ARRANGE MARRIAGE

By CamilleDz07

47.8K 4.2K 989

oru Pakka Arrange marriage story with lot of drama.. #btsfanfiction #malyalamff #bts #btsmalayalamff # taekoo... More

INTRODUCTION
part 1
part 2
part 3
part 4
part 5
part 6
part 7
part 8
part 9
part 10
part 11
part 12
New story alert
Part 13
Part 14
part 15
part 16
part 17
part 18
part 19
part 20
part 21
part 22
part 23
part 24
part 25
part 26
part 27
part 28
part 29
part 30
part 31
part 32
part 33
CHARACTER SKETCH
part 34
part 35
Part 36
part 37
part 38
part 39
part 40
part 41
part 42
part 43
part 44
part 45
part 46
part 47
part 48
part 49
part 51
part 52
part 53
54
part 55
part 56 ( M)
part 57
part 58 (M)
part 59
Part 60

part 50

601 65 28
By CamilleDz07







ഈ നേരം വേരെ ഒന്നും കഴിക്കാതെ ഇരുന്നത് കൊണ്ട് രണ്ടു പേരും വീടെത്തിയതും ഇൻസ്റ്റന്റ് ഫുഡ് വെച്ചു കഴിച്ചു.. യാത്രചെയ്തത്തിന്റെയും പിന്നെ ഇന്നത്തെ ദിവസത്തിന്റെ ഷീണവും ഫ്രഷ്‌ ആയി ഒന്നു കിടന്നാൽ മതിയെന്നായിരുന്നു ...

ടെസ്സ കുളിയേക്കെ കഴിഞ്ഞു ഡ്രെസ്സ് മാറി വന്നപ്പോഴേക്കും ഇസാക്ക് change ചെയ്തു ബെഡിൽ ഉണ്ടായിരുന്നു.. ഇന്ന് മുഴുവൻ ആരുടെയും call ഉം മെസ്സേജും ഒന്നും നോക്കാൻ കഴിഞ്ഞിരുന്നില്ല അതിനുള്ള സാഹചര്യം ആയിരുന്നില്ല എന്നു വേണം പറയാൻ...
ടെസ്സയെ കണ്ടതും അവൻ ഫോൺ മാറ്റി വെച്ചു അവളെ തന്നെ നോട്ടമെയ്തിരുന്നു... മുടി ഉണക്കി അവൾ തിരിഞ്ഞതും തന്നെ നോക്കി ഇരിക്കുന്നവനിൽ കണ്ണോടക്കി... അവൾ ചെറുതായൊന്നു ചിരിച്ചു...
ശേഷം ബെഡിന്റെ ഒരറ്റത്തായി വന്നിരുന്നു...

" കിടക്കുന്നില്ലേ...?"

" മ്മ്.."

മൂളിയെങ്കിലും അവൻ കിടക്കാൻ തയാരായിരുന്നില്ല...

" എന്താ ഇങ്ങനെ നോക്കുന്നെ...?" നാണം തോന്നിപോകുന്ന നോട്ടം അവൾ അവനിൽ നിന്നു മുഖം തിരിച്ചു ചുണ്ടിൽ അപ്പോഴും ഒരു ചെറു ചിരി വിരിഞ്ഞു നിന്നു...

" താൻ അല്ലേ പറഞ്ഞേ എന്റെ ആണെന്ന് അപ്പോ എനിക്ക് നോക്കിക്കൂടാ എന്നു ഉണ്ടോ..." അവൾക്കരികിലേക്ക് ചെറുതായൊന്നു നീങ്ങി ഇരുന്നു കൊണ്ട് അവൻ ചോദിച്ചു... അവൾ ചിരിച്ചു പതിയെ അവനെ തല ഉയർത്തി നോക്കി.. അവന്റെ നോട്ടം, കണ്ണുകൾ കൊണ്ട് തന്നെ പൂജിക്കും പോലെ, ശരീരം തുറന്നു ഹൃദയത്തിൽ തട്ടി നിക്കും പോലെ..  അവളും കൗതുകത്തോടെ അവനെ നോക്കി ഇരിന്നു പോയി...

" Can I hug you to sleep..." ഏറെ നേരത്തെ നിശബ്ദദ്ധക്ക് ശേഷം അവന്റെ ശബ്ദം അവിടെ കേട്ടു...

" No... " പ്രതിക്ഷയോടെ ചോദിച്ചതിനു
അവളുടെ മറുപടി വന്നതും അവന്റെ മുഖം മങ്ങി... പതിയെ അവളിൽ നിന്നു നോട്ടം മാറ്റി.. അപ്പോഴും അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി നിലനിന്നിരുന്നു...
മെല്ലെ അവനരികിലേക്ക് നീങ്ങി .. അവൾക്ക് നേരെ ചെരിഞ്ഞു ആണ് അവൻ ഇരിക്കുന്നത് head board ഇലേക്ക് ചാരി  ഇടത് കൈ ബെഡിൽ കുത്തി .. വയറിന്റെ ഭാഗതായി വിരശ്രമിച്ചിരുന്ന അവന്റെ വലതു കൈ അവൾ എടുത്തു മാറ്റിക്കൊണ്ടു അവന്റെ നെഞ്ചിലേക്ക് തല വെച്ചു അവൾ അവനെ മുറുകെ കെട്ടി പിടിച്ചു കിടന്നു.. അവളുടെ നീക്കങ്ങൾ നിരിക്ഷിച്ചിരുന്നവന്റെ ചുണ്ടു വിടർന്നു... 

തിരികെ കെട്ടിപിടിക്കാതെ ഇരിക്കുന്നവനെ അറിഞ്ഞതും അവൾ മെല്ലെ തല ഉയർത്തി അവനെ നോക്കി...
താൻ വേണ്ടന്നു കളിയായി പറഞ്ഞത് കാര്യമായി എടുത്തപോലെ ആയിരുന്നു അവന്റെ മുഖം... അവൾ ചിരിച്ചു കൊണ്ട് അല്പം കയറി അവന്റെ കഴുത്തിലായി മുഖം പൂഴ്ത്തി കിടന്നു...

" Hug me... " അതു പറയാൻ നോക്കി നിന്ന പോലെ അവൻ അവളെ മുറുകെ ചേർത്തു പിടിച്ചു... She giggled and Snuggle more into his embrace...

" ഗുഡ് നൈറ്റ്‌ ഇച്ചായാ.." കണ്ണടച്ചു അവന്റെ ആലിംഗനത്തിൽ ഒളിച്ചു കൊണ്ട് അവൾ പറഞ്ഞു...

" ഗുഡ് നൈറ്റ്‌..." അവളുടെ നേരുകൈയിലായി അവൻ അമർത്തി ചുംബിച്ചു...

" and i Love You ..." ഒന്നുകൂടി അവളെ ദേഹത്തേക്ക് ചേർത്തു വെച്ചു കൊണ്ട് അവൻ പറഞ്ഞു.. ചെറുചിരിയോടു കൂടിയുള്ള മൂളൽ ആയിരുന്നു അതിനുള്ള മറുപടി...

രണ്ടുപേരും പെട്ടന്ന് തന്നെ ഉറങ്ങി പോകുകയും ചെയ്തു...





ഉച്ചയോടു അടുത്തപ്പോളാണ് അവർ ഉറക്കമുണരുന്നത്... പരസ്പരം ആലിംഗനം ചെയ്തുകൊണ്ട് അവർ ആദ്യമായി ഉണർന്നു...

" Good morning... " അവളുടെ നെറ്റിയിലായി ചെറുമുത്തം കൊടുത്തുകൊണ്ടു അവൻ കണ്ണുകൾ വലിച്ചു തുറന്നു... ഇനിയും ഉറക്കം തീരാത്തപോലെ അവൾ അവനിലേക്ക് വീണ്ടും പറ്റിച്ചേർന്നു കിടന്നു...ഒന്നടക്കി ചിരിച്ചു കൊണ്ട് അവനും അവളെ മുറുകെ കെട്ടിപിടിച്ചു വെച്ചു... ഉണർന്ന ശേഷവും ഏറെ നേരം അവർ പരസ്പരം വാരിപുണർന്നു കൊണ്ട് കിടന്നു...




" എന്താ ഉണ്ടാക്കുന്നെ...?" കിച്ചണിലേക്ക് കയറി വരും വഴി അവൻ ചോദിച്ചു..
മോർണിംഗ് റൂട്ടീൻ എല്ലാം കഴിഞ്ഞു ടെസ്സ നേരെ കിച്ചണിലേക്കാണ് വന്നത്...

"  റവയുണ്ട് ഉപ്പുമാവ് ഉണ്ടാക്കാം എന്നു വെച്ചാ... ഇവിടെ വേറെ ഒന്നും ഇല്ല..." അവൾ മറുപടി കൊടുത്തു...

"അതിനു പല്ലു ഡോക്ടറിനു അതു ഉണ്ടാക്കാൻ അറിയുമോ.."

" ഇല്ല... അതിനല്ലേ യൂട്യൂബ്..." ഓൺ ചെയ്തു വെച്ചിരിക്കുന്ന ഫോൺ ഉയർത്തി കാണിച്ചു കൊണ്ട് അവൾ വലിയ കാര്യത്തിൽ പറഞ്ഞു...

" അടിപൊളി അപ്പോ ഇന്നു ടോയ്‌ലെറ്റിൽ നിന്നു ഒരു മോചനം ഉണ്ടാകില്ലെന്ന്.. വെല്ല Swiggy യും ചെയ്താ പോരേ..." അവളെ പരിഹസിക്കും പോലെ ചിരി കടിച്ചു പിടിച്ചു കൊണ്ട് അവൻ പറഞ്ഞു...
ഒരുനിമിഷം ചെയ്തുകൊണ്ടിരുന്ന പണി നിർത്തി അവൾ അവനെ തുറിച്ചു നോക്കി അപ്പോഴേക്കും അവൻ ചിരിച്ചു പോയിരുന്നു...

" ചായ ഇല്ലേ..." അവൻ സ്ലാബിൽ നോക്കി കൊണ്ട് ചോദിച്ചു...

" ഉണ്ട് പക്ഷെ തരുന്നില്ല... പോയി Swiggy ചെയ്യ്‌..." ചായ പത്രം എടുത്തു മാറ്റി വെച്ചു കൊണ്ട് അവൾ പറഞ്ഞു...

" ശെടാ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.. എന്റെ കൊച്ചു ബെസ്റ് കുക്ക് അല്ലേ.." മുഖം വീർപ്പിച്ചു ഇരിക്കുന്നവളുടെ മുന്നിലായി സ്ലാബിൽ കയറി ഇരുന്നു കൊണ്ട് അവൻ പറഞ്ഞു...

" ഞാൻ തമാശ പറഞ്ഞതല്ല... " with lots of പുച്ഛം അവൾ ഉപ്പുമാവിന്റെ പണി Continue ചെയ്തു... വെറുതെ ഒന്നു അവളെ വട്ടാക്കാൻ നോക്കിയതാ ഇപ്പോ ഉണ്ടാർന്ന ചായ പോലും ക്യാൻസൽ...
അവൻ അവളെ പ്രസന്നമായ കണ്ണുകളോടെ നോക്കി ഇരിന്നു... അതു കണ്ടു അവൾക്ക് ചിരി വന്നെങ്കിലും അവൾ മൈൻഡ് ചെയ്തില്ല...

" ഞാൻ ഹെല്പ് ചെയ്യട്ടെ...?" ചാടി താഴെ ഇറങ്ങിക്കൊണ്ടു അവൻ ചോദിച്ചു...

" വേണ്ടാ..."

" അങ്ങനെ പറയല്ലേ...ഞാൻ ഹെല്പ് ചെയ്യാമെന്നെ..." അവൻ അവളെ പിന്നിലൂടെ ചെന്ന് Hug ചെയ്തു നിന്നു...

" ഇ..ച്ചായാ.... " പെട്ടന്നുള്ള അവന്റെ പിടിയിൽ അവൻ ഞെട്ടി പോയിരുന്നു...

" എന്താ...?" അവളുടെ കഴുത്തിലായി താട കുത്തി വെച്ചു അവൻ നിന്നു...

" വി...ട്... " അവൻ്റെ പെട്ടെന്നുള്ള അടുപ്പം അവൾക്ക് നല്ല വിചിത്രമായ വികാരങ്ങൾ നൽകി ..

" വിടണോ....?" വീണ്ടും ചെവിക്കരിലായി കേട്ട പതിഞ്ഞ ശബ്ദം കൈയിലായി ഇരുന്ന സ്പോൺ നിലത്തേക്ക് വീണതും അവൾ അവനിൽ നിന്നൊന്നു കുതറി മാറാൻ ശ്രേമിച്ചു നോക്കിയെങ്കിലും അതു പരാജയപെട്ടു...

അവന്റെ ചെറിയ ക്ലോസ്നെസ്സ് പോലും അവളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ നോക്കി കാണുകയായിരുന്നു അവൻ... ചെവിയെല്ലാം ചുവന്നു തുടുത്ത് കണ്ണുകൾ മുറുകെ അടച്ചു.. ഹൃദയമിടിപ്പു അവന്റെ ചെവിയിൽ എത്തിയിരുന്നു... അവളുടെ ഇടുപ്പിൽ അവൻ ചുറ്റിപിടിച്ചിരിക്കുന്ന കൈകൾക്ക് മീതെ അവൾ  അതു വിടിയിപ്പിക്കാൻ എന്നപോലെ കൈ ചേർത്തു വെച്ചിരിക്കുന്നു...
കൂടുതൽ നിന്നു ഇനി അറ്റാക്ക് ഉണ്ടാക്കണ്ടാ എന്നപോലെ അവൻ അവളിൽ നിന്നു അടർന്നു മാറി.. അവൻ മാറിയതും അവൾ ശാസം നേരെ എടുത്തു തുടങ്ങി... താഴെ വീണ സ്പൂൺ എടുത്തു അവളുടെ കൈയിൽ കൊടുത്ത ശേഷം അവൻ തിരിച്ചു ഇരുന്നിടത്തേക്കു തന്നെ കയറി ഇരുന്നു...


ഫുഡ് ഉണ്ടാക്കൽ എക്കെ കഴിഞ്ഞു അവർ ഒരുമിച്ചിരിരുന്നു കഴിച്ചു ആദ്യമായി ഉണ്ടാക്കിയതിന്റെ ചെറിയ പ്രശ്നം എക്കെ ഉണ്ടായിരുന്നെങ്കിലും കഴിക്കാൻ പറ്റുന്നതായിരുന്നു...

പിറ്റേന്ന് രാവിലെയാണ് തിരിച്ചു ആഗ്രക്കുള്ള ഫ്ലൈറ്റ്...

" താൻ വീട്ടിൽ പോകുന്നുണ്ടോ..." ടെസ്സയുടെ വീട്ടിൽ പോകുന്ന കാര്യം ആണ് അവൻ ഉദേശിച്ചത്...

" ഇല്ല..."

" ഇവിടെ വേരെ വന്നതല്ലേ.. ഇന്നിനി സമയം ഉണ്ടല്ലോ...?" ഉച്ചയായിട്ടേ ഒള്ളു.. പാലമറ്റത്തു പോയി വരാൻ സമയം ഉണ്ട്... അവൻ വീണ്ടും ചോദിച്ചു...

" വേണ്ട ഇച്ചായാ..അങ്ങോട്ട് പോയാൽ ഇപ്പോ വന്നു എന്തിനു വന്നു അങ്ങനെ പല ചോദ്യങ്ങൾ ആയിരിക്കും.. സൂസമ്മക്ക് ഒഴിച്ചു ബാക്കി ആർക്കും അറിയില്ല എന്റെ ഓർമ്മ തിരിച്ചു കിട്ടിയ കാര്യം ചാച്ചനു ചെറിയ സംശയം എക്കെ ഉണ്ടായിരുന്നു വെറുതെ അവരെ ഇതെല്ലാം അറിയിച്ചു... വേണ്ടാ   നമ്മൾ വന്ന കാര്യം തല്കാലം അവർ  അറിയണ്ടാ.. " അവൾ പറഞ്ഞു.. എല്ലാം അവസാനിച്ച സ്ഥിതിക്ക് ഇനി വീണ്ടും അതെല്ലാം പറഞ്ഞു വീട്ടുകാരെ വിഷമിപ്പോയിക്കേണ്ട എന്നാണ് അവൾ ഓർത്തത്..
അവനും അതിനോട് യോചിച്ചു...


🔹🔹🔹▪️🔹🔹🔹



" നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ നന്ദു..." ലഞ്ച് ടൈമിൽ ലില്ലിയുടെ ക്യാബിനിലേക്ക് വന്നതാണ് നന്ദു... കുറച്ചു ദിവസമായി ലില്ലി ശ്രേധിക്കുന്ന നന്ദുവിലെ മാറ്റങ്ങൾ അതിനൊപ്പം കഴിഞ്ഞ ദിവസം അവൾ കേട്ടതും കണ്ടതും...

" ഏഹ്.. ഇല്ല... " നന്ദു തല കുനിച്ചിരുന്നു...

"നീ എന്നുതോട്ടാ എന്നോടു രഹസ്യങ്ങൾ മറച്ചു പിടിക്കാൻ തുടങ്ങിയത്..." പരിചയപ്പെട്ട നാളു തൊട്ട് എല്ലാ കാര്യങ്ങളും തന്നോട് Share ചെയ്തിരുന്നവൾ അതിനിയിപ്പോൾ എത്ര ചെറിയ കാര്യം ആയാൽ പോലും ഓടി വന്നു പറയുന്നവൾ ഇന്നിപ്പോ ഇത്രയും വലിയ കാര്യം ലൈഫിൽ ഉണ്ടായിട്ട് തന്നോട് മറച്ചു വെക്കുന്നു എന്തുകൊണ്ട്..? ദേഷ്യവും സങ്കടം ഒരുപോലെ തോന്നിപോയിരുന്നു ലില്ലിക്ക്...

" ലില്ലി കുട്ടി.... ഞാൻ..." നന്ദു തല ഉയർത്തി അവളെ നോക്കി... ലില്ലി അറിഞ്ഞോ..? എങ്ങനെ..?

" ഇനിയും പറയില്ലാന്നാണോ...?" ലില്ലിയിടെ ഗൗരവത്തോടെ ഉള്ള ചോദ്യം കേട്ടതും നന്ദുവിന്റെ കണ്ണു നിറഞ്ഞു...

" നിന്റെ അടുത്തു നിന്നു ഞാൻ മറക്കണം എന്നു കരുതിയതല്ല.. It means nothing to me so ഞാൻ കരുതി വെറുതെ എന്തിനാ നിന്നോട് പറയുന്നെ എന്നു...?"

" it means nothing to you...?" ലില്ലി നന്ദുവിനെ നോക്കി പുരികം പൊക്കി... അവിടെ നിന്നു ചെറിയൊരു മൂളൽ ആയിരുന്നു മറുപടി...

" നിനക്ക് കള്ളം പറയാൻ അറിയില്ലെന്ന് അറിഞ്ഞൂടെ നന്ദു അതും എന്നോട് പിന്നെ എന്തിനാ ഇങ്ങനെ ഒരു പാഴ് ശ്രേമം.." ലില്ലി ചെറു ചിരിയോടെ പറഞ്ഞു...

" കള്ളം അല്ല.. എനിക്ക്.. നീ എങ്ങനെ അറിഞ്ഞു...?" താൻ പറയാതെ ലില്ലി എങ്ങനെ അറിഞ്ഞു .. ഇനി ആദി പറഞ്ഞോ...? നന്ദു സംശയത്തോടെ ലില്ലിയെ നോക്കി..

" പിന്നെ ഓഫീസിൽ നിന്നു പരസ്യമായി വിളിച്ചു കൂവിയാൽ കേൾക്കില്ല.." ഇന്നലെ നന്ദു പോയ ശേഷം അവൾ മറന്നു വെച്ച ഫോൺ തിരികെ കൊടുക്കാനായി പുറകെ ചെന്നതാണ് ലില്ലി അപ്പോഴാണ് ആദിയുടെയും നന്ദുവിന്റെയും സംസാരം അവൾ കേൾക്കുന്നത്...

" ലില്ലി അവൻ.. വെറുതെ തമാശക്ക്..."

" എനിക്ക് അതുകണ്ടിട്ട് തമാശായി തോന്നിയില്ല.." ലില്ലിയുടെ മറുപടി വന്നതും നന്ദുവിന്റെ മുഖം വാടി... കുറച്ചു സമയം എടുത്തിട്ടാണെങ്കിലും ആദിയുടെയും അവളുടെയും ഇടയിൽ നടന്നതെക്കെ നന്ദു ലില്ലിയോട് പറഞ്ഞു.. കേട്ടു കഴിഞ്ഞതും ലില്ലി അല്പ നേരം നിഷബ്ദയായി ഇരുന്നു...

" നീ എന്താ ഒന്നും മിണ്ടാതെ.." എല്ലാം പറഞ്ഞ ശേഷമവും ഒന്നു സംസാരിക്കാതെ ഇരിക്കുന്നവളെ നന്ദു ചെറിയൊരു പേടിയോടെ നോക്കി...

" നിനക്ക് അവനെ ഇഷ്ടമാണോ ..?

" അല്ല... "

" മ്മ്.. പിന്നേ എന്താ നിന്റെ പ്രശ്നം.. ഇഷ്ടമല്ലെങ്കിൽ അവനോടു അതു പറയണം.."

" ഞാൻ പറഞ്ഞതാ.."

" എന്നിട്ടു ..?"

" അവൻ വിശ്വസിക്കുന്നില്ല.." നന്ദുവിന്റെ മുഖം വീർത്തു... അതു കണ്ടതും ലില്ലി ചിരിച്ചു...

" അപ്പോ വിശ്വസിപ്പിക്കുന്ന രീതിയിൽ പറ.."

" എങ്ങനെ...?" നന്ദു സംശയത്തോടെ ലില്ലിയെ നോക്കി..

" സാധാരണ ആരെങ്കിലും നിന്നോട് flirt ചെയ്യാൻ വന്നാ നീ എന്താ പറയാറു അതുപോലെ പറ.. ചീത്ത പറ എന്നിട്ടും അവൻ ശല്യം ആണെങ്കിൽ ഇച്ചുവിനോട് പറ.. He will handle.."  ലില്ലി സിമ്പിൾ ആയി അവൾക്ക് കാര്യം പറഞ്ഞു കൊടുത്തു..

" അതു വേണോ അവന് വിഷമം ആവില്ലേ..?"

" അവനു വിഷമം അയാൽ നിനക്ക് എന്താ നന്ദു.. നിനക്ക് അവനെ ഇഷ്ടം അല്ലല്ലോ.. ?" ലില്ലി മാക്സിമം ചിരി കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു.. നന്ദുവിന്റെ മുഖം വാടിയിരുന്നു...
ആദിയെ ഇഷ്ടമല്ലന്നു നന്ദു പറഞ്ഞത് പച്ച കള്ളം ആണെന്ന് ലില്ലിക്ക് നല്ലതുപോലെ അറിയാം.. വാസുവിനോടോ ഇച്ചുവിനോടോ ഇല്ലാത്ത ഒരടുപ്പം ആദിയോട് നന്ദുവിന് ആദ്യം മുതലേ ഉണ്ട് അതു ലില്ലി ശ്രെദ്ധിച്ചിട്ടും ഉണ്ട്..
ഇവിടെ വന്നതിൽ പിന്നെ അവളുടെ സംസാരത്തിൽ എല്ലാം എവിടെയെങ്കിലും ആദി ഉണ്ടാകും.. എപ്പോഴും അടിയും വഴക്കും ആണെങ്കിലും രണ്ടും എപ്പോഴും ഒരുമിച്ചായിരിക്കും... ഡെയിലി ഒരുമിച്ചു ഫുഡ് കഴിക്കാൻ പോകുന്നതും പുറത്തു പോകുന്നതും എല്ലാം ലില്ലി അറിയുന്നതാണ് ..

" എടി മോളെ നിന്നെ ഞാൻ ഇന്നും ഇന്നലെയും ഒന്നും അല്ലല്ലോ കാണുന്നെ.. നീ ആരോടാ ഈ നുണ പറയുന്നെ.. നിന്റെ മുഖത്ത് വെക്തമായി ഒട്ടിച്ചു വെച്ചിട്ടുണ്ട് നിനക്ക് ആദിയെ ഇഷ്ടമാണെന്ന് പിന്നെ എന്താ നിന്റെ പ്രശ്നം.." ലില്ലി എഴുന്നേറ്റു നന്ദുവിന് അരികിൽ ആയി വന്നിരുന്നു..

" ലില്ലി.. അതു.. അതു ശെരിയാവില്ലടാ.. ഞാൻ..." നന്ദുവിന്റെ ശിരസ്സ് കുഞ്ഞുപോയിരുന്നു ഒപ്പം കണ്ണ് നിറഞ്ഞു വന്നു...

" എന്തു കൊണ്ടാ ശെരിയാകില്ലാതെ നീ ആരാണ് എന്താണ് എന്നെക്കെ അവനു
നല്ലതുപോലെ അറിയാം..പിന്നെ എന്താ നിന്റെ പ്രശ്നം.." ലില്ലിക്ക് ചെറുതല്ലാത്ത രോക്ഷം ഉണ്ടായി..

" എങ്കിലും വേണ്ടാ.. അവസാനം അവൻ റിഗ്രറ്റ് ചെയ്യും എന്തിനാ വേണ്ടാത്ത മോഹങ്ങൾ എക്കെ..." അവൾ ചെറു ചിരിയോടെ പറഞ്ഞു.. എത്രയെക്കെ പരസ്പരം മനസ്സിലാക്കി എന്നു പറഞ്ഞാലും താൻ ആരെന്നുള്ള സത്യം എന്നെങ്കിലും അവനു ഒരു പ്രശ്നം ആകും എന്ന ഭയം ആയിരുന്നു അവളിൽ...

" നീ അവനെ കാണാൻ തുടങ്ങിയിട്ട് കുറച്ചു മാസം അല്ലേ ആകുന്നുള്ളു എനിക്ക് അവനെ ഓർമ്മ വെക്കും തോട്ടെ അറിയാം.. കളിയായി ആദി ഒന്നും പറയില്ല.. അവരുടെ കൂട്ടത്തിൽ Irresponsible immature ആയിട്ടുള്ളത് അവൻ തന്നെയാ പക്ഷെ അവരിലും സ്നേഹിക്കാൻ അറിയുന്നത് ബന്ധങ്ങൾക്ക് വില കൊടുക്കുന്നത് അവൻ ആണ്.. പിന്നെ അവൻ കൊച്ചു കുട്ടിയല്ല ഭാവിയിൽ റിഗ്രറ്റ് ചെയ്യും എന്നെക്കെ ചിന്തിച്ചു തീരുമാനം എടുക്കാൻ അവനു പ്രാപ്തിയുണ്ട്..." നന്ദുവിനെ പറഞ്ഞു മനസ്സിലാക്കും പോലെ ലില്ലി പറഞ്ഞു...

" എന്നാലും വേണ്ടടാ.. എനിക്ക് എന്റെ ലില്ലികുട്ടി മാത്രം മതി.. " നന്ദു ലില്ലിയെ കെട്ടി പിടിച്ചു.. ലില്ലിക്ക് ഒരു ജീവിതം ഇല്ലാതെ തനിക്ക് മാത്രം ഒന്നും വേണ്ടന്നായിരുന്നു നന്ദുവിന്.. ലില്ലിയെ ഒറ്റക്കാക്കാൻ അവൾക്ക് കഴിയില്ല .. അതു ലില്ലിക്കും മനസ്സിലായ കാര്യം ആണ്...

താൻ കാരണം നന്ദു അവളുടെ സന്തോഷം വേണ്ടെന്നു വെക്കുകയാണെന്ന് അവൾക്ക് മനസ്സിലായി എന്നാൽ അങ്ങനെ നന്ദുവിനെ അവൾ വെറുതെ വിടാൻ തീരുമാനിച്ചിരുന്നില്ല.. മനസ്സിൽ എന്തെക്കെയോ കണക്കു കൂട്ടി കൊണ്ട് അവൾ നന്ദുവിനെ ചേർത്തു പിടിച്ചു....





🔹🔹🔹▪️🔹🔹🔹





പിറ്റേന്ന് രാവിലെ ഇസാക്കും ടെസ്സയും ആഗ്രയിൽ തിരിച്ചെത്തി.. വിളിക്കാൻ വരണ്ടാ കാറു മാത്രം അയച്ചാൽ മതിയെന്നു അവൻ ആദിയെ പറഞ്ഞെൽപ്പിച്ചിരുന്നു...

" നമ്മൾ എങ്ങോട്ടാ ഇച്ചായാ.. വീട്ടിൽ പോകുന്നില്ലേ..." വീട്ടിലേക്കു പോകാതെ വേറെ എങ്ങോട്ടോ ഡ്രൈവ് ചെയ്യുന്നവനെ കണ്ടതും ചുറ്റും നോക്കിയ ശേഷം ടെസ്സ ചോദിച്ചു... ഇന്നലെ ഒരു ദിവസം മുഴുവൻ ഉറങ്ങിയും വെറുതെ ഇരുന്നും വിശ്രമിച്ചത് കൊണ്ട് വേറെ ഷീണങ്ങൾ ഒന്നും ഇല്ല എങ്കിലും ഒന്നു ഫ്ലാറ്റിൽ എത്തിയാൽ മതിയന്നായിരുന്നു അവൾക്ക്...

" തന്നെ തട്ടി കൊണ്ട് പോകുന്നതൊന്നും അല്ല അടങ്ങി ഇരിക്ക്.." ടെസ്സയുടെ വെപ്രാളം കണ്ടതും അവൻ ചെറു ചിരിയോടെ പറഞ്ഞു..

" പോ ഇച്ചായാ..." അവന്റെ കൈ നോക്കി ഒരടി വെച്ചു കൊടുത്തു കൊണ്ട് അവൾ ചുണ്ട് കൂർപ്പിച്ചിരുന്നു...

" ഒന്നു ഷെമിക്ക് പല്ലു ഡോക്ടറെ .. ഓഹ് .. സോറി.. Doctor orthodontist.." ടെസ്സയുടെ കണ്ണുരുട്ടൽ കണ്ടതും അവൻ പെട്ടന്ന് തന്നെ തിരുത്തി പറഞ്ഞു അല്ലെങ്കിൽ  മണിച്ചിത്രതാഴിയിൽ ഗംഗ സുണ്ണിക്ക് നാഗവല്ലിയുടെ അഭരണങ്ങൾ ഓരോന്നു എടുത്തു കാണിക്കുപോലെ പല്ലു ഡോക്ടർസിന്റെ പല അവസ്ഥന്ത്രങ്ങളും കേൾക്കേണ്ടി വരും..

ഇസാക്ക് പെട്ടന്നു തന്നെ തിരുത്തി പറയുന്നത് കേട്ടതും അവൾ ചിരിച്ചു..

" നമ്മൾ എന്താ ഇവിടെ..?" കാറിൽ നിന്നു ഇറങ്ങിയതും ടെസ്സ ചുറ്റും നോക്കി...

" വാ പറയാം..." അവൻ അവളുടെ കൈ പിടിച്ചു അകത്തേക്കു നടന്നു.. വർഷങ്ങൾ ആയുള്ള അവന്റെ ആഗ്രഹം ആയിരിന്നു ടെസ്സയുമായി ഒന്നിച്ചു താജ്മഹൽ വരണം എന്നത്... അവൾ തന്നെ സ്വീകരിക്കുന്ന ദിവസം വേണം ഇവിടേക്ക് വരാൻ എന്നു അവൻ മനസ്സിൽ കുറിച്ചിട്ടതാണ്...
ടിക്കറ്റ് എടുത്തു അവർ അതിനുള്ളിലേക്ക് കയറി..

അവർ കൈ പിടിച്ചു അതിനു അകത്തുകൂടി നടന്നു അതികം സംസാരം ഒന്നും ഉണ്ടായിരുന്നില്ല..

" I always wanted to come here while holding your hands like this.." കോർത്തു പിടിച്ച കൈ അവൻ സ്വന്തം നെഞ്ചിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു... അവൾ ചിരിച്ചു... ചെറിയ കാര്യം ആണെങ്കിലും അതു അവനു നൽക്കുന്ന സന്തോഷം എന്തെന്ന് അവൾ കണ്ടറിഞ്ഞു... താൻ അറിയുന്നതിലും അപ്പുറമാണ് അവനു തന്നോടുള്ള പ്രണയം അവളുടെ കണ്ണ് ചെറുതായ് ഒന്നു നനഞ്ഞു...

" ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടല്ലെ..."
അതിനു മറുപടിയായി അവൻ ഒന്നും തന്നെ പറഞ്ഞില്ല .. ഇല്ലന്ന് പറഞ്ഞാൽ ഒരു കള്ളം ആകും സത്യം പറഞ്ഞു
അവളെ വിഷമിപ്പിക്കാൻ അവൻ ആഗ്രഹിക്കുന്നില്ല.. അവനിൽ ഉണ്ടായിരുന്ന വേദനകൾ എല്ലാം തന്നെ ഇന്ന് മായിഞ്ഞു പോയിരിക്കുന്നു...

" Can I kiss you...? " പ്രതിക്ഷിക്കാതെയുള്ള അവന്റെ ചോദ്യം അവൾ അമ്പരാപ്പോടെ അവനെ നോക്കി ...

" താൻ ok ആണെങ്കിൽ മതി..." അവളുടെ മുഖത്തെ പരിഭ്രമം അറിഞ്ഞതും അവൻ പറഞ്ഞു... അവളുടെ അനുവാദം ഇല്ലാതെ അവളെ തൊടാൻ അവൻ ആഗ്രഹിച്ചിരുന്നില്ല...

" ഇവിടെ..." അവൾ ചുറ്റിനും ഒന്നു നോക്കി നിറയെ ആളുകൾ ആണ് താജ്മഹൽ എന്ന ലോകത്തിലെ എഴാം വിസ്മയം കാണാൻ എത്തിയിരിക്കൂന്ന ആയിര കണക്കിനു ആളുകൾ... അവൻ അവളുടെ രണ്ടു കൈയും പിടിച്ചു വെച്ചു...

" ഇവിടെ നമ്മൾ രണ്ടു പേരും മാത്രം ഉള്ളെന്നു കരുത്... ഈ പ്രണയതിന്റെ പ്രതികത്തിനു മുന്നിൽ നമ്മൾ മാത്രം... Can i...? " അവൾക്കാരികിലേക്ക് ചേർന്നു നിന്നു കൊണ്ട് അവൻ പ്രതിക്ഷയോടെ ചോദിച്ചു...
ശാസം അറിയുന്ന അത്രയും അടുത്തായി അവൻ നിൽക്കുന്നു വല്ലാത്തൊരു തരം ലെജ്ജ തോന്നിപോയി അവൾക്ക്... she never kissed അതിന്റെ ഭയവും .. മെല്ലെ തലയാട്ടി അവനു സമ്മതം മൂളുമ്പോൾ അവൾ നാണത്താൽ ചുവന്നു തുടുത്തിരുന്നു അതു അവനിൽ നിന്നു മറക്കാൻ എന്നപോലെ അവൾ തല കുനിച്ചു...

അവൾ സമ്മതം അറിയിച്ചതും അവന്റെ മുഖം വിടർന്നു... ചുറ്റിനും ആളുകൾ ഉണ്ട് അതൊന്നും ആ നിമിഷം അവൻ കണ്ടതേയില്ല .. മുന്നിൽ നിൽക്കുന്ന തനിക്ക് ഏറ്റവും പ്രിയപെട്ടവളുടെ സാനിധ്യം മാത്രം... ലെജ്ജയാൽ തല കുനിച്ചു നിൽക്കുന്നവളുടെ താടിയിൽ മൃദ്ധുവായി പിടിച്ചു കൊണ്ടാവാൻ തല ഉയർത്തിപ്പിചു... പരസ്പരം കണ്ണുകൾ ഉടക്കിയതും അതിൽ അലിഞ്ഞു പോയ പോലെ ഇരുവരും നിശലമായി നിന്നു... അവന്റെ കണ്ണ് അവളുടെ ആ കുഞ്ഞു മുഖമാകെ ഓടി നടന്നു അവസാനം അവനെ പലപ്പോഴും നിയദ്രണം വിട്ടു നോക്കി ഇരുത്തിച്ച അവളുടെ അദരങ്ങളിൽ ചെന്ന് നിന്നു...

ചെറിയ റോസാപൂ പോലെ ചുവന്ന അവളുടെ ചുണ്ടുകൾ... എന്തെങ്കിലും കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും nervous ആകുമ്പോഴും തൻ്റെ കീഴ്ചുണ്ട് തന്റെ ഉമിനീർ ഉപയോഗിച്ച് നനയ്ക്കുന്ന ശീലം ടെസ്സക്ക് ഉണ്ടെന്നു ഇസാക്കിനു  അറിയാം. ഇപ്പോഴും അതു തന്നെയാണ് അവൾ ചെയുന്നത്... high ഹീൽസ് ഇട്ടിട്ടും അവന്റെ കഴുത്തിനൊപ്പമേ അവൾക്ക് എത്താൻ കഴിഞ്ഞിട്ടുള്ളു അതുകൊണ്ട് തന്നെ അവൻ കുനിഞ്ഞു അവൾക്കൊപ്പം എത്താൻ ശ്രെമിക്കുന്നുണ്ട്...
ഇടതു കൈ കൊണ്ടേ അവളുടെ വൈസ്റ്റിൽ ചുറ്റി പിടിച്ചു വലതു കൈ അവളുടെ കവിളിൽ പിടിച്ചു തന്നിലേക്ക് അവളെ അടുപ്പിച്ചു നിർത്തി...

ചുണ്ടുകൾ തമ്മിലുള്ള അകലം കുറയും തോറും അവളുടെ കണ്ണുകൾ അടഞ്ഞു വന്നു ഒപ്പം കൈ രണ്ടും അവന്റെ ചെസ്റ്റിൽ ഷർട്ടിൽ മുറുകെ പിടിച്ചു വെച്ചു...

ആദ്യ ചുംബനം.. ചുണ്ടുകൾ ചേർത്തു വെച്ചു പ്രണയം മാത്രം നിറഞ്ഞു നിൽക്കുന്ന ചുംബനം... ആദ്യമായി അറിയുന്ന വികാരം അവൾ ഒന്നു വിറച്ചു പോയിരുന്നു... ശരീരം മുഴുവൻ കരണ്ട് കയറും പോലെ.. അടിവയറ്റിനുള്ളിൽ നല്ല വിചിത്രമായ ഒരു തോന്നൽ... ചുണ്ടുകൾ അനക്കാതെ അവളിൽ ഉണ്ടാകുന്ന മാറ്റം തൊട്ടറിഞ്ഞവൻ മെല്ലെ ചുണ്ടുകൾ അനക്കി തുടങ്ങി അവളുടെ ആദരങ്ങളെ തഴുകി ചുണ്ടുകൾ കൊണ്ട് മാത്രം ഒരു ചുംബനം.. 

തങ്ങളെ നോക്കി നിന്നവരെയോ അവരുടെ കമന്റ്സൊ ഒന്നും തന്നെ ഇരുവരും കേട്ടില്ല... അവിടെ അവരുടെ പ്രണയം മാത്രം ആയിരുന്നു...

ഒടുവിൽ അടർന്നു മാറിയപ്പോൾ പരസ്പരം ലെജ്ജയോടെ മുഖം വെട്ടിച്ചു കൊണ്ട് ഇരുവരും പുഞ്ചിരിച്ചു...








വീട്ടിൽ തിരിച്ചെത്തിയതും എല്ലാവരും അവരെ കാത്തു അവിടെ ഉണ്ടായിരുന്നു...
എന്തിനാണ് പെട്ടന്ന് നാട്ടിൽ പോയതെന്ന് ആരോടും അപ്പോഴും അവർ പറഞ്ഞിരുന്നില്ല.. ഇടയിലെ പ്രേശ്നങ്ങൾ അവസാനിച്ച കാര്യം ആദിയോടും വാസുവിനോടും പോലും പറഞ്ഞിരുന്നില്ല...






🔹🔹🔹▪️🔹🔹🔹



" എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ജൂണിച്ചാ.. ജെസ്സീക്ക  വിളിച്ചപ്പൊൾ എനിക്ക് ആകേ അത്ഭുതം തോന്നി.. എത്ര കാലത്തെ പ്രാർത്ഥനയാ..." ജീന സന്തോഷം കൊണ്ട് ജൂണിന്റെ തോളിലേക്ക് ചാഞ്ഞു .. അയാളിലും അതേ അളവിൽ സന്തോഷം ആയിരുന്നു...

ഒരെ ഒരു സഹോദരിയുടെ ഒരെ ഒരു മകൾ ആയിരുന്നു .. അവളുടെ ജീവിതം ഇതുപോലെയെക്കെ ആകാൻ താനും ഒരു കാരണം ആണെല്ലോ എന്ന കുറ്റബോധം ഇന്നും അയാളിൽ ഉണ്ട്...

" എന്നാലും ദീദി ഇനിയൊരു കല്യാണത്തിന് സമ്മധിക്കും എന്നു ഞാൻ കരുതിയില്ല.." ആരാവ് പറഞ്ഞു.. അമ്മായി വിളിച്ചു പറഞ്ഞു എന്നു പറഞ്ഞു ജീന വിവരം പറഞ്ഞിട്ടിപ്പോൾ കുറച്ചായതെ ഒള്ളു.. സ്റ്റീവിച്ചായന്റെ മരണ ശേഷം ഇനിയൊരു വിവാഹമേ വേണ്ടാന്നു പറഞ്ഞു ഇന്നും അയാളുടെ വിധവയായി കഴിയുന്നവൾ .. അവളുടെ ഉണ്ടായ തീരുമാനം എല്ലാവരെയും അത്ഭുതപെടുത്തി...

" നാട്ടിൽ നിന്നു തന്നെ പയ്യനെ നോക്കാം എന്നാണ് ഇമ്മനുവാലും ജെസ്സീക്കയും പറയുന്നത്..." ജൂൺ പറഞ്ഞു...

" എങ്ങനെ ആണെങ്കിലും ഇനിയെങ്കിലും മോൾക്ക് നല്ലോരു ജീവിതം ഉണ്ടായാൽ മതിയായിരുന്നു..." ജീന ഒരു നേർവീർപ്പോടെ പറഞ്ഞു നിർത്തി..

" മമ്മി ഞാൻ ഒരു കാര്യം പറയട്ടെ...?" കുഞ്ഞിനെ ഉറക്കി കിടത്തി വന്നതും ഹാളിലെ ചർച്ച കേട്ടു അന്ന അവർകടുത്തു വന്നിരുന്നു...
അവൾക്ക് എന്താണ്  പറയാനുള്ളത് എന്ന പോലെ അവരും...

" നമ്മക്ക് ദീദിക്ക് വേണ്ടി അങ്കിൾസിനെ നോക്കിയാലോ..." അന്ന ആവേശത്തോടെ അവരുടെ എല്ലാം മുഖത്തേക്ക് നോക്കി...

" മമ്മി ഇപ്പോ പറഞ്ഞു നിർത്തിയതേ ഒള്ളു ദീദിക്ക് ഇനിയെങ്കിലും നല്ലോരു ജീവതം ഉണ്ടാകട്ടെ എന്നു നീ അതു ഇപ്പോൾ തന്നെ ഇല്ലാതെ ആകുമോ.." ആരവിന്റെ മറുപടി വന്നതും അന്നയുടെ മുഖം വീർത്തു...

" ഒന്നു പോയെ ഇച്ചായാ അങ്കിൾസുനു എന്നതാ ഒരു കുഴപ്പം... മമ്മി.. മമ്മി പറ..." അവൾ ആകാംഷയോടെ ജീനയെ നോക്കി... അവരാണെങ്കിൽ അന്ന പറഞ്ഞത് പ്രോസസ്സ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു...

" അതു വേണോ...?" ജൂൺ അന്ന പറഞ്ഞ ഐഡിയയോട് ഒരു യോചിപ്പ് കുറവ്‌ കാണിക്കും പോലെ പറഞ്ഞു..

" എന്റെ മാതാവേ... " ജീന അപ്പോഴേക്കും നെഞ്ചിൽ കൈ വെച്ചു ചാടി എഴുന്നേറ്റു...
പെട്ടന്ന് വെല്ല അറ്റാക്കും വന്നോ എന്ന പോലെ ബാക്കി ഉള്ളവരും

" മമ്മി അറ്റാക്ക് ആണോ.."

" അല്ലടാ ചുഴലി... " ജീനയുടെ മറുപടി വന്നത് ഇഞ്ചി കടിച്ച അണ്ണനെ പോലെയായി ആരവിന്റെ മുഖം..

" കിട്ടിയോ..?"

" ഇല്ല ചോദിച്ചു വാങ്ങിച്ചു.." അന്നയെ നോക്കി കണ്ണു ചിമ്മികൊണ്ടു അവൻ തിരിഞ്ഞിരുന്നു അന്ന പൊട്ടി വന്ന ചിരി പിടിച്ചു വെച്ചിരുന്നു...

" ജൂണിച്ചാ... നമ്മളെന്താ ഇത് നേരത്തെ ചിന്തികാതെ ഇരുന്നേ.. " ജീന ആവേശത്തോടെ ജൂണിനു നേരെ തിരിഞ്ഞു...

" എടി അതു..." അയാൾ അവരെ ഒന്നു ശന്തമാക്കാൻ നോക്കി..

" ഒന്നും പറയണ്ടാ ഇത് ഫിക്സ്.. ഞാൻ ഇപ്പോ തന്നെ ജെസ്സീക്കയെ വിളിച്ചു കാര്യം പറയട്ടെ.." അവർ ആവേശഗത്തോടെ ഫോൺ എടുത്തു...

കണ്ടോ അല്ലേലും ഞാൻ ഇല്ലെങ്കിൽ ഒന്നും നടക്കില്ല എന്ന പോലെ അന്ന അപ്പോഴേക്കും ആരാവിനെ നോക്കി മുഖം പിടിച്ചിരുന്നു .. വലിയ കാര്യം ആയി പോയി എന്നു പറയുംപോലെ തിരിച്ചു ഫുൾ പുച്ഛം വാരി വിതറി അവനും..

ഇപ്പോൾ തന്നെ ഫോൺ വിളിക്കാൻ പോകുന്ന ജീനയെ കണ്ടതും ജൂൺ തടഞ്ഞു...
" എടൊ ഇത് വേണോ.. അല്ലു അവൻ..."

" എന്നതാ ഇച്ചായാ..  എന്നതാ എന്റെ ചെറുക്കനു ഒരു കുഴപ്പം... നിങ്ങടെ പെങ്ങടെ മോൾക്ക് അവൻ യോചിക്കില്ല എന്നു തോന്നുന്നുണ്ടോ..." ചെറിയൊരു പരിഭവത്തോടെ അവർ ചോദിച്ചു..
ലില്ലിയുടെ അത്രേയും പഠിപ്പും വിദ്യാഭ്യാസവും ഇല്ലന്നെ ഒള്ളു വേറെ ഒരു ദുഷീലങ്ങളോ ചീത്ത സ്വഭാവംമോ അവനില്ല കൂടാതെ തറവാട് മഹിമയുടെ കാര്യത്തിലായാലും മാളിയേക്കൽ കാരെക്കാളും ഒരു പിടി മുന്നിൽ തന്നെയാണ് കിഴക്കേടത്തു കാര്...

" എന്റെ പൊന്നു ജീനാ ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല.. നീ അല്ലുവിനോടും നിന്റെ വീട്ടിലും ഒന്നും ചോദിക്കാതെ ഇങ്ങനെ പെട്ടന്നു ഒരു തീരുമാനം എടുക്കണ്ടാ എന്നാണ് ഞാൻ പറഞ്ഞത് അല്ലാതെ അല്ലു മോഷം ആണെന്നല്ല... എന്റെ രണ്ടു മക്കളെക്കാളും ഞാൻ എടുത്തു കൊണ്ട് നടന്ന ചെറുക്കനാ അതു .. എനിക്ക് അവൻ എന്നും അവരെക്കാൾ മുകളിൽ തന്നെയാണ്... " താൻ എന്താണ് ഉദ്ദേശിച്ചതെന്ന് അയാൾ അവരെ സാവധാനം പറഞ്ഞു കേൾപ്പിച്ചു.. ആലോക്കിന്റെ കാര്യത്തിൽ ജീന എത്ര സെൻസിറ്റീവ് ആണെന്ന് അയാൾക്ക് അറിയുന്ന കാര്യമാണ്...

" അതോർത്തു ഇച്ചായൻ ടെൻഷൻ ആകണ്ടാ.. ഇനി വാശി പിടിക്കാതെ ഞാൻ പറയുന്നത് കേട്ടോളാം എന്നാണ് എനിക്ക് അവൻ വാക്കു തന്നതിരിക്കുന്നത്.. പിന്നെ അപ്പച്ചന്റെം അമ്മച്ചിയുടെയും കാര്യം അവർക്ക് നൂറു കൈയാലെ സമ്മതം ആയിരിക്കും ലില്ലി മോളെ അവർക്ക് പണ്ടു മുതലേ ഇഷ്ടം ആണ്..." ജീന പറഞ്ഞു... അപ്പോഴും ജൂണിൽ അത്ര സന്തോഷം ഉണ്ടായിരുന്നില്ല.. അലോക്കിന്റെ കാര്യം അറിയാവുന്നത് കൊണ്ടാക്കാം.. ജീന സംസാരിക്കും മുന്നേ അയാൾക്ക് അവനോട് സംസാരിക്കണം എന്നു അയാൾ മനസ്സിൽ ഉറപ്പിച്ചിരുന്നു...







To Be Continued.....

സോറി my peeps ... ഇന്നു ചെറിയ part ആണ്.. എനിക്ക് തീരെ mood ഇല്ലായിരുന്നു എഴുതുന്നതൊന്നും അങ്ങ് ശെരിയാകുന്നില്ല ...
കൂടുതൽ എഴുതി കുളം ആക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല അതുകൊണ്ട് ഇവിടെ വെച്ചു നിർത്തുന്നു...

ഇസാക്കിന്റെയും ടെസ്സയുടെയും ഫസ്റ്റ് കിസ്സ്  താജ്മഹലിൽ വെച്ചു ആകണം എന്നു
ഞാൻ മുന്നേ പ്ലാൻ ചെയ്തതാണ് അതുകൊണ്ടാണ് കോൺഫഷൻ ടൈമിൽ കിസ്സ് സീൻ ഉണ്ടാകാതെ ഇരുന്നേ...




അപ്പോ ബൈ ബൈ....👋

Continue Reading

You'll Also Like

111K 3K 10
This is just your typical fieldtrip but Peter is an angelic rebel(Spideypool are flirty but are not dating) I have another book and you can go there...
84.1K 2.9K 18
Bakugou told his mom and dad about being gay, neither liked it at all, being the homophobic people they were. They gave him two options. He was eithe...
9.9K 297 49
The 19 year old Joycelynn, for short Joyce, is forced by her parents to go with her 15 year old sister Cassidy, who is a huge Belieber, to go to a co...
1.9M 83.7K 127
Maddison Sloan starts her residency at Seattle Grace Hospital and runs into old faces and new friends. "Ugh, men are idiots." OC x OC