ARRANGE MARRIAGE

By CamilleDz07

47.8K 4.2K 989

oru Pakka Arrange marriage story with lot of drama.. #btsfanfiction #malyalamff #bts #btsmalayalamff # taekoo... More

INTRODUCTION
part 1
part 2
part 3
part 4
part 5
part 6
part 7
part 8
part 9
part 10
part 11
part 12
New story alert
Part 13
Part 14
part 15
part 16
part 17
part 18
part 19
part 20
part 21
part 22
part 23
part 24
part 25
part 26
part 27
part 28
part 29
part 30
part 31
part 32
part 33
CHARACTER SKETCH
part 34
part 35
Part 36
part 37
part 38
part 39
part 40
part 42
part 43
part 44
part 45
part 46
part 47
part 48
part 49
part 50
part 51
part 52
part 53
54
part 55
part 56 ( M)
part 57
part 58 (M)
part 59
Part 60

part 41

526 55 34
By CamilleDz07















ടെസ്സ റൂമിൽ നിന്നു  ഓഫീസിനു അകത്തേക്കു കിടന്നു.. ക്യാബിന്റെ door ഇനു അരികിലയാണു അവർ നിൽക്കുന്നതു അതുകൊണ്ടു ടെസ്സയെ അവർ കണ്ടില്ല.. കാതറിൻ ഇസാക്കിന്റെ കൈയിൽ പിടിച്ചു വെച്ചിട്ടുണ്ടു.. ഇസാക്കിന്റെ മുഖം ദേഷ്യത്തിൽ ചുവന്നിരിക്കുന്നു രണ്ടു പേരും എന്തോ arguments ഇനിടെയിൽ ആണെന്നു ഉറപ്പ്...

" ഇച്ചായാ..." ടെസ്സയുടെ ശബ്ദം ഉയർന്നതും ഇസാക്കിന്റെയും കാതറിന്റെയും ശ്രെദ്ധ അവളിലേക്കു തിരിഞ്ഞു...

" ബെല്ലാ..." തന്റെ മേൽ ഇരിക്കുന്ന കാതറിന്റെ കൈ എടുത്തു മാറ്റിക്കൊണ്ടു അവൻ ടെസ്സക്കു അരികിലേക്കു ചെല്ലാൻ ഒരുങ്ങിയതും..

" ഇച്ചായാ എനിക്കു ഒരു കോഫി എടുത്തിട്ടു വരുവോ.." പ്രിതേകിച്ചു ഒരു ഭവ വിത്യാസം ഇല്ലാതെ ടെസ്സ ഇസാക്കിന്റെ chair ഇനു അടുത്തായി ഒള്ള ചെയറിൽ  വന്നിരുന്നു കൊണ്ടു പറഞ്ഞു... കാതാറിനു ഒപ്പം  ഇസയുടെയും കണ്ണ് ഒന്നു മിഴിഞ്ഞു...

" Tessa can't you see we are having a conversation.. നിനക്കു എന്തെങ്കിലും വേണമെങ്കിൽ സ്റ്റാഫിനൊടു പറയണം അല്ലെങ്കിൽ നിനക്കു തനിയെ പോയി എടുത്താൽ എന്നാ.." കാതറിൻ ദേഷ്യവും പരിഹാസവും നിറഞ്ഞ ഭാവത്തിൽ പറഞ്ഞു... ടെസ്സ അതു കേട്ട ഭാവം കൊടുത്തില്ലെങ്കിലും ഇസാക്കിനു നല്ല ദേഷ്യം വന്നിരുന്നു അവൾക്കുള്ള മറുപടി പറയാൻ ഒരുങ്ങിയതും ടെസ്സ ഇടക്കു കയറി..

"  sugar കുറച്ചു മതി കേട്ടോ..പെട്ടന്നു കൊണ്ടുവരണേ.. " അതും പറഞ്ഞു ടെസ്സ ഫോണിൽ നോക്കി ഇരിന്നു.. ഇസാക്കിനു ചിരി വന്നുപോയിരുന്നു.. തന്നെ ഇവിടുന്നു മറ്റാനുള്ള അടവാണെന്നു അവനു മനസ്സിലായിരുന്നു.. ചെറു ചിരിയോടെ അവൻ പുറത്തേക്കു പോയി...
കാതറിൻ ടെസ്സയെ നോക്കി ദേഹിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു...
ഇസാക്ക് പോയതും അവൾ കലി തുള്ളി ടെസ്സയുടെ അടുത്തേക്കു ചെന്നു...

" How dare you..? നീ ആരാന്നാ നിന്റെ വിചാരം എന്റെ ഇസ നിന്റെ ജോലിക്കാരൻ ആണെന്നാണോ..." കാതറിന്റെ അലർച്ച കേട്ടതും തല ഒന്നു കുടഞ്ഞു കൊണ്ടു ടെസ്സ ചെയറിൽ നിന്നു എഴുന്നേറ്റു...

" എന്റെ കെട്ടിയോനെ കൊണ്ടു ഞാൻ കോഫി ഉണ്ടാക്കിക്കും വേണമെങ്കിൽ ഇവിടെ ഇട്ടു തുണിയലക്കിക്കും അതു ചോദിക്കാൻ നീ ആരാടി..." ടെസ്സ അവൾക്കു മുന്നിൽ വന്നു നിന്നുകൊണ്ടു പറഞ്ഞു.. ടെസ്സയുടെ ഇങ്ങനെ ഒരു പ്രതികാരണം അവൾ പ്രതിക്ഷിച്ചിരുന്നതല്ല... വാക്കുകൾ കൊണ്ടു എളുപ്പത്തിൽ അവളെ തളർത്താം എന്നാണു Catharine കരുതിയിരുന്നതു..
അവൾക്കുള്ള മറുപടിയുമായി തിരിഞ്ഞതും വലതു കവിളിൽ പൊട്ടിയ അടിയുടെ ശക്തിയിൽ  തല ഒന്നു ചെരിഞ്ഞു പോയി കിട്ടിയ അടിയുടെ തരിപ്പ് തീരും മുന്നേ ഇടതു കവിളിലും പൊട്ടി അതുപോലെ ഒരണ്ണം... കാതറിൻ അമ്പരപ്പൊടെ ടെസ്സയെ നോക്കി.. പ്രതിക്ഷിക്കാതെ കിട്ടിയ തിരിച്ചടി ആയി പോയി അതും ടെസ്സയുടെ കൈയിൽ നിന്നു.. ഇത്രയും ആരോഗം ഉണ്ടായിരുന്നോ ഇവൾക്കു,   ഒരു നിമിഷം പല്ലു ഇളകി പോയോ എന്നു വേരെ കാതറിൻ ചിന്തിച്ചു പോയി ..
നടന്നതു ഒന്നു process ആയി വന്നതും കാതറിന്റെ കണ്ണു ചുവന്നു അവൾ ദേഷ്യത്തിൽ ടെസ്സയുടെ നേരെ തിരിഞ്ഞു..

" എടീ...."

" ഒച്ച വെക്കരുതു.. ഇതു നീ ചോദിച്ചു വാങ്ങിയതാ.. വേണ്ടാ വേണ്ടാ എന്നു വെച്ചപ്പോൾ നീ ഇരന്നു ചോദിച്ചതല്ലേ അതുകൊണ്ടു കൂടുതൽ ഒച്ച ഇടണ്ടാ..  പല്ലു പറിക്കുന്ന കൈയ്യാ ഒരണ്ണം കൂടി തന്നാൽ നീ താങ്ങില്ല മോളെ കാതാറിനെ... " കാതറിന്റെ കവിളിൽ കുത്തി പിടിച്ചു കൊണ്ടായിരുന്നു ടെസ്സ പറഞ്ഞത്.. കണ്ണു മിഴിച്ചു നോക്കി നിക്കനെ കാതാറിനു കഴിഞ്ഞോള്ളു..

" പിന്നെ എന്റെ കെട്ടിയോന്റെ പുറകെ നടക്കുന്ന പരുപാടി മോൾ അങ്ങ് നിർത്തിയേരെ... " ടെസ്സ കാതറിന്റെ കവിളിൽ നിന്നു കൈ എടുത്തു അവളിൽ നിന്നു കുറച്ചു മാറി നിന്നു കൊണ്ടു പറഞ്ഞു..

" ഇല്ലെങ്കിൽ... ഇല്ലെങ്കിൽ നീ എന്തു ചെയ്യും.."

" ഞാൻ എന്തു ചെയ്യുമെന്നു ഇപ്പോ കണ്ടില്ലേ അതൊരു sample ആയിരുന്നു.." ടെസ്സയുടെ മുഖത്തെ പുച്ഛം കാതറിന്റെ കണ്ണു കൂർത്തു.. ആദ്യമയാണു ഇങ്ങനെ അഭമാനിതയാകുന്നതു അതിന്റെ അമർഷം അവളിൽ ഉണ്ടായിരുന്നു..

" എന്നെ നീ തടഞ്ഞോ പക്ഷെ എന്റെ അടുത്തേക്കു വരാതെ നീ നിന്റെ ഭർത്താവിനെ എങ്ങനെ തടയും.. അവനും ഒരാണല്ലേ വീട്ടിൽ കിട്ടാത്ത സുഗം പുറത്തു അന്നെഷിക്കുക തന്നെ ചെയ്യും.." കാതറിൻ പരിഹാസത്തോടെ പറഞ്ഞു ചിരിച്ചു... 

" പുറത്തെ സുഗം തേടി പോകുന്നവരിൽ നീ എന്റെ ഭർത്താവിനെ കൂട്ടണ്ടാ.. നാലു കൊല്ലം ആയി അയാളുടെ കൂടെ ജീവിക്കുന്നവളാ ഞാൻ അദ്ദേഹത്തിന്റെ ആവിഷങ്ങൾ എന്നെക്കാൾ  കൂടുതൽ ഒന്നും നീ മനസ്സിലാക്കിയിട്ടില്ല.. നിനക്കു പറ്റുന്നപോലെ നീ നോക്കു .."

" എന്നെ വെല്ലുവിളിക്കുവാണോ നീ.. തോറ്റു പോകും ടെസ്സ നിനക്കു കഴിയാത്തതു എല്ലാം എനിക്കു കഴിയും  എന്നെ തന്നെയാകും അവൻ തിരിഞ്ഞെടുക്കുന്നത്..." കാതറിൻ പുച്ഛത്തോടെ വിളിച്ചു പറഞ്ഞു.. ഇസാക്ക് അവളെ Choose ചെയ്യുമെന്ന over confidence ആയിരുന്നു അവൾക്ക്..

" നിന്റെ വിശ്വാസം നിന്നെ വിജയിപ്പിക്കട്ടെ.. ഒരു കാര്യം മാത്രം നീ ഓർത്തോ എന്റെ കഴുത്തിൽ കിടക്കുന്ന അദ്ദേഹം കെട്ടിയ മിന്ന് ഉള്ളിടത്തോളം നിനക്കു അദ്ദേഹത്തെ സ്വന്തമാക്കാൻ കഴിയില്ല.."   ടെസ്സ കഴുത്തിലെ മിന്നു അവൾക്കു നേരെ ഉയർത്തി കാണിച്ചു.. ടെസ്സയുടെ ഉറച്ച വാക്കുകളിൽ കാതറിൻ ഒന്നു പതറിയെങ്കിലും വിട്ടുകൊണ്ടുക്കാൻ അവൾ തയാറായിരുന്നില്ല.. തിരിച്ചു അവൾ പ്രതികാരിക്കും മുന്നേ ഇസാക്ക് കയറി വന്നു..

" I am not going to leave you.." കാതറിൻ ടെസ്സ കേൾക്കാൻ പാകത്തിനു അവളുടെ ചെവിയിലായി പറഞ്ഞു..

" go ahead.." തിരിച്ചും അതെ നാണയത്തിൽ തന്നെ ടെസ്സയും മറുപടി കൊടുത്തു...

കെട്ടിപിടിച്ചു നിക്കുമ്പോലെ നിക്കുന്ന രണ്ടു പേരെ ഇസാക്ക് ഒരു സംശയത്തോടെ നോക്കി നിന്നു.. ഇപ്പോൾ കണ്ടാൽ വളരെക്കാലമായി നഷ്ടപ്പെട്ട രണ്ട് സുഹൃത്തുക്കൾ പരസ്പരം സ്നേഹിക്കുന്നതായിയെ  തോന്നുകയുള്ളൂ..

കാതറിൻ കലി തുള്ളി പുറത്തേക്കു ഇറങ്ങി പോകുന്നതു ഇസാക്ക് നോക്കി നിന്നു.. കവിളിലെ ചുവന്ന പാടിൽ നിന്നു നല്ലതു തന്നെയാണു കിട്ടിയിട്ടുണ്ടെന്നു മനസ്സിലായി..ആ സമയത്ത് അവനു ടെസ്സയെ കുറിച്ചോർത്തു അഭിമാനം തോന്നി, അതേ സമയം ചെറിയ ഒരു പേടിയും...
അവൻ അവളുടെ അടുത്തേക്കു ചെന്നു..

" ഇതു ചായ അല്ലേ  ഞാൻ കോഫി അല്ലേ പറഞ്ഞത്.." ഇസാക്ക് കൊണ്ടുവന്ന ചായ അവൾക്കു നേരെ നീട്ടിയതും ടെസ്സ പറഞ്ഞു..

" എൻ്റെ അറിവിൽ തനിക്കു കോഫി ഇഷ്ടമല്ല.. So... " അവൻ ചിരിച്ചു കൊണ്ടു അവളുടെ കൈയിൽ ചായ mug വെച്ചു കൊടുത്തു ശേഷം അവന്റെ ചെയറിൽ ചെന്നിരുന്നു.. ടെസ്സയും അവനരികിലായി ഇരിന്നു.. കാതാറിനുമായി തനിച്ചു സംസാരിക്കാൻ ആയിരുന്നു കോഫിയുടെ പേരും പറഞ്ഞു ടെസ്സ തന്നെ പറഞ്ഞുവിട്ടതെന്ന് അവനു ആദ്യമേ കത്തിയ കാര്യമാണ് അല്ലെങ്കിൽ കോഫി കണ്ടാൽ ഒക്കാനിക്കുന്നവൾ കോഫി വേണമെന്നു പറയുമോ പക്ഷെ അടിക്കുമ്മെന്നു കരുതിയില്ല അടിച്ചാലും ഒരടിയിൽ നിർത്തുമെന്നാണു കരുതി എന്തു നടക്കുന്നു എന്നറിയാൻ വെറുതെ mobile ഇൽ connect ചെയ്തിരിക്കുന്ന live ക്യാമറ footage എടുത്തു നോക്കിയതായിരുന്നു അവൻ അവർ സംസാരിച്ചതു ഒന്നും കേട്ടില്ലെങ്കിലും കാതറിന്റെ കരണം പോകച്ചു കിട്ടിയ അടി വെക്തമായി കണ്ടു ഒരു നിമിഷം അറിയാതെ അവൻ സ്വന്തം കവിളിൽ കൈ വെച്ചു പോയിരുന്നു...

" കുറച്ചു work കൂടി ഉണ്ട് അതു കഴിഞ്ഞു പോകാവേ.. മ്മ്.. താൻ എന്താ കാതാറിനോട് സംസാരിച്ചത്..?" ലാപ്ടോപ് തുറന്നു കൊണ്ടു അവൻ ചോദിച്ചു.. ടെസ്സ എന്തു മറുപടി പറയും എന്നറിയാൻ അവനു curiosity ആയിരുന്നു...

" അതോ ചേച്ചിക്ക് ചെറിയൊരു പല്ലു വേദന ഞാൻ മരുന്നു പറഞ്ഞു കൊടുക്കുവായിരുന്നു..." ടെസ്സയുടെ മറുപടി കേട്ടതും അവനു ചിരി വന്നു.. അതു പുറത്തു കാണിക്കാതെ അവൻ ഒന്നു മൂളി...

" അവൾ എന്തെങ്കിലും പ്രശ്നം ഉണ്ടാകുവാണേൽ പറഞ്ഞാൽ മതി.."

" പ്രശ്നം ഒന്നും ഇല്ല ഇച്ചായാ ചേച്ചിക്ക് എന്നെ വലിയ ഇഷ്ടാ വേണമെങ്കിൽ  ചോദിച്ചു  നോക്കിക്കോ.." ടെസ്സയുടെ ആക്കിയുള്ള ചിരി കൂടി ആയതും അവനും ചിരിച്ചു പോയി..

' കാന്താരി...' അവൻ സ്വയം പറഞ്ഞുകൊണ്ടു ബാക്കി ഉണ്ടായിരുന്ന work complete ചെയ്യാൻ തുടങ്ങി...





🔹🔹🔹▪️🔹🔹🔹






" കുക്കു വാവ പണിയെടുക്കുവാ..."

" പൊടി പട്ടി... "

" അതു നിന്റെ മറ്റവളെ പോയി വിളിക്കു.."

" എനിക്കു കുറച്ചു സമാധാനം താ please.." കൈ രണ്ടും അവളുടെ നേരെ കൂപ്പി പിടിച്ചു കൊണ്ടാണ് പറച്ചിൽ... വെറുതെ ചായ കുടിച്ചിരിക്കുവായിരുന്നു അപ്പോഴാണ് വാസു പുതിയ പണിയും ആയി വരുന്നതു അതാണെങ്കിൽ തല കുത്തി നിന്നിട്ടും മനസ്സിലാകുന്നില്ല അപ്പോഴാണു അടുത്ത മാരണം..

" ഓ ഞാൻ ശല്യ പെടുത്തുന്നില്ലേ..." അവൾ ചിരിച്ചു കൊണ്ടു മുന്നോട്ടു നടന്നു..

" നന്ദാ..." എന്തോ ഓർത്തതു പോലെ അവൻ ചെയറിൽ നിന്നു എഴുന്നേറ്റു അവൾക്കു പുറകെ ചെന്നു...

" എന്താ വിളിച്ചേ...? " അവൾ കേട്ടതു തെറ്റിയില്ലല്ലോ എന്ന പോലെ അവനെ നോക്കി...

" 'നന്ദാ' എന്നു.. നിനക്കു എന്നെ കുക്കു വാവ എന്നു വിളിക്കാമെങ്കിൽ എനിക്കു നന്ദാ എന്നു വിളിക്കാൻ പാടില്ലേ..." അവൻ പരിഭവം പറയും പോലെ പറഞ്ഞു.. കുക്കു കുക്കു എന്നു വിളിച്ചു വിളിച്ചു ഇപ്പോ ഈ ഓഫീസ് മുഴുവൻ തന്നെ അങ്ങനെയാണു വിളിക്കുന്നതു അതിന്റെ അമർഷം അവനുണ്ട് ...

" അതുശെരി.. എന്തിനാണാവോ വിളിച്ചേ..?" ഒരടക്കി ചിരിയോടെ അവൾ ചോദിച്ചു..

" അതോ ഇവിടെത്തെ അമ്പലത്തിൽ ഉത്സവം നടക്കുന്നുണ്ട്.. night free ആണെങ്കിൽ നമ്മക്ക് പോകാം..."

" നമ്മുക്ക്..?" അവൾ സംശയത്തോടെ അവനെ നോക്കി..

" എന്തെ എന്റെ കൂടെ വരാൻ പേടിയുണ്ടോ... ഉണ്ടെങ്കിൽ വേണ്ടാ.." അവൻ തിരിഞ്ഞു നടന്നു..

" കുക്കൂ പോകല്ലേ.. ഞാൻ വരാം.." അവൾ വിളിച്ചു പറഞ്ഞു..
അവൻ ചിരിച്ചു കൊണ്ടു അവൾക്കു നേരെ തിരിഞ്ഞു...

" അല്ല നീ അമ്പലത്തിൽ പോകുവോ..?"

" അതെന്നാ എനിക്കു പോയാൽ.."

" you are christian so..."

" അതു അവർക്കറിയില്ലല്ലോ.. " അവൻ ചിരിച്ചു..

" ഓഫീസ് ടൈം കഴിയുമ്പോൾ parking ഇലേക്കു വന്നാൽ മതി ഞാൻ അവിടെ ഉണ്ടാകും.. " തിരിച്ചു ടേബിളിലെക്കു പോകുന്നതിനിടെ അവൻ വിളിച്ചു പറഞ്ഞു അവൾ അവനെ നോക്കി തന്ത വിരൽ പൊക്കി ഒരു thumbs up കാണിച്ചു.. 
രണ്ടു പേരും ഏതു സമയവും അടി ആണെങ്കിലും ലില്ലി ഇല്ലാത്തപ്പോൾ എക്കെ ആദിയുടെ കൂടെയാണു അവൾ ഓഫീസിൽ വരുന്നതും പോകുന്നതും വാസു നേരത്തെ തന്നെ പോകും അപ്പോൾ അവനൊപ്പം പോകാൻ പറ്റില്ല.. ഒറ്റക്കു ലില്ലിയെയും നന്ദുവിനെയും വിടാൻ ഇസാക്ക് അനുവദിക്കാറില്ല രണ്ടു പേരിൽ ഒരാൾ മാത്രം ആകുന്ന ദിവസം എക്കെ അവർ മൂന്നു പേരിൽ ഒരാൾ കൂടെ ഉണ്ടാകും അതു മിക്കപ്പോഴും ആദി ആയിരിക്കും... ആദ്യമൊന്നും നന്ദുവിനെ കൂടെകൂട്ടാൻ അവനു ഇഷ്ടം അല്ലായിരുന്നു പിന്നെ പിന്നെ അങ്ങു used ആയി... വഴക്കു കൂടിയാലും നേരത്തെ ഇറങ്ങുന്ന ദിവസം എക്കെ പാർക്കിലും ബീച്ചിലും എക്കെ അവർ പോകാറുണ്ടു വീട്ടിൽ ഉള്ളവർ അറിയുന്നില്ലന്നു മാത്രം...   


ഇവിടെ വന്നെപ്പിന്നെ അമ്പലത്തിൽ ഒന്നും പോയിട്ടില്ലെന്നു കഴിഞ്ഞ ദിവസം നന്ദു ടെസ്സയോടു പറയുന്നതു ആദി കേട്ടിരുന്നു അപ്പോഴാണു ഇവിടെ അടുത്തൊരു അമ്പലത്തിൽ ഉത്സവം നടക്കുന്ന വിവരം വാസു പറയുന്നതു എത്ര തിരക്കാണെങ്കിലും വാസു എന്നും രാവിലെ എഴുന്നേറ്റു അമ്പലത്തിൽ പോകും.. പെണ്ണുകെട്ടിയതിന്റെ എക്കെ ഒരു മാറ്റവെ കുളിയും നനയും ഇല്ലാതെ നടന്ന എന്റെ ചെക്കനെ ഇങ്ങനെയെക്കെ ആക്കി... പാവം.. വസുവിന്റെ കാര്യം ഓർത്തു ആദി കുറച്ചു നേരം സങ്കടപെട്ടിരുന്നു പിന്നെ ഒരു ജ്യൂസ്‌ കുടിച്ചു ആ വെഷമം അങ്ങു മാറ്റി...




വാസുവും Aliza യും പുതിയ project ഇന്റെ discussion ഇൽ  ആണു... ഗ്രൂപ്പ്‌ form ചെയ്തു work split ചെയ്തു കൊടുക്കണം.. അഭിപ്രായ വിത്യാസം രണ്ടുപേരിലും main ആയതുകൊണ്ടു ടൈം നല്ലതു പോലെ waste ആകുന്നുണ്ടു...

" I don't think it's gonna work Karthik..." Aliza വാസു പറഞ്ഞ ഐഡിയ പാടെ തള്ളി കളയും പോലെ പറഞ്ഞു..

' അവളുടെ അമ്മുമ്മേടെ ഒരു ഇംഗ്ലീഷു .. എന്തു പറഞ്ഞാലും തമ്പുരാട്ടിക്കു പിടിക്കില്ല..' അവൻ മനസ്സിൽ പിറുപിറുത്തു.. നേരിട്ടു പറയാനുള്ള പേടി കൊണ്ടൊന്നും അല്ലാട്ടോ..

" I think we will go with my plan.." അവൾ കുറച്ചു prints എടുത്തു മുന്നിൽ വെച്ചു കൊണ്ടു പറഞ്ഞു.. അതു എതിർക്കാൻ വാ തുറന്നതും അവന്റെ ഫോൺ ring ചെയ്തു സ്‌ക്രീനിലെ പേരു കണ്ടതും അവൻ ഒന്നു നേടുവീർപ്പിട്ടു...

" താൻ എന്തെങ്കിലും ചെയ്യു.. എനിക്കു ഒരു copy mail ചെയ്തേക്കണം " അതും പറഞ്ഞു അവൻ call എടുത്തു പുറത്തേക്കു നടന്നു...

" പോന്നൂസേ....."

📞 " ഏട്ടൻ എവിടെ ആയിരുന്നു  .. ഞാൻ എത്ര നേരം ആയി  വിളിക്കുന്നു.. ഫോൺ off ചെയ്തുവെച്ചു ഏട്ടൻ എവിടെ പോയതാ..."
മീരയുടെ മറുപടി വന്നതും അവൻ ഒരു വല്ലായിമയോടെ ഫോണിലേക്കു നോക്കി..

" എന്റെ പൊന്നു പെണ്ണെ ഞാൻ പറഞ്ഞില്ലായിരുന്നൊ മീറ്റിംഗ് ഉണ്ടന്ന്...നീ ഇതിനുമാത്രം ചൂടാകാൻ ഇപ്പോ എന്നാ ഉണ്ടായേ..."
അവൻ ഒരു മടുപ്പോടെ ചോദിച്ചു...

📞 " അമ്മ പറിഞ്ഞിട്ടു വിളിച്ചതാ അമ്മ ഇവിടെ ഏട്ടനു പലഹാരങ്ങൾ എക്കെ ഉണ്ടാകുന്നുണ്ടു അതല്ലാതെ  എന്തെങ്കിലും വേണോ എന്നറിയാനാ.. "

" ഒന്നും വേണ്ടടി.. അതെക്കെ ദാരാളം ഞാൻ അമ്മയെ വിളിച്ചോളാം... നിന്റെ packing എക്കെ കഴിഞ്ഞോ..?"

📞 " ആഹ് ഏറെക്കുറെ കഴിഞ്ഞു... "

" ഒന്നും മറക്കാതെ എടുത്തു വെക്കാൻ നോക്കു..  നാളെ night അല്ലേ flight.."
മീരക്കു ആഗ്രയിലേക്കു Transfer കിട്ടിയിട്ടുണ്ടു.. ഇവിടെ സ്ഥിരം ആയതുമുതലേ മീരക്ക് transfer നോക്കുന്നതാണു Goverment job ആയതുകൊണ്ടു നല്ലതുപോലെ കയറി ഇറങ്ങിയിട്ടാണു മാറ്റം കിട്ടിയത്...

📞 " ഒന്നും മറക്കില്ല.. ആഹ് പിന്നെ രാവിലെ Jestin ചേട്ടൻ വന്നിരുന്നു ഒരു വലിയ പെട്ടി കൊണ്ടു തന്നിട്ടു പോയി.."

" അവൻ പറഞ്ഞാർന്നു അതു ആദിയുടെയും ഇച്ചുവിന്റെയും പിന്നെ അവന്റെ വീട്ടീന്നും ഉള്ള food items ആണ്... നുറുക്കു മുതൽ അച്ചാർ വേരെ.. " അവൻ ചിരിച്ചു.. മക്കൾ എന്തോ വിദേശത്തു ആണെന്നാണു അവരുടെ എക്കെ വിചാരം ഇവിടെ കിട്ടാത്തതാണല്ലോ അതെക്കെ അവനോർത്തു...

📞 " എന്നാൽ ഞാൻ വെക്കുവാണേ.. ഇവിടെ മാമനും മാമിയും വന്നിട്ടുണ്ട്.. ഏട്ടൻ അവരെ ഒന്നു വിളിച്ചേരെ കേട്ടോ അവർക്കു വിളിക്കാത്തതിന്റെ പരാതി ഉണ്ടു.. " വന്നു കേറിയപ്പോൾ തൊട്ടു പരാതി കേൾക്കുന്നതാണു മീര അതോർതത്തും അവൾ ഒന്നു നേടുവീർപ്പിട്ടു പോയി..

" ഞാൻ വിളിച്ചോളാം മോൾ ഫോൺ വെച്ചോ..  രാത്രി വിളിക്കാം.. " അവൻ അവളോടു ബൈ പറഞ്ഞു ഫോൺ വെച്ചു തിരിച്ചു ക്യാബിനിലേക്കു പോയി...




🔹🔹🔹▪️🔹🔹🔹




" ഇവിടെ എന്താ..?" ഓഫീസിൽ നിന്നു ഇറങ്ങിയപ്പോൾ വീട്ടിലേക്കാണെന്നാണ് ടെസ്സ കരുതിയതു .. മുന്നിലേക്കു നോക്കി അവൾ ഒരു സംശത്തോടെ ഇസാക്കിനോടു ചോദിച്ചു...

" ഇതാണ് Kalakriti Dance Show .. "
അവൻ അവളുടെ കൈയിൽ പിടിച്ചു അകത്തേക്കു നടന്നു...

" dance show.. എന്തു dance ആണു ഇവിടെ..?" അവൾ ആദ്യമായി വരുന്നതുകൊണ്ടു എന്തു പരുപാടിയാണ് ഇതെന്ന് അവൾക്കൊരു പിടിത്തവും ഉണ്ടായിരുന്നില്ല...

" MUHABBAT THE TAJ.."

" what's that..?" അവൾ അവനൊപ്പം നടക്കുന്നതിനിടെ ചോദിച്ചു...

" ഷാജഹാൻ ചക്രവർത്തിയുടെയും അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട ഭാര്യ മുംതാസ് മഹലിൻ്റെയും ഇതിഹാസ പ്രണയകഥയിൽ പ്രതിനിധീകരിക്കപ്പെട്ട പ്രണയത്തിൻ്റെയും ശാശ്വത പ്രണയത്തിൻ്റെയും ലോകം മയക്കുന്ന നൃത്ത-നാടകത്തിൽ ഇഴചേർന്നതാണ് മൊഹബത്ത്-ദി-താജ്.. " ഇസാക്ക് പറഞ്ഞു നിർത്തിയതും Her lips make a ' O ' sign...

" പതിനാറാം നൂറ്റാണ്ടിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ നൃത്ത നാടകം മുഗൾ കാലഘട്ടത്തിലെ ആഡംബര ജീവിതമാണ് ചിത്രീകരിക്കുന്നത്. 8,500 കിലോഗ്രാം ഭാരമുള്ള മക്രാന മാർബിളിലെ താജ്മഹലിൻ്റെ തനിപ്പകർപ്പാണ് ഷോയുടെ ഹൈലൈറ്റ്, യഥാർത്ഥ താജ്മഹലിനോട് വളരെ സാമ്യമുള്ള വിവിധ moods and shades  അവതരിപ്പിക്കുന്നു. അലങ്കരിച്ച വസ്ത്രങ്ങളും അതിഗംഭീരമായ സ്റ്റേജ് സജ്ജീകരണങ്ങളും പതിനാറാം നൂറ്റാണ്ടിൻ്റെ രസകരമായ ഒരു ചിത്രീകരണം നാൽക്കുന്നുണ്ട്... "

അവളെയും കൂട്ടി അവൻ book ചെയ്ത Platinum ക്ലാസ്സ് ഏരിയ യിൽ ചെന്നിരുക്കുന്നതിനിടയിൽ അവൻ അവൾക്ക് ചെറിയൊരു ഇൻട്രോ കൊടുത്തു... 6:15 യുടെ show തുടങ്ങാറായിരുന്നു... ഇസാക്കിൽ നിന്നു കേട്ടറിഞ്ഞ കാര്യങ്ങൾ കൊണ്ടു ടെസ്സ program കാണാൻ excited ആയിരുന്നു..

" ഇച്ചായൻ വന്നിട്ടുണ്ടോ ഇവിടെ..?"

"മ്മ്.. high schoolil നിന്നു ട്രിപ്പ് വന്നതു ഇവിടെ ആയിരുന്നു... After that it was my dream to settle down  here.." അവൻ ചെറുചിരിയോടെ പറഞ്ഞു.. അവളും ഒന്നു ചിരിച്ചു.. വൈകാതെ പ്രോഗ്രാം തുടങ്ങി... ഇരുവരും അവിടെ അവരുടെ ചെറിയ സമയം ആസ്വദിച്ചു... അവിടെന്നു ഇസാക്ക് അവൾക്കിഷ്ടപെട്ട handmade handicrafts വാങ്ങി കൊടുത്തു...

" how was it...?" പുറത്തിറങ്ങിയതും അവൻ ചോദിച്ചു...
"Amazing..." she smiles

അവിടെന്നു ഇറങ്ങിയതും വൈകിയിരുന്നു വിശപ്പിന്റെ വിളി വന്നതും അവർ കഴിക്കാനായി restaurants തപ്പി ഇറങ്ങി.. street food വേണമെന്ന ടെസ്സയുടെ വാശിയിൽ അവർ അത്യാവിശം നല്ല street food കിട്ടുന്നിടം കണ്ടുപിടിച്ചു ഇറങ്ങി...

" ഇതെക്കെ കഴിച്ചു വയർ ചീത്തയാക്കണോ..?" അവസാനമായി ഒന്നുകൂടി ഓർമ്മപ്പെടുത്തി നോക്കി but നോ രക്ഷ...

" ഇച്ചായൻ വന്നേ..."

പാലത്തിനു അരികിലായി സ്ഥിതി ചെയ്യുന്ന food truck .. ഒരുപാടു ആളുകൾ ഉണ്ടു കൂടിതാലും ടൂറിസ്റ്റുകളാണ്.. അവർക്കുള്ളതു order ചെയ്ത ശേഷം കുറച്ചു മാറി പാലത്തിനു അരികിൽ വന്നുനിന്നു രണ്ടുപേരും...

" ഇവിടെ എന്തു ഭംഗിയാ.. "  നല്ല നീലാവിനു ഒപ്പം street ലൈറ്റിന്റെ പ്രകാശം കൂടി ആയപ്പോൾ പുഴയുടെയും ആകാശത്തിന്റെയും ഭംഗി കൂടി വന്നു..

" Yeah.. beautiful..."
എന്നാൽ അവന്റെ കണ്ണു അവളിൽ തന്നെയായിരുന്നു അവളുടെ മുഖത്തെക്കാൾ ഭംഗിയുള്ളതൊന്നും അവൻ കണ്ടിട്ടില്ല..
അവന്റെ നോട്ടം അറിഞ്ഞതും അവൾ അവനു നേരെ തിരിഞ്ഞു.. അവരുടെ കണ്ണുകൾ ഉടക്കി നിന്നു.. ചുണ്ടുകൾ സംസാരിച്ചിരുന്നില്ലെങ്കിലും കണ്ണുകൾ അവിടെ കഥ പറഞ്ഞു കവിത മേനഞ്ഞു.. ഒരുപാടു നേരം നീണ്ടു നില്കാത വെറും സെക്കന്റുകൾ മാത്രം നീണ്ടു നിന്ന നോട്ടം അവനിൽ നിന്നു കണ്ണു പറിച്ചു മാറ്റി കൊണ്ടു അവൾ തിരിഞ്ഞു നിന്നു ഒഴിക്കി അലയുന്ന ആ പുഴയിലേക്കു നോട്ടമെയ്തു... ഹൃദയമിടുപ്പിന്റെ തളം തെറ്റുന്നതു അവൾ അറിഞ്ഞിരുന്നു..
ശരീരം മുഴുവൻ കുളിരു കോറുന്നപോലെ.. വല്ലാത്ത ഒരു തരം തണുപ്പു ദേഹം മുഴുവൻ പടർന്നു കയറി അതിനെ എതിർത്തു കൊണ്ടു മനസ്സിലെ പേടിയിൽ കത്തിയ തീരിയിൽ ചുട്ടു പൊള്ളി... അവനായി മനസ്സിൽ ഒരു സ്ഥാനം ഉണ്ടു എന്നാൽ അതു സ്വയം അറിയാനും അവനെ അറിയിക്കാനും ഭയം ആയിരുന്നു അവളിൽ... ഒരിക്കൽ നഷ്ടപെട്ടതു പോലെ ഇനിയും.. അന്നു അവൾക്കു നഷ്ടമായതു അവളെ തന്നെ ആയിരുന്നു... പിന്നീടു ആ ഭൂതകാലം അവളെ വേട്ടയാടികൊണ്ടിരുന്നു ഒന്നിനു പുറകെ ഒന്നായി നോവിച്ചു കൊണ്ട്... അതിൽ നിന്നു ഉയർത്തി എഴുന്നേൽപ്പിച്ചു അവളെ ചിരിക്കാൻ പഠിപ്പിച്ചതു ഇസാക്കാണ്.. അമ്മയെ നഷ്ടമായതു പോലെ മാധവനെ നഷ്ടമായതു പോലെ ഒടുവിൽ മാധവന്റെ അമ്മയെ നഷ്ടമായതു പോലെ ഇസാക്കിനെയും നഷ്ടമാക്കാൻ അവൾ ആഗ്രഹിച്ചിരുന്നില്ല.... ഇനിയും അവനിൽ നിന്നു അകന്നു മാറില്ല അവനെ കണ്ടില്ലന്നു നടിക്കില്ല പൂർണ്ണമായും അവന്റെ ലോകത്തേക്കു കാലെടുത്തു വെക്കും മുന്നേ കുറച്ചു കാര്യം കൂടി ചെയ്തു തീർക്കാനുണ്ട്.. അതികം ഒന്നും അല്ല ഒരൽപ്പം സമയം കൂടി അവൾക്കു വേണമായിരുന്നു പൂർണ്ണമായും മാധവൻ എന്ന ഭൂതകാലത്തിൽ നിന്നു പുറത്തു വരാൻ ഒരൽപ്പം  സമയം കൂടി....

തന്നിൽ നിന്നു കണ്ണെടുത്തു അകന്നു മാറുന്നവളെ അവൻ അപ്പോഴും നോക്കി നിന്നു... അവളുടെ ശരീരം വെട്ടിവിറച്ചു പോകുന്നതു അവൻ കണ്ടിരുന്നു..
എത്രയെക്കെ അടുക്കാൻ ശ്രേമിച്ചിട്ടും കൂടുതൽ അകലുകയാണവൾ... ആരോ പിന്നിലേക്കു വലിച്ചു മാറ്റും പോലെ... തനിക്കു വേണ്ടി അവൾ ഒരുപാടു മാറാൻ ശ്രേമിക്കുന്നുണ്ട് എന്നാൽ അതു അവളെ വേദനിപ്പിക്കുകയാണെന്ന തോന്നൽ ആയിരുന്നു അവനിൽ...
ഈ കാത്തിരിപ്പിനു ഇനിയും ഒരർത്തം ഇണ്ടാകുമോ.. അവളായി എന്നെ തോല്പ്പിക്കും മുന്നേ ഞാൻ ആയി തോറ്റു കൊടുക്കിന്നതല്ലേ നല്ലത്... അതാകും എനിക്കു നല്ലതു അവനോർത്തു...

അവൻ അവളിൽ നിന്നു കണ്ണെടുത്തു കൊണ്ടു ദൂരെ ആകാശത്തിലേക്കു നോക്കി നിന്നു... മടുത്തു പോയ പോലെ... മനസ്സും ശരീരവും ഒരേപോലെ തളർന്നു പോയിരിക്കുന്നു.. ഇനിയും വയ്യ ഇങ്ങനെ ഒരു യാചകനെ പോലെ...
എല്ലാം അവസാനിപ്പിക്കാൻ തോന്നിയ നിമിഷം...

' ഇനി എനിക്കൊന്നാർത്തു കരയണം.
കാർമേഘങ്ങളൊക്കെയും കണ്ണുനീരായി പെയ്ത് ഒഴിയണം.
ഒരു തോളിലും ചായാതെ,
ആരാലും കണ്ണ് തുടക്കപ്പെടാതെ
മതി വരുവോളം എനിക്കാർത്തു കരയണം.
കണ്ണീർ കടലിന്റെ മറുകരയിൽ നീ എനിക്കായി കാത്തിരിക്കുക.
ഒടുവിൽ നിന്നെയും തേടി ഞാനെത്തുമ്പോൾ
തകർന്ന രണ്ടു ഹൃദയങ്ങൾ കൂട്ടിയിട്ട് കത്തിച്ചു
നമുക്ക് നോവുകൾ നിറഞ്ഞ ശിശിരത്തിലെ തണുപ്പകറ്റാം.
ഒടുവിൽ ആ ചാരത്തിൽ നിന്നുമൊരു പ്രണയം നമുക്കായി ജനിക്കുന്നതിന് സാക്ഷികളാവാം.
അവസാനമില്ലാതെ പെയ്യുന്ന പ്രണയമഴ കൈകോർത്തു നടന്നു നമുക്ക് നനയണം.
പ്രണയം പൂക്കുന്ന രാത്രികളിൽ നക്ഷത്രങ്ങളോട് കഥ പറഞ്ഞു കിടക്കണം.
ഒടുവിൽ ഒരു പിടി മണ്ണായി ഒരുമിച്ച് ഭൂമിയിൽ അലിഞ്ഞു ചേരണം....


Dinner കഴിച്ചു അവർ നേരെ ഫ്ലാറ്റിലേക്കു വന്നു...പിന്നീടു അധികം രണ്ടു പേരും സംസാരിച്ചില്ല... അവരവരുടേതായ മാനസിക പിരിമുറുക്കത്തിൽ ആയിരുന്നു രണ്ടു പേരും... രണ്ടു പേരിലും ഒരെ ഭയം ആയിരുന്നു നഷ്ടപെടുമോ എന്ന ഭയം...
  


🔹🔹🔹▪️🔹🔹🔹


ആദിയും നന്ദുവും വസുവിനെയും ലില്ലിയെയും കൂട്ടിയാണു ഉലസവത്തിനു പോയതു...


" മീര ഇപ്പോൾ വരും.. " ചുറ്റും നടന്നു കാണുന്നതിനിടയിൽ ലില്ലി വസുവിനോടു ചോദിച്ചു...

" നാളെ നൈറ്റ്‌ ആണ് ഫ്ലൈറ്.. early morning എത്തും..."

"Aah... അപ്പോൾ ഇനി നിന്റെ രാത്രിയിലെ കറക്കം എക്കെ കൊറയുമല്ലോ.. "

" അതാണു ആകേ ഉള്ള പ്രശ്നം.. " അവൻ ഒരു നേടുവീർപ്പിട്ടു...

" അതിനല്ലേ ഞാൻ.. bhabi യെ ഞാൻ സെറ്റ് ആകാം.." ആദി വലിയ കാര്യത്തിൽ പറഞ്ഞു കൊണ്ടു വാസുവിന്റെ തോളിൽ തട്ടി..

" നിന്നെയാണു അവൾക്കു ഒട്ടും വിശ്വാസം ഇല്ലാത്തതു ഇച്ചിവിനേം ജെസ്റ്റിയെയും അവൾക്കു വിശ്വാസം ആണ്..." ആദിയുടെ കൈ തോളിൽ നിന്നു എടുത്തു മാറ്റി കൊണ്ടു അവൻ പറഞ്ഞു..

" ചിരിക്കല്ലേ.. ചിരിക്കല്ലേ... ഇവിടെ ഉള്ളവർ കണ്ടാൽ കല്യങ്കാട്ടു നീലി ഇറങ്ങിയതാണെന്നു കരുതും.." വാസു പറഞ്ഞതു കേട്ടു നന്ദു ചിരിച്ചതും ആദി അവളെ നോക്കി പല്ലിറുമ്മി...

"നീ പോടാ കൊച്ചുചെറുക്കാ .."

" ദേ ദീദി കൂട്ടുകാരിയെ ജീവനോടെ വേണമെങ്കിൽ അടക്കി നിർത്തിക്കോ അല്ലെങ്കിൽ ഞാൻ എടുത്തു വെല്ല പൊട്ട കിണറ്റിലും ഇടും അഹങ്കാരി.." നന്ദു വീണ്ടും ചിരിക്കുന്നതു കണ്ടതും ആദി ലില്ലിയെ നോക്കി പറഞ്ഞു..

" എന്റെ കൈ മാങ്ങാ പറിക്കാൻ പോയിരിക്കുവല്ലേ...."

" എന്റെ പൊന്നു നന്ദു നിർത്തു.. അവൻ കൊച്ചല്ലേ നീ എങ്കിലും ഒന്നു അടങ്ങ്.." ലില്ലി നന്ദുവിന്റെ കൈക്കു ഒരടി വെച്ചു കൊടുത്തു..

" ഈ പത്തു മുപ്പതു വയസ്സുള്ള മുതുക്കനെ ആണോ ലില്ലി നീ കൊച്ചെന്നു പറയുന്നതു... "

" മുതുക്കൻ നിന്റെ അപ്പൻ.."

" അപ്പനെ പറയുന്നോടാ..."

" ദീദി ഇങ്ങു പോരേ.. ഇതു ഇപ്പോളെങ്ങും തീരും എന്നു തോന്നുന്നില്ല വാ നമ്മക്കു അവിടെ പോയി നിക്കാം.." വാസു മെല്ലെ അവർക്കിടയിൽ നിന്നു ലില്ലിയെ വിളിച്ചു കൊണ്ടു നാടകം നടക്കുന്ന stage ഇനു അടുത്തേക്കു പോയി...
അവിടെ നിന്നാൽ ചിലപ്പോൾ കൊലപാതകത്തിനു സാക്ഷി ആകേണ്ടി വരും ഇടപെടാൻ പോയാൽ പിന്നെ പറയണ്ടാ അതുകൊണ്ടു തല്കാലം മാറി നിൽക്കാം എന്ന വസുവിന്റെ അഭിപ്രായത്തോടു യോചിച്ചു കൊണ്ടു ലില്ലി അവനൊപ്പം പോയി...










To be Continued

ആദി നന്ദുവിനെ കൊല്ലുമോ അതോ നന്ദു ആദിയെ കൊല്ലുമോ... ? വാസുവും ലില്ലിയും കൊലപാതകത്തിനു സാക്ഷി പറയേണ്ടി വരുമോ..?
ഇസ എന്തിനുള്ള പുറപ്പാടാണു.. ? ടെസ്സയുടെ
മനസ്സറിയാതെ അവൻ പുതിയ പ്രേശ്നങ്ങൾ വല്ലതും എടുത്തു തലയിൽ വെക്കുമോ..?

നമ്മുക്കു കാത്തിരുന്നു കാണാം.....

എന്താണെന്നു അറിയില്ല എനിക്കു ഇവരെ ഒന്നിപ്പിക്കാൻ തോന്നണില്ല  നമ്മക്കു ഇവരെ രണ്ടു പേരെയും അടിച്ചു പിരിയിപ്പിച്ചാലോ ..? എന്നിട്ടു രണ്ടിനേം വേറെ കെട്ടിക്കാം.. എന്റെ ബുദ്ധി വിമാനം അല്ലേ പിള്ളേരെ.... 😌

അപ്പോ ബൈ ബൈ...👋

Continue Reading

You'll Also Like

4K 165 15
(This fanfiction is from the FIRST trailer of ODDINARY not MAIN trailer) Note: Oddinary 1 and 2 has been merged in this book #1 noeasy πŸ₯‡ #2 inlife οΏ½...
1.9M 83.7K 127
Maddison Sloan starts her residency at Seattle Grace Hospital and runs into old faces and new friends. "Ugh, men are idiots." OC x OC
298K 14.6K 94
Riven Dixon, the youngest of the Dixon brothers, the half brother of Merle and Daryl dixon was a troubled young teen with lots of anger in his body...
1M 33.7K 80
"π™Ύπš‘, πš•πš˜πš˜πš” 𝚊𝚝 πšπš‘πšŽπš–! πšƒπš πš˜ πš•πš’πšπšπš•πšŽ πš—πšžπš–πš‹πšŽπš› πšπš’πšŸπšŽπšœ! π™Έπš'𝚜 πš•πš’πš”πšŽ πšπš‘πšŽπš’'πš›πšŽ...πšπš˜πš™πš™πšŽπš•πšΓ€πš—πšπšŽπš›πšœ 𝚘𝚏 πšŽπšŠπšŒπš‘...