുവാനും അവന് അറിയില്ല.... എല്ലാവരെയും നിയന്ത്രിച്ചു മാത്രം ശീലിച്ചവന് മറ്റൊരാൾ തന്നെ കുറ്റപ്പെടുത്തുന്നതും തന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നതും ഇഷ്ടം ആകുന്നില്ല....

അത് തനിക്ക് എത്ര പ്രിയപ്പെട്ടവർ ആണെങ്കിലും അംഗീകരിക്കാൻ കഴിയില്ല... അപ്പോഴാണ് എവിടെ നിന്നോ വലിഞ്ഞു കയറി വന്നൊരു നരുന്ത് പയ്യൻ... തന്നെ മര്യാദ പഠിപ്പിക്കാൻ വരുന്നത്....

അലക്സി അടക്കാനാവാത്തൊരു ദേഷ്യത്തോടെ അവന് നേരെ തിരിഞ്ഞു......

" ഞാൻ ചെയ്യുന്നതെന്തെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്... എന്നെ തെറ്റും ശരിയും പഠിപ്പിക്കാൻ നീ വരേണ്ട... ഇനിയും ഇവിടെ നിന്ന് ചിലക്കാതെ എന്റെ കണ്മുന്നിൽ നിന്ന് ഇറങ്ങി പോടാ.... "

റൂമിനു വെളിയിലേക്കുള്ള വഴിയേ വിരൽ ചൂണ്ടികൊണ്ട് അവൻ നോഹയോടായി ഉച്ചത്തിൽ അലറി......

അലക്സിന്റെ കണ്ണുകളിലെ ദേഷ്യം... അത് തന്നെ ഇല്ലാതാക്കാൻ പാകത്തിനുള്ളതാണെന്ന് ഓർക്കവേ നോഹയുടെ ഉള്ളിലൊരു വിറയൽ പടർന്നു....

എല്ലാം നല്ലതായി തീരണമെന്ന് മാത്രമല്ലെ താൻ ആഗ്രഹിച്ചുള്ളൂ...

സങ്കടത്താൽ കണ്ണുകൾ നിറഞ്ഞൊഴുകി... എങ്കിലും അവിടെ നിന്നും ഇറങ്ങി പോകാൻ അവൻ തയ്യാറായിരുന്നില്ല......

ചെയ്യാത്തൊരു തെറ്റിന്റെ പേരിൽ തന്റെ ദേഹത്ത് കൈകൾ വെച്ചു... മോശം ആയ വാക്കുകൾ കൊണ്ട് അപമാനിച്ചു....

അതിനോളം വേദന മറ്റൊന്നുമില്ല... അത്കൊണ്ട് തന്നെ ഇനി തന്നെ കൊല്ലുമെന്ന് തോന്നിയാലും ഉള്ളിൽ ഉള്ളതെല്ലാം പറഞ്ഞു തീർക്കാതെ പോവില്ലെന്നൊരു വാശി ആയിരുന്നു അവനിൽ.....

ചുവന്നു നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ അവൻ അലക്സിയെ നോക്കി.....

" എന്നെ എന്ത് വേണമെങ്കിലും ചെയ്തോ.. പക്ഷെ ഞാൻ പറയാനുള്ളത് എന്തായാലും പറയും... കാരണം നിങ്ങൾക്ക് ഞാൻ എന്റെ സ്വന്തം ജേഷ്ഠന്റെ സ്ഥാനം ആണ് തന്നിരിക്കുന്നത്..... "

കരച്ചിൽ ചീളുകൾ പൊട്ടി വരുന്നതിന്റെ ഇടയിലും അവൻ വേദനയോടെ പറഞ്ഞു നിർത്തി....

അലക്സിയിൽ പുച്ഛം നിറഞ്ഞൊരു ഭാവം ആയിരുന്നു.....

എന്റെ സഹോദരൻ ആയിരിക്കുവാൻ നിനക്കുള്ള യോഗ്യത എന്താണെന്നൊരു ചോദ്യ ഭാവത്തോടെ അവൻ നോഹയെ നോക്കി.....

" എനിക്കറിയാം.. അതൊന്നും ഇഷ്ടം ആവില്ലന്ന്... പക്ഷെ നേരത്തെ പറഞ്ഞില്ലേ... എവിടെയോ തെണ്ടി തിരിഞ്ഞു നടന്ന എന്നെ ഇവിടെ വിളിച്ചു കയറ്റി കഴിക്കാൻ ആഹാരം തന്നവരെ കുറിച്ച്....

അവരോടുള്ള കടപ്പാട് ആണ്... എന്റെ പപ്പയും മമ്മയും ആണ്... ഇന്നേവരെ ഒരു നോട്ടം കൊണ്ട് പോലും അങ്ങനെയല്ലെന്ന് തോന്നിപ്പിച്ചിട്ടില്ല... ഒരാളുടെ സ്വന്തം ആവാൻ രക്ത ബന്ധം ഒന്നും വേണ്ട അച്ചായാ... സ്നേഹം ബന്ധം മാത്രം മതി... അത് ഞാൻ പഠിച്ചത് ഈ വീട്ടിൽ നിന്നാണ്... അത്കൊണ്ട് അവരോടുള്ള കടപ്പാട് എനിക്കെന്നും ഉണ്ടാകും... അവരുടെ മകനായ അച്ചായനോടും ഉണ്ടാകും.... "

ഉള്ളിൽ അവരോടുള്ള സ്നേഹം മുഴുവൻ നിറച്ചു കൊണ്ട് നോഹ പറഞ്ഞു തുടങ്ങിയതും അലക്സ് ഒരല്പം അമ്പരപ്പോടെ അവനെ നോക്കി......

നോഹയിൽ നിന്നും ഇത്രയും പക്വത ഏറിയൊരു സംസാരം അവൻ പ്രതീക്ഷിച്ചിരുന്നില്ല..... അലക്സിൽ നേരിയൊരു അതിശയം തോന്നിപോയി....

അപ്പോഴും അവനോടായി തന്റെ ഉള്ളിലുള്ളതെല്ലാം തുറന്നു പറയുകയായിരുന്നു നോഹ.....

" അച്ചായൻ ചോദിച്ചില്ലേ... എന്റെ അവകാശങ്ങളെ കുറിച്ച്... ഞാൻ ഇവിടുത്തെ ആരാണെന്ന്.... വെറുമൊരു കൂലിയാണെന്ന് പറഞ്ഞില്ലേ... ഇവിടുത്തെ നായ ആണെന്ന് പറഞ്ഞില്ലേ.... എല്ലാം ശരിയാണ്... ഞാൻ യാസറപ്പയുടെ നായ ആണ്... എനിക്കൊരു ജീവിതം തന്ന് എന്നെ സ്വന്തം മകനെ പോലെ സ്നേഹിക്കുന്ന ആൾക്ക് വേണ്ടി ഞാൻ എന്തും ചെയ്യും....

നന്ദിയുള്ള നായകൾ അങ്ങനെ ആണ്... എന്നെയും ആ കൂട്ടത്തിൽ കൂട്ടിക്കോ.. കുഴപ്പമില്ല....

പക്ഷെ ഞാൻ ഒന്ന് ചോദിക്കട്ടെ....അലക്സിച്ചായൻ എന്താണ് ചെയ്തിട്ടുള്ളത്.... എന്നെ ചോദ്യം ചെയ്യാനും തല്ലാനും അലക്സിച്ചയന് എന്ത് യോഗ്യത ആണ്.....?

അവരിൽ എല്ലാം അവകാശങ്ങളും ഉള്ള ആളല്ലേ....എന്നിട്ടും ഇത്രയും നാളും എവിടെ ആയിരുന്നു....? അത്രയും സ്നേഹമുള്ള പപ്പയെയും മമ്മയെയും ഉപേക്ഷിച്ചിട്ട് എവിടെ പോയി....?

അലക്സിച്ചയാന് വലുത് എപ്പോഴും പറയുന്നത് പോലെ മിഖായേലിന്റെ വിശ്വസ്ഥൻ ആവുന്നത് ആയിരുന്നോ...?

അയാളുടെ വാക്ക് കേട്ടിട്ടില്ലേ തിരിച്ചു വന്നത്... എന്നിട്ടും ഒരു വട്ടമെങ്കിലും അവരുടെ ദേഷ്യവും പിണക്കവും എന്തിനാണെന്ന് മനസിലാക്കി അത് മാറ്റിയെടുക്കാൻ ശ്രമിച്ചിട്ടുണ്ടോ...? അവരോടൊന്നു സംസാരിക്കാൻ എങ്കിലും ശ്രമിച്ചോ....?

ഇതൊന്നും ചെയ്യാതൊരാൾക്ക് എന്നെ അടിക്കാനും തിരുത്താനും എന്താണ് യോഗ്യത.... "

ഒരു കൂട്ടം ചോദ്യങ്ങൾ...!!

തനിക്ക് മുന്നിൽ നിന്ന് ഗൗരവത്തോടെ ചോദ്യങ്ങൾ ചോദിക്കുന്നവന് മറുപടി കൊടുക്കാനാവാതെ അലക്സ് നിന്ന് പോയി.....

അവന്റെ ചോദ്യങ്ങൾ എല്ലാം ന്യായം ആണ്... പക്ഷെ അതിനുള്ള ഉത്തരം ഒന്നും തന്റെ പക്കലില്ല.....

പറയാനായി ഒരു ന്യായങ്ങളും ഇല്ല....

ഒരു നിമിഷം തന്റെ ദേഷ്യം എല്ലാം മാറ്റി വെച്ച് നോഹയ്ക്ക് നൽകാനൊരു മറുപടിയ്ക്കായി അവൻ പരതി പോയി....

" അലക്സിച്ചായൻ ഒന്നും ചെയ്തിട്ടില്ല... എപ്പോഴും സ്വന്തം കാര്യങ്ങൾ മാത്രം നോക്കി.... പണ്ട് ഇവിടെ നിന്നും സ്വന്തം ഇഷ്ടത്തിന് ഇറങ്ങി പോകുമ്പോൾ പപ്പയുടെയും മമ്മയുടെയും വിഷമം കണ്ടില്ല... സേവിച്ചായനെ കുറിച്ച് ഓർത്തില്ല.... പിന്നീടുള്ള ഓരോ ദിവസങ്ങളും അവരെങ്ങനെ ജീവിച്ചുവെന്ന് ഒരു വട്ടമെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ....

ഇഷ്ടപെട്ട കാര്യങ്ങൾ ചെയ്തു തീർക്കുന്നതിനിടയിൽ അതൊന്നും ഓർത്തു പോലും കാണില്ല... ഓരോ ദിവസവും അച്ചായൻ തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു ഇരുന്നവർ ആണ്... ദിവസങ്ങൾ കഴിഞ്ഞു പോകും തോറും അത് പിണക്കവും വാശിയുമായി....

പക്ഷെ എന്നിട്ടും എന്നെയും സേവിച്ചായനെയും പോലും അവർ അത്രയും സ്നേഹിച്ചിട്ടില്ല... അവരുടെ മനസിൽ എന്നും മകന്റെ സ്ഥാനം നിങ്ങൾക്ക് മാത്രം ആണ്....

ദിവസങ്ങൾ ഇത്രയും കഴിഞ്ഞു തിരിച്ചു വന്നപ്പോൾ അവരെത്ര സന്തോഷിച്ചിട്ടുണ്ടാവും....

പക്ഷെ അലക്സിച്ചായൻ അതും കാണുന്നില്ല... അവരുടെ പിണക്കവും ദേഷ്യവും മാത്രം കാണുന്നു... അതിൽ അവരുടേതായ ന്യായങ്ങൾ ഇല്ലേ... അതെന്താ മനസിലാകാത്തത്..?

ഒന്ന് ചേർത്ത് പിടിച്ചാൽ തീരാവുന്ന പിണക്കങ്ങൾ മാത്രം ഉള്ളൂ.. അതിന് പോലും തയ്യാറാവാത്തത് എന്താണ്....? "

നോഹ തനിക്ക് മുന്നിൽ മൗനം ആയി നിൽക്കുന്നവനെ നോക്കി....

അലക്സിൽ നിന്നും മറുപടിയൊന്നും തന്നെ വന്നിരുന്നില്ല.....

അവനുള്ളിൽ പല ചിന്തകൾ ഉണ്ടാവുമെന്ന് ഉറപ്പാണ്.....

ചിന്തിക്കട്ടെ... ഇനിയെങ്കിലും എല്ലാമോന്ന് അറിഞ്ഞു ചിന്തിക്കട്ടെ....

നോഹ വാശിയോടെ അലക്സിയെ നോക്കി......

" ഇതൊന്നും പറഞ്ഞു തരാൻ എനിക്കൊരു അർഹതയുമില്ല... അലക്സിച്ചായന്റെ ഇഷ്ടങ്ങളെ തടയാനും ഞാൻ ആളല്ല... വീണ്ടും ഇവിടെ നിന്നും പോകാൻ ഇറങ്ങുവല്ലേ.. പൊയ്ക്കോ... വാശിയാണ് വലുതെങ്കിൽ എങ്ങോട്ടാണെന്ന് വെച്ചാൽ പൊയ്ക്കോ....

പക്ഷെ അവിടെ ഒരു ജീവൻ ഉണ്ട്... നിങ്ങളുടെ സ്വന്തം അമ്മ...

പോകുന്നതിനു മുന്നേ അവരോടൊന്നു യാത്ര പറയ്... ദിവസവും പ്രാർത്ഥിച്ചു നിങ്ങൾക്ക് വേണ്ടി കാത്തിരിക്കേണ്ടെന്ന്.... ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന് പറഞ്ഞിട്ട് പൊയ്ക്കോ...

ആ പാവത്തിന് വീണ്ടുമൊരു പ്രതീക്ഷ കൊടുത്തു കരയിക്കരുത്... പ്ലീസ്..... "

തൊഴുതു പറയുന്നുവെന്ന പോലെ ഇരു കൈകളും അലക്സിക്ക് നേരെ കൂപ്പി യാജിക്കുന്നത് പോലൊരു ഭാവത്തിലാണ് അവൻ പറഞ്ഞത്...

സ്വന്തം വാശി മാത്രം നോക്കി അലക്സി ഇന്നിവിടെ നിന്നും പടിയിറങ്ങിയാൽ അതിൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് പപ്പയും മമ്മയും തന്നെ ആയിരിക്കുമെന്ന് അവനറിയാം.....

അതിൽ നിന്നും തന്നെ കൊണ്ടാവും വിധം അലക്സിയെ തടയുക... കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക....

അത് മാത്രം ആയിരുന്നു മനസിൽ....

അതിന് മുന്നിൽ തന്റെ വിഷമങ്ങളെയും തനിക്കുണ്ടായ അപമാനത്തേയും അവൻ മറന്നു കളഞ്ഞു....

അവസാനമായി അലക്സിയെ ഒന്ന് നോക്കി കൊണ്ട് അവിടെ നിന്നും ഇറങ്ങി നടക്കുമ്പോൾ ഉള്ളിൽ ചങ്ക് പൊട്ടുന്നത് പോലെ ഒരു സങ്കടം വന്നു മൂടിയെങ്കിലും....

തനിക്കു പറയാനുള്ളതെല്ലാം പറഞ്ഞു തീർത്തൊരു സന്തോഷം നോഹയിൽ നിറഞ്ഞിരുന്നു....

അതെ ആത്മ സംതൃപ്തിയോടെ അവൻ അവിടെ നിന്നും നടന്ന് നീങ്ങിയപ്പോൾ....

നോഹ പറഞ്ഞു പോയ വാക്കുകളിൽ തന്നെ തറഞ്ഞു നിൽക്കുകയായിരുന്നു അലക്സി.....

ഇതുവരെയും അവൻ ചിന്തിക്കാതെ പോയ കാര്യങ്ങൾ ആണ്.....

വിവരത്തിലും ബുദ്ധിയിലും പ്രായത്തിലും തന്നെക്കാൾ ഏറെ താഴെയുള്ളോരുവൻ തനിക്ക് മുന്നിൽ വിശദീകരിച്ചു തന്നത്....

തന്നെക്കാൾ എത്രയോ നന്നായി തന്റെ പപ്പയെയും മമ്മയെയും അവൻ മനസിലാക്കിയിരിക്കുന്നു....

അവരുടെ വിഷമങ്ങൾ കണ്ടിരിക്കുന്നു... പക്ഷെ താൻ എന്താണ് ചെയ്തത്....?

അന്ന് ആദ്യമായി തന്റെ പ്രവർത്തികളിൽ വല്ലാത്തൊരു ദേഷ്യവും നീരസവും തോന്നിയവന്....

ഒരാളുടെ സ്വന്തം ആവാൻ രക്ത ബന്ധം ഒന്നും വേണ്ട... സ്നേഹബന്ധം ഉണ്ടായാൽ മതി.....!!

നോഹ തന്നോടായി പറഞ്ഞ വാക്കുകൾ.....

തന്റെ കാര്യത്തിൽ അതെത്ര സത്യം ആണെന്ന് അലക്സിക്ക് തോന്നിപോയി....

രക്തബന്ധതാൽ അവരിൽ ഏറ്റവും അവകാശം ഉള്ള താൻ അവരെ തഴഞ്ഞു പോയപ്പോൾ.....

ഒരിറ്റ് പരിഗണന കൊടുത്തതിന്റെ പേരിൽ നോഹയും സേവിയും അവരെ സ്നേഹത്താൽ പൊതിഞ്ഞു പിടിക്കുന്നു.....

താൻ അവർക്ക് മുന്നിൽ എത്രയോ ചെറുതാണ്....

മുന്നിൽ നില്കുന്നവരെയെല്ലാം അഹങ്കാരത്തോടെ മാത്രം നോക്കി കണ്ടിരുന്നവനിലുണ്ടായ ആദ്യ തിരിച്ചറിവ്.....

ഉള്ളം കുറ്റബോധത്താൽ നീറി പുകഞ്ഞു തുടങ്ങിയതും അലക്സി മറ്റൊന്നും ചിന്തിക്കാതെ തന്നെ തന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു...............

...............................................................................

ബിഗ്‌ ബീൻ കഫെയുടെ പാർക്കിംഗ് ഏരിയയിൽ തന്റെ ബുള്ളറ്റ് പാർക്ക്‌ ചെയ്തു കയ്യിൽ ബാഗും എടുത്തു കൊണ്ടവൻ പുറത്തേക്ക് നടന്നു....

പാർക്കിംഗ് ഏരിയയുടെ വെളിയിൽ കടന്നു സൈഡിലെ വഴിയിലൂടെ കഫെയുടെ മുന്നിലേക്ക് നടന്നതും മുന്നിലെ കാഴ്ച്ചയിൽ അവനൊന്നു നിന്ന് പോയി....

കഫെയുടെ മുന്നിൽ ഓപ്പൺ പാർക്കിംഗ് ഏരിയയിൽ ഏറ്റവും അരികിലായി നിർത്തിയിട്ടിരിക്കുന്ന കാർ....
അതിന് മുന്നിലായി  തന്നെയും കാത്തു നിൽക്കുന്നത് പോൽ കാറിൽ ചാരിനിൽക്കുന്നവൻ.....

പതിവ് സന്തോഷത്തോടെ കഫെയിലേക്ക് കയറാൻ ഒരുങ്ങിയവന്റെ മുഖം ആ കാഴ്ച്ചയിൽ കടന്നൽ കുത്തിയത് പോൽ വീർത്തു വരാൻ അധിക നേരമൊന്നും വേണ്ടി വന്നിരുന്നില്ല....

തനിക്ക് മുന്നിൽ നിൽക്കുന്നവനെ അവനൊന്നു നോക്കി....
ചെറു ചിരിയോടെ അവനിൽ മാത്രം നോട്ടമെയ്തു നിൽക്കുന്നവൻ... തമ്മിലുള്ള പിണക്കം കഴിഞ്ഞു അത് പറഞ്ഞു തീർക്കാനായി എത്തുന്ന നേരം ഇങ്ങനൊരു ചിരി അവൻ കണ്ട് ശീലിച്ചതാണ്....

അതിൽ മയങ്ങി ഉള്ളിലുള്ള പരാതിയും പരിഭവവുമെല്ലാം അവനും മറന്നു കളയും... അതാണ് പതിവ്....
എന്നാൽ ഈ തവണ അതെ പതിവ് ആവർത്തിക്കാൻ അവൻ തയ്യാറായിരുന്നില്ല......

" രാവിലെ തന്നെ വന്നു ഇളിച്ചു നിക്കുവാണ്.. കണിക്കൊന്ന... പട്ടി.... "

ലൂക്ക തനിക്ക് മുന്നിൽ നിൽക്കുന്നവനെ ഒന്ന് കൂർപ്പിച്ചു നോക്കി...
പിന്നൊരു നിശ്വാസത്തോടെ തല കുടഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു.....

യാതൊരു ദേഷ്യവും അവൻ മുഖത്ത് പ്രകടിപ്പിച്ചില്ല... അവനോടൊന്നും ചോദിച്ചതുമില്ല... പരിഭവവുമില്ല... സങ്കടവുമില്ല....
യാതൊരു ഭാവ വ്യത്യാസങ്ങളും അവനിൽ ഉണ്ടായിരുന്നില്ല.... ആദിയെ അവൻ നോക്കിയതുമില്ല.....

ഇത് വരെ കണ്ട് പരിജയം ഇല്ലാത്ത ഏതൊരാളെയും ഗൗനിക്കാതെ കടന്നു പോകുന്നത് പോലെയൊരു ഭാവത്തോടെ അവൻ മുന്നോട്ട് നടന്നു.....

തീർത്തും അപരിചിതന്നോടെന്ന പോലൊരു ഭാവം... എന്നാൽ...
അവനെ മറി കടന്ന് രണ്ട് ചുവടുകൾ മുന്നോട്ട് വെച്ചതും.....

" ഇസാ.... "

പിന്നിൽ നിന്നും കേട്ട ശബ്ദത്തിൽ അവനൊരു സംശയത്തോടെ തിരിഞ്ഞു നോക്കി...
ആദിയുടെ തൊട്ടരികിലായി അവനെ നോക്കി നില്കുന്നവൾ....
അവളെ കാണെ ലൂക്കിന്റെ കണ്ണുകൾ ഒന്ന് വിടർന്നു.....

നീയുമുണ്ടായിരുന്നോ കൂടെ... എന്ന് ചോദിക്കുന്നൊരു നോട്ടവുമായി അവൻ അവൾക്ക് നേരെ തിരിഞ്ഞതും ബെല്ലയും അവനരികിലേക്ക് വന്നെത്തിയിരുന്നു....

" നിന്നോടൊന്നു സംസാരിക്കണമെന്ന് തോന്നി... നിന്നെ ഫോൺ വിളിച്ചിട്ട് എടുത്തതേയില്ല... അതാ ഞാൻ ആദിയുടെ കൂടെ രാവിലെ തന്നെ ഇങ്ങോട്ട് വന്നത്... നീ വരുന്ന സമയത്ത് തന്നെ കാണണമെന്ന് തോന്നി..... "

അവൻ ചോദിക്കാതെ തന്നെ ബെല്ല കാരണങ്ങൾ എല്ലാം പറഞ്ഞിരുന്നു... ലൂക്ക് ചെറിയൊരു നെടുവീർപ്പോടെ അവളെ നോക്കിയൊന്ന് തല കുലുക്കി....

എപ്പോഴും അവളെ കാണുമ്പോൾ ഉണ്ടാകുന്നൊരു ചിരിയും സന്തോഷവും അന്നത്തെ ദിവസം എന്തുകൊണ്ടോ അവന് പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല...

അതിന് വേണ്ടിയൊരു ശ്രമം നടത്തിയെങ്കിലും തീർത്തും പരാജയം ആയിരുന്നു ഭലം....
ബെല്ലയും അവനിലെ മാറ്റങ്ങൾ ശ്രദ്ധിച്ചിരുന്നു.....

മനഃപൂർവം അല്ലെങ്കിലും അതിന്റെ കാരണം താൻ ആണെന്ന് ഓർക്കവേ അവളിൽ പരിഭവം നിറഞ്ഞു.....

" ഇച്ചൂ... നിനക്കിപ്പോഴും എന്നോട് ദേഷ്യം ആണോ.... "

അവളൊരു വല്ലയിമയോടെ അവന്റെ കൈകളിൽ പിടിച്ചു... ഒന്നും വേണമെന്ന് കരുതിയതല്ല... സംഭവിച്ചു പോയതാണ്..ഒരിക്കലും വേദനിപ്പിക്കണമെന്ന് കരുതിയില്ല.... പക്ഷെ......

തനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്റെ മൗനം അവളെ വല്ലാതെ വേദനിപ്പിച്ചു.....

" ഞാൻ അറിഞ്ഞു കൊണ്ടല്ലെടാ... പെട്ടന്ന് അങ്ങനെ ഒക്കെ കേട്ടപ്പോൾ സഹിക്കാൻ പറ്റിയില്ല... ആദിക്കും എല്ലാം അറിയാമായിരുന്നെന്ന് കേട്ടപ്പോൾ ദേഷ്യം വന്നു പോയി... നീയും കൂടി അവനൊപ്പം കൂടിയപ്പോൾ എല്ലാവരും കൂടി എന്നെ പറ്റിക്കുന്നത് പോലെ തോന്നി... അതാ ഞാൻ.....
പ്ലീസ്... എന്നോട് ക്ഷമിക്ക്..... "

ലൂക്കിന്റെ കൈകളിൽ ചേർത്ത് പിടിച്ചു കൊണ്ടവൾ വിഷമത്തോടെ പറഞ്ഞതും അവനിലും വല്ലായ്മ നിറഞ്ഞു.....

അവളോട് ദേഷ്യം കാണിക്കുന്നതിൽ യാതൊരു ന്യായവും ഇല്ല.. അപ്പോഴത്തെ അവസ്ഥയിൽ ഏതൊരാളും അങ്ങനെ പെരുമാറി പോകും.... എല്ലാ കാര്യങ്ങളും നന്നായി അറിയുന്ന താൻ തന്നെ അവളോട് പിണങ്ങിയിരിക്കുന്നതിൽ എന്ത് അർത്ഥം ആണ്.....

" എനിക്ക് പിണക്കമൊന്നുമില്ല ബില്ലൂ... എനിക്ക് നിന്നോടൊരു ദേഷ്യവുമില്ല... നീയെന്തിനാ ക്ഷമ ചോദിക്കുന്നത്.... "

അവനൊരു ചെറു ചിരിയോടെ അവളുടെ തോളിൽ തട്ടി... അതോടെ ബെല്ലയിലും ചെറു ചിരി വിടർന്നു....

" ശരിക്കും ദേഷ്യമില്ലേ... അതോ എന്നെ പറ്റിക്കാൻ വെറുതെ പറയുന്നതാണോ.... "

ഉള്ളിലെ സംശയം തീർക്കാൻ എന്നോണം അവൾ വീണ്ടും ചോദ്യം ആവർത്തിച്ചു... എന്ത് കൊണ്ടോ അവന്റെ വാക്കുകളെ പൂർണമായും വിശ്വസിക്കാൻ തോന്നിയില്ല അവൾക്ക്.....

" ഞാൻ എന്തിനാണ് നിന്നെ പറ്റിക്കാൻ പറയുന്നത്.... നിന്നോടൊരു ദേഷ്യവും ഇല്ലെന്ന് ഞാൻ പറഞ്ഞത് സത്യം തന്നെ ആണ്.... നീ എനിക്കൊരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ ബില്ലൂ... "

ഈ തവണ നേരത്തേതിനേക്കാൾ തിളക്കമാർന്നൊരു ചിരിയോടെ ആയിരുന്നു മറുപടി....
അവൻ പറഞ്ഞതെല്ലാം സത്യവും ആയിരുന്നു.....

ബെല്ലയെ കുറ്റം പറയുന്നത് കൊണ്ടോ അവളോട് ദേഷ്യം വെച്ചത് കൊണ്ടോ യാതൊരു കാര്യവുമില്ല.. അവളിൽ യാതൊരു തെറ്റുമില്ല.....

അതെ തിരിച്ചറിവോടെ തന്നെ തന്റെ മനസ് നിറഞ്ഞൊരു പുഞ്ചിരി അവൻ അവൾക്കായി നൽകി....
അതോടെ ബെല്ലയിൽ അവശേഷിച്ചിരുന്ന ചെറിയൊരു പരിഭവവും ഇല്ലാതായിരുന്നു....

ലൂക്ക പിണങ്ങിയിരിക്കുന്നത് അവൾക്ക് സഹിക്കാൻ കഴിയില്ല... തന്റെ ഏതൊരു കാര്യത്തിനും കൂടെ നിൽക്കുന്നവൻ ആണ്.... തന്റെ സന്തോഷങ്ങൾക്കായി പലതും ചെയ്തു തന്നവൻ....

അങ്ങനെയുള്ളൊരുവനെ തന്റെ പ്രവർത്തികൾ വേദനിപ്പിച്ചുവെന്നത് അവൾക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യം ആണ്.....
അത്കൊണ്ട് തന്നെ ആണ് രാവിലെ അവനെ തിരക്കി വന്നതും....

അവനിൽ പിണക്കം ഇല്ലെന്ന് അറിഞ്ഞപ്പോൾ ഏറെ സന്തോഷം ആയതും......

" അപ്പോൾ ആദിയോടോ... അവനോട് പിണക്കം ഉണ്ടോ.... "

തങ്ങളിൽ നിന്നും കുറച്ചധികം മാറി നിൽക്കുന്നവനെ ചൂണ്ടി കാണിച്ചു കൊണ്ട് ബെല്ല ആകാംഷയോടെ ചോദിച്ചതും ലൂക്ക് ഒരു വല്ലയിമയോടെ അവളെ നോക്കി.....

" നിനക്ക് വേറെയൊന്നും ചോദിക്കാനില്ലേ.... "

മുഷിച്ചിലോടെയുള്ള ചോദ്യം.....
ഉള്ളിലെ നീരസം മുഴുവൻ അവനിൽ പ്രകടം ആയിരുന്നു....
അതിനേക്കാൾ ഏറെ അവന്റെ കവിളിൽ അപ്പോഴും ചെറു ചുവപ്പിൽ തീർന്ന പാടിൽ അവളുടെ കണ്ണുകൾ ഉടക്കി.....

" നിനക്ക് നന്നായി വേദനിച്ചല്ലേ.... "

ലൂക്കയുടെ ചോദ്യം പാടെ അവഗണിച്ചു കൊണ്ടവൾ അവന്റെ കവിളിൽ കൈകൾ ചേർത്തു....
ആദ്യമായാണ് ആദിയെ അത്രയും ദേഷ്യത്തിൽ കാണുന്നത്.... അതും താൻ കാരണം.....

ആ ചിന്ത അവളിൽ ചെറുതല്ലാത്തൊരു പരിഭവം തീർത്തു.....

" അവൻ അറിഞ്ഞു കൊണ്ടല്ലെടാ... അപ്പോഴത്തെ സാഹചര്യത്തിൽ അറിയാതെ പറ്റിപോയതാണ്... നിന്നെ അടിച്ചു പോയതിൽ അവന് നല്ല വിഷമം ഉണ്ട്... നീ അവനോട് ദേഷ്യമൊന്നും കാണിക്കല്ലേ... പാവം ആണ്..... "

ബെല്ല ദയനീയത നിറഞ്ഞൊരു ഭാവത്തോടെ ലൂക്കയെ നോക്കി... അവളുടെ കൈകൾ പതിഞ്ഞയിടം ചെറുതായി വേദന എടുത്തതും കൈകൾ എടുത്തു മാറ്റി കൊണ്ടവൻ ആദിയെ നോക്കി....

അവരിൽ നിന്നും കുറച്ചു നീങ്ങിയാണവൻ നിൽക്കുന്നത്....
ശരിക്കും പറഞ്ഞാൽ വന്നപ്പോൾ കണ്ടത് പോലെ കാറിൽ ചാരി അതെ സ്റ്റൈലിൽ നിൽക്കുന്നു.....

കയറി വന്നപ്പോൾ ഇളിച്ചു നിൽക്കുന്നത് കണ്ടതാണ്.... അതിന് ശേഷം തങ്ങളുടെ നേരെ ഒന്ന് നോക്കുകയാ.. തന്റെ അടുത്തേക്ക് വരികയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.....

അറ്റ്ലീസ്റ് ഒരു സോറി പോലും പറഞ്ഞില്ല....
എന്നിട്ടും പെങ്ങൾ പറയുന്നതോ...?
ഭയങ്കര വിഷമം തന്നെ ആണ്....!

തന്റെ കവിളിലേ പാടിൽ നോക്കി സങ്കടത്തോടെ പിറുപിറുക്കുന്നവളെ നോക്കി അവനൊന്നു കണ്ണുരുട്ടി.....

" നീ നിന്റെ കാര്യം മാത്രം പറഞ്ഞാൽ മതി...അവന്റെ വിഷമം നീയാണോ പറയേണ്ടത്....നിന്റെ ആങ്ങളയ്ക്ക് എന്നാ വായിൽ നാവില്ലേ..... "

ആദിയെ നോക്കി അൽപ്പം ഉച്ചത്തിൽ തന്നെ ആണവൻ പറഞ്ഞത്.... അൽപ്പം നീങ്ങി പുറം തിരിഞ്ഞു നിൽക്കുന്നവൻ കേൾക്കണം.....
എങ്കിലേ തനിക്ക് സമാധാനം ആവൂ......

ഒരു കാരണം ഇല്ലാതെ തനിക്ക് മുന്നിൽ നിന്ന് ശബ്ദം ഉയർത്തുന്നവനെ കാണെ ബെല്ലയൊന്ന് മുഖം ചുളിച്ചു കൊണ്ട് ചെവി പൊതിയെങ്കിലും....

പിന്നീട് ലൂക്കയുടെ കണ്ണുകളിൽ നിന്നും കാര്യം മനസിലാക്കിയെടുത്തതും അവളുടെ ചുണ്ടുകൾ വിടർന്നു.....

" നീ അവനെ മൈൻഡ് ചെയ്യേണ്ട... അവന് കുറച്ചു അഹങ്കാരം കൂടുതൽ ആണ്... നീ വാ നമുക്ക് അകത്തേക്ക് പോകാം.... "

ബെല്ല ചെറു ചിരിയോടെ ഉള്ളിലേക്ക് നടന്നു.....
ആദിയും ലൂക്കും തമ്മിലുള്ള പിണക്കം അവരിൽ തീരുമെന്ന് അവൾക്കറിയാം... അവൾ വന്നിരിക്കുന്നത് സ്വന്തം കാര്യങ്ങൾ ക്ലിയർ ചെയ്യുന്നതിന് അവനോടൊപ്പം സമയം ചില വഴിക്കുന്നതിനുമാണ്....

കഫെയുടെ glass ഡോർ തുറന്ന് കൊണ്ട് ബെല്ല ഉള്ളിലേക്ക് കടന്നു... അവളെയൊന്ന് നോക്കി കൊണ്ട് ലൂക്കും പിന്നാലെ പോകാനായി തിരിഞ്ഞതും അവന്റെ കൈകളിൽ പിടി വീണ് കഴിഞ്ഞിരുന്നു.....

അത് ആരുടെ കൈകൾ ആണെന്ന് തിരിഞ്ഞു നോക്കാതെ തന്നെ അവന് മനസിലായിരുന്നു....ലൂക്കിന്റെ പരിഭവം തെല്ലോന്ന് കൂടി... അതിനേക്കാൾ ഏറെ ദേഷ്യവും സങ്കടവും.....

പിന്നിലേക്ക് തിരിഞ്ഞതും തന്റെ കൈകളിൽ പിടിച്ചു നിർത്തിയിരിക്കുന്നവനെ കാണെ അവന്റെ കണ്ണുകൾ ചുരുങ്ങി.....

" എന്താ....? "

ദേഷ്യത്തോടെ.. ഇഷ്ടക്കേടോടെയാണ് അവൻ ചോദിച്ചത്... പിടിച്ചു വെച്ചിരിക്കുന്ന കൈകളെ വിടീപ്പിക്കാനായി ശ്രമിച്ചതും അത് കൂടുതൽ കൈകളെ ചുറ്റി പിടിക്കുന്നതും ലൂക്ക് അറിഞ്ഞിരുന്നു.....

" നിനക്കെന്നാ.. കോപ്പേ..... "

കൈകളെ കുടഞ്ഞെറിയാനൊരു ശ്രമം നടത്തി കൊണ്ട് ലൂക്ക് ശബ്ദം ഉയർത്തിയതും....

" I want to talk to you.... "

തിരികെ വന്ന ആദിയുടെ മറുപടി....

" Now.... "

ഒപ്പം കൂടെയൊരു കൂട്ടിച്ചേർക്കലും....
അധികാരത്തോടെ തന്റെ കൈകളിൽ പിടിച്ചു നിർത്തി ഗൗരവത്തോടെ പറഞ്ഞു നിൽകുന്നവൻ.....

" നാറിക്ക് എന്തൊരു അഹങ്കാരം ആണ്.... "

പറയുന്നത് കേട്ടാൽ താൻ എന്തോ പ്രശ്നം ഉണ്ടാക്കിയെന്ന് തോന്നുമല്ലോ...
ഇനി അങ്ങനെ ആണെങ്കിൽ തന്നെയും ഇങ്ങനെ ആണോ ഒരു മനുഷ്യനെ തല്ലുന്നത്.....
കുറച്ചു മയത്തിലൊക്കെ ആവാം... അടിച്ചു അണപ്പല്ല് ഇളക്കി എന്നെ  കൊല്ലാൻ നോക്കിയിട്ട് അവന് ടോക്കണം പോലും...

" എനിക്ക് സൗകര്യം ഇല്ല..."

ലൂക്ക് അവനെയൊന്ന് തറപ്പിച്ചു നോക്കി... ആദി അതൊന്നും തന്നെ മൈൻഡ് ചെയ്യുന്നതേയില്ല....
പതിവ് ഗൗരവത്തിൽ... അതിനേക്കാൾ ഏറെ തന്നിലുള്ള അധികാരത്തിൽ നിൽക്കുന്നു.....

എത്ര ദേഷ്യം ഉണ്ടേലും താൻ താഴ്ന്നു കൊടുക്കുമെന്ന് അറിയാം... അവന് പറയാനുള്ളത് കേട്ട് കഴിയുമ്പോൾ.. ഇല്ലെങ്കിൽ ഒരു സോറി പറച്ചിലിൽ താൻ ദേഷ്യം എല്ലാം മറന്നു പോകുമെന്ന് അറിയാം.....

അതിന്റെ അഹങ്കാരത്തിൽ ആണ് ഈ ചെയ്യുന്നത് പോലും...
അങ്ങനെ വല്ലതുമുണ്ടെങ്കിൽ അത് മനസിലിരിക്കതെയുള്ളൂ.... നടക്കില്ല മോനെ.....
ഈ തവണ നിന്റെ വാക്കിൽ ഞാൻ വീഴില്ല.....

ലൂക്കിലും വാശി ആയിരുന്നു.....

" കയ്യിന്ന് വിട് ആദി... നിന്നോട് സംസാരിക്കാനും നിനക്ക് പറയാനുള്ളതും കേൾക്കാനുള്ള സമയമില്ല ഇപ്പോൾ... എനിക്ക് ഡ്യൂട്ടി ഉണ്ട്... നീ നിന്റെ കാര്യം നോക്കി പൊയ്‌ക്കെ.... എനിക്കൊന്നും സംസാരിക്കാനില്ല..... "

അവനൊരു ദേഷ്യത്തോടെ ആദിയെ നോക്കി....
ആദിയുടെ കണ്ണുകളും അവനിൽ തന്നെ ആയിരുന്നു... ഒരു നിമിഷം എന്തോ ഒന്ന് ആലോചിക്കുന്നത് പോലെ നിന്നതും ആദിയുടെ കൈകൾ ലൂക്കിന്റെ കൈകളിൽ നിന്നും അകന്ന് മാറി.....

" Okay.... "

തന്നിൽ നിന്നും ഒരടി പിന്നിലേക്ക് നീങ്ങി നിന്ന് കൊണ്ട് ചുമൽ കൂച്ചി പറയുന്നവൻ...
ലൂക്കിന് ചെറിയൊരു അത്ഭുതം തോന്നിപോയി....

പതിവ് പോലെ വാശി പിടിക്കുമെന്ന് കരുതിയത്... ഇല്ലെങ്കിൽ ദേഷ്യം പിടിക്കുമെന്ന്....
പക്ഷെ... ഒന്നുമുണ്ടായില്ല... താൻ പറഞ്ഞയുടനെ തന്നെ അനുസരിച്ചു മാറി തന്നിരിക്കുന്നു.....

അങ്ങനെ വരാൻ വഴിയില്ലല്ലോ..... ലൂക്ക് അവനെയൊന്ന് അടിമുടി നോക്കി...

ആ തുരുമ്പിന്റെ പാട്ട കൊച്ചു മകൻ തന്നെയല്ലേ ഇവൻ....
ഇനി ഒറ്റ ദിവസം കൊണ്ട് ബുദ്ധി വെച്ചു പോയോ.....
എന്റെ ആദി ഇതല്ല.... എന്റെ ആദി ഇങ്ങനെയല്ല.....

അവിടെ നിന്നും ഉറക്കെ വിളിച്ചു കൂവാൻ തോന്നിയവന്....ലൂക്കിന്റെയുള്ളിൽ പലവിധത്തിലുള്ള ചിന്തകൾ ആയിരുന്നു...
എങ്കിലും അവനതൊന്നും പുറത്തു കാണിച്ചില്ല.....

നല്ല ബുദ്ധി തോന്നിയെങ്കിൽ അങ്ങനെ... എന്തായാലും മാറി തന്നല്ലോ.. സമാധാനം...
അന്ത ഭയം എപ്പോഴും ഇറുക്കി കൊണ്ടിരിക്കട്ടെ.....

ഉള്ളാലെ പറഞ്ഞു കൊണ്ടവൻ ചുണ്ടിൽ വിരിഞ്ഞൊരു പുച്ഛത്തോടെ ആദിയെ നോക്കി.....
തന്നെ നോക്കി നിൽക്കുന്നവനെ പാടെ പുച്ഛിച്ചു തലയൊന്ന് വെട്ടിച്ചു കൊണ്ടവൻ തിരിഞ്ഞു നടന്നു....

എന്നാൽ രണ്ട് ചുവടുകൾ വെയ്ക്കുന്നതിനു മുന്നേ തന്നെ താൻ നിലത്തു നിന്നും ഉയർന്നു പൊങ്ങുന്നത് ലൂക്ക് അറിഞ്ഞിരുന്നു....
അവനൊരു അമ്പരപ്പോടെ ചുറ്റിനും നോക്കി.....

തനിയെ മേപ്പോട്ട് ഉയർന്നതല്ല... ഒരുവൻ പൊക്കിയെടുത്തു തോളിൽ ഇട്ടിരിക്കുന്നതാണ്....
കഫെയിലെ സ്റ്റാഫുകളും അവിടെ നിന്നിരുന്നവരെല്ലാം അത്ഭുതത്തോടെ നോക്കി നിൽക്കുന്നു....

കർത്താവെ... എന്റെ മാനം പോയി....

അവനൊരു വല്ലയിമയോടെ കണ്ണുകൾ ഇറുക്കിയടച്ചു.....

" എന്നെ താഴെയിറക്കേടാ തെണ്ടി.... "

" ആദി... എന്നെ ഇറക്കി വിട്ടോ... ഇല്ലെങ്കിൽ നിന്റെ അവസാനം ആണ്.....

എടാ... മൈ..... എന്നെ നിലത്തു നിർതിയിട്ട് ഉണ്ടാക്ക് നീ..."

തന്നെ കൊണ്ട് പറ്റുന്നത് പോൽ അവൻ കുതറിയിറങ്ങാൻ നോക്കി... എന്നാൽ അൽപ്പം പ്രയാസപ്പെട്ടിട്ട് ആണെങ്കിലും ആദി അവനെ അടക്കി പിടിച്ചു....

തമ്മിലൊരു പിടിവലി ഉണ്ടായാൽ എന്നും ജയിക്കുന്നത് ആദി തന്നെ....
അതിന്റെ ഉറപ്പ് അവനിൽ അന്നും ഉണ്ടായിരുന്നു.....

ചുറ്റിനും തങ്ങളെ നോക്കി നിൽക്കുന്നവരെയൊന്നും അവൻ മൈൻഡ് ചെയ്തതെയില്ല....
അതിന്റെ ആവശ്യം ഉണ്ടെന്നും തോന്നിയില്ല.....

മര്യാദയ്ക്ക് വിളിക്കുമ്പോൾ കൂടെ വന്നില്ലെങ്കിൽ ഇത്പോലെ പൊക്കി കൊണ്ട് പോരുക തന്നെ.....

കിടന്നു കുതറി മാറുന്നവനെ അവൻ അടക്കി പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു....

" കിരൺ....... "

കാറിനു അടുത്തെത്തിയതും ആദിയുടെ ഓർഡർ പ്രകാരം കിരൺ ഡോർ തുറന്നു കൊടുത്തിരുന്നു....
കാറിന്റെ പിനൻ സീറ്റിലേക്ക് ലൂക്കിനെ വലിച്ചിട്ടു കഴിഞ്ഞതും അവനൊന്നു ശ്വാസം നേരെയെടുത്തു കൊണ്ട് തന്റെ കഴുത്തൊന്ന് നേരെയാക്കി.....

" വണ്ടിയെടുക്ക്.... "

തന്നെ അത്ഭുതത്തോടെ നോക്കി നിൽക്കുന്നവന് നേരെ പറഞ്ഞു കൊണ്ട് ആദിയും പിൻ സീറ്റിലേക്ക് കയറി... ഉടനെ തന്നെ കിരണും ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നു....

ഒരുപാട് നേരം നിൽക്കുന്നത് പന്തിയല്ല... ഉള്ളിൽ കൊണ്ടിട്ടത് മീനിനെ പോലെ പിടച്ചു പുറത്തു ചാടും... ഇനിയും പൊക്കിയെടുക്കാൻ വയ്യ....

അത്കൊണ്ട് തന്നെ എല്ലാം വേഗത്തിൽ ആയിരുന്നു....
കാർ start ചെയ്തു മുന്നോട്ട് നീങ്ങി തുടങ്ങിയതും അവനൊരു ദീർഘ നിശ്വാസത്തോടെ സീറ്റിലേക്ക് ചാരിയിരുന്നു....

അപ്പോഴും തൊട്ടരികിൽ  കൊന്ന് തിന്നുവാനുള്ള ദേഷ്യത്തോടെ തന്റെ നേരെ നോട്ടമെയ്തിരിക്കുന്നവനെ ആദി അറിയുന്നുണ്ടായിരുന്നു....

പക്ഷെ തത്കാലം ആ കണ്ണുകളെ മനഃപൂർവം അവഗണിച്ചു കൊണ്ടവൻ വെളിയിലേക്ക് നോട്ടമെയ്തു ഇരുന്നു...

( തുടരും...)

.......................................................................................

വായിച്ചു അഭിപ്രായം പറയുക...
പെരുന്നാൾ തിരക്ക് കഴിയാൻ നോക്കിയിരുന്നതാണ്... ഇല്ലെങ്കിൽ എഴുതാൻ കഴിയില്ല....

Next അപ്ഡേഷൻ Bfr ആയിരിക്കും....

Wyt karo കുട്ടീസ്....

With Love Ammu.......❤️..

Continue Reading

You'll Also Like

41.4K 5.4K 50
Taebaby's adventures ✨️
4.3K 594 33
കാന്തത്തിനേക്കാൾ ആകർശണമായിരുന്നു അവളുടെ കണ്ണുകൾക്ക് ഒരായുസ്സ് മുഴുവൻ കണ്ണെടുക്കാതെ ആ നയനങ്ങളിലേക്ക് ഉറ്റു നോക്കാം ❄️🌨️
32.7K 4.9K 63
Vmin ff 🌼
33.4K 5.2K 37
Vmin