ARRANGE MARRIAGE

By CamilleDz07

24.7K 2.7K 951

oru Pakka Arrange marriage story with lot of drama.. #btsfanfiction #malyalamff #bts #btsmalayalamff # taekoo... More

INTRODUCTION
part 1
part 2
part 3
part 4
part 5
part 6
part 7
part 8
part 9
part 10
part 11
part 12
New story alert
Part 13
Part 14
part 15
part 16
part 17
part 18
part 19
part 20
part 21
part 22
part 23
part 24
part 25
part 26
part 27
part 28
part 29
part 30
part 31
part 32
part 33
CHARACTER SKETCH
part 34
part 35
Part 36
part 37
part 38
part 39
part 41
part 42
part 43
part 44
part 45
part 46
part 47
part 48
part 49
part 50
part 51
part 52
part 53
54
part 55
part 56 ( M)
part 57
part 58 (M)
part 59
Part 60

part 40

297 43 25
By CamilleDz07


























" വഴിയിൽ നിന്നു കിട്ടിയതാ വെല്ല പിള്ളേരെ പിടിത്തക്കാർ കൊണ്ടുപോകണ്ടാ എന്നു വെച്ചു കൂടെ കൂട്ടിയതാ..." നന്ദുവിന്റെ മറുപടി കേട്ടതും ആദി അവളെ അന്തിച്ചൊന്നു നോക്കി.. ' like seriously '
ബാക്കി ഉള്ളവർ അവന്റെ expression കണ്ടു  ചിരിച്ചു...

' അഹങ്കാരി.. ഞാൻ help ചെയ്തിട്ടു നന്ദി ഉണ്ടോന്നു നോക്കു..' ആദി പിറുപിറുത്തു കൊണ്ടു dining ടേബിൾിൽ വന്നിരുന്നു അവനു പുറകെ നന്ദുവും..

" നിങ്ങൾ കഴിച്ചോ...?" ലില്ലി രണ്ടുപേരോടും ആയി ചോദിച്ചു..

" കഴിച്ചിട്ടാ വന്നേ ദീദി.. നിങ്ങൾ എന്നാ late ആയെ..?"

" സംസാരിച്ചിരുന്നു late ആയിപോയി.. "

അവർ കഴിച്ചു കഴിയും വേരെ ആദിയും നന്ദുവും അവരോടൊപ്പം സംസാരിച്ചു ഇരിന്നു...








" നന്ദു... ഇവിടെ ഞങ്ങൾ എക്കെ ഇല്ലേ.." ലില്ലി മടിയിൽ തല വെച്ചു കിടക്കുന്നവളുടെ നേർകൈ തലോടി.. ഫ്രഷ്‌ ആയി കിടക്കാൻ വന്നപ്പോൾ ആണു നന്ദു ഇന്നു നടന്ന കാര്യങ്ങൾ ലില്ലിയോട് പറയുന്നത്.. നന്ദു പറഞ്ഞു രുദ്രനെ അവൾക്കറിയാം..
പേടിയാണു നന്ദുവിനു അയാളെ.. ഇന്നു ആദി ഉണ്ടായിരുന്നതു കൊണ്ടു രക്ഷപെട്ടു...

" Why me..? എന്താ എനിക്കു ഇങ്ങനെ ആരെയും ബുദ്ധിമുട്ടിക്കാതെ ഞാൻ ഒഴിഞ്ഞു നടക്കുന്നതല്ലേ പിന്നെ എന്തിനാ .." ലില്ലിയുടെ വയറിലൂടെ ചുറ്റിപിടിച്ചു അവൾ കരഞ്ഞു..

" it's ok.. This too shall pass.. ഞാൻ ഇല്ലേ എന്റെ നന്ദൂസിനു.. " ലില്ലി അവളുടെ നെറ്റിയിൽ ചുണ്ടു ചേർത്തു കൊണ്ടു പറഞ്ഞു..

" ഇന്നു ആദി വന്നില്ലായിരുന്നെങ്കിൽ .." അതിനെ പറ്റി ചിന്തിച്ചതും അവൾ വിറച്ചു പോയി..
അവൾ ലില്ലിയുടെ മടിയിൽ നിന്നു എഴുന്നേറ്റിരുന്നു..

" ഞാൻ കരുതിയില്ല അവൻ ഇത്ര കൂൾ  ആയി ആയിരിക്കും പ്രതികരിക്കുന്നതെന്ന് .. " താൻ ഒരു ട്രാൻസ് ആണെന്നു അറിഞ്ഞാട്ടും പ്രിതേകിച്ചു ഒരു ഭവ വിത്യാസം ഇല്ലാതിരുന്ന ആദിയെ കുറിച്ചോർത്തു നന്ദു പറഞ്ഞു..

" അതാ ആദി.. ആ കാണുന്ന ബഹളം ഒള്ളൂ.. ആ നാലു പേരിൽ അവനാണ് കുറച്ചെങ്കിലും ബേധം..." ലില്ലി ഒരു ചിരയോടെ പറഞ്ഞു...

"അങ്ങനെയാ.. പക്ഷെ ഇച്ചുവും വസുവും എക്കെ calm ആണല്ലോ എപ്പോഴും.." ഇച്ചുവും വസുവും ദേഷ്യപ്പെട്ടോ ബഹളം ഉണ്ടാക്കിയോ നന്ദു കണ്ടിട്ടില്ല..

" പെണ്ണുകെട്ടിയപ്പോൾ ഓതിങ്ങിയതാ രണ്ടും ഇപ്പോൾ.. ഞാൻ Pg first year പഠിക്കുമ്പോൾ ഇവർ അതെ collage degree second year ആയിരുന്നു അന്നു കുറച്ചു seniors എന്നെ rag ചെയ്തെന്നു പറഞ്ഞു മൂന്നും കൂടി ക്യാന്റീനിൽ ഇട്ടു ആ കുട്ടികളെ തല്ലി.. ആദി ആണു അവരെ പിടിച്ചു മാറ്റിയതു അതു പിന്നെ വലിയ പ്രശ്നം ആയിരുന്നു.. അതു പോലെ എത്ര എത്ര പ്രേശ്നങ്ങൾ ചെറിയ കാര്യം മതിയായിരുന്നു.. Jestin police ആയപ്പോൾ കുറച്ചു violence എക്കെ കുറച്ചതാ.. " പഴയ കാര്യങ്ങൾ ഓർത്തതു പോലെ ലില്ലി പറഞ്ഞു.. ഇടവും വലവും ഒന്നു തിരിയാൻ അനുവദിക്കാതെ കൊണ്ടു നടന്ന അനിയന്മാരെ ഓർത്തതും അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു.. That was the most beautiful life..  താൻ പോയി ചാടുന്ന എല്ലാ പ്രേശ്നങ്ങളും ഏറ്റെടുക്കാൻ വരുന്ന അവളുടെ Personal bodyguards... 

രണ്ടു പേരും ഇന്നു ഒരിമ്മിച്ചു തന്നെയാണു കിടന്നതു.. നന്ദുവിന്റെ മനസ്സു നിറയെ വൈകിട്ടു നടന്ന സംഭവം ആയിരുന്നു... രുദ്രൻ... ഒരിക്കൽ അവൾക്കു സഹോദരൻ ആയിരുന്നവൻ.. ഒത്തിരി ഇഷ്ടം ആയിരുന്നു അവൾക്ക് രുദ്രേട്ടനെ.. സന്തോഷവും ദുഃഖവും അവൾ പങ്കുവെച്ചിരുന്നതു അവനോടായിരുന്നു..  പക്ഷെ അവൻ തിരിച്ചു ആ കണ്ണിലൂടെ അല്ല തന്നെ കണ്ടിരിക്കുന്നതെന്നു മനസ്സിലായപ്പോഴേക്കും വൈകി പോയിരുന്നു...
കുടുംബ ഷേത്രത്തിൽ ഉത്സവം നടന്നുകൊണ്ടിരുന്ന ആ ദിവസം.. രുദ്രേട്ടൻ വന്നു വിളിച്ചപ്പോൾ ചേട്ടന്റെ ഫ്രണ്ട്‌സിനെ പരിചയപ്പെടാൻ കൂടെ പോയതാണ്.. അത്രയും വിശ്വാസം ഉള്ളതുകൊണ്ടുതന്നെ കൂടെ പോയതും എന്നാൽ കൂട്ടുകാരുടെ കൂടെ തന്നെ ഉപദ്രവിക്കാൻ ശ്രേമിച്ചവൻ അപ്പോഴും വേദനിപ്പിച്ചതു അവന്റെ നാവിൽ നിന്നു വീണ അഭാമാനത്തിന്റെ വാക്കുകൾ ആയിരുന്നു.. ഒടുവിൽ എങ്ങനെയോ അവരിൽ നിന്നു രക്ഷേപെട്ടു ഓടി അമ്മയുടെ അടുത്തെത്തി... നടന്നതു പറഞ്ഞതും തന്നെ വിശ്വസിക്കാൻ ആരും തയാറായില്ല.. പിന്നീടുള്ള നാളുകൾ മരണ തുല്യം ആയിരുന്നു.. അവസരം കിട്ടുമ്പോൾ എക്കെ വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും തന്നെ വേദനിപ്പിക്കാൻ ശ്രേമുച്ചുകൊണ്ടിരുന്നവൻ.. തന്റെ ശരീരത്തിനോടുള്ള കാമം ആയിരുന്നു അവനിൽ.. തന്നെ രക്ഷിക്കാൻ തന്റെ കൂടെ നിൽക്കാം സ്വന്തം അമ്മപോലും ഇല്ലന്നു തിരിച്ചറിഞ്ഞ നാൾ.. ഇനിയും ആ വീട്ടിൽ സുരക്ഷിതയല്ല എന്നു ബോധ്യം, എവിടെന്നോ കിട്ടിയ ധൈര്യം, കൈയിൽ കിട്ടിയ ബാഗിൽ അത്യാവിശം തുണികൾ മാത്രം എടുത്തു കൂട്ടി വെച്ച കുറച്ചു ക്യാഷും കൈയിൽ പിടിച്ചു ..ആരും തന്നെ തേടി വരാതിടത്തേക്കു പോകണം എന്നെ ഉണ്ടായുള്ളൂ...

ജീവിതത്തിൽ അവൾ വെറുക്കുന്ന ഒരെ ഒരു മുഖം അവന്റെ ആയിരുന്നു..
ഒരിക്കൽ എല്ലാം ആയിരുന്നവന്റെ.... അല്ലെങ്കിലും നമ്മുക്കു സ്വന്തം എന്നു കരുതുന്നവർ ആയിരിക്കും നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്..

രാത്രിയുടെ ആന്ധ്യത്തിൽ എപ്പോഴോ അവൾ ഉറങ്ങി...




🔹🔹🔹▪️🔹🔹🔹




" അവൾ ഞാൻ ഇല്ലാത്ത തക്കം നോക്കി നിനക്കിട്ടു പണിതതാ.. പുന്നാര മോളെ എന്റെ കൈയിൽ ഒന്നു കിട്ടട്ടെ.." നാട്ടിൽ പോയ ശ്രുതി ഇന്നു രാവിലെയാണ് എത്തിയത് വന്നതും നേരെ ടെസ്സയെ കാണാൻ ആണ് എത്തിയതു.. ഫോണിലൂടെ വിവരം എക്കെ ശ്രുതി അറിഞ്ഞിരുന്നു...

" നീ എന്താ ഇസാക്ക് സാറിനോട്  പറയാതൊരുന്നത്.. അവളുടെ എല്ലാ ഇളക്കവും മാറ്റി കൊടുക്കില്ലായിരുന്നോ.."

" അതു കൊണ്ടു തന്നാ പറയാതിരുന്നത്.. ഇച്ചായനോടു പറഞ്ഞാൽ ചിലപ്പോൾ പിന്നെ പോലീസ് case ആകും i don't want that ..  അവൾ മനഃപൂർവം എന്നെ തള്ളിയിട്ടതാ അതിനുള്ള മറുപടി ഞാൻ തന്നെ കൊടുക്കണ്ടേ... " ടെസ്സ എഴുന്നേറ്റിരുന്നു കൊണ്ടു പറഞ്ഞു..
ശ്രുതിക്കു ടെസ്സയുടെ മനസ്സിൽ എന്താണെന്നു മനസ്സിലായിരുന്നു...

" ഞാൻ നോക്കി.. ഫ്ലാറ്റ് പൂട്ടിയേക്കുവാ ശിവേട്ടൻ പറഞ്ഞതു ഒരാഴ്ചയായി വന്നെട്ടെന്നാ.. ആളു മുങ്ങി.. " വന്നനേരം കാതറിന്റെ   കാര്യം അവൾ ചോദിച്ചു അറിഞ്ഞൊരുന്നു..

" അവൾ പൊങ്ങുമല്ലോ..ഞാൻ വീണു കിടന്നപ്പോ എന്നോടു വെല്ലുവിളിച്ചിട്ടാണ് പോയതു അവൾക്കു എന്റെ ഭർത്താവിനെ തന്നെ വേണം എന്നു, ഞാൻ കൊടുക്കാം.. അവളു വരട്ടെ.." അവൾ ഒരു ചിരിയോടെ പാറഞ്ഞു..

" നീ എന്താ ഉദ്ദേശിക്കുന്നെ..?" ടെസ്സയുടെ മുഖത്തെ ചിരി കണ്ടതും ശ്രുതി ചോദിച്ചു..

" അതെക്കെ ഉണ്ട് നീ നോക്കിക്കോ.. എന്റെ കാലൊന്നു ശെരിക്കട്ടെ അപ്പോഴേക്കും അവൾ വരും എനിക്കുറപ്പാ.. She took me very lightly.. അവൾക്കറിയില്ല എന്നെ.. ഞാനെ Captian Philip Eden Varghese ഇന്റെ മോളാ..  അവളെ ഞാൻ വെറുതെ വിടില്ല ശ്രൂ ..."
ഇങ്ങോട്ടു മര്യാദക്ക് ആണെങ്കിൽ അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും..മര്യാദയുടെ ഭാഷയിൽ ആയിരുന്നു താൻ അവളോട് സംസാരിച്ചതും പെരുമാറിയതും അപ്പോ അവൾക്കു അഹങ്കാരം.. കണ്ണിനു കണ്ണു പല്ലിനു പല്ലു എന്നല്ലേ കർത്താവു പോലും പറഞ്ഞിട്ടുള്ളതു..
ടെസ്സയുടെ മറുപടി കേട്ടതും ശ്രീതി ചിരിച്ചു like she was proud..

" അതു എനിക്കു ഇഷ്ടായി.. അവളു വരട്ടെ നമ്മക്കു കാത്തിരിക്കാം.." ശ്രുതിയുടെ excitement കണ്ടതും ടെസ്സയും ചിരിച്ചു...

ഇതു കേട്ടു കൊണ്ടിരുന്ന ആളിലും അതെ ചിരി ആയിരുന്നു..

" പല്ലു ഡോക്ടർ കൊള്ളാമല്ലോ.. അപ്പോ ഇതായിരുന്നു കാന്താരിയുടെ മനസ്സിൽ.." ഇസാക്ക് ചിരിച്ചു കൊണ്ടു തിരിച്ചു നടന്നു.. ടെസ്സ എന്തെടുക്കുവാണെന്നു നോക്കാൻ വന്നതാണ് അപ്പോഴാണ് ശ്രുതിയെ കാണുന്നതു.. തിരിച്ചു പോകാൻ തുടങ്ങിയപ്പോഴാണ് കാതറിന്റെ പേരു കേട്ടത്.. തന്നോടു പറയാതെ ശ്രുതിയോട് പറഞ്ഞതിന്റെ കുശുമ്പിൽ നിക്കുമ്പോൾ ആണ് ആളുടെ ശെരിക്കും ഉള്ള ഉദ്ദേശം അറിഞ്ഞതു...

അല്ലേലും പെണ്ണുങ്ങളുടെ പ്രശ്നം അവരു തന്നെ തീർക്കട്ടെ വെറുതെ എന്തിനാ ഇടക്കു കയറുന്നെ അവനോർത്തു എന്നാൽ അവനു സന്തോഷം നൽകിയതു ടെസ്സയുടെ നാവിൽ നിന്നു ' എന്റെ ഭർത്താവ് ' എന്നു കെട്ടാതിൽ ആയിരുന്നു..
എന്നുതൊട്ടാ ഇസാ ഇതുപോലെയുള്ള ചെറിയ കാര്യത്തിൽ നീ സന്തോഷം കണ്ടെത്താൻ തുടങ്ങിയതു അവൻ സ്വയം ഒന്നു ചോദിച്ചു പോയി...
are you that much deep in love..? ഇങ്ങനെ പ്രണയിക്കാൻ എക്കെ ഞാൻ  എപ്പോഴാ പഠിച്ചതു...
ഞാൻ നിന്നെ പ്രണയിക്കുന്നത് മാത്രമല്ല. ഞാൻ നിന്നിലേക്ക് വീഴുകയാണ് പെണ്ണെ... നീ ഒരു മഹാസമുദ്രമാണ്, നീ ആരാണെന്നതിൻ്റെ ആഴത്തിൽ ഞാൻ വീഴുകയാണ്... ആരോ പറഞ്ഞതുപോലെ, ഇത് ഒരു തരത്തിൽ ഭയപ്പെടുത്തുന്നതാണ്, പക്ഷേ ഞാൻ ഇതുവരെ അനുഭവിച്ചതിൽ വച്ച് ഏറ്റവും അത്ഭുതകരമായ കാര്യം കൂടിയാണിത്... ഞാൻ ഇതുവരെ അനുഭവിച്ചതിൽ വച്ച് ഏറ്റവും അത്ഭുതകരമായ കാര്യം നീയാണ് ബെല്ല... ഞാൻ പോലും അറിയാതെ നീ എന്റെ ലോകം തന്നെ ആയി മാറിയിരിക്കുന്നു.. ഈ എന്നെ എനിക്കിപ്പോൾ Control ചെയ്യാൻ കഴിയുന്നില്ല.. ഈ ഇസാക്കിനെ ഇപ്പോൾ നിയന്ത്രിക്കുന്നതു നീയാണ്‌ നിന്നോടുള്ള പ്രണയാമാണ്... അവൻ യഥാർഥ്യം മനസ്സിലാക്കി കഴിഞ്ഞിരുന്നു...






ടെസ്സയുടെ കാലൊന്നു നേരെയാകാൻ ഒരാഴ്ച കൂടി സമയം എടുത്തിരുന്നു.. ഈ ഒരാഴ്ച ഇസയും ലില്ലിയും അവളോടൊപ്പം തന്നെ ഉണ്ടായിരുന്നു പിന്നെ ശ്രുതിയും.. കാലിലെ plaster എടുത്തു വരുന്നവരവാണ് ടെസ്സയും ഇസാക്കും.. ഇനി rest എടുക്കണ്ടാ നല്ലതുപോലെ നടന്നോളാൻ തന്നെയാണു പറഞ്ഞിരിക്കുന്നതു..

Car window ക്കു പുറത്തേക്കു നോക്കി ഇരിക്കുന്ന ടെസ്സയെ driving ഇനു ഇടക്കു അവൻ നോക്കി കൊണ്ടിരുന്നു..   

" ഇച്ചായാ..."

" എന്താ.." പെട്ടന്നു തനിക്കു നേരെ തിരിഞ്ഞു വരുന്നവളെ അവൻ നോക്കി..

" അതു പിന്നെ ഞാൻ work continue ചെയ്താലോ എന്നു ആലോചിക്കുവാ.."

" അതെന്നാ പെട്ടന്നു താൻ അല്ലേ പറഞ്ഞേ തനിക്കു മടുത്തു കുറച്ചു നാൾ വീട്ടിൽ ഇരിക്കണം എന്നു..." ടെസ്സ തന്നെയാണു പറഞ്ഞതു ഇനി അടുത്തെങ്ങും ജോലിക്ക് പോകുന്നില്ലന്നു പെട്ടന്നുള്ള മനം മാറ്റം കണ്ടു അവൻ ചോദിച്ചു..

" അതു അതെ പക്ഷെ ഇപ്പോ എനിക്കു വീട്ടിൽ ഇരിന്നു ഇരിന്നു ബോർ അടിക്കുവാ.. "  കാര്യം അവൾ daily ഉള്ള work pressure ഇൽ മടുത്തിരുന്നു എന്നാൽ വീട്ടിൽ വെറുതെ ഇരിന്നു അതും ഇപ്പോൾ മടുത്തു രണ്ടു രണ്ടര ആഴ്ച പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ആയിരുന്നല്ലോ അതുകൂടി ആയപ്പോൾ പിന്നെ പറയണ്ട..

" ഓഹോ.. ശെരി.. തന്റെ ഇഷ്ടം പോലെ ചെയ്യു.. ഞാൻ Roy അങ്കിൾിനെ വിളിച്ചു പറയാം.. "

"ശെരിക്കും.." അവൾ excited ആയി...

" മ്മ്.. but you have to be careful.. Ok? "

" അതെക്കെ ok... " അവന്റെ കൈയിൽ പിടിച്ചു കൊണ്ടു പറഞ്ഞു... അവളുടെ ഈ കുട്ടിത്തം നിറഞ്ഞ പ്രവർത്തിയിൽ അവനും ചിരിച്ചു...

" ഈ കൈ ഇങ്ങനെ പിടിക്കുന്നതു കൊണ്ടു എനിക്കു പ്രശ്നം ഒന്നും ഇല്ല പക്ഷെ just ഒന്നു മാറ്റുവായിരുന്നേൽ ഗിയർ ഇടാമായിരുന്നു.. " അല്പ നേരത്തിനു ശേഷം  ഇസ പറഞ്ഞപോളാണ് അവളും അതു ശ്രേധിക്കുന്നത്.. അവന്റെ കൈ മുറികെ പിടിച്ചു വെച്ചിരിക്കുന്നു.. ഇസയുടെ വഷളൻ ചിരി കൂടി ആയപ്പോൾ പാവം ചമ്മി പോയി... അന്നത്തെ incident ഇനു ശേഷം ചമ്മൽ ഇപ്പോൾ ടെസ്സക്കു ഒരു ശീലം ആണ്.. എന്തു ചെയ്താലും അവസാനം  അവനു മുന്നിൽ embarrass ആകും.. ഇസാക്കിന്റെ മുഖത്തു അപ്പോൾ ഉണ്ടാകുന്ന ചിരിയാണു സഹിക്കാൻ പറ്റാത്തതു... ടെസ്സ വേഗം തന്നെ അവളുടെ കൈ എടുത്തു മാറ്റി തിരിഞ്ഞിരുന്നു..

" ഇനി വേണേൽ പിടിച്ചോ.." ഗിയർ മാറ്റികഴിഞ്ഞതും അവൻ പറഞ്ഞു.. തിരിച്ചു എന്തേലും പറയാൻ പോയാൽ ഇതിലും കൂടുതൽ നാണം കേടും അതുകൊണ്ട് അവൻ പറഞ്ഞതിനു കേട്ട ഭാവം കൊടുത്തില്ല...
He just Chuckled...

  

🔹🔹🔹▪️🔹🔹🔹



ലില്ലി   കോഫി കുടിക്കാൻ വന്നതാണ്.. സാദാരണ ഈ time ഇൽ കോഫി maker ഇന്റെ അടുത്തു ആരും ഉണ്ടാകാത്തതാണ് എന്നാൽ ഇന്നു അവിടെ ആളുണ്ട്.. ലില്ലി അങ്ങോട്ടു ചെന്നതും അയാൾ അവളെ ഒന്നു ഗ്രീറ്റ് ചെയ്തു അവൾ തിരിച്ചും..
അയാൾ അവൾക്കു നേരെ കോഫി നീട്ടി...

" it's ok.. I will make mine.." അവനായി ഉണ്ടാക്കിയതാണ് അവൻ അവൾക്കു നേരെ നീട്ടിയതു അതുകൊണ്ട് തന്നെ ലില്ലി അതു വേണ്ടന്നു പറഞ്ഞു..

" koi bath nehi Madam , aap pilo..mai apne liye dusara banalunga.." ( സരമില്ല madam നിങ്ങൾ കുടിച്ചോളൂ..ഞാൻ എനിക്കുവേണ്ടി വേറെ ഉണ്ടാക്കിക്കോളാം..) അവൻ ചെറു പുഞ്ചിരിയോടെ പറഞ്ഞു..

" No.. I will make mine.. I have my own style.." അവളും genuine ആയി പറഞ്ഞു ചെറു ചിരിയോടെ..

" toh tik hai.. " ( അങ്ങനെ ആണെങ്കിൽ ശെരി..) അവൻ മാറി കൊടുത്തതും ലില്ലി അവൾക്കുള്ള കോഫി ഉണ്ടാക്കാൻ തുടങ്ങി.. അവൻ അവളെ നോക്കി അവിടെ തന്നെ നിന്നു..

" You Malayali.. " ലില്ലി അവനെ നോക്കുന്നതു കണ്ടതും അവൻ വേഗം ചോദിച്ചു..

" Yeah.. " she smile

" എനിക്കു.. തോന്നി.. I know മലയാളം my father മലയാളി From Kollam.. " തനിക്കറിയാവുന്ന മലയാളവും ഇംഗ്ലീഷും കൂട്ടി അവൻ പറഞ്ഞു.. Advertaisment Departmentil പുതിതായി join ചെയ്ത employee ആണ്.. 2 weeks ലില്ലി work from home ആയത്തുകൊണ്ടു നേരിട്ടു കണ്ടിട്ടില്ലെങ്കിലും bio data കണ്ടിരുന്നു...

" my name is Aravind Mohan...  " അവൻ അവൾക്കു നേരെ കൈ നീട്ടി കൊണ്ടു പറഞ്ഞു അവളും അവനു കൈ കൊടുത്തു..

" Lilly Emmanual .."
അവൾ ചെറിയൊരു പുഞ്ചിരിയിൽ അവസാനിപ്പിച്ചു കോഫി എടുത്തു മുന്നോട്ടു നടന്നു.. Aravind അവൾക്കു പിന്നാലെ ചെന്നു...

" Madam ek bath bolu.. " ( madam ഞാൻ ഒരു കാര്യം പറയട്ടെ..) അവൾ നടത്തം നിർത്തി അവനെ നോക്കി..

" Don't Take me wrong... Mai pehle JJ groups ki jo france main branch hai na waha kaam kartha ta..  Aap na bilkul waha ka CEO Aarav sir ki tarah dikthi hai.." ( ഞാൻ മുന്നേ JJ group പിന്റെ ഫ്രാൻസിലെ ബ്രാഞ്ചിൽ ആണു ജോലി ചെയ്തിരുന്നതു. നിങ്ങൾ ശെരിക്കും അവിടത്തെ CEO ആരാവ് സാറിനെ പോലെയുണ്ടു കാണാൻ..) തന്റെ മുഖത്തേക്കു നോക്കി സംശയത്തോടെയും curiosity യോടെയും പറയുന്നവനെ കണ്ടതും ലില്ലിക്കു ചിരി വന്നു..

" oh.. Actually, He is my cousin brother , ഭായ് hai woh meri.." അവൾ ചെറുചിരിയോടെ മറുപടി കൊടുത്തതും അവന്റെ കണ്ണു മിഴിയുന്നതു അവൾ കണ്ടു..

" oh god.. So Isaac sir also your brother..?"

"Yes..  both are  little brothers..." അവന്റെ curious ആയ ചോദ്യത്തിനു അവൾ മറുപടി കൊടുത്തു.. അവൻ കുറച്ചു നേരം ആലോചിച്ചു നിന്നു..

" ek aur bath bolu.. madam സെരിക്കും ആരാവ് സാറിനെ പോലെ തന്നെ ഉണ്ട്.. Like you guys are twins.. ആരാവ് സാറിനു hair വന്ന പോലെ.." അവന്റെ മറുപടി കേട്ടതും ലില്ലി പൊട്ടി ചിരിച്ചു.. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ എല്ലാവരും വിചാരിച്ചിരുന്നതു ഇതുപോലെ തന്നെയാണു.. ആരാവ് അവളെക്കാൾ ഒരു class താഴെ ആയിരുന്നു.. അവർ twins ആണു ആരു ഒരു class തോറ്റതു കൊണ്ടാണ് ഒരു class താഴെ ആയതെന്ന് എല്ലാവരും അവനെ കളിയാക്കുമായൊരുന്നു അതും പറഞ്ഞു എത്ര പ്രശ്നം ഉണ്ടാക്കിയിരിക്കുന്നു.. college ആയപ്പോൾ അച്ചാച്ചി അവനെ ഫ്രാൻസിലേക്കു വിട്ടു അതു ആരവിനു ഒരു ആശ്വാസം ആയിരുന്നു...

" you smile good madam.. But Aarav sir your brother ഒന്നു സിരിക്കുക പോലും ഇല്ല.. very cold.."

" Really..?"

" yeah always scolding.. അവിടെ empolyees ഇനു പേടി ആണു സാറിനെ.. " രണ്ടു വർഷം ആരാവിന്റെ കീഴിൽ പണിയെടുത്തവനു ആശ്വാസം ആയിരുന്നു ഇങ്ങോട്ടു കിട്ടിയ transfer.. ഇല്ലാത്ത കാരണം പറഞ്ഞു കരഞ്ഞു കാലു പിടിച്ചിട്ടാണ് transfer മേടിച്ചത്.
അതോർത്തതും  അരവിന്ദ് ഒരു നേടുവീർപ്പിട്ടു..

" സരമില്ല.. പറ്റിയ സ്ഥലത്തേക്കാ വന്നതു...all the best.." ലില്ലി അവനെ നോക്കി ഒന്നു ചിരിച്ചു ശേഷം അവളുടെ ക്യാബിനിലേക്കു തിരിച്ചു പോയി..

" ആ പറഞ്ഞതിൽ ഒരു കുത്തലില്ലേ.." Aravind ലില്ലി പോയ വഴിയേ നോക്കി..

" No no.. Isaac sir must be cool.." അവൻ സ്വയം positive ആയി ചിന്തിച്ചു അവന്റെ table ഇലേക്കു പോയി... കായലിൽ നിന്നു കടലിലെക്കാണു വന്നതെന്നു പാവം ചെറുക്കൻ അപ്പോഴും അറിഞ്ഞിരുന്നില്ല....





ഹോസ്പിറ്റലിൽ നിന്നു ടെസ്സയും ഇസാക്കും നേരെ കമ്പനിയിലെക്കാണ് വന്നതു.. നേരത്തെ schedule ചെയ്തു വെച്ചിരുന്ന ഒരു meeting ആണു .. ഇന്നു ടെസ്സയുടെ കാലിലെ plaster remove ചെയ്യാൻ പോകേണ്ടതു കൊണ്ടു postpone ചെയ്യാൻ തീരുമാനിച്ചതായൊരുന്നു ടെസ്സയാണ് വേണ്ടെന്നു പറഞ്ഞതു പിന്നെ ഉച്ചക്കത്തേക്കു meeting മാറ്റി..

കമ്പനിയിൽ എത്തി CEO ക്കു മാത്രം ഉള്ള private lift ഇൽ കയറി അവർ 14th ഫ്ലോറിൽ എത്തി.. ടെസ്സയെ ക്യാബിനിൽ ഉള്ള private റൂമിൽ ചെന്നു ഇരുന്നോളാൻ പറഞ്ഞെൽപ്പിച്ചു അതെ ഫ്ലോറിൽ തന്നെയുള്ള Conference Hall ഇലേക്കു അവൻ പോയി...

ടെസ്സ ഇസാക്കിന്റെ cabinu  ഉള്ളിൽ ഉള്ള  മുറിയിലേക്കു കയറി... ഒരിക്കൽ ഫാമിലിക്ക് ഒപ്പം വന്നപ്പോൾ മാത്രം ആണു അവൾ ഇതിനുള്ളിൽ കേറിയിട്ടുള്ളത്.. വലിയൊരു മുറി തന്നെയാണു.. ഒത്ത നടുക്കായി ആറടിയോളം വരുന്ന ഒരു റൗണ്ട് bed.. അതിനു മുകളിലായി അവരുടെ engagement ഇനു എടുത്ത ഒരു picture ആദ്യമായി ഒന്നിച്ചെടുത്ത ചിത്രമാണ്.. ഒരു sliding wardrobe ഉം bed ഇനു opposite ആയി വലിയൊരു Couch ഉം പിന്നെ വാഷ്‌റൂം അത്ര മാത്രം... അതിനുള്ളിൽ നിറഞ്ഞു നിന്ന Vanilla യുടെ ഗന്ധം.. അവൾക്കു ഏറെ പരിചിതമായ ഗന്ധമാണ് അതു.. This is what Isaac smells like.. അവന്റെ വിയർപ്പിനു പോലും ഈ മണമാണ്... അവൾ പോലും അറിയാതെ അവളുടെ ചുണ്ടു വിടർന്നു.. ഫോൺ എടുത്തു bedil വന്നിരുന്നു അവൾ.. Meeting കഴിയാൻ സമയം എടുക്കും ആ നേരം സൂസമ്മയെ വിളിക്കാം എന്നു അവൾ തീരുമാനിച്ചു..
ജോലിക്കു തിരിച്ചു കയറാൻ തീരുമാനിച്ച കാര്യവും പറയണമല്ലോ..

📞 " അതേതായാലും നന്നായി.. എല്ലാരും പോകുമ്പോൾ ഒറ്റക്കിരിക്കണ്ടല്ലോ.. പിന്നെ ജൂണിച്ചായന്റെ ഫ്രണ്ടിന്റെ ക്ലിനിക് ആണെന്നല്ലേ പറഞ്ഞതു അതു കൊണ്ടു tension ഒന്നും വേണ്ടാ.." ജോലിക്കു കേറാൻ ടെസ്സ തീരുമാനിച്ചതു സൂസനു ശെരിയായി തന്നെ തോന്നിയത് അവർ അവൾക്കു support പറഞ്ഞു..

" പിന്നെ പറ എന്റെ ചാച്ചനെ മര്യാദക്കെക്കെ അല്ലേ നോക്കുന്നെ.. അനിയനും ഭാര്യയും പൊരു കുത്തണില്ലല്ലോ.."

📞 " കുഞ്ഞൂ.. വേണ്ടാ.. " അവർ ഒരു ശാസനയോടെ പറഞ്ഞു.. അതു കേട്ടതും ടെസ്സ പൊട്ടി ചിരിച്ചും

" ചുമ്മ ഒരു രസം.. Where is captain Philip Eden Varghese and Advocate Thomas Eden Varghese.. ?"

📞 " അനിയനും ചേട്ടനും കൂടി താഴെ പറമ്പിലേക്കു ഇറങ്ങിയിട്ടുണ്ട്.. ഈ നട്ടുച്ചക്ക് പോകണ്ടാ എന്നു പറഞ്ഞിട്ടു പോയതാ.. ഇനി ഇപ്പോ bp കുറഞ്ഞു തല കറങ്ങുവാ എന്നു പറഞ്ഞു വരും നോക്കിക്കോ..."

" ചട്ടകം വെച്ചു ചന്തിക്കു നാലെണ്ണം കൊടുക്കണം സൂസമ്മേ രണ്ടണ്ണത്തിനും.. Bloody കേളവന്മാർ പറഞ്ഞാലും കേൾക്കില്ല.." ടെസ്സ പറഞ്ഞതും സൂസനു ചിരി വന്നു..
ടെസ്സ ഉള്ളപ്പോൾ എക്കെ പറഞ്ഞാൽ കേൾക്കാതെ എന്തേലും എക്കെ ചെയ്യുന്ന തോമസിനും ഫിലിപ്പ്പിനും ടെസ്സയുടെ വക Punishment ഉണ്ടാകറുണ്ട്...

" ഞാൻ ഇല്ലാത്തതു കൊണ്ടു വശളാകുന്നുണ്ട് രണ്ടും.. ഞാൻ ഒന്നു വരട്ടെ വെച്ചിട്ടുണ്ട് രണ്ടിനും.." അവൾ പല്ലിറുമ്മി

📞 " ശെരി madam.. അല്ലാ ഇച്ചു എവിടെ..?

" ഇച്ചായനു ഒരു meeting ഉണ്ടായി അതുകൊണ്ടു ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നു നേരെ ഓഫീസിലേക്കാ വന്നേ ഇപ്പോ കഴിയാറായി കാണും... "

📞 " ആഹ്.. നിങ്ങൾ കഴിച്ചാർന്നോ..?"

" കഴിച്ചു സൂസമ്മേ.. "

📞 " മ്മ്.. എന്റെ മോളു ഹാപ്പി അല്ലേ..?" ഒന്നു മൗനം ആയ ശേഷമാണ് അവർ ചോദിച്ചത്...

" ഞാൻ ഹാപ്പി അല്ലെന്നു തോന്നിയോ സൂസമ്മക്ക്... ?"

📞 " ഇല്ല.. എന്റെ മോളു ഇപ്പോ  ഹാപ്പി ആണെന്നു സൂസമ്മക്ക് അറിയാം അതിനു കാരണം ആരാണെന്നും.. " അവർ പറഞ്ഞു.. ടെസ്സ അവൾ പോലും അറിയാതെ ഇസാക്കിനെ സ്വീകരിച്ചു കഴിഞ്ഞെന്നു സൂസനു ഉറപ്പായ കാര്യം ആയിരുന്നു.. ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ അവർ അറിഞ്ഞതാണ് ആ മാറ്റം.. ഇപ്പോൾ വിളിച്ചാലും അവൾക്കു പറയാൻ ഉള്ളതു അവനെ കുറിച്ചു മാത്രം ആയിരുന്നു.. എന്നും തന്റെ വിഷമങ്ങൾ പറയാൻ വിളിക്കുന്നവൾ ഇപ്പോൾ അതിനെ പറ്റി പറയാറില്ല.. മാധവനെക്കാളും ഇസാക്കിനു അവൾ മുൻ‌തൂക്കം കൊടുത്തു കഴിഞ്ഞിരിക്കുന്നു... സൂസനു ആശ്വാസവും അതിലേറെ സന്തോഷവും ആയിരുന്നു... ഈ കാലമാത്രയും നഷ്ടപെട്ട പ്രണയത്തിനു വേണ്ടി അവൾ കരഞ്ഞു തീർത്ത ജീവിതം താൻ പ്രസവിച്ചതല്ലെങ്കിലും അവർക്ക് ടെസ്സ സ്വന്തം മകൾ ആയിരുന്നു ഒരമ്മയും സ്വന്തം മകൾ മരിച്ചു ജീവുക്കുന്നതു കാണാൻ ആഗ്രഹിക്കില്ല...
ഇസാക്ക് അവൻ ആണു അവളുടെ സന്തോഷം ജീവിതം  അതു ഇനി വൈകാതെ  ടെസ്സ മസ്സിലാക്കും എന്നു സൂസനു ഉറപ്പായിരുന്നു..

സൂസനും ആയുള്ള ഫോൺ call അവസാനിച്ചതും കുറച്ചു നേരം whatsapp ഇലും Instagram ഇലും എക്കെ തോണ്ടി ഇരുന്നു ടെസ്സ... പുറത്തു ക്യാബിനിൽ നിന്നു ശബ്ദം കേട്ടതും ടെസ്സ ഫോൺ അവിടെ വെച്ചു എഴുന്നേറ്റു.. ശ്രെദിച്ചു കേട്ടതും  ഒരെണ്ണം ഇസാക്കിന്റെയാണ് കൂടെ കേൾക്കുന്ന പെൺ ശബ്ദം..

" ഈ വൃത്തികെട്ട ശബ്ദം ഞാൻ എവിടെയൊ..... ?.. Catharine...?" ടെസ്സ പെട്ടന്നു ഡോർ തുറന്നു ക്യാബിനു ഉള്ളിലേക്കു കയറി....








To be Continued...

ഞാൻ പിന്നേം വന്നു... കല്യാണം എക്കെ പൊളി ആയിരുന്നു gooys... annual Day പിന്നെ പറയണ്ടല്ലോ എന്റെ കൊച്ചു full energy യിൽ ആയിരുന്നു Masha Allah..

ഇന്നു എഴുതാൻ എനിക്കു മടി ആയിരുന്നു പിന്നെ വെറുതെ Netflix നോക്കി ഇരുന്നപ്പോൾ mood വന്നു അങ്ങനെ എഴുതിയതാണ്...

കാതാറിനെ കണ്ടു ടെസ്സ എങ്ങനെ പ്രതികാരിക്കും...? സംഭവബഹുലമായ... അല്ലെങ്കിൽ വേണ്ടാ ഇനി എന്താകുമെന്നു കാത്തിരുന്നു കാണാം... നാളെ അല്ലെങ്കിൽ നാളെ കഴിഞ്ഞു കാണാവേ... പിന്നെ review ഇടാൻ മറക്കല്ലേ പിള്ളേരെ...

എനിക്കു എഴുതാനുള്ള mood വരാൻ നിങ്ങൾ പ്രാർത്ഥിക്കുവിൻ...

അപ്പോ ബൈ ബൈ..... 👋

Bodyguard നാളെ ഇടണോ ..?

Continue Reading

You'll Also Like

92.8K 6.7K 28
[Kim Taehyung] Тэр эхлээд надад дурласан Ким Тэхён байсан. Дараа нь намайг таниагүй Ким Тэхён болж жүжиглэсэн Харин одоо бол тэр миний амьдрал Ким Тэ...
853 105 10
"Enik ith verum oru kali aayirunu but ...." Itha nte vaga oru puthiya taekook story😉....
39.4K 1.2K 27
Shen is defeated, Kung Fu is saved! China is at peace... or so it was thought to be. Over the past 500 years, a fierce spirit warrior, Kai, has risen...
18.9K 2.2K 23
Iru dhruvangalilaayirunnu nammal.... Kaalam namukkayi kaathuvecha samayam kandumuttiyavar..... Ninne arinju.... Ninnil alinju chernnavananu inn njan...