Memories Of Love 💕 🖇️

By ALEENARAVICHANDRAN

8.1K 1K 192

പ്രണയം........... More

memories of love💕 🖇️part 1
MEMORIES OF LOVE 💕🖇️ 2
MEMORIES OF LOVE 💕🖇️ 3
MEMORIES OF LOVE 💕🖇️ PART 4
MEMORIES OF LOVE 💕🖇️ PART5
MEMORIES OF LOVE 💕🖇️ PART6
MEMORIES OF LOVE 💕🖇️ PART7
MEMORIES OF LOVE 💞🖇️
MEMORIES OF LOVE 💞🖇️ PART9
MEMORIES OF LOVE 💕🖇️ PART10
MEMORIES Of LOVE 💕🖇️ Part11
MEMORIES OF LOVE 💕🖇️ PART12
MEMORIES OF LOVE 💕🖇️ PART13
MEMORIES OF LOVE 💕🖇️
MEMORIES OF LOVE 💕🖇️ Part15
MEMORIES OF LOVE 💕🖇️ PART16
MEMORIES Of LOVE 💕🖇️ PART17
MEMORIES OF LOVE 💕🖇️ PART18
MEMORIES OF LOVE 💕🖇️ PART20
MEMORIES OF LOVE 💞🖇️ PART21
MEMORIES OF LOVE 💕🖇️ PART22
MEMORIES OF LOVE 💞🖇️ PART23

MEMORIES OF LOVE 💕🖇️ PART19

327 54 21
By ALEENARAVICHANDRAN

"എന്താ പാറുസേ ഒരു വിഷമം പോലെ ,എന്താ പറ്റിയെ..."

കാറിലിരിക്കുന്ന നേരവും വസുവിന്റെ മുഖത്തെ ചിരി കാണാത്തതുകൊണ്ട് കാശി അവളോടായി ചോദിച്ചു.

"അറിയില്ല എനിക്ക്....എന്തോ ഒരു ഭയം. "

"എന്തിനാടാ...ഞാൻ ഇല്ലേ നിന്റെ കു‌ടെ...."

അതും പറഞ്ഞ് അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു.

"മതി നേരെ നോക്കി വണ്ടി ഓടിക്ക്"☺️.

വസുവിന്റെ മുഖത്തെ ചിരി കണ്ടതും കാശിയുടെ മനസ്സും നിറഞ്ഞിരുന്നു.അവന്റെ car വീടിന് മുൻപിൽ എത്തി നിന്നു.

"പാറുസേ....ഒരു സർപ്രൈസ് ഉണ്ട് so ഞാൻ പറഞ്ഞിട്ടേ കണ്ണ് തുറക്കാവു, പിന്നെ എപ്പോ പുറത്തേക്ക് ഇറങ്ങണം എന്നും ഞാൻ പറയും...."
അതും പറഞ്ഞ് കാശി പുറത്തേക്ക് ഇറങ്ങി.
അൽപ്പസമയത്തിന് ശേഷം  കാറിന്റെ അരികിൽ വന്ന് വസുവിനെ പുറത്തേക്ക് കൊണ്ട് വന്നു...അവളുടെ കണ്ണ് തുറക്കാൻ പറഞ്ഞു.
കണ്ണ് തുറന്നതും മുന്നിലെ കാഴ്ചകണ്ട് അവളുടെ കണ്ണുകൾ വിടർന്നു.BMW  R ബ്ലാക്ക് shade ൽ വരുന്ന ഒരു bike ആയിരുന്നു അത്.

തനിക്ക് ബൈക്കിൽ തന്റെ പ്രാണന്റെ തോളോട് ചാരി ഇരുന്ന്  ഒരു യാത്ര പോകണമെന്ന് എന്നോ അവനോടായി പറഞ്ഞത് അവൾ ഓർത്തു.
പെട്ടെന്ന് അവളു‌ടെ  കണ്ണുകൾ കാശിയുടെ അരികിലേക്ക് ഓടി.അത് അറിഞ്ഞതുപോലെ കാശി വസുവിന്റെ അരികിലേക്ക് വന്നു.അവനെ കണ്ടതും അവളുടെ കണ്ണുകൾ ആർത്ത് പെയ്യ്തു.

"പോവണ്ടേ പാറുസേ നമ്മുക്ക് ഒരു യാത്ര..."☺️

അവന്റെ ചോദ്യം കേട്ടതും അവന്റെ നെഞ്ചിലേക്ക് വീണ്‌  അവൾ പൊട്ടികരഞ്ഞു .

" ഇതിനൊക്കെ ഞാൻ എന്താ പകരം നൽകാ..എന്നോ പറഞ്ഞതല്ലേ ഞാൻ എന്റെ കുഞ്ഞാഗ്രഹങ്ങളിൽ ഒന്ന് ,അത് മറന്നിട്ടുണ്ടാവും എന്നാ കരുതിയെ.എന്റെ ചെറിയ ആഗ്രഹങ്ങൾ പോലും മറക്കാതെ നടത്തി തരാൻ എന്റെ കിച്ചുയേട്ടനെ കഴിയു..."

"അയ്യേ എന്താടി ഇത് നോവാലോ...അയ്യേ ഈ ട്രാക്ക് വേണ്ടാ മാറ്റി പിടി."

ഒരു കള്ള ചിരിയോടെ കാശി പറഞ്ഞു.

അത് കേട്ടതും വസു ദേഷ്യത്തോടെ അവന്റെ നെഞ്ചിൽ പല്ലുകൾ ആഴ്ത്തി.

"പോടാ പട്ടി..."

അതും പറഞ്ഞ് അവൾ ഒരു ചിരിയോടെ മുനിലേക്ക് ഓടി.പെട്ടെന്ന് പിടിച് കെട്ടിയെ പോലെ അവൾ നിന്നു.കാശി അവളെ സംശയത്തോടെ നോക്കി.ഒരു കള്ള ചിരിയോടെ വസു കാശിയേ തിരിഞ്ഞ് നോക്കി .

"ഇപ്പോ എന്നേയും കൊണ്ട് എവിടേക്കെങ്കിലും ബൈക്കിൽ പോവോ.."

കാശി അത് കേട്ടതും ചിരിയോടെ bike ന്റെ അരികിലേക്ക് നടന്നു.അതിലേക്ക് കയറി ഇരുന്ന് bike start ആക്കി.

"വേഗം വാടി കള്ളി പാറുസേ...".

ഒരു പൊട്ടി ചിരിയോടെ വസു കാശിക്കരികിൽ  എത്തി.അവളുടെ ചിരിയുടെ ശബ്ദം കേട്ടാണ് മാധവനും വിലാസിനിയും പുറത്തേക്ക് വരുന്നത്.

"അമ്മാ നിലവിളക്ക് റെഡി ആക്കി വെച്ചോ നങ്ങൾ  ദാ ഇപ്പോ വരും."

കാശി വിലാസിനിയോടായി പറഞ്ഞു. വസു അവരെ നോക്കി മനസ്സറിഞ്ഞ് ചിരിച്ചു.bike കണ്ണിൽ നിന്നും മറയുന്നത് വരെ അവർ അത് നോക്കി നിന്നു.

"അയ്യോ മാധവേട്ടാ അച്ചു...അവളോട് പറഞ്ഞില്ല വസു വന്ന കാര്യം .ഞാൻ അപ്പറത്തോട്ട് പോയി പറയട്ടെ അച്ചു വന്നത് വസുനോട് പറയാൻ പറ്റിയില്ല എന്ന്."

അതും പറഞ്ഞ് വിലാസിനി അച്ചുവിന്റെ അരികിലേക്ക് പോയി.

"കിച്ചുസേ...". അവന്റെ തോളിലായി താടി ചേർത്ത് വെച്ചുകൊണ്ട് അവന്റെ കാതുകളിൽ ചുണ്ട് ചേർത്ത് അവൾ മെല്ലെ വിളിച്ചു.ആ വിളി കേട്ടതും കാശി bike നിർത്തി അവളെ തിരിഞ്ഞ് നോക്കി.

" എന്താ പെണ്ണേ നീ വിളിച്ചേ....😃"

"കിച്ചുസേ......ന് "

"എന്താടി നിന്റെ ഉദ്ദേശം..."

"അവൾ മെല്ലെ ബൈക്കിൽ നിന്നും ഇറങ്ങി റോഡിന്റെ side ലേക്ക് നടന്നു.കാശി അപ്പോഴും bike റോഡിന്റെ നടുവിലായി നിർത്തി അതിലിരുന്ന് വസുവിനെ നോക്കി കൊണ്ടിരുന്നു.

" I don't know kichu etta, How to express my love to you. i am so lucky to have you in my life. you make me complete. I love you more than yesterday, but less than tommorow, i want to life your wife till my last breathe.  "

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ബൈക്കൽ നിന്നും ഇറങ്ങി വസുവിനെ അവൻ ഇറുകെ പുണർന്നു.

"നീ അല്ലെടി, ഞാനാ ഭാഗ്യം ചെയ്തത് നിന്നെ എന്റെ ലൈഫിൽ കിട്ടാൻ ".

അതും പറഞ്ഞ് കാശി വസുവിന്റെ മുഖം ചുംബനങ്ങൾ കൊണ്ട് നിറച്ചു.
5 മണിയോടെ ആണ് കാശിയും വസുവും വീട്ടിൽ എത്തിയത് .വേഗം തന്നെ വിലാസിനി വിളക്ക് നൽകി അകത്തേക്ക് ക്ഷണിച്ചു. പൂജ മുറിയിൽ വിളക്ക് വെച്ച് വസു തന്റെ നല്ല പാതിക്ക് വേണ്ടി പ്രാർത്ഥിച് പുറത്തേക്ക് ഇറങ്ങി.വസു പുറത്തേക്ക് ഇറങ്ങിയതും വിളക്ക് അണഞ്ഞു.പക്ഷെ അതാരും കണ്ടില്ല.

"കിച്ചു ഏട്ടാ മുത്തുശ്ശി വന്നില്ലല്ലോ."

"വരും ഡി. നാളെ വരും എന്ന പറഞ്ഞേ".
അതിന് അവൾ ഒന്ന് മൂളി.

പെട്ടെന്ന് രണ്ട് കൈകൾ അവളെ പുറകിലു‌ടെ പുണർന്നു.തിരിഞ്ഞ് നോക്കാതെ വസുവിന് അത് ആരാണ് എന്ന് മനസ്സിലായിരുന്നു.

"കൈ എടുക്കടി..എന്തിനാ ഇപ്പോ വന്നേ ഇനി എന്റെ കുഞ്ഞിന്റെ നുൽ കെട്ടിന് വരായിരുന്നു നിനക്ക്"

"വസൂട്ടി...sorry train 2.30 മണിക്കൂർ ഡീലേ ആയിരുന്നു.അതല്ലെ ,എന്റെ കാശി sir അവളോട് ഒന്ന് പറയോ ഈ ഉള്ളവളോട് കഞിയാൻ "

"പാറുസേ അച്ചു ബിസി ആയത് കൊണ്ടല്ലേ .ക്ഷമിക്കടി"

"അത് തന്നെ സൊറി വസു".

അച്ചുവിന്റെ കുട്ടികളെ പോലെയുള്ള സംസാരം വസുവിൽ ചിരി തീർത്തു.അത് കണ്ടതും അച്ചു വസുവിനോടായി പറഞ്ഞു.

"ഹോ...ഒന്ന് ചിരിച്ചല്ലോ...സമ്മധാനായി ......ഉമ്മാ 😘".

അവരുടെ സ്നേഹം കണ്ട് കാശിയും ചിരിച് പോയിരുന്നു.പെട്ടെന്നാണ് കാശിയുടെ ഫോൺ റിങ് ചെയുന്നത് .

"ആഹ് പറ അമ്മാ..."

"മോനെ ഡാ ".

അവരുടെ വെപ്രാളം നിറഞ്ഞ ശബ്ദം കാശിയിലും പേടി നിറച്ചു.

" എന്താ അമ്മാ പറ."

"മോനെ ഡാ അമ്മക്ക്.."

"മുത്തശ്ശിക്ക് എന്താ ?"

"ഡാ പെട്ടെന്നൊരു നെഞ്ചുവേദന പോലെ നീ ഒന്ന് വീട് വരെ വരോ"

"ദാ വരണു ".

അതും പറഞ്ഞ് കാശി call കട്ടാക്കി.

" പാറുസേ.."

"ഞാൻ കേട്ടു കാശിയേട്ടൻ പോയിട്ട് വാ ".

അവൾ പറഞ്ഞത് കേട്ടതും അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിചു.

"ഇതാ ഫോൺ പിടിച്ചോ...ഞാൻ വരാം "

അതും പറഞ്ഞ് കാശി ഇറങ്ങി.bike കണ്ണിൽ നിന്ന് മറയുന്നത് വരെയും വസു കാശിയേ നോക്കി നിന്നു.പിന്നെ ഡ്രെസ്സ് മാറഞ്ഞായി റൂമിലേക്ക് പോയി.

കാശിയുടെ bike റോഡിലൂടെ വേഗം പോയി കൊണ്ടിരുന്നു.പെട്ടെന്നാണ് എതിരെ വന്ന ലോറി side മാറി കാശിയുടെ ബൈക്കിന്റെ നേരെ വന്നത് .പെട്ടെന്നായത് കൊണ്ട് തന്നെ കാശിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.ലോറി തന്റെ ബൈക്കൽ ഇടിക്കുനതും താൻ തെറിച് പോവുന്നതും ഒരു ഞെട്ടലോടെ കാശി അറിഞ്ഞു.താഴെ വന്ന് പതിക്കുമ്പോഴും നെറ്റിയിൽ നിന്ന് ചോര വാർന്നൊഴുകുംബൊഴും കാശിയുടെ കണ്ണുകളിൽ നിറഞ്ഞ് നിന്നത് വസുവിന്റെ രൂപമായിരുന്നുന്നു.

"പാ.....റു......സേ....😫😩😓നി....ന്നെ  വി..ട്ട് എനി..ക്ക്  പോവണ്ടാ മോളെ...."

അതും പറഞ്ഞ് അവന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു.ശബ്ദം കേട്ട്  അടുത്തുണ്ടായിരുന്നവർ ഒക്കെ ഓടി കു‌ടെ അതിന് മുൻപ് തന്നെ ലൊറി അവിടെ നിന്ന് പോയിരുന്നു.

"കിച്ചു ഏട്ടാ............😭"

വസു ഹോസ്സ്പിറ്റലിലെക്ക് ഓടി കയറി.ആ വരാദയിൽ അവളുടെ ശബ്ദം മാത്രം മുഴങ്ങി കേട്ടു.പെട്ടെന്നാണ്  അച്ചനൊരു എമെർജൻസി call വന്നത്.ഇവിടെ വന്നപ്പോഴാണ് അറിയുന്നത് അത് കാശിയാണെന്ന് അറിഞ്ഞപ്പാടെ ഇങ്ങോട്ടേക്ക് ഓടുകയായിരുന്നു. icu യുവിന്റെ ഡോർ ന്റെ മുൻപിലേക്ക് അവൾ ഓടി.പെട്ടെന്ന് അവളുടെ കൈയിൽ ആരോ പിടിത്തം ഇട്ടിരുന്നു.

"എങ്ങോട്ടാടി .....?😡"

"മിത്രേച്ചി"
വസു ഞെട്ടലോടെ അവളെ നോക്കി പറഞ്ഞു.

" ആരുടെ ചേച്ചി.എന്നെ അങ്ങനെ വിളിക്കാൻ എന്ത് അതികാരം ഉണ്ട് എടി."

"plzz മിത്രേച്ചി എന്നെ വിട് ഇപ്പോ എനിക്കെന്റെ കിച്ചു ഏട്ടനെ ഒന്ന് കണ്ടാ മതി.ഇപ്പോ എന്നെ ഒന്ന് വിട്"

"നിന്നെ വിടാനോ അതും കാശിടെ അരികിലേക്കോ...നീ ഒറ്റ ഒരുത്തിയാ ഇതിന് മൂഴുവൻ കാരണം."

"ഞാൻ എന്താ ചെയ്തെ "

വസു കണ്ണ് നിറച്ചു കൊണ്ട് ചോദിച്ചു.

"നിന്റെ ജാതക ദോശം കാരണമാടി അസത്തെ എന്റെ കുഞ്ഞ് അവിടെ ചാവോ ജീവിക്കോ എന്ന് അറിയാതെ കിടക്കണേ...."

പെട്ടെന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് വസു നോക്കി.അവളുടെ ചുണ്ടുകൾ മന്ത്രിചു.

"അമ്മാ.."

"ആരുടെ അമ്മ എനിക്ക് ഒരു മോനെ ഉള്ളു. നീ ഏതാടി."

ഒരു പുച്ഛത്തോടെ അവർ അവളോടായി ചോദിച്ചു.

"അത് അറിയില്ലെ ആന്റി, ഇതാണ് ആന്റിയുടെ മരുമകൾ "

"തു...ഒരു കോരുമകൾ ഇറങ്ങി പോടി നശിച്ചവളെ ഇനി എന്റെ മോന്റെ ജീവിതത്തിൽ നീ വേണ്ടാ..."

അതും പറഞ്ഞ് വസുവിനെ പിടിച് തള്ളി.വീഴാൻ പോയ വസുവിനെ കാശിയുടെ അച്ഛൻ താങ്ങി നിർത്തി.

"അച്ഛാ...ഞാൻ ".

അതും പറഞ്ഞ് അവൾ അയാളുടെ നെഞ്ചിൽ വീണ് പൊട്ടി കരഞ്ഞു.അയാൾ അവളെ തലോടി.

" മോളെ ...ഇനി മോൾ എന്റെ കാശിയുടെ ജീവിതത്തിൽ തിരിച് വരണ്ടാ.."

അയാൾ പറഞ്ഞത് കേട്ട് വസു ഞെട്ടി തറഞ്ഞ് എഴുനേറ്റു.അയാളെ നോക്കി.

"അച്ഛാ......"

അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറി .

"അറിയാം ഞങ്ങൾ സ്വാർത്ഥരാകുകയാണെന്ന്.പക്ഷെ വയ്യ മോളെ ഒരു റിസ്ക്ക് എന്റെ മോന്റെ ജീവിതത്തിൽ എടുക്കാൻ.ഇതാണ് വിധി എന്ന് കരുതി സമ്മാധാനിക്കണം മോൾ."

അവൾ അടുത്തുള്ള മുത്തശ്ശിയെ നോക്കി.അവർ ഒന്നും മിണ്ടാതെ തല കുനിച്ചു.അത് കണ്ടതും അവരുടെ രണ്ടു പേരുടെയും മുഖത്ത് ചിരി പടർന്നു.
ഒന്നും പറയാൻ കഴിയാതെ വസു നിന്നു.

"ഇല്ല ആരരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ കിച്ചു ഏട്ടൻ എന്നെ വിട്ട് കളയില്ല."

വസു മനസ്സിൽ പറഞ്ഞു കൊണ്ട് അവരുടെ മുഖത്തേക്ക് നോക്കി.

"ഞാൻ പോവാം പക്ഷെ എന്റെ കിചു ഏട്ടനോട് പറഞ്ഞിട്ട്.എനിക്ക് കാണണം ഇതിൽ നിന്ന് ആരും എന്നെ പിൻ തിരിപ്പിക്കാൻ നോക്കണ്ടാ."

അത് പറയുമ്പോൾ വല്ലാത്തൊരു വാശി അവളുടെ കണ്ണിൽ ഉണ്ടായിരുന്നു.അത് കണ്ട് ആർക്കും തടയാനും കഴിഞ്ഞില്ല.
നേരം വെളുക്കുനത് വരെ വസു അവിടെ തന്നെ ഇരുന്നു.

"കാശിനാഥന് ബോധം വന്നു.റൂമിലേക്ക് മാറ്റുമ്പോൾ കാണാം".

അതും പറഞ്ഞ് അവർ പോയി .അത് കേട്ടതും എല്ലാവരുടെയും മുഖത്ത് സന്ദോഷം നിഴലിച്ചു.
കുറച് സമയങ്ങൾക്ക് ശേഷം ഡോക്ടർ എല്ലാവരുടെയും അരികിലേക്ക് വന്ന് കൊണ്ട് പറഞ്ഞ്.

" കാശിടെ ബ്രെയിൻ നെർവിന് prblm ഉണ്ടോ എന്ന് ചെക്ക് ചെയണം so എല്ലാരും റൂമിലേക്ക് പോക്കോ ".

മാധവ് വസുവിനെ നോക്കി പറഞ്ഞു.
അത് കേട്ടതും എല്ലാവരും ഒരു പേടിയോടെ റൂമിലേക്ക് പോയി.വസുവിന്റെ കൈകൾ അവളുടെ ചുരിദാറിൽ മുറുകി.ഒരു പേടിയോടെ അവൾ റൂമിലേക്ക് ചെന്നു. കാശിക്ക് കാണാൻ പാകത്തിന് വസു ഒരു side ലായി നിന്നു.

"മോനെ എന്റെ കുഞ്ഞിന് എന്താ പറ്റിയെ...."

മുത്തശ്ശി ഒരു തേങ്ങലോടെ കാശിയോട് ചോദിച്ചു.

"എന്റെ മുത്തു എനിക്ക് ഒന്നും ഇല്ല ,അമ്മാ അച്ഛാ എനിക്ക് ഒരു പ്രശ്നവും ഇല്ല.നിങ്ങൾ വിഷമിക്കാതെ."

പിന്നീട് മിത്രയെ നോക്കി ഒരു വരണ്ട ചിരി സമ്മാനിച്ചു.പക്ഷെ വസുവിലേക്ക് ഒരു നോട്ടം പോലും വീണില്ല.

"എനിക്ക് എങ്ങനെ ആക്‌സിഡന്റ് ഉണ്ടായേ നമ്മൾ ഇപ്പോൾ എവിടാ...എനിക്ക് ഒന്നും ഓർക്കാൻ കഴിയുന്നില്ല."

"കാശിക്ക് ലാസ്റ്റ് ആയിട്ട് എന്താ ഓർമ്മ വരുന്നെ "

കാശിയോട് മാധവ് ചോദിച്ചു.

"അത് ഞാൻ msc കഴിഞ്ഞ് ജോബന് ട്രൈ ചെയുന്നത് വീട്ടിൽ നിന്നാ,പിന്നീട് job ഓക്കേ ആയി എന്ന് പറഞ്ഞ് December last ന് ഒരു call വന്നു,ഞാൻ...പോയോ അതോ എനിക്ക് അറിയില്ല".

" മ്മ്...".

അത് കേട്ടതും വസു അവളുടെ താലിയിൽ മുറുകെ പിടിച്ചു.ഒന്നും പറയാൻ കഴിയാതെ അവൾ മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങി.

"പാറു..."

കാശിയുടെ വാക്ക് കേട്ട് എല്ലാവരും തറഞ്ഞ് നിന്നു.

"ആരാ ഈ പാറു....?"

അത് കേട്ടതും വസുവിന് തന്റെ കണ്ണീർ അടക്കാൻ കഴിഞ്ഞില്ല.

"എന്റെ കുട്ടി വല്ല സ്വപ്നവും കണ്ടതാവും".

മുത്തശ്ശിയുടെ മറുപടി കേട്ടതും അവൾ വരാധായിലൂടെ ഓടി.മാധവ് അത് കണ്ടതും എല്ലാവരെയും നോക്കി പുറത്തേക്ക് പോയി.അവൾ നേരെ പോയത് മാധവിന്റെ ക്യാബിനിലേക്കാണ്.അവിടെ ചെന്ന് കൈയിൽ കിട്ടിയതൊക്കെ അവൾ എറിഞ്ഞു പൊട്ടിച്ചു.അത് കണ്ട് മാധവ് അവളെ പിടിച് നെഞ്ചിലേക്ക് ചേർത്ത് വെച്ചു.

"അച്ഛേ..........😭"
അവളുടെ തേങ്ങലുകൾ ആ മുറിയിൽ നിറഞ്ഞു.

"എന്താ മോളെ ഇത്."

അവൾ ഒരു തേങ്ങലോടെ മാധവിനോട് എല്ലാം പറഞ്ഞു.അത് കേട്ടതും അയാളുടെ പേശികൾ മുറുകി.അത് അറിഞ്ഞത് പോലെ വസു പറഞ്ഞു.

"അച്ഛേ കാശിയേട്ടനോട് സത്യങ്ങൾ എല്ലാം പറയാൻ കഴിയോ.."

അതിന് അയാൾ നിശപ്തത പാലിച്ചു.

"പറ്റില്ലാല്ലേ....😫"

"മോളെ ഒരു 1 month എങ്കിലും വേണം അവന്റെ ഓർമ്മ പോയ കാര്യം അവൻ മെല്ലെയേ അറിയാൻ പാടോള്ളൂ "

"അത്രക്ക് time എന്റെ മുൻപിൽ ഇല്ല അച്ഛേ....അദ്ദേഹം സത്യം അറിയാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.പക്ഷെ വേണ്ടാ എല്ലാരും പറയണതാ ശരി......എനിക്ക് .....ഭാഗ്യം ഇല്ലാത്ത കുട്ടിയാ ഞാൻ.വേണ്ട അച്ഛാ....നമ്മുക്ക് പോവാം."

അതും പറഞ്ഞവൾ പൊട്ടി കരഞ്ഞു.പിന്നെ മെലെ കണ്ണുകൾ തുടച് മാധവിനോട് പറഞ്ഞു.

"എനിക്ക് കിച്ചു ഏട്ടനെ ഒന്ന് കാണണം"

"ഇപ്പോ സെടേഷൻ കൊടുത്ത് കാണും 5 minutes കഴിഞ്ഞാ അതിൻ്റെ മയക്കത്തിൽ ആവും "

കുറച്ച് കഴിഞ്ഞതും അവൾ മെല്ലെ അവന്റെ റൂമിലേക്ക് പോയി.കാശിയുടെ അച്ഛനോടായി പറഞ്ഞു.

"പേടിക്കണ്ട....ഞാൻ ഒന്നും പറയാൻ വന്നതല്ല.ഞാൻ പോവാ...ഇനി ആർക്കും ഒരു ശല്യമായി ഞാൻ വരില്ല.പക്ഷെ ഈ താലി കഴിയില്ല എനിക്ക് ചോദിക്കരുത് ഇതെങ്കിലും ഞാൻ കൊണ്ട് പോയിക്കോട്ടെ....പിന്നെ ഇപ്പോ വന്നത് എനിക്ക് കിച്ചു ഏട്ടനോടായി ഒന്ന് സംസാരിക്കണം"

അത് കേട്ടതും എല്ലാവരോടും പുറത്തിറങ്ങാൻ മുത്തശ്ശി പറഞ്ഞു.

അവൾ മെല്ലെ കാശിയുടെ അരികിലായി ഇരുന്നു.
അവന്റെ കൈകളിൽ ചുംബിച്ചു.അവ അവളുടെ കൈകളുമായി കോർത്തു പിടിച്ചു.അവനെ ഇമ്മ വെട്ടാതെ നോക്കി.

"കിച്ചുയേട്ടാ......ഞാൻ പോവാ.....എന്നോട് പോവണ്ടാന്ന് പറയോ.....എ...നി..ക്ക് കഴിയില്ല കിചുയേട്ടാ നിങ്ങളെ ഇട്ടിട്ട് പോവാൻ .പക്ഷെ നിങ്ങൾക്ക് എന്നെ വേണ്ടല്ലോ....എന്നും കു‌ടെ ഇണ്ടാവും എന്ന് പറഞ്ഞിട്ട് പോയില്ലേ.....എന്തിനായിരുന്നു  എന്നെ പറ്റിച്ചത്.പറ......നിങ്ങടെ ഭാര്യ ആയി ഒരു ദിവസം പോലും .......സാരം ഇല്ല.....എന്നെനേക്കുമായി പോവല്ല ഞാൻ എനിക്ക് ഉറപ്പുണ്ട് എന്റെ കിച്ചു ഏട്ടൻ എന്നെ തേടി വരും എന്ന് .ഞാൻ എന്നും പറയാറുള്ള ശിവ ക്ഷേത്രത്തിൽ കാത്തിരിക്കും ഞാൻ വീണ്ടും ഒരു കണ്ട് മുട്ടലിനായി.എനിക്ക് അവസാനമായിട്ട് ഒരു ഉമ്മ തരോ....."

അതും പറഞ്ഞ് അവൾ അവന്റെ ചുണ്ടുകളിൽ ചുണ്ട് ചേർത്തു.എന്നും തനിക്ക് ശ്വാസം പോലും എടുക്കാൻ സമ്മതിക്കാതെ തന്റെ ചുണ്ടുകളെ കവരുന്നവന്റെ മുഖം ഓർത്തതും അവൾ അകന്നു മാറി.അവന്റെ മുഖം മുഴുവൻ അവൾ ചുംബനങ്ങളാൽ പൊതിഞു.

"കിച്ചുസേ.....ഒരു കാര്യത്തിൽ എനിക്ക് സന്ദോഷം ഉണ്ട്..എന്തൊക്കെ മറന്നിട്ടും എന്റെ പേര് മറന്നില്ലല്ലോ....കിച്ചു ഏട്ടാ ഈ കള്ള കണ്ണന്റെ  പാറു പോവാ...ഒന്ന് നോക്ക് കിച്ചുസേ....."

അവളുടെ പൊട്ടി കരച്ചിലുകൾ അവിടമാകെ നിറഞ്ഞു.അവൾ മെല്ലെ അവന്റെ കൈകൾ കൊണ്ട് സിന്ദൂര രേഖയിലെ സിന്ദൂരം നെറ്റിയിൽ നിന്ന് എടുത്ത് അവളുടെ താലിയിൽ ചാർത്തി.

"i love you  more than anything in this world....I am gonna miss you......തോറ്റ് പോയി ഞാൻ ഇനിയും ശക്തിയില്ല എനിക്ക് പൊരുതി നിൽക്കാൻ."

അതും പറഞ്ഞവൾ അവന്റെ അരികിൽ നിന്ന് എഴുന്നേറ്റ് തിരിഞ്ഞ് നടന്നു.

"പാറുസേ......"

അത് കേട്ടതും അവൾ അവനെ തിരിഞ്ഞ് നോക്കി.ഉറക്കത്തിലാണവൻ എന്നറിഞ്ഞതും അവളുടെ കണ്ണീർ വീണ്ടും അവസാനമില്ലാതെ ഒഴുകി തുടങ്ങി.അവസാനം എന്നോണം അവൾ അവന്റെ തിരുനെറ്റിയിലായി ഉമ്മ നൽകി. പുറത്തേക്ക് ഇറങ്ങി.അവർക്കായി ഒരു വരണ്ട ചിരി സമ്മാനിച്ചു.അപ്പോഴും ഒരു പുച്ഛ ചിരിയൊടെ നിൽക്കുന്ന മിത്രക്കരികിലേക്ക് അവൾ നടന്നു.

"ഞാൻ പോവാണ് എന്ന് കരുതി ഒരുപാട് ചിരിക്കണ്ട ,ഞാൻ സത്യങ്ങൾ ഒരിക്കലും കിച്ചുയേട്ടനോട് പറയില്ല എന്നാ പറഞ്ഞേ....പക്ഷെ അദ്ദേഹം എന്നത് കണ്ടെത്തുന്നോ അന്ന് അവസാനിക്കും നിന്റെ മുഖത്തെ ചിരി."

അതും പറഞ്ഞവൾ നടന്നതും 

"പാറു........പാറു........പാറു......".

അവൾ തന്നെ വിട്ട് പോകുന്നത് അറിഞ്ഞപോലെ കാശി നിലവിളിച്ചു.അത് കേട്ട് വസു അവരോടായി പറഞ്ഞു.

" ഉറക്കത്തിലാ ഉണരുമ്പോൾ സ്വപ്നം കണ്ടതാണ് എന്ന് പറഞ്ഞാൽ മതി."

അത് കേട്ടതും മുത്തശ്ശി കസേരയിലേക്കിരുന്ന് പൊട്ടി കരഞ്ഞു.

"പാപിയാ ഞാൻ...എന്റെ കുഞ്ഞിന് വേണ്ടി അവളുടെ താലി പൊട്ടി ചെറിഞ്ഞ മഹാപാപി."

അത് കേട്ടിട്ടും നിറഞ്ഞൊഴുകുന്ന കണ്ണീർ തുടച് അവൾ വീട്ടിലേക്ക് നടന്നു.പിന്നീട് വസുവിന് അവിടെ നിൽക്കാൻ കഴിഞ്ഞില്ല.തിരിച് നാട്ടിലേക്ക് അവൾ മടങ്ങി.അവിടെ ദേവുന്റെയും മഹിയുടെയും നിർബന്ധ പ്രകാരം കോളേജിൽ അഡ്മ്മീഷൻ എടുത്തു.മാധവ് പറഞ്ഞ് കാശി അവിടെ നിന്ന് പോയത് വരെയുള്ള കാര്യങ്ങൾ വസു അറിഞ്ഞു.പിന്നീട് കാശിയുടെ ഒരു കോൺടാക്ടും ഉണ്ടായിരുന്നില്ല.പാറുവിന്റെ കിചു അവളിലേക്ക് മടങ്ങി എത്തും എന്ന പ്രതീക്ഷയിൽ വസു അവനായി കാത്തിരുന്നു.




**************************************

"ഒന്നും അറിഞ്ഞില്ല പെണ്ണേ ഞാൻ........എനിക്ക് അറിയില്ലായിരുന്നു."

ഡയറി തന്റെ മുഖത്തോട് അമർത്തി കാശി പൊട്ടി കരഞ്ഞു.

"പാറുസേ......എന്റെ പെണ്ണാ നീ ഞാൻ കെട്ടിയ താലിയാ നിന്റെ കഴുത്തിൽ .നിന്റെ ശരീരവും മനസ്സും സ്വന്തമാക്കിയ നിന്റെ കിച്ചു ഏട്ടൻ ഈ കാശിനാഥൻ ആണ്."
കാശിയുടെ കണ്ണുകൾ നിറഞ്ഞെങ്കിലും അവന്റെ വാക്കുകളിൽ അലയടിച്ചത് അവളോടുള്ള സ്നേഹമയിരുന്നു,തന്റെ പാതിയെ തിരിച്ചുകിട്ടിയ ആഹ്ലാദം ആയിരുന്നു.പെട്ടെന്ന് അവന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു.
"ഞാൻ വരും ഇത് വായിക്കും എന്ന പ്രതീക്ഷയിൽ അല്ലെടാ ഞാൻ പൂരിപ്പിക്കാത്ത ഭാഗങ്ങൾ നീ എഴുതി ചേർത്തത്....എന്റെ പെണ്ണിനെ വേദനിപ്പിച്ച ഒരുത്തിയേയും ഈ കാശി വെറുതെ വിടും എന്ന് കരുതണ്ട."

അതും പറഞ്ഞവൻ ഡയറിയിലേക്ക് നോക്കി അതിന്റെ അവസാനഭാഗത്തായി ഒരു ഫോട്ടോ കണ്ട് അവൻ അതെടുത്തു.അവരുടെ കല്യാണ ഫോട്ടോ ആയിരുന്നു അത്.

ഒരുപാട് സന്ദോഷത്തോടെ അവൻ ആ ഫോട്ടോ നോക്കി കണ്ടു.ഒരു കള്ള ചിരിയോടെ കാശി പറഞ്ഞു.

"ഇനിയാണ് മോളെ നീ ശരിക്കും വെള്ളം കുടിക്കാൻ പോവുന്നത്.just wait for your കിച്ചു ഏട്ടൻസ് come back........A power full come back 😉".

(നിങ്ങൾ feel the bgm guyz )





**************************************


                                   തുടരും.

അപ്പോ guyss അത്രേ ഉള്ളൂ......
കുറേ ആയില്ലേ ഞാൻ part ഇട്ടിട്ട്, sorry 😐..... അപ്പോ ഇനി കുറച്ച് പാർട്ട് മാത്രേ ഉണ്ടാവു എന്ന് പറഞ്ഞപ്പോ നിർത്തരുത് എന്ന് പറഞ്ഞാ എല്ലാവർക്കും thanks, ഈ story ഇഷ്ടായത് കൊണ്ട് അല്ലേ,എല്ലാവരും പറഞ്ഞത് കൊണ്ട് ഞാൻ കുറച്ച് കൂടെ നീട്ടാൻ try cheyyam ഓക്കേ,പക്ഷെ ഞാൻ പറഞ്ഞത് പോലെ എല്ലാവരും ചെയ്യണം,vote and comment plzzzzz..... അപ്പോ byeeeeee

Continue Reading

You'll Also Like

14.9K 2.2K 24
This story based on some true incidents... Taekook travel Love story 💜 എല്ലാ കഥകളും അവസാനിക്കുക സന്തോഷത്തിൽ ആകില്ല.. നമുക്ക് നോക്കാം.. അവർ ഈ യാത്രയി...
116K 11.3K 69
Arranged marriage of Cold Ceo & Pretty Girl with Lovely Twinnies🐰🐰 Its a taekook malayalam Fanfiction😌
2.4K 242 13
will punishment turn into love?