ARRANGE MARRIAGE

By CamilleDz07

24.7K 2.7K 951

oru Pakka Arrange marriage story with lot of drama.. #btsfanfiction #malyalamff #bts #btsmalayalamff # taekoo... More

INTRODUCTION
part 1
part 2
part 3
part 4
part 5
part 6
part 7
part 8
part 9
part 10
part 11
part 12
New story alert
Part 13
Part 14
part 15
part 16
part 17
part 18
part 19
part 20
part 21
part 22
part 23
part 24
part 25
part 26
part 27
part 28
part 29
part 30
part 32
part 33
CHARACTER SKETCH
part 34
part 35
Part 36
part 37
part 38
part 39
part 40
part 41
part 42
part 43
part 44
part 45
part 46
part 47
part 48
part 49
part 50
part 51
part 52
part 53
54
part 55
part 56 ( M)
part 57
part 58 (M)
part 59
Part 60

part 31

266 34 24
By CamilleDz07

















"  എന്താണു madam ഇത്ര ആലോചന..." ഇസാകു അവൾക്കരികിലായി വന്നിരുന്നു കൊണ്ടു ചോദിച്ചു...
അല്പ നേരത്തെ നിശബ്ദദ്ധക്ക് ശേഷം അവൾ  അവനു നേരെ തിരിഞ്ഞിരുന്നു ...

" എനിക്കിട്ടുള്ള വല്ല പണി ആണോ " അവളുടെ കഴുതിലൂടെ കൈ ഇട്ടു ചെറു ചിരിയോടെ അവൻ ചോദിച്ചു... ടെസ്സ പെട്ടന്നു അവന്റെ കൈ അവളുടെ ദേഹത്തു നിന്നു എടുത്തു മാറ്റി.. ഒന്നും മനസ്സിലാക്കാത്ത പോലെ അവൻ അവളെ നോക്കി ...

" ഞാൻ....."  അവൾ ഒന്നു കൂടി അവനെ നോക്കി ശേഷം ഒരു ദീർഘ ശാസം എടുത്തു നേരെ ഇരിന്നു...

I need divorce... "

"WHAT.........."  ഇസാകു ഇരിന്നിടത്തു നിന്നു ചാടി എഴുന്നേറ്റു..

" Dey ബെല്ല താൻ ഈ പാതിരാത്രി പിച്ചും പയ്യും പറയാതെ വന്നു കിടന്നേ..." അവൾ പറഞ്ഞതു accept ചെയ്യാൻ കഴിയാത്ത പോലെ അവൻ നിന്നു..
എപ്പോഴും ഓരോ കുറുമ്പ് കാണിക്കുന്നവളുടെ  വാക്കുകൾ അത്ര മാത്രം അവനോർത്തു എങ്കിലും ഹൃദയം നിർത്താതെ മിടിച്ചു കൊണ്ടിരുന്നു...

" it's not a joke... ഞാൻ serious ആയി തന്നെ പറഞ്ഞതെ.. ഇനി എനിക്കു പറ്റില്ല ഇങ്ങനെ ... "  തന്റെ മുഖത്തു പോലും നോക്കാതെ പറയുന്നവളെ അവൻ നോക്കി നിന്നു...

" What.. do.. you... mean...?" വലത്തെ വെപ്രാളപെട്ടു പോയിരുന്നു അവൻ.. തൊണ്ടയിൽ നിന്നു ഉച്ച പുറത്തു വരാത്ത പോലെ... അപ്പോഴും മുന്നിലിരിക്കുന്നവൾ തമാശ പറയുന്നതാണു എന്നാണ് അവനു തോന്നിയതു അങ്ങനെ ആണെന്നു വിശ്വസിക്കാൻ ആണ് അവൻ ആഗ്രഹിച്ചതു എന്നു വേണമെങ്കിൽ പറയാം...

" ഞാൻ മടുത്തു... ഇനിയും എല്ലാരുടെയും മുന്നിൽ അഭിനയിച്ചു ജീവിക്കാൻ എനിക്കു കഴിയില്ല.. And most importantly we both are not happy with this relation ... അപ്പോൾ പിന്നെ നമ്മൾ പിരിയുന്നതല്ലേ നല്ലതു എത്ര കലാം ഇങ്ങനെ നമ്മൾ adjust ചെയ്തു ജീവിക്കും.." ടെസ്സയുടെ ഓരോ വാക്കുകളും ഇസാകിന്റെ ഹൃദയത്തിൽ തന്നെയാണ് കൊണ്ടതു ..കാലിന്റെ അടിയിൽ നിന്നു ഭൂമി ഒലിച്ചു പോകുന്നതു പോലെ അവനു തോന്നി അപ്പോഴും അവളു പറയ്യന്നതു വിശ്വസിക്കാൻ തയാറല്ലാത്ത പോലെ അവൻ നിന്നു...

" ഇച്ചായനു ഒരു ജീവിതം ഉണ്ടു ഞാൻ ആയിട്ടു അതു തകർക്കില്ല.. എനിക്കു ഒരിക്കലും ഇച്ചായൻ ആഗ്രഹിക്കുന്നപോലെ ഒരു ഭാര്യ ആകാൻ കഴിയില്ല.. മറ്റൊരു പുരുഷനെ മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു ആളെ ആല്ല ആരും ജീവിത പങ്കാളി ആയി ആഗ്രഹിക്കുന്നതു... " ഇതെല്ലാം പറയുമ്പോഴും അവളുടെ മുഖത്തു ഒരു വികാരവും ഉണ്ടായിരുന്നില്ല...
എന്നാൽ ദേഷ്യവും സങ്കടവും വേദനയും ആയിരുന്നു ഇസാക്കിൽ .. കേട്ടതെക്കെ വെറും തോന്നൽ ആകണേ എന്നു അവൻ ആഗ്രഹിച്ചു പോയി.. മെല്ലെ ബെഡിലേക്കു അവൻ ഇരുന്നു..
ടെസ്സ അപ്പോഴും ജനാലക്കു പുറത്തേക്ക് നോക്കി ഇരിന്നു..

എത്ര easy ആയിയാണ് അവൾ പറഞ്ഞതു ഇസാ അവളെ തന്നെ നോട്ടമെയ്തു ഇരിന്നു.. ഇത്രയും ഉണ്ടായിരുന്നുള്ളോ...  അവൻ ചിരിച്ചു പോയി അതിൽ അവൻ അനുഭവിക്കുന്ന എല്ലാ വികാരങ്ങളും നിറഞ്ഞു നിന്നിരുന്നു...
പിന്നെ എഴുന്നേറ്റു അവൾക്കു മുന്നിലായി വന്നു നിന്നു...

" താൻ ഇപ്പോ എന്താ പറഞ്ഞേ എന്നു തനിക്കു അറിയുമോ..."
അവൾ അവനെ നോക്കി... കണ്ണു ചുവന്നു കലങ്ങിയിരുന്നു .. മാധവന്റെ കാര്യം ആദ്യമായിട്ടു പറയുമ്പോൾ പോലും ഇസാകിൽ ഇങ്ങനെ ഒരു ഭാവം അവൾ കണ്ടിട്ടില്ല...

" മ്മ്..."  ടെസ്സ തല താഴ്ത്തി ഇരുന്നു..

" കാരണം...?"

" ഞാൻ പറഞ്ഞല്ലോ... "

" എന്താ പെട്ടന്നു തോന്നാൻ...?"

" പെട്ടന്നു ഒന്നും അല്ല..  I am sorry...." Tessa  പതിയെ തല പൊക്കി അവനെ നോക്കി...

ഇസാകു തിരിഞ്ഞു ബെഡിൽ പോയി ഇരുന്നു...

" ഇച്ചാ..യാ...."

" Divorce അല്ലേ തരാം.."  ബെഡിലേക്കു കിടന്നു കൊണ്ടു അവൻ പറഞ്ഞു.. ടെസ്സ ഞെട്ടലോടെ അവനെ നോക്കി നിന്നു..

" ഞാൻ...."

" എന്തെ വേണ്ടേ...?"

"മ്മ്..."

" Fine... " അതും പറഞ്ഞു അവൻ കണ്ണടച്ചു കിടന്നു...

" ഇച്ചായാ..." അവൾ പതിയെ അവനരികിലായി വന്നു നിന്നു കൊണ്ട് വിളിച്ചു...

" ഇനി എന്താ..." കണ്ണു വലിച്ചു തുറന്നു കൊണ്ടു അവൻ ചോദിച്ചു...

" എന്നോടു ...ദേഷ്യം... ഉണ്ടോ...?"  പതിയെ  വിക്കി വിക്കി അവൾ ചോദിച്ചു...

" Huh ദേഷ്യം..." അവൻ ചിരിച്ചു... A sarcastic laugh...
പിന്നെ എഴുന്നേറ്റു ഇരിന്നു...

" ഞാൻ ദേഷ്യപ്പെട്ടിട്ടു... ? ഉണ്ട് നല്ല ദേഷ്യം ഉണ്ടു തന്നോടല്ല എന്നോട് തന്നെ.. ഒരിക്കലും സ്വന്തം ആകില്ല എന്നറിഞ്ഞാട്ടും പൊട്ടനെ പോലെ വിശ്വസിച്ചു ഇരുന്നതിനു... താൻ പറഞ്ഞതെക്കെ ശെരിയാ ഞാൻ ആഗ്രഹിച്ച ഒരു ഭാര്യ അല്ല താൻ.. ഞാനാ വാശി പിടിച്ചു തന്നെ പിടിച്ചു നിർത്തിയതു അപ്പോ കുറ്റകാരനും ഞാൻ അല്ലേ.. തന്റെ ഇഷ്ടം പോലെ നടക്കട്ടേ..."  അവൻ എഴുന്നേറ്റു വെളിയിലേക്കു പോയി.. പുറത്തേക്കിറങ്ങി വാതിൽ കൊട്ടി അടച്ചു .. ടെസ്സ ഞെട്ടി നെഞ്ചിൽ കൈ വെച്ചു നിന്നു പോയി... അപ്പോഴും അവളുടെ മുഖതു ഒരു നിർവികര ഭാവം ആയിരുന്നു...

ഇസാകു പോയതു സുഹൃത്തുക്കളുടെ അടുത്തേക്കാണ്.. പാതിരാത്രി കേറി വരുന്നവനെ കണ്ടു വാസു ഞെട്ടി.. ആദിക്കു നെറ്റിയിൽ തുണി നനച്ചിട്ടു വെള്ളം മാറ്റാൻ കിച്ചണിലേക്കു വന്നതാണ് വാസു .. calling bell അടിക്കുന്നതു കേട്ടു തുറന്നതും മുന്നിൽ നിക്കുന്നവനെ കണ്ടു വാസു പകച്ചി നിന്നു പോയി...

" എന്താ ഇച്ചു... എന്നാ പറ്റി ഇതെന്തു കൊലമാ ചെക്കാ..." ഇസാകിനെ അടിമുടി നോക്കി കൊണ്ടു വാസു പറഞ്ഞു തീരുമുന്പേ ഇസ അവന്റെ ദേഹത്തേക്കു അമർന്നിരുന്നു.. ആളു കരയുവാണെന്നു മനസ്സിലായതും വാസു ഇസയെ അകത്തേക്കു കയറ്റി ഡോർ അടച്ചു..

" എന്താടാ...എന്താ പറ്റിയെ..." വാസു അവനെ ചെറുത്തു പിടിച്ചു കൊണ്ടു ചോദിച്ചു മറുപടി ആയി ഒരു പൊട്ടി കരച്ചിൽ ആയിരുന്നു... ഇസാക്കിന്റെ ഈ അവസ്ഥ കണ്ടതും വാസു panic ആയി.. എന്തു ചെയ്യണം എന്നറിയാതെ അവനെ കെട്ടിപിടിച്ചു ഇരിന്നു...
ഏറെ നേരത്തെ നിർത്താതെയുള്ള  കരച്ചിലിനു ശേഷം ഇസ വസുവിൽ നിന്നു അടർന്നു മാറി.. കരച്ചിൽ കേട്ടു ആദി എഴുന്നേറ്റു വന്നിരുന്നു...

" എന്താ ഇച്ചു... എന്താ പറ്റിയെ..." ആദി അവനരികിലായി വന്നിരുന്നു... ടെസ്സ പറഞ്ഞതെല്ലാം പറഞ്ഞു കഴിഞ്ഞു ഇസ ആദിയുടെ തോളിലേക്ക് ചാഞ്ഞു ഏറെ നേരത്തെ കരച്ചിലിന്റെ ബാക്കിയെന്നോണം അവൻ എങ്ങലടിച്ചു
കൊണ്ടിരുന്നു...
എന്തു പറഞ്ഞു ഇസാക്കിനെ ആശ്വാസിപ്പിക്കണമെന്ന് അവർക്ക് രണ്ടു പേർക്കും ഒരു നിശയം ഉണ്ടായിരുന്നില്ല...
വാസുവിനും ആദിക്കും അറിയാവുന്നതാണ് ഇസാകിനു ടെസ്സയോടുള്ള ഇഷ്ടം... എന്നെങ്കിലും ഒരിക്കൽ അവൾ തന്നെ accept ചെയ്യും എന്ന ഓരോ ഒരു വിശ്വാസത്തിൽ ആണ് ഇത്രയും കാലം ഇസ കാത്തിരുന്നതു...

" ഇച്ചു.. നീ കരയാതെ..." വാസു മെല്ലെ ഇസാകിന്റെ shoulder ഇൽ തലോടി കൊണ്ടു പറഞ്ഞു...

" എത്ര simple ആയി ആണു അവൾ പറഞ്ഞതു.. അപ്പോ അത്രേം ഉണ്ടായിരുന്നുള്ളോ വാസു.. ഈ കാലത്തിനെടയിൽ ഒരു തരി പോലും സ്നേഹം അവൾക്കു എന്നോട് തോന്നിയിരുന്നില്ലേ .. " വീണ്ടും അവൻ പൊട്ടി കരഞ്ഞു പോയിരുന്നു...
എന്നെങ്കിലും ഒരിക്കൽ അവൾ തന്നെ സ്വീകരിക്കും എന്നൊരു പ്രതിക്ഷ അവനിൽ ഉണ്ടായിരുന്നു ...

" ഇച്ചു മതി കരഞ്ഞതു.. നിന്നെ വേണ്ടങ്കിൽ നിനക്കും വേണ്ട.." ഇസയുടെ അവസ്ഥ കണ്ടു നിക്കാൻ പറ്റാതെ ആദി ചൂടായി... ഇസാകിനു ടെസ്സയോടുള്ള പ്രണയം അവനെക്കാൾ കൂടുതൽ അറിയാവുന്നതു അവന്റെ  ഈ മൂന്നു സുഹൃത്തുക്കൾക്കു ആയിരിക്കും... ഒരാണും സഹിക്കാത്തതും ഷെമിക്കാത്തതും ഇസാകു സഹിച്ചട്ടുണ്ട് ഷെമിച്ചട്ടുണ്ട് .. ചത്തു പോയ കാമുകനെ ഓർത്തിരുന്നു കരയുന്നവളെ ഒരു നോക്കുകൊണ്ടു പോലും അവൻ വേദനിപ്പിച്ചിട്ടില്ല..

" വിട്ടു കളയടാ അവൾക്കു അത്രേം ഉള്ളെങ്കിൽ.. നഷ്ടം അവൾക്കു തന്നെയാ... എന്നോ മണ്ണോടു അലിഞ്ഞവനു വേണ്ടി ഇരുന്നു മോങ്ങട്ടെ അവളു.." ആദി ഇസയെ കെട്ടിപിടിച്ചു.. അങ്ങനെ അവളെ വിട്ടു കളയാൻ ഇസക്ക് കഴിയില്ലാന്നു അവനറിയാം ... ദേഷ്യം ആയിരുന്നു അവനു അവളോടു... ഈ നാലു കൊല്ലം മര്യാദക്കു ഒന്നു ചിരിച്ചു കണ്ടിട്ടില്ല അവൻ അവന്റെ ഇച്ചുവിനെ... അഹ്രഹിച്ചതെല്ലാം സ്വന്തം ആകുന്ന ഒരാളെയും വക വെക്കാത്ത ആരുടെയും emotionu  value കൊടുക്കാത്ത Isaac Joon ഇൽ നിന്നു ഇങ്ങനെ ഒരു ഇസാക് ആയത് അവൾക്കു വേണ്ടി മാത്രം ആയിരുന്നു.. സ്വന്തം ഇഷ്ടങ്ങൾ എല്ലാം വേണ്ടാന്നു വെച്ചു അവൾക്കു ഇഷ്ടമുള്ളതുപോലെ ആണു ഈ കാലമാത്രയും ജീവിച്ചതു എന്നിട്ടും ഇതൊന്നും മനസ്സില്ലാക്കാൻ കഴിയാത്തവളെ വിട്ടു കളയുന്നതു തന്നെയല്ലേ നല്ലതു... ആദി ഓർത്തു...

" എനിക്ക് പറ്റില്ലടാ.. അവളില്ലാതെ എനിക്കു പറ്റില്ല... ഞാൻ മരിച്ചു പോകും.. "

" ഇച്ചു....." തല്ലനായി കൈ ഓങ്ങി എങ്കിലും വാസു അതു ചെയ്തില്ല പകരം ഇസാകിനെ  മുറുകെ കെട്ടി പിടിച്ചു...

" നിനക്കെന്താ ഇച്ചു.. നിന്നെ വേണ്ടാത്തവൾക്കു വേണ്ടിയാണോ നീ മരിക്കാൻ പോകുന്നതു.. അപ്പോ ഞങ്ങൾ എക്കെയോ.. അവളെ കുറിച്ചു മാത്രം ആലോചിച്ചാൽ മതിയോ നിന്റെ മമ്മി പാപ്പ ചേട്ടൻ ചേട്ടത്തി ഞങ്ങൾ എല്ലാരും നിനക്കു ആരും അല്ലേ ഇച്ചു... ആദി പറഞ്ഞതു ശെരിയല്ലേ നിന്നെ വേണ്ടാത്തവളെ നിനക്കും വേണ്ടാ..  നിന്റെ പ്രണയം നിന്റെ പുസ്തകത്തിലെ വരികൾ പോലെയായിരുന്നു.. ആ ജീവിതാപുസ്തകത്തിലെ നിന്റെ പ്രണയവരികളിൽ എന്തോ തെറ്റായി  തോന്നി… ഒടുവിൽ ആ വ്വരി നീ തിരുത്തി അത്രയും ഒള്ളു... ഞങ്ങളിലും വലുതല്ലല്ലോ അവൾ നിനക്കു...?"

ശെരിയാണു ഇവരിലും വലുതല്ല അവൾ എനിക്കു ..... എങ്കിലും അങ്ങനെ മറക്കാൻ കഴിയില്ലല്ലോ ... അവനോർത്തു... അത്രമേൽ അവൾ അവനിൽ ആഴ്ന്നിറങ്ങിയിരുന്നു....

' പ്രണയം പൂക്കുന്ന മരചുവട്ടില്‍ നിന്നെ ആ‍ദ്യം ക്ണ്ടു....
നീ കാത്തു നിന്ന കാമുകനെയോര്‍ത്ത് ഞാന്‍ അസൂയപ്പെട്ടു....
വസന്തവും ശിശിരവും കടന്നു പോയി
നീ അപ്പോഴും അവിടെ നിന്നു.....
ഒരിക്കല്പോലും നീ
ആരെയാണ് തേടുന്നതെന്ന് ഞാന്‍ അന്വോഷിച്ചില്ല....
പ്രണയത്തിന്‍റെ അര്‍ഥ തലങ്ങള്‍ തേടി ഞാന്‍ തുടരുന്നു
നിന്‍റെ കാത്തിരിപ്പുകള്‍
ഞാനില്ല....
നിന്‍റെ ഓര്‍മ്മകള്‍ക്കും എന്‍റെ ഓര്‍മ്മകള്‍ക്കും
ഇടയില്‍ നീ തേടിയത് എന്നെ ആയിരുന്നില്ല.....' 

ആ രാത്രി അവൻ സുഹൃത്തുക്കളോടൊപ്പം ഇരുന്നു.. പുലരും വരെ അവനു കവലായി അവരും ഇരുന്നു...

▪️
▪️

എന്നാൽ ടെസ്സയുടെ കണ്ണിൽ നിന്നു ഒരു തുള്ളി കണ്ണുനീർ വീണില്ല... ബാൽക്കണിയിലെ ഊഞ്ഞാലിൽ ആകാശം നോക്കി കിടക്കുമ്പോൾ അവൾക്കു മിന്നിൽ തെളിഞ്ഞു വന്നവന്റെ മുഖം അതു തനിക്കരികിലായി വന്നുനില്ക്കും പോലെ അവൾക്കു തോന്നി...

" എന്തു പറ്റി തനിക്കു... " അടുത്തു വന്നു നിന്നവൻ ചോദിച്ചു...

" തണുത്ത ഈ സന്ധ്യയിൽ ഞാന് തനിച്ചായി എന്നൊരു തോന്നൽ..." അവൾ മറുപടി കൊടുത്തു ...

" നിനക്കു ചുറ്റും ആളുകൾ അല്ലേ എന്നിട്ടു നീ തനിച്ചായെന്നൊ...?"

" എന്തെ എന്നെ മാത്രം തനിച്ചാക്കിയതു കൊണ്ടുപോകാമായിരുന്നില്ലേ എന്നെയും.. " അപ്പോഴേക്കും അവളുടെ കണ്ണു നിറഞ്ഞൊഴികിയിരുന്നു ...

" കരയുവാണോ എന്റെ കുറുമ്പി.. ഇനി കരയില്ലന്നു വാക്കു തന്നിട്ടു താൻ കരയുവാ... അറിഞ്ഞോണ്ടു ഇട്ടിട്ടു പോയതല്ലടാ പോകാൻ ആഗ്രഹിചതുമല്ല.. വിധി ...  എനിക്കു അത്രയും ആയുസ്സേ ദൈവം  തന്നൊള്ളു അതിൽ എനിക്കു ഒരു പരിഭവവും ഇല്ല... എന്നെ ഓർത്തു നിന്റെ കണ്ണു നയുന്നതു മാത്രം ആണു എന്നെ നോവെക്കുന്നത്.. ഇനിയും ഇങ്ങനെ സ്വയം നീറി ജീവിക്കാതിരുന്നൂടെ നിനക്കു... മറന്നൂടെ എന്നെ.. ?"

അവൾ അവനെ തന്നെ നോട്ടമെയ്തു നിന്നു..

" വിട്ടു കളയാടോ എന്നെ... "

മുന്നിലെ രൂപം മാഞ്ഞതും അവൾ ഊഞ്ഞാലയിലേക്കു ചാരി ഇരുന്നു....

🔹🔹🔹🔹🔹🔹🔹🔹


" ടെസ്സ ... ഇച്ചു എവിടെ..." രാവിലെ breakfast കഴിക്കാൻ ആരെയും കാണാതെ വന്നപ്പോൾ അന്നെഷിച്ചു വന്നതാണു ലില്ലി...

" ദീദി...ഇച്ചാ..യൻ... "

" എന്നതാ നിന്റെ മുഖം എക്കെ വല്ലാതെ ഇരിക്കൂന്നെ..?" ലില്ലി അടുത്തു ചെന്ന് ടെസ്സയുടെ മുഖത്തു പിടിച്ചു നോക്കി...

" ശെരിക്കും ഉറക്കം കിട്ടിയില്ല അതാ.. വറെ കുഴപ്പം ഒന്നും ഇല്ല..." ടെസ്സ പറഞ്ഞോപ്പിച്ചു.. രാത്രി അവൾ ഉറങ്ങിയിരുന്നില്ല..

" ഇച്ചു എന്തെ ഇവിടെ ഒന്നും കണ്ടില്ലല്ലോ.. അപ്പുറെ ഫ്ലാറ്റിൽ ആണോ.." ലില്ലി വീണ്ടും ചോദിച്ചു.
ഇന്നലെ രാത്രി ഇറങ്ങി പോയവൻ പിന്നെ വന്നിരുന്നില്ല എങ്ങോട്ടാണ് പോയതെന്നു ടെസ്സക്കു അറിയില്ല അവൾ ലില്ലിക്കു മുന്നിൽ മൗനമായി നിന്നു...

" എന്നാ കൊച്ചേ നിങ്ങൾ വഴക്ക് വല്ലതും കൂടിയോ..." ലില്ലി ചോദിച്ചതും ടെസ്സ തല കുനിച്ചു നിന്നു..

" best .. രണ്ടും പിണങ്ങി അല്ലേ.. സാരമില്ല.. അവൻ അപ്പുറെ ഫ്ലാറ്റിൽ ഉണ്ടാകും ഞാൻ പോയി വിളിക്കാം..." ലില്ലി ടെസ്സയുടെ തലയിൽ ഒന്നു തലോടി കൊണ്ടു പറഞ്ഞു.. ഭാര്യ ഭർത്താക്കന്മാർ ആകുമ്പോൾ ചെറിയ സൗദര്യ പിണക്കം എക്കെ ഉണ്ടാകുമല്ലോ അത്രയും ആണു ലില്ലി ചിന്തിച്ചതു...

ഇസാകിനെ  കാണാൻ ആയി ഇറങ്ങിയതും അവൻ അങ്ങോട്ടു വന്നു...

" എവിടെ ആയിരുന്നു ഇച്ചു നീ.."

" ദീദി.. ഞാൻ .. അപ്പറെ അവമ്മാരുടെ ഫ്ലാറ്റിൽ ഉണ്ടായിരുന്നു... " ഇസ പറഞ്ഞു ഒപ്പം ലില്ലിക്കു അരികിൽ നിൽക്കുന്ന ടെസ്സയെ ഒന്നു നോക്കി അവളും അവനെ  നോക്കുന്നുണ്ടായിരുന്നു...

" ഇതെന്തു കോലം ആണു ചെക്കാ.. " ലില്ലി ഇസയുടെ  കോലം കണ്ടു ചോദിച്ചു

"അതു ഞാൻ..."

" കിടന്നു ഉരുളണ്ട രണ്ടും കൂടി വഴക്കിട്ടല്ലെ.. ഇങ്ങനെ കുഞ്ഞിപിള്ളേരെ പോലെ തുടങ്ങിയാലോ വഴക്കിട്ടു മാറി കിടക്കുന്നതൊന്നും അത്ര നല്ല കാര്യം അല്ല ഇച്ചു.. നോക്കു ടെസ്സയും ഉറങ്ങിയിട്ടില്ല... " രണ്ടുപേരയും ശകാരിച്ചു   കൊണ്ടാണ് ലില്ലി പറഞ്ഞതു.. പിണക്കങ്ങൾ എക്കെ നല്ലതാണു എന്നും പറഞ്ഞു ഇതുപോലെ ആണോ  ലില്ലി ഓർത്തു... രണ്ടു പേരും തല കുനിച്ചു മിണ്ടാതെ നിക്കുന്നതു കണ്ടതും ലില്ലി ഒരു നേടുവീർപ്പിട്ടു രണ്ടിനെയും പിടിച്ചു അടുത്തു നിർത്തി..

" Dey പിണക്കം  എക്കെ മതി സോറി പറഞ്ഞു സെറ്റ് ആയിക്കേ..?" ലില്ലി രണ്ടു പേരോടുമായി പറഞ്ഞു.. ഇസയും ടെസ്സയും പരസ്പരം ഒന്നു നോക്കി...

" ഞങ്ങൾ പിണങ്ങി ഒന്നും ഇല്ല ദീദി..
" ഇസ ലില്ലിയുടെ നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു..

" അതു കാണാനും ഉണ്ടു... എന്റെ മുന്നിൽ വെച്ചു സംസാരിക്കാൻ പാടാണെങ്കിൽ ഞാൻ പോകുവാ.. രണ്ടും പിണക്കം മാറ്റിട്ടു മതി ബാക്കി.. breakfast ഞാൻ ഇങ്ങോട്ടു കൊടുത്തു വിടാം കഴിച്ചു രണ്ടു പേരും സംസാരിച്ചട്ടെ ഇച്ചു നീ ഓഫീസിൽ പോകാവു കേട്ടോ.." രണ്ടുപേരുടും കാർകഷമായി പറഞ്ഞു കൊണ്ടു ലില്ലി ഫ്ലാറ്റിലേക്കു പോയി...
ലില്ലി പോയതും ഇച്ചു ടെസ്സയോടും ഒന്നും പറയാതെ റൂമിലേക്കു പോയി... ടെസ്സ പിന്നാലെ ചെന്നു...

" ഇച്ചാ.. യാ...." അവൾ പതിയെ പതിഞ്ഞ സ്വരത്തിൽ അവനെ വിളിച്ചു...

" മ്മ്..."

" ഞാൻ...."

" ഇന്നു തന്നെ ഞാൻ അഡ്വക്കേറ്റിനോട് സംസാരിക്കുന്നുണ്ടു താൻ ടെൻഷൻ ആകാണ്ട.. " അതും പറഞ്ഞു അവനു മാറാനുള്ള ഡ്രെസ്സുമായി വഷ്‌റൂമിലേക്കു പോയി... ടെസ്സ അവൻ പോയതു നോക്കി നിന്നു...

"  നമ്മക്കു രണ്ടു പേർക്കും ഇതാ ഇച്ചായാ നല്ലതു... ഞാൻ ഒരിക്കലും ഇച്ചായനു ചേരില്ല.." വഷ്‌റൂമിലേക്കു നോക്കി അവൾ പറഞ്ഞു...


shower on ചെയ്തു അതിനു കീഴിൽ അവൻ നിന്നു... കണ്ണ് നിറഞ്ഞു ഒഴിക്കുന്നുണ്ടായിരുന്നു... അവന്റെ മനസ്സിലൂടെ കടന്നു പോയതു ആദ്യം ആയി അവളെ കണ്ടതും പിന്നീടു കല്യാണം വരെ നടന്ന ഓരോ ചെറിയ ചെറിയ കാര്യങ്ങളും ആണു.. ആദ്യമായി സംസാരിച്ചതും message ചെയ്തതും അങ്ങനെ അവന്റെ ഓർമ്മയിൽ ഉള്ള അവരുടെ sweet moments ഒടുവിൽ അതു ചെന്നെത്തി നിന്നതു ആ കടൽ കരയിലാണ്... അവളുടെ ഭൂതകാലം അവനു മുന്നിൽ തുറന്ന ആ ദിവസം അന്നു ഒരു തരം ദേഷ്യം ആയിരുന്നു അവനിൽ... താൻ സ്വന്തമാകിയതു മറ്റാരുടെയോ ആണെന്നറിഞ്ഞപ്പോൾ ഉണ്ടായ ദേഷ്യം.. അതെല്ലാം മനസ്സിൽ അടക്കി വെച്ചു നിക്കുമ്പോൾ ആകേ ഉണ്ടായിരുന്ന പ്രതിക്ഷ ഒരിക്കൽ അവൾ അവനെ സ്വീകറ്റിക്കും എന്നതായിരുന്നും...

കല്യാണം കഴിഞ്ഞുള്ള ആ ഒരു മാസം അതായിരുന്നു അവന്റെ lifeile best moments ...

arrange marriage ആയിരുന്നതു കൊണ്ട് തന്നെ രണ്ടു പേരും അപരിചിതരെ പോലെ ആയിരുന്നു ആ ഒരു മാസം അവർ ഒരുപാടു മനസ്സില്ലാക്കിയും മനസ്സു കൊണ്ടു അടുക്കുകയും ചെയ്തിരുന്നു...
താൻ അല്ല അവളായിരുന്നു കൂടുതലും അടുക്കാൻ ശ്രേമിച്ചതു ... ഒരു കാന്തം പോലെ തന്നെ അവൾ അവളിലേക്കു
അടുപ്പിക്കുക ആയിരുന്നു... ഒരിക്കൽ കുഴിച്ചു മുടിയ പ്രണയമെന്ന വികാരം അവൾ തന്നെയാണു പൊടി തട്ടി എടുത്തതു...
മനസില്‍ ഒരു മയില്‍‌പ്പീലി പോലെ കൊണ്ട് നടന്ന മോഹം... ഒരിക്കൽ തന്നെ മയില്‍‌പ്പീലി കാട്ടി കൊതിപ്പിച്ചവളോട് തോന്നിയ ഇഷ്ട്ടം... ഒടുവില്‍ വെറുമൊരു മയില്‍‌പ്പീലി തുണ്ടായി മനസ്സില്‍ അവശേഷിക്കുമ്പോള്‍ ,തന്നെ കാട്ടി കൊതി പ്പിച്ച മയില്‍‌പ്പീലി തനിക്കായി നല്‍കുവാന്‍അവള്‍ വന്നെങ്ങിലെന്നു വെറുതെ ..... ആശിച്ചുപോയ്‌ അവൻ ........


ഒരു പാടു നേരം കഴിഞ്ഞാണ് ഇസാകു ഇറങ്ങി വന്നതു അപ്പോഴർക്കും ടെസ്സ breakfast എടുത്തു വെച്ചിരുന്നു...

"ഇച്ചായ കഴിക്കുന്നില്ലേ...?"

" എനിക്കു വേണ്ടാ..ഓഫീസിൽ നിന്നു കഴിച്ചോളാം.." അവളെ ഒന്നു നോക്കുക പോലും ചെയ്യാതെ അതു പറഞ്ഞു അവൻ പോയി...

വിളമ്പിയതു അതുപോലെ തിരിച്ചു എടുത്തു വെച്ചു അവളും റൂമിലേക്കു പോയി...


🔹🔹🔹🔹🔹🔹🔹


" ഞാൻ അകത്തേക്കു വന്നോട്ടെ...?" അവൻ പതിയെ അകത്തേക്കു തല ഇട്ടു കൊണ്ടു ചോദിച്ചു...

" ആരു ഇതു ... വാ വാ..." അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു ഒരു ചമ്മിയ ചിരിയോടെ അവൻ അകത്തേക്കു കയറി...

" എന്താണു സാർ അഹങ്കാരികളുടെ അടുത്തേക്കു എക്കെ..."

ഓ പുച്ഛം.. വരണ്ടായിരുന്നു അവനോർത്തു...

'ആദി come on man .. you can do it...' ഒരു deep breath എടുത്തു അവൻ അവൾക്കു അരികിലായി വന്നു നിന്നു...

" പനി എക്കെ മാറിയോ സാറിന്റെ.." അടുത്തു വന്നു പരുങ്ങി നിക്കുന്നവനെ ഒന്നു നോക്കിയ ശേഷം തിരിച്ചു ലാപ്ടോപ്പിലെക്കു തന്നെ നോക്കികൊണ്ടു അവൾ ചോദിച്ചു അതിനു മറുപടി പോലെ അവനൊന്നു മൂളി...

" പിന്നെ പറ എന്താണു ഈ വരവിന്റെ ഉന്ദേശം..." അവന്റെ നില്കപ്പ് എന്തിനാണ് എന്നറിയാമെങ്കിലും ഒന്നു tease ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ...

" അതു പിന്നെ... ഞാൻ.. ഇന്നലെ... "

" എന്റെ പൊന്നു ചെറുക്കാ ഒരു താങ്ക്സ് അല്ലേ പറയാൻ വന്നേ  അതിനാണോ ഇത്രയും build up.. " വീണ്ടും കിടന്നു തപ്പി കളിക്കുന്നവനെ ഒരു weird expression ഇട്ടു നോക്കി അവൾ പറഞ്ഞു...

' കോപ്പ്.. ഇതിനോടെക്കെ എങ്ങനെ താങ്ക്സ് പറയാനാ അഹങ്കാരം കണ്ടില്ലേ.. വലിയ എന്തോ സംഭവം ആണെന്ന വിചാരം ഈർകിലി  കോലു... വാസു പറഞ്ഞോണ്ടാ അല്ലെങ്കിൽ എന്റെ പട്ടി വരും ഇങ്ങോട്ട്...' തന്നെ തറപിചു നോക്കി നിന്നു പല്ലിരുമ്മുന്നവനെ കണ്ടതും നന്ദുവിനു ചിരി വന്നു.. വരുന്നതു കണ്ടപ്പോഴേ അവൾക്കു കാര്യം കത്തിയതാണു  വാസു പറഞ്ഞു വിട്ടിട്ട് താങ്ക്സ് പറയാനുള്ള വരവായിരുന്നു എന്നു പക്ഷെ ego കാരണം പറയാൻ അങ്ങ് പറ്റുന്നില്ല...

" അതെ കൂടുതൽ നിന്നു വിയർക്കേണ്ട എനിക്കു ഇയാളുടെ നന്ദി ഒന്നും വേണ്ട.." തിരിച്ചും നന്ദു പുച്ഛം വാരി വിതറി...

" അയ്യടാ അതിനു ആരു  പറയുന്നു നന്ദി.. നന്ദി പറയാൻ പറ്റിയ കോലം.. എന്റെ പട്ടി പറയും ഞാൻ നിർബന്ധിച്ചില്ലല്ലോ എന്നെ നോക്കാൻ തന്നെ വന്നതല്ലേ.."

" അതെ അവിടെ കിടക്കട്ടെ എന്നു ഓർത്താ മതിയാർന്നു.. എനിക്കു കുറച്ചു മനുഷ്യതം ഉള്ളതുകൊണ്ടു ചെയ്തു പോയതാനെ.. ഷെമിക്കു ഇനി ഉണ്ടാകില്ല.." കൈ കൂപി കൊണ്ടു അവൾ പറഞ്ഞു...

" oh.. " തിരിച്ചു ചുണ്ടു കൂട്ടി കൊണ്ടു അവനും നിന്നു...

' അഹങ്കാരി പിശാശ്... നിനക്കു ഞാൻ തരുന്നുണ്ടടി...' മനസ്സിൽ പറഞ്ഞു കൊണ്ടു അവൻ തിരിച്ചു നടന്നു.. അവന്റെ വെച്ചു പിടിച്ചുള്ള പോക്ക് കണ്ടിട്ടു അവൾ ചിരിച്ചു...

"  Such a kid...!" 




To be Continued

ഞാൻ നാടുവിട്ടു gooys... അടിച്ചു പിരിച്ചപ്പോൾ എന്തു സുഗം... എന്നെകൊണ്ട് ഇത്രെയും എക്കെ അല്ലേ പറ്റു ...

review ഇടണേ എന്റെ ഒരു സന്തോഷത്തിനു...🥺

അപ്പോ ബൈ ബൈ.... 👋

ബൈ the ദുബായ് നാളെ arrange Marriage ഇടണോ Bodyguard ഇടണോ.....???

Continue Reading

You'll Also Like

22.7K 525 5
I don't own nothing in the walking dead fandom but I read a crap ton of readers and there almost always basic white girls so Basically your a dude tr...
853 105 10
"Enik ith verum oru kali aayirunu but ...." Itha nte vaga oru puthiya taekook story😉....
3.8K 167 8
A simple conversation for one can mean so much to another. For years after graduation, Travis Phelps has been visited by the man who seemed to be th...
16.1K 2.9K 22
ജീവിത യാത്രയിൽ നിർവികാരമായി മാറിയ ഒരു മനസ്സ്. നിറങ്ങൾ നഷ്ടപ്പെട്ട അവളുടെ ജീവിതത്തിലേക്ക് അവൻ കടന്നു വരുമ്പോൾ എന്ത് സംഭവിക്കും. അവളുടെ മനസ്സിലേക്ക് സ്...