I CAN'T LOVE HIM... ????

By taekookiehyung786

52.1K 5.1K 20.3K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... More

I CAN'T LOVE HIM...120
I CAN'T LOVE HIM...121💞
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...126
I CAN'T LOVE HIM...127
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM...129 🎁
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...134
I CAN'T LOVE HIM...135
I CAN'T LOVE HIM...136
I CAN'T LOVE HIM...137 ⚔️
????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM...140 ⚔️
I CAN'T LOVE HIM..141
I CAN'T LOVE HIM..142
I CAN'T LOVE HIM...143
I CAN'T LOVE HIM...144
I CAN'T LOVE HIM....145
I CAN'T LOVE HIM...146
I CAN'T LOVE HIM...147
I CAN'T LOVE HIM...148
I CAN'T LOVE HIM...149
I CAN'T LOVE HIM...150
I CAN'T LOVE HIM...151 ✨
I CAN'T LOVE HIM...152
I CAN'T LOVE HIM...153
I CAN'T LOVE HIM...155
I CAN'T LOVE HIM...156
I CAN'T LOVE HIM..157
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM...161
I CAN'T LOVE HIM.. 162
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163

I CAN'T LOVE HIM...154

934 99 200
By taekookiehyung786

മാസാവസാനം എല്ലാവർക്കും സാലറി കൊടുക്കുന്നതിനൊപ്പം തന്റെ അകൗണ്ടിലേക്ക് വന്നിരിക്കുന്ന amount മെസ്സേജ് കണ്ടതും രാഹുലിന്റെ കണ്ണൊന്നു മിഴിഞ്ഞു......

വെറും എട്ടായിരം രൂപ.. പതിനായിരം ആണ് അവന് കിട്ടുന്ന സാലറി... അതിൽ നിന്നും രണ്ടായിരം രൂപയുടെ കുറവ്....

" ങേ.. ഇതെന്തോന്നാ തോമാച്ചാ.. നിങ്ങൾ എനിക്ക് നല്ല സാലറി തരുമെന്ന് ഉറപ്പ് പറഞ്ഞത് കൊണ്ട് മാത്രം ആണ്  വേറെ ജോബ് ഓഫർ കിട്ടിയിട്ടൊന്നും പോകാതെ ഞാൻ ഇവിടെ തന്നെ നിൽക്കുന്നത്.. എന്നിട്ട് ഒരുമാതിരി പന്ന പരിപാടി കാണിക്കല്ലേ... എന്റർ ബാക്കി സാലറി എവിടെ..... "

അവനൊരു പരിഭവത്തോടെ തോമസിനെ നോക്കി...
യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.. ബാക്കിയുള്ളവരുടെ സാലറി സെറ്റ് ചെയ്യുന്നതിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന തോമസ്.....

" ഇവിടെ കിടന്നു കഷ്ടപ്പെട്ട് പണിയെടുത്തിട്ട് ഒരു വിലയുമില്ല.. നോക്കിക്കോ ഇങ്ങനെ പോയാൽ ഞാൻ വേറെ പണി നോക്കി പോകും.... "

ഈ തവണ കുറച്ചു കൂടി ശബ്ദത്തിൽ ആണ് അവൻ പറഞ്ഞത്... തോമസിന്റെ ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ട് തന്നെ...
കമ്പ്യൂട്ടറിൽ തന്നെ നോട്ടമെയ്തു ഇരുന്നയാൾ അവനെയൊന്ന് മുഖം ഉയർത്തി നോക്കി.....

" നീ വേറെ പണി നോക്കി പോകുമോ...? "

" ഹാ പോകും.... "

തോമസ് ഒരു സംശയ ഭാവത്തോടെ ചോദിച്ചു പോയതും രാഹുൽ വാശിയോടെ മറുപടി കൊടുത്തിരുന്നു....
തോമസിന്റെ ചുണ്ടുകൾ ഒന്ന് വിടർന്നു....

" വലിയ ഉപകാരം ആണ്.. വേഗം തന്നെ പോയിരുന്നെങ്കിൽ എനിക്ക് അത്രയും ചിലവ് കുറഞ്ഞു ഇരുന്നേനെ.... "

രാഹുലിനെ ഒന്ന് അടിമുടി നോക്കി പറഞ്ഞു കൊണ്ടയാൾ വീണ്ടും ബാക്കിയുള്ളവയിലേക്ക് തിരിഞ്ഞു....

ഉരുളക്ക് ഉപ്പേരി പോൽ കിട്ടിയ തോമസിന്റെ മറുപടിയിൽ ഇഞ്ചി കടിച്ചൊരു ഭാവവുമായി നിൽക്കുന്ന രാഹുൽ.....
ആ കാഴ്ച കാണെ ബാക്കി സ്റ്റാഫുകൾക്കൊപ്പം അവന് തൊട്ടരികിൽ ഇരുന്ന ലൂക്കയും ചിരിച്ചു പോയിരുന്നു...

ദിവസവും ഇതുപോലൊരു മുട്ടാ പോക്ക് ഭീഷണിയുമായി തോമസിന്റെ പിന്നാലെ നടന്ന് കണക്കിന് വാങ്ങി കൂട്ടുന്നതാണ് രാഹുലിന്റെ ശീലം....

കൊണ്ട് വരുന്ന യമണ്ടൻ ഭീഷണികൾ എല്ലാം തന്നെ നനഞ്ഞ പടക്കം പോൽ ചീറ്റുമെന്ന് ഉറപ്പ് ആണെങ്കിലും അവൻ വീണ്ടും പുതിയത് കൊണ്ട് വരും...

പറയുന്നത് പോൽ നടക്കില്ലെന്നു ഉറപ്പ് ഉള്ളത് കൊണ്ട് തോമസും അതിനെ വേണ്ടത്ര ഗൗനിക്കില്ലെന്ന് മാത്രം....

" ഹും.. ഇപ്പോൾ എന്നെ പുചിച്ചോ.. ശരിക്കും പുച്ഛിച്ചോ.. ഞാൻ പോയി കഴിയുമ്പോഴേ നിങ്ങൾ പഠിക്കൂ...എന്നെ പോലെ സാലറി ഇല്ലാതെ ഇവിടെ പണിയെടുക്കാൻ വേറെ ആരാ വരുന്നതെന്ന് എനിക്കൊന്ന് കാണണം.... "

എന്നത്തേയും പോലെ കണക്കിന് കിട്ടിയെങ്കിലും അതുകൊണ്ടൊന്നും നിർത്താൻ ഉദ്ദേശമില്ലെന്ന പോൽ രാഹുൽ വീണ്ടും ചുണ്ട് കോട്ടി പിറുപിറുക്കുന്നത് കണ്ടതും ലൂക്ക് ഒരു സഹതാപത്തോടെ തോമസിനെ നോക്കി....

രാഹുലിന്റെ പരിഭവം പറച്ചിലുകൾക്കൊന്നും ചെവി കൊടുക്കാതെ ബാക്കിയുള്ള സ്റ്റാഫുകൾക്ക് സാലറി കൊടുക്കുന്നതിൽ മാത്രം ആണ് ആളുടെ ശ്രദ്ധ....

" ഹും... ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ.. വെറും ബൂർഷ്വാ മുതലാളി ആണ് ഇങ്ങേരു.. ഞാൻ ഒരു പാവം ആയത് കൊണ്ട് മാത്രം ആണ് ഇങ്ങേരെ സഹിച്ചു ഇവിടെ നിൽക്കുന്നത്.. എന്റെ സ്ഥാനത് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ കാണാമായിരുന്നു.. പെട്ടിക്കട പോലത്തെ ഒരു കഫെയും പണിതു വെച്ചിട്ട് നാട്ടുകാരെ പറ്റിക്കാൻ ഇരിക്കുന്നു കള്ള കിളവൻ..... "

തോമസിനെ നോക്കി പിറുപിറുത്തു കൊണ്ട് രാഹുൽ ലൂക്കയ്ക്ക് നേരെ തിരിഞ്ഞു...
താൻ പറയുന്നതൊന്നും കേൾക്കാൻ തോമസ് കൂട്ടാക്കാത്ത പക്ഷം ഉള്ളിലെ സങ്കടങ്ങൾ കേൾക്കാൻ ഒരു കൂട്ട് വേണമല്ലോ.....

വിഷാദം നിറഞ്ഞൊരു ഭാവത്തോടെ താടയിൽ കൈ കുത്തി തന്നെ കേട്ടിരിക്കുന്നവനെ കാണെ രാഹുൽ തന്റെ പരാതി കെട്ടുകൾ തുറക്കുകയായിരുന്നു...

ചെറിയൊരു മൂളലോടെ അതെല്ലാം കേട്ട് കൊണ്ട് ലൂക്കയും.....

" എല്ലാവരുടെയും കറക്റ്റ് ആയില്ലേ... "

അവസാന ആളുടെയും സാലറി സെറ്റ് ചെയ്തു കഴിഞ്ഞതും തോമസ് തനിക്ക് മുന്നിൽ ഉള്ളവരെ ഒന്നു നോക്കി....

അകൗണ്ട് ചെക്ക് ചെയ്തവർ ഓക്കേ ആണെന്നത് പോൽ സമ്മതം മൂളിയതും അയാൾ അവരെ തങ്ങളുടേതായ ജോലികളിലേക്ക് പറഞ്ഞു വിട്ടിരുന്നു.....

കഫെ ഓപ്പൺ ചെയ്തതേയുള്ളൂ.. മോർണിംഗ് ടൈം അധികമായും ആളുകൾ ഉണ്ടാവും... അത്കൊണ്ട് തന്നെ പണികൾ ഒരുപാടാണ്....

ഉച്ച സമയം ആളുകൾ ഒന്നു ഒതുങ്ങി കഴിഞ്ഞാൽ പിന്നെ ഈവെനിംഗ് ടൈമിലും രാത്രിയിലും ആണ് തിരക്ക് വരിക...
ഈ സമയമൊക്കെയും സ്റ്റാഫുകൾക്ക് വിശ്രമം ഇല്ലാത്ത തിരക്കാവും....

തോമസും അവർക്കൊപ്പം എന്തിനും കൂടെ നിൽക്കുകയും ചെയ്യും....

സ്റ്റാഫുകളെയെല്ലാം പറഞ്ഞു വിട്ടതിനു ശേഷം അവർക്ക് പിന്നാലെ പോകാനായി എഴുന്നേൽക്കുന്ന നേരം ആണ് തോമസ് അത് ശ്രദ്ധിക്കുന്നത്....

തനിക്ക് മുന്നിലെ ചെയറിൽ ഇരിപ്പുറപ്പിച്ചിരിക്കുന്ന രണ്ട് പേർ... ഒരാളുടെ മുഖം പരിഭവത്താൽ വീർത്തിട്ടുണ്ടെങ്കിൽ മറ്റേയാൾ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന പോൽ ജോളി മൂഡിൽ ആണ്.....

ഇടയ്ക്കിടെ മൂളി പാട്ട് പാടിയും അടുത്തിരിക്കുന്നവന്റെ പരാതിക്ക് ചെവിയോർത്തും ടേബിളിന്മേൽ വെച്ചിരിക്കുന്ന മാഗസിനുകൾ എടുത്തു നോക്കിയും ഇരിക്കുന്നു......

" അല്ല.., എന്താണ് രണ്ട് പേരുടെയും ഉദ്ദേശം... "

വീണ്ടും തന്റെ ചെയറിലേക്ക് തന്നെ അമർന്നു കൊണ്ട് തോമസ് ഇരുവരെയും നോക്കി.....

" തോമാച്ചാ.. എന്റെ ബാക്കി സാലറി എവിടെ മനുഷ്യാ... ആകെ കിട്ടുന്ന പതിനായിരം ഉലുവ ആണ്.. എനിക്കെന്തൊക്കെ ആവശ്യങ്ങൾ ഉള്ളതാണെന്ന് അറിയോ.... വീട്ടിൽ നിന്നുള്ള വരുമാനം വരെ നിലച്ചിരിക്കുകയാണ്.. ചുമ്മാ കണ്ണിൽ ചോര ഇല്ലാതെ പെരുമാറരുത്.... "

രാഹുലിന്റെ പരാതി... തോമസിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.....

മാസത്തിൽ 31 ദിവസം ഉണ്ടെങ്കിൽ അതിൽ 28 ദിവസവും എങ്ങനെ ലീവ് എടുക്കുമെന്ന് റിസർച്ച് നടത്തുന്നവൻ ആണ്...
ആകെ പണിയെടുക്കുന്ന രണ്ട് ദിവസം ആകട്ടെ കമ്പനിക്ക് മുടിഞ്ഞ നഷ്ടവും....

പ്രാരാബ്ദം കേട്ടാൽ തോന്നും മുഴു പട്ടിണി ആണെന്ന്....
ഭക്ഷണവും താമസവും വരെ സെന്റിയടിച്ചു തന്റെ ചിലവിൽ ഫ്രീ ആക്കിയെടുത്തിട്ട് തന്നോട് തന്നെ ഭീഷണി......

" ദേ ചെറുക്കാ.. നീ ഇവിടെ തിന്ന് മുടിക്കുന്നത് കൂടി കണക്കിലെടുത്താൽ കയ്യിലിരിക്കുന്നത് ഇനിയും കുറയും.. കിട്ടിയത് കൊണ്ട് പോയി പണിയെടുക്കാൻ നോക്കെടാ...ഒറ്റ ദിവസം പണിക്കും വരൂല.. എന്നിട്ട് അവൻ കണക്ക് പറയാൻ നടക്കുന്നു...... "

തോമസ് അവനെയൊന്ന് ശാസനയോടെ നോക്കി..... എങ്കിലും രാഹുൽ നിർത്താൻ ഉദ്ദേശിച്ചിരുന്നില്ല.....

" ഞാൻ ലീവെടുത്തോ... അത്യാവശ്യം കാര്യങ്ങൾക്ക് അല്ലാതെ ഞാൻ ലീവ് എടുത്തിട്ടില്ല... ചുമ്മാ ഇല്ലാത്തത് പറയല്ലേ...... "

മുഖം കറുപ്പിച്ചിരുന്നു പറയുന്നവനെ തോമസ് ഒന്ന് തറപ്പിച്ചു നോക്കി... കയ്യിലെ ലാപ്പും ഫോണും ടേബിളിൽ തന്നെ വെച്ച് കൊണ്ട് അയാൾ അവന് നേരെ തിരിഞ്ഞു.......

"എത്ര ദിവസത്തെ ലീവ് കഴിഞ്ഞിട്ടാണെടാ നീ ഇന്ന് പണിക്ക് വരുന്നത്...."

" അത് കല്യാണത്തിന്റെ ലീവ് അല്ലെ.. ഞാൻ മാത്രം അല്ല തോമച്ഛനും ലീവ് ആയിരുന്നു.. ദേ ഇവനും ലീവ് ആയിരുന്നു.... "

ശാസനയോടെ ചോദിച്ചതും അടുത്തിരിക്കുന്നവനെ കൂടി ചൂണ്ടി കാണിച്ചു കൊണ്ടാണ് അവൻ മറുപടി പറഞ്ഞത്.....
ഒപ്പം സപ്പോർട്ടിനു എന്ന പോൽ ലൂക്കിന്റെ തല കുലുക്കലും.....

ശരിയാണ്... വിവാഹ ആവശ്യങ്ങൾക്കായി ഒരാഴ്ചയോളം താനും ഇവിടെ വന്നിരുന്നില്ല....

" ഓക്കേ സമ്മതിച്ചു... അതിന് മുൻപ്... കൃത്യം ആയിട്ട് പറഞ്ഞാൽ ഒരു രണ്ടാഴ്ച മുൻപ് ഏതോ സിനിമ നടി ഡിവോഴ്സ് ആയെന്ന് പറഞ്ഞല്ലേടാ നീ ലീവ് എടുത്തത്...... "

തോമസ് കണ്ണൊന്നു ഉരുട്ടി ചോദിച്ചതും രാഹുലിന്റെ ചുണ്ടിലൊരു വിളറിയ ചിരി വിടർന്നു......

" അത് പിന്നെ... നമ്മൾ ദുഃഖത്തിൽ പങ്ക് ചേരണ്ടേ...... "

" പിന്നെ വേണം..വേണം... നിന്റെ കുഞ്ഞമ്മേടെ മോൾ അല്ലിയോ...... "

മുട്ടാ പോക്ക് ന്യായം പറഞ്ഞിരിക്കുന്നവനെ തോമസ് അടിമുടിയൊന്ന് നോക്കി... ശേഷം അവനരികിൽ ഇരിക്കുന്നവനെയും.....

" അതിനും മുൻപ് ഇവന്റെ അപ്പൂപ്പൻ മരിച്ചെന്നു പറഞ്ഞാണ് നീ ലീവ് എടുത്തത്...... "

" എന്റെ അപ്പൂപ്പനോ... എടാ ദുഷ്ടാ.... "

തോമസ് തനിക്ക് നേരെ കൈ ചൂണ്ടുന്നത് കണ്ടതും ലൂക്കിന്റെ കണ്ണൊന്നു മിഴിഞ്ഞു....
ഉള്ളൊരു അപ്പാപ്പൻ നേരത്തെ സ്വർഗത്തിൽ പോയി.. പിന്നെയുള്ളത് കറിയാച്ചൻ ആണ്... ഒരു ജലദോഷ പനി പോലും ഇല്ലാത്ത ആളിപ്പോഴും പയർ പോലെ നടക്കുന്നു....

പിന്നെ ഏത് അപ്പൂപ്പൻ......

" അയ്യോ... ഇത് ആ അപ്പൂപ്പൻ അല്ലേടാ... നിന്റെ തുരുമ്പ് അപ്പൂപ്പൻ.... ആദിയുടെ..... "

" ഓഹ്... ആ കിളവൻ.... "

രാഹുൽ തിരുത്തിയ നേരം ആണ് അവനൊന്നു ശ്വാസം നേരെ വീണത്... അതുവരെയും കണ്ണ് മിഴിച്ചു ഇരുന്നവൻ രാഹുലിന്റെ മറുപടി കേൾക്കെ ഇരുവരെയും നോക്കി കൊണ്ട് വീണ്ടും ചെയറിലേക്ക് ചാഞ്ഞു......

" എന്നാലും തുരുമ്പ് മരിച്ചപ്പോ നീയെന്തിനാടാ ലീവ് എടുത്തത്..... "

വെറുതെ ഒരു കൗതുകത്തിന് ചോദിക്കാതിരിക്കാനായില്ല അവന്... ലൂക്കിന്റെ ചോദ്യം കേട്ടതും രാഹുൽ ഒരു ചിരിയോടെ അവനെ നോക്കി....

" അതുപിന്നെ.. നിന്റെ ഭാവി അപ്പൂപ്പൻ ആയിരുന്നല്ലോ..നീ എന്റെ കൂട്ടുകാരനും ആണല്ലോ..... "

" അതിന് നീ അങ്ങേരെ ജീവനോടെ കണ്ടിട്ടുണ്ടോടാ നാറി.... "

" ഇതിനൊക്കെ നേരിട്ട് കാണണമെന്നുണ്ടോ... അന്ന് ഉച്ചക്ക് കൃത്യം ഒരു മണിക്ക് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റയുടനെ ആണ് ഞാൻ ആ ന്യൂസ്‌ കാണുന്നത്... ഹോ... എന്റെ ചങ്കിൽ ഇന്നും ഒരു പിടച്ചിൽ ആണ് അതോർക്കുമ്പോൾ...... "

രാഹുൽ ഒരു നെടുവീർപ്പോടെ തന്റെ തലയൊന്ന് കുടഞ്ഞു... കൂട്ടുകാരന്റെ അപ്പൂപ്പനോടുള്ള സ്നേഹം....
ടേബിളിൽ കൈകൾ കുത്തി തല കുനിച്ച് അവൻ ഇരുന്നു പോയപ്പോൾ......

ആ സ്നേഹ പ്രകടനം കണ്ടു മടുപ്പ് നിറഞ്ഞൊരു ഭാവത്തിൽ ഇരിക്കുകയായിരുന്നു ലൂക്കയും തോമസും......

ഫർണാണ്ടോയുടെ സ്വന്തം കൊച്ചു മകൻ പോലും മരണ സമയം ഇങ്ങനെ തകർന്ന് പോയിട്ടില്ല....
നേരിൽ പോലും കണ്ടിട്ടില്ലാത്ത മനുഷ്യനോട് ഇത്രയും സ്നേഹം.....

ഒരു ദിവസം ജോലിക്ക് പോലും പോകാതെ അയാളുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ചിരിക്കുന്നു.....

തോമസ് തനിക്ക് മുന്നിൽ ഇരിക്കുന്നവനെ ഒന്ന് നോക്കി....

" ഓവറാക്കി കുളം ആക്കാതെ എഴുന്നേറ്റു പോയി പണിയെടുക്കെടാ..... "

" അപ്പൊൾ എന്റെ ക്യാഷ്..... "

" സമയം ഉണ്ടല്ലോ ആലോചിക്കാം.. ഇന്ന് മുഴുവനും നീ ഇവിടെ ആക്റ്റീവ് ആയി നിന്നാൽ വൈകുന്നേരം അകൗണ്ടിലേക്ക് 1000 കൂടി കയറും... ഇല്ലെങ്കിൽ ഞാൻ വീണ്ടും കുറയ്ക്കും..... "

തോമസ് തന്റെ നിബന്ധന മുന്നോട്ട് വെച്ചു... ആദ്യമൊന്ന് ചിന്തിച്ചു നിന്നെങ്കിലും ഉടൻ തന്നെ രാഹുലിന്റെ മുഖവും തെളിഞ്ഞു......

" ഹാ... ആയിരം എങ്കിൽ ആയിരം.. കിട്ടുമല്ലോ അത് മതി....പണിയൊക്കെ ചെയ്യാം.. വൈകുന്നേരം ആകുമ്പോൾ കണസ.. കുണുസ വർത്താനം പറഞ്ഞു വരരുത്..... "

" ഇല്ല.. പറയില്ല.. പക്ഷെ ലഞ്ച് ബ്രെക്കിന്റെ ടൈമിൽ അല്ലാതെ നിന്നെ കിച്ചണിന്റെ പരിസരത്തു കണ്ടു പോകരുത്.... "

രാഹുലിന്റെ ആ നിബന്ധനയ്ക്കും തോമസിന് ചില കരാറുകൾ ഉണ്ടായിരുന്നു....
രാഹുൽ ഒരു വല്ലയിമയോടെ തല ചൊറിഞ്ഞു കൊണ്ട് അയാളെ നോക്കി....

മൊത്തത്തിൽ സമ്മതിച്ചു കൊടുക്കുന്നത് റിസ്ക് ആണ്... എങ്കിലും 1000 രൂപ തന്നെ ആണ് ഇപ്പോൾ പ്രധാനം....

" ഹാ.. okay... എനിക്ക് സമ്മതം ആണ്.... "

" എങ്കിൽ വിട്ടോ.. അവിടെ നല്ല തിരക്കായി തുടങ്ങിയിട്ടുണ്ട്... ഐശ്വര്യമായി പോയി പണി തുടങ്ങിയാട്ടെ..... "

അവൻ ഒന്ന് ചുണ്ട് ചുള്ക്കി മെല്ലെ പറഞ്ഞതും ....തോമസ് ഒരു ചിരിയോടെ അവന് നേരെ വെളിയിലേക്ക് കൈകൾ ചൂണ്ടി...

" വൈകുന്നേരം ആകുമ്പോൾ ഞാനൊരു വരവ് കൂടി വരും.. അപ്പോൾ കാണിച്ചു തരാം.... "

തോമസിനെ ഒന്ന് അടിമുടി നോക്കി പിറുപിറുത്തു കൊണ്ടാണവൻ വെളിയിലേക്ക് നടന്നത്....
മുഖവും വീർപ്പിച്ചു ഇറങ്ങി പോകുന്നവനെ കാണെ തോമസിന്റെ ചുണ്ടുകൾ ഒന്ന് വിടർന്നു....

പഴയ ഒരു പരിചയക്കാരന്റെ മകൻ ആണ്....കുറച്ചു കുരുത്തക്കേടും അല്ലറ ചില്ലറ കഷ്ടപ്പാടുകൾ ഉണ്ടെങ്കിലും കൂട്ടുകാരന്റെ മകൻ...അത്കൊണ്ട് മാത്രം തോമസ് അവനെ സഹിച്ചു പോകുന്നു.....

ചെറിയൊരു ചിരിയോടെ തല കുടഞ്ഞു കൊണ്ട് രാഹുലിന് പിന്നാലെ ചെയറിൽ നിന്നും എഴുന്നേറ്റ നേരം ആണ് തോമസ് വീണ്ടും അത് ശ്രദ്ധിക്കുന്നത്....

ടേബിളിന് മുകളിൽ ഇരുന്ന മാഗസിൻ എടുത്തു കയ്യിൽ പിടിച്ചു വായനയിൽ മുഴുകിയിരിക്കുന്നവൻ...
തന്റെ മറ്റൊരു ആത്മാർത്ഥ സുഹൃത്തിന്റെ മകൻ.....

" ശെടാ.. ഇനി ഇവൻ എന്നാ.... "

തോമസ് വീണ്ടും ചെയറിലേക്ക് ഇരുന്നു കൊണ്ട് മുന്നിൽ ഇരിക്കുന്നവനെ നോക്കി....
കക്ഷി വായനയിൽ മുഴുകി ഇരിക്കുകയാണ്... മറ്റൊന്നും ശ്രദ്ധിക്കുന്നില്ല.....

" ഹലോ.. സർ... ഇനി താങ്കൾ ഇവിടെ ഇരിക്കുന്നതിന്റെ ഉദ്ദേശം എന്താണ്....? "

ടേബിളിൽ ഒന്ന് തട്ടി അവന്റെ ശ്രദ്ധയെ പിടിച്ചു പറ്റി കൊണ്ട് തോമസ് ചോദിച്ചതും ലൂക്ക് കയ്യിലിരുന്ന മാഗസിൻ ടേബിളിൽ വെച്ച് കൊണ്ട് ചിരിയോടെ തോമസിനെ നോക്കി.....

അത് കാണെ തോമസിന്റെയും നെറ്റിയൊന്ന് ചുളിഞ്ഞു....
ആ ചിരി അത് കണ്ടാൽ അറിയാം... കാര്യമായി എന്തോ ആവശ്യം ഉണ്ടെന്ന്.......

അത് തനിക്ക് നല്ലതോ ചീത്തയോ എന്ന് മാത്രം ആണ് ഉറപ്പിക്കാൻ ഉള്ളത്....

" ഹ്മ്മ്.. എന്താടാ.... "

തന്നെ ചിരിച്ചു മയക്കി കൊണ്ടിരിക്കുന്നവനെ തോമസ് ഒന്ന് പിരികമുയർത്തി നോക്കി....

"അതോ...എനിക്കിന്ന് കൂടി ലീവ് വേണം തോമാച്ചാ....ഒരു അത്യാവശ്യ കാര്യം ഉണ്ടായിരുന്നു....."

ചിരിച്ചു കൊണ്ട് പറയുന്നവൻ... വിനയം നിറഞ്ഞ ആവശ്യം.....
തോമസ് അവനെയൊന്ന് നോക്കി.....

" എന്റെ പൊന്ന് ചെറുക്കാ... ഒരാഴ്ച കഴിഞ്ഞാണ് നീ വരുന്നത്.. ഇവിടെ live show എന്ന് വെണ്ടയ്ക്ക മുഴുപ്പിൽ എഴുതി വെച്ചിട്ട് രാത്രി ആകുമ്പോൾ നീ എവിടെ എന്നാണ് ആളുകളുടെ ചോദ്യം... ഇന്ന് മുതൽ വരുമെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു പോയി... ഇനി ഇന്നും ലീവ് ആക്കിയാൽ എങ്ങനെയാ.....? "

തോമസിന്റെ സ്വരത്തിൽ ദയനീയത നിറഞ്ഞിരുന്നു....
കഫെയിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ടൈം ആണ്.. ലൂക്കയുടെ music live... അത് കേൾക്കാനായി എത്തുന്നവർ ആണ് അധികവും.....

കഴിഞ്ഞ ഒരാഴ്ചയായി അത് മുടങ്ങി കിടക്കുന്നു....അവനെ തിരക്കുന്നവരോടായി ഇന്ന് മുതൽ വരുമെന്ന് ഉറപ്പ് പറഞ്ഞു നിർത്തിയതും പാട്ടുകാരന് വീണ്ടും ഒരു ദിവസം കൂടി ലീവ് വേണമത്രേ.....

" ഇപ്പോൾ നിനക്കെന്തിനാ ലീവ്.... "

ടേബിളിൽ ഇരു കയ്യും കുത്തി താടയിൽ അമർത്തി തനിക്ക് നേരെ നോട്ടനെയ്തിരിക്കുന്നവനോടായി തോമസ് സംശയത്തോടെ തിരക്കി......

" ഇന്ന് രാത്രി എനിക്കും ആദിക്കും ഒരു പാർട്ടിയുണ്ട്.....അതുകൊണ്ടാണ്... "

" നീയും ആദിയും മാത്രമോ.....? "

തോമസ് നെറ്റി ചുളിച്ചൊന്ന് നോക്കിയതും കണ്ണും അടച്ചോരു ചിരി മാത്രം ആയിരുന്നു തിരികെ കിട്ടിയ മറുപടി.....
കാര്യമായി എന്തോ കള്ളത്തരം ഉള്ളത് പോലെ.....

"സത്യം പറയെടാ... എന്താ രണ്ടിന്റെയും പരിപാടി...കെട്ടുമുറപ്പിച്ചു നടക്കുന്നത് കൊണ്ട് ആരും ചോദിക്കില്ലെന്ന് വെച്ച് കുറച്ചു കൂടുന്നുണ്ട്... നിന്റെ പപ്പയോടു പറയട്ടെ ഞാൻ....."

തോമസ് തനിക്ക് മുന്നിൽ ഇരിക്കുന്നവനെ ഒന്ന് അടിമുടി നോക്കി....
ചെറിയൊരു ഭീഷണി മുഴക്കി നോക്കിയതാണെങ്കിലും പ്രതീക്ഷിച്ചത് പോൽ അവനിൽ കുലുക്കമൊന്നും ഉണ്ടായിരുന്നില്ല.....

" ഓഹ്... ഞാനും ആദിയും മാത്രം അല്ല.. റെയിച്ചനും ഉണ്ട്... "

നിസാരമായൊരു ഭാവത്തിലായിരുന്നു അവന്റെ മറുപടി.... അതും വിശ്വാസ യോഗ്യമല്ല......

" നിങ്ങൾ മൂന്നും പേരും മാത്രമോ...? "

സംശയം തീർന്നില്ലെന്ന പോൽ തോമസ് തന്റെ ചോദ്യം വീണ്ടും ആവർത്തിച്ചതും ലൂക്ക് ഒരു നെടുവീർപ്പോടെ തലയിൽ കൈ വെച്ചു പോയി.....

" മൂന്ന് പേരും മാത്രം അല്ല... എന്റെ ഫ്രണ്ട്സ് ഉണ്ട്.. അലോക് ഉണ്ട്... അവന്റെ വൈഫ് ഉണ്ട്... ക്രിസ്റ്റി ഉണ്ട്... അഞ്ചു ഉണ്ട്...new couples ന് ഗിഫ്റ്റ് കൊടുക്കുന്ന ചെറിയൊരു പാർട്ടി... തോമാച്ചന് എന്തൊക്കെ അറിയണം... എനിക്ക് ലീവ് തരുന്നുണ്ടോ ഇല്ലയോ....?"

" ഹാ.. ഹാ... ലീവ് അല്ലെ വേണ്ടൂ... എടുത്തോ..... "

അവസാന വാക്കെന്ന പോൽ ലൂക്ക് ദയനീയതയും മുഷിച്ചിലും നിറഞ്ഞൊരു ഭാവത്തോടെ ചോദിച്ചു പോയതും തോമസ് സമ്മതം മൂളി...

അപ്പോഴും സമ്മതിച്ചില്ലെങ്കിൽ അടുത്ത step സെന്റി ആണ്... ലൂക്കയുടെ സെന്റി... വെറുപ്പിച്ചു കളയും.... അതിലേക്കൊന്നും കടന്നു പോകാനുള്ള ധൈര്യം തോമസിന് ഉണ്ടായിരുന്നില്ല.....

" ദേ.. ഇത് ലാസ്റ്റ് ആണ്.. ഇനി ഈ മാസത്തിൽ നിനക്ക് ലീവ് ഇല്ല... ഇനി ലീവ് ചോദിച്ചു വന്നാൽ സാലറി ഞാൻ കട്ട്‌ ചെയ്യും ...... "

ഒരു മുന്നറിയിപ്പ് എന്ന പോൽ തോമസ് അവനെ നോക്കിയതും... ലീവ് കിട്ടിയ സന്തോഷത്തിൽ മറ്റാർക്കോ ഫോണിൽ വിവരം അറിയിച്ചിരുന്നവൻ അയാളെ മുഖം ഉയർത്തി നോക്കി.....

" അതിന് സാലറി ഒക്കെ ആർക്ക് വേണം... ഞാൻ ഇവിടെ എൻജോയ് ചെയ്യാൻ വന്നതാ.... പണം ഒന്നും എനിക്കൊരു പ്രശ്നമേയല്ല....You know.. my dad is rich... എനിക്കും എന്റെ പിള്ളേർക്കും സുഖമായി ജീവിക്കാൻ ഉള്ളതൊക്കെ അപ്പൻ ഉണ്ടാക്കിയിട്ടുണ്ട്... പിന്നെ എനിക്കെന്തിനാണ് വേറെ സാലറി...this job is only  entertainment for me.... "

കോളർ ഉയർത്തി ചുമൽ കൂച്ചി അഭിമാനത്തോടെ  പറയുന്നവൻ....
കുരിശിങ്കൽ തറവാട്ടിലെ മുടിയനായ പുത്രൻ......
തോമസിന്റെ കണ്ണുകൾ താനിരിക്കുന്ന ഓഫീസ് റൂമിന്റെ ജനലിലൂടെ വെളിയിലേക്ക് നീണ്ടു......

ഒരു റോഡിനു അപ്പുറം തലയുയർത്തി നിൽക്കുന്ന william group of company.... അവിടുത്തെ CEO Arthur William....!!

അത് മാത്രം ആണ് മുന്നിൽ നിൽക്കുന്നവന്റെ എന്റർടൈൻമെന്റ്....ഇവിടെ ഇരുന്നു കൊണ്ട് അവിടെ നിൽക്കുന്നവനെ എങ്ങനെയൊക്കെ ശല്യം ചെയ്യാമെന്ന് റിസേർച് നടത്തി കൊണ്ടിരിക്കുന്നവൻ....

അറിഞ്ഞു കൊണ്ടല്ലെങ്കിലും കമ്പനിയുടെ മുൻപിൽ കൊണ്ട് വന്നു കഫെ കെട്ടിപ്പൊക്കിയതാണ് തന്റെ തെറ്റ്.....

" നിന്റെ എന്റർടൈൻമെന്റ് കുറച്ചു കൂടുന്നുണ്ട്.... നിന്റെ അപ്പനെ ഞാൻ ഒന്ന് കാണട്ടെ.... ഇവിടുത്തെ ലീലാവിലാസങ്ങൾ ഒക്കെ കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ..... "

" എന്നാ നിങ്ങളുടെ വെള്ളമടി കമ്പനിയുടെ കാര്യം ഞാനും അമ്മച്ചിയോടു പറഞ്ഞു കൊടുക്കും.... എന്റെ അപ്പനെ അറിയാല്ലോ.. അമ്മച്ചി പിടിക്കുമെന്ന് ഉറപ്പായാൽ പപ്പ നൈസ് ആയിട്ട് അങ്കിളിനെ തേക്കും.. അല്ലെങ്കിൽ തന്നെ അങ്കിൾ ആണ് പപ്പയെ കള്ള് കുടിക്കാൻ നിർബന്ധിക്കുന്നതെന്ന് പപ്പ അമ്മച്ചിയോടു പറഞ്ഞേക്കുന്നത്..... "

ചെറുതായി ഒന്ന് ഭീഷണി പെടുത്തി നോക്കിയതും ഉരുളയ്ക്ക് ഉപ്പേരി പോൽ കിട്ടിയ മറു ഭീഷണി....
അതിനൊപ്പം നട്ടാൽ കുരുക്കാത്ത നുണയും.....
കേട്ടിരുന്ന തോമസിന്റെ കണ്ണൊന്നു മിഴിഞ്ഞു......

" ഞാനോ.. ഞാൻ എപ്പോൾ നിന്റെ അപ്പനെ നിർബന്ധിച്ചു..... "

" ആ... അതൊന്നും എനിക്കറിയന്മേലാ... എന്തായാലും അങ്കിൾ ഒന്ന് സൂക്ഷിച്ചോ പണി കിട്ടും.... "

തനിക്കൊന്നും അറിയില്ലെന്ന പോൽ കൈ മലർത്തിയെങ്കിലും അവസാനം ഒരു മുന്നറിയിപ്പും അവൻ കൂട്ടിച്ചേർത്തു....

" ശെടാ... ഞാനിപ്പോ എന്ത് ചെയ്തു.... "

തോമസ് ചെയറിലേക്ക് ചാഞ്ഞു....
ഒരു സൈഡിൽ കൂട്ടുകാരൻ... ഒരു സൈഡിൽ കൂട്ടുകാരന്റെ മകൻ... രണ്ടും തനിക്ക് പാരയാണല്ലോ കർത്താവേ.....

തോമസ് സ്വയം ഒന്ന് പിറുപിറുത്തു കൊണ്ട് മുന്നിൽ നിൽക്കുന്നവനെ നോക്കി....
ചുണ്ടിൽ പൊട്ടി വന്നൊരു ചിരിയും തന്നെ കണ്ട നേരം അടക്കി പിടിച്ചു നിൽക്കുന്നവൻ......

പറയുന്നതിൽ പാതി കള്ളം ആണ്... അവന്റെ കള്ളത്തരം വീട്ടിൽ അറിയാതിരിക്കാനുള്ള അടവ്... കയ്യോടെ പിടിച്ചു ഐസക്കിനെ ഏൽപ്പിക്കാമെന്ന് വെച്ചാൽ.....

വേണ്ട...!! അവൻ കുറച്ചു അനുഭവിക്കട്ടെ...!!
ഇനി ഇത് പോലെയൊന്നിനെ ഉണ്ടാക്കി വിടാൻ അവന് തോന്നരുത്......

ലൂക്കയെ ഒന്ന് നോക്കി കൊണ്ടയാൾ മനസിൽ പിറുപിറുത്തു.....

" ഹാഹാ... എന്റെ കാര്യം ഞാൻ നോക്കിക്കോളാം... നീ പൊയ്‌ക്കെ.. പോയി പണിയെടുത്തെ... ഇന്ന് നല്ല തിരക്കുള്ള ദിവസം ആണ്..... "

തന്റെ ചിന്തകളെയെല്ലാം മാറ്റി നിർത്തി തല കുടഞ്ഞു കൊണ്ട് തോമസ് ചെയറിൽ നിന്ന് എഴുന്നേറ്റതും.....

" ഹാ.. പണിയുടെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത്... എനിക്ക് ആദിയെ കണ്ട് അത്യാവശ്യം ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു..... "

തനിക്കൊപ്പം ഗൗരവത്തോടെ പറഞ്ഞു കൊണ്ട് ചെയറിൽ നിന്ന് എഴുന്നേൽക്കുന്നവൻ....
തോമസ് അമ്പരപ്പോടെ അവനെ നോക്കി നിന്നു......

" അപ്പോൾ ഇന്നിവിടെ നിൽക്കാനുള്ള ഉദ്ദേശം ഒന്നുമില്ലേ.... "

" എന്തായാലും നൈറ്റ്‌ ലീവ് ആണ്.. പിന്നെ പകലും കൂടി കൂട്ടി എനിക്ക് ഫുൾ day ലീവ് ഇട്ടേക്ക്.... ഞാൻ ആദിയെ കണ്ടിട്ട് വരാം.... കുറെ കാര്യങ്ങൾ ചെയ്യാൻ ഉണ്ട്..... "

തോമസിന്റെ ചോദ്യത്തിന് ദൃതിയിൽ മറുപടി കൊടുത്തു കൊണ്ടവൻ വെളിയിലേക്ക് നടന്നു....
തോമസ് അവനെ തന്നെ നോക്കി നിന്നിരുന്നു... ഓഫീസ് റൂമിന്റെ വെളിയിലേക്കുള്ള ഡോർ തുറന്നു ഇറങ്ങിയതും എന്തോ ഓർത്തെന്ന പോൽ അവൻ തോമസിന് നേരെ തിരിഞ്ഞു......

" തോമാച്ചാ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു..... "

" എന്താണ്....? "

" അത് പിന്നെ അവിടെ കമ്പനിയിലെ ക്യാന്റീനിൽ കിട്ടുന്ന ഫുഡ്‌ കഴിച്ചു അവർ മടുത്തെന്നൊരു പറച്ചിൽ ഉണ്ട്... നമുക്ക് ഇവിടെ നിന്ന് അങ്ങോട്ടൊരു ഫുഡ്‌ ഡെലിവറി ബിസിനസ് തുടങ്ങിയാലോ... പണിക്കാരെ ഓർത്തു വിഷമിക്കേണ്ട.... അങ്ങോട്ടുള്ള ഫുഡ്‌ ഒക്കെ ഡെലിവറി ചാർജ് പോലും വാങ്ങിക്കാതെ ഞാൻ കൊണ്ട് പോയി കൊടുത്തോളാം......എന്ത് പറയുന്നു...."

സ്വന്തം സ്ഥാപനത്തോട് അത്രയും കരുതലും ഉത്തരവാദിത്ത ബോധവും ഉള്ള ജോലിക്കാരൻ.....
തനിക്ക് വലിയ ഓഫർ നൽകി കൊണ്ട് വാതിൽക്കൽ നിൽക്കുന്നവനെ തോമസ് ഒന്ന് കൈകൾ കൂപ്പി തൊഴുതു.....

" അതാകുമ്പോൾ അങ്ങേയ്ക്ക് ഇടയ്ക്കിടയ്ക്ക് അവിടെ ദർശനം കൊടുക്കാമല്ലോ അല്ലെ..... "

തോമസിന്റെ ആ ചോദ്യത്തിനും ചെറു ചിരിയായിരുന്നു അവന്റെ മറുപടി.....
ഒരു ബിസിനസ് ആകുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ.....

ഇവിടെ കുറച്ചു കച്ചവടം കൂടുമ്പോൾ തനിക്ക് കിട്ടുന്ന ലാഭം എന്തിനാണ് വേണ്ടെന്ന് വെക്കുന്നത്......

" തോമാച്ചൻ ശരിക്കും ഒന്നാലോചിക്ക്... ഞാൻ പോയി അവനെ കണ്ട് സംസാരിച്ചു വരാം..... "

" ഓഹ്... ആയിക്കോട്ടെ..... "

തന്നോട് വീണ്ടും അത് തന്നെ പറഞ്ഞു നിൽക്കുന്നവനെ നോക്കി അയാളൊന്ന് തല കുമ്പിട്ടു... അത് കാണെ ലൂക്കിന്റെ ചുണ്ടുകൾ വിടർന്നു.....

ഇങ്ങനെ എന്തെങ്കിലുമൊക്കെ ഉടായിപ്പ് പറഞ്ഞു ഒപ്പിച്ചെങ്കിൽ മാത്രം ആണ് കൂടുതൽ ചോദ്യങ്ങൾ വരാതെ രക്ഷപെടാൻ കഴിയൂ......

ദയനീയമായൊരു ഭാവത്തോടെ തന്നെ നോക്കി നിൽക്കുന്നയാളെ ഒന്ന് നോക്കി ചിരി കടിച്ചു പിടിച്ചു കൊണ്ട് അവൻ വെളിയിലേക്ക് നടന്നു........

കഫെയുടെ ഉള്ളിൽ നിന്നും നോക്കിയാൽ തന്നെ റോഡിനപ്പുറം തെളിഞ്ഞു കാണുന്ന വില്യം കമ്പനിയെ ലക്ഷ്യം വെച്ച് കൊണ്ട്.....

...........................................................................

പാലയ്ക്കൽ തറവാടിന്റെ മുറ്റത്തായി ഒരുക്കിയിരിക്കുന്ന ഗാർഡന് അരികിലായുള്ള ചെറിയ തണൽ മരത്തിന്റെ ചുവട്ടിൽ ഇരിക്കുകയായിരുന്നു ഏഞ്ചലും അപ്പച്ചനും.....

കോഫി കുടിച്ചു കഴിഞ്ഞതും..ക്രിസ്റ്റിയുടെ അപ്പച്ചൻ തന്നെ ആണ് ഇരുവരെയും സംസാരിക്കാനായി ഒരുമിച്ചു അയച്ചതും....

ദിവസങ്ങൾക്കു ശേഷം തമ്മിൽ കാണുന്നവർക്ക് പറയാനായി പലതും ഉണ്ടാകും... പരാതിയും പിണക്കങ്ങളും പരിഭവങ്ങളും ഉണ്ടാകും....

അത് അവരുടെ മാത്രം സ്വകാര്യതയാണ്... അത്കൊണ്ട് തന്നെ മറ്റാരും അവർക്കിടയിലേക്ക് കടന്ന് കയറിയതുമില്ല....

ദീർഘമായൊരു ശ്വാസം എടുത്തു കൊണ്ടയാൾ അരികിൽ ഇരിക്കുന്നവളെ നോക്കി....

കൈകൾ ഇട്ടിരുന്ന ഷാളിൽ തെരുത്തു പിടിച്ചു കൊണ്ട് മുഖം കുനിച്ചു ഇരിക്കുന്നവൾ....
തന്റെ സ്വന്തം മകൾ... എങ്കിലും അന്യയെ പോലെ ആണ്....

അയാളിൽ ചെറു നിശ്വാസം ഉയർന്നു....

" മോൾക്ക് ഇവിടെ സുഖം അല്ലെ... "

ഒരുമിച്ചു ഇരുന്നുവെങ്കിലും... തമ്മിൽ മൗനം ആയി തന്നെ ഇരുന്നവർ.....
ഏറെ നേരത്തിനു ശേഷം അരികിൽ നിന്നൊരു ശബ്ദം കേട്ടതും വേഗം തന്നെ മറുപടിയായി തലയാട്ടിയിരുന്നു അവൾ....

" അതേ.., സുഖം ആണ്.... "

മറുപടി നൽകുന്നതിനൊപ്പം അത്ഭുതം നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കുന്നവളെ കൂടി കണ്ടതും അയാളുടെ ചുണ്ടുകൾ വിടർന്നു.....

ആദ്യമായി തന്നിൽ നിന്നൊരു കരുതൽ നിറഞ്ഞ ചോദ്യം കേൾക്കേണ്ടി വന്നതിന്റെ അമ്പരപ്പ് ആണ് അവളിലെന്ന് അയാൾക് അറിയാം...

അതിശയിച്ചു പോകുന്നതിൽ തെറ്റില്ല...ഒരുപാട് നാളുകൾക്കു ശേഷം ആണ് തമ്മിലൊരു സംസാരം ഉണ്ടാകുന്നത് പോലും.....
അയാൾ ചെറു നിന്ദയോടെ മനസിലോർത്തു പോയി......

തന്റെ മുഖത്തേക്ക് ഒന്ന് നോക്കാനോ.. മറ്റു കുട്ടികളെ പോലെ സ്വാതന്ത്ര്യമായി സംസാരിക്കാനോ അവൾക്ക് കഴിയില്ല.. കാരണം...

അവൾക്ക് ഭയം ആണ്... ഇതുവരെയും ഭയപ്പെടുത്തിയാണ് അവളെ വളർത്തിയിരുന്നത്.... ഒരച്ഛന്റെ സ്നേഹമോ വാത്സല്യമോ നൽകിയില്ല....

പകരം... ഒരു കാരണം ഇല്ലാതെ അവളെ അകറ്റി നിർത്തി... എന്ത് വേണ്ടിയെന്നറിയാതെ വെറുത്തു... സ്വന്തം മകൾ ആണെന്ന് പോലും ഓർക്കാതെ ചെറിയ തെറ്റുകൾക്ക് പോലും ശിക്ഷ കൊടുത്തു അവളുടെ മനസിൽ ഭയം ഉണ്ടാക്കി.....

അമ്മയില്ലാതെ... പെറ്റമ്മയുടെ സ്നേഹം കിട്ടാതെ വളരുന്നവളാണെന്ന കാര്യം പോലും മറന്നു കളഞ്ഞു....

പൊറ്റമ്മയായി വന്ന് ചേർന്നവൾ അവളെ വേദനിപ്പിക്കുന്നെന്ന് അറിഞ്ഞപ്പോഴും പ്രതികരിച്ചില്ല... തന്റെ ശ്രദ്ധയും കരുതലും വീണ്ടും ഒരു കൂട്ടായി ജീവിതത്തിൽ വന്ന് ചേർന്നവളിലും അവളിൽ പിറന്ന മകളിലും മാത്രം ആയിരുന്നു....

അവരെ സ്നേഹത്തോടെ പൊതിഞ്ഞു പിടിക്കുമ്പോൾ... അവർക്കൊപ്പം സന്തോഷത്തോടെ സമയം ചിലവഴിക്കുമ്പോൾ... എപ്പോഴും പ്രതീക്ഷയോടെ.. ഒരിറ്റ് സ്നേഹത്തിനായി ദയനീയതോടെ തന്നെ നോക്കുന്ന കണ്ണുകളെ മനപ്പൂർവം അവഗണിച്ചു കളഞ്ഞു....

കഴിഞ്ഞ കാലങ്ങളിൽ ചെയ്തതൊക്കെയും അയാളിൽ വല്ലാത്തൊരു കുറ്റബോധം തീർത്തിരുന്നു......അപ്പോഴും മനസിന്റെ ഒരു കോണിൽ ഏറ്റവും ഒടുവിൽ ആണെങ്കിലും അവളിൽ നല്ലൊരു ജീവിതം വന്നെത്തിയതിന്റെയും സന്തോഷം നിറഞ്ഞിരുന്നു.....

തനിക്കൊപ്പമുള്ള അവളുടെ ജീവിതം ദയനീയമായിരുന്നു... സ്വന്തം വീട് അവൾക്ക് നരക തുല്യം ആയിരുന്നു....
എന്നാൽ ഇവിടെ അങ്ങനെ ആവില്ല....

പാലയ്ക്കൽ തറവാട്ടുകാർ...!!

ഒരുപാട് കേട്ടിട്ടുണ്ട് ഇവിടെയുള്ള ആളുകളെ കുറിച്ചും അവരുടെ സ്നേഹത്തെ കുറിച്ചും....
ഇപ്പോൾ പോലും നേരിൽ കണ്ട് ബോധ്യം ആയതാണല്ലോ.....
ഇവിടെയുള്ള അച്ഛനും അമ്മയ്ക്കും തന്റെ മോളോട് സ്നേഹം മാത്രം ആണ്....

അവളെ അവർ നന്നായി നോക്കുന്നുണ്ട്... ഉള്ളം ചുട്ട് പൊള്ളിക്കുന്ന കുറ്റ ബോധത്തിന് ഇടയിലും ഏഞ്ചലിനെ അവിടമുള്ളവർ ഒരുപാട് സ്നേഹിക്കുന്നുവെന്ന തിരിച്ചറിവ് അയാളുടെ മനസിൽ ചെറു തണുപ്പ് ഏകി...

എന്നാൽ അത് പോൽ നേരിയൊരു ആശങ്കയും... ഉള്ളിൽ തെളിഞ്ഞത് രണ്ട് മുഖങ്ങൾ ആണ്... ഒരേ പോലെയുള്ള രണ്ട് മുഖങ്ങൾ.....

ഒരുവൻ സൗമ്യമാണെങ്കിൽ മറ്റൊരുവൻ അതിരിലും കടന്നൊരു ഗൗരവക്കാരൻ...
രാവിലെ തമ്മിൽ ഉണ്ടായ സംഭാഷണങ്ങൾ ഉള്ളിൽ തെളിയവേ അയാളിൽ ചെറു നൊമ്പരം വിടർന്നു.....

അവരിൽ ആരാണ് തന്റെ മകളുടെ പാതി...ഉള്ളിലൊരു ചോദ്യം ഉയർന്നു വന്നതും അയാൾ തനിക്ക് അടുത്തിരിക്കുന്നവളെ നോക്കി.....

" അവർ ഇരട്ടകൾ ആണല്ലേ മോളെ... "

" ഹാ... അതേ.... "

അപ്പച്ചന്റെ ചോദ്യം കാതിൽ പതിഞ്ഞതും ചെറു ചിരിയോടെ മറുപടി കൊടുത്തു കൊണ്ട് അവൾ അയാളെ നോക്കി....

എന്തോ ആശങ്കയിലെന്ന പോലെ ചെറുതായി ചുളിവുകൾ വീണ നെറ്റിത്തടം....
ഏഞ്ചലിന്റെ നെറ്റി ചുളിഞ്ഞു....
അപ്പച്ചന് തന്നോടായി എന്തോ ചോദിക്കാനുള്ളത് പോലെ തോന്നിയവൾക്ക്.......

" എന്തേ... എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ...... "

സംശയം നിറഞ്ഞൊരു ഭാവത്തോടെ അവൾ ചോദിച്ചതും അയാളിൽ ചെറു നിശ്വാസം ഉതിർന്നു......

" അതിൽ ആരാണ് മോളെ... വിവാഹം... ചെയ്തിരിക്കുന്നത്...... "

മടിച്ചു മടിച്ചാണ് അയാൾ ചോദിച്ചത്.... സ്വന്തം മകളുടെ വിവാഹമോ കൂടിയില്ല... അവളുടെ കഴുത്തിൽ താലി ചാർത്തിയവനെയും അറിയില്ല....

സ്വന്തം ചെയ്തികളിൽ അയാൾക്ക് വല്ലാത്തൊരു അമർഷം തോന്നിപോയി.....
സ്വന്തം മകളുടെ മുഖത്ത് നോക്കാൻ പോലും ബുദ്ധിമുട്ടേറുന്നത് പോലെ......

" അത് ക്രിസ്റ്റി ആണ് അപ്പച്ചാ... വെളിയിൽ വെച്ച് കണ്ടതല്ല... ഉള്ളിൽ വന്നപ്പോൾ കണ്ടില്ലേ... അതാണ്‌...... "

ചെറു ചിരിയോടെ അവൾ പറഞ്ഞു കൊടുത്തതും അയാളും ആ മുഖം ഒന്ന് ഓർത്തെടുത്തു.....
സൗമ്യമായ രീതിയിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞവൻ.....

ഗൗരവം നിറഞ്ഞ ഭാവം ഇല്ല.. വേദനിപ്പിക്കുന്ന വാക്കുകളോ.. പേടിപ്പെടുത്തുന്ന നോട്ടമൊയില്ല..... ആദ്യ കാഴ്ച്ചയിൽ തന്നെ തന്റെ മനസിൽ ഇടം നേടിയവൻ ആണ് തന്റെ മകളുടെ പാതിയെന്ന് തിരിച്ചറിഞ്ഞതും അയാളുടെ ഉള്ളിലും സന്തോഷം നിറഞ്ഞു.....

അതിന്റെ ബാക്കിയെന്നോണം ചുണ്ടുകളിൽ ചിരി വിടർന്നു......

" നല്ല പയ്യൻ ആണ്... സ്നേഹം ഉള്ളവൻ ആണ്... നിന്നെ നന്നായി നോക്കും... ഒരുപാട് വിഷമിച്ചെങ്കിലും നിനക്ക് നല്ലൊരു കുടുംബം കിട്ടിയില്ലേ... എനിക്കത് മതി.... "

ഏഞ്ചലിന്റെ കൈകളിൽ പിടിച്ചു കൊണ്ട് അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു ശബ്ദമിടറി പോയി....
അത് കെട്ടിരുന്നവളുടെയും കണ്ണുകളെ നനയിച്ചു.....

ആദ്യമായാണ് തന്റെ അച്ഛനിൽ നിന്നും സ്നേഹത്തോടെ കരുതലോടെ ഒരു വാക്ക് കേൾക്കുന്നത്.... ഈ കാലമത്രയും എന്തിന് എന്നറിയാതെ തനിക്ക് നിക്ഷേധിച്ചിരുന്ന കരുതൽ...
സങ്കടം തോന്നിയവൾക്ക്.... എങ്കിലും കരഞ്ഞില്ല....

നിറഞ്ഞ കണ്ണുകളെ പുറത്തേക്ക് വരുത്താതെ പിടിച്ചു നിർത്തി... ഇരുമ്പ് ബെഞ്ചിന്റെ ഇരു സൈഡിലും കൈകൾ കുത്തി നിർത്തി കരച്ചിൽ അടക്കി പിടിച്ചവൾ ഇരുന്നു.....

എന്നാൽ....

" അച്ഛനോട് ദേഷ്യമുണ്ടോ നിനക്ക്... ഒന്ന് വരാതിരുന്നതിൽ.... അരികിൽ ഉണ്ടായിരുന്നപ്പോൾ ചേർത്ത് പിടിക്കാതിരുന്നതിൽ...... "

ഉള്ളിലെ കരച്ചിൽ ചീളുകളെ സ്വയം അടക്കി നിർത്തുന്നതിനിടെ വീണ്ടും കാതിൽ പതിഞ്ഞ ശബ്ദം....
അവളിൽ നിന്നും തേങ്ങൽ ഉയർന്നു പോയി.......

അതിൽ കൂടുതൽ തന്റെ സങ്കടങ്ങൾ പിടിച്ചു നിർത്താൻ അവൾക്ക് ആകുമായിരുന്നില്ല.....
വിതുമ്പി നിറഞ്ഞു പോയ മിഴികളോടെ അവൾ അയാളെ നോക്കി.....

" ദേഷ്യമൊന്നുമില്ല.... എന്റെ അപ്പച്ചനല്ലേ.. എനിക്കെങ്ങനെ ആണ് ദേഷ്യം തോന്നുന്നത്... പേടിയായിരുന്നു... എന്നെ എപ്പോഴും വഴക്ക് പറയില്ലേ അത്കൊണ്ട്....
കുഞ്ഞി മോളോട് മാത്രം സ്നേഹം കാണിക്കുമ്പോൾ സങ്കടം തോന്നിയിട്ടുണ്ട്... ഞാനും അപ്പച്ചന്റെ മോളല്ലേ... ഞാനല്ലേ ആദ്യം വന്നത്... എന്നിട്ടും കുഞ്ഞി മോളെ പോലെ അപ്പച്ചൻ എന്ന എന്നെ സ്നേഹിക്കാതിരുന്നത്.... അവളുടെ കൂടെ കളിക്കുന്നതും ചിരിക്കുന്നതുമൊക്കെ കാണുമ്പോൾ എനിക്ക് കൊതി ആയിരുന്നു... അമ്മച്ചി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴെങ്കിലും അപ്പച്ചൻ എന്നെ വിളിക്കുമെന്ന് ഞാൻ നോക്കിയത്... അപ്പച്ചൻ എന്നെ നോക്കിയത് പോലുമില്ല.... അവസാനം മിന്നു കെട്ടിനെങ്കിലും വരുമെന്ന് കരുതി... എല്ലാവരെയും പോലെ എന്റെ കൈ പിടിച്ചു ചേർത്ത് വെയ്ക്കാൻ അപ്പച്ചൻ വരുമെന്നോർത്തു... അവിടെയും വന്നില്ല.... എന്തിനാ എന്നെ ഇത്രയും വെറുത്തു പോയത്... ഞാൻ കൊള്ളത്തില്ലാ
യിരുന്നോ അപ്പച്ചാ.....
ദേഷ്യം ഒന്നുമില്ല... എനിക്ക് കൊതിയായിരുന്നു... അപ്പച്ചന്റെ സ്നേഹം കിട്ടാനുള്ള കൊതി... അല്ലാതെ എനിക്ക് ദേഷ്യമില്ല... എന്റെ സ്വന്തം അല്ലെ... എനിക്കെങ്ങനെയാ ദേഷ്യം തോന്നുന്നത്..... "

നിറഞ്ഞ മിഴികളോടെ... ചെറു എങ്ങലോടെ.... ഓരോ കാര്യങ്ങളും തന്നോട് പരിഭവത്തോടെ പറയുന്നവളെ അയാൾ നിറ കണ്ണുകളോടെ നോക്കി.....

തനിക്ക് മുന്നിൽ ഇരുന്നു എങ്ങലടിച്ചു കരയുന്നവൾ... തന്റെ സ്വന്തം മകൾ ആണ്.... കണ്ട് നിൽക്കാൻ പ്രയാസം തോന്നി അയാൾക്ക്......

" മോളെ..... "

ചെറുതായി വിറയ്ക്കുന്ന കൈകളോടെ  തോളിൽ ചേർത്ത് പിടിച്ചതും അവൾ അയാളുടെ നെഞ്ചിലേക്ക് ചേർന്നിരുന്നു.....

" പപ്പയോടു ക്ഷമിക്ക്... മാപ്പ് ചോദിക്കാൻ പോലും അർഹൻ അല്ലെന്ന് അറിയാം... ഒരു അച്ഛനും സ്വന്തം കുഞ്ഞിനോട് ചെയ്യരുതാത്ത ദ്രോഹം ആണ് ഞാൻ നിന്നോട് ചെയ്തത്.... എല്ലാം തിരിച്ചറിഞ്ഞപ്പോൾ ഒരുപാട് വൈകി... അപ്പോഴും ചേർത്ത് പിടിച്ചില്ല... നീ അവിടെ നിന്നും രക്ഷപെട്ടു പോകട്ടെ എന്ന് കരുതി... അതുകൊണ്ടാണ്....ക്ഷമിക്ക് നീ.... എന്നെ വെറുക്കരുത്.... "

തന്റെ നെഞ്ചിൽ അമർന്നിരിക്കുന്നവളുടെ ശിരസിൽ അയാൾ വാത്സല്യത്തോടെ തഴുകി....
ഏഞ്ചൽ അയാളുടെ നെഞ്ചിൽ മുഖം അമർത്തി.....

" എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്... ഞാൻ എങ്ങനെയാ അപ്പച്ചനെ വെറുക്കുന്നത്... എനിക്ക്.. എനിക്ക് ഇപ്പോഴല്ലേ സ്നേഹം കിട്ടുന്നത്... ഞാൻ എങ്ങനെയാ വേണ്ടെന്ന് വെക്കുന്നത്... എനിക്ക് അപ്പച്ചനെ ഒരുപാട് ഇഷ്ടം ആണ്.... "

കരഞ്ഞു കൊണ്ട് പറയുന്നവൾ... അവൾക്കൊപ്പം അയാളും കരഞ്ഞു പോയി......
എത്രയൊക്കെ ആട്ടിയകറ്റിയിട്ടും വെറുപ്പോടെ മാറ്റി നിർത്തിയിട്ടും തന്റെയൊരു ചേർത്ത് പിടിക്കലിൽ എല്ലാ പരിഭവവും മറന്നു ചേർന്ന് ഇരിക്കുന്നവൾ......

അവൾക്ക് കൊതിയാണ്.. തനിക്ക് കിട്ടാതെ പോയ പിതൃ സ്നേഹത്തിനോട്‌....
ഒരുപാട് വൈകിയാണെങ്കിലും തന്നിലേക്ക് അത് വന്നു ചേർന്നതും മറ്റെല്ലാം മറന്നു കൊണ്ട് അവൻ തന്റെ അച്ഛന്റെ നെഞ്ചിൽ പതുങ്ങി......

ഒരു കൊച്ചു കുഞ്ഞിനെ പോലെ അയാളോട് ചേർന്നിരുന്നു കൊണ്ട് അവൾ പരാതികളും പരിഭവങ്ങളും പറഞ്ഞു....
അയാളുടെ സുഖ വിവരങ്ങൾ തിരക്കി.....

ക്രിസ്റ്റി വന്നു ആഹാരം കഴിക്കാനായി ഇരുവരെയും കൂട്ടികൊണ്ട് പോകുന്നത് വരെയും അവർ ഒരുപാട് കാര്യങ്ങൾ സംസാരിച്ചിരുന്നു.....

അവൾക്ക് അരികിലായി തന്നെ ഇരുന്നു കൊണ്ടാണ് അയാൾ ആഹാരം കഴിച്ചതും.....
തന്റെ കൈകൾ കൊണ്ട് വിളമ്പിയതൊക്കെയും അയാൾ കഴിക്കുന്നത് അവൾ സന്തോഷത്തോടെ നോക്കിയിരുന്നു.....

ഓർമ വെച്ചതിൽ പിന്നെ ആദ്യമായിട്ടാണ് അവളുടെ ജീവിതത്തിൽ ഇങ്ങനെയൊരു നിമിഷം വന്നു ചേരുന്നത് പോലും......

മുൻപൊക്കെയും അമ്മയും അപ്പച്ചനും കുഞ്ഞി മോളും ആഹാരം കഴിക്കുന്നിടത്തേക്ക് അവൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല... അവർ കഴിച്ചതിനു ശേഷം ബാക്കിയുള്ളതുമായി അടുക്കളയിൽ ആയിരുന്നു അവളുടെ സ്ഥാനം.....

ദിവസവും കണ്ണ് നീരിന്റെ ഉപ്പ് കലർന്ന ഭക്ഷണം... അത് കണ്ട് കൊണ്ടുള്ള വഴക്കും ബഹളവും.....

പഴയ ഓർമ്മകൾ കണ്ണുകൾ നിറച്ചെങ്കിലും അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.....
ജീവിതത്തിൽ എന്നും അന്യമാണെന്ന് കരുതിയതൊക്കെ ഇന്ന് തനിക്ക് മുന്നിൽ ഉണ്ട്.....

നല്ലൊരു കുടുംബം.. ജീവിതം... പങ്കാളി... ഏറ്റവുമൊടുവിൽ താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച അച്ഛന്റെ സ്നേഹവും.....

നിറഞ്ഞ കണ്ണുകളെ തുടച്ചു നീക്കി അവളും അയാൾക്കൊപ്പമിരുന്നു ആഹാരം കഴിച്ചു.....
പരസ്പരം സംസാരിച്ചും വിശേഷങ്ങൾ പങ്ക് വെച്ചും സന്തോഷത്തോടെ നിമിഷങ്ങൾ കടന്നു പോയി.....

എല്ലാം കഴിഞ്ഞതും എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് അയാൾ പോകാനായി തയ്യാറെടുത്തിരുന്നു....

" വേറെ ടാക്സി വിളിച്ചു ഇനി ബുദ്ധിമുട്ടേണ്ട... അച്ചൂ... നീ പോകുന്ന വഴി വീട്ടിൽ ഡ്രോപ്പ് ചെയ്താൽ മതി..... "

ആഹാരത്തിനു ശേഷം dress മാറി വെളിയിലേക്ക് നടന്ന് നീങ്ങുന്ന അഗസ്റ്റിയേ കാണെ പീറ്റർ അച്ചായൻ പറഞ്ഞതും അയാളെ ഒന്ന് നോക്കി കനത്തിൽ മൂളി കൊണ്ട് അവൻ പുറത്തേക്കിറങ്ങി.....

ഒപ്പം ഏഞ്ചലും അപ്പച്ചനും.....

" പോട്ടെ മോളെ..... "

കാറിൽ കയറുന്നതിനു മുൻപായി അയാൾ അവളെയും ക്രിസ്റ്റിയെയും ചേർത്ത് പിടിച്ചു യാത്ര പറഞ്ഞു... ഒപ്പം  പേഴ്സിൽ നിന്നും എടുത്ത നോട്ടുകെട്ടുകൾ ബലമായി തന്റെ കൈകളിലേക്ക് വെച്ച് തരുന്നയാളെ അവളൊരു അത്ഭുതത്തോടെ നോക്കി......

" ഇത് നിനക്ക് അവകാശപ്പെട്ടത് തന്നെ ആണ്... പലപ്പോഴായി നിന്റെ ശമ്പളത്തിൽ നിന്നും പിടിച്ചു വാങ്ങിയ തുക.... മുഴുവനും ഇല്ല... അപ്പച്ചന്റെ കയ്യിൽ ഉണ്ടായിരുന്നതൊക്കെ നുള്ളി പെറുക്കി എടുത്തിട്ടുണ്ട്.... കയ്യിൽ വെച്ചോ.... "

" എന്തിനാ അപ്പച്ചാ ഇതൊക്കെ.... "

ചെറു ചിരിയോടെ തന്നോട് പറയുന്നയാളെ അവളൊരു വല്ലയിമയോടെ നോക്കി......

" അത് നിന്റെ കയ്യിൽ ഇരിക്കട്ടെ മോളെ... ഇല്ലെങ്കിൽ എനിക്കൊരു മനഃസമാദാനം കിട്ടില്ല...... "

ഏഞ്ചലിനെ നോക്കി കൊണ്ടയാൾ ക്രിസ്റ്റിയുടെ നേരെ തിരിഞ്ഞു.....

" പറയാൻ അർഹത ഇല്ലെന്ന് അറിയാം... എങ്കിലും പറയുവാണ്... എന്റെ കുഞ്ഞിനെ നോക്കണം..... അതൊരു പാവം ആണ്.... ഒരുപാട് അനുഭവിച്ചു... ഇനിയും വിഷമിപ്പിക്കരുത്...... "

ക്രിസ്റ്റിയുടെ കൈകളിൽ ചേർത്ത് പിടിച്ചു കൊണ്ട് അയാൾ ദയനീയത്തോടെ അവനെ നോക്കി.....
തന്റെ മുന്നിൽ മകളോടുള്ള നിറഞ്ഞ സ്നേഹത്താൽ വിങ്ങി പൊട്ടി നിൽക്കുന്നയാളെ കാണെ അവനിൽ സഹതാപമൊന്നും തോന്നിയിരുന്നില്ല......

ഏഞ്ചലിൽ നിന്നും കാര്യങ്ങൾ പലയാവർത്തി കെട്ടിട്ടുള്ളവന് അയാളോട് പുച്ഛം മാത്രം ആയിരുന്നു... എങ്കിലും അവനതൊന്നും തന്നെ പുറമെ കാണിച്ചതുമില്ല......

" അവൾക്കിവിടെ ഒരു കുഴപ്പവും ഉണ്ടാവില്ല... ഇവിടെ അവൾ എന്നും ഹാപ്പി ആയിരിക്കും... അപ്പച്ചൻ പോയി വാ..... "

ചെറിയൊരു ചിരി മുഖത്ത് വരുത്തി തീർത്തു കൊണ്ടവൻ പറഞ്ഞു.......
ഇരുവരെയും ഒന്ന് കൂടെ നോക്കി ബാക്കിയുള്ളവരോടും യാത്ര പറഞ്ഞു കൊണ്ട് അയാൾ കാറിനരികിലേക്ക് നടന്നു.....

ക്രിസ്റ്റി തുറന്നു കൊടുത്ത ഡോറിലൂടെ അഗസ്റ്റിക്ക് അരികിലായി അയാൾ സ്ഥാനം പിടിച്ചതും കാർ വീടിനു വെളിയിലേക്ക് നീങ്ങിയിരുന്നു.....
ഏഞ്ചൽ ചെറു ചിരിയോടെ അവരിൽ തന്നെ നോട്ടമെയ്തു നിന്നു.....

അവളുടെ ഉള്ളിൽ പേരറിയാത്തൊരു വികാരം ആയിരുന്നു....
സന്തോഷവും സങ്കടവും നിറഞ്ഞു പോയൊരു അവസ്ഥ.....

" അഞ്ചൂ.... "

അരികിൽ വന്നു നിന്നവന്റെ ശബ്ദം കാതിൽ പതിഞ്ഞതും അവൾ അവനിലേക്ക് തിരിഞ്ഞു....

" അപ്പച്ചൻ വന്നു ക്രിസ്റ്റി... ഞാൻ കരുതിയില്ല...ഒട്ടും കരുതിയില്ല... ഞാൻ എത്ര കൊതിച്ചതാണെന്ന് അറിയോ.... ഇന്ന് കണ്ടപ്പോൾ സ്വപ്നം ആണെന്ന് ഓർത്തു പോയി... എന്നെ കെട്ടിപിടിച്ചു.. എന്നെ മോളെയെന്ന് വിളിച്ചു... എനിക്ക്.. എനിക്ക് സന്തോഷം സഹിക്കാൻ പറ്റുന്നില്ലെടാ..... "

ചിരി നിറഞ്ഞൊരു ആവേശത്തോടെ പറഞ്ഞു തുടങ്ങിയവൾ... അവസാനമായപ്പോഴേക്കും കരഞ്ഞു പോയിരുന്നു......

അവളുടെ ഉള്ളിൽ എന്തെന്ന് അവനറിയാം... മറുപടി ഒന്നും തന്നെ പറഞ്ഞില്ലെങ്കിലും അവൻ അവളെ തന്റെ ദേഹത്തേക്ക് ചേർത്ത് പിടിച്ചു......

വീണ്ടും വീണ്ടും പതം പറഞ്ഞു കരയുന്നവളെ അവൻ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.....

ആ തറവാടിന്റെ മുറ്റത്തു അവനിൽ ചേർന്ന് നിന്ന് കൊണ്ട് തന്നിലെ സന്തോഷങ്ങളും സങ്കടങ്ങളും പറഞ്ഞു തീർക്കുമ്പോഴും അവളുടെ കൈകളിൽ ആ നോട്ടുകെട്ടുകൾ മുറുകെ പിടിച്ചിരുന്നു......

അച്ഛനിൽ നിന്നും തനിക്ക് ആദ്യമായി കിട്ടിയ സ്നേഹ സമ്മാനം..........❤️

............................................................................

William Group Of Company....

" Sir.... ആഫ്റ്റർ നൂൺ Azaba groups Md ഫിലിപ് sir ഒരു മീറ്റിംഗ് അപ്പോയിമെന്റ് എടുത്തിട്ടുണ്ട്... കുറച്ചു മുൻപാണ് പെർമിഷൻ ചോദിച്ചത്... Vm ഗ്രൂപ്പും azaba യും ആയി നമ്മൾ ഒരുമിച്ച് തുടങ്ങനിരിക്കുന്ന പ്രോജെക്ടിനെ കുറിച്ച് സംസാരിക്കാൻ ആണ്... Sir ന്റെ ഇന്നത്തെ time shedule ഞാൻ നോക്കിയിരുന്നു... ആഫ്റ്റർ നൂൺ ഇമ്പോര്ടന്റ്റ്‌ വർക്കുകൾ ഒന്നുമില്ല...Sir free ആണ്... So...ഫിലിപ് sir നോട്‌ ഞാൻ Yes പറയട്ടെ..... "

ടേബിളിന് മുകളിലായി ഇരുന്ന ഫയൽസ് ഓരോന്നായി ചെക്ക് ചെയ്തു സൈൻ ചെയ്യുന്നതിനിടെ തന്റെ കാതിൽ പതിഞ്ഞ ചോദ്യത്തിൽ ആദി ഫയലുകളിൽ നിന്നും മുഖം ഉയർത്തി തനിക്കു മുന്നിൽ നിൽക്കുന്നവനെ ഒന്ന് നോക്കി.....

ശരൺ യാദവ്...!!
Arthur William ന്റെ പുതിയ പേർസണൽ അസിസ്റ്റന്റ്....!!

വിവാഹത്തിന്റെ തിരക്കുകളും മറ്റുമായി ഏഞ്ചൽ ബിസി ആയിരിക്കുന്നതിനാൽ ഉടനെ ജോലിയിൽ തിരികെ കയറാൻ കഴിയില്ലെന്ന ബോധ്യം ഉള്ളത് കൊണ്ട് ജെന്നി വഴി ആദി താത്കാലികമായി നിയമിച്ചിരിക്കുന്നതാണ് ശരണിനെ.....

തുടക്കാരന്റെ ആവേശവും ആദിയെ കുറിച്ച് ഒരുപാട് കേട്ടറിഞ്ഞതിന്റെ വെപ്രാളവും കൊണ്ട് ജോലിയുടെ കാര്യത്തിൽ അൽപ്പം ഉത്തരവാദിത്തം ശരണിനു കൂടുതൽ ആണ്.....

ആദിക്ക് ആകട്ടെ അവനോട് ഇണങ്ങി തുടങ്ങുന്നതേയുള്ളൂ എന്നൊരു ബുദ്ധിമുട്ടും.....

" ശരൺ.... "

സൈൻ ചെയ്യാനായി എടുത്ത ഫയൽ ടേബിളിൽ തന്നെ വെച്ചവൻ മുന്നോട്ടാഞ്ഞു ഇരുന്ന് കൊണ്ട് മുന്നിൽ നില്കുന്നവന്റെ ഐഡി കാർഡിലെ നെയിം നോക്കി വിളിച്ചതും....

" Sir.... "

പട്ടാള ക്യാമ്പിലെ ജൂനിയേഴ്‌സിനെ പോലെ അവൻ ആദിയുടെ മുന്നിൽ സ്റ്റഡി ആയി നിന്ന് കഴിഞ്ഞിരുന്നു....
ആദി അവനെയൊന്ന് നോക്കി....

" ആഫ്റ്റർ നൂൺ എനിക്ക് ആരെയും മീറ്റ് ചെയ്യാൻ താല്പര്യം ഇല്ല... ആ മീറ്റിംഗ് ക്യാൻസൽ ചെയ്തേക്ക്... And... azaba യും Vm ഗ്രൂപ്പുമായും നമ്മൾ ഒരു പ്രൊജക്റ്റും start ചെയ്യുന്നില്ല... അവരുമായുണ്ടായിരുന്ന കോൺട്രാക്ട് ഇന്ന് തന്നെ ക്യാൻസൽ ചെയ്യണം... രണ്ട് കമ്പനിയിലും ഉണ്ടായിരുന്ന വില്യം ഗ്രൂപ്പിന്റെ share പിൻവലിച്ചെന്ന് ഇരു കൂട്ടർക്കും mail അയച്ചേക്കു..... "

അടുത്ത ഫയലിൽ സൈൻ ചെയ്തു കൊണ്ട് ആദി പറയുന്നതൊക്കെ കേട്ടതും ശരണിന്റെ കണ്ണുകൾ മിഴിഞ്ഞു...

ജോയിൻ ചെയ്തു ഒരാഴ്ച ആയതേ ഉള്ളുവെങ്കിലും കാര്യങ്ങൾ കുറെയധികം അവൻ പഠിച്ചിരുന്നു...
തുടങ്ങനിരുന്നത് വലിയൊരു പ്രൊജക്റ്റ്‌ ആണ്.... അതിപ്പോൾ ക്യാൻസൽ ചെയ്യുന്നു....
കൂടാതെ ഇരു കമ്പനിയിലുമുള്ള share ഉം പിൻ വലിക്കുന്നു....

വില്യമിൽ നിന്നും ഇപ്പോൾ ഇങ്ങനെയൊരു നീക്കം അവർക്ക് നേരെ ഉണ്ടായാൽ രണ്ട് കൂട്ടർക്കും അത് തീരാ നഷ്ടം ആണ്.....
പ്രത്യക്ഷത്തിൽ ഇരു കൂട്ടരോടും പ്രശ്നങ്ങൾ ഒന്നുമില്ലാത്ത സ്ഥിതിക്ക് ഇങ്ങനെയൊരു നീക്കം എന്തിനാവും....?

"Sir... കോൺട്രാക്ട് ക്യാൻസൽ ചെയ്യാന്നൊക്കെ പറഞ്ഞാൽ......

സംശയത്തോടെ അവനൊന്നു ചോദിച്ചു തുടങ്ങിയതും...

"No more talks Sharan...you're my employee.. So... Do what i say...."

തനിക്ക് നേരെ ഉയർന്ന ശബ്ദം.. കണ്ണുകൾ ഉയർത്തി നോക്കിയില്ലെങ്കിൽ പോലും അവന്റെ ഗൗരവം നിറഞ്ഞ ശബ്ദം... പറഞ്ഞു തുടങ്ങിയതിനെ അത് പോൽ സ്റ്റോപ്പ്‌ ചെയ്തു കൊണ്ട് ശരൺ പതുങ്ങി.....

മുന്നിൽ ഇരുന്ന ഫയലുകൾ എല്ലാം സൈൻ ചെയ്തു കഴിഞ്ഞതും ആദി അവന് മുന്നിലേക്കായി അതിനെ നീക്കി വെച്ചു....

" എല്ലാം ലോക്കറിലേക്ക് വെച്ചോളൂ.. And.. I'm not in the right mood... ആരെയും ഉള്ളിലേക്ക് കടത്തി വിടേണ്ട...അത് ആരായാലും എന്ത് important matter ആയാലും എന്റെ പെർമിഷൻ ഇല്ലാതെ കടത്തി വിടരുത്....... "

ഗൗരവം ആയൊരു താക്കീതോടെ അവൻ ശരണിനെ നോക്കി....

" Okay Sir..... "

തിരികെ മറുപടി കൊടുത്തവൻ ടേബിളിന് മുകളിൽ നിന്നുമുള്ള ഫയലുമായി നടന്ന് നീങ്ങി... ആദിയുടെ കേബിനിൽ തന്നെയുള്ള സീക്രെട് ലോക്കറിൽ ആണ് ഇമ്പോര്ടന്റ്റ്‌ ഫയലുകൾ സൂക്ഷിക്കുന്നത്....

തന്റെ കയ്യിൽ ഉണ്ടായിരുന്നതെല്ലാം ലോക്കറിൽ വെച്ച് ഭദ്രമായി ലോക്ക് ചെയ്തു കൊണ്ടവൻ തിരികെ വന്നപ്പോഴേക്കും ആദി ലാപ്പിൽ കാര്യമായി വർക്കിൽ ആയിരുന്നു....

ലോക്കറിലെ കീ ടേബിളിന് മുകളിൽ വെച്ചതും പുറത്തേക്ക് പോകാനായി അനുവാദം വാങ്ങണമോയെന്നൊരു ചിന്തയോടെ അവനൊന്നു നിന്ന് പോയെങ്കിലും.....

" You may go.... "

ലാപ്പിൽ നിന്നും കണ്ണുകൾ ഉയർത്തിയില്ലെങ്കിലും...മുന്നിൽ നിൽക്കുന്നവന്റെ പരുങ്ങൽ അറിഞ്ഞുവെന്നത് പോൽ വന്ന ആദിയുടെ വാക്കുകൾ....

ശരൺ വേഗത്തിൽ പുറത്തേക്കു നടന്നു.....

കേബിനു വെളിയിൽ കടന്നു ഡോർ ക്ലോസ് ചെയ്തു കഴിഞ്ഞാണ് അവനൊന്നു ശ്വാസം എടുത്തതു പോലും......

വില്യം കമ്പനിയിൽ ജോയിൻ ചെയ്തിട്ട് ഒരാഴ്ചയായി എങ്കിലും ഒഫീഷ്യൽ ആയി അവന്റെ വർക്ക്‌ start ചെയ്യുന്നത് ഇന്നത്തെ ദിവസം ആദിയ്ക്ക് ഒപ്പം ആണ്....

ആദ്യമായി ചെയ്യുന്ന ജോലിയുടെ ടെൻഷന് പുറമെ ആദിയുടെ ശീലങ്ങളെ കുറിച്ച് പറഞ്ഞു അവിടെയുള്ള സ്റ്റാഫുകൾ അവനെ നന്നായി പേടിപ്പിച്ചിരുന്നു.....

അത്കൊണ്ട് തന്നെ വല്ലാത്തൊരു ടെൻഷനും വെപ്രാളവും അവനിൽ നിറഞ്ഞു... അതിന്റെ ബാക്കിയെന്നോണം വന്നു ഭവിക്കുന്നത് മുഴുവൻ അബദ്ധങ്ങളും.....

" ദൈവമേ ഇന്ന് വൈകുന്നേരം വരെ ഇനി പുതിയ കുഴപ്പം ഒന്നും ഉണ്ടാകരുതേ... ബോസ്സിനെ കാണണമെന്നൊന്നും പറഞ്ഞു ഇനി ആരും തള്ളി കയറി വരരുതേ..... "

അടഞ്ഞു കിടക്കുന്ന ക്യാബിൻ ഡോറിലേക്ക് നോക്കി നെഞ്ചിൽ കൈ ചേർത്ത് വെച്ച് കൊണ്ടവൻ പ്രാർത്ഥിച്ചു പോയി.....

ഫുൾ ടൈം തന്റെ ശ്രദ്ധ വേണം... അതിന് പുറമെ ആദി അവനായി ഏൽപ്പിച്ചു കൊടുത്ത കുറച്ചു പണികളും ഉണ്ട്... അതും തീർക്കണം...
ഓഫീസ് ടൈം കഴിയുന്നതിനു മുൻപ് തന്നെ clear ചെയ്തു കൊടുക്കണം......

ഉള്ളാലെ എല്ലാം പറഞ്ഞു കൊണ്ട്  തന്റെ കേബിനിലേ ചെയറിൽ വന്നിരുന്നു കൊണ്ട് ചുറ്റിനും ഒന്ന് നോക്കിയ നേരം ആണ്  ശരൺ അത് ശ്രദ്ധിക്കുന്നത്...
വഴിയിൽ കാണുന്നവരോടൊക്കെയും ചിരിച്ചു സംസാരിച്ചു കൊണ്ട് ഓഫീസിനുള്ളിലേക്ക് കടന്നു വരുന്നൊരുവൻ .....

എല്ലാവരെയും ഒരുപാട് പരിജയം എന്നത് പോലെയുള്ള പെരുമാറ്റം... സ്റ്റാഫുകളോട് ചിരിയോടെ സംസാരിക്കുകയും അവർ അതിന് മറുപടി കൊടുക്കുകയും ചെയ്യുന്നുണ്ട്.....

ശരൺ അവനെയൊന്നു സൂക്ഷിച്ചു നോക്കി....
മുഖം എവിടെയോ കണ്ട് മറന്നത് പോലൊരു പരിജയം തോന്നിയെങ്കിലും അവന് വ്യക്തത വന്നിരുന്നില്ല....
വൈറ്റ് ഷർട്ടും ബ്ലാക്ക് ജീനും ബ്ലാക്ക് ക്യാപും തലയിൽ വെച്ച് വരുന്നവനെ കാണെ അവൻ തൊട്ട് മുന്നിലെ കഫെയിൽ വർക്ക്‌ ചെയ്യുന്നവൻ ആണെന്ന് മനസിലാക്കാൻ ശരണിനു ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.....

" കഫെയിൽ വർക്ക്‌ ചെയ്യുന്ന ആൾ എന്തിനാവും ഇവിടെ വന്നത്... ആഹ്... എന്തെങ്കിലും ആവ.... ട്ടെ.....

നിസാരമായൊരു ഭാവത്തോടെ പുച്ഛിച്ചു തള്ളി കൊണ്ട് ചെയറിലേക്ക് ചാഞ്ഞതും.....
പെട്ടന്ന് എന്തോ ഓർത്തെന്ന പോൽ അവൻ ഞെട്ടലോടെ ചാടിയെഴുന്നേറ്റു.....

"അയ്യോ...... "

തന്റെ ബോസ്സിന്റെ ക്യാബിൻ ലക്ഷ്യമാക്കി നടന്ന് നീങ്ങുന്നവൻ....
ഓഫീസ് ടൈം കഴിയാതെ... ബോസ്സിന്റെ പെർമിഷൻ ഇല്ലാതെ... അതിനുള്ളിലേക്ക് ആരെങ്കിലും കയറിയാൽ....

" ഇന്നെന്റെ ജോലി പോയത് തന്നെ....definitely he gonna kill me..... "

ശരൺ കേബിനിൽ നിന്നിറങ്ങി അവനെ ലക്ഷ്യമാക്കി പാഞ്ഞു....
ചിരിയോടെ വന്നവൻ ആദിയുടെ ക്യാബിൻ ഡോറിൽ കൈകൾ തൊടുന്നതിനു മുന്നേ ശരൺ അവന് മുന്നിൽ എത്തിയിരുന്നു.......


" hey... hey... stop... stop.... Who are you...?"

തനിക്ക് മുന്നിലേക്ക് കടന്നു നിന്ന് കിതപ്പോടെ പറയുന്നവനെ അവനൊന്നു അമ്പരപ്പോടെ നോക്കി......
ഇതുവരെയും ഈ ഓഫീസിൽ കണ്ട് പരിജയം ഇല്ലാത്തൊരു മുഖം.....

ക്യാബിൻ ഡോറിൽ കൈകൾ തടസമായി വെച്ച് തന്നെ qstn ചെയ്യുന്നവനെ കാണെ ഇതെവിടെ നിന്ന് വന്നു.... എന്നൊരു ഭാവം ആയിരുന്നു അവനിൽ....

ഈ ഓഫീസിൽ തന്നെ അറിയാത്തൊരു പുതുമുഖം... അതും തന്നോട് ആരാണെന്ന്....
ഇത്രയും ഫേമസ് ആയിട്ടും നിനക്ക് എന്നെ കണ്ടിട്ട് മനസിലായില്ലേടാ ജാഡ തെണ്ടി......

ഉള്ളാലെ പിറുപിറുത്തവൻ അവനെ പുച്ഛിച്ചു കൊണ്ട് മുന്നോട്ട് നീങ്ങിയതും ശരൺ വീണ്ടും അവന് മുന്നിൽ തടസം ആയി നിന്നു.....

" ബോസ്സിനെ ഇപ്പോൾ കാണാൻ കഴിയില്ല...നിങ്ങൾ നേരത്തെ അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ടോ..ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പോൾ ആരെയും അകത്തേക്ക് വിടരുതെന്നാണ് ഓർഡർ.... out.. out..... "

ശരൺ അവന് നേരെ പുറത്തേക്കുള്ള വഴിയേ വിരൽ ചൂണ്ടിയതും അവനും ഒരു ഇഷ്ടക്കേടോടെ പിന്നിലേക്ക് തിരിഞ്ഞു നോക്കി.....

out പോലും.... അതും തന്നോട്... ഇവനെ ഇന്ന് ഞാൻ.....

പല്ലിരുമ്മി കൊണ്ടവൻ ശരണിനു നേരെ തിരിഞ്ഞു.....

" നിനക്ക് ഞാൻ ആരാണെന്ന് അറിയാമോ...... "

" ഇല്ല... ആരാ..... "

ഗൗരവം നിറഞ്ഞൊരു ഭാവത്തോടെ ചോദിച്ചതും തീർത്തും നിഷ്കളങ്കതയോടെ തിരികെ കിട്ടിയ മറുപടി.... കേട്ട് നിന്നവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.....

" ശ്യേ.. ശരിക്കും അറിയില്ലേ... മൂഡ് പോയി... കോപ്പ്..... "

നിരാശയോടെ ശരണിനെ ഒന്ന് നോക്കി കൊണ്ടവൻ വിഷമത്തോടെ ചുവരിലേക്ക് ചാരി....
ശരൺ അവനെയൊന്നു സൂക്ഷിച്ചു നോക്കി.....

" ആരാണെന്ന് അറിയില്ല.. പക്ഷെ ഞാൻ തന്നെ എവിടെയോ കണ്ടിട്ടുണ്ട്...Are you a model or something?.... "

കണ്ട് പരിജയം ഏറെയുള്ള മുഖത്തേക്ക് ശരൺ സംശയത്തോടെ സൂക്ഷിച്ചു നോക്കി.....

" ഉവ്വ.. അതിന് പറ്റിയ കോലം ആണല്ലോ... ഒന്ന് മാറിയേടാ... എനിക്ക് അകത്തേക്ക് പോണം.. ആദിയോട് അത്യാവശ്യം കുറച്ചു കാര്യം പറയാൻ ഉണ്ട്..... "

ശരണിനെ ഡോറിന് അടുത്ത് നിന്നും സൈഡിലേക്ക് മാറ്റി നിർത്തി കൊണ്ട് അവൻ ഡോർ തുറക്കാനൊരു ശ്രമം നടത്തി....
എന്നാൽ പൂർണമായും ഓപ്പൺ ആവുന്നതിനു മുന്നേ ശരൺ അവനെ തടഞ്ഞിരുന്നു........

" ഇപ്പോൾ അകത്തേക്ക് പോകാൻ കഴിയില്ലെന്നല്ലേ പറഞ്ഞത്... sir ആരെയും കയറ്റി വിടരുതെന്ന് പറഞ്ഞിട്ടുണ്ട്..... "

വീണ്ടും ശരണിൽ നിന്നുതിർന്ന തടസം.....

" ഓഹ്... ആദി..... "

സഹി കെട്ടവൻ ഉള്ളിലേക്ക് നോക്കി വിളിച്ചു പോയി.....
ഇവന് മാത്രം എവിടെ നിന്നാണ് ഇത്രയും ആത്മാർത്ഥത ഉള്ളവരെ കിട്ടുന്നത്.....

ആരെയും അകത്തേക്ക് വിടരുതെന്ന് പറഞ്ഞു തന്നെ പോലും കയറ്റി വിടുന്നില്ല.....
ആത്മാർത്ഥതയുടെ നിറകുടം.... കോപ്പ്......

അവൻ തനിക്ക് മുന്നിൽ തടസമായി നിൽക്കുന്നവനെ നോക്കി... പിന്നെയൊരു അത്ഭുതത്തോടെ അവന് പിന്നിലേക്കും......

" അയ്യോ.... എന്തായിത്.... ഇതെങ്ങനെ ഇവിടെ വന്നത്...... "

" എന്താണ്....? "

ഇരു കയ്യും കവിളിൽ ചേർത്ത് വെച്ച് അത്ഭുതവും അമ്പരപ്പും നിറഞ്ഞ ഭാവത്തോടെ തന്റെ പിന്നിലേക്ക് നോക്കുന്നവനെ കണ്ടതും.... ശരണും പിന്നിലേക്കൊന്ന് തിരിഞ്ഞു......

" ആ... നീ പോയി നോക്ക്.. ഞാൻ ഇപ്പൊ വരാം..... "

തൊട്ടടുത്ത നിമിഷം തന്നെ പിന്നിൽ നിന്നും ശക്തിയിൽ മുന്നിലേക്ക് തള്ളുന്നത് അവൻ അറിഞ്ഞിരുന്നു.....
ബാലൻസ് കിട്ടാതെ ശരൺ മുന്നിലേക്ക് നീങ്ങിയതും ഡോറിന് മുന്നിലെ തടസം മാറ്റിയ സന്തോഷത്തിൽ പിന്നിൽ നിന്നവൻ കേബിനു ഉള്ളിലേക്കും കയറി.....

മുന്നിലേക്ക് നീങ്ങിപോയവൻ സൈഡിലെ ഷെൽഫിൽ കൈകൾ പിടിച്ചു വീഴാതെ ബാലൻസ് ചെയ്തു  കൊണ്ട്  നേരെ നിന്നു......

" ദൈവമേ... ഇപ്പോൾ ചത്തേനെ...ഇങ്ങനെ ആണോടോ..... ങ്‌ഹേ..... "

ഇതെവിടെ പോയി......?

തന്നെ പിന്നിൽ നിന്നും തള്ളിയവനോടായി ശാസനയോടെ ചോദിച്ചു കൊണ്ട് തിരിഞ്ഞതും അവന്റെ കണ്ണുകൾ മിഴിഞ്ഞു.....

ആള് നിന്നിടം അപ്രത്യക്ഷ്യം ആണ്... നിഴൽ പോലും ബാക്കിയില്ല.....

ദൈവമേ അവൻ എവിടെ പോയി.....

ചുറ്റുമോന്ന് നോക്കി നിന്നതും എന്തോ ഓർത്തെന്ന പോൽ അവൻ ഞെട്ടലോടെ നെഞ്ചിൽ കൈകൾ ചേർത്ത് വെച്ചു.....

" ഓഹ്... god... എന്റെ job പോയത് തന്നെ..... "

വെപ്രാളത്തോടെ നെഞ്ചിൽ കൈ വെച്ച് കൊണ്ടവൻ കേബിനടുത്തേക്ക് ഓടി.....

ലാപ്പിൽ അത്യാവശ്യം ചില ഡോക്യുമെന്റ്സ് നോക്കിയിരിക്കുന്നതിനിടെ ആണ് തന്റെ ക്യാബിൻ തുറന്നു അകത്തേക്ക് ആരോ കയറുന്നതായി ആദിക്ക് തോന്നിയത്....

അവൻ ആരെയും വിളിപ്പിച്ചിരുന്നില്ല... ആരെയും ഉള്ളിലേക്ക് കയറ്റി വിടാതെ തനിക്ക് പ്രൈവസി വേണമെന്ന് പറഞ്ഞു ഏൽപ്പിക്കുകയും ചെയ്തു.....

എന്നിട്ടും തനിക്ക് disturbing ആയി ഉള്ളിലേക്ക് കയറി വരുന്നു... അതും തന്റെ പെർമിഷൻ ഇല്ലാതെ....
ദേഷ്യം വന്ന് പോയിരുന്നു അവന്....

" What the hell are you doing....
Who gave you permission to enter my cabin without my permission.. Don't you have any manners.... idi... ot........

ലാപ് ഓഫ്‌ ചെയ്തു ദേഷ്യത്തോടെ അലറിക്കൊണ്ട് മുഖം ഉയർത്തി നോക്കിയതും.....

തന്നെ തുറിച്ചു നോക്കി നിൽക്കുന്ന രണ്ട് കണ്ണുകൾ.... ആദിയുടെ കണ്ണുകൾ ആദ്യം ഉടക്കിയത് അവയിലാണ്.....

ദേഷ്യത്തോടെ വിളിച്ചു കൂവിയതിനെ പൂർത്തിയാക്കാനാവാതെ അവൻ ഉമി നീരിന് ഒപ്പം വിഴുങ്ങി......
കൈകൾ കെട്ടി തന്നെ നോക്കി നിൽക്കുന്നവനെ കാണെ ചിരിക്കണോ... അതോ കരയണോ എന്നൊരു സംശയത്തോടെ അവൻ ഇരുന്നു പോയി.......

" Sir.... "

തൊട്ടടുത്ത നിമിഷം തന്നെ വെപ്രാളത്തോടെ കേബിനിലേക്ക് ഓടി കയറി വന്ന ശരൺ.....
ആദിയുടെ ശ്രദ്ധ ഡോറിനരികിലേക്ക് നീങ്ങി... ഒപ്പം അവനരികിൽ നിന്നവന്റെയും.....

എന്നാൽ ശരണിന്റെ കണ്ണുകൾ തന്നെ കബളിപ്പിച്ചു അകത്തു കടന്നവനിൽ മാത്രം ആയിരുന്നു......

" Sir... I'm sorry Sir.... ഞാൻ അകത്തേക്ക് പോകരുതെന്ന് പറഞ്ഞതാണ്...But this guy didn't hear me... he pushed me away.... അങ്ങനെ അകത്തേക്ക് കയറിയതാണ്... I'm sorry sir... Really sorry..... "


തനിക്ക് നേരെ കണ്ണുകൾ ഉരുട്ടി ഒരായിരം സോറിയുമായി ആദിക്ക് മുൻപിൽ നിൽക്കുന്നവൻ.....
അവനൊന്നു ചിരിച്ചു കൊണ്ട് ആദിക്ക് മുന്നിലെ ചെയറിലേക്ക് ഇരുന്നു....

ആ കാഴ്ച കൂടി കണ്ടതും ശരണിന്റെ കണ്ണുകൾ മിഴിഞ്ഞു....
തന്റെ അനുവാദം ഇല്ലാതെ ധൈര്യം ആയി ഉള്ളിലേക്ക് കടന്നത് കൂടാതെ... ബോസ്സിന്റെ മുന്നിലും കൂൾ ആയി നിൽക്കുന്നു....

ഒരു കാര്യം അവനുറപ്പായിരുന്നു... ഇത്രയുമൊക്കെ സംഭവിച്ചിട്ടും ബോസ്സ് ഒന്നും പറയുന്നില്ലെങ്കിൽ ഈ ഇരിക്കുന്നവൻ അത്രയും വേണ്ടപ്പെട്ടവൻ തന്നെ.....

എന്നാലും ആരായിരിക്കും...?
Friend.., brother...?

hey.. no.... ഇനി റിലേറ്റീവ്സ് വല്ലതും.....

ശരൺ അവനെയൊന്ന് അടിമുടി സംശയത്തോടെ നോക്കി നിന്നതും.....

" It's okay sharan... താൻ പൊയ്ക്കോ... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ കോൺടാക്ട് ചെയ്യാം..... "

ആദി അവനായി മറുപടി കൊടുത്തിരുന്നു.....

" Ok sir.... "

തന്റെ ചിന്തകളിൽ നിന്നുമെല്ലാം ഉണർന്ന് കൊണ്ട് അവൻ ആദിയുടെ നേരെ തിരിഞ്ഞു....
തന്റെ റെസ്പോണ്ട്സ് അറിയിച്ചു കൊണ്ട് അവൻ വെളിയിലേക്ക് പാഞ്ഞു....

അപ്പോഴും തന്റെ ബോസിന് മുന്നിൽ ഇരിക്കുന്നവനെ സംശയത്തോടെ നോക്കാൻ അവൻ മറന്നില്ല.....

" എന്നാലും അത് ആരായിരിക്കും.... "

വെളിയിൽ ഇറങ്ങിയപ്പോഴും അവന്റെ സംശയം ഉള്ളിലേക്ക് കയറിയവൻ തന്റെ ബോസിന് ആരെന്ന ചിന്തയിൽ തന്നെ കുരുങ്ങി നിന്നു.....

" എന്താണ് മോനെ... കാര്യമായ ചിന്തയിൽ ആണല്ലോ..... "

തന്റെ കേബിനിലേക്ക് കയറിയതും തൊട്ടരികിൽ നിന്നും കേട്ട ശബ്ദം....
ശരൺ ഒരു ചിരിയോടെ ആ ഭാഗത്തേക്ക്‌ തിരിഞ്ഞു.....

ലീന....!!

വില്യമിൽ വന്നതിനു ശേഷം അവന് കിട്ടിയ കൂട്ട്... സംശയം ഉള്ള കാര്യങ്ങളെല്ലാം അവളോട് ചോദിച്ചു കൊണ്ടാണ് അവൻ ക്ലിയർ ചെയ്യുന്നതും.....

തന്നെ സംശയത്തോടെ നോക്കി നിൽക്കുന്നവനെ കണ്ടതും അവൻ ഒരു ചിരിയോടെ അവൾക്ക് അരികിലേക്ക് നീങ്ങി......

" അതേയ്... ഇപ്പോൾ ബോസ്സിന്റെ ക്യാബിനു അകത്തേക്ക് കയറിപ്പോയില്ലേ... അതാരാണ്.... "

അവന്റെ സംശയം നിറഞ്ഞ ചോദ്യം... അവളൊരു ചിരിയോടെ ക്യാബിനു നേരെ നോക്കി... ശേഷം അവനിലേക്കും....

" Issac sir നെ ആണോ ചോദിച്ചത്.....?"

" issac...? I don't know him... അത് ആരാണ്....? "

ലീന പറഞ്ഞതൊന്നും മനസിലാകാതെ അവൻ നെറ്റി ചുളിച്ചു.....

" oh... you don't know him...? So sad.....
അത് Issac Sir ആണ്.....ബോസ്സിന്റെ partner..... "

അവളൊരു സഹതാപത്തോടെ അവനെ നോക്കി ചുമൽ കൂച്ചി.....

" partner...? Is he a business partner?.... "

ശരണിൽ വീണ്ടും സംശയങ്ങൾ ബാക്കി ആയിരുന്നു... ലീന പൊട്ടി വന്നൊരു ചിരിയോടെ അവനെ നോക്കി.....

" No man... life partner...They are engaged... and soon to be married..... "

" What..... "

ലീന പറയുന്നതൊക്കെ കേട്ടതും ശരൺ അത്ഭുതത്തോടെ ശബ്ദമുയർത്തി പോയി....
ഇവിടെ ജോബിൽ ജോയിൻ ചെയ്തിട്ടും ഇങ്ങനെയൊരു ന്യൂസ്‌ അവൻ ആദ്യമായി കേൾക്കുകകയായിരുന്നു....
ആദിയെ കുറിച്ച് അവനൊന്നും തന്നെ അറിയില്ലെന്നുള്ളതാണ് സത്യം......

" Is he gay....? "

തന്റെ അത്ഭുതം അടക്കാനാവാതെ ശരൺ വീണ്ടും ചോദിച്ചു പോയി.....

" Yeah... do you have any prblm....? "

" Hey.... No..... "

പിരികം ഉയർത്തി ശാസനയോടെ അവൾ ചോദിച്ചതും അവൻ അബദ്ധം പറ്റിയത് പോൽ കൈകൾ കൊണ്ട് വായ മൂടി.....

" just കേട്ടപ്പോൾ ഒന്ന് ഷോക്ക് ആയതാണ്... വേറൊന്നുമില്ല.... അല്ല ആളൊരു കഫെ boy അല്ലെ.... ലുക്ക്‌ കണ്ടിട്ട് അങ്ങനെ തോന്നി... പിന്നെ എങ്ങനെ പോസ്സിബിൾ ആകും..... "

ശരൺ വീണ്ടും തന്നെ ആകാംഷ അടക്കാനാവാതെ അവളെ നോക്കി.....

" അത്കൊണ്ട് എന്താണ് prblm... അവർ നല്ല മാച്ച് അല്ലെ....
നീ കൂടുതൽ ചിന്തിച്ചു തല പുകയ്‌ക്കേണ്ട... ആളെ അത്ര നിസാരക്കാരനായി കാണുകയും വേണ്ട... he is a good singer....
and... നീ KR groups എന്ന് കേട്ടിട്ടുണ്ടോ....? "


" ഹാ... കേട്ടിട്ടുണ്ട്..... "

ലീന ചോദിച്ചതും അവനൊരു സംശയത്തോടെ തലയാട്ടി....
ചില ഫയൽസുകളിൽ നിന്നും മറ്റുമായി KR ഗ്രൂപ്പിനെ പറ്റി അവൻ അറിഞ്ഞിരുന്നു.....


" KR groups Md ഐസക് സാറിന്റെ ഇളയ മകൻ ആണ് അത്.....
Isac Agasthya....!!
അവർക്ക് നമ്മുടെ കമ്പനിയിൽ sharing ഒക്കെയുള്ളതാണ്... So... PA sir കൂടുതൽ ചിന്തിച്ചു വിഷമിക്കാതെ പോയി വർക്ക്‌ ചെയ്....
ഇല്ലെങ്കിൽ ഈവെനിംഗ് ആവുമ്പോൾ ഇതുവരെ കാണാത്തൊരു ബോസ്സിനെ കാണേണ്ടി വരും... അതിന്റെ ക്ഷീണം പെട്ടെന്നൊന്നും മാറില്ല...... "

മൊത്തത്തിൽ കിളി പോയത് പോൽ തനിക്ക് മുന്നിൽ നിൽക്കുന്നവന്റെ തലയിൽ അവളൊരു ചിരിയോടെ കൊട്ടിയതും....

അവൻ നെറ്റി ചുളിച്ചു തലയും തിരുമി തന്റെ കേബിനിലേക്ക് നടന്നു....

" KR ഗ്രൂപ്പ്സിന്റെ MD യുടെ മകൻ... കഫെയിൽ ജോലി....ഒന്നും അങ്ങോട്ട് കണക്ട് ആകുന്നില്ലല്ലോ.... "

സിസ്റ്റത്തിന് മുന്നിലായി വന്നിരിക്കുമ്പോഴും അവന്റെ ചിന്ത അതായിരുന്നു....
അവന്റെ കണ്ണുകൾ സംശയത്തോടെ കേബിനിലേക്ക് നീണ്ടു.....

എന്നാലും ഇവരെങ്ങനെ സെറ്റ് ആയി....
cold & rude പേർസണും cool&sassy പേഴ്സണും....
ഒറ്റ കാഴ്ച്ചയിൽ രണ്ട് പേരെയും അങ്ങനെ പറയാം.....

ഒരു രീതിയിലും മാച്ച് അല്ല... എന്നിട്ടും എങ്ങനെ.....?

" ഇനിയും നിനക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ നോക്കിയാൽ മതി..... അതിലുണ്ട് എല്ലാം..... "

തിരികെ വരുന്നതിനു മുൻപ് ലീന പറഞ്ഞ കാര്യം....
ഓഹ്... എനിക്ക് കണ്ട് പരിജയം തോന്നിയത് വെറുതെയല്ല....

പെട്ടന്ന് ഓർമ വന്നതും മറ്റു വർക്കുകൾ എല്ലാം നിർത്തി വെച്ച് കൊണ്ടവൻ തന്റെ ഫോണിലേക്ക് കമിഴ്ന്നു.....
.

.
.
.

ഇതേ സമയം......

തന്റെ കേബിനിൽ തനിക്ക് മുന്നിൽ വന്നിരിക്കുന്നവന്റെ നോട്ടത്തിൽ വിളറി വെളുത്തു പോയൊരു ചിരിയുമായി ഇരിക്കുകയായിരുന്നു....
സാക്ഷാൽ... Arthur Remus William...!!

. ..........................................................................

" അഭീ..... "

ചെറിയൊരു മയക്കത്തിലേക്ക് ആഴ്ന്നു പോയതും വീടിനു മുന്നിൽ നിന്നും ഉയർന്ന കാളിങ് ബെല്ലിന്റെ ശബ്ദത്തിൽ ശിവ ഞെട്ടിയുണർന്നു പോയി....

ആ സമയത്തും തന്റെ നാവിൽ നിന്നുതിർന്ന പേര് ഏതെന്നു തിരിച്ചറിഞ്ഞതും അവനൊരു തളർച്ചയോടെ ചുറ്റിനും നോക്കി.....

തന്റെ വീട്ടിൽ തന്റെ റൂമിനുള്ളിൽ താൻ തനിച്ചാനെന്ന ചിന്ത അവനെ കൂടുതൽ വിഷമത്തിൽ ആക്കി.....

അഭിയെ കണ്ടതിനു ശേഷം ഡിജിപി ഓഫീസിൽ കയറി case ചാർജ് ഏറ്റടുത്തു കഴിഞ്ഞതും അവൻ നേരെ തന്റെ വീട്ടിലേക്ക് തന്നെ തിരിച്ചിരുന്നു....

ആരോടും സംസാരിക്കുവാനോ.. മാറ്റാരുടെയും മുന്നിൽ ചെന്ന് നിൽക്കുവാനോ അവന് തോന്നിയില്ല... അച്ഛനും അലോകും തന്നെ തിരക്കുമെന്ന് പൂർണ ബോദ്യം ഉള്ളത് കൊണ്ട് അവൻ ഫോൺ ഓഫ്‌ ചെയ്തു വെച്ചിരുന്നു....

ബെഡിൽ എഴുന്നേറ്റിരുന്നതും തന്റെ ഫോൺ ഓൻ ചെയ്തു കൊണ്ടവൻ അതിലേക്ക് നോക്കിയിരുന്നു.....

ഒരുപാട് missed calls ഉണ്ട്... അച്ഛനും അലോകും അദ്രിയും Ray യുമൊക്കെ തന്നെ വിളിച്ചിരിക്കുന്നു....
അവരിൽ നിന്ന് തന്നെ ഒരുപാട് messeges ഉം ഫോണിൽ വന്ന് കിടപ്പുണ്ട്....

ഒന്നും തന്നെ നോക്കാൻ തോന്നിയില്ല അവന്.... തിരിച്ചു വിളിക്കാനോ മെസ്സേജ് അയക്കാനോ തോന്നിയില്ല....
അവരോടായി ഒന്നും തന്നെ പറയാനില്ല... തന്റെ സങ്കടം അറിയിക്കാനും തോന്നിയില്ല....

അതിനേക്കാൾ എല്ലാമുപരി താൻ പ്രതീക്ഷിച്ചിരുന്നവന്റെ ഒരു കാളോ മെസ്സേജോ തന്നെ തേടി വന്നിട്ടില്ല....

അവനെല്ലാം ഇത്രയും എളുപ്പം ആയിരുന്നോ.....?

വീണ്ടും നിറഞ്ഞു തുടങ്ങിയ കണ്ണുകളെ വാശിയോടെ തുടച്ചു കളഞ്ഞു കൊണ്ട് അവൻ ബെഡിൽ നിന്നും എഴുന്നേറ്റു...

തറയിൽ കാലുകൾ പതിച്ചു എഴുന്നേറ്റു നിന്നതും......

ഒരു നിമിഷം കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നിയവന്...
സമയം 12.00 യോട് അടുത്തിട്ടുണ്ട്... രാവിലെ മുതൽ ഈ നേരം വരെ ഒരു തുള്ളി വെള്ളം പോലും അവൻ കുടിച്ചിറക്കിയിട്ടില്ല....

വയർ കത്തുന്ന വിശപ്പ് തോന്നുന്നുണ്ട്.. പക്ഷെ ആഹാരം കഴിക്കാൻ മനസ് അനുവദിക്കുന്നില്ല...
തലയിൽ കൈകൾ ചേർത്തു വെച്ച് ഒന്ന് കുടഞ്ഞു കൊണ്ട് അവൻ കണ്ണുകൾ ഇരുകെയടച്ചു തുറന്നു....

കണ്ണിനുള്ളിലെ ഇരുട്ട് മാറിയത് പോലെ...
അവൻ പതിയെ ചുവടുകൾ വെച്ച് വാഷ്റൂമിലേക്ക് നീങ്ങി....
മുഖം കഴുകാനായി മിററിനു മുന്നിൽ വന്ന് നിന്നതും ഒരു നിമിഷം തന്നെ നോക്കി അവൻ നിന്ന് പോയി.....

കരഞ്ഞു വീർത്ത കണ്ണും മുഖവും... വല്ലാതെ ക്ഷീണിച്ചു പോയത് പോലെ....
തലയിൽ ശക്തമായ വേദനയും ഉണ്ട്....

കരയുകയായിരുന്നു ഇതുവരെ....
എന്തിന് വേണ്ടി...? ആർക്ക് വേണ്ടി....?

സ്വയം തന്നോട് തന്നെ ദേഷ്യം തോന്നിയവന്.... തുറന്നു വിട്ട പൈപ്പിലൂടെ ഒഴുകി വരുന്ന തണുത്ത വെള്ളം അവൻ കൈകളിൽ പിടിച്ചു മുഖത്തേക്ക് കോരിയൊഴിച്ചു കഴുകി കൊണ്ടിരുന്നു....

വെള്ളത്തിന്റെ തണുപ്പ് ശരീരത്തിലും അൽപ്പം ഒന്ന് തണുപ്പ് പടർത്തുന്നത് വരെ....

മുഖം ടവലിൽ തുടച്ചു വാഷ്റൂമിൽ നിന്ന് ഇറങ്ങിയതും തുടരെ തുടരെ മുഴങ്ങുന്ന കാളിങ് ബെല്ലിന്റെ ശബ്ദം അവന്റെ കാതുകളിൽ പതിഞ്ഞു....

ശിവയുടെ നെറ്റിയൊന്ന് ചുളിഞ്ഞു....

ഈ സമയത്ത് ആരാണ് തന്നെ തേടിയെത്തിരിക്കുന്നത്.... ആരായാലും തനിക്ക് താല്പര്യം ഇല്ല....
ദേഷ്യത്തോടെ കയ്യിൽ ഇരുന്ന ടവൽ ബെഡിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് പിറുപുറുത്തതും....

ഒരു നിമിഷം എന്തോ ഒന്ന് ഓർത്തത് പോൽ അവൻ നിന്നു.....

" അഭി...!!
അഭിയാകുമോ ഇനി... തന്നോട് സംസാരിക്കാൻ അവൻ വന്നതാണെങ്കിലോ.... "

ശിവയുടെ കണ്ണുകൾ വിടർന്നു... റൂമിന് വെളിയിലേക്ക് ഓടിയിറങ്ങിയവൻ അടുത്തൊരു ബെൽ മുഴങ്ങുന്നതിനു മുന്നേ ഹാളിലെത്തി മെയിൻ ഡോർ തുറന്നിരുന്നു.....

" അഭീ.... "

ആവേശത്തോടെ വിളിച്ചു കൊണ്ട് വെളിയിലേക്ക് ഇറങ്ങിയതും.....

" ഹായ്..... "

വാതിലിനു സൈഡിൽ നിന്നും തനിക്ക് മുന്നിലേക്ക് ചിരിയോടെ നീങ്ങി വന്നവൻ...
അത് താൻ പ്രതീക്ഷിച്ചവൻ അല്ലെന്ന് അറിയേ ശിവയുടെ മുഖത്തെ ചിരി മാഞ്ഞു...

ഉള്ളിലെ സന്തോഷം കേട്ടടങ്ങി... പകരം ഉള്ളിലും കണ്ണുകളിലും സംശയം നിറഞ്ഞു....
തനിക്ക് മുന്നിൽ നിറഞ്ഞ ചിരിയോടെ നിൽക്കുന്നവനെ അവനൊരു സംശയത്തോടെ നോക്കി.....

" ഇസ...?!!

( തുടരും...)

.................................................................................

ഒരുപാട് സംശയങ്ങൾ ഉണ്ടെന്ന് അറിയാം..

അവിടെ ആദിയുടെ മുന്നിൽ ഇരുന്ന ഇസ എങ്ങനെ ഇവിടെ ശിവയുടെ മുന്നിൽ എത്തിയെന്നു ആലോചിച്ചില്ലേ....

സീക്രെട് ആണ്.. next പാർട്ടിൽ പറഞ്ഞു തരാം.....

സേവി ❤️ അലക്സി part ഞാൻ ഇതിൽ നിന്നും കട്ട്‌ ചെയ്തിട്ടുണ്ട്....
കുറച്ചു കോറക്ഷൻ ഉണ്ട്... അത് ക്ലിയർ ചെയ്തിട്ട് next പാർട്ടിൽ ചേർക്കാം....

വായിച്ചു അഭിപ്രായം പറയുക........❤️

🖤WITH🖤 LOVE 🖤AMMU 🖤

..

Continue Reading

You'll Also Like

48.4K 6.3K 22
Hloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillatha sadha kochu story..!?👀 Ichiri fight r...
41.3K 5.4K 50
Taebaby's adventures ✨️
31.4K 2.7K 46
Highest rank in Life: 1st in 9th Oct 2020 Humor: 1st in 3 rd Oct 2020 School life: 1st in Sep 2020; Triller: 2nd in 7 th Aug 2020 humor: 3 rd in 6...
18.6K 2.7K 17
[ON GOING] Mallu Armys!! Ivide varu!!😌💗 🍓My second story🍓 ??: "അന്ന് നിന്നെ എനിക്ക് നഷ്ടപ്പെട്ടു... ഇനി ഒരിക്കൽ കൂടി നിന്നെ നഷ്ടപ്പെടുത്താൻ ഞാൻ...