I CAN'T LOVE HIM... ????

By taekookiehyung786

55.2K 5.3K 20.4K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... More

I CAN'T LOVE HIM...120
I CAN'T LOVE HIM...121💞
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...126
I CAN'T LOVE HIM...127
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM...129 🎁
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...134
I CAN'T LOVE HIM...135
I CAN'T LOVE HIM...136
I CAN'T LOVE HIM...137 ⚔️
????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM...140 ⚔️
I CAN'T LOVE HIM..141
I CAN'T LOVE HIM..142
I CAN'T LOVE HIM...143
I CAN'T LOVE HIM...144
I CAN'T LOVE HIM....145
I CAN'T LOVE HIM...146
I CAN'T LOVE HIM...147
I CAN'T LOVE HIM...148
I CAN'T LOVE HIM...149
I CAN'T LOVE HIM...150
I CAN'T LOVE HIM...151 ✨
I CAN'T LOVE HIM...152
I CAN'T LOVE HIM...153
I CAN'T LOVE HIM...154
I CAN'T LOVE HIM...155
I CAN'T LOVE HIM..157
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM...161
I CAN'T LOVE HIM.. 162
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 164

I CAN'T LOVE HIM...156

982 98 198
By taekookiehyung786

അഭീ...."

തനിക്ക് മുന്നിൽ നിൽക്കുന്നവനെ ശിവ അമ്പരപ്പോടെ നോക്കി.....
പുലർച്ചെ തന്നെ വിളിച്ചു വരുത്തി പിരിയണമെന്ന് ശാട്യം പിടിച്ചവൻ ഇപ്പോൾ തനിക്ക് മുന്നിൽ ചിരിയോടെ....

രാവിലെ കണ്ട വിഷമം ഇല്ല... ഗൗരവം ഇല്ല... കണ്ണ് നീരും ഇല്ല... പകരം ചിരിയാണ്... തന്റെ മുന്നിൽ നിറഞ്ഞ ചിരിയോടെ നിൽക്കുന്നു.....

ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്...?
ശിവ അമ്പരപ്പോടെ ചുറ്റിനും നോക്കി....

ആരുമില്ല...അഭി മാത്രം ആണ് മുന്നിൽ... തന്നെ ഇവിടെക്കായി കൂട്ടി കൊണ്ട് വന്നവനെയും കാണുന്നില്ല....
എല്ലാവരും എവിടെ പോയി.....?

സംശയത്തോടെ അവൻ സ്വയം ചോദിച്ചു പോയി... അപ്പോഴേക്കും ശിവയ്ക്കായി ഒരുക്കിയ സർപ്രൈസുകൾ ഓരോന്നായി അവിടെ തെളിഞ്ഞു തുടങ്ങിയിരുന്നു....

റൂഫ്ടോപിലെ ഒരു സൈഡിൽ നിന്നും തെളിഞ്ഞു തുടങ്ങിയ അലങ്കാര ബാൽബുകൾ....
നിമിഷങ്ങൾക്കകം അവിടമാകെ വെളിച്ചം പടർന്നു.....

ചുറ്റിനും ചെറിയ പൂക്കളാൽ അലങ്കരിച്ചിരിക്കുന്നു.... ഓരോ സൈഡിൽ നിന്നും കെട്ടുകൾ പൊട്ടി ആകാശത്തിലേക്ക് ഉയരുന്ന ഹൈഡ്രജൻ ബലൂണുകൾ....

അതിലെല്ലാം തന്നെ ശിവയുടെ പേരുകൾ എഴുതിയിരുന്നു....ഒപ്പം തന്നെ അവർക്കിടയിലേക്ക് ചെറുതായി ഉയരുന്ന സംഗീതവും....
അവനൊരു അമ്പരപ്പോടെ തനിക്ക് ചുറ്റിനും നോക്കി.....

പിന്നൊരു നെടുവീർപ്പോടെ ശ്വാസം എടുത്തു കൊണ്ട് അഭിയുടെ നേരെ തിരിഞ്ഞു........

" ഇവിടെ എന്തൊക്കെയാ നടക്കുന്നത്....ബാക്കിയുള്ളവരൊക്കെ എവിടെ....ഇത് ആർക്കുള്ള പാർട്ടി ആണ്......? "

നൂറു ചോദ്യങ്ങൾ ആയിരുന്നു അവന്... അഭി ചെറു ചിരിയോടെ അവന് മുന്നിലായി വന്നു നിന്നു.....

" ഇതെല്ലാം നിനക്ക് വേണ്ടി ചെയ്തത് ആണ്.... ഇഷ്ടം ആയോ....? "

കൗതുകത്തോടെ അഭി അത് ചോദിക്കുമ്പോഴും ശിവയുടെ ഉള്ളിൽ നൂറു സംശയങ്ങൾ ആയിരുന്നു....

അഭി രാവിലെ തന്നെ വിളിച്ചു വരുത്തിയതിന്റെ.... പിരിയണമെന്ന് പറഞ്ഞതിന്റെ കാരണം... ഇപ്പോൾ ഇങ്ങനെയൊരു നാടകം കളിച്ചതിന്റെ കാരണം....

അങ്ങനെ ഒരായിരം സംശയങ്ങൾ ശിവയുടെ ഉള്ളിൽ ഉയർന്നു.....

" എനിക്കൊന്നും മനസിലാവുന്നില്ല അഭീ....നീ അച്ഛനോടും അമ്മയോടും സംസാരിക്കാൻ പോയതല്ലേ... അവർ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞു എന്നെ വിളിച്ചു കരഞ്ഞിട്ട്... ഇപ്പോൾ ഇതെന്താ.... "

അവനൊരു നീരസത്തോടെ തനിക്ക് മുന്നിൽ നിൽക്കുന്നവനെ നോക്കി.....

" പറഞ്ഞു തരാം.... "

ശിവയുടെ മുഖം കണ്ടതും അവനുള്ളിലെ സംശയം നനസിലാക്കിയെടുത്തത് പോൽ അഭി അവനോടായി പറഞ്ഞു തുടങ്ങി.....

അച്ഛനോടും അമ്മയോടും താൻ തങ്ങളുടെ ബന്ധത്തെ കുറിച്ച് പറയാനായി പോയതും പിന്നീടവിടെ നടന്നതുമൊക്കെ.....

                       ❣️ ..................❣️

" വിദ്യാ .... ഇതുവരെ കഴിഞ്ഞില്ലേ.... ട്രെയിൻ സമയം ആകുന്നുണ്ട്....നമ്മൾ അവിടെയെത്താൻ വൈകും..... "

" കഴിഞ്ഞു... ദാ ഇത് കൂടെയുള്ളൂ..... "

കയ്യിലിരുന്ന ഡ്രെസ്സുകൾ ഓരോന്നായി മടക്കി ബാഗിലെക്ക് വെയ്ക്കുന്നതിനിടെ അവർ തന്റെ ഭർത്താവിനായി മറുപടി കൊടുത്തു.....

കൃത്യം ഒൻപതു മണിക്കാണ് ട്രെയിൻ... ഏട്ടരയോടെയെങ്കിലും റെയിൽവേ സ്റ്റേഷനിൽ എത്തണം....
ഇരുവരുടെയും സംഭാഷണങ്ങൾ മുഴുവൻ കേട്ടതും അഭി തന്റെ വാച്ചിലായി സമയം നോക്കി.....

ഏഴു മണിയാകുന്നതേയുള്ളൂ... ഇനിയും സമയം ഉണ്ട്... അതിന് മുൻപ് അവർ പോകാനായി ഇറങ്ങുന്നതിനു മുൻപ് തന്റെ മനസിൽ ഉള്ള കാര്യങ്ങളും തുറന്നു പറയണം....

ഇപ്പോൾ പറയുന്നത് തെറ്റോ ശരിയോ അറിയില്ല....
എങ്കിലും തന്റെ മനസിൽ ഇതാണ് പറ്റിയ സമയം എന്ന് ആരോ പറയുന്നത് പോലെ.....

അതികം താമസിക്കുന്നതിനു മുൻപേ... മറ്റേതെങ്കിലും വഴിയേ അറിയുന്നതിന് മുൻപേ... അവരോടായി എല്ലാം ഇപ്പോൾ തന്നെ തുറന്നു പറയുക....

അതാണ്‌ ഏറ്റവും നല്ലത്.....
അഭി ഒരു ആത്മ വിശ്വാസത്തോടെ നെടുവീർപ്പെട്ടു......

" അമ്പൂ... അച്ഛന്റെ ബാഗ് ഇങ്ങ് എടുത്തെ മോനെ...... "

അരികിൽ നിന്ന് ഉയർന്ന ദിവ്യാമ്മയുടെ ശബ്ദം... അവനൊരു ഞെട്ടലോടെ ചിന്തയിൽ നിന്ന് ഉണർന്നു കൊണ്ട് തന്റെ അമ്മയുടെ നേരെ നോക്കി.....

ബെഡിൽ തന്നെ എടുത്തു വെച്ചിരുന്ന മറ്റൊരു ബെഡിൽ ആയിരുന്നു അവരുടെ കണ്ണുകൾ...
അച്ഛന്റെ ഡ്രെസ്സുകൾ അടുക്കി വെച്ചിരിക്കുന്ന ബാഗ്.....

അമ്മയുടെ കയ്യിൽ ഇനിയും ഷർട്ടുകൾ അടുക്കിത് ബാക്കിയാണെന്ന് കണ്ടതും അഭി അവർക്ക് അരികിലേക്ക് നീക്കി വെച്ചു.....
ഒപ്പം.... കയ്യിൽ ഇരുന്നവയെല്ലാം അതിൽ അടുക്കി വെയ്ക്കുന്നവരെ കണ്ടതും അവനും പതിയെ അമ്മയ്‌ക്കരികിലായി വന്നിരുന്നു......

" അമ്മാ..... "

വളരെ പതിഞ്ഞ സ്വരത്തിൽ ആണവൻ വിളിച്ചത്... പരിഭ്രമം നിറഞ്ഞൊരു മുഖവുമായി വന്നിരിക്കുന്നവൻ....

" എന്താടാ.... "

മുഖത്തേക്ക് പോലും കണ്ണുകൾ ഉയർത്തി നോക്കാതെ ചെയ്യുന്ന ജോലിയിൽ മാത്രം ശ്രദ്ധിച്ചു കൊണ്ട് ആയിരുന്നു വിദ്യമ്മയുടെ  മറുപടിയെങ്കിൽ  അവർക്ക് എതിർ സൈഡിലായി ഇരുന്ന രാമച്ചൻ അവനെയൊന്ന് നോക്കി.......

" എന്താടാ കാര്യം... നിനക്കെന്താണ് പറയാൻ ഉള്ളത്... എന്തെങ്കിലും പ്രശ്നം ഉണ്ടോ അഭീ...... "

അവന്റെ മുഖത്തെ പരിഭ്രമം കണ്ടതും അയാൾ ചോദിച്ചു പോയി...അത് കേൾക്കെ വിദ്യമ്മയുടെ ശ്രദ്ധയും അവനിലേക്ക് തിരിഞ്ഞിരുന്നു.......

" അമ്പൂ... എന്ത് പറ്റി.... "

കയ്യിലിരുന്നതെല്ലാം ബെഡിൽ തന്നെ വെച്ച് കൊണ്ട് അവർ ആശങ്കയോടെ അവന് നേരെ തിരിഞ്ഞു.....
അഭി ഇരുവരെയും ഒന്ന് നോക്കി......

" എനിക്ക്.... എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു...... "

തന്നെ മാത്രം നോക്കിയിരിക്കുന്നവരോടായി അവൻ പതിയെ പറഞ്ഞു.... വല്ലാത്തൊരു പരിഭ്രമം അവനിൽ നിറഞ്ഞിരുന്നു... അത് കാണെ അവരിലെ സംശയവും അധികരിച്ചു.......

" എന്തോ പറയാനുണ്ടെന്ന് മനസിലായി... എന്താ കാര്യം നീ പറയ്...... "

അവനിൽ തന്നെ നോട്ടമെയ്തു കൊണ്ട് രാമച്ചൻ പറഞ്ഞതും അഭിയുടെ കൈകൾ തന്റെ ഷർട്ടിൽ മുറുകി കൊണ്ടിരുന്നു....

അവന്റെ കണ്ണുകൾ നീണ്ടത് തന്റെ അമ്മയിലേക്കാണ്... തുറന്നു പറയാൻ പോകുന്നത് അത്രയും വലിയൊരു കാര്യം ആയിരിക്കെ അവനേറ്റവും പേടിക്കുന്നതും അമ്മയുടെ പ്രതികരണം ആണ്.....

ഏത് രീതിയിൽ പ്രതികരിക്കുമെന്ന് അറിയില്ല... ഇതിൽ എതിർ പറയുകയോ വിഷമിക്കുകയോ ചെയ്താൽ താൻ എന്ത് ചെയ്യും...

നന്നായി പേടിയുണ്ട്... എങ്കിലും അവരോടായി ഈ നിമിഷം തന്നെ തന്റെ മനസ് തുറക്കാൻ അവൻ തീരുമാനിച്ചിരുന്നു.....

പിന്നീട് ഈ ഒളിച്ചു കളി വേണ്ടല്ലോ... ഉള്ളിൽ മറച്ചു വെയ്ക്കുന്നതിന്റെ പ്രയാസവും സഹിക്കേണ്ടതില്ല....
അവനൊരു നെടുവീർപ്പോടെ ശ്വാസമെടുത്തു......

" അത് പിന്നെ.... അച്ഛാ.....

" എന്തുണ്ടെങ്കിലും പറയെടാ..... "

പരിഭ്രമത്തോടെ വാക്കുകൾ പരതി നിൽക്കുന്നവനെ കണ്ടതും അയാൾ അവന് അരികിലായി വന്നിരുന്നു... മറു സൈഡിലായി വിദ്യാമ്മയും.....

" എന്താണ് നിനക്ക് ഞങ്ങളോട് പറയാനുള്ളത്... എന്തുണ്ടെങ്കിലും പറയ്..... "

അത്രയും സമാധാനത്തോടെ അവന്റെ നെറുകയിൽ ചേർത്ത് പിടിച്ചു കൊണ്ടൊരു ചോദ്യം.....
അത് അഭിയിൽ ചെറു ആശ്വാസം തീർത്തു.....

കണ്ണുകൾ അടച്ചു ദീർഘ ശ്വാസം ഏടുത്തു കൊണ്ട് കണ്ണ് തുറന്നതും അവനിൽ ചെറു ചിരി വിടർന്നു.....

" എനിക്ക്... എനിക്ക് ശിവയെ ഇഷ്ടം ആണ്... എന്ന് വെച്ചാൽ എനിക്ക് അവനെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ട്... അവനും എന്നെ ഇഷ്ടം ആണ്.... ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിട്ട് കുറച്ചു നാളുകൾ ആയി... അച്ഛാ....."

ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയവൻ.... ഇരുവർക്കും നോട്ടം കൊടുക്കാതെ മുഖം ഒളിപ്പിച്ചു കാര്യം പറഞ്ഞു തീർത്തതും അവൻ പതിയെ തന്റെ അരികിൽ ഇരിക്കുന്നവരെ ഒന്ന് നോക്കി.....

" അമ്മാ.... "

തന്നെ നോക്കിയിരിക്കുന്നവരെ അവനൊന്നു മെല്ലെ വിളിച്ചു... അവരുടെ കണ്ണുകൾ അവനിൽ തന്നെ ആയിരുന്നു....

ഞെട്ടലോ... ദേഷ്യമോ.. സങ്കടമോ... ഒന്നും വേർതിരിച്ചു അറിയാൻ കഴിയാത്തൊരു മുഖ ഭാവം....
ഒരു നിമിഷം അവിടെ മൗനം മാത്രം ആയിരുന്നെങ്കിലും.....

" ചേട്ടാ... ട്രെയിൻ എത്ര മണിക്ക് ആണ്.... "

അവിടെ ആദ്യം ഉയർന്നത് വിദ്യമ്മയുടെ ശബ്ദം തന്നെ ആണ്....
അഭി ഒരു സംശയത്തോടെ അവരെ നോക്കി.......

" ട്രെയിൻ കറക്റ്റ് 9.00 ക്ക് ആണ്... എല്ലാം പാക്ക് ചെയ്തു കഴിഞ്ഞില്ലേ വേഗം ഇറങ്ങണം..... "

ഉടൻ തന്നെ അഭിയുടെ അച്ഛന്റെ മറുപടിയും വന്നു കഴിഞ്ഞു.....

ആ നേരം വരെയും തന്റെ ഇരു സൈഡിലും ഇരുന്നു തന്നെ ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു കൊണ്ടിരുന്നവർ....
താൻ ഉള്ളിൽ ഉള്ളതെല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞതും യാതൊരു ഭാവ മാറ്റവും ഇല്ലത്തെ തനിക്ക് അരികിൽ നിന്നും എഴുന്നേറ്റു മാറുന്നു.....

തന്നെയൊന്ന് ഗൗനിക്കുക പോലും ചെയ്യാതെ പരസ്പരം സംസാരിക്കുന്നു.....

" ഇവർക്കിതെന്താണ് പറ്റിയത്.....? "

ഞെട്ടൽ ഉണ്ടായത് അഭിയിൽ ആയിരുന്നു.....
ഒരു നിമിഷം അവർക്ക് മുന്നിൽ താൻ ഇൻവിസിബിൾ ആയത് പോലെയൊരു ഫീൽ....
അവനൊരു സംശയത്തോടെ തനിക്ക് മുന്നിൽ നിൽക്കുന്ന രണ്ട് പേരെയും നോക്കി.....

" അമ്മാ....ഞാൻ പറഞ്ഞത്....... "

വീണ്ടും ഒരു അമ്പരപ്പോടെ അവൻ പറഞ്ഞു തുടങ്ങിയതും......

" ചേട്ടാ... ഇന്നലെ വൈകുന്നേരം മാറിയ ഡ്രെസ്സുകൾ ഒന്നും ഞാൻ വാഷ് ചെയ്തിട്ടില്ല... അതെല്ലാം ഈ ബാഗിൽ ആണ് വെച്ചിരിക്കുന്നത്... ഇതിൽ വേറെയൊന്നുമില്ല... ഇനിയിത് തുറന്നു ഒന്നും നോക്കരുത്.....എന്തെങ്കിലും വേണമെങ്കിൽ എന്നോട് ചോദിച്ചാൽ മതി മതി.. ഞാൻ എടുത്തു തരാം...... "

" ങ്‌ഹേ.... "

താൻ പറയുന്നതൊന്നും തന്നെ കേൾക്കാൻ കൂട്ടാക്കാതെ സംസാരിക്കുന്നവരെ കണ്ട് അവന്റെ കണ്ണുകൾ മിഴിഞ്ഞെങ്കിലും അവർ അതൊന്നും തന്നെ അറിയാതെ സംസാരം തുടർന്ന് കൊണ്ടേയിരുന്നു....

" എനിക്കിനി ഒന്നും എടുക്കാനില്ല വിദ്യേ.... ഞാൻ fresh ആയി കഴിഞ്ഞതാണ്....എല്ലാം പാക്ക് ചെയ്തു കഴിഞ്ഞെങ്കിൽ നമുക്ക് ഇറങ്ങാം.... "

" ഹാ... അരമണിക്കൂർ മുൻപ് എങ്കിലും സ്റ്റേഷനിൽ എത്തണം... ചിലപ്പോൾ കറക്റ്റ് ടൈമിൽ തന്നെ ട്രെയിൻ എത്തിയിരിക്കും... ബ്ലോക്ക്‌ കഴിഞ്ഞു പോകണ്ടേ.... "

" ഗൗരി മോള് വിളിച്ചിരുന്നു... നമ്മൾ എപ്പോഴാണ് അവിടെ എത്തുന്നതെന്ന് ചോദിച്ചു.... "

" അവൾ ഇന്നലെ മുതൽ വിളിക്കുന്നുണ്ട്... ആ കുട്ടി അങ്ങനെ......

" ഓഹ്... ഒന്ന് നിർത്തുന്നുണ്ടോ രണ്ട് പേരും..... "

പരസ്പരം ബന്ധം ഇല്ലാതെ നീണ്ടു പോയ സംസാരം... ഇടയിൽ തനിക്ക് സംസാരിക്കാനുള്ള അവസരം തരുന്നില്ലെന്ന് മാത്രം അല്ല....
താൻ എന്നൊരാൾ അവിടെ ഇരിക്കുന്നതായി പോലും ഭവിക്കുന്നില്ല.....

ഒരു പരിധിയിൽ സഹി കെട്ടു പോയതും അഭി ചെവിയിൽ വിരൽ കടത്തി ഉച്ചത്തിൽ ശബ്ദമുയർത്തി പോയിരുന്നു......

" എന്താടാ നിനക്ക്.....? "

വിദ്യാമ്മയും രാമച്ചനും തങ്ങളുടെ സംസാരം നിർത്തി ഒരുപോൽ അവനെയൊന്ന് നോക്കി......

" ഞാൻ പറഞ്ഞത് വല്ലതും നിങ്ങൾ കേട്ടോ.....? "

" ഹാ കേട്ടു... നിനക്ക് ശിവയെ ഇഷ്ടം ആണെന്ന് അല്ലെ..... "

ഒരുപോൽ ചോദിച്ചു തങ്ങൾക്ക് മുന്നിൽ ഇരിക്കുന്നവനെ അവർ സംശയത്തോടെ നോക്കിയതും.....
അഭിയുടെ കണ്ണുകൾ വീണ്ടും മിഴിഞ്ഞു....

അത്ഭുതത്തോടെ.... അതിലേറെ അമ്പരപ്പോടെ.....

താൻ പറഞ്ഞതൊക്കെ രണ്ട് പേരും വ്യക്തമായി കേട്ടിട്ടുണ്ട്.... പിന്നെ എന്ത്കൊണ്ട് പ്രതികരിക്കുന്നില്ല...?
ആദ്യമായി കേട്ടതിന്റെ ഞെട്ടൽ പോലുമില്ല.....

അവനേറ്റവും അത്ഭുതം തോന്നിയത് വിദ്യാമ്മയുടെ കാര്യത്തിൽ തന്നെ ആയിരുന്നു....

കരയുമെന്നോ തന്നെ വഴക്ക് പറയുമെന്നോ കരുതി.... പക്ഷെ അങ്ങനൊരു കാര്യം കേട്ടതിന്റെ യാതൊരു ഭാവ വ്യത്യാസവുമില്ല......

ഇതെന്ത് മറിമായം...

" നിങ്ങൾക്കൊന്നും തോന്നുന്നില്ലേ....? "

തന്റെ അച്ഛനെയും അമ്മയെയും നോക്കിയവൻ അത്ഭുതത്തോടെ ചോദിച്ചു പോയി.....

" ഇതിലിപ്പോൾ എന്ത് തോന്നാൻ ആണ്....? "

തീർത്തും നിസ്സാരമായി അച്ഛനിൽ നിന്നും വന്ന മറുപടി....
അഭി തലയിൽ കൈ വെച്ച് പോയി.....

" ഒന്ന് ഞെട്ടുവെങ്കിലും ചെയ് അച്ഛാ.... "

അവന്റെ സ്വരത്തിൽ ദയനീയത നിറഞ്ഞു പോയി......
ഈയൊരു തണുപ്പൻ പ്രതികരണം തീരെ പ്രതീക്ഷിക്കാതെ നിന്നവന് അവരുടെ മട്ടും ഭാവവുമെല്ലാം വിജിത്രം ആയിരുന്നു.....

" ആഹാ.. ഞെട്ടാത്തതാണോ നിന്റെ പ്രശ്നം..... അതിനിപ്പോ എന്താണ് നിനക്കത്രയും വിഷമം ആണെങ്കിൽ ഒന്ന് ഞെട്ടിയേക്കാം... അല്ലെ..വിദ്യേ..... "

" പിന്നല്ലാതെ..... "

മുന്നിൽ ഇരിക്കുന്നവന്റെ ഭാവം കണ്ടതും  പരസ്പരം നോക്കി പറഞ്ഞവർ അത്പോൽ തന്നെ അഭിയുടെ നേരെ തിരിഞ്ഞു......

" എന്നാലും അഭീ... നീ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല... ഞങ്ങൾ ഇതെങ്ങനെ സഹിക്കും.... "

അഭിയുടെ പരാതി തീർത്തു കൊടുക്കുന്നുവെന്നത് പോലെ...നെഞ്ചിൽ കൈ വെച്ച് ആവശ്യത്തിൽ അധികം ഞെട്ടൽ അഭിനയിച്ചു പറയുന്നവർ.....

" ഞാൻ പോണ്... പുല്ല്..... "

ഇനിയും കണ്ടിരിക്കാൻ കഴിയാത്തത് പോൽ അഭി  ബെഡിൽ നിന്ന് എഴുന്നേറ്റു വെളിയിലേക്ക് നടന്നതും അവിടെ കൂട്ട ചിരി മുഴങ്ങിയിരുന്നു.....

അവനൊരു ദേഷ്യത്തോടെ തന്റെ പിന്നിൽ നിൽക്കുന്നവരെ തിരിഞ്ഞു നോക്കി.....

" നിങ്ങൾക്ക് നേരത്തെ അറിയാമായിരുന്നല്ലേ...... "

അൽപ്പം കെറുവോടെ തന്നെ ആണവൻ ചോദിച്ചത്... എല്ലാം അറിഞ്ഞു വെച്ചിട്ടും തന്നെ പൊട്ടൻ കളിപ്പിച്ചവരോടുള്ള പരിഭവം.....

അത് കേൾക്കെ വിദ്യാമ്മ ചെറു ചിരിയോടെ അവനരികിലേക്ക് നടന്നടുത്തു.....

" അങ്ങനെ ചോദിച്ചാൽ നേരത്തെ അറിഞ്ഞിരുന്നു.... അന്ന് വീട്ടിൽ വന്നപ്പോൾ തന്നെ എനിക്ക് സംശയം ഉണ്ടായിരുന്നു... പിന്നെ കഴിഞ്ഞ ദിവസം ആദി മോൻ പറഞ്ഞപ്പോൾ ഉറപ്പായി..... "

" നീ പറയാൻ വേണ്ടി കാത്തിരുന്നതാണ്..... "

ഇരുവരും അവരുടെ ഭാഗം വ്യക്തമാക്കി... അഭിക്ക് അത് കൂടുതൽ ഞെട്ടൽ തന്നെ ആയിരുന്നു.....
തന്റെ അച്ഛനും അമ്മയ്ക്കും എല്ലാം നേരത്തെ അറിയാമായിരുന്നു എന്നതിലുപരി....

അവരോട് തങ്ങളുടെ കാര്യം തുറന്നു പറഞ്ഞു സമ്മതിപ്പിച്ചത് ആദിയാണ് എന്നത് അവനെ കൂടുതൽ അമ്പരപ്പിച്ചു......

" ആദി സംസാരിച്ചോ നിങ്ങളോട്..... "

വിശ്വാസം വരാത്തത് പോൽ അവൻ വീണ്ടും ഇരുവരെയും നോക്കി....

" ഹ്മ്മ്... കഴിഞ്ഞ ദിവസം ഫങ്ക്ഷൻ ഇടയിൽ അവൻ വന്നു കണ്ടിരുന്നു... ശിവയുടെ കാര്യങ്ങളും നീ ഞങ്ങളോട് തുറന്നു പറയാൻ പോകുന്നതും എല്ലാം അവനാണ് പറഞ്ഞത്....
സത്യം പറയാലോ അഭീ... ആദി വന്നു പറഞ്ഞില്ലായിരുന്നെങ്കിൽ നിന്നെ രണ്ട് പറയാൻ ഇരുന്നതാണ് ഞാൻ..... "

വിദ്യാമ്മ വാത്സല്യം നിറഞ്ഞൊരു ശാസനയോടെ അവനെ നോക്കി.... അഭി അതൊന്നും തന്നെ ശ്രദ്ധിച്ചിരുന്നില്ല....

അവന്റെയുള്ളിൽ മുഴുവൻ താൻ കെട്ട കാര്യങ്ങൾ വിശ്വസിക്കാനുള്ള തന്ത്രപ്പാടിൽ ആയിരുന്നു.....

ആദി ഒരിക്കലും തങ്ങളുടെ ബന്ധത്തിന് വേണ്ടി തന്റെ പേരെന്റ്സിനോട് സംസാരിക്കുമെന്ന് അവൻ കരുതിയില്ല....
മറ്റൊരാളുടെ കാര്യത്തിലും ഇടപെടാത്തവൻ ഇങ്ങനൊരു കാര്യം ചെയ്തുവെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നതുമില്ല.....

" ഇവനിതെന്നാ പറ്റിയെ... ഇച്ചുവിന്റെ കൂടെ നടന്ന് ബോധം പോയതാണോ... അതോ അവൻ നന്നായതാണോ.... "

അഭി അത്ഭുതത്തോടെ സ്വയം ചോദിച്ചു പോയി......

" എന്താ നീയൊന്നും മിണ്ടാത്തത്.... "

അരികിൽ നിന്നും അച്ഛന്റെ ശബ്ദം കാതിൽ പതിഞ്ഞതും അവനൊന്നു തല കുടഞ്ഞു കൊണ്ട് അവർക്ക് നേരെ തിരിഞ്ഞു.....

" എന്തായാലും ഞാൻ പറയുന്നതിന് മുൻപ് അറിഞ്ഞു... ഇനിയെന്താ തീരുമാനം... ശിവയുടെ കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം എന്താണ്...... "

അവനൊരു പരുങ്ങലോടെ പതിയെ ചോദിച്ചു കൊണ്ട് ഇരുവരെയും നോക്കി....

തിരികെ കണ്ണുരുട്ടിയൊരു നോട്ടം ആയിരുന്നു മറുപടിയായി കിട്ടിയത്... അഭി വിളറി വെളുത്തൊരു ചിരിയോടെ പിന്നിലേക്ക് നീങ്ങി നിന്നു.....

" തമ്മിൽ ഇഷ്ടം ആയി... ഒരുമിച്ചു താമസവും തുടങ്ങീട്ടാണ് അവൻ അഭിപ്രായം ചോദിക്കുന്നത്.... ഒറ്റയോന്ന് അങ്ങ് തന്നാൽ ഉണ്ടല്ലോ....
പിന്നെ ആ കൊച്ചൻ ഒരു മര്യാദക്കാരൻ ആയത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല... എന്നാലും ഒരുമിച്ചുള്ള താമസം ഒന്നും ഇനി വേണ്ട... നീ ഫ്രണ്ട്സിന്റെ കൂടെ തന്നെ നിന്നാൽ മതി... ഞാൻ അവനോട് പറയുന്നുണ്ട്.... "

" ആരോട്..... "

" നിന്റെ ചെറുക്കനോട് തന്നെ....എനിക്ക് അവനോട് രണ്ട് സംസാരിക്കണം... നീയോ പറഞ്ഞില്ല... അവനെങ്കിലും പറയാമായിരുന്നു.... ഞാൻ അത്രയും ഇഷ്ടത്തോടെ കണ്ടതല്ലേ അവനെ...."

സംശയത്തോടെ ചോദിച്ചതും കണ്ണുരുട്ടിയുള്ള വിദ്യാമ്മയുടെ മറുപടി..ശിവയോടുള്ള പരിഭവവും അവരിൽ നിറഞ്ഞിരുന്നു....
അഭിയുടെ ചുണ്ടിൽ ചിരി വിടർന്നു പോയി......

" ശിവയോട് ഇപ്പോൾ ഒന്നും പറയേണ്ട അമ്മാ... ഞാൻ സർപ്രൈസ് ആയി പറഞ്ഞോളാം.... പ്ലീസ്..... ".....

അവരുടെ സാരി തുമ്പിൽ വിരൽ ചുഴറ്റി കൊണ്ടവൻ ചിണുങ്ങി.....

" ഹാ... നിന്റെ ഇഷ്ടം... ഞാൻ പറഞ്ഞത് മറക്കേണ്ട.... ഫ്രണ്ട്സിന്റെ കൂടെ stay ചെയ്താൽ മതി... പിന്നെ നീ പറഞ്ഞു കഴിഞ്ഞ ഉടനെ ശിവയോട് എന്നെ കോൺടാക്ട് ചെയ്യാൻ പറയണം...... "

വിദ്യാമ്മയിൽ നിന്നും തനിക്ക് അനുകൂലമായി വന്ന മറുപടി.... അഭിയുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി.....

" താങ്ക്യൂ അമ്മാ..... "

നിറഞ്ഞ സന്തോഷത്തോടെ അവൻ അവരെ കെട്ടിപിടിച്ചു... വിദ്യാമ്മയുടെ കൈകളും അവനെ തിരികെ പുണർന്നു......

ഇരുവരുടെയും ചുണ്ടിൽ തിളക്കമാർന്നോരു പുഞ്ചിരി വിടർന്നിരുന്നു.....

അഭിയിൽ തന്റെ ഇഷ്ടം അമ്മ അംഗീകരിച്ചതിന്റെ സന്തോഷം ആയിരുന്നു.... ഉള്ളിലുള്ളത് തുറന്നു പറഞ്ഞു വലിയൊരു ഭാരം ഇറക്കി വെച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു അവനെങ്കിൽ......

ആ അച്ഛനും അമ്മയ്ക്കുമുള്ളിൽ തങ്ങളുടെ മകന്റെ പാതിയെ പൂർണ മനസോടെ സ്വീകരിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തി ആയിരുന്നു......

തുണയായി അവൻ മാത്രമേയുള്ളൂ അവർക്ക്... അവനു വേണ്ടി മാത്രം ജീവിച്ചു പോകുന്നവര്ക്ക് അവന്റെ സന്തോഷത്തിനു നേരെ എങ്ങനെ മുഖം തിരിക്കാൻ കഴിയും......

ആണോ.. പെണ്ണോ... ആരുമാകട്ടെ.... ആ ബന്ധത്തിൽ അഭി പൂർണമായും സന്തോഷവാൻ ആണെന്നൊരു ഉറപ്പ് മാത്രം ആയിരുന്നു അവർക്ക് വേണ്ടിയിരുന്നതും........

" ഹ്മ്മ്... മതി.. മതി.... അമ്മയും മകനും സ്നേഹ പ്രകടനം കഴിഞ്ഞെങ്കിൽ നമുക്ക് പോകാം... ഇനിയും നിന്നാൽ ലേറ്റ് ആകും..... "

കൂടുതൽ നേരം തമ്മിലുള്ള സ്നേഹ പ്രകടനം നീണ്ടു പോയാലും കുഴപ്പം ആണ്.... ആരെങ്കിലുമൊരാൾ കരഞ്ഞു കുളമാക്കും....
യാത്രയും നടക്കില്ല..... അത്കൊണ്ട് തന്നെ ഇരുവരും കരച്ചിലിന്റെ വക്കിൽ എത്തിയതും രാമച്ചൻ ഇടയിൽ കയറിയതും അഭിയൊരു ചിരിയോടെ അമ്മയിൽ നിന്നും അടർന്നു മാറി.....

" വേഗം റെഡി ആയി വാ... ഞാൻ പുറത്തുണ്ടാകും..... അവനോട് കൂടി പറയട്ടെ...... "

നിറഞ്ഞു വന്ന കണ്ണുകളെ മെല്ലെ തുടച്ചവൻ അവരോടായി പറഞ്ഞു കൊണ്ട് വെളിയിലേക്കിറങ്ങിയോടി.....

റൂമിനു വെളിയിൽ ഇറങ്ങി ഡോർ ചാരിയതും അവൻ കണ്ടിരുന്നു തന്നെ കാത്തു വെളിയിൽ നിൽക്കുന്നവനെ.....

അമ്മയോടും അച്ഛനോടും സംസാരിക്കാൻ പറഞ്ഞയച്ചു വെളിയിൽ കാവൽ നിന്നവൻ.........

" ഇസാ..... "

സന്തോഷത്തോടെ ഓടി വന്നു അവനെ കെട്ടിപിടിക്കുമ്പോൾ അഭിയുടെ ചുണ്ടിൽ അടക്കി നിർത്താൻ ആവാത്തൊരു ചിരി വിടർന്നു പോയിരുന്നു.....

" എന്റെ അമ്മച്ചീ...... "

പ്രതീക്ഷിക്കാത്തൊരു നീക്കത്തിൽ ലൂക്ക് ഒന്ന് ഞെട്ടിപ്പോയി..... അതിനേക്കാൾ കഴുത്തിൽ വരിഞ്ഞു മുറുക്കിയിരിക്കുന്ന അഭിയുടെ കൈകൾ.....
അവന്റെ കണ്ണുകൾ മിഴിഞ്ഞു പോയി......

" നീയെന്നെ കൊല്ലുവോ... മാറി നിൽക്ക് തെണ്ടി അങ്ങോട്ട്..... "

അഭിയുടെ പിടിയിൽ കിടന്നു കുതറി പോയവൻ...
സന്തോഷത്തോടെ തന്നെ വരിഞ്ഞു മുറുക്കിയ കൈകളെ അവനല്പം പ്രയാസത്തോടെ ആണ് എടുത്തു മാറ്റിയത്.....

" ഹോ.... "

അഭിയുടെ കൈകൾ ഒന്ന് അയഞ്ഞതും അവൻ ആഞ്ഞു ശ്വാസം എടുത്തു കൊണ്ട് അവനെ നോക്കി.....

അഭിയിലാകട്ടെ അപ്പോഴും നിറഞ്ഞ ചിരി തന്നെ.....

" ഞാൻ പേടിച്ചത് പോലെയൊന്നും ആയില്ല ഇച്ചൂ....അമ്മയും അച്ഛനും എല്ലാം സമ്മതിച്ചെടാ.... ശിവയുടെ കാര്യം അമ്മയ്ക്ക് നേരത്തെ അറിയാമായിരുന്നു.... പിന്നെ നിനക്കൊരു കാര്യം അറിയാമോ.... ഞങ്ങളുടെ കാര്യം ആദി ആണ് സംസാ......

" ഹോ... വിശദീകരിക്കേണ്ട... ഞാൻ എല്ലാം കേട്ടതാണ്..... "

അകത്തു നടന്നതൊക്കെയും ആവേശത്തോടെ പറഞ്ഞു തുടങ്ങിയതും അവനെ പൂർത്തിയാക്കാൻ അനുവദിക്കാതെ ലൂക്ക് ഇടയിൽ കയറിയിരുന്നു......

അഭി അവനെയൊന്ന് സംശയത്തോടെ അടിമുടി നോക്കി......

" നീ എങ്ങനെ അറിഞ്ഞു... ഒളിഞ്ഞു കേട്ടോ...... "

" എങ്ങനെ ആയാൽ എന്നാ കാര്യം അറിഞ്ഞാൽ പോരെ..."

യാതൊരു കൂസലും ഇല്ലാത്തെ തന്റെ ചോദ്യത്തിന് മറുപടി പറഞ്ഞു നിൽക്കുന്നവൻ.....
അഭിയൊന്ന് തല കുടഞ്ഞു പോയി.....

" ശവം.... "

സന്തോഷത്തോടെ പറയാൻ വന്നതാണ്... അപ്പോൾ ഒരുത്തൻ അതിന് മുന്നേ ഒളിഞ്ഞു കെട്ടിരിക്കുന്നു.....
അകത്തു അച്ഛനോടും അമ്മയോടും വലിയൊരു ഇൻട്രോ നടത്തി കാര്യം അവതരിപ്പിക്കാൻ നോക്കിയപ്പോൾ അവിടെയും നേരത്തെ എല്ലാം അറിയിച്ചു വെച്ചിരിക്കുന്നു......

എനിക്ക് മാത്രം എന്താണ് ഇങ്ങനെ....?
എന്റെ സർപ്രയ്‌സിനു ഇവിടെ ഒരു വിലയുമില്ലേ.....

പരിഭവത്തോടെ സ്വയം പിറുപിറുത്തു കൊണ്ട് അവൻ തനിക്ക് അരികിൽ നിൽക്കുന്നവനെ നോക്കി.....

കാര്യമായ ആലോചനയിൽ ആണ് കക്ഷി.... തന്നിലും കൂടുതൽ പരിഭവം അവനിലുണ്ട്.... ഇങ്ങനൊരു കാര്യം അറിഞ്ഞിട്ടും യാതൊരു സന്തോഷവും ഇല്ല.....

" ടാ... നിനക്കെന്നാ പറ്റിയെ... ഞാൻ പറഞ്ഞിട്ടും നിനക്കൊരു സന്തോഷം ഇല്ലാത്തത് എന്താണ്.....? "

കുറച്ചു മുൻപ് വരെയും തന്നെക്കാൾ കൂടുതൽ കൗതുകം അവനിൽ ആയിരുന്നു....അച്ഛനും അമ്മയ്ക്കും അരികിലേക്ക് നിർബന്ധിച്ചു പറഞ്ഞയച്ചതും തനിക്ക് ആത്മ വിശ്വാസം തന്നതും അവനാണ്......

എന്നിട്ടും എല്ലാം പെട്ടന്ന് കെട്ടടങ്ങിയത് പോലെ........
അഭി സംശയത്തോടെ അവനെ നോക്കി നിന്നതും.....

" ഇത്രയൊക്കെ ചെയ്തിട്ടും ആദി എന്നോട് ഒന്നും പറഞ്ഞില്ലെടാ.... ഇന്നലെ മുഴുവൻ കൂടെ ഉണ്ടായിട്ടും ഒരു വാക്ക് മിണ്ടിയില്ല...... "

നിരാശയോടെ വന്ന ലൂക്കിന്റെ മറുപടിയിൽ അഭി ചിരിച്ചു പോയി....

" അത്രേയുള്ളോ കാര്യം... നിന്നോട് പറഞ്ഞാൽ നീ എന്നോട് പറയുമെന്ന് കരുതിയിട്ടാവും... അല്ലെങ്കിൽ അതിനുള്ള സമയം കിട്ടിക്കാണില്ല.... ഈ ചെറിയ കാര്യത്തിനാണോ നീ മുഖം വീർപ്പിച്ചു ഇരിക്കുന്നെ..... "

അഭി ചെറു ചിരിയോടെ അവന്റെ തോളിൽ തട്ടി....
എങ്കിലും ലൂക്കിന്റെ പരിഭവം കുറഞ്ഞിരുന്നില്ല.....

" അതുമാത്രം ഒന്നുമല്ല കാര്യം..... "

ദീർഘമായൊരു നെടുവീർപ്പോടെ അവൻ അഭിയുടെ നേരെ തിരിഞ്ഞു.....

" വേറെന്താ പ്രശ്നം..... "
അഭി സംശയത്തോടെ ചോദിച്ചു പോയി.....

" അവൻ വല്ലാതെ നന്നായി പോയല്ലേ... പഴയ ആദി അല്ല ഇപ്പോൾ.... "

വീണ്ടും നിരാശയിൽ കുതിർന്ന വാക്കുകൾ.....
അഭിയുടെ നെറ്റി ചുളിഞ്ഞു പോയി......

" അത് നല്ല കാര്യം അല്ലെ ഇച്ചൂ... പണ്ട് അവന് എന്തൊരു വൃത്തികെട്ട സ്വഭാവം ആയിരുന്നു... നമ്മളെയൊന്നും അവന് കണ്ണിൽ പിടിക്കില്ലായിരുന്നു... നിന്നോട് ഫ്രണ്ട്ഷിപ് ആകുമ്പോഴും അവന് ഞങ്ങളോട് ശത്രുത തന്നെ... പക്ഷെ ഇപ്പോൾ നോക്ക്....
അവൻ ശരിക്കും മാറി.... പഴയ ആദിയെ അല്ല... എല്ലാവരോടും സംസാരിക്കുന്നു... ഒപ്പമിരുന്നു ആഹാരം കഴിക്കുന്നു... ക്രിസ്റ്റിയുടെ വീട്ടിൽ താമസിച്ചു കല്യാണം വരെ അടിപൊളി ആക്കിയില്ലേ... കഴിഞ്ഞ മൂന്ന് ദിവസം എന്ത് രസം ആയിരുന്നു ..... ഞാൻ ആദിയിൽ നിന്ന് തീരെ പ്രതീക്ഷിച്ചില്ല.... അവനിങ്ങനെ മാറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല... എല്ലാം നിന്റെ മിടുക്ക് ആണ് മോനെ.... അവിടെ വന്നവർക്കെല്ലാം അവനെ എന്ത് ഇഷ്ടം ആയിരുന്നു.... ഇതൊക്കെ തന്നെ അല്ലെ നീ ആഗ്രഹിച്ചതും... പിന്നെ എന്താ പ്രശ്നം....... "

അഭിയുടെ വാക്കുകളിൽ ആവേശമേറി.... കഴിഞ്ഞ ദിവസങ്ങളിലെ സന്തോഷം...
അവനൊരു ചിരിയോടെ ലൂക്കിനെ നോക്കി....
അവനിലും ഉണ്ടായിരുന്നു... ചെറിയൊരു പുഞ്ചിരി.....

തിളക്കമില്ലാത്ത കുഞ്ഞു പുഞ്ചിരി.....

" അതൊക്കെ ശരിയാണ്... പക്ഷെ.....

" എന്ത് പക്ഷെ..... "

മുഖം കുനിച്ചു ചെറു വിഷമത്തോടെ നിൽക്കുന്നവനെ അവനൊരു സംശയത്തോടെ നോക്കി.....

എന്നാൽ അതിന് മറുപടിയായി അവനിൽ നിന്നും വന്ന മറുപടി.

" ഞാൻ മിഖായേലിനെ മിസ്സ്‌ ചെയ്യുന്നെടാ.....
"

അത് കേൾക്കെ അഭിയുടെ കണ്ണുകളിൽ അമ്പരപ്പ് നിറഞ്ഞു.....

" എന്താ പറഞ്ഞെ.... ഒന്നൂടെ പറയ്.... "

താൻ കേട്ടത് മാറിപോയതാകുമോ എന്ന സംശയം....
അത് ഉറപ്പിക്കാനെന്നോണം അഭി അവനെ തന്നെ നോക്കി നിന്നു പോയി....

" സത്യം... എനിക്ക് മിഖായേലിനെ മിസ്സ്‌ ചെയ്യുന്നു... മുൻപൊക്കെ ഒരു കൗതുകം ഉണ്ടായിരുന്നു... ഇടയ്ക്ക് വരുന്ന ഗിഫ്റ്റും കുറിപ്പും ഒക്കെ ഉണ്ടായിരുന്നു...ചിലപ്പോൾ മിന്നൽ പോലെ മുന്നിൽ വന്നു പോകും.... അന്വേഷിച്ചു നടക്കുന്നതൊക്കെ എത്ര രസം ആയിരുന്നു....ഇപ്പോൾ ഒന്നുമില്ല....
ഇപ്പോൾ തോന്നുന്നുണ്ട് മിഖായേൽ ആരാണെന്ന് ഞാൻ ഒരിക്കലും അറിയേണ്ടിയിരുന്നില്ലെന്ന്......"

നിരാശയോടെ പറഞ്ഞു നിർത്തിയവൻ വിഷാദം നിറഞ്ഞൊരു ഭാവത്തോടെ അരികിലേക്ക് തിരിഞ്ഞതും കണ്ടത് രണ്ട് കണ്ണുകൾ ആണ്....

തന്നെ നോക്കി ദഹിപ്പിച്ചു നിൽക്കുന്ന രണ്ട് കണ്ണുകളെ....
ലൂക്ക് ചെറിയൊരു ചിരിയോടെ അവനെ നോക്കിയെങ്കിലും അഭിയുടെ കണ്ണുരുട്ടലിൽ കുറവൊന്നും ഉണ്ടായിരുന്നില്ലെന്ന് മാത്രം....

"വാ തുറന്നു മിണ്ടി പോകരുത് പന്നി നീ... മിഖായേലിനെ കാണണ്ടായിരുന്നു പോലും.... എന്നെ.... എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത് നീ....."

ഇടിക്കാനുയർത്തിയ കൈകളെ സ്വയം നിയന്ത്രിച്ചു പിടിച്ചു കൊണ്ടവൻ ലൂക്കിനെ നോക്കി....

മിഖായേൽ എന്നൊരു ഒറ്റ പേരിൽ കുറച്ചൊന്നുമല്ല തന്റെ സമാധാനം പോയത്....
അന്നത്തെ രാത്രി.... ടെന്നീസ് കോർട്ടിൽ വെച്ച് ലൂക്ക് മിഖായേലിനെ തിരിച്ചറിഞ്ഞ രാത്രി....

അതൊരിക്കലും മറക്കാനാകില്ല... കാല് പിടിച്ചു പറഞ്ഞതാണ് പിന്നാലെ പോകരുതെന്ന്....
തന്റെ വാക്കിന് ഒരു വിലയും തരാതെ പോയതും പോരാതെ അതിൽ തുടർന്ന് എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായി....

ഓർക്കുമ്പോൾ ഇന്നും ഉള്ളിലൊരു പിടച്ചിൽ ആണ്.... അന്ന് അനുഭവിച്ച വേദനയും ഒറ്റപ്പെടലും വിഷമങ്ങളും....
എന്നിട്ട് എല്ലാം വരുത്തി വെച്ചവൻ ഇപ്പോൾ പറയുന്നതോ....

മിഖായേലിനെ കാണേണ്ടായിരുന്നു പോലും.... അവനെ മിസ്സ്‌ ചെയ്യുന്നുണ്ട് പോലും.....

അഭിയുടെ കണ്ണുകൾ കൂർത്തു....

" വാ തുറന്നു വല്ലതും മിണ്ടിയാൽ കൊന്ന് കളയും ഞാൻ..... "

തന്റെ കണ്ണുരുട്ടലിൽ സ്വയം ന്യായീകരിക്കാനായി വരുന്നവനെ കാണെ അഭി അവന് നേരെ മുഷ്ടി ചുരുട്ടി....

അത് കണ്ടതും പറയാൻ വന്നതിനെ അത് പോൽ വിഴുങ്ങി കൊണ്ട് ലൂക്കും പിന്നിലേക്ക് പതുങ്ങി.....

" അവന്റെയൊരു മിഖായേൽ... ആ ചെറുക്കൻ നന്നായപ്പോൾ അതോർത്തു സന്തോഷിക്കാൻ ഉള്ളതിന് അവനിപ്പോൾ ആ ചെകുത്താനെ കാണാത്തതിന്റെ കുഴപ്പം ആണ്.... ചെറിയ ആഗ്രഹം ഒന്നും അല്ലല്ലോ... മിഖായേലിനെ കാണണം പോലും.... ഹും..... "

അഭിയുടെ പിറുപിറുക്കൽ തുടർന്ന് കൊണ്ടേയിരുന്നു.... ലൂക്ക് ആകട്ടെ ഒന്നും മിണ്ടാതെ ഒരു മൂലയിലും....

ആ രാത്രിയിലെ കാര്യങ്ങൾ ഓർമ വരുന്നതിനനുസരിച്ചു അഭിയുടെ വായിൽ നിന്ന് വരുന്നതൊക്കെയും അവൻ കേട്ട് നിന്നു.....

ഒടുവിൽ ഇതിനൊരു അവസാനം ഉടനെയെങ്ങും ഉണ്ടാവില്ലെന്ന് തോന്നിയതും ലൂക്ക് പതിയെ അവനെ മുഖമുയർത്തി നോക്കി.....

" എന്നെ തിന്നത് മതി.... അടുത്ത പ്ലാൻ പറയ്... അച്ഛനും അമ്മയ്ക്കും സമ്മതം ആയ സ്ഥിതിക്ക് ശിവയോട് പറയണ്ടേ.... അവനും happy ആകട്ടെ..... "

തന്റെ നേരെ ഉയരുന്ന നോട്ടങ്ങളും ശാസനയും നിർത്താൻ ഇതല്ലാതെ മറ്റൊരു വഴിയും ലൂക്കിന്റെ മുന്നിൽ ഉണ്ടായിരുന്നില്ല.....

അവൻ പറയുന്നതൊക്കെ കേട്ടതും അഭിയും തന്റെ പരാതികൾ നിർത്തി ചിന്തയിലായി....

ശിവയെയും വിവരം അറിയിക്കണം...വെറുതെ പോയി പറയുന്നതിൽ ഒരു രസമില്ല... എന്തെങ്കിലും വെറൈറ്റി ആയി ചെയ്യണം.....

ഇതുവരെയുള്ള സർപ്രൈസുകൾ എല്ലാം പൊളിഞ്ഞു... തമ്മിൽ മര്യാദയ്ക്കൊരു പ്രൊപോസൽ പോലും നടന്നിട്ടില്ല... എല്ലാം ഒരുമിച്ചു ചേർത്ത് വലിയൊരു ബിഗ് സർപ്രൈസ് തന്നെ ഒരുക്കണം.....

അവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു.... അത് കാണെ ലൂക്കിന്റെ കണ്ണുകളിൽ സംശയവും.....

" എന്താ നിന്റെ പ്ലാൻ.... "

അവനൊരു സംശയത്തോടെ അഭിയെ നോക്കി.....

" പ്ലാൻ ഒക്കെയുണ്ട്... ശിവയോട് ഇപ്പോൾ പറയണ്ട... വൈകുന്നേരം സർപ്രൈസ് ആയി പറയാം... അതുവരെ അവനൊന്നു ടെൻഷൻ അടിക്കട്ടെ.... "

" എങ്ങനെ....? "

" അതൊക്കെയുണ്ട്... അച്ഛനും അമ്മയും പോയി കഴിഞ്ഞു ഞാൻ അവനെ ഫോൺ വിളിക്കും... ചെറിയൊരു പ്രാങ്ക്... നീ എന്റെ കൂടെ നിന്നാൽ മതി... കാര്യം എന്താണെന്നൊക്കെ നടന്ന് കഴിഞ്ഞിട്ട് പറയാം... ഇല്ലെങ്കിൽ നീ കൊളം ആക്കും.... "

അഭി അവനെയൊന്ന് അടിമുടി നോക്കി പറഞ്ഞതും ലൂക്കിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.....

" പ്രാങ്ക് ചെയ്യുന്നതൊക്കെ കൊള്ളാം... ശിവയെ ആണെന്ന് ഓർത്താൽ നന്ന്.... "

ഇതുവരെ ചെയ്തതൊക്കെ എട്ടു നിലയിൽ പൊട്ടിയിട്ടേയുള്ളു....
എന്തിന് രഹസ്യം കണ്ട് പിടിക്കാൻ പറഞ്ഞു വിട്ടവൻ ഇപ്പോൾ അതെ ആളെ തന്നെ പ്രൊപ്പോസ് ചെയ്യുന്നത് വരെയെത്തി കാര്യങ്ങൾ....

അഭി നടന്നും ഇരുന്നും കിടന്നും ഒപ്പം ഓടിയുമൊക്കെ ചൊറിഞ്ഞു വെറുപ്പിച്ചിട്ടും അതൊന്നും വക വെയ്ക്കാതെ പിടിച്ചു നിന്നവൻ ആണ് ചെറിയ പ്രാങ്കിൽ വീഴാൻ പോകുന്നത്.....

" നടക്കുന്ന കാര്യം വല്ലോം പറയ്... നിന്റെ പ്ലാൻ എന്താണെന്ന് എങ്കിലും പറയ്... വർക്ഔട് ആകുവോ എന്ന് നോക്കട്ടെ.....
"

ലൂക്ക് സംശയത്തോടെ ചോദിച്ചുവെങ്കിലും ചിരി മാത്രം ആയിരുന്നു അഭിയുടെ മറുപടി....

" ഇത് നടക്കുമെന്നെ എനിക്ക് ഉറപ്പാണ്... നടന്ന് കഴിഞ്ഞിട്ട് ഞാൻ പറഞ്ഞു തരാം... അതുവരെ എന്റെ കൂടെ ഒന്ന് നിന്നു തന്നാൽ മതി..... "

അഭി തന്റെ കൈകൾ ലൂക്കിന് നേരെ നീട്ടി....
ഒരു നിമിഷം ചിന്തയോടെ നിന്നതും ലൂക്ക് അവന്റെ കൈകളിൽ തന്റെ കൈ ചേർത്ത് വെച്ചു....

" ഹ്മ്മ്... ഞാൻ കൂടെ നിൽക്കാം... പക്ഷെ സൂക്ഷിക്കണം... അവന്റെ സ്വഭാവം നിനക്കറിയാവുന്നതല്ലേ..... "

" അതൊക്കെ ഞാൻ നോക്കിക്കോളാമെന്നേ.... "

ഒരു മുന്നറിയിപ്പെന്ന പോൽ ലൂക്ക് പറയുമ്പോഴും അഭിയിൽ പൂർണ വിശ്വാസം ആയിരുന്നു....
നിറഞ്ഞ ചിരിയോടെ പറഞ്ഞു നിൽക്കുന്നവനെ കാണെ ലൂക്കിലും ചിരി വിടർന്നു.....

" എന്നാൽ കുഴപ്പമില്ല... എന്തായാലും പ്രാങ്കാൻ പോകുവല്ലേ... ഞാൻ എന്റെ ഗെറ്റപ്പ് ഒന്ന് മാറ്റി വരാം.... "

" അതെന്തിനാ.... ടാ.... "

" ചുമ്മാ... ഒരു രസത്തിനു ഇരിക്കട്ടെ..... "

സംശയത്തോടെ ചോദിച്ചു നിൽക്കുന്നവനെ നോക്കി കുസൃതിയോടെ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് ലൂക്ക് താഴേക്ക് ഇറങ്ങി ഓടിയതും അഭി തലയിൽ കൈ വെച്ച് നിന്ന് പോയി......

" ഏത് കോലം കെട്ടാൻ പോയതാണോ ദൈവമേ....
ഇനി മിഖായേൽ എങ്ങാനും.... എന്റെ കർത്താവെ എനിക്ക് വയ്യ..... "

ഇവനിത് കുളമാക്കും.....
ഈ സർപ്രൈസ് എങ്കിലും പൊളിയാതിരുന്നാൽ മതിയായിരുന്നു.....

ലൂക്ക് പോയ വഴിയേ നോക്കി അവനൊരു ദയനീയതോടെ പിറു പിറുത്തു....

                         ❣️ ...............❣️

" അപ്പോൾ നീ രാവിലെ പറഞ്ഞതൊക്കെ തമാശ ആയിരുന്നെന്നാണോ... എന്നെ പറ്റിക്കാൻ ചെയ്തത് ആണെന്ന്.... "

എല്ലാമെറ്റ് പറഞ്ഞു തനിക്ക് മുന്നിൽ നിൽക്കുന്നവനെ കാണെ ശിവ അവനോടായി ചോദിച്ചതും അഭി അതേയെന്ന പോൽ തല കുലുക്കി......

" എന്തിന്....? "

ഉടനെ അവനിൽ നിന്നുതിർന്ന അടുത്ത ചോദ്യം.....
കൈകൾ പിണച്ചു കെട്ടി ഗൗരവം നിറഞ്ഞ മുഖവുമായി നിൽക്കുന്നവൻ....
ചെറിയൊരു പതർച്ച തോന്നിയെങ്കിലും അഭി അതൊന്നും തന്നെ പുറമെ പ്രകടിപ്പിച്ചില്ല.....

" നിനക്കൊരു സർപ്രൈസ് തരണമെന്ന് കരുതി.... അതുകൊണ്ടാണ്... അല്ലാതെ എനിക്ക് ഒരിക്കലും നിന്നെ വേണ്ടെന്ന് വെയ്ക്കാൻ കഴിയില്ല ശിവാ....
അമ്മ സമ്മതിച്ചില്ലെങ്കിൽ പോലും നിനക്ക് വേണ്ടി കാത്തിരിക്കും എന്ന് ഞാൻ വാക്ക് തന്നതല്ലേ..... "

അവനൊരു ചെറു ചിരിയോടെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് ശിവയുടെ നേരെ നോക്കി....

ഇപ്പോഴും ഗൗരവം തന്നെ... അതിൽ അൽപ്പം പോലും കുറവ് വന്നിട്ടില്ല.... ദേഷ്യമുണ്ടാകും....
അതുപോലെയുള്ള വാക്കുകൾ ആയിരുന്നു പറഞ്ഞു പോയത്.....

പിന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല.... മനഃപൂർവം ആണ്....
വേദനിപ്പിക്കാൻ അല്ലല്ലോ.... എല്ലാം ഈയൊരു നിമിഷത്തിന് വേണ്ടിയല്ലേ.....

സ്വയം ന്യായീകരണങ്ങൾ അവൻ കണ്ടെത്തിയിരുന്നു....
തനിക്ക് മുന്നിൽ നിൽക്കുന്നവനെ അവനൊരു ചിരിയോടെ നോക്കി....

പിന്നെ ചുറ്റിനും അവനായി ഒരുക്കിയിരിക്കുന്ന അലങ്കാരങ്ങളിലേക്കും......

" ഇതെക്കെയും ഞാൻ നിനക്ക് വേണ്ടി കഷ്ടപ്പെട്ട് റെഡി ആക്കിയതാണ്... മുൻപ് ഓർക്കുന്നുണ്ടോ നിനക്ക് ഒരു birthday സർപ്രൈസ് തന്ന് കുളം ആയത്.... അന്ന് കരുതിയതാണ് നല്ലൊരു പാർട്ടി തരണം എന്ന്.....
ഇതൊക്കെ നോക്ക് ശിവാ... നിനക്കിഷ്ടം ആയോ.....? "

ചുറ്റിനും നോക്കിയതും കയ്യിൽ തടഞ്ഞൊരു ബലൂൺ അവന് നേരെ നീട്ടി കൗതുകത്തോടെ അവൻ ശിവയ്ക്ക് നേരെ തിരിഞ്ഞു.....

അഭിയുടെ കണ്ണുകളിൽ സന്തോഷം ആയിരുന്നു... ശിവ എന്ത് പറയുമെന്ന് അറിയാനുള്ള കൗതുകം ആയിരുന്നു.... അതിനേക്കാൾ ഏറെ വിചാരിച്ചതിലും ഭംഗിയായി എല്ലാം നടന്ന് കിട്ടിയതിന്റെ സംതൃപ്തിയും.....

എന്നാൽ ശിവയിൽ അങ്ങനെ ആയിരുന്നില്ല.....
അവിടുള്ള ഒരു അലങ്കാരങ്ങളും അവന്റെ കണ്ണുകളിൽ തടഞ്ഞില്ല.... കൺ മുന്നിൽ നിൽക്കുന്നവനെ തന്നെ നോക്കി നിന്നുവെങ്കിലും എന്നത്തേയും പോൽ സന്തോഷിക്കാനും അവന് കഴിഞ്ഞില്ല....

അവനുള്ളിൽ നിറയെ രാവിലെ തങ്ങൾക്കിടയിൽ കഴിഞ്ഞു പോയ സംഭാഷണങ്ങൾ ആയിരുന്നു....
അവിടെ നിന്നും ഈ നേരം വരെയും താൻ കഴിച്ചു കൂട്ടിയ നിമിഷങ്ങൾ ആയിരുന്നു.....

ഉള്ളിൽ അടക്കി പിടിച്ച സങ്കടങ്ങളും....
എന്തിന് വേണ്ടി തന്നെ ആയിരുന്നുവെങ്കിലും തന്നോട് പറഞ്ഞ വാക്കുകൾ അവനിൽ വേദന തീർത്തു....

സങ്കടം തോന്നിയവന്... അതിനേക്കാൾ കൂടുതൽ എല്ലാവരും ചേർന്ന് തന്നെ പൊട്ടൻ ആക്കിയതിൽ അങ്ങേയറ്റം ദേഷ്യവും.....

തനിക്ക് മുന്നിൽ നീട്ടി പിടിച്ച ബലൂണുമായി ചിരിയോടെ നിൽക്കുന്നവനെ അവൻ ദേഷ്യത്തോടെ നോക്കി......

" അവിടെ ഇപ്പോൾ അടി വീഴും.... എനിക്കുറപ്പാണ്..... "

വെളിയിൽ നിൽക്കുന്നവരെ തന്നെ നോക്കി നിന്നിരുന്ന ഒരു കൂട്ടം കണ്ണുകൾ....
ഈ നാടകത്തിൽ അഭിയെ സഹായിച്ചവർ....
അതിലൊരുവനാണ് അഭിപ്രായം പറഞ്ഞതും.....

" ഒന്ന് മിണ്ടാതെ നിക്ക് ലൂക്കാ.... അങ്ങനെയൊന്നും ഉണ്ടാവില്ല.... ശിവ അങ്ങനെ അടിക്കുകയൊന്നുമില്ല.... "

ആദി തന്റെ ചെവിയിൽ വന്നു നിന്ന് അടക്കം പറയുന്നവനെ ഒന്ന് തറപ്പിച്ചു നോക്കി.....
അഭിയെ ഉന്തി തള്ളി പറഞ്ഞു വിട്ട് കഴിഞ്ഞതും ശിവയുടെ പ്രതികരണം അറിയാനായി കാത്തു നിൽക്കുകയാണ് അവർ.....

അതിനിടയിൽ ആണ് ഒരുത്തൻ അവലക്ഷണം പിടിച്ച വർത്തമാനം പറയുന്നത്.....

ആദിയെ അവനെ നോക്കി കണ്ണുരുട്ടിയെങ്കിലും ലൂക്ക് വിട്ട് കൊടുക്കാൻ തയ്യാറായിരുന്നില്ല.....

" ഒന്ന് പോടാ... ശിവയുടെ മുഖം നോക്ക്... എനിക്കുറപ്പാണ്... രണ്ടും തമ്മിൽ കൂട്ട വഴക്ക് ആവും... ഞാൻ അവനോട് അപ്പോഴേ പറഞ്ഞതാണ്... ഈ പ്രാങ്ക് വേണ്ടായിരുന്നു എന്ന്.... "

വീണ്ടും അതെ വാക്കുകൾ.... അത് കേൾക്കെ കൂടി നിന്നവർ എല്ലാം ശിവയെ തന്നെ സംശയത്തോടെ നോക്കി നിൽക്കുന്നത് കണ്ടതും ആദി തല കുടഞ്ഞു പോയി.....

" എന്റെ ലൂക്കാ... നിനക്കൊന്ന് മിണ്ടാതിരി.......

"ട്ടോ...."

അരികിൽ നിന്നവനെ നോക്കി ശാസനയോടെ പറഞ്ഞു തുടങ്ങിയതും പടക്കം പൊട്ടുന്നത് പോൽ അവർക്കിടയിലേക്ക് ഉയർന്ന ശബ്ദം.....

എല്ലാവരും ഞെട്ടലോടെ പുറത്തേക്ക് നോട്ടമെയ്തു.....

കവിളിൽ കൈകൾ പൊത്തി നിൽക്കുന്ന അഭിയെ ആണ് കണ്ടത്... അവന് മുന്നിൽ ദേഷ്യത്തോടെ വിറഞ്ഞു തുള്ളി നിൽക്കുന്ന ശിവയും....

അടി കിട്ടിയെന്ന് ഉറപ്പാണ്... അതിന്റെ ശക്തിയിൽ അഭിയുടെ കയ്യിലിരുന്ന ബലൂന്നും പൊട്ടി....
രണ്ടിൽ ഏത് ശബ്ദം ആയിരുന്നു കൂടുതൽ എന്ന് ചോദിച്ചാൽ....

മറുപടി പറയാൻ അൽപ്പം ബുദ്ധിമുട്ട് തന്നെ ആണ്.... രണ്ടിനും നല്ല പവർ തന്നെ....

" കണ്ടോ... ഞാൻ പറഞ്ഞില്ലേ അടിക്കുമെന്ന്... ശ്യേ... just മിസ്സ്‌... കാണാൻ പറ്റിയില്ല.... "

ലൂക്ക് നിരാശയോടെ അവർക്ക് നേരെ തിരിഞ്ഞു.....
അടി കാണാൻ കഴിയാത്തതിന്റെ സങ്കടം ആയിരുന്നു അവനിൽ.....

തനിക്കരികിൽ വിഷമത്തോടെ നോക്കി നിൽക്കുന്നവനെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് ആദി ശിവയ്‌ക്കരികിലേക്ക് നടന്നു.....

ഒപ്പം ബാക്കിയുള്ളവരും......

" എന്ത് പണിയാ ശിവാ കാണിച്ചത്... നീ എന്തിനാണ് ഇവനെ തല്ലിയത്..... "

റൂണി അൽപ്പം ദേഷ്യത്തോടെ അവനെ നോക്കി കൊണ്ട് അഭിയുടെ മുഖം തനിക്ക് നേരെ ഉയർത്തി നോക്കി....

അഞ്ചു വിരലുകളും കൃത്യമായി കവിളിൽ പതിപ്പിച്ചു വെച്ചിട്ടുണ്ട്.....

" മര്യാദക്കേട് ആണ് ശിവാ.... "

വേദന കൊണ്ട് കണ്ണ് നിറഞ്ഞു എരിവ് വലിച്ചു നിൽക്കുന്നവനെ കണ്ടതും അവന് സഹതാപം തോന്നിപോയിരുന്നു.....

" പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു... ഈ നേരം വരെ എന്നെ പൊട്ടൻ കളിപ്പിച്ചതിനു ഇവനെ കെട്ടിപിടിച്ചു അഭിനന്ദിക്കണോ... അതോ അവൻ എന്നോട് പറഞ്ഞ വാക്കുകൾ ഒക്കെ മറന്നു ഈ ഉണ്ടാക്കി വെച്ചതൊക്കെ കണ്ട് തുള്ളി ചാടണോ ...... "

" നീ ഇതിൽ ഇടപെടേണ്ട Ray..... "

അഭിക്ക് വേണ്ടി തനിക്ക് നേരെ വാദിച്ചു നിൽക്കുന്നവനെ കണ്ടതും ശിവ ദേഷ്യത്തോടെ ശബ്ദം ഉയർത്തി...
അവിടെ കൂടി നിന്നിരുന്നവരോടെല്ലാം അവന് ദേഷ്യം ആയിരുന്നു.....

കൂട്ടത്തിൽ അഭിയുടെ അടുക്കൽ നിന്നിരുന്ന ലൂക്കയെ കണ്ടതും ശിവയുടെ കണ്ണുകൾ കൂർത്തു....
എല്ലാമറിഞ്ഞു വെച്ച് മുന്നിൽ വന്നു കള്ളങ്ങളും നിരത്തി തന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നവൻ....

ശിവയിൽ എന്തെന്നില്ലാത്തൊരു ദേഷ്യം തോന്നിപോയി.......


" എന്നെ നോക്കി പേടിപ്പിക്കേണ്ട... ഞാൻ അറിഞ്ഞിട്ടൊന്നുമില്ല... help ചെയ്തേന്നേയുള്ളു...... അതും പറഞ്ഞു എന്റെ നെഞ്ചത്തേക്ക് കയറാൻ വരണ്ട..... "

ലൂക്കും അവനെയൊരു ഇഷ്ടക്കേടോടെ നോക്കി.... രണ്ടു പേരും തമ്മിൽ വലിയ വഴക്ക് തന്നെ ആവുമെന്ന് തോന്നിപോയതും........

" hey... it's just a prank.....Don't be serious.... അഭി അവന്റെ സന്തോഷം സെലിബ്രെറ്റ് ചെയ്യണമെന്ന് കരുതി... അതിനു ചൂസ് ചെയ്ത വഴി wrong ആയിരിക്കും.... but......Why did you slap him man..?...നിനക്ക് ആരാണ് അതിനുള്ള റൈറ്റ്സ് തന്നത്... അതും ഇത്രയും ആളുകളുടെ മുന്നിൽ വെച്ച്.....
very bad ശിവാ...... "

ആദി ശിവയ്ക്ക് നേരെ ശബ്ദം ഉയർത്തി....

അഭിയുടെ പ്രവർത്തി എത്രത്തോളം അവന് വേദനയുണ്ടാകുമെന്ന് ഊഹിക്കാവുന്നതാണ്.....
അതിൽ ന്യായീകരണം ഇല്ലെങ്കിലും അഭി അങ്ങനെ ചെയ്തത് ശിവയ്ക്ക് വേണ്ടി തന്നെ ആണെന്നിരിക്കെ....

അവനോടുള്ള ദേഷ്യം പറഞ്ഞു തീർക്കുന്നതിനു നിൽക്കാതെ പകരം ദേഹത്ത് കൈ വെച്ചതിനെ ഒരു രീതിയിലും അവന് അംഗീകരിക്കാൻ തോന്നിയില്ല......

" Abhi... Are u okay....? "

ശിവയിൽ നിന്നും ദേഷ്യത്തോടെ മുഖം തിരിച്ചവൻ അഭിയുടെ നേരെ തിരിഞ്ഞു.....

" കുഴപ്പമൊന്നുമില്ല.. ഞാൻ ഓക്കേ ആണ്.... "

ചുറ്റിനും കൂടി നിന്നവരെല്ലാം തിരക്കി തുടങ്ങിയതും അഭി പതിയെ തന്റെ മുഖം ഉയർത്തി നോക്കി......

കവിളിൽ പുകഞ്ഞു നീറുന്നത് പോലെ തോന്നിയവന്... ആദ്യമായാണ് ശിവ അവന്റെ ദേഹത്തു കൈ വെക്കുന്നത്...
സങ്കടം തോന്നിയെങ്കിലും താൻ ചോദിച്ചു വാങ്ങിയതാണെന്നുള്ള പൂർണ ബോധ്യമൊന്നു കൊണ്ട് മാത്രം.....

അവൻ കരയാതെ പിടിച്ചു നിന്നു......

" ഞാൻ നിന്നോട് പറഞ്ഞതല്ലേ അഭീ... ആവശ്യമില്ലാത്ത പണിക്ക് പോകേണ്ടെന്ന്..... "

ലൂക്ക് അവന്റെ കവിളിൽ പതിയെ കൈകൾ ചേർത്ത് വെച്ചു....
കുറച്ചു കളിയാക്കിയെങ്കിലും അഭിയുടെ ആ നേരത്തെ മുഖം അവനിൽ സങ്കടം തോന്നി.....

" ഞാൻ അറിഞ്ഞോ ഈ പണ്ടാരക്കാലൻ ഇങ്ങനെ അടിക്കുമെന്ന്... പല്ലിളകിയെന്നാ തോന്നുന്നേ.... അമ്മാ..... "

അഭി വേദനയിൽ മുഖം ചുളിച്ചു പോയി.... ആ ഒരു ഭാഗം മുഴുവൻ ഒരു മരവിപ്പ് പോലെയാണ്....
എന്നാൽ ഒടുക്കത്തെ വേദനയും....

പോലീസ്‌കാരൻ അല്ലെ... ഉരുക്ക് പോലുള്ള കൈ വെച്ച് ഒന്ന് കിട്ടിയാൽ കിട്ടിയത് തന്നെ ആണ്......

എന്നാലും ഇങ്ങനെ തല്ലേണ്ടായിരുന്നു....
അവനൊരു പരിഭവത്തോടെ ശിവയുടെ നേരെ നോക്കി.....

" കഷ്ടം ഉണ്ട് ശിവാ.... പറഞ്ഞു തീർത്താൽ പോരെ... എന്തിനാ തല്ലിയത്... എന്തിന് വേണ്ടിയാണെങ്കിലും അവനിതൊക്കെ ചെയ്തത് നിനക്ക് വേണ്ടിയല്ലേ....
അതെങ്കിലും ഓർക്കാമായിരുന്നു.... "

അഭിയുടെ വിഷമം കണ്ടതും അലോകും ശിവയെ കുറ്റപ്പെടുത്തി...
എല്ലാവരിലും അതെ അഭിപ്രായം തന്നെ ആയിരുന്നു....

ന്യായം ശിവയുടെ ഭാഗത്ത്‌ തന്നെ ആണ്.... എങ്കിലും തല്ലേണ്ടായിരുന്നു....

അടക്കം പറഞ്ഞു തുടങ്ങിയത് പതിയെ ഉച്ചത്തിൽ ആയതും ശിവയിലും വല്ലായ്മ നിറഞ്ഞു....
തനിക്ക് മുന്നിൽ നിൽക്കുന്നവനെ കാണെ അവനിൽ സഹതാപം തോന്നിപോയി...

ദേഷ്യം ഉണ്ട്... ഈ നേരമത്രയും തന്നെ വിഷമിപ്പിച്ചതിൽ തീർത്താൽ തീരാത്ത ദേഷ്യം ഉണ്ട്....
പക്ഷെ... എല്ലാവരും പറയുന്നത് പോലെ തല്ലേണ്ടായിരുന്നു.....

പറ്റിപ്പോയി......

" I'm Sorry... "

അവൻ പതിയെ പറഞ്ഞു കൊണ്ട് അഭിയെ നോക്കി....
എല്ലാവരിലും ചെറിയൊരു അത്ഭുതം തോന്നിപോയി.......അത്ര പെട്ടെന്നൊന്നും ശിവ ക്ഷമിച്ചു കൊടുക്കുമെന്ന് ആരും കരുതിയതല്ലല്ലോ....

" ഞാൻ അറിയാതെ... അപ്പോഴത്തെ ദേഷ്യത്തിൽ.... ക്ഷമിച്ചു കളയ്... നിനക്ക് വേദനിച്ചോ..... "

അഭിയെ ചേർത്ത് പിടിച്ചു കൊണ്ടാണവൻ ചോദിച്ചത്.... ഒപ്പം എല്ലാവരും നോക്കി നിൽക്കെ തന്നെ തന്റെ കൈവിരലുകൾ പതിഞ്ഞു കിടന്ന കവിളിൽ ചെറു ചുംബനവും.....

കണ്ട് നിന്നവരുടെയെല്ലാം കണ്ണുകൾ മിഴിഞ്ഞു ...
ചുറ്റിനും നിന്നു അത്ഭുതം നിറഞ്ഞ കൂവലുകളും ചുമയും തുടങ്ങി പല അപശബ്ദങ്ങളും ഉയർന്നു....

ശിവയുടെ ഭാഗത്തു നിന്നും പബ്ലിക് ആയൊരു കിസ്സ് ആരും പ്രതീക്ഷിച്ചില്ല...അഭി പോലും കണ്ണുകൾ തള്ളി അന്തം വിട്ട് നിന്ന് പോയി.....

എങ്കിലും രണ്ട് കണ്ണുകളിൽ മാത്രം സംശയം ആയിരുന്നു.... ശിവയെ നന്നായി അറിയുന്ന രണ്ട് പേർ.....
ആദിയും റൂണിയും പരസ്പരം സംശയത്തോടെ നോട്ടമെയ്തു നിന്നു....

" മതി... മതി... പ്രശ്നം സോൾവ് ആയ സ്ഥിതിക്ക് ഇനി കേക്ക് കട്ട്‌ ചെയ്യാം..... "

ആഘോഷം ഏത് തന്നെ ആയാലും കൂട്ടത്തിൽ കേക്ക് ഡെക്കറേഷൻ എപ്പോഴും രുദ്രന്റെ വകയാകും...
പതിവ് പോലെ തന്റെ കയ്യിൽ ഉണ്ടായിരുന്ന കമ്പും കോലും തുടങ്ങി സകലതും കേക്കിൽ കുത്തി നിറച്ചു കൊണ്ട് വരുന്നവനെ കണ്ടതും എല്ലാവരുടെ ചുണ്ടിലും ചിരി വിടർന്നു.....

പിന്നെ അവിടെ വലിയൊരു ആഘോഷം തന്നെ ആയിരുന്നു.....
അഭിയുടെയും ശിവയുടെയും പ്രണയം വീട്ടിൽ അംഗീകരിച്ചതിന്റെ സന്തോഷം....

ഇരുവരുടെയും പേരുകൾ എഴുതിയ റെഡ് വെൽവേറ്റ് കേക്ക്....
ഇരുവരും ചേർന്ന് തന്നെ കട്ട്‌ ചെയ്തു... പരസ്പരം മധുരം പകർന്നു....
പിന്നീട് ബാക്കിയുള്ളവരിലേക്കും...

ഭക്ഷണവും ഡ്രിങ്ക്സും എല്ലാം അവിടെ തന്നെ ഒരുക്കിയിരുന്നു....
എല്ലാവരും പാട്ടും ഡാൻസും തമാശയുമായി മൊത്തത്തിൽ സന്തോഷത്തിൽ മതി മറന്നു നിന്ന് പോയ നിമിഷം.....

" Are u happy....? "

തന്റെ ഫ്രണ്ട്സിനെ നോക്കി ചിരിയോടെ നിൽക്കവേ തൊട്ടരികിൽ നിന്നും കാതിൽ പതിഞ്ഞ ശബ്ദം.......

ചെറിയൊരു ഞെട്ടലോടെ ശിവയുടെ ചോദ്യം കേട്ടതും അഭി അവന് നേരെ തിരിഞ്ഞു......

" Yeah... i'm Happy.... നീയോ....? "

ഒരു ചിരിയോടെ പറഞ്ഞു കൊണ്ടവൻ ശിവയുടെ തോളിൽ കൈകൾ ചേർത്തു....ശിവയിലും ഉണ്ടായിരുന്നു ചെറു പുഞ്ചിരി.....

" Nope..... "

ഒറ്റ വക്കിൽ തന്നെ അവൻ മറുപടി പറഞ്ഞതും അഭിയുടെ ചുണ്ടിലെ ചിരി മാഞ്ഞു....
ശിവയെ ചുറ്റിയിരുന്ന അവന്റെ കൈകളും അയഞ്ഞു.....

" നീ ഹാപ്പി അല്ലെ... Why....? "

സംശയത്തോടെ അവൻ ശിവയിൽ നിന്നും അടർന്നു മാറി കൊണ്ടവന്റെ മുഖത്തേക്ക് നോക്കി.....
ശിവയുടെ മുഖത്തും ഗൗരവം നിറഞ്ഞിരുന്നു... എങ്കിലും വരുത്തി തീർത്തൊരു ചിരിയോടെ അവൻ അഭിയെ നോക്കി.....

" രാവിലെ മുതൽ ഇതുവരെ നീ അഭിനയിക്കുകയായിരുന്നില്ലേ അഭീ... ഇനിയും അത് തന്നെ continue ചെയ്യാം... എല്ലാവർക്കും മുന്നിൽ പെർഫെക്ട് couple ആയി അഭിനയിച്ചു തകർക്കാം... അതിനുമപ്പുറം പഴയ സ്നേഹം എന്നിൽ നിന്നും നീ പ്രതീക്ഷിക്കരുത്..... "

തന്റെ ചെവിക്കരികിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു കൊണ്ട് ശിവ പറഞ്ഞ വാക്കുകൾ....
അഭിയിൽ ഒരു തരം ഞെട്ടൽ ആയിരുന്നു.....

ഇതുവരെ സന്തോഷത്തോടെ നിന്നതൊക്കെയും അഭിനയം ആയിരുന്നോ....
തന്നോട് ക്ഷമിച്ചത്... തന്നെ ചേർത്ത് പിടിച്ചതും... കിസ്സ് ചെയ്തതുമൊക്കെ അഭിനയം ആയിരുന്നോ.....

ക്ഷമിച്ചിട്ടില്ലേ... ഇപ്പോഴും ദേഷ്യമാണോ എന്നോട്.....

അവൻ വിശ്വാസം വരാത്തത് പോൽ ശിവയെ നോക്കി..
അവനിൽ ഉണ്ടായിരുന്ന ഗൗരവം അതെത്ര മാത്രം സത്യം ആണെന്നും അവന് മനസിലാക്കി കൊടുത്തു....

" ശിവാ... ഞാൻ.....

" enjoy your time.... "

വിഷമത്തോടെ അവൻ പറഞ്ഞു തുടങ്ങിയതും അത് കേൾക്കാൻ താല്പര്യം ഇല്ലെന്ന പോൽ ശിവയുടെ ശബ്ദം ഉയർന്നിരുന്നു...

തന്റെ കയ്യിലിരുന്ന കേക്ക് പീസ് അഭിയുടെ കൈകളിൽ തന്നെ വെച്ച് കൊടുത്തു കൊണ്ടവൻ അവനരികിൽ നിന്നും നടന്നു നീങ്ങി.....

ചുറ്റിനുമുള്ളവരൊന്നും അവരെ ശ്രദ്ധിച്ചിരുന്നില്ല... എല്ലാവരും അവരുടേതായ തമാശകളിൽ മുഴുകി നിന്നു.....

അവർക്കിടയിൽ തന്റെ കൂട്ടുകാർക്കൊപ്പം ശിവയും പങ്ക് ചേർന്നു... അപ്പോഴും അഭി അവിടെ തന്നെ നിന്ന് പോയിരുന്നു.......

ആ കൂട്ടത്തിനിടയിൽ... ശിവ പറഞ്ഞ വാക്കുകളിൽ ഒരു തരം മരവിപ്പോടെ.......

............................................................................

സമയം ഏകദേശം പന്ത്രണ്ട് മണിയോട് അടുത്തിരുന്നു....
എല്ലാവരും നല്ലൊരു ഉറക്കത്തിലേക്ക് വഴുതി പോയൊരു സമയം..... കടലിന്റെ ഇരമ്പലും ചെറു കാറ്റിന്റെ ശബ്ദവുമല്ലാതെ മറ്റൊന്നും തന്നെ കേൾക്കാനില്ല....

വീട്ടിനുള്ളിലുൽ ഉള്ളവരും പൂർണമായും ഉറങ്ങി കഴിഞ്ഞുവെന്ന് ഉറപ്പായതും പതിയെ റൂമിൽ നിന്നും വെളിയിൽ ഇറങ്ങിയവൻ ശബ്ദമുണ്ടാക്കാതെ വെളിയിലേക്ക് നടന്നു......

ആരെങ്കിലും കണ്ടാൽ വഴക്ക് കിട്ടുമെന്ന് ഉറപ്പ്... ഉള്ളിൽ നല്ല പേടിയുമുണ്ട്... എങ്കിലും രാത്രിയിൽ ഗോവ ചുറ്റി കാണണം എന്ന ഒരുപാട് നാളത്തെ ആഗ്രഹത്തിന് മുന്നിൽ ആ ഭയമെല്ലാം തന്നെ അവൻ മറന്നു കളഞ്ഞു.....

റൂമിലേക്ക് കയറുന്നതിനു മുൻപ് സേവിയുടെ കണ്ണിൽ പെടാതെ ബുള്ളറ്റിന്റെ ചാവിയും അവൻ കൈക്കൽ ആക്കിയിരുന്നു.....
ശബ്ദം ഉണ്ടാക്കാതെ കാലുകൾ പോലും പതിയെ ചുവട് വെച്ച് കൊണ്ടവൻ മുന്നോട്ട് നടന്ന് നീങ്ങി.....

റൂമിൽ നിന്നിറങ്ങി ഇടവഴിയിലൂടെ നടന്ന് ഹാളും കടന്നു മെയിൻ ഡോറിനടുത്തെത്തിയവൻ  മെല്ലെ ലോക്ക് തുറന്നു വെളിയിലേക്ക് ഇറങ്ങി....

വാതിൽ അത് പോൽ തന്നെ ചേർത്ത് അടച്ചു കൊണ്ട് തിരിഞ്ഞപ്പോൾ തന്നെ വേലിക്കരികിൽ നിൽക്കുന്നവനെ അവൻ കണ്ടിരുന്നു.....

അലക്സിച്ചായൻ.....
തന്നെയും കത്തുള്ള നിൽപ്പ്....black കളർ ജാക്കറ്റു ധരിച്ചു ചുണ്ടിൽ എരിയുന്ന സിഗരറ്റും പുകച്ചു നിൽക്കുന്നവൻ......
നോഹയുടെ കണ്ണുകൾ വിടർന്നു.....

" ഓഹ്... ഇച്ചായൻ അടിപൊളി സ്റ്റൈൽ ആണ്...... "

ചെറു ചിരിയോടെ പറഞ്ഞു കൊണ്ടവൻ അലക്സിയുടെ അരികിലേക്ക് ഓടി.....

" അലക്സിച്ചായാ..... "

വളരെ പതിഞ്ഞ ശബ്ദത്തിൽ ആണവൻ വിളിച്ചത്....
കയ്യിൽ ഇരിക്കുന്ന സിഗരറ്റ് നിലത്തേക്ക് ഉപേക്ഷിച്ചു കൊണ്ട് അലക്സി അവന് നേരെ തിരിഞ്ഞു.....

" എന്തായി കിട്ടിയോ.... "

അലക്സി അവനെയൊരു സംശയത്തോടെ നോക്കി.....
നോഹ തന്റെ കയ്യിലിരുന്ന ചാവി അവന് നേരെ നീട്ടി.....

" പിന്നെ കിട്ടാതിരിക്കോ... ഞാൻ വിചാരിച്ച അത് നടത്തി എടുത്തിരിക്കും..... "

കയ്യിലെ ചാവി ഉയർത്തി കാട്ടി അൽപ്പം ഗമയോടെ തന്നെ പറഞ്ഞവൻ....
അലക്സിന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു.....

" Good job... "

ചെറിയൊരു പ്രശംസയെന്നോണം അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് നോഹയുടെ കയ്യിൽ നിന്നും ചാവി വാങ്ങി....
ഇരുവരും മുറ്റത്ത് തന്നെ പോർച്ചിൽ നിർത്തിയിട്ടിരുന്ന സേവിയുടെ ബുള്ളറ്റ് ലക്ഷ്യം ആക്കി നടന്നു....

ശബ്ദമുണ്ടാക്കാതെ തള്ളി വേലിക്ക് പുറത്തു കുറച്ചു ദൂരെ തന്നെ കൊണ്ട് വന്നു എത്തിച്ചതും അലക്സ് കയ്യിലിരുന്ന ചാവിയാൽ ബുള്ളെറ്റ് start ചെയ്തു കൊണ്ട് അതിൽ കയറി.....

" നോഹ... വേഗം കയറ്..... "

ഒപ്പം അരികിൽ നിന്നവനോടും അവൻ ദൃതിയിൽ പറഞ്ഞു....
അലക്സിയിൽ നിന്നൊരു മറുപടി കിട്ടേണ്ട താമസം നോഹ അവന് പിന്നിലായി ചാടി കയറി......

" അച്ചായാ... പറപ്പിച്ചു വിട്ടോ... എനിക്കിന്ന് രാത്രി ഫുൾ കറങ്ങി നടക്കണം..... "

അലക്സിയെ അള്ളി പിടിച്ചു ഇരുന്നു കൊണ്ടവൻ ആവേശത്തോടെ വിളിച്ചു പറഞ്ഞു.....
അത് കേൾക്കെ അലക്സിയുടെ ചുണ്ടിലും ചിരി വിടർന്നു.....

" എല്ലായിടത്തും കൊണ്ട് പോകാം.. but first... ആ പലിശക്കാരന്റെ വീട്ടിലേക്കുള്ള വഴി തെറ്റാതെ പറഞ്ഞു താ.... അവിടെ പോയി അയാളെയൊന്ന് കണ്ടിട്ട് നിനക്ക് ഇഷ്ടം ഉള്ളിടത്തു കൊണ്ട് പോകാം..... "

" ഈ രാത്രിയിൽ അയാളെ കണ്ടിട്ട് എന്തിനാ..... "

അലക്സിന്റെ നിബന്ധന കേട്ടതും നോഹയിൽ ചോദ്യം വന്നു പോയി... ഇപ്പോൾ തന്നെ നേരം വൈകിയിരിക്കുന്നു....
അയാളും ഉറങ്ങിയിട്ടുണ്ടാകും.... ഈ പാതി രാത്രി പോയി വിളിച്ചു എഴുന്നേൽപ്പിക്കുന്നത് എന്തിനാണ്.....?

" ആ സ്ഥലം ഒന്നും അത്ര നല്ലതല്ല അച്ചായാ... സിറ്റി കടന്നു പോകണം... ആ ഏറിയ ഫുൾ തെമ്മാടികൾ ആണ്..... "

അൽപ്പം മടിയോടെ അവൻ അലക്സിയെ നോക്കി....
ഡേവിഡും കൂട്ടരും താമസിക്കുന്ന സ്ഥലം... അവിടം മുഴുവൻ അവരുടെ ആളുകൾ ആണ്....
പലിശക്കാരും ഗുണ്ടകളും അടങ്ങിയ സ്ഥലം.....

നോഹയുടെ ഭാഷയിൽ പറഞ്ഞാൽ മാഫിയ വേൾഡ്....
ഇതുവരെ പോയിട്ടില്ലെങ്കിലും കേട്ടറിഞ്ഞ കഥകൾ ഒക്കെയും മോശം ആയിരുന്നു.....

പകൽ സമയം അലക്സി ചോദിച്ചപ്പോൾ ആവേശത്തോടെ സമ്മതിച്ചെങ്കിലും ഈ രാത്രിയിൽ അവിടേക്ക് പോകാൻ ചെറിയൊരു ഭയം തോന്നിയവന്.....

ഉള്ളിലെ ആശങ്ക അത്പോൽ അവൻ അലക്സിയെ അറിയിക്കുകയും ചെയ്തു.........

" തെമ്മാടികളുടെ കാര്യമൊക്കെ നീ എനിക്ക് വിട്ടേക്ക്... നമ്മൾ അവിടെ ഒരു പ്രശ്നം ഉണ്ടാക്കാൻ പോകുന്നതല്ലല്ലോ... എനിക്ക് അയാളോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്... അത് കഴിഞ്ഞു വേഗം തിരിച്ചു വന്നേക്കാം.... നീ വഴി പറയ്....... "

പൊതുവെ വളരെ കുറച്ചു മാത്രം സംസാരിച്ചു ശീലമുള്ളവൻ... നോഹയ്ക്ക് മുന്നിൽ മാത്രം ആണ് അലക്സി ഇത്രയും സംസാരിച്ചു പോയതും......

അവൻ പതിയെ തന്റെ മുഖം ഒന്ന് ചെരിച്ചു കൊണ്ട് തനിക്ക് പിന്നിൽ ഇരിക്കുന്നവനെ നോക്കി.....
തന്നെക്കാൾ വലിയൊരു ജാക്കറ്റ് നുള്ളിൽ പൊതിഞ്ഞു ഇരിക്കുന്നവൻ......

ടെൻഷൻ നിറഞ്ഞ മുഖം ആണെങ്കിലും തന്റെ വാക്കിൽ ചെറിയൊരു അയവു വന്നിട്ടുണ്ട്......

എങ്കിലും തല ചൊറിഞ്ഞിരുന്നു എന്തൊക്കെയോ ആലോചിക്കുന്നത് പോലെ.....
അലക്സി അവനായി ഒരു നിമിഷം കാത്തു നിന്നു......

" ഹാ....ഞാൻ പറഞ്ഞു തരാം... വണ്ടിയെടുക്ക്...... "

കുറച്ചു നിമിഷങ്ങൾ നീണ്ടു നിന്ന കണക്ക് കൂട്ടലുകൾക്കൊടുവിൽ അലക്സിയുടെ തോളിൽ കൈകൾ വെച്ച് കൊണ്ട് അവൻ ഉത്തരം നൽകി.....

അലക്സിയുടെ ചുണ്ടുകൾ വിടർന്നു... ഗൂഢമായൊരു ചിരിയോടെ തിരിഞ്ഞവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തതും നോഹയുടെ വാക്കുകൾ അവനെ തേടിയെത്തിയിരുന്നു......

" ദേ... ഇച്ചായാ... അവിടെ പോയി വഴക്കുണ്ടാക്കരുത്... രാവിലെ ചെയ്തത് പോലെ തോക്ക് എടുത്താൽ ഉണ്ടല്ലോ... അവിടെ നിറയെ ഗുണ്ടകൾ ആണ്... എല്ലാവരും കൂടി നമ്മളെ കൊല്ലും.... അല്ലെങ്കിൽ യാസറപ്പ കൊല്ലും... അത്കൊണ്ട് പ്രശ്നം ഉണ്ടാക്കരുത്... പറഞ്ഞത് കേട്ടല്ലോ...... "

അൽപ്പം ശാസനയോടെയുള്ള വാക്കുകൾ.....
നോഹയുടെ മുഖം ഗൗരവത്തിൽ ആയിരുന്നു.... അലക്സിയിൽ കുഞ്ഞൊരു പുച്ഛവും..

" നിങ്ങൾ കേൾക്കുന്നുണ്ടോ ഇച്ചായാ.... "

മിണ്ടാതെ നിൽക്കുന്നവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് നോഹ ഒന്ന് കൂടി ചോദിച്ചതും.....

" Let's Go..... "

അത് മാത്രം ആയിരുന്നു അലക്സിയുടെ മറുപടി.
നോഹയ്ക്ക് ഒന്നും തന്നെ മനസിലായതില്ല.... അതിനായി മറുപടി കൊടുക്കാനും അവന് കഴിഞ്ഞില്ല....

അതിന് മുന്നേ അലക്സിയുടെ ബുള്ളറ്റ് പൊടി പറത്തി കൊണ്ട് മുന്നോട്ട് കുതിച്ചിരുന്നു................

............................................................................

"രുദ്രേട്ടാ...."

പാർട്ടിക്കിടയിൽ ഫ്രണ്ട്സിനു അടുത്തു നിന്നും പതിയെ വലിഞ്ഞു ഒഴിഞ്ഞൊരു കോണിൽ കയ്യിലെ ബിയർ ഗ്ലാസ്സുമായി ഇരുന്നതും....
തനിക്കരികിലേക്ക് നടന്നു വരുന്നവളുടെ ശബ്ദം കേട്ട് കൊണ്ടവൻ ചെറു ചിരിയോടെ അവൾക്ക് നേരെ തിരിഞ്ഞു......

അപ്പോഴേക്കും അവന് തൊട്ടരികിലയുള്ള ചെയറിൽ അവൾ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു.....

" ഹായ്.... "

ചെറു ചിരിയോടെ തനിക്ക് അരികിലായി വന്നിരുന്നവൾ...
തിരികെ അതുപോലൊരു ചിരി നൽകിയെങ്കിലും അവളുടെ കയ്യിലെ ഗ്ലാസ്‌ കാണെ അവന്റെ കണ്ണുകൾ കൂർത്തു.....

" ചിന്നൂ.... "

" ഇങ്ങനെ നോക്കണ്ട... ഇത് വൈൻ ആണ്.. കുഴപ്പം ഒന്നുമില്ല.... ഞാൻ കുടിക്കും.... "

ശാസനയോടെ വിളിച്ചതും അൽപ്പം കെറുവോടെ അവൾ മറുപടി കൊടുത്തു....
രുദ്രന്റെ ചുണ്ടിൽ ചെറു ചിരി മിന്നി.....

" എങ്കിൽ കുഴപ്പമില്ല... കുടിച്ചോ.... "

രഹസ്യം പറയുന്നത് പോൽ പതിഞ്ഞ ശബ്ദത്തോടെ അവൻ അവളെ നോക്കി കണ്ണ് ചിമ്മി....
അത് കാണെ ബെല്ലയിലും ചിരി വിടർന്നു....

" ചിയേർസ്.... "

അവന് നേരെ തന്റെ ഗ്ലാസ്‌ നീട്ടി കൊണ്ടാണ് അവൾ പറഞ്ഞത്....
അവനും ചെറു ചിരിയോടെ തന്റെ കയ്യിലെ ഗ്ലാസ്‌ അവളുടേതുമായി മുട്ടിച്ചു....

" ചിയേർസ്.... "

ഇരുവരും ഒരു വലിയിൽ തന്നെ കയ്യിലുള്ളത് കുടിച്ചു തീർക്കുകയും ചെയ്തു.....
ഒരു സൈഡിൽ പാർട്ടി തകർക്കുകയാണ്....

പരസ്പരം കളിയും ചിരിയും തമാശയും ആട്ടവും പാട്ടുമെല്ലാം....
രുദ്രനും അവർക്കൊപ്പം കൂടിയിരുന്നെങ്കിലും പതിയെ മടുപ്പ് വന്നു തുടങ്ങി.....

മൂന്ന് ദിവസത്തെ ആഘോഷങ്ങൾക്ക് മീതെ വീണ്ടുമൊരു ആഘോഷം....
തീരെ താല്പര്യം തോന്നിയില്ല അവന്.... എങ്കിലും അഭിയെ നിരാശപ്പെടുത്താനും കഴിയില്ല.....

അത്കൊണ്ട് മാത്രം പങ്കെടുത്തു... മടുപ്പ് തോന്നിയതും അവരിൽ നിന്നും അകന്ന് മാറി ഒഴിഞ്ഞൊരു സ്ഥലം തിരഞ്ഞെടുത്തു....
ഒറ്റയ്ക്ക് ഇരിക്കണമെന്ന് കരുതിയെങ്കിലും അവിടെ ഇപ്പോൾ ഏറെ പ്രിയപെട്ടവളുടെ കൂട്ടും.....

" അഭി ചേട്ടനും ശിവേട്ടനും നല്ല സന്തോഷത്തിൽ ആണ് അല്ലെ രുദ്രേട്ടാ.... "

അരികിൽ നിന്നും ബെല്ലയുടെ ശബ്ദം കേട്ടതും അവരിൽ നിന്നും കണ്ണുകൾ മാറ്റിയവൻ അവൾക്ക് നേരെ തിരിഞ്ഞു....

എല്ലാവർക്കുമൊപ്പം ചിരിയോടെ ഇരിക്കുന്ന ശിവയിൽ ആയിരുന്നു ബെല്ലയുടെ കണ്ണുകൾ....
രുദ്രനും അവളെ പിന്തുടർന്ന് കൊണ്ട് അവനെയൊന്ന് നോക്കി.....

" അതെയതെ... നല്ല സന്തോഷത്തിൽ ആണ്..... "

മറുപടി കൊടുക്കുമ്പോൾ രുദ്രന് ചിരി വന്നു പോയിരുന്നു....
പാർട്ടി തുടങ്ങി അൽപ്പം നേരം കൂടി കഴിഞ്ഞാണ് ബെല്ല എത്തിയത്....
അത്കൊണ്ട് തന്നെ ശിവയുടെ വക അഭിക്ക് കിട്ടിയ സമ്മാനം ഒന്നും അവൾ കണ്ടിരുന്നില്ല.....

അല്ലെങ്കിലും അവന് രണ്ട് കിട്ടണം... ആരെങ്കിലും സർപ്രൈസ് ആണെന്ന് പറഞ്ഞു ഇമ്മാതിരി പണി കാണിക്കുമോ....?

ആൾക്കൂട്ടത്തിന് ഇടയിൽ ഇരിക്കുന്ന അഭിയെ കണ്ടതും രുദ്രൻ തന്റെ ചിരിയെ നിയന്ത്രിച്ചു നിർത്തി.....

" ഇനി നമുക്ക് എന്നാണ് ഇങ്ങനൊരു പാർട്ടി കൊടുക്കാൻ കഴിയുന്നത് രുദ്രേട്ടാ.... "

ബെല്ലയിൽ നിന്നുതിർന്ന ചോദ്യം...
ആ നേരം വരെയും അഭിയെ നോക്കി ചെറു ചിരിയോടെ ഇരുന്നവൻ അവൾക്ക് നേരെ തിരിഞ്ഞു.....
അവനിൽ ഉണ്ടായിരുന്ന ചിരിയും മാഞ്ഞു പോയിരുന്നു....

തന്നെ ആകാംഷയോടെ നോക്കിയിരിക്കുന്നവളെ അവനൊരു വല്ലായ്മയോടെ നോക്കി....

" എനിക്കറിയില്ല ചിന്നൂ.... "

മറുപടി കൊടുക്കുമ്പോൾ അവനിൽ ഒരുതരം നിർവികാരത നിറഞ്ഞു നിന്നു... അവൾക്കായി കൃത്യമായൊരു മറുപടി അവന്റെ കയ്യിൽ ഉണ്ടായിരുന്നില്ല....

തങ്ങളുടെ സ്നേഹ ബന്ധത്തിന്റെ അവസാനം എങ്ങനെ ആവുമെന്ന് അവന് അറിയില്ല....
എന്തുകൊണ്ടോ അതിനെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം അവനുള്ളിൽ മറ്റൊരു മുഖവും തെളിഞ്ഞു വരും....

ദേഷ്യവും സഹതാപവും വേദനയും വെറുപ്പും ഒരുപോൽ തോന്നിപോകുന്നൊരു മുഖം....
രുദ്രൻ ഒരു അസ്വസ്ഥതയോടെ കണ്ണുകൾ ഇറുക്കിയടച്ചു.....

രുദ്രന്റെ മനസിൽ വലിയൊരു പിരിമുറുക്കം തന്നെ നടന്നിരുന്നു.... എങ്കിൽ ഇതൊന്നും അറിയാതെ അരികിൽ ഇരുന്നവളുടെ മുഖം പരിഭവത്താൽ വീർത്തു.....

" അതെന്താ രുദ്രേട്ടന് അറിയാത്തത്... നമ്മുടെ കാര്യത്തിൽ ഒരു പ്ലാനിങ്ങും ഇല്ലേ..... "

അവളൊരു വിഷമത്തോടെ അവനെ നോക്കി....
എപ്പോഴും ശ്രദ്ധിക്കുന്ന കാര്യം ആണ്... ഒരുപാട് സംസാരിക്കും... തന്റെ ഏതാഗ്രഹവും സാധിച്ചു തരും.... തന്നെ ഒരുപാട് ഇഷ്ടവുമാണ്....

എങ്കിലും ഈയൊരു കാര്യം ചോദിക്കുമ്പോൾ മാത്രം ഒഴിഞ്ഞു മാറുന്നത് പോലെ....
തോന്നൽ ആയി അവഗണിച്ചു കളയുന്നുണ്ടെങ്കിലും എപ്പോഴൊക്കെയോ ആ തോന്നൽ സത്യം ആണെന്നത് പോലെ.....

അപ്പോഴും മറുപടി നൽകാതെ നിൽക്കുന്നവനെ കാണെ....ബെല്ലയിൽ സങ്കടം വന്നു പോയിരുന്നു....
വിഷമത്തോടെ അവനരികിൽ നിന്നും എഴുന്നേൽക്കാനായി തുനിഞ്ഞതും.....

" ഞാൻ വെറുതെ പറഞ്ഞതല്ലേ ചിന്നൂ..
നമ്മുടെ കാര്യത്തിൽ കുറെ പ്ലാൻ ഉണ്ട്... പക്ഷെ അതൊന്നും ഇപ്പോഴല്ല... നിന്റെ പഠിത്തം കഴിയട്ടെ... എനിക്കും ഒരു ജോലിയാകട്ടെ.... എന്നിട്ട് പറഞ്ഞു തരാം....ഇനിയും സമയം ഉണ്ടല്ലോ.... അതുവരെ നമുക്കിങ്ങനെ കറങ്ങി നടക്കാമെന്നേ.... "

കൈകളിൽ പിടിച്ചു നിർത്തി കൊണ്ട് ചെറു ചിരിയോടെ അവൻ പറഞ്ഞ വാക്കുകൾ....
ബെല്ലയുടെ അത് വരെയുള്ള പിണക്കം എല്ലാം അവന്റെ ഒറ്റ വാക്കിൽ ഇല്ലാതായിരുന്നു.....

ചെറു ചിരിയോടെ അവൾ അവനരികിലായി തന്നെ ഇരുന്നു....

" എങ്കിൽ രുദ്രേട്ടൻ അപ്പോൾ പറഞ്ഞാൽ മതി.... എന്റെ മനസിൽ ഒരു പ്ലാൻ ഉണ്ട്... അത് ഞാൻ ഇപ്പോൾ പറയട്ടെ.... "

ആകാംഷയോടെ ചോദിച്ചു കൊണ്ടവൾ അവനെ നോക്കി...
അവളുടെ ആവേശത്തോടെയുള്ള വാക്കുകളും നിറഞ്ഞ ചിരിയും....

രുദ്രനിലും കൗതുകം നിറഞ്ഞു പോയി.....

" പറയ് കേൾക്കട്ടെ.... "

അവളെ പോൽ തന്നെ ആവേശം നിറഞ്ഞൊരു ഭാവത്തോടെ അവൻ അവൾക്ക് നേരെ തിരിഞ്ഞു....

അവളുടെ ഉള്ളിലെ ചെറിയ ആഗ്രഹം ആണെങ്കിൽ പോലും അതെന്തെന്ന് കേൾക്കാനുള്ള ആകാംഷയോടെ...

എന്നാൽ....

" ബില്ലൂ..... "

തമ്മിൽ മനസ് തുറക്കുന്നതിനു  മുന്നേ തന്നെ അവർക്കിടയിലേക്ക് കടന്നു കയറിയ മൂന്നാമൻ....
ഇരുവരുടെയും ശ്രദ്ധ അവർക്കരികിലേക്ക് നടന്ന് വരുന്നവനിലേക്ക് തിരിഞ്ഞു....

" റെയിച്ച... "

അവരുടേത് മാത്രം ആയ നിമിഷങ്ങളിലേക്ക് വിളിക്കാതെ വന്നു കയറിയവൻ....
ബെല്ലയിൽ അവനെ കണ്ടതിന്റെ സന്തോഷം ആയിരുന്നെങ്കിൽ....

രുദ്രന്റെ മുഖത്ത് വല്ലാതൊരു അസ്വസ്ഥത നിറഞ്ഞു പോയിരുന്നു.....

" ശ്യേ.... "

അവനൊരു ഇഷ്ടക്കേടോടെ റൂണിയിൽ നിന്നും മുഖം തിരിച്ചു....
റൂണിയുടെ കണ്ണുകളിൽ അത് പതിഞ്ഞുവെങ്കിലും ബെല്ല അതൊന്നും അറിഞ്ഞിരുന്നില്ലെന്ന് മാത്രം.....

" റെയ്ച്ചാ... വാ.. ഇവിടെ വന്നിരിക്ക്.... "

അവൾ തനിക്ക് അരികിൽ ഒഴിഞ്ഞു കിടന്നിരുന്ന കസേരയിലേക്ക് വിരൽ ചൂണ്ടി കൊണ്ടവനെ അരികിലേക്ക് വിളിച്ചു....

എന്നാൽ റൂണിയുടെ കണ്ണുകൾ നീണ്ടത് രുദ്രനിലേക്ക് ആണ്....
തന്നെ ഇഷ്ടക്കേടോടെ നോക്കിയിരിക്കുന്നവന്റെ കണ്ണുകളിലേക്ക്.....

" നിന്നെ ആദി വിളിക്കുന്നുണ്ട് ബില്ലൂ... പോയി നോക്ക്..... "

രുദ്രനിൽ തന്നെ നോട്ടമെയ്തു കൊണ്ടവൻ ഗൂഢമായൊരു ചിരിയോടെ പറഞ്ഞു കൊണ്ട് ബെല്ലയ്ക്ക് നേരെ തിരിഞ്ഞു.......

" ഓഹ്... ആണോ... ഞാൻ ഇപ്പോൾ വരാം...."

നിരാശയോടെ പിറുപിറുത്തു കൊണ്ട് എഴുന്നേറ്റവൾ രുദ്രനോട് പറഞ്ഞു കൊണ്ട് എഴുന്നേറ്റു നടന്ന് നീങ്ങിയതും അവൾ ഇരുന്നിടത്തായി റൂണി സ്ഥാനം പിടിച്ചിരുന്നു....

തന്റെ കയ്യിലിരുന്ന വൈൻ ഗ്ലാസ്‌ ചുണ്ടോട് അടുപ്പിച്ചു കൊണ്ടവൻ രുദ്രനെ നോക്കി....

" ഞാൻ ശല്യം ആയോ രുദ്രാ.... "

ചെറു ചിരിയോടെ തനിക്ക് നേരെ ചോദ്യമുയർത്തി നിൽക്കുന്നവൻ... രുദ്രന്റെ കണ്ണുകൾ മുന്നിൽ ഇരിക്കുന്നവനിലേക്ക് നീണ്ടു.....

" നിങ്ങൾ എനിക്ക് എന്നും ശല്യം തന്നെ ആണ്.... ഒഴിഞ്ഞു പോയി തരുമോ....? "

വല്ലാത്തൊരു അമർഷത്തോടെ അവൻ ചോദിച്ചു പോയി...

എത്രയൊക്കെ അവഗണിച്ചു കളഞ്ഞിട്ടും മുന്നിൽ ഇരിക്കുന്നവന്റെ മുഖവും... അയാളുടെ സ്നേഹവും തന്റെ സമാധാനം കളയുന്നു....

തനിക്ക് സ്വന്തം ആയതിനെ പിടിച്ചെടുക്കാൻ ശ്രമിക്കുന്നത് പോലെ....
വിട്ടു കൊടുക്കാൻ താനും തയ്യാറല്ല...

വാശിയോടെ... അതിലേറെ ദേഷ്യത്തോടെ രുദ്രൻ റൂണിയെ നോക്കി....

അവന്റെ ചോദ്യത്തിനായി യാതൊരു മറുപടിയും റൂണിയിൽ ഉണ്ടായിരുന്നില്ല... പകരം ചെറു പുഞ്ചിരി മാത്രം ആയിരുന്നു....

എത്രയൊക്കെ തളർത്തിയാലും തകർന്നു പോവില്ലെന്നൊരു വാശി നിറഞ്ഞ പുഞ്ചിരി....
അതാകട്ടെ രുദ്രനെ സഹി കെടുത്തിയിരുന്നു.....

റൂണിക്ക് മുന്നിൽ ഇരിക്കും തോറും തന്റെയുള്ളിലെ അസ്വസ്ഥകൾ പെരുക്കുമെന്ന് തോന്നിയതും അവൻ അവിടെ നിന്നും എഴുന്നേറ്റു വെളിയിലേക്ക് നടന്നു.....

എന്നാൽ.....

" ഇതേ ചോദ്യം ഞാൻ നിന്നോട് ചോദിക്കേണ്ടതല്ലേ രുദ്രാ... എന്റെ ജീവിതത്തിലേക്ക് ശകുനമായി കടന്നു വന്നത് നീയാണ്... അപ്പോൾ നീയല്ലേ ഒഴിഞ്ഞു തരേണ്ടത്..... "

രണ്ട് ചുവടുകൾ മുന്നോട്ട് വെച്ചതും പിന്നിൽ നിന്നും പരിഹാസത്തോടെ ഉയർന്ന ചോദ്യം....

മുന്നോട്ട് നടന്നവൻ ആ ചോദ്യത്താൽ ഒന്ന് നിന്നു....
ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യത്തോടെ അവൻ റൂണിക്കരികിലേക്ക് തിരിഞ്ഞു നടന്നു.....

" അതിന് താൻ ആരാണ്....? "

ചെയറിൽ ഇരിക്കുന്നവന് അരികിലേക്ക് അവന്റെ ചെയറിൽ കൈകൾ ചേർത്ത് പിടിച്ചു അൽപ്പം ചാഞ്ഞു നിന്നു കൊണ്ടവൻ റൂണിയുടെ കണ്ണുകളിലേക്ക് നോക്കി.....


" ചോദിച്ചത് കേട്ടില്ലേ... താൻ അവളുടെ ആരാണെന്ന്....
കാമുകൻ ആണോ...? നിങ്ങൾ പ്രണയത്തിൽ ആയിരുന്നോ....? ആണെങ്കിൽ ഇപ്പോൾപ്രണയം എവിടെ....? "

തിരികെ ചോദ്യങ്ങൾ ചോദിക്കുമ്പോൾ രുദ്രന്റെ ചുണ്ടിലും പരിഹാസം നിറഞ്ഞൊരു ചിരി വിടർന്നു....
തന്നെ പരിഹസിച്ചവനോടുള്ള വാശി അവനിൽ നിറഞ്ഞു നിന്നു....

ഒന്നിന് പോലും മറുപടിയില്ലാതെ തനിക്ക് മുന്നിൽ ഇരിക്കുന്നവനെ കാണെ അവന്റെ ചുണ്ടുകൾ പുച്ഛത്താൽ കോടി.....

" പാഴ് സ്വപ്നം കാണുന്നത് ഇനിയെങ്കിലും നിർത്ത്... നിങ്ങളുടെ പ്രണയവും സ്വപ്നങ്ങളും... മണ്ണാങ്കട്ട... അതൊക്കെ ചത്തു മണ്ണടിഞ്ഞിട്ട് നാളുകൾ ആയി... അവളുടെ മനസിൽ നിങ്ങൾക്കുള്ള സ്ഥാനം എന്താന്നറിയോ... ആദിയുടെയും ശിവയുടെയും സുഹൃത്ത്.... അതായത് ഒന്ന് കൂടെ വ്യക്തമായി പറഞ്ഞാൽ അവളുടെ ചേട്ടന്മാരുടെ അതെ സ്ഥാനം.... അതിനുമപ്പുറം ഒന്നുമില്ല....
നിങ്ങൾ പ്രണയിച്ചിരിക്കും... എന്നാൽ അതൊന്നും അവളുടെ ഓർമകളിൽ പോലും ഇല്ല... നിങ്ങളെ കാണുന്നതേ ഭയം ആയിരുന്നു... അതിൽ നിന്നൊരു മാറ്റം ഉണ്ടായി സ്നേഹത്തോടെ സംസാരിച്ചു തുടങ്ങിയത് പോലും എന്റെ ഔദാര്യം ആണ്.....
സമ്മതം അല്ലെന്നൊരു വാക്ക് ഞാൻ പറഞ്ഞിരുന്നുവെങ്കിൽ ഇസ ഒരിക്കലും നിങ്ങൾക്ക് വേണ്ടി അവളോട് സംസാരിക്കില്ലായിരുന്നു... നിങ്ങളോടെനിക്കൊരു സഹതാപം ഉണ്ട്.... അത്കൊണ്ട്.....
അത്കൊണ്ട് മാത്രം ആണ് ഞാൻ പലതും കണ്ടില്ലെന്ന് നടിക്കുന്നതും... പക്ഷെ എന്റെ ക്ഷമയെ പരീക്ഷിക്കരുത്....
നിങ്ങൾക്ക് മുന്നിൽ ഒരു ജീവിതം ഉണ്ട്... എനിക്കുമുണ്ട്... എന്നെ സ്നേഹിക്കുന്നവളോടൊപ്പം ഞാൻ സ്വപ്നം കാണുന്നൊരു ജീവിതം....
അത് പിടിച്ചെടുക്കാൻ ശ്രമിക്കരുത്... അടങ്ങിയിരിക്കില്ല ഞാൻ...... "

കൈ വിരൽ ചൂണ്ടി ഭീഷണിയോടെ പറഞ്ഞു നിർത്തിയവൻ...
ഉള്ളിൽ കുമിഞ്ഞു കൂടിയ ദേഷ്യത്തിൽ... ഇത്രയും നാൾ ഉള്ളിൽ അടക്കി വെച്ചതൊക്കെയും അവൻ പറഞ്ഞു.....

തനിക്ക് മുന്നിൽ പതറി നിൽക്കുന്നവനെ കാണെ പുച്ഛം നിറഞ്ഞൊരു ഭാവം ആയിരുന്നു രുദ്രനിൽ.....

ഒരിക്കലും പറയണമെന്ന് കരുതിയതല്ല... വേദനിപ്പിക്കണമെന്നും ഉദ്ദേശിച്ചില്ല... പക്ഷെ പറഞ്ഞു പോയി....

താനും മനുഷ്യൻ ആണ്... സ്വന്തമായ ഏതൊന്നിനോടും സ്വാർത്ഥതയുള്ള പച്ചയായ മനുഷ്യൻ....

വല്ലാതൊരു വാശിയും ദേഷ്യവും നിറഞ്ഞു പോയെങ്കിലും അത്ര തന്നെ സഹതാപവും അവനിൽ നിറഞ്ഞു....
നിറഞ്ഞു പോയൊരു കണ്ണുകളോടെ തനിക്ക് മുന്നിൽ ഇരിക്കുന്നവനെ അവനൊന്നു നോക്കി.....

" ഇനിയെങ്കിലും ഞങ്ങളുടെ ജീവിതത്തിലേക്ക് വരാതിരുന്നൂടെ... അപേക്ഷ ആണ്....എന്തിനാണ് സ്വയം വേദനിക്കുന്നത്.... നിങ്ങൾക്ക് അവളെ മറന്നു ജീവിച്ചൂടെ....."

അവസാനമായി കൈകൾ കൂപ്പി യാചിക്കുന്നത് പോൽ പറഞ്ഞു പോയി അവൻ....

തങ്ങളുടെ ജീവിതത്തിൽ ശല്യമായി നിൽക്കുന്നവനോടുള്ള ദേഷ്യവും... അത്ര തന്നെ സ്വയം വേദനിച്ചു ഉരുകി തീരുന്നവനോടുള്ള സഹതാപവും ഒരുപോൽ അവനിൽ നിറഞ്ഞു....

വാക്കുകൾ കൊണ്ട് വേദനിപ്പിക്കേണ്ടി വന്നതിൽ സ്വയമേ ദേഷ്യവും തോന്നി....
ഇനിയും അവിടെ നിന്നാൽ ഇനിയും താൻ പലതും പറഞ്ഞു പോകുമെന്നൊരു പേടി ഉള്ളിൽ തോന്നിയതും...

രുദ്രൻ അവനരികിൽ നിന്നും തിരിഞ്ഞു നടന്നു....
എത്രയും വേഗം ആ ആൾക്കൂട്ടത്തിന് ഇടയിൽ നിന്നും പുറത്തു കടക്കണമെന്നൊരു ചിന്ത മാത്രം ആയിരുന്നു അവനിൽ....

എന്നാൽ... രുദ്രന്റെ നാവിൽ നിന്നും ഉതിർന്ന ഓരോ വാക്കുകൾ....
അവനിൽ നിന്നുതിർന്ന ഓരോ ചോദ്യങ്ങൾ.....
അതിന് മുന്നിൽ മറുപടിയില്ലാതെ നിസ്സഹായനായി നിന്ന് പോകേണ്ടി വന്നവൻ.....

റൂണിയുടെ ഉള്ളം നീറി പുകഞ്ഞു... കണ്ണുകൾ ചുവന്നു കലങ്ങി....
വിചാരങ്ങൾക്കും പുറമെ വികാരം കീഴ്പ്പെടുത്തിയ നിമിഷം....

കയ്യിലെ ബിയർ ഗ്ലാസ്‌ ടേബിളിൽ വെച്ചവൻ വാശിയോടെ എഴുന്നേറ്റു രുദ്രന് പിന്നാലെ പാഞ്ഞു.....

താനും മനുഷ്യൻ ആണ്.... തോൽവികൾ മാത്രം ഏറ്റു വാങ്ങി ജീവിതം മടുത്തു പോയൊരു മനുഷ്യൻ....
ഇനിയും തോറ്റു കൊടുക്കാൻ ആവില്ല...

തനിക്കുമുണ്ട് വാശി... സ്വന്തമായതിനെ നേടിയെടുക്കാനുള്ള സ്വാർത്ഥത നിറഞ്ഞ വാശി......

" രുദ്രാ.... "

പാർട്ടി നടക്കുന്നിടത്തു നിന്നും പുറത്ത് കടന്നു ലിഫ്റ്റിനു അടുത്തേക്ക് വേഗത്തിൽ നടക്കുകയായിരുന്നവൻ തന്റെ പേര് വിളിക്കുന്നവനെ കേൾക്കെ ഒരു നിമിഷം നിന്നു.......

സംശയത്തോടെ പിന്നിലേക്ക് തിരിഞ്ഞതും തനിക്ക് അരികിലേക്ക് ദേഷ്യത്തിൽ പാഞ്ഞടുക്കുന്നവനെ അവൻ കണ്ടിരുന്നു.....

" എന്ത് വേണം....? "

തൊട്ട് മുന്നിലായി വന്നു നിൽക്കുന്നവനെ അവനൊരു സംശയത്തോടെ നോക്കി....
റൂണിയുടെ വാശി നിറഞ്ഞ മുഖം... രൂക്ഷമായ നോട്ടം... ചുണ്ടിൽ വിടർന്ന പരിഹാസം കലർന്ന ചിരി....

രുദ്രൻ അവനെ തന്നെ നോക്കി നിന്ന് പോയി.....

" അവളെ ഞാൻ മറക്കണമെന്നല്ലേ നീ പറഞ്ഞത്... നിങ്ങളുടെ ജീവിതത്തിൽ ശല്യം ആകരുതെന്ന്.... okay... ഞാൻ ഒഴിഞ്ഞു പോകാം... നീ അവളുടെ കൂടെ സന്തോഷം ആയി ജീവിച്ചോ.... പക്ഷെ ഒരു സംശയം..... "

റൂണി ചെറിയൊരു നെടുവീർപ്പോടെ പറഞ്ഞു നിർത്തിയതും രുദ്രന്റെ കണ്ണുകൾ ചുരുങ്ങി....
അവൻ ചോദിക്കാൻ പോകുന്നതെന്തേന്നൊരു ചിന്തയോടെ രുദ്രൻ അവനായി കാതോർത്തു നിന്നതും.....

" നാളെ ഒരിക്കൽ അവൾക്ക് എല്ലാം ഓർമ വന്നാൽ നീ എന്ത് ചെയ്യും....? "

റൂണിയിൽ നിന്നുതിർന്ന ചോദ്യം....!!
രുദ്രനിൽ ചെറു ഞെട്ടൽ ഉയർന്നു പോയി.... വല്ലാതൊരു ഭാവത്തോടെ അവൻ റൂണിയിൽ നിന്നും പിന്നിലേക്ക് നീങ്ങി.....

ചിന്നുവിന്റെ ഓർമ്മകൾ തിരിച്ചു വന്നാൽ....?
താൻ മറന്നു പോയ പ്രണയം അവളിൽ വീണ്ടും തിരിച്ചു വന്നാൽ...?

അതെന്നും രുദ്രാന്റെയുള്ളിലെ സന്തോഷത്തെ ഇല്ലാതാക്കുന്നൊരു ഭയം ആണ്....
അവൻ വെറുതെ പോലും ചിന്തിക്കാൻ ഇഷ്ടപെടാത്തൊരു കാര്യം.....

അതെ കാര്യം... റൂണിയിൽ നിന്നും ചോദ്യമായി ഉയർന്നപ്പോൾ മറുപടിയില്ലാതെ അവൻ വിയർത്തു പോയി....

അത് കാണെ റൂണിയുടെ ചുണ്ടുകൾ വിടർന്നു...
വിജയം നിറഞ്ഞൊരു ഭാവത്തോടെ കൈകൾ കെട്ടിയവൻ രുദ്രന് മുന്നിൽ നിന്നു.....

" പറയ് രുദ്രാ... അങ്ങനെയൊന്ന് സംഭവിച്ചാൽ നീ എന്ത് ചെയ്യും...?
വെറും ഏഴു മാസം മാത്രം ആയിരുന്നു ഞങ്ങളുടെ പ്രണയം... but I swear അതിൽ നിന്നും ചെറിയൊരു ഓർമ അവളുടെ ഉള്ളിൽ തെളിഞ്ഞാൽ അവൾ ഒരിക്കലും നിനക്കൊപ്പം സന്തോഷമായി ജീവിക്കില്ല.... എല്ലാം അറിഞ്ഞിട്ടും മറച്ചു വെച്ചതിൽ അവൾ ഏറ്റവും അതികം വെറുക്കുന്നതും നിന്നെയാവും.... അപ്പോൾ നീ എന്ത് ചെയ്യും....? "

റൂണി വീണ്ടുമൊരു ചോദ്യ ഭാവത്തോടെ അവനെ നോക്കി....
രുദ്രന് മറുപടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല....
നിസ്സഹായത നിറഞ്ഞൊരു ഭാവത്തോടെ അവൻ റൂണിയെ നോക്കി.....

" നിന്റെ നാവ് എവിടെ പോയി രുദ്രാ...? "

മറുപടിയില്ലാതെ തനിക്ക് മുന്നിൽ നിൽക്കുന്നവനെ അവനൊരു പരിഹാസത്തോടെ നോക്കി....

കുറച്ചു മുൻപ് വരെയും തനിക്ക് മുന്നിൽ ചോദ്യങ്ങളുമായി നിന്നവൻ ഇപ്പോൾ തന്റെ ചോദ്യത്തിൽ ഉത്തരം ഇല്ലാതെ നിൽക്കുന്നു.....

റൂണിയുടെ ചുണ്ടുകൾ പുച്ഛത്താൽ വിടർന്നു.....

" നിന്റെ വാശിയും ദേഷ്യവുമൊക്കെ എനിക്ക് മനസിലാകും...പക്ഷെ ഒരു കാര്യം മറക്കരുത്.... വളരെ കുറച്ചു നാളുകൾ കൊണ്ട് അവളെ പരിജയം ആയി പ്രണയിച്ച നിനക്ക് ഇത്രയും വാശി തോന്നുന്നെങ്കിൽ...
ബില്ലു എന്നൊരു ഒറ്റ പേരിനാൽ മാത്രംലോകത്ത് ജീവിച്ചിരിക്കുന്ന എന്റെ പ്രണയവും എന്റെ വാശിയും എത്ര ഉണ്ടാകുമെന്ന്......

നിന്നെക്കാൾ ഏറെ അവളെ സ്നേഹിച്ചതാണ് ഞാൻ... ഒരുപാട് അനുഭവിച്ചു... കൂടെ നിന്നവരെല്ലാം ചതിച്ചു... കൂട്ടുകാർ പോലും കയ്യൊഴിഞ്ഞു... കൂടെ നിൽക്കാൻ ഒരാൾ പോലും ഇല്ലാതെ സ്വന്തം നാട്ടിൽ നിന്ന് പോലും ഓടി പോകേണ്ടി വന്നവനാണ് ഞാൻ....
എന്റെ വാക്ക് കേൾക്കാൻ ഒരാൾ പോലും ഉണ്ടായിരുന്നില്ലഭൂമിയിൽ... മരിക്കാൻ പലതവണ തോന്നിയപ്പോഴും ഞാൻ ജീവനോടെ പിടിച്ചു നിന്നത് അവൾക്ക് വേണ്ടി മാത്രം ആണ്....
സർവ്വതും നഷ്ടപെട്ട എനിക്ക് അവൾ മാത്രം ആണ് ഉള്ളത്....

നിന്നെക്കാൾ ഏറെ വാശിയുണ്ട് എനിക്ക്.... തോൽക്കാൻ മനസില്ല രുദ്രാ....
വിട്ട് തരാനും ഉദ്ദേശമില്ല... ഒരു തവണയെങ്കിലും എനിക്ക് ജയിക്കണം.... ജയിച്ചേ പറ്റൂ....... "

ഒഴുകാൻ വെമ്പി നിന്ന കണ്ണ് നീരിനെയും വാശിയോടെ തടഞ്ഞു വെച്ച് കൊണ്ടവൻ ഓരോ വാക്കുകളും അത്ര മേൽ ഉറപ്പോടെ പറഞ്ഞു കൊണ്ട് രുദ്രനെ നോക്കി....

പ്രണയം ആണ്....
ഇരുവരിലും ഒരേ പ്രണയം... ആ പ്രണയത്തിനു ഒരേ അവകാശിയും....
ആർക്കൊപ്പം നിൽക്കണമെന്ന് അറിയാതെ വിധിയും പകച്ചു പോയിട്ടുണ്ടാവും.....

ഇരുവരും നീതി ലഭിക്കേണ്ടവർ തന്നെ... പക്ഷെ എങ്ങനെ....?
ആരെങ്കിലും ഒരാൾ വേദനിക്കുക തന്നെ ചെയ്യും....!!

ഇരുവരിലും വാശിയാണ്... വിട്ടു കൊടുക്കില്ലെന്ന വാശി.....
അതെ വാശിയോടെ രുദ്രനിൽ നിന്നും തിരിഞ്ഞു നടന്നവൻ രണ്ട് ചുവടുകൾ മുന്നോട്ട് വെച്ചതും എന്തോ ഓർത്തെന്ന പോൽ അവനിലേക്ക് തന്നെ തിരിഞ്ഞു....

" പിന്നെ നീ നേരത്തെ പറഞ്ഞ കാര്യം...
ഔദാര്യം...!!
എനിക്ക് വെച്ചു നീട്ടിയതിന്റെ കണക്ക് പറയുമ്പോൾ ഒന്ന് കൂടി ഓർക്ക്....
ഇങ്ങനെ എനിക്ക് മുന്നിൽ ഇപ്പോൾ നീ നിവർന്നു നിൽക്കുന്നത് എന്റെ ഔദാര്യം ആണ്....
ഞാൻ നിനക്ക് തന്ന ഭിക്ഷ.... ഒന്നും മറക്കാതിരിക്കുന്നതാണ് നിനക്ക് നല്ലത്..... "

തന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കുന്നവൻ.....
രുദ്രൻ അവനെ തന്നെ നോക്കി നിന്ന് പോയി.....

അവനുള്ളിൽ പലതും മിന്നി മാഞ്ഞു... റൂണിയെ കണ്ടത് മുതലുള്ള കാര്യങ്ങൾ...
തനിക്ക് അപകടം നടന്ന സമയം ഇടിച്ചു പോയ വാഹനത്തിൽ നിന്നും തിരിഞ്ഞു നോക്കിയവൻ....

അന്ന് അവനിൽ കണ്ട ഭാവം... അതെ മുഖ ഭാവം തന്നെ ആണ് ഇന്നും കണ്ടത്....
കോരിഡോറിലൂടെ നടന്ന് നീങ്ങിയവൻ തന്റെ കൺ മുന്നിൽ നിന്നും മാഞ്ഞു തുടങ്ങിയപ്പോഴേക്കും....

അവൻ ചോദിച്ച ചോദ്യം തന്റെ മനസ്സിനോടായി രുദ്രൻ നൂറാവർത്തി ചോദിച്ചു കഴിഞ്ഞിരുന്നു....
അതിന്റെ ഫലമെന്നോണം അവന്റെ കണ്ണിൽ നിന്നും ഉതിർന്ന നീർതുള്ളി കവിളിലൂടെ ഒഴുകിയിറങ്ങി.......

...........................................................................

സിറ്റിയിൽ നിന്നും കുറച്ചു നീങ്ങി കഴിഞ്ഞു മുന്നോട്ട് പോയാൽ ഒരുപാട് വീടുകൾ തിങ്ങി നിറഞ്ഞൊരു സ്ഥലം...
വിദേശികൾ ആയ ടൂരിസ്റ്റുകൾ ഉൾപ്പടെ നിരവധി ആളുകൾ തിങ്ങി പാർക്കുന്നൊരു ചേരി എന്ന് തന്നെ പറയാം.....

കൂടുതലും കൊട്ടെഷൻ അംഗങ്ങളും പലിശക്കാരും അടങ്ങിയ മോശപ്പെട്ട ആളുകൾ ആണെന്ന് മാത്രം....
അത്കൊണ്ട് തന്നെ അവിടേക്ക് പുറത്ത് നിന്നും അതികം ആളുകൾ കടന്നു ചെല്ലാറില്ല.....

അവിടെയാണ് ആളുകൾ ഭയത്തോടെ പറയുന്ന ചെകുത്താൻ ഡേവിഡിന്റെ താവളവും....

നിറയെ ഇരു സൈഡിലും തിങ്ങി നിൽക്കുന്ന വീടുകൾക്കിടയിലോടെയുള്ള ചെറു വഴിയാണ്....
ബുള്ളറ്റ് അത് വഴി പോവുകയില്ല....

നോഹ പറഞ്ഞതനുസരിച്ചു ബൈക്ക് വഴിയരികിൽ നിർത്തി അലക്സി അവനെയും ചേർത്ത് പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു.....

പാതി രാത്രി കഴിഞ്ഞു തുടങ്ങിയ സമയം എല്ലായിടവും നിശബ്ദം ആയെങ്കിലും അവിടെ ഇപ്പോഴും ആളുകളുടെ ബഹളം ഉണ്ടായിരുന്നു....

പോകുന്ന വഴിയിലെല്ലാം ആളുകൾ കൂടി നിൽക്കുന്നുണ്ട്... സംശയത്തോടെ നോക്കുന്നുമുണ്ട്....
നോഹയിൽ അൽപ്പം ഭയം തോന്നിയെങ്കിലും അതൊന്നും തന്നെ തീരെ ബാധിക്കില്ലെന്നൊരു ഭാവത്തോടെ അലക്സി കൂൾ ആയി മുന്നോട്ട് നീങ്ങി..

അവനുണ്ടെന്നൊരു ധൈര്യത്തിൽ അലക്സിയുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് നോഹയും....

അൽപ്പം കൂടി മുന്നോട്ട് നടന്നു ഒരു വളവു തിരിഞ്ഞതും.....

" അച്ചായാ... ദാ അതാണ്‌ അയാളുടെ വീട്.... "

ആവേശത്തോടെ മുന്നോട്ട് വിരൽ ചൂണ്ടുന്നവനെ കാണെ അലക്സ് അവൻ വിരൽ ചൂണ്ടിയിടത്തേക്ക് നോട്ടമെയ്തു....

കുറച്ചു സ്റ്റെപ്പുകൾക്ക് മീതെ ഒരു വീട്....
വീട് എന്ന് പറയാൻ ആവില്ല... ഒരു ചെറിയ കോട്ട പോലെ എന്തോ ഒന്ന്....

അലക്സിയുടെ കണ്ണുകൾ അതിന് ചുറ്റും ഒന്ന് അലഞ്ഞു.... ഒരുപാട് വീടുകൾക് നടുവിൽ ആണ് ഡേവിഡിന്റെ വീട്.... സ്വാഭാവികം ആയും ചുറ്റുമുള്ളത് അയാളുമായി ബന്ധം ഉള്ളവർ തന്നെ ആകും.....

മുൻപോട്ടുള്ള വഴി വീണ്ടും ഉള്ളിലേക്ക് പോകുന്നതാണ്.... അവിടെ നിന്നും പുറത്ത് കടക്കാൻ ഒരേയൊരു വഴി മാത്രം ആണ് ഉള്ളത്....
തങ്ങൾ ഇതുവരെ വന്ന വഴി ഏതാണോ അത് മാത്രം......

മൊത്തത്തിൽ ചുറ്റിനും നോക്കി ഉറപ്പിച്ചതും അവൻ നോഹയുടെ കൈകളിൽ പിടി മുറുക്കി....

" വാ.... "

അന്തിച്ചു നിന്നവനെയും ചേർത്ത് പിടിച്ചു കൊണ്ട് അവൻ മുന്നിലുള്ള പടികൾ കയറി വീടിനു മുന്നിലെത്തി....

അടഞ്ഞു കിടക്കുന്ന വാതിലിൽ ശക്തിയിൽ മുട്ടി......

" അച്ചായാ... ഇതൊക്കെ വേണോ... നമുക്ക് തിരിച്ചു പോയാലോ... എനിക്ക് പേടിയാകുന്നു.... നമുക്ക് പോയി സേവിച്ചനെ വിളിച്ചു കൊണ്ട് വരാം... ഇവിടെയൊക്കെ കണ്ടിട്ട് തന്നെ പേടി ആകുന്നു..... "

നോഹ ഒന്ന് ചുറ്റിനും നോക്കി.... അവരെ കണ്ടതും ചുറ്റിനുമുള്ളവരും സംശയത്തോടെ അടുത്തേക്ക് വന്നിരുന്നു....
അവരുടേതായ ഭാഷയിൽ പലതും ചോദിക്കുകയും ചെയ്തു.....

നോഹ ഭയത്തോടെ അലക്സിയുടെ മറവിൽ പതുങ്ങി നിന്നു... അലക്സിയാകട്ടെ മറ്റൊന്നും ശ്രദ്ധിക്കാതെ വാതിലിൽ മുട്ടുന്ന തിരക്കിലും....

" ആരാടാ ഇങ്ങനെ കിടന്നു തല്ലിപൊളിക്കുന്നത്... അതും ഈ രാത്രിയിൽ.... "

മദ്യ ലഹരിയിൽ മയക്കത്തിൽ ആയിരുന്നവൻ പാതി ബോധത്തോടെ കണ്ണുകൾ ചുളിച്ചു തുറന്ന് കൊണ്ട് മുഷിച്ചിലോടെ ചോദിച്ചു.....

ഉള്ളിലെ ലൈറ്റ് തെളിഞ്ഞതും അയാളുടെ ശിങ്കിടികളും ഹാളിൽ എത്തിയിരുന്നു....

" അറിയില്ല ബോസ്സ്.... "

എല്ലാവരും സംശയത്തോടെ ചുറ്റിനും നോക്കി നിന്നതും വീണ്ടും വാതിലിൽ ശക്തിയിൽ ഉയർന്ന കൊട്ട്....

" നാശം... അതാരാണെന്ന് പോയി നോക്കെടാ..... "

സഹി കേട്ടൊരു ദേഷ്യത്തോടെ അയാൾ തനിക്ക് അരികിൽ നിൽക്കുന്നവരെ നോക്കി അലറിയതും ....
ഉടൻ തന്നെ കൂട്ടത്തിൽ ഒരാൾ പോയി വാതിൽ തുറന്നു.....

എല്ലാവരും സംശയത്തോടെ നോക്കി നിന്നതും....
ഉള്ളിലേക്ക് കടന്നു വന്നവൻ.....

" നീയോ.... "

ഡേവിഡ്ന്റെ മുഖം കറുത്തു... വാതിൽ തുറന്നവൻ തനിക്ക് മുന്നിൽ നിൽക്കുന്നവനെ കണ്ടതും ഭയത്തോടെ അയാൾക്കരികിലേക്ക് ഓടിയെത്തിയിരുന്നു.....

ചുറ്റിനും നിന്നവരിലെല്ലാം ചെറു പതർച്ച നിറഞ്ഞു....
എന്നാൽ ഡേവിഡിന്റെ ചുണ്ടിൽ മാത്രം ചിരി വിടർന്നു......

" നീയായിരുന്നോ... നിന്നെ ഞാൻ രാവിലെ തന്നെ നോക്കി വെച്ചതാണ്... നീയായിട്ട് ഇങ്ങോട്ട് വന്നു കയറിയത് എന്ത് കൊണ്ടും നന്നായി... എന്റെ പണി കുറഞ്ഞു കിട്ടിയില്ലേ.....
നീയും ഉണ്ടല്ലോടാ കൊച്ചെറുക്കാ..... "

അലക്സിയെ നോക്കി പരിഹാസത്തോടെ വിളിച്ചു കൂവിയവൻ അവനിൽ പറ്റി ചേർന്ന് നിൽക്കുന്ന നോഹയെയും ഒന്ന് നോക്കി....
അത് കാണെ നോഹ ഒന്ന് കൂടെ അലക്സിയിലേക്ക് ചേർന്നു നിന്നു.....

" ഈശോ മർയം ഔസെപ്പേ... എന്റെ കർത്താവെ.. പുണ്യാളാ... അങ്ങേയ്ക്കും പരിശുദ്ധത്മാവിനും സ്തോത്രം... ജീവനോടെ ഇവിടെ നിന്ന് തിരിച്ചു വിടണേ ഈശോയെ.... ആമേൻ..... "

ആ വീടിനുള്ളിൽ നിൽക്കുന്ന ഓരോരുത്തരെയും കാണെ അവൻ പേടിയോടെ മനമുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു....
വീട്ടില് ഉണ്ടായിരുന്ന ആൾക്കാർക്ക് പുറമെ അവരെ കണ്ട് സംശയത്തോടെ പിന്നാലെ വന്നു കയറിയ ഡേവിഡ്ന്റെ ഒരു കൂട്ടം ആളുകൾ പിന്നിലും ഉണ്ട്....

മൊത്തത്തിൽ പത്തിരുപതു പേർക്ക് നടുവിൽ താനും അലക്സിച്ചായനും തനിയെ.....

മര്യാദയ്ക്ക് വീട്ടിൽ കിടന്നുറങ്ങിയാൽ മതിയായിരുന്നു....
എന്റെ ഉടയ തമ്പുരാനേ ഇനിയൊരിക്കലും ഞാൻ കള്ളത്തരം കാണിക്കില്ല... എന്നെയൊന്നു രക്ഷിക്കണേ......

അലക്സിയുടെ കൂടെ ഇറങ്ങി വരാൻ തോന്നിയ സമയത്തെ സ്വയം പഴിച്ചു കൊണ്ട് അവൻ അവിടെ നിന്നു...കണ്ണുകൾ തങ്ങൾക്ക് ചുറ്റിനും നിൽക്കുന്ന ഓരോരുത്തരിലും അലഞ്ഞു നടന്നു..

" നിനക്കെന്താടാ വേണ്ടത്....? "

അലക്സിക്ക് നേരെ ദേഷ്യത്തോടെ ഉയർന്ന ഡേവിഡിന്റെ ശബ്ദം കേട്ട് കൊണ്ടാണ് അവൻ മുന്നിലേക്ക് മുഖം ഉയർത്തി നോക്കിയത്....

ദേഷ്യത്താൽ വലിഞ്ഞു മുറുകിയ മുഖവും ചുവന്ന കണ്ണുകളും ആയി നിൽക്കുന്ന ഡേവിഡ്....
അവനൊരു ഭയത്തോടെ ഉമി നീരിറക്കി കൊണ്ട് അലക്സിയെ മുഖം ഉയർത്തി നോക്കി....

അവിടിപ്പോഴും ശാന്തമാണ്... ഒരു ദേഷ്യവുമില്ല... മസിൽ പിടുത്തവുമില്ല... ചെറു ചിരി മാത്രം....

കുറച്ചു നിമിഷങ്ങൾ മുൻപ് വരെയും ആ ചിരിയെ സമാധാനത്തിന്റെ ലക്ഷണം ആയി കണ്ട് പോയെങ്കിൽ....
ഇപ്പോൾ നോഹയ്ക്ക് അറിയാം... അലക്സിയുടെ മുഖത്തുള്ള ഈ ചിരി അത് സമാധാനത്തിന്റേത് അല്ലെന്ന്....

ഇരുവരുടെയും ഇതുവരെയുള്ള മുഖ ഭാവത്തിൽ നിന്നും താൻ പ്രാർത്ഥനയിൽ മുഴുകി നിന്ന സമയം എന്തൊക്കെയോ സംഭാഷണങ്ങൾ കഴിഞ്ഞു പോയിട്ടുണ്ടെന്നും അവന് മനസിലായി.....

" എനിക്ക് വേണ്ടത് ആ വീടിന്റെ പേപ്പേഴ്സ് ആണ്... അത് നീ തിരിച്ചു കൊടുക്കുമെന്ന് സമ്മതിച്ചാൽ ഞാൻ പൊയ്ക്കോളാം..... "

ഡേവിഡ്ന്റെ ചോദ്യത്തിന് മറുപടിയായി അലക്സി പറഞ്ഞ വാക്കുകൾ....

നടന്നത് തന്നെ...!!
എന്റെ കർത്താവെ ഇന്നിവിടെ എന്തെങ്കിലുമൊക്കെ നടക്കും... ജീവൻ തിരിച്ചു കിട്ടിയാൽ മതിയായിരുന്നു.....

അലക്സിയുടെ ആവശ്യം കേട്ട് നോഹ പിറുപിറുത്തു നിന്നതും അവിടെ ഡേവിഡ്ന്റെ ചിരി മുഴങ്ങിയിരുന്നു....
തൊട്ട് പിന്നാലെ അയാളുടെ കൂട്ടാളികളുടെയും.....

" പ്രമാണം തിരിച്ചു വാങ്ങാൻ വന്നതാണോ നീ..... "

അയാൾ ഒരു പരിഹാസത്തോടെ ചിരിയടക്കാനാവാതെ അലക്സിയെ നോക്കി.... ഒപ്പം ബാക്കിയുള്ളവരും...
എല്ലാവരിലും പരിഹാസം നിറഞ്ഞ ചിരി തന്നെ....

നോഹ എല്ലാവരെയും ഭയത്തോടെ നോക്കി... അവന്റെ കൈകൾ അലക്സിയുടെ ജാക്കറ്റിൽ മുറുകി....

" ഇച്ചായാ... നമുക്ക് തിരിച്ചു പോകാം.... "

അവൻ പേടിയോടെ പതിയെ പറഞ്ഞു കൊണ്ട് അലക്സിയെ നോക്കിയെങ്കിലും അവൻ അതൊന്നും തന്നെ കേട്ടതേയില്ല.....
തനിക്ക് ചുറ്റിനും നിന്ന് പരിഹസിച്ചു ചിരിക്കുന്നവരെ കാണെ അലസത നിറഞ്ഞൊരു ഭാവത്തോടെ അവൻ കൈകൾ കെട്ടി നിന്നു......

" ഇവിടെ വന്നു ഇത്രയും ധൈര്യത്തോടെ അതുമായി പോകാമെന്നു കരുതുന്നുണ്ടോ നീ.... നീ വന്നു ചോദിച്ചാൽ ഞാൻ ഉടനെ അതെടുത്തു തരുമെന്നാണോ..... "

അവന് മുന്നിലായി ചെയർ വലിച്ചിട്ടു അതിൽ ഇരുന്നു കൊണ്ട് അയാൾ ഒരു അഹങ്കാരത്തോടെ അവനെ നോക്കിയതും......

" ധൃതിയില്ല... ആലോചിച്ചു തീരുമാനം പറയ്... ഞാൻ എന്നിട്ടേ പോകൂ..... "

അതെ ഭാവത്തോടെ തന്നെ അലക്സിയും മറുപടി കൊടുത്തു...അത് കേൾക്കെ അയാളുടെ ചുണ്ടുകൾ പുച്ഛത്താൽ വിടർന്നു.....

"നീ ഇവിടെ നിന്നും ജീവനോടെ പുറത്ത് പോകില്ല......"

ഡേവിഡിൽ നിന്നുയർന്ന വാക്കുകൾ.... തൊട്ട് പിറകെ തന്നെ പിന്നിൽ നിന്നും ശബ്ദം കേട്ടതും നോഹ സംശയത്തോടെ പിന്നിലേക്ക് തിരിഞ്ഞു നോക്കി.....

അവന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു പോയിരുന്നു....

ഉള്ളിലേക്ക് കടന്നു വന്നവർ വാതിൽ അടച്ചു ലോക് ചെയ്തിരിക്കുന്നു.... പുറത്ത് കടക്കാൻ ഒരു മാർഗ്ഗവുമില്ല....
പത്തൻപതു ഗുണ്ടകൾക്ക് നടുവിൽ തങ്ങൾ മാത്രം......

" കർത്താവെ.... ഇച്ചായാ നമ്മൾ പെട്ടു.... എങ്ങനെ പുറത്തു കടക്കും..... "

നോഹ അലക്സിയുടെ കൈകളിൽ പിടി മുറുക്കിയതും അലക്സി അവനെ തന്നിൽ നിന്നും അടർത്തി മാറ്റി......

അരികിൽ കിടന്നൊരു ചെയർ വലിച്ചെടുത്തതും നോഹയെ അവൻ അതിൽ പിടിച്ചിരുത്തി.....

" ഇവിടെ നിന്നും അനങ്ങരുത്..... "

ഡേവിഡ്ൽ തന്നെ നോട്ടമെയ്തു കൊണ്ടാണവൻ പറഞ്ഞത്.... നോഹ ഭയത്തോടെ തലയാട്ടിയതും അലക്സ് തന്റെ ജാക്കറ്റ് അഴിച്ചു അവന്റെ കൈകളിൽ വെച്ച് കൊടുത്തു......

ശേഷം ഡേവിഡ്നു നേരെ തിരിഞ്ഞു......

" എനിക്ക് ആയുസ് കൂടുതൽ ആണ്..... "

ചെറിയൊരു പരിഹാസത്തോടെ ആണ് അവൻ പറഞ്ഞത്....
ഒപ്പം തന്റെ കയ്യിൽ ഉണ്ടായിരുന്ന ബ്ലൂട്ടൂത് സ്പീക്കറിൽ മ്യൂസിക് ഓൺ ചെയ്തു ശബ്ദം കൂട്ടിയവൻ അരികിൽ കിടന്ന ടേബിളിന് മുകളിലായി നീക്കി വെച്ചു......

വീടിനുള്ളിൽ കാതടച്ചു പോകും വിധം ഉയരുന്ന മ്യൂസിക്....
എല്ലാവരും ചെവിയിൽ വിരൽ തിരുകി പോയി....
വാതിൽ അടച്ചിരിക്കുന്നതിനാൽ പുറത്തേക്ക് ശബ്ദം എത്തിയിരുന്നില്ല.......

" എന്റെ വീട്ടിൽ കയറി വന്നു തോന്നിവാസം കാണിക്കുന്നോ.... അത് ഓഫ്‌ ചെയ്യടാ..... "

ചെവിയിലേക്ക് തുളച്ചു കയറുന്ന ശബ്ദത്തിൽ മുഷിച്ചിലോടെ അയാൾ അലക്സിക്ക് നേരെ അലറി....
എന്നാൽ ഉയർന്നു പൊങ്ങുന്ന മ്യൂസിക്കിൽ അയാളുടെ ശബ്ദം എങ്ങും എത്തിയില്ല.....

ദേഷ്യത്താൽ ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നിയയാൾക്ക്......

" എന്ത് നോക്കി നിൽക്കുവാണെടാ എല്ലാം.... അവനെ തല്ലി കൊല്ലെടാ..... "

ചുറ്റിനും നിൽക്കുന്നവരെ നോക്കി അയാൾ അലറി... ശബ്ദം എങ്ങും എത്തിയില്ല... എങ്കിലും ഭാവത്തിൽ നിന്നും അയാളുടെ ആവശ്യം മനസിലാക്കിയെടുത്തവർ കൂട്ടത്തോടെ അലക്സിക്ക് നേരെ പാഞ്ഞു.......

നോഹ ഭയത്തോടെ കണ്ണുകൾ ഇറുക്കിയടച്ചു.....
അറിയാവുന്ന മുഴുവൻ ദൈവങ്ങളെയും അവൻ മനസുരുകി പ്രാർത്ഥിച്ചു....
ഒന്നും രണ്ടും പെരുമല്ല... പത്തിരുപതു ആളുകൾ ആണ് അലക്സിയെ വളഞ്ഞിരിക്കുന്നത്......

ഇന്ന് എല്ലാം അവസാനിച്ചത് തന്നെ.....
പേടിയോടെ കണ്ണുകൾ ഇറുക്കിയടച്ചു കൈകൾ ചുരുട്ടി അവൻ ഇരുന്നു പോയെങ്കിലും........

" ആഹ്ഹ്ഹ്ഹ്ഹ്...... "

വേദനയോടെ അലറി പോയ ആരുടെയോ ശബ്ദം... ഉള്ളിൽ മുഴങ്ങുന്ന ഡിജെയ്ക്കൊപ്പം കൊതുക് മൂളുന്നത് പോൽ ചെവിയിൽ പതിഞ്ഞതും അവൻ പതിയെ കണ്ണുകൾ തുറന്നു മുന്നോട്ട് നോക്കി.....

തന്റെ കാലിൻ ചുവട്ടിൽ ആയി വീണു കിടക്കുന്ന രണ്ട് തടി മാടന്മാർ....
അവരുടെ നടുവിൽ ചവിട്ടി കൈകൾ പിന്നിലേക്ക് വലിച്ചുയർത്തി നിൽക്കുന്ന അലക്സിയും......

" ഈശോയെ..... "

മുന്നിലെ കാഴ്ച്ചയിൽ നോഹയുടെ കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളി.....
പിന്നിൽ നിന്നും തടസം പിടിച്ചിരിക്കുന്നവരെ ശ്രദ്ധിക്കാതെ ആണ് വീണു കിടക്കുന്നവരുടെ കൈകളിൽ അവൻ പിടുത്തമിട്ടിരിക്കുന്നത്......

പിന്നിൽ നിന്നും വട്ടം പിടിച്ചവൻ വലിച്ചു മാറ്റാൻ ശ്രമിച്ചുവെങ്കിലും ഒരിഞ്ചു പോലും അനങ്ങാതെ നിന്നവൻ താൻ ചവിട്ടി പിഹിച്ചിരിക്കുന്നവരുടെ മുതുകിൽ കാലുകൾ അമർത്തി കൈകൾ പിന്നിലേക്ക് വളച്ചു തിരിച്ചു.....

തോൾ എല്ലുകൾ ഒടിഞ്ഞു തിരിഞ്ഞു.... വേദന കൊണ്ടവർ ഉച്ചത്തിൽ അലറിയെങ്കിലും അതിലും ഉച്ചത്തിൽ ഉയർന്നത് നോഹയുടെ ശബ്ദം തന്നെ.....

ജീവിതത്തിൽ ഇന്നേവരെ നേരിൽ കാണാത്ത അത്രയും ഭീകരം ആയ കാഴ്ചയാണ് അവൻ കണ്ടത്....
കൈകൾ പിന്നിലേക്ക് വളഞ്ഞു ഒടിഞ്ഞു അനക്കമില്ലാതെ കിടന്ന് പോയവർ.....

നോഹ അവരെ തന്നെ ശ്വാസം എടുക്കാതെ നോക്കി നിന്ന് പോയതും അലക്സി ബാക്കിയുള്ളവരെയും നേരിട്ട് തുടങ്ങി.....
ശ്വാസം അടക്കി പിടിച്ചാണ് അവൻ അതൊക്കെയും കണ്ട് നിന്നത്......

സിനിമയിൽ കണ്ടിട്ടുണ്ട്... നായകൻ ഒരു കൂട്ടം വില്ലന്മാരെ നേരിടുന്നത്... അത് കണ്ട് ആവേശത്തോടെ കയ്യടിച്ചിട്ടുമുണ്ട്....
പക്ഷെ.... ജീവിതത്തിൽ ആദ്യമായിട്ടാണ്....

അവനൊരു അത്ഭുതത്തോടെ അലക്സിയെ തന്നെ നോക്കിയിരുന്നു പോയി.....
മൊത്തത്തിൽ കൂട്ട നിലവിളി മാത്രം.... അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങി നിലത്തു വീഴുന്നവർ....

ഉള്ളിൽ മ്യൂസിക് ഇത്രയും ഉച്ചത്തിൽ വെച്ചതെന്തിനെന്ന് അവന് ആ സമയം ആണ് മനസിലായതും....

ഉള്ളിൽ നടക്കുന്നതൊരു കാരണവശാലും പുറത്തു അറിയരുത്... കൂടുതൽ ആളുകൾ കൂടുകയും ചെയ്യരുത്....
ലോക്ക് ചെയ്തിരിക്കുന്നതിനാൽ ആരും പുറത്തു പോവുകയുമില്ല.....

" കാഞ്ഞ ബുദ്ധി തന്നെ..... "

കസേരയിൽ കാലുകൾ കയറ്റി ചമ്രം പടിഞ്ഞിരുന്നവൻ അത്ഭുതത്തോടെ അലക്സിയെ നോക്കി....
പറന്നു നടന്നു അടി കൂടുന്നു.... അതിനിടയിൽ നോഹയെ ലക്ഷ്യമാക്കി വരുന്നവരെയും പുറത്തു കടക്കാൻ നോക്കുന്നവരെയും സമർത്ഥമായി തടയുന്നുമുണ്ട്.....

ഒടുവിൽ അവസാനത്തെ ആളും വീണുവെന്ന് ഉറപ്പായതും ഹാളിൽ മുഴങ്ങിയ മ്യൂസിക് ഓഫ്‌ ആയി....
അലക്സി ഡേവിഡ്നു നേരെ തിരിഞ്ഞു.....

നോഹയെ പോലെ തന്നെ ഈ നേരം വരെ എല്ലാത്തിനും സാക്ഷി മാത്രം ആയിരുന്നു അയാൾ.....
അലക്സി അയാളെ തൊട്ടിരുന്നില്ല.....

തന്റെ കൂട്ടാളികളെയെല്ലാം തോൽപ്പിച്ചവൻ തനിക്ക് നേരെ തിരിയുന്നത് കണ്ടതും അയാൾ ഭയത്തോടെ മുകളിലെ നിലയിലേക്ക് ഓടി കയറി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും....

അതിന് മുന്നേ അയാളുടെ കാലിൽ അലക്സിയുടെ പിടി വീണിരുന്നു....
സ്റ്റെപ്പുകൾ ഓടി കയറിയവന്റെ കാലുകളിൽ പിടിച്ചു കൊണ്ടവൻ അയാളെ ശക്തിയിൽ പിന്നിലേക്ക് വലിച്ചു....

ബാലൻസ് കിട്ടാതെ പടിയിൽ മുഖം ഇടിച്ചു വീണ് പോയി.... വേദനയിൽ പ്രാണൻ പിടഞ്ഞു പോയി.....

എങ്കിലും രക്ഷപെട്ടു പോകാനുള്ള തന്ത്രപ്പാടിൽ അതൊന്നും വക വെയ്ക്കാതെ ചാടിയെഴുന്നേൽക്കാനായി നോക്കിയതും അതിന് മുന്നേ അയാൾക്ക് നെഞ്ചിന് മുകളിൽ അലക്സിയുടെ കാലുകൾ അമർന്നിരുന്നു......

ഡേവിഡ് ഭയത്തോടെ അവനെ നോക്കി.... മുഖത്ത് നേരത്തെ ഉണ്ടായിരുന്ന ചിരിയില്ല..... പകരം പൈശാചികത നിറഞ്ഞൊരു ഭാവം......

" ഞാൻ... ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം.... കൊല്ലരുത്..... "

ഭയത്തോടെ വിറച്ചു കൊണ്ടയാൾ അവന് നേരെ കൈകൾ കൂപ്പി.... താൻ ഇതുവരെ കണ്ടത് പോലെ നിസ്സാരക്കാരൻ ആയൊരുവനല്ല മുന്നിൽ നിൽക്കുന്നത്.....

അവനെ എളുപ്പത്തിൽ ഡീൽ ചെയ്യാമെന്ന് കരുതിയത് ആണ് തെറ്റ്....
ഡേവിഡ് ഭയത്തോടെ അവനെ നോക്കി.....
വെറുതെ വിടാൻ യാചിക്കുന്നത് പോലെ.....

അലക്സി ഒരു പുച്ഛത്തോടെ അവനെ നോക്കി.....

" എന്റെ മുന്നിൽ വന്നു പെട്ടവരൊന്നും ജീവനോടെ പോയിട്ടില്ല ഡേവിഡ്....
നിന്നെ ഞാൻ വെറുതെ വിടുകയാണ്... എന്റെ കൈ കൊണ്ട് മരിക്കാൻ പോലും ഇല്ല നീ....
ശത്രു ആയി പോലും നിന്നെ ഞാൻ പരിഗണിക്കുന്നില്ല.... പക്ഷെ.....

നിലത്തു വീണു കിടന്നവനെ അലക്സി തന്റെ കയ്യാൽ കോളറിൽ കുത്തി പിടിച്ചു കൊണ്ട് തനിക്ക് നേരെ ഉയർത്തി.....

" നാളെ രാവിലെ കൃത്യം പത്തു മണിക്ക് നീ കൈക്കൽ ആക്കി വെച്ചിരിക്കുന്ന പേപ്പേഴ്സ് മുഴുവൻ അവിടെ വീട്ടിൽ എത്തിയിരിക്കണം....
ഇനി നിന്റെ പീറ ഭീഷണിയുമായി അതിന്റെ പരിസരത്തു പോലും കണ്ട് പോയേക്കരുത്.... അങ്ങനെ കണ്ടാൽ.... ജീവനോടെ കീറി മുറിക്കും ഞാൻ...... "

ഭീഷണിയോടെ അവൻ ഡേവിഡ് നെ നോക്കി.... അവന്റെ നോട്ടത്തിലും ഭാവത്തിലും അയാളുടെ മുഖം വിളറി വെളുത്തു പോയിരുന്നു....

" ഞാൻ... ഞാൻ ഒരു പ്രശ്നത്തിനും ഇല്ല.... നാളെ... നാളെ തന്നെ കൊണ്ട് വരാം... ഇപ്പോൾ തന്നെ കൊണ്ട് പൊയ്ക്കോ... ഞാൻ എടുത്തു തരാം..... "

വെപ്രാളത്തോടെ അയാൾ പറഞ്ഞു പോയി.... അവനെ എത്രയും വേഗം ഒഴിവാക്കാൻ തോന്നിപോയി...
ഭയത്തോടെ തന്റെ കയ്യിൽ കിടന്നു കൂതറുന്നവനെ അലക്സ് ഒരു പുച്ഛത്തോടെ നോക്കി......

" എന്റെ കയ്യിൽ അല്ല... ആരുടെ കയ്യിൽ നിന്ന് വാങ്ങിയോ... അതെ ആളുടെ കയ്യിൽ തന്നെ കൊടുക്കണം... അതും നീ ഇറക്കി വിടുമെന്ന് പറഞ്ഞ അതെ സമയത്ത് തന്നെ..... "

" കൊടുക്കാം... ഞാൻ കൊടുക്കാം..... "

അലക്സി പറഞ്ഞു നിർത്തിയതും ഡേവിഡ് അവനെ നോക്കി കൈകൾ കൂപ്പി....
വല്ലാതെ കിതച്ചു പോയിരുന്നു അയാൾ.......

" കൊടുത്താൽ നിനക്ക് നല്ലത്.... "

അലക്സി അയാളെ തിരികെ പിന്നിലേക്ക് തന്നെ ശക്തമായി തള്ളി....
പടിയിൽ പുറം ഇടിച്ചു വീഴുമ്പോഴും പ്രാണൻ പോകുന്ന വേദന തോന്നിയപ്പോഴും....
കരയാൻ പോലും ഭയന്ന് അയാൾ തളർന്നു പോയിരുന്നു......

തന്നിൽ നിന്നും നടന്ന് നീങ്ങുന്നവനെ അയാൾ ഭയത്തോടെ നോക്കി നിന്നു... കുറച്ചു നേരം കൊണ്ട് തന്റെ കൂട്ടാളികളെയെല്ലാം ഒറ്റയ്ക്ക് നേരിട്ടിരിക്കുന്നു.....

പത്തിരുപതു ആളുകൾ ചുറ്റിനും വളഞ്ഞിട്ടും അവനിൽ ഒരു മുറിവോ ചതവോ ഒന്നുമില്ല....
അതിലുപരി അവൻ ആരാണെന്നോ എന്താണെന്നോ അറിയില്ല.....

വെറുമൊരു ഗസ്റ്റ്‌ എന്നല്ലേ കേട്ടറിഞ്ഞത്.... അങ്ങനെയുള്ളൊരാൾ യാസറിനു വേണ്ടി ഇത്രയും ചെയ്തു കൂട്ടിയത് എന്തിനാണ്....

നോഹയ്‌ക്കരികിലേക്ക് നടന്നടുക്കുന്നവനെ അയാളോരു സംശയത്തോടെ നോക്കി നിന്നു.....

" എന്നാലും അച്ചായാ... എന്ന fight ആയിരുന്നു....ദേ ഇത് നോക്കിയേ... എന്റർ രോമം വരെ എഴുന്നേറ്റു നിന്നു..... "

അലക്സിക്ക് നേരെ അവൻ ആവേശത്തോടെ കൈകൾ നീട്ടി....
ആദ്യത്തെ ഒരു ഞെട്ടലിന് ശേഷം അവനിൽ ആവേശം ആയിരുന്നു....

മൂവി കാണുന്നൊരു ലാഘവത്തോടെ ആണ് അവൻ നോക്കി കണ്ടതും.....

" ഇതുവരെ എന്റെ റോൾ മോഡൽ സേവിച്ചൻ ആയിരുന്നു....  ഇന്ന് മുതൽ ആ സ്ഥാനത് അലക്സിച്ചായൻ ആണ്.... നോക്കിക്കോ ഞാനും ഇച്ചായനെ പോലെ ഒരു ഫൈറ്റർ ആവും..... "

വാ തോരാതെ നിന്ന് പറയുന്നവൻ... എല്ലാം കേട്ട് നിന്നതും അലക്സിയിൽ ചിരി വിടർന്നു പോയി....
നോഹയെ കൂട്ടി ഇവിടേക്ക് വന്നത് സേവിയോ പപ്പയോ അറിഞ്ഞാൽ പ്രശ്നം ആകും.....

അതിന് മുന്നേ തിരിച്ചെത്തണം.....

" വാ പോകാം.... "

വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ട് നിന്നവനെ ചേർത്ത് പിടിച്ചു കൊണ്ട് വെളിയിലേക്ക് നീങ്ങിയതും.....

" നീ... നീ ശരിക്കും ആരാണ്.....? "

പിന്നിൽ നിന്നും ഉയർന്ന ഡേവിഡ് ന്റെ ശബ്ദം.....
അവനോടായി ചോദിക്കാൻ അയാൾക്ക് ഇപ്പോഴാണ് ധൈര്യം ഉണ്ടായത് പോലും.....
അലക്സി ചെറു ചിരിയോടെ അയാൾക്ക് നേരെ തിരിഞ്ഞു......

" നീ ശരിക്കുമുള്ള ചെകുത്താനെ കണ്ടിട്ടുണ്ടോ.....
the real evil king.....!!
ഞാൻ അവന്റെ സേവകൻ ആണ്..... അവനോട് മാത്രം വഴിപ്പെടുന്നവൻ...... "

അത്രയും മാത്രം പറഞ്ഞു കൊണ്ട് അലക്സി തിരിഞ്ഞു നടന്നു... ഒപ്പം നോഹയും.....
അവൻ പറഞ്ഞ വാക്കുകൾ.....!!

ചെകുത്താന്റെ സേവകൻ....!!

ഡേവിഡ്നു ഒന്നും തന്നെ മനസിലായില്ല......എങ്കിലും തനിക്ക് മുന്നിൽ നിന്നും ഇരുളിലേക്ക് മറയുന്നവനെ കാണെ അയാളിൽ വല്ലാതൊരു ഭയം നിറഞ്ഞു പോയിരുന്നു..........

.........................................................................

" ശിവാ... പ്ലീസ്... ഞാൻ പറയുന്നതൊന്നു കേൾക്ക്.... "

വെളിയിലേക്ക് നടക്കവേ തന്റെ പിന്നിൽ ഓടി വരുന്നവനെ കേൾക്കെ ശിവ ഒരു മുഷിച്ചിലോടെ അവന് നേരെ തിരിഞ്ഞു....

" എത്ര തവണ പറയണം അഭീ... എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല... leave me..... "

ദേഷ്യത്തോടെ പറഞ്ഞവൻ തന്റെ കൈകളിൽ മുറുകെ പിടിച്ചവന്റെ കൈകളെ എടുത്തു മാറ്റി മുന്നോട്ട് നടന്നു.....

അഭിയുടെ മുഖത്തും നിരാശ പടർന്നു.... എല്ലാവരുടെ മുന്നിലും സന്തോഷം പ്രകടിപ്പിച്ചുവെങ്കിലും ശിവ അവനോടായി ഒന്നും തന്നെ സംസാരിച്ചിരുന്നില്ല......

പലതവണ സംസാരിക്കാൻ ശ്രമിച്ചപ്പോഴും ഒഴിഞ്ഞു മാറി... തിരക്കൊഴിയാൻ കാത്തിരുന്നു അടുത്തു വന്നപ്പോഴാകട്ടെ...
പറയുന്നതൊന്നും കേൾക്കാൻ നിൽക്കാതെ ഒഴിഞ്ഞു മാറുന്നു......

ഒരു നിമിഷം വിഷമത്തോടെ നിന്ന് പോയതും അവൻ ശിവയുടെ പിന്നാലെ ഓടി.....
വേഗത്തിൽ നടന്നു പോകുന്നവന്റെ മുന്നിലായി കയറി നിന്നു.....

" ശിവാ പ്ലീസ്... എടാ.. ഞാൻ വെറുതെ ഒരു തമാശക്ക്.......

" please stop it abhi.... "

വിഷമത്തോടെ പറഞ്ഞു തുടങ്ങിയതും ശിവ അവനെ കയ്യുയർത്തി തടഞ്ഞിരുന്നു....
അഭി വല്ലയിമയോടെ അവനെ നോക്കി....

" തമാശ ആണെന്ന് നീ വീണ്ടും വീണ്ടും എന്റെ മുന്നിൽ പറയരുത്....
ഈയൊരു ദിവസം എനിക്ക് എങ്ങനെ ആയിരുന്നുവെന്ന് നിനക്കറിയോ...? നീയെന്നോട് പറഞ്ഞ ഓരോ വാക്കുകളും ഉള്ളിലിട്ട് നീറിയാണ് കഴിഞ്ഞു പോയത്... എന്റെ ഫീലിംഗ്സ് നിനക്ക് തമാശ ആയിരുന്നോ അഭീ....
എനിക്ക് വേണ്ടിയൊരു സർപ്രൈസ് പാർട്ടി ആയിരുന്നെങ്കിൽ നിനക്ക് വേറെ എന്തെല്ലാം മാർഗങ്ങൾ ഉണ്ടായിരുന്നു... ഇത്... ഇത് ഒരുപാട് കൂടിപ്പോയി... നീ എന്തൊക്കെ പറഞ്ഞാലും എനിക്കിത് അക്‌സെപ്റ് ചെയ്യാൻ പറ്റില്ല...... "

ശിവ ദേഷ്യത്തോടെ നോക്കിയതും അഭിയുടെ കണ്ണുകൾ നിറഞ്ഞു പോയി.....
ചെറിയൊരു തമാശയുടെ ഒടുക്കം ഇങ്ങനെയാകുമെന്ന് അവൻ കരുതിയില്ല.....

ചെയ്തത് തെറ്റാണ്... ഒരിക്കലും വേദനിപ്പിക്കാൻ പാടില്ലായിരുന്നു... എങ്കിലും... ഞാൻ അറിയാതെയല്ലേ... അവന് വേണ്ടി തന്നെയല്ലേ.... അവനോടുള്ള സ്നേഹം കൊണ്ടല്ലേ....

കുറ്റബോധം തോന്നുമ്പോഴും ഉള്ളിൽ അവൻ അവന്റെതായ ന്യായങ്ങളെ കൂട്ട് പിടിച്ചു.....

" ശിവാ.. ഞാൻ.....

" നീ ഒന്നും പറയേണ്ട... ഇത്രയും വലിയൊരു പാർട്ടി കുളമാക്കേണ്ടെന്ന് കരുതി... എനിക്ക് വേണ്ടി സമയം മാറ്റി വെച്ചവരെ വിഷമിപ്പിക്കേണ്ടെന്ന് കരുതി... അത്കൊണ്ട് മാത്രം ആണ് ഞാൻ എല്ലാത്തിനും കൂട്ട് നിന്നത്.... അത് കഴിഞ്ഞു....

ഇനിയെനിക്ക് ഇപ്പോൾ നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല... അതിന് പറ്റിയൊരു അവസ്ഥയിലും അല്ല... അത്കൊണ്ട് നീ പോ....
എന്തുണ്ടെങ്കിലും നമുക്ക് പിന്നീട് സംസാരിക്കാം... എനിക്ക് കുറച്ചു സമയം വേണം... വെറുതെ എന്നെ ശല്യം ചെയ്യരുത് അഭീ.... ഇനി പിന്നാലെ വന്നാൽ നേരത്തെ തന്നത് ഓർമയുണ്ടല്ലോ....
അത്പോലെ ഒന്ന് കൈ വീശി തന്ന് കളയും ഞാൻ... എനിക്ക് അത്രയും ദേഷ്യം തോന്നുന്നുണ്ട് നിന്നോട്....
so please stay away from me..... "

തനിക്ക് മുന്നിൽ വിഷമം നിറഞ്ഞ ഭാവത്തോടെ നിൽക്കുന്നവനോടായി പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നടന്നു....

അഭി കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ അവൻ വെളിയിലായി മാറി നിന്നിരുന്ന ആദിക്കും റൂണിക്കും അരികിൽ എത്തിയിരുന്നു.....

കൂട്ടുകാർക്കരികിൽ സന്തോഷത്തോടെ ചെന്ന് നിൽക്കുന്നവനെ അവനൊരു വല്ലയിമയോടെ നോക്കി നിന്നു.....

" ഒന്നും വേണ്ടായിരുന്നു.... "

ശിവയുടെ അവഗണനയും ദേഷ്യവും... തനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആണ്....
ഇങ്ങനൊരു ബുദ്ധി തോന്നിയ നേരത്തെ സ്വയം പഴിച്ചു കൊണ്ടവൻ അവിടെ നിന്ന് പോയി.....

" ഇത്രയും വേണ്ടായിരുന്നു ശിവാ... അവൻ തമാശക്ക് ചെയ്തതല്ലേ... അതിന് വെറുതെ അടിക്കുകയും ചെയ്തു.. ഇപ്പോൾ അവോയ്ഡും ചെയ്യുന്നു.... പാവം അവന് നല്ല വിഷമം ആയിട്ടുണ്ട്...... "

തങ്ങൾക്ക് അരികിൽ വന്നു നിൽക്കുന്നവനെ അറിഞ്ഞതും റൂണി മെല്ലെ പിന്നിലേക്ക് തിരിഞ്ഞു... ഒപ്പം ആദിയും.....

വിഷമത്തോടെ നിൽക്കുന്ന അഭിയേയും അവനെ സമാധാനിപ്പിച്ചു വിളിച്ചു കൊണ്ട് പോകുന്ന ലൂക്കിനെയും അവൻ കണ്ടിരുന്നു......

അവനൊരു സഹതാപം നിറഞ്ഞ ഭാവത്തോടെ ശിവയെ നോക്കി.....

" ഒരു നഷ്ടവും ഇല്ല... അവനും കുറച്ചു അറിയട്ടെ...... ആ നാറി ഒറ്റയൊരുത്തൻ കാരണം ഞാൻ ഇന്ന് സമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ല... ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല... ജോലിയിൽ considerate ചെയ്യാൻ പറ്റിയില്ല... ഇതൊന്നും പോരാതെ ആ കുട്ടി പിശാശ്ശിനെ ഇവിടെ എത്തുന്നത് വരെ ഞാൻ സഹിച്ചു.... ചെറിയ കാര്യം ആണോ ഇതൊക്കെ... അവന്റെ അമ്മൂമ്മേടെ പ്രാങ്ക്..... "

അവനൊരു ഇഷ്ടക്കേടോടെ പല്ലിറുമ്മി.... ശിവയുടെ ഒരു ദിവസത്തെ ബുദ്ധിമുട്ടുകൾ....
എണ്ണിയേണ്ണി പറയുന്ന കണക്കുകൾ കേൾക്കെ റൂണിയിൽ ചിരി വന്നു പോയിരുന്നു.....

ആദിയിൽ ഒരു തരം നിർവികരതയും.....

" കഴിഞ്ഞത് കഴിഞ്ഞു... അതിലിനി മുഖവും വീർപ്പിച്ചു പിണങ്ങി നിന്നിട്ട് എന്ത് കാര്യം... എന്ത് പ്രശ്നം ഉണ്ടെങ്കിലും തമ്മിൽ സംസാരിച്ചു ക്ലിയർ ചെയ്..... "

ശിവയെ നോക്കി പറഞ്ഞു കൊണ്ടവൻ തന്റെ കാറിനു അരികിലേക്ക് നടന്നു...
ലോക്ക് ഓപ്പൺ ചെയ്തു ഡ്രൈവിങ് സീറ്റിലായി അവൻ ഇരുന്നതും ശിവയും റൂണിയും അവനൊപ്പം കാറിൽ കയറിയിരുന്നു.....

" കുറച്ചു വിഷമം അവനും അറിയട്ടെ... എന്തായാലും നാളെ സംസാരിക്കാം.... "

തനിക്ക് നേരെ എതിർ വശത്തുള്ള സീറ്റിൽ കയറി ഇരുന്നു ബെൽറ്റ്‌ ധരിച്ചു കൊണ്ട് ശിവ പറഞ്ഞതും ആദിയുടെ ചുണ്ടുകൾ ചെറുതായി ഒന്ന് വിടർന്നു....

" അത് മതി.... "

ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞു കൊണ്ടവൻ നേരെയിരുന്നു....
മൂവരും ഒന്നും തന്നെ സംസാരിച്ചതേയില്ല.... ആരെയോ കാത്തിരിക്കുന്നത് പോൽ ആ കാറിനുള്ളിൽ മുന്നിലേക്കുള്ള വഴിയിൽ തന്നെ നോട്ടമെയ്തു കൊണ്ടവർ ഇരുന്നു..

.
കാർ പാർക്കിങ്ങിൽ തന്നെ വെളിച്ചം ഏറ്റവും കുറവുള്ള സ്ഥലത്താണ് ആദിയുടെ കാർ പാർക്ക്‌ ചെയ്തിരുന്നത്....
അത്കൊണ്ട് തന്നെ അവിടേക്ക് വരുന്നവർക്ക് കാറിനുള്ളിൽ ഉള്ളവരെ കാണാൻ കഴിഞ്ഞിരുന്നില്ല....

അതിനുള്ളിൽ ഇരുന്നു കൊണ്ട് പാർട്ടി കഴിഞ്ഞു ഇറങ്ങി വരുന്ന ഓരോരുത്തരെയും അവർ വീക്ഷിച്ചു...

ഒടുവിൽ ഏതാനും നിമിഷങ്ങൾ കടന്നു പോയതും... തങ്ങളുടെ കാറിനു മുന്നിലൂടെ പാസ്സ് ചെയ്തു കടന്നു പോയവർ...

പരസ്പരം സംസാരിച്ചു പോകുന്നവരെ കാണെ മൂവരുടെയും കണ്ണുകൾ ഒന്ന് തിളങ്ങി....
പാർക്കിംഗ് ഏരിയയയുടെ വലതു ഭാഗത്തായി നിർത്തിയിട്ടിരുന്ന കാറിനു അടുത്തേക്കാണ് ഇരുവരും പോയത്....

അതിനുള്ളിൽ കയറിയതും തങ്ങൾക്ക് മുന്നിലൂടെ തന്നെ നീങ്ങി തുടങ്ങിയ കാർ കാണെ ആദിയുടെ കൈകൾ സ്റ്റിയറിങ്ങിൽ മുറുകി.....

" ആദ്രി Wyt..... "

വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ ഒരുങ്ങിയതും ശിവ അവനെ തടഞ്ഞിരുന്നു... ആദി ഒരു സംശയത്തോടെ അവനെ നോക്കി....

" ഒരു ഡിസ്റ്റൻസ് കീപ് ചെയ്തു ഫോള്ളോ ചെയ്താൽ മതി.... "

ശിവയുടെ നിർദേശം....
അതിലും ചെറുതല്ലാത്തൊരു കാര്യം ഉണ്ടെന്ന് അവന് തോന്നി..... കാർ പൂർണമായും ഹോട്ടലിനു വെളിയിലേക്ക് കടക്കുന്നൊരു സമയം വരെയും അവൻ കാത്തിരുന്നു......

" ഇതുവരെയും നമ്മുടെ പ്ലാൻ അനുസരിച്ചു തന്നെയാണ് എല്ലാം നടക്കുന്നതെന്ന് ഉറപ്പാണോ ആദി..... "

മുന്നിലേക്കുള്ള വഴിയേ നോക്കി സംശയത്തോടെ റൂണി ചോദിച്ചതും ആദിയുടെ ചുണ്ടുകൾ വിടർന്നു......

" 100% sure.... "

അമിതമായൊരു ആത്മ വിശ്വാസം നിറഞ്ഞൊരു മറുപടി....
റിയൽ വ്യൂ മിററിലൂടെ റൂണിയെ നോക്കിയവൻ തന്റെ കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു......

കുറച്ചു മുൻപ് തങ്ങളുടെ കണ്ണിൽ നിന്നും മറഞ്ഞതിനെ പിന്തുടർന്ന് കൊണ്ട്.......

( തുടരും...)

..........................................................................

വായിച്ചു അഭിപ്രായം പറയുക....

എന്റെ പൊന്ന് പിള്ളേരെ part വൈകുന്നത് എനിക്ക് ക്ലാസ് ഉള്ളത് കൊണ്ടാണ്... അതും ഓൺലൈൻ ക്ലാസ്സ്‌....

നേരോം കാലോം നോക്കാതെ ഫുൾ time ഇണ്ട്... കൂടിപ്പോയില്ലേ... പഠിച്ചല്ലേ പറ്റൂ....

എക്സാം കഴിഞ്ഞാൽകടമ്പ തീരും....

പിന്നെ നിങ്ങൾക്ക് സ്ഥിരം ആയി part കിട്ടില്ലേ... അതുവരെ കൊസറകൊള്ളി പറയാതെ ഒന്ന് ക്ഷമിക്ക്....

ഞാൻ അടുത്ത പാർട്ടിന്റെ കുറച്ചു എഴുതി വെച്ചിട്ടുണ്ട്....
ചെറിയ part ഉടനെ തരാൻ നോക്കാം...

🖤WITH 🖤LOVE 🖤AMMU🖤....
...

Continue Reading

You'll Also Like

42K 4.4K 39
🐰🐯 " എന്നിലെ പ്രണയം അഴക്കടലിനെക്കാൾ മനോഹരമാണ് "🫧
8.4K 1.3K 25
Ith avarude kadhayaan... Gouriyudeyum Manuvinteyum kadha.. Avarde aathmartham aaya pranayathinu thadassam nikkunna enthineyum tharanam cheyyan avar t...
6.5K 617 16
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...
17.3K 913 20
ഒരു ഐ പി എസ് ഉദ്യോഗസ്ഥന് അഭിമുഖീകരിക്കേണ്ടി വന്ന വിചിത്രമായ ഒരു കേസും അതിലും അതി വിചിത്രമായ കുറെ അനുഭവങ്ങളും... കാറ്റ് ശക്തമായി വീശി കൊണ്ടിരിക്കുന്...