ARRANGE MARRIAGE

By CamilleDz07

24.8K 2.7K 951

oru Pakka Arrange marriage story with lot of drama.. #btsfanfiction #malyalamff #bts #btsmalayalamff # taekoo... More

INTRODUCTION
part 1
part 2
part 3
part 4
part 5
part 6
part 7
part 8
part 9
part 10
part 11
part 12
New story alert
Part 13
Part 14
part 15
part 16
part 17
part 18
part 19
part 20
part 21
part 22
part 23
part 24
part 25
part 26
part 27
part 28
part 29
part 30
part 31
part 32
part 33
CHARACTER SKETCH
part 34
part 35
Part 36
part 37
part 38
part 39
part 40
part 41
part 42
part 43
part 44
part 45
part 46
part 48
part 49
part 50
part 51
part 52
part 53
54
part 55
part 56 ( M)
part 57
part 58 (M)
part 59
Part 60

part 47

322 39 33
By CamilleDz07

















രാവിലെ പതിവില്ലാതെ calling ബെൽ കേട്ടു കൊണ്ടാണ് ടെസ്സ ഉറക്കമുണരുന്നത്.. ലില്ലിയും നന്ദുവും ഇവിടെ തന്നെ ഉണ്ടല്ലോ പിന്നെ ആദിയോ വാസുവോ മറ്റോ ആണെങ്കിൽ spare key ഉപയോഗിച്ചു അകത്തു കയറും ബെൽ അടിക്കില്ല ആരായിരിക്കും ഇനി ശ്രുതി ആയൊരിക്കുമോ ഇത്രയും രാവിലെ അവൾ ഉറക്കമാണുരാറില്ല പിന്നെ ആരാകും ടെസ്സ കട്ടിലിൽ നിന്നു ചാടി എഴുന്നേറ്റു ശേഷം മുഖം ഒന്നു കഴുകി ഓടി ചെന്നു camera Door viewer ലൂടെ  പുറത്താരാണെന്നു നോക്കി.. പുറത്തു നിൽക്കുന്ന ആളെ കണ്ടതും ആദ്യം ഒന്നു അമ്പരന്നെങ്കിലും അതിലേറെ സന്തോഷത്തോടെ അവൾ കതക് തുറന്നു പുറത്തു നിക്കുന്നയാളെ കെട്ടി പിടിച്ചു...

" Zera.... " ടെസ്സ hug ഇൽ നിന്നു മാറി Zera യെ അടി മുടി നോക്കി.. ഇങ്ങനെ ഒരു വരവ് അവൾ പ്രതിക്ഷിച്ചതല്ല കൂടാതെ അവൾ വരുന്നത്തിന്റെ ഒരു ക്ലൂ പോലും കിട്ടിയതുമില്ല ...

" Surprise.... " Zera അകത്തേക്ക് തള്ളി കയറി കൊണ്ടു പറഞ്ഞു..

" നീ എന്താടി പ്രാന്തി ഇവിടെ.. ഒന്നു പറഞ്ഞു പോലും ഇല്ലാല്ലൊ പെട്ടന്നു കണ്ടപ്പോ ഞാൻ പേടിച്ചു പോയി... ഇച്ചായനു അറിയുമോ നീ വന്ന കാര്യം നിങ്ങൾ പ്ലാൻ ചെയ്തതാണോ..? ടെസ്സയുടെ നിർത്താതെ ഉള്ള ചോദ്യം കേട്ടതും Zera ഒരു വല്ലാത്ത ഭാവത്തിൽ അവളെ നോക്കി നിന്നു...

" ഒന്നു അടങ്ങു പെണ്ണെ.. ആർക്കും അറിയില്ല സർപ്രൈസ് വിസിറ്റ് തന്നാ... വേറെ ഒരു Sirprise കൂടി ഉണ്ട്.." Zera ടെസ്സയെ പിടിച്ചു നിർത്തികൊണ്ടു പറഞ്ഞു...

" എന്നതാ ..?" ടെസ്സ ആകാംഷയോടെ ചോദിച്ചു...

" എനിക്ക് ഡൽഹിക്ക് ട്രാൻസ്ഫർ ആയി.. next 2 weeks ഇനു ഉള്ളിൽ join ചെയ്യണം.." Zera വിടർന്ന ചിരിയോടെ പറഞ്ഞു...

" God...!! seriously..!? " zera ആണെന്നു തല കുളിക്കിയതും ടെസ്സ Zera യെ  hug ചെയ്തു ടെസ്സക്ക് വലിയ സന്തോഷം ഉള്ള കാര്യം തന്നെ ആയിരുന്നു Zera യുടെ trasfer news... കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശ്രേമിക്കുന്നതാണ് zera...

" Congratulations മുത്തേ..." ,രണ്ടു പേരും കെട്ടി പിടിച്ചു സന്തോഷം പങ്കിട്ടു...

" 2 weeks കഴിഞ്ഞല്ലേ join ചെയ്യണ്ടേ നീ എന്നതാ നേരത്തെ.."

" നിന്നെ miss ചെയ്തപ്പോ ഞാൻ ഇങ്ങു പൊന്നു നീ ഇവിടെ ഒറ്റക്കല്ലേ.. പിന്നെ ഇന്നലെ..."

" അതു നന്നായി.. join ചെയുന്നതിനു മുന്നേ നമ്മുക്ക് കുറച്ചു ദിവസം ഇവിടെ പ്വോളിക്കാം.. " Zera യെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ ടെസ്സ പറഞ്ഞു..

" നീ ഇരിക്ക് ഞാൻ കുടിക്കാൻ എടുക്കാം.. ഒരു കാര്യം ചെയ്യ്‌ travel ചെയ്തു വന്നതല്ലെ പോയി ഫ്രഷ്‌ ആകു അപ്പോഴേക്കും Breakfast റെഡി ആകും.. ഞാൻ ഇവിടെ ഉള്ളവരോടു പറയട്ടെ... ആ മുറിയിൽ പൊക്കോ അപ്പുറെ ദീദിയും നന്ദു ചേച്ചിയും ഉണ്ട് .. ഇവിടെ എല്ലാരും എണീക്കാൻ സമയം ആകുന്നതേ ഒള്ളു...." ടെസ്സ അവൾക്കു മുറി ചൂണ്ടി കാണിച്ചു കൊണ്ടു പറഞ്ഞു..

" ശെരി ഞാൻ ഫ്രഷ്‌ ആയി വരാം .." zera അവളുടെ luggage എടുത്തു ടെസ്സ കാണിച്ചു കൊടുത്ത മുറിയിലർക്ക് പോയി...

zera യിൽ ഒരു അമ്പരപ്പ് ആയിരുന്നു... ഇന്നലെ രാവിലെയെ ഇവിടെ എത്തണം എന്നായിരുന്നു അവൾക്ക് അതിനു കഴിയാത്തതിൽ ആകേ tension അടിച്ചാണ് വന്നു കയറിയത് എന്നാൽ അവൾ പ്രതിക്ഷിച്ചതൊന്നും അല്ല ഉണ്ടായത് ഇങ്ങനെ പെട്ടന്നൊരു മാറ്റം എങ്ങനെ സംഭവിച്ചു ഇതിൽ സന്തോഷിക്കണോ അതോ പേടിക്കണോ  എന്ന ആശയ കുഴപ്പത്തിൽ ആയിരുന്നു അവൾ...

Zera ഒന്നു ഫ്രഷ്‌ ആയി വന്നപ്പോഴേക്കും അവിടെ ഉള്ളവർ എല്ലാം ഉണർന്നിരുന്നു നന്ദുവിനെയും ലില്ലിയെയും ഒഴുകെ ബാക്കി എല്ലാവരെയും അവൾക്ക് പരിചയം ഉണ്ട്...ടെസ്സ ലില്ലിക്കും നന്ദുവിനും Zera യെ പരിചയ പെടുത്തി കൊടുത്തു...

zera വന്ന സ്ഥിതിക്ക് ഇന്നിനി ഇപ്പോ ലീവ് എടുക്കാൻ തന്നെയാണു ടെസ്സ തീരുമാനിച്ചത്..

" ഹെല്ലോ...?"

"ആഹ്..?"

" എന്താ ആദി തന്റെ മുഖം ആകേ വാടി ഇരിക്കുന്നെ... സാദാരണ ഉള്ള energy ഇല്ലല്ലോ..." breakfast കഴിഞ്ഞു ഇരുന്നപ്പോഴാണ് Zera ആദിയെ ശ്രെദ്ധിക്കുന്നത്.. മുഖത്ത് എന്തോ വിഷമം ഉള്ളതു പോലെ അവൾക്ക് തോന്നി...

" അതു ഇന്നലെ വന്നപ്പോൾ മുതൽ ഇങ്ങനാ.. " Zera യുടെ ചോദ്യം കേട്ടതും വാസു പറഞ്ഞു..

" ഏഹ് അങ്ങനെ ഒന്നും ഇല്ല.. " ആദി ചെറുതായൊന്നു ചിരിക്കാൻ ശ്രേമിച്ചു.. അവൻ പതിയെ നന്ദുവിനെ നോക്കി അവനെ ഒഴിച്ചു ബാക്കി എല്ലാവരെയും അവൾ നോക്കുന്നുണ്ട്.. ഇന്നലത്തെ Incident ഇനു ശേഷം നന്ദു ആദിയുടെ പരിസരത്തു പോലും വന്നിട്ടില്ല അവൻ സംസാരിക്കാൻ വരുമ്പോഴെല്ലാം അവൾ ഒഴിഞ്ഞു മാറുന്നു.. എന്തുകൊണ്ടോ ഇതൊന്നും മറ്റാരും ശ്രെദ്ധിച്ചതുമില്ല...

കൂടുതൽ ഇനി ആരും ചോദിക്കാതിരിക്കാൻ എന്നോണം അവൻ റെഡി ആകാനായി പോയി..


എല്ലാവരും പോയ ശേഷം ടെസ്സയും zera യും മാത്രമായി അവിടെ...

" ദീദിയും നന്ദു ചേച്ചിയും ഇവിടെ ആണോ താമസം..?"

" അവർ അപ്പുറത്തെ ഫ്ലാറ്റിൽ ആണ് ഇച്ചായൻ ഇല്ലാത്തതു കൊണ്ടു എനിക്ക് കൂട്ടിനു വന്നു നിൽക്കുന്നതാ.."

" ഓ അങ്ങനെയാ .."  zera ആ ഫ്ലാറ്റ് എക്കെ ഒന്നു ചുറ്റി കണ്ടു..

" എടി പെണ്ണെ നമ്മുക്ക് ഒന്നു നടക്കാൻ ഇറങ്ങിയാലോ..." zera ചോദിച്ചു..

" പിന്നെന്താ.. നമ്മുക്ക് terrace ഇൽ പോകാം അവിടെ അടിപൊളി scenery ആണ്..."

" വൈയിൽ ആയിരിക്കില്ലേ.. You know na എനിക്ക് വന്ത് ചൂട് അലർജി.." zera യുടെ മറുപടി കേട്ടതും ടെസ്സ ചിരിച്ചു പണ്ട് മുതലേ zera ഇങ്ങനെയാണ് വെയിൽ അടിച്ചാൽ അപ്പോൾ അകത്തു കയറും...

" അവിടെ വെയിൽ കുറവാ ഇരിക്കാൻ എക്കെ സ്ഥലം ഉണ്ട് നീ വാ..."

" അങ്ങനെ ആണെങ്കിൽ wokey... "

ടെസ്സ Zera യെയും കൊണ്ടു അവരുടെ ബിൽഡിംഗിന്റെ terrace ഇലേക്കു പോയി..

" ഇവിടെ കൊള്ളാല്ലോ.." ചുറ്റിനും plants ഉം അതിനൊപ്പം ഇളം കാറ്റും നല്ല peacefull ആയ atmosphere Zera യുടെ മുഖം വിടർന്നു...

" ഞാൻ പറഞ്ഞില്ലേ.. "ടെസ്സ ചിരിച്ചു..

" നൈറ്റ്‌ മിക്കപ്പോഴും ഞാനും ഇച്ചായനും ഇവിടെ വെറുതെ വന്നു നിക്കും നൈറ്റ്‌ view അടിപൊളിയാണ്... you know what ഞങ്ങളുടെ മുറിയിലെ ബാൽക്കണിയിൽ നിന്നു നോക്കിയാൽ താജ്മഹൽ കാണം.." ഓരോന്നു എടുത്തു എടുത്തു പറയുമ്പോൾ ടെസ്സയുടെ മുഖത്തു ഉണ്ടാകുന്ന മാറ്റം നോക്കി കാണുകയായിരുന്നു Zera.. ഈ കുറച്ചു മാസങ്ങൾ കൊണ്ടു എന്തു മാറ്റം ആണ് ഇവളിൽ സംഭവിച്ചിരിക്കുന്നത് zera ഓർത്തു...

" you seems Happy.."

"മ്മ്...?" ടെസ്സ zera പറഞ്ഞത് മനസ്സിലാകാതെ  അവളെ നോക്കി..

" ഒന്നും ഇല്ല... നീ ഇന്നലെ അമ്പലത്തിൽ പോയില്ലേ...?" Zera പെട്ടന്നു ഓർത്തപോലെ എന്നാൽ ചെറിയൊരു മടിയോടെ ചോദിച്ചു...

" അമ്പലത്തിൽ...?" എന്തിനു എന്ന ഭാവം ആയിരുന്നു ടെസ്സയിൽ zera യിൽ ചെറിയൊരു ഞെട്ടലും, എന്നാൽ പെട്ടന്നു തന്നെ ടെസ്സയുടെ മുഖം മാറുന്നത് zera കണ്ടു... അവളുടെ മുഖത്തെ ചിരി മായുന്നതും കണ്ണു നിറഞ്ഞു വരുന്നതും..

" നീ മറന്നു അല്ലേ..." ഒരു നിർവികര ഭാവത്തോടെയാണ് zera ചോദിച്ചത്...

" ഞാൻ..." ടെസ്സയിൽ ഒരു മരവിപ്പ് ആയിരുന്നു.. കഴിഞ്ഞ പത്തു കൊല്ലം ആയി അവൾ മറക്കാതെ ചെയ്തിരുന്ന ഒന്നാണ്... ഞാൻ എങ്ങനെ മറന്നു..? എനിക്ക് എങ്ങനെ മറക്കാൻ കഴിഞ്ഞു..? ഒരു ദശാബ്ദമായി കൊണ്ടു നടന്ന വേദന, ഭാരം എല്ലാം എങ്ങനെ ഒരു സുപ്രഭാതത്തിൽ ഇല്ലാതായി ടെസ്സ സ്വയം ചോദിച്ചു പോയി..

" നിനക്ക് അത്ഭുതം തോന്നുന്നു അല്ലേ..?  എനിക്കും അങ്ങനെ തന്നെ.. ഇവിടെ വന്നു നിന്നെ കാണും വേരെ ടെൻഷൻ ആയിരുന്നു പഴയ കരഞ്ഞു തളർന്ന രൂപം പ്രതിക്ഷിച്ചു വന്ന എനിക്ക് കാണാൻ കഴിഞ്ഞത് എന്റെ പഴയ ടെസ്സയെ ആണ്.. I am happy that you moved on..." zera ടെസ്സയെ കെട്ടിപിടിച്ചു.. ഇന്നലെ... മാധവന്റെ ഓർമ്മ ദിവസം ആയിരുന്നു പത്തു കൊല്ലം മുമ്പ് ടെസ്സക്ക് അവളുടെ ആദ്യ പ്രണയം നഷ്ടപെട്ട ദിവസം... രണ്ടു മതത്തിൽ
പെട്ടവർ ആയിരുന്നു എങ്കിലും മുടങ്ങാതെ ആ ദിവസം ടെസ്സ അമ്പലത്തിൽ പോകുമായിരുന്നു അയാൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുമായിരുന്നു... ടെസ്സയെ ഏറ്റവും Weak ആയി കാണാം കഴിയുന്നത് അന്നായിരിക്കും...

zera യിൽ സന്തോഷം ആയിരുന്നെങ്കിൽ ടെസ്സയിൽ നിറഞ്ഞു നിന്നത് പെട്ടന്നു തനിക്ക് ഉണ്ടായാ മാറ്റത്തിന്റെ ആശയകുഴപ്പം ആയിരുന്നു...
ജീവിതത്തിലെ ഏറ്റവും നശിച്ച ദിവസം ആയിരുന്നു അതു കണ്ണീർ കൊണ്ടു തള്ളി നീക്കാറുള്ള ദിനം എന്നാൽ ഇന്നലെ പതിവിലും മാറിച്ചായിരുന്നു  അറിയാതെ പോലും മാധവന്റെ ഓർമ്മ അവളിൽ ഉണ്ടായിരുന്നില്ല വർഷങ്ങൾ ആയി കരഞ്ഞു തള്ളി നീക്കിയ ദിവസം അവൾ ആദ്യമായി ചിരിച്ചും സന്തോഷിച്ചും അറിയാതെ കടന്നു പോയൊരിക്കുന്നു.. ഒരുപോളെ കണ്ണടക്കാതെ നഷ്ടമായവനെ ഓർത്തു   വിലപിച്ച രാത്രി ഒരു ഭാരവും ഇല്ലാതെ കടന്നു പോയി.. ഈ നേരം വരെയും ഒരുതവണ പോലും അയാളുടെ ഓർമ്മ വന്നില്ല പകരം മനസ്സ് മുഴുവൻ നിറഞ്ഞു നിന്നത് മറ്റൊരാൾ ആയിരുന്നു അവന്റെ ശബ്ദം കേൾക്കാൻ അവനോട് സംസാരിക്കാൻ കൊതിച്ചു കൊണ്ടു അവന്റെ മാത്രം ഓർമ്മകളിൽ കടന്നു പോയിരിക്കുന്നു...

" ടെസ്സ ... You ok..?" ടെസ്സയുടെ മുഖത്തു മിന്നു മായുന്ന ഭാവം Zera അഷങ്കയോടെ ചോദിചു...

" I am ok Zera... " ടെസ്സ Teracce ഇൽ നിലത്തായി ഇരുന്നു പോയി...

" Why i am ok... എനിക്കെന്താ പറ്റുന്നത്... മാധവേട്ടനെ മറന്നതിൽ ഞാൻ എന്തുകൊണ്ട് വിഷമിക്കുന്നില്ല... ഒരുപ്രവിശ്യം പോലും ഞാൻ എന്താ അദ്ദേഹത്തെ ഓർക്കാതെ പോയത്... " ടെസ്സയുടെ കണ്ണു നിറഞ്ഞൊഴുകി.. Zera അവളുടെ അരികിൽ ആയി ഇരുന്നു അവളെ ചേർത്തു പിടിച്ചു...

" its ok... ടെസ്സ നോക്ക്.. എന്നെ നോക്കിക്കേ you moved on.. നിന്നിൽ നിന്നു അയാളുടെ ഓർമ്മകൾ മാഞ്ഞു കഴിഞ്ഞിരിക്കുന്നു.. " Zera ചെറു ചിരിയോടെ ടെസ്സയെ ആശ്വാസിപ്പിച്ചു... ഈ കാലമത്രയും എല്ലാവരും കാത്തിരുന്ന മാറ്റം ആയിരുന്നു അതു...

" എങ്ങനെ എന്തുകൊണ്ട്...?"

" അതിന്റെ ഉത്തരം നിനക്കറിയില്ലേ..? ഈ നേരം വേരെയും നിന്റെ മുഖത്തു പ്രകാശിച്ചു  നിന്ന സന്തോഷം അതിനു കാരണം എന്താണ് ആരാണ് എന്നു ഞാൻ പറഞ്ഞു തരണോ നിനക്ക്.." zera യുടെ മറുപടി കേട്ടതും ടെസ്സ കഴുത്തിൽ കിടക്കുന്ന താലിയിൽ മുറുകെ പിടിച്ചു...

" ഇസാക്ക് ..." അല്പ നേരത്തെ നിശബ്ദദക്ക് ശേഷം Zera യുടെ നാവിൽ നിന്നു കേട്ട പേര് അവളറിയാതെ അവളുടെ ചുണ്ടു വിടർന്നു...

" you are in love, this time real love... " Zera ടെസ്സയെ അവൾക്ക് നേരെ തിരിച്ചു പിടിച്ചു...

" ടെസ്സ ഈ കാലമാത്രയും നീ ജീവിച്ചത് ഭ്രമാത്മകമായ ലോകത്താണ് .. എന്നെ ശ്രെദ്ധിച്ചു കേൾക്ക് നീ, ഈ കാലം വേരെയും മാധവൻ എന്ന വ്യക്തിയെ നീ പ്രണയിച്ചിട്ടില്ല അയാൾ തൂലികയാൻ നിർമിച്ച ഒരു Delusional land.. നീ പ്രണയിച്ചത് അതിനെയാണ് അതൊരിക്കലും യാത്രത്യം ആയിരുന്നില്ല .. ഇസാക്ക് അവനാണ് സത്യം അവന്റെ പ്രണയം ആണ് സത്യം.. നിന്റെ എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം അവനാകുന്നത് അതുകൊണ്ടാണ് നിങ്ങൾ ഒരുമിച്ചു കഴിഞ്ഞ ഈ ചുരിങ്ങിയ കാലം കൊണ്ട് മാധവൻ തൂലികയാൽ സൃഷ്ടിച്ച വ്യാമോഹ ഭൂമിയെ  അവൻ നിനക്ക് യാതാർഥ്യമാക്കി കാണിച്ചു തന്നു.... " zera യുടെ ഓരോ വാക്കുകളും ടെസ്സ കേട്ടിരുന്നു ...
ഇതായിരോന്നോ സത്യം താൻ ഈ കാലം മുഴുവൻ ഒരു ജീവിച്ചത് ഒരു ഭ്രമാത്മകമായ ലോകത്താണോ... മാധവനെ താൻ പ്രണയിച്ചിട്ടില്ലേ ..?

ആകേ ഭ്രാന്തു പിടിക്കും പോലെ അവൾക്ക് തോന്നി...

" no.. അങ്ങനെ അല്ല... അല്ലെന്നു പറ.." ടെസ്സ zera യുടെ കൈയിൽ പിടിച്ചു കെഞ്ചി...

" do you miss him...? "

" yes തീർച്ചയായും ഞാൻ ഇച്ചായനെ miss ചെയ്യുന്നുണ്ട്..." zera യുടെ ചോദ്യത്തിനു മടുപടിയായി അവൾ പറഞ്ഞു zera യുടെ ചുണ്ടു വിടർന്നു...

" ഞാൻ നിന്നോട് ഇച്ചായനെ miss ചെയ്യുന്നുണ്ടോ എന്നാണ് ചോദിച്ചതെന്ന് നിനക്ക് എങ്ങനെ അറിയാം.. എന്തുകൊണ്ടാ ഞാൻ ചോദിച്ചപ്പോൾ തന്നെ നീ നിന്റെ ഇച്ചായനെ miss ചെയ്യുന്നുണ്ട് എന്നു പറഞ്ഞത്... " zera യുടെ ചോദ്യം ഉയർന്നതും ടെസ്സ സ്വയം അതെ ചോദ്യം ആണ് ചോദിച്ചത്...

" ഞാൻ .. എനിക്ക്.." അവളിൽ ഉത്തരം ഇല്ലായിരുന്നു ... അല്പ നേരം അവർ നിശബ്ദദരായി ഇരുന്നു... ടെസ്സ സ്വയം ഒരു ഉത്തരം കണ്ടെത്തട്ടെ എന്ന പോലെ Zera ടെസ്സയുടെ തോളിലൂടെ കൈ ഇട്ടു അവളെ സ്വന്തം തോളിലേക്ക് കിടത്തി...

അവൾ തന്നോടുതന്നെ തർക്കിക്കുകയായിരുന്നു... സ്വയം മനസ്സിലാക്കാൻ ശ്രേമിക്കുകയായിരുന്നു...

" Zera..."

" പറ..."

" Do i really love him.." Zera യുടെ തോളിൽ നിന്നു തല ഉയർത്തികൊണ്ടു ടെസ്സ ചോദിച്ചു.. Zera ചെറുതായൊന്നു ചിരിച്ചു...

"അതു നീ തന്നെ കണ്ടെത്തു..  ചില ഇഷ്ട്ടങ്ങൾ പ്രണയത്തെക്കാൾ
അപ്പുറമാണ്....
അവരോട് മിണ്ടാതിരിക്കുമ്പോഴും
കാണാതിരിക്കുപോഴും മനസ്സ് പിടയുന്ന ഒരു ഇഷ്ട്ടം... അവർ നമ്മളെ  ഓർക്കാറുണ്ടോ എന്ന് ഓരോ നിമിഷവും
വെറുതെ ചിന്തിച്ചിരിക്കുന്ന ഒരു ഇഷ്ട്ടം... അവരുടെ പേര് കോണുമ്പോൾ പോലും മനസ്സ് നിറയുന്ന ഒരു ഇഷ്ട്ടം.... നിനക്കു നിന്റെ ഇച്ചായനോടു എന്തിഷ്ടം ആണെന്നു നീ തന്നെ ആലോചിച്ചു കണ്ടെത്ത്.." Zera ടെസ്സയുടെ നെറുകൈയിൽ പിടിച്ചു കൊണ്ടു പറഞ്ഞു.. ടെസ്സ മെല്ലെ ഒന്നു മൂളി..



തിരിച്ചു ഫ്ലാറ്റിൽ വന്നതും ടെസ്സ കുറച്ചു നേരം ഒറ്റക്ക് ഇരിക്കണം എന്നു പറഞ്ഞു അവളുടെ മുറിയിലേക്കു പോയി zera അവളെ തടഞ്ഞതും ഇല്ല.. കുറച്ചി സമയം അവൾ ഒറ്റക്ക് തന്നെ ഇരിക്കട്ടെ എന്നു അവളും ഓർത്തു...


ടെസ്സയിൽ പല ചിന്തകൾ ആയിരുന്നു.. Zera പറഞ്ഞ കാര്യങ്ങൾ സൂസമ്മ ദിനവും അവളെ ഓർമ്മപ്പെടുത്താറുള്ള കാര്യങ്ങൾ അങ്ങനെ പലതും.. ഒടുവിൽ എപ്പോഴോ മാധവന്റെ ഓർമ്മകൾക്ക് ഭാരം കുറഞ്ഞു വരുന്നതും ഇസാക്കുമൊത്തുള്ള ഓർമ്മകളുടെ തട്ടു താഴ്ന്നു വരുന്നതും അവൾ അറിഞ്ഞു... അലമാരയുടെ ഒരു കോണിൽ കഴിഞ്ഞ കുറച്ചു മാസം ആയി എടുക്കാതെ പൊടിപിടിച്ചു ഇരിക്കുന്ന മാധവന്റെ ഓർമ്മകളുടെ ചെറിയ പെട്ടി അതിന്റെ അടുത്തെ തട്ടിൽ എന്നും തുടച്ചു വൃത്തിയാക്കി സൂക്കിഷിച്ചു മാറ്റി വെക്കാറുള്ള  അവളുടെ വിവാഹ ആൽമ്പം അവളുടെ എല്ലാ ചോദ്യത്തിനുള്ള മറുപടിയും അതിൽ ഉണ്ടായിരുന്നു...

' ഒരിക്കൽ വേദനിച്ചതല്ലേ പിന്നെയും വേറെയൊരാളെ വിശ്വസിക്കാൻ പോകുവാണോ..? എന്താ കാരണം..? ' അവൾ സ്വയം ചോദിച്ചു...

" അവൻതിരിച്ച് തന്നത് എന്നിലെ സന്തോഷത്തെയും മായിച്ചത് എന്റെ സങ്കടങ്ങളും ആയിരുന്നു അതുകൊണ്ട്..." അവളുടെ ഹൃദയം അവൾക്ക് മറുപടി നൽകി...

കുറ്റബോധമോ മായാതെ നിക്കുന്ന വിഷമങ്ങളോ ഇല്ലാതെ അവളുടെ ഹൃദയം സന്തോഷത്തിൽ പൂത്തുലഞ്ഞു  അതു അവളുടെ മുഖത്തെയും പ്രകാശിപ്പിച്ചു....


' I miss you ഇച്ചായാ... ' അവൾ ഫോൺ എടുത്തു അവന്റെ number dail ചെയ്തു...

സാധാരണ ഒറ്റ ബെല്ലിൽ എടുക്കുന്നവൻ രണ്ടു മൂന്നു പ്രാവിശ്യം മാറി മാറി വിളിച്ചിട്ടും എടുക്കുന്നില്ല ടെസ്സക്ക് പേടിയാക്കാൻ തുടങ്ങി..

' ഇച്ചായൻ എന്നാ ഫോൺ എടുക്കാത്തെ.. ? ഇപ്പോൾ അവിടെ നേരം വെളുത്തിട്ടുണ്ടാകുമല്ലൊ പിന്നെന്താ.. ? ഇനി എന്നോടു പിണക്കം ആയിരിക്കുമോ അതിനു ഞാൻ ഒന്നും ചെയ്തില്ലല്ലോ..' അങ്ങനെ പല പല thoughts ആയിരുന്നു അവളുടെ ഉള്ളിൽ.. ഒരു പ്രാവിശ്യം കൂടി വിളിച്ചു നോക്കാം എന്നു ഓർത്തു അവൾ ഒന്നുകൂോടി dail ചെയ്തു.. മൂന്നു നാലു ring പോയ  ശേഷം എടുത്തു...

" ഇച്ചായാ എവിടെയാ ഞാൻ എന്തോരം നേരം ആയി വിളിക്കുന്നു ഫോണും വെച്ചു എവിടെ പോയി കിടക്കുവാ നിങ്ങളു.. ഞാൻ എത്ര ടെൻഷൻ അടിച്ചെന്നോ.."

📞 " Hey Hey... relax baby... "

" Huh..? Hello..? " ടെസ്സ വേഗം ഫോണിന്റെ സ്ക്രീൻ നോക്കി നമ്പർ മാറിയിട്ടില്ല എന്നു ഉറപ്പ് വരുത്തി പിന്നെ ഏതാ ഈ സ്ത്രി ശബ്ദം and calling me Baby... അപ്പുറത്തു നിന്നു ഒരു ചിരിയാണ് ടെസ്സ കേട്ടതു ...

📞 " സോറി... ഇസ എഴുന്നേറ്റില്ല ഫോൺ നിർത്താതെ അടിക്കുന്ന കണ്ടപ്പോ എടുത്തു  എന്നൊള്ളു..." ടെസ്സക്ക് മറുപടിയായി അവൾ പറഞ്ഞും.

" oh.. ഏഹ് ഇത്രെയും നേരം ആയി ഇച്ചായൻ എഴുന്നേറ്റില്ലേ...?" പതിയെ ചോദിച്ചതെങ്കിലും ഫോണിന്റെ അപ്പുറത്തു അതു കേട്ടിരുന്നു...

📞 " Actually he was drunk last night വൈകി ആണ് കിടന്നതും അതിന്റെ ആകും .."

മറുപടി വന്നതും ടെസ്സ ഒന്നു മൂളി.. ചെറിയൊരു പരിഭവം അവളിൽ ഉണ്ടായി ആദ്യം ഫോൺ വിളിച്ചിട്ടു എടുത്തില്ല പിന്നെ ആരാന്നു പോലും അറിയാത്ത ഒരു പെണ്ണ് ഫോൺ എടുക്കുന്നുന്നു ഇസാക്ക് കുടിച്ചിട്ടുണ്ട് എന്നു പറയുന്നു ആരാണെങ്കിലും ഒരു പരിഭവം ഉണ്ടാകും..

📞 " എന്നാ ഇസ എഴുന്നേൽക്കുമ്പോൾ വിളിക്കാൻ പറയാം ..."
അപ്പുറത്തു നിന്നു മറുപടി വന്നതും ടെസ്സ ഒരു മറുപടിയും പറയാതെ call cut ചെയ്തു...

" പാവം..." ടെസ്സ call വെച്ചത് അറിഞ്ഞതും അവൾ ഒന്നു ചിരിച്ചു ശേഷം ബെഡിൽ കിടക്കുന്ന ഇസാക്കിനെ നോക്കി ഇന്നലെ ക്ലബ്ബിൽ നിന്നു ബോധം ഇല്ലാതെയാണ് കിട്ടിയത് താൻ സമയത്തിന് എത്തിയതു കൊണ്ടു രക്ഷപെട്ടു..




കുറച്ചു മണിക്കൂറുകൾക്കു മുൻപ്...

വർക് എല്ലാം കഴിഞ്ഞു പഴയ കുറച്ചു സുഹൃത്തുക്കളോടൊപ്പം ഒന്നു Chill ചെയ്യാൻ ഇറങ്ങിയതാണ് ഇസാക്ക്... ആരവും അന്നയും കൂടെ ഉണ്ടായിരുന്നു... അർദ്ധരാത്രിയോടു അടുത്തതും ആരവും അന്നയും തിരിച്ചു പോയി.. ഇസാക്ക് സുഹൃത്തുക്കളോടൊപ്പം അവന്റെ ബാച്ചിലർ ലൈഫ് എൻജോയ് ചെയ്തു കൊണ്ടിരുന്നു... അവനെ നോട്ടം വെച്ചു മറ്റൊരാൾ അവിടെ ഉണ്ടെന്ന കാര്യം മാത്രം അവൻ അറിഞ്ഞില്ല...



" waiter.. Give this glass to the handsome man sitting in that table..."ഇസാക്കിനു നേരെ ചൂണ്ടിയാണ് അവൾ പറഞ്ഞത്.. ഒരു ഗ്ലാസ്സ് ബിയറിനു ഒപ്പം കൈയിൽ കുറച്ചു ക്യാഷും കൊടുത്തു കൊണ്ടാണ് അവൾ പറഞ്ഞത്... കിട്ടിയ ക്യാഷിനു ആത്മാർത്ഥമായി പണി എടുത്തു എന്നു പറയും പോലെ ആ waiter ആ ബിയർ ഗ്ലാസ്സ് ഇസാക്കിനു തന്നെ കൊണ്ടു കൊടുത്തു..

പ്രിതേകിച്ചു ഒരു doubt തോന്നത്തതു കൊണ്ടാകാം ഇസാക്ക് അതു വാങ്ങി കുടിക്കുകയും ചെയ്തു... ഏറെ നേരം സുഹൃത്തുകൾക്ക് ഒപ്പം ചിലവഴിച്ച ശേഷം തിരിച്ചു പൊക്കാൻ ഇറങ്ങിയതും ഇസാക്കിനു ആകേ മൊത്തം ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി..
കണ്ണിൽ ഇരുട്ടു കയറും പോലെ ഒരു തോന്നൽ...

" ജാസു..,  wait ഞാൻ ഒന്നു rest room പോയിട്ടു വരാം..." പോകാൻ ഇറങ്ങിയവൻ അതും പറഞ്ഞു അവരുടെ അടുത്തു നിന്നു ആ ക്ലബിനുള്ളിലെ rest റൂമിലേക്കു നടന്നു... അതിനിടയിൽ തന്നെ അവനു ശരീരത്തിന്റെ blance തെറ്റി തുടങ്ങിയിരുന്നു...
ഒരുവിധം റെസ്റ്റ് ഏരിയയിൽ ചെന്നു മുഖത്തു വെള്ളം കോരി ഒഴിച്ചു കൊണ്ടിരുന്നു.. എത്രയെക്കെ മുഖം കഴുകി  നോക്കിയിട്ടും കണ്ണിൽ ഇരുട്ടു കയറുന്നതു നിന്നില്ല .. ആ നേരം കൊണ്ടു അവന്റെ സ്വയ ബോധം പതിയെ മറഞ്ഞു തുടങ്ങി...
വെപ്രാളത്തിൽ പുറത്തേക്ക് പോകാൻ തുടങ്ങിയതും അവന്റെ കാലിടറി.. എന്നാൽ നിലത്തു വീഴും മുന്നേ രണ്ടു കൈകൾ അവനെ സുരക്ഷിതമായി പിടിച്ചു വെച്ചു...

അവൻ പതിയെ നേരെ നിന്നു തന്നെ പിടിച്ചിരിക്കുന്നതു ആരെന്നു അറിയാൻ ശ്രേമം നടത്തി എന്നാൽ മുന്നിൽ ഒന്നും വെക്തമല്ല ഒരു സ്ത്രീ ആണെന്നു മാത്രമേ അവനു അറിയാൻ കഴിഞ്ഞോള്ളു അപ്പോഴേക്കും പൂർണ്ണമായും അവന്റെ ബോധം മറഞ്ഞിരുന്നു...

" Today You are going to be mine isa...കാതാറിനു മാത്രം സ്വന്തം ആകാൻ പോകുവാ നീ.." അവളിൽ ഹീനമയൊരു ചിരി വിടർന്നു... ആളുകളുടെ ഇടയിൽ നിന്നു അവൾ അവനെ മുകളിലെ മുറിയിലേക്കു കൊണ്ടു പോയി...

" നിനക്ക് എന്നെ വേണ്ടാ അല്ലേ..? അവൾക്കു വേണ്ടി അല്ലേ നീ എന്നെ വേണ്ടന്നു വെച്ചതു ഈ രാത്രിക്ക് ശേഷം അവൾ തന്നെ നിന്നെ വേണ്ടന്നു പറയും..." ഇസാക്കിനെ ബെഡിലേക്കു കിടത്തി അവൾ പൊട്ടി ചിരിച്ചു.... നേരത്തെ set ചെയ്തു വെച്ച ക്യാമറ on ചെയ്ത ശേഷം അവൾ അവനരികിലേക്കു ചെന്നു... മെല്ലെ അവന്റെ ഷിർട്ടിന്റെ ബട്ടൺസ് അഴിക്കാൻ തുടങ്ങി..

" ബെല്ലാ..."

" you remember her even in your unconsciousness?" അവളുടെ സിരകളിലൂടെ  ദേഷ്യം ഇരച്ചു കയറി.. അവൾ അവന്റെ ഷർട്ട്‌ വലിച്ചു പൊട്ടിച്ചു...

" നീ എന്നെ മാത്രം ഓർത്താൽ മതി ഇസാ ... Call my name.. " കാതറിൻ അവന്റെ മുകളിലേക്ക് കയറി ഇരുന്നു... അവന്റെ മുഖത്തു കൂടി അവൾ അവളുടെ കൈ വിരലുകൾ ഓടിച്ചു ശേഷം അവന്റെ അധരങ്ങൾ ലക്ഷ്യമാക്കി അവനിലേക്കു ആഴ്ന്നിറങ്ങാൻ തുടങ്ങിയതും പെട്ടന്നു പിന്നിലേക്കു അവൾ മറഞ്ഞു വീണു എടുത്തു എറിഞ്ഞു എന്നു വേണമെങ്കിൽ പറയാം...

" You Bi"ch... How dare you...?" 

" നീയോ...?" കാതറിൻ എഴുന്നേറ്റു നിന്നു...

" ജാസു..this is none of your business.. ഇവിടുന്നു പോകുന്നതാണ് നിനക്കു നല്ലത്..." കാതറിൻ ജാസുവിന്റെ നേരെ വിരൽ ചൂണ്ടി അലറി..

" പോയില്ലെങ്കിൽ... പിന്നെ ഇസാക്ക് is not your business honey.." തന്റെ നേരെ കൈ ചൂണ്ടി വരുന്നവളെ തള്ളി മാറ്റി കൊണ്ടു ജാസു ഇസാക്കിനെ എഴുന്നേൽപ്പിക്കാൻ ശ്രേമിച്ചു...

" ഇസാ.. wake up... " ജാസു അവനെ തട്ടി വിളിച്ചു ഒപ്പം അവിടെ ഇരുന്ന bottle വെള്ളം എടുത്തു മുഖത്തു ഒഴിച്ചു എന്നിട്ടും ഇസാക്കിനു പൂർണ്ണ ബോധം വന്നിരുന്നില്ല..
ജാസു  ഒരു വിതം ഇസാക്കിനെ എഴുന്നേൽപ്പിച്ചു..

" no.. I will not allow you to take him.." കാതറിൻ ജാസുവിനെ തടഞ്ഞു കൊണ്ടു അവളുടെ മുന്നിൽ കയറി നിന്നു..

" അയിനു നിന്റെ അനുവാദം ആർക്കു വേണം മാറി നിക്കടി..." കാതറിന്റെ കരണം നോക്കി ഒന്നു കൊടുത്തു കൊണ്ടായിരുന്നു ജാസു പറഞ്ഞത്.. കാതറിൻ ഒരു നിമിഷം മുഖം പോത്തി നിന്നു പോയി...

" ബെല്ലാ .." മയക്കത്തിലും ടെസ്സായിടെ പേരു പറയുന്നവനെ നോക്കി ജാസു ഒന്നു ചിരിച്ചു എന്നാൽ കാതറിന്റെ  മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി അതു ജാസു ശ്രെദ്ധിക്കുകയും ചെയ്തു...

" ഇതോടെ നിർത്തുന്നതാ നിനക്ക് നല്ലത്.. നീ ആഗ്രഹിക്കുന്നത് ഒന്നും നിനക്ക് കിട്ടില്ല കാതറിൻ..."

" എനിക്ക് വേണ്ടാതെല്ലാം ഞാൻ സ്വന്തമാകും അതു ഇനി തട്ടി പറിച്ചിട്ടാണെങ്കിൽ അങ്ങനെ... ഇസയെ എന്റെ വഴിക്കു കൊണ്ടുവരാൻ എനിക്കറിയാം.." കാതറിന്റെ മുഖത്തു അപ്പോഴും അഹങ്കാരം ആയിരുന്നു...

" നിനക്ക് ചെയ്യാൻ പറ്റുന്നത് നീ ചെയ്യ്‌ ഒരു കാര്യം മാത്രം ഓർത്തോ തന്റെ പെണ്ണിനെ ജീവന് തുല്യം സ്നേഹിക്കുന്ന
ഒരാണും നേരം പോക്കിന് പോലും മറ്റൊരുവളിൽ സന്തോഷം കണ്ടത്താൻ
ശ്രമിക്കില്ല.."
വഴിയിൽ തടസമായി നിന്നവളെ തള്ളി മാറ്റി കൊണ്ടു ജാസു ഇസയെയും കൊണ്ട് വെളിയിലേക്കു
ഇറങ്ങി.. നേരം കുറേ ആയിട്ടുന്ന rest റൂമിൽ പോയവനെ കാണാതെ വന്നപ്പോൾ അന്നെഷിച്ചു ഇറങ്ങിയതായിരുന്നു അവൾ വഴിയിൽ വെച്ചു ഒരു സ്റ്റാഫ്‌ പറഞ്ഞറിഞ്ഞാണ് ഇങ്ങോട്ടു വന്നതും...

ജാസു ഇസാക്കിനെ ഒരു വിധം ആരവും അന്നയും അറിയാതെ വീട്ടിൽ കയറ്റി...








അവൾ ഒരു നേരുവീർപ്പോടെ ഇന്നലെ രാത്രി നടന്നതെല്ലാം ഒന്നു ഓർത്തെടുത്തു.....

  






🔹🔹🔹▪️🔹🔹🔹







" നന്ദാ..."

" പ്ലീസ് ആദി leave me alone... " അവൾ അവനു മുന്നിൽ കൈ കൂപി പറഞ്ഞു.. എത്രയെക്കെ ഒളിച്ചു നടക്കാൻ ശ്രേമിച്ചിട്ടും വെറുതെ വിടാതെ പുറകെ നടക്കുന്നവനെ അവൻ ദൈനീയമായി നോക്കി...

" ഞാൻ സോറി പറഞ്ഞില്ലേ.. നീ എന്തിനാ എന്നെ avoid ചെയ്യുന്നേ..." അവനിലും അതെ ദൈനീയ ഭാവം ആയിരുന്നു.. നന്ദു ഒന്നു നേടുവീർപ്പിട്ടു..

" എനിക്ക് നിന്നോട് ദേഷ്യം ഇല്ലന്ന് പറഞ്ഞതല്ലേ ആദി ഞാൻ..."

" പിന്നെ എന്താ നീ എന്നെ കാണുമ്പോൾ മാറി നടക്കുന്നത്... "

" I don't want to make a trouble.. "

" എന്തു trouble...? "

" nothing.. നീ എന്നെ എന്റെ വഴിക്ക് വിടു..."

" അതിനർത്ഥം നീ എന്നോടു ഷെമിച്ചില്ലെന്നല്ലേ... "

" ആദി..."

" പ്ലീസ് നന്ദാ എന്നോട് ഇങ്ങനെ മിണ്ടാതെ വഴക്കിടാതെ നടക്കല്ലേ... I can't.. I just can't നിന്നോടു വഴക്കടിക്കാതെ എനിക്ക് പറ്റില്ലടാ..."

" ആദി... stop this ok...? We are not even  friends... എനിക്ക് ജോലി ഉണ്ട് നീ നിന്റെ പണി നോക്കി പോകാൻ നോക്ക്.." നന്ദു തിരിഞ്ഞു നടന്നു ആദി പുറകെ ചെന്ന് വിളിച്ചെങ്കിലും അവൾ സംസാരിക്കാൻ കൂട്ടാക്കിയില്ല...
നന്ദുവിന്റെ avoiding അവനെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടായിരുന്നു....

" നീ എന്താടാ ഒരു മാതിരി നിരാശാ കാമുകനെ പോലെ നിൽക്കുന്നെ..." വാസു വെറുതെ പുറത്തേക്കു ഇറങ്ങിയപ്പോഴാണ് ആദിയെ കാണുന്നത്...

" നിരാശാ കമുകാൻ നിന്റെ അമ്മായി അപ്പൻ..."

"  ഇവനെന്താ പ്രാന്തായോ ... " ചുമ്മ ചൂടായി പോകുന്നവനെ കണ്ടതും വാസു ഓർത്തു പോയി...





പിന്നീടുള്ള ദിവസങ്ങൾ അങ്ങനെ തന്നെ കടന്നു പോയി.. ആദി സംസാരിക്കാൻ തുടങ്ങുമ്പോൾ എല്ലാം നന്ദു ഒഴിഞ്ഞു മാറിയും ആദിയെ ചീത്ത പറഞ്ഞും നടന്നു...
ഈ ദിവസങ്ങളിൽ ടെസ്സ തന്റെ ഫീലിംഗ്സ് ഒരുപാടു തിരിച്ചറിഞ്ഞിരുന്നു എന്നാൽ അതു അവൾ ഇസാക്കിനെ അറിയിച്ചിരുന്നില്ല.. അന്നു പിന്നീടു അവൻ ഫോൺ വിളിച്ചപ്പോൾ ആണെങ്കിലും പ്രിതെക്കിച്ചു ഒന്നും പറഞ്ഞില്ല ആരായിരുന്നു ഫോൺ എടുത്ത പെണ്ണ് എന്നു പോലും ചോദിച്ചില്ല..

നേരത്തെയിലും കൂടുതൽ അവൾ ഇസാക്കിനെ miss ചെയ്തു തുടങ്ങി ഇസാക്കിനും അതുപോലെ തന്നെ..
zera രണ്ടു ദിവസം ടെസ്സയുടെ കൂടെ നിന്ന ശേഷം ഡൽഹിക്ക് പോയി അവിടെ accommodation എല്ലാം ശെരിയാക്കാൻ ഉണ്ട് അതുകൊണ്ട് അതികം ദിവസം ടെസ്സയുടെ കൂടെ നിൽക്കാൻ ആയില്ല..

അങ്ങനെ രണ്ടാഴ്ചത്തെ  കാത്തിരിപ്പിനു ശേഷം ഇന്നു ഇസാക്ക് തിരിച്ചു വരുന്നത്... ആദിയും വാസുവും അവനെ വിളിക്കാൻ രാവിലെ തന്നെ പോയിട്ടുണ്ട്...

ടെസ്സ was too excited to meet him again.
പെട്ടന്നു ഇച്ചായൻ ഒന്നു വന്നാൽ മതിയെന്നാണ് അവൾക്ക്...

" നോക്ക് ദീദി ഇന്നു ടെസ്സയുടെ മുഖത്തു പ്രിതേക ഒരു തെളിച്ചം അല്ലേ.." മീര ലില്ലിയെ തോണ്ടി വിളിച്ചു പറഞ്ഞു ... ലില്ലിയും നന്ദുവും അതു കേട്ടു ചിരിച്ചു..

ടെസ്സ അവരെ നോക്കി ചുണ്ടു കൂർപ്പിച്ചു രാവിലെ തൊട്ടു തുടങ്ങിയതാണു ഈ പരിഹാസം.. അവരെയും പറഞ്ഞിട്ടു കാര്യം ഇല്ല തന്റെ മുഖത്തെ തെളിച്ചം അത്രക്കും പ്രകടം ആണ്...

" ദേ മീര എന്റെ കൊച്ചിനെ കളിയാക്കല്ലേ..." ലില്ലി ടെസ്സയുടെ അടുത്തു വന്നു അവളെ side hug ചെയ്തു കൊണ്ടു പറഞ്ഞു...

" ദീദി പൊക്കെ ദീദിയും ശെരിയല്ല..."അവരുടെ കൂടെ കൂടി ചിരിച്ചിട്ട് ഇപ്പോൾ തന്നെ സോപ്പ് ഇടാൻ വരുന്നവളെ ടെസ്സ തള്ളി മാറ്റി... ലില്ലി ചിരിച്ചു പോയിരുന്നു..

" നോക്കിക്കോ ഞാൻ ഇച്ചായൻ വരുമ്പോ പറഞ്ഞു കൊടുക്കും നിങ്ങൾ എല്ലാരും എന്നെ ഒറ്റക്കാക്കി കളിയാക്കുവാണെന്നു..." ടെസ്സ അവരെ നോക്കി പല്ലിറുമ്മി കൊണ്ടു അകത്തേക്കു പോയി...

" പാവം... ദേ മീര നീയാ കേട്ടോ നിനക്ക് കൂടുന്നുണ്ട്..." നന്ദു അടുത്തു നിന്ന മീരയുടെ കൈയിൽ ചെറുതായി ഒന്നു പിച്ചി....

" ആഹ്.. ചേച്ചി..." മീര ഒന്നു ചിണുങ്ങി...

" മതി മതി... അവർ ഇപ്പോൾ വരും നന്ദു നീ ആ പാലു തിളച്ചു വീഴാതെ നോക്കണേ ഞാൻ ആ Mehtha യുടെ mail ഒന്നു നോക്കിയേച്ചും വരാം.." ലില്ലി നന്ദുവിനെ പറഞ്ഞെൽപ്പിച്ചു റൂമിലേക്കു പോയി...











To Be Continued....


എനിക്ക് പനി പിടിച്ചു പിള്ളേരെ.... 🥺
എന്തെക്കെയോ ഞാൻ എഴുതി കൂട്ടിയിട്ടുണ്ട്... വായിച്ചു mistake ഉണ്ടെങ്കിൽ എന്നെ തെറി പറയരുത്...


ബൈ ബൈ...👋

Continue Reading

You'll Also Like

16.2K 2.9K 22
ജീവിത യാത്രയിൽ നിർവികാരമായി മാറിയ ഒരു മനസ്സ്. നിറങ്ങൾ നഷ്ടപ്പെട്ട അവളുടെ ജീവിതത്തിലേക്ക് അവൻ കടന്നു വരുമ്പോൾ എന്ത് സംഭവിക്കും. അവളുടെ മനസ്സിലേക്ക് സ്...
5.7K 726 22
നിനക്കായി തോഴി പുനർജനിക്കാം ഇനിയും ജന്മങ്ങൾ ഒത്തുചേരാം..... A TaeKook Lovestory Horror/Romantic/Mysterious Lovestory _Ez
39.4K 1.2K 27
Shen is defeated, Kung Fu is saved! China is at peace... or so it was thought to be. Over the past 500 years, a fierce spirit warrior, Kai, has risen...
22.7K 525 5
I don't own nothing in the walking dead fandom but I read a crap ton of readers and there almost always basic white girls so Basically your a dude tr...