ARRANGE MARRIAGE

By CamilleDz07

24.5K 2.7K 951

oru Pakka Arrange marriage story with lot of drama.. #btsfanfiction #malyalamff #bts #btsmalayalamff # taekoo... More

INTRODUCTION
part 1
part 2
part 3
part 4
part 5
part 6
part 7
part 8
part 9
part 10
part 11
part 12
New story alert
Part 13
Part 14
part 15
part 16
part 17
part 18
part 19
part 20
part 21
part 22
part 23
part 24
part 25
part 26
part 27
part 28
part 29
part 30
part 31
part 32
part 33
CHARACTER SKETCH
part 34
part 35
Part 36
part 37
part 38
part 39
part 40
part 41
part 42
part 43
part 44
part 45
part 46
part 47
part 48
part 49
part 50
part 51
part 53
54
part 55
part 56 ( M)
part 57
part 58 (M)
part 59
Part 60

part 52

384 50 31
By CamilleDz07



















രണ്ട് ആഴ്ചകൾക്ക് ശേഷം......

പതിവ് പോലെ ജോലി വീട്,  വീട് ജോലി ആ റൂട്ടിനിലെക്ക് മാറിയിരുന്നു അവർ... ആദി ഒരാഴ്ച്ച ആയി ഇപ്പോൾ നാട്ടിൽ പോയിട്ട് ... And Obviously Nandu was missing him...ലില്ലിയുടെയും ആലോക്കിന്റെയും കല്യാണ കാര്യം വീടുകളിൽ ഒരു ചർച്ച ആയിട്ടുണ്ട്... ആലോക്ക് ഒരു മറുപടി തരാത്തത് കൊണ്ട് ലില്ലിയെ അറിയിച്ചിട്ടില്ല... എല്ലാരും ഒരു ദിവസം ഒരുമിച്ചു കൂടിയ ശേഷം തീരുമാനം എടുക്കാം എന്നാണ് ഇപ്പോഴത്തെ പ്ലാൻ...

ഇനി ഇസാക്കും ടെസ്സയും .. അവരുടെ ലൈഫിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൂടെയാണ് രണ്ടു പേരും ഇപ്പോൾ കടന്നു പോകുന്നത്... കൊച്ചു കൊച്ചു പിണക്കങ്ങൾ അതിലേറെ സ്നേഹം.....







" Aliza.. What is my Schedule today...?  ഓഫസിൽ എത്തിയതും തന്നെ കാത്തു front നിൽക്കുന്നവളുടെ കൂടെ അകത്തേക്കു നടക്കും വഴി അവൻ ചോദിച്ചു...

Aliza അവളുടെ Ipad ഓപ്പൺ ചെയ്തു CEO യുടെ ഇന്നത്തെ Shedule വായിച്ചു കേൾപ്പിക്കാൻ തുടങ്ങി...

" sir Isaac,
• You Are having a vedio conference at 10am..
• After that There are some calls you have attend. For the details, i mailed it already..
• Then you have  a meeting with executive assistants at 11:30.. That's all for the first Half of the day...

• Evening time schedule for pending works and department rounds...

That's all for today... "

ഇന്നത്തെ അവന്റെ shedule ഇന്റെ ഒരു rough ഐഡിയ അവനു അവൾ വിശദികരിച്ചു കൊടുത്ത്...

" Fine, Bring me my coffee..." ക്യാബിന് ഉള്ളിലേക്ക് കയറും മുന്നേ അവളെ ഓർമ്മപ്പെടുത്തി.. കഴിഞ്ഞ രണ്ടു മൂന്ന് ദിവസം ആയി നല്ല പോലെ ബിസി ആയിരുന്നു അതുകൊണ്ട് തന്നെ ടെസ്സയോടൊപ്പം ടൈം സ്പെൻഡ്‌ ചെയ്യാൻ അവനു സമയം കിട്ടിയിരുന്നില്ല... ഇന്ന് അധികം വർക് ഇല്ലാത്തതുകൊണ്ട് ഈവെനിംഗ് നേരത്തെ ഇറങ്ങണം എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു...







" എന്തു പറ്റി...." പെട്ടന്ന് പിന്നിൽ കേട്ട ശബ്ദം അവൻ തിരിഞ്ഞു...

" madam... " അവൻ പൊട്ടി കരയാൻ തുടങ്ങി... അതു കണ്ടതും അവൾ ഒന്നു പേടിച്ചു...

" അരവിന്ദ്.. What happend... " ഡെസ്ക്കിൽ തല വെച്ചു നിർത്താതെ കരയുന്നവനെ കണ്ടതും അവൾ ആശങ്കയോടെ ചോദിച്ചു...

" ക്യാ ബോലു madam...പാമ്പിനെ പേടിച്ചു പാമ്പിന്റെ മാളത്തിൽ വന്നു ഒളിച്ച അവസ്ഥ ആയി പോയി madam എന്റെ... Your Younger brother is more Cunning.. I want to go back .. എനിക്ക് എന്റെ ആരാവ് സാർ മതി..." അവനിരുന്നു എണ്ണിപറക്കി... ആരവിന്റെ torture ഇൽ നിന്നു രക്ഷപെടാൻ ആയിരുന്നു കൈയും കാലും പിടിച്ചു ട്രാൻസ്ഫർ വാങ്ങി വന്നത് ഇവിടെ ഉള്ളത് അതിലും എക്സ്ട്രീം ആണെന്ന് ഇപ്പോഴാണ് പാവം മനസ്സിലാക്കുന്നത്...

പാവം ചെറുക്കന്റെ വിഷമം കണ്ടതും ലില്ലിക്ക് സഹധാപം തോന്നിപോയി... കഴിഞ്ഞ ഒരാഴ്ചയായി പുതിയ പ്രൊജക്റ്റിന്റെ ഓട്ടത്തിൽ ആണ് ഫുൾ ഡിപ്പാർട്മെന്റ്... മര്യാദക്ക് ഒന്നു lunch കഴിക്കാൻ പോലും ആർക്കും സമയം കിട്ടുന്നില്ല... അതിന്റെ ഇടയിൽ CEO യുടെ വക പൊട്ടാലും ചീറ്റലും .. ഈ ഒരാഴ്ച കൊണ്ട് എല്ലാരുടെയും പകുതി രക്തം ഊറ്റി കുടിച്ചിട്ടുണ്ട്...

" Aww.. അതിനാണോ നീ കരയുന്നെ.. ഇവിടെ എല്ലാവരുടെയും അവസ്ഥ ഇതു തന്നെയല്ലേ... ചേച്ചി ആണെന്ന് പോലും നോക്കാതെ അര മണിക്കൂർ ആണ് എന്നെ ഇന്ന് നിർത്തി പൊരിച്ചത് എന്നിട്ട് ഞാൻ കൂൾ ആയി നിൽക്കുന്നില്ലേ..." ലില്ലി അരവിന്ദിനെ ഒന്നു സമാധാനിപ്പിക്കും പോലെ പറഞ്ഞു... ഒരു ദിവസം മുഴുവൻ ഇരുന്നു ഉണ്ടാക്കിയ Ppt ആണ് ഒരു സെക്കന്റിൽ അവൻ Reject ചെയ്തത്... മാമന്റെ മോൻ ആയി പോയി അല്ലെങ്കിൽ തന്തക്ക് എങ്കിലും വിളിക്കാമായിരുന്നു..  അറിഞ്ഞു ഒന്നു പ്രകാൻ  പറ്റാത്ത അവസ്ഥയല്ലേ... അത്രേയും ഇല്ലല്ലോ നിനക്ക് എന്നായിയുന്നു ലില്ലിയുടെ ഭാവം...

" ഇങ്ങേരെ വെച്ചു നോക്കുമ്പോൾ ആരാവ് സാർ തങ്കം ആണ്.. ഇയാൾക്ക് പ്രാന്ത് ആണ് madam.. "
" ഹിഹി സോറി..."  ഒരു flow യിൽ അങ്ങ് പറഞ്ഞു വരുമ്പോൾ ആണ് ലില്ലിയുടെ കണ്ണുരുട്ടൽ കാണുന്നത്.. ഉള്ളിലെ ഫസ്ട്രേഷൻ പുറത്തു എടുത്തപ്പോൾ മുന്നിൽ നിൽക്കുന്നത് ആരാണെന്നു ഒരു നിമിഷം അവൻ മറന്നു പോയിരുന്നു... ചേച്ചിയോട് തന്നെ അനിയന്റെ കുറ്റം പറയുന്നത് മോഷം അല്ലേ.. അവൻ അവളെ ഇളിച്ചു കാണിച്ചു.. ലില്ലിക്ക് ചിരി വന്നു പോയിരുന്നു...

" ഇനി പറഞ്ഞേട്ടെന്തു കാര്യം മോൻ പണി എടുക്കാൻ നോക്ക്..." അതും പറഞ്ഞു ലില്ലി അവിടെന്ന് പോയി...

ഇസാക്കിനെ മനസ്സിൽ അറിഞ്ഞോന്നു സ്മരിച്ചു കൊണ്ട് അരവിന്ദ് അവന്റെ വർക് തുടർന്നു...






" what the hell is this...?" കൈയിൽ ഇരിന്ന പേപ്പർ അവൻ മുന്നിൽ നിൽക്കുന്നവന്റെ നേരെ ഉയർത്തി കാണിച്ചു കൊണ്ട് ചോദിച്ചു...

" നിങ്ങൾക്ക് തോന്നുന്ന പോലെ ഉണ്ടാക്കി  വെക്കാനാണോ മാസം മാസം ഞാൻ ശമ്പളം തരുന്നത്... "

ബോസ്സ് പറയുന്നത് കെട്ട് തല കുനിച്ചു നിൽക്കാനെ അവനു കഴിഞ്ഞോളു...
ഇതിൽ ഇപ്പോൾ എന്താ മിസ്റ്റേക്ക് എന്ന് പോലും അവനു അറിയില്ല.. അതു ചോദിക്കാനും പറ്റാത്ത അവസ്ഥയാണ്.. അറിഞ്ഞു കൊണ്ട് ട്രെയിനിനു തല വെക്കണ്ടല്ലൊ...

" സോറി sir... I will correct it ..."

" Damn...evening ഇതു കറക്റ്റ് ചെയ്തു എനിക്ക് submit ചെയ്തിരിക്കണം..."

" ok sir... thank you... " ഒരു സെക്കന്റ്‌ പോലും അവിടെ നിൽക്കാതെ ആവാൻ ഇറങ്ങി ഓടി...

ഇസാക്ക് ആഴത്തിൽ ഒന്നു നേടുവീർപ്പിട്ടു... ഈ ഇടയായി താൻ കുറച്ചു ഫ്രീഡം കൊടുക്കുന്നതിന്റെ ആണ് എല്ലാരും തലയിൽ കയറി ഇരിക്കുന്നത്.. ഇനിയും ഇങ്ങനെ വിട്ടാൽ പറ്റില്ല അവൻ ഉറപ്പിച്ചു...


" നിനക്ക് വെല്ല പേ ഇളകിയോ ഇച്ചു.. വന്നപ്പോ തൊട്ട് ഓരോരുത്തരെ ആയി വദിക്കുന്നുണ്ടല്ലോ..." വാസു കയറി വരും വഴി ചോദിച്ചു...

" ഒന്നിനും ഒരു സീരിയസ്നെസ് ഇല്ല.. It's high time to take some action..."
ഇസാക്കിന്റെ Fustrated ഫേസ് കണ്ടതും വസുവിനു ചെറിയ ചിരി എക്കെ വന്നിരുന്നു... ഈ ഇടയായി ദേഷ്യം എക്കെ കുറച്ചതായിരുന്നു ഇസാക്ക്.. വീണ്ടും ചങ്കരൻ തെങ്ങിൽ തന്നെ എന്ന് പറയും പോലെ ദാ ഇപ്പോ വീണ്ടും...

" നീ ഒന്നു കൂൾ ആകു .. എന്നിട്ട് ദേ ഈ പ്രസന്റേഷൻ ഒന്നു നോക്കിക്കേ... " കൈയിൽ ഇരുന്ന ലാപ്ടോപ് അവന്റെ മുന്നിൽ വെച്ചു കൊടുത്തുകൊണ്ട് വാസു പറഞ്ഞു... ഇസ ഈ ഒരു മൂഡിൽ ആണെങ്കിൽ തനിക്കും കിട്ടും എന്ന് ഉറപ്പാണ്.. വാസു ഒരു നേടുവീർപൂടെ കുറച്ചു നീങ്ങി നിന്നു...






🔹🔹🔹🔹🔹🔹




" രാഹുൽ പഠിക്കാൻ കുറച്ചു പിന്നോട്ടാണ് പക്ഷെ extracurricular  activities ഇൽ എല്ലാം തന്നെ ആള് നല്ല ആക്ടവ് ആണ്... Academics ഇൽ ഒന്നു ശ്രെദ്ധിക്കണം ... " മീര മുന്നിൽ ഇരിക്കുന്ന പേരെന്റിനോട് പറഞ്ഞു.. സ്കൂളിൽ ഇന്ന് Parents മീറ്റുങ് ആണ്...

" എത്ര പറഞ്ഞാലും കേൾൽക്കില്ല ടീച്ചറെ .. ഏതു സമയവും കളിതന്നെ പിന്നെ husband വരുമ്പോൾ ആണ് കുറച്ചെങ്കിലും പുസ്തകം തുറക്കുന്നത്.. ചേട്ടൻ ശനിയും ഞായറും ആണ് വീട്ടിൽ വരുന്നത്.. നോർമല്ലി ഞാൻ ഒറ്റക്കാണ് മീറ്റിംഗിന് വരാർ  ഇന്നിപ്പോ മോൻ നിർബധിച്ചത് കൊണ്ടാണ് ചേട്ടൻ വന്നത്..ഇപ്പോ തന്നെ ഇതു കഴിഞ്ഞു ഇറങ്ങണം എന്ന് പറഞ്ഞു ബഹളം വെക്കുന്നുണ്ട് " അടുത്തിരിക്കുന്ന ഭർത്താവിനെ ചൂണ്ടി അവർ പറഞ്ഞു...

" അധികം ടെൻഷന്റെ കാര്യം ഇല്ല... ഈ പ്രായത്തിൽ കുട്ടികൾക്ക് കളിക്കാൻ പോകാൻ ഉള്ള ടെൻഡൻസി കൂടുതൽ ആണ്.. ഒന്നാലോചിച്ചാൽ അതു നല്ലതല്ലെ  വെറുതെ ഫോണിൽ നോക്കി ഇരിക്കുന്നതിലും ..."

" അതു ടീച്ചർ പറഞ്ഞത് ശെരിയാ..." അയാൾ പറഞ്ഞു....

" ടീച്ചർ ഇവിടെ പുതിയതാണല്ലേ.. രാഹുൽ പറഞ്ഞിരുന്നു പുതായ ടീവർ വന്ന കാര്യം.."

" Yeah ഞാൻ ഇപ്പോ ഒന്നര മാസം ആയിട്ടുള്ളു ജോയിൻ ചെയ്തിട്ട്..." മീര ചിരിച്ചു...

" ഓ.. ടീച്ചറിന്റെ നാട് എവിടെയാ..?"

" കൊച്ചി.. "

" അപ്പോ ഇവിടെ താമസം എക്കെ..?"

" താമസം ഇവിടെ അടുത്തു തന്നെയാ hisband ഉം ഇവിടെ തന്നെയാണ് വർക് ചെയ്യന്നത്.."

" അപ്പോ കുഴപ്പം ഇല്ല... ഞങ്ങളും ഇവിടെ അടുത്താണ് താമസം.. ചേട്ടൻ ഡൽഹിയിൽ ആണ്.. വീക്കെൻഡ്സിൽ വരും.." അവർ ചെറു ചിരിയോടെ പറഞ്ഞു.. മീരയും ഒന്നു ചിരിച്ചു.. ഇവിടെ മലയാളികൾ അധികം ഇല്ല.. അതുകൊണ്ട് തന്നെ മലയാളികളെ കണ്ടതും അവൾക്ക് കുറച്ചു ആശ്വാസം തോന്നി.. കുറച്ചതികം നേരം അവൾ അവരോട് സംസാരിച്ചു...

മീര കുട്ടിയുടെ പ്രോഗ്രസ്സ് കാർഡ് അവരെ കാണുച്ചു.. അതിൽ സൈൻ ചെയ്ത ശേഷം ബാക്കി ടീച്ചേർസിനെ കാണാനായി അവർ മാറി... മീര അടുത്ത കുട്ടിയുടെ പേരെന്റ്സിന്റെ അടുത്തു സംസാരിക്കാൻ തുടങ്ങി...

അവൾ ജോയിൻ ചെയ്തിട്ട് അധികം ആകാത്തത് കൊണ്ട് തന്നെ കുട്ടികളും ആയി ഒരു ബോണ്ട് ഒന്നും ആയിട്ടില്ലായിരുന്നു അതുകൊണ്ടു തന്നെ പേരെന്റ്സിനോട് അധികം സംസാരിക്കാനും ഉണ്ടായൊരുന്നില്ല....

പേരെന്റ്സ് മീറ്റിംഗ് ആയിരുന്നത് കൊണ്ട് മൂന്ന് മണി ആയപ്പോൾ സ്കൂൾ കഴിഞ്ഞു... അവിടെ നിന്നു ഫ്ലാറ്റിലേക്ക് അധികം ദൂരമില്ല... രാവിലെ വാസു ഡ്രോപ്പ് ചെയ്യും വൈകിട്ട് മീര ഒന്നിലെങ്കിൽ cab ബുക്ക് ചെയ്യും അല്ലെങ്കിൽ bus എടുക്കും...




🔹🔹🔹▪️🔹🔹🔹





ടെസ്സയും ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങാൻ നിൽക്കുകായാണ്... മീരയെ പോലെ തന്നെ ടെസ്സയ്യെയും രാവിലെ ഇസാക്ക് കൊണ്ട് വിടും .. തിരിച്ചു cab ഇൽ ആയിരിക്കും പോകുന്നത്.. പതിവ് പോലെ ഇന്നും cab ബുക്ക് ചെയ്ത ശേഷം അവൾ വെളിയിലായി വെയിറ്റ് ചെയ്തു നിന്നു...

" ടെസ്സ..."

" പ്രണവ്..."

തന്റെ അടുത്തേക്ക് വരുന്നവനെ നോക്കി ടെസ്സ പുഞ്ചിരിച്ചു..

" ഇവിടെ ഒറ്റക്ക് നിൽക്കുന്നതെന്തിനാ.. വാ ഞാൻ ഡ്രോപ്പ് ചെയ്യാം..." അവൻ അവൾക്കരികിൽ വന്നു നിന്നു കൊണ്ട് പറഞ്ഞു...

" ah it's ok Pranav..ഞാൻ cab ബുക്ക് ചെയ്തിട്ടുണ്ട്..." അവൾ ചെറു ചിരിയിടെ മറുപടി കൊടുത്തു...

" come on Tessa.. വലിയ ceo യുടെ വൈഫ്‌ ആയിട്ട് ക്യാബിൽ എക്കെ ആണോ പോകുന്നെ.. അല്ലേലും ഈ ബിസിനസ്സുകാർക്ക് ജോലി ജോലി എന്ന് മാത്രം ഒള്ളു.. അതിനിടയിൽ കെട്ടിയോളുടേം വിട്ടുകാരുടേം കാര്യം നോക്കാൻ ഒന്നും സമയം ഉണ്ടാകില്ലന്നെ.. " ചെറിയൊരു പരിഹാസ രൂപേണ അവൻ പറഞ്ഞു..

" അത് ശെരിയാ.. അങ്ങേരെ ഡിവോഴ്സ് ചെയ്താലോ എന്നാ ഞാൻ ഇപ്പോൾ ചിന്തിക്കുന്നെ.. " അവൾ ചിരിച്ചു.. പ്രണാവിന്റെ ഇത്പോലുള്ള സംസാരം അവൾക്ക് ശീലം ആണ്... ഇസാക്കിനൊടു പ്രണാവിന് എന്തു പ്രശ്നം ആണെന്ന് അറിയില്ല ഇനി ബസിനെസ്സ്കാരോട് മുഴുവൻ വെല്ല പ്രേശ്നവും ഉണ്ടോ അതും അറിയില്ല .. എപ്പോഴും ഇതുപോലെ ഓരോന്നു പറഞ്ഞു കൊണ്ടിരിക്കും ടെസ്സ അതൊന്നും കാര്യം ആകാറില്ല താനും..

ആദ്യം എക്കെ ഇതുപോലെ പറയുമ്പോൾ ടെസ്സ Offend ആകുമായൊരുന്നു പിന്നെ പതിയെ കെട്ട് കെട്ട് ശീലം ആയതും അവൻ പറയുന്നത് സമ്മതിച്ചു കൊടുക്കുമ്പോലെ സംസാരിക്കാൻ തുടങ്ങി അപ്പോൾ പിന്നെ കൂടുതൽ ഒന്നും പറയില്ലല്ലോ...

" വേണമെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം കേട്ടോ..."

" വേണ്ടാ എന്റെ 248 രൂപ വെറുതെ കളയാൻ പറ്റില്ലല്ലോ.." ടെസ്സ ചിരിച്ചു..

" ഇങ്ങനെ ഉണ്ടോ പിശിക്ക്.."

" പിശിക്ക് ഒന്നും അല്ല .. ഒന്നും നമ്മൾ വൈസ്റ്റ്‌ ചെയ്യരുത്.. " പട്ടാളകാരന്റെ മകൾ ആയതിന്റെ കുറച്ചേക്കെ ഡിസിപ്ലിനും പിശിക്കും എല്ലാം ടെസ്സക്ക് ഉണ്ട്... അതും പറഞ്ഞു ഫ്രണ്ട്‌സ് എക്കെ അവളെ ഒരു പാട് കളിയാക്കുമായിരുന്നു... ഇസാക്കിന്റെ കൂടെ കൂടിയെപ്പിന്നെയാണ് കുറച്ചേക്കെ അതിനു മാറ്റം ഉണ്ടായത്...
മാളിയേക്കൽ ഫാമിലി മൊത്തത്തിൽ ഒരു അടിച്ചു പോളിയുടെ ആൾക്കാരാണ്.. അതിൽ എക്സ്ട്രീം ഇസാക്ക് തന്നെ... എന്തു വാങ്ങിയാലും കൈ നിറച്ചേ വാങ്ങുകയുള്ളൂ അതിനി ഇപ്പോ ആവിശ്യം ഉള്ളതായികൊട്ടെ അല്ലാത്തത് ആയിക്കോട്ടെ...

" പ്രണവ് പോയിക്കോ.. cab ഇപ്പോൾ വരും.." അവൾ അവനോടായി പറഞ്ഞു..

" അതു കുഴപ്പം ഇല്ല... എനിക്ക് ഇപ്പോൾ പോയിട്ട് പ്രിതേകിച്ചു പണി ഒന്നും ഇല്ല.. cab വന്ന വേരെ തനിക്ക് ഞാൻ ഒരു കമ്പനി തരാമെന്നെ..." അവൻ പറഞ്ഞു...
ടെസ്സ പിന്നെ എതിർക്കാൻ പോയില്ല ...

അവർ ഓരോന്നു സംസാരിച്ചു നിന്നു... കൂടുതലും പ്രണവ് തന്നെയാണ് സംസാരിച്ചത്.. ടെസ്സ അവന്റെ ചളി കെട്ട് നിന്നു...

മുന്നിൽ ആയി വന്നു നിന്ന Range rover... ടെസ്സയും പ്രണവും അതിലേക്ക് നോക്കി... ഒറ്റ നോട്ടത്തിൽ തന്നെ അതാരാണെന്ന് ടെസ്സക്ക് മനസ്സിലായി... ഡ്രൈവിംഗ് സീറ്റിൽ നിന്നു ഇറങ്ങി വരുന്നവനെ കണ്ടതും അവളുടെ മുഖം വിടർന്നു...

" ഇച്ചായൻ എന്നാ ഇവിടെ...?" അവൾ അവന്റെ അടുത്തേക്ക് ചെന്നു..

" I am here to pick you..." അവനു മാത്രം അവകാശപ്പെട്ടതുപോലെ അവൻ അവളെ അരകെട്ടിൽ ചുറ്റി പിടിച്ചു while giving Pranav a death glare...
ഓഫീസിലെ വർക്ക് എല്ലാം കഴിഞ്ഞു ടെസ്സയെ വിളിക്കാൻ ആവേശത്തിൽ എത്തിയതും കണ്ട കാഴ്ച പ്രണവിനോട് സംസാരിച്ചു ചിരിച്ചു നിൽക്കുന്നവളെയാണ്... പ്രണവിനോട് ദേഷ്യവും ടെസ്സയോട് അല്പം  നീരസവും തോന്നി...

" ഇച്ചായൻ വരും എന്നു പറഞ്ഞില്ലല്ലോ ഞാൻ cab ബുക്ക് ചെയ്തു..." ഇസാക്ക് വരുമെന്ന് പറഞ്ഞിരുന്നേൽ ചാടി കയറി ബുക്ക് ചെയ്യില്ലായിരുന്നു അവൾ ഓർത്തു..

"It's ok let's go now.." അവൻ അവൾക്കായി കാട്ടിന്റെ ഡോർ തുറന്നു കൊടുത്തു...

" ഇച്ചായാ .. നിക്ക് പ്രണാവിനെ പരിചയ പെടുത്താം..." ഇസാക്കിനെ ഒന്നു തടഞ്ഞു കൊണ്ട് അവൾ പ്രണാവിന് നേരെ തിരിഞ്ഞു ഒപ്പം അവനും.. ഇസാക്കും പ്രണവും ഇതുവരെ നേരിട്ട് കണ്ടിട്ടില്ല.. ടെസ്സ പറഞ്ഞുള്ള അറിവെ രണ്ടുപേർക്കും  ഒള്ളു...

" ഇച്ചായാ ഇതാണ് പ്രണവ് ഞാൻ പറഞ്ഞട്ടില്ലേ.. പ്രണവ് ഇത് എന്റെ CEO husband..." അവസാന വരി കുറച്ചു സ്ട്രെസ്സ് ചെയ്തു തന്നെയാണ് അവൾ പറഞ്ഞത്.. പ്രണവ് ചിരിച്ചു ടെസ്സ തന്നെ ആക്കിയതാണ് എന്ന് അവനു നല്ല പോലെ മനസ്സിലായി...

" ഹെല്ലോ Mr Isaac... " പ്രണവ് ചെറു ചിരിയോടെ ഇസാക്കിനു നേരെ കൈ നീട്ടി... എന്നാൽ അവിടെ മുഖത്ത് ചിരിയോ മറ്റ് വികാരങ്ങളോ ഉണ്ടായിരുന്നില്ല... പ്രണാവിനെ ഒന്നു അടിമുടി നോക്കിയ ശേഷം അവനു ഷേക്ക്‌ ഹാൻഡ്‌ കൊടുത്തു...

രണ്ടുപേർക്കും പരസ്പരം ഇഷ്ടമായിട്ടില്ലെന്ന് അവർക്ക് മനസ്സിലായെങ്കിലും ടെസ്സ അതു ശ്രെദ്ധിച്ചില്ല... തന്റെ 248 രൂപ അൻപത് പൈസ പോയ വിഷമത്തിൽ ആണ് പാവം...

" പോകാം..." ഇസാക്ക് അവളുടെ നേരെ തിരിഞ്ഞു..

"മ്മ്... ബൈ പ്രണവ്..." അവൾ പ്രണവിനു നേരെ കൈ വീശി കാണിച്ചി അവനും ചെറു ചിരിയോടെ അവളെ കൈ വീശി കാണിച്ചു...





" എന്താ ഇച്ചായാ ഒന്നും മിണ്ടാത്തെ...?" കാറിൽ കയറിയപ്പോൾ മുതൽ മൗന വൃതത്തിൽ ഇരിക്കുന്നവനെ അവൾ ആശങ്കയോടെ നോക്കി... രാവിലെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ ഇപ്പോൾ പെട്ടന്ന് ഇതു എന്തു പറ്റി...

" ഒന്നും ഇല്ല..." അവൻ റോഡിൽ തന്നെ നോട്ടം ഉറപ്പിച്ചു കൊണ്ട് പറഞ്ഞു...

"മ്മ്... നമ്മൾ എങ്ങോട്ടാ പോകുന്നെ...?" അവൾ ചോദിച്ചു.. അതിനു അവൻ മറുപടി ഒന്നും പറഞ്ഞില്ല.. ഇസാക്കിന്റെ ആ ഇരുത്തത്തിൽ നിന്നു ആളു നല്ല മൂഡിൽ അല്ലെന്ന് അവൾക്ക് മനസ്സില്ലായി..

' ഇനി ഓഫീസിൽ എന്തെങ്കിലും ഉണ്ടായോ.. കുറച്ചു ദിവസം ആയി നല്ല വർക്ക് ആണെന്ന് പറഞ്ഞിരുന്നല്ലോ അതിന്റെ ആകും..' അവൾ മനസ്സിലോർത്തു...
അവൾ ഒന്നു ആലോചിച്ചു ഇരുന്ന ശേഷം പതിയെ ഇസാക്കിന്റെ അടുത്തേക്ക് നീങ്ങി... അവന്റെ കവിളിൽ ആയി ഒരു മുത്തം കൊടുത്തുകൊണ്ടു അവൾ തിരിച്ചു സീറ്റിൽ നേരെ ഇരുന്നു...
ഇസാക്കിന്റെ മുഖത്ത് അവൾ പ്രതിക്ഷിച്ച reaction ഒന്നും കാണാതെ വന്നതും അവളുടെ മുഖം മങ്ങി...

അങ്ങനെ വെറുതെ വിടാനും അവൾ തീരുമാനിച്ചിരുന്നില്ല... അവൾ വീണ്ടും അവന്റെ കവിളിൽ കിസ്സ് ചെയ്തു അപ്പോഴും അവൻ റോഡിൽ നോക്കി ഡ്രൈവിങ്ങിൽ തന്നെ ശ്രെദ്ധിച്ചിരുന്നു..

ടെസ്സ പതിയെ അവന്റെ തോളിലേക്ക് തല വെച്ചു അവന്റെ ഇടതു കൈയിലൂടെ കൈ ചുറ്റി പിടിച്ചു കിടന്നു...

" ഇന്ന് എന്റെ മോൻ ആരോട് വഴക്കിട്ടിട്ടാ വന്നേ..." അവൾ തല ചെരിച്ചു പതുക്കെ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു...

" ബെല്ലാ.. I am driving..ശല്യം ചെയ്യാതെ മാറി ഇരി..." അതുകൂടി കേട്ടതും ടെസ്സയുടെ മുഖം ആകേ മാറി ഇപ്പോൾ കരയും എന്ന പോലെ ആയി... ഇസാക്കിൽ നിന്നു ചെറിയൊരു മൗനം പോലും അവൾക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല... അവൾ വേഗം മാറി സീറ്റിലേക്ക് നേരെ ഇരിന്നു...

ടെസ്സക്ക് ഫീൽ ആയെന്നു അറിഞ്ഞതും അവൻ പതിയെ റോഡിന്റെ സൈഡിൽ ആയി കാർ നിർത്തി...

" I am sorry..." അവൻ സീറ്റ്‌ ബെൽറ്റ്‌ ഊരി അവളുടെ നേരെ തിരിഞ്ഞു..

" I was not in a good mood.. അറിയാതെ പറഞ്ഞതാ.. " അവൻ അവളുടെ കൈ എടുത്തു പിടിച്ചെങ്കിലും ടെസ്സ അതു തിരിച്ചു വലിച്ചു..

" ശെടാ ഞാൻ സോറി പറഞ്ഞില്ലേ..."

" ഞാൻ ശല്യം അല്ലേ.. എന്നോട് ഇച്ചായൻ മിണ്ടണ്ടാ ഇനി.. " അവൾ മുഖം വീർപ്പിച്ചു..

It was at this moment he knew... He fu*ked up..

ടെസ്സ പ്രണവിനോട് ചിരിച്ചു സംസാരിക്കുന്നത് കണ്ട് കുശുമ്പ് കുത്തിയാണ് ഇത്രെയും നേരം മസിൽ പിടിച്ചിരുന്നത്... എന്നാൽ ഇപ്പോൾ വാതി പ്രതിയായ അവസ്ഥ ആയി...

" സോറി... എന്റെ മോളല്ലേ.. ഇച്ചായൻ അറിയാതെ പറഞ്ഞതല്ലേ.. ഇങ്ങനെ പിണങ്ങല്ലേ.. " അവൻ വീണ്ടും അവളെ സമീപിച്ചു...

" എന്തിനാ പിന്നെ മുഖം വീർപ്പിച്ചു ഇരുന്നേ.."

" അതു പിന്നെ ഞാൻ... " അവൻ ഒന്നു മടിച്ചു അവളെ നോക്കി...

" ഇച്ചായൻ..?"

" എനിക്ക് ഇഷ്ടമായില്ല..."

" എന്തു..?"

" നീ അയാളോട് സംസാരിച്ചു നിന്നത്.." അവന്റെ മുഖം വീർത്തു...

" ആരു പ്രാണാവോ.. അതെന്റെ Colleague അല്ലേ.. And he is a nice guy.. ഇടക്ക് കുറച്ചു അസ്ഥാനത്തെ ചളി പറയും എന്ന പ്രേശ്നമേ ഒള്ളു.." അവൾ പറഞ്ഞു..

" പ്രണവ് ആയാലും ക്രുണവ് ആയാലും എനിക്ക് ഇഷ്ടമല്ല അത്ര തന്നെ.. " അവന്റെ മുഖം കറുത്തു.. എന്റെ പെണ്ണിനെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും ഞാൻ ഉണ്ട് വേറെ ആരും വേണ്ട എന്ന ഭാവം..

" ഇങ്ങനെ കുശുമ്പ് പാടില്ല ഇച്ചായാ..." ഇത്രെയും നേരം കുശുമ്പ് കുത്തി ഇരിക്കുകയായിരുന്നെന്ന് മനസ്സില്ലയതും ടെസ്സക്ക് ചിരി വന്നു... നാട്ടിൽ പോയി വന്നതിൽ പിന്നെ ഇങ്ങനെയാണ് ആരോടും അധികം സംസാരിച്ചു ഇരിക്കാൻ സമ്മതിക്കില്ല അപ്പോൾ വന്നു പിടിച്ചോണ്ട് പോകും എന്താണെന്ന് ചോദിക്കുമ്പോൾ എന്നോട് സംസാരിക്ക് എന്ന് പറയും.. 

" I’m not a jealous man, Bella. ...
ഞാൻ ആരോടെങ്കിലും അവരുടെ പക്കലുള്ളതിനോ അല്ലെങ്കിൽ അവർ ആരോടൊപ്പമാണെന്നോ ഓർത്തു ഒരിക്കലും അസൂയപ്പെട്ടിട്ടില്ല, എന്നിട്ടും... നീ പുഞ്ചിരിക്കുന്ന എല്ലാവരോടും എനിക്ക് അസൂയയുണ്ട്. ഞാൻ കേൾക്കാത്ത നിന്റെ ഓരോ ചിരിയും... നിന്റെ ചർമ്മത്തെ സ്പർശിക്കുന്ന ഓരോ കാറ്റും... ഒപ്പം നിൻ്റെ ചുണ്ടിലൂടെ ഒഴുകുന്ന ഓരോ ശബ്ദവും.... അതാണ് എന്നെ  ഭ്രാന്തനാക്കുന്നത് ...."

അവൻ്റെ അഗാധമായ ശബ്ദം ഒപ്പം അവന്റെ നോട്ടം  അവൾ ഒന്നു വിറച്ചു പോയിരുന്നു.... അവൻ തന്റെ കാര്യത്തിൽ പോസ്സസീവ് ആണെന്ന് അവൾക്ക് ആദ്യമേ മനസ്സിലായ കാര്യം ആണ് ഇന്ന് അതു നേരിട്ട് പറഞ്ഞു കേട്ടു എന്ന് മാത്രം...

" ഇച്ചായനു ശെരിക്കും വട്ടാ... " അവൾ അവനെ ചെറുതായൊന്നു തള്ളി മാറ്റി... അവൻ ചിരിച്ചു...

" വാ വീട്ടിൽ പോകാം.."

" വീട്ടിൽ പോകാൻ ആണോ ഞാൻ കഷ്ടപ്പെട്ട് ഇങ്ങു പോന്നത്... "

" പിന്നെ നമ്മൾ എങ്ങോട്ടാ..?

" അതെക്കെ ഉണ്ട്.. "

"പറ ഇച്ചായാ..." അവൾ കൊഞ്ചി...

" അടങ്ങി ഇരി പെണ്ണെ... ചെല്ലുമ്പോൾ കാണില്ലേ.." അവൻ തിരിച്ചു സീറ്റിലേക്ക് നേരെ ഇരുന്നു കൊണ്ട് സീറ്റ്‌ ബെൽറ്റ്‌ ഇട്ടു...

" ഒരു ക്ലൂ.." അവൾ വീണ്ടും ചോദിച്ചതും അവന്റെ കണ്ണുരുട്ടൽ കണ്ടു പിന്നെ ഒന്നും മിണ്ടിയില്ല...

" ഇച്ചായാ പാനിപൂരീ.... വേണ്ടാ എനിക്ക് പാനിപൂരി വേണ്ടാ..." ഇസാക്ക് വണ്ടി എടുക്കാൻ നേരമാണ് ടെസ്സ വഴിയരികിൽ നിർത്തി ഇർട്ടിരിക്കുന്ന പാനിപൂരി സ്റ്റാൾ കണ്ടതു അതു വാങ്ങിച്ചു തരാൻ എന്ന പോലെ അവനു നേരെ തിരിഞ്ഞതും കുറച്ചു ദിവസങ്ങൾക്ക് മുന്നേ റോഡ് side ഫുഡ് കഴിച്ചിട്ടുണ്ടായ ഡ്രാമ ഓർമ്മ വന്നു ഒപ്പം ഇസാക്കിന്റെ death glare... പെട്ടന്ന് തന്നെ അവൾ പ്ലേറ്റ് മറച്ചു...

ഇസാക്കിനു ചിരി വന്നു പോയിരുന്നു...

" ചിരിക്കണ്ടാ... " അവളുടെ മുഖം വീർത്തു... അവൻ ചുണ്ടിനു സിബ് ഇടുമ്പോലെ ആക്ഷൻ കാണിച്ചു കൊണ്ട് വണ്ടി എടുത്തു...



സൂര്യൻ അസ്തമിച്ചു, നക്ഷത്രങ്ങൾ ആകാശത്ത് തിളങ്ങി... ആഗ്ര സിറ്റിയും ഒരു തിളങ്ങുന്ന നക്ഷത്രം പോലെയായിരുന്നു..... തിരക്കേറിയ റോഡിൽ ലൈറ്റുകൾ മിന്നിത്തിളങ്ങുന്നു... ആളുകൾ ചുറ്റിനടന്ന് തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് പോകുന്നു..
കാലാവസ്ഥ തണുത്തതായിരുന്നു, couples എല്ലാം അത് നന്നായി മുതലെടുക്കുന്നുണ്ട്....

ആഗ്രയിലെ ഹിൽഗേറ്റ് സ്ഥലത്തിൻ്റെ വർണ്ണാഭമായ വീട് ടെസ്സയെ അത്ഭുതപ്പെടുത്തി.... പിങ്ക്, ഗ്രീൻ, ബ്ലൂ, വൈറ്റ്, ബ്രൗൺ എന്നിങ്ങനെ പല നിറങ്ങളിലുള്ള വീടുകൾ ചുറ്റുപാടും ചായം പൂശിയിരുന്നു... ഈ ലോകത്തിൽ നിന്ന് പുറത്തുപോകുന്ന എല്ലാ നിറങ്ങളും ഉൾക്കൊള്ളുന്ന ഒരു കുട്ടി ഉണ്ടാക്കിയ ഒരു fairy tail പോലെയാണ് ആ സ്ഥലം മുഴുവൻ....( ആഗ്രയിൽ ഇങ്ങനെയുള്ള സ്ഥലം ഉണ്ടോ എന്ന് എനിക്ക് അറിയില്ല പിന്നെ ഇതൊരു കഥ അല്ലേ അപ്പോ ഞാൻ ഉണ്ടാക്കി... )

ഇസാക്ക് കാർ സൈഡിൽ നിർത്തി, ടെസ്സ ഉടൻ തന്നെ പുറത്തേക്ക് ചാടി, തൻ്റെ പ്രണയത്തിൻ്റെ ബാലിശമായ പ്രവൃത്തികൾ അവനെ ചിരിപ്പിച്ചു.... അവൻ ടെസ്സയുടെ പുറകെ നടന്നു, ടെസ്സ ഫോൺ എടുത്തു അതിന്റെ എല്ലാം ചിത്രങ്ങൾ പകർത്താൻ തുടങ്ങി... സമീപത്തുള്ള എല്ലാ നിറമുള്ള വീടുകളുടെയും ചിത്രം ലഭിക്കാൻ ആഗ്രഹിക്കുന്നവളുടെ നിരവധി ചിത്രങ്ങൾ അവൾ അറിയാതെ അവൻ ക്ലിക്ക് ചെയ്തു.

ഒടുവിൽ ഫോട്ടോഷൂട്ട് മതിയാക്കി ഇരുവരും കാറിൽ അടുത്ത സ്ഥലത്തേക്ക് മടങ്ങി. റോഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് തന്നെ നോക്കി പുഞ്ചിരിച്ച ഇസാക്കിനെ നോക്കി ടെസ്സയും പുഞ്ചിരിച്ചു. ഏതാനും മിനിറ്റുകൾക്കുള്ളിൽ താൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും മനോഹരമായ വ്യൂ അവൾ കണ്ടു.

ഫെയറി ലൈറ്റുകളുള്ള നിരവധി പുഷ്പവൃക്ഷങ്ങൾക്കിടയിൽ അവൾ നിൽക്കുകയായിരുന്നു. പിങ്കും ഗോൾഡനും കലർന്ന വെളിച്ചം heavenly വ്യൂ സൃഷ്ടിച്ചു, അത് അവളെ വിസ്മയിപ്പിച്ചു...

എന്നാൽ ലൈറ്റുകളിൽ കൂടുതൽ തിളങ്ങുന്ന ടെസ്സയുടെ സൗന്ദര്യം ആയിരുന്നു  ഇസാക്കിനെ വിസ്മയിപ്പിച്ചത്... അവൻ ഒരു സ്വപ്നം കാണുന്നതുപോലെ തോന്നി, അത്തരമൊരു സുന്ദരി അവൻ്റെ മുന്നിൽ നിൽക്കുന്നു, അതും അവൻ്റെ പ്രണയം... such a great thing for isaac.

ഫോൺ എടുത്ത് അവളുടെ നിരവധി ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യുന്നതിനെക്കുറിച്ച് അവൻ ചിന്തിച്ചില്ല,  മടങ്ങുമ്പോൾ തൻ്റെ ഗാല്ലറി മുഴുവൻ അവളുടെ ചിത്രങ്ങൾ കൊണ്ട് നിറയുമെന്ന് അവനു ഉറപ്പായിരുന്നു....

ഇസാക്ക് തൻ്റെ ചിത്രങ്ങൾ ക്ലിക്കു ചെയ്യുന്നത് ടെസ്സ കണ്ടിരുന്നു..., തൻ്റെ കൂടുതൽ ചിത്രങ്ങൾ ക്ലിക്കുചെയ്യാൻ അവനെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങൾക്കായി അവൾ പോസ് ചെയ്യാൻ തുടങ്ങി...

ഇസാക്ക് തൻ്റെ ഫോൺ പോക്കറ്റിനുള്ളിൽ വെച്ചിട്ട് ടെസ്സക്ക് അടുത്തേക്ക് പോയി. അവൻ അവളുടെ കൈ പിടിച്ചു തൻ്റെ കൈയ്യിൽ ഇഴചേർത്തു... മനോഹരമായ മരങ്ങൾക്കടിയിൽ ഇരുവരും നടക്കാൻ തുടങ്ങിയ മൃദുലമായ ആംഗ്യത്തിൽ അവൾ അവനെ നോക്കി പുഞ്ചിരിച്ചു....

പൂവിൻ്റെ ഇതളുകൾ അവരുടെ മേൽ വീണു.. ചിലത് കൈകളിൽ പിടിച്ച് കുട്ടിയെപ്പോലെ അവൾ ചിരിച്ചു... Whole isaac felt the urge to stop the time and just stay like that with Tessa being by his side.. അവർ നിശബ്ദതയോടെ പാർക്കിന് ചുറ്റും നടന്നു, അവർ ഒരുമിച്ചു ആ ശാന്തത ആസ്വദിച്ചു....

കാറിൽ തിരിച്ചെത്തിയ അവർ ആദ്യം ഡിന്നർ കഴിക്കാൻ ഒരു റെസ്റ്റോറൻ്റിൽ നിർത്തി, ടെസ്സക്ക് ഇഷ്ടപ്പെട്ടതെല്ലാം ഓർഡർ ചെയ്യാൻ അവൻ ഉറപ്പുവരുത്തി. അവൾ ഇസാക്കിനോട് അവനു ഇഷ്ടമുള്ള എന്തെങ്കിലും ഓർഡർ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും അവൻ ഒന്നും കേട്ടില്ല. അങ്ങനെയാണ് വീണ്ടും അവൻ  ടെസ്സയുടെ ഹൃദയം മോഷ്ടിച്ചത്...

തൻ്റെ ജീവിതത്തിലെ ഏറ്റവും ബെസ്റ്റ് ഡിന്നർ കഴിച്ച്, ഡ്രൈവ് ചെയ്യാൻ തുടങ്ങിയ ഇസാക്കിനൊപ്പം അവൾ കാറിൽ ഇരുന്നു. തന്റെ മുഖത്തു തട്ടി മാറുന്ന തണുത്ത കാറ്റ് ആസ്വദിച്ച് ടെസ്സ ജനാലയിലൂടെ പുറത്തേക്ക് നോക്കുകയായിരുന്നു, പക്ഷേ ഇസാക്ക് അവരുടെ കൈകൾ പരസ്പരം interwin ചെയ്യാൻ പോകുന്നു എന്ന് തോന്നിയപ്പോൾ അവൾ തിരിഞ്ഞുനോക്കി....

ഇസാക്ക് ഒന്നും സംസാരിച്ചില്ല..., ടെസ്സയുടെ കൈകൾ അവൻ്റെ ചുണ്ടുകൾ വരെ പിടിച്ച് അവളുടെ കൈകൾക്ക് പുറകിൽ ഒരു സ്‌നേഹപുരസ്സരമായ ഒരു peck കൊടുത്തു...., അത് അവളുടെ അടിവയറ്റിൽ ദശലക്ഷക്കണക്കിന് ചിത്രശലഭങ്ങളെ അനുഭവിപ്പിച്ചു.... Isaac smiled widely at his love who showed her cute boxy smile skipping his heart beat.

ഒടുവിൽ അവർ ഇന്ന് രാത്രി അവരുടെ അവസാന ഡെസ്റ്റിനേഷൻ എത്തി..  പാർക്കിംഗ് സൈഡിൽ കാർ പാർക്ക് ചെയ്ത് ഇരുവരും കൈകോർത്ത് ഫുട്പാത്തിലൂടെ നടന്നു... ശോഭയുള്ള ഗോപുരം രാത്രിയിൽ മനോഹരമായി കാണപ്പെട്ടു.... ടെസ്സയുടെ കൈകൾ തണുത്ത wheather കാരണം എങ്ങനെ തണുത്തുറയുന്നുവെന്ന് അവന് അറിഞ്ഞു, അങ്ങനെ അവൻ അവരുടെ ഇഴചേർന്ന കൈകൾ പോക്കറ്റിൽ ഇട്ടു ടെസ്സയുടെ ഹൃദയം അവളിടെ നെഞ്ചിൽ വല്ലതെമിടിച്ചു കൊണ്ടിരുന്നു....

അവർ പരസ്പരം നോക്കി ചിരിച്ചു കൊണ്ട് നിന്നു.... എന്നാൽ ചെറിയ വെള്ളത്തുള്ളികൾ തങ്ങളിൽ വീഴുന്നതായി തോന്നിയപ്പോൾ അവർ ആകാശത്തേക്ക് നോക്കി... മഴ...!! കുറച്ച് നിമിഷങ്ങൾക്കുള്ളിൽ,  വെള്ളം അതിവേഗം ഒഴുകാൻ തുടങ്ങി.... രണ്ടുപേരും പരസ്പരം നോക്കി അവരുടെ കാറിലേക്ക് പാഞ്ഞു. ഉറക്കെ ചിരിച്ചുകൊണ്ട് അവർ ഓടി കാറിനുള്ളിൽ കയറി......

രണ്ടുപേരും ഒരു കാരണവുമില്ലാതെ ചിരിച്ചു കൊണ്ടിരുന്നു... it was like they really didn't needed any reason to laugh and smile together.

ഓരോ മിനിറ്റുകൾ കഴിയുന്തോറും മഴയുടെ വേഗത കൂടിക്കൊണ്ടിരുന്നതിനാൽ വീട്ടിലേക്ക് വേഗം പോകാം  എന്ന് കരുതി അവൻ വീണ്ടും കാർ ഓടിക്കാൻ തുടങ്ങി.

അവരുടെ മുഖത്ത് വിടർന്ന പുഞ്ചിരിയോടെ കൈകൾ ഇഴചേർന്നിരുന്നു... പെട്ടന്ന് കാർ നിർത്തിയതും ഇരുവരുടെയും പുഞ്ചിരി മാഞ്ഞു മുഖം ചുളിഞ്ഞു...

അവൻ വീണ്ടും വീണ്ടും കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല

" അകത്തു തന്നെ ഇരിക്ക് ഞാൻ എന്തു പറ്റി എന്നു  നോക്കട്ടെ.." കാറിൽ നിന്ന് ഇറങ്ങും വഴി അവൻ പറഞ്ഞു.., പുറത്തിറങ്ങി കാറിനു എന്തു പറ്റി എന്നു നോക്കുന്ന നേരം കൊണ്ട് അവൻ വല്ലാതെ നനഞ്ഞിരുന്നു..  ടെസ്സയാണെങ്കിൽ ആകേ worried ആയിരുന്നു...

"എന്ത് പറ്റി?" പിരിമുറുക്കമുള്ള മുഖത്തോടെ അവൻ അകത്തേക്ക് തിരികെ ഇരിക്കുമ്പോൾ ടെസ്സ ആശങ്കയോടെ ചോദിച്ചു...

"എഞ്ചിൻ തണുക്കുന്നതുപോലെ തോന്നുന്നു, നമുക്ക് ഈ കാറിൽ തിരികെ പോകാൻ പറ്റും എന്നു  തോന്നുന്നില്ല. ഞാൻ വസുവിനെ വിളിച്ച് നമ്മക്ക് ഒരു കാർ അയക്കാൻ അവനോട് പറയട്ടെ..." ഇസാക്ക് വസുവിന്റെ നമ്പർ ഡയൽ ചെയ്തു .

എന്നാൽ നെറ്റ്‌വർക്ക് പ്രശ്‌നം കാരണം വാസുവിനെയൊ അവർക്ക് കാർ അയക്കാൻ ആവിഷപെടാൻ തൻ്റെ ജീവനക്കാരെയോ വിളിക്കാൻ അവന് കഴിഞ്ഞില്ല...

"നമുക്ക് രാവിലെ വരെ ഇവിടെ നിൽക്കേണ്ടി വരും എന്നു തോന്നുന്നു..." കാറിൻ്റെ സീറ്റിലെക്ക് ചാഞ്ഞു കൊണ്ട് അവൻ  പറഞ്ഞു.. അവർ ഉണ്ടായിരുന്ന സ്ഥലത്ത് അധികം വീടുകളോ കാറുകളോ കടന്നുപോകുന്നില്ല... ഇനി ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ അപരിചിതരായ ആരെയും വിശ്വസിക്കാൻ കഴിയാത്തതിനാൽ അവൻ ടെസ്സയെ എന്തെങ്കിലും അപകടത്തിലാക്കാൻ ആഗ്രഹിക്കുന്നില്ല...

"അപ്പോൾ നമ്മൾ ഈ കാറിൽ രാവിലെ വരെ ഇരിക്കണോ ...?" ടെസ്സ asked with a pout, അവൻ തലയാട്ടി നെടുവീർപ്പിട്ടു...


ഒരു മണിക്കൂർ കഴിഞ്ഞു, മഴ ശക്തി പ്രാപിച്ചു, ഇപ്പോൾ  മഴ പെയ്യുന്നത് അന്തരീക്ഷത്തെ കൂടുതൽ തണുപ്പിച്ചു കൊണ്ടിരുന്നു.... ടെസ്സയും ഇസാക്കും കാറിൽ തന്നെ ഇരുന്നു... കുറച്ച് ചൂട് ലഭിക്കാൻ കൈപ്പത്തികൾ ഒരുമിച്ച് തടവി... ഹീറ്റർ ഉണ്ടായിരുന്നിട്ടും അത് അവർക്ക് വേണ്ടത്ര ചൂട് നൽകിയില്ല....

"god... എന്താ ഇത്ര തണുപ്പ്?" ടെസ്സ ചോദിച്ചു പോയി.., തണുപ്പ് കാരണം അവളുടെ ശരീരം മുഴുവൻ വിറച്ചു കൊണ്ടിരുന്നു...

"Don't know if I say this or not...but I have a way that will make as warm..."  അവൻ അവളുടെ നേരെ തിരിഞ്ഞു ഇരുന്നു കൊണ്ട് പറഞ്ഞു.. ടെസ്സ സംശയത്തോടെ അവനെ നോക്കി....

" what do you mean..?" അവൻ എന്താണ് അർത്ഥമാക്കുന്നത് എന്ന് മനസ്സിലാകാതെ അവൾ ചോദിച്ചു.

"ശരീരമാണ് ഏറ്റവും നല്ല warmness നൽകുന്നതെന്ന്  നിനക്ക് അറിയുമോ..." അവൻ അവൾക്ക് അവൻ എന്താണ് ശരിക്കും ഉദ്ദേശിച്ചതെന്ന് സൂചന നൽകി സംസാരിച്ചു.

"Hmm.. Body.." ടെസ്സ ചോദിച്ചു... ചുറ്റും നിറഞ്ഞ നിശബ്ദതയിൽ ഇരുവരും പരസ്പരം നോക്കി....
അവൾക്ക് കാര്യം മനസ്സിലായിരുന്നു...
അവൾക്ക് ആകെ ഒരു ചമ്മൽ തോന്നി.. അവന് മുഖം കൊടുക്കാതെ അവൾ തിരിഞ്ഞിരുന്നു...

ടെസ്സയുടെ വെപ്രാളം കണ്ടതും അവൻ ചിരിച്ചു...  അവൻ അവന്റെ സീറ്റ്‌ ബെൽറ്റ്‌ ഊരി ഒപ്പം അവളുടേതും..
ശേഷം അവൻ സീറ്റ്‌ ഒന്നു പുറകിലേക്കാക്കി ടെസ്സയെ പിടിച്ചു മടിയിലേക്ക് ഇരുത്തി...

പെട്ടന്നുണ്ടായ അവന്റെ നിയ്ക്കത്തിൽ അവൾ ഒന്നു പേടിച്ചു പോയി...

" ഇ.. ച്ചായാ.... " അവൾ ശാസം വലിച്ചു...


"Let's get warm..." അവൻ അവൾ ധരിച്ചിരുന്ന ചെറിയ ജാക്കറ്റ് അഴിച്ചുമാറ്റി, അടിയിൽ ഒരു sleeveless ടോപ്പും ജീൻസും മാത്രമാണ് വേഷം...

ടെസ്സ ഒന്നു പ്രോസസ്സ് ചെയ്തു വരുന്നതിനു മുന്നേ അവൻ അവളുടെ അദരങ്ങളെ സ്വന്തമാക്കിയിരുന്നു...
ആ തണുപ്പിൽ നിന്നു ഒരു ആശ്വാസം പോലെ അവന്റെ ശരീരത്തിന്റെ ചൂടു ഏറ്റതും അവൾ അവനിലേക്ക് ചേർന്നിരുന്നു അവനെ തിരികെ ചുംബിച്ചു... എത്രത്തോളം പരസ്പരം ചേർത്തുപിടിക്കാമോ അത്രത്തോളം അവർ പരസ്പരം വാരി പുണർന്നു...
ഇരുവരും പരസ്പരം ഭക്ഷിക്കുന്നതുപോലെ തീവ്രമായി ചുംബിക്കുകയായിരുന്നു... വിട്ടുമാറാൻ ഇരുവരും ആഗ്രഹിച്ചിരുന്നില്ല... എന്നാൽ ശാസം വില്ലനായി വന്നതും അവർ പതിയെ വിട്ടു മാറി...


" keep your phone aside..." ശാസം ഒന്നു നേരെ ആയതും ടെസ്സ സംസാരിച്ചു...

ഫോൺ മാറ്റി വെക്കാനോ... ഇസാക്ക് പോക്കറ്റിൽ ഒന്നു കൈ വെച്ചു.. പിന്നെ gear shift ഇന്റെ അടുത്തു വെച്ചിരിക്കുന്ന ഫോൺ ശ്രെദ്ധിച്ചു.. അവടെ ഇരിക്കുന്ന ഫോൺ എന്തിനാണ് മാറ്റുന്നത്... അവൻ സംശയത്തോടെ അവളെ നോക്കി..
ടെസ്സ അവന്റെ ഷോൾഡറിൽ ഒരു സപ്പോർട്ട് എന്ന പോലെ പിടിച്ചിട്ടുണ്ട്.. അവൾ മെല്ലെ കണ്ണു കൊണ്ട് താഴേക്ക് ചൂണ്ടി.. അവളുടെ കണ്ണു പോയ ഭാഗത്തേക്ക് അവനും നോക്കി..

' Shit...' ഇത്തവണ അവനാണ് ചമ്മൽ തോന്നിയത്... He was hard... അതു അവളുടെ പിന്നിൽ കറക്റ്റ് ആയിട്ട് തട്ടുന്നുണ്ട്.. മനുഷ്യൻ അല്ലേ ഇത്രയും ഹോട്ട് കിസ്സിന് ശേഷം ഇങ്ങനെ ആയില്ലെങ്കിൽ ആണ് അത്ഭുതം ഒള്ളു...

അവളുടെ അടക്കി ചിരി കെട്ടുകൊണ്ടു അവൻ തല ഉയർത്തി അവളെ നോക്കി... അവനും ചിരി വന്നിരുന്നു...

" ഇതെക്കെ നോർമൽ ആണ് പെണ്ണെ... പിന്നേ what's that phone thing...?" അവൻ സംശയത്തോടെ ഒന്നു പിരികം പൊക്കി... ഫോണും ഇതും ആയി എന്തു ബന്ധം..

" പിന്നെ ഞാൻ എന്നാന്ന് പറയണം.. It was poking me...." അവൾ ലെജ്ജയോടെ മുഖം തിരിച്ചു..

" oh... ഇതെന്താന്ന് അറിയില്ലേ.. It's called..."

" ഇച്ചായാ....." അവനെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ അവന്റെ വാ പൊതി... അല്ലെങ്കിൽ തന്നെ ആകേ ചമ്മി ഇരിക്കുവാ അതിനിടയിൽ ഒരു നാണവും ഇല്ലാതെ ഓരോന്നു വിളിച്ചു പറയുന്നെ...
അവളുടെ വെപ്രാളവും നാണവും അവൻ ചിരിച്ചു പോയിരുന്നു...

" വിടു.. ഞാൻ സീറ്റിൽ ഇരുന്നോളാം.." അവൾ തിരികെ സീറ്റിലേക്ക് ഇരിക്കാൻ പോയതും അവൻ അതിനു അനുവദിക്കാതെ പിടിച്ചു വെച്ചു...

" അവിടെ ഇരിക്കടി... ഞാൻ നിന്നെ പിടിച്ചു തിന്നതൊന്നും ഇല്ല.. പിന്നെ നിന്റെ ഫോണിനെ പേടിച്ചിട്ടാണെങ്കിൽ സ്വിച്ച് ഓഫ്‌ ആക്കി വെക്കാനെക്കെ കുറച്ചു പാടാ ഞാൻ ഒന്നു സൈലന്റ് ആക്കി വെക്കാൻ നോക്കാം..." അവൻ കണ്ണു കൊണ്ട് അവന്റെ മടിയിലേക്ക് ചൂണ്ടി പറഞ്ഞു.. 
അപ്പോൾ തന്നെ ടെസ്സയുടെ കൈയിൽ നിന്നു ഒരു അടിയും കിട്ടി...

" ഇച്ചായാ ദേ ഷർട്ടെക്കെ ആകേ നനഞ്ഞല്ലോ... " പുറത്തിറങ്ങിയപ്പോൾ അവൻ നാലഞ്ഞിരുന്നു അതുകൊണ്ട് തന്നെ അവളിലും തണുപ്പു അവന് അനുഭവപെടുന്നുണ്ട് ..

" സാരമില്ല... എന്റെ കൊച്ചു ഇച്ചായനെ ഒന്നു മുറുകെ കെട്ടി പിടിച്ചിരുന്നാൽ മതി.." അവൻ അവളെ മുറുകെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു...

" ഇച്ചായാ തമാശ കള.. നനഞ്ഞ ഷർട്ടും ഇട്ടിരുന്നു വെല്ല അസുഖവും വരും.. ഞാൻ മാറാം ഇച്ചായൻ ഷർട്ട്‌ ഊരി മാറ്റ്..."

" ഷർട്ട്‌ ഊരണങ്കിൽ നീ എന്തിനാടി മണ്ടി മാറുന്നെ.. " അവൻ അപ്പോഴേക്കും ബട്ടൺ അഴിച്ചു ഷിർട്ട്‌ ഊരി മാറ്റാൻ തുടങ്ങിയിരുന്നു... ടെസ്സ അപ്പോൾ തന്നെ മുഖം തിരിച്ചു..

" അതെ പല്ലു ഡോക്ടറെ ഇങ്ങനെ മുഖം തിരിക്കാൻ അത്ര മോഷം ഒന്നും അല്ല... ഞാൻ കഷ്ടപ്പെട്ടു ജിമ്മിൽ പോയി ഈ ഉണ്ടാക്കി വെച്ചിരിക്കുന്നത് നിനക്കുകൂടി കാണാൻ അല്ലേ..." അവൻ അവളുടെ മുഖം അവന് നേരെ തിരിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... അവൾ അറിയാതെ പോലും താഴേക്ക് നോക്കാൻ പോയില്ല...

" നാണിക്കാതെ നോക്ക് പെണ്ണെ.."

" എനിക്ക് കാണണ്ടാ..." ടെസ്സ കണ്ണു മുറുകെ അടച്ചു കൊണ്ട് അവന്റെ ദേഹത്തേക്ക് ചാരി കിടന്നു.. അവൻ ചിരിച്ചു കൊണ്ട് അവളെ മുറുകെ കെട്ടി പിടിച്ചു...
പല dirty thoughts ഉം ഉള്ളിൽ ഉണർന്നെങ്കിലും തല്കാലം ഈ കാറിന്റെ ഉള്ളിൽ വെച്ചു ഒരു സാഹസത്തിനു അവന് താല്പര്യം ഉണ്ടായിരുന്നില്ല ഇടക്ക് ഇടക്ക് പങ്കിടുന്ന ചുംബനങ്ങൾ ഒഴിച്ചു... പിന്നെ  ആദ്യം തന്റെ Shy ബേബിയുടെ നാണം കുറച്ചു മാറ്റിയിട്ട് മതി ബാക്കി എന്നു അവനും ഓർത്തു.....







To be continued......



ഇന്നലെ ഇടാൻ പറ്റിയില്ല സോറി......
വായിച്ചു റിവ്യൂ തരാൻ മറക്കല്ലേ....



ബൈ ബൈ 👋

Continue Reading

You'll Also Like

3.4K 254 7
🄹🄾🅂🄷🅄🄲🄷🅄 🅄🄽🄸🅅🄴🅁🅂🄴 ────── Bachira Meguru ───────── 𝐱 Reader (YOU) ──── Indonesian Languange ───── 🅒🅞🅛🅛🅐🅑🅞🅡🅐🅣🅘🅞🅝 🅢🅔🅡🅘...
92.8K 6.7K 28
[Kim Taehyung] Тэр эхлээд надад дурласан Ким Тэхён байсан. Дараа нь намайг таниагүй Ким Тэхён болж жүжиглэсэн Харин одоо бол тэр миний амьдрал Ким Тэ...
34K 3.4K 40
It's all about Taekook A simple story, romance, friendship,family, revenge etc.. Chila characters hindi aarikum samsarikkunnath... Charactersinte po...
19.8K 409 13
This is a sequel to story Naruto: On The Way. Tsunade is about to tell Naruto some bad news. Read it if my previous story got your attention. Fan art...