I CAN'T LOVE HIM... ????

By taekookiehyung786

52.2K 5.1K 20.3K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... More

I CAN'T LOVE HIM...120
I CAN'T LOVE HIM...121💞
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...126
I CAN'T LOVE HIM...127
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM...129 🎁
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...134
I CAN'T LOVE HIM...135
I CAN'T LOVE HIM...136
I CAN'T LOVE HIM...137 ⚔️
????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM...140 ⚔️
I CAN'T LOVE HIM..141
I CAN'T LOVE HIM..142
I CAN'T LOVE HIM...143
I CAN'T LOVE HIM...144
I CAN'T LOVE HIM....145
I CAN'T LOVE HIM...146
I CAN'T LOVE HIM...147
I CAN'T LOVE HIM...148
I CAN'T LOVE HIM...149
I CAN'T LOVE HIM...150
I CAN'T LOVE HIM...151 ✨
I CAN'T LOVE HIM...152
I CAN'T LOVE HIM...153
I CAN'T LOVE HIM...154
I CAN'T LOVE HIM...156
I CAN'T LOVE HIM..157
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM...161
I CAN'T LOVE HIM.. 162
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163

I CAN'T LOVE HIM...155

952 98 227
By taekookiehyung786

കുറച്ചു നിമിഷങ്ങൾക്ക് മുൻപ്...

" ലൂക്കാ.... "

ശരൺ ഡോർ അടച്ചു വെളിയിൽ കടന്നുവെന്ന് ഉറപ്പായതും ആദി പതിയെ തനിക്ക് മുന്നിൽ ഇരിക്കുന്നവനെ വിളിച്ചു....

" ഒറ്റയോന്ന് അങ്ങ് തന്നാൽ ഉണ്ടല്ലോ.... "

ഡോറിനരികിൽ നിന്നും ആദിയുടെ ശബ്ദം കേട്ട് കൊണ്ട് കണ്ണുകൾ തിരിച്ചതും..
അവൻ മുട്ടു കൈ ഓങ്ങി കൊണ്ട് ആദിയുടെ നേരെ തിരിഞ്ഞു...

മറുപടിയായി ആദിയൊന്നു ചിരിച്ചതേയുള്ളൂ... അൽപ്പം വിളറി വെളുത്തു പോയൊരു ചിരി....

അതുകൊണ്ടൊന്നും ലൂക്കിന്റെ മുഖത്തെ ഗൗരവം കുറഞ്ഞില്ലെന്ന് മാത്രം...

" ഞാൻ അറിഞ്ഞില്ലല്ലോ നീയാണെന്ന്... "

ആദി ഒരു പരിഭവത്തോടെ പറഞ്ഞതും ലൂക്കിന്റെ കണ്ണുകൾ കൂർത്തു....

" എങ്ങനെ അറിയും.. വായിൽ തോന്നുന്നത് വിളിച്ചു കൂവുന്നതിനു മുൻപ് ഈ കുന്തത്തിൽ നിന്നൊന്ന് മുഖം ഉയർത്തി നോക്കണം.. എങ്കിലേ മുന്നിൽ നിൽക്കുന്നവനെ കാണൂ.... "

ലൂക്ക് അവന് മുന്നിൽ ഇരുന്ന ലാപ്ടോപിന് നേരെ കൈകൾ ചൂണ്ടിയതും ...
ആദി ചെറു ചിരിയോടെ അതിനെ തനിക്ക് മുന്നിൽ നിന്നും നീക്കി വെച്ചു....

" എങ്കിലും ഒന്ന് പറയാമായിരുന്നു... അറ്റ്ലീസ്റ്റ് ഒന്ന് പെർമിഷൻ ചോദിക്കാമായിരുന്നു... വർക്കിനിടയിൽ ഞാൻ കാണുന്നില്ലല്ലോ.... "

തന്റെ ഭാഗം അവനൊന്നു ക്ലിയർ ചെയ്തു... വളരെ പതുക്കെ പിറുപിറുത്ത വാക്കുകൾ ആണ്... എങ്കിലും ലൂക്കിന്റെ ചെവിയിൽ വ്യക്തമായി തന്നെ പതിഞ്ഞു....

" ഹലോ സർ... താങ്കൾ വിളിച്ചിട്ടാണ് ഞാൻ വന്നത്.... "

തനിക്ക് നേരെ കൈകൾ ഉയർത്തി പുച്ഛത്തോടെ പറയുന്നവനെ കാണെ ആദിയുടെ ചുണ്ടിൽ ചിരി വിടർന്നു....

" ഞാൻ കരുതി നീ വരുമ്പോൾ ഈവെനിംഗ് ആവുമെന്ന്... അപ്പോഴേക്കും ഞാനും ഫ്രീ ആകുമെന്ന്.... "

മേശയിൽ കൈകൾ കുത്തി നിർത്തി അതിൽ മുഖം താങ്ങി നിർത്തി കൊണ്ടവൻ ലൂക്കയെ നോക്കി......

" ഓഹ്.. നീ പറഞ്ഞപ്പോൾ തന്നെ ഞാൻ ഇന്ന് മുഴുവൻ ലീവ് എടുത്തു.. അവിടെ ഇരിക്കാനൊരു മൂഡ് വന്നില്ല.... "

ഒരാഴ്ചയോളം ലീവ് എടുത്തതിൽ പിന്നെ എന്തിനും മടി ആയി....

അവനൊരു മടുപ്പോടെ മേശ മേൽ നീട്ടി വെച്ച കൈകൾക്ക് മീതെ ചാഞ്ഞു കിടന്നു...
കുറച്ചു നേരം നിശബ്ദമായി കടന്നു പോയതും ലൂക്ക് മുഖം ഉയർത്തി മുന്നിൽ ഇരിക്കുന്നവനെ നോക്കി.....

"നീ എന്തിനാണ് എന്നെ കാണണമെന്ന് പറഞ്ഞത്....."

സംശയത്തോടെ അവൻ ചോദിച്ചു... ആ നേരം വരെയും ആദിയുടെ കണ്ണുകൾ അവനിൽ തന്നെ ആയിരുന്നു.....

" കാര്യം എന്താണെന്ന് നേരത്തെ പറഞ്ഞതല്ലേ..... "

ആദി പറഞ്ഞതും ലൂക്ക് ഒരു നിമിഷം സംശയത്തോടെ അവനെ നോക്കി ഇരുന്നു.... ആദിയുടെ ചുണ്ടിൽ അപ്പോഴും കുഞ്ഞൊരു പുഞ്ചിരി നിന്നിരുന്നു....

അതിൽ നിന്ന് തന്നെ ലൂക്ക് അവന്റെ ഉള്ളിലുള്ളതും വായിച്ചെടുത്തു......

" ഓഹ് അതിനാണോ... ഞാൻ വിചാരിച്ചാൽ അത് നടക്കുമോ.... "

തന്നെ കൊണ്ടാവില്ലെന്നൊരു ഭാവത്തോടെ ആണ് അവൻ പറഞ്ഞത്...
എന്നാൽ ആദിയിൽ വിശ്വാസം തന്നെ ആയിരുന്നു.....

" നീ വിചാരിച്ചാൽ മാത്രമേ നടക്കൂ.... "

മേശമേൽ അപ്പോഴും നീട്ടി വെച്ചിരുന്ന ലൂക്കിന്റെ കൈകൾക്ക് മീതെ അവൻ തന്റെ വിരലുകൾ തൊട്ട് വെച്ചു.....

" നിന്റെ ഫ്രണ്ട് അല്ലെ... നിനക്കൊന്ന് ശ്രമിച്ചു നോക്കാവുന്നതേയുള്ളൂ... ഇത്രയുമൊക്കെ ഒപ്പിച്ചില്ലേ..."

അൽപ്പം പരിഭവം കലർത്തിയാണ് ലൂക്ക പറഞ്ഞത്...
പലതും ഇതുവരെയും തന്നെ അറിയിക്കാതിരുന്നതിലുള്ള പരിഭവം...

തന്റെ പുറം കൈകൾക്ക് മീതെ കളം വരച്ചിരിക്കുന്ന ആദിയുടെ കൈകളെ ഏടുത്തു മാറ്റികൊണ്ടവൻ നേരെയിരുന്നതും...

ആദിയും തന്റെ ചെയറിൽ നിന്നും എഴുന്നേറ്റു അവനരികിലായി വന്നു നിന്നു....

ലൂക്കിന്റെ ചെയറിനു അരികിൽ അവന് നേരെ തിരിഞ്ഞു മേശയിൽ പുറം ചാരി കൊണ്ടൊരു നിൽപ്പ്.....

" ഞാൻ ഒന്ന് help ചെയ്‌തെന്നേയുള്ളൂ.. ബാക്കിയൊന്നും എന്റെ കയ്യിൽ അല്ല.. നിന്നോടും help ചോദിക്കുന്നതാണ്... ഞാൻ വിചാരിച്ചാലും നടക്കും... പക്ഷെ ഇതിൽ നീ തന്നെ ആണ് ബെസ്റ്റ്.... "

പറഞ്ഞു നിർത്തിയവൻ ലൂക്കിന് അരികിലേക്ക് അൽപ്പം ഒന്ന് ചാഞ്ഞു... ലൂക്കിന്റെ കണ്ണുകളും അവനിൽ തന്നെ ആയിരുന്നു....

" You know luca...ചില കാര്യങ്ങൾ നടത്തിയെടുക്കാൻ നിന്റെയത്രയും മിടുക്ക് വേറെ ആരിലും ഞാൻ കണ്ടിട്ടില്ല.... "

ചെറു ചിരിയോടെ കുസൃതി ഒളിപ്പിച്ചു കണ്ണുകൾ ചിമ്മി പറയുന്നവൻ...
ലൂക്കിന്റെ ചുണ്ടിലും കുസൃതി വിടർന്നു....

" അപ്പോൾ Arthur William ന് എന്റെ സഹായം ആവശ്യമുണ്ട് അല്ലെ.... "

ആദിയുടെ അടുക്കലേക്ക് മുഖം അടുപ്പിച്ചു കൊണ്ടവൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചതും.....

" Yeah.. offcourse.... "

തിരികെ മറുപടി കൊടുക്കുന്നതിനൊപ്പം ലൂക്കിന്റെ മൂക്കിന് തുമ്പിൽ വിരലാൽ തട്ടിയവൻ....
കൺ ചിമ്മി ചിരിച്ചു പോയവനൊപ്പം ആദിയും കൂടി....

ലൂക്ക് അവനിലേക്ക് തന്നെ നോട്ടമെയ്തു കൊണ്ട് തിരികെ ചെയറിലേക്ക് ചാരി...
ആദി മേശമേൽ കൈകൾ കുത്തി കൊണ്ട് പിന്നിലേക്കും ഒന്ന് ചാഞ്ഞു....

ഇരുവരും തമ്മിൽ മൗനം ആയി കടന്നു പോയ നിമിഷങ്ങൾ...
തമ്മിൽ ഒന്നും സംസാരിച്ചില്ല... എങ്കിലും നോട്ടം തെറ്റിയില്ല.. കണ്ണുകൾ തമ്മിൽ കുരുങ്ങി തന്നെ കിടന്നു.....

തമ്മിൽ പറയാൻ എന്തൊക്കെയോ ഉണ്ട്... എങ്കിലും ചില സമയം മൗനം ആയിപ്പോകും...
ഇവിടെക്കായി വന്നപ്പോൾ മനസിൽ കരുതിയതൊന്നും ഇപ്പോൾ പുറത്തേക്ക് വരുന്നില്ല....

ചില നേരങ്ങൾ അങ്ങനെയാണ്... മൗനമാകും കൂടുതലും... എങ്കിലും മടുപ്പ് തോന്നുകയേയില്ല...

കുറച്ചു നിമിഷങ്ങൾ...
കണ്ണൊന്നു ചിമ്മുക പോലും ചെയ്യാതെ ചിരിയോടെ തന്നെ നോക്കി നിൽക്കുന്നവനെ കാണെ ലൂക്കിന് ചെറുതല്ലാത്തൊരു ചമ്മൽ വന്നു പോയിരുന്നു....

" എന്താണ്....? "

ആദിക്ക് നേരെ അവനൊന്നു ചോദ്യ ഭാവത്തോടെ പിരികമുയർത്തി....

" എന്ത്....? "

ഒന്നുമേ അറിയാത്ത ഭാവത്തിൽ ചോദിക്കുന്നവൻ....

" വെറുതെ നോക്കണ്ട.... "

ലൂക്ക് അവനിൽ നിന്നും മുഖം തിരിച്ചു കൊണ്ട് പിറുപിറുത്തു...
തന്നിൽ നിന്നും ചമ്മൽ മറയ്ക്കാനായി പാട് പെടുന്നവൻ...
ആദി ഒരു ചിരിയോടെ അവനെ തന്നെ നോക്കി.....

" Are you blushing.. luca....? "

ചെറുതായി ചുവന്നു പോയവന്റെ കവിളിൽ വിരലമർത്തി കൊണ്ടവൻ മെല്ലെ ചോദിച്ചതും...
ലൂക്കിന്റെ കണ്ണുകൾ കൂർത്തു.....

" പോടാ... ഞാൻ പോട്ടെ.. ഇപ്പോൾ പോയാലെ നീ പറഞ്ഞതൊക്കെ നടക്കൂ.... "

ആദിയെ പിന്നിലേക്ക് തള്ളി കൊണ്ടവൻ ചെയറിൽ നിന്നും എഴുന്നേറ്റു...
എന്ത് കൊണ്ടോ വന്നതിലും വേഗത്തിൽ അവിടെ നിന്നും തിരിച്ചിറങ്ങാൻ ആയിരുന്നു അവന് ദൃതി....

ആദിയുടെ മുന്നിൽ നിൽക്കാൻ എന്തിനെന്നറിയാതൊരു ചമ്മൽ....

" ഞാൻ പോകുവാ... "

ആദിയോടായി പറഞ്ഞു കൊണ്ട് മുന്നോട്ട് നീങ്ങിയതും അതിലും വേഗത്തിൽ കയ്യിൽ മുറുകിയ കൈകൾ അവനെ പിന്നിലേക്ക് വലിച്ചടുപ്പിച്ചിരുന്നു.....

" ആദി... "

പ്രതീക്ഷിക്കാത്തൊരു നീക്കത്തിൽ പിന്നിലേക്ക് വെച്ച് പോയവൻ ആദിയുടെ നെഞ്ചിലായി വന്നിടിച്ചു നിന്നു...

" എന്താണ്....? "

" ഇത്ര പെട്ടന്ന് പോകുവാണോ....? "

ശാസനയോടെ നോക്കിയതും കുറുമ്പ് നിറഞ്ഞൊരു ചോദ്യവുമായി നിൽക്കുന്നവനെ കാണെ ലൂക്കിന്റെ ചുണ്ടിൽ ചെറു ചിരി മിന്നി....

" പിന്നെ പോകാതെ...? "

ഒന്നുമറിയാതൊരു ഭാവത്തിൽ ലൂക്ക് അവനെ നോക്കി...
ആദിയിൽ ചെറു പരിഭവം വിടർന്നു....

" എന്നാൽ പോടാ.... "

തന്റെ നെഞ്ചിൽ കൈ പിന്നിലേക്ക് തള്ളി നീക്കിയവൻ...
കൈകൾ കെട്ടി മുഖം കറുപ്പിച്ചു നിൽക്കുന്നത് കണ്ടതും ലുക്കിൽ അടക്കി നിർത്താനാവാത്തൊരു ചിരി വിടർന്നു പോയി....

ആദി ഉദ്ദേശിക്കുന്നതെന്തെന്ന് അവനറിയാം... അവനെന്താണ് വേണ്ടതെന്നും...
എങ്കിലും ഇങ്ങനെ വട്ട് കളിപ്പിക്കുന്നതും ഒരു രസം തന്നെ....

" എന്താ നോക്കി നിൽക്കുന്നെ.. ഇറങ്ങി പോ.... "

പുറത്തേക്കുള്ള ഡോറിന് നേരെ വിരൽ ചൂണ്ടി കൊണ്ട് ആദി വീണ്ടും പറഞ്ഞതും...
ലൂക്ക് അവന് മുന്നിലായി വന്നു നിന്നു....

"Do you want anything from me?..."

കുറുമ്പോടെ ചോദിച്ചവൻ ആദിയുടെ കോളറിൽ പിടി മുറുക്കി തന്നിലേക്ക് അടുപ്പിച്ചു.....

" ഉണ്ടെങ്കിൽ.... "

അവനിൽ പിടി മുറുക്കി കൊണ്ട് ആദിയും മറു ചോദ്യം ഉയർത്തി.....

" ചോദിക്ക്.. ഞാൻ തരും.... "

കുറുമ്പോടെ പറഞ്ഞവൻ ആദിയിലേക്ക് ഒന്ന് കൂടി ചേർന്നു നിന്നതും ആദിയുടെ കണ്ണുകൾ വിടർന്നു.....

ലൂക്കയുടെ ഇടുപ്പിൽ കൈകൾ ചേർത്ത് കൊണ്ടവൻ അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു....
ആ കണ്ണുകൾ തന്നിൽ ആണ്... കൗതുകവും കുറുമ്പും പ്രണയവും നിറഞ്ഞ മിഴികൾ...

ആദിയും ഒരു നിമിഷം അതിൽ ലയിച്ചു നിന്ന് പോയി.... അവന്റെ കൈകൾ ലുക്കിൽ മുറുകി...
ഇരു ഹൃദയവും ഒരുപോലെ മിടിച്ചു പൊന്തി.....

" I... I want...

ലൂക്കയെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ പറഞ്ഞു തുടങ്ങിയതും.....

" സർ.... "

ക്യാബിൻ ഡോറിന് അടുത്തു നിന്നും ഉയർന്ന ശബ്ദം... പിന്നാലെ ഉള്ളിലേക്ക് കടന്നു വന്ന ശരണും...
ഇരുവരും ഒരുപോൽ ഞെട്ടികൊണ്ട് അടർന്നു മാറി....

ചമ്മലും ചടപ്പും നിറഞ്ഞു പോയി... അവരുടെ സ്വകാര്യ നിമിഷത്തിൽ അറിയാതെ ആണെങ്കിലും തടസമായി വന്നു പോയവനിലും ചമ്മൽ നിറഞ്ഞു പോയിരുന്നു....

ആദി ഏൽപ്പിച്ചു കൊടുത്ത വർക്കുകളിൽ ഒന്നിൽ വന്ന doubt ക്ലിയർ ചെയ്യാനായി വന്നതായിരുന്നു അവൻ....

" എന്താ ശരൺ.... "

വാതിൽക്കൽ നിന്ന് പരുങ്ങുന്നവനെ കാണെ....
ആദി വരുത്തി തീർത്തൊരു ഗൗരവത്തോടെ അവനെ നോക്കി....

" അത് സർ... എനിക്ക് ഇതിൽ... ചെറിയൊരു doubt..... "

തപ്പി പിടിച്ചു കൊണ്ടവൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു... ഇടയിൽ ലൂക്കിന് നേരെയും അവന്റെ കണ്ണുകൾ പാഞ്ഞു....

" കൊണ്ട് വാ.... "

ആദി അവന് നേരെ കൈകൾ നീട്ടി...
വർക്കിന്റെ കാര്യം ആണ്... അതിൽ പറഞ്ഞു തുടങ്ങിയാൽ ഉടനെയൊന്നും തീരില്ല... താൻ കാത്തു നിൽക്കുന്നതിലും അർത്ഥം ഇല്ല....

ഫയലുമായി ആദിക്ക് അരികിലേക്ക് നടന്നു വരുന്നവനെ കാണെ ലൂക്ക് ഒരു നിശ്വാസത്തോടെ തല കുടഞ്ഞു കൊണ്ട് ആദിക്ക് നേരെ തിരിഞ്ഞു....

" ഞാൻ ഇറങ്ങുവാണ് ആദി.. അവിടെ എത്തിയിട്ട് മെസ്സേജ് അയക്കാം.... "

തിരികെ ചെയറിൽ വന്നിരുന്നവന് അരികിലായി വന്നു നിന്ന് കൊണ്ട് അവൻ യാത്ര പറഞ്ഞു.....

തിരികെ ആദി സമ്മതം അറിയിക്കുന്നതിന് മുന്നേ തന്നെ അവൻ ആദിക്കരികിലേക്ക് ചാഞ്ഞു കൊണ്ട് അവന്റെ കവിളിൽ അമർത്തി മുത്തി......

ആദി അവനോടായി ചോദിക്കാൻ ആഗ്രഹിച്ച കാര്യം... ശരൺ കാരണം നടക്കാതെ പോയത്....

പ്രതീക്ഷിക്കാതെ കവിളിൽ കിട്ടിയ ചുംബനം... ആദിയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നപ്പോൾ കണ്ട് നിന്നവന്റെ കണ്ണുകൾ മിഴിഞ്ഞു......

" By.... "

ആദിയോട് അവസാനമായി യാത്ര പറഞ്ഞു തിരിഞ്ഞപ്പോൾ ലൂക്കയും കണ്ടിരുന്നു... കിളി പറന്നു നിൽക്കുന്ന ശരണിനെ....

പൊട്ടി വന്ന ചിരിയെ കടിച്ചു പിടിച്ചു കൂർത്തൊരു നോട്ടം മാത്രം അവൻ ശരണിനു നൽകി...

ഇനിയും തങ്ങൾക്കിടയിൽ ഇത് പോലെ വന്നു കയറരുതെന്നൊരു ശാസനയോടെ അവൻ വെളിയിലേക്ക് നടന്നു....

ശരൺ അപ്പോഴും മായാ ലോകത്ത് പെട്ടു പോയത് പോലെ നിന്ന് പോയിരുന്നു....

" ഫയൽ കൊണ്ട് വാ.... "

ആദിയുടെ ശബ്ദം ആണ് അവന്റെ ബോധം വീണ്ടെടുക്കാൻ പ്രേരിപ്പിച്ചത്....
അപ്പോഴേക്കും കൺ മുന്നിൽ കഴിഞ്ഞു പോയ കാര്യങ്ങൾ അവനിൽ ചിരി പടർത്തി.....

" ഹൈഷ്...ഞാൻ എന്തിനാണ് ചമ്മുന്നത്.. "

ചെറു ചിരിയോടെ തന്റെ തലയിൽ സ്വയം കോട്ടി കൊണ്ടവൻ ആദിക്ക് നേരെ ഫയൽ നീട്ടി.....

അത് നോക്കി സംശയങ്ങൾ ഓരോന്നായി ചോദിച്ചു ക്ലിയർ ചെയ്തു കൊടുക്കുന്ന തിരക്കിൽ ആയിരുന്നു ആദിയെങ്കിൽ.....

കവിളിൽ ചുംബനം ഏറ്റു വാങ്ങിയവനെക്കാൾ വലിയ നാണത്തിൽ കുതിർന്നൊരു പുഞ്ചിരിയിൽ മുങ്ങി നിൽക്കുകയായിരുന്നു ശരൺ.......

............................................................................

ഉച്ചയൂണ് കഴിഞ്ഞു തനിക്കായി ഒരുക്കിയിരുന്ന മുറിയിൽ ഹെഡ്‌ബോർഡിൽ ചാരി വെറുതെ കിടക്കുകയായിരുന്നു അലക്സി....

MK യുടെ നിർദേശ പ്രകാരം വേണ്ടപ്പെട്ടവരെ കാണാനും അവർക്കൊപ്പം കുറച്ചു കാലം ചിലവഴിക്കാനുമായി ഇറങ്ങി പുറപ്പെട്ട യാത്ര....

ഇന്നേക്ക് നാലു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു... എന്നിട്ടും എന്തിന് വേണ്ടി വന്നുവോ ആ ലക്ഷ്യം മാത്രം പൂർത്തീകരിക്കാനാവാതെ ബാക്കിയാണ്...

അച്ഛനെയും അമ്മയെയും കാണുവാനോ സംസാരിക്കുവാനോ അവസരം കിട്ടിയിട്ടില്ല.....

തനിക്ക് മുന്നിൽ അവർ വരുന്നില്ല... അങ്ങോട്ടായി ചെന്ന് നിന്നാലും മുഖം തിരിച്ചു പോകുന്നവർ...

ഒരു അപരിചിതനോട് ഉണ്ടാകുന്ന പുഞ്ചിരി പോലും മുഖത്തില്ല... തന്നെ കാണുമ്പോൾ അത്രയേറെ കോപം ആണ് ഇരുവരിലും...

കുറ്റപ്പെടുത്തുന്ന നോട്ടവും ഭാവവും... ചെയ്ത തെറ്റിന്റെ അഴമറിയുന്നത് കൊണ്ട് തന്നെ മുന്നിൽ പോകുവാനുള്ള ധൈര്യവും അവനിൽ ഉണ്ടായിരുന്നില്ല.....

അവരുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാതെ ഇവിടെ നിന്നൊരു മടക്ക യാത്ര സാധ്യമല്ല....

MK യുടെ മുന്നിൽ ചെന്ന് നിൽക്കാനുള്ള ധൈര്യം ഇല്ല.....

വിവാഹത്തിന്റെ കാര്യം ഉൾപ്പടെ തന്റെ പേർസണൽ കാര്യങ്ങൾ ഇതുവരെയും മറച്ചു വെച്ചതിലുള്ള പണിഷ്മെന്റ് ആണ് ഇത്.....

ഈ കുരുക്കുകളൊക്കെ താൻ എങ്ങനെ ആണ് അഴിച്ചെടുക്കുന്നത്....

ഇവിടെ.... ഒരു അതിഥിയെ പോലെ എത്ര നാൾ കഴിഞ്ഞു കൂടും.....

അലക്സ് നിരാശയോടെ നെറ്റി ചുളിച്ചു....

ഇവിടെ എക്കാലവും നിൽക്കാൻ തനിക്ക് കഴിയില്ല.. തിരിച്ചു പോയെ മതിയാവൂ..

പക്ഷെ... അതിന് മുന്നേ പഴയ തെറ്റുകൾ എല്ലാം തിരുത്തണം....

ഇനി ഇവിടെ നിന്നും യാത്ര ചിരിക്കുമ്പോൾ ചിരിയോടെ.. തന്നെ യാത്രയാക്കുന്നവരെ കാണണം.....

എന്തെങ്കിലും ചെയ്തേ പറ്റൂ.....

അലക്സിന്റെ ചിന്തകൾ പല വഴിക്കും നീങ്ങി....

തന്റെ ലക്ഷ്യം പൂർത്തിയാക്കാനായി പല വഴികളും അവനുള്ളിൽ തെളിഞ്ഞു....

ഓരോ വഴികളും പഴുതുകളും ആലോചിച്ചു ഒടുവിൽ എപ്പോഴോ ചെറു മയക്കത്തിലേക്ക് അവൻ വഴുതി വീണു പോയതും....

റൂമിനു പുറത്തു നിന്നും ഡോറിൽ പതിഞ്ഞ ശക്തിയേരിയ തട്ടൽ...

അലക്സ് ഞെട്ടലോടെ കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് ബെഡിൽ എഴുന്നേറ്റിരുന്നു.....

അവന്റെ കൈകൾ തന്റെ തലയിണക്കടിയിലേക്കാണ് നീണ്ടത്....

അതിനിടയിൽ സൂക്ഷിച്ചിരുന്ന തന്റെ റിവോൾവരിൽ അവന്റെ കൈകൾ മുറുകി.....

ഏത് സമയത്തും ശത്രുക്കളുടെ ആക്രമണം പ്രതീക്ഷിച്ചു ജാഗ്രത ആയിരുന്നവൻ ആണ്... ആ സമയവും അങ്ങനെയൊരു ഭാവമാണ് അലക്സിയിൽ നിറഞ്ഞത് ....

എന്നാൽ...

തൊട്ടടുത്ത നിമിഷം....താൻ സ്വന്തം വീട്ടിൽ ആണെന്ന് തിരിച്ചറിഞ്ഞതും ചെറിയൊരു ആശ്വാസത്തോടെ ഗൺ തിരികെ തന്റെ അരയിൽ ഭദ്രമാക്കി കൊണ്ട് അലക്സി ബെഡിൽ ഇരുന്നു .....

ആദ്യം തന്റെ തോന്നൽ എന്നാണവൻ കരുതിയത്... എന്നാൽ വീണ്ടും വീണ്ടും ഡോറിൽ ശക്തിയിൽ തട്ടൽ അറിഞ്ഞതും അവനൊരു സംശയത്തോടെ ഡോറിനു അടുത്തേക്ക് നടന്നു.....

വാതിൽ തുറക്കുന്നതിനു മുന്നേ അലക്സി കീ ഹോളിലൂടെ അത് ആരാണെന്ന് ഉറപ്പ് വരുത്തിയിരുന്നു.....

" നീ എന്താ ഇവിടെ....? "

ഡോർ തുറന്നയുടൻ തന്റെ മുന്നിൽ നിൽക്കുന്നവനെ കണ്ടതും അലക്സി ഗൗരവം നിറഞ്ഞൊരു ചോദ്യ ഭാവത്തിൽ അവനെ നോക്കി....

മുൻപ് ഉണ്ടായ പ്രശ്നത്തിന് ശേഷം ആദം അവനരികിൽ ഒരു കാര്യങ്ങൾക്കും വന്നിട്ടില്ല.. സേവി അവനെ പോകാൻ അനുവദിച്ചിട്ടുമില്ല....

അങ്ങനെയുള്ളപ്പോൾ തന്റെ വിശ്രമ സമയം വന്നു ശല്യം ചെയ്തവനോടുള്ള നീരസം അലക്സിയിൽ നിറഞ്ഞിരുന്നു...

എന്നാൽ....

തനിക്ക് മുന്നിൽ പേടിച്ചു വിറച്ചു നിൽക്കുന്നവനെ കാണെ അവന്റെ നെറ്റി ചുളിഞ്ഞു....

ഭയന്ന് വിറച്ച മുഖം... എന്തൊക്കെയോ ടെൻഷൻ ഉള്ളത് പോലെ... ആരെയോ ഭയപ്പെടുന്നത് പോലെ.....

എന്ത് പറ്റി....? "

സംശയം നിറഞ്ഞൊരു ഭാവത്തോടെ ചോദിച്ചു കൊണ്ട് അലക്സി അവനെ അടിമുടി നോക്കി.....

" അവിടെ... അവിടെ അവർ പ്രശ്നം ഉണ്ടാക്കുകയാണ്.. യാസറപ്പ മാത്രമേയുള്ളൂ.. അലക്സിച്ചായൻ എന്റെ കൂടെയൊന്ന് വരുമോ....? "

ആദം ഒരു പരിഭ്രാന്തി നിറഞ്ഞ ഭാവത്തോടെ അവനെ നോക്കി...

തന്നോടായി സഹായം ചോദിക്കുമ്പോഴും അവന്റെ കണ്ണുകൾ പുറത്തേക്ക് നീളുന്നത് അലക്സി കണ്ടിരുന്നു...

ആദമിന് പിന്നാലെ അവന്റെ കണ്ണുകളും വെളിയിലേക്ക് നീണ്ടു...

എന്നാൽ അവിടെ ആരെയും തന്നെ അലക്സ് കണ്ടിരുന്നില്ല....

അവന്റെയുള്ളിൽ പല സംശയങ്ങളും നിറഞ്ഞു....

" ആര് പ്രശ്നം ഉണ്ടാക്കുന്നുവെന്ന്... നീ ആരുടെ കാര്യം ആണ് പറയുന്നത്... സേവി  അവിടെയില്ലേ.... തെളിച്ചു പറയെടാ.... "

അലക്സി അവനോടായി ശബ്ദമുയർത്തിയതും ആദമിന്റെ കണ്ണുകൾ ഭയത്താൽ നിറഞ്ഞു പോയിരുന്നു...

സേവിച്ചായനും അമ്മയും കൂടെ പള്ളിയിൽ പോയതാണ്... യാസറപ്പ മാത്രം ഉള്ളൂ.. അവർ എന്തെങ്കിലും ചെയ്യും...എനിക്ക് പേടിയാകുന്നു..... "

വീണ്ടും ഭയത്തോടെ വെളിയിലേക്ക് മിഴികൾ നീട്ടി പറയുന്നവൻ....

"നീ എന്തിനാണ് പേടിക്കുന്നത്... ആര് വഴക്കുണ്ടാക്കുമെന്നാണ്....."

അലക്സി സംശയത്തോടെ ചോദിച്ചു നിന്നതും....

" അതൊന്നും പറഞ്ഞു നിൽക്കാൻ സമയം ഇല്ല.. ഒന്ന് വാ ചേട്ടായീ.... "

ദൃതിയോടെ പറഞ്ഞു കൊണ്ട് ആദം അവന്റെ കയ്യിൽ പിടിച്ചു വെളിയിലേക്ക് പാഞ്ഞിരുന്നു...

അലക്സിനു ഒന്നും തന്നെ മനസിലായിരുന്നില്ല... സംശയം നിറഞ്ഞൊരു ഭാവത്തോടെ അവന് പിന്നാലെ പോകുമ്പോഴും....

ആദം ഇത്രയും ഭയത്തോടെ വന്നു പറയുന്നവൻ ആരാണെന്ന ചിന്ത മാത്രം ആയിരുന്നു അലക്സിൽ....

താൻ താമസിക്കുന്നിടത്തെ വേലിയും ഗേറ്റും കടന്നു വീടിന്റെ മുറ്റത്തേക്ക് കാൽ കുത്തിയതും മുറ്റത്തായി നിൽക്കുന്ന ഒരു കൂട്ടം ആളുകളെ അലക്സി കണ്ടിരുന്നു....

അവർക്ക് മുന്നിൽ നിൽക്കുന്ന യാസറിനെയും....

ഇതുവരെയും അലക്സ് കണ്ട് പരിചയം ഇല്ലാത്ത മുഖങ്ങൾ....

" ഇവരൊക്കെ ആരാണ്.... "

അവരെ കണ്ടതും തന്റെ കയ്യിൽ ഭയത്തോടെ മുറുകെ പിടിക്കുന്നവനെ അറിഞ്ഞതും അവനൊരു സംശയത്തോടെ ആദമിനെ നോക്കി.....

" ഇതാണ് ഡേവിഡ്... ചെകുത്താൻ ഡേവിഡ് എന്ന് ഇവിടെയുള്ള ആളുകൾ പറയുന്നത്... ബാക്കിയുള്ളവരൊക്കെ അയാളുടെ ഗുണ്ടകൾ ആണ്... ഇവിടുത്തെ വലിയ മാഫിയ ആണ്... ദുഷ്ടന്മാർ ആണ്.... "

അലക്സിക്ക് പിന്നിലേക്ക് പതുങ്ങി കൊണ്ട് ആദം അടക്കി പിടിച്ച ശബ്ദത്തോടെ പറഞ്ഞു കൊടുത്തു....

അവന്റെ കണ്ണുകളിൽ അവരോടുള്ള ഭയം ആയിരുന്നു....

അലക്സിയിൽ ആകട്ടെ ഒരു തരം പുച്ഛവും....

"മാഫിയയോ.. ഇവന്മാരോ..."

പരിഹാസം കലർന്നൊരു ചിരിയോടെ അവൻ ആദം ചൂണ്ടി കാണിച്ചവരിലേക്ക് നോട്ടമെയ്തു....

മുറ്റത്തൊരു ഒമിനി വാൻ നിർത്തിയിട്ടിരുന്നു... അതിന് മുന്നിൽ ഒരു ബെൻസും....

അവർ വന്നത് ആ വാഹനങ്ങളിൽ ആകാം... ഒരു കൂട്ടം ചെറുപ്പക്കാർ... അതിന് മുന്നിൽ അൽപ്പം മധ്യവയസ്കനായ ഒരാളും....

ആദം ചൂണ്ടി കാണിച്ചതിൽ നിന്നും അതാണ്‌ ഡേവിഡ് എന്നും അവൻ മനസിലാക്കിയിരുന്നു....

ചെകുത്താൻ ഡേവിഡ്...

ചെറു ചിരിയോടെ അലക്സി ആ പേരൊന്നു പറഞ്ഞു നോക്കി....

അവരെ കണ്ട നേരം ബാംഗ്ലൂർ ചേരികളിൽ നിസാര തുകയ്ക്ക് കയ്യും കാലും വെട്ടാൻ കൊട്ടെഷൻ ഏടുത്തു നടക്കുന്ന കൂട്ടാരെയാണ് അവന് ഓർമ വന്നത്....

അത്രമേൽ നിസാരമായൊരു ഭാവവും...

MK യുടെ black സ്ക്വാഡിലെ നേതാവ് ആയിരുന്നവന് മുന്നിൽ എന്ത് മാഫിയ....

ഇതിനേക്കാൾ വലിയ ആളുകളെ അവൻ നേരിട്ടിരിക്കുന്നു....

തന്റെ പിന്നിൽ ഭയന്ന് ഒളിച്ചു നിൽക്കുന്ന ആദമിനെയും ചേർത്ത് പിടിച്ചു കൊണ്ട് അലക്സ് അവർക്ക് അരികിലേക്ക് നടന്നു....

അടുത്തേക്ക് ചുവടുകൾ വെയ്ക്കുന്നതിനു അനുസരിച്ചു അവരുടെ സംസാരവും അവന്റെ കാതുകളിൽ പതിഞ്ഞു തുടങ്ങിയിരുന്നു....

" ഞാൻ പറഞ്ഞ കാലാവധി കഴിഞ്ഞു യാസർ... എനിക്ക് എന്റെ പണം കിട്ടണം.. അല്ലെങ്കിൽ ഇപ്പോൾ ഈ നിമിഷം ഇവിടെ നിന്നും താനും തന്റെ ഭാര്യയും ഒഴിയണം... ഹോം സ്റ്റേയൊക്കെ നിർത്തിക്കോ .... "

" ആവശ്യത്തിൽ കൂടുതൽ പണം ഞാൻ തന്ന് കഴിഞ്ഞു...കള്ളത്തരത്തിലൂടെ ഞാൻ അധ്വാനിച്ചത് കൈക്കൽ ആക്കാമെന്ന് നീ കരുതേണ്ട... ഞാൻ ഇവിടെ നിന്ന് മാറില്ല.. ഇനിയൊരു രൂപ പോലും തരികയുമില്ല...നിന്റെ ആഗ്രഹങ്ങൾ ഒന്നും നടക്കില്ല... നിന്ന് സമയം കളയാതെ പോകാൻ നോക്ക്..... "

തനിക്ക് മുന്നിൽ ഭീഷണിയുമായി നിൽക്കുന്നവന് നേരെ യാസറും ശബ്ദം ഉയർത്തി...

അയാളിൽ ഭയത്തിന്റെ യാതൊരു അംശംവും ഉണ്ടായിരുന്നില്ല.....

എന്നാൽ കണ്ട് നിന്ന അലക്സിൽ പല സംശയങ്ങളും ഉയർന്നു...

പ്രത്യേകിച്ചും അവർ സംസാരിക്കുന്ന വിഷയം.....

അലക്സിയുടെ ഓർമയിൽ ഈ വീടും സ്ഥലവുമൊക്കെ യാസറിന്റെ സ്വന്തം അദ്ധ്വാനം ആണ്....

അവിടെ നിന്നും ഒഴിയണമെന്ന് മറ്റൊരാൾ വന്നു പറയണമെങ്കിൽ....

" ഇവിടെ എന്താ നടക്കുന്നെ... ഇവർ എന്തിനെ കുറിച്ചാണ് സംസാരിക്കുന്നത്.... "

അവൻ സംശയത്തോടെ തന്റെ കൈ പിടിയിൽ ഒതുങ്ങി നിൽക്കുന്നവനോടായി തിരക്കി....

" അതോ... അതീ വീടും സ്ഥലവും ആണ്....

കുറച്ചു നാളു മുൻപ് ഹന്നാമ്മയ്ക്ക് സുഖം ഇല്ലാതെ ചെറിയൊരു ഓപ്പറേഷൻ വേണ്ടി വന്നു.. അന്ന് സേവിച്ചനും ഇവിടെ ഇല്ലായിരുന്നു... പറഞ്ഞാൽ ടെൻഷൻ അടിക്കുമെന്ന് പറഞ്ഞു യാസറപ്പ അറിയിച്ചതുമില്ല... ഓപ്പറേഷൻ നല്ല ചിലവ് ആയിരുന്നു.. പെട്ടന്ന് വലിയൊരു തുക കയ്യിൽ ഇല്ലാത്തത് കൊണ്ട് ഈ ഡേവിഡിന്റെ കയ്യിൽ നിന്നാണ് യാസറപ്പ ക്യാഷ് എടുത്തത്.. പകരം വീടും സ്ഥലവും പണയം വെച്ചു... അതൊക്കെ കഴിഞ്ഞു യാസറപ്പ ക്യാഷ് ഒക്കെ കൃത്യം ആയിട്ട് തിരിച്ചു അടച്ചെടുത്തതാണ്.. പക്ഷെ ഇയാൾ സമ്മതിക്കുന്നില്ല... ഇയാൾക്ക് ഇവിടെ വലിയ റിസോർട് പണിയാൻ ആണത്രേ... യാസറപ്പയോട് സ്ഥലം വിൽക്കുമോ എന്ന് ചോദിച്ചിരുന്നു... അപ്പ സമ്മതിക്കാതെ വന്നപ്പോൾ അയാൾ കള്ള കണക്ക് ഉണ്ടാക്കി ഇറങ്ങിയേക്കുവാ.. ദുഷ്ടൻ.. എങ്ങനെയെങ്കിലും ഈ സ്ഥലം സ്വന്തം ആക്കണം..അത് മാത്രം ആണ് മനസ്സിലിരിപ്പ്....

ഞാൻ പറഞ്ഞില്ലേ... ദുഷ്ടൻ ആണെന്നെ... കണ്ണിൽ ചോര ഇല്ല... ഇവിടുത്തെ വലിയ മാഫിയ ആണെന്ന അഹങ്കാരം ആണ്...... "

അവനൊരിഷ്ടക്കേടോടെ അലക്സിനോടായി അവനറിയുന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു കൊടുത്തു....

അവരിൽ തന്നെ നോട്ടമെയ്തു കൊണ്ട് അവൻ പറയുന്നതിനെ മൂളി കേട്ട് കൊണ്ട് അലക്സിയും....

" ഇതൊന്നും അപ്പ ഇതുവരെ സേവിച്ചനെ അറിയിച്ചിട്ടില്ല... അതാണ്‌ അയാൾക്ക് ഇത്രയും ധൈര്യം... അത്കൊണ്ട് അല്ലെ സേവിച്ചൻ ഇല്ലാത്ത സമയം നോക്കി വന്നത്.... "

പിന്നെയും ആദമിൽ നിന്നും ഉയർന്ന വാക്കുകൾ... അലക്സിന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു....

നല്ല ബെസ്റ്റ് മാഫിയ....

" പലിശക്കാരൻ എന്ന് പറഞ്ഞാൽ മതി... കൂടുതൽ ബിൽഡപ് ഒന്നും വേണ്ട.... "

ആദമിന്റെ തലയിൽ ഒന്ന് കൊട്ടി കൊണ്ടവൻ അവരുടെ സംസാരത്തിനായി കാത് കൂർപ്പിച്ചു.....

" അപ്പോൾ തനിവിടെ നിന്ന് ഒഴിയില്ല അല്ലെ..... "

" ഇല്ല... നീ കയ്യിലാക്കി വെച്ചിരിക്കുന്ന പ്രമാണം എങ്ങനെ തിരിച്ചെടുക്കണമെന്ന് എനിക്കറിയാം... അത്കൊണ്ട് നീ എന്നെ വിരട്ടാൻ നോക്കണ്ട... നീ എന്തൊക്കെ ചെയ്താലും ഒരു രൂപ പോലും ഇനി ഞാൻ തരില്ല... ഈ സ്ഥലവും നിനക്ക് കിട്ടില്ല..... "

ഭീഷണിയോടെ തനിക്ക് മുന്നിൽ നിൽക്കുന്നവനോട് വാശിയോടെ തന്നെ മറുപടി കൊടുത്തിരുന്നു യാസർ...

അയാളുടെ ധൈര്യവും ഭാവവും ഡേവിഡിൽ വല്ലാത്തൊരു ദേഷ്യം നിറച്ചു...

അതിലുപരി തന്നെ മോഹിപ്പിക്കുന്ന സ്ഥലവും....

ഏത് രീതിയിലും കയ്യിലാക്കണമെന്ന ചിന്തയായിരുന്നു അയാളിൽ....

" തന്നെ ഇവിടെ നിന്നും ഒഴിപ്പിക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ.... "

" കേറി അടിച്ചു പൊളിക്കെടാ.. ഒന്ന് പോലും ബാക്കി വെച്ചേക്കരുത്.. അങ്ങേരുടെയൊരു ഹോം സ്റ്റേ..... "

യസറിനെ നോക്കി കൊണ്ടയാൾ തന്റെ കൂട്ടത്തിൽ ഉള്ളവരോട് വിളിച്ചു കൂവി...

യാസറിൽ യാതൊരു ഭാവ മാറ്റവും ഉണ്ടായിരുന്നില്ല....

തനിക്ക് നേരെ നടന്നടുക്കുന്നവനെ അയാൾ നോക്കി നിന്നു....

" അലക്സിച്ചായാ.. എന്തെങ്കിലും ഒന്ന് ചെയ്.. ഇല്ലെങ്കിൽ വലിയ വഴക്ക് ആവും.... "

ആദം ഭയത്തോടെ അലക്സിന്റെ കൈകളിൽ മുറുകെ പിടിച്ചു... അലക്സ് ഒന്നും തന്നെ മിണ്ടിയിരുന്നില്ല...

അവന്റെ കണ്ണുകൾ യാസറിനു നേരെ കുത്തിക്കുന്നവനിൽ ആയിരുന്നു...

ഡേവിഡിന്റെ ഓർഡർ കേട്ട് മുന്നോട്ട് വന്നവൻ തനിക്ക് നേരെ പാഞ്ഞടുക്കുന്നത് കണ്ടതും യാസറും അവന് നേരെ കയ്യുയർത്തി....

എന്നാൽ അതിനും മുന്നേ ഉയർന്ന വെടിയൊച്ചയുടെ ശബ്ദം.....

തനിക്ക് നേരെ കയ്യുയർത്തിയവൻ നിലത്തേക്ക് പിടഞ്ഞു വീഴുന്നത് യാസർ ഞെട്ടലോടെ ആണ് കണ്ട് നിന്നത്.....

മുട്ടുകാലിൽ കൈകൾ പൊത്തിപിടിച്ചു അലറി വിളിക്കുന്നവൻ....

അവന്റെ വിരലുകൾക്കിടയിൽ നിന്നും ഒഴുകിയിറങ്ങുന്ന രക്തം....

ഡേവിടും യാസറും അടക്കം ഒരു നിമിഷം എല്ലാവരും അമ്പരന്ന് പോയി......

തൊട്ടടുത്ത നിമിഷം നിലത്തു കിടന്നവനെക്കാൾ ഉച്ചത്തിൽ അലറി പോയ ആദമിന്റെ ശബ്ദം ഉയർന്നതും...

എല്ലാവരും അമ്പരപ്പോടെ പിന്നിലേക്ക് തിരിഞ്ഞു.....

തങ്ങൾക്ക് പിന്നിൽ തോക്കു ചൂണ്ടി നിൽക്കുന്നവൻ....

ഡേവിടിനൊപ്പം ഉണ്ടായിരുന്നവർ ഭയത്തോടെ പിന്നിലേക്ക് നീങ്ങി....

അയാളുടെ കണ്ണുകളിലും ഭയം ആയിരുന്നു... അവന്റെ തോക്കിൽ നിന്നും ഉതിർന്ന ബുള്ളറ്റ് ആണ് തങ്ങളുടെ കൂട്ടത്തിൽ ഉള്ളവന്റെ കാൽ തകർത്തു പോയത്.....

ഇതുവരെയും കാണാതൊരു അവതാരം... തക്ക സമയത്ത് യാസറിന്റെ രക്ഷകൻ ആയി വന്നത് കണ്ടതും അയാളിൽ ഭയവും ദേഷ്യവും ഒരുപോൽ നിറഞ്ഞു....

യാസറിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.....

അലക്സി....!!

ഡേവിഡിന്റെ കൂട്ടർക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്നവനെ അയാളൊരു അത്ഭുതത്തോടെ നോക്കി....

അലക്സിയെ ആ നേരമാണ് അയാൾ കാണുന്നത് പോലും.....

എല്ലാവരിലും അമ്പരപ്പ് നിറഞ്ഞൊരു അവസ്ഥ... നിന്നിടത് മരവിച്ചു പോയത് പോലെ....

അലക്സിക്ക് തൊട്ടരികിൽ നിന്ന ആദവും ഭയന്ന് പോയിരുന്നു...

ചെവിയിൽ തിരുകിയ കൈകൾ എടുത്തു മാറ്റി കൊണ്ടവൻ തനിക്ക് അരികിൽ നിൽക്കുന്നയാളെ നോക്കി....

അലക്സിയോടായി വന്നു സഹായം ചോദിക്കുമ്പോൾ പോലും കയ്യിൽ ഇങ്ങനെ ഒരു തോക്ക് ഉണ്ടെന്നും അത് കൊണ്ട് ഇങ്ങനെയൊരു പ്രതികരണവും അവൻ സ്വപ്നത്തിൽ പോലും കരുതിയതല്ല....

മൂവികളിൽ മാത്രം കണ്ടിട്ടുള്ള സീൻ ആദ്യമായി നേരിൽ കണ്ടതിന്റെ ഞെട്ടൽ...

ഭയത്തോടെ അലക്സിൽ നിന്നും പിന്നിലേക്ക് നീങ്ങി നിന്ന് പോയി അവൻ.....

അതൊന്നും തന്നെ അലക്സി അറിഞ്ഞിരുന്നില്ല... അവന്റെ കണ്ണുകൾ മുന്നിൽ നിൽക്കുന്നവരിൽ മാത്രം ആയിരുന്നു.....

" ഇനി ഈ കൂട്ടത്തിൽ ആർക്കെങ്കിലും ധൈര്യം ഉണ്ടെങ്കിൽ വീടിനുള്ളിൽ കയറി നോക്ക്..... "

കയ്യിലിരുന്ന തോക്ക് ഓരോരുത്തർക്കു നേരെയും ചൂണ്ടി കൊണ്ടവൻ പുച്ഛം നിറഞ്ഞൊരു ഭാവത്തോടെ വെല്ലു വിളിച്ചു....

ഒരാളും അനങ്ങിയില്ല.....

" അവനെ ആദ്യം തീർക്കെടാ.... "

തങ്ങൾക്ക് വെല്ലു വിളിയായി നിൽക്കുന്നവനെ നോക്കി ഡേവിഡ് ഉച്ചത്തിൽ അലറി...

കൂട്ടത്തിൽ ഒരാൾ പോലും മുന്നോട്ട് വന്നില്ല....

കൂട്ടത്തിലൊരുത്തന്റെ അവസ്ഥയിൽ അവരെല്ലാം തന്നെ ഭയന്ന് പോയിരുന്നു...

അലക്സിയുടെ ചുണ്ടിൽ പരിഹാസം കലർന്നൊരു ചിരി വിടർന്നു....

" അവരെ വിളിക്കുന്നതെന്തിനാ... ധൈര്യം ഉണ്ടെങ്കിൽ നീ വാ.... "

അലക്സി പുച്ഛത്തോടെ ഡേവിഡിന് നേരെ തിരിഞ്ഞു....

കൂട്ടത്തിൽ ഉള്ളവരുടെ ബലത്തിൽ മാത്രം അഹങ്കരിക്കുന്നവൻ...

അയാൾക്കും അവന് നേരെ ഒരു ചുവട് പോലും നീക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.....

" താൻ ഞങ്ങളെ പേടിപ്പിക്കാൻ വാടക ഗുണ്ടയെ വിളിച്ചു നിർത്തിയിരിക്കുവായിരുന്നോടാ കിളവ... നാണമുണ്ടോ തനിക്ക്..... "

അലക്സിയുടെ മുന്നിൽ തോറ്റു പോയതിന്റെ ദേഷ്യവും നാണക്കേടും സഹിക്കാൻ കഴിയാതെ അയാൾ യാസറിനു നേരെ അലറി....

തന്റെ പപ്പയെ തനിക്ക് മുന്നിൽ വെച്ച് പരിഹസിക്കുന്നവൻ...

അലക്സിയിൽ ദേഷ്യം നുരഞ്ഞു പൊന്തി.....

" ഡാ.... "

ദേഷ്യത്തോടെ അലറി കൊണ്ടവൻ ഡേവിഡ്ന് നേരെ നീങ്ങിയതും....

" നിർത്ത്.... "

അവർക്ക് മേൽ ഉയർന്ന യാസറിന്റെ ശബ്ദം...!!

അലക്സി ഡേവിഡിനെ വിട്ട് യാസറിനു നേരെ തിരിഞ്ഞു.....

" മതി നിർത്ത്... ഇത് ഗുണ്ടായിസം കാണിക്കാൻ ഉള്ള സ്ഥലം അല്ല.. ഇതെന്റെ വീടാണ്... ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് ഞാൻ പരിഹരിച്ചോളാം...

ഇവിടെ ഗസ്റ്റ് ആയി താമസിക്കുന്ന ആളുടെ സഹായം എനിക്ക് ആവശ്യമില്ല..... "

അലക്സിയെ നോക്കി ഉറച്ച വാക്കുകളോടെ യാസർ അത് പറഞ്ഞതും...

വല്ലാത്തൊരു ദേഷ്യത്തോടെ അവൻ ഡേവിഡിനെ നോക്കി....

അയാളുടെ ചുണ്ടിൽ പരിഹാസം നിറഞ്ഞൊരു ചിരിയായിരുന്നു ആ സമയം....

യാസർ അലക്സിയെ വിലക്കിയതിന്റെ ആശ്വാസം ഉള്ളിൽ നിറഞ്ഞുവെങ്കിലും അയാൾ അതൊന്നും തന്നെ പുറമെ കാണിച്ചില്ല....

" ഞാൻ ഇപ്പോൾ പോകുവാണ്...നാളെ പത്ത് മണിക്ക് മുഴുവൻ ക്യാഷും എനിക്ക് കിട്ടിയിരിക്കണം... ഇല്ലെങ്കിൽ ഞാൻ വീണ്ടും ഇവിടെ വരും... മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പെണ്ണുപിള്ളയോട് വിളിച്ചു പറയും...ഈ വീട് ഞാൻ ഒഴിപ്പിക്കും..... "

അലക്സിയോടുള്ള ഭയം ഉള്ളിൽ ഒതുക്കി കൊണ്ട് ഡേവിഡ് യാസറിനു നേരെ തിരിഞ്ഞു....

" നീ നിന്നെ കൊണ്ട് പറ്റുന്നത് ചെയ്.... "

തിരികെ കിട്ടിയ പുച്ഛം നിറഞ്ഞ മറുപടി....

ഡേവിഡ്നുള്ളിൽ ദേഷ്യം നിറഞ്ഞുവെങ്കിലും അത് ഉള്ളിൽ ഒതുക്കി അയാൾ തന്റെ കൂടെയുള്ളവർക്ക് നേരെ തിരിഞ്ഞു...

" വാടാ.... "

അവസാനമായി യസറിനെ ഒന്ന് നോക്കി കൊണ്ടയാൾ വാഹനത്തിന് അരികിലേക്ക് നടന്നു...

പിന്നാലെ വീണു കിടന്നവനെയും ഏടുത്തു കൊണ്ട് ബാക്കിയുള്ളവരും...

എല്ലാവരും കയറിയതും അവരുടെ വാഹനം വെളിയിലേക്ക് കുതിച്ചു...

അത് ഗേറ്റും കടന്നു വെളിയിലേക്ക് കടക്കുമ്പോഴും അലക്സിയുടെ കണ്ണുകൾ അവരിൽ തന്നെ ആയിരുന്നു....

" ആദം.... "

പിന്നിൽ നിന്നുയർന്ന യാസറിന്റെ ശബ്ദം .....

അവരിൽ നിന്നും കണ്ണുകൾ മാറ്റി ആദമിനൊപ്പം അലക്സും അയാൾക്ക് നേരെ തിരിഞ്ഞു...

എങ്കിലും യാസറിന്റെ കണ്ണുകൾ ആദമിൽ മാത്രം ആയിരുന്നു....

അലക്സിനെ അയാൾ നോക്കിയതേയില്ല... കണ്ട ഭാവം പോലും നടിച്ചില്ല....

" ഈ കാര്യം സേവിയോ ഹന്നയോ അറിയരുത്..... "

താക്കീത് നിറഞ്ഞ സ്വരം ആയിരുന്നു അത്....

ആദം ഭയത്തോടെ തലയാട്ടിയതും മറ്റൊന്നും തന്നെ ശ്രദ്ധിക്കാതെ യാസർ വീടിനുള്ളിലേക്ക് കയറി പോയി....

അപ്പോഴും അലക്സ് അവിടെ തന്നെ നിന്നു.....

വല്ലാത്തൊരു ദേഷ്യത്തോടെ... തനിക്ക് നേരെയുണ്ടാകുന്ന അവഗണനയിൽ വല്ലാത്തൊരു വേദനയോടെ.....

" സാരമില്ല അച്ചായാ... യാസർ അപ്പയുടെ ദേഷ്യം പതിയെ മാറിക്കോളും..... "

അരികിൽ നിന്നവന്റെ സമാധാന വാക്കുകൾ കാതിൽ പതിഞ്ഞതും അലക്സ് ഒരു നെടുവീർപ്പോടെ അവന് നേരെ തിരിഞ്ഞു....

" എന്നാലും എന്നായൊരു ഷൂട്ട്‌ ആയിരുന്നു അച്ചായാ... ഹോ എന്റെ കണ്ണ് തള്ളി പോയി.... "

ആദം വീണ്ടും ചെറു ചിരിയോടെ അലക്സിയുടെ കൈകളിൽ പിടി മുറുക്കി....

ആദ്യം ഭയന്ന് വിറച്ചു പോയിരുന്നുവെങ്കിലും പിന്നീട് നടന്നതെല്ലാം തന്നെ കൗതുകത്തോടെയാണ് അവൻ നോക്കി നിന്നത്.....

അലക്സി അവനെയൊന്ന് നോക്കി....

" നിനക്ക് ഈ ഡേവിഡിന്റെ വീട് അറിയുമോ....? "

അലക്സി സംശയം നിറഞ്ഞൊരു ഭാവത്തോടെ അവനോട് ചോദിച്ചു.....

" ഹാ അറിയാം... എന്നാ അച്ചായാ.... "

ആദമിന്നും സംശയം ആയിരുന്നു... അലക്സിയുടെ മനസിൽ എന്തെന്ന് അറിയാനുള്ള ആകാംഷ അവനിൽ നിറഞ്ഞു നിന്നു....

എന്നാൽ....

" നിനക്ക് നൈറ്റ്‌ ഡ്രൈവ് ഇഷ്ടം ആണോ..... "

അവൻ തീരെയും പ്രതീക്ഷിക്കാത്തൊരു ചോദ്യം ആയിരുന്നു അത്...

ആദ്യം ഒന്ന് സംശയത്തോടെ നെറ്റി ചുളിച്ചുവെങ്കിലും നൈറ്റ്‌ ഡ്രൈവ് എന്ന് ഓർത്തതും അവന്റെ മുഖം തെളിഞ്ഞു.....

സേവിയുടെ ബുള്ളറ്റിൽ ഇതുപോലൊരു യാത്ര അവനെത്ര ആഗ്രഹിച്ചതാണ്... പക്ഷെ ഇതുവരെയും നടന്നിട്ടില്ല.....

" പിന്നെ അതൊക്കെ ചോദിക്കാൻ ഉണ്ടോ... എനിക്കെന്ത് ഇഷ്ടം ആണെന്നോ..... "

ആവേശം നിറഞ്ഞൊരു ചിരിയോടെ അവൻ അലക്സിയെ നോക്കി...

അലക്സിയുടെ ചുണ്ടിലും ഉണ്ടായിരുന്നു കുഞ്ഞൊരു പുഞ്ചിരി....

" എങ്കിൽ എല്ലാവരും ഉറങ്ങി കഴിഞ്ഞു നിന്റെ സേവിച്ചായന്റെ ബുള്ളറ്റിന്റെ കീയും എടുത്തു വായോ.. നമുക്ക് ഒന്ന് കറങ്ങി വരാം.... "

ആദമിന്റെ തലയിൽ ഒന്ന് കോട്ടി കൊണ്ട് അലക്സി പറഞ്ഞതും അവന്റെ കണ്ണുകൾ അത്ഭുതത്തോടെ വിടർന്നു....

" ശരിക്കും പറഞ്ഞതാണോ അച്ചായാ..... "

വിശ്വാസം വരാത്തത് പോൽ അവൻ വീണ്ടും ചോദിച്ചു നോക്കി....

അതിനും കണ്ണ് ചിമ്മിയൊരു ചിരിയായിരുന്നു മറുപടി....

ആദമിന്റെ മുഖം സന്തോഷത്താൽ തിളങ്ങി.....

" നൈറ്റ്‌ കാണാം.... "

തനിക്ക് നേരെ യാത്ര പറഞ്ഞു നടന്ന് പോകുന്നവനെ അവനൊരു അത്ഭുതത്തോടെ നോക്കി നിന്നു.....

" ശ്യോ എന്നാ പാവം മനുഷ്യൻ ആണെന്നെ... ഞാൻ വെറുതെ തെറ്റിദ്ധരിച്ചു...."

അലക്സിയെ നോക്കി താടയിൽ കൈ കൊടുത്തു നിന്ന് പറഞ്ഞവൻ...

തൊട്ടടുത്ത നിമിഷം ഡേവിഡ്നെയും കൂട്ടാളികളെയും തോക്കിൻ മുനയിൽ നിർത്തിയതും അവനുള്ളിൽ തെളിഞ്ഞു വന്നു.....

" ഭീകരനും ആണ്.... "

ഇടുപ്പിൽ കൈകൾ കുത്തി നിന്നവൻ അത്ഭുതത്തോടെ പിറുപിറുത്തു....

" എന്നാലും എന്തിനായിരിക്കും അച്ചായൻ അയാളുടെ വീട് ചോദിച്ചത്.. "

അങ്ങനെയും ഒരു സംശയം അവനുള്ളിൽ ഉയർന്നു... എങ്കിലും അതിലും മുന്നിൽ നിന്നത് നൈറ്റ്‌ ഡ്രൈവ് തന്നെ...

" ഹാ ചിലപ്പോൾ പോകുന്ന വഴിക്ക് കാണാനാകും... എന്തെങ്കിലും ആവട്ടെ... ഞാൻ ഇന്നൊരു പൊളി പൊളിക്കും.... "

കൊതിയായിട്ട് മെല എന്റെ കർത്താവെ....

അടക്കി വെയ്ക്കാനാകാത്തൊരു സന്തോഷത്തോടെ അവൻ വീടിനുള്ളിലേക്ക് ഓടി കയറി..........

............................................................................

ഇസ...!!

കതക് തുറന്നതും തനിക്ക് മുന്നിൽ നിൽക്കുന്നവനെ കണ്ട് ശിവയുടെ കണ്ണുകളിൽ അത്ഭുതം ആയിരുന്നു... അത്പോൽ സംശയവും.. അതിലേറെ നിരാശയും....

വെറുതെയെങ്കിലും അത് അഭിയവുമെന്ന് അവൻ കരുതിയിരുന്നു.. അവൻ തന്നോട് സംസാരിക്കാനായി വന്നതാവുമെന്ന്... എന്നാൽ......

" എന്നെയിവിടെ തീരെ പ്രതീക്ഷിച്ചില്ലല്ലേ.... "

നിരാശയോടെ നിന്നതും മുന്നിൽ നിന്നവനിൽ നിന്നുമുതിർന്ന ചോദ്യം.. ശിവ വെറുതെ അവനെയൊന്ന് മുഖം ഉയർത്തി നോക്കി....

മുഖത്ത് നോക്കി വെറുതെ ചിരിച്ചു കൊണ്ട് നിൽക്കുന്നവൻ....

നിരാശ മാറി കുഞ്ഞൊരു ദേഷ്യം പൊട്ടി മുളച്ചുവെങ്കിലും ശിവ അവനോടായി ഒന്നും തന്നെ പറഞ്ഞില്ല....

" ഓഹ്... എന്റെ ചോദ്യം തന്നെ തെറ്റാണ്... എന്നെയല്ല ഇവിടെ പ്രതീക്ഷിച്ചത് .. ആഗ്രഹിച്ച മുഖം മാറിപോയല്ലേ..... "

മൗനമായി നിന്നെങ്കിലും അവൻ ശിവയെ വെറുതെ വിടാൻ ഉദ്ദേശിച്ചിരുന്നില്ല.. താടയിൽ കൈ ചൊറിഞ്ഞു തന്നെ നോക്കി നിൽക്കുന്നവനെ കാണെ ശിവയുടെ മുഖം ഒന്ന് കറുത്തു....

കൂട്ടുകാരന്റെ നാവിൽ നിന്നും കാര്യങ്ങൾ എല്ലാം കേട്ടറിഞ്ഞു വന്നിരിക്കുന്നതാണെന് ഉറപ്പ്...

എന്നിട്ടും മനഃപൂർവം തന്നെ വട്ട് കളിപ്പിക്കുകയാണ്......

" നിന്നെ ഇപ്പോൾ എന്തിനാണ് ഇങ്ങോട്ട് കെട്ടിയെടുത്തത്...? "

ദേഷ്യം നിയന്ത്രിക്കാനാവാതെ അവനൊന്നു ചോദിച്ചു പോയി.. അത് കേൾക്കെ ലൂക്കിന്റെ ചുണ്ടിൽ ചിരി പൊട്ടിയിരുന്നു...

ശിവയിൽ നിന്ന് അങ്ങനെയൊരു മറുപടി ആണ് അവൻ പ്രതീക്ഷിച്ചത്.....

അതിന് വേണ്ടി തന്നെയാണ് ചോദിച്ചതും... അത് പോലെ തന്നെയത് കിട്ടിയപ്പോൾ ഒരു സന്തോഷം.....

അവൻ തനിക്ക് മുന്നിൽ നിൽക്കുന്നവനെ ഒന്ന് നോക്കി....

ദേഷ്യം നിറഞ്ഞൊരു മുഖവുമായി തന്നെ നോക്കി ദഹിപ്പിച്ചു നിൽക്കുന്നവൻ... ലൂക്കിന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു....

" ഞാൻ വന്നത് എന്തിനാണെന്നോ... അതൊക്കെ പറയാം... ആദ്യം മാറിങ്ങോട്ട്... ഞാൻ ഉള്ളിലൊക്കെ കയറി നോക്കട്ടെ.... "

ചെറിയൊരു കുസൃതിയോടെ വാതിൽക്കൽ നിന്നിരുന്ന ശിവയെ പിടിച്ചു മാറ്റിയവൻ വീടിനുള്ളിലേക്ക് കടന്നു....

ശിവയുടെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു.. ഒരു കൂസലുമില്ലാതെ തന്റെ വീട്ടിനുള്ളിലേക്ക് കയറി പോകുന്നവൻ...

തടഞ്ഞിട്ടും ചോദ്യം ചെയ്തിട്ടും പ്രത്യേകിച്ച് കാരണം ഒന്നുമില്ല... അവൻ എന്താണോ ഉദ്ദേശിക്കുന്നത് അത് ചെയ്തിട്ടേ പോകൂ...

ഹാ.. എന്നാ കോപ്പ് വേണേലും കാണിക്കട്ടെ.....

ശിവയിൽ ഒരു നെടുവീർപ്പ് ഉയർന്നു...ഉള്ളിലേക്ക് നോക്കിയവൻ ഒരു മടുപ്പോടെ സിറ്റൗട്ടിലെ ചെയറിലേക്ക് ചാഞ്ഞിരുന്നു....

ഇതേ സമയം ഉള്ളിൽ കടന്നവൻ വീട് മുഴുവൻ കണ്ണുകൾ കൊണ്ട് search ചെയ്യുന്ന തിരക്കിൽ ആയിരുന്നു....

മൂന്ന് മുറികളുള്ള വീട്ടിൽ രണ്ട് മുറിയും പൂട്ടിയിട്ടിരിക്കുകയാണ്.....

മൂന്നാമത്തെ തുറന്നിട്ടിരിക്കുന്ന ശിവയുടെ മുറിയിലായി അവൻ കയറി നോക്കി...

മാറി ധരിച്ച യൂണിഫോം കട്ടിലിൽ ചുരുട്ടി ഇട്ടിരിക്കുന്നു എന്നതൊഴിച്ചാൽ റൂമിൽ നല്ല അടുക്കും ചിട്ടയുമുണ്ട്......

എല്ലാം നീറ്റ് ആയി അടുക്കി വെച്ചിരിക്കുന്നു.. ഹാളിലും പ്രത്യേകിച്ച് ഒന്നും തന്നെ അവൻ കണ്ടിട്ടില്ല........

എങ്കിലും അവനൊന്നു കൂടി നോക്കി കൊണ്ട് കിച്ചണിലേക്ക് നടന്നു.....

അവിടെയും ഫുൾ ക്ലീൻ ആണ്... ആ വീട്ടിൽ ഏറ്റവും വൃത്തിയുള്ള സ്ഥലം കിച്ചൺ ആണെന്ന് അവന് തോന്നിപോയി...

എല്ലാം വൃത്തിയിൽ ഒതുക്കി വെച്ചിരിക്കുന്നു...

തീറ്റയും ഇല്ല.. കുടിയും ഇല്ല... ശിവ ഇന്നത്തെ ദിവസം ഫുൾ പട്ടിണിയിൽ ആയിരുന്നെന്നും അവന് മനസിലായി...

എങ്കിലും അവൻ ശ്രദ്ധിച്ചത് മറ്റൊരു കാര്യം ആണ്.....

" ഹോ.. ഭാഗ്യം.. ആത്മഹത്യ ശ്രമം ഒന്നും നടത്തിയിട്ടില്ല..... "

മൊത്തത്തിൽ ഒന്ന് കൂടെ കണ്ണോടിച്ചു നോക്കിയതും അവനൊരു ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് പിറുപിറുത്തു കൊണ്ട് വെളിയിലേക്ക് നടന്നു.....

സിറ്റൗട്ടിൽ ഇരിക്കുന്ന ശിവയെ അവൻ കണ്ടിരുന്നു.... ലൂക്കയും അതിന് തൊട്ടരികിലായി തിണ്ണയിൽ വന്നിരുന്നു....

" സെർച്ചിങ് കഴിഞ്ഞോ.... "

കാതിലായി പതിഞ്ഞ ശിവയുടെ ശബ്ദം... ലൂക്ക് ചെറിയൊരു ചിരിയോടെ അവനെ മുഖം ഉയർത്തി നോക്കി....

കണ്ണ് കൂർപ്പിച്ചു ഇഷ്ടക്കേട് നിറഞ്ഞൊരു മുഖവുമായി ഇരിക്കുന്ന ശിവ....

" ഞാൻ വെറുതെ ഒന്ന് നോക്കിയെന്നേയുള്ളൂ.. എനിക്കറിഞ്ഞൂടെ നിന്നെ..... "

ഇളിച്ചു കൊണ്ട് പറയുന്നവൻ.. ശിവയുടെ കണ്ണുകൾ ചുരുങ്ങി...

ലൂക്കയിൽ നിന്ന് അവനൊരു ഇഷ്ടക്കേടോടെ മുഖം തിരിച്ചു....

" വല്ലവന്മാരും പോയെന്ന് പറഞ്ഞു ചാകാൻ എനിക്ക് പ്രാന്ത് ഒന്നുമില്ല... ആരും കൂടെ ഉണ്ടായിട്ടല്ല ശിവ ഇത്രയും നാളും ജീവിച്ചത്.... "

ഉള്ളിൽ തികട്ടി വന്നൊരു പരിഭവത്തോടെ അവൻ പിറുപിറുത്തു.. അടുത്തിരിക്കുന്നവൻ കേൾക്കുവാൻ വേണ്ടി തന്നെയുള്ള പറച്ചിൽ....

ലൂക്ക് അവനെയൊന്ന് നോക്കി...

ദേഷ്യം കൊണ്ട് വീർത്ത മുഖവും ഭാവവും.. കരഞ്ഞു കരഞ്ഞു മുഖവും കണ്ണുകളും ചുവന്നു പോയിരുന്നു അവന്റെ....

രാവിലെ മുതൽ ഒന്നും കഴിക്കാതെയുള്ള ക്ഷീണവും....

ഒരു ദിവസം കൊണ്ട് തന്നെ ശിവ വല്ലാതെ ക്ഷീണിച്ചു പോയത് പോലെ തോന്നിയവന്...

മുന്നിലിരിക്കുന്നവന്റെ കോലം അവന്റെയുള്ളിൽ ചെറു വേദന പടർത്തി....

ശിവ ഇത്രയും തകർന്ന് പോകുമെന്ന് അവൻ കരുതിയത് അല്ല...എങ്കിലും എല്ലാം നല്ലതിനാണെന്ന ചിന്ത..

അവനൊരു നിശ്വാസത്തോടെ ശിവയെ നോക്കി.....

" പിന്നെന്തിനാ ഇരുന്നു മോങ്ങിയത്...? "

ശിവയ്‌ക്കരികിലേക്ക് നീങ്ങി വന്നു കൊണ്ട് ചെറു പരിഹാസത്തോടെ ആണ് അവൻ ചോദിച്ചത്...

തിരിച്ചു ദഹിപ്പിക്കുന്നൊരു നോട്ടം ആയിരുന്നു മറുപടി...

അതാകട്ടെ ലൂക്കിനെ ഒരു രീതിയിലും ബാധിക്കുന്നതുമല്ല....

" എന്തൊരു കോലം ആണ് ശിവാ... ഇങ്ങനെ കരഞ്ഞു പട്ടിണി കിടന്നാൽ സ്വയം ആരോഗ്യം ഇല്ലാതാകുമെന്നല്ലാതെ എന്തെങ്കിലും പ്രയോജനം ഉണ്ടാകുന്നുണ്ടോ.... "

ലൂക്ക് വീണ്ടും അവനെയൊന്ന് അടിമുടി നോക്കി...

വലിയ കാരണവരെ പോലെയുള്ള സംസാരം... അതും തന്നെ ഉപദേശിക്കാൻ വരുന്നു....

ഇവന്റെ കൂട്ടുകാരൻ തന്നെയല്ലേ കാരണക്കാരൻ.. എന്നിട്ട് അവനെ ഉപദേശിക്കാത്തത് എന്താണ്...?

ശിവയിൽ പരിഭവം നിറഞ്ഞു പോയി....

" മനുഷ്യൻ ആണ്.. സങ്കടം വന്നാൽ കരയും... തൊണ്ടയിൽ കെട്ടി നിൽക്കുന്നത് പോലെ തോന്നിയാൽ ഒരു തുള്ളി വെള്ളം കുടിക്കാൻ പോലും കഴിയില്ല...കേൾക്കുമ്പോൾ രസം ഉണ്ടാകും.. അനുഭവത്തിൽ വന്നാലേ പഠിക്കൂ.. but You Are so lucky... ആദ്രി ഒരിക്കലും നിന്നെ ഈ അവസ്ഥയിൽ ആക്കില്ല.... "

ശിവ ഒരു പുച്ഛത്തോടെ അവനെ നോക്കി...

ഉള്ളിലെ സങ്കടവും വേദനയും അവന്റെ വാക്കുകളിൽ പ്രകടം ആയിരുന്നു..

ഒപ്പം തന്നെ പരിഹസിച്ചവനോടുള്ള ദേഷ്യവും....

" ഓഹ്... അപ്പൊൾ അഭി നിന്നെ cheat ചെയ്തുവെന്നാണോ പറയുന്നത്.... "

തിരിച്ചൊരു മറു ചോദ്യം ചോദിച്ചവൻ സംശയത്തോടെ ശിവയെ നോക്കി..... അത് കൂടി കേൾക്കെ ശിവയുടെ ഉള്ളിൽ അടക്കി വെച്ചിരുന്ന പരിഭവം കൂടി....

" ഇതിനു പിന്നെ എന്താണ് പറയാ.. നീ നിന്റെ കൂട്ടുകാരനോട് ചോദിച്ചു പറഞ്ഞു താ.. ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ആദ്യമേ അറിഞ്ഞിരുന്നതല്ലേ.. എന്നിട്ടും എന്തിനാണ് അവൻ എന്നെ സ്നേഹിച്ചത്...

ഞാൻ അവനോട് ഒരു തെറ്റും ചെയ്തിട്ടില്ല.. എന്നും സഹായിച്ചിട്ടല്ലേയുള്ളൂ.. ഇനിയൊരാൾ പോലും വേണ്ടെന്ന് കരുതി ഒറ്റയ്ക്ക് ജീവിച്ചു തുടങ്ങിയതാണ് ഞാൻ.. അവനല്ലേ ഇടിച്ചു കയറി വന്നത്... ഈ വീട്ടിൽ വന്നു കയറി താമസിച്ചത്.. എന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയത്... എല്ലാം അവനായിരുന്നില്ലേ.... "

" ഒരു നൂറു തവണ ഞാൻ പറഞ്ഞതാണ്.. എന്നിട്ടും അവന് വാശിയായിരുന്നു ഞാൻ സ്നേഹിക്കണമെന്ന്.. അതിന് വേണ്ടി നീയും അവനും കൂടി എന്തെല്ലാം ചെയ്തു കൂട്ടി ഇസാ.. പിടിച്ചു വാങ്ങിയതല്ലേ എന്റെ സ്നേഹം.. എന്നിട്ട് അവനില്ലാതെ പറ്റില്ലെന്നായപ്പോൾ എല്ലാം നിർത്താമെന്ന് പറഞ്ഞൊരു പോക്ക്...

ജോക്കർ ആണോടാ ഞാൻ... എല്ലാവർക്കും തട്ടികളിക്കാൻ ഉള്ളതാണോ എന്റെ ജീവിതം..... "

ആ നേരമത്രയും ഉള്ളിൽ അടക്കി വെച്ച വേദന അത്രയും ദേഷ്യം എന്ന വികാരത്തിലൂടെ ഒരു നൂറു ചോദ്യങ്ങളുമായി അവൻ ലൂക്കിന്റെ മുന്നിൽ നിരത്തി...

അത്രയുമെങ്കിലും ആരോടെങ്കിലും മനസ് തുറന്നില്ലെങ്കിൽ താൻ തകർന്ന് പോകുമെന്ന് അവന് തോന്നിയിരുന്നു....

നിറഞ്ഞു വന്ന കണ്ണുകളെ വാശിയോടെ പിടിച്ചു നിർത്തി തനിക്ക് മുന്നിൽ ഇരിക്കുന്നവനെ കാണെ...

ഒരു നിമിഷം യാതൊരു മറുപടിയുമില്ലാതെ ലൂക്ക് നിന്ന് പോയി....

കണ്ണിമ വെട്ടാതെ ശിവയെ തന്നെ അവൻ നോക്കി നിന്ന് പോയി.....

റെയിച്ചനെ പോലെ അല്ല ശിവയും ആദിയും...

എപ്പോഴും സ്ട്രോങ്ങ്‌ ആയി മാത്രമേ മറ്റുള്ളവർക്ക് മുൻപിൽ നിൽക്കൂ....

ഉള്ള് തുറക്കുന്നത് അത്രയും തകർന്ന് പോകുന്ന സമയം അത്രമേൽ പ്രിയപെട്ടവർക്ക് മുന്നിൽ മാത്രം ആകും...

ഈ നേരം.. ഇങ്ങനൊരു അവസ്ഥയിൽ മുന്നിൽ നിൽക്കുന്നത് താൻ ആണെന്ന് പോലും മറന്നു കൊണ്ട് ശിവ ഇത്രയും പറഞ്ഞുവെങ്കിൽ...

അഭിയുടെ പ്രവർത്തി അവനെ അത്രയും വേദനിപ്പിച്ചുവെന്നാണ് അർത്ഥം....

തനിക്ക് മുന്നിൽ മുഖം കുനിച്ചിരിക്കുന്നവനെ കാണെ.. ലൂക്കിന് വല്ലാത്തൊരു വിഷമം തോന്നിപോയി...

ഒപ്പം ചെറുതല്ലാത്തൊരു ഭയവും.....

" ശിവാ.... "

തിണ്ണയിൽ നിന്നും എഴുന്നേറ്റവൻ അവനരികിലായി വന്നു നിന്ന് കൊണ്ട് ശിവയുടെ തോളിൽ കൈ വെച്ചതും...

തന്റെ കണ്ണുകളെ അമർത്തി തുടച്ചു കളഞ്ഞു കൊണ്ട് ശിവയും അവനെ നോക്കി....

എന്താണെന്നൊരു ചോദ്യഭാവത്തോടെ....

" നീ ഇങ്ങനെ വിഷമിക്കാതെ... ഇങ്ങനൊരു കാര്യം കേട്ടാൽ ഏത് അമ്മമാരും ഇങ്ങനെ തന്നെയല്ലേ പ്രതികരിക്കൂ... ദിവ്യാമ്മയും അത്രയും ചെയ്തുള്ളൂ... പെട്ടന്ന് കേട്ടതിന്റെ ഞെട്ടൽ ആണ്... അഭി അവരുടെ ഒരേയൊരു മകൻ ആണ്... അവനൊരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നത് മാത്രം സ്വപ്നം കണ്ട് നിൽക്കുന്നവർക്ക് അവനൊരു ആൺകുട്ടിയെ ആണ് സ്നേഹിക്കുന്നതെന്ന് അറിഞ്ഞാൽ ഉൾകൊള്ളാൻ കഴിയില്ല... അഭിയുടെ കാര്യത്തിൽ വളരെ സെൻസിറ്റീവ് ആണ് അവർ.... അവൻ നിന്നെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതെന്ന് അംഗീകരിക്കാൻ അവർക്ക് കുറച്ചു സമയം വേണ്ടി വരും...

അതുവരെ കാത്തിരുന്നൂടെ...... "

ലൂക്ക് ഒരു ചോദ്യ ഭാവത്തോടെ ശിവയെ നോക്കി....

" ഇത് നീയാണോ ഇച്ചൂ പറയേണ്ടത്... അഭിയോട് ഞാനും പറഞ്ഞു കൊടുത്തതാണ് ഇതേ കാര്യം...

wyt ചെയ്യാൻ പറയാമായിരുന്നു അവന്... കാത്തിരുന്നൂടെ എന്ന് ചോദിച്ചിരുന്നെങ്കിൽ ഞാൻ സമ്മതം മൂളിയേനെ...

പക്ഷെ അവൻ.... അവൻ എന്നോട് പറഞ്ഞത് പിരിയാമെന്നാണ്... അവന്റെ കണ്ണുകളിൽ ഒരു വിഷമവും ഞാൻ കണ്ടില്ല ഇസാ..... "

" എടാ അവൻ അത് പേടിച്ചിട്ട് പറഞ്ഞതാണ് വിദ്യാമ്മ മിണ്ടില്ലെന്ന് പറഞ്ഞപ്പോൾ.....

" അത്കൊണ്ട്....?

അത്കൊണ്ട് ഇങ്ങനെ ആണോ പറയേണ്ടത്.... എന്നെ സ്നേഹിക്ക് എന്ന് പറയുമ്പോൾ സ്നേഹിക്കാനും... എന്നെ മറന്നേക്ക് എന്ന് പറയുമ്പോൾ മറക്കാനും ഇത് അത്രയും എളുപ്പം ആണോ...മനുഷ്യന്റെ മനസ് അല്ലെ... വേദനിക്കില്ലേ..... "

തന്റെ മുന്നിൽ ഇരുന്നു അഭിയെ ന്യായീകരിക്കാൻ ശ്രമിക്കുന്നവന് നേരെ ശിവ ശബ്ദമുയർത്തി പോയി...

ലൂക്കിന്റെ വാക്കുകൾ... വല്ലാത്തൊരു സങ്കടവും ദേഷ്യവും അവനിൽ നിറഞ്ഞു പോയി.....

" എനിക്കൊന്നും അറിയില്ല ഇസാ... നീ പോകാൻ നോക്ക്... എനിക്കൊന്നും സംസാരിക്കാൻ ഇല്ല... എനിക്കൊന്നും കേൾക്കുകയും വേണ്ട..... "

അടുത്തിരിക്കുന്നവനെ ഒന്നു നോക്കി കൊണ്ടവൻ തളർച്ചയോടെ പറഞ്ഞു...

മുട്ടിലൂന്നിയ കൈകളിൽ മുഖം ഒളിപ്പിച്ചു കൊണ്ടവൻ തല കുനിച്ചു....

ആരോടും സംസാരിക്കാൻ അവന് താല്പര്യം തോന്നിയിരുന്നില്ല....

തനിക്ക് അരികിൽ ഇനിയും ഇരുന്നാൽ ലൂക്കിനോടും മോശമായി പെരുമാറി പോകുമെന്ന് അവൻ ഭയന്നു...

എങ്കിലും... ശിവയുടെ ഉള്ളിലെ ചിന്തകൾ നന്നായി അറിയുന്നത് കൊണ്ടാവണം അവിടെ നിന്ന് പോകുവാൻ ലൂക്കും തയ്യാറായിരുന്നില്ല....

ശിവയ്‌ക്കരികിൽ ഇട്ടിരുന്ന ചെയറിലായി അവനും വന്നിരുന്നു.....

"അഭിക്ക് നിന്നെ മറക്കാൻ ഒന്നും കഴിയില്ല ശിവാ... ഇത്രയും നാളും സ്നേഹിച്ചതിൽ നിന്നും അവനെ അങ്ങനെ കരുതല്ലേ നീ.. ഇതിപ്പോൾ അമ്മയെ ഓർത്തിട്ടാണ്... നീ വിഷമിക്കുന്നത് പോലെ തന്നെ അവനും വിഷമിക്കുന്നുണ്ട്....

ഇതിപ്പോൾ കൂടിപ്പോയാൽ രണ്ട് ദിവസം... അത്രയേ വേണ്ടൂ....

നീ എന്റെ വീട്ടിൽ നടന്നതൊക്കെ അരിഞ്ഞതല്ലേ... എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായി... എന്നിട്ട് ഞാനും ആദിയും പിരിഞ്ഞോ... അവർ തന്നെ സമ്മതിച്ചു...ദിവ്യമ്മക്ക് അഭിയുടെ sexuality എന്തെന്ന് നന്നായി അറിയുന്നതല്ലേ...എന്റെ അമ്മച്ചിക്ക് അത് പോലും അറിയില്ലായിരുന്നു.... ഞാൻ അന്ന് എത്ര അടി കൊണ്ടു......"

പഴയ ഓർമകളിൽ ലൂക്ക് തന്റെ കവിളിലൂടെ ഒന്ന് വിരലുകൾ ഓടിച്ചു....

നാലു സൈഡിൽ നിന്നും അടി ആയിരുന്നില്ലേ......അന്നത്തെ ദിവസങ്ങൾ ഓർമയിൽ തെളിഞ്ഞതും അവനിൽ ഒരു നെടുവീർപ്പ് ഉയർന്നു.....

" അന്ന് അമ്മച്ചി എന്നെ കൊല്ലാതെ വിട്ടത് ഞാൻ ചത്ത്‌ പോയാലും ബാക്കിയായതിനെ കൊണ്ട് യാതൊരു ഉപകാരവും ഇല്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ്.. ഇല്ലെങ്കിൽ പോരാളി എന്നെ മണ്ണിൽ കുഴിച്ചു വെച്ചേനെ....

ഇവിടെ ഇപ്പോൾ അങ്ങനെ ഒന്നും ഉണ്ടാവില്ല... അഭി ഒറ്റ മോൻ ആണ്.. അവന്റെ ഇഷ്ടം കണ്ടില്ലെന്ന് നടിക്കാനും കൂടുതൽ വാശി കാണിക്കാനുമൊന്നും ദിവ്യമ്മ നിൽക്കില്ല....

അഭിയെ നിനക്ക് തന്നെ കിട്ടുമെന്നെ..... "

ശിവയുടെ തോളിൽ തട്ടി കൊണ്ടാണ് അവൻ പറഞ്ഞത്...

ആ നേരമത്രയും അവനെ മിണ്ടാതെ നിന്ന് കേട്ടിരുന്നു ശിവ....

തന്നെ സമാധാനിപ്പിക്കാനായി സ്വന്തം അനുഭവവും കൂട്ടി കുഴച്ചു പറയുന്നവനെ കേൾക്കെ... ആ സമയത്തും ശിവയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു....

താടയിൽ കൈ കുത്തി ഇരിക്കുന്നവനെ നോക്കിയതും ചെറുതായി ചിരിച്ചു പോയിരുന്നു അവൻ....

അത് കാണെ ലൂക്കിന്റെ കണ്ണുകളും വിടർന്നു......

" ഹാ.. അപ്പോൾ നിനക്ക് ചിരിക്കാനൊക്കെ അറിയാം... ഇപ്പോൾ കുറച്ചു സന്തോഷം ഒക്കെ തോന്നുന്നില്ലേ.. അതാണെന്റെ മിടുക്ക്... ആർക്കായാലും എന്റെ കൂടെയിരുന്നാൽ സന്തോഷം തോന്നും..... "

കോളർ പൊക്കി അഭിമാനത്തോടെ ഇരുന്നു പറയുന്നവൻ....

ഒരു മിനിറ്റ് സമാധാനിപ്പിക്കലിന് ഒന്നര മണിക്കൂർ തള്ള്.... അതാണവന്റെ പോളിസി....

ശിവ ഒന്ന് ദീർഘമായി നിശ്വസിച്ചു പോയി....

" തത്കാലം എനിക്കിപ്പോൾ നിന്റെ സേവനം ആവശ്യം ഇല്ല... എഴുന്നേറ്റു പോകാൻ നോക്ക്.. എനിക്ക് കുറച്ചു പണിയുണ്ട്..... "

അവനോടായി പറഞ്ഞു കൊണ്ട് ചെയറിൽ നിന്ന് എഴുന്നേറ്റു ഉള്ളിലേക്ക് നടന്നതും....

" അയ്യടാ മനമേ.. അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി... ഞാൻ വന്നത് ഒറ്റയ്ക്ക് പോകാൻ അല്ല.. നിന്നെയും കൂട്ടി പോകാൻ ആണ്..... "

പിന്നിൽ നിന്നും കേട്ടവന്റെ ശബ്ദം... ശിവ ഒരു സംശയത്തോടെ തന്റെ പിന്നിലേക്ക് തിരിഞ്ഞു....

" എങ്ങോട്ട്... എങ്ങോട്ട് പോകാൻ..... "

" അതൊക്കെയുണ്ട്... ആദി പറഞ്ഞു വിട്ടതാണ് എന്നെ ഇങ്ങോട്ട്... നിന്നെയും കൂട്ടി പോകാൻ...new couples ന് വേണ്ടി ഇന്ന് ഒരു പാർട്ടി ഉണ്ട് ... കരഞ്ഞു കൂവി വീട്ടിൽ ഇരിക്കാതെ നിന്നോട് അങ്ങോട്ട് വരാൻ പറഞ്ഞു...... "

ലൂക്ക് എഴുന്നേറ്റു അവനരികിലേക്ക് നടന്ന് വന്നു....

കാര്യങ്ങൾ എല്ലാം വ്യക്തമാക്കിയെങ്കിലും ശിവയിൽ സംശയങ്ങൾ ബാക്കിയായിരുന്നു.....

വിവാഹത്തിന്റെ തിരക്കുകളും പാർട്ടികളും എല്ലാം കഴിഞ്ഞതാണ്... ഇനിയൊരു പാർട്ടി... അതിന്റെ ആവശ്യമെയില്ല...

അതിലുപരി ഇങ്ങനൊരു അവസ്ഥയിൽ അദ്രി ഒരിക്കലും തന്നെ നിർബന്ധിക്കാൻ ഇസയെ പറഞ്ഞയക്കില്ല...

ഒന്നുകിൽ അവൻ കാൾ ചെയ്യും.. ഇല്ലെങ്കിൽ നേരിട്ട് വരും... അതുമല്ലെങ്കിൽ Ray യേ ഏല്പിക്കും... അതാണ്‌ പതിവ്....

" അദ്രി നടത്തുന്ന പാർട്ടി ആണോ... അവനാണോ നിന്നെ പറഞ്ഞു വിട്ടത്... നുണ പറയരുത് ഇസാ.... "

ശിവ അവനെയൊന്ന് നോക്കി പിരികമുയർത്തി കണ്ണുകൾ കൂർപ്പിച്ചു... കള്ളത്തരം ചോദ്യം ചെയ്യുന്ന പോലീസ്‌കാരുടെ ഭാവത്തോടെ.....

എങ്കിലും ലൂക്കിന്റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല....

" ഞാൻ നുണയൊന്നും പറഞ്ഞതല്ല.. സത്യം ആണ്... ആദി തിരക്കായത് കൊണ്ട് എന്നെ പറഞ്ഞു വിട്ടത്.. പിന്നെ റെയിച്ചൻ... റെയിച്ചൻ അവിടെ സുഖമില്ലാതെ ഇരിക്കുകയല്ലേ.... "

നിസാരമായൊരു ഭാവത്തോടെ പറഞ്ഞു നിർത്തിയവൻ ശിവയെ പതിയെ ഇടം കണ്ണിട്ട് ഒന്ന് നോക്കി....

കൂർത്ത നോട്ടത്തിനും സംശയം നിറഞ്ഞ ഭാവത്തിനും കുറവൊന്നും വന്നിട്ടില്ല....

അതിനർത്ഥം... താൻ പറഞ്ഞത് പോലീസ് ഏമാൻ ഇനിയും വിശ്വസിച്ചിട്ടില്ല....

last അടവ് പുറത്തെടുക്കുക..ശിവയെ വിശ്വസിപ്പിക്കാൻ ഇനി അത് മാത്രം ആണ് വഴി..

" ഇനിയും വിശ്വാസം ആയില്ലെങ്കിൽ ഇന്നാ.. എന്റെ ഫോൺ.. നീ തന്നെ ആദിയെ വിളിച്ചു ചോദിക്ക്... അവൻ പറയുന്നത് വിശ്വാസം ആകുമല്ലോ... "

ചെറിയൊരു ചിരിയോടെ പോക്കറ്റിൽ നിന്നെടുത്ത ഫോൺ  തനിക്ക് നേരെ നീട്ടി നിൽക്കുന്നവനെ ശിവയൊന്ന് നോക്കി....

തന്നെ വിശ്വസിപ്പിക്കാൻ ഉള്ള പരിപാടിയാണ്... പറയുന്നത് കള്ളം അല്ലായിരിക്കം.....

അദ്രിയും അലോകും തന്നെ കോൺടാക്ട് ചെയ്തതും ഇതിനാകാം....

എങ്കിലും... എന്തോ ഒന്ന് missing....

മുന്നിൽ നിൽക്കുന്നവന്റെ മുഖ ഭാവത്തിൽ നിന്നും മറ്റെന്തോ ഉടായിപ്പ് കൂടെയുള്ളത് പോലെ.....

ശിവ അവനെയൊന്ന് ഇരുത്തി നോക്കിയതും.....

" ഇങ്ങനെ നോക്കേണ്ട... മുഖത്തെ കള്ള ലക്ഷണം എനിക്ക് പാരമ്പര്യമായി കിട്ടിയതാണ്.... "

അവന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായത് പോൽ ലൂക്കയിൽ നിന്നുതിർന്ന മറുപടി....

ഇളിച്ചു കൊണ്ട് നിൽക്കുന്നവനെ കാണെ ശിവ ഒരു നെടുവീർപ്പോടെ തല കുടഞ്ഞു....

" എന്ത് കുന്തം ആയാലും ശരി... ഞാൻ ഒരു പാർട്ടിക്കും വരുന്നില്ല... എന്റെ മൂഡ് ശരിയല്ല... നീ പൊയ്‌ക്കെ.... "

അവനോട്ടും താല്പര്യം ഉണ്ടായിരുന്നില്ല... ആരുടെ മുന്നിലും പോകാതെ തനിച്ചിരിക്കണം... അത് മാത്രം ആയിരുന്നു മനസിൽ....

എന്നാൽ....

" ഉറപ്പാണോ നീ വരില്ലെന്ന്,.... "

ഗൗരവം നിറഞ്ഞൊരു ഭാവത്തോടെ തന്നോട് ചോദ്യമുയർത്തി നിൽക്കുന്നവൻ....

" ഹാ ഉറപ്പാണ്.... "

തിരികെ മറുപടി കൊടുക്കുമ്പോൾ ശിവയിലും ഗൗരവം നിറഞ്ഞു...

തനിക്ക് മുന്നിൽ നിൽക്കുന്നവനെ അവനൊരു പുച്ഛം കലർന്ന ഭാവത്തോടെ നോക്കി....

തന്റെ മറുപടിയിൽ അവനിൽ വിടർന്ന ചിരി ശിവ ശ്രദ്ധിച്ചിരുന്നു...

എന്നാൽ അത് തനിക്കുള്ള പണി ആണെന്ന് അവൻ ചിന്തിച്ചു തുടങ്ങുന്നതിനു മുന്നേ.....

" okay.. നീ വരണ്ട.. but ഞാൻ നിന്റെ കൂടെ ഇന്നിവിടെ stay ചെയ്യും... നാളെ morning വരെ എന്നെ നീ സഹിക്കണം... ഓക്കേ അല്ലെ... "

തനിക്ക് മുന്നിൽ ലൂക്ക് നിരത്തിയ ഡിമാന്റ്റുകൾ... ശിവയുടെ കണ്ണൊന്നു മിഴിഞ്ഞു...

നേരം വെളുക്കുന്നത് വരെ സഹിക്കണമെന്ന്...

വന്നിരുന്ന അര മണിക്കൂർ അവനെ സഹിച്ച പാട് തനിക്കേ അറിയൂ... അപ്പോഴാണ് നാളെ പുലർച്ചെ വരെ...

എന്നെ കൊണ്ടെങ്ങും മേലാ....

മധുരിച്ചിട്ട് തുപ്പാനും വയ്യ... കയ്ച്ചിട്ട് ഇറക്കാനും വയ്യെന്ന് പറഞ്ഞ പോലെ.....

കൂടെ നിർത്താനും വയ്യ.. കൂടെ പോകാനും വയ്യ.....

സിറ്റൗട്ടിലെ ചെയറിൽ ഫോണിൽ തോണ്ടി ഇരിക്കുന്നവനെ അവനൊന്നു ദയനീയമായി നോക്കി...

" ഇസാ.... "

" Yes or No ശിവാ... നിനക്ക് വേറെ ഓപ്ഷൻ ഇല്ല.... "

ഫോണിൽ നിന്നും മുഖം ഉയർത്തതേയുള്ള മറുപടി... ശിവയിൽ ഒരു നെടുവീർപ്പ് ഉയർന്നു.....

തന്റെ മുന്നിൽ ഒരു വഴിയുമില്ല... പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്നവൻ ആണ് മുന്നിൽ ഇരിക്കുന്നത്...

ഇനി ബലമായി ഇറക്കി വിടാമെന്ന് വെച്ചാൽ തന്നെ പോയിട്ട് വേണ്ടേ....

എങ്ങനെ പോകും.. സമ്മതം ഇല്ലാത്തിടത്തു ഇടിച്ചു കയറി താമസിക്കുന്നതാണ് ഒക്കത്തിന്റെയും ശീലം....

അവനൊരു ഇഷ്ടക്കെടോടെ പിറുപിറുത്തു നിന്നതും...

" നീ വരോ.. വേഗം പറയ് സമയം പോകുന്നു..... "

വീണ്ടും ഉയർന്ന ലൂക്കിന്റെ ശബ്ദം....

" കോപ്പ്.. ഞാൻ വരാം... "

കൂടെ നിർത്തുന്നതിലും നല്ലത് കൂടെ പോകുന്നതാണ്... അവസാനം ഗതി കെട്ടെന്ന പോൽ ശിവ ലൂക്കിന്റെ നിബന്ധനകളിൽ രണ്ടാമത്തേത് തിരഞ്ഞെടുത്തു....

" ഓക്കേ... അങ്ങനെ വഴിക്ക് വാ.. വേഗം പോയി റെഡി ആയി വാ.. ഞാൻ wyt ചെയ്യാം.... "

താൻ വരാമെന്നേറ്റത്തിന്റെ സന്തോഷം... ചിരിയോടെ പറയുന്നവനെ നോക്കി കൊണ്ട് ശിവ ഉള്ളിലേക്ക് നടന്നു...

എന്നാൽ ഡോർ കടക്കുന്നതിനു മുന്നേ തന്നെ ലൂക്കിന്റെ ശബ്ദം വീണ്ടും ശിവയെ തേടി എത്തിയിരുന്നു......

" ശിവാ.. നീ ഫുഡ്‌ കഴിച്ചോ.....? "

" ഇല്ല എന്താണ്.... "

സംശയത്തോടെ തന്നെ നോക്കുന്നവന് അതെ സംശയത്തോടെ തന്നെ അവൻ മറുപടി കൊടുത്തു....

" ഞാനും കഴിച്ചില്ല.. നമുക്ക് പോകുന്ന വഴി ഫുഡ്‌ കഴിക്കാം.. അതിനുള്ള ക്യാഷ് കൂടി എടുക്കണേ.... "

സീരിയസ് ആയൊരു ഭാവത്തോടെ പറയുന്നവൻ...

വലിയ എന്തോ കാര്യമെന്ന് കരുതി... പക്ഷെ ഇത്....

തനിക്ക് മുന്നിൽ ഇരിക്കുന്നവനെ ശിവയൊന്ന് നോക്കി... അവനായി മറുപടി ഒന്നും തന്നെ കൊടുത്തില്ല.. പകരം ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് തന്റെ മുറിയിലേക്ക് പാഞ്ഞു....

" ആദ്രിക്ക് വേറെ ആരെയും കിട്ടീലെ... ഓണത്തിന്റെ ഇടയ്ക്ക് അവന്റെ പൂട്ട് കച്ചവടം... ഫുഡ്‌ ഞാൻ വാങ്ങി കൊടുക്കണം പോലും.. എന്റെ പട്ടി വാങ്ങും... കുട്ടി പിശാശ്..... "

പോകുന്ന വഴിയിലും അവൻ ഉച്ചത്തിൽ പിറുപിറുത്തു കൊണ്ടിരുന്നു...

പുറത്തിരുന്നവൻ അതെല്ലാം തന്നെ വ്യക്തമായി കേൾക്കുകയും ചെയ്തു....

അവനുണ്ടോ അത് വല്ലതും ഏൾക്കുന്നു... ഫ്രഷ് ആവുന്നതിനിടയിലെല്ലാം ഇട തടവില്ലാതെ ശിവ അവനെ സ്മരിച്ചു കൊണ്ടിരുന്നപ്പോഴും.....

അതൊന്നും തന്നെ മൈൻഡ് ആക്കാതെ... ശിവയെ തന്റെ ഭീഷണിയിൽ ഒതുക്കിയതിന്റെ സന്തോഷത്തിൽ ആയിരുന്നു ലൂക്ക്.......

............................................................................

"

കഫെയിൽ നിന്നും ജോബ് കഴിഞ്ഞു കുറച്ചു നേരത്തെ തന്നെ രാഹുൽ വീട്ടിലേക്ക് എത്തിയിരുന്നു....
വൈകുന്നേരം നടക്കുന്ന പാർട്ടി....
അതിലേക്ക് എല്ലാവർക്കും ക്ഷണം ഉണ്ട്....
രാഹുലിനും ഉണ്ട്......

ഗേറ്റ് കടന്നു മുറ്റത്തായി തന്റെ ബൈക്ക് നിർത്തിയതും സിറൗട്ടിൽ ഇരിക്കുന്ന ശരത്തിനെ കാണെ അവന്റെ മുഖമൊന്നു ചുളിഞ്ഞു......

"ഡാ.. ഇതെന്നാ ഇങ്ങനെ ഇരിക്കുന്നെ... നീ റെഡി ആയില്ലേ ഇതുവരെ..... "

ബൈക്കിന്റെ ചാവിയും ഹെൽമെറ്റും തന്റെ ബാഗുമെടുത്തു ഉള്ളിലേക്ക് നടന്നവൻ സ്റ്റെപ്പിലായി ഇരിക്കുന്നവന്റെ തലയിൽ ഒന്ന് കോട്ടി....

രാത്രി എട്ടുമണിയോടെ പാർട്ടി തുടങ്ങുമെന്നാണ് പറഞ്ഞത്...
താൻ കഫെയിൽ നിന്ന് വന്നു fresh ആയ ഉടനെ ഒരുമിച്ചു പോകാമെന്നും....

എന്നിട്ടും ഇതുവരെയും ആയിട്ടും റെഡി ആയിട്ടില്ല.. വീട്ടിൽ ഇടുന്നൊരു സാധാരണ ടി ഷർട്ടും ഷോർട്സും മാത്രം ധരിച്ചു ഇരിക്കുന്നവൻ....
കുളിച്ചിട്ട് പോലുമില്ലെന്ന് കോലം കണ്ടാൽ മനസിലാകും.....

അതിലുപരി ചോദിച്ചതിന് മറുപടിയുമില്ല.. മുഖത്തൊരു സന്തോഷവും ഇല്ല....

" ഡാ... എന്നാ പറ്റിയെ... നീ എന്നാ ഇങ്ങനെ ഇരിക്കുന്നെ.. റെഡി ആവുന്നില്ലേ.. നമുക്ക് പാർട്ടിക്ക് പോകണ്ടേ..... "

തന്നെയൊന്ന് മുഖമുയർത്തി നോക്കുക പോലും ചെയ്യാത്തവന്റെ അരികിലായി സ്റ്റെപ്പിൽ രാഹുലും ഇരുന്നു......

" ഡാ ശരത്തെ... എന്നാടാ.. എന്നാ പ്രശ്നം...... "

രാഹുൽ പതിയെ അവനെയൊന്ന് തട്ടി വിളിച്ചു കൊണ്ട് ചോദിച്ചതും.....

" ഞാൻ എങ്ങും വരുന്നില്ലെടാ... നീ വേണമെങ്കിൽ പൊയ്ക്കോ... രുദ്രൻ വരുന്നില്ലെന്ന്...... "

തെളിച്ചമില്ലാത്തൊരു മുഖത്തോടെ തനിക്ക് മറുപടി നൽകുന്നവനെ കാണെ രാഹുലിന്റെ നെറ്റി ചുളിഞ്ഞു.....

" അതെന്നാ പറ്റിയെ... രുദ്രൻ എന്നാ വരാത്തത്.. അവനെന്നാ പറ്റിയത്..... "

" ആഹ്... എനിക്കറിയില്ല...ഞാൻ ചോദിച്ചിട്ട് ഒന്നും പറയുന്നില്ല... വെറുതെ ദേഷ്യം ആണ് അവന്..."

സംശയത്തോടെ ചോദിച്ചതും മുഷിച്ചിലോടെ തലയിൽ കൈ വെച്ച് കൊണ്ടുള്ള ശരത്തിന്റെ മറുപടി....
രാഹുൽ ഒരു നിമിഷം മറുപടിയൊന്നുമില്ലാതെ അവനെ നോക്കിയിരുന്നു......

ഒന്നും മിണ്ടാതെ അവനരികിൽ ഇരുന്നു കൊണ്ട് തലേ ദിവസത്തെ കാര്യങ്ങൾ ഓരോന്നായി രാഹുൽ ഓർത്തെടുത്തു....

തലേ ദിവസം മുതൽ രുദ്രനിലേ മാറ്റം ശ്രദ്ധിക്കുന്നതാണ്....
വിവാഹ റിസപ്ഷൻ നടക്കുന്നിടത്തു നിന്നും അവൻ നേരത്തെ വീട്ടിലേക്ക് മടങ്ങി...
പിന്നീട് കാരണം ചോദിച്ചപ്പോൾ തലവേദന ആണെന്ന് പറഞ്ഞു ഒഴിഞ്ഞു....

എന്നും എല്ലാവരും ഒരുമിച്ചു കിടക്കുന്നിടത്തു നിന്നും അവൻ മാത്രം മാറി കിടന്നു.....
അതും തലവേദന കാരണം ആണെന്ന് തന്നെ കരുതി..
രാവിലെ പോകുന്ന നേരവും രുദ്രൻ മുറിയിൽ നിന്നിറങ്ങിയിരുന്നില്ല....

സുഖം ആയിട്ടുണ്ടാവില്ലെന്ന് കരുതി ശല്യം ചെയ്യാനും പോയില്ല...
എന്നാൽ... ഇപ്പോൾ രുദ്രന്റെ പെരുമാറ്റത്തിന് പിന്നിൽ മറ്റെന്തോ കാരണം ഉള്ളത് പോലെ......

" എന്നിട്ട് അവനെവിടെ..... "

അവൻ സംശയത്തോടെ വീടിനുള്ളിലേക്ക് കണ്ണുകൾ പായിച്ചു കൊണ്ട് ശരത്തിനോടായി തിരക്കി.....

" അവൻ ആ മുറിയിൽ കയറി കതകടച്ചു ഇരിപ്പുണ്ട്... അതിനകത്തു നിന്നും ഇറങ്ങിയിട്ടില്ല.. കഴിക്കാൻ വിളിച്ചിട്ടും വന്നില്ല... പാർട്ടിക്ക് പോകാൻ വിളിച്ചപ്പോൾ എന്നോട് രണ്ട് ചാട്ടം... ഞാൻ എന്നാ ചെയ്തിട്ടാണ്..... "

ശരത്തിനു സങ്കടം വന്നു പോയിരുന്നു....
അഭിയും രാഹുലും ഇല്ലാതെ പകൽ മുഴുവൻ ആ വീട്ടിൽ അവൻ ഒറ്റയ്ക്ക്...
കൂടെയുള്ളവൻ ഒരക്ഷരം മിണ്ടുകയോ കൂടെ കൂടുകയോ ചെയ്യുന്നില്ല....

എന്തെങ്കിലും ചോദിച്ചു പോയാൽ ദേഷ്യപ്പെടലും പൊട്ടിത്തെറിയും മാത്രം.. കൂടെ ശത്രുക്കളോടെന്നത് പോലെ പെരുമാറ്റവും.....

" എന്തെങ്കിലും സങ്കടം ഉണ്ടെങ്കിൽ അവന് എന്നോട് പറയാൻ മേലെ.. എങ്കിൽ അല്ലെ ഞാൻ അറിയൂ..... "

ഉള്ളിൽ തികട്ടി വന്ന പരിഭവത്തോടെ അവൻ രാഹുലിനെ നോക്കി...
മറുപടിയായി ഒന്നും തന്നെ പറഞ്ഞില്ലെങ്കിലും ശരത് പറഞ്ഞ കാര്യങ്ങൾ എല്ലാം അവൻ നോട് ചെയ്തിരുന്നു....

ആദ്യം വെറുമൊരു സംശയം മാത്രം ആയിരുന്നു... എന്നാൽ എല്ലാം കൂട്ടി വായിക്കുമ്പോൾ ഒരു കാര്യം വ്യക്തം ആണ്....
രുദ്രന് എന്തോ പ്രശ്നം ഉണ്ട്....

എന്തായാലും അറിഞ്ഞിട്ട് തന്നെ കാര്യം.....

" നീ വന്നേ... അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ... ചോദിച്ചു നോക്കാം.... "

ശരത്തിന്റെ തോളിൽ തട്ടിക്കൊണ്ടു അവൻ ഇരുന്നിടത് നിന്നും എഴുന്നേറ്റു....

" അത് വേണോ... അവൻ ചുമ്മാ കിടന്നു ബഹളം ആണ്... ഞാൻ വരുന്നില്ല... "

ശരത് ഒരു മടിയോടെ അവനെ നോക്കി...
മുൻപ് അടുക്കൽ പോയ നേരം കിട്ടിയ മോശമായ പ്രതികരണം.. അവന്റെയുള്ളിൽ തെളിഞ്ഞു നിന്നു....

" അവനൊന്നും പറയില്ല... നീയിങ്ങു വന്നേ.. സമയമില്ല... റെഡി ആയി ഇറങ്ങണം.... "

വാച്ചിൽ ഒന്ന് നോക്കിയവൻ ദൃതിയോടെ പറഞ്ഞു കൊണ്ട് മടി പിടിച്ചു ഇരുന്നവനെയും പൊക്കി ഉള്ളിലേക്ക് നടന്നു.....

ഹാളിലെ ടേബിളിൽ തന്റെ ബാഗും മറ്റു സാധനങ്ങളും എല്ലാം വെച്ചവൻ ശരത്തിനൊപ്പം രുദ്രന്റെ മുറിയുടെ മുന്നിലയാണ് വന്നു നിന്നത്....

കതക് ചേർത്തടച്ചിരിക്കുന്നു....
ഡോർ ഹാൻഡിലിൽ പിടിച്ചു തിരിച്ചു കൊണ്ട് ഒന്ന് തുറക്കാൻ നോക്കിയെങ്കിലും ഉള്ളിൽ നിന്നും ലോക്ക് ചെയ്തിരിക്കുകയാണെന്ന തിരിച്ചറിവിൽ രാഹുലിൽ നിന്നും ചെറു നെടുവീർപ്പ് ഉയർന്നു.....

" അവൻ ഇതിനുള്ളിൽ അടയിരിക്കുന്നത് എന്നാത്തിനാ.... "

മുഷിച്ചിലോടെയുള്ള ശരത്തിന്റെ ചോദ്യം...
അവനെയൊന്ന് നോക്കി കൊണ്ട് രാഹുൽ അടഞ്ഞു കിടക്കുന്ന ഡോറിൽ ശക്തമായി തട്ടി.....

" രുദ്രാ... വാതിൽ തുറക്ക്..... "

ശക്തിയിൽ കോട്ടി കൊണ്ടവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു....
അരികിലേക്ക് ചേർന്ന് നിന്നു ഡോറിൽ ചെവിയോർത്തു നിന്ന് നോക്കി...

ഉള്ളിൽ നിന്നും യാതൊരു അനക്കവും ഇല്ല.....

" രുദ്രാ... ഡാ വാതിൽ തുറന്നെ.. നീ അതിനുള്ളിൽ എന്തെടുക്കുവാ.... "

രാഹുൽ വീണ്ടും ഡോറിൽ തട്ടി നോക്കി... ഒപ്പം ശരത്തും...
പഴയ പല്ലവി തന്നെ... യാതൊരു മറുപടിയും ഇല്ല....
കുറച്ചു നേരം തട്ടി നോക്കിയിട്ടും ഡോർ തുറക്കാതെ വന്നതും ഇരുവരും പരസ്പരം നോക്കി....

" ശ്യേ...ഇവൻ തുറക്കുന്നില്ലല്ലോ ..ചവിട്ടി പൊളിക്കേണ്ടി വരുമോ... "

ശരത് ഒരു നെടുവീർപ്പോടെ രാഹുലിനെ നോക്കി...
ഇരുവരും മാറി വിളിച്ചിട്ടും യാതൊരു അനക്കവുമില്ല... വാതിൽ തുറക്കുന്നില്ലെന്ന് മാത്രം അല്ല... ഉള്ളിൽ നിന്നും എങ്ങനെ നോക്കിയിട്ടും യാതൊരു അനക്കവും കേൾക്കുന്നില്ല.....

" അവസാനമായിട്ട് ഒന്നൂടെ നോക്കാം.... "

ശരത്തിനോട് പറഞ്ഞു കൊണ്ടവൻ വീണ്ടും ഡോറിൽ തട്ടി....

" രുദ്രാ... വാതിൽ തുറക്ക്....... ഡാ......... "

ഡോറിനരികിലേക്ക് ചേർന്ന് നിന്ന് കൊണ്ട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ട് അവൻ വീണ്ടും കൊട്ടിയതും ഡോർ തുറന്നിരുന്നു....

രാഹുലും ശരത്തും ചെറു ചിരിയോടെ നേരെ നോക്കി.....
എന്നാൽ......

" നിനക്കൊക്കെ എന്നാ വേണ്ടത്... എന്തിനാണ് എന്നെ ശല്യം ചെയ്യുന്നത്... കുറച്ചു സമാധാനത്തിനു വേണ്ടിയാണ് ഇതിനുള്ളിൽ ഇരുന്നത്...അതിനും സമ്മതിക്കില്ലേ... വെറുതെ ബുദ്ധിമുട്ടിക്കുന്നത് ന്തിനാ....ഞാൻ നിന്റെയൊന്നും പുറകെ വന്നില്ലല്ലോ... പിന്നെയെന്തിനാ എന്റെ പിന്നാലെ വരുന്നത്... നീയൊക്കെ എന്ത് കോപ്പ് വേണമെങ്കിലും കാണിക്ക്... എന്നെയൊന്നു വെറുതെ വിട്......."

റൂമിനുള്ളിൽ നിന്നും വെളിയിൽ ഇറങ്ങിയവന്റ വാക്കുകൾ....
ദേഷ്യത്താൽ വായിൽ വരുന്നതൊക്കെയും വിളിച്ചു കൂവുന്ന രുദ്രൻ.....

ശരത് ഒരു വല്ലയിമയോടെ പിന്നിലേക്ക് നീങ്ങിയപ്പോഴും മുന്നിൽ നിൽക്കുന്നവനെ അടിമുടി സംശയത്തോടെ നോക്കി നിൽക്കുകയായിരുന്നു രാഹുൽ....

തലേന്ന് രാത്രിയിൽ ധരിച്ചിരുന്ന അതെ വസ്ത്രം തന്നെ ആണ് അവൻ അപ്പോഴും ധരിച്ചിരിക്കുന്നത്....

കുളിക്കുകയോ വസ്ത്രം മാറുകയോ ചെയ്തിട്ടില്ല..

അതിലുപരി ഉറക്കം ഒഴിഞ്ഞതിന്റെയോ മറ്റോ കാരണമായി തളർച്ച നിറഞ്ഞ മുഖം...
കരഞ്ഞു മടുത്തത് പോലെ ചുവന്നു വീങ്ങിയ കണ്ണുകൾ.....

മനസിലെ സംശയങ്ങൾ നൂറു ശതമാനവും സത്യം എന്ന് വിളിച്ചു പറയുന്ന രൂപം ... ഭാവം..

" ഡാ.. നിനക്കെന്നാ പറ്റിയെ.... "

അവനൊരു സംശയത്തോടെ തനിക്ക് മുന്നിൽ നിൽക്കുന്നവനെ അടി മുടി നോക്കി.....

രാഹുലിന്റെ ചോദ്യം കേട്ടതും ശരത്തിനെ നോക്കി നിന്നവൻ ചെറിയൊരു ഞെട്ടലോടെ അവന് നേരെ തിരിഞ്ഞു....

" എനിക്ക്... എനിക്കെന്ത്.. എനിക്കൊന്നുമില്ല.. നീയൊക്കെ ഒന്ന് പോയെ...... "

രുദ്രൻ അവനിൽ നിന്നും മുഖം തിരിച്ചു... മറുപടിയായി യാതൊന്നും പറയാനില്ലാത്തത് പോൽ അവർക്ക് മുന്നിൽ വാതിൽ കൊട്ടിയടയ്ക്കാനായി ഒരുങ്ങിയതും രാഹുൽ അവനെ തടഞ്ഞിരുന്നു.....

" രുദ്രാ.. നിനക്കെന്താ പറ്റിയത്.. നിന്റെ മുഖമൊക്കെ എന്താണ് ഇങ്ങനെ.. നീ കരയുവായിരുന്നോ....? "

രാഹുലിന്റെ സംശയം നിറഞ്ഞ മിഴികൾ.. ആ നേരമാണ് ശരത്തും തനിക്ക് മുന്നിൽ നിൽക്കുന്നവനെ ശ്രദ്ധിക്കുന്നത്....

" എടാ... നിനക്കെന്താ പറ്റിയെ... നീയെന്തിനാ കരഞ്ഞേ..... "

വേവലാതിയോടെ ചോദിച്ചു കൊണ്ട് മുന്നോട്ട് വന്നതും രൂക്ഷമായൊരു നോട്ടം ആയിരുന്നു അവനായി കിട്ടിയ മറുപടി...
ശരത് ഒരു വല്ലയിമയോടെ തന്നെ നിന്ന് പോയി....

രാഹുലിനോട് കടുപ്പം നിറഞ്ഞ വാക്കുകളിൽ മറുപടി കൊടുക്കുന്നുവെങ്കിലും രുദ്രന്റെ ദേഷ്യം മുഴുവൻ തനിക്ക് നേരെയാണെന്ന് അവന് തോന്നിപോയി....

നേരെ നീളുന്ന നോട്ടത്തിൽ പോലും ഒരുപാട് ദേഷ്യമുള്ളത് പോലെ....
അങ്ങനെ തോന്നാൻ മാത്രം ഞാൻ എന്ത് ചെയ്തു.....?

സ്വയം സംശയത്തോടെ ചോദിച്ചു കൊണ്ട് നിന്ന് പോയി അവൻ.....

" ഡാ... എന്താ പറ്റിയെ.. ഞാൻ.. ഞാൻ എന്തെങ്കിലും....

" എനിക്കൊന്നും പറ്റിയില്ല.. കുറച്ചു സമാധാനം തന്നാൽ മതി.. എന്തിനാ എന്റെ പിന്നാലെ നടന്നു ശല്യം ചെയ്യുന്നത്.. എനിക്ക് നിന്നെയൊന്നും കാണാനോ സംസാരിക്കാനോ താല്പര്യം ഇല്ല... ചെയ്തിടത്തോളം മതിയായി... എന്നെ എന്റെ വഴിക്ക് വിട്...... "

പരിഭവത്തോടെ ചോദിച്ചു പോയതും അതിനെ പൂർത്തിയാക്കാൻ പോലും അനുവദിക്കാതെ രുദ്രന്റെ ശബ്ദം ഉയർന്നു പോയിരുന്നു....

തങ്ങൾക്ക് മുന്നിൽ കൈകൾ കൂപ്പി അത്രയും ദേഷ്യത്തോടെ പറയുന്നവനെ രാഹുലും ശരത്തും നോക്കി നിന്ന് പോയി.....

തങ്ങളോടുള്ള ദേഷ്യം ഉള്ളിൽ വിഷമം പടർത്തിയെങ്കിലും അതിനിടയിലും ചുവന്നു നിറഞ്ഞു വരുന്ന രുദ്രന്റെ കണ്ണുകൾ ആണ് ഇരുവരെയും കുഴപ്പിച്ചത്....

ദേഷ്യം ആണവന്... ആ ദേഷ്യം പുറത്തേക്ക് കാണിക്കുമ്പോഴും അതിനിരട്ടിയായി ഉള്ളിൽ അവൻ വേദനിക്കുന്നു....
ആരോടും പറയാതെ എന്തോ ഒന്ന് ഉള്ളിൽ അടക്കി വെച്ചിരിക്കുന്നത് പോലെ....

" രുദ്രാ.. നീ ഇങ്ങനെ ദേഷ്യം കാണിച്ചത് കൊണ്ടെന്താണ് കാര്യം... നിനക്ക് ഞങ്ങളോട് ദേഷ്യം ഉണ്ടെങ്കിൽ അതിന്റെ കാരണം പറയ്..... ഇനി നിനക്ക് എന്തെങ്കിലും സങ്കടം ഉണ്ടെങ്കിൽ അതും പറയെടാ... ഞങ്ങളോടല്ലേ... എന്തായാലും പരിഹാരം ഉണ്ടാക്കാം... പറയ്.... "

രാഹുൽ അവന്റെ തോളിൽ കൈകൾ ചേർത്തു കൊണ്ട് ചോദിച്ചതും രുദ്രന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു....
ഉള്ളിലെ വേദനകൾ മുഴുവൻ കലർത്തിയ പുച്ഛം നിറഞ്ഞൊരു ചിരി.....

മുൻപ് ആയിരുന്നെങ്കിൽ തനിക്ക് അതിൽ വിശ്വാസം ഉണ്ടായിരുന്നു.... ആരുടെ വാക്കുകൾ ആണോ തന്നെ കൂടുതൽ വിഷമിപ്പിച്ചത്... അതെ ആളുകളോട് എങ്ങനെയാണ് സങ്കടം പറയേണ്ടത്.....

ഉള്ളാലെ സ്വയം ചോദിച്ചു കൊണ്ട് അവൻ ശരത്തിനെ നോക്കി....
തന്നെ വിഷമത്തോടെ നോക്കി നിൽക്കുന്നവനെ അവനൊരു വല്ലയിമയോടെ നോക്കി.....

തലേ രാത്രിയിൽ തന്റെ മുന്നിൽ വെച്ച് അവനും അഭിയും സംസാരിച്ച ഓരോ വാക്കുകളും വീണ്ടും അവന്റെ ചെവിയിൽ മുഴങ്ങി തുടങ്ങിയതും രുദ്രൻ കണ്ണുകൾ ഇറുകെയടച്ചു കൊണ്ട് തല കുടഞ്ഞു...

" എനിക്ക് ഒരു പ്രശ്നവുമില്ല... നല്ല തലവേദന ഉണ്ട്.. ഒന്ന് കിടന്നാൽ മതി... എന്നെ ശല്യം ചെയ്യരുത്...... "

രാഹുലിന്റെ കൈകൾ തന്റെ ദേഹത്ത് നിന്ന് ഏടുത്തു മാറ്റിയവൻ ഇരുവരെയും നോക്കി....
അവരോടായി കാര്യങ്ങൾ പറഞ്ഞു കൊണ്ട് തിരികെ റൂമിലേക്ക് കയറി ഡോർ അടക്കാനായി ഒരുങ്ങിയതും അതിന് അനുവദിക്കാതെ പാഞ്ഞു കയറിയവൻ രുദ്രനെ ഇറുകെ കെട്ടിപിടിച്ചിരുന്നു....

പെട്ടെന്നുള്ള നീക്കത്തിൽ രുദ്രന്റെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു.. ഒപ്പം രാഹുലിന്റെയും...

രുദ്രനെ ഇറുകെ കെട്ടിപിടിച്ചു നിൽക്കുന്ന ശരത്.....

" മാറ്..... "

അവനൊരു ദേഷ്യത്തോടെ ദേഹത്തു നിന്ന് തള്ളി മാറ്റാൻ നോക്കിയെങ്കിലും നടന്നില്ല...
ദേഹത്തെ പിടി മുറുകിയതല്ലാതെ അയഞ്ഞതുമില്ല .....

" നിനക്കെന്നാ ശരത്തെ.... "

സഹി കെട്ടെന്ന പോൽ രുദ്രൻ ശബ്ദമുയർത്തി.....

" നിനക്കെന്തൊ പ്രശ്നം ഉണ്ടെന്ന് അറിയാം... എന്താണെന്ന് പറയാൻ ഇഷ്ടം ഇല്ലെങ്കിൽ നീ പറയേണ്ട... പക്ഷെ ഇങ്ങനെ പിണങ്ങിയിരിക്കാതെ... എന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും ഉണ്ടായെങ്കിൽ ക്ഷമിക്ക് ഡാ... കൂട്ടത്തിൽ ഒരാളിങ്ങനെ മാറിയിരിക്കുമ്പോ എങ്ങനെ ബാക്കിയുള്ളവർ ഹാപ്പി ആകുന്നത്.... "

ശരത് പതിയെ അവനെ മുഖം ഉയർത്തി നോക്കി....
അവൻ പറഞ്ഞ ഓരോ വാക്കുകളും... അത് കേൾക്കെ വല്ലാതെ ദേഷ്യം വന്നു പോയിരുന്നു അവന്.....

" എന്നെ കുറിച്ച് ഇത്രയും വേവലാതി ഉണ്ടായതിൽ സന്തോഷം... thanks.... "

തന്റെ ദേഷ്യം മുഴുവൻ മുഷ്ട്ടിയിൽ ഒതുക്കി പിറുപിറുത്തു കൊണ്ടവൻ ശരത്തിനെ തന്നിൽ നിന്നും തള്ളി മാറ്റി.....
ശരത്തിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ മറ്റെങ്ങോ കണ്ണുകൾ പായിച്ചു നിന്നു....

ഇതെല്ലാം തന്നെ രാഹുലും ശ്രദ്ധിച്ചിരുന്നു... രുദ്രന്റെ ഭാവത്തിലും വാക്കുകളിൽ നിന്നും കാര്യമായി പ്രശ്നം ഉണ്ടെന്ന് മാത്രം അവനുറപ്പായി......

" രുദ്രാ... എന്താണെടാ.... "

അരികിലേക്ക് വന്നവൻ വീണ്ടും കാര്യം തിരക്കിയതും രുദ്രൻ തളർച്ചയോടെ അവനെ നോക്കി....
ദേഷ്യത്തിനുമപ്പുറം സങ്കടം അവനുള്ളിൽ നുരഞ്ഞു പൊന്തി......

" ഒന്നുമില്ല... എനിക്കറിയില്ലേടാ... എന്തോ... എന്തോ പോലെ.... എനിക്ക് പറ്റുന്നില്ല..... "

ശബ്ദം ഇടറി പോയിരുന്നു അവന്റെ... അപ്പോഴും തനിക്കുള്ളിലെ വിഷമം അവരോട് പറയണമെന്ന് അവന് തോന്നിയില്ല.....
മുഖം കുനിച്ചു നിറഞ്ഞു വന്ന കണ്ണുകളെ ഒളിപ്പിച്ചു നിൽക്കുന്നവനെ കണ്ടതും രാഹുൽ അവനെ ചേർത്ത് പിടിച്ചു.....

" സാരമില്ല പോട്ടെ... നിനക്ക് പറയാൻ കഴിയുന്നില്ലെങ്കിൽ വേണ്ട.. നിർബന്ധിക്കുന്നില്ല... പക്ഷെ ഇങ്ങനെ വിഷമിക്കാതെ...... "

തോളിൽ തട്ടി കൊണ്ട് അവൻ പറഞ്ഞതും രുദ്രൻ കരഞ്ഞു പോയിരുന്നു...
എങ്കിലും മറ്റാരും കാണാതെ തന്റെ കരച്ചിൽ ചീളുകളെ അവൻ അടക്കി നിർത്തി....

മുഖമൊന്നു അമർത്തി തുടച്ചു ചെറിയൊരു ചിരിയോടെ അവൻ ശരത്തിനെ നോക്കി.....

രുദ്രനെ തന്നെ നോക്കി പരിഭവത്തോടെ നിൽക്കുന്നവൻ...
തന്റെ വാക്കും പ്രവർത്തിയും അവനെ വേദനിപ്പിച്ചിട്ടുണ്ടെന്ന കാര്യം ഉറപ്പ്.....

അറിയാതെ പറഞ്ഞു പോയ വാക്കുകൾ ആവും....
ചിലപ്പോൾ ആവേശത്തിന്റെ പുറത്തു പറ്റിയതാവും.... രണ്ടായാലും തകർത്തത് തന്റെ ഹൃദയം ആണ്.....

തുറന്നു സംസാരിക്കണം... ഇപ്പോഴല്ല അഭിയും കൂടി വന്നതിനു ശേഷം.... അതിന് മുൻപ് തന്റെ മനസും ഓക്കേ ആക്കി വെയ്ക്കണം....

മനസിൽ സ്വയം ഉറപ്പിച്ചിരുന്നു അവൻ....

" ഒന്നുമില്ലെടാ... എനിക്ക് നല്ല സുഖം തോന്നിയില്ല.. അതുകൊണ്ടാണ്... സോറി..... നിന്നോട് എനിക്ക് ദേഷ്യം ഒന്നുമില്ല..... "

അവനെ സമാധാനിപ്പിക്കാൻ എന്നോണം രുദ്രൻ പതിയെ പറഞ്ഞു.....
അത് കേൾക്കെ ശരത്തിന്റെ മുഖത്തും ചെറു ചിരി വിടർന്നു... ഒരല്പം ആശ്വാസം നിറഞ്ഞ ചിരി......

" ഇത് വിശ്വസിച്ചിട്ടൊന്നും ഇല്ല... നീ കാര്യം എന്തായാലും പറയണം... പാർട്ടി കഴിഞ്ഞു വന്നിട്ട് പിടിച്ചോളാം.... "

രാഹുൽ ചെറു ചിരിയോടെ പറഞ്ഞതും രുദ്രന്റെ നെറ്റി ചുളിഞ്ഞു.....

" പാർട്ടിയോ... എന്ത് പാർട്ടി.... "

അവനൊരു സംശയത്തോടെ ഇരുവരെയും നോക്കി....

" അത് ശരി.. നീ അതും മറന്നോ.. ഇന്നലെ പറഞ്ഞത് ഓർമയില്ലേ..... "

" അതെങ്ങനെ ഓർമ വരുന്നേ... ഇന്നലെ വന്നപ്പോൾ മുതൽ റൂമിൽ കയറി ഇരിക്കുകയല്ലേ... ഇതൊന്ന് പറയാൻ വേണ്ടി വിളിച്ചപ്പോൾ എന്റെ നെഞ്ചത്ത് ആയിരുന്നു ചാട്ടം....... "

രാഹുലിനോപ്പം ശരത്തും കൂടി....
തന്നെ നോക്കി പരിഭവത്തോടെ നിൽക്കുന്നവനെ കണ്ട് ദേഷ്യം മറന്നു ചെറിയൊരു ചിരി അവനിൽ വിടർന്നു....

അതിലെല്ലാം ഉപരി അങ്ങനെയൊരു പാർട്ടി പ്ലാൻ ചെയ്ത കാര്യം പോലും അവൻ ആ നേരമാണ് ഓർക്കുന്നത് തന്നെ.....

" ഞാൻ വരുന്നില്ലെടാ.. നിങ്ങൾ പൊയ്ക്കോ... എനിക്ക് തീരെ വയ്യ..... "

അവനൊരു മടുപ്പോടെ ചുമരിലേക്ക് ചാരി....
ഈയൊരു മാനസിക അവസ്ഥയിൽ അവരുടെ ഒപ്പം കൂടുന്നതിലോ ആഘോഷിക്കുന്നതിലോ അവന് താല്പര്യം തോന്നിയിരുന്നില്ല.....

എല്ലാവരിൽ നിന്നും അകന്ന് തന്റെ മനസ് ശാന്തമാകുന്നത് വരെ ഒറ്റയ്ക്കിരിക്കുക...,
അത് മാത്രം ആയിരുന്നു അവനുള്ളിൽ....

എന്നാൽ അത് സമ്മതിക്കില്ലെന്ന ഭാവം ആയിരുന്നു രാഹുലിലും ശരത്തിനും....

" ഇവിടെ റൂമിൽ കതകടച്ചു ഇരിക്കാൻ ആണെങ്കിൽ നടക്കില്ല രുദ്രാ.... നീ കൂടെ വന്നേ പറ്റൂ... എന്ത് പ്രശ്നം ഉണ്ടെങ്കിലും അത് കഴിഞ്ഞു നമുക്ക് പറഞ്ഞു തീർക്കാം... "

" എടാ ഞാൻ..... "

" ഒന്നും പറയേണ്ട.. ഇനിയും നിനക്ക് ഓക്കേ അല്ലെങ്കിൽ പറയ്....
ഞാൻ ഇസയെ വിളിക്കാം... അവൻ വരട്ടെ...... "

തന്നെ നോക്കി പോക്കറ്റിൽ നിന്നും ഫോൺ എടുക്കുന്നവനെ കണ്ടതും രുദ്രൻ തലയിൽ കൈ വെച്ചു പോയി....
രണ്ട് പേരെയും പോലെ അല്ല....

വന്നു കഴിഞ്ഞാൽ കാര്യം അറിയാതെ ഒരു സമാധാനം തരില്ല....
അറിഞ്ഞു കഴിഞ്ഞാൽ അതിലും വലിയ പ്രശ്നവും ആകും.....

" വേണ്ട.. ഞാൻ വരാം.... "

ഫോണിൽ നമ്പർ ഡയൽ ചെയ്തു കൊണ്ടിരിക്കെ രുദ്രന്റെ വാക്കുകൾ കേട്ടതും രാഹുലിന്റെ ചുണ്ടുകൾ വിടർന്നു....
ഇങ്ങനെ എന്തെങ്കിലും ചെയ്യാതെ അവൻ സമ്മതിക്കുകയില്ലെന്ന് അവന് വ്യക്തമായിരുന്നു...

അത്കൊണ്ട് തന്നെയാണ് പറഞ്ഞതും....
രുദ്രന്റെ സമ്മതം കിട്ടിയതും അവനൊരു ചിരിയോടെ ഫോൺ പോക്കറ്റിൽ തന്നെ തിരുകി കൊണ്ട് രുദ്രന് നേരെ തിരിഞ്ഞു....

" അങ്ങനെ വഴിക്ക് വാ... വേഗം പോയി റെഡി ആയിക്കോ... ഇന്നലെ ഇട്ട ഡ്രസ്സ്‌ അല്ലെ ഇത്.. കുളിയും ഇല്ല നനയും ഇല്ല ശവം...
ഞാൻ fresh ആയി വരുമ്പോഴേക്കും രണ്ടും റെഡി ആയിരിക്കണം..... "

രുദ്രനെ ശാസനയോടെ നോക്കി പറഞ്ഞു ശരത്തിനെയും അതിൽ പങ്ക് ചേർത്ത് കൊണ്ട് അവൻ റൂമിൽ നിന്നും ഇറങ്ങി തന്റെ റൂമിലേക്കായി നടന്നു....

അവിടെ ബാക്കിയായത് രുദ്രനും ശരത്തും മാത്രം.....

" രുദ്രാ..... "

രാഹുൽ പോയതിനു പിന്നാലെ തിരികെ റൂമിലേക്ക് കയറാൻ ഒരുങ്ങവേ പിന്നിൽ നിന്നും വിളി കേട്ടതും രുദ്രൻ അവന് നേരെ തിരിഞ്ഞു....

" നിനക്ക് എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ...? "

പതിഞ്ഞൊരു ശബ്ദത്തിൽ അൽപ്പം വിഷമത്തോടെ ചോദിച്ചു നിൽക്കുന്നവൻ... തിരികെ ഒന്ന് നോക്കിയതല്ലാതെ രുദ്രൻ മറുപടിയൊന്നും തന്നെ പറഞ്ഞില്ല.....

" നീ രാഹുലിനോട് സംസാരിച്ചു.. എന്നോട് മാത്രം ദേഷ്യം ഉള്ളത് പോലെ തോന്നി... അത്കൊണ്ട് ചോദിച്ചതാണ്‌....എന്തെങ്കിലും ഉണ്ടെങ്കിൽ പറയെടാ പ്ലീസ്..... "

വീണ്ടും പരിഭവം നിറഞ്ഞ ശബ്ദം.... രുദ്രൻ ഒരു നിശ്വാസത്തോടെ അവനെ നോക്കി.....

" എനിക്ക് നിന്നോട് പ്രശ്നം ഒന്നുമില്ല ശരത്തെ... നമുക്ക് പാർട്ടി കഴിഞ്ഞു സംസാരിക്കാം.... "

" ഉറപ്പാണോ.... "

" ഹാ ഉറപ്പ്..... "

വീണ്ടും സംശയത്തോടെ ചോദിച്ചു നിൽക്കുന്നവനോടായി ചെറു ചിരിയോടെ മറുപടി കൊടുത്തു അവൻ...
ശരത്തിന്റെ ചുണ്ടിലും ചെറു ചിരി വിടർന്നു....

" എങ്കിൽ നീ വേഗം ഫ്രഷ് ആയി വാ.. ഞാനും പോയി വരാം.... "

ആവേശത്തോടെ പറയുന്നവനായി ചിരിയോടെ അവൻ സമ്മതം മൂളി...
തിരികെ റൂമിലേക്ക് കയറുമ്പോഴും അവന്റെ ചുണ്ടിൽ ചിരി വിടർന്നിരുന്നു....

അത് കണ്ട് കൊണ്ടാണ് ശരത്തും തിരികെ നടന്നത്...
രുദ്രൻ തന്നോട് ചിരിയോടെ മറുപടി തന്നതിന്റെ സന്തോഷം ആയിരുന്നു അവനിൽ....

തന്നോടായി അവന് ദേഷ്യം ഇല്ലെന്ന് അറിഞ്ഞ സമാധാനത്തിൽ പാർട്ടിക്ക് പോകാനായി ശരത് തയ്യാറെടുക്കുമ്പോഴും...

തന്റെ മുറിയിൽ അതുവരെ മുഖത്തെ മറച്ചിരുന്ന ചിരിയുടെ മൂട് പടം മാറ്റി നിർവികരത നിറഞ്ഞൊരു ഭാവവുമായി ഇരിക്കുകയായിരുന്നു രുദ്രൻ....

................................................................................

HOTEL ROYAL PLAZA...

ആകാശത്തോളം ഉയരത്തിൽ കെട്ടി ഉയർത്തിയ കെട്ടിട സമൂച്ഛയം... ബാംഗ്ലൂർ നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ ഒന്നാണ് അത്....

ROYAL PLAZA എന്ന് എഴുതി വെച്ചിരിക്കുന്ന ഗേറ്റ് കടന്നു ശിവയുടെ കാർ ഉള്ളിലേക്ക് കടന്നു...

ഹോട്ടലിനു മുന്നിലായി കാർ നിർത്തിയതും ശിവയും ലൂക്കയും വെളിയിൽ ഇറങ്ങി...
അരികിലേക്ക് വന്ന സെക്യൂരിറ്റിയുടെ കയ്യിൽ കാറിന്റെ ചാവി ഏൽപ്പിച്ചു പാർക്ക്‌ ചെയ്യാനായി ഏൽപ്പിച്ചതും ശിവ മുന്നിലുള്ള കെട്ടിടം മൊത്തത്തിൽ ഒന്ന് നോക്കി....

ഏഴേട്ടു നിലയിൽ പണി കഴിപ്പിച്ചിരിക്കുന്ന അത്യാഡംമ്പരം നിറഞ്ഞ ഹോട്ടൽ....

" ഇവിടെയാണോ പാർട്ടി.... "

ശിവ ഒരു സംശയത്തോടെ തനിക്ക് അരികിൽ നിൽക്കുന്നവനെ നോക്കി...

അവനപ്പോഴും സംശയം തന്നെ ആയിരുന്നു... അദ്രിയോ Ray യോ ഇതുപോലെയൊരു ഹോട്ടലിൽ പാർട്ടി നടത്തുകയില്ല... ഇതുവരെയും നടത്തിയിട്ടില്ല....

എന്തെങ്കിലും ആഘോഷങ്ങൾ ഉണ്ടെങ്കിൽ തന്നെയും തങ്ങളുടേതായ പ്ലേസിൽ മാത്രം ഒതുക്കുന്നവർ....
ഇതുപോലെയൊരു പബ്ലിക് പ്ലേസിൽ യാതൊരു മുന്നറിയിപ്പും സെക്യൂരിറ്റിയുമില്ലാതെ ഇങ്ങനെയൊരു പാർട്ടി....

തമ്മിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉള്ളതായി ശിവയ്ക്ക് അപ്പോഴും തോന്നിക്കൊണ്ടിരുന്നു.....

" ഇങ്ങനെ നോക്കണ്ട... കുറച്ചു സമയത്തേക്ക് നിന്റെ പോലീസ് ബുദ്ധി മാറ്റി വെയ്ക്ക്... ഇവിടെ തന്നെ ആണ് പാർട്ടി.. ആർക്കാ ഒരു change ഇഷ്ടം അല്ലാത്തത്...
അവരൊക്കെ ഉള്ളിലുണ്ട്... ഇങ്ങനെ നോക്കി നിൽക്കാതെ എന്റെ കൂടെ വന്നേ.. നമ്മൾ ഇപ്പോൾ തന്നെ താമസിച്ചു.... "

ലൂക്ക വാച്ചിൽ നോക്കി അവനോടായി ദൃതി പിടിച്ചതും ശിവയുടെ നെറ്റിയൊന്ന് ചുളിഞ്ഞു....

" നിന്റെ ഒടുക്കത്തെ തീറ്റ കാരണം ആണ്... വിശപ്പുണ്ടെന്ന് പറഞ്ഞു ആരെങ്കിലും ഇങ്ങനെ തിന്നോ.. എന്റെ അര മുക്കാൽ മണിക്കൂർ അവിടെ വേസ്റ്റ് ആയി.... "

ശിവ പിറുപിറുത്തു കൊണ്ട് അവനെ നോക്കി...

വരുന്ന വഴി മുഴുവൻ വിശക്കുന്നുവെന്ന് പറഞ്ഞു തന്റെ ചെവി നിന്നവൻ...
കുറച്ചു സമാധാനം കിട്ടാൻ വേണ്ടിയാണ് വഴിയിൽ കണ്ടൊരു ഹോട്ടലിൽ കയറ്റി ഫുഡ്‌ വാങ്ങി കൊടുത്തതും.....

പിന്നെ കണ്ടതൊരു യുദ്ധം ആയിരുന്നു... ആഹാരവും ഇസയും തമ്മിലുള്ള യുദ്ധം...
അര മുക്കാൽ മണിക്കൂറോളം അതിന് കാഴ്ചക്കരൻ ആയിരിക്കേണ്ടി വന്നവന്റെ അവസ്ഥ....

ആ രംഗം മനസിൽ തെളിഞ്ഞതും ശിവയൊന്ന് തല കുടഞ്ഞു പോയി...

തന്റെ ചിലവിൽ കിട്ടിയ ഫുഡ്‌ അല്ലെ... കൂടെ വന്നത് ഇസ ആകുമ്പോൾ മുടിപ്പിച്ചില്ലെങ്കിൽ ആണ് അത്ഭുതം.....

" മനുഷ്യന്മാരായാൽ വിശക്കും... എനിക്ക് വാങ്ങി തരണമെന്ന് ഞാൻ നേരത്തെ പറഞ്ഞതല്ലേ...നീ നിരാശ കാമുകനായി നടക്കുവാണെന്ന് പറഞ്ഞു എനിക്കെന്റെ വയർ നിറയ്ക്കേണ്ടേ.... "

അല്ല പിന്നെ....

ശിവയേ ഒന്ന് നോക്കി ദഹിപ്പിച്ചു കൊണ്ടവൻ മുന്നിലേക്ക് നടന്നു...
രണ്ടടി നീങ്ങിയതും തനിക്കൊപ്പം വരാതെ നിൽക്കുന്നവനെ കണ്ട് ലൂക്ക് തലയിൽ കൈ വെച്ച് പോയി....

" എന്ത് നോക്കി നിൽക്കുവാണ്.. ഇങ്ങോട്ട് വാ ശിവാ.. സമയം പോകുന്നു.... "

പിന്നിലേക്ക് തിരിച്ചു വന്നവൻ തന്നെ നോക്കി നിൽക്കുന്നവനെയും കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് മുന്നോട്ട് നടന്നു... പിന്നാലെ ശിവയും.....

ഹോട്ടലിനുള്ളിൽ കടന്നതും ലിഫ്റ്റ് ന് അരികിലേക്ക് ആണ് അവൻ ശിവയെയും കൂട്ടി നടന്നത്....
യാതൊരു ഐഡിയയും ഇല്ലാത്തവൻ അവന് പിന്നാലെ ചുവടുകൾ വെച്ചു കൊണ്ടിരുന്നു.....

" ശിവാ.... "

ലിഫ്റ്റിനുള്ളിൽ കയറിയതും കാതിൽ പതിഞ്ഞ ലൂക്കിന്റെ ശബ്ദം.... അവനൊരു ചോദ്യഭാവത്തോടെ അരികിൽ നിൽക്കുന്നവന് നേരെ തിരിഞ്ഞു....

" നീ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ....? "

" എന്താണ്....? "

ചിരിയോടെ തനിക്ക് നേരെ ചോദ്യമുയർത്തി നിൽക്കുന്നവനോട് അവനൊരു സംശയത്തോടെ ചോദിച്ചു....

" നീ അഭിയുടെ കൂടെ യാത്ര ചെയ്യുന്നതിലും കൂടുതൽ എന്റെ കൂടെയാണ് വന്നിരിക്കുന്നത്....ഷോപ്പിങ് നമ്മൾ ഒരുമിച്ചായിരുന്നു.. trip പോയപ്പോഴും നമ്മൾ ഒരുമിച്ചായിരുന്നു.. അന്ന് ഓർക്കുന്നില്ലേ അഭിയോടുള്ള ഇഷ്ടം നീ ഷെയർ ചെയ്തത്... അന്നും എനിക്കൊപ്പം ആയിരുന്നു..... "

ലൂക്ക് ചിരിയോടെ പറഞ്ഞതും ശിവയുടെ ചുണ്ടിലും ചെറു ചിരി വിടർന്നു....

ശരിയാണ്... തന്റെ ഇഷ്ടം ആദ്യം അറിയിച്ചത് അവനോടാണ്... താനുമായി ഒരു കാര്യങ്ങളിലും ചേരില്ലെങ്കിലും അറിഞ്ഞോ അറിയാതെയോ തന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ എല്ലാം ഇസയ്‌ക്കൊപ്പം തന്നെ ആണ്.....

" ഞാനും അതെ... ആദിയുടെ കൂടെ പോകുന്നതിലും കൂടുതൽ ഒന്നും അല്ലെങ്കിലും നിനക്കൊപ്പം ഒരുപാട് വന്നിട്ടുണ്ട്.... "

ഏതോ ഓർമയിലെന്ന പോൽ ചിരിയോടെ പറയുന്നവൻ....

" അത്കൊണ്ട്....? "

ശിവ അവനെയൊന്ന് നോക്കി പിരികമുയർത്തിയതും ലൂക്കിന്റെ ചുണ്ടിലൊരു ചിരി വിടർന്നു.........

"അത്കൊണ്ട് ഒന്നുമില്ല... ശരിക്കും നമ്മൾ തമ്മിൽ ആയിരുന്നു ചെരേണ്ടത് അല്ലെ...."

ചെറിയൊരു നാണത്തോടെ നിലത്തു കളം വരച്ചു കൊണ്ട് പറയുന്നവൻ...
ശിവയുടെ കണ്ണൊന്നു മിഴിഞ്ഞു.....

" പ്ഫാ... നാറി.... "

തിരികെ നല്ലൊരു ആട്ട് ആയിരുന്നു അവനിൽ നിന്നും കിട്ടിയ മറുപടി....
തന്റെ മുന്നിൽ നിൽക്കുന്നവനെ ശിവയൊന്ന് തറപ്പിച്ചു നോക്കി...

മനഃപൂർവം എന്തെങ്കിലുമൊക്കെ പറഞ്ഞു ചൊറിഞ്ഞു കൊണ്ടിരിക്കുക... വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ സഹിക്കുന്നതാണ്...
തമ്മിൽ കാണുമ്പോഴൊക്കെ ഉള്ളതാണെങ്കിലും ഇന്ന് പതിവിലും കൂടുതൽ ഇളക്കം....

" ഇനി വാ തുറന്നാൽ ചുവരിൽ ഒട്ടിക്കും ഞാൻ.... "

" അല്ലെങ്കിൽ ഇപ്പോൾ നിന്നെ ആർക്കു വേണം.. കണ്ടാലും മതി.. ചൊറിയൻ പുഴു..... "

തന്നെ നോക്കി ദാഹിപ്പിക്കുന്നവനെ കാണെ ലൂക്കയും വിട്ട് കൊടുത്തില്ല...
ശിവയെയൊന്ന് നോക്കി പുച്ഛിച്ചു കൊണ്ട് അവനും മുഖം തിരിച്ചു നിന്നു....

പിന്നീട് അവൻ ഒന്നും തന്നെ സംസാരിച്ചതേയില്ല.. ശിവയൊന്നും ചോദിച്ചതുമില്ല... അത്രയും നേരത്തെ ചിലപ്പിൽ നിന്നും രക്ഷപെട്ടതിന്റെ ആശ്വാസത്തിൽ ആയിരുന്നു അവർ....

ലിഫ്റ്റ് ഓരോ ഫ്ലോറുകളും കഴിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു... ഏറ്റവും ഒടുവിൽ ലക്ഷ്യ സ്ഥാനത് എത്തി ലിഫ്റ്റ് ഓപ്പൺ ആയതും ആദ്യം വെളിയിൽ കടന്നത് ശിവയാണ്...
തൊട്ട് പിന്നാലെ ലൂക്കും.....

" എവിടെ ആണ്...? "

ചുറ്റിനുമൊന്ന് നോക്കി ശിവ ചോദിച്ചതും ലൂക്ക് നേരെ മുന്നിലേക്ക് കൈകൾ ചൂണ്ടി....
ഒരു ഡോർ മാത്രം ആണ് ശിവ കണ്ടത്...

" അവരെല്ലാം അവിടെയുണ്ട്.. നടക്ക്.... "

മുന്നിലുള്ള ഇടവഴിയിലൂടെ വിരൽ ചൂണ്ടി പറയുന്നവനെ കണ്ടതും ശിവ മുന്നിലേക്ക് നടന്നു....
ലൂക്ക് പറഞ്ഞു കൊടുത്ത വഴിയിലൂടെ...
നടത്തം അവസാനിച്ചതാകട്ടെ ആ ഡോറിന് മുന്നിലും....

ലൂക്കിനെ ഒന്ന് നോക്കി കൊണ്ടവൻ മുന്നിലെ ഡോർ തുറന്നു അപ്പുറത്തേക്ക് കടന്നതും....
ശിവയുടെ കണ്ണുകൾ മിഴിഞ്ഞു....

റൂഫ്ടോപ്പ്....
ആ ഹോട്ടലിന്റെ റൂഫ് ടോപ്പിലേക്കാണ് ലൂക്ക് അവനെ കൂട്ടി കൊണ്ട് വന്നത്...
അവിടമാകട്ടെ വിജനവും....

അസ്തമയ സൂര്യന്റെ ചുവപ്പ് കലർന്ന വെളിച്ചവും  കഴിഞ്ഞു ചെറുതായി പടർന്നു തുടങ്ങുന്ന ഇരുട്ട് ആണ് അവിടം ....
ശിവയുടെ കണ്ണുകൾ ചുറ്റിനും അലഞ്ഞു...

അവിടമെങ്ങും ആരുമില്ല... അദ്രിയോ Ray യോ ഇല്ല... ഇസ പറഞ്ഞത് പോലെയൊരു പാർട്ടിയോ അലങ്കാരങ്ങളോ ഇല്ല....
എങ്ങും ഇരുട്ട് മാത്രം.....

" ഇവിടെ ആരുമില്ലല്ലോ.. നീ പറഞ്ഞ ആളുകളെവിടെ ഇസാ.... "

സംശയം നിറഞ്ഞൊരു ഭാവത്തോടെ പിന്നിലേക്ക് തിരിഞ്ഞതും ശിവയിൽ വീണ്ടും ഞെട്ടൽ നിറഞ്ഞു...

ഇസ..?

അവനൊരു സംശയത്തോടെ തനിക്ക് ചുറ്റിനും നോക്കി... ഈ നേരമത്രയും തനിക്കൊപ്പം നടന്നു വന്നവൻ...
അവനെയും കാണുന്നില്ല....
നിന്നിടത് നിന്നും മാഞ്ഞു പോയത് പോലെ അപ്രത്യക്ഷ്യമായിരിക്കുന്നു....

ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്...?
ഇസ എവിടെ...?

"ഇസാ....."

ഉച്ചത്തിൽ വിളിച്ചു കൊണ്ടവൻ വന്ന വഴിയേ കണ്ണുകൾ പായിച്ചു...
എവിടെയും അവനുണ്ടായിരുന്നില്ല... ശിവയ്ക്കുള്ള മറുപടിയും കിട്ടിയില്ല....

ഒരു നിമിഷം താൻ സ്വപ്നം കാണുന്നതാണോ എന്ന് പോലും അവൻ ചിന്തിച്ചു പോയി...
ചുറ്റും നടക്കുന്നതൊന്നും  മനസിലാകത്തൊരു അവസ്ഥ.....

" ഇസാ... നീ എവിടെ...? "

വീണ്ടും അതെ പേര് തന്നെ ആവർത്തിച്ചു കൊണ്ടവൻ തിരികെ ഉള്ളിലേക്ക് കാൽ എടുത്തു വെച്ചതും...
തൊട്ട് പിന്നിൽ നിന്നും ഉയർന്ന ശബ്ദം...

ഒപ്പം തനിക്ക് പിന്നിൽ നിന്നും മിന്നി തെളിയുന്ന പ്രകാശത്തിന്റെ അംശം....

സംശയത്തോടെ പിന്നിലേക്ക് തിരിഞ്ഞതും ശിവയുടെ കണ്ണുകൾ വിടർന്നു.....

അത്ഭുതം ആയിരുന്നു അവനിൽ... അതിലേറെ അമ്പരപ്പും....

പലവിധ വർണങ്ങളിൽ മിന്നി തെളിയുന്ന ചെറു വെട്ടത്തിൽ ഭംഗിയിൽ എഴുതി ചേർത്തിരിക്കുന്ന വാക്കുകൾ.....

അത്ഭുതത്തോടെ അതിലൂടെ കണ്ണുകൾ പായിക്കവേ അവന്റെ ചുണ്ടുകളും ആ വാചകങ്ങൾ ഉരുവിട്ടു.....

I LOVE YOU SHIVA...!!

തനിക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന വാക്കുകൾ... ശിവയുടെ കണ്ണുകൾ വിടർന്നു....

കൺ മുന്നിൽ കാണുന്നതിനെ വിശ്വസിക്കാൻ ആവാതെ അവൻ നിന്ന് പോയതും.....

" ശിവാ..... "

പിന്നിൽ നിന്നും ഉയർന്ന വിളി.... അവനെറെയും പ്രിയപ്പെട്ട ശബ്ദം.... അത് ആരെന്ന് തിരിച്ചറിഞ്ഞതും ശ്വാസം എടുക്കാൻ പോലും മറന്നു കൊണ്ട് അവൻ നിന്ന് പോയി.....

തനിക്ക് തൊട്ട് പിന്നിൽ അവന്റെ സാമീപ്യം അറിയവേ ശിവയുടെ ഹൃദയം ശക്തിയിൽ മിടിച്ചു തുടങ്ങിയിരുന്നു.....

സന്തോഷത്തോടെ...., പ്രണയത്തോടെ... അതിനേക്കാൾ ഏറെ വേദനയോടെ.......

( തുടരും...)
.....................................................................

വായിച്ചു അഭിപ്രായം പറയുക...
യാത്രയിൽ ആയിരുന്നു.. അത്കൊണ്ടാണ് വൈകിയത്....

കല്യാണം കൂടി വരാം കുട്ടീസ്.....

🖤WITH 🖤LOVE🖤 AMMU🖤....

...

Continue Reading

You'll Also Like

4.4K 609 34
കാന്തത്തിനേക്കാൾ ആകർശണമായിരുന്നു അവളുടെ കണ്ണുകൾക്ക് ഒരായുസ്സ് മുഴുവൻ കണ്ണെടുക്കാതെ ആ നയനങ്ങളിലേക്ക് ഉറ്റു നോക്കാം ❄️🌨️
19.8K 2.5K 29
സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക്...
3.8K 657 15
City യിൽ ജനിച്ചു വളർന്ന അഹങ്കാരം പിടിച്ച ഹർഷനും. നാട്ടിൻപ്പുറത് ജനിച്ചു വളർന്ന് അവിടത്തെ Lady rowdy എന്ന് അറിയപ്പെടുന്ന ചാരുവും . ഇത് ഇവരുടെ കഥയാണ്
8.6K 1.2K 43
A true love story....