Memories Of Love 💕 🖇️

By ALEENARAVICHANDRAN

8.1K 1K 192

പ്രണയം........... More

memories of love💕 🖇️part 1
MEMORIES OF LOVE 💕🖇️ 2
MEMORIES OF LOVE 💕🖇️ 3
MEMORIES OF LOVE 💕🖇️ PART 4
MEMORIES OF LOVE 💕🖇️ PART5
MEMORIES OF LOVE 💕🖇️ PART6
MEMORIES OF LOVE 💕🖇️ PART7
MEMORIES OF LOVE 💞🖇️
MEMORIES OF LOVE 💞🖇️ PART9
MEMORIES OF LOVE 💕🖇️ PART10
MEMORIES Of LOVE 💕🖇️ Part11
MEMORIES OF LOVE 💕🖇️ PART12
MEMORIES OF LOVE 💕🖇️
MEMORIES OF LOVE 💕🖇️ Part15
MEMORIES OF LOVE 💕🖇️ PART16
MEMORIES Of LOVE 💕🖇️ PART17
MEMORIES OF LOVE 💕🖇️ PART18
MEMORIES OF LOVE 💕🖇️ PART19
MEMORIES OF LOVE 💕🖇️ PART20
MEMORIES OF LOVE 💞🖇️ PART21
MEMORIES OF LOVE 💕🖇️ PART22
MEMORIES OF LOVE 💞🖇️ PART23

MEMORIES OF LOVE 💕🖇️ PART13

300 36 0
By ALEENARAVICHANDRAN

Sorry njan kure late akki Alle.... situation anghane ayath kondaa.classum hospital okke ayyi busy ayyi....
Njan first ith ezhothumbol aarum vayyikkilla ennaa karuthiye.but ithrayokke avum enn vicharichilla....vayyich kazhinja comments tharanam annal alle nighalkk ishtayo enn ariyo....appo athre ullu.... back to story....



Flashback 🖇️💕

നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി ഉണ്ടക്കണ്ണി"

അതും പറഞ്ഞ് കാശി ഒരു ചിരിയോടെ ക്ലാസ്സിലേക്ക് പോയി.

"എന്റെ വസു നീ ഇപ്പോ ന്താ sir നോട് പറഞ്ഞത് എന്ന വല്ല ബോധവും നിനക്കുണ്ടോ."

അച്ചു ഒരു പേടിയോടെ അവളോടായി ചോദിച്ചു.

"എനിക്ക് കാര്യമായ കുഴപ്പമൊന്നും  ഇല്ല, ആവശ്യത്തിനുള്ള വിവരം എനിക്കുണ്ട് " (വസു)

"എന്നിട്ടാണല്ലോ ഈ...."
"നീ ഒന്ന് നിർത്തുന്നുണ്ടോ .എനിക്കിപ്പോഴും ഞാൻ ചെയ്തതിൽ തെറ്റൊന്നും കാണാനില്ല.so നീ ഇനി എന്തുപറഞ്ഞാലും ഞാൻ കേൾക്കില്ല."
അതും പറഞ്ഞ് അവൾ ക്ലാസ്സിലേക്ക് പോയി.

"ഹും...ആരോട് പറയാൻ"🤷

അതും പറഞ്ഞ് അച്ചുവും അവൾക്ക് പുറകെ പോയി.

freshers day ക്ക് വേണ്ടിയുള്ള ഡാൻസ് പ്രാക്ടീസും കഴിഞ്ഞ് വസുവും അച്ചുവും വീടെത്തിയപ്പോൾ നേരം ഇരിട്ടിതുടങ്ങിയിരുന്നു.

"ഇത്രക്ക് late ആവുമെന്ന് വിചാരിച്ചില്ല."

"അത് വിട് ന്റെ അച്ചു,സാധാരണ അങ്ങനെയല്ലല്ലോ നീ."

"സാധാരണ ദിവസം പോലെയാണോ ഇന്ന്. ഇന്നാണ് നിന്റെ വീട്ടിൽ താമസിക്കാൻ ഒരാൾ വരുന്നത്.i want to know who is the person, ആ നിർഭാഗ്യവാൻ അല്ലെങ്കിൽ നിർഭാഗ്യവതി ആരാണ് എന്ന് എനിക്കറിയണം ."

അതും പറഞ്ഞ് അച്ചു വേഗം നടന്നു.അപ്പോഴാണ് വസു ആ കാര്യം ആലോചിക്കുന്നത്.വരുന്ന ആൾ ആരായിരിക്കും നല്ല ആൾ ആകുമോ എന്നൊക്കെ ആയിരുന്നു അവളുടെ ഭയം.എന്തോക്കെയോ ആലോചിച് വന്ന വസു ആരുടെയോ ദേഹത്ത് ചെന്ന് തട്ടി.നേരെ നോക്കിയപ്പോ കണ്ടു വീടിന്റെ മുൻപിൽ എന്തോ ആലോചിച് നിൽക്കുന്ന അച്ചുനെ.

"എന്തോർത്ത് നിക്കുവാടി"
"വസു ഈ car എവിടോ കണ്ട് നല്ല പരിചയം പോലെ തോന്നുവാ but എവിടാ"

അപ്പോഴാണ് വീടിന്റെ മുൻപിൽ കിടക്കുന്ന car വസു ശ്രദ്ധിക്കുന്നത്.

"ഇത്...." വസുവും ആലോചനയിൽ ആണ്ടു.

"കാശി sir " രണ്ടിനും ഈ വക കാര്യങ്ങളിൽ എന്താ ഒരു ഒരുമ്മ കേട്ടില്ലേ ഒരുമിച്ച് പറഞ്ഞത്.പറഞ്ഞ് കഴിഞ്ഞതും വസു തറപിച്ചു അച്ചുവിനെ നോക്കി.ഞാൻ ഈ പഞ്ചായത്തിലുള്ള ആൾ അല്ലെന്ന രീതിയിൽ ഓടാൻ തയാറായി നിൽക്കുവാണ് അച്ചു.

"അച്ചു 123..ഓ.."
"ഓടിയാ നിന്റെ കാൽ തല്ലി ഒടിക്കും പന്നി." 😡

വീണ്ടും വസുവിന്റെ കല്ലിപ്പ് മൂഡ് on. അതോടെ അച്ചു നിന്നു.

"ഞാൻ അറിഞ്ഞില്ലല്ലോ sir ആണ് ഇവിടെ താമസിക്കാൻ വരുന്നതെന്ന് ."

ഒരു വളിച്ച ചിരിയോടെ അച്ചു പറഞ്ഞു.പക്ഷെ വസു അപ്പോഴും ഒന്നും മിണ്ടിയില്ല .

"എന്റെ വസു നീ ഒന്നും നോക്കണ്ട നേരെ അങ്ങ് ചെല്ല് അമ്മ എന്നെ വൈറ്റ് ചെയ്ത് മടുത്ത് കാണും എന്നാ ഞാൻ അങ്ങോട്ട് "

"പൊന്ന് മോളെ അച്ചു ഞാൻ തല്ലും എന്ന് പറഞ്ഞാൽ ഞാൻ തല്ലും."

"ശരി എന്നാ വാ..."
അതും പറഞ്ഞ് അച്ചു വീട്ടിലേക്ക് കയറി.പുറകെ വസുവും.ഉള്ളിൽ കയറിയതും കണ്ടു അകത്ത് മാധവ് ഡോക്ടറുമായി സംസാരിച്ചിരിക്കുന്ന കാശിയെ അവനെ കണ്ടിട്ടും അവൾ കാണാത്തതുപോലെ റൂമിലേക്ക് പോയി.അവളെ കണ്ടതും അവൻ ഒന്ന് ഞെട്ടി  .ഞെട്ടണ്ടുണ്ണി ഇത് ഞങ്ങൾ അല്ലെന്ന എക്സ്പ്രെഷൻ ഇട്ട് നിൽക്കാണ് അച്ചു.

"അശ്വതി,താൻ"
അവൾ അവനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.

"Sir ഇത് വസുവിന്റെ വീടാണ്.ഞാൻ രാവിലെ sir നോട് പറഞ്ഞില്ലായിരുന്നോ,വസുവിന്റെ ദേഷ്യത്തിന് കാരണം.ആ ഹദഭാഗ്യവാൻ sir ആണ്."

"ഹോ....എല്ലാം കൊണ്ടും എനിക്ക് വളരെ നല്ല സമയമാ അല്ലെ അശ്വതി."

"അത്....പിന്നെ sir " പറയുന്നതിനിടയിൽ അവൾ മാധവിനേയും വിലാസിനിയേയും ഒന്ന് പാളി നോക്കി.

"uncle ,aunty...ഇത് ഞങ്ങടെ sir ആണ്.ഇന്ന് രാവിലെ കാര്യമായി ഞങ്ങൾക്കൊന്ന് പരിചയപ്പെടേണ്ടി വന്നു." അതും പറഞ്ഞ് രാവിലെ നടന്ന സംഭവങ്ങൾ ഒക്കെ അവൾ അവരോടായി പറഞ്ഞു.

"കാശി ,അവൾ അങ്ങനാ അവൾക്ക് ഇഷ്ട്ടപെടാത്തത് കണ്ടാ പെട്ടെന്ന് ദേഷ്യം വരും "

"അത് സാരമില്ല uncle ഞാൻ അതൊന്നും ഒരു matter ആക്കി എടുത്തിട്ടില്ല.എനിക്കും ഒരു എന്റർടൈൻമെന്റ് ആകും"അതും പറഞ്ഞ് ഒരു കള്ള ചിരിയോടെ അവൻ നടന്നു.

" മോനെ.....അവളും മുകളിലിത്തെ മുറിയില്ലാ അവിടെന്ന് മാറാൻ പറഞ്ഞതിനാ ഈ ദേഷ്യം.അതുകൊണ്ട് അവൾ അവിടെ ഇരുന്നോട്ടെ.  മോന് ബുദ്ധിമുട്ടാവിലെങ്കിൽ മതിട്ടോ."

"okk aunty "
അവരെ നോക്കി ഒന്ന് ചിരിച് അവനും പോയി .

"എന്തോ ആലോചിച് നിക്കാടി അച്ചു."
"ഒന്നുമില്ല aunty ഈ വീടിന്റെ അവസ്ഥ ഓർത്തതാ."
അതും പറഞ്ഞ് അവളും പോയി.

റൂമിലേക്ക് കയറുന്നതിന് മുൻപ് അവളുടെ മുറിയിൽ ഒന്ന് പാളി നോക്കാനും അവൻ മറന്നില്ല.

"hello മുത്തശ്ശി ...
ആ ഞാൻ എത്തിട്ടോ
ആ നല്ല സ്ഥലാ എനിക്ക് ഇഷ്ടായി.കോളേജും വീടും എല്ലാം
ഹാ....
ഞാൻ പിന്നെ വിളിക്കാം"

അതും പറഞ്ഞ് ഫോൺ കട്ട്‌ ആക്കി അവൻ കുളിക്കാനായി പോയി.
കുളിച് കഴിഞ്ഞ് step  ഇറങ്ങി വരുമ്പോ എന്തോ ഒന്ന് ദേഹത്ത് തട്ടി കാശി താഴെ വീണൂ. കണ്ണ് തുറന്ന് നോക്കിയപ്പൊ കണ്ടു.ഒരു പൂച്ച കുഞ്ഞിനെ  പോലെ തന്റെ ദേഹത്ത് പറ്റി ചേർന്ന് കിടക്കുന്ന വസുവിനെ.

"കണ്ടാ എന്താ പാവം.കൈയിലിരിപ്പോ,നിനക്ക് ഞാൻ തരാടി." (ആത്മ)

"മോളെ പാറു,ഇത് നിന്റെ bed അല്ല ഡാ നിന്റെ കിച്ചുേട്ടനാ"
അവന്റെ ശബ്‌ദം കേട്ടതും അവൾ ചാടി എഴുന്നേറ്റു.

"പോടോ....ഏത് കിതത്തുവേട്ടൻ,താൻ എപ്പഴാടോ എന്റെ ആയെ.ആരാടോ തന്റെ പാറു."

"വിട്ട് വിട്ട് ചോദിക്ക് എന്നാൽ അല്ലെ എനിക്ക് പറയാൻ പറ്റു നീ ഇന്ന് എന്നെ കിച്ചുഏട്ടാ....ന് വിളിച്ചപ്പോ ഞാൻ ഉറപ്പിച്ചു ,നിന്നെക്കൊണ്ട് ലൈഫ് long ഞാൻ കിച്ചുഏട്ടാ എന്ന് വിളിപ്പിക്കും എന്ന്. "

അതും പറഞ്ഞ് അവളെ നോക്കി ഒന്ന് sight 😉അടിച്ചുകാണിച് കാശി താഴേക്ക് പോയി.





ഇതെന്ത് സാധനം എന്ന expression ഇട്ട് നിൽക്കാണ് വസു.പെട്ടേനെന്തോ ഓർത്ത് അവൾ ചവിട്ടി തുള്ളി മുറിയിലേക്കും.

"uncle വസു ഒറ്റ മോളാണോ"
കാശിടെ ആ ചോദ്യത്തിന് അവർ പരസ്പരം നോക്കി എന്നിട്ട്  ഒന്ന് പുഞ്ചിരിച്ചു.അവളുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം അവനോടായി പറഞ്ഞു.

"മോനെ നീ അറിഞ്ഞതായി ഭാവിക്കണ്ട പിന്നെ അത് മതി അവൾക്ക് "

"ഇല്ല aunty " അതും പറഞ്ഞ് അവൻ റൂമിലേക്ക് പോയി.

"എന്റെ മോളെ നീ എന്തിനാടി ഈ കാണുമ്പോ കാണുമ്പോ എന്റെ ദേഹത്തോട്ട് കയറുന്നെ."

"വീണില്ലല്ലോ...തട്ടിയതല്ലെ ഉള്ളു പിന്നെ എനിക്ക് മാത്രമല്ലല്ലോ നിങ്ങൾക്കില്ലെ കണ്ണ് "

"മോളെ പാറു കിച്ചുേട്ടനെ ഇങ്ങനെ ബഹുമാനമിലാതെ വിളിക്കാതെ."

"പാറു നിങടെ മറ്റവൾ 😡തന്റെ prblm എന്താ."

"പറയട്ടെ"

അതും പറഞ്ഞ് അവൻ അവൾക്കരികിലേക്ക് നടന്നു.
പക്ഷെ ഒരടി പോലും മാറാതെ അവൾ അവിടെ തന്നെ നിന്നു. അത് കണ്ട് കൊണ്ട് ഒരു ചിരിയോടെ അവൻ അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചു.

"ഒരറ്റ ദിവസമായത്തെ ഉള്ളു നമ്മൾ കണ്ടിട്ട് but i started to like you " 😉അതും പറഞ്ഞ് അവൻ മുകളിലേക്ക് പോയി.

"എന്റെ ഭാഗവതി പല തരത്തിലുള്ള വട്ടും കണ്ടിട്ടുണ്ട് but ഇങ്ങനെ ഒന്ന് ആദ്യമാ" അതും പറഞ്ഞ് അവൾ അച്ചുന്റെ അടുത്തേക്ക് പോയി.

"അമ്മ ഞാൻ ഇറങ്ങാ"
അതും പറഞ്ഞ് വസു ഇറങ്ങി അപ്പോഴേക്കും അച്ചുവും എത്തിയിരുന്നു.

"Aunty ഞാൻ ഇറങ്ങുവാ" കാശി

"മോളെ വസു aunty യോടാ പറഞ്ഞതെങ്കിലും നിന്നെ അല്ലെ sir നോക്കിയേ"

"ആ ചിലപ്പോ അങ്ങേർക്ക് കോകണ്ണുണ്ടാവും."

"എന്താ..." (അച്ചു)

"നിനക്ക് എന്തോക്കെ അറിയണം.വാ പോവാം."

"മോളെ എന്തായാലും കാശിയും അതെ കോളേജിലെക്കല്ലെ.നിങ്ങൾക്ക് ഒരുമിച്ച് പോയി കു‌ടെ." (വിലാസിനി)

"അതൊന്നും വേണ്ടാ ഞങ്ങൾ ബസിൽ പോയിക്കോളാം.അല്ലെ അച്ചു"

"മ്മ്......." അച്ചു താല്പര്യം ഇല്ലാത്ത പോലെ ഒന്ന് മൂളി.

"അതെന്താ പാറുസേ കിച്ചു ഏട്ടന്റെ കൂടെ വന്നാ "

ഒരു കള്ള ചിരിയോടെ കാശി പറഞ്ഞു

"വസൂട്ടി അ....അത് ആരാടി പാറു."

"അശ്വതിക്ക് മനസ്സിലായില്ല,നിങ്ങളുടെ വസു.എന്റെ മാത്രം പാറു.അല്ലെ പാറുസേ"😉

അച്ചുവിന്റെ കണ്ണ് ഇപ്പോ പുറത്ത് വരും എന്ന രീതിയിലാണ് നിൽപ്പ്.

" വസൂട്ടി ഇതൊക്കെ എപ്പോ നീ എന്റെ അടുത്ത് നിന്ന് പോയത് 10.30 ആയപ്പോ അല്ലെ അതുവരെ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ"😳

" അത് പിന്നെ 10.31 ന് സംഭവിച്ചതാ അതാ നീ അറിയാതെ പോയത് "😡ദേഷ്യത്തോടെ കാശിയെ നോക്കി അച്ചുവിനോടായി അവൾ പറഞ്ഞു.

" അശ്വതി ഞാൻ പറഞ്ഞു തരാം ഞാനും പാറുവും ഇന്നലെ "

"അതെ ഒന്ന് നിർത്തോ " അതും പറഞ്ഞ് അവനെ ഒന്ന് തറപിച്ച് നോക്കി വസു കാറിൽ കയറി.

(Ma cuteee vasu)
"അതാണ് പാറു.കയറിക്കോ അശ്വതി അല്ല സോറി അച്ചു."
അവൻ പറഞ്ഞതും അവൾ ഓടി കാറിൽ കയറി.
ഒന്നും മനസ്സിലാവാതെ നിൽക്കുന്ന വിലാസിനിയെ നോക്കി കാശി sight അടിച്😉 കാണിച്ചു .പിന്നിട് അവനും കയറി.

"ഡോക്ടറെ ഇറങ്ങയോ"

"മ്മ്....ന്താ വിലാസിനി മാഡം മുഖത്തോരു തെളിച്ചം"

"അതൊ ഇന്നലെ വന്ന കുട്ടിയില്ലേ കാശി അവനാ കാരണം."

"മനസ്സിലായിലടോ എനിക്ക്"
"മാധവേട്ടാ"
എന്നും വിളിച് ഇന്ന് രാവിലെ നടന്ന സഭവമെല്ലാം വിലാസിനി മാധവിനോടായി പറഞ്ഞു.

"എന്നിക്കവനെ ഇഷ്ടായി വസുനെ മേക്കാൻ അവനെ പറ്റു."

"നമ്മക്ക് നോക്കടോ "
അതും പറഞ്ഞ് അവർ രണ്ടും പൊട്ടി ചിരിച്ചു.

കാറിൽ നിന്ന് ഇറങ്ങി വസു നേരെ കാശിടെ നേർക്ക് വന്നു.

"ഇതാ നോക്ക് എനിക്ക് നല്ലൊരു പേരുണ്ട് വാസുകി. എന്നെ അത് വിളിച്ചാ മതി കേട്ടാലോ കാശി sir "
അതും പറഞ്ഞ് അവനെ നോക്കി ഒന്ന് പുച്ഛിച് അവൾ പോയി.

"പാറു..........."

അത് കേട്ടതും അവൾ ദേഷ്യത്തോടെ തിരിഞ്ഞു നോക്കി.

"ഞാൻ എന്ത് ചെയ്തിട്ടാ നീ എന്നെ ഇങ്ങനെ നോക്കണേ,ഞാൻ പാറുന് വിളിച്ചപ്പോ നിന്നോടാരാ നോക്കാൻ പറഞ്ഞേ"
🤭

"പോടാ പട്ടി "അവൾ അവനെ നോക്കി മെല്ലെ പറഞ്ഞു.അതെ പോലെ അവനും പറഞ്ഞു.

" അത് നിന്റെ മറ്റവൻ"

"കാലൻ " അതും പറഞ്ഞ് ചവിട്ടിത്തുളി അചുവിനെ ദേഷ്യത്തോടെ നോക്കി അവൾ ക്ലാസ്സിലേക്ക് പോയി.

ഒരു ചിരോയോടെ അവനും പോയി.

തിരിച് ക്ലാസ്സിൽ നിന്ന് വന്നതും കാശിടെ കു‌ടെ ആയിരുന്നു.
ഒരു ദിവസം വൈകുനേരം അച്ചു വസുവിന്റെ വീട്ടിലേക്ക് വരുമ്പോൾ കാണുന്നത് ടേബിൾിൽ തലക്ക് കൈയും കൊടുത്തിരിക്കുന്ന മാധവിനേയും വിലാസിനിയേയുമാണ്.





"എന്താ അങ്കിൾ ഇങ്ങനെ ഇരിക്കുനേ "
പറഞ്ഞ് നിർത്തുന്നതിനുമുൻപേ വസുവിന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു.

"തന്റെ പ്രശ്നമെന്താ ശരിക്കും"

"പാറു നീ മാറ് നീ എന്നെ ദേഷ്യം പിടിപ്പിക്കാതെ എന്റെ കൈന് നീ വാങ്ങും"

"പിന്നേ..... നിങ്ങളെന്നെ തല്ലാൻ വരുമ്പോ എന്റെ കൈ മാങ്ങ പറിക്കാൻ പോവല്ലേ " വസു പുച്ഛത്തോടെ അവനോടായി പറഞ്ഞു.

"ഇങ്ങനെ പോയാ നിന്നെക്കൊണ്ട് ഞാൻ പച്ച മാങ്ങ തീറ്റിക്കും"

"ആയേ വൃത്തിക്കെട്ടവൻ " 👊

"ഒന്ന് ഇറങ്ങി പോവാൻ വല്ലതും തരണോ"

"അല്ലേലും ഞാൻ ഇവിടെ കിടക്കാനൊന്നും പോവാണില്ല"

അതും പറഞ്ഞ് അവൾ അവന്റെ റൂമിൽ നിന്ന് ഇറങ്ങി പോയി.

"കാലൻ....." അതും പറഞ്ഞ് അവൾ താഴേക്ക് പോയി.

"എന്റെ വസൂട്ടി എന്തായിരുന്നു അവിടെ"

അച്ചു ഞെട്ടികൊണ്ട് അവളോടായി ചോദിച്ചു.

"എന്റെ കല്യാണത്തിന്റെ സദ്യ വിളഭായിരുന്നു.എന്തേ വേണോ"

"ഒന്ന് പറ വസു എന്തിനാ കാശിയോട് നീ വഴക്കുണ്ടാക്കിയെ നിന്നെ അവനെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ പറഞ്ഞുവിട്ടതല്ലെ."

"അമ്മ അപ്പോ ഞാൻ വഴക്കുണ്ടാക്കിയതെ കേട്ടോളു.അയാള് പറഞ്ഞോതൊന്നും കേട്ടില്ലേ.മരിയാതക്ക് അയാളെ വിളിച്ചതാ ഞാൻ തിരിച് പ്രതികരണമൊന്നും ഇല്ലായെന്ന് കണ്ടപ്പോ രണ്ട് വട്ടം extra വിളിച്ചു. അതിന് അങ്ങേര് എന്നോട് കയറി ചൂടായി extra കുറച്ച് തെറിയും എനിക്ക് ദേഷ്യം വന്ന് ഞാനും എന്തൊക്കയോ പറഞ്ഞു. അത് ഞാൻ അവിടെ ഉപേക്ഷിച്ചു ഇനി എന്തെങ്കിലും പറഞ്ഞ് വന്നാൽ പിന്നെ ഞാൻ എന്ത് ചെയ്യും എന്ന് എനിക്ക് അറിയില്ല. "അതും പറഞ്ഞ് അവൾ താഴേക്കിറങ്ങി വരുന്ന കാശിയെ നോക്കി പറഞ്ഞു.

"പാറു sorry  അപ്പോഴത്തെ ഒരു ദേഷ്യത്തിന് പറഞ്ഞതാ നിന്നെ രണ്ടെണ്ണം പറഞ്ഞപ്പോ എനിക്കൊരു സമാധാനം കിട്ടി നിന്റെ കൈന് കിട്ടിയതോടെ പൂർത്തിയായി "

"അയ്യടാ ഇയാൾക്ക് അങ്ങനെ  ദേഷ്യപ്പെടണം എന്നുണ്ടെങ്കിൽ വല്ലവന്റേയും നെഞ്ചത്തോട് അല്ല കേറണ്ടേ ഇയാളുടെ കെട്ടിയവളോട് ചൂടായ മതി പിന്നെ ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ പാറു എന്ന് വിളിക്കണ്ട എന്ന് "

"ഇതാ നിന്റെ പ്രശ്നം sorry പറയാന് വെച്ചാൽ നിനക്ക് അഹങ്കാരം കൂടും"

"അത് ഇ.."

"ഒന്ന് നിർത്തുന്നോടോ രണ്ടാളും രാവിലെ ആകുമ്പോ തുടങ്ങിക്കോളും വസു നിനക്ക് പഠിക്കാൻ ഒന്നുമില്ലേ " (മാധവ്)

വസു അയാളെ തറപ്പിച്ചൊന്ന് നോക്കി.
അവളുടെ നോട്ടം കണ്ടതും മാധവ് നയം മാറ്റി.

"എന്തിനാ മോളെ ഇവരോടൊക്കെ എന്റെ കുട്ടി അടിയുണ്ടാക്കുന്നെ."

"എന്തായാലും ഇങ്ങേരുടെ വായിന്ന് ഇത്രയും ഞാൻ കേട്ടു.എന്നിക്കിനി അറിയണം എന്തിനാ ഇത്രക്ക് ബഹളം വച്ചത് എന്ന്. "

അത് കേട്ടതും എല്ലാവരും കാശിയെ നോക്കി.

"മ്മ്....പറയാം എന്റെ അച്ഛന്റെ ഫ്രണ്ടിന്റെ മകളാണ് മിത്ര ഞങ്ങൾക്ക് same age ആണ്.പഠിച്ചതും വളർന്നതും ഒരുമിചാ.ശരിക്കും പറഞ്ഞാ childhood മുതൽ she is my bestfriend.
പക്ഷെ എപ്പോഴോ എന്നോട് അവൾക്ക് ഇഷ്ടം തോന്നി തുടങ്ങിയിരുന്നു എന്നെ അറിയിക്കുന്നതിന് മുൻപ് അവൾ അത് വീട്ടിൽ പറഞ്ഞു.എല്ലാവർക്കും താല്പര്യമായിരുന്നു ആ ബന്ധത്തിന് എനിക്കൊഴിച്ച്. എന്റെ താല്പര്യക്കുറവായിരുന്നു എന്നറിഞ്ഞപ്പോ അച്ഛൻ പിന്മാറി but അമ്മ ക്ക് അവളുമാതിയായിരുന്നു മരിമകളായിട്ട്. അവളോട് ഞാൻ എന്റെ തീരുമാനം പറഞ്ഞിട്ടും മാറ്റമൊന്നും ഇല്ലായിരുന്നു.അമ്മക്ക് family status ആയിരുന്നു important. എന്നെ കൊന്നാലും ഞാൻ ഇതിന് സമ്മതിക്കില്ല എന്ന് പറഞ്ഞാപ്പൊ മുത്തശ്ശി എനിക്ക് ഇഷ്ടമിലാണ്ട് ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞു.കല്യാണം വേണ്ടാന്ന് വെച്ചു.ഇപ്പോ ഇതാ എന്നെ കെട്ടിയെടുക്കാൻ ലക്ചർ ആയിട്ട് അവൾ ഇങ്ങോട്ട് join ചെയ്യിണ്ട് പോലും.അത് അമ്മ വിളിച് പറഞ്ഞ് എന്റെ മറുപടി കേൾക്കാതെ ഫോൺ കട്ട്‌ ചെയ്തു.അപ്പോഴ crct ആയിട്ട് പാറു വന്നത്."

എല്ലാം കേട്ട് എന്താ പറയേണ്ടേ എന്നറിയാതെ എല്ലാവരും കാശിയെ നോക്കി.പെട്ടെന്ന് വസു കാശിയിടെ അടുത്ത് പോയി നിന്നു.

"ഇനി ഞാൻ കിച്ചുഏട്ടനെ ഒന്നും പറഞ്ഞ് ശല്യം ചെയ്യില്ല ,വെറുപ്പിക്കില്ല ഇതിലും വലിയ പണി കാശിക്കിനി കിട്ടാനില്ല."

അതും പറഞ്ഞ് വസു ഓടി.പുറകെ കാശിയും.

"പാറു നീ നിന്നോ നിന്നെ എന്റെ കൈയിൽ കിട്ടിയ ഞാൻ ആരാണെന്ന് നീ അറിയും."

"ഒന്ന് പോടാ കിത്തു "
"ടി....."

"എന്റെ uncle സത്യത്തിൽ നിങ്ങളുടെ  പ്രശ്നം എന്തായിരുന്നു.ഇനി പറഞ്ഞിട്ട് കാര്യമില്ല അനുഭവിക്കാ".
അതും പറഞ്ഞ് അച്ചു പോയി.വിലാസിനിയും മാധവും ഒന്ന് ദീർഘശ്വാസമെടുത്ത് റൂമിലേക്ക് പോയി. വസു ഓടി ഓടി ഒരു റൂമിൽ ചെന്ന് കയറി.അവൾക്ക് പുറകെ അവനും.പെട്ടെന്ന് തന്നെ അവൻ ഡോർ ലോക്ക് ചെയ്ത് അവളെ നോക്കി ഒന്ന് ചിരിച്ചു.അവന്റെ ചിരിക്കണ്ട് അവൾ ഒന്ന് ഉമിനീയിറക്കി.😳

"എന്തിനാ ഡോർ ലോക്ക് ചെയ്തേ തുറക്ക് "

"തുറക്കാ ന്റെ പാറുസേ...ഞാൻ അടച്ചില്ലെങ്കി നീ ഇറങ്ങി ഓടും. കുറച്ചു ദിവസം ആയി നിന്നെ ഒറ്റക്ക് കിട്ടാൻ ഞാൻ wait ചെയ്യാൻ തുടങ്ങിയിട്ട്"

"എന്നെ ഒറ്റക്ക് കിട്ടിട്ട് എന്തിനാ ഇയാൾക്ക്"

"അതോ പറഞ്ഞ് തെരുന്നതിനെക്കാൾ നല്ലത് ചെയുന്നതാ."

അതും പറഞ്ഞ് അവൾക്കറികിലേക്ക് അവൻ നടന്നു .അവനോരോ അടി വെക്കുമ്പോഴും അവൾ പുറകിലേക്ക് നീങ്ങി.അവളുടെ മാറ്റം അവൻ നോക്കിക്കാണുകയായിരുന്നു.പണ്ട് ഇതെ സാഹചര്യത്തിൽ അവന്റെ കണ്ണിൽ നോക്കി നിന്നവളാണ് ഇന്ന് അവന്റെ മുഖത്ത് പോലും നോക്കാൻ കഴിയാതെ തലയും താഴ്ത്തി പുറകിലേക്ക് നടക്കുന്നത്.പെട്ടെന്ന് അവൾ എന്തോ തടഞ്ഞ് വീഴാൻ ആഞ്ഞതും അവൻ ഇടുപ്പിലൂടെ കൈയിട്ട് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുനിർത്തി.

അവന്റെ സ്പർശനം അറിഞ്ഞതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു.അവൻ മെല്ലെ അവളുടെ കണ്ണിലേക്ക് ഉുതി.അവന്റെ ചുടു നിശ്വാസം അവളുടെ മുഖത്ത് പതിഞ്ഞതും അവൾ ആയസപെട്ട് കണ്ണുകൾ തുറന്ന് അവനെ നോക്കി.ആ നിമിഷം അവന്റെ മുഖത്ത് വിരിഞ്ഞ ചിരിയിൽ അവൾ കുടുങ്ങി കിടന്നു.അവളുടെ പിടക്കുന്ന കണ്ണുകളുടെ നോട്ടത്തിനുമുൻപിൽ അവനും തോറ്റിരുന്നു.




"മോളെ വസു ഇത് എവിടാ നീ"

വിലാസിനിയുടെ ശബ്ദം കേട്ടതും രണ്ടുപേരും പെട്ടെന്ന് അകന്ന് മാറി.അവൾ അവനെ തള്ളി മാറ്റി ഡോർനരികിലേക്ക് പോയി.

"പാറു"

അവന്റെ വിളികേട്ടതും അവൾ തിരിഞ്ഞ് നോക്കി.
"വഴക്കുണ്ടാക്കുന്നതിനെക്കാളും എനിക്ക് ഇത് ഇഷ്ടായിട്ടോ"

ഒന്നും മനസ്സിലാവാതെ നിൽക്കുന്ന അവളുടെ മുഖം കണ്ട് അവൻ വീണ്ടും പറഞ്ഞ് തുടങ്ങി.

"നിന്റെ ദേഷ്യം നിറഞ്ഞ കണ്ണുകളെക്കാൾ ഭംഗി പേടിച്ചരണ്ട നിന്റെ ഉണ്ടക്കണ്ണുകൾക്ക്കാണ്.ഞാൻ അടുത്ത് വന്നപ്പോ കണ്ണക്കിലാതെ മിടിച്ച നിന്റെ ഹൃദയമിഡിപും എല്ലാം എന്നിക്കിഷ്ടായി."

ഒരു ചമിയ ചിരി ചിരിച് അവൾ റൂമിന് വെളിയിൽ എത്തി.പിന്നെ റൂമിലേക്ക് നോക്കി വിളിച് പറഞ്ഞു.

"പോടാ കാലാ...."

"ടി....." അവളുടെ ഓട്ടം നോക്കി കൊണ്ട് അവൻ വിളിച്ചു പറഞ്ഞു.ഓടുമ്പോൾ വസുവിന്റെ മുഖത്ത്തും ഒരു ചിരിവിരിഞ്ഞിരുന്നു.അവളെ നോക്കി നിന്ന അവനും ഒന്ന് ചിരിച്ചു.



_________________________________________

തുടരും

Continue Reading

You'll Also Like

2.3K 180 9
ഒരു പ്രണയം കാരണം ഉണ്ടായ പ്രശ്നങ്ങളെ തുരത്താൻ വേണ്ടി മറ്റൊരു പ്രണയം...
116K 11.3K 69
Arranged marriage of Cold Ceo & Pretty Girl with Lovely Twinnies🐰🐰 Its a taekook malayalam Fanfiction😌
14.9K 2.2K 24
This story based on some true incidents... Taekook travel Love story 💜 എല്ലാ കഥകളും അവസാനിക്കുക സന്തോഷത്തിൽ ആകില്ല.. നമുക്ക് നോക്കാം.. അവർ ഈ യാത്രയി...
3.1K 287 14
Part one link 👇 https://www.wattpad.com/story/316716363?utm_source=android&utm_medium=link&utm_content=story_info&wp_page=story_details_button&wp_u...