I CAN'T LOVE HIM... ????

By taekookiehyung786

52.2K 5.1K 20.3K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... More

I CAN'T LOVE HIM...120
I CAN'T LOVE HIM...121💞
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...126
I CAN'T LOVE HIM...127
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM...129 🎁
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...134
I CAN'T LOVE HIM...135
I CAN'T LOVE HIM...136
I CAN'T LOVE HIM...137 ⚔️
????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM...140 ⚔️
I CAN'T LOVE HIM..141
I CAN'T LOVE HIM..142
I CAN'T LOVE HIM...143
I CAN'T LOVE HIM...144
I CAN'T LOVE HIM....145
I CAN'T LOVE HIM...146
I CAN'T LOVE HIM...147
I CAN'T LOVE HIM...148
I CAN'T LOVE HIM...149
I CAN'T LOVE HIM...150
I CAN'T LOVE HIM...151 ✨
I CAN'T LOVE HIM...152
I CAN'T LOVE HIM...153
I CAN'T LOVE HIM...154
I CAN'T LOVE HIM...155
I CAN'T LOVE HIM...156
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM...161
I CAN'T LOVE HIM.. 162
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163

I CAN'T LOVE HIM..157

1K 86 229
By taekookiehyung786

കുറച്ചു നിമിഷങ്ങൾക്ക് മുൻപ്.....

" oh shit.... "

പാർട്ടി നടന്ന ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ തന്റെ കാറിൽ നിന്നും വെളിയിൽ ഇറങ്ങിയവൻ ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ട് ടയറിലായി ആഞ്ഞു ചവിട്ടി.....

" എന്താ പറ്റിയെ ക്രിസ്റ്റി.."

മറു സൈഡിൽ നിന്നും ഡോർ തുറന്നു വെളിയിൽ ഇറങ്ങിയവൾ സംശയത്തോടെ അവനരികിലേക്ക് നടന്നു....

" ടയർ പഞ്ചർ ആണ്... കോപ്പ്... ഇത്രയും നേരം കുഴപ്പമില്ലായിരുന്നു... ഞാനിപ്പോൾ ആണ് കാണുന്നത്... മാറ്റിയിടാൻ സ്റ്റെപ്പിനി പോലുമില്ല... ഇനിയെങ്ങനെ വീട്ടിൽ പോകും..... "

അവനൊരു മുഷിച്ചിലോടെ കാറിൽ ചാരി...
പാർട്ടി കഴിഞ്ഞപ്പോൾ തന്നെ ഒരുപാട് ലേറ്റ് ആയിരുന്നു... ഇനിയൊരു ക്യാബ് ബുക്ക്‌ ചെയ്താൽ തന്നെ കിട്ടാൻ നല്ല ബുദ്ധിമുട്ടാണ്......

തനിയെ ആയിരുന്നെങ്കിൽ കൂട്ടുകാർക്കൊപ്പം കൂടുമായിരുന്നു... പക്ഷെ ഇപ്പോൾ അങ്ങനെ അല്ല കാര്യങ്ങൾ....

കൂടെ Angel ഉണ്ട്... അവളെയും കൂട്ടി വീട്ടിൽ എത്തണം... അപ്പച്ചനും അമ്മച്ചിയും കാത്തിരിക്കുന്നുണ്ടാവും....

" എന്ത് ചെയ്യും....? "

അവനൊരു സംശയത്തോടെ angel നെ നോക്കി... ക്രിസ്റ്റിയിൽ ടെൻഷൻ ആയിരുന്നെങ്കിൽ Angel ന്റെ കണ്ണുകൾ ചെന്ന് നിന്നത് പാർക്കിംഗ് ഏരിയയിലേക്ക് നടന്നടുക്കുന്ന അഗസ്റ്റിയിൽ ആണ്....

വീട്ടിൽ പോകാൻ ഇതിലും നല്ല മാർഗം വേറെ ഏതാണ്....?

അവളൊരു ചിരിയോടെ അഗസ്റ്റിയെ നോക്കി... അതേ നേരം തന്നെ അഗസ്റ്റിയുടെ കണ്ണുകളും അവരെ കണ്ടെത്തിയിരുന്നു....

" ഇതെന്നാ ഇവിടെ നിൽക്കുന്നത് പോകുന്നില്ലേ....'

തന്റെ കാറിലേക്ക് കയറാനായി ഒരുങ്ങിയവൻ നിരാശ ഭാവത്തിൽ നിൽക്കുന്ന ക്രിസ്റ്റിയെ കണ്ടതും അവനരികിലേക്ക് നടന്നടുത്തു.....

" കാർ പഞ്ചർ ആണ്... മാറ്റിയിടാൻ സ്റ്റെപ്പിനിയും ഇല്ല...എങ്ങനെ പോകുമെന്നോർത്തു ടെൻഷൻ അടിച്ചു നിൽക്കുവായിരുന്നു... അപ്പോഴാ അഗസ്റ്റിയെ കണ്ടത്... ഇനിയിപ്പോൾ ടെൻഷൻ വേണ്ടല്ലോ... നമുക്ക് ഒരുമിച്ചു പോകാം..... "

Angel ആണ് മറുപടി പറഞ്ഞത്... അവളൊരു ആവേശത്തോടെ ഇരുവരെയും മാറി മാറി നോക്കി....
രണ്ട് പേർക്കും ഇടയിൽ ഒരു ടൈം സ്പെൻഡ്‌ ചെയ്യാൻ കിട്ടുന്ന അവസരങ്ങൾ മാക്സിമം പ്രയോജനപ്പെടുത്തുക...

അത് മാത്രം ആണ് അവളുടെ ലക്ഷ്യം... അങ്ങനെ യാതൊരു ലക്ഷ്യവും ഇല്ലെങ്കിൽ കൂടിയും Angel ന്റെ ഐഡിയ ആ നേരം ക്രിസ്റ്റിക്ക് ഒരു പ്രതീക്ഷ തന്നെ ആയിരുന്നു...

ഒരു സ്ഥലത്തേക്ക് ആണെങ്കിലും രണ്ട് പേരും രണ്ടിടത്തു നിന്ന് രണ്ട് വാഹനങ്ങളിൽ ആയിട്ടാണ് ഹോട്ടലിൽ എത്തി ചേർന്നത്....

തിരികെ പോകുന്നത് ഒരേ സ്ഥലത്തേക്ക് തന്നെ ആയതിനാൽ ഒരു വാഹനത്തിൽ തന്നെ പോകാം... അതിന് കുഴപ്പം ഒന്നുമില്ല....

അവനൊരു പ്രതീക്ഷയോടെ അഗസ്റ്റിയെ നോക്കി....
അവനും കാര്യമായി എന്തോ ആലോചിക്കുകയായിരുന്നു.... ഒരു നിമിഷം കഴിഞ്ഞതും പോക്കറ്റിൽ നിന്നും തന്റെ കാറിന്റെ ചാവി എടുത്തു കൊണ്ടവൻ ക്രിസ്റ്റിക്ക് നേരെ നീട്ടി....

" ദാ കീ... നിങ്ങൾ എന്റെ വണ്ടിയെടുത്തോ... ഇവിടെ നിന്ന് സമയം കളയേണ്ട.... "

കീ തന്റെ കയ്യിലേക്ക് വെച്ച് തന്ന് കൊണ്ട് പറയുന്നവൻ....

" അപ്പോൾ നീയോ... നീ വരുന്നില്ലേ.... "

ക്രിസ്റ്റി സംശയത്തോടെ അവനെ നോക്കി... അതേ ഭാവം തന്നെ ആയിരുന്നു Angel ലും... ഒരുമിച്ചു സംസാരിച്ചു പോകാൻ ഒരു അവസരം കിട്ടിയപ്പോൾ അതും കുളം ആകുന്ന അവസ്ഥ.....

" ഞാൻ വരുന്നില്ല... എനിക്ക് വേറെ ഒരാളെ meet ചെയ്യാനുണ്ട്... നിങ്ങൾ പൊയ്ക്കോ... ഞാൻ ലേറ്റ് ആകും.... "

അഗസ്റ്റി തന്റെ ഭാഗം വ്യക്തമാക്കി.... എങ്കിലും ക്രിസ്റ്റിയിൽ സംശയം ആയിരുന്നു....
ഈ രാത്രിയിൽ ആരെ മീറ്റ് ചെയ്യാൻ ആണ്... ഇനി ചെയ്താൽ തന്നെ എങ്ങനെ തിരികെ വീട്ടിൽ എത്തും....

ഇപ്പോൾ തന്നെ നേരം വൈകി... ഇനിയൊരു ക്യാബ് ബുക്ക്‌ ചെയ്തു പോയി വന്നാൽ തന്നെ എത്ര നേരം വേണ്ടി വരും....

" ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണ്.. നമുക്കൊരുമിച്ചു പോകാം... ആ വഴി ആളെ മീറ്റ് ചെയ്താൽ പോരെ.... "

പ്രശ്നത്തിന് ഒരു പരിഹാരം കണ്ട് പിടിച്ചു കൊണ്ടവൻ അഗസ്റ്റിയെ നോക്കി... എന്നാൽ.....

" എന്റെ കാര്യം ഞാൻ നോക്കിക്കോളാം... നീ വേണമെങ്കിൽ വണ്ടിയും എടുത്തു കെട്ടിയോളെയും കൂട്ടി വീട്ടിൽ പോടാ.... "

തൊട്ട് പിന്നാലെ വന്ന അഗസ്റ്റിയുടെ മറുപടി... അതുവരെയും ശാന്തം ആയി നിന്നവൻ ആണ്....
നല്ലൊരു സൊല്യൂഷൻ പറഞ്ഞു കൊടുത്തതിനു തന്നെ കടിച്ചു കീറാൻ വരുന്നത്....

ക്രിസ്റ്റിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു... അഗസ്റ്റിയോടായി അവനൊന്നും തന്നെ മിണ്ടിയില്ല... Angel ന്റെ കൈകൾ പിടിച്ചു കൊണ്ടവൻ വേഗത്തിൽ അഗസ്റ്റിയുടെ കാറിനു അടുത്തേക്ക് നടന്നു....

Angel ലിലും നിരാശ തന്നെ ആയിരുന്നു... രണ്ട് പേരുടെയും അടുപ്പം ഉണ്ടാക്കാനായി കിട്ടുന്ന അവസരങ്ങൾ അല്ലെ ഒരാളുടെ അലർച്ചയിൽ ഇല്ലാതായി പോകുന്നത്....

അതിനെ മെരുക്കാൻ ഞാൻ കുറെ കഷ്ടപ്പെടും...

അവളൊരു നെടുവീർപ്പോടെ പിന്നിലേക്ക് തിരിഞ്ഞു നോക്കി.. പിന്നെ തനിക്ക് ഒപ്പം നടന്ന് വരുന്നവനെയും.....

അഗസ്റ്റിയെ അപ്പോഴും കുറ്റം പറഞ്ഞു കൊണ്ട് നടക്കുന്നവൻ.....

" ശരിക്കും അവന്റെ പ്രശ്നം എന്നാ.. ഞാൻ എന്നാ ചെയ്തിട്ടാ എന്നോട് ഒച്ചയെടുക്കുന്നത്... നീയല്ലേ പറഞ്ഞത് സ്നേഹത്തിൽ പെരുമാറണം എന്ന്... ഇപ്പോൾ കണ്ടല്ലോ... സ്നേഹത്തോടെ പറഞ്ഞു പോയതിനു കൊല്ലാൻ വരുന്നത് പോലെ ഉണ്ട്.... "

അവനൊരു പരിഭവത്തോടെ Angel നെ നോക്കി... അവളിൽ വലിയ ഭാവ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല....

എന്തൊക്കെ തിരിച്ചു കിട്ടിയാലും അതെല്ലാം ക്രിസ്റ്റി അർഹിക്കുന്നത് തന്നെ.... അതിൽ ഒരു സംശയവും ഇല്ല....

" അതേ.. ഈ സ്നേഹവും കരുതലും ആവശ്യം ഉള്ളപ്പോൾ കിട്ടണം... അല്ലാത്തപ്പോൾ ഉണ്ടാക്കാൻ പോയാൽ ഇങ്ങനെയൊക്കെ ഇരിക്കും... അതിന് മുഖം വീർപ്പിച്ചിട്ട് കാര്യം ഇല്ല... സഹിച്ചോ.... "

ക്രിസ്റ്റിയെ നോക്കി പുച്ഛിച്ചു കൊണ്ടവൾ മുന്നോട്ട് നടന്നു....
പറഞ്ഞതിൽ കാര്യം ഉണ്ട്... തന്റെ ഭാഗത്തും മിസ്റ്റേക്ക് ഉണ്ടായിരുന്നു...

ആ പൂർണ ബോധ്യമുള്ളത് കൊണ്ട് മാത്രം ക്രിസ്റ്റി അവളോടായി ഒന്നും പറഞ്ഞില്ല...

എത്രയും വേഗം വീട്ടിൽ പോകണം.. കിടന്നുറങ്ങണം... വാ തുറന്നു എന്തെങ്കിലും മൊഴിഞ്ഞു പോയാൽ പിന്നെ രാത്രി മുഴുവനും ഉപദേശം ആയിരിക്കും... തത്കാലം അതിനുള്ള ശക്തി ഇല്ല...

ഒരാഴ്ചയോളം ആയി അന്യം നിന്ന് പോയ ഉറക്കം ആണ്... ഇന്നെങ്കിലും സുഖം ആയി ഉറങ്ങണം....

വലിയൊരു നെടുവീർപ്പോടെ തല കുടഞ്ഞു കൊണ്ടവൻ കാറിനടുത്തേക്ക് നടന്നു...

അഗസ്റ്റി അവരിൽ തന്നെ നോട്ടമെയ്തു നിന്നിരുന്നു... ക്രിസ്റ്റിയുടെ കാർ പാർക്കിംഗ് ഏരിയയിൽ നിന്നും മുന്നോട്ട് നീങ്ങിയതും അവനൊരു ചെറു ചിരിയോടെ ഉള്ളിലേക്ക് നടന്നു....

പാർട്ടി കഴിഞ്ഞു വെളിയിലെ പാർക്കിംഗ് ഏരിയയിലേക്ക് കടന്നു വരുന്ന വഴിയിൽ ചുമരിൽ ചാരി ആരെയോ പ്രതീക്ഷിച്ചെന്ന പോൽ അവൻ കാത്തു നിന്നു....

അത് വഴി കടന്നു പോകുന്ന ഓരോരുത്തരിലും അവന്റെ കണ്ണുകൾ അലഞ്ഞു .....

ചിലർ ചെറു ചിരി സമ്മാനമായി നൽകി...മറ്റു ചിലർ അവരോട് സംസാരിച്ചു.....
അവരുടെ ചോദ്യങ്ങൾക്ക് ചെറു വാക്കിൽ മറുപടിയൊതുക്കി കൊണ്ട് അവൻ അവിടെ തന്നെ നിന്നു.....

ഏറ്റവും ഒടുവിൽ എല്ലാവർക്കും ശേഷം പാർട്ടി ഹാളിൽ നിന്നും വെളിയിൽ കടന്നവൻ....
അവനെ കാണെ അഗസ്റ്റിയുടെ കണ്ണുകൾ ഒന്ന് വിടർന്നു.....
അത്രയും നേരം കാത്തു നിന്നവനെ മുന്നിൽ കിട്ടിയ സന്തോഷം എന്ന പോലെ....

പാർക്കിംഗ് ഏരിയയിലേക്ക് കടന്നു വരികയായിരുന്നവനും അഗസ്റ്റിയെ കണ്ടിരുന്നു....

" ഹേയ്... ഏതുക്ക് ഇന്ത മാതിരിയെ ഈടെ നിൽപ്പേ... നീങ്ക യെതവത് യാരെയോ തേടീട്ടിറുക്കിയ.... "

ചുമരിൽ ചാരി കൈകൾ പിണച്ചു കെട്ടി നിൽക്കുന്നവനെ കാണെ കിരൺ ചെറിയൊരു സംശയത്തോടെ അവനരികിലേക്ക് നടന്നടുത്തു.....

അഗസ്റ്റിയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു... കിരണിന്റെ ചോദ്യത്തിന് അവൻ മറുപടി പറഞ്ഞില്ല....

പകരം....

" എന്നെ എന്റെ വീട്ടിൽ ഡ്രോപ്പ് ചെയ്യണം.."

അഗസ്റ്റിയിൽ നിന്നും ഉയർന്ന ആവശ്യം... കിരൺ കണ്ണുകൾ മിഴിച്ചു നിന്ന് പോയി....

തന്നെ കാണുമ്പോൾ തന്നെ ചെകുത്താൻ കുരിശ് കണ്ടത് ഓടിയിരുന്നവൻ ആണ്... ഇപ്പോൾ ഡ്രോപ്പ് ചെയ്യണമെന്ന് പറഞ്ഞു മുന്നിൽ നിൽക്കുന്നു.....

"ഇവർ സൊന്നത് ഞാൻ തപ്പായി നിനച്ചത് ആണോ...."

അവനൊരു സംശയത്തോടെ തല ചൊറിഞ്ഞു കൊണ്ട് തനിക്ക് മുന്നിൽ നിൽക്കുന്നവനെ നോക്കി....

" നീങ്കളെ വീട്ടിക്ക് മുന്നാടി ഡ്രോപ്പ് പണ്ണണമാ...? "

കേട്ടതിൽ തെറ്റ് പറ്റിയില്ലെന്ന് ഉറപ്പിക്കാൻ എന്നോണം അവൻ വീണ്ടും ചോദിച്ചു....

" Yes.... "

ഉടനെ തന്നെ മറുപടിയും കിട്ടി... തലയിലെ കിളികളെ മുഴുവനും പറത്തി വിട്ടു കൊണ്ട് തന്റെ മുന്നിൽ കണ്ണ് മിഴിച്ചു നിൽക്കുന്നവനെ കാണെ അഗസ്റ്റിയിൽ ചിരി പൊട്ടിയെങ്കിലും...

കേട്ടതൊന്നും അപ്പോഴും വിശ്വസിക്കാൻ ആവാത്ത ഭാവത്തിൽ ആയിരുന്നു കിരൺ...

എന്തൊക്കെ സംഭവിച്ചാലും എങ്ങനെയൊക്കെ നോക്കിയാലും അഗസ്റ്റിയിൽ നിന്നും ഇങ്ങനെയൊരു ചോദ്യം ഒരിക്കലും സംഭവിക്കില്ല....

" ഞാൻ ഉങ്കളെ ഡ്രോപ്പ് പണ്ണണമാ... "

സ്വയം നെഞ്ചിൽ വിരൽ അമർത്തി കൊണ്ട് അവൻ ഒന്ന് കൂടെ അഗസ്റ്റിയെ നോക്കി...
എവിടെയെങ്കിലും മിസ്റ്റേക്ക് പറ്റിയതാണെങ്കിലോ....

എന്നാൽ....

" ഇവിടെ നീ മാത്രം അല്ലേയുള്ളൂ... വേറെയാരാണ്.... "

വളരെ കൂൾ ആയി നിന്ന് പറയുന്നവൻ... കിരൺ ഒന്ന് ചുറ്റിനും നോക്കി....

പാർട്ടി കഴിഞ്ഞു എല്ലാവരും മടങ്ങിയിരിക്കുന്നു... ഏറ്റവും അവസാനം ആണ് താൻ ഇറങ്ങി വന്നത്... അതിന് മുന്നേ എത്രയോ ആളുകൾ കടന്നു പോയി....

എന്തിന് അവരുടെ സ്വന്തം തമ്പി വരെയും ഇന്ത വഴിയേ കടന്നു പോയാച്... അവർക്കിട്ടെ ആരിട്ടെയും പേസാതെ... ഏതുക്കെടാ എങ്കിട്ടെ മാത്രം കേൾക്കിട്ടിറുക്കെ....

ഏതുക്ക് എനക്കാകെ മട്ടും കാത്തിരുന്തായേ.....

" എങ്കയോ തല ഇടിച്ചു മുഴുസാ ബോധവും പോയി ലൂസ് ആയിടിച്... ഇല്ലനാ.. ഏതോ prblm ഇറുക്ക്..... "

അത് രണ്ടും അല്ലാതെ അഗസ്റ്റിയിൽ നിന്നും ഇങ്ങനൊരു മാറ്റം അവൻ പ്രതീക്ഷിക്കുന്നില്ല.... സംശയങ്ങൾ പലതും തോന്നിയെങ്കിലും കിരൺ അതൊന്നും കാര്യം ആക്കിയതുമില്ല.....

" വാങ്കോ... പോലാം.... "

അഗസ്റ്റിയെ നോക്കി ഓക്കേയെന്ന പോൽ തലയാട്ടി കൊണ്ടവൻ മുന്നേ നടന്നു... പിന്നാലെ ചെറു ചിരിയോടെ അഗസ്റ്റിയും....

പാർക്കിങ് ഏരിയയിലെ ഒരു മൂലയിൽ നിർത്തിയിട്ടിരുന്ന കിരണിന്റെ കാർ... അതിനരികിലേക്ക് നടക്കവേ കിരൺ അവനോടായി പലതും സംസാരിച്ചിരുന്നു.....

അതിനെല്ലാം തിരികെ മറുപടി പറഞ്ഞു കൊണ്ട് അഗസ്റ്റിയും.... ഒടുവിൽ ഇരുവരും കാറിൽ കയറി സീറ്റ് ബെൽറ്റ്‌ ധരിച്ചു റെഡി ആയതും കിരൺ തന്റെ കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു...

ഒന്ന് രണ്ട് നിമിഷങ്ങൾ കഴിഞ്ഞതും അതിനെ ഫോള്ളോ ചെയ്തു കൊണ്ട് അവരെ നിരീക്ഷിച്ചു നിന്നവരും.....

രാത്രിയിലെ ഇരുൾ മൂടിയ അന്തരീക്ഷം... നാടും നഗരവും ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയം ആയിരിക്കുന്നു....

തിരക്കൊഴിഞ്ഞു തുടങ്ങുന്ന നിരത്തിലൂടെ കിരണിന്റെ വാഹനം മുന്നോട്ട് നീങ്ങി... ഡ്രൈവ് ചെയ്യുന്നവനു തൊട്ടരികിലായി അഗസ്റ്റിയും....

ഇരുവരും പരസ്പരം സംസാരിച്ചു കൊണ്ടിരുന്നു... ഏറെയും കിരൺ തന്നെ... അഗസ്റ്റി അവന് നല്ലൊരു കേൾവിക്കാരൻ ആയിരുന്നു......

കണ്ട് മുട്ടിയപ്പോൾ മുതൽ അങ്ങനെ തന്നെ ആണ്... കിരണിനൊപ്പം സംസാരിച്ചു പിടിച്ചു നിൽക്കാൻ കഴിയാത്തവൻ കൂടുതലും അവനെ കെട്ടിരിക്കുന്നതാണ് പതിവ്......

തമിഴ് ആണെങ്കിലും അഗസ്റ്റി അത് മനസിലായത് പോൽ തല കുലുക്കി കേട്ടിരിക്കും... അതാണ്‌ അവന് മുന്നിലുള്ള ബെറ്റർ ഓപ്ഷനും.....

അന്നും പതിവ് പോലെ കിരണിന്റെ വീര സഹസിക കഥകൾ നിസ്സഹായത നിറഞ്ഞൊരു ഭാവത്തോടെ തല കുലുക്കി കേട്ടിരുന്നവൻ....

കുറച്ചധികം മുന്നോട്ട് നീങ്ങിയ നേരം ആണവൻ അത് ശ്രദ്ധിക്കുന്നത്.....

അവർക്ക് പിന്നിലായി വരുന്ന കറുത്ത നിറമുള്ള കാർ.... അത് തങ്ങളെ ലക്ഷ്യം വെക്കുന്നത് പോലെ....

മുന്നിൽ ഓവർ ടേക്ക് ചെയ്തു കയറി പോകാമായിരുന്നിട്ടും അത് ചെയ്യുന്നില്ല... തങ്ങളുടെ പിന്നിൽ തന്നെ നിൽക്കുന്നു....

മുന്നിലെ മിററിലൂടെ അത് നോക്കി കണ്ടതും അഗസ്റ്റിയുടെ കണ്ണുകൾ ചുരുങ്ങി....

" നമ്മളെ ആരോ ഫോളോ ചെയ്യുന്നുണ്ട്..."

സൈഡ് ക്ലാസ്സിലൂടെ പിന്നിലേക്ക് നോക്കിയവൻ പതിയെ തനിക്ക് അരികിൽ ഇരിക്കുന്നവനോടായി അടക്കം പറഞ്ഞു......

" ഏതുക്ക്... നമ്മളെ ഫോളോ പണ്ണണം.... "

അവനൊരു സംശയത്തോടെ റിയൽ വ്യൂ മിററിലൂടെ പിന്നിലേക്ക് നോക്കി.. ശേഷം സൈഡ് ഗ്ലാസ്സിലൂടെയും.....

പിറകെ വരുന്നൊരു കറുത്ത കാർ അവൻ കണ്ടിരുന്നു... പക്ഷെ ആസ്വഭാവികത ഒന്നും തോന്നിയില്ല....

രാത്രി ഒരുപാട് ഇരുട്ടിയെങ്കിലും അത് വഴി വാഹനങ്ങൾ ഇപ്പോഴും കടന്നു പോകുന്നുണ്ട്.... ഇതും അങ്ങനെയൊരു കാർ ആയിരിക്കില്ലേ.

ഉള്ളിൽ തോന്നിയ സംശയം മറച്ചു വെയ്ക്കാതെ തന്നെ അവൻ അഗസ്റ്റിയോടായി ചോദിച്ചു....

അവനിലും സംശയം ആയിരുന്നു... വേണമെങ്കിൽ ഒരു സാധാരണ സംഭവം ആയി കാണാം... പക്ഷെ.....

കുറച്ചധികം നേരമായി തങ്ങളുടെ പിന്നാലെ തന്നെ.... ഫോള്ളോ ചെയ്യുന്നുവെന്ന് കരുതിയാൽ തെറ്റ് പറയാൻ കഴിയില്ലല്ലോ

" നമ്മുടെ വണ്ടിയൊന്ന് slow ചെയ്..... "

പിന്നിൽ വരുന്ന വാഹനത്തിലേക്ക് തന്നെ കുറച്ചു നേരം നോട്ടമെയ്തതും അഗസ്റ്റി തനിക്കു അരികിൽ ഇരിക്കുന്നവനോടായി പറഞ്ഞു.....

" ഏതുക്ക്.... "

കിരണിൽ നിന്നൊരു ചോദ്യം സ്വാഭാവികമായും ഉയർന്നു... സംശയത്തോടെ തന്നെ നോക്കിയിരിക്കുന്നവനെ കണ്ടതും.....

" പറഞ്ഞത് പോലെ ചെയ്.... "

വീണ്ടും അതേ ആവശ്യം.... അഗസ്റ്റിയെ ഒന്ന് നോക്കി പിന്നിലേക്കും നോട്ടമെയ്തു കൊണ്ടവൻ കാറിന്റെ വേഗത കുറച്ചു....

അഗസ്റ്റിയുടെ കണ്ണുകൾ കാറിന്റെ മുൻ ഗ്ലാസ്സിലൂടെ പിന്നിലേക്ക് നോക്കി....
വേഗത വളരെയധികം കുറച്ചു കൊണ്ടാണ് കിരൺ ഡ്രൈവ് ചെയ്യുന്നത്....

പിന്നിലുള്ള വാഹനവും അത് പോൽ വേഗത കുറച്ചിരിക്കുന്നു.... വേഗത കൂട്ടി സൈഡിലൂടെ ഓവർ ടേക്ക് ചെയ്തു പോകാമെങ്കിലും ചെയ്യുന്നില്ല.....

അതിനർത്ഥം.... പിന്നിലുള്ളവർ ആരാണെങ്കിലും ശരി.... അവർ ലക്ഷ്യം വെക്കുന്നത് തങ്ങളെ ആണ്... പിന്നാലെ ഫോള്ളോ ചെയ്തു വരുന്നത് തന്നെ.....

" ഞാൻ പറഞ്ഞില്ലേ അവർ നമ്മളെ ഫോള്ളോ ചെയ്യുകയാണെന്ന്.... "

അഗസ്റ്റി ചെറു ചിരിയോടെ കിരണിനെ നോക്കി.... താൻ പറഞ്ഞത് സത്യം ആയെന്നൊരു ഭാവത്തോടെ....

എന്നാൽ കിരൺ അതൊന്നും തന്നെ മൈൻഡ് ചെയ്തിരുന്നില്ല.....

" ഓവർ ടേക്ക് സെയ്‌തു മുന്നിൽ പോകില്ലെന്നാൽ അത്കൊണ്ട് അവർ ഫോളോ പണ്ണിട്ടിറുക്കെ എന്നൊന്നുമില്ല.... അവർ വേറെ ഏതാവുത് സൊള്ളി ജോളിയാ എൻജോയ് പണ്ണുന്ന പസങ്ക ആവും..... "

അഗസ്റ്റിയെയും അവന്റെ കണ്ട് പിടുത്തതെയും പാടെ പുച്ഛിച്ചു കൊണ്ട് കിരൺ തനിക്ക് തോന്നിയതിനെ പറഞ്ഞതും അഗസ്റ്റിയുടെ നെറ്റി ചുളിഞ്ഞു.....

" അവർ നമ്മളെ ഫോള്ളോ ചെയ്യുന്നത് തന്നെ ആണ്... എനിക്കുറപ്പാണ്..... "

അഗസ്റ്റിയുടെ വാക്കുകളിൽ നീരസം നിറഞ്ഞു.... വെറുതെ തർക്കിച്ചു നിൽക്കുന്നവനെ അവനൊന്നു നോക്കി....

താൻ പറഞ്ഞതാണ് സത്യം എന്നറിയാം....അവർ തങ്ങളെ ഫോളോ ചെയ്യുന്നത് ആണെന്നും......
എന്നിട്ടും......

അതിന്റെ കാരണം കണ്ട് പിടിക്കാതെ തന്നോട് വെറുതെ തർക്കിച്ചു നിൽക്കുന്നു......

അഗസ്റ്റി ഉള്ളിൽ തികട്ടിയ നീരസത്തോടെ പിറുപിറുത്തതും....

" അവർ നമ്മുക്ക് പിന്നാടിയെ സുട്രി വന്തവർ ഒന്നും അല്ല..... "

അവനെ ദേഷ്യം പിടിപ്പിക്കാൻ എന്നോണം കിരണിൽ നിന്നും വീണ്ടും ഉതിർന്ന വാക്കുകൾ.....
ഈ വട്ടം അഗസ്റ്റിയിലും വാശി നിറഞ്ഞു നിന്നു..

" ശരി...,അത് ആരായാലും ഇതിന്റെ പിന്നാലെ കെട്ടിയെടുക്കുന്നത് ആണെന്ന് ഞാൻ കാണിച്ചു തരാം....."

അവൻ വാശിയോടെ കിരണിനോട് പറഞ്ഞു കൊണ്ട് പിന്നിലേക്ക് നോക്കി... ഇപ്പോഴും അതേ വാഹനം തങ്ങളെ പിന്തുടരുന്നുണ്ട്....

" വണ്ടി ലെഫ്റ്റ് സൈഡിലുള്ള റോഡിനു നേരെ തിരിക്ക്..... "

ഹൈവേയിൽ നിന്നും തിരിഞ്ഞു പോകുന്ന രണ്ട് വഴികൾ.... ഒന്ന് അഗസ്റ്റിയുടെ വീട്ടിലേക്ക് പോകുന്ന വഴി ആണെങ്കിൽ മറ്റൊന്ന് അതികം ആരും യാത്ര ചെയ്യാത്ത ഇടുങ്ങിയ റോഡും.......

അത് വഴി നീങ്ങിയാലും ചെറിയ കുറുക്കു വഴികളിൽ കൂടി കടന്നു അഗസ്റ്റിയുടെ വീട്ടിൽ എത്താം... പക്ഷെ വഴി വളരെയധികം മോശം ആണ്.......

റൈറ്റ് സൈഡിലുള്ള റോട്ടിലേക്ക് വണ്ടി തിരിച്ചതും അതിനെ തടഞ്ഞു കൊണ്ടുള്ള അഗസ്റ്റിയുടെ വാക്കുകൾ...

കിരൺ അതിശയത്തോടെ അവനെ നോക്കി....

" ഏതുക്ക് ലെഫ്റ്റ് സൈഡിൽ പോണം.. നമുക്കുള്ള റൂട്ട് ഇത് താ.... "

മുന്നിലുള്ള വഴിയേ വിരൽ ചൂണ്ടി കൊണ്ടവൻ അഗസ്റ്റിയെ നോക്കി.....

" അറിയാം... but ഇപ്പോൾ ലെഫ്റ്റ് സൈഡിലേക്ക് തിരിക്ക്... നമ്മളെ ഫോളോ ചെയ്തു വരുന്നവർ ആണെങ്കിൽ അവരും ലെഫ്റ്റ് സൈഡിലെ റോഡ് തന്നെ ചൂസ് ചെയ്യും... ഇല്ലെങ്കിൽ നേരെ പോകും.... "

പിന്നിലേക്ക് കണ്ണുകൾ കൊണ്ട് നോട്ടമെയ്തു കൊണ്ട് അഗസ്റ്റി പറഞ്ഞതൊക്കെ കേട്ടതും കിരണിൽ ചെറു നിശ്വാസം ഉതിർന്നു....

ചെറിയൊരു നെടുവീർപ്പോടെ അവൻ സൈഡ് മിററിലൂടെ പിന്നിലുള്ള വാഹനത്തെ നോക്കി....
ശേഷം അഗസ്റ്റി പറഞ്ഞ വഴിയേ തന്റെ കാർ തിരിച്ചു.......

ചെറുതായി നിർത്തിയിരുന്ന കാർ വീണ്ടും നീങ്ങി തുടങ്ങുന്നത് കണ്ടതും പിന്നാലെ അതിനെ പിന്തുടർന്നിരുന്ന കാറും പതിയെ മുന്നോട്ട് നീങ്ങി....

എന്നാൽ.. നേരെ പോകുന്നതിനു പകരം എതിർ വശത്തുള്ള വഴി തിരഞ്ഞെടുത്തു കൊണ്ട് മുന്നോട്ട് നീങ്ങുന്ന കാർ...

പിന്നിൽ ഇരുന്നു വളയം പിടിച്ചവന്റെ കണ്ണുകൾ ഒന്ന് ചുരുങ്ങി...
എങ്കിലും അതിന് പിന്നാലെ തന്നെ അവനും നീങ്ങി തുടങ്ങിയിരുന്നു...

പക്ഷെ.....

" ആദ്രി... വണ്ടി തിരിക്ക്... ഇത് അവൻ മനഃപൂർവം ചെയ്യുന്നതാണ്...."

മുന്നിൽ പോകുന്ന കാറിനെ അതേ പടി തന്നെ പിന്തുടർന്ന് കൊണ്ട് ലെഫ്റ്റ് സൈഡിലെ റോഡിലേക്ക് കാർ തിരിക്കുന്നവനെ കണ്ടതും സ്റ്റിയറിങ്ങിൽ കൈ വെച്ചു കൊണ്ട് അരികിൽ ഇരുന്നവൻ അവനെ തടഞ്ഞു....

" What are you doing ശിവാ... "

ആദി ദേഷ്യത്തോടെ വണ്ടി തിരിക്കാൻ ശ്രമിച്ചതും ശിവ വീണ്ടും അവനെ തടഞ്ഞിരുന്നു....

" നമ്മൾ ഫോളോ ചെയ്യുന്നത് അവന് മനസിലായിട്ടുണ്ട്
ഇത് അവന്റെ അടവ് ആണ്.. നമ്മൾ പിന്നാലെയുള്ളത് കൺഫേം ചെയ്യാനുള്ള അടവ്... അതിൽ പോയി വീണു നമ്മുടെ പ്ലാൻ കുളമാക്കരുത്... അവർ പോട്ടെ... നമുക്ക് ഈ വഴിയേ പോകാം...."

തന്റെ കൈകളെ ശക്തിയിൽ പിടിച്ചു നിർത്തി കൊണ്ട് പറയുന്നവൻ... ആദിയുടെ കണ്ണുകൾ മുന്നിലെ വഴിയേ നീങ്ങി....

കാർ കൺ മുന്നിൽ നിന്നും മറഞ്ഞു തുടങ്ങിയിരിക്കുന്നു.....
ചെറിയൊരു ദേഷ്യവും നിരാശയും തോന്നിയവന്....

ഒപ്പം അവന് മുന്നിൽ തോറ്റു പിന്മാരാനുള്ള മടിയും.....

" അവൻ എല്ലാം അറിയുന്നെങ്കിൽ അറിയട്ടെ... I don't care....എല്ലാം എത്രയും വേഗം അവസാനിപ്പിക്കുന്നത് തന്നെ ആണ് നല്ലത്.... "

വാശിയോടെ പറഞ്ഞു കൊണ്ട് അതിന് പിന്നാലെ നീങ്ങാൻ ഒരുങ്ങിയതും ശിവയുടെ കൈകളും അതിനെ എതിർത്തിരുന്നു..

" റൈറ്റ് സൈഡിലേക്ക് വണ്ടി തിരിക്ക് അദ്രി ...... "

ഒരു കാരണവശാലും അതിന് പിന്നാലെ പോകാൻ സമ്മതിക്കില്ലെന്ന പോൽ... അവൻ ആദിയെ എതിർത്തു.
രണ്ട് പേരും തമ്മിൽ വാക്ക് തർക്കങ്ങളും തള്ളലും ഉണ്ടായി.....

" ആദി.. ശിവ പറയുന്നത് കേൾക്ക്... തത്കാലം അവനെ വിട്... നമ്മുടെ ഉദ്ദേശം അതല്ലല്ലോ.... "

ഒടുവിൽ എല്ലാത്തിനും സാക്ഷി ആയി പിന്നിൽ ഇരുന്നിരുന്ന റൂണിയുടെ വാക്കുകൾ കൂടി കേട്ടതോടെ ആദി ദേഷ്യത്തിൽ വണ്ടി എതിർ സൈഡിലേക്ക് തിരിച്ചു....

ദേഷ്യം ആയിരുന്നു അവനിൽ.. കുറച്ചു മുന്നോട്ട് നീങ്ങിയതും വഴിയരികിൽ കാർ നിർത്തി അതിന് വെളിയിൽ ഇറങ്ങിയവൻ ദേഷ്യത്തോടെ ഡോർ വലിച്ചടച്ചു കൊണ്ട് അതിനരികിൽ നിലയുറപ്പിച്ചതും....

ശിവയും കാറിൽ നിന്നും പുറത്തിറങ്ങി അവനരികിലേക്ക് നടന്നു.. ഒപ്പം റൂണിയും......

ആദിയുടെ ഉള്ളിലെ ദേഷ്യം എത്രയെന്നു അവർക്ക് അറിയാം.... അവനിലെ പകയും... നിരാശയും.....

അതേ വികാരങ്ങൾ അവരിലുമുണ്ട്... പക്ഷെ.... എന്തിനും അവസരം ലഭിക്കുന്നത് വരെ കാത്തിരിക്കണം....
അതല്ലാതെ വികാരത്തിന്റെ പുറത്ത് ആവേശത്തോടെയുള്ള എടുത്തു ചാട്ടം വലിയ നാശം തന്നെ ആയിരിക്കും ഉണ്ടാക്കുക......

" അദ്രി..... "

അരികിൽ നിന്നവൻ പതിയെ തോളിൽ കൈകൾ ചേർത്ത് കൊണ്ട് വിളിച്ചതും ദേഷ്യത്തോടെ അവന്റെ കൈകളെ തട്ടിയെറിഞ്ഞു കൊണ്ട് ആദി അവന് നേരെ തിരിഞ്ഞു.....

" നീ എന്നോട് സംസാരിക്കരുത് ശിവാ... നീ ഒരാൾ കാരണം ആണ് ഇന്നും അവൻ ജീവനോടെ ഇരിക്കുന്നത്... എന്തിന് വേണ്ടി....?
ഇത്രയും നല്ലൊരു അവസരം ഇനി വരില്ലായിരുന്നു... "

ദേഷ്യത്തോടെ ശിവയെ പിന്നിലേക്ക് തള്ളി കൊണ്ടവൻ അലറി...
കൺ മുന്നിൽ നിന്നും നഷ്ടപ്പെട്ടു പോയവൻ... നല്ലൊരു അവസരം ഒത്തു വന്നിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.....

"Fuc#@₹ bitch ... "

ദേഷ്യവും നിരാശയും കലർന്നൊരു അലർച്ചയാൽ അവൻ കൈകൾ ചുരുട്ടി കാറിൽ ഇടിച്ചു കൊണ്ട് തന്റെ ദേഷ്യം ഒതുക്കി.....

" അദ്രി... നമ്മൾ തീരുമാനിച്ചതൊന്ന്... പക്ഷെ നീ ചെയ്യാൻ ശ്രമിക്കുന്നത് വേറെയൊന്നു... പകയും ദേഷ്യവും മൂന്ന് പേരിലും ഉണ്ട്... നിന്റെ ദേഷ്യം മനസിലാകുന്നുമുണ്ട്... പക്ഷെ അമിതാവേശം കയറി ഇതുവരെ ചെയ്തതെല്ലാം തകർക്കരുത് നീ....
അവന് മനസിലായിരുന്നു അദ്രി.. നമ്മൾ ഫോളോ ചെയ്യുന്നത്... അത് ഉറപ്പിക്കാൻ വേണ്ടിയാണ് അവൻ ആ വഴി തിരഞ്ഞെടുത്തതും...... "

" അത് കൊണ്ട്...? "

ശിവ പറഞ്ഞു തുടങ്ങിയതും അത് പൂർത്തിയാക്കാൻ സമ്മതിക്കാതെ ആദിയുടെ ചോദ്യം അവന് നേരെ ഉയർന്നു....

ദേഷ്യത്താൽ വലിഞ്ഞു മുറുകിയ മുഖവുമായി മുന്നിൽ നിൽക്കുന്നവനെ ശിവയൊന്ന് നോക്കി.....

" അവൻ മനഃപൂർവം ചെയ്തത് ആണെങ്കിൽ എന്താണ്... നമ്മൾ എന്തിന് പേടിച്ചു പിന്മാറണം... അതിന്റെ ആവശ്യം ഒന്നുമില്ല... ഇതിൽ കൂടുതൽ wyt ചെയ്യേണ്ട കാര്യം എന്താണ്... ഇന്ന് തന്നെ എല്ലാത്തിനും തീരുമാനം ഉണ്ടാകുമായിരുന്നു.... അവനെ......"

" അത് അത്രയും ഈസി ആണെന്നാണോ നീ പറയുന്നത്....? "

ദേഷ്യത്തോടെ പറഞ്ഞു തുടങ്ങിയതും ഇടയിൽ കയറിയ ശിവയുടെ ചോദ്യം... ആദി ഒരു നിമിഷം അവനെയൊന്ന് നോക്കി നിന്ന് പോയി.....

" ആവേശത്തിൽ ചാടി കയറുന്നത് പോലെ അല്ല കാര്യങ്ങൾ... ഒന്നും എളുപ്പമല്ല അദ്രി.... നമ്മൾ ഇതുവരെ ചെയ്തതെല്ലാം വിജയിച്ചത് ആർക്കും ഒരു സംശയവും കൊടുക്കാതെ അത്രയും പെർഫെക്ട് ആയി പ്ലാൻ ചെയ്തിട്ടാണ്....
പിന്നെ ഈ അവസാനത്തേതിൽ മാത്രം എന്തിനാണ് തിടുക്കം കാണിക്കുന്നത്....
ഒന്ന് മാത്രം ഓർത്താൽ മതി... മറ്റുള്ളവരെ പോലെയല്ല ... ഉള്ള് തുറന്നു സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ നടുവിൽ ആണവൻ... അവരുടെ കണ്ണുകൾ മൂടി കെട്ടുന്നത് എളുപ്പം അല്ല ആദ്രി...

നമ്മൾ കാത്തിരുന്നെ പറ്റൂ... ഒരു പിഴവും സംഭവിക്കരുത്....ഇതുവരെയും നമ്മുടെ പ്ലാൻ അനുസരിച്ചു നടന്നു... ഇനിയും അങ്ങനെ തന്നെ ആവട്ടെ.... പ്ലീസ്..... "

സമാധാനിപ്പിക്കാൻ എന്നോണം ശിവ കാര്യങ്ങൾ പറഞ്ഞു കൊടുത്തതും ശാന്തമായി നിന്ന് കൊണ്ട് തന്നെ അവൻ അതിനെ മനസിലാക്കി എടുത്തു.....

" അവൻ പറഞ്ഞത് ശരിയാണ് ആദി.... ഇതുവരെ ഉണ്ടായിരുന്നവരെ പോലെ എളുപ്പം അല്ല അവൻ.... നേരിയ സംശയം തോന്നിയാൽ പോലും നമ്മൾ സൂക്ഷിക്കണം.... അപകടം അത്രയും വലുതാണ്.... ചെറിയൊരു അശ്രദ്ധ കൊണ്ട് ഇതുവരെ ചെയ്തു പോയത് വെള്ളത്തിൽ ആക്കരുത്.... ചിന്നുവിന് വേണ്ടിയെങ്കിലും നമുക്ക് കാത്തിരിക്കാം.... "

അവനൊപ്പം തന്നെ റൂണിയും സംസാരിച്ചു.... ഇരുവരും പറഞ്ഞു കൊടുത്ത കാര്യങ്ങൾ... അത് കേൾക്കെ തന്റെ ഉള്ളം ശാന്തമാകുന്നത് അവൻ അറിഞ്ഞിരുന്നു....

എന്തിനും ഏതിനും വികാരങ്ങൾക്ക് അടിമപ്പെടാതെ ബുദ്ധിയോടെ മാത്രം ചിന്തിക്കുന്നവൻ പലപ്പോഴും എല്ലാം മറന്നു ഇമോഷൻ ആയി പോകുന്നത് ഈയൊരു കാര്യത്തിൽ മാത്രം ആണ്....

തന്റെ പെങ്ങൾ... അവളെ നരക യാതന അനുഭവിപ്പിച്ചവരിൽ ഒരുവൻ ഇനിയും ജീവനോടെ ഈ ഭൂമിയിൽ ഉണ്ടെന്നുള്ള സത്യം.....!!

ഓരോ നിമിഷവും ആസ്വദിച്ചു തന്റെ കൺ മുന്നിൽ അവൻ ജീവിക്കുകയാണെന്ന സത്യം.....!!

അത് ഓർക്കുമ്പോൾ മാത്രം ആണ് അവൻ എല്ലാം മറന്നു പോകുന്നത്... ആ ഓർമയ്ക്ക് മുന്നിൽ മാത്രം ആണ് അവൻ തളർന്നു പോകുന്നതും......

പക്ഷെ... ഇനിയും അങ്ങനെ സംഭവിക്കരുത്... താൻ കൂടുതൽ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങണം.....

ഇതുവരെയും കഴിഞ്ഞു പോയത് പോലെയല്ല...
തന്റെ ശത്രുവിനു മുന്നിൽ പരിചയായി നിൽക്കുന്നതെല്ലാം തനിക്ക് പ്രിയപ്പെട്ടവർ തന്നെ....

അത് കൊണ്ട്.... അത്കൊണ്ട് മാത്രം താൻ ശ്രദ്ധിച്ചേ മതിയാകൂ....

അതേ..., കാത്തിരുന്നേ പറ്റൂ......

ഇടം വലം നിന്ന് തന്നെ സമാധാനിപ്പിക്കുന്നവരെ കേട്ടതും അവനും പലതും ചിന്തിച്ചു തുടങ്ങിയിരുന്നു....

..........................................................................,.

" യാരും നമ്മ പിൻതൊടർവതില്ലൈന്ന് ഞാൻ സൊന്നയല്ലേ..... "

അഗസ്റ്റി പറഞ്ഞ വഴിയിലൂടെ കുറച്ചു മുന്നോട്ട് നീങ്ങിയതും കിരൺ ചെറു ചിരിയോടെ തനിക്ക് അരികിൽ ഇരിക്കുന്നവനെ നോക്കി....

അഗസ്റ്റി അതിൽ യാതൊന്നും തന്നെ മറുപടി കൊടുത്തില്ല.... മൗനം ആയി ഒന്ന് ശ്വസിച്ചു കൊണ്ട് സീറ്റിലേക്ക് ചാരിയവൻ സൈഡ് മിററിലൂടെ പിന്നിലേക്കുള്ള വഴിയേ നോക്കി.....

ആ നേരമത്രയും തങ്ങളെ പിന്തുടരുന്നുവെന്ന് തോന്നിയ കറുത്ത കാർ ഇപ്പോൾ തങ്ങൾക്ക് പിന്നിൽ ഇല്ല....

ഈ വഴിയിലേക്ക് തിരിഞ്ഞത് മുതൽ റോഡ് വിജനം ആണ്....

അപ്പോൾ ആ കാറിൽ ആരായിരുന്നു...?
മനഃപൂർവം പിന്തിരിഞ്ഞു പോയതാണോ... അതോ കിരൺ പറഞ്ഞത് പോലെ അത് തന്റെ മാത്രം തോന്നൽ ആയിരുന്നോ.....

അഗസ്റ്റിയുടെ ചിന്തകൾ പല വഴിയും നീങ്ങി തുടങ്ങിയതും......

" ഇനി യാരാവത് ഫോള്ളോ പണ്ണി പിന്നാടിയെ സുട്രി വന്തിരുന്തലും നീങ്ക ഏതുക്ക് ഭയപ്പെടണം... ഉൻ കൂടെ ഞാൻ ഇരുക്കികില്ലേ... നീങ്ക കവലപ്പെടാതെ.. ഉന്നെ ഞാൻ കപ്പാത്തിട്ടുറുക്കെ... "

അരികിൽ നിന്നും കാതിൽ പതിഞ്ഞ കിരണിന്റെ ശബ്ദം....
ചിന്തകളിൽ നിന്നും ഉണർന്ന് കൊണ്ടവൻ അരികിൽ ഇരിക്കുന്നവനെ നോക്കി...

തനിക്ക് നേരെ കുസൃതി നിറഞ്ഞൊരു ചിരിയുമായി ഇരിക്കുന്നവൻ... ഡ്രൈവിങ് ആണെങ്കിലും കണ്ണുകൾ രണ്ടും തന്റെ മുഖത്താണ്...

റോഡ് ആകട്ടെ വളരെ മോശവും....

" ഹ്മ്മ്.. ഉവ്വ... തള്ള് നിർതിയിട്ട് നേരെ നോക്കി വണ്ടി ഓടിക്ക്... എന്റെ മോന്തക്ക് നോക്കിയിരുന്ന ചിലപ്പോ വീട് എത്തില്ല... അതിന് മുന്നേ മേപ്പോട്ട് കെട്ടി എടുക്കും.... "

പുച്ഛത്തോടെ ചുണ്ടുകൾ കൂട്ടി പിറുപിറുത്തു കൊണ്ടവൻ നേരെയിരുന്നതും കിരണിന്റെ നെറ്റിയും ചുളിഞ്ഞു....

ചുണ്ടിനു ഇടയിൽ വെച്ച് പിറുപിറുക്കുന്നതിനാൽ തന്നെ അഗസ്റ്റി പറഞ്ഞതിൽ പാതിയും അവൻ കേട്ടിരുന്നില്ല...
ചെവിയിൽ പതിഞ്ഞതൊന്നും തന്നെ മനസിലായതുമില്ല...

" എന്ന സോൾരിങ്കെ... നീങ്കൾ ഇനിയും എന്നെ നൻമ്പവില്ലൈ ....പറവലെ... ധൈര്യം ആയി ഉക്കാർ വെച്ചിറുക്ക്... ഞാൻ പാതിക്കിട്ടെ.... "

" ഹാ... അത് മാത്രം ആണ് എന്റെ പേടി..... "

തന്നെ സമാധാനിപ്പിക്കാൻ എന്നോണം സ്വയം പുകഴ്ത്തി ഗമയോടെ ഇരിക്കുന്നവൻ....
അഗസ്റ്റി ഒരു വല്ലയിമയോടെ പിറുപിറുത്തു കൊണ്ട് അവനെ നോക്കി.....

" വളരെ സമാധാനപരമായി ജീവിച്ചു പോയതാണ് ഞാൻ... എന്ന് നിന്റെ തല വെട്ടം കണ്ടോ അന്ന് മുതൽ തുടങ്ങി പ്രശ്നം.. ഗുണ്ടകളും അവന്റെ അമ്മൂമ്മേടെ ബോസും അടിയും ഇടിയും ചവിട്ടും കുത്തും....
ഏത് വഴിയാണ് നെഞ്ചത്തേക്ക് വന്നു കയറുന്നതെന്ന് ഒരു പിടിയുമില്ല...
എന്നിട്ട് അവൻ പാത്താൻ വന്നേക്കുന്നു... അണ്ണാച്ചി നാറി..... "

ഏതോ adventure ഗേമിൽ പങ്കെടുത്തത് പോലെ ആയിരുന്നു കുറച്ചു മുൻപുള്ള തന്റെ ദിവസങ്ങൾ...

എല്ലാം ഒന്ന് പറഞ്ഞു തീർത്തതും ദീർഘായൊരു ശ്വാസം എടുത്തു പോയിരുന്നു അവൻ....

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് എക്സ്പീരിയൻസ് ചെറുത്തതൊക്കെയും അത്രയും നല്ല കാര്യങ്ങൾ ആണല്ലോ....

നെടുവീർപ്പോടെ തലയൊന്ന് കുടഞ്ഞു കൊണ്ട് സൈഡിലേക്ക് തിരിഞ്ഞതും തന്നെ അത്ഭുതത്തോടെ നോക്കിയിരിക്കുന്നവനെ കണ്ട് അഗസ്റ്റിയുടെ നെറ്റി ചുളിഞ്ഞു....

" എന്നാ.... "

കണ്ണ് മിഴിച്ചു നോക്കിയിരിക്കുന്നവനോട് സംശയത്തോടെ ചോദിച്ചു പോയതും....

" അപ്പപ്പാ.... നീങ്ക എന്ന സോൾരിങ്കെ....എൻ ബോസ്സ് കൂടെ നീങ്ക എന്ന നിനച്ചിരിക്കിങ്കെ.."

കവിളിൽ കൈ ചേർത്ത് വെച്ച് കൊണ്ടുള്ള അമ്പരപ്പ് നിറഞ്ഞ ചോദ്യം.....
അഗസ്റ്റി സ്വയം നെറ്റിയിൽ ഇടിച്ചു കൊണ്ട് സീറ്റിലേക്ക് ചാരി....

അറിയാതെ പറഞ്ഞു പോയതാണ്... ഇനിയിപ്പോൾ തുടങ്ങും ബോസ്സ് പുരാണവും കരാട്ടെ ക്ലാസും....

അവനൊരു വല്ലയിമയോടെ പിറുപിറുത്തു പോയ നേരം തന്നെ കിരൺ സംസാരിച്ചു തുടങ്ങിയിരുന്നു.....

തന്റെ ബോസ്സിനെ പറ്റി... മിഖായേലിന്റെ ബ്ലാക്ക് സ്ക്വാടിനെ പറ്റി.. അവിടെയുള്ളവർക്കിടയിലുള്ള തന്റെ പവറിനെ പറ്റി.....

ഏറ്റവും ഒടുവിൽ തന്റെ നാടും വീടും താൻ പഠിച്ചെടുത്ത അഭ്യാസങ്ങളും... ലൈസൻസ് ഉള്ള തോക്കും...
ഡോൺ ആകുന്നത് സ്വപ്നം കണ്ട് ബോംബെലേക്ക് കയറിയ വണ്ടി പാളം തെറ്റി ബാംഗ്ലൂരിൽ കൊണ്ട് പോയി തന്നെ ഇറക്കിയതും.....

കിരണിന്റെ കഥകൾ മാത്രം ആയിരുന്നു അവിടെ... അഗസ്റ്റി നിസ്സഹായത നിറഞ്ഞൊരു ഭാവത്തോടെ എല്ലാം കേട്ടിരുന്നു... മുൻപും അവൻ കേട്ടിട്ടുണ്ട്... എപ്പോഴൊക്കെ അവസരം കിട്ടുന്നുവോ അപ്പോഴെല്ലാം കിരൺ യാതൊരു ദയയുമില്ലാതെ പറഞ്ഞു വെറുപ്പിക്കും....

ഒരു നിമിഷം അവനൊപ്പം വീട്ടിലേക്ക് പോകാനായി തീരുമാനിച്ച നിമിഷത്തെ സ്വയം പഴിച്ചു കൊണ്ട് അഗസ്റ്റി എല്ലാം കേട്ടിരുന്നു.....

" അതൊക്കെ റൊമ്പ ജോളി ആയിരുന്ത കാലം താ.. ഇനിയൊരു തടവ് കൂടി ടൈം ട്രാവൽ ചെയ്തു പിന്നാടിയെ പോകാൻ ചാൻസ് കെടച്ചാൽ ഞാൻ ഇന്നും കോളേജ് കാലം താ ചൂസ് പണ്ണുവേ... ഇനിയൊരു വാട്ടി കൂടി അന്ത കാലത്ത് പോയി ഹാപ്പിയാ അടിച്ചു പൊളിക്കണം.... "

തന്റെ കോളേജ് കാലത്തെ രസകരം ആയ കാര്യങ്ങൾ അഗസ്റ്റിയോട് ഷെയർ ചെയ്തു കഴിഞ്ഞതും അവനൊരു ചിരിയോടെ  സ്വയം എന്ന പോൽ പറഞ്ഞു....

അഗസ്റ്റി ഒന്നും തന്നെ മിണ്ടിയിരുന്നില്ല...ചെറിയൊരു മൂളലോടെ അവനെല്ലാം കേട്ടിരുന്നു....

" ഉങ്കൾക്ക് അന്ത മാതിരി കനവ് ഒന്നും വര കൂടാതാ.... "

...കിരൺ ഒരു സംശയത്തോടെ അവനെ നോക്കി....

" എങ്ങനെ...? "

അഗസ്റ്റിയിൽ നിന്നും വന്ന മറു ചോദ്യം... കിരൺ ഒരു നിശ്വാസത്തോടെ അവന് നേരെ തിരിഞ്ഞു....

" നല്ല യോസിച്ചു കേള്.... നീങ്കൾക്ക് അന്ത മാതിരിയെ ഒരു ചാൻസ് കെടച്ചാൽ എന്ന പണ്ണുവേ... I mean.. സൂര്യ സാറുടെ മൂവി പോലെ ടൈം ട്രാവൽ ചെയ്തു പാസ്റ്റിലേക്ക് പോകാമെങ്കിൽ നീങ്ക എന്ന സെയ്യും... ഏത് ടൈം ചൂസ് ചെയ്യും... any wishes.. or പാസ്റ്റിൽ നടന്ന തപ്പ് നിനച്ച യെതവത് ഇൻസിഡന്റ്‌സ്... അങ്ങനെ എന്തെങ്കിലും re creat ചെയ്യുമോ... എന്തെങ്കിലും dreams കംപ്ലീറ്റ് ചെയ്യുമോ... അങ്ങനെ വന്താൽ നീങ്ക എന്ന സെയ്യുവേ...... "

കിരൺ തന്റെ ചോദ്യത്തെ അവനു മനസിലാകുന്ന രീതിയിൽ വിവരിച്ചു കൊടുത്തു.....
അഗസ്റ്റിയുടെ മറുപടി എന്തെന്ന് അറിയാനുള്ള കൗതുകം ആയിരുന്നു അവനിലെങ്കിൽ....

കിരൺ തന്നോടായി ചോദിച്ച ചോദ്യത്തിൽ കുടുങ്ങി പോയിരുന്നു അഗസ്റ്റിയുടെ മനസ്.....

തന്റെ പാസ്റ്റ്.....
അവിടേക്ക് പോകാൻ വീണ്ടുമൊരു അവസരം വന്നാൽ താൻ എന്ത് ചെയ്യും...?

ആ ചോദ്യം സ്വയം ചോദിച്ചു കൊണ്ടവൻ പുറം കാഴ്ചകളിലേക്ക് കണ്ണുകൾ നട്ടു....

പല മുഖങ്ങളും അവനിൽ തെളിഞ്ഞു... സ്വന്തം ആക്കാനായി പലതും ഉണ്ടായിരുന്നു.... ഒരിക്കലും കാണാനോ അറിയാനോ പാടില്ലാത്ത മുഖങ്ങൾ ഉണ്ടായിരുന്നു.....

ഒരിക്കലും ചെന്നെത്തരുതാത്ത സ്ഥലങ്ങൾ ഉണ്ട്... ഒരിക്കലും പരിചയപ്പെടാൻ പാടില്ലാത്ത വ്യക്തികൾ ഉണ്ട്.... ക്ഷമിച്ചു കൊടുക്കരുതായിരുന്ന പ്രവർത്തികൾ ഉണ്ട്....

ഉണ്ട്.... തനിക്ക് ഒരുപാട് കാര്യങ്ങൾ തിരുത്താൻ ഉണ്ട്.....!!

കിരണിന്റെ ചോദ്യം സത്യം ആയിരുന്നെങ്കിൽ.... ഒരിക്കൽ കൂടി തനിക്ക് പഴയ കാലത്തേക്ക് തിരിച്ചു പോകാൻ കഴിയുമായിരുന്നെങ്കിൽ....!!

ആത്മാർഥമായി ആഗ്രഹിച്ചു കൊണ്ടവൻ കണ്ണുകളെ ഇറുക്കിയടച്ചു.....

                    .......................

സിറ്റിയിൽ നിന്നും നീങ്ങി കുറച്ചധികം ഉള്ളിൽ ഉള്ളൊരു ചെറു വഴിയോരം... ഒരു സൈഡിൽ നിന്നും നോക്കുമ്പോൾ അതൊരു വഴിയരിക് ആയി തോന്നുമെങ്കിലും.....

മറു സൈഡിൽ നിന്നും നോക്കിയാൽ അതൊരു കുന്നിൻ ചെരുവു ആണ്... കാരണം അതിനപ്പുറം വലിയ താഴ്‌വാരം ആണ്...

ഫുൾ പച്ചപ്പിനാൽ നിറഞ്ഞു നിൽക്കുന്ന മരങ്ങളും അതിനിടയിലെ ചെറു കുന്നുകളും... ശരിക്കും മനോഹരമായൊരു സ്ഥലം....

അവിടെ നിന്ന് കൊണ്ട് താഴ്‌വാരത്തിന്റെ ഭംഗി തന്റെ കയ്യിലെ ക്യാമറയിൽ ഒപ്പിയെടുക്കുകയായിരുന്നു അവൻ....

എടുത്ത ചിത്രങ്ങൾ ഒന്ന് പരിശോധിച്ചതും അതിൽ തൃപ്തി വരാതെ വീണ്ടും പല രീതിയിൽ നിന്ന് കൊണ്ട് അവൻ ആ ചിത്രങ്ങളെ ക്യാമറയിൽ പകർത്തി.....

തന്റെ കണ്ണ് കൊണ്ട് കാണുന്നത്ര ഭംഗിയിൽ തന്നെ അതിനെ ഒപ്പിയെടുക്കണമെന്ന വാശിയായിരുന്നു അവനിൽ....

അസ്തമയ സൂര്യന്റെ ചെറു ചുവപ്പ് പടർന്നു തുടങ്ങിയ ഭാഗത്തേക്ക്‌ നോട്ടമെയ്തു കൊണ്ടവൻ വീണ്ടും തന്റെ ക്യാമറ ഉയർത്തിയതും....

" Hello..., excuse me... "

പിന്നിൽ നിന്നും കാതിൽ പതിഞ്ഞൊരു ശബ്ദം... സംശയത്തോടെ തിരിഞ്ഞു നോക്കിയതും തന്നെ നോക്കി ചെറു ചിരിയോടെ നിൽക്കുന്ന പെൺകുട്ടിയെ കണ്ടതും അവന്റെ നെറ്റി ചുളിഞ്ഞു...

അതികം ആരും പോക്ക് വരവില്ലാത്ത സ്ഥലം ആണ്... അവിടെ ഒരു പെൺകുട്ടി തനിയെ... അതും വൈകുന്നേര സമയം.....

" ആരാ... എന്താ വിളിച്ചത്....? "

അവനൊരു സംശയത്തോടെ അവളെ അടിമുടി നോക്കി... ആദ്യമായി കാണുന്നൊരു മുഖം ആണ്... അതിലുപരി അവളിൽ ഉണ്ടായിരുന്ന ചെറു പതർച്ചയും അവൻ ശ്രദ്ധിച്ചിരുന്നു....

" ഈ VJ ഫാക്ടറി ഇവിടെ എവിടെ  ആയിട്ട് ആണ്....? "

സംശയത്തോടെ അടിമുടി നോക്കി നിന്നതും അവളിൽ നിന്നും വന്ന ചോദ്യം... അവന്റെ കണ്ണുകൾ അവൾക് പിന്നാലെ റോഡിനു അപ്പുറം കാണുന്ന ഗേറ്റ്ലേക്ക് നീണ്ടു.....

VJ ഫാക്ടറി....!!

അവൾ ചോദിച്ചു വന്ന സ്ഥലം അവിടെ ആണ്.... അതിന് മുന്നിൽ വന്നു നിന്നിട്ട് അതെവിടെ ആണെന്ന് തന്നോട് തിരക്കുന്നു....

" ഇവിടെ ആദ്യമായിട്ട് വരുന്നതാണല്ലേ.... "

ചെറിയൊരു ചിരിയോടെ അവൻ ചോദിച്ചതും അവൾ വേഗം തന്നെ അതേയെന്ന പോൽ തലയാട്ടി....

" ആദ്യം ആയിട്ടാണ്... എന്റെ ഫ്രണ്ടിന്റെ ഫാക്ടറി ആണ്... ഇന്ന് ഒരു ബര്ത്ഡേ ഫങ്ക്ഷൻ ഉണ്ടായിരുന്നു... ലൊക്കേഷൻ പറഞ്ഞത് ഇവിടെ ആണ്... സ്ഥലത്ത് എത്തിയപ്പോൾ ആളെ വിളിച്ചു കിട്ടുന്നില്ല...
എനിക്ക് ആണെങ്കിൽ കറക്റ്റ് സ്ഥലം അറിയില്ല... ചോദിക്കാനും ആരെയും കണ്ടില്ല... അതാ ചേട്ടനോട് ഞാൻ..... "

അവനൊന്നു ചോദിച്ചതും വലിയൊരു വിവരണം തന്നെ അവൾ പറഞ്ഞു കഴിഞ്ഞിരുന്നു.... കേട്ട് നിന്നവന്റെ ചുണ്ടുകൾ വിടർന്നു.....

അവൾക്കിവിടം തീരെ പരിജയം ഇല്ലെന്ന് ആദ്യം തന്നെ മനസിലായതാണ്... അല്ലായിരുന്നുവെങ്കിൽ ഫാക്ടറിയുടെ മുന്നിൽ വന്നു നിന്ന് തന്നോട് വഴി ചോദിക്കില്ലല്ലോ.....

" ആ കാണുന്നതാണ് ഫാക്ടറി... അങ്ങോട്ട് പോയാൽ മതി.... "

അവൻ റോഡിനു അപ്പുറമുള്ള ഭാഗത്തേക്ക്‌  വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞതനുസരിച്ചു പിന്നിലേക്ക് തിരിഞ്ഞതും അവളും കണ്ടിരുന്നു.....

റോഡിനു അപ്പുറമുള്ള വലിയൊരു ഇരുമ്പ് ഗേറ്റ്... അതിൽ എഴുതിയിരുന്ന പേരും... പിന്നാലെ കുറച്ചു ഉള്ളിലേക്ക് നീങ്ങി കെട്ടി ഉയർത്തിയിരിക്കുന്ന വലിയ ഫാക്ടറിയും.....

VJ...!!

അവളുടെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു... ഈയൊരു ഗേറ്റും ഗോഡൗണുമൊക്കെ ആ നേരം ആണ് അവൾ ശ്രദ്ധിക്കുന്നതും....
ചുറ്റിനും കാട് പടർന്നു പിടിച്ചു കിടക്കുന്നിടത്തു ആദ്യമായി വരുന്ന ഏതൊരാളും ഒറ്റ നോട്ടത്തിൽ ഇതൊന്നും കാണില്ല.....

" Okay ചേട്ടാ... thanks.... "

തനിക്കായി ചിരിയോടെ thanks പറഞ്ഞു കൊണ്ട് പോകുന്നവളെ അവനൊരു നിമിഷം നോക്കി നിന്നു.....

ബര്ത്ഡേ ആഘോഷിക്കാൻ പറ്റിയ സ്ഥലം... ഈ കാട്ടിൽ.. ആ പഴയ ഗോഡൗണിൽ... ഓരോരോ വട്ടുകൾ....

ചെറിയൊരു പുച്ഛത്തോടെ പിറുപിറുത്തു കൊണ്ട് അവൻ തന്റെ ക്യാമറയുമായി തിരിഞ്ഞെങ്കിലും ഒരു നിമിഷം പല സംശയങ്ങളും അവനുള്ളിൽ നിറഞ്ഞു....

ഇതുപോലെയൊരു സ്ഥലത്ത് എന്തിനാണ് ബര്ത്ഡേ ആഘോഷം... മാത്രവും അല്ല... താൻ വന്നു ഈ നേരം ആയിട്ടും ഇതുവരെയും ഒരാൾ പോലും ഈ വഴി വന്നിട്ടില്ല....

ബര്ത്ഡേ ആഘോഷം തന്നെ ആയിരിക്കുമോ... അതോ എന്തെങ്കിലും പ്രശ്നം....

ഒരു നിമിഷം അവനൊന്നു പിന്നിലേക്ക് തിരിഞ്ഞു നോക്കി... ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറുന്നവളെ അവൻ കണ്ടു....

വല്ലാതൊരു തരം അസ്വസ്ഥത പോലെ... ആ കുട്ടിയെ അങ്ങോട്ട് പറഞ്ഞയക്കരുതെന്നൊരു തോന്നൽ... തിരികെ വിളിക്കണമെന്ന് ആരോ പറയുന്നത് പോലെ.....

" ഹേയ്.... "

ഗേറ്റ് ക്ലോസ് ചെയ്തു മുന്നിലേക്ക് പോകുന്നവളെ വിളിച്ചു കൊണ്ട് അവൻ മുന്നോട്ട് ചുവടുകൾ വെച്ചതും...

ചുറ്റിനും ഇരുട്ട് പടരുന്നത് പോലെ തോന്നി... ഒന്നും കൺ മുന്നിൽ വ്യക്തമാവുന്നില്ല... അവനൊന്നു കണ്ണുകൾ തിരുമി കൊണ്ട് മുന്നോട്ട് നോക്കി.....

ചെറിയൊരു പുക മറ പോലെ... അതിനുള്ളിലൂടെ അവ്യക്തമായി ഉള്ളിലേക്ക് പോകുന്നവളെ കാണാം.... അവൻ അവളെ വിളിക്കാനായി കൈകൾ ഉയർത്തി....

പക്ഷെ... ശബ്ദം പുറത്തു വരുന്നില്ല... ആരോ തൊണ്ടക്കുഴിയിൽ അമർത്തി പിടിച്ചിരിക്കുന്നത് പോലെ....
ശ്വാസം മുട്ടുന്നത് പോൽ അവന് തോന്നി... വല്ലാതൊരു പിടച്ചിലും വെപ്രാളവും.....

അതിനിടയിലും ചിരിയോടെ ഫാക്ട്ടറിക്ക് ഉള്ളിലേക്ക് പോകുന്നവളെ അവൻ വ്യക്തമായി കണ്ടു....

സർവ്വ ശക്തിയും എടുത്തു കുതറി കൊണ്ടവൻ ഉച്ചത്തിൽ ശബ്ദം ഉയർത്തി.....

" Hey നിൽക്ക് .... അവിടേക്ക് പോകാതെ.... "

അവൻ ശബ്ദം ഉയർത്തിയെങ്കിലും അവൾ കേൾക്കുന്നില്ല... പിന്നാലെ പോകാൻ കഴിയുന്നില്ല....അവൻ വീണ്ടും.. വീണ്ടും അവിടെ നിന്ന് കൊണ്ട് ഉച്ചത്തിൽ അലറി....

" Stop....!!"

ഉച്ചത്തിൽ അലറി കൊണ്ടവൻ കണ്ണുകൾ വലിച്ചു തുറന്നു....
അവൻ വല്ലാതെ കിതച്ചു പോയിരുന്നു... നെറ്റിയിലും മുഖത്തും വിയർപ്പ് തുള്ളികൾ പൊടിഞ്ഞു....

" എന്നാച്... ഉങ്കൾക്ക് എന്നായിടിച്.... "

തൊട്ടരികിൽ നിന്നും ഉയർന്ന ശബ്ദം... അവനൊരു ഞെട്ടലോടെ അരികിലേക്ക് നോക്കി....

തന്നെ സംശയത്തോടെ നോക്കി നിൽക്കുന്ന കിരൺ... എന്തൊക്കെയോ ചോദിക്കുന്നുമുണ്ട്... ഒന്നും തന്നെ അഗസ്റ്റിയുടെ കാതുകളിൽ എത്തിയിരുന്നില്ല.....

ഒരു പിടച്ചിലോടെ അവൻ കണ്ണുകളാൽ ചുറ്റിനും പരതി.....
താൻ കാറിനുള്ളിൽ ആണ്... ചുറ്റിനും ഒന്നുമില്ല.... ആ കാടില്ല... ഫാക്ടറി ഇല്ല... അവളുമില്ല.....

ഇതുവരെ കണ്ടതെല്ലാം കൺ തുറന്നപ്പോൾ മാഞ്ഞു പോയിരിക്കുന്നു..

" Wtf.... "

വല്ലാതെ കിതച്ചു പോയ നെഞ്ചിന്റെ മിടിപ്പ് അടക്കി നിർത്താൻ ആവാതെ അവനൊരു തളർച്ചയോടെ സീറ്റിലേക്ക് ചാരി...
കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു..

നിരാശയും ദേഷ്യവും സങ്കടവും അവനിൽ മിന്നി മറഞ്ഞു കൊണ്ടിരുന്നു....

കിരൺ നീട്ടിയ കുപ്പിയിലെ വെള്ളം പാതിയും ദേഹത്തേക്ക് തന്നെ വീഴുന്നത് അറിഞ്ഞുവെങ്കിലും അതിലൊന്നും ആശ്വാസം കിട്ടാത്തൊരു അസ്വസ്ഥത അവനിൽ നിറഞ്ഞിരുന്നു....

" Are u okay... "

അഗസ്റ്റിയുടെ മട്ടും ഭാവവുമൊക്കെ കണ്ടതും കിരണും പരിഭ്രമിച്ചു പോയിരുന്നു....
കണ്ണുകൾ അടച്ചു ഇരിക്കുന്നത് കണ്ടപ്പോൾ ഉറങ്ങുകയാവും എന്ന് കരുതി....

പക്ഷെ... ഇത്രയും ഭയന്ന് അലറി വിളിക്കാൻ എന്ത് സ്വപ്നം ആയിരിക്കും കണ്ടിട്ടുണ്ടാവുക....

കിരണിന്റെ കണ്ണിൽ സംശയം നിറഞ്ഞു... അഗസ്റ്റിയെ തന്നെ അവൻ നോക്കി ഇരുന്നു പോയതും....

" Nothing.. i'm okay... എനിക്ക് വീട്ടിൽ പോകണം.. വണ്ടിയെടുക്ക്.... "

കണ്ണും മുഖവുമെല്ലാം അമർത്തി തുടച്ചു കൊണ്ടവൻ കിരണിന് നേരെ തിരിഞ്ഞു... കിരണിന്റെ കണ്ണുകൾ കാറിനു വെളിയിലേക്ക് നീണ്ടു....

" ഇനി മുന്നോട്ട് പോകാൻ കഴിയില്ല... നമ്മൾ ആൾറെഡി സ്പോട്ടിൽ എത്തി.... "

പുറത്തേക്ക് കണ്ണുകൾ പായിച്ചു കൊണ്ടവൻ പറഞ്ഞതും അഗസ്റ്റിയുടെ കണ്ണുകളും വെളിയിലേക്ക് നീണ്ടു....

പാലയ്ക്കൽ തറവാട്...!!

നെയിം ബോർഡ് എഴുതി പിടിപ്പിച്ചിരിക്കുന്ന ഗേറ്റിനു മുന്നിൽ ആണ് താൻ നിൽക്കുന്നത്....
ഒന്നും തന്നെ അറിഞ്ഞില്ല......

ചെറിയൊരു ചമ്മൽ തോന്നിയെങ്കിലും അതൊന്നും തന്നെ പുറത്തു കാണിക്കാതെ തന്റെ ഡ്രസ്സ്‌ നേരെയാക്കി കൊണ്ടവൻ കാറിനു വെളിയിലേക്ക് ഇറങ്ങി....

" Thanks... "

കൂട്ടത്തിൽ കിരണിന് നന്ദി പറയാനും അവൻ മടിച്ചില്ല... അഗസ്റ്റിയുടെ നാവിൽ നിന്നും അങ്ങനെയൊന്ന് കേട്ടതും ചെറിയൊരു അത്ഭുതം കലർന്ന ചിരി കിരണിൽ നിറഞ്ഞു....

തല അൽപ്പം മുന്നിലേക്ക് നീക്കി വെളിയിൽ നിൽക്കുന്നവന് അരികിലേക്ക് അവനൊന്നു നീങ്ങി....

" No മെൻഷൻ... but... ഞാൻ മുൻപ് കേട്ടതിൽ എനിക്കൊരു ആൻസർ ഇനിയും കെടക്കലെ..... "

" എന്ത് qstn.... "

ചെറിയൊരു കുറുമ്പോടെ പറഞ്ഞു നിൽക്കുന്നവൻ... അഗസ്റ്റി തിരികെ മറു ചോദ്യം ചോദിച്ചതും നെറ്റിയിൽ കൈ ചേർത്ത് വെച്ച് കൊണ്ട് അൽപ്പം മുഷിച്ചിലോടെ കിരണോന്ന് തല കുടഞ്ഞു.....

" ഇത്ര വേഗം മറന്തിട്ടിയാ... ടൈം ട്രാവൽ ഡാ.... "

അവൻ വീണ്ടും തന്റെ ചോദ്യം ആവർത്തിച്ചു... അത് കേൾക്കെ ആകാംഷയോടെ നിന്നവന്റെ മുഖവും ഒന്ന് കടുത്തു....

" അതിൽ എനിക്കൊരു ഉത്തരമില്ല... നടക്കാൻ സാധ്യത ഉള്ള കാര്യങ്ങളെ പറ്റി ചിന്തിച്ചാൽ പോരെ... അതല്ലാത്തതിനെ പറ്റി സംസാരിക്കുന്നത് തന്നെ മണ്ടത്തരം ആണ്...... "

തീർത്തും അലസമായൊരു ഭാവത്തോടെ വന്ന മറുപടി... കിരണിന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു....

" നീങ്ക പറഞ്ഞതും കറക്റ്റ് താ...മലയാളത്തിൽ സൊന്നാൽ.....

ഉലകത്തിൽ നഷ്ടപ്പെട്ടു പോയാൽ തിരികെ കിട്ടാത്തത് ഒന്ന് മട്ടും താ....
സമയം...!!
നഷ്ടപ്പെടുത്തിയ സമയവും അവിടെ ചെയ്ത കാര്യങ്ങളും ഒരിക്കലും തിരുത്താൻ കഴിയില്ല.... So.. ജാഗ്രതൈ..... "

ചെറിയൊരു ചിരിയോടെ അഗസ്റ്റിയെ നോക്കി കണ്ണുകൾ ചിമ്മി കൊണ്ടവൻ കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് നീങ്ങി....

കിരണിന്റെ വാക്കുകൾ....എന്തിന് വേണ്ടി തന്നോടിത് പറഞ്ഞുവെന്നത് ചോദ്യം ആയി അവശേഷിക്കുമ്പോഴും....

ആ വാക്കുകൾ അവന്റെ മനസിൽ തറഞ്ഞിരുന്നു.....

ഒരിക്കൽ നഷ്ടപ്പെടുത്തിയ സമയവും അവസരവും പിന്നീട് ഒരിക്കലും തിരിച്ചു പിടിക്കാൻ കഴിയില്ല....!!

കൺ മുന്നിൽ നിന്നും മറയുന്നവനെ നോക്കി നിൽക്കെ അവൻ വീണ്ടും അത് മനസിൽ പറഞ്ഞു കൊണ്ടേയിരുന്നു.......

............................................................................

" അലക്സിച്ചായാ..... "

രാവിലെ തന്നെ നോഹയുടെ ഉച്ചത്തിലുള്ള വിളി കേട്ട് കൊണ്ടാണ് അലക്സി റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയത്....

സമയം ഏകദേശം പത്തു മണിയൊട് അടുക്കുന്നതേയുള്ളു....
രാവിലത്തെ ആഹാരത്തിനു ശേഷം ചെറിയൊരു മയക്കത്തിൽ ആയിരുന്നു അവൻ......

അവിടെ വന്നതിൽ പിന്നെ അലക്സി സമയം തള്ളി നീക്കുന്നത് തന്നെ ദിവസത്തിന്റെ പാതി മുക്കാലും ഉറങ്ങി തീർത്തു കൊണ്ടാണ്.....
അതിനൊപ്പം രാത്രി കറക്കം കഴിഞ്ഞതിന്റെ ക്ഷീണം കൂടി ചേർന്നതും അലക്സി കിടന്നു പോയിരുന്നു........

കണ്ണുകളിൽ ഉറക്കം കൂട്ട് പിടിച്ചു തുടങ്ങിയ നേരം ആണ് നോഹയുടെ വിളി അവനെ തേടി വരുന്നതും.....

" അലക്സിച്ചായാ.... "

നോഹയുടെ ശബ്ദം വീണ്ടും ഉയർന്നു....
ഉറക്ക ചടവോടെ ഒന്ന് മൂരി നിവർന്നു കൊണ്ടവൻ തന്റെ റൂമിനു വെളിയിൽ വന്നു താഴേക്ക് തോന്നി..

ഇരു നിലലയിലായി മൊത്തത്തിൽ എട്ടു മുറികളോടെ പണി കഴിപ്പിച്ചിരിക്കുന്ന ഗസ്റ്റ് ഹൌസ്....
മുകളിലെ നിലയിലെ നീണ്ട ഇടനാഴിയിലെ കൈ വരിയിൽ പിടിച്ചു താഴേക്ക് നോക്കിയ നേരം തന്നെ മുറ്റത്ത് നിൽക്കുന്ന നോഹയെ അവൻ കണ്ടിരുന്നു......

അലക്സിയെ കണ്ടതും അവന്റെ കണ്ണുകളും വിടർന്നു...
മുൻപ് അൽപ്പം ഭയമൊക്കെ ഉണ്ടായിരുന്നെങ്കിലും ഇന്നലെ ഒരു ദിവസം കൊണ്ട് അലക്സിയോടുള്ള ഭയമൊക്കെ നോഹയുടെ ഉള്ളിൽ നിന്നും പമ്പ കടന്നിരുന്നു......

" അലക്സിച്ചായാ.... "

" എന്നതാടാ.... "

തന്നെ നോക്കി ഇരു കയ്യും വീശി തുള്ളി കളിക്കുന്നവനെ അലക്സ് സംശയത്തോടെ നോക്കി.....

വല്ലാത്തൊരു ആവേശവും സന്തോഷവും നിറഞ്ഞ ഭാവം... മുഖത്ത് നിറഞ്ഞ ചിരിയും.....

" എത്ര നേരമായി വിളിക്കുന്നു... ഇങ്ങോട്ടിറങ്ങി വന്നേ... ഒരു കാര്യം കാണിച്ചു തരാം.... "

" എന്ത് കാര്യം...? "

അലക്സി ഗൗരവത്തോടെ തന്നെ അവനെയൊന്ന് നോക്കി....

" അതൊക്കെയുണ്ട്... ഇങ്ങനെ പറയാൻ പറ്റില്ല... ഇങ്ങോട്ടിറങ്ങി വാ അച്ചായാ... കാണേണ്ട കാഴ്ച ആണ്..... "

ആവേശത്തോടെ വീണ്ടും വിളിച്ചു പറയുന്നവനെ കേൾക്കെ അലക്സി സംശയത്തോടെ ഇടനാഴിയിലൂടെ മുന്നോട്ട് നീങ്ങി.....

വീതി കുറഞ്ഞ ഇട നാഴി.. കടന്നു പോകുന്ന വഴിയിൽ ആണ് മറ്റു റൂമുകൾ ഒക്കെയും... അതിന് മുന്നിലൂടെ നീങ്ങി ഏറ്റവും അറ്റത്തുള്ള കോണി പടികൾ ഇറങ്ങി താഴെയെത്തിയ നേരം തന്നെ നോഹയുടെ കൈകൾ അലക്സിയുടെ കൈകളിൽ മുറുകിയിരുന്നു....

" വാ.. വാ.. വേഗം വാ... "

ദൃതിയോടെ കൈകളിൽ പിടിച്ചു വലിച്ചു നിൽക്കുന്നവൻ... മുന്നോട്ട് നീങ്ങാൻ ശ്രമിച്ചെങ്കിലും നോഹയ്ക്ക് അതിന് കഴിഞ്ഞില്ല....

കാരണം അലക്സി നിന്ന നിൽപ്പിൽ നിന്നും ഒരല്പം പോലും അനങ്ങിയിട്ടില്ല...

കല്ലിനു കാറ്റു പിടിച്ചത് പോൽ അവൻ അവിടെ തന്നെ നിന്നിരുന്നു.... നോഹ ഒരല്പം മുഷിച്ചിലോടെ പിന്നിലേക്ക് തിരിഞ്ഞു...

"ഇങ്ങനെ നിൽക്കാതെ..ഒന്ന് വാ അലക്സിച്ചായാ ഇങ്ങോട്ട്.... "

മുഷിച്ചിലോടെ അവൻ പിന്നിലേക്ക് തിരിഞ്ഞു... അലക്സിയിൽ അപ്പോഴും സംശയം തന്നെ.....

" കാര്യം എന്തെന്ന് പറയ്.... "

വീണ്ടും അതേ ചോദ്യം..... നോഹയുടെ കൈകളിൽ തിരിച്ചു ബലമായി ചുറ്റിപ്പിടിച്ചു നിർത്തിയിരിക്കുകയാണ് അവൻ....

വലിച്ചു കൊണ്ട് പോകുന്നത് പോയിട്ട് അനങ്ങാൻ പോലും കഴിയില്ല....

ഇതെന്റെ കൈ വലിച്ചു പറിച്ചു എടുക്കുമോ കർത്താവെ.....

അവനൊരു വല്ലയിമയോടെ തന്റെ കൈകളിലേക്ക് നോക്കി... പിന്നീട് അലക്സിനെയും....

" കാര്യം എന്തായാലും അവിടെ പോയിട്ട് അറിയാമല്ലോ... ഇത് അലക്സിച്ചായൻ കാണേണ്ട കാഴ്ച തന്നെ ആണ്... കൂടുതൽ മസിൽ പിടിക്കാതെ വാ ഇങ്ങോട്ട്.... "

നോഹ വീണ്ടും തന്റെ ശക്തി മുഴുവനും എടുത്തു കൊണ്ട് അലക്സിയുടെ കൈകളിൽ പിടിച്ചു വലിച്ചു....

അവന്റെ മുഖത്തെ ദയനീയത നിറഞ്ഞ ഭാവവും കാര്യം എന്തെന്ന് അറിയാനുള്ള ആകാംഷയും....

ഈ തവണ കൂടുതൽ ബലം പിടിക്കാതെ അലക്സിയും അവനൊപ്പം ചുവടുകൾ വെച്ച് മുന്നോട്ട് നീങ്ങി....

നോഹ അവനെ കൊണ്ട് പോയത് വീടിനു മുൻ വശത്തേക്ക് ആണ്....
ഗസ്റ്റ് ഹൗസിനും വീടിനും ഇടയിൽ വെച്ചിരുന്ന ചെറു ഗേറ്റ് കടന്നു അപ്പുറം കാൽ കുത്തിയതും...

മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന കാറും അതിന് മുന്നിൽ നിൽക്കുന്ന ആളുകളെയും അലക്സി കണ്ടിരുന്നു....

വീടിനു ഉമ്മറത്തായി യാസറും ഹന്നയും സേവിയും നിൽപ്പുണ്ട്.....

" ഓഹ്... ഇതായിരുന്നോ കാര്യം.... "

എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് അവൻ നോഹയുടെ നേരെ തിരിഞ്ഞു....
മുന്നിൽ കാണുന്ന കാഴ്ചയുടെ സന്തോഷത്തിൽ നിൽക്കുന്നവൻ.....

അലക്സിന്റെ ചോദ്യം കേട്ടതും അവനും ചെറു ചിരിയോടെ അയാൾക്ക് നേരെ തിരിഞ്ഞു....

" പിന്നില്ലാതെ... അത് നോക്കിക്കേ.. ഇന്നലെ കൊണ്ട് അവർ നന്നായി പേടിച്ചിട്ടുണ്ട്... അച്ചായൻ പറഞ്ഞ സമയത്ത് തന്നെ ആധാരം കൊണ്ട് വന്നത് കണ്ടോ....? "

അവൻ വലിയ സന്തോഷത്തിൽ ആയിരുന്നു....
ഇത്രയും നാളും ഭയത്തോടെ മാത്രം ഓർത്തിരുന്ന ചെകുത്താൻ ഡേവിഡിന്റെ കാര്യത്തിൽ ഇനിയൊരു ഭയം വേണ്ടെന്നുള്ളതിന്റെ സന്തോഷം....

അതിനേക്കാൾ എല്ലാവരെയും ദ്രോഹിച്ചു നടന്നയാൾക്ക് നല്ലൊരു പണി തിരികെ കിട്ടിയതിന്റെ സന്തോഷം....

" അങ്ങനെ തന്നെ വേണം... അങ്ങേരുടെ ആർത്തി തീർന്ന് കിട്ടിയില്ലേ... ഇനി യസാറപ്പയെ ഭീഷണിപ്പെടുത്തുന്നത് എനിക്കൊന്ന് കാണണം.... "

മുന്നിൽ നിൽക്കുന്നവരിലേക്ക് തന്നെ നോട്ടമെയ്തു കൊണ്ടവൻ വാശിയോടെ പിറുപിറുക്കുന്നതൊക്കെ കേട്ടതും അലക്സിയും ചെറു ചിരിയോടെ അവർക്ക് നേരെ തിരിഞ്ഞു....

മൊത്തം അഞ്ചാറു പേര് ഉണ്ട്... അവരിലെല്ലാം തന്നെ പരിക്കുകൾ ഉണ്ട്... ഏറ്റവും മുന്നിൽ നിൽക്കുന്ന ഡെവിഡിന്റെയും കൈ കാലുകൾ കെട്ടി വെച്ചിരിക്കുന്നു...

മുഖത്ത് ആകെയും മുറിവിന്റെ പാടുകളും......

ആ കാഴ്ച അലക്സിയിൽ പുച്ഛം നിറഞ്ഞൊരു ചിരി വിടർത്തിയെങ്കിൽ... ഒറ്റ രാത്രി കൊണ്ട് തങ്ങൾക്ക് മുന്നിൽ നിൽക്കുന്നവന്റെ മാറ്റത്തിൽ അമ്പരന്ന് നിൽക്കുകയായിരുന്നു യാസർ.....

" തനിക്കിതെന്ത് പറ്റിയതാണ്.... "

അയാളൊരു സംശയത്തോടെ ഡേവിഡിനെ നോക്കി... ഒപ്പം ബാക്കിയുള്ളവരെയും...
എല്ലാവരിലും പരിക്കുകൾ... എല്ലാവരുടെ മുഖത്തും ഒരു തരം ഭയം.....

അയാളൊന്നും മനസിലാകാതെ നിന്ന് പോയി....

" അത്... ഞാൻ.. ഞാൻ ഒന്ന് വീണതാണ്... ചെറിയൊരു ആക്‌സിഡന്റ്.... "

യാസറിന്റെ ചോദ്യത്തിന് അയാൾ വളരെയധികം ബുദ്ധിമുട്ടി മറുപടി പറഞ്ഞൊപ്പിച്ചു....

സംസാരിക്കുമ്പോഴും വേദന തോന്നുന്ന തലയിൽ പതിയെ കൈകൾ വെച്ച് തിരിഞ്ഞതും കണ്ണുകൾ ചെന്ന് നിന്നത് സൈഡിൽ മാറി നിൽക്കുന്ന അലക്സിയിൽ....

ഡേവിഡിന്റെ മുഖത്തെ ഭയമേറി... തന്നെ ഉറ്റു നോക്കി നിൽക്കുന്നവനെ കണ്ടതും കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾ ഓരോന്നായി അയാളുടെ ഉള്ളിൽ മിന്നി മറഞ്ഞു.....

പാതി രാത്രിയിൽ തന്നെ കാണാനായി വന്നെത്തിയവൻ... അവിടെ നടന്ന വാക്ക് തർക്കങ്ങൾ.. അടിപിടികൾ....
ഒടുവിൽ ഏറ്റവും അവസാനമായി അവൻ പറഞ്ഞ വാക്കുകളും....

" ചെകുത്താന്റെ വഴികാട്ടി..... "

ആ നേരം അവനിൽ കണ്ട ഭാവം....
ഡേവിഡ് കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് മുഖം തിരിച്ചു കളഞ്ഞു.....

അലക്സിയെ നോക്കാൻ തന്നെ ഭയം തോന്നിപോയിരുന്നു അയാൾക്ക്.. അവിടെ കൂടുതൽ നേരം നിൽക്കാനും....

മറ്റാരും അതൊന്നും അറിഞ്ഞില്ലെങ്കിലും യാസർ മാത്രം എല്ലാം ശ്രദ്ധിച്ചു നിന്നിരുന്നു....

അലക്സിയെ കണ്ട നേരം അയാളിൽ വന്ന ഭാവ മാറ്റങ്ങൾ...
യാസറിന്റെയുള്ളിൽ പല സംശയങ്ങളും ഉയർത്തി....

" ആ നിൽക്കുന്നവൻ തന്റെ ആരാണെന്നാണ് പറഞ്ഞത്....? "

ഡേവിഡ്ന്റെ ശബ്ദം കാതിൽ പതിഞ്ഞതും യാസർ അലക്സിയെ ഒന്ന് നോക്കി... ഒപ്പം സേവിയും ഹന്നയും...

യാസർ ഡേവിഡിൽ നിന്നും പണം എടുത്ത കാര്യവും അയാൾ ഉണ്ടാക്കിയ പ്രശ്നങ്ങളും ഇതിനോടകം തന്നെ അവർ നോഹയിൽ നിന്നും അറിഞ്ഞു കഴിഞ്ഞിരുന്നു...

അലക്സിയുമായി ഉണ്ടായ വഴക്കുകളും...

" അവൻ ഇവിടെ വന്നൊരു ടൂറിസ്റ്റ് ആണ്... "

യാതൊരു കൂസലും ഇല്ലാതെ കൈകൾ കെട്ടി ചുവരിൽ ചാരി നിൽക്കുന്നവനെ ഒന്ന് നോക്കിയതും..

യാസർ താല്പര്യം ഇല്ലാതെ മുഖം തിരിച്ചു കളഞ്ഞു കൊണ്ട് ഡെവിഡിനെ നോക്കി....

" ഹ്മ്മ്..ആരായാലും ഒന്ന് സൂക്ഷിക്കുന്നത് നല്ലത് ആണ്... കാണുന്നത് പോലെയൊന്നുമല്ല.. അവൻ ഭീകരൻ ആണ്... എത്രയും വേഗം പറഞ്ഞു വിടാൻ നോക്ക്..... "

യാസറിനു അരികിലേക്ക് ചേർന്ന് നിന്ന് അലക്സി കേൾക്കാതെ അടക്കം പറഞ്ഞു നിർത്തിയതും പിടലിയിൽ അറിഞ്ഞ വേദനയിൽ അയാളുടെ മുഖം ഒന്ന് ചുളിഞ്ഞു പോയി.....

സംസാരിക്കാൻ പോലും കഴിയില്ല... എന്തിന് കൈ കാലുകൾ പോലും വേദനയാണ്... ശരീരത്തിലെ പല അവയവങ്ങളും പ്രവർത്തിക്കുന്നുണ്ടോ എന്നാണ് സംശയം......

ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം എന്ന് പറയാം... അത്ര മാത്രം....

അത്കൊണ്ട് തന്നെ കൂടുതൽ സംസാരത്തിനു അയാൾ മുതിർന്നില്ല... തന്റെ കൂടെ നിന്നവന്റെ കൈകളിൽ നിന്നും ആ വീടിന്റെ പേപ്പേഴ്സ് വാങ്ങി അയാൾ യാസറിനു നേരെ നീട്ടി....

" ദാ തന്റെ വീടിന്റെ പ്രമാണം... കണക്കുകൾ എല്ലാം നോക്കി അതിൽ കുറിച്ചിട്ടുണ്ട്... അങ്ങോട്ട് തരാനുള്ള ക്യാഷും അതിൽ വെച്ചിട്ടുണ്ട്... ഇനി നമ്മൾ തമ്മിൽ ഒരു കണക്കുമില്ല... ഇടപെടുമില്ല... എനിക്കീ സ്ഥലവും വേണ്ട... താൻ തന്നെ വെച്ചോ..... "

വളരെ പ്രയാസപ്പെട്ട് പറഞ്ഞൊപ്പിച്ചവൻ കയ്യിലിരുന്ന ഫയൽ കെട്ടുകൾ യാസറിന്റെ കൈകളിലേക്ക് വെച്ചേൽപ്പിച്ചു....

സേവിയും ഹന്നയും സംശയത്തോടെ പരസ്പരം നോക്കി... ഡേവിഡ് ന്റെ സംസാരവും പ്രവർത്തിയുമെല്ലാം വിജിത്രമായി തോന്നിയവർക്ക്....

ഇന്നലെ വരെ ഗോവ മുഴുവനും തന്റെ കാൽ ചുവട്ടിൽ എന്ന പോൽ വീമ്പിളക്കി നടന്നവൻ..
നേരമൊന്ന് വെളുത്തതും വെറുമൊരു പാവത്താൻ ആയി മാറിയിരിക്കുന്നു......

ഇതുവരെയും വീടിന്റെ പേരിൽ തർക്കിച്ചു നടന്നയാൾ ഇപ്പോൾ എല്ലാം തിരിച്ചു തന്നിരിക്കുന്നു... അതിലുപരി അവിടെ നിന്നും പോകാൻ വല്ലാതെ ദൃതി കൂട്ടുന്നത് പോലെ.....

കൂട്ടാളികളെയും വിളിച്ചു ദൃതിയിൽ അവിടെ നിന്നും വാഹനങ്ങളിൽ കയറി പുറത്തേക്ക് നീങ്ങുന്നവനെ കണ്ടതും സേവിയുടെ കണ്ണുകൾ സംശയത്തോടെ അലക്സിയിലേക്ക് നീണ്ടു.....

ചെറിയൊരു ചിരിയോടെ നോഹയുടെ തോളിൽ കൈകൾ ചേർത്ത് പിടിച്ചു നിൽക്കുന്നവൻ....
അവിടെ നടന്നതെല്ലാം ആസ്വദിക്കുന്നത് പോലെ.....

എന്നാൽ താൻ ഒന്നും അറിഞ്ഞില്ലെന്നൊരു ഭാവവും.....

ഡേവിഡ്നു ഇപ്പോൾ ഒരു ഭയം തോന്നിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ അലക്സിയുടെ പ്രവർത്തികൾ തന്നെ ആണ്......

ആ കാര്യത്തിൽ സേവിക്ക് സംശയം ഒന്നും ഉണ്ടായിരുന്നില്ല....
ഡെവിഡിനെ പോലൊരുവൻ അലക്സിയുടെ മുന്നിൽ വെറും നിസാരക്കാരൻ ആണ്.....

പക്ഷെ... പ്രശ്നം അതൊന്നുമല്ല.....
ഒരു തരത്തിൽ അലക്സി സഹായിക്കുകയായിരുന്നെങ്കിലും പപ്പ ഇതിൽ എങ്ങനെ പ്രതികരിക്കും.....

സേവി ചെറിയൊരു ടെൻഷനോടെ തനിക്ക് അരികിൽ നിൽക്കുന്നയാളെ നോക്കി... യാസറിന്റെ കണ്ണുകളും അലക്സിയിൽ തന്നെ ആയിരുന്നു.....

ഇതുവരെ നടന്നതിൽ നിന്നും പലതും അയാളും മനസിലാക്കിയെടുത്തു കഴിഞ്ഞിരുന്നു.....

തന്റെ മുറ്റതായി വന്നു നിൽക്കുന്നവനെ കാണെ യാസറിന്റെ കണ്ണുകൾ ചുരുങ്ങി... മുഖത്ത് ഇഷ്ടക്കേട് നിറഞ്ഞു.....

അലക്സിയാകട്ടെ എല്ലാം വ്യക്തമായി കണ്ടെങ്കിൽ കൂടിയും ഒന്നും ഗൗനിച്ചതേയില്ല.....

എല്ലാവരെയും ഒന്ന് നോക്കി കൊണ്ടവൻ തന്റെ താമസ സ്ഥലത്തേക്ക് പോകാനായി തിരിഞ്ഞതും....

" അവിടെ നിൽക്ക്.... "

പിന്നിൽ നിന്നും ഉയർന്ന യാസറിന്റെ ശബ്ദം....
അവനൊരു സംശയത്തോടെ പിന്നിലേക്ക് തിരിഞ്ഞു.... നോഹ ചെറിയൊരു ഭയത്തോടെ അലക്സിയുടെ പിന്നിലേക്കും.....

കൂടെ കൊണ്ട് പോയതും വഴി പറഞ്ഞു കൊടുത്തതും താൻ ആണെന്ന് അറിഞ്ഞാൽ നല്ലത് കിട്ടുമെന്ന് അവനറിയാം...

യാസർ കാണാതെ അലക്സിയുടെ പിന്നിൽ അവൻ പതുങ്ങി നിന്നതും അയാൾ അവർക്ക് മുന്നിൽ എത്തിയിരുന്നു.....

" ഇത് പിടിക്ക്.... "

ഡേവിഡ്  കൈകളിൽ ഏൽപ്പിച്ച നോട്ടു കെട്ടുകൾ തന്റെ മുന്നിലേക്ക് നീട്ടി നിൽക്കുന്നയാൾ....
അലക്സിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു.....

" ഇതെന്തിനാ എനിക്ക്.... "

സംശയത്തോടെ അവൻ ചോദിച്ചതും യാസർ തന്റെ കൈകളിൽ ഇരുന്ന ക്യാഷ് ബലമായി തന്നെ അലക്സിയുടെ കൈകളിൽ വെച്ചേൽപ്പിച്ചു.....

" നീ ഇത്രയും വലിയൊരു ഉപകാരം ചെയ്തു തന്നില്ലേ... അതിന് പകരമായി കൂട്ടിയാൽ മതി... ഇത് വാങ്ങി എത്രയും വേഗം ഇവിടെ നിന്നും പോകാൻ നോക്ക്...
വളരെ സമാധാന പരമായി കഴിഞ്ഞു പോകുന്ന കുടുംബം ആണ് എന്റേത്... അവിടെ നിന്നെ പോലെ കൊല്ലും കൊലയും മാത്രം ശീലിച്ചു പോയവന്റെ സാമീപ്യം ഞാൻ ആഗ്രഹിക്കുന്നില്ല....
നിന്റെ കൂട്ടത്തിൽ ചേർന്ന് ഇവനും അത്പോലെ വഴി തെറ്റുന്നത് കാണാൻ എനിക്ക് വയ്യ... അത്കൊണ്ട് എത്രയും വേഗം.. എവിടേക്ക് ആണെന്ന് വെച്ചാൽ ഇറങ്ങിക്കോണം..... "

ദേഷ്യത്തോടെ വിളിച്ചു കൂവിയാൾ... അലക്സിയുടെ പിന്നിൽ പതുങ്ങി നിന്ന നോഹയെയും തനിക്ക് അരികിലേക്ക് വലിച്ചു തീർത്തു....

സേവിയും ഹന്നയും വല്ലാതൊരു അവസ്ഥയിൽ നിന്ന് പോയപ്പോൾ അലക്സിയുടെ കണ്ണുകൾ തന്റെ കൈകളിൽ തന്നെ ആയിരുന്നു....

യാസർ അവന്റെ കൈകളിൽ വെച്ച് കൊടുത്ത നോട്ടു കെട്ടുകളിൽ....
വല്ലാതൊരു ദേഷ്യം തോന്നിപോയവന്........

" പൈസക്ക് വേണ്ടി എന്തും ചെയ്യുന്നൊരുത്തൻ ആണ് ഞാനെന്ന് തോന്നുന്നുണ്ടോ.....? "

കൈകളിലേക്ക് തന്നെ നോട്ടമെയ്തു കൊണ്ടാണവൻ ചോദിച്ചത്... സ്വയമേ ചോദിക്കുന്നത് പോൽ.....

ഉടൻ തന്നെ യാസറിന്റെ മറുപടിയും വന്നിരുന്നു.....

" അവരും നീയും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല... അവർ പൈസക്ക് വേണ്ടി ആരെയും കൊല്ലും.. തല്ലും... നീയും അങ്ങനെ തന്നെ... വീടും വീട്ടുകാരെയും ഉപേക്ഷിച്ചു ഇറങ്ങി പോയവനല്ലേ... ഞങ്ങളെ മറന്നു കൊണ്ട് നീ തിരഞ്ഞെടുത്ത ജോലിയല്ലേ... രണ്ടിലും ഒരു വിത്യാസവുമില്ല...നിന്നെ പോലെയൊരുവനെ ഈ വീട്ടിൽ ആവശ്യമില്ല... ഇവിടെ എനിക്ക് വേണ്ടത് സമാധാനം ആണ്... അത് ഇല്ലാതാക്കരുത്.... "

ഉള്ളിൽ തികട്ടി വന്ന പുച്ഛത്തോടെ അയാൾ അലക്സിയെ നോക്കി....
അവനിലും ദേഷ്യം നിറഞ്ഞിരുന്നു.....

യാസറിന്റെ ഓരോ വാക്കുകളും അവനെ വല്ലാതെ വേദനിപ്പിച്ചു... അതിലേറെ ദേഷ്യവും വാശിയും തോന്നിപ്പിച്ചു....

താൻ തെറ്റ് ചെയ്തിട്ടുണ്ട്... അച്ഛനെയും അമ്മയെയും ജീവിതത്തെയും ഉപേക്ഷിച്ചു ഇറങ്ങി പോയിട്ടുണ്ട്.... പക്ഷെ.....

യാസർ തന്നെ ഉപമിച്ച വാക്കുകൾ... കാശിനു വേണ്ടി എന്തും ചെയ്യുന്ന വെറും മോശപ്പെട്ട ആളുകളുമായി ചേർത്ത് പറഞ്ഞ വാക്കുകൾ..

അത് മാത്രം അവന് സഹിക്കാനാവുന്നതായിരുന്നില്ല.....

കയ്യിലിരുന്ന നോട്ടുകൾ ചുരുട്ടി കൊണ്ടവൻ ചെറിയൊരു പരിഹാസത്തോടെ അയാളെ നോക്കി.....

" ഇവിടെ സമാധാനം ആയിരുന്നോ.... ഇതുവരെയും ഗുണ്ടകളുടെ ഭീഷണിയിൽ കഴിച്ചു കൂട്ടിയപ്പോൾ നിങ്ങൾക്ക് സമാധാനം ഉണ്ടായിരുന്നോ.....? "

അവന്റെ വാക്കുകളിൽ പുച്ഛം നിറഞ്ഞു നിന്നു.... യാസറിൽ ദേഷ്യവും.....

" അതെന്റെ കുടുംബ കാര്യം... അതിൽ ഇടപെടാൻ നീയരാണ്......"

" ഞാൻ നിങ്ങളുടെ മകനാണ് പപ്പാ..... "

തനിക്ക് നേരെ ശബ്ദം ഉയർത്തുന്നവർക്കായി മറുപടി കൊടുക്കുമ്പോൾ അവന്റെയും ശബ്ദം ഉയർന്നിരുന്നു....

അതേ ദേഷ്യത്തോടെ.... അതേ വാശിയോടെ.....

എന്നാൽ ആ മറുപടി കേട്ട് നിൽക്കുന്നവനിൽ തീർത്തത് പരിഹാസം ആയിരുന്നെന്ന് മാത്രം.....

" വീടും കുടുംബവും ഉപേക്ഷിച്ചു പോയവന് എപ്പോൾ മുതലാണ് ഇങ്ങനെയൊരു ചിന്ത തുടങ്ങിയത്....
ഞാൻ നിന്നോട് പല തവണ പറഞ്ഞു കഴിഞ്ഞു അലക്സി.... നിന്നെ പോലെയൊരു മകനെ എനിക്ക് ആവശ്യം ഇല്ല.... എനിക്കൊരു മകൻ ഉണ്ടായിരുന്നു... അവൻ മരിച്ചുവെന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം....

പഴയ സെന്റിമെന്റ്സും ബന്ധവും പറഞ്ഞു ഇവിടെ നിൽക്കാമെന്ന് നീ കരുതേണ്ട...ഇന്നൊരു ദിവസം നിനക്ക് സമയം ഉണ്ട്.....നാളെ നേരം പുലരുമ്പോൾ നീ ഇവിടെ ഉണ്ടാവരുത്......."

അലക്സിയെ ഒന്ന് നോക്കി കൊണ്ടയാൾ നോഹയുടെ കൈകൾ പിടിച്ചു തിരിഞ്ഞു നടന്നു....
അലക്സിയെ തിരിഞ്ഞു നോക്കി കൊണ്ട് നോഹയും....

ഹന്നയും സേവിയും ആശയ കുഴപ്പത്തിൽ ആയിരുന്നു....
എന്നാൽ....

" ഒന്ന് നിന്നെ..... "

വീടിനു ഉമ്മറത്തേക്ക് കടക്കുന്നതിനു മുന്നേ പിന്നിൽ നിന്നുയർന്ന വിളി....
സംശയത്തോടെ തിരിഞ്ഞു നോക്കിയതും തനിക്ക് നേരെ നടന്ന് വരുന്നവനെ കണ്ട് യാസറിന്റെ നെറ്റി ചുളിഞ്ഞു....

ബാക്കിയുള്ളവരും അതേ സംശയത്തോടെ അലക്സിയെ നോക്കി നിന്നു....

നേരായ സംസാരത്തിനുള്ള വരവല്ലെന്ന് ഉറപ്പ്.... എന്ത് ചെയ്യണമെന്നൊരു ചിന്തയോടെ സേവി നിന്ന് പോയതും അലക്സി യാസറിന്റെ മുന്നിൽ വന്നു നിന്നിരുന്നു.....

തന്റെ കയ്യിലിരുന്ന നോട്ടു കെട്ടുകൾ അവൻ അലക്സിയുടെ കൈകളിൽ വെച്ച് കൊടുത്തു......

" ഞാൻ തെറ്റ് ചെയ്തിട്ടുണ്ട്... അതിനുള്ള ശിക്ഷ ഏറ്റു വാങ്ങാനും തയ്യാറാണ്... എന്ന് കരുതി എന്നെ അപമാനിച്ചു സംസാരിക്കുന്നത് ആരായാലും ഞാൻ കേട്ട് നിൽക്കില്ല....

ഒന്ന് പറഞ്ഞു നിർത്തി കൊണ്ടവൻ തനിക്ക് മുന്നിൽ നിൽക്കുന്നവരെ നോക്കി.... ശേഷം യാസറിനെയും.....

"പപ്പ പറഞ്ഞതൊക്കെ ശരിയാണ്... ഞാൻ ഒരുപാട് പേരെ കൊന്നിട്ടുണ്ട്... ഇനിയും കൊല്ലും... ഒരു കുറ്റബോധവും ഇല്ല... കാരണം എന്റെ കൈകൾ കൊണ്ട് ഒരു നിരപരാധിയുടെയും ജീവൻ എടുത്തിട്ടില്ലെന്ന് ഉറപ്പോടെ പറയാനുള്ള ചങ്കൂറ്റം എനിക്കുണ്ട്.... അലക്സി കൊന്നവരൊക്കെ മരിക്കേണ്ടവർ തന്നെ ആയിരുന്നു.... ജീവനെടുക്കണമെന്ന് ആരൊക്കെയോ ആഗ്രഹിച്ചിരുന്നവർ തന്നെ ആയിരുന്നു.....
അത്കൊണ്ട് തന്നെ ഈ ക്യാഷിന്റെ ആവശ്യവും എനിക്കില്ല... ഇങ്ങനെയൊരു ക്യാഷ് കൊണ്ട് ജീവിക്കേണ്ട ഗതികേട് എനിക്കില്ല.....
പപ്പയുടെ കയ്യിൽ തന്നെ ഇരിക്കട്ടെ......"

ചെറു ചിരിയോടെ ആണവൻ പറഞ്ഞത്... എന്നാൽ വാക്കുകളിൽ നിറഞ്ഞു നിന്നത് മുഴുവൻ വാശിയും....

യാസറിനെ ഒന്ന് നോക്കി കൊണ്ടവൻ ദേഷ്യത്തിൽ തിരികെ നടന്നു....
ഒരു നിമിഷം അവൻ വെച്ച് തന്ന പണത്തിലേക്ക് നോക്കി നിന്ന് പോയെങ്കിലും അയാളും അതിലേറെ ദേഷ്യത്തോടെ ഉള്ളിലേക്ക് നടന്നു....

ബാക്കിയായത് എല്ലാത്തിനും കാഴ്ചക്കാരായി നിന്ന് പോയ നോഹയും സേവിയും ഹന്നയും മാത്രം.....

" രണ്ട് പേരെയും മെരുക്കിയെടുക്കാൻ നമ്മളിനി എന്ത് ചെയ്യും സേവിച്ചായാ.... "

രണ്ട് പേരും പോയ വഴിയേ മാറി മാറി നോക്കി നിന്നവൻ ചെറു നെടുവീർപ്പോടെ സേവിയെ നോക്കി...

സേവിയുടെ ഉള്ളിലെ ചിന്തകളും അത് തന്നെ ആയിരുന്നു... അവനൊരു വല്ലയിമയോടെ ഹന്നയിലേക്ക് നോട്ടമെയ്തു....

നിസ്സഹായത നിറഞ്ഞൊരു ഭാവവുമായി ഇരിക്കുന്നവൾ.... അവരിലും അതേ ചിന്തകൾ തന്നെ....

ഇരുവരെയും ഒരുമിപ്പിക്കണം... തനിക്കും വേദനയുണ്ട്... ദേഷ്യവും പരിഭവവും ഉണ്ട്... പക്ഷെ... എത്രയെന്നു പറഞ്ഞാലും സ്വന്തം മകനെ തള്ളി കളയാൻ ഒരമ്മയ്ക്ക് ആവില്ല....

അലക്സിയെ തിരികെ വേണമെന്ന് അവർ അത്രയേറെ ആഗ്രഹിക്കുന്നുണ്ട്.... പക്ഷെ എങ്ങനെ....

പപ്പയും മകനും ഒരിക്കലും ചേരില്ല....
രണ്ട് പേരിലും ഒരേ വാശി .... ഒരേ ദേഷ്യം.....
വിട്ടു വീഴ്ചയ്ക്ക് രണ്ട് പേരും തയ്യാറല്ല..

ഇപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി പോകാൻ ഓർഡർ ഇട്ടിരിക്കുകയാണ്... ആ വാശിയിൽ അലക്സി അതേ പടി പ്രവർത്തിച്ചാൽ...

എന്ത് ചെയ്യും....?

അവരൊരു ചോദ്യ ഭാവത്തോടെ സേവിയെ നോക്കി....

എന്തെങ്കിലും ഉടനെ ചെയ്തേ പറ്റൂ... ഇതിനെ നിസാരമാക്കി കളയരുത്.....

സേവി മനസിൽ പലതും കണക്ക് കൂട്ടിയിരുന്നു... സമാധാനിപ്പിക്കാൻ എന്നോണം അവൻ ഹന്നയുടെ കൈകളിൽ തന്റെ കൈകൾ കോർത്തു പിടിച്ചു.......

............................................................................

" Sir.... "

വൈകുന്നേരം 5.00 യോട് അടുത്ത സമയം.. തന്റെ ഓഫീസ് ക്യാബിൻ ഡോറിനടുത്തു നിന്നും അഭിയുടെ ശബ്ദം കാതിൽ പതിഞ്ഞതും റൂണി മുന്നിലെ സിസ്റ്റത്തിൽ നിന്നും കണ്ണുകൾ ഉയർത്തി അവനെ നോക്കി......

വെളിയിൽ നിന്ന് തല മാത്രം ഉള്ളിലേക്ക് കടത്തി അനുവാദത്തതിനായി കാത്തു നിൽക്കുന്നവൻ.....

" Come in.... "

അഭിയെ അവൻ അകത്തേക്ക് ക്ഷണിച്ചു...
റൂണിയുടെ അനുവാദം കിട്ടിയതും അവൻ ഉള്ളിലേക്കായി കടന്നിരുന്നു....

തന്റെ കൈകളിൽ ഉണ്ടായിരുന്ന ഒരു കൂട്ടം ഡോക്യൂമെന്റസ് അവൻ ടേബിളിന് മുകളിൽ വെച്ചു........

" Sir... ഫയൽസ്.... "

അവനൊരു മറുപടിക്കായി റൂണിയെ നോക്കി....

രണ്ട് ദിവസത്തെ വർക്കുകളുടെ ഡീറ്റെയിൽസ് ആണ്....
കേസും വഴക്കുകളും എല്ലാം ഒതുക്കി തീർത്തു കമ്പനി re ഓപ്പൺ ചെയ്തിട്ടു ദിവസങ്ങൾ ആവുന്നതേയുള്ളൂ....

കുറച്ചു ദിവസത്തെ ലീവിന് ശേഷം അഭി ഇന്നാണ് കമ്പനിയിൽ തിരികെ ജോയിൻ ചെയ്യുന്നത്... റൂണിയും അങ്ങനെ തന്നെ.....

ഹോസ്പിറ്റൽ വാസം കഴിഞ്ഞു റസ്റ്റ്‌ പറഞ്ഞിട്ടുണ്ടെങ്കിലും അതിന് നിൽക്കാതെ അവനും കമ്പനിയിൽ വന്നിട്ടുണ്ട്.....

വീട്ടിൽ ഇരുന്നാൽ ജെന്നിയെ സഹിക്കണം... അതിൽ നിന്നും രക്ഷപെടാനുള്ള ഏക വഴി കമ്പനിയും അവിടുത്തെ നഷ്ട കണക്കുകളും മാത്രം.....

" എല്ലാം ലോക്കറിൽ വെയ്ക്ക്... "

തന്റെ ഡ്രോയറിൽ നിന്നും ചാവി എടുത്തു അഭിയുടെ കൈകളിൽ ഏൽപ്പിച്ചു കൊണ്ടവൻ പറഞ്ഞു....
അതനുസരിച്ചു ചാവി വാങ്ങിയവൻ ഓഫീസ് റൂമിനരികിലുള്ള സ്റ്റോർ റൂമിലെ ലോക്കറിൽ ഫയലുകൾ അടുക്കി വെച്ചു....

ഇന്നത്തെ കമ്പനി വർക്കിംഗ്‌ ടൈം അവസാനിച്ചിരിക്കുന്നു.... ഓവർ duty ഏൽപ്പിക്കപ്പെട്ട രണ്ട് മൂന്ന് പേര് ഒഴികെ ബാക്കി സ്റ്റാഫുകൾ എല്ലാം തന്നെ പോയി തുടങ്ങിയിരുന്നു...........

അഭി വേഗം തന്നെ സ്റ്റോർ റൂം പൂട്ടി ചാവിയുമായി ഇറങ്ങി... തിരികെ ക്യാബിനിൽ എത്തുമ്പോൾ റൂണിയും വീട്ടിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു......

" Sir... ഞാൻ ഹെല്പ് ചെയ്യാം.... "

വയറിലെ മുറിവിൽ പൂർണമായും ഭേദം വരാത്തത് കൊണ്ട് തന്നെ ചെറിയൊരു ബുദ്ധിമുട്ട് റൂണിയിൽ എപ്പോഴും ഉണ്ട്..

ചെയറിൽ നിന്നും എഴുന്നേൽക്കാനായി കുറച്ചധികം കഷ്ടപ്പെടുന്നവനെ കണ്ടതും അഭി അവനരികിലായി ഓടിയെത്തി...
സഹായിക്കാനായി നോക്കിയെങ്കിലും റൂണി അതിന് സമ്മതിച്ചതുമില്ല.....

" It's okay അഭി... എനിക്ക് തനിയെ ചെയ്യാവുന്നതേയുള്ളൂ..... "

അഭിയെ മാറ്റി നിർത്തി കൊണ്ടവൻ പതിയെ കൈകൾ ചെയറിൽ കുത്തി എഴുന്നേറ്റു...
ചെറിയൊരു വേദന തോന്നിയെങ്കിലും അവൻ അതിനെ സരമാക്കിയില്ല....

" അഭീ...,നാളെ നീ കുറച്ചു നേരത്തെ വരണം... രാവിലെ സ്റ്റാഫ്‌ മീറ്റിംഗ് അറേൻജ് ചെയ്യണം... കുറച്ചു കാര്യങ്ങൾ തീരുമാനിക്കാനുണ്ട്..... "

ചെയറിൽ വിടർത്തിയിരുന്ന തന്റെ കോട്ടും എടുത്തു വെളിയിലേക്ക് കടക്കുന്നതിനു മുന്നേ അവൻ അഭിയെ പ്രത്യേകം ഓർമിപ്പിക്കുന്നത് പോൽ ഉണർത്തി.....

" Okay Sir.... "

ഉടൻ തന്നെ അഭി മറുപടിയും കൊടുത്തിരുന്നു... അത് കേൾക്കെ ചെറുതായി ഒന്ന് മൂളി കൊണ്ട് വെളിയിലേക്ക് നടക്കുന്ന തന്റെ ബോസ്സിനെ കാണെ ചാവി ഡ്രോയറിൽ തന്നെ തിരികെ വെച്ച് കൊണ്ട് അഭിയും അവനൊപ്പം ദൃതിയിൽ പുറത്തിറങ്ങി.....

ഇരുവരും ഒരുമിച്ചാണ് വെളിയിലേക്ക് നടന്നത്... റൂണി അഭിയെ ശ്രദ്ധിച്ചിരുന്നില്ല... എങ്കിലും ബുദ്ധിമുട്ടി നടക്കുന്നവനെ കാണെ അഭിയുടെ കൈകൾ റൂണിയുടെ ദേഹത്തു ഒരു കരുതലിനെന്ന പോൽ അവൻ തൊട്ട് വെച്ചിരുന്നു.....

" ശിവയുടെ പിണക്കം മാറിയോ...? "

ലിഫ്റ്റ് ഇറങ്ങി താഴെ ഫ്ലോറിൽ എത്തിയതും വെളിയിലേക്ക് നടക്കുന്നതിനിടെ റൂണിയുടെ ചോദ്യം കേട്ടതും അഭിയുടെ മുഖം വാടി.......

" ഇല്ല.... "

അൽപ്പം നിരാശയോടെ തന്നെ ആയിരുന്നു അവന്റെ മറുപടി....
ശിവയുടെ പിണക്കം ഇനിയും അവസാനിച്ചിട്ടില്ല.....
ഇന്നലെ രാത്രി മുതൽ ഈ നേരം വരെയും ഒന്നും തന്നെ സംസാരിച്ചിട്ടില്ല.... തന്റെ കാൾ അറ്റൻഡ് ചെയ്യുകയോ തിരിച്ചു വിളിക്കുകയോ ചെയ്തിട്ടില്ല............

ദേഷ്യം ആണ്.... താൻ വേദനിപ്പിച്ചതിന്റെ വാശി.....
പക്ഷെ... ഇത്രയും വേണോ.... അവന്റെ സന്തോഷത്തിനു വേണ്ടി തന്നെയല്ലേ... സർപ്രൈസ് ആയി തയ്യാറാക്കിയതല്ലേ.....

സ്വയം ന്യായീകരിച്ചു കൊണ്ടവൻ പരിഭവത്താൽ മുഖം വീർപ്പിച്ചു....

ചെയ്തത് തെറ്റെന്നു അറിയാം... എങ്കിലും സ്വയം സമ്മതിച്ചു കൊടുക്കാനുള്ള കുഞ്ഞ് മടി... ശിവയോടുള്ള പിണക്കവും.......

റൂണിയോട് പറഞ്ഞതിലുപരി പലതും അവൻ പതിയെ പിറുപിറുത്തു കൊണ്ടിരുന്നു....

റൂണിയും പിന്നീടൊന്നും ചോദിച്ചതേയില്ല... കാറിനു അരികിൽ എത്തുന്നത് വരെയും അവർ നിശബ്ദരായിരുന്നു......

ഒടുവിൽ ഓഫീസിനു മുന്നിലായി നിർത്തിയിരുന്ന തന്റെ കാറിനു അരികിൽ എത്തിയതും റൂണി അഭിയുടെ നേരെ തിരിഞ്ഞു.....

" Thanks അഭി..., പിന്നെ ഞാൻ പറഞ്ഞത് മറക്കേണ്ട... നാളെ നേരത്തെ വരണം... ഞാൻ വന്നയുടനെ മീറ്റിംഗ് സ്റ്റാർട്ട്‌ ചെയ്യുന്ന രീതിയിൽ എല്ലാവരും കോൺഫറൻസ് ഹാളിൽ എത്തിയിരിക്കണം..... "

" Ok sir.... "

അഭിയുടെ മറുപടി കിട്ടിയതിനു ശേഷം ആണ് റൂണി കാറിൽ കയറിയതും... ഡ്രൈവരുടെ സഹായത്തോടെ അവിടെ നിന്നും നീങ്ങുന്നതിനു മുന്നേ അവനൊന്നു കൂടെ അഭിയെ നോക്കി......

" ശിവയുടെ കാര്യം ഓർത്തു വിഷമിക്കേണ്ട... അവന് നിന്നോട് ദേഷ്യമൊന്നുമില്ല....ചെറിയൊരു പിണക്കം.. അതങ്ങു മാറിക്കോളും.... "

തന്നെ നോക്കി ചെറു ചിരിയോടെ പറയുന്നവൻ....
അത് കേൾക്കെ അഭിയുടെ ചുണ്ടിലും ചെറു ചിരി വിടർന്നു... തനിക്ക് നേരെ കൈ വീശി മുന്നോട്ട് നീങ്ങുന്നവന് തിരികെ കൈ വീശി യാത്ര പറഞ്ഞു കൊണ്ടവൻ തിരിഞ്ഞു നടന്നു......

അച്ഛനും അമ്മയും പറഞ്ഞത് കൊണ്ടും ശിവയുമായി പിണങ്ങിയിരിക്കുന്നത് കൊണ്ടും കൂട്ടുകാരുടെ ഒപ്പം ആണ് താമസം.....
അത്കൊണ്ട് തന്നെ തിരികെ മടങ്ങുന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെ.....

ബൈക്ക് പണി മുടക്കി ഇരിക്കുന്നത് കൊണ്ട് രാവിലെ മെട്രോ പിടിച്ചാണ് ഓഫീസിൽ എത്തിയത്.....
തിരികെ പോകേണ്ടതും അങ്ങനെ തന്നെ.....

നേരം വൈകിയാൽ അതിനനുസരിച്ചുള്ള ബുദ്ധിമുട്ടുകൾ വേറെ.....
വേഗം തന്നെ സ്റ്റേഷനിൽ എത്തണം.....

തന്റെ ബാഗും സാധനങ്ങളും എടുത്തു അവൻ വേഗം തന്നെ വെളിയിലേക്ക് നടന്നു......

ഓഫീസിൽ നിന്നും 5 മിനിറ്റ് ദൂരം ഉണ്ട് മെട്രോ സ്റ്റേഷനിലേക്ക്...
ഓഫീസിന്റെ ഗേറ്റ് കടന്നു വെളിയിൽ ഇറങ്ങിയവൻ തന്റെ വാച്ചിൽ ടൈം നോക്കി...

ട്രെയിൻ വരാൻ ഏകദേശം പത്തു മിനിറ്റുകൾ മാത്രം ബാക്കി.....

എന്റെ ദൈവമേ... ലേറ്റ് ആവരുതേ.....

അൽപ്പം ടെൻഷനോടെ അഭി ദൃതിയിൽ മുന്നോട്ട് നടന്നതും..... തൊട്ട് മുന്നിലായി വലിയ ശബ്ദത്തിൽ കൊണ്ട് വന്നു നിർത്തിയ ബുള്ളെറ്റ്.....

പെട്ടെന്ന് ആയത് കൊണ്ട് തന്നെ അഭി നന്നായി പേടിച്ചു പോയിരുന്നു....
ഞെട്ടലോടെ പിന്നിലേക്ക് നീങ്ങിയവൻ നെഞ്ചിൽ കൈ വെച്ച് കൊണ്ട് മുന്നിലേക്ക് നോക്കി......

" എവിടെ നോക്കിയാണെടോ വണ്ടി കൊണ്ട് പോകുന്നത്.... "

ശക്തിയിൽ മിടിച്ചു പോയ നെഞ്ചിൽ കൈ ചേർത്ത് കൊണ്ടവൻ ദേഷ്യത്തോടെ ശബ്ദമുയർത്തി കൊണ്ട് മുന്നോട്ട് നോക്കിയതും...

തലയിലെ ഹെൽമെറ്റ്‌ എടുത്തു മാറ്റി തനിക്ക് നേരെ നോട്ടമെയ്തു നിൽക്കുന്നവനെ കാണെ അഭിയുടെ കണ്ണുകൾ വിടർന്നു....

" ശിവ....!!

അവനൊരു അമ്പരപ്പോടെ വിശ്വസിക്കാനാവാതെ തനിക്ക് മുന്നിൽ നിൽക്കുന്നവനെ നോക്കി.....

ഇരു കൈകളും മാറിൽ പിണച്ചു കെട്ടി ഇരിക്കുന്നവൻ... മുഖത്ത് ഗൗരവം തന്നെ ആണ്... അവനിട്ടിരുന്ന യൂണിഫോം പോലും അഭി ആ നേരമാണ് ശ്രദ്ധിക്കുന്നതും.....

" Oh shit.... "

ആളറിയാതെ ദേഷ്യപ്പെട്ട് പോയി..... ഒന്ന് കിട്ടേണ്ടതായിരുന്നു എങ്കിലും.... പിണങ്ങിയിരിക്കുന്ന സമയം തന്നെ വേണ്ടായിരുന്നു അഭീ......

അബദ്ധം പറ്റിയത് പോൽ അവനൊന്നു സ്വയം നെറ്റിയിൽ ഇടിച്ചു നിന്ന് പോയതും......

" നീ എവിടെ നോക്കിയാണ് നടക്കുന്നത്... ഹോണടിക്കുന്നത് കേൾക്കാൻ ഉള്ള ചെവിയൊന്നും ഇല്ലേ.... "

ഗൗരവം നിറഞ്ഞ ശിവയുടെ ശബ്ദം കാതിൽ പതിഞ്ഞതും അഭി പതിയെ മുഖം ഉയർത്തി അവനെയൊന്ന് നോക്കി....

ഇരു കണ്ണും കൂർപ്പിച്ചു വെച്ചൊരു നോട്ടവുമായി നിൽക്കുന്നവൻ...

ഇവനൊന്നു ചിരിച്ചാൽ എന്താണ് അഹങ്കാരി.....

വീർപ്പിച്ചു വെച്ച മുഖവുമായി ഇരിക്കുന്നവനെ കാണെ അഭിയുടെ മുഖത്തും ഇഷ്ടക്കേട് നിറഞ്ഞിരുന്നു.....

" ഞാൻ കേട്ടൊന്നുമില്ല.... "

ശിവയെ നോക്കിയവൻ മെല്ലെ പിറുപിറുത്തു.............

" അതെന്തേ നിന്റെ ചെവി അടഞ്ഞു പോയോ... അതോ നീ ഈ ലോകത്തൊന്നുമില്ലേ..... "

വീണ്ടും അതിലേറെ ഗൗരവത്തോടെ വന്ന ചോദ്യം....
അഭിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു......

" ഞാൻ കേട്ടില്ല അത്ര തന്നെ.... ട്രെയിൻ പിടിക്കാൻ വേണ്ടി ഓടിയതാ.....

അയ്യോ.....!!

ശിവയോടായി മറുപടി പറഞ്ഞു തുടങ്ങിയതും അത് പൂർത്തിയാക്കാതെ പെട്ടന്ന് എന്തോ ഓർത്തെന്ന പോൽ അവൻ തന്റെ വാച്ചിൽ നോക്കി.....

സമയം 5.10...ട്രെയിൻ വരാൻ ഇനി വെറും അഞ്ചു മിനിറ്റുകൾ മാത്രം ആണ് ബാക്കി...ഇനിയും നിന്നാൽ താൻ ലേറ്റ് ആകുമെന്ന് ഉറപ്പ്....

" എനിക്ക് ടൈം ഇല്ല... ഇപ്പോൾ പോയില്ലെങ്കിൽ ഞാൻ വീണ്ടും ലേറ്റ് ആകും....ഇന്ന് ഞാൻ ബൈക്ക് ഒന്നും എടുത്തിട്ടില്ല... പോട്ടെ പിന്നെ കാണാം..... "

ശിവയ്ക്ക് നേരെ കൈകൾ വീശി കൊണ്ട് അവൻ മുന്നോട്ടുള്ള വഴിയേ തിരിഞ്ഞോടി......

ശിവ തനിയെ ആണ് വന്നത്....
തന്നെയും കൂടെ കൊണ്ട് പോകുമോ എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും.....

തിരികെ വരുന്ന മറുപടി No ആണെന്ന് അവന് ഉറപ്പാണ്... അത്കൊണ്ട് തന്നെ അഭി അവനോടായി തന്റെ ആവശ്യം ഒന്നും ചോദിച്ചില്ല.....

ശിവ അവനിൽ തന്നെ നോട്ടമെയ്തു നിന്നിരുന്നു.....
അതൊന്നും തന്നെ ശ്രദ്ധിക്കാതെ ദൃതിയിൽ പറഞ്ഞൊപ്പിച്ചു കൊണ്ട് സ്റ്റെപ്പുകൾ കയറി ബ്രിഡ്ജിന് അപ്പുറമുള്ള മെട്രോ സ്റ്റേഷനിലേക്ക് ഓടുന്നവനെ കണ്ടതും.....

അവനൊരു ദീർഘ നിശ്വാസത്തോടെ തലയൊന്ന് കുടഞ്ഞു.....

വൈകുന്നേരം സമയം ആണ്... ജോലി കഴിഞ്ഞു മടങ്ങുന്ന ആളുകളുടെ തിക്കും തിരക്കും ബഹളവും....

അതിനിടയിലൂടെ വരുന്നവരെയും പോകുന്നവരെയുമെല്ലാം തട്ടി മാറ്റി കൊണ്ട് അവൻ വേഗത്തിൽ മുന്നോട്ട് ഓടി.....

ട്രെയിൻ വരാൻ ഏതാനും നിമിഷങ്ങൾ മാത്രം ആണ് ബാക്കി.....
ബ്രിഡ്ജ് കടന്നു സ്റ്റെപ്പുകൾ ഓടിയിറങ്ങി പ്ലാറ്റ്ഫോമിലേക്ക് കടന്നതും നിർത്തിയിട്ടിരുന്ന ട്രെയിൻ അഭി കണ്ടിരുന്നു.....

അതിനുള്ളിലേക്ക് കയറുന്ന ആളുകളെയും.....

അഭി വേഗത്തിൽ തന്നെ അതിനരികിലേക്ക് ഓടി.... എന്നാൽ....

മുന്നിലുള്ളവരെ തട്ടി മാറ്റി അവൻ എത്തുന്നതിനു മുന്നേ തന്നെ ആളുകൾ കയറി കഴിഞ്ഞതും ട്രെയിൻ മുന്നോട്ട് നീങ്ങിയിരുന്നു.....

" ശ്യേ.... "

ഒരു നിമിഷം മുൻപ് എത്തിയിരുന്നെങ്കിൽ.. അവനൊരു നിരാശയോടെ തന്റെ കൺ മുന്നിൽ നിന്നും മറഞ്ഞു തുടങ്ങുന്നതിനെ നോക്കി നിന്നു....

അടുത്ത ട്രെയിൻ 30 മിനിറ്റുകൾക്ക് ശേഷം ആണ്....
അതുവരെയും കാത്തു നിൽക്കാൻ വയ്യ...

ക്യാബ് ബുക്ക് ചെയ്യുന്നത് തന്നെ നല്ലത്....

തോളിൽ നിന്നും ഉതിർന്നു വീണു തുടങ്ങിയ ബാഗ് നേരെയാക്കി കൊണ്ട് അവനൊരു മുഷിച്ചിലോടെ തിരികെ നടന്നു.....

തിരികെ സ്റ്റെപ്പുകൾ കയറി ബ്രിഡ്ജ് കടക്കുമ്പോൾ അവനിൽ വല്ലാത്ത ക്ഷീണം തോന്നിപോയിരുന്നു....

ഒരു ദിവസത്തെ ജോലി തിരക്കും മുഷിച്ചിലും ഉണ്ട്....അതിന് പുറമെ ദൃതിയിൽ ഓടിയതിന്റെയും.....

" എന്റെ ഭഗവാനെ എനിക്ക് മാത്രം എന്താണ് ഇങ്ങനെ...? ഒന്നും അങ്ങോട്ട് ശരിയാവുന്നില്ലല്ലോ..... "

ചെറിയൊരു കിതപ്പോടെ പിറുപിറുത്തു കൊണ്ട് അവൻ മുന്നോട്ട് നടന്നു....
മുന്നിലുള്ള വഴിയേ നീങ്ങി സ്റ്റെപ്പുകൾ ഇറങ്ങി താഴേക്ക് നടക്കുന്നതിനിടെ വഴിയരികിലേക്ക് കണ്ണുകൾ പോയതും...

മുന്നിലെ കാഴ്ച്ചയിൽ അഭിയുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു......

റോഡിനരികിലുള്ള തൂണിൽ ചാരി മുകളിലെ കോണിപടികളിലേക്ക് തന്നെ നോട്ടമെയ്തു നിൽക്കുന്നവൻ.....

അഭിക്ക് വല്ലാതൊരു അത്ഭുതം തോന്നിപോയി......

ശിവയുടെ ഭാവത്തിൽ നിന്ന് തന്നെ അവൻ പ്രതീക്ഷിച്ചിരുന്നത് പോലെ അഭിക്ക് തോന്നി.....

തനിക്ക് ട്രെയിൻ കിട്ടില്ലെന്ന്‌ ഇവന് അത്രയും ഉറപ്പായിരുന്നോ....?

സ്റ്റെപ്പുകൾ ഇറങ്ങി അവനരികിലേക്ക് നടന്നടുക്കവേ അഭി സ്വയം ചോദിച്ചു പോയി.....

ശിവയുടെ കണ്ണുകളും അവനിൽ തന്നെ തറഞ്ഞു നിന്നു....
അങ്ങോട്ട് ഓടിയ ആവേശം ഒന്നും തിരിച്ചു വരുന്നവനിൽ ഇല്ല....

ഇപ്പോൾ ഒടിഞ്ഞു തൂങ്ങി വീഴുമെന്ന പോലെ കാലുകൾ വലിച്ചു വെച്ച് നടന്നു വരുന്നവൻ.....
ഇതിലും മോശം ആയൊരു തിരിച്ചു വരവാണ് പ്രതീക്ഷിച്ചത്.... ഇങ്ങനെയെങ്കിലും തിരിച്ചു വന്നല്ലോ....

ഭാഗ്യം.....

ചുണ്ടിൽ പൊട്ടി വന്നൊരു ചിരിയെ തടഞ്ഞു നിർത്തി കൊണ്ടവൻ തനിക്ക് അരികിൽ വന്നു നിൽക്കുന്നവനെ നോക്കി....

" ചാടി തുള്ളി പോയിട്ട് എന്തായി... ട്രെയിൻ കിട്ടിയില്ലല്ലേ.... "

" ഇല്ല.... "

ശിവ ചോദിച്ചതും അവനൊരു നിരാശ ഭാവത്തിൽ തലയാട്ടി....വല്ലാതെ മടുത്തു പോയെന്ന് പറയുന്നത് പോലെ....

" എനിക്ക് അറിയാമായിരുന്നു നിനക്ക് കിട്ടില്ലെന്ന്‌..... "

" അതെങ്ങനെ.... "

അത്രമേൽ ഉറപ്പോടെ പറയുന്നവൻ... അഭി സംശയത്തോടെ ശിവയെ നോക്കി......

" നിനക്ക് വേണ്ടി കാത്തു നിൽക്കാൻ മെട്രോ എന്റെ തന്തയുടെ വകയൊന്നും അല്ലല്ലോ.... "

ചെറിയൊരു പുച്ഛത്തോടെ ശിവ പറയുന്നതൊക്കെ കേട്ടതും അഭിയുടെ മുഖമൊന്നു ചുളിഞ്ഞു പോയി.....

കണ്ടപ്പോൾ തുടങ്ങിയ പുച്ഛം ആണ്.... ഒരുമാതിരി കളിയാക്കി കൊണ്ടുള്ള സംസാരവും.... എല്ലാം മനഃപൂർവം ആണ്.... തന്നെ ദേഷ്യം പിടിപ്പിക്കാൻ... വെറുതെ ചൊറിഞ്ഞു നിൽക്കുന്നു......

"പിന്നെ എല്ലാവരുടെയും വീട്ടിന്നു കൊണ്ടന്ന് വെച്ചിട്ടാണല്ലോ ഓരോരുത്തരും ഓരോന്ന് ചെയ്യുന്നത്......"

ശിവ പറഞ്ഞത് തീരെ ഇഷ്ടപ്പെടാതെന്ന പോൽ അവനും പിറുപിറുത്തു.... അരികിൽ നിൽക്കുന്നവൻ കേൾക്കുന്ന രീതിയിൽ തന്നെ.....
എങ്കിലും ശിവ അതിന് മറുപടിയൊന്നും തന്നെ പറഞ്ഞില്ല....

അഭിയെ ഒന്ന് നോക്കി കൊണ്ടവൻ മുന്നോട്ട് നടന്നു.....

" ഹാ.. പോകുവാണോ....? "

തന്നിൽ നിന്നും ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുന്നവനെ കാണെ അഭിയൊന്ന് നോക്കി നിന്നു.....
സാധാരണ ഇങ്ങനെ അല്ല... ഒന്ന് പറഞ്ഞാൽ പത്തെണ്ണം തിരികെ വരും....

ദേഷ്യം ഉള്ള നേരമാണെങ്കിൽ പ്രത്യേകിച്ചും.... ഇതിപ്പോൾ എന്താണ് മിണ്ടാതെ......

ഒരു നിമിഷം തല ചൊറിഞ്ഞൊന്ന് ആലോചിച്ചതും അഭി അവന് പിന്നാലെ വേഗത്തിൽ നടന്നെത്തി.....

" എങ്കിൽ പിന്നെ തനിക്കൊന്നു പറഞ്ഞൂടായിരുന്നോ... ഞാൻ അവിടെ വരെ പോകില്ലായിരുന്നു... കുറച്ചു ഓടി കാല് പോയതല്ലാതെ ഒരു പ്രയോജനവും ഇല്ല... എന്നെ ഡ്രോപ്പ് ചെയ്യാമെന്നെങ്കിലും പറയാമായിരുന്നു.... "

ശിവയുടെ പിന്നാലെ നടന്നവൻ പിറുപിറുത്തു.... ഒന്നും തന്നെ മൈൻഡ് ചെയ്തില്ലെങ്കിലും അഭി അവസാനമായി പറഞ്ഞ വാക്കുകൾ കേട്ടതും ശിവ ഒന്ന് നിന്ന് കൊണ്ട് അവന് നേരെ തിരിഞ്ഞു.....

" നിന്റെ അഹങ്കാരം കുറച്ചു തീരട്ടെ എന്ന് കരുതി... ഇപ്പോൾ നല്ല സുഖമില്ലേ... അങ്ങനെ വേണം...."

"എന്തെങ്കിലും ഒന്ന് സംസാരിച്ചാൽ എതിരെ നിൽക്കുന്നയാൾക്ക് പറയാനുള്ളത് കൂടി കേൾക്കാൻ ഉള്ള മനസ് വേണം... ഇല്ലെങ്കിൽ ഇങ്ങനെ ഇരിക്കും അഹങ്കാരി.... "

വൈകുന്നേരം കണ്ട് സംസാരിച്ചു പ്രശ്നം പറഞ്ഞു തീർക്കാമെന്ന ചിന്തയോടെയാണ്  ഡ്യൂട്ടിയിൽ നിന്നും നേരത്തെ ഇറങ്ങിയത് തന്നെ.....

ദൃതി പിടിച്ചു ഓഫീസ് ടൈം കഴിയുന്നതിനു മുന്നേ കമ്പനിയുടെ മുന്നിൽ പാഞ്ഞു വന്നപ്പോഴോ ഒന്നും കേൾക്കാൻ നിൽക്കാതെ ഒരുത്തൻ മെട്രോ പിടിക്കാൻ ഓടിയേക്കുന്നു.....

തനിക്ക് മുന്നിൽ നിൽക്കുന്നവനെ കണ്ണ് കൂർപ്പിച്ചൊരു ഭാവത്തിൽ അടിമുടി നോക്കി.....

അപ്പോഴും ശിവ പറഞ്ഞതിന്റെ അർത്ഥം മനസിലാക്കാതെ കണ്ണ് മിഴിച്ചു നിൽക്കുന്നവൻ......

അത് അങ്ങനെയൊരു മന്ദബുദ്ധി.... അഭിയുടെ നിൽപ്പ് കാണെ ശിവ സ്വയം നെറ്റിയിൽ ഇടിച്ചു പോയി...

" നിൽക്കുന്ന നിൽപ് കണ്ടില്ലേ.... എന്തൊരു കോലം ആണെടാ ഇത്.... "

ചോദിക്കുന്നതിനൊപ്പം ശിവ അവനെ തല മുതൽ പാദം വരെ ഒന്ന് സ്കാൻ ചെയ്തു നോക്കി......

കമ്പനി യൂണിഫോം ആണ് ആളുടെ വേഷം... ഇൻസർട് ചെയ്തിരുന്ന ഷർട്ടിന്റെ പാതിയും വലിച്ചു പുറത്തിട്ടിരിക്കുന്നു...
കഴുത്തിൽ ചുറ്റിയിരുന്ന ടൈ അഴിച്ചു ഇട്ടിട്ടുണ്ട്....
ഒരു സൈഡിൽ മാത്രം തൂക്കിയിട്ടിരിക്കുന്ന ബാഗും അലങ്കോലം ആയി കിടക്കുന്ന മുടിയും..

രാവിലെ മുതൽ വൈകുന്നേരം വരെ എസിയുടെ ചുവട്ടിൽ... കറങ്ങുന്ന ചെയറിൽ ഇരുന്നു ജോലി ചെയ്യുന്നവന്റെ കോലം...

സ്കൂളിൽ പോയി സകല കുരുത്തക്കേടും കാണിച്ചു തിരികെ വീട്ടിൽ എത്തുന്ന കുട്ടികൾ പോലും ഇതിലും ഡീസന്റ് ആയിരിക്കും......

അടി മുടി നോക്കി വന്നതും ശിവയിൽ ദയനീയത നിറഞ്ഞു പോയി.......

അതെ സമയം അഭിയുടെ കണ്ണുകളും ശിവയേ അടിമുടി പകർത്തുന്ന തിരക്കിൽ ആയിരുന്നു......

പോലീസ് യൂണിഫോമിൽ തനിക്ക് മുന്നിൽ നിൽക്കുന്നവൻ....
ബോഡി നല്ല ഫിറ്റ്‌ ആയത് കൊണ്ട് തന്നെ അതെ അളവിൽ ദേഹത്തു കറക്റ്റ് ആയി ഫിറ്റ്‌ ചെയ്തു നിൽക്കുന്ന യൂണിഫോം....

ഒരു ചുളിവോ അഴുക്കോ പൊടിയോ ഒന്നും തന്നെ ഇല്ല... അതിലുപരി ശിവയ്ക്ക് ഏറ്റവും ചേരുന്ന വേഷം തന്നെ ആണ് അത്.....

മുഖത്തെ ഗൗരവവും അവന്റെ രീതിയും പെരുമാറ്റവും എല്ലാം പക്കാ പോലീസ് മാൻ തന്നെ.....

ഒന്നും പോരാത്തതിന് തെണ്ടിക്ക് ഒടുക്കത്തെ ലൂക്കും.....

ക്ലീൻ പെർഫെക്ട് ആയി തനിക്ക് മുന്നിൽ നിൽക്കുന്നവനെ അഭിയൊന്ന് മതി മറന്നു നോക്കി പോയി.....
എന്നാൽ ആ നോട്ടത്തിനും അതികം ആയുസ് ഒന്നും ഉണ്ടായിരുന്നില്ല.....

കൂടുതൽ കണ്ട് പിടുത്തങ്ങൾ നടത്തി വരുന്നതിനു മുന്നേ തന്നെ.....

" ഇനി ഇവിടെ എന്ത് കാണാൻ നിക്കാ.. നടക്ക് ഇങ്ങോട്ട്.... ചായ കുടിച്ചിട്ട് വീട്ടിൽ ആക്കി തരാം..... "

അരികിൽ നിന്നും ഉതിർന്ന ശിവയുടെ ശബ്ദം....
അഭി ചെറു ഞെട്ടലോടെ കണ്ണുകൾ ഉയർത്തി അവനെ നോക്കി....

ശിവ പറഞ്ഞതൊന്നും അവന് മനസിലായില്ല... ഒന്നും അവൻ കെട്ടില്ലെന്ന് തന്നെ വേണം പറയാൻ..

ഒന്ന് മാത്രം അവന് മനസിലായി... താൻ നോക്കി വെള്ളമിറക്കുന്ന സമയം അത്രയും ശിവ തന്നോട് എന്തൊക്കെയോ സംസാരിച്ചിട്ടുണ്ട്........

എന്തായിരിക്കും പറഞ്ഞത്.....

അവൻ സംശയത്തോടെ തല ചൊറിഞ്ഞു നിൽക്കെ തന്നെ ശിവയുടെ ശബ്ദം വീണ്ടും ഉയർന്നു.....

" വാ.. അഭീ... നിനക്ക് വിശക്കുന്നില്ലേ... നമുക്ക് ചായ കുടിച്ചിട്ട് പോകാം..... "

അഭിയുടെ തോളിൽ കിടന്ന ബാഗ് തന്റെ കയ്യിൽ എടുത്തു തിരിഞ്ഞു നടക്കുന്നതിനിടെ ആണ് അവൻ പറഞ്ഞത്.....

അഭിയുടെ കണ്ണൊന്നു വിടർന്നു പോയി.....

" ദൈവമേ ചായ വാങ്ങി തരാമെന്ന് തന്നെ അല്ലെ പറഞ്ഞത്... ഞാൻ കേട്ടത് മാറിപോയതൊന്നും അല്ലല്ലോ.... "

അഭിക്ക് വിശ്വസിക്കാൻ പ്രയാസം തോന്നിപോയി....

ഒരു ചായ കുടിക്കണമെന്ന് അവനേറെ ആഗ്രഹിച്ചിരുന്നു... അത്ര മേൽ ക്ഷീണം തോന്നുന്നുണ്ട്.... അപ്പോഴാണ് മനസ്സറിഞ്ഞത് പോൽ ശിവ അതേ ഓഫറുമായി വിളിക്കുന്നത്.....

അഭിയിൽ വല്ലാതൊരു സന്തോഷം നിറഞ്ഞു... അത്ര തന്നെ അത്ഭുതവും....
.

" അപ്പൊൾ ഇവന്റെ പിണക്കം ഒക്കെ മാറിയോ... എന്നോട് ദേഷ്യം ഒന്നുമില്ലേ... ചായ വാങ്ങി തരാമെന്ന് പറയുന്നു... എല്ലാം നേരെയായോ ഭഗവാനെ... പഴയത് പോലെ സ്നേഹിക്കില്ലെന്നൊക്കെ പറഞ്ഞതോ... ഇനി ഇതും അഭിനയം ആണോ.....? "

നൂറായിരം സംശയങ്ങൾ... തന്റെ ബാഗും തോളിൽ ഇട്ട് നടന്ന് നീങ്ങുന്നവനെ അവനൊരു സംശയത്തോടെ നോക്കി നിന്നെങ്കിലും....

തൊട്ടടുത്ത നിമിഷം അഭിയുടെ ചുണ്ടുകൾ വിടർന്നു.....

" ആ.. എന്തെങ്കിലും ആവട്ടെ... പിണക്കമൊക്കെ ഇനിയും പറഞ്ഞു തീർക്കാം... ചായ വാങ്ങി തരാമെന്ന് പറയാൻ തോന്നിയല്ലോ.... അത് തന്നെ വലിയ കാര്യം... മനസ് മാറുന്നതിനു മുൻപ് പോയി വാങ്ങി കുടിക്കട്ടെ..... "

" അതേ... എനിക്ക് ചായ മാത്രം പോരാ... എന്തെങ്കിലും കടിയും വേണം... നല്ല വിശപ്പുണ്ട്...... "

മുന്നിൽ നടന്ന് പോകുന്നവനോടായി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ട് അവൻ പിന്നാലെ ഓടി........

..................................................................................

കമ്പനിയിലെ ഒരു ദിവസത്തെ വർക്കുകൾ തീർന്നതും ആദിയുടെ കാർ നിരത്തിലൂടെ കുതിച്ചു പാഞ്ഞു.....
തന്റെ വീടിനെ ലക്ഷ്യം വെച്ചു കൊണ്ട്....

കുറച്ചു സമയങ്ങൾക്ക് ശേഷം....
William mansion എന്ന് എഴുതിയ പടു കൂറ്റൻ ഗേറ്റ് കടന്നു ഉള്ളിലേക്ക് കുതിച്ച വാഹനം മന്ഷന് മുന്നിലായി സ്റ്റോപ്പ്‌ ചെയ്തതും അതിൽ നിന്നും വെളിയിലിറങ്ങിയവൻ തന്റെ ബാഗുമായി അകത്തേക്ക് നടന്നു....

അവനെ കാത്തെന്ന പോൽ മെയ്ഡ്സ് വഴിയരികിൽ മെയ്ഡ്സ് നിന്നിരുന്നു... കയ്യിലുള്ള സാധനങ്ങൾ അവരെ ഏല്പിച്ചു കൊണ്ടവൻ ദൃതിയിൽ ഉള്ളിലേക്ക് കടന്നതും....

ആദിയെ വരവേറ്റത് നിർത്താതെ ചിരിച്ചു കൊണ്ടിരിക്കുന്നൊരു കുഞ്ഞ് ശബ്ദം ആണ്.... ഒപ്പം റെച്ചലിന്റെ പാട്ടും.....

തനിക്കായി ചെറുപ്പത്തിൽ എപ്പോഴും മമ്മ പാടി തന്നിരുന്ന പാട്ട്... അവന്റെ കണ്ണുകൾ കൂർത്തു.... റൂമിലേക്ക് പോകാനായി ഒരുങ്ങിയവൻ ഒന്ന് നിന്ന് കൊണ്ട് ശബ്ദം കെട്ടിടത്തേക്ക് നോക്കി....

ഹാളിലെ സോഫയിൽ അസ്രിയെ മടിയിൽ വെച്ചു ഇരിക്കുന്ന റേച്ചൽ.. ഒപ്പം പാടുന്നുമുണ്ട്... അതിനനുസരിച്ചു അസ്രിയുടെ വയറ്റിൽ മുഖം ഉരസുമ്പോഴാണ് അവനിൽ നിന്നും ചിരി ഉയരുന്നത്....

ചിരിയെന്ന് പറയാൻ കഴിയില്ല... തൊണ്ടയിൽ നിന്നും വരുന്ന cute giggle... റേച്ചൽ അത് കേൾക്കാനായി വീണ്ടും അവന്റെ വയറ്റിൽ മുഖം ഉരസി ചിരിപ്പിക്കുന്നു... അസ്രിയുടെ ചിരിക്കൊപ്പം അവരും ചേരുന്നുണ്ട്....

ഒരു നിമിഷം ആദി അവരെ തന്നെ നോക്കി നിന്ന് പോയി... ആ കാഴ്ച മുന്നിൽ കണ്ടതും ഒരുപാട് നാളുകൾക്കു മുൻപ് ഓർഫനേജിൽ വെച്ചു കഴിഞ്ഞു പോയ കാര്യങ്ങൾ ആണ് അവന് മുന്നിൽ തെളിഞ്ഞത്.....

അന്നും ഇത്പോലെ ആയിരുന്നു.. ലൂക്കയുടെ പ്രവർത്തികൾക്കൊപ്പം ഇത്പോലെ തന്നെ ചിരിച്ചു കൊണ്ടിരുന്ന കുഞ്ഞ്... അന്ന് താനും അത് ആസ്വധിച്ചിരുന്നു....

ഒരു നിമിഷം അന്നത്തെ ഓർമയിൽ ആദിയുടെ ചുണ്ടിൽ കുഞ്ഞൊരു പുഞ്ചിരി വിടർന്നുവെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ അത്രയേറെ ഇഷ്ടക്കേടും അവനിൽ നിറഞ്ഞു....

അവൻ വന്നത് പോലും അറിയാതെ അസ്രിയിൽ മാത്രം ശ്രദ്ധ കൊടുത്തിരിക്കുന്ന റേച്ചൽ.. ആ പ്രവർത്തി അവന് തീരെയും ഇഷ്ടം ആയില്ല....

എന്നും കമ്പനിയിൽ നിന്നും അവൻ വരുന്ന ടൈം റേച്ചൽ അവനെയും കാത്തു ഗാർഡനിൽ ഉണ്ടാകും... ഇല്ലെങ്കിൽ ഹാളിലെ സോഫയിൽ....

എത്ര വൈകിയാലും അവർ അവന് വേണ്ടി ക്ഷമയോടെ കാത്തിരിക്കും... വീട്ടിൽ എത്തുന്നത് വരെയും കാൾ ചെയ്തു വിവരം അറിയും.....

ഇന്ന് അങ്ങനെയൊന്നും തന്നെ ഉണ്ടായിട്ടില്ല...തന്നെ കാത്തിരുന്നില്ല... ഫോണിൽ വിളിച്ചു വിവരം തിരക്കിയില്ല....

ആദിയിൽ വല്ലാത്തൊരു ദേഷ്യം നിറഞ്ഞു... അതിലേറെ പരിഭവവും കുശുമ്പും.....
എല്ലാത്തിനും കാരണക്കാരൻ ആയി തന്റെ മമ്മയുടെ കൈകളിൽ കൊഞ്ചലോടെ ഇരിക്കുന്നവനെ അവനൊരു ഇഷ്ടക്കേടോടെ നോക്കി.....

" മമ്മാ..... "

തൊട്ടടുത്ത നിമിഷം ആദിയുടെ അലർച്ച മന്ഷനിൽ മുഴങ്ങി... പല ഭാഗങ്ങളിൽ നിന്ന സ്റ്റാഫുകൾ എല്ലാം നിമിഷ നേരം കൊണ്ട് ഹാളിൽ ഓടിയെത്തി.....
ഞെട്ടലോടെ തിരിഞ്ഞു നോക്കിയ റേച്ചൽ കാണുന്നതോ കലി തുള്ളി നിൽക്കുന്ന സ്വന്തം മകനെയും....

അവർ വെപ്രാളത്തോടെ സോഫയിൽ നിന്നും പിടഞ്ഞെഴുന്നേറ്റു.....

ആദിയുടെ ദേഷ്യത്തിന് കാരണം മനസിലാക്കിയവർ വേഗം തന്നെ അസ്രിയെ സ്റ്റാഫിന്റെ കൈകളിൽ കൊടുത്തു ഒളിപ്പിക്കാനൊരു ശ്രമം നടത്തിയെങ്കിലും...

ഇതിനോടകം തന്നെ അവൻ കണ്ട് കഴിഞ്ഞുവെന്ന് മനസിലായതോടെ വിളറിയൊരു ചിരിയോടെ ആ ശ്രമം ഉപേക്ഷിച്ചു....

എങ്കിലും അസ്രിയെ അടുത്ത് നിൽക്കുന്നവരുടെ കൈകളിൽ ഏൽപ്പിച്ചു കൊണ്ട് അവനരികിലേക്ക് അവർ വേഗത്തിൽ എത്തിച്ചേർന്നിരുന്നു....

" ആദി... നീ എപ്പോൾ വന്നു... എന്താ എന്നെ വിളിക്കാതിരുന്നത്... ഞാൻ കുറെ നേരമായി നിന്നെ.....

" കാത്തിരിക്കുവായിരുന്നു അല്ലെ.... "

ചെറിയൊരു പതർച്ചയോടെ പലതും തുടങ്ങിയവർ....
തിരികെ തറപ്പിച്ചൊരു നോട്ടത്തോടെ അവൻ മറു ചോദ്യം ഉന്നയിച്ചതും മറുപടി ഒന്നുമില്ലാതെ നിന്ന് പോയി.....

നല്ല ദേഷ്യം ഉണ്ട് അവനിൽ....
ഇതുവരെ വിളിക്കാതിരുന്നതിൽ... അവനെ കാത്തിരിക്കാതിരുന്നതിൽ... അതിലുമുപരി തനിക്ക് തീരെയും ഇഷ്ടം ഇല്ലാത്ത ഒന്നിനെ പ്രിയത്തോടെ ചേർത്ത് പിടിക്കുന്നതിൽ...

റേചലിനും അറിയാം അത്....

" ആദി..... "

ചെറിയൊരു വല്ലയിമയോടെ അവർ വിളിക്കുമ്പോഴും അവന്റെ കണ്ണുകൾ അസ്രിയിൽ തന്നെ ആയിരുന്നു....
മൈഡിന്റെ കൈകളിൽ ഇരുന്നു തന്നെ നോക്കി ചെറു ചിരിയോടെ ഇരിക്കുന്നവനിൽ....

എപ്പോഴും ഈയൊരു ചിരിയാണ് ആ കുഞ്ഞിൽ... അത് തന്നെ ആണ് ആദിയിൽ അസ്വസ്ഥത തീർക്കുന്നതും.....

" ഇതിനെ ഇവിടെ നിന്ന് പറഞ്ഞു വിടാനായില്ലേ... ഹോസ്പിറ്റലിൽ കിടന്നവരൊക്കെ വീട്ടിൽ എത്തിയല്ലോ.. പിന്നെ ഈ സാധനം മാത്രം എന്താണ് ഇവിടെ....
കൊണ്ട് പോകുന്നില്ലേ... അതോ ദത്തു എടുത്തു കൊണ്ട് വന്നവർക്ക് വേണ്ടാതായോ.....
അങ്ങനെ തോന്നിയാലും അത്ഭുതം ഒന്നുമില്ല... ഫിലിപ് ജോണിനു എല്ലാവരെയും പാതി വഴിയിൽ ഉപേക്ഷിച്ചു മാത്രമേ ശീലമുള്ളൂ..... "

അങ്ങേയറ്റം പുച്ഛം നിറഞ്ഞ വാക്കുകളോടെ അവൻ റേച്ചലിനെ നോക്കി...
അവന്റെ വാക്കുകളിൽ നുരഞ്ഞു പൊന്തിയ പരിഹാസം അത് റേച്ചലിനു മനസിലാകും...

അവൻ അർത്ഥം വെച്ചത് എന്തെന്നും അവർക്ക് മാത്രമേ മനസിലാകൂ...

ഫിലിപ് ജോൺ പാതി വഴിയിൽ ഉപേക്ഷിച്ച രണ്ട് ജീവനുകൾ... താനും ആദിയും...
ആ വാക്കുകളിൽ അവൻ ഒളിപ്പിച്ചു വെച്ചത് അതാണ്‌....

പക്ഷെ... അതൊരിക്കലും മനഃപൂർവം ആയിരുന്നില്ലെന്ന സത്യം ആദി എത്ര വേഗമാണ് മറന്നു കളഞ്ഞത്.... പഴയതൊന്നും അവൻ മനസിലാക്കുന്നില്ല.....
ഇനി മനസിലാക്കുകയുമില്ല....

അവനുള്ളിൽ അവരോടുള്ള വികാരം ഇപ്പോൾ ദേഷ്യം മാത്രം ആണ്... ഇത്രയും ദിവസം പപ്പ എന്ന് വിളിച്ചിരുന്നവൻ വീണ്ടും ഫിലിപ് ജോൺ എന്ന പേര് പറയാൻ ശീലിച്ചിരിക്കുന്നു......

അതിൽ നിന്ന് തന്നെ അവനിൽ അവരോടുള്ള അകൽച്ച എത്രത്തോളം എന്ന് മനസിലാക്കാം.....
ഉള്ളിലെ വിരോധത്തിന് പഴയ ശക്തിയില്ലെന്നത് മാത്രം ആണ് ഏക ആശ്വാസം....

റേച്ചൽ വല്ലായ്മ നിറഞ്ഞൊരു ഭാവത്തോടെ അവനെ നോക്കി.....

" സെബാനും ഫിലിപ്പും ഓഫീസിൽ പോയ ടൈം കുഞ്ഞ് ഒറ്റയ്ക്കാവുന്നത് കൊണ്ട് ഞാൻ ആണ് ഇങ്ങോട്ട് വരുത്തിയത്... അവർ ഉടനെ തന്നെ കൂട്ടി കൊണ്ട് പോകും.... എന്നെ വിളിച്ചിരുന്നു.... "

പതിഞ്ഞു പോയൊരു സ്വരത്തോടെ അവർ മറുപടി നൽകി...
അത് കേൾക്കെ ആദിയുടെ കണ്ണുകൾ വീണ്ടും അസ്രിയുടെ നേരെ നീണ്ടു.....
വീണ്ടും അതേ ചിരിയുമായി തന്നെ നോക്കിയിരിക്കുന്നവൻ....

ഈഹ്ഹ്... ഇതിങ്ങനെ ചിരിക്കുന്നത് എന്തിനാണ്...? irritating bug....

ഇഷ്ടക്കേടോടെ അവൻ അസ്രിയിൽ നിന്നും കണ്ണുകൾ മാറ്റി കൊണ്ട് മുഖം ചുളിച്ചു.....

" കൊണ്ട് പോയാൽ അവർക്ക് കൊള്ളാം...
ഓഫീസിൽ പോകുമ്പോൾ കുട്ടി ഒറ്റയ്ക്കാവുമെങ്കിൽ അതിനെ നോക്കാൻ ഒരു ആയയെ നിർത്തണം... ഇവിടെ കൊണ്ട് വന്നു തള്ളരുത്.....ഇന്നൊരു ദിവസത്തേക്ക് ഞാൻ ക്ഷമിച്ചു... നാളെ മുതൽ എന്റെ വീട്ടിൽ ഈ സാധനത്തിനെ കണ്ടാൽ ഞാൻ React ചെയ്യുന്നത് ഇങ്ങനെ ആവില്ല മമ്മാ.... "

താക്കീതോടെ അവൻ റേച്ചലിനു നേരെ തിരിഞ്ഞു....
അവന്റെ മറുപടി അവരിൽ പരിഭവം തീർത്തിരുന്നു... എങ്കിലും അതൊന്നും തന്നെ പുറമെ കാണിക്കാതെ അവരൊന്ന് തലയാട്ടി.....

റേചലിന്റെ ഇഷ്ടക്കേട് മുഖത്ത് നിന്ന് തന്നെ മനസിലാക്കി എടുത്തെങ്കിലും ആദിയും അതൊന്നും തന്നെ മൈൻഡ് ചെയ്തില്ല..

" എനിക്കൊരു കോഫി വേണം.... "

റേച്ചലിൽ തന്നെ നോട്ടമെയ്തു കൊണ്ടവൻ പറഞ്ഞതും റെച്ചൽ അടുത്തു നിൽക്കുന്ന മൈഡിലേക്ക് തിരിഞ്ഞു..

ആദിയുടെ ഫുഡിന്റെ കാര്യമെല്ലാം മേരിയമ്മയുടെ കീഴിൽ അവരാണ് നോക്കുന്നതും...

റേച്ചലിന്റെ നിർദേശം കിട്ടിയതും അവർ കിച്ചണിലേക്ക് പോകാനായി തിരിഞ്ഞതും....

" മമ്മ തന്നെ എടുത്തു തന്നാൽ മതി... "

അവരെ തടഞ്ഞു കൊണ്ട് ഉയർന്ന ആദിയുടെ ശബ്ദം... റേച്ചൽ ഒരു സംശയത്തോടെ ആദിയെ നോക്കി.....

ഇങ്ങനൊരു പതിവ് അവനിൽ ഇല്ലാത്തതാണ്... ഇന്നൊരു തരം വാശി പോലെ.... നിർബന്ധവുമായി നിൽക്കുന്നു......

എന്ത് പറ്റി.....

റെച്ചൽ സംശയത്തോടെ ചോദിച്ചു പോയി... അതിനുള്ള മറുപടിയും അസ്രിയെ തറപ്പിച്ചു നോക്കുന്നവനിൽ നിന്നും അവർക്ക് കിട്ടിയിരുന്നു....

ആദിയിൽ മുന്നിട്ട് നിൽക്കുന്നത് പരിഭവം ആണ്... റേച്ചൽ അവന്റെ മാത്രം സ്വന്തം ആണെന്നുള്ള സ്വാർത്ഥത... താൻ വീണ്ടും അസ്രിക്ക് അരികിലേക്ക് പോകാതിരിക്കാനുള്ള വാശി.....

ചെറുപ്പത്തിലും ഇങ്ങനെ തന്നെ ആയിരുന്നവൻ... ഇഷ്ടമുള്ളവർക്ക് എന്തും കൊടുക്കും... പക്ഷെ തന്റെ മമ്മയെ മാത്രം പങ്ക് വെയ്ക്കില്ല... ആരെങ്കിലും കൂടുതൽ സ്നേഹം കാണിക്കുന്നതും അവന് സഹിക്കില്ല...
.
ഇന്നും അതേ വാശി തന്നെ.....

" പത്തിരുപതിയെട്ടു വയസുണ്ടെങ്കിലും കുശുമ്പിനു മാത്രം ഒരു കുറവും ഇല്ല.... "

ഗൗരവം നിറഞ്ഞൊരു ഭാവത്തോടെ നിൽക്കുന്നവനെ നോക്കി മെല്ലെ പിറുപിറുത്തു കൊണ്ടവർ കിച്ഛനിലേക്ക് നടന്നു....

ആദിയുടെ നോട്ടത്തിൽ ബാക്കിയുള്ളവരും പതിയെ ഓരോ ഭാഗങ്ങളിലേക്കായി വലിഞ്ഞു.....

" ബെല്ല എവിടെ....? "

അരികിൽ നിൽക്കുന്നവരോട് ഒരു സംശയത്തോടെ ചോദിച്ചു കൊണ്ട് അവൻ ഒന്ന് ചുറ്റിനും നോക്കി....

ഈയൊരു ടൈമിൽ ക്ലാസ്സ്‌ കഴിഞ്ഞു വരുന്നവൾ എന്തെങ്കിലും കൊത്തി കൊറിച്ചു കൊണ്ട് ഹാളിൽ ഉണ്ടാവേണ്ടതാണ്....

ഇന്ന് കണ്ടില്ല... അവിടുത്തെ നിശബ്ദതയിൽ അവൾ അവിടെയൊന്നും ഇല്ലെന്ന് തന്നെ അവന് തോന്നിപോയി..
അത് തന്നെ ആയിരുന്നു സത്യവും....

" ബെല്ല വന്നിട്ടില്ല Sir... കിരൺ സർ കൂട്ടികൊണ്ട് വരാൻ പോയിട്ടുണ്ട്.... "

അടുത്ത് നിന്ന മൈഡിന്റെ വാക്കുകൾ... മറുപടിയായി അവനൊന്നു അമർത്തി മൂളിയതും അവർ തല കുനിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു....

എല്ലാവരും അവരുടേതായ ജോലികളിലേക്ക് തിരിഞ്ഞു... ആദി തന്റെ റൂമിലേക്കും....

ദേഹത്തു നിന്നും ബ്ലേസർ കോട്ട് അഴിച്ചു കൈകളിൽ പിടിച്ചു കൊണ്ട് മുകളിലേക്കുള്ള പടികൾ കയറി തുടങ്ങിയതും.....

" paapppaa..... "

പിന്നിൽ നിന്നും ഉയർന്ന ശബ്ദം..
അവനൊരു അരിശത്തോടെ പിന്നിലേക്ക് തിരിഞ്ഞു....

ആദി നിൽക്കുന്ന സ്റ്റെപ്പിന്  അരികിൽ നിന്നും കുറച്ചു നീങ്ങി ഹാളിലെ സോഫയുടെ കാലിൽ പിടുത്തമിട്ട് കൊണ്ട് ചിരിയോടെ നിൽക്കുന്നവൻ.....

ആദിയുടെ കണ്ണുകൾ കൂർത്തു.....

" I'm not your pappa...Don't call me like that....and.. stay away from my mom.... "

ചുറ്റിനും ഒന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തിയതും പിന്നിലേക്ക് തിരിഞ്ഞു അവനരികിലേക്ക് അൽപ്പം കുനിഞ്ഞു കൊണ്ട് കൈകൾ ചൂണ്ടി ദേഷ്യത്തോടെ പറഞ്ഞു തീർത്തു ആദി.....

അസ്രി പേടിക്കുമെന്ന് അവൻ കരുതി... പേടിപ്പിക്കുന്ന രീതിയിൽ തന്നെ ആണ് പറഞ്ഞതും... എന്നാൽ......

" pappaa.... "

വീണ്ടും അതേ ചിരിയോടെ തന്നെ വിളിച്ചു കൊണ്ട് ചിരിയോടെ നിൽക്കുന്നവൻ....

ആദിയുടെ മുഖമൊന്നു ചുളിഞ്ഞു പോയി....

" പറഞ്ഞാലും മനസിലാവില്ല... കുട്ടി പിശാശ്.... "

അസ്രിയെ നോക്കി പിറുപിറുത്തു കൊണ്ടവൻ മുന്നോട്ട് നടന്നു മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി....
രണ്ട് പടികൾ കടന്നതും അവനൊന്നു നിന്ന് കൊണ്ട് പിന്നിലേക്ക് തിരിഞ്ഞു......

അത് കണ്ടതും അസ്രിയിലെ ചിരി കൂടിയിരുന്നു....
തന്നെയൊന്ന് കൊഞ്ചിക്കുക പോലും ചെയ്യാതെ ഒറ്റയ്ക്ക് നിർത്തി പോകുന്നവനെ കണ്ട് വാടി പോയ കുഞ്ഞ് മുഖം...

ആദി തിരിഞ്ഞു അവനിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നുവെന്ന് കണ്ടതും സന്തോഷത്തോടെ ശബ്ദം ഉണ്ടാക്കി ചിരിയോടെ നിന്നു.....

ആദിക്ക് ചെറിയൊരു കൗതുകം തോന്നാത്തിരുന്നില്ല.... ആദ്യമായിട്ടാണവൻ ഒരു കൊച്ചു കുട്ടിയുടെ ഭാവങ്ങളും കളി ചിരികളും ഇത്രയും അടുത്തു കാണുന്നതും ശ്രദ്ധിക്കുന്നതും.....

അസ്രി തന്നെ തന്നെ ശ്രദ്ധയോടെ നോക്കി നിൽക്കുന്നത് കണ്ടതും അവനൊരു കുസൃതിയോടെ സ്റ്റെപ്പിന് അരികിലുള്ള തൂണിനു പിന്നിലേക്ക് മറഞ്ഞു....

അതോടെ കുഞ്ഞിന്റെ ചിരിയും മാഞ്ഞു... തന്റെ കൺ മുന്നിൽ നിന്നും മാഞ്ഞു പോയവനെ കണ്ടതും കുഞ്ഞി കണ്ണുകൾ അത്ഭുതത്താൽ വിടർന്നു....

അവിടമാകെ അവൻ ആദിയെ പരതി... ഒടുവിൽ തൂണിനു അരികിലേക്ക് മെല്ലെ ചുവട് വെച്ചതും...

അസ്രിയുടെ ശബ്ദം ഒന്നും കേൾക്കാത്തതിനാൽ ആദിയും തൂണിനു മറവിൽ നിന്നും തല മാത്രം വെളിയിലേക്ക് നീക്കി അവനെയൊന്ന് എത്തി നോക്കി....

അത് കണ്ടതോടെ അസ്രിയുടെ ചിരി വീണ്ടും ശബ്ദത്തിൽ ആയി... ആദിയുടെ കണ്ണുകളിൽ കൗതുകം ആയിരുന്നു... അസ്രിയുടെ കണ്ണിൽ ഉണ്ടായിരുന്ന അതേ കൗതുകം....

കുഞ്ഞിന്റെ ചിരിയും മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളും... ആദിയുടെ കൗതുകം അതിൽ ആയിരുന്നു... അസ്രിയാകട്ടെ അവൻ തനിക്കൊപ്പം കളിക്കുന്നതാണെന്നൊരു ഭാവവും....

അസ്രിയിലെ മാറ്റങ്ങൾ കാണാൻ എന്നോണം ആദി വീണ്ടും അതാവർത്തിച്ചു കൊണ്ടേയിരുന്നു....

തൂണിനു പിന്നിൽ പൂർണമായും മറഞ്ഞു നിൽക്കും... അത് കണ്ട് കൊണ്ട് അസ്രി അവനരികിലേക്ക് വരുന്നുവെന്ന് മനസിലാകുമ്പോൾ തൂണിനു മറവിൽ നിന്നും അവന് മുന്നിലേക്ക് തല നീട്ടും....

അത് കാണെ അസ്രി ചിരിച്ചു കൊണ്ട് പിന്നിലേക്ക് ഓടും...സോഫയുടെ അരികിൽ വന്നു നിന്ന് കൊണ്ട് ആദിയെ എത്തി നോക്കും... അപ്പോഴേക്കും ആദി വീണ്ടും തൂണിനു പിന്നിൽ മറയും.....

വീണ്ടും പഴയത് പോലെ തന്നെ ആവർത്തിക്കും......

അസ്രിയെ കൊണ്ട് പോകാനായി മെയ്ഡ് ഹാളിൽ എത്തുന്നത് വരെയും അവർക്കിടയിലെ ഹൈഡ് ആൻഡ് സീക് കളി തുടർന്നിരുന്നു....

ഒടുവിൽ അസ്രിയെ കൂട്ടാനായി വരുന്നവരെ കണ്ടതും അവൻ വേഗം തന്നെ തൂണിനു പിന്നിലേക്ക് മറഞ്ഞു....
അല്ലെങ്കിൽ നാണക്കേട് ആണ്....

അസ്രി അവനരികിലേക്ക് ചെല്ലുന്നതിനു മുന്നേ തന്നെ അവർ കുഞ്ഞിനേയും എടുത്തു വെളിയിലേക്ക് നടന്നു...
അസ്രിയുടെ കണ്ണുകൾ അപ്പോഴും തൂണിനു മറവിൽ തന്നെ ആയിരുന്നു....

ആദിയെ പ്രതീക്ഷിച്ചു കൊണ്ട് ആ കുഞ്ഞി കണ്ണുകൾ കൗതുകത്തോടെ അവിടേക്ക് നീണ്ടു....

ഒടുവിൽ പ്രതീക്ഷിച്ചത് പോൽ മെയ്ഡ് അരികിൽ നിന്നും അകന്ന് പോയത് അറിഞ്ഞതും തൂണിനു പിന്നിൽ നിന്നും പുറത്തേക്ക് വരുന്നവനെ കാണെ കുഞ്ഞിൽ വീണ്ടും ചിരി വിടർന്നു....

ഇരു കൈകളും കൂട്ടിയടിച്ചു കൊണ്ട് അവൻ ഉച്ചത്തിൽ ചിരിച്ചു... അതിന്റെ കാരണം ആർക്കും മനസിലായില്ലെന്ന് മാത്രം....

അവർ കൺ മുന്നിൽ നിന്നും പൂർണമായും മറഞ്ഞതിനു ശേഷം ആണ് ആദി അവിടെ നിന്നും പുറത്തേക്ക് വന്നത്....

ആരും തന്നെ കാണാതിരുന്നതിൽ അവന് ചെറുതല്ലാത്തൊരു ആശ്വാസം തോന്നി... എങ്കിലും ചുറ്റിനും നോക്കി ആരും കണ്ടില്ലെന്ന് ഒന്ന് കൂടി അവൻ ഉറപ്പ് വരുത്തി.....

ഈ നേരമത്രയും താൻ ആ കുഞ്ഞിനൊപ്പം കളിക്കുകയായിരുന്നെന്ന ചിന്ത അവനിൽ കുറച്ചൊന്നുമല്ല അത്ഭുതം തീർത്തത്....

ചമ്മലും ചളുപ്പും നിറഞ്ഞൊരു വല്ലായ്മ തോന്നി അവനിൽ....

" oh God... ഒരു പീറ കുഞ്ഞിന് വേണ്ടി ഇത്രയും ടൈം വെറുതെ വേസ്റ്റ് ആക്കി...Whats wrong with u adhi.... "

സ്വയം തന്നെ തന്നെ ഒന്ന് ശാസിച്ചവൻ... വീണ്ടുമൊന്ന് ചുറ്റിനും നോക്കിയതും മുകളിലെ തന്റെ റൂമിലേക്ക് ഓടി കയറി....

സ്വയം നീരസം തോന്നിയിരുന്നെങ്കിലും ഒട്ടും തന്നെ അംഗീകരിക്കാൻ കഴിയാത്തൊരു കാര്യം ആയിരുന്നെങ്കിലും...

ആ നേരം അവനറിയാതെ ഒരു കുഞ്ഞ് പുഞ്ചിരി അവനിൽ വിടർന്നു പോയിരുന്നു......

............................................................................

Big been cafe....

തനിക്കായി ഒരുക്കിയിരിക്കുന്ന പ്രാക്ടീസ് റൂമിൽ ഇരുന്നു രാത്രിയിലേക്കുള്ള റിഹേഴ്സൽ നടത്തുകയായിരുന്നു ലൂക്ക....

ചുറ്റിനും രാഹുലിനോപ്പം ബാക്കിയുള്ളവരും അവിടെ എത്തിയിരുന്നു... അഭിയും ശിവയുടെ അടുക്കൽ നിന്നും കഫെയിലേക്കാണ് നേരെ വന്നത്....

ഇങ്ങനെയൊരു ഒത്തു കൂടൽ അവർക്കിടയിൽ ഇപ്പോൾ പതിവ് ആണ്... രാത്രിയിലെ ഇവന്റിന് ശേഷം എല്ലാവരും ഒരുമിച്ചു തിരികെ മടങ്ങും....

അതുവരെ ഫുഡും കൊച്ചു വർത്തമാനങ്ങളും കളി ചിരിയുമായി എല്ലാവരും അവിടെ തന്നെ കൂടും....

" Tum hi ho.....
   abhi tum hi ho....
   zindhaki abhi tum hi......

" ഒഹ്ഹ്ഹ്ഹ്ഹ്...... "

രണ്ട് വരികൾ മൂളി വന്നതും അതിനിടയിലേക്ക് ഉയർന്ന ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം അറിഞ്ഞതും അവനൊന്നു മുഖം ചുളിച്ചു കൊണ്ട് തനിക്ക് അടുത്തിരിക്കുന്നവനെ നോക്കി.....

" എന്റെ പൊന്ന് രുദ്രാ... നീയാ ഫോൺ ഒന്നെടുക്ക്... എത്ര നേരമായി ബെൽ അടിക്കുന്നു... നിനക്ക് വയ്യെങ്കിൽ ഇങ്ങ് താ ഞാൻ അറ്റൻഡ് ചെയ്യാം.... കുറെ നേരമായി സഹിക്കുന്നു.... "

വല്ലാത്തൊരു മുഷിച്ചിൽ നിറഞ്ഞു പോയിരുന്നു അവനിൽ... വന്ന നേരം മുതൽ രുദ്രന്റെ ഫോണിലേക്ക് വരുന്ന കാൾ ആണ്....
രുദ്രൻ ആകട്ടെ കാൾ അറ്റൻഡ് ചെയ്യുന്നുമില്ല.....

" ഇവനിതെന്നാ പറ്റിയെ...? "

വീണ്ടും റിംഗ് ചെയ്ത ഫോൺ cut ചെയ്തു കൊണ്ട് മൂലയിൽ ചുവരിൽ ചാരി ഇരിക്കുന്നവനെ കണ്ടതും എല്ലാവരും ഒരേ സംശയത്തോടെ പരസ്പരം നോക്കി....

" എനിക്കറിയാൻ പാടില്ല... രണ്ട് ദിവസം ആയി ഇവൻ ഇങ്ങനെ തുടങ്ങിയിട്ട്... അന്ന് റെസ്പഷൻ കഴിഞ്ഞു വന്നു റൂമിൽ അടച്ചിരുന്നിട്ട് പിറ്റേന്ന് ആണ് കതക് തുറന്നത്... ഒരുവിധം സംസാരിച്ചു ഇന്നലെ ഒന്ന് ചിരിച്ചു കണ്ടപ്പോൾ എല്ലാം ശരിയായെന്ന് ഓർത്തു... നേരം വെളുത്തപ്പോൾ വീണ്ടും അങ്ങനെ തന്നെ.... "

രണ്ട് ദിവസമായി തന്റെ കൺ മുന്നിൽ കാണുന്ന കാര്യങ്ങൾ... രാഹുൽ എല്ലാവരോടുമായി വിളിച്ചു പറയുമ്പോഴും അവരെല്ലാം സംശയത്തോടെ രുദ്രനെ തന്നെ നോക്കിയിരുന്നു പോയി....

എല്ലാവരും കൂടിയാൽ ഏറ്റവും അധികം സംസാരിക്കുന്നതും എല്ലാവരെയും എപ്പോഴും ഒരുമിച്ചു നിർത്താൻ നോക്കുന്നതും രുദ്രൻ ആണ്...
അങ്ങനെയുള്ളവൻ ഈ നേരമായിട്ടും എല്ലാവരും കൂടെ ഉണ്ടായിരുന്നിട്ടും ആരോടും ഒന്നും മിണ്ടാതെ മൂലയിൽ ഒഴിഞ്ഞു മാറിയിരിക്കുന്നു....

അതിലെല്ലാം ഉപരി ക്ഷീണം നിറഞ്ഞു പോയ അവന്റെ മുഖം.. പഴയ കളി ചിരിയോ പ്രസരിപ്പോ ഒന്നും തന്നെ ഇല്ല...
കരഞ്ഞത് പോൽ വിളറി വെളുത്ത കണ്ണും മുഖവും....

" നിനക്കെന്നാടാ പറ്റിയെ... "

ലൂക്ക് തന്റെ ഗിറ്റർ മാറ്റി വെച്ച് കൊണ്ട് രുദ്രന് അരികിലേക്ക് നീങ്ങിയിരുന്നു...
വന്നപ്പോൾ മുതൽ അവനിലെ മാറ്റം ശ്രദ്ധിക്കുന്നതാണ്... എന്തുണ്ടെങ്കിലും സ്വയം പറയുന്നവൻ അങ്ങനെ തന്നെ മനസ് തുറക്കട്ടെയെന്ന് കരുതി....

എന്നാൽ രാഹുൽ പറഞ്ഞത് വെച്ച് നോക്കുമ്പോൾ പ്രശ്നം അതിലും ഗുരുതരം ആണ്....
കാരണം എന്താണെങ്കിലും അറിഞ്ഞേ പറ്റൂ....

" രുദ്രാ.... "

മുഖം കുനിച്ചിരിക്കുന്നവനെ മെല്ലെ വിളിച്ചു കൊണ്ടവൻ ചുമലിൽ കൈകൾ ചേർത്തതും രുദ്രന്റെ കണ്ണുകളും നിറഞ്ഞു പോയിരുന്നു....

താങ്ങാൻ ഒരാളുണ്ടായപ്പോൾ ഉള്ളിൽ അടക്കി വെച്ച സങ്കടം നിയന്ത്രിക്കാൻ കഴിയാത്തത് പോലെ....

" എനിക്ക് അറിയില്ലെടാ... എനിക്ക് പറ്റുന്നില്ല... എനിക്ക് ഒട്ടും സഹിക്കാൻ പറ്റുന്നില്ല ഇച്ചൂ.... "

തന്റെ മുന്നിൽ ചോദ്യവുമായി ഇരിക്കുന്നവനെ നോക്കി പറഞ്ഞൊപ്പിച്ചതും അവന്റെ വാക്കുകൾ ഇടറി ശബ്ദം മുറിഞ്ഞു പോയിരുന്നു....

കൈ വെള്ളയിൽ മുഖം ഒളിപ്പിച്ചു കൊണ്ടവൻ ശിരസ് കുനിച്ചു... കണ്ണുകൾ നിറഞ്ഞൊഴുകി....

എല്ലാവരും ഒരു വല്ലയിമയോടെ പരസ്പരം നോക്കി... രുദ്രനെ ഈയൊരു അവസ്ഥയിൽ ഇത്രയും മോശം ആയി അവർ ഇതിനു മുൻപ് കണ്ടിട്ടേയില്ല...

കാര്യം എന്താണെന്നൊരു ഭാവത്തോടെ അവർ പരസ്പരം നോക്കിയിരുന്നതും രുദ്രന്റെ ഫോൺ റിംഗ് ചെയ്തു തുടങ്ങിയിരുന്നു....

ലൂക്ക് തനിക്ക് മുന്നിലിരുന്ന ഫോൺ എടുത്തു നോക്കി.... വിളിക്കുന്നത് ബില്ലു ആണ്....
അവളുടെ പേരും ഫോട്ടോയും സ്‌ക്രീനിൽ നിന്നും വായിച്ചെടുത്തവൻ തന്റെ കയ്യിലിരുന്ന ഫോൺ രുദ്രന് നേരെ നീട്ടി.....

" ഇന്നാ ബില്ലു ആണ്... നീ സംസാരിക്ക്... "

ലൂക്ക് അവന് നേരെ ഫോൺ നീട്ടിയെങ്കിലും രുദ്രൻ കാൾ അറ്റൻഡ് ചെയ്യാൻ തയ്യാറായിരുന്നില്ല... സൈഡ് ബട്ടനിൽ പ്രെസ്സ് ചെയ്തു കാൾ cut ചെയ്തു കൊണ്ടവൻ ഫോൺ തിരികെ വെച്ചതും എല്ലാവരിലും സംശയം നിറഞ്ഞു....

ഏറെ നേരമായി ബെല്ല തന്നെ ആണ് അവനോട് സംസാരിക്കാൻ ശ്രമിക്കുന്നത്... രുദ്രൻ കാൾ അറ്റൻഡ് ചെയ്യുന്നതുമില്ല....

" നിങ്ങൾ തമ്മിൽ എന്തെങ്കിലും വഴക്കുണ്ടായോ.... "

സംശയത്തോടെയുള്ള അഭിയുടെ ചോദ്യത്തിന് ഇല്ലെന്ന പോൽ അവൻ വിലങ്ങനെ തലയാട്ടി....

" പിന്നെ എന്തിനാണ് നീ അവളുടെ കാൾ അവോയ്ഡ് ചെയ്യുന്നത്.... അവളോട് സംസാരിച്ചൂടെ.... "
അഭി വീണ്ടും സംശയത്തോടെ അവനെ നോക്കി....

" എനിക്ക് ആരോടും സംസാരിക്കേണ്ട... "

താല്പര്യം ഇല്ലാതെ പറയുന്നവൻ.....

":എന്ത് കൊണ്ട്...?"

അങ്ങനെയൊരു ചോദ്യവും അവന് നേരെ ഉയർന്നിരുന്നു... രുദ്രൻ തനിക്ക് ചുറ്റിനും ഒന്ന് നോക്കി....
പല സംശയങ്ങളുമായി തനിക്ക് മുന്നിൽ ഇരിക്കുന്നവർ....

അവനാകെ അസ്വസ്ഥത തോന്നി... ആരുടേയും സംശയത്തിനുള്ള മറുപടി അവനിൽ ഇല്ല... അല്ലെങ്കിൽ തന്നെ എന്ത് പറയണമെന്ന് അവനറിയില്ല....

" എനിക്ക് സംസാരിക്കേണ്ട അത്ര തന്നെ... നിങ്ങൾക്കൊക്കെ എന്താണ്.. എന്നെയൊന്നു തനിച്ചു വിട്... എനിക്ക് ആരോടും ഒന്നും സംസാരിക്കാൻ ഇല്ല... ഒന്നും..... "

തലമുടിയിൽ വിരൽ കൊരുത്തു വലിച്ചു കൊണ്ട് അവൻ അസ്വസ്തയോടെ പിറുപിറുത്തു... അങ്ങനെയെങ്കിലും അവർ തനിക്കരികിൽ നിന്നും എഴുന്നേറ്റു പോയിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു....

എന്നാൽ..
അവനെ തനിച്ചു വിടാൻ ആരും തയ്യാറായിരുന്നില്ല....

" നിന്റെ മനസിൽ ഉള്ളതെല്ലാം പറഞ്ഞെ പറ്റൂ രുദ്രാ.. ഒറ്റയ്ക്ക് കരഞ്ഞു തൂങ്ങി മൂലയ്ക്ക് ഇരിക്കാമെന്ന് നീ കരുതേണ്ട.. ചിന്നുവിനെയും അവോയ്ഡ് ചെയ്തു ഞങ്ങളോടും ദേഷ്യം പിടിച്ചു ഒറ്റയ്ക്കിരിക്കാൻ മാത്രം നിനക്കെന്താ പ്രശ്നം... ആരോടും പറയാതെ നീ ഉള്ളിൽ വെച്ചിരിക്കുന്നത് എന്താണ്....? "

" അതേ...പറയാൻ കഴിയില്ലെങ്കിൽ ഇനി ചോദിക്കില്ല... പക്ഷെ ഇനിയൊരു കാര്യവും ചോദിക്കാൻ ഞാൻ വരില്ല... സംസാരിക്കാനും.... "

" ഞാനും.... "

ഒരാളെ സപ്പോർട്ട് ചെയ്തു കൊണ്ട് ഉയർന്ന മറ്റു ശബ്ദങ്ങൾ....
എല്ലാവരും ഒരേ സ്വരത്തിൽ കാര്യങ്ങൾ ചോദിച്ചു നിന്നതും രുദ്രൻ ഒരു വല്ലയിമയോടെ തനിക്ക് മുന്നിൽ ഇരിക്കുന്നവരെ നോക്കി.....

" എടാ ഞാൻ.... "

" പറയ് രുദ്രാ.... "

അടുത്ത കാരണം കണ്ട് പിടിച്ചു പറഞ്ഞു തുടങ്ങുന്നവനെ അപ്പാടെ എതിർത്തു കൊണ്ട് ലൂക്ക് അവനെ നോക്കി...
എല്ലാവരും കാരണം അറിയുന്നതിനായി കാത്തു നിൽക്കുകയാണ്....

ഇനിയും അവർക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് ആയതും രുദ്രൻ തന്റെ ഉള്ളിലുള്ളതെല്ലാം അവരോട് പറഞ്ഞു.....

റൂണിയെ ആദ്യമായി കണ്ട നാൾ മുതലുള്ള ഓരോ കാര്യങ്ങളും.....
തന്റെ ആക്‌സിഡന്റ് നടന്നത്... അതിന് കാരണക്കാരൻ ആയവനെ തിരിച്ചു അറിഞ്ഞതും....
അതിന് ശേഷം പിന്നീടങ്ങോട്ട് നടന്ന ഓരോ കാര്യങ്ങളും അവൻ വിശദമായി പറഞ്ഞു കൊടുത്തു....

തലേ രാത്രിയിൽ ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കം ഉൾപ്പടെ.....

" ഇത്രയുമൊക്കെ ഉണ്ടായിട്ടും നീ ഞങ്ങളോട് ഒന്നും പറയാതിരുന്നത് എന്ത...? "

എല്ലാം കേട്ട് കഴിഞ്ഞതും ലൂക്ക് ഒരു വല്ലയിമയോടെ ചോദിച്ചു പോയി... രുദ്രന്റെ ആക്‌സിഡന്റ്... അതിന് പിന്നിൽ റെയിച്ചൻ ആണെന്നുള്ള കാര്യങ്ങളും ഒന്നും അവന് വിശ്വസിക്കാൻ കഴിയാത്തത് പോൽ തോന്നി.....

ഇത്രയും പ്രശ്നം രൂക്ഷമായിരുന്നിട്ടും രുദ്രൻ എല്ലാം മറച്ചു വെച്ചതിനോടും അവന് നീരസം തോന്നി....

ഒരിക്കൽ എങ്കിലും തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇത്രയും പ്രശ്നം ആവില്ലായിരുന്നു രുദ്രാ...

അവനിൽ നിന്നുയർന്ന കുറ്റപ്പെടുത്തലുകൾ... രുദ്രനിൽ ചിരി വിടർത്തി... സ്വയം പുച്ഛിച്ചു കൊണ്ടുള്ള പുഞ്ചിരി.....

" ഞാൻ ഇതൊക്കെ പറഞ്ഞിട്ട് നിങ്ങൾ എന്ത് ചെയ്യുമായിരുന്നു... എന്നെ കേൾക്കാനും മനസിലാക്കാനും ആർക്കാണ് സമയം ഉള്ളത്... നമ്മുടെ കൂട്ടത്തിൽ തന്നെ നിന്നിട്ടും എനിക്ക് ചിന്നുവിനോടുള്ള ഇഷ്ടം അറിഞ്ഞിട്ടും നിങ്ങൾ ആഗ്രഹിച്ചത് അവൾ അയാൾക്ക് സ്വന്തം ആവാൻ അല്ലെ.. അങ്ങനെയുള്ളവരോട് ഞാൻ എന്താണ് പറയേണ്ടത്...? "

ലൂക്കിനോടായി മറുപടി പറയുമ്പോഴും അവന്റെ കണ്ണുകൾ അഭിയിലും ശരത്തിലും തറഞ്ഞു നിന്നു....
കഴിഞ്ഞ ദിവസത്തെ ഫങ്ക്ഷനിൽ വെച്ച് തനിക്ക് മുന്നിൽ വെച്ച് അവർ പറഞ്ഞ ആഗ്രഹങ്ങൾ...

സ്വന്തം കൂട്ടുകാരുടെ നാവിൽ നിന്നു തന്നെ അത് കേൾക്കേണ്ടി വന്നവന്റെ വേദനയും വിഷമവും... അതൊന്നും ഒരിക്കലും ആർക്കും മനസിലാവില്ല....

രുദ്രന്റെ കണ്ണുകൾ പരാതിയോടെ അവരിൽ തറഞ്ഞു നിന്നു....
അവരിലും കുറ്റബോധം നിറഞ്ഞു പോയിരുന്നു...

" രുദ്രാ... ഒരിക്കലും അങ്ങനെ കരുതിയതെല്ലേടാ... അപ്പോഴത്തെ സാഹചര്യത്തിൽ അറിയാതെ സംഭവിച്ചു പോയി.... "

അഭിയൊരു വല്ലയിമയോടെ പറഞ്ഞതും രുദ്രൻ ഒരു സഹതാപത്തോടെ അവനെ നോക്കി....

സാഹചര്യം...!!

അവന്റെ ചുണ്ടിൽ പരിഹാസം നിറഞ്ഞൊരു ചിരി വിടർന്നു.....

" അറിയാതെ പറഞ്ഞു പോയതാണെന്ന് നീ എന്നോട് പറയരുത് അഭീ... എന്ത് സാഹചര്യം ആയിരുന്നു.... കുറച്ചു നാളുകൾ കൊണ്ട് പരിജയം ആയ നിന്റെ ബോസ്സിന്റെ സാഹചര്യം മനസിലാക്കാൻ നിനക്ക് കഴിഞ്ഞു....
ഇത്രയും നാളും നിഴൽ പോലെ കൂടെ നടന്നിട്ടും നിനക്കൊന്നും എന്നെ മനസിലാകാത്തത് എന്താണെടാ.... "

തിരികെ ചോദിക്കുമ്പോൾ ഉള്ളിൽ നിന്നും പൊട്ടി വരുന്ന കരച്ചിൽ ചീളുകളെ നിയന്ത്രിക്കാൻ അവൻ നന്നേ പാട് പെട്ടു പോയി....

" നിങ്ങളുടെ ഏത് കാര്യത്തിനും കൂടെ ഉണ്ടാവുന്നതല്ലേ ഞാൻ... തിരികെ ഒന്നും വേണ്ട എനിക്ക്... അറ്റ്ലീസ്റ്റ് എന്നെയൊന്നു മനസിലാക്കാൻ ശ്രമിച്ചൂടെ....
അയാളിൽ നിന്നും തട്ടിയെടുത്തത് ഒന്നും അല്ല ഞാൻ അവളെ....
അറിയാതെ സ്നേഹിച്ചു പോയി... അവളെ സ്‌നേഹിക്കുമ്പോൾ ചിന്നുവിന് ഇങ്ങനെയൊരു പാസ്റ്റ് ഉള്ളത് എനിക്കറിയില്ലായിരുന്നു... അറിഞ്ഞെങ്കിൽ ഒരിക്കലും ഞാൻ എന്റെ സ്നേഹം പറയില്ലായിരുന്നു... ചിന്നുവിന് പോലും ഓർമയില്ലാതെ പോയൊരു കാര്യം ഞാൻ എങ്ങനെ അറിയാൻ ആണ്....

അതിന് വേണ്ടി അയാളുടെ ടോർച്ചർ മുഴുവൻ ഞാൻ ക്ഷമിച്ചു... എന്നെ ഓരോ തവണ വേദനിപ്പിക്കുമ്പോഴും ഞാൻ ക്ഷമിച്ചു... അയാളുടെ സ്നേഹത്തിനു മുന്നിൽ ഞാനും എന്റെ പ്രണയവും ഒന്നുമല്ലെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു അവളെ ഒഴിവാക്കാൻ ശ്രമിച്ചു...

പക്ഷെ അവൾ സ്നേഹിച്ചത് എന്നെയാണ്.. ഓരോ തവണ അവോയ്ഡ് ചെയ്യുമ്പോഴും അവൾ എന്നിലേക്ക് കൂടുതൽ അടുക്കുകയാണ്.... അങ്ങനെയൊരു പെണ്ണിനെ ഞാനും എത്ര നാൾ കണ്ടില്ലെന്ന് വെക്കും... ഞാനും സ്വാർത്ഥൻ ആണ്... എന്നെ മാത്രം സ്നേഹിക്കുന്നോരാളെ മറ്റൊരാൾക്ക്‌ അതും അവളുടെ ഓർമകളിൽ പോലും ഇല്ലാതൊരാൾക്ക് വേണ്ടി വിട്ട് കൊടുക്കാൻ മാത്രം വലിയ മനസൊന്നു എനിക്കില്ല....

അത് മനസിലാക്കി പിന്മാറേണ്ടത് അയാൾ അല്ലെ... അല്ലാതെ എന്നോ മറന്നു പോയ പ്രണയത്തിനു വേണ്ടി വീണ്ടും എന്നെ ശല്യം ചെയ്യുന്നത് എന്തിനാണ്....?

ഞാൻ ചെയ്യുന്നത് തെറ്റായിരിക്കും.. പക്ഷെ ഇതെന്റെ ശരിയാണ്... എന്റെ സ്ഥാനത് നിങ്ങൾ ആണെങ്കിൽ എന്ത് ചെയ്യും....?

ശിവയ്ക്ക് വേണ്ടി ഇതുപോലൊരു അവകാശി നിനക്ക് മുന്നിൽ വന്നാൽ അവനെ വിട്ട് കൊടുക്കാൻ നിനക്ക് കഴിയുമോ.....?"

ആദിയ്ക്ക് വേണ്ടിയാണു ഇങ്ങനെയൊരു അവകാശി വരുന്നതെങ്കിൽ എല്ലാം മറന്നു അവരുടെ പ്രണയത്തെ ഓർത്തു അവനോടുള്ള നിന്റെ ഇഷ്ടം നീ മറന്നു കളയോ ഇച്ചൂ....?"

അഞ്ജുവിന് ആണ് ഈയൊരു അവസ്ഥയെങ്കിൽ അവളെ നീ വിട്ട് കൊടുക്കുമോ.....?"

തനിക്ക് മുന്നിൽ ഇരിക്കുന്ന ഓരോരുത്തരോടും ചോദിക്കാൻ ന്യായമായൊരു ചോദ്യം ഉണ്ടായിരുന്നു അവനിൽ.....

മറുപടിയില്ലാത്ത ചോദ്യങ്ങൾ...!!

അവനോടായി യാതൊരു ന്യായവും ആർക്കും പറയാൻ ഉണ്ടായിരുന്നില്ല....

എല്ലാവരും അവരുടേതായ പ്രണയത്തിൽ സ്വാർത്ഥത നിറഞ്ഞവർ ആണ്... തങ്ങളുടെ പ്രണയത്തിനു മറ്റൊരു അവകാശി വരുന്നത് വെറുതെ പോലും ചിന്തിക്കാൻ കഴിയുന്നതല്ല....

ശിവയുടെ പേര് മറ്റൊരാളോടൊപ്പം ചേർക്കാൻ അഭി ആഗ്രഹിക്കുന്നില്ല... ആദിയുടെ മേൽ മറ്റൊരാളുടെ നോട്ടം എത്തുന്നത് പോലും ലൂക്കയും സഹിക്കില്ല...

താൻ മിന്നു ചാർത്തിയവൾക്ക് നാളെ മറ്റൊരു അവകാശി ഉണ്ടാകുന്നത് ക്രിസ്റ്റിയും അംഗീകരിക്കുകയില്ല....

പിന്നെന്ത് കൊണ്ട് രുദ്രൻ...?

തന്റേത് മാത്രം ആയിരുന്ന പ്രണയത്തെ അവനെന്തിനു മറ്റൊരാൾക്ക്‌ വിട്ട് കൊടുക്കണം...?എന്തിന് വേണ്ടി ത്യാഗം ചെയ്യണം....?

അവനും ഒരിക്കലും അത് ആഗ്രഹിക്കുന്നില്ല... എങ്കിൽ പോലും മറ്റൊരുവന്റെ വേദന മനസിലാക്കിയവൻ അതിനായി പരിശ്രമിച്ചിരുന്നു....

ഭലം പൂർണ പരാജയം ആയിരുന്നു.. ഒരിക്കലും അവന്റെ പ്രണയത്തെ മറ്റൊരാളിലേക്ക് ചേർത്ത് വെയ്ക്കാൻ അവനാവില്ല....അങ്ങനെയിരിക്കെ വീണ്ടും അതിലേക്ക് തന്നെ അവനെ പ്രേരിപ്പിക്കുന്നത് ദ്രോഹം ആണ്...

സ്വയം മനസാക്ഷിയോടും അതിലുപരി പഴയ ഓർമ്മകൾ ഒന്നും ഉള്ളിലില്ലാത്ത നിഷ്കളങ്കത നിറഞ്ഞ ഒരുവളോടും ചെയ്യുന്ന ചതി തന്നെ ആണ്....

ഒരു നിമിഷം എങ്കിലും തങ്ങൾക്ക് പറ്റിപ്പോയൊരു പിഴവിൽ അഭിയിലും ശരത്തിലും കുറ്റബോധം നിറഞ്ഞു.....

രുദ്രന്റെ ചോദ്യങ്ങൾ ന്യായമാണ്... അവനിലെ ദേഷ്യവും വാശിയും ന്യായമാണ്....

കാരണം മനുഷ്യൻ ആണ്... സ്വാർത്ഥത നിറഞ്ഞ പച്ചയായ മനുഷ്യൻ... സ്വന്തം ആയതിനെ ചേർത്ത് പിടിക്കാനെ അവൻ ശ്രമിക്കൂ....

എങ്കിലും റൂണിയെയും ഒരിക്കലും തള്ളി കളയാൻ ആവില്ല... പൂർണമായൊന്ന് ഇല്ലെങ്കിലും ന്യായം അവിടെയും ഉണ്ട്... ഒരായുസ് മുഴുവനും സഹിച്ച വേദനയും കഷ്ടപാടുകളും ഉണ്ട്....

അതും പ്രണയത്തിനു വേണ്ടി ആയിരുന്നു....
രണ്ട് പേരെയും തള്ളികളയാൻ കഴിയില്ല... ഈ പ്രശ്നം നിസാരമായി വിട്ട് കളയാനും കഴിയില്ല.....

" രണ്ട് പേരും പരസ്പരം വാശിയോടെ നിന്നിട്ട് കാര്യമില്ല... എന്തുണ്ടെങ്കിലും സംസാരിക്കണം... ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് നിങ്ങൾ തമ്മിൽ തുറന്നു സംസാരിക്കണം.. അല്ലെങ്കിൽ പ്രശ്നം കൂടുതൽ ആവും.... "

ലൂക്ക രുദ്രനെ ഒന്ന് നോക്കി....

ഇരുവരും ഒരേ വാശിയോടെ പരസ്പരം പോർ വിളിച്ചു പോകുമ്പോൾ അതിന് നടുവിൽ പെട്ടു പോകുന്നൊരു ജീവിതം ഉണ്ട്....

ബെല്ല...!!

പഴയ ഓർമകളിൽ നിന്നെല്ലാം മുക്തി നേടി സന്തോഷമായൊരു ജീവിതം നയിക്കുന്നവൾ... ഇരുവരുടെയും വാശിയിൽ അവൾ ബലിയാട് ആവരുത്....

അവൾക്ക് വേണ്ടി മാത്രം ജീവിക്കുന്നവരും അതിനിടയിൽ വേദനിക്കരുത്....

" റെയിച്ചനോട് സംസാരിക്ക് രുദ്രാ.... "

" ഞാൻ ഇല്ല... അയാളോട് പറഞ്ഞു മനസിലാക്കാൻ എനിക്ക് വയ്യ... ദേഷ്യം തോന്നുന്നുണ്ട്... കാണുമ്പോൾ അത്ര തന്നെ സങ്കടവും തോന്നുമെടാ... ഞാൻ ആ മനുഷ്യനോട് എന്ത് പറയാൻ ആണ്... അയാളെ വേദനിപ്പിക്കുമ്പോൾ അതിന്റെ നൂറിരട്ടി ആയി ഞാനും വേദനിക്കുന്നുണ്ട്....എനിക്ക് വയ്യ... ഞാൻ മടുത്തു തുടങ്ങി..... "

വല്ലാതൊരു അവസ്ഥയോടെ അവൻ ചുമരിലേക്ക് ചാരി....
എന്ത് തീരുമാനം എടുക്കണമെന്ന് പോലും അറിയില്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു രുദ്രൻ....

ബാക്കിയുള്ളവരും അതേ ആശയ കുഴപ്പത്തിൽ തന്നെ....

റൂണിയോട് എന്ത് സംസാരിക്കാൻ ആണ്... എങ്ങനെ സംസാരിക്കാൻ ആണ്... ഒരുവളെ മാത്രം പ്രണയിച്ചു അവൾക്ക് വേണ്ടി മാത്രം ജീവിക്കുന്നവനോട് അവളെ മറന്നു കളയണമെന്ന് എങ്ങനെ പറയാൻ ആണ്.....

ആർക്കും ഒരു തീരുമാനവും എടുക്കാൻ കഴിഞ്ഞില്ല... എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയതും ലൂക്ക് തലയൊന്ന് കുടഞ്ഞു കൊണ്ട് രുദ്രന് നേരെ തിരിഞ്ഞു....

" റെയിച്ചനോട് പറയുന്നതൊക്കെ നമുക്ക് പിന്നീട് ആലോചിക്കാം.. നീ ആദ്യം പോയി മുഖമൊക്കെ കഴുകി വാ.. എന്നിട്ട് ഫോൺ എടുത്തു ബില്ലുവിനോട് സംസാരിക്ക്... അവളാകെ വിഷമിച്ചിട്ടുണ്ടാവും.... "

ലൂക്ക് പറഞ്ഞ നേരമാണ് രുദ്രനും അതിനെ പറ്റി ചിന്തിക്കുന്നത് തന്നെ....
രാവിലെ മുതൽ അവളുടെ ഒരു കാളും അറ്റൻഡ് ചെയ്തിട്ടില്ല... മെസ്സേജിനു റിപ്ലൈ കൊടുത്തിട്ടില്ല....

പൂർണമായും അവോയ്ഡ് ചെയ്തിരുന്നു...കാരണം അറിയാതെ ഒരുപാട് വിഷമിച്ചിട്ടുണ്ടാവും....

" ഞാൻ.. ഞാനൊന്ന് വിളിക്കട്ടെ... "

കണ്ണും മുഖവും തുടച്ചവൻ ഫോൺ കയ്യിലെടുത്തു കൊണ്ട് അവർക്കിടയിൽ നിന്നും എഴുന്നേറ്റു വെളിയിലേക്ക് പോകാനായി തിരിഞ്ഞതും മുന്നിലെ കാഴ്ച്ചയിൽ അവനൊന്നു പതറി......

ഡോറിനോരം ചേർന്ന് നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്നവൾ.......

" ചിന്നൂ.... "

വല്ലാതൊരു ഞെട്ടൽ നിറഞ്ഞിരുന്നു അവനിൽ... ശ്വാസം വിലങ്ങിയത് പോൽ രുദ്രൻ അവിടെ തന്നെ നിന്ന് പോയി.....

കരഞ്ഞു കലങ്ങിയ കണ്ണുകളും ചുവന്നു തുടുത്ത മുഖവും... തങ്ങൾ ഇതുവരെ സംസാരിച്ചതൊക്കെയും അവൾ കെട്ടിരുന്നുവെന്നതിന്റെ തെളിവ്.....

തിരിച്ചറിവിൽ രുദ്രനെ പോൽ എല്ലാവരിലും പകപ്പ് നിറഞ്ഞു പോയിരുന്നു...........

( തുടരും...)

.................................................................................

വായിച്ചു അഭിപ്രായം പറയുക...

പിന്നെ ലാസ്റ്റ് പാർട്ടിൽ ചേർത്ത qstn ഞാൻ എല്ലാവരോടും കൂടി ചോദിക്കുവാണ്...

രുദ്രന്റെ സ്ഥാനത് സ്വയം നിങ്ങൾ ഓരോ ആളുകളെയും സങ്കല്പിച്ചു കൊണ്ട് ഉത്തരം പറയുക....

നിങ്ങളുടെ പ്രണയത്തിനു റൂണിയെ പോൽ ഒരു അവകാശി വന്നാൽ നിങ്ങളുടെ പ്രതികരണം എങ്ങനെ ആയിരിക്കും....

ത്യാഗവും കഥയിലെ ട്രാജിക്കും ഒന്നും അല്ല വേണ്ടത്... സാധാരണ ഒരു പെൺകുട്ടി / ആൺകുട്ടി ആയി നിന്ന് കൊണ്ട് സ്വന്തം മനസാക്ഷിയോടു ചോദിച്ചു ഒരു ഉത്തരം പറയുക....

അത് അറിഞ്ഞിട്ട് വേണം എനിക്ക് തീരുമാനം എടുക്കാൻ.... 😌

WITH LOVE AMMU ......

Continue Reading

You'll Also Like

4.4K 615 34
കാന്തത്തിനേക്കാൾ ആകർശണമായിരുന്നു അവളുടെ കണ്ണുകൾക്ക് ഒരായുസ്സ് മുഴുവൻ കണ്ണെടുക്കാതെ ആ നയനങ്ങളിലേക്ക് ഉറ്റു നോക്കാം ❄️🌨️
32.9K 4.9K 63
Vmin ff 🌼
19.9K 2.5K 29
സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക്...