Memories Of Love 💕 🖇️

By ALEENARAVICHANDRAN

7.1K 908 192

പ്രണയം........... More

memories of love💕 🖇️part 1
MEMORIES OF LOVE 💕🖇️ 2
MEMORIES OF LOVE 💕🖇️ PART 4
MEMORIES OF LOVE 💕🖇️ PART5
MEMORIES OF LOVE 💕🖇️ PART6
MEMORIES OF LOVE 💕🖇️ PART7
MEMORIES OF LOVE 💞🖇️
MEMORIES OF LOVE 💞🖇️ PART9
MEMORIES OF LOVE 💕🖇️ PART10
MEMORIES Of LOVE 💕🖇️ Part11
MEMORIES OF LOVE 💕🖇️ PART12
MEMORIES OF LOVE 💕🖇️ PART13
MEMORIES OF LOVE 💕🖇️
MEMORIES OF LOVE 💕🖇️ Part15
MEMORIES OF LOVE 💕🖇️ PART16
MEMORIES Of LOVE 💕🖇️ PART17
MEMORIES OF LOVE 💕🖇️ PART18
MEMORIES OF LOVE 💕🖇️ PART19
MEMORIES OF LOVE 💕🖇️ PART20
MEMORIES OF LOVE 💞🖇️ PART21
MEMORIES OF LOVE 💕🖇️ PART22
MEMORIES OF LOVE 💞🖇️ PART23

MEMORIES OF LOVE 💕🖇️ 3

314 40 9
By ALEENARAVICHANDRAN

"Thank you ❤️"

"എന്തിനാ".

അവൾ സൗമ്യമായി അവനോട് ചോദിച്ചു.😊

"ബാഗ് പിടിക്കാൻ ഹെൽപ്പ് ചെയ്തില്ലേ അതിന്😁".

അവൾ അവനെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു☺️.

"നാളെ മുതൽ ഞാൻ തന്റെ സാറാണ് ,അപ്പോ താങ്ക്യൂ പറയാൻ എന്റെ ego സമ്മതിച്ചില്ലെങ്കിലോ അതാ പറഞ്ഞെ" 😉

ഒരു കള്ളച്ചിരിയോടെ കാശി പറഞ്ഞു എന്നാൽ വാസുവിന്റെ കാലുകൾക്ക് ചലനശേഷി ഇല്ലാതാകുന്നതുപോലെ അവൾക്ക് തോന്നി😳.പാടത്തുടെ വീശുന്ന തണുത്ത കാറ്റ് പോലും അവളെ ചുട്ട് പൊള്ളിക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു.മുറിയിലെ വസ്തുക്കളെല്ലാം ഒരു ഭ്രാന്തിയെ പോലെ എറിഞ്ഞു പൊട്ടിക്കുന്ന ഒരു പെൺകുട്ടിയുടെ മുഖം വസുവിന്റെ  മുന്നിലൂടെ മിഞ്ഞി മാഞ്ഞു.കാശിയുടെ ശബ്ദമാണ് അവളെ വീണ്ടും ബോധത്തിലേക്ക് കൊണ്ടുവന്നത്.

"താൻ എന്ത് ആലോചിച്ചു നിൽക്കുക നടക്കടോ"

അവനെ ഒന്ന് നോക്കി അവൾ വീണ്ടും നടത്തം തുടർന്നു.പോകുന്ന വഴിയിൽ ഒക്കെയും രണ്ടുപേരും മൗനം പാലിച്ചു പക്ഷേ വസുവിന്റെ മനസ്സ് ആർത്ത് കരയുകയായിരുന്നു😭.വൈകുഠത്തിന്റെ പടി കടന്നതും ഉമ്മറത്ത് കാശിയുടെ ബാഗ് വച്ച് ആരെയും നോക്കാതെ വസു മുകളിലേക്കുള്ള പടികൾ ഓടിക്കയറി.ഉമ്മറത്ത് ഇരിക്കുന്ന മാധവും വിലാസിനിയും ഒരു പകപോടെ കാശിയെ നോക്കി.

"എന്തേലും വിഷമം തട്ടിയിട്ടുണ്ടാവും അതാ..... അവളുടെ മുറിയിലേക്ക് പോയെ , ഇനി കുറച്ചു കഴിഞ്ഞു നോക്കിയാൽ മതി . മോൻ വാ മുകളിലെ ഇടതുവശത്തെ ആദ്യത്തെ മുറിയാട്ടോ, ഞാൻ അടുക്കളയിലോട്ട് പോവാ..."

വിലാസിനി അമ്മ എല്ലാം ഒറ്റ ശ്വാസത്തിൽ  പറഞ്ഞ അവസാനിപ്പിച്ച് അടുക്കളയിലേക്ക് പോയി.മാധവ് കാശിക്ക് ഒരു ചിരി സമ്മാനിച്ച മുറിയിലേക്ക് പോകാൻ പറഞ്ഞു അദ്ദേഹവും ഉള്ളിലേക്ക് വലിഞ്ഞു.ഒരു ദീർഘശ്വാസം എടുത്ത് കാശിയും മുറിയിലേക്ക് പോയി.മുറിയിൽ എത്തിയ വസു ഒരു പൊട്ടി കരച്ചിലോടെ അവളുടെ ബെഡിലേക്ക് വീണു.അവളുടെ ശബ്ദം ആ മുറിയിൽ എങ്ങും പ്രതിധ്വാനിച്ചു. മനസ്സിലുള്ള സങ്കടങ്ങളെല്ലാം ഒരു പെമാരിയായി അവൾ ഒഴുക്കിവിട്ടു .

അല്പസമയം കഴിഞ്ഞപ്പോൾ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ജനൽ അരികിലേക്ക് അവൾ നടന്നു പുറത്തേക്ക് നോക്കി നിൽക്കുമ്പോഴും അവളുടെ ചെവിയിൽ പാറു എന്ന വിളി  മുഴങ്ങിക്കേട്ടു.

"പാറു വയ്യടി നീ ഇല്ലാത്ത ഒരു നിമിഷം പോലും എനിക്കൊരുയുഗമായാണ് തോന്നുന്നത് നീയില്ലെങ്കിൽ ഞാൻ ഉണ്ടാവില്ല പെണ്ണേ പ്രാണനില്ലാതെ ഒരു ശരീരത്തിനും ജീവിക്കാൻ കഴിയില്ല അത്രമേൽ ആഴത്തിൽ നിന്നോട് അലിഞ്ഞു ചേർന്നു ഞാൻ........." അത്രയും പറഞ്ഞു അവൻ അവളുടെ അധരങ്ങളിലേക്ക്💋 അവൻറെ പ്രണയം ഒഴുക്കുമ്പോൾ 🙈നാണത്താൽ മിഴി കൂമ്പിയടയുന്ന ഒരു പെൺകുട്ടിയുടെ മുഖം അവളുടെ മനസ്സിൽ മിന്നി മറഞ്ഞു.

"എന്തിനാണ് നീ എന്നെ തനിച്ചാക്കി പോയത്, അല്ല നീ അല്ല ഞാൻ ആണ് തെറ്റുകാരി എന്റെ ജീവനേക്കാളും പ്രാധാന്യം നൽകിയ എൻറെ പ്രണയത്തെ നഷ്ടപ്പെടുത്തിയ വിഡ്ഢി.😶😫പക്ഷേ ഇപ്പോ ഞാൻ ഉരുകയാണ്  കിചു ഏട്ടാ .എനിക്ക് പറ്റണില്ല 😩.

അതും പറഞ്ഞു കിച്ചുവിൻറെ ചുമരിൽ തൂക്കിയിട്ട ഫോട്ടോയുടെ അരികിലേക്ക്  അവൾ ചെന്നു.

അവൻറെ ഫോട്ടോ മാറിലേക്കണച്ചുകൊണ്ട്  ഒരു പൊട്ടിക്കരച്ചിലൂടെ വീണ്ടും ബെഡിലേക്ക് അവൾ വീണു.
        ഇതേസമയം കാശി തൻറെ റൂം ആകെ  നോക്കി കാണുവാണ്.അത്യാവശ്യം വലിപ്പമുള്ള ഒരു മുറി മുറിയുടെ  നടുക്ക് ഒരു മരത്തിൻറെ പഴയ രീതിയിൽ നിർമ്മിച്ച ഒരു വലിയ കട്ടിൽ , അതിൻറെ അടുത്തായി ഒരു മേശയും, അതിനരികിലായി ഒരു കസേരയും ,ചുമരിനോട് ചേർന്ന് ഒരു അലമാരയും, അതിനടുത്തായി ഒരു കുഞ്ഞ് ജനലും, അറ്റാച്ഡ് ബാത്റൂമും.

ആദ്യ കാഴ്ചയിൽ തന്നെ കാശിക്ക് മുറി ഒരുപാട് ഇഷ്ടപ്പെട്ടു .ബാഗ് വെച്ച് അവൻ ജനൽ അരികിലേക്ക് നീങ്ങി.


" കിച്ചു ഏട്ടാ ........"

"എന്തിനാണ് വസു കിച്ചു ഏട്ടാ എന്ന്  എന്നെ വിളിച്ചത് .ആരാണ് കിച്ചു എൻറെ ഓർമ്മയിൽ എവിടോ  ആ പേര്........എവിടെയോ കേട്ട് മറന്നത് പോലെ."

"മോനേ കാശി കുളിച്ചു കഴിഞ്ഞ് വാ.... ചായ എടുത്തു വെക്കാം"

വിലാസിനിയുടെ ശബ്ദമാണ്  കാശിയെ ചിന്തകളിൽ നിന്ന് ഉണർത്തിയത് അവൻ പെട്ടെന്ന് തന്നെ ബാഗിൽ നിന്ന്  ടവൽ എടുത്ത് ബാത്‌റൂമിലെക്ക് കയറി.കുളിച്ചു കഴിഞ്ഞു താഴെ എത്തുമ്പോൾ ചായയും പലഹാരവും എടുത്തുവയ്ക്കുന്ന വസുവിനെയാണ് കണ്ടത് അവളെ നോക്കി മൃദുലമായി പുഞ്ചിരിച്ചുകൊണ്ട് അവളുടെ അരികിലേക്ക് വന്നു  ☺️.

"താൻ കരഞ്ഞോ"
പെട്ടെന്ന് കാശി പോലും അറിയാതെ അവൻറെ  വായിൽ നിന്ന് ആ ചോദ്യം മുതിർന്നു.

"എന്താ  കി ,അല്ല സാർ എന്താ അങ്ങനെ ചോദിച്ചേ..."

"ഒന്നുമില്ല തന്റെ മുഖം കണ്ടപ്പോൾ ചോദിച്ചതാണ് പിന്നെ സാർ എന്നൊന്നും എന്നെ വിളിക്കണ്ട അത് കോളേജിൽ മതി ഇവിടെ മറ്റെന്തെങ്കിലും വിളിച്ചാ  മതി."
"മ്മ് ....കാശിയേട്ടാ എന്ന് വിളിക്കാ. "

അവളുടെ മറുപടി കേട്ടതും അവന്റെ മനസ്സിൽ എന്തോ ഒരു സങ്കടം നിഴലിച്ചു.ചിലപ്പോൾ അവൻ ആഗ്രഹിച്ചു കാണും അവളുടെ കിച്ചുയേട്ട എന്ന വിളി കേൾക്കാൻ .അത് അറിഞ്ഞപോലെ അവൾ പറഞ്ഞു.

"ഞാൻ പിന്നെ കിച്ചു ഏട്ടാ എന്ന് വിളിചോട്ടെ...."

വിടർന്ന കണ്ണുകളോടെ അവളവനോടയി ചോദിച്ചു .

(How cute she is....)
അത് കേട്ട് അവൻ പറഞ്ഞു
"തനിക്കിഷ്ടമുള്ളത് വിളിച്ചോ☺️".

"ഇന്നാ കോഫി ."
നിറഞ്ഞ പുഞ്ചിരിയോടെ അവൾ അവനു കൊടുത്തു.
"എനിക്ക് കോഫിയാണ് ഇഷ്ടം എന്ന് ഇയാൾക്ക് എങ്ങനെ അറിയാ....."
"ചുമ്മാ ഒന്ന് ഗസ്സ് അടിച്ച് നോക്കിയതാ....😜."

മനസ്സുനിറഞ്ഞ ചിരിയോടെ അവൾ അടുക്കളയിലേക്കും അവൻ വരാന്തയിലേക്കും പോയി☺️.
         രാത്രി വസു അവളുടേത് മാത്രമായ അവളുടെ മുറിയിൽ ഒതുങ്ങി കൂടി.തന്റേതുമാത്രമായ അവളുടെ dairy കൈയിൽ എടുത്തു.

" എന്തിനാണ് പ്രാണനെ നീ വീണ്ടും എന്റെ അരികിലേക്ക് എത്തിയത്, എന്നിക്കൊരിക്കലും സ്വന്തമാക്കാൻ കഴിയാത്ത നിധി ആണ് എന്റെ കിച്ചു ഏട്ടൻ എന്ന ബോധ്യം ഇന്ന് എനിക്കുണ്ട്. പക്ഷെ പേടിയാണ് പ്രിയനെ നിന്നെ മാത്രം ആഗ്രഹിക്കുന്ന എന്റെ മനസ്സ് നിന്നിലേക്കലിയുമൊ എന്ന ഭയം.ഇനിയും നിന്നിലേക്ക് അടുത്താൽ ഞാൻ  സ്വാർത്ഥയായി പോകും പ്രിയനെ.പിന്നെ ഒന്നിന്റെ പേരിലും എന്നെ നിന്നിൽ നിന്ന് അടർത്തി മാറ്റാൻ ആർക്കും കഴിഞ്ഞെന്ന് വരില്ല പക്ഷേ നീയല്ലാതെ മറ്റൊരു പ്രണയം എനിക്ക് ഉണ്ടാവില്ല. എൻറെ ശരീരവും മനസ്സും എന്നും നിനക്ക് മാത്രമുള്ളതാണ്"

_________________
തുടരും🥀

Continue Reading

You'll Also Like

432 28 5
A simple and an everlasting love story about them Rom -com Story taekook aaneelum ith oru Bl alla ttooo. Straight aan , ML is tae and FL is kookie O...
19.1K 1.9K 30
ഇത് ഒരു taekook arranged marriage love story aanu. ഞാൻ ആദ്യമായിട്ട് ആണ് ഒരു manglish story എഴുതുന്നത് . മലയാളി ആയിട്ട് ഒരു മംഗ്ലീഷ് story എഴുതിലെങ്കി...
1.1K 137 8
It's an fictional story... This is all purely imaginary nothing more.... And of course an mallu ff #Taekook #Yoonmin
21.2K 2.3K 41
Evin" അപ്പൊ കൊച്ചിനേം തള്ളയേം ആര് നോക്കും... " Jeena"എന്റെ ഏട്ടന്മാരും നാത്തൂന്മാരും നോക്കും!!!" Evin"ഓഹോ... ഇവിടെ മലപോലെ, സുന്ദരനും സുമുഖനും സുശീലനു...