ARRANGE MARRIAGE

By CamilleDz07

24.7K 2.7K 951

oru Pakka Arrange marriage story with lot of drama.. #btsfanfiction #malyalamff #bts #btsmalayalamff # taekoo... More

INTRODUCTION
part 1
part 2
part 3
part 4
part 5
part 6
part 7
part 8
part 9
part 10
part 11
part 12
New story alert
Part 13
Part 14
part 15
part 16
part 17
part 18
part 19
part 20
part 21
part 22
part 23
part 24
part 25
part 26
part 27
part 28
part 29
part 30
part 31
part 32
part 33
CHARACTER SKETCH
part 34
part 35
Part 36
part 37
part 38
part 39
part 40
part 41
part 42
part 43
part 44
part 45
part 46
part 47
part 49
part 50
part 51
part 52
part 53
54
part 55
part 56 ( M)
part 57
part 58 (M)
part 59
Part 60

part 48

299 46 31
By CamilleDz07














" ജാസു നീ  ഉണ്ടാകും എന്നു കരുതിയെ ഇല്ല... എത്ര നാളായി കണ്ടിട്ടു.." പഴയ സുഹൃത്തിനെ കണ്ട സന്തോഷത്തിൽ ആയിരുന്നു ലില്ലി...

" നീയല്ലേ ഞങ്ങളെ എക്കെ ഇട്ടിട്ടു പോയത് ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു.." ചെറിയൊരു പരിഭവതൊടെ ആണെങ്കിലും ജാസു ലില്ലിയെ കെട്ടി പിടിച്ചു...

" സോറി .." അവളുടെ ചെവിയിലായി ലില്ലി പറഞ്ഞു..

" അതു വിട് നീ ആകേ ഷീണിച്ചല്ലോ ലില്ലിസേ... "

" ഒന്നു പൊടി..."

" ഏതാ ഈ അലവലാതി..." ലില്ലിയോടു ഓവർ ആയി സംസാരിക്കുന്ന ജാസുവിനെ തുറിച്ചു നോക്കി കൊണ്ടു തൊട്ടടുത്തു നിൽക്കുന്ന ടെസ്സയോടായി നന്ദു ചോദിച്ചു അവിടെ അതിനേക്കാൾ വലിയ കുശുമ്പും കുത്തിയാണ് നിൽക്കുന്നത്..  കെട്ടിയോൻ വന്നിട്ട് ഒന്നു തിരിഞ്ഞു നോക്കിയില്ല കൂടാതെ കൂടെ ഒരു പെണ്ണും ...

" ആവോ.. " നന്ദുവിനായി മറുപടി കൊടുത്തുകൊണ്ടു ടെസ്സ അവളുടെ മുറിയിലേക്ക് നോക്കി നിന്നു .. അവർ വന്നിട്ടു ഇപ്പോൾ പത്തു മിനിറ്റ് ആയതേ ഒള്ളു.. തല വേദന എടുക്കുന്നു ഒന്നു കുളിച്ചു കിടക്കണം എന്നു പറഞ്ഞു ഇസാക്ക് നേരെ മുറിയിലേക്കാണ് പോയത് മണിക്കൂറുകൾ ഫ്ലൈറ്റിൽ ഇരുന്നു വന്നതിന്റെ ആഫ്റ്റർ എഫക്ട് ആണ്...
പണ്ടേക്കെ നാട്ടിൽ ആയിരുന്നപ്പോൾ രണ്ടു മാസം കൂടുമ്പോൾ എക്കെയാണ് ഇസാക്ക് വീട്ടിൽ വരാർ അപ്പോഴേക്കെ ആദ്യം ഓടി വരുന്നത് തന്റെ അടുത്തേക്ക് ആയിരുന്നു.. മണിക്കൂറുകൾ സംസാരിച്ചു ഇരിക്കാറുണ്ട് ഇതിപ്പോ ഒന്നു നോക്കി ചിരിച്ചു എന്നല്ലാതെ അടുത്തേക്കു വന്നുപോലും ഇല്ല വല്ലാത്തൊരു നിരാശയും വിഷമവും തോന്നി അവൾക്ക്...

" ദുഷ്ടൻ..." അവൾ സ്വയം പിറുപിറുത്തു...

ഇതെല്ലാം ശ്രെദ്ധിച്ചു വേരെ രണ്ടു കണ്ണുകൾ അവിടെ ഉണ്ടായിരുന്നു...

' oh god jealusy... ശെരിയാക്കി തരാം...' അവന്റെ ചുണ്ടിൽ ഒരു ഡെവിൾ സ്മിർക് വിരിഞ്ഞു...

"  ഇച്ചുവിനു ഇപ്പോഴെങ്കിൽ നല്ല ബുദ്ധി തോന്നിയല്ലോ അല്ലേ വാസു..." വാസുവിനെ അടുത്തേക്കു വിളിച്ചു നിർത്തി കൊണ്ടു ടെസ്സ കേൾക്കാൻ പാകത്തിനായിയാണ് അവൻ ചോദിച്ചത്..

" എന്തു..." ഇവനിതെന്തു തേങ്ങയാ പറയുന്നെ എന്ന ഭാവം ആയിരുന്നു വാസുവിൽ..

" അല്ലടാ എത്രനാൾ എന്നു വെച്ച അവൻ ഇങ്ങനെ അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്നെ... ഇപ്പോഴെങ്കിലും അവൻ ഒരു തീരുമാനത്തിൽ എത്തിയല്ലോ.."

" എന്തു തീരുമാനം നീ എന്നതാടാ കോപ്പേ ഈ വിളിച്ചു പറയുന്നെ.." പരസ്പര ബന്ധം ഇല്ലാതെ ഓരോന്നു വിളിച്ചു പറയുന്നവനെ വാസു wired ആയി നോക്കി... അവിടെ കണ്ണും കൊണ്ടു എന്തെക്കെയോ കോപ്രായം കാണിക്കുന്നു...

' എന്റെ ഗുരുവായൂരപ്പാ ഈ ചെറുക്കനു ഇനി ഭ്രാന്ത്‌ ആയോ..' വാസു ഒരു നിമിഷം ചിന്തിച്ചു പോയി..

' oh തെണ്ടി ' താൻ കണ്ണും കൈയും ഇട്ടു കാണിച്ചിട്ടും മനസ്സിലാക്കാതെ വായും പൊളിച്ചു നിക്കുന്നവന്റെ കൈയിൽ ഒന്നു പിച്ചി കൊണ്ടു വാസു ടെസ്സായിടെ നേരെ കണ്ണു കൊണ്ടു ചൂണ്ടി പറഞ്ഞു...

" ഏഹ്...?" വാസുവിനു അപ്പോഴും ഒന്നും കത്തിയില്ല..

' oh ഈ ട്യൂബ് ലൈറ്റ്..' ആദി പല്ലിറുമ്മി..

" ഡിവോഴ്സിന്റെ കാര്യം ജൂൺ അങ്കിളും ജീന ആന്റിയും അറിയുമ്പോഴാ അല്ലേ..അവരുടെ കാര്യം ഓർക്കുമ്പോൾ ഒരു സങ്കടം.." വിഷമം നിറഞ്ഞ ഭാവത്തോടെ ആദി പറഞ്ഞു..

" ഡിവോഴ്സോ ആരുടെ ഡിവോഴ്സ്..." വാസു ആദിയെ സംശയത്തോടെ നോക്കി.. വാസു പതിയെ സംസാരിക്കുന്നതു കൊണ്ടു ടെസ്സക്ക് അവൻ പറയുന്നതു കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല എന്നാൽ ടെസ്സ കേൾക്കാനായി ആദി അത്യാവിശം ഒച്ചയിൽ തന്നെയാണ് പറയുന്നത്...

"ആഹ് പിന്നെ പതിയെ ശെരിയായിക്കോളും   ജാസു പിന്നെ അടിപൊളി ആയതുകൊണ്ട് എല്ലാർക്കും പെട്ടന്ന് ഇഷ്ടം ആകും അവളെ അല്ലെടാ വാസു....." അവസാനത്തെ വരി കുറച്ചു നീട്ടി ടെസ്സ ശെരിക്കും ഒന്നു കേൾക്കട്ടെ എന്ന രീതിയിൽ അവൻ പറഞ്ഞു...

' ഡോവോഴ്സ്...? ഇച്ചായൻ എനിക്ക് ഡിവോഴ്സ് തരാൻ പോകുവാണോ.. ?" ടെസ്സ ഒരു നിമിഷം നിശലമ്മായി നിന്നു പോയി... പെട്ടന്നു എന്തോ ഓർത്ത പോലെ അവൾ റൂമിലേക്കു ഓടി...

ടെസ്സയുടെ പോക്ക് കണ്ടതും ആദി ചിരിച്ചു...

" നീ എന്നാ മാങ്ങയാടാ വിളിച്ചു പറഞ്ഞത്.." വാസു വീണ്ടും ചോദിച്ചു..

" oh ഈ പൊട്ടൻ.. നീ ശെരിക്കും പൊട്ടൻ ആണോ അതോ അഭിനയിക്കുവാണോ ഞാൻ ഇവുടെ കിടന്നു കഥകളി കളിച്ചിട്ടും നിനക്ക് ഒന്നും മനസ്സിലായില്ലേ..." ആദി അറിയാതെ ഒന്നു തലക്ക് കൈ കൊടുത്തു പോയി...

" എനിക്ക് ഒന്നും മനസ്സിലായില്ല.." വാസു കൈ മലർത്തി..

" നീ അപ്പോ ഒന്നും കണ്ടില്ലേ.."

" എന്തു...നീ എന്തിനാ ഡിവോഴ്സ് എന്നെക്കെ.. "

" ഞാൻ bhabi യെ ഒന്നു കുശുമ്പ് കെറ്റാൻ പറഞ്ഞതാ നീ കണ്ടില്ലേ bhabi യുടെ മുഖം ജാസുവിനെ ഇച്ചുടെ ഒപ്പം കണ്ടപ്പോ മുതൽ ഒരു കോട്ടയുണ്ട്.. കുശുമ്പ് കേറിയിട്ടെങ്കിലും അതിനു കുറച്ചു തിരിച്ചറിവ് വരണേ എന്നോർത്താ.. ഏറ്റു എന്നാ തോന്നുന്നത്.." വലിയ എന്തോ കാര്യം ചെയ്ത പോലെ പുളകിതനായി നിൽക്കുന്ന ആദിയെ വാസു ഒരു വല്ലായിമയോടെ നോക്കി...

" അവസാനം ഇതു പണി ആകാതിരുന്നാൽ മതി.." വാസു പറഞ്ഞതും അതിനെ പുച്ഛിച്ചു കൊണ്ടു ആദി ലില്ലിയുടെയും ജാസുവിന്റെയും അടുത്തേക്കു ചെന്നു... വാസു ഒരു നേടുവീർപ്പോടെ അവനെ നോക്കി.. ഈ കഴിഞ്ഞ രണ്ടാഴ്ച കൊണ്ടു ടെസ്സയിൽ ഉണ്ടായ മാറ്റം അവനും കാണുന്നതാണ്.. ഒരു കാര്യം ഉറപ്പാണ്, ടെസ്സക്ക് ഇസാക്കിനെ ഇഷ്ടമാണ് അതു അവൾ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന കാര്യതിലാണ് ഒരു സംശയം.. എന്നാൽ കാണുന്നവർക്ക് കൃത്യമയി മനസ്സിലാകും ടെസ്സക് ഇസാക്കിനോടുള്ള ഫീലിംഗ്സ്.. ഇനി ഇപ്പോ ആദിയുടെ പ്ലാൻ ഏറ്റാലോ അവനോർത്തി...

നന്ദു ആണെങ്കിൽ അവർക്ക് അടുത്തു ജാസുവിന്റെ ലില്ലിയോടുള്ള ഓവർ ക്ലോസനെസ് ഇഷ്ടപെടാതെ ഇരിക്കുന്നുണ്ട്....





ടെസ്സ മുറിയിൽ വന്നു കതക് അടച്ചു.. ഇസാക്ക് ബാത്‌റൂമിൽ തന്നെയായിരുന്നു... ആദി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു ടെസ്സയുടെ മനസ്സ് നിറയെ..
ഇച്ചായനു എന്നെ മടുത്തോ..? ഇച്ചായനു എന്നെ വേണ്ടേ..? ശെരിക്കും എനിക്ക് ഡിവോഴ്സ് തരാൻ പോകുകയാണോ..? ആ പെണ്ണ് ഇച്ചായന്റെ ആദി..? ആദി എന്തിനാ അങ്ങനെയെക്കെ പറഞ്ഞേ..? പല ചോദ്യങ്ങൾ ആയിരുന്നു അവളുടെ മനസ്സ് നിറയെ ഒപ്പം അവളുടെ കണ്ണു നിറഞ്ഞു ഒഴുകാൻ തുടങ്ങി... അന്ന അയച്ച ഫോട്ടോസിൽ എല്ലാം തന്നെ ഇസാക്കിനൊപ്പൊം ജാസുവും ഉണ്ടായിരുന്നു ...
ഫോണിലെ ആ ഫോട്ടോസിലേക്കു അവൾ നോക്കിയിരുന്നു..

" he was happy there..." ഓരോ ഫോട്ടോസും മാറ്റി മാറ്റി അവൾ നോക്കി.. ജാസുവിനോടൊപ്പം ഉള്ള ഇല്ല ചിത്രങ്ങളിലും അവന്റെ മുഖത്ത് വിടർന്ന ചിരിയുണ്ട്...
അന്ന അയച്ചു തന്ന വീഡിയോസിൻ ആണെങ്കിലും ഇസാക്ക് നല്ല ഹാപ്പിയാണ്...
തനിക്ക്  അവനെ നഷ്ടമായോ എന്നായിരുന്നു ആദ്യം അവളുടെ ഹൃദയം ചോദിച്ചത്...

വീണ്ടും എന്നെ കൊതിപ്പിച്ചിട്ടു തട്ടിയെടുക്കുവാണോ ഈശ്വരൻ ...  ഇനിയും ഒരു നഷ്ടം താങ്ങാൻ ആകില്ലെന്ന് അറിഞ്ഞിട്ടും എന്തിനാ എന്നോടും വീണ്ടും ഇങ്ങനെയെക്കെ ചെയുന്നത്... എന്തിനാ എന്നെ വീണ്ടും സ്വപ്നം കാണിച്ചേ .. എനിക്ക് തരാൻ ആയോരുന്നില്ലെങ്കിൽ എന്തിനാ എന്നെകൊണ്ടു വെറുതെ ആഗ്രഹിപ്പിച്ചേ...  മാറി നടന്നതല്ലേ ഞാൻ.... എന്റെ ആണെന്ന് പറഞ്ഞു മോഹിപ്പിച്ചതുകൊണ്ടല്ലെ ഞാൻ വീണ്ടും.. എന്നിട്ടു ഇപ്പോൾ എന്റെ കയിൽ നിന്നു തട്ടിപറിക്കാൻ നോക്കുവാണോ..

അവൾ കട്ടിലിനു താഴെ തറയിൽ ഇരുന്നു പോയൊരുന്നു.. ദേഷ്യവും സങ്കടവും ... ഒരു നിമിഷം ചങ്ക് പൊട്ടി പോകും പോലെ തോന്നി അവൾക്ക്... അന്നൊരിക്കൽ ഇതുപോലെ തന്നെ കൈയിൽ വെച്ചു തരാൻ നീട്ടിയിട്ടു തരാതെ തട്ടിപറിച്ചു കൊണ്ടുപോയതാണ് ഇപ്പോൾ വീണ്ടും ഈശ്വരൻ തന്നോട് അതുപോലെ ചെയ്യാൻ പോകുകയാണോ... 
പെട്ടന്ന് മനസ്സിലേക്ക് തെളിഞ്ഞു വന്നത് വെള്ള തുണിയിൽ പൊതിഞ്ഞ മാധവന്റെ കത്തി കരിഞ്ഞ ചലനമറ്റ ശരീരം ആണ് അതോർത്ഥത്തും അവളുടെ ശരീരം വല്ലാതെ വിറച്ചു പോയിരുന്നു...

ഈ കാഴ്ച കണ്ടുകൊണ്ടാണ് ഇസാക്ക് വന്നത്...

" ബെല്ല..." അവൻ ഓടി അവൾക്കരികിൽ എത്തിയിരുന്നു...

" Hey.. what happend... " അവൾക്കരികിലായി മുട്ടു കുത്തി ഇരുന്നു കൊണ്ടു അവൻ ചോദിച്ചു... She was hugging her legs...ദേഹം വല്ലാതെ വിറക്കുന്നുണ്ട് എന്തോ കണ്ടു പേടിച്ച പോലെ ശരീരം വിയർത്തു കുളിച്ചിരിക്കുന്നു.. കണ്ണു ചുവന്നു കണ്ണിനീർ നിർത്താതെ ഒഴുകുന്നുണ്ട്... അവൻ ഒരു നിമിഷം പകച്ചു നിന്നെങ്കിലും പെട്ടന്നു അവളെ നെഞ്ചോടു ചേർത്തു...
പെട്ടന്നു എന്താണ് ഉണ്ടായതെന്നായിരുന്നു അവന്റെ ചിന്ത...

" ഇച്ചാ...യാ...." അവളുടെ ശബ്ദം പതറി...

" yeah it's me.. I am here.. " അവൻ അവളെ മുറുകെ ചേർത്തു പിടിച്ചു.. അവളെ ആശ്വസിപ്പിക്കാനും ശാന്തമാക്കാനും അവൻ അവളുടെ പുറം തലോടി കൊണ്ടിരുന്നു...

അല്പ നേരത്തിനു ശേഷം അവൾ ഒന്നു ശന്തമായെന്നു തോന്നിയതും അവൻ മെല്ലെ അവളെ ദേഹത്ത് നിന്നു അടർത്തി... അവൾ തുടർച്ചയായി ഏങ്ങൾ അടിച്ചു കൊണ്ടിരുന്നു...

" Shh... what happend baby...?" ഇസാക്ക് അവളുടെ മുടിയിൽ തഴുകി കൊണ്ടു ചോദിച്ചു...

" ഇച്ചാ...യൻ എന്നെ .. വിട്ടിട്ട് പോകുമോ...?"

" huh...? " അവൻ സംശയത്തോടെ അവളെ തുറിച്ചു നോക്കി

" ഇച്ചായൻ എന്നെ ഡിവോഴ്സ് ചെയ്യുമോ...?"

" Don't Dare Bella... മേലാൽ ഈ വാക്ക് നിന്റെ നാവിൽ നിന്ന് വീണ്ടും ഉച്ചരിച്ചാൽ..." അവളുടെ നേരെ ചൂണ്ടുവിരൾ ഉറർത്തി കൊണ്ടാണ് അവൻ പറഞ്ഞത് ടെസ്സ ഞെട്ടി വിറച്ചു പോയിരുന്നു അവന്റെ പ്രതികാരണത്തിൽ ...

" ആ..ദി..."

" ആദി...?" അവൻ അല്പം ശബ്ദം ഉയർത്തികൊണ്ടാണ് ചോദിച്ചത്.. ടെസ്സ കരഞ്ഞു പോകാതിരിക്കാൻ ചുണ്ടു കടിച്ചു പിടിച്ചു ഇരുന്നു...

" ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടു ഇരുന്നു മോങ്ങരുതെന്ന് ഞാൻ എത്ര തവണ പറയണം ബെല്ല... താൻ എന്താ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ... എണീറ്റേ.." തല വേദന എടുത്തു തല പൊട്ടുന്ന പോലെയുണ്ട് അതിനിടയിൽ ആണ്.. അവനു ദേഷ്യം വന്നു പോയിരുന്നു അവളോട് ചൂടാകാതെ ഇരിക്കാൻ മാക്സിമം അവൻ ശ്രേമിച്ചു.. തറയിൽ നിന്നു അവളെ എഴുന്നേൽപ്പിച്ചു കൊണ്ടു അവൻ അവളെ ബെഡിൽ കയറ്റി ഇരുത്തി...

" എന്താ ഉണ്ടായേ..." അവൾക്കാരികിൽ ആയി ഇരുന്നു കൊണ്ടു അവൻ ചോദിച്ചു ഒപ്പം ഒലിച്ചിറങ്ങിയ കണ്ണുനീർ മെല്ലെ തുടച്ചു കൊണ്ടിരുന്നു...

" അതു..അവർ പറഞ്ഞു.. ഇച്ചായൻ..."
മുഴുവിപ്പിക്കാൻ പറ്റാതെ അവൾ തല കുനിച്ചിരുന്നു എന്നാൽ ഇസാക്കിനു ഏകദേശം കാര്യം കത്തിയിരുന്നു .. സുഹൃത്തുക്കളെ നല്ലപോലെ അവനറിയാമല്ലൊ അവൻ ആഴത്തിൽ ഒന്നു നേടുവീർപ്പിട്ടു...

" Look at me... " അവന്റെ ഗൗരവം നിറഞ്ഞ ശബ്ദം കേട്ടതും ടെസ്സ പതിയെ തല ഉയർത്തി അവനെ നോക്കി...
അവൻ അവളുടെ കൈയിൽ കൈ കോർത്തു പിടിച്ചു വെച്ചു...

" ഞാൻ തന്നെ ഉപേക്ഷിക്കില്ല .. ഒരിക്കലും.. എനിക്ക് തന്നെ വേണം ... എന്റെ ജന്മം അവസാനിക്കുന്നത് വരെ..
മാകറാട് ചേർത്തു നിറുത്തി എനിക്ക് തന്നെ സ്നഹിക്കണം
തന്നോടുള്ള എന്റെ പ്രണയത്തിനു മരണമില്ല..
അതു അന്നും ഇന്നും എന്നും എന്നിൽ തന്നെ ഉണ്ടാവും.
തനിക്കായി മാത്രം .. ഇതെന്റെ സ്വാർത്ഥതയാണെന്നു കൂട്ടിക്കോ..."
അവൻ പറഞ്ഞു നിർത്തിയതും അവളുടെ കണ്ണു വീണ്ടും നിറഞ്ഞു ഈ തവണ സങ്കടം കൊണ്ടല്ലന്നു മാത്രം...

" For god sake Bella .. താൻ ഇങ്ങനെ ചെറിയ കാര്യങ്ങൾക്ക് കരയുന്നത് ഒന്നു നിർത്ത്... "

" സോറി..." അവൾ വീണ്ടും താല കുനിച്ചിരുന്നു...

" leave it.. താൻ ജാസുവിനെ പരിചപെട്ടോ..." അവൻ ചോദിച്ചതും അവൾ ഇല്ലെന്ന് തല കുലുക്കി...

" എങ്കിൽ വാ.." അവൻ എഴുന്നേറ്റു അവളെയും എഴുന്നേൽപ്പിച്ചു...

" പോയി മുഖം കഴുകി വാ ആദ്യം.." വാഷ്‌റൂമിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ടു അവൻ പറഞ്ഞു ടെസ്സ നല്ല കുട്ടിയെ പോലെ പോയി മുഖം കഴുകി വന്നു... ആ നേരം കൊണ്ടു അവൾ ചിന്തിച്ചു കൂട്ടിയതെല്ലാം അവൾ അപ്പോഴേക്കും മറന്നിരുന്നു ...

മുഖം കഴുകി തന്റെ അടുത്തേക്കു വരുന്നവളെ കണ്ടതും ചിരി വന്നു പോയിരുന്നു അവനു.. അവൻ അവളുടെ കൈ പിടിച്ചു പുറത്തേക്ക് കൊണ്ടുപോയി.. എല്ലാവരും ഹാളിൽ തന്നെ ഉണ്ടായിരുന്നു...

" കെട്ടിയോനും കെട്ടിയോളും കൂടി ഇതെവിടെ ആയിരുന്നു..." ആദി ഒരു അടക്കി ചിരിയോടെ ചോദിച്ചതും ഇസ അവനെ തറപ്പിച്ചു ഒന്നു നോക്കി ആ കണ്ണുരുട്ടാലിൽ നിന്നു തന്റെ കാര്യത്തിൽ ഒരു തീരുമാനം ആയെന്നു മനസ്സിലായതും അവൻ വാ അടച്ചു വാസുവിന്റെ പിന്നിൽ ഒളിച്ചു...

" നീ തീർന്നാടാ നീ തീർന്നു വെല്ല ആവിശ്യം ഉണ്ടായിരുന്നോ.."

" കൗതുകം ലേശം കൂടി പോയതാ..." എനിക്ക് എന്തിന്റെ കേടായിരുന്നു ഒരു വളിച്ച ചിരിയോടെ ആദി വാസുവിനെ നോക്കി വാസു പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചിരുന്നു...

" ജാസു meet my wife... " ഇസാക്ക് ടെസ്സയെ മുന്നിലേക്കു പിടിച്ചു നിർത്തികൊണ്ടു പറഞ്ഞു.. ലില്ലിയുടെ അടുത്തു സംസാരിച്ചു കൊണ്ടിരുന്നവൾ
പെട്ടന്നു ടെസ്സയെ കണ്ടതും എഴുന്നേറ്റ് അവളുടെ അടുത്തേക്കു ചെന്നു...

" Oh my god... Is she real..." ജാസുവിന്റെ എക്സ്പ്രെഷൻ കണ്ടതും ടെസ്സ പതിയെ ഒന്നു പിന്നിലേക്കു വലിഞ്ഞു...

" I am so sorry..you look so beautiful so I got excited... " ടെസ്സയുടെ മുഖത്തെ ക്ലൂലെസ്നെസ് കണ്ടതും ജാസു പറഞ്ഞു...

" ടെസ്സ പേടിക്കണ്ടാ ഇവൾ ഇങ്ങനാ.." ലില്ലി എഴുന്നേറ്റു വന്നു ടെസ്സായിടെ തോളിൽ തട്ടി പറഞ്ഞു ടെസ്സ ചെറുതായൊന്നു ചിരിച്ചു.. ഇതാരാ എന്നു ചോദിക്കണ പോലെ അവൾ ഇസാക്കിനെ നോക്കി...

" അവനോടു ചോദിക്കുന്നെ എന്തിനാ ഞാൻ പറയാലോ.." ടെസ്സ ഇസാക്കിനെ നോക്കുന്നത് കണ്ടതും ജാസു പറഞ്ഞു...

" I am Jasu I mean Jasmine...  " അവൾ ടെസ്സയുടെ നേരെ കൈ നീട്ടി കൊണ്ടു പറഞ്ഞു ..

" ഹായ്.." ടെസ്സ ചെറുതായൊന്നു ചിരിച്ചു കൊണ്ടു അവൾക്ക് കൈ കൊടുത്തു.

" ഞാൻ ജൂൺ അങ്കിളിന്റെ Friend ഇന്റെ മോൾ ആണ് well എന്റെ പപ്പയെ ടെസ്സ അറിയും.." ജാസു ചെറു ചിരിയോടെ പറഞ്ഞു നിർത്തി.. ടെസ്സ കൺഫ്യൂസ്ഡ് ആയി അവളെ നോക്കി .. താൻ അറിയുമെന്ന് പറയുമ്പോൾ അതാരാ..

" എന്റെ പപ്പയുടെ ക്ലിനിക്കിൽ ആണ് ടെസ്സ വർക് ചെയ്യുന്നത്..."

" oh Roy അങ്കിളിന്റെ മോൾ ആണോ.." ടെസ്സ അതിശയത്തോടെ ചോദിച്ചതും ജാസു ചിരിച്ചു കൊണ്ടു മൂളി...

" റോയി അങ്കിളും ഫാമിലിയും നമ്മുടെ അടുത്തായിരുന്നു പണ്ടു .. ഇവരെക്കെ വലുതായപ്പോഴാണ് ഇവിടെ settled ആയത്.. ജസുവും ചേട്ടായിയും ഒരുമിച്ചു പഠിച്ചതാ..." ഇസാക്ക് ടെസ്സയുടെ സംശയം തീർക്കും പോലെ പറഞ്ഞു...

" ചേച്ചി അപ്പോ എന്തു ചെയ്യുന്നു.." ടെസ്സ ജസുവിനോടായി ചോദിച്ചു..

" ഞാൻ freelance architecture ആണ്... JJ group of Company എന്റെ സ്വന്തം ഡിസൈൻ ആണ് അല്ലേ ഇസാ..."

" പിന്നല്ല ആ ഒരു തകരാറെ നമ്മുടെ കമ്പനിക്ക് ഒള്ളു അല്ലേ ഇച്ചു.... " അത്രയും നേരം ഒളിച്ചിരുന്നവൻ വാ തുറക്കുന്നത് അപ്പോഴാണ്...

" തമാശ ആയിരുന്നോ... എല്ലാരും ഒന്നു ചിരിച്ചു കൊടുത്തേരെ കുക്കു വാവ കഷ്ടപ്പെട്ടു പറഞ്ഞ joke അല്ലേ..." ജസുവിന്റെ മറുപടി കേട്ടതും എല്ലാരും ചിരിച്ചു ആദി ഒഴികെ .. കുക്കു വാവ.. അതവിടെയും എത്തിയോ..?  അവന്റെ മുഖം കറുത്തു എന്നാൽ നന്ദു ചിരിക്കുന്നത് കണ്ടതും അവന്റെ ചുണ്ടിലും ഒരു ചിരി വിടർന്നു... അവനു അങ്ങനെ വിളിക്കുന്നത് ഇഷ്ടം അല്ലെങ്കിലും അവൾ വിളിക്കുന്നതു കേൾക്കാൻ അവനു ഇഷ്ടമാണ്...
ആദി തന്നെയാണ് നോക്കുന്നത് എന്നു കണ്ടതും നന്ദു ചിരി നിർത്തി...

ജാസുവിനും ഇസാക്കിനും യാത്ര ഷീണം ഉണ്ടായിരുന്നത് കൊണ്ടു ബ്രേക്ഫാസ്റ്റ് കഴിഞ്ഞു അവരെ വിശ്രമിക്കാൻ വിട്ട് എല്ലാരും പിരിഞ്ഞു.. ലില്ലി ജാസുവിനെ അവള്കൊപ്പം അവളയുടെയും നന്ദുവിന്റെയും ഫ്ലാറ്റിലേക്കാണ് കൊണ്ടു പോയത്..



" നല്ല pain ഉണ്ടോ ഇച്ചായാ..." നെറ്റി അമർത്തി തിരുമ്മി കിടക്കുന്നവനെ കാണേ അവൾ ചോദിച്ചു...
അവൻ വേദനയോടെ മൂളി...

ടെസ്സ സൈഡ് ടേബിളിന്റെ draw തുറന്നു വിക്സ് എടുത്തു അവന്റെ തലക്ക് അരികിലായി ചെന്നിരുന്നു...
മെല്ലെ അവന്റെ തല പിടിച്ചു അവൾ അവളുടെ മടിയിലേക്കു വെച്ചു.. പെട്ടന്നു ഉള്ള നീക്കം ആയതുകൊണ്ട് ഇസാക്ക് അവളെ അമ്പരപ്പോടെ ഒന്നു നോക്കി...
കൈയിൽ കുറച്ചു വിക്സ് എടുത്തു അവൾ അവന്റെ നെറ്റിയിൽ പുരട്ടി രണ്ടു കൈയിലെ വിരലു കൊണ്ടു അതു spread ചെയ്തു പതിയെ മസ്സാജ് ചെയ്തു കൊണ്ടിരുന്നു...
അവളുടെ വിരലുകൾ പതിഞ്ഞതും അവനു പതിയെ വേദന കുറഞ്ഞു വന്നു...

" ഉറങ്ങിക്കോ..." തന്നെ തുറിച്ചു നോക്കി കിടക്കുന്നവനോട് ചെറു ചിരിയോടെ കണ്ണു ചിമ്മി കൊണ്ട് അവൾ പറഞ്ഞു..

ടെസ്സയുടെ പെരുമാറ്റം strange ആയി അവനു തോന്നിയിരുന്നു.. നല്ല ഷീണം ഉള്ളതുകൊണ്ട് കൂടുതൽ ചിന്തിക്കാൻ നിക്കാതെ അവൻ മയങ്ങി പോയി... അവൻ ഉറങ്ങിയ ശേഷവും അവൾ അവന്റെ നെറ്റിയിൽ തലോടി കൊണ്ടിരുന്നു...

' എനിക്ക് നിങ്ങളോടു സംസാരിക്കണം ഇച്ചായാ.. I don't know how you are gonna react... പക്ഷെ എനിക്ക് സംസാരിക്കണം.. എനിക്ക് വേണ്ടി ഇത്രയും കാലം നിങ്ങൾ കാത്തിരുന്നില്ലേ ഒരു പാടു ഷെമിച്ചില്ലേ കുറച്ചു ദിവസം കൂടി ഒന്നു ഷെമിക്ക് .." അവൾ പതിയെ അവനെ ഉണർത്താതെ അവനെ ബെഡിലേക്ക് കിടത്തി തലയിണ വെച്ചു കൊടുത്തു...


🔹🔹🔹▪️🔹🔹🔹

" വാസു...." അവൾ അകത്തേക്കു കയറി ഹാളിൽ ഒന്നും അനക്കം ഇല്ല... ഇന്നു എല്ലാവരും leave ആയതുകൊണ്ട് എല്ലാം വീട്ടിൽ തന്നെയുണ്ട് പിന്നെ leave എന്നു പേരു മാത്രമേ ഒള്ളു വീട്ടിൽ ഇരിന്നാലും വർക് ചെയ്യണം.. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രൊജക്റ്റിന്റെ ആർട് വർക്കിന്റെ കോപ്പി വാസുവിനെ കാണിക്കാൻ വന്നതാണ് നന്ദു .. ഒരനക്കവും കേൾക്കാതെ വന്നപ്പോൾ തിരിച്ചു പോകാം എന്നു കരുതി തിരിഞ്ഞതും പെട്ടന്നു കൈയിൽ പിടിത്തം വീഴുന്നത് അവൾ അറിഞ്ഞു.. ഒന്നു പ്രതികരിക്കും മുന്നേ അവൻ അവളെ റൂമിലേക്കു വലിച്ചു കയറ്റി വാതിൽ അടച്ചു...

" ആദി...." അല്പം ദേഷ്യത്തോടെ തന്നെയാണ് അവൾ വിളിച്ചത്...

" I want to talk.."

" എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല.. "

" പക്ഷെ എനിക്ക് സംസാരിക്കണം..."

" എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല ആദി.. just leave me.." അവൾ പോകാനായി തിരിഞ്ഞതും അവളെ തടഞ്ഞു കൊണ്ടു അവൻ അവളെ cage ചെയ്തു നിർത്തി... ഇരുവര്ക്കും ഒരെ ഉയരം ആണ്  അതുകൊണ്ട് തന്നെ അവരുടെ കണ്ണുകൾ പെട്ടന്നു തന്നെ ഉടക്കി നിന്നു നന്ദു വേഗം അവനിൽ നിന്നു മുഖം തിരിക്കുകയും ചെയ്ത്...

"  നിനക്ക് എന്താ വേണ്ടേ.. ?"

" നിനക്ക് അറിയില്ലേ എനിക്ക് എന്താ വേണ്ടതെന്ന്..."

" ഞാൻ പറഞ്ഞല്ലോ എനിക്ക് നിന്നോട് ദേഷ്യം ഇല്ലന്ന് പിന്നെന്താ..."

" ദേഷ്യം ഇല്ലെങ്കിൽ പിന്നെ എന്തിനാ നീ എന്നെ avoid ചെയ്യുന്നത്.. It's been a week നന്ദാ.. " ദേഷ്യവും സങ്കടവും നിരാശയും എക്കെ ആയിരുന്നു അവന്

" ഞാൻ നിന്നെ avoid ചെയ്തൊന്നും ഇല്ല.." അവനു മുഖം കൊടുക്കാതെയാണ്   അവൾ സംസാരിച്ചത്..

" Seriusly... നീ എന്നെ avoid ചെയ്തില്ലേ..? സാധാരണ ഒരു ദിവസം ഒരു പത്തു പതിനഞ്ചു വട്ടം എങ്കിലും എന്നോടു വഴക്കിടാൻ നീ വരില്ലായിരുന്നോ ...? എന്നിട്ട് avoid ചെയ്തില്ല പോലും.. " അവൻ പരിഹാസത്തോടെ ചിരിച്ചു..

" നിനക്കു എന്താ വേണ്ടേ ഞാൻ നിന്നോട് വഴക്കിടണോ.." അവൾ ദേഷ്യത്തിൽ ചോദിച്ചു

" at least you can talk to me na..." അവനിലും ദേഷ്യം ആയിരുന്നു

" എനിക്ക് സൗകര്യം ഇല്ല നീ മാറിക്കെ..." അവൾ  അവന്റെ കൈ തട്ടിമാറ്റാൻ ശ്രേമിച്ചെങ്കിലും നടന്നില്ല..

" ആദി... മാറാനാ പറഞ്ഞത്.."

" ഇല്ലെങ്കിൽ...?"

" നിനക്ക് ഭ്രാന്താണോ ആദി... ?"

" ആഹ് എനിക്ക് ഭ്രാന്താ.. And you are the cause of it.. " അവളുടെ ഷോൾഡറിൽ രണ്ടിലും മുറുകെ കൈ അമർത്തി കൊണ്ടു അല്പം ഉച്ചത്തിൽ ആണ് അവൻ പറഞ്ഞത്...

" ആദി... " പതിയെ സംസാരിക്ക് എന്നു പറയും പോലെ അവൾ അവനെ നോക്കി...

"  നിന്റെ പ്രശ്നം എന്താണെന്ന് എനിക്ക് അറിയില്ല.. "

" നീ, നീയാണ് എന്റെ പ്രശ്നം..."

" what do you .." അവൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ അവളുടെ വാ അടപ്പിച്ചു കൊണ്ടു അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു.. അവൾ പകച്ചു നിന്നു പോയി എന്നാൽ പെട്ടന്നു തന്നെ അവനെ തള്ളി മാറ്റി കൊണ്ടു അവൾ അവനെ തല്ലി..

" Hit me again.. ഞാൻ അറിഞ്ഞു തന്നെ ചെയ്തതാ and I don't regret..."

" ആദി...." അവൾക്ക് ദേഷ്യവും സങ്കടവും ഒരുപോലെ അനുഭവപ്പെട്ടു അവളുടെ കണ്ണു നിറഞ്ഞു ഒഴുകി...

" i love you..."

നന്ദു തല ഉയർത്തി അവനെ നോക്കി... അവൻ പറഞ്ഞത് വെക്തമായി അവൾ കേട്ടിരുന്നു ...

" ഞാൻ കളിയായി പറഞ്ഞതല്ല I really do.."

" ആദി സ്റ്റോപ് now... മാറ് എനിക്ക് പോണം..." അവൾ തിരിഞ്ഞു ഡോറിന്റെ ലോക്ക് എടുക്കാൻ തുടങ്ങിയതും ആദി വീണ്ടും അവളെ തടഞ്ഞു..

" എന്നെ വിട് എനിക്ക് നിന്റെ കുട്ടിക്കളി കേൾക്കണ്ടാ... " അവൾ ദേഷ്യത്തിൽ അവന്റെ കൈ കുടഞ്ഞു മാറ്റി...

" നിനക്ക് ഇതു കെട്ടട്ട് കുട്ടിക്കളി ആയിട്ടാണോ നന്ദാ തോന്നുന്നതു.. ? "

" എനിക്കറിയില്ല.. just leave me.." അവൾ അവനു മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു...

"നീ എന്തിനാ എന്നിൽ നിന്നു മുഖം മറക്കുന്നത്.. " അവൻ അവൾക്ക് മുന്നിലേക്കു കയറി നിന്നു...

" look at me.. തമാശ പറയാൻ എനിക്ക് പ്രായം പതിനെട്ടല്ല നന്ദാ... പെട്ടന്നു പൊട്ടി മുളച്ച ഇഷ്ടവും അല്ല... i liked you the moment my eyes layed on you..എൻ്റെ കണ്ണുകൾ നിന്നിൽ പതിഞ്ഞ നിമിഷം ഞാൻ നിന്നെ ഇഷ്ടപ്പെട്ടതാണ്.. ചുമ്മ ഒരാളോടു കേറി വഴക്കുണ്ടാക്കാൻ എനിക്ക് ഭ്രാന്തില്ല നിന്നോടു സംസാരിക്കാൻ വേണ്ടിയ വെറുതെ നിന്നോടു ചൂടായത്..ദീദിയുടെ ഫ്രണ്ട് ആണ് നീ എന്നു അറിഞ്ഞപ്പോ ഞാൻ എന്തു ഹാപ്പി ആയിരുന്നെന്നോ നിന്നോടു അടുക്കാൻ വേണ്ടിയ ഓരോന്നു പറഞ്ഞു നിന്നെ ചൊറിഞ്ഞു കൊണ്ടു നടന്നത്... എന്റെ ഇഷ്ടം പറയാൻ തീരുമാനിച്ചപ്പോഴാണ് രുദ്രൻ ഇടക്ക് വന്നത്... അപ്പോൾ ഞാൻ നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞാൽ ചിലപ്പോ നീ ഞാൻ sympathy കാണിക്കുന്നതാണെന്ന് പറഞ്ഞാലോ എന്നോർത്താ പറയാതിരുന്നേ...പിന്നെ അന്നു സ്റ്റോർ റൂമിൽ വെച്ചു എനിക്ക് അറിയില്ല എന്റെ കൈയിൽ നിന്നു പോയതാ... പക്ഷെ നീ എന്നോട് മിണ്ടാതെ നടന്നപ്പോ എനിക്ക് പറ്റുന്നില്ലടാ .. ശെരിക്കും ഭ്രാന്തു പിടിക്കും പോലെ ഉണ്ട്... " ആദി പറഞ്ഞു തീർത്തതും അവന്റെ കണ്ണു ചെറുതായി നനഞ്ഞിരുന്നു... നന്ദുവിൽ ഒരുതരം മരവിപ്പായിരുന്നു ഇങ്ങനെ ഒരു കോൺഫഷൻ ആദിയിൽ നിന്നു അവൾ പ്രതിക്ഷിച്ചതെ അല്ല...

" ഇങ്ങനെ മിണ്ടാതെ നിക്കല്ലേ നന്ദാ .." ആദിക്ക് അവളുടെ മൗനം തീരെ ഇഷ്ടമാവുന്നില്ലായിരുന്നു...

" ആദി.. You know what i am..." അവൾ അവനു നേരെ നോക്കി... താൻ എന്താണെന്നു അവൻ മറന്നെങ്കിൽ ഓർമ്മിപ്പിക്കും പോലെ...

" What are you...? " അവന്റെ മറുചോദ്യം അപ്പോഴേക്കും വന്നിരുന്നു..

"  ഞാൻ ഒരു transgender ആണ് ആദി..."

" അതിന്..."

" നിനക്ക് എന്താ മനസ്സിലാവുന്നില്ലേ..."

" എനിക്ക് മനസ്സിലായി.. നിനക്ക് എന്നെയാണ് മനസ്സിലാകാത്തെ... നീ അങ്ങനെ ആയതിൽ എനിക്ക് പ്രശ്നം ഉണ്ടായിരുന്നെങ്കിൽ ഞാൻ നിന്റെ മുന്നിൽ ഇപ്പോൾ ഇങ്ങനെ നിൽക്കില്ലായിരുന്നു...I don't care about what you are.. എനിക്ക് നിന്നെ ഇഷ്ടം ആണ് that's it... നിനക്ക് എന്നെ ഇഷ്ടം ആണോ അല്ലയോ അതു പറ.."

" No.. i dont.. like you.."

"അതു കള്ളം.. നീ ഇപ്പോൾ പറയണ്ടാ ആലോചിച്ചു പറഞ്ഞാൽ മതി... " അവൻ വാതിൽ തുറന്നു കൊടുത്തു കൊണ്ടു പറഞ്ഞു.. നന്ദു ഒരു നിമിഷം അവനെ അത്ഭുതത്തോടെ നോക്കി നിന്നു പോയി...

" ആദി..."

" ഒരു ആദിയും ഇല്ല ഇഷ്ടമല്ല എന്നു എന്നോടു വെറുതെ കള്ളവും പറയണ്ടാ.. നന്ദുചേച്ചി പോകാൻ നോക്ക് അവിടെ അന്നെഷിക്കുന്നുണ്ടാകും.." അവൻ ചെറു ചിരിയോടെ അവളെ പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തു കൊണ്ടു പറഞ്ഞു...
നന്ദു എന്തെങ്കിലും പറയും മുന്നേ ആദി റൂമിന്റെ വാതിൽ അടച്ചിരുന്നു...

' ഇതു ശെരിയല്ല ആദി... It's not right..' അവൾ അവിടെ നിന്നു പോയി...
അവൻ പറഞ്ഞതൊന്നും ഓർക്കാതിരിക്കാൻ അവൾ ശ്രേമിച്ചു കൊണ്ടിരുന്നു...



അന്നത്തെ ദിവസം എല്ലാവരും ഒരുമിച്ചു തന്നെയായിരുന്നു .. ഉറക്കം ഉണർന്നപ്പോൾ ഇസാക്കിന്റെ തല വേദനയെക്കെ ഇല്ലാതായിരുന്നു..
എല്ലാവരും ഉള്ളതുകൊണ്ട് തന്നെ ടെസ്സക്കും ഇസാക്കിനും Personally സംസാരിക്കാൻ സ്പേസ് കിട്ടിയില്ല...

രാത്രി ആയതും രണ്ടാഴച്ച ഇസാക്ക് ഇല്ലാത്തതിന്റെ ഷീണം മാറ്റാൻ ബോയ്സ് ഗങ്ങിന്റെ വക വെള്ളമടി പാർട്ടി ഉണ്ടായിരുന്നു.. ആദി ഒഴികെ ബാക്കി രണ്ടണ്ണവും കെട്ടിയോളുമാരെ ചാക്കിട്ടു കുടിക്കാൻ പെർമിഷൻ എടുത്തിട്ടുണ്ട്... കുടിച്ചിട്ട് അവിടെത്തന്നെ കിടന്നോളണം എന്നാണ് ഓർഡർ...

" തെണ്ടീ......."

" അമ്മച്ചീ... വിടാടാ പട്ടീ..... " ഇസാക്കിന്റെ കൈ  കഴുത്തിൽ മുറുകിയതും ആദി നിലവിളിച്ചു...

" കുറച്ചു മാറി ഇരിക്കാൻ അല്ലെങ്കിൽ ചിലപ്പോ സാക്ഷി പറയേണ്ടി വരും.. " വാസു ഒരു കുപ്പിയും എടുത്തു കുറച്ചു മാറി ഇരിന്നു...

" എന്റെ കൊച്ചിനെ ഓരോന്നു പറഞ്ഞു പേടിപ്പിക്കുന്നോടാ തെണ്ടി..." ആദിയുടെ മുകളിൽ കയറി ഇരുന്നു കൊണ്ടാണ് ആക്രമണം..

" എടാ.. വാസു  രക്ഷിക്കടാ... ഞാൻ ഒരു ഉപകാരം ചെയ്യാൻ നോക്കിയതല്ലേ ഇച്ചു.. വിടാടാ.." ഒരു കൈ കൊണ്ടു കഴുത്തിൽ കുത്തി പിടിച്ചു മറ്റെ കൈ കൊണ്ടു ആദിയുടെ രണ്ടു കൈയും തലക്ക് മുകളിൽ ലോക്ക് ചെയ്തു വെച്ചിരിക്കുകയാണ്...

" ഈ രക്തത്തിൽ എനിക്ക് ഒരു പങ്കും ഇല്ല..." വാസു തിരിഞ്ഞിരുന്നു കൊണ്ടു നൈസ് ആയി ആദിയെ കൈ ഒഴിഞ്ഞു...

" ഇച്ചു... പ്ലീസ്..." കരഞ്ഞു കാലു പിടിച്ചു ഒരുവിധം ആദി ഇസയുടെ പിടിയിൽ നിന്നു രക്ഷപെട്ടു...

' ഇന്നത്തെ ദിവസം ശെരിയല്ല.. ഫുൾ അടിയും ഇടിയും ആണ്...' കഴുത്തും കൈയും നേരെ ആക്കി കൊണ്ടു ആദി പിറുപിറുത്തു.. നന്ദുവിന്റെ കൈയിൽ നിന്നു നല്ല അസ്സൽ ഒരണ്ണം കരണം നോക്കി കിട്ടിയതാണ്...

" കഴിഞ്ഞോ..." ശബ്ദം ഒന്നും കേൾക്കാതെ വന്നപ്പോൾ വാസു പതിയെ തിരിഞ്ഞു നോക്കി അടി കിട്ടിയവനും അടി വാങ്ങിയവനും കെട്ടി പിടിച്ചു നിലത്തു കിടക്കുന്നു...

" നിങ്ങൾ ചത്തില്ലേ..."

" പോടാ നാറി..." 

almost മൂന്നെണ്ണവും ഓഫ്‌ ആവറായി...

" ഇന്നു നമ്മൾ കുറച്ചും ഓവർ ആയി അല്ലെടാ ..." ആദി വാസുവിന്റെ തോളിലേക്ക് ചാരി കൊണ്ടു ചോദിച്ചു...

" മ്മ്..."

" എന്താടാ ഇച്ചു നീ ഒന്നും മിണ്ടാതെ..." zone out ആയി ഇരിക്കുന്നവനെ കാലുകൊണ്ട് തട്ടി വിളിച്ചു ആദി ചോദിച്ചു...

" എനിക്ക് എന്റെ ബെല്ലയെ കാണണം.."

" എന്നാന്ന്..."
കൊഴഞ്ഞു കൊഴഞ്ഞു പറഞ്ഞതുകൊണ്ട് ഇസാക്ക് പറഞ്ഞത് അവർക്ക് വെക്തമായിരുന്നില്ല...

" എനിക്ക് എന്റെ പൊണ്ടാട്ടിയെ കാണണം എന്നു..." ഉച്ചത്തിൽ ഒരു അലർച്ച ആയിരുന്നു അതു...

" എന്റെ ചെവി...." ആദി ഇസ പറയുന്നത് കേൾക്കാൻ നൈസ് ആയി അവന്റെ വായിന്റെ അടുത്തേക്കു വന്നിരുന്നിരുന്നു കറക്റ്റ് ചെവിയിൽ തന്നെ അവൻ അലറുകയും ചെയ്തു...

" ഞാൻ പോയി എന്റെ കൊച്ചിനെ കാണട്ടെ...baby i am coming... " ഒരുവിധം എന്തെക്കെയോ കാണിച്ചു അവൻ എഴുന്നേറ്റു നിന്നു...

" No ഇച്ചു no... " ആടി ആടി നിന്നവനെ കാലേൽ പിടിച്ചു തിരിച്ചു തറയിലേക്ക് തന്നെ വീഴ്ത്തി വാസു...

" വിടാടാ കോപ്പേ..."

" നീ ഈ കോലത്തിൽ പോയാൽ പല്ലു ഡോക്ടർ നിന്റെ പല്ലു മുഴുവൻ ചവിട്ടു തെറുപ്പിക്കും.. പൊണ്ടാട്ടിയെ നാളെ രാവിലെ കണ്ടാൽ പോരേ..." വാസു കൂട്ടുകാരന്റെ നല്ലതിന് വേണ്ടി പറഞ്ഞതെങ്കിലും ഇസ അതു കേട്ട ഭാവം നടിച്ചില്ല...

"  I want to see her right now.. ഇച്ചായാൻ ദേ വന്നു ബേബി..."

സോഫയുടെ കാലിൽ പിടിച്ചു അവൻ വീണ്ടും എഴുന്നേറ്റു ...

" അന്നാ ചെല്ല് പോയി കേറി കൊടുക്ക്..." കൈ കൊണ്ട് പോടാ പോ എന്നു ആക്ഷൻ കാണിച്ചു കൊണ്ട് വാസു പറഞ്ഞു... തിരിച്ചു ഒരു ടാറ്റയും കൊടുത്തു ഇസ അപ്പുറെ അവന്റെ ഫ്ലാറ്റിലേക് പോയി... finger password ഉപയോഗിച്ചു അവൻ എങ്ങനെയെക്കോയോ അകത്തു കയറി.. വെള്ളമടി പാർട്ടി നടക്കുന്ന ദിവസം ബോയ്സ് മൂന്നും ഒരുമിച്ചു ഒരു ഫ്ലാറ്റിൽ നിക്കറാണ് പതിവ് രാവിലെ കെട്ടിറങ്ങി കഴിയുമ്പോൾ ആണ് പുറത്തിറങ്ങു...

" My beloved wife... " ഉറക്കെ വിളിച്ചോണ്ട് അവൻ അകത്തു കയറിയതും ഇസാക്കിന്റെ സൗണ്ട് കേട്ടു ടെസ്സ എഴുന്നേറ്റു വന്നു...

" മാതാവേ.. ഇതെന്തു കോലം... ഇച്ചായാ...." നേരെ നിൽക്കാൻ പോലും പറ്റാതെ വാതലിൽ ചാരി പിടിച്ചു നിൽക്കുന്നവനെ കണ്ടതും അവൾ തലയിൽ കൈ വെച്ചു പോയിരുന്നു...

" എന്താ എന്നു അറിയില്ല ഈ ഫ്ലാറ്റ് കറങ്ങുന്നുണ്ട്... നാളെ തന്നെ ഇതിന്റെ കോൺട്രാക്ടറിനെ ഒന്നു കാണണം..." ചുറ്റും നോക്കി തല ഒന്നു കുടഞ്ഞു കൊണ്ട് അവൻ പറഞ്ഞു..

" മൂക്കറ്റം കുടിച്ചു വന്നിട്ടു ഫ്ലാറ്റ് കറങ്ങുന്നുണ്ടെന്ന്... നാലുകാലെൽ ആണെങ്കിൽ ഇങ്ങോട്ട് വരണ്ടാ എന്നല്ലേ ഞാൻ പറഞ്ഞത്..." വീഴാൻ പോകുന്നവനെ ഓടി പോയി താങ്ങി പിടിച്ചു കൊണ്ട് അവൾ ശാസനയായി പറഞ്ഞു...

" ഇച്ചായനു കൊച്ചിനെ കാണാൻ കൊതിയായിട്ടല്ലേ.. എത്ര ദിവസം ആയി എന്റെ കൊച്ചിനെ ഞാൻ കണ്ടിട്ടു..." ടെസ്സയുടെ ഷോൾഡർ രണ്ടിലും കൈ ഭാരം അമർത്തി അവൻ നിന്നു...

" എന്റെ കർത്താവേ എന്നാ മുടിഞ്ഞ വൈറ്റ് ആണ്.. " അവളെ കൊണ്ട് താങ്ങാൻ കഴിയാത്ത ഭാരം അനുഭവപ്പെട്ടതും ടെസ്സ ഒരുവുധം അവന്റെ കൈ എടുത്തു മാറ്റി..

" ഇച്ചായാൻ നടന്നെ.. വന്നു കിടക്കാൻ
നോക്ക്..." അവൾ ഒരുവിധം അവനെ വലിച്ചു റൂമിൽ കൊണ്ട് വന്നു ബെഡിലേക്ക് തട്ടി...

" എന്റെ നടു... " ടെസ്സ നടുനിവർത്തി ഒന്നു ഇരുന്നു പെട്ടന്നു അവൾ ഒന്നു ഞെട്ടി.. ഇസാക്ക് എഴുന്നേറ്റു അവളെ പുറകിലൂടെ ചുറ്റി പിടിച്ചു... അവൻ അവന്റെ താടി അവളുടെ കഴുത്തിന്റെ side ഇൽ കുത്തി നിർത്തി...

" ബെല്ലാ..."

" ഇച്ചാ..യാ..." അവന്റെ ശാസം കഴുത്തിൽ അറിഞ്ഞതും അവൾ ഒന്നു പിടഞ്ഞു പോയി...

" I missed you so much Baby..." അവളുടെ വയറിലൂടെ കൈ കെട്ടി പിടിച്ചു കൊണ്ട് അവൻ അവളുടെ ദേഹത്തേക്ക് ചാരി ഇരിന്നു...
ഒരു നിമിഷം ഷാസം എടുക്കാൻ പറ്റാതെ അവൾ ഇരുന്നു പോയി...

" ഇച്ചാ... യാ... വി..ട്.... " ശബ്ദം പുറത്തേക്കു വരാൻ തടസം ആകുന്നത് അവൾ അറിയുന്നിണ്ടായിരുന്നു...
അവൾ പതിയെ അവന്റെ കൈ എടുത്തു മാറ്റി അവനിൽ നിന്നു അടർന്നു മാറി...

അവൾ ബെഡിൽ നിന്നു എഴുന്നേറ്റതും അവൻ ബെഡിലേക്ക് കിടന്നു.. ബെഡിനു വട്ടം കിടക്കുന്നവനെ മടുപ്പോടെ അവൾ നോക്കി നിന്നു...

" ഇനിയിപ്പോ ഞാൻ എങ്ങനെ കിടക്കും..മുഴുവൻ സ്ഥലം പിടിച്ചടക്കി  കിടക്കുന്ന കണ്ടില്ലേ... " അവൾ ചിരിച്ചു പോയിരുന്നു...

ടെസ്സ മെല്ലെ അവനരികിൽ പോയി ഇരുന്നു അവന്റെ മുടിയിൽ ഒന്നു തലോടി...

"പാവം.."

" മമ്മി..." മയക്കത്തിൽ അവൻ പിറുപിറുത്തു...

" എന്താ ഇച്ചായാ..."

" ഇച്ചൂനു മമ്മിയെ കാണണം.."

" huh...? " പെട്ടന്നു എഴുന്നേറ്റിരുന്നു മമ്മിയെ ചോദിക്കുന്നവനെ ടെസ്സ കണ്ണു മിഴിച്ചു നോക്കി ഇരിന്നു...

" മമ്മിയോ.. മമ്മി നാട്ടിൽ അല്ലേ...ഇച്ചായൻ ഇപ്പോ ഉറങ്ങു നമ്മുക്ക് നാളെ രാവിലെ മമ്മിയെ കാണാൻ പോകാം.." അവൾ അവന്റെ തോളിൽ തലോടി കൊണ്ട് പറഞ്ഞു...

" വേണ്ടാ എനിച്ചു ഇപ്പോ എന്റെ ജീന മമ്മിയെ കാണണം.." അവൻ ഇരിന്നു ചിണുങ്ങാൽ തുടങ്ങി...

" ഇശോയെ പണി പാളിയോ..." ടെസ്സ തലക്ക് കൈ കൊടുത്തു പോയി... ഇത്രയും fit ആയി അവൾ ഇസാക്കിനെ കണ്ടിട്ടില്ല ... അടിച്ചു fit ആയാൽ കൊച്ചു പിള്ളേരെ പോലെ ഇസാക്ക് പെരുമാറും എന്നു ആദിയും വാസുവും ജെസ്റ്റിനും പിന്നെ ആരവും എക്കെ പറഞ്ഞു അവൾ കേട്ടിട്ടുണ്ട്... ഇനി എന്തു ചെയ്യും എന്നറിയാതെ ആവൾ അവനെ ദൈനീയമായി നോക്കി ഇരിന്നു പോയി...

" ഇച്ചായാ കരയല്ലേ കരയല്ലേ.. മമ്മി നാട്ടിൽ അല്ലേ നമ്മൾ ഇവിടെ അല്ലേ.. അയ്യോ കർത്താവെ ഞാൻ എന്നാ ചെയ്യും കൊറച്ചു വെള്ളം കോരി ഒഴിച്ചാലോ.. " ടെസ്സ ചുറ്റും നോക്കി പിന്നെ ഇസയെ നോക്കി .. അവിടെ മമ്മിയെ ചോദിച്ചു കരച്ചിൽ ആണ് ഇപ്പോഴും...

' ഞാൻ എവിടെന്നു ഇപ്പോ മമ്മിയെ ഉണ്ടാക്കാനാ.. '  അവൾ സ്വയം ചോദിച്ചു പോയി...

" ഇച്ചായാ നോക്കു മമ്മി അല്ലേ തല്കാലം ഇപ്പോ ഞാനാ മമ്മി എന്നു വിചാരിക്ക് എന്നിട്ട് എന്റെ ഇച്ചു വാവ ഉറങ്ങിക്കെ..." അവൾ ഇസാക്കിനെ നേരെ പിടിച്ചു വെച്ചു കൊണ്ട് പറഞ്ഞു...

" മമ്മി..? " അവൻ ചൂണ്ടു വിരൽ അവൾക്ക് നേരെ ചൂണ്ടി സംശയത്തോടെ ചോദിച്ചു...

" മ്മ്.. " അവൾ ചിരിച്ചു കാണിച്ചു മോർ ലൈക്ക് ഇളിച്ചു കാണിച്ചു...

" മമ്മി..." അവൻ അവളെ കെട്ടിപിടിച്ചു വെച്ചു...

" I miss you mummy..."

" I miss you too.. " അവൾ ചെറു ചിരിയോടെ പറഞ്ഞു... പെട്ടന്നു പേടിച്ചു പോയെങ്കിലും ഇസാക്കിന്റെ ഈ ക്യൂട്ട് behaviour അവൾക്ക് ഇഷ്ടമാകുന്നുണ്ടായിരുന്നു...

കുറച്ചു കഴിഞ്ഞു അനക്കം ഒന്നും കേൾക്കാതെ വന്നപ്പോൾ ടെസ്സ മെല്ലെ ഇസാക്കിനെ ഒന്നു തട്ടി നോക്കി...

" ഇച്ചായാ..."

" മ്മ്.." അവൻ ഒന്നു ചിണുങ്ങി കൊണ്ട് അവളുടെ ദേഹത്തു നിന്നു മാറി...

" എന്നാ പറ്റി.. എന്തിനാ കരയുന്നെ.." അവൾ വെപ്രാളത്തിൽ ചോദിച്ചു...

" വേദന എടുക്കുവാ.." അവന്റെ കണ്ണു നിറഞ്ഞു വന്നു..

" എവിടെ.. എവിടേലും മുറിഞ്ഞൊ ഇച്ചായാ.. വന്നേ നോക്കട്ടെ.." ടെസ്സ വേഗം ഇസാക്കിന്റെ കൈയിൽ എക്കെ പിടിച്ചു നോക്കി...

" അവിടെ അല്ല ഇവിടെ..." അവൻ നെഞ്ചിലേക്കു ചൂണ്ടി കൊണ്ടാണ് പറഞ്ഞത്...

" ഇവിടെ ഇതിന്റെ ഉള്ളിൽ.. കൊറേ വേദനയാ കരച്ചിലു വരും പക്ഷെ ഇച്ചു കരയില്ല... " കണ്ണീരു പിടിച്ചു വെച്ചു കൊണ്ട് അവൻ പറഞ്ഞു ടെസ്സ stuck ആയി ഇരുന്നു പോയി...

" ഇച്ചായാ..."

" ഈ വേദന മാറ്റി താ മമ്മി... ഇച്ചൂനു എവിടെ വേദന വന്നാലും മമ്മി അല്ലേ മരുന്നു വെച്ചു തരുന്നത്.. മമ്മി പറഞ്ഞാ വേദന പോകും.. പോകാൻ പറ...ഇച്ചുനു പറ്റണില്ല.. ഇച്ചു മടുത്തു പോകുവാ .." അവൻ ടെസ്സയുടെ തോളിലേക്ക് ചാഞ്ഞു.. അവന്റെ വേദനയുടെ കാരണം എന്താണെന്ന് അവൾക്ക് മനസ്സിലായിരുന്നു.. അവളുടെ കണ്ണു നിറഞ്ഞു..

" എന്നെ ഇഷ്ടം അല്ല  എന്റെ ബെല്ലക്ക്.." അവന്റെ കണ്ണു വീണ്ടും നിറയാൻ തുടങ്ങി...

" She loves someone else mummy still she loves someone else not me... ഞാൻ അത്രക്ക് മോഷം ആണോ.. എന്താ എന്റെ ബെല്ലക്ക് എന്നെ ഇഷ്ടമല്ലാത്തെ.. " അവൻ അവളിൽ നിന്നു അടർന്നു മാറി ഇരുന്നു.. ശേഷം വാശിയോടെ കണ്ണുനീർ തുടച്ചു കളഞ്ഞു...

" എനിക്ക് എന്തു ഇഷ്ടം ആണെന്നു അറിയുമോ അവളെ അവളില്ലാതെ എനിക്ക് ഒരു നിമിഷം പോലും പറ്റില്ലാ.. എപ്പോഴും കണ്ടോണ്ടിരിക്കാൻ തോന്നും രാത്രി പോലും അവളു കാണാതെ ഞാൻ ഉറങ്ങാതെ പുലരുവോളം നോക്കി കിടക്കും... ഉറങ്ങുമ്പോൾ എന്റെ ബെല്ലയെ കാണാൻ എന്തു ചന്തം ആണെന്നോ... അവളുടെ കുഞ്ഞി കണ്ണും മൂക്കും നെറ്റിയും  ചുണ്ടും എല്ലാം എന്തു ഭംഗിയാണെന്നോ.. " കണ്ണുനിറഞ്ഞു ഒഴുകുമ്പോഴും തന്നെക്കുറിച്ചു പറയുമ്പോൾ അവന്റെ മുഖം വിടരുന്നതു അവൾ കണ്ടറിഞ്ഞു.. തളർന്നു അവൻ ബെഡിലേക്ക് വീണു പോയിരുന്നു...

" ഇച്ചായാ മതി.. ഉറങ്ങു...." അവൾ കരച്ചിൽ പിടിച്ചു വെച്ചു കൊണ്ട് അവന്റെ ദേഹത്തേക്ക് കമ്ഫോർട്ട്‌ വലിച്ചിട്ട് കൊടുത്തു...

" അവൾക്ക് എന്നെ ഇഷ്ടം ആക്കാൻ അവൾക്ക് ഇഷ്ടം ഉള്ളതു പോലെ  ഞാൻ മാറിയില്ല.. നോക്ക് പഴയ ഇസാക്ക് അല്ല ഇപ്പോ ഞാൻ.. എനിക്ക് ദേഷ്യം ഇല്ല വാശി ഇല്ല.. എല്ലാം സ്വന്തമാക്കാം എന്ന അഹങ്കാരം ഇല്ല..  " അവൻ ചിരിച്ചു... ടെസ്സ അവനെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു...

" ഇച്ചായാ കരയല്ലേ..." അവൾ അവന്റെ കണ്ണു തുടച്ചു കൊടുത്തു കൊണ്ടിരുന്നു.. ആരോടും പറയാതെ അവൻ ഒതുക്കി വെച്ച അവന്റെ വിഷമങ്ങൾ അമ്മയോടെന്ന പോലെ പറഞ്ഞു തീർക്കുകയായിരുന്നു അവൻ..
എല്ലാം ഒറ്റക്ക് ഉള്ളിൽ ഇട്ടു നടന്നു അതു അവനു താങ്ങാൽ പറ്റാതെ ആയി കഴിഞ്ഞിരുന്നു...

" I hate him... എനിക്ക് ഇഷ്ടമല്ല അയാളെ... എന്തു പ്രിതേകതയാ അയാളിൽ.. എന്തു കൊണ്ടാ അവൾ അയാളെ പ്രണയുക്കുന്നത്... അസൂയ തോന്നിപോകുന്നുണ്ട് എനിക്ക് എത്ര ഭംഗിയായിയാണ് അവൾ അയാളെ പ്രണയിക്കുന്നത്.. ആയുളുടെ പേരു പോലും അവളിൽ ഉണ്ടാകുന്ന മാറ്റം.. അത്രയല്ലെങ്കിലും ഒരിച്ചിരി സ്നേഹം എനിക്ക് തന്നാൽ എന്താ... " അവൻ പൊട്ടി കരഞ്ഞു പോയി... ടെസ്സ അവനെ മുറുകെ ചേർത്തു പിടിച്ചു...

" ഇച്ചായാ പ്ലീസ് കരയല്ലേ..."

" I want you bella.. എനിക്ക് വേണം നിന്നെ എന്റേതു മാത്രമായി.. എനിക്ക് ഇഷ്ടമല്ല നിന്നെ പങ്കുവേക്കുന്നത്... I want you all mine... നീ എന്നോടല്ലാതെ വേറെ ആരോടും മിണ്ടുന്നത് പോലും എനിക്ക് ഇഷ്ടമല്ല... ആരോടും അടുക്കുന്നത് എനിക്ക് ഇഷ്ടമല്ല നീ ശ്രുതിയോട് കൂടുന്നത് എനിക്ക് ഇഷ്ടമല്ല എന്നെക്കാളുൻ ദീദിയോട് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല..നീ മമ്മിയെ എന്നെക്കാൾ സ്നേഹിക്കുന്നത് എനിക്ക് ഇഷ്ടമല്ല.. I don't like you with any another person... ഞാൻ അല്ലാതെ നിന്റെ മനസ്സിൽ ആരും ഉണ്ടാകുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല ... I know i am thinking selfish... പക്ഷെ ഞാൻ ഇങ്ങനെയാണ് .. ആ ഇസാക്കിനെ നിനക്ക് ഒട്ടും ഇഷ്ടമാകില്ല..."

" ഇച്ചായാ മതി നിർത്തിക്കെ... shhh..."

" you hate me right ..?" അവൻ അവളെ നിറകണ്ണുകളോടെ നോക്കി... അവൾ അവനെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു...

" I don't hate you... " അവൾ അവന്റെ പുറത്തു തലോടി കൊണ്ടിരുന്നു അവൻ വീണ്ടും വീണ്ടും കരഞ്ഞു കൊണ്ടും  പൂർണ്ണമായും ഉറക്കത്തിലേക്ക്  വീഴും വേരെ...

" നിങ്ങളോട് എങ്ങനാ ഞാൻ മാപ്പ് ചോദിക്കേണ്ടത്... ഞാൻ നിങ്ങളെ ഇത്രത്തോളം വേദനിപ്പിക്കുന്നുണ്ടന്നു അറിഞ്ഞിരുന്നില്ല.. എന്നിട്ടും നിങ്ങൾക്ക് എങ്ങനെയാ എന്നെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നത് .. നിങ്ങളുടെ സ്നേഹം ഞാൻ അർഹിക്കുന്നുണ്ടോ ഇച്ചായാ...? " അവൾ അവന്റെ നേരുകൈയിൽ അമർത്തി ചുംബിച്ചു...

" Rest against my heart.. Let me watch over your dreams. നാളത്തെ പുലരിയും ഇനി വരുന്ന എല്ലാ  പുലരിയും നിങ്ങളെ സ്നേഹിക്കുന്ന ഒരാളുടെ അടുത്ത് നിങ്ങൾ ഉണരുമെന്ന് അറിയുക...." 

അവൾ അവനെ മാറോടു ചേർത്തു കിടത്തി... ആ രാത്രി അവനു കാവലായി അവൾ ഉണർന്നിരുന്നു....







To be Continued.......

എന്തെക്കോയോ എഴുതി... നിങ്ങൾ ഇനി വായിച്ചു റിവ്യൂ പറ...

ബൈ ബൈ...👋

Continue Reading

You'll Also Like

6.1K 332 15
Ayyadah njan parayoola... Kand nokke🫣❤️‍🩹... Taekook... Yoonmin... Namjin... Sope... Hyunlix... Vereyum main characters unde... Keri nokkiko... 🤪
853 105 10
"Enik ith verum oru kali aayirunu but ...." Itha nte vaga oru puthiya taekook story😉....
56.6K 650 12
*Short Story* In the middle of a cold winter, a sweet man offers to buy you breakfast. When you finally accept, you exchange numbers and start to dat...
1.6K 169 4
നീ എന്നിലേക്കു വരരുത് വന്നാൽ പിന്നെ എനിക്ക് നിന്നിൽ നിന്ന് അകലാൻ സാധിച്ചെന്ന് വരില്ല......... A simple thriller romantic story💗 📍cover pic credits...