I CAN'T LOVE HIM... ????

By taekookiehyung786

52.3K 5.1K 20.3K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... More

I CAN'T LOVE HIM...120
I CAN'T LOVE HIM...121💞
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...126
I CAN'T LOVE HIM...127
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM...129 🎁
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...134
I CAN'T LOVE HIM...135
I CAN'T LOVE HIM...136
I CAN'T LOVE HIM...137 ⚔️
????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM...140 ⚔️
I CAN'T LOVE HIM..141
I CAN'T LOVE HIM..142
I CAN'T LOVE HIM...143
I CAN'T LOVE HIM...144
I CAN'T LOVE HIM....145
I CAN'T LOVE HIM...146
I CAN'T LOVE HIM...147
I CAN'T LOVE HIM...148
I CAN'T LOVE HIM...149
I CAN'T LOVE HIM...150
I CAN'T LOVE HIM...151 ✨
I CAN'T LOVE HIM...152
I CAN'T LOVE HIM...154
I CAN'T LOVE HIM...155
I CAN'T LOVE HIM...156
I CAN'T LOVE HIM..157
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM...161
I CAN'T LOVE HIM.. 162
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163

I CAN'T LOVE HIM...153

1.2K 95 244
By taekookiehyung786

🥀പാലയ്ക്കൽ തറവാട്🥀

----------------------------------------------------------

തടിയാൽ നിർമിതമായ നെയിം ബോർഡ് പതിപ്പിച്ച ഗേറ്റിനു മുന്നിലായി വന്നു നിന്ന ടാക്സിയിൽ നിന്നും അയാൾ പുറത്തിറങ്ങി....

പോക്കറ്റിൽ കിടന്നിരുന്ന പേപ്പർ തുണ്ട് കയ്യിലെടുത്തു കൊണ്ടയാൾ ഗേറ്റിലേക്ക് നോട്ടമെയ്തു.....

പാലയ്ക്കൽ തറവാട്.....

വന്നിരിക്കുന്നത് കറക്റ്റ് സ്ഥലത്തേക്ക് തന്നെ... ചെറിയൊരു നെടുവീർപ്പോടെ പേപ്പർ തുണ്ട് അത് പോൽ ചുരുട്ടി കൊണ്ടയാൾ ഷർട്ടിന്റെ പോക്കറ്റിൽ തിരുകി കൊണ്ട് ടാക്സിക്ക് അരികിലേക്ക് നീങ്ങി .....

" എത്രയായി...? "

" 150 sir.... "

പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തു കൊണ്ട് ചോദിച്ചതും ടാക്സി ഡ്രൈവർ പറഞ്ഞ തുക...

മുഖത്തുള്ള കട്ടി കണ്ണട അൽപ്പം കൂടി കയറ്റി ഉറപ്പിച്ചു വെച്ച് കൊണ്ട് അയാൾ പേഴ്സിൽ നിന്നും കുറച്ചു നോട്ടുകൾ എടുത്തു എണ്ണം തിട്ടപ്പെടുത്തി ഡ്രൈവറുടെ കൈകളിൽ ഏൽപ്പിച്ചു....

ബാക്കിയായി തന്നവ വിറയ്ക്കുന്ന കൈകളോടെ തന്റെ പേഴ്സിൽ തിരുകി വെച്ചയാൾ ടാക്സി വന്ന വഴിയേ മടങ്ങിയതും ഗേറ്റ് ന് മുന്നിലായി വന്നു നിന്ന് കൊണ്ട് ചുറ്റിനും നോക്കി....

നേരം പുലർച്ചെ എട്ടു മണിയോട് അടുത്തിരിക്കുന്നുവെന്ന് കയ്യിൽ കെട്ടിയിരുന്ന പഴയ മോഡൽ വാച്ചിൽ നോക്കി ഉറപ്പിച്ചിരുന്നു അയാൾ.....

പുറത്തു നിന്നും ഗേറ്റിനുള്ളിൽ കൂടി നോക്കിയെങ്കിലും ഒന്നും തന്നെ കാണാൻ കഴിഞ്ഞിരുന്നില്ല.. ഒരു നിമിഷം ഒന്ന് ആലോചിച്ചു നിന്ന് പോയതും പാതി തുറന്നു കിടന്നിരുന്ന ഗേറ്റ് തള്ളി തുറന്നു കൊണ്ട് അയാൾ ഉള്ളിലേക്ക് കടന്നു......

ചുറ്റിനും മതിലുകൾ കെട്ടി ഉയർത്തി അതിനുള്ളിൽ മനോഹരമായി പണിതുയർത്തിയിരിക്കുന്ന തറവാട്.....
ചുളിവുകൾ വീണു തുടങ്ങിയ മുഖത്ത് ചെറിയൊരു ചിരി മിന്നി മാഞ്ഞു പോയി....

ആദ്യമായി അവിടെ വന്നതിന്റെ ഒരു പരിജയ കുറവ് അയാളിൽ ഉണ്ടായിരുന്നു...
എന്ത് ചെയ്യണമെന്നോ.. എങ്ങോട്ട് പോകണമെന്നോ... അറിയാത്തൊരു പരിഭ്രമം നിറഞ്ഞ മുഖം....
തേടി വന്നയാളെ ചോദിക്കാനായി ആരെയും കണ്ടതുമില്ല....

കണ്ണുകൾ ഒരു പിടച്ചിലോടെ ചുറ്റിനും അലഞ്ഞു...  വീടിനു ഒരു വശത്തായി പണിതിട്ടിരിക്കുന്ന പോർച്ചിൽ കാർ കഴുകി നിൽക്കുന്നവനിൽ ആണ് ഒടുവിൽ അവ ചെന്നെത്തി നിന്നത്....

അവനല്ലാതെ മറ്റൊരാളെയും അയാൾ അവിടെ കണ്ടിരുന്നില്ല...
മറ്റാരും തന്നെ ഉറക്കം ഉണർന്നു വന്നിട്ടില്ലെന്ന് അയാൾക്ക് തോന്നി... കല്യാണ ചടങ്ങുകളുടെ ഭാഗമായി നടത്തിയ അലങ്കാരങ്ങൾ എല്ലാം തന്നെ അവിടെ അവശേഷിച്ചിരുന്നു.....

എല്ലായിടവും ഒന്ന് നോക്കിയതും അയാൾ വീടിനു സൈഡിലായി തനിക്ക് നേരെ പുറം തിരിഞ്ഞു നിൽക്കുന്നവനെ ലക്ഷ്യമാക്കി നടന്നു.....

" മോനെ.... "

കാറിന്റെ ചില്ലുകൾ തുടച്ചു നിൽക്കെ തനിക്ക് പിന്നിൽ നിന്ന് കേട്ട ശബ്ദം... അവനൊരു സംശയത്തോടെ നെറ്റി ചുളിച്ചു കൊണ്ട് പിന്നിലേക്ക് തിരിഞ്ഞു നോക്കി....

തനിക്ക് പിന്നിൽ നിൽക്കുന്നയാളെ കാണെ അവന്റെ നെറ്റി ചുളിഞ്ഞു....നര വീണു തുടങ്ങിയ മുടിയും മീശയും കൺ പീലികളും...മുഖത്തെ കട്ടി കണ്ണട അൽപ്പം ഗൗരവം നിറഞ്ഞൊരു ഭാവം തരുന്നുണ്ടെങ്കിലും.....

പത്തറുപത് വയസിനു അടുത്ത് പ്രായം തോന്നിക്കും... അലക്കി തേച്ചു മിനുക്കിയെടുത്ത മുണ്ടും ഷർട്ടും ആണ് വേഷം... എങ്കിലും വസ്ത്രത്തിലെ പഴക്കം പെട്ടന്ന് തന്നെ എടുത്തറിയാൻ സാധിക്കുന്നുണ്ട്.....

" നിങ്ങൾ ആരാ....? "

മുന്നിൽ നിൽക്കുന്നയാളെ ഒന്ന് അടിമുടി നോക്കിയതും സംശയത്തോടെ ചോദിചവന്റെ കണ്ണുകൾ ഗേറ്റിനു നേരെ നീങ്ങി....

പുലർച്ചെ തുറന്നിട്ടിരുന്ന ഗേറ്റ്... അതിനുള്ളിൽ കൂടിയാണ് കടന്നു വന്നിരിക്കുന്നത്...
അവനിൽ ചെറിയൊരു ഇഷ്ടക്കേട് നിറഞ്ഞിരുന്നു.....

" ആരോടു ചോദിച്ചിട്ടാണ് ഉള്ളിൽ കയറിയത്.. അവിടെ ബെൽ ഉണ്ടല്ലോ... ഒരു വീട്ടിൽ കയറി ചെല്ലുമ്പോഴുള്ള മിനിമം മര്യാദ അറിയില്ലേ..... "

അവനിൽ നിന്നുതിർന്ന ചോദ്യം... തന്നെ ദേഷ്യത്തോടെ നോക്കി ചോദ്യം ഉന്നയിക്കുന്നവനെ കാണെ അയാളിൽ വല്ലാത്തൊരു അപമാനം നിറഞ്ഞിരുന്നു....

" അത് പിന്നെ.. മോനെ.. ഞാൻ ഗേറ്റ് തുറന്നു കിടന്നപ്പോൾ.....

വിക്കി വിറച്ചു അപമാനം കൊണ്ട് വല്ലായ്മ നിറഞ്ഞ മുഖത്തോടെ അവനൊരു മറുപടി കൊടുക്കാൻ അയാൾ നന്നേ ബുദ്ധിമുട്ടി...
അവനിലാകട്ടെ അവശത നിറഞ്ഞ അയാളുടെ ഭാവം യാതൊരു സഹതാപം ഉണ്ടാക്കിയതുമില്ല....

" ഗേറ്റ് തുറന്നിട്ടാൽ താൻ എവിടെയും കയറി ചെല്ലുമോ... രാവിലെ തന്നെ കുറ്റിയും പറിച്ചു ഇറങ്ങിക്കോളും.. വല്ല സഹായത്തിനു ആണേൽ അഞ്ചിന്റെ പൈസ ഇവിടെ നിന്ന് കിട്ടുമെന്ന് ഓർക്കേണ്ട.. സ്വന്തം മോനായ എനിക്ക് തരുന്നില്ല.. പിന്നെയാണ് തനിക്ക്..... അത്കൊണ്ട് വേഗം സ്ഥലം വിടാൻ നോക്ക്...."

പാതി പരിഹാസം കലർത്തി പുച്ഛം നിറഞ്ഞൊരു ഭാവത്തോടെ അവൻ അയാളെയൊന്ന് അടിമുടി നോക്കി... ശേഷം ഗേറ്റിനു നേരെ വിരൽ ചൂണ്ടി പറഞ്ഞതും തിരികെ നിന്നവൻ തന്റെ പണി തുടർന്നു....

അപ്പോഴും അപമാനം കൊണ്ട് കുനിഞ്ഞ ശിരസ്സുമായി അയാൾ അവിടെ തന്നെ നിന്നിരുന്നു....
അവനിൽ നിന്നുതിർന്ന വാക്കുകളും പുച്ഛം നിറഞ്ഞ നോട്ടവും...

അയാൾ തന്നിലേക്ക് സ്വയമേ ഒന്ന് നോക്കി....
ഈ അപമാനങ്ങളും കുത്തു വാക്കുകളും പരിഹാസങ്ങളും... എല്ലാം കേൾക്കാൻ താൻ ബാധ്യസ്ഥൻ ആണ്.... പക്ഷെ....
ഹൃദയം കൊത്തി നുറുങ്ങിയത് പോലൊരു വേദന....

കണ്ണുകളിൽ ചൂട് പടർന്നു പോയിരുന്നു.. കണ്ണ് നീർ കാഴ്ചയെ മറച്ചു സ്വന്തം രൂപം തന്നെ അവ്യക്തമായതും മുഖത്തെ കണ്ണട എടുത്തു മാറ്റി കണ്ണുകൾ തുടച്ചു കൊണ്ടയാൾ കയ്യിലിരുന്ന കണ്ണട വീണ്ടും മുഖത്ത് ഉറപ്പിച്ചു....

" താൻ ഇതുവരെ പോയില്ലേ.... "

അൽപ്പം ഉച്ചത്തിൽ ദേഷ്യത്തിൽ തന്നെയുള്ള വാക്കുകൾ കേട്ട് കൊണ്ടാണ് അയാൾ മുഖമുയർത്തി നോക്കിയത്...
മുന്നിൽ നിൽക്കുന്നവന്റെ ഭാവത്തിൽ അയാളിൽ ചെറു പരിഭ്രമം പടർന്നു....

എന്ത് പറയണമെന്ന ചിന്തയോടെ കയ്യിലെ കവർ മുറുകെ ചുരുട്ടി പിടിച്ചു കൊണ്ട് അയാൾ നിന്ന് പോയതും....
തനിക്ക് മുന്നിൽ നിൽക്കുന്നയാളെ തന്നെ ശ്രദ്ധിച്ചു നോക്കുകയായിരുന്നു അവൻ....

താൻ പറഞ്ഞിട്ടും പോകാതെ നിൽക്കുന്നവൻ... ചെറിയൊരു നീരസം തോന്നി അവനിൽ... എന്നാൽ മുഖം കാണെ ചെറിയൊരു മനസലിവും....
ഉള്ളിലെ വിഷമങ്ങൾ എന്തൊക്കെയോ മുഖത്ത് നിഴലിക്കുന്നുണ്ട്....

അത് എന്താണെന്ന് അറിയില്ല... തനിക്ക് അറിയുകയും വേണ്ട.....

" ഇവിടെ നിന്ന് തിരിയാതെ ഉള്ള സമയത്തിന് പോകാൻ നോക്ക് അപൂപ്പാ... "

കാർ കഴുകാനായി എടുത്തിരുന്ന ഓസ് സൈഡിലേക്ക് ചുരുട്ടി ഇട്ടു ടാപ് ഓഫ്‌ ചെയ്ത് നിൽക്കുന്നതിനിടയിൽ അവൻ അയാളോടായി പറഞ്ഞു......

" അത് മോൻ വിചാരിക്കുന്നത് പോലെ ഞാൻ സഹായം ചോദിക്കാനൊന്നും വന്നതല്ല... എന്നെ തെറ്റിദ്ധരിച്ചിരിക്കുവാണ്..... "

ഉടൻ തന്നെ തനിക്ക് തിരികെ മറുപടി തന്നു നിൽക്കുന്നയാളെ അവനൊന്നു നോക്കി....
ജീവിതത്തിൽ മുൻപ് കണ്ടതായി യാതൊരു ഓർമയും ഇല്ലാത്ത മനുഷ്യൻ...

സഹായം ചോദിക്കാൻ അല്ലെങ്കിൽ നേരം വെളുക്കുന്നതിനു മുൻപ് പാലയ്ക്കൽ തറവാടിന്റെ മുന്നിൽ വന്നു നിൽക്കുന്നത് എന്തിനാണ്.....

" ഇയാൾക്കിപ്പോ എന്തുവാ വേണ്ടത്..... "

തീരെ താല്പര്യം ഇല്ലാതെ ചോദിച്ചു കൊണ്ട് അവൻ കയ്യിൽ കാറിന്റെ ചില്ല് തുടക്കാൻ എടുത്ത തുണിയുമായി മുന്നോട്ട് നടന്നു.....
എന്നാൽ മുന്നോട്ട് ചുവടുകൾ വെച്ചതും പിന്നിൽ നിന്ന് കേട്ട ശബ്ദം.......

" ഞാൻ... Angel... Angel മോളെ കാണാനായി വന്നതാണ്..... "

" Angel....!!"

പിടിച്ചു കെട്ടിയത് പോൽ അവിടെ തന്നെ നിന്ന് പോയിരുന്നു....
അത്ഭുതത്തോടെ പിറുപിറുത്തു കൊണ്ടവൻ തനിക്ക് പിന്നിലേക്ക് തിരിഞ്ഞു നോക്കി......

വല്ലായ്മ നിറഞ്ഞ മുഖത്തോടെ നിൽക്കുന്നയാളെ അവൻ കണ്ടിരുന്നു.....

"Angel നെ കാണാൻ വന്നതാണോ... അതിന് നിങ്ങൾ Angel ന്റെ ആരാണ്... വേറൊന്നും വിചാരിക്കണ്ട.. അവൾക്ക് വീട്ടുകാരും ബന്ധുക്കളും ഒന്നുമില്ല... അത് കൊണ്ടാണ്..."

അവൻ വീണ്ടും തന്റെ ഭാഗം ക്ലിയർ ചെയ്യാനെന്ന പോൽ കാരണം നിരത്തി.. മറുപടിക്കായി മുന്നിൽ നിൽക്കുന്നയാളെ തന്നെ ആകാംഷയോടെ അവൻ നോക്കിയപ്പോൾ....

അവന്റെ ചോദ്യത്തിന് മറുപടി കൊടുക്കാൻ കഴിയാതെ അയാളുടെ ശിരസ് കുനിഞ്ഞു പോയിരുന്നു.......

.
.
.

ചെറുതായി വീശിയടിച്ച വെള്ളത്തുള്ളികൾ കൺ പീലികളിൽ പതിഞ്ഞതും മുഖം ഒന്ന് ചുളിച് കൊണ്ടവൻ ഉറക്കത്തിൽ നിന്നും പതിയെ കണ്ണുകൾ ചിമ്മി തുറന്നു....

മുഖത്തെ നനയിച്ചു പടർന്ന ചെറു തുള്ളികൾ കയ്യാൽ തുടച്ചു നീക്കി മുന്നോട്ട് നോക്കിയതും കാണുന്നത് മിററിനു മുന്നിലായ് നിന്ന് കൊണ്ട് കയ്യിലിരുന്ന ടവലിന്നാൽ തല തൂവർത്തുന്നവളെയാണ്.....

ഒരു റെഡ് കളർ കുർത്ത ആയിരുന്നു അവളുടെ വേഷം.....
ഇപ്പോൾ കുളി കഴിഞ്ഞിറങ്ങിയതേയുള്ളൂ എന്ന് അറിയിക്കുന്ന വിധം മുടിയിഴകളിൽ ഈർപ്പം തങ്ങി നിൽക്കുന്നു....

ഇരു വശത്തേക്കും വിടർത്തിയിട്ടിരിക്കുന്ന മുടി ടവൽ കൊണ്ട് കുടഞ്ഞു ഉണക്കുന്നതിന്റെ ബാക്കി പത്രം ആണ് തന്റെ മുഖത്തായി തെറിച്ചു വീണ വെള്ള തുള്ളികൾ എന്നും അവന് മനസിലായി.....

കൺ തുറന്നുയുടനെ തന്നെ കാണുന്ന കാഴ്ച... അവനിൽ ചെറു ചിരി വിടർത്തി....

" ഹേയ്.... good morning.... "

രാവിലത്തെ ഉറക്കം ഉണർന്നയുടനെയുള്ള അടഞ്ഞ ശബ്ദം... തൊണ്ട ഒന്ന് ready ആക്കി കൊണ്ട് അവൾക്കായി അവൻ morning വിഷ് നൽകിയെങ്കിലും.....

അവളുടെ മറുപടി ഒന്നും അവനെ തേടിയെത്തിയിരുന്നില്ല... അങ്ങനെയൊന്ന് കേട്ടതേയില്ലെന്നൊരു ഭാവത്തോടെ തന്റെ പണി തുടർന്നിരിക്കുന്നവളെ കാണെ അവനിലെ ചിരി കൂടിയിരുന്നു.....

ഇരു കൈകൾക്കും മീതെ താട കുത്തി നിർത്തി കമിഴ്ന്നു കിടന്നു കൊണ്ടവൻ മിററിനു മുന്നിലായി നിൽക്കുന്നവളെ തന്നെ നോട്ടമെയ്തു കിടന്നു....

Angel അതൊന്നും തന്നെ ശ്രദ്ധിച്ചിരുന്നില്ല... തല തൂവർത്തിയിരുന്ന ടവൽ സൈഡിലെ സ്റ്റാൻഡിൽ വിടർത്തിയിട്ടവൾ മിററിനു മുന്നിലായി വന്നിരുന്നു....

നനഞ്ഞ മുടി ഡ്രയർ കൊണ്ട് ഉണക്കി ചീകി ഒതുക്കി വെച്ചു അവൾ...ശേഷം നെറ്റിയിലൊരു കുഞ്ഞി പൊട്ടും കുളിക്കുന്നതിനു മുന്നെയായി താൻ അഴിച്ചു വെച്ച താലിയും മാത്രം.....

കൂടുതൽ ഒരുക്കങ്ങൾ ഒന്നും അവളിൽ ഉണ്ടായിരുന്നില്ല...മിററിൽ കൂടി തന്നെ ഒന്ന് നോക്കി ചെയറിൽ ഇട്ടിരുന്ന കുർത്തിയുടെ ഷാൾ കയ്യിലെടുത്തു കൊണ്ടവൾ തിരിഞ്ഞതും....

ബെഡിൽ തന്നെ മാത്രം നോട്ടമെയ്തു ചിരിയോടെ കിടക്കുന്നവനെ കാണെ അവളുടെ നെറ്റിയൊന്ന് ചുളിഞ്ഞു....

" ഹ്മ്മ്...? എന്തിനാ ഇങ്ങനെ നോക്കുന്നത്....? "

ചെറിയൊരു ഗൗരവം മുഖത്ത് വരുത്തി കൊണ്ടവൾ അവനെ നോക്കി.. പിന്നെ സ്വയം തന്നിലേക്കും....

ഒരു കുഴപ്പവും ഇല്ലല്ലോ... പിന്നെന്നാ....?

angel സംശയത്തോടെ നെറ്റി ചുളിച്ചു പിറുപിറുത്തു നിൽക്കുന്നത് കാണെ ക്രിസ്റ്റിയിൽ ചിരി വിടർന്നു.....

" ഞാൻ ഈ മൂവിയിലൊക്കെ കണ്ടിട്ടുണ്ട്.. കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് പുലർച്ചെ കുളിച്ചൊരുങ്ങി നിൽക്കുന്ന ഭാര്യ... അത് കണി കണ്ടുണരുന്ന ഭർത്താവ്... പിന്നെ അവരുടെ റൊമാൻസ്... റിയൽ ലൈഫിലും അങ്ങനെ വല്ലതും നടക്കുമോ എന്ന് ഒന്ന് ആലോചിച്ചു പോയതാ.... "

ചെറിയൊരു കള്ള ചിരിയോടെ ഒറ്റ കണ്ണിറുക്കി പറയുന്നവൻ....

മൂവിയിൽ അതുപോലെയുള്ള റൊമാന്റിക് സീനുകൾ അവളും കണ്ടിട്ടുണ്ട്... കാണുന്ന നേരം ക്രിസ്റ്റിയുടെ അതേ സംശയം അവളിലും തോന്നിയിട്ടുണ്ട്....
ശരിക്കുമുള്ള ലൈഫിൽ ഇതൊക്കെയും നടക്കുമോ എന്ന്.....

അന്ന് കൗതുകം നിറഞ്ഞൊരു സംശയം ആയിരുന്നെങ്കിൽ ഇന്ന് അതിനുള്ള ഉത്തരവും അവൾക്കുണ്ട്......

ബെഡിൽ കിടന്നു തന്നെ നോക്കി ഇളിക്കുന്നവനെ അവളൊന്നു അടിമുടി നോക്കി.....

രാത്രിയിൽ മാറി ധരിച്ച ബനിയനും ഷോർട്സുമിട്ട് ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്ന് ഇരിക്കുന്ന കോലം... തലയിലെ മുടിയെല്ലാം കൊമ്പ് പോലെ ഓരോ സൈഡിൽ പൊങ്ങി നിൽക്കുന്നുണ്ട്.......
പല്ല് തേച്ചിട്ടില്ല... മുഖം പോലും കഴുകിയിട്ടില്ല.....

റൊമാൻസിക്കാൻ പറ്റിയ കോലം തന്നെ...
പുതപ്പിനുള്ളിൽ നിന്നും തല മാത്രം വെളിയിലിട്ട് കിടക്കുന്നവനെ കാണെ അവൾക്ക് ചിരി വന്നു പോയിരുന്നു... എങ്കിലും അതിനെ അവൻ കാണാതെ അവൾ മറച്ചു പിടിച്ചു.....

" കണ്ണ് തുറന്നു എഴുന്നേറ്റതേയുള്ളൂ.. വഷളത്തരം പറയാതെ.. പ്രാർത്ഥിച്ചു എഴുന്നേറ്റ് പോയി ഫ്രഷ് ആയി വാ ക്രിസ്റ്റി.... "

അവനെയൊന്ന് നോക്കി പുച്ഛത്തോടെ പറഞ്ഞു കൊണ്ടവൾ ചുണ്ട് കോട്ടി...
അതോടെ ക്രിസ്റ്റിയുടെ ചിരിയും മങ്ങി....

ഓഹ്... മൂഡ് പോയി.....
പിറുപിറുത്തു കൊണ്ട് തലയൊന്ന് ചൊറിഞ്ഞു പോയിരുന്നു അവൻ...

" ഹലോ മാഡം.., നിങ്ങൾ ഇപ്പോൾ എന്റെ ഭാര്യയാണ്.. ഒരു ഭർത്താവിന്റെ സങ്കടം കാണാതെ പോകരുത്... ഇത്രയും unromantic ആണോ Angel Christopher.... "

തന്നെ കണ്ണ് കൂർപ്പിച്ചു നിന്ന് പറയുന്നവളെ അവനൊരു പരിഭവം നിറഞ്ഞ ഭാവത്തോടെ നോക്കി.....

അപ്പോഴും Angel ൽ ഗൗരവം തന്നെ.....

" എന്നെ കൊണ്ടൊന്നും പറയിക്കരുത്...എഴുന്നേറ്റു വന്നാൽ ചായ ഇട്ടു തരാം... "

വിവാഹത്തിന് മുന്നേ തന്നെ ക്രിസ്റ്റിയുടെ വീട്ടിൽ താമസമാക്കിയതാണ് അവൾ....
അത്കൊണ്ട് തന്നെ പുതിയൊരു വീട്ടിൽ നിൽക്കുന്നതിന്റെ ചമ്മൽ ഒന്നും അവളിൽ തോന്നിയിരുന്നില്ല....

ആ വീട്ടിലെ ഓരോരുത്തരെയും.. ആ വീടിനെയും അവൾക്ക് പരിചയം ആയി കഴിഞ്ഞിരുന്നു.....

കട്ടിലിൽ കിടക്കുന്നവനെ നോക്കി പറഞ്ഞു കൊണ്ടവൾ വെളിയിലേക്ക് നടക്കാനായി ഒരുങ്ങിയതും അതിന് സമ്മതിക്കില്ലെന്ന പോൽ ക്രിസ്റ്റിയുടെ കൈകൾ അവളിൽ മുറുകി......

" എന്താ ക്രിസ്റ്റി... ഞാൻ താഴേക്ക് പോട്ടെ..കയ്യിൽ നിന്ന് വിട്ടേ.... "

തന്റെ കൈകളെ പിടിച്ചു നിർത്തിയിരിക്കുന്നവനെ അവളൊരു ഇഷ്ടക്കേടോടെ നോക്കി...
അവന്റെ കൈകളെ വേർപെടുത്താനായി അവൾ ശ്രമിച്ചെങ്കിലും ക്രിസ്റ്റി അവളെ ബലമായി തനിക്ക് അരികിൽ പിടിച്ചു ഇരുത്തിയിരുന്നു.....

" എന്താ നിന്റെ പിണക്കം എന്ന് പറയ്.. അപ്പോൾ വിടാം...."

അവൾക്കൊപ്പം ബെഡിൽ എഴുന്നേറ്റിരുന്നു കൊണ്ടവൻ കാര്യം തിരക്കിയതും അവളുടെ മുഖത്ത് പരിഭവം നിറഞ്ഞിരുന്നു....
എങ്കിലും അവനായി മറുപടി ഒന്നും കൊടുത്തില്ല അവൾ...

പകരം മുഖം കുനിച്ചു മൗനമായി തന്നെ ഇരുന്നു....

" അഞ്ചു... "

അവളുടെ താടി തുമ്പിൽ വിരൽ അമർത്തി കൊണ്ടവൻ പിണങ്ങിയിരിക്കുന്നവളെ തനിക്ക് നേരെ തിരിച്ചു....
എങ്കിലും.....

" എനിക്കൊരു പിണക്കവും ഇല്ല.... "

അവന്റെ കൈകളെ തട്ടി കളഞ്ഞു കൊണ്ടവൾ വീണ്ടും മുഖം തിരിച്ചു...
പിണക്കം ഇല്ലെന്ന് പറയുന്നുണ്ട്... എന്നാൽ പ്രവർത്തികൾ അതിന് നേരെ വിപരീതവും......

" നിനക്ക് പിണക്കം ഇല്ലല്ലേ... ഇത്രയൊക്കെ കാണിച്ചു കൂട്ടിയിട്ടും ഞാൻ വിശ്വസിക്കണം നിനക്ക് പിണക്കം ഇല്ലെന്ന്...... "

ക്രിസ്റ്റി ഒന്ന് കണ്ണ് കൂർപ്പിച്ചു കൊണ്ട് അവളെ നോക്കി....
റിസപ്ഷൻ കഴിഞ്ഞു ഇറങ്ങിയത് മുതൽ Angel ഒന്നും മിണ്ടിയിട്ടില്ല അവനോട്...
നാട്ടുകാരും ബന്ധുക്കളും ഒരുപോലെ പൊതിഞ്ഞു നിന്നത് കൊണ്ട് അവളോടായി ഒന്നും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല.....

എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു തിരികെ റൂമിൽ എത്തിയ നേരമെങ്കിലും സംസാരിക്കാമെന്ന് കരുതിയപ്പോഴോ....

ആശിച്ചു മോഹിച്ചൊരു ആദ്യ രാത്രിയുമായി റൂമിൽ വന്ന കല്യാണ ചെറുക്കൻ മണവാട്ടി കൂർക്കം വലിച്ചുറങ്ങുന്നത് കണ്ട് തകർന്നു നിൽക്കേണ്ടി വന്ന അവസ്ഥ....

ഒരുപാട് ദിവസത്തെ ക്ഷീണം ഉള്ളത് കൊണ്ട് തന്നെ അവളെ വിളിച്ചു എഴുന്നേൽപ്പിക്കാനോ ബുദ്ധിമുട്ടിക്കാനോ തോന്നിയില്ല... കുളിച്ചു ഡ്രസ്സ്‌ മാറി അരികിൽ വന്നു കിടന്ന നേരം തന്നെ ക്ഷീണത്താൽ അവനും ഉറങ്ങി പോയിരുന്നു......

എന്ത് തന്നെ ആയാലും പുലർച്ചെ സംസാരിക്കാമെന്ന് കരുതി.. അതാകട്ടെ ഇങ്ങനെയും......

"അഞ്ചു കാര്യം എന്തെന്ന് പറയെടി....."

ക്രിസ്റ്റി ഒരു ദയനീയ ഭാവത്തോടെ അവളെ നോക്കി....
കല്യാണത്തിന് മുൻപ് എന്തിനും വിലക്ക് ആയിരുന്നു... കല്യാണം കഴിഞ്ഞതിനു ശേഷവും അത് തുടരരുതെന്നൊരു അപേക്ഷയോടെ.....

" please.... "

വീണ്ടും തന്നെ നോക്കി കെഞ്ചുന്നവനെ കണ്ടതും.....

" കാരണം നിനക്കറിയില്ലേ ക്രിസ്റ്റി.... "

അവളൊരു ദേഷ്യത്തോടെ അവനെ നോക്കി....
ക്രിസ്റ്റിയിൽ ചെറു നെടുവീർപ്പ് ഉയർന്നു പോയിരുന്നു....

അഞ്ചുവിന്റെ ദേഷ്യം... അതെന്തിന് വേണ്ടിയെന്ന് ഇപ്പോൾ അവന് അറിയാം... വിവാഹ ചടങ്ങുകളിൽ നിന്നും അഗസ്റ്റിയെ മാറ്റി നിർത്തിയതാണ് അവളുടെ വിഷമം...

അതേ പിണക്കത്തിൽ തന്നെ ആണ് ഇസയും... ഈ നേരം വരെയും രണ്ട് പേരും തന്നോട് നല്ലൊരു രീതിയിൽ സംസാരിച്ചിട്ടില്ല... പക്ഷെ.....

ഇങ്ങനെ തെറ്റുകാരൻ ആക്കാൻ തന്റെ ഭാഗത്തെ കുറ്റം എന്തെന്ന് മാത്രം അവന് മനസിലായിരുന്നില്ല.....
ഒരു വല്ലയിമയോടെ നെറ്റിയിൽ കൈകൾ ചേർത്ത് കൊണ്ടവൻ അവളെ നോക്കി....

" എന്റെ അഞ്ചൂ... നീ കേട്ടതല്ലേ ഇന്നലെ അമ്മച്ചി പറഞ്ഞതൊക്കെ... ഞാൻ അതിനിടയിൽ എങ്ങനെ ഇറങ്ങി പോകാൻ ആണ്....എവിടെ പോയി നോക്കാൻ ആണ്...
പിന്നെ അമ്മച്ചി പറഞ്ഞതിലും കാര്യം ഇല്ലെ....
അവൻ എന്തിനാണ് മാറി നിൽക്കുന്നത്.. എന്റെ അടുത്ത് നിന്നിരുന്നെങ്കിൽ എന്തായിരുന്നു....."

ക്രിസ്റ്റിയിലും പരിഭവം നിറഞ്ഞു... അഗസ്റ്റിക്ക് തന്നോടുള്ള അകൽച്ച പണ്ട് മുതലേ അവനിൽ വേദന ആണ്....

ഇസയോട് കാണിക്കുന്ന സ്നേഹം പോലും കൂടെ പിറന്ന തന്നോട് അവൻ കാണിക്കുന്നില്ല... ഇടയിലെപ്പോഴോ ചെറിയൊരു അടുപ്പം വന്നിരുന്നു... എന്നാൽ അതിനും വലിയ ആയുസ് ഒന്നും ഉണ്ടായിരുന്നില്ല....

അമ്മച്ചിയേയും പപ്പയെയും പോലെ അല്ല.. അവനോട് സ്നേഹത്തോടെ നിൽക്കണമെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ... എന്നിട്ടും എന്നെ അകറ്റി നിർത്തുന്നത് എന്തിനാ... ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ്.....?

ഉള്ളിൽ നിറഞ്ഞു നിന്ന സങ്കടങ്ങളും പരിഭവുമെല്ലാം അവനിൽ നിന്നും പരാതിയായി പുറത്തു വന്നതും Angel അവനരികിലായി ചേർന്ന് ഇരുന്നു കൊണ്ട് അവന്റെ കൈകളെ ചേർത്ത് പിടിച്ചു....

" നീ അവനെ വേദനിപ്പിച്ചിട്ടുണ്ടാവില്ല ക്രിസ്റ്റി.. പക്ഷെ സ്നേഹിച്ചിട്ടുമില്ല... ആഗ്രഹം ഉള്ളിൽ ഉണ്ടായിട്ട് കാര്യം ഇല്ല.. നിങ്ങളെ രണ്ട് പേരെയും എല്ലാ രീതിയിലും വേർതിരിച്ചു കാണുന്നവരാണ് അമ്മച്ചിയും പപ്പയും... നിനക്ക് മുന്നിൽ വെച്ചും അവർ അവനെ കുറ്റപ്പെടുത്തിയിട്ടുണ്ട്... നീ ഒരു വാക്ക് കൊണ്ട് പോലും അവരെ തിരുത്താതിരുന്നത് എന്ത് കൊണ്ടാണ്... നിന്റെ ഉള്ളിലെ വിഷമം ആകും നിന്നെ മൗനം ആക്കിയത്.. എന്നാൽ അവൻ ആഗ്രഹിച്ചിട്ടുണ്ടാവുക നിന്റെ സപ്പോർട് ആണ്... അത് അവന് കിട്ടിയില്ല... അത്കൊണ്ട് തന്നെ അവൻ നിന്നെയും പരിഗണിക്കുന്നില്ല.... "

തന്റെ മനസിൽ തോന്നിയ കാര്യങ്ങൾ അവൾ അവനോടായി പറഞ്ഞതും മറുപടി ഒന്നുമില്ലാതെ ക്രിസ്റ്റിയും മൗനം ആയി പോയിരുന്നു.....

ചെറുപ്പം മുതൽ അഗസ്റ്റിയെ എല്ലാവരും കുറ്റപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്... അവൻ ചെയ്യുന്ന കുരുത്തക്കേടുകൾ തന്നെ ആയിരുന്നില്ലേ കാരണം....

തന്നെ വാനോളം പുകഴ്ത്തി അവനെ മോശമാക്കി പറയുമ്പോൾ എന്നും അത് നില നിർത്തി മുന്നോട്ട് പോകുന്നത് മാത്രമേ ചിന്തിച്ചിട്ടുള്ളൂ....
അവന്റെയുള്ളിലെ വേദന കാണാൻ ശ്രമിച്ചിട്ടില്ല.....

എന്നും അഗസ്റ്റിയേക്കാൾ നല്ലവൻ ആകണം... അപ്പച്ചനും അമ്മച്ചിക്കും മുന്നിൽ എന്നും തലയുയർത്തി നിൽക്കണം അത് മാത്രം ആയിരുന്നു മനസിൽ....

ആ ചിന്തകൾ തെറ്റായിരുന്നോ... തന്നെ പുകഴ്ത്തുന്നത് മാത്രമേ കെട്ടിട്ടുള്ളൂ... അവനെ കുറ്റം പറയുന്നത് ശ്രദ്ധിച്ചിട്ടില്ല...
മുതിർന്നപ്പോഴും ചെവി കൊടുത്തിട്ടില്ല....

അപ്പോഴൊക്കെ അവൻ വേദനിച്ചിട്ടുണ്ടാകുമോ...? അതുകൊണ്ടാണോ തന്നോട് പോലും അവനിൽ അകൽച്ച ഉണ്ടായത്....

ക്രിസ്റ്റിയുടെ ഓർമ്മകൾ പഴയ കാലത്തിലേക്ക് ഒന്ന് തിരികെ പോയി...

കുഞ്ഞായിരുന്നപ്പോൾ എപ്പോഴും കിച്ചുവെന്ന വിളിയിൽ ചിരിയോടെ തന്നെ ചേർത്ത് പിടിച്ചിരുന്നവൻ....
പിന്നെ എപ്പോഴോ അവൻ ഒരുപാട് മാറിപ്പോയി....

ഇന്ന് അവൻ തന്നെ ചേർത്ത് പിടിക്കില്ല... മനസ്സറിഞ്ഞൊരു ചിരി നൽകില്ല... സംസാരിക്കും... ഒരു പരിചയക്കാരനോട് സംസാരിക്കുന്നത് പോലെ ആവശ്യമായ കാര്യങ്ങൾ മാത്രം.....

കിച്ചുവെന്ന വിളി പോലും അവനിൽ നിന്നും കേട്ടിട്ട് ഒരുപാട് കാലം ആയിരിക്കുന്നു....

വെറുപ്പാണോ അവന്... അതോ പരിഭവം ആണോ...? അവൻ ആഗ്രഹിച്ചത് പോലെയൊരു സ്നേഹം കൊടുക്കാത്തതിന്റെ പിണക്കം ആണോ...?

ക്രിസ്റ്റിയുടെ ചിന്തകൾ പല വഴിയിലും നീങ്ങി.. അതിനനുസരിച്ചു അവന്റെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു....

അവന്റെ ഉള്ളിൽ നിറയുന്ന ആത്മ സംഘർഷം....അതിനനുസരിച്ചു തന്റെ കൈകളിലെ പിടി മുറുകുന്നത് അറിഞ്ഞതും Angel അവന്റെ കൈകൾക്ക് മീതെ തന്റെ മറു കൈ ചേർത്ത് പിടിച്ചു....

ക്രിസ്റ്റിയുടെ ഉള്ളിൽ ഇപ്പൊൾ എന്തെന്ന് അവൾക്കറിയാം... ഒരുപാട് സംശയങ്ങൾ ഉണ്ട് അവന്... അത് തിരുത്തി കൊടുക്കാൻ തനിക്ക് കഴിയും...
അവൾക് വിശ്വാസം ആയിരുന്നു.....

" ഒന്നും വൈകിപ്പോയിട്ടില്ല ക്രിസ്റ്റി... നിന്റെ മുന്നിൽ ഇനിയും സമയം ഉണ്ട്.. ഇതുവരെയും നീ കൂട്ടുകാർക്കൊപ്പം ആയിരുന്നു.... അവൻ വേറെ പല നാടുകളിലും.. ഇപ്പോൾ നിനക്ക് മുന്നിൽ അവനുണ്ട്... ഇനിയൊരു യാത്രയ്ക്കൊരുങ്ങുന്നതിനു മുൻപ് അവനെ സ്നേഹിച്ചു തുടങ്... നിന്റെ സ്നേഹം അവനെ അറിയിച്ചു കൊടുക്ക്... അവനോടൊന്ന് മനസ് തുറന്നു സംസാരിക്ക്.....
ഒരുപാട് പേരൊന്നും ഇല്ലല്ലോ.. നിങ്ങൾ രണ്ട് പേര് മാത്രം ആണ്... എന്തിനാ ഒരു വീട്ടിൽ പരസ്പരം അപരിചിതരെ പോലെ കഴിയുന്നത്..... "

അവന്റെ മനസ് വായിച്ചെടുത്തത് പോൽ അവൾ അവനോടായി സംസാരിച്ചു കൊണ്ടിരുന്നു... അവൾ പറയുന്നത് ശ്രദ്ധയോടെ കേട്ട് കൊണ്ട് അവനും.....

അഗസ്റ്റിയുടെ ഉള്ളിൽ ഉണ്ടാകാവുന്ന ചിന്തകളൊക്കെയും അവൾ ക്രിസ്റ്റിയോടായി പറഞ്ഞു കൊടുത്തു....
അതിനെ എങ്ങനെ തിരുത്താമെന്നും... കാരണം...

അതേ അവഗണന അനുഭവിച്ചു വളർന്നവൾക്ക് അതൊക്കെയും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമായിരുന്നു.....

" എന്നോട് promise ചെയ്... ഇനി അമ്മച്ചി നിങ്ങളെ രണ്ട് പേരെയും വേർതിരിച്ചു സംസാരിച്ചാൽ അതിനെ തിരുത്തി കൊടുക്കുമെന്ന്.... "

ഏറ്റവും ഒടുവിൽ തനിക്ക് നേരെ കൈകൾ നീട്ടി ഇരിക്കുന്നവളെ അവനൊരു നിറഞ്ഞ ചിരിയോടെ നോക്കി....

ഈ നേരമത്രയും തന്റെ കുഴഞ്ഞു മറിഞ്ഞു കിടന്ന മനസിനെ എത്ര വേഗം ആണ് അവൾ നേരെയാക്കിയത്... എത്ര എളുപ്പത്തിൽ ആണവൾ തന്റെ വിഷമങ്ങളെ മനസിലാക്കിയത്....

പേര് പോലെ Angel തന്നെ ആണ്... തന്റെ ജീവിതത്തിലേക്ക് കർത്താവ് അയക്കപ്പെട്ട മാലാഖ....

" പ്രോമിസ്.... "

നിറഞ്ഞ ആത്മ വിശ്വാസത്തോടെ തനിക്ക് നേരെ നീട്ടിയിരുന്ന കൈകളിൽ കൈ ചേർത്ത് കൊണ്ട് അവൻ പറഞ്ഞതും....

ഡോറിൽ ശക്തിയിൽ പതിഞ്ഞ മുട്ടൽ... ഇരുവരും സംശയത്തോടെ പരസ്പരം നോക്കി....

" അമ്മച്ചിയായിരിക്കും.. താഴേക്ക് പോകാത്ത കാരണം തിരക്കി വന്നതാവും.... "

ക്രിസ്റ്റിയോട് പറഞ്ഞു കൊണ്ട് തിടുക്കത്തിൽ എഴുന്നേറ്റു വന്നു വാതിൽ തുറന്നു നോക്കിയതും Angel ന്റെ കണ്ണുകൾ അത്ഭുതത്താൽ മിഴിഞ്ഞു.....

ആരെ കുറിച്ചാണോ ഈ നേരമത്രയും സംസാരിച്ചിരുന്നത് അയാൾ തന്നെ മുൻപിൽ....

അവൾക്ക് പിന്നാലെ എഴുന്നേറ്റു വന്ന ക്രിസ്റ്റിയിലും അതേ അത്ഭുതം നിറഞ്ഞിരുന്നു.....

" അച്ചൂ.... "

അവനൊരു അത്ഭുതത്തോടെ വിളിച്ചു കൊണ്ട് നിന്നപ്പോഴും തന്നെ കണ്ണ് മിഴിച്ചു നോക്കി നിൽക്കുന്നവരെ കണ്ട് അഗസ്റ്റിയൊന്ന് നെറ്റി ചുളിച്ചു പോയി....

ക്രിസ്റ്റിയുടെ വിളിയൊന്നും അവൻ ചെവി കൊണ്ടിരുന്നില്ല... അവന്റെ കണ്ണുകൾ Angel ൽ മാത്രം ആയിരുന്നു....

" നിന്നെ കാണാൻ താഴെ ആൾ വന്നിട്ടുണ്ട്.... "

ഗൗരവം നിറഞ്ഞൊരു ഭാവത്തോടെ ആണ് അവൻ പറഞ്ഞത്...
Angel ഒരു സംശയത്തോടെ ക്രിസ്റ്റിയെ നോക്കി... പിന്നെ മുന്നിൽ നിൽക്കുന്നവനെയും.....

തന്നെ തിരക്കി വരുമെന്ന് പറയുമ്പോൾ അങ്ങനെ ആരാണ്...?
ഓർമയിൽ ഒരു മുഖം തെളിഞ്ഞു വന്നുവെങ്കിലും അയാൾ ഒരിക്കലും തന്നെ തിരക്കി ഇവിടെ വരില്ലെന്ന് മനസ് സ്വയം പറഞ്ഞു....

" ആരാണ്....? "

" ഊരും പേരും സർവേയും ഒന്നും നടത്തിയില്ല... വേണമെങ്കിൽ പോയി നോക്ക്.... "

ആകാംഷയോടെ ഒന്ന് ചോദിച്ചു പോയതും തിരികെ കിട്ടിയ മറുപടി....
Angel ന്റെ മുഖം ഒന്ന് കറുത്തു....

" തമ്പുരാട്ടിക്ക് ഇറങ്ങി പോയി നോക്കാൻ വയ്യ.. അതും ഞാൻ പറഞ്ഞു കൊടുക്കണം.... "

ആരോടോ ഉള്ള ദേഷ്യം മുഴുവൻ തന്റെ നേരെ തീർത്തു ചവിട്ടി തുള്ളി പിറുപിറുത്തു കൊണ്ട് റൂമിലേക്ക് നടന്ന് പോകുന്നവൻ....

Angel ന്റെ മുഖം പരിഭവത്താൽ വീർത്തു...

""കാട്ട് പോത്ത് എന്നും കാട്ട് പോത്ത് തന്നെ..എന്റെ കർത്താവെ... ഇയാൾക്ക് വേണ്ടിയാണല്ലോ ഞാൻ ഇത്രയും നേരം വായിലെ വെള്ളം വറ്റിച്ചത്... ..""

Angel അവനെയൊന്ന് നോക്കി ചുണ്ട് കോട്ടിയതും......

" നിനക്കല്ലായിരുന്നോ സഹതാപം... ഇപ്പോൾ എങ്ങനെ ഉണ്ട്..... "

ഒപ്പം അരികിൽ നിൽക്കുന്നവന്റെ ചിരിയടക്കി പിടിച്ച വാക്കുകളും..അതോടെ അവളിലെ പരിഭവം കൂടിയിരുന്നു....

" പോടാ.... "

തന്നെ നോക്കി ചിരിച്ചു കൊണ്ട് വാഷ്റൂമിലേക്ക് നടക്കുന്നവനെ കൊഞ്ഞനം കുത്തി കൊണ്ടവൾ റൂമിനു വെളിയിലേക്കിറങ്ങി.....

സ്റ്റെപ്പുകൾ ഇറങ്ങി ഹാളിൽ എത്തിയതും സോഫയിൽ ഇരിക്കുന്നയാളെ അവൾ കണ്ടിരുന്നു... പുറം തിരിഞ്ഞു ഇരിക്കുന്നത് കൊണ്ട് തന്നെ തല മാത്രം ആണ് കാണുന്നത്....

അത് കൊണ്ട് തന്നെ ആരെന്ന് വ്യക്തവുമല്ല....

ആരെന്നൊരു സംശയത്തോടെ നോക്കി നിന്നതും.....

" Ha.. അഞ്ചു മോള് വന്നല്ലോ.... "

ഒപ്പമിരുന്നു സംസാരിച്ചു കൊണ്ടിരുന്ന പീറ്റർ അച്ചായന്റെ വാക്കുകൾ കേട്ട് കയ്യിലിരുന്ന ചായ ഗ്ലാസ്‌ ടേബിളിൽ വെച്ച് കൊണ്ട് മുഖത്തെ കണ്ണട ഒന്ന് കൂടെ ഉറപ്പിച്ചു കൊണ്ടയാൾ സോഫയിൽ നിന്നും എഴുന്നേറ്റ് അവൾക്ക് നേരെ തിരിഞ്ഞു.....

തന്നെ തേടി പാലയ്ക്കൽ തറവാട്ടിൽ വന്നിരിക്കുന്നയാൾ....
ആകാംഷയോടെ ആരെന്ന് അറിയാനായി കാത്തു നിന്നവളുടെ കണ്ണുകളിൽ അയാളെ കണ്ടതും അത്ഭുതം നിറഞ്ഞു....

വിശ്വാസം വരാത്തത് പോൽ അവൾ വീണ്ടും അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി... തനിക്ക് മുന്നിൽ വിഷമം നിറഞ്ഞൊരു ചിരിയുമായി നിൽക്കുന്ന മനുഷ്യൻ....

" അപ്പച്ചൻ.... "

ചുണ്ടുകൾ അത്ഭുതത്തോടെ മന്ത്രിക്കുമ്പോഴും അവളുടെ കണ്ണുകൾ സന്തോഷമോ.. സങ്കടമോ എന്നറിയാതെ നിറഞ്ഞു പോയിരുന്നു.........

..............................................................................................

" അഭീ... നീ കാര്യം എന്താണെന്ന് പറയുന്നുണ്ടോ....? "

തനിക്ക് നേരെ എതിർ വശത്തു നിരത്തിയിരുന്ന ചെയറിൽ ഇരിക്കുന്നവനെ നോക്കി ശിവ വീണ്ടും തന്റെ ചോ
ദ്യം ആവർത്തിച്ചു.....

എന്നാൽ അതിനും മുഖം കുനിച്ചൊരു മൗനം മാത്രം ആയിരുന്നു അവന് കിട്ടിയ മറുപടി....

റെയിൽവേ സ്റ്റേഷന് അരികിലുള്ള ഒരു മോർണിംഗ് കോഫി ഷോപ്പിലെ ടേബിളിന് ഇരു വശത്തുമായി ഇരിക്കുകയാണ് ഇരുവരും...

പുലർച്ചെ ശിവയുടെ ഫോണിലേക്ക് വന്ന കാളിന്റെ ബാക്കി പത്രമായ കൂടിക്കാഴ്ച...
വല്ലാതെ കരയുകയായിരുന്നു അഭി... എത്ര ചോദിച്ചിട്ടും ശിവയെ നേരിൽ കാണണം എന്നല്ലാതെ മറ്റൊന്നും അവൻ പറഞ്ഞിരുന്നില്ല....

ഒടുവിൽ മറ്റെല്ലാ ജോലികളും മാറ്റി വെച്ച് എവിടെ നിൽക്കുന്നുവെന്ന് ചോദിച്ചറിഞ്ഞു മുന്നിൽ വന്നു നിൽക്കുമ്പോഴും അഭിയിൽ മൗനം തന്നെ...

തനിക്ക് മുന്നിൽ തല കുമ്പിട്ടു ഇരിക്കുന്നവനെ അവനൊന്നു വല്ലയിമയോടെ നോക്കി....

വന്നിരുന്നു ഈ നേരമായിട്ടും അവനൊന്നും തന്നെ സംസാരിച്ചിട്ടില്ല... ഇപ്പോൾ കരയുന്നുമില്ല.. എന്നാൽ... കുറച്ചു മുൻപ് വരെയും കരഞ്ഞിരുന്നു എന്ന് അറിയിക്കാണെന്നോണം മുഖവും കണ്ണുകളും ചുവന്നു വീങ്ങിയിരിക്കുന്നു....

" അഭീ..,കാര്യം എന്താണെന്ന് പറയെടാ... എനിക്ക് ഇന്ന് ഡ്യൂട്ടിയിൽ ജോയിൻ ചെയ്യണം... ടൈം പോകുന്നു.... "

ഫോൺ വന്നയുടനെ ഡ്രസ്സ്‌ മാറി വീട്ടിൽ നിന്നിറങ്ങിയതാണ്...ബ്രേക്ഫാസ്റ് പോലും കഴിക്കാൻ നിന്നിരുന്നില്ല... അഭിയെ കാണണം എന്ന് മാത്രം ആയിരുന്നു ചിന്ത... കോഫി ഷോപ്പിൽ വന്നിരുന്നിട്ടും ഓർഡർ ചെയ്തു വരുത്തിയ കോഫി പോലും ഇതുവരെ രുചിച്ചു നോക്കിയിട്ടില്ല....

മുന്നിൽ ഇരിക്കുന്നവന്റെ മൗനം നിറഞ്ഞ പെരുമാറ്റം അതൊന്നിനും തന്നെ മനസ് വരുത്തുന്നില്ല....
ചെറിയൊരു നെടുവീർപ്പ് ശിവയിൽ ഉതിർന്നതും അഭി അവനെ മുഖം ഉയർത്തി ഒന്ന് നോക്കി....

പോലീസ് യൂണിഫോം ധരിച്ചു തനിക്ക് മുന്നിൽ ഇരിക്കുന്നവൻ... തനിക്ക് കാണാനായി ഏറെ ഇഷ്ടം ഉള്ള വേഷം... എന്നാൽ അതേ വേഷം അണിയുമ്പോൾ അവനിൽ ഭംഗി കൂട്ടിയിരുന്ന ഗൗരവം നിറഞ്ഞൊരു ഭാവം ആ മുഖത്ത് അഭിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല....

പകരം നിറഞ്ഞു നിന്നത് പരിഭ്രമവും നിരാശയും മാത്രം ആണ്... തന്നെ ഓർത്തു കൊണ്ടുള്ള വേവലാതിയും... സങ്കടം തോന്നുന്നുണ്ട്.... പക്ഷെ.....
ശിവയുടെ കണ്ണുകൾ തന്റെ കണ്ണുമായി ഉടക്കിയതും അവൻ ശിവയിൽ നിന്നും വേഗം തന്നെ മുഖം തിരിച്ചു കളഞ്ഞു.....

" അഭീ.... "

പിന്നാലെ ശിവയുടെ ശബ്ദം അവൻ കേട്ടിരുന്നു... ഒപ്പം തന്റെ കൈകൾക്ക് മുകളിൽ വന്നു ചേരാൻ വെമ്പുന്ന ശിവയുടെ കൈകളെയും അവൻ കണ്ടു....

എന്നാൽ.., ടേബിളിൽ വെച്ചിരുന്നവന്റെ കൈകൾക്ക് മീതെ തന്റെ കൈകൾ ചേർത്തു വെച്ച് കൊണ്ട് കാര്യം ചോദിച്ചറിയാനായി ശ്രമിച്ചതും വേഗം തന്നെ കൈകൾ പിന്നിലേക്ക് വലിച്ചു ഇരിക്കുന്നവനെ കാണെ ശിവയുടെ നെറ്റി ചുളിഞ്ഞു.....

" നിനക്കെന്താണ് പറ്റിയത് അഭീ..., "

ശിവ അൽപ്പം അത്ഭുതത്തോടെ അവനെ നോക്കി... കൈകളിൽ ഒന്ന് തൊടാൻ പോലും സമ്മതിക്കാതെ കൈകൾ മാറ്റി കളഞ്ഞവൻ....
ഒരുപാട് സംശയങ്ങൾ അവനുള്ളിൽ നിറഞ്ഞു....

അവന്റെ പ്രവർത്തിയിൽ അത്ഭുതം തോന്നി... താനെത്ര ചോദിച്ചിട്ടും മൗനമായിരിക്കുന്നവനെ കണ്ട് നിരാശ തോന്നി... അതിൽ ദേഷ്യവും തോന്നി....

" നീ കാണണം എന്ന് പറഞ്ഞിട്ടാണ് ഞാൻ വന്നത്... വിളിച്ചു വരുത്തിയിട്ട് നീ കാണിക്കുന്നത് എന്താണ്.... അഭീ... എനിക്ക് സമയമില്ല... ഇവിടെ നിന്നും നിന്നെ കണ്ടതിനു ശേഷം എനിക്ക് ഓഫീസിൽ റിപ്പോർട്ട്‌ ചെയ്യണം.... നീ കാര്യം പറയുന്നുണ്ടോ..... "

വല്ലാത്തൊരു ദേഷ്യം തോന്നിപോയിരുന്നു അവന്... എങ്കിലും അവനെ അതികം വേദനിപ്പിക്കാത്ത രീതിയിൽ തന്റെ ദേഷ്യം നിയന്ത്രിച്ചു കൊണ്ടവൻ അഭിയെ നോക്കി....
എന്നാൽ....,

വീണ്ടും അതേ മൗനം.....,
താൻ പറയുന്നതിന് യാതൊരു മറുപടിയുമില്ലാതെ തല കുനിച്ചു ഇരിക്കുന്നവൻ..,
ശിവയുടെ കൈകൾ ദേഷ്യം അടക്കാനെന്നോണം മുഷ്ടി ചുരുട്ടി പിടിച്ചിരുന്നു.....

ചുറ്റിനും ഒന്ന് നോക്കിയതും കണ്ണുകൾ അടച്ചു ഒരു ദീർഘ ശ്വാസം എടുത്തു കൊണ്ടവൻ അഭിയുടെ നേരെ തിരിഞ്ഞു....

" ഞാൻ പോകുന്നു... എനിക്ക് സമയമില്ല.. "

വളരെ അടങ്ങിയ ചെറു ശബ്ദത്തിൽ ആണവൻ പറഞ്ഞത്....
ഇനിയും അവിടെ ഇരുന്നാൽ താൻ പരിസരം മറന്നു ദേഷ്യപ്പെട്ടു പോകുമെന്നുള്ള ഭയം ആയിരുന്നു അവനിൽ...,

അഭിയെ വേദനിപ്പിക്കാൻ അവൻ ആഗ്രഹിക്കുന്നില്ല....

" എന്നോട് സംസാരിക്കണമെന്ന് തോന്നിയാൽ കാൾ ചെയ്.... "

അവസാനമായി തന്നെ മുഖം ഉയർത്തി നോക്കാൻ പോലും കൂട്ടാക്കാതെ ഇരിക്കുന്നവനോടായി പറഞ്ഞു കൊണ്ട് അവൻ ചെയറിൽ നിന്നും എഴുന്നേറ്റു....

അതിൽ കൂടുതൽ നേരം അവിടിരിക്കാൻ കഴിയില്ല അവന്...
ലീവിന് ശേഷമുള്ള first day തന്നെ ലേറ്റ് ആവാൻ കഴിയില്ല.... പറഞ്ഞിരിക്കുന്ന ടൈമിൽ തന്നെ ഓഫീസിൽ എത്തിയെ പറ്റൂ....

വാച്ചിൽ സമയം നോക്കി അൽപ്പം ദൃതിയോടെ വെളിയിലേക്ക് ചുവടുകൾ വെച്ചതും......

" ശിവാ.... "

തനിക്ക് പിന്നിൽ നിന്നും കേട്ട അഭിയുടെ ശബ്ദത്തിൽ അവനൊരു സംശയത്തോടെ പിന്നിലേക്ക് തിരിഞ്ഞു....
തനിക്ക് നേരെ ചുവടുകൾ വെച്ച് മുന്നിലായി വന്നു നിൽക്കുന്നവനെ ശിവ കണ്ടിരുന്നു....

ഈ നേരമത്രയും വന്നു അടുത്തിരുന്നിട്ടും അവനിൽ നിന്നും ഇപ്പോഴാണ് ശബ്ദം ഉയരുന്നത്... അതുവരെ ചോദ്യങ്ങൾക്കെല്ലാം ചെറു മൂളൽ മാത്രം ആയിരുന്നു മറുപടി....

തന്റെ മുന്നിൽ വന്നു നിൽക്കുന്നവനെ ശിവ നോക്കി നിന്ന് പോയി....
കരഞ്ഞു ചുവന്നിരിക്കുന്ന കണ്ണും മുഖവും... ഇപ്പോൾ പോലും അവനിൽ സങ്കടം നിറഞ്ഞൊരു ഭാവം ആണ്....

പാവം തോന്നിപോയിരുന്നു അവന്... മുന്നിൽ വന്നു നിൽക്കുന്നവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കണം എന്ന് തോന്നി...
എന്നാൽ തൊട്ട് മുൻപുണ്ടായ അനുഭവം ഉള്ളിൽ തെളിഞ്ഞതും...

അഭിയുടെ കവിളിൽ തൊടാനായി ഉയർത്തിയ കൈകൾ പതിയെ ചുരുട്ടി പിന്നിലേക്ക് വലിച്ചു കൊണ്ടവൻ അവനെ നോക്കി.....

" എന്ത് പറ്റി നിനക്ക്....? "

" ഞാൻ... ഞാൻ...ഇന്നലെ രാത്രി നമ്മുടെ കാര്യം അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നു..... "

മറുപടിയായി അടഞ്ഞു പോയൊരു ശബ്ദത്തോടെ പറയുന്നവനെ കാണെ ശിവയുടെ നെറ്റിയൊന്ന് ചുളിഞ്ഞു....

" എന്നിട്ട്...."

അൽപ്പം ആകാംഷ നിറഞ്ഞൊരു ചോദ്യം ആയിരുന്നു അവനിൽ... അത് കേൾക്കെ അഭി അവനെയൊന്ന് മുഖം ഉയർത്തി നോക്കി.....

" അമ്മ സമ്മതിച്ചില്ല ശിവാ... "

മറുപടി കൊടുക്കുമ്പോൾ അഭിയുടെ ശബ്ദമിടറി.... നിറഞ്ഞ കണ്ണുകളെ മറയ്ക്കാൻ എന്നോണം അവൻ ശിവയിൽ നിന്നും മുഖം തിരിച്ചു .... കൈകൾ ഇട്ടിരുന്ന വസ്ത്രത്തിൽ ചുരുട്ടി പിടിച്ചു കൊണ്ട് അവൻ മുഖം കുനിച്ചു നിന്നു.......

എന്നാൽ.., ശിവയിൽ ഞെട്ടൽ ഉണ്ടായിരുന്നില്ല... അഭിയുടെ മറുപടിയിൽ യാതൊന്നും തന്നെ അവന് തോന്നിയില്ല......
കാരണം....,
ഈയൊരു പ്രതികരണം തന്നെ ആയിരുന്നു അവൻ പ്രതീക്ഷിച്ചത്.....

മകനെ അത്രയും സ്നേഹിക്കുന്നൊരു അമ്മ..., മകൻ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു കുട്ടികളുമൊത് സന്തോഷത്തോടെ ജീവിക്കുന്നതിനായി മാത്രം പ്രാർത്ഥിക്കുന്ന അമ്മ....,
തന്റെ എല്ലാ സ്വപ്നങ്ങൾക്കും എതിരായി മകൻ ഒരു ആൺകുട്ടിയെ സ്നേഹിക്കുന്നു എന്ന് അറിയുമ്പോൾ ഉടൻ തന്നെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയില്ലല്ലോ.....

അഭിയുടെ അമ്മയുടെ പ്രതികരണം ഇങ്ങനെ തന്നെ ആവുമെന്ന് അവനുറപ്പായിരുന്നു... അത്കൊണ്ട് തന്നെ ശിവയിൽ നിറഞ്ഞു നിന്നത് ആശ്വാസം മാത്രം ആണ്....

അഭിയുടെ ഉള്ളിലെ സങ്കടം എന്തെന്ന് കേട്ടറിഞ്ഞതിന്റെ ആശ്വാസം....

" അമ്പൂ... ഞാൻ പറ....

ചെറിയൊരു ചിരിയോടെ അവന്റെ തോളിൽ കൈ വെയ്ക്കാനായി മുന്നോട്ട് നീങ്ങിയതും തോൾ വെട്ടിച്ചു തന്നിൽ നിന്നും പിന്നിലേക്ക് നീങ്ങുന്നവനെ കാണെ....,
ശിവ ഒരു നിമിഷം പറഞ്ഞു തുടങ്ങിയത് പൂർത്തിയാക്കാൻ ആവാതെ മൗനം ആയി നിന്ന് പോയി....

അവന്റെ ആ പ്രവർത്തിയുടെ അർത്ഥം എന്തെന്ന് ശിവയ്ക്ക് മനസിലായിരുന്നില്ല.... മുൻപും ഇതുപോൽ തന്നെ ദേഹത്തു തൊടാൻ അനുവദിക്കാതെ അവൻ ഒഴിഞ്ഞു മാറിയിരുന്നു.....

എന്തിന് വേണ്ടി.....?

സംശയം തോന്നിയെങ്കിലും അത് ചോദിച്ചു പോകാൻ ശിവ മെനകെട്ടില്ല.... അതിനുള്ള സമയവും സന്ദർഭവും ഇതല്ല....

തന്റെ മുന്നിൽ തല കുനിച്ചു നിൽക്കുന്നവനെ കാണെ ചെറു നിശ്വാസത്തോടെ അവൻ സംസാരിച്ചു തുടങ്ങി......

" ഞാൻ പറഞ്ഞിരുന്നതല്ലേ അഭീ... അവർ പെട്ടെന്നൊന്നും അംഗീകരിക്കില്ല... കേട്ടയുടനെ സന്തോഷം സഹിക്കാൻ ആവാതെ നിന്നെ കെട്ടിപിടിക്കുമെന്ന് കരുതിയോ..., അവർക്ക് അക്‌സെപ്റ് ചെയ്യാൻ കുറച്ചു സമയം വേണമെടാ... നീ വിഷമിക്കാതെ... അമ്മയല്ലേ...ടൈം കൊടുക്ക്... പതിയെ മനസിലാക്കി വരും...... "

അവനെ ആശ്വസിപ്പിക്കാനായി ചെറു ചിരിയോടെ.., സമാധാനത്തോടെ..., ശിവ കാര്യങ്ങൾ പറഞ്ഞു കൊടുത്തു....
എങ്കിലും അതൊന്നും ശരിയല്ലെന്ന പോൽ അഭിയിൽ വല്ലായ്മ നിറഞ്ഞിരുന്നു.....

" നീ വിചാരിക്കുന്നത് പോലെ അല്ല ശിവാ..., അമ്മ എന്നെ വഴക്ക് പറഞ്ഞു... എന്നോട് ദേഷ്യപ്പെട്ടു... പോകുന്ന നേരം പോലും അമ്മ എന്നോട് സംസാരിച്ചില്ല... എന്റെ നേരെ നോക്കിയത് പോലുമില്ല..... "

അഭിയുടെ മടുപ്പ് നിറഞ്ഞ സ്വരം... വല്ലാത്തൊരു തരം ഭാവം ആയിരുന്നു അവനിൽ... നെറ്റിയിൽ വിരൽ ഉഴിഞ്ഞു കൊണ്ട് തളർച്ച നിറഞ്ഞൊരു ഭാവത്തോടെ തന്നെ നോക്കി നിൽക്കുന്നവനെ ശിവ നോക്കി നിന്ന് പോയി.....

" ഞാൻ സംസാരിക്കാം അമ്മയോട്.... ഞാൻ പറഞ്ഞാൽ......

" വേണ്ട..., നീ ഒന്നും സംസാരിക്കേണ്ട... അമ്മയ്ക്ക് നിന്നെ ഇഷ്ടം അല്ല... നിന്നെ വെറുത്തു പോയെന്ന്... എന്റെ മുഖത്ത് നോക്കി പറഞ്ഞു അത്.... "

സംസാരിച്ചു തുടങ്ങിയതും അതിനെ പാടെ എതിർത്തു കൊണ്ട് ഉയർന്ന അഭിയുടെ ശബ്ദം....
ശിവയിൽ വല്ലാത്തൊരു സങ്കടം തോന്നി.... തന്റെ മുഖത്തേക്ക് പോലും നോക്കാതെയാണവൻ വിളിച്ചു പറയുന്നത്.....

ഉള്ളിൽ തെളിഞ്ഞത് ചിരിയോടെ നിന്നിരുന്ന ഒരു രൂപം ആണ്... ആദ്യമായി കണ്ട നേരം "മോനെ.. "എന്നൊരു വിളിയോടെ തനിക്ക് മുന്നിൽ വന്നു നിന്നൊരു സ്ത്രീ രൂപം....

തന്റെ അമ്മയ്ക്ക് പകരം ആണെന്ന് മുന്നിൽ നിൽക്കുന്നവൻ പറഞ്ഞു തന്ന അതേ രൂപം....
അവർക്ക് തന്നോട് വെറുപ്പ് തോന്നിയെന്നല്ലേ പറയുന്നത്.....

അഭിയുടെ വാക്കുകൾ അവനിൽ വല്ലാത്തൊരു വേദന തീർത്തു... എങ്കിലും..,
അതൊരു പ്രതികരണം മാത്രം ആണെന്ന് അവൻ മനസിലുറപ്പിച്ചു....

മകന്നിൽ നിന്നും പെട്ടന്ന് സത്യങ്ങൾ കേട്ടറിയുമ്പോൾ ഏതൊരാളിലും നിറയുന്ന തോന്നൽ... സത്യത്തെ അംഗീകരിക്കാനുള്ള മടിയിൽ നിന്നുണ്ടാകുന്ന തോന്നൽ....

അഭിയെ മനസിലാക്കുന്നത്തോടെ തന്നിലുള്ള വെറുപ്പും അവരിൽ നിന്നും നീങ്ങും....

അവൻ സ്വയം സമാധാനിപ്പിക്കാൻ എന്നോണം മനസിൽ ഉറപ്പിച്ചു.....

" ഞാൻ പിന്നെ എന്താണ് ചെയ്യേണ്ടത്.... "

തന്റെ സങ്കടം ഉള്ളിൽ തന്നെ ഒതുക്കി കൊണ്ടവൻ അഭിയെ നോക്കി....
മൗനം ആയിരുന്നു മറുപടി....
ശിവയ്ക്ക് ഒരു മറുപടി കൊടുക്കാനാകാതെ അവൻ മുഖം കുനിച്ചു കളഞ്ഞു.....

ശിവ അവനെ തന്നെ നോക്കി നിന്നു.... ആ സമയം മറ്റെല്ലാത്തതിനാൽ കൂടുതൽ അഭിയുടെ മൗനം ആയിരുന്നു അവനെ കുഴപ്പിച്ചത്.....

തന്റെ മുഖത്തേക്ക് പോലും നോക്കാൻ മടിക്കുന്നവൻ... താൻ അരികിൽ എത്തുമ്പോൾ പിന്നിലേക്ക് ഒഴിഞ്ഞു മാറി കളയുന്നവൻ... ചോദ്യങ്ങൾക്ക് ഒന്നും ഉത്തരം നൽകാതെ മൗനം ആയി നിന്ന് കളയുന്നവൻ......

ഇതിന്റെയൊക്കെ അർത്ഥം എന്താണ്....?

ശിവയിൽ വല്ലാത്തൊരു ഉൾ ഭയം നിറഞ്ഞിരുന്നു.....

" " അഭീ.... "

താൻ മനസിൽ കരുതുന്നതൊന്നും ശരിയാവരുതെന്നൊരു പ്രാർത്ഥനയോടെ അവൻ അഭിയുടെ നേരെ നോക്കി.....

" ഇത് ശരിയാവില്ല ശിവാ... അമ്മയ്ക്ക് ഈ ബന്ധം ഇഷ്ടമില്ല... അമ്മ ഒരുപാട് കരഞ്ഞു... അതെനിക്ക് സഹിക്കാൻ പറ്റിയില്ല... ഈ ബന്ധം വേണ്ടെന്ന് വെയ്ക്കാൻ എന്നോട് കാൽ പിടിച്ചു അപേക്ഷിക്കുന്നത് പോലെ പറഞ്ഞു... അമ്മയെ ഇങ്ങനെ കാണാൻ വയ്യെനിക്ക്... അമ്മയെ വിഷമിപ്പിക്കാൻ കഴിയില്ല..... "

തളർച്ചയോടെ വന്നൊരു മറുപടി.... ശിവയിൽ ഒരു തരം മരവിപ്പ് ആയിരുന്നു...അവന്റെ കണ്ണുകൾ തന്റെ മുഖത്തേക്ക് ഒരു നോട്ടം പോലും തരാതെ മറ്റെങ്ങോ മിഴികൾ ഉറപ്പിച്ചു നിൽക്കുന്നവനിൽ തറഞ്ഞു നിന്നു....

അവന്റെയുള്ളം അഭിയുടെ വാക്കുകളിൽ ഒളിഞ്ഞിരുന്ന അർത്ഥം തേടി.....

വെറുതെ പറയുന്നതാവില്ലേ അവൻ... ഇത്രയും അടുത്തു കഴിഞ്ഞു.. ഇത്രയും സ്നേഹിച്ചതിനു ശേഷം തമ്മിൽ പിരിയാൻ ആർക്കെങ്കിലും കഴിയുമോ....?

ശിവയുടെ ഉള്ളം അവനോടായി തന്നെ ചോദിച്ചു കൊണ്ടിരുന്നു....

" വെറുതെ ഓരോന്ന് പറയരുത് അഭീ.... ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് എന്തിനാ..., അമ്മയെ നമുക്ക് പറഞ്ഞു മനസിലാക്കിക്കൂടെ..... "

അവനൊരു പ്രതീക്ഷയോടെ അഭിയെ നോക്കി....
എന്നാൽ അവനിലുണ്ടായ മൗനം....അവനിലെ പ്രതീക്ഷയെയും ഇല്ലാതാക്കിയിരുന്നു.....

എങ്കിലും..., മൗനം ആയിരിക്കുവാൻ അവന് കഴിഞ്ഞില്ല....

" അഭീ.... "

മുന്നിൽ നിൽക്കുന്നവന് അരികിലേക്ക് പതിയെ ചുവടുകൾ വെച്ചതും.....

" please ശിവാ... എന്റെ അമ്മയെ എന്നിലും കൂടുതൽ അറിയില്ല നിനക്ക്... അമ്മ ഒരിക്കലും ഇതിനു സമ്മതിക്കില്ല... ഞാൻ എന്റെ തീരുമാനം അറിയിക്കുന്നത് വരെയും ഒരു തുള്ളി വെള്ളം പോലും അമ്മ കുടിക്കില്ല......
വേണ്ടെടാ..., ഒന്നും ശരിയാവില്ല... അമ്മയെ വിഷമിപ്പിക്കേണ്ട...എനിക്ക്... എനിക്ക് പറ്റില്ല..... "

തന്നെ തടഞ്ഞു കൊണ്ട് വന്ന അഭിയുടെ മറുപടി....
ശിവ ഒരു നിശ്വാസത്തോടെ തന്റെ നെറ്റിയിൽ വിരൽ ഉഴിഞ്ഞു നിന്നു.....

അഭി പറയുന്നതൊന്നും വിശ്വസിക്കാൻ തോന്നിയില്ല അവന്... കേൾക്കുന്നതൊന്നും സത്യം അല്ലെന്ന് മനസ് വിളിച്ചോതി...

എന്നാൽ... മുന്നിൽ നില്കുന്നവന്റെ പ്രവർത്തിയും വാക്കുകളും.....
ഒന്നും തോന്നൽ അല്ല... എല്ലാം സത്യം ആണ്......

" ഞാൻ എന്ത് ചെയ്യണം.... "

അവസാനമായി ചോദിച്ചു പോയി അവൻ... തന്റെ ചോദ്യത്തിൽ ചെറിയൊരു വേദനയോടെ തന്നെ നോക്കി നിൽക്കുന്നവനെ അവനും നോക്കി നിന്നു....

തന്റെ ഉള്ളിൽ കെട്ടു പൊട്ടിച്ചു വെളിയിലേക്ക് ചാടാനായി വെമ്പി നിന്ന സങ്കട ചീളുകൾ അത്രയും ഉള്ളിൽ പിടിച്ചു നിർത്തിയിരുന്നു അവൻ.....

എങ്കിലും കണ്ണുകളിൽ മുന്നിൽ നിൽക്കുന്നവനോട് പറയാനായി പലതുമുണ്ടായിരുന്നു......

തന്റെ കൂടെ നിൽക്കണമെന്ന്... പാതി വഴിയിൽ തനിച്ചു ആക്കരുതെന്ന്... അതിലെല്ലാം ഉപരി....,

ഒരിക്കൽ പ്രണയം നഷ്ടപെടുന്നതിന്റെ വേദന ആവോളം അറിഞ്ഞവൻ...
ഇനിയും ആ വേദന തന്നു തന്നെ തിരികെ കയറാനാകാത്ത വിധം സങ്കടത്തിലേക്ക് തള്ളിയിടരുതെന്ന്.....

അങ്ങനെ ഒരുപാട്... ശിവയുടെ കണ്ണുകൾ അങ്ങനെ ഒരുപാട് കാര്യങ്ങളുമായി തന്നോട്  യാചിക്കുന്നത് പോൽ അഭിക്ക് തോന്നി....

സങ്കടം തോന്നിയവന്... തന്റെ ഒരു വാക്കിനാൽ ഓടിയെത്തിയവനെ വേദനിപ്പിക്കുന്നതിൽ വിഷമം തോന്നി... പക്ഷെ......

അതല്ലാതെ മറ്റൊരു വഴിയും അവനിൽ ഉണ്ടായിരുന്നില്ല.....

" Let's breakup..... "

ഒരു ദീർഘ ശ്വാസം എടുത്തു കണ്ണുകൾ തുറന്നതും ഉറച്ച ശബ്ദത്തോടെ പറഞ്ഞു കൊണ്ടവൻ ശിവയിൽ നിന്നും മുഖം തിരിച്ചു കളഞ്ഞു.....

ഇപ്പോൾ ആ കണ്ണുകളിലെ ഭാവം എന്തെന്ന് അവനറിയില്ല... കണ്ണുകൾ ഉയർത്തി നോക്കാൻ അവന് കഴിയുമായിരുന്നില്ല.....

" എളുപ്പം ആണോ അഭീ.... "

ശിവ അവനെ തന്നെ നോക്കി നിന്ന് പോയി... തന്നിൽ നിന്നും മുഖം തിരിച്ചവനോട്‌ മരവിച്ചു പോയൊരു മനസോടെ അവൻ ചോദിച്ചു പോയി.....
മറുപടിയായി മൗനം തന്നെ ആയിരുന്നു....

എങ്കിലും ശിവ വീണ്ടും തന്റെ ചോദ്യം ആവർത്തിച്ചു.....

" പറയ്..., ഞാൻ ഇല്ലാതെ നിനക്കും നീയില്ലാതെ എനിക്കും ജീവിക്കാൻ എളുപ്പം ആണോ.... "

"തമ്മിൽ കാണുന്നതിന് മുൻപ് നമ്മൾ ജീവിച്ചിരുന്നില്ലേ ശിവാ..., ഇനിയും അങ്ങനെ തന്നെ... കഴിയുമോ എന്നല്ല... കഴിയണം...."

അതിനായി അവന് മറുപടി കിട്ടിയിരുന്നു... കണ്ണുകളിൽ നോക്കി ഉറച്ച ശബ്ദത്തോടെ തന്നെ.....

ശിവയിൽ ചെറു ചിരി വിടർന്നു.....

എത്ര എളുപ്പം ആണ് അവൻ പറഞ്ഞു കഴിഞ്ഞത്... തന്റെ അഭി ഇത്രയും നന്നായി സംസാരിക്കുമായിരുന്നോ....
ഒരു അത്ഭുതത്തോടെ ശിവ അവനെ അടിമുടി നോക്കി.....

ഇതുവരെ കാണാതൊരു അഭി...അവനിൽ ഇത് വരെ കാണാതൊരു ഭാവവും... എപ്പോഴും കുട്ടിക്കളിയുമായി നിന്നിരുന്നവനിൽ ഒരുപാട് പക്വത ഏറിയത് പോലെ....
ഒരുപാട് നന്നായി സംസാരിക്കുന്നുമുണ്ട് അവൻ....

പക്ഷെ... അത് തന്റെ ഹൃദയത്തെ തകർത്ത് കൊണ്ടാണെന്നു മാത്രം....

കണ്ണുകളിൽ ഉരുണ്ട് കൂടിയ കണ്ണ് നീരിനെ വെളിയിലേക്ക് ഒഴുകാൻ അനുവദിക്കാതെ പിടിച്ചു നിർത്തിയിരുന്നു അവൻ....

" I'm Sorry ശിവാ.... എനിക്ക് മുന്നിൽ വേറെ വഴിയില്ല.... അമ്മയല്ലേ ഉപേക്ഷിച്ചു പോരാൻ കഴിയില്ലെടാ..... "

അവസാനമായി വെളിയിലേക്ക് നടക്കുന്നതിനു മുൻപ്.....
തന്നോട് വിഷമം നിറഞ്ഞൊരു ഭാവത്തോടെ പറഞ്ഞു കൊണ്ട് നിൽക്കുന്നവനെ അറിഞ്ഞപ്പോഴും അവനൊരു ചിരിയോടെ തലയാട്ടി.....

അതേ..., അമ്മയാണ്... ഒരിക്കലും ഉപേക്ഷിക്കാൻ കഴിയില്ല... തമ്മിൽ വലിയൊരു ബന്ധമുണ്ട്... ജന്മം നൽകിയതിന്റെയും വളർത്തിയതിന്റെയും ബന്ധം....

താൻ അങ്ങനെയല്ലല്ലോ... ആരുമല്ലല്ലോ... എപ്പോൾ വേണമെങ്കിലും ഉപേക്ഷിച്ചു കളയാം.... ഇത്പോലെ.....

പക്ഷെ.. സഹിക്കാൻ കഴിയുന്നില്ല... വേദനയാണ് അഭീ... മരിക്കുന്നതിന് തുല്യം ആയ വേദന.....

തന്നിൽ നിന്നും മുഖം തിരിച്ചു നടന്നു നീങ്ങുന്നവനെ നോക്കി ഉള്ളാലെ അലമുറയിട്ട് കൊണ്ട് ശിവ അവിടെ തന്നെ നിന്ന് പോയി....

ഒരിക്കൽ അറിഞ്ഞിരുന്ന അതേ വേദന... അതിനേക്കാൾ ഇരട്ടിയായി വീണ്ടും തന്നിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്ന തിരിച്ചറിവോടെ.....

അപ്പോഴും മറഞ്ഞിരുന്നു തന്നെ ശ്രദ്ധയോടെ വീക്ഷിച്ചിരുന്നവന്റെ കണ്ണുകളെ ശിവ അറിഞ്ഞിരുന്നില്ല....

അവയിൽ സന്തോഷം ആയിരുന്നു... തന്റെ നീക്കങ്ങൾ വിചാരിച്ചതിലും നന്നായി വിജയത്തിലേക്ക് നീങ്ങുന്നതിന്റെ സന്തോഷം......

ശിവയെയും അവനിൽ നിന്ന് നടന്നകലുന്ന അഭിയേയും ഒന്ന് നോക്കി കൊണ്ടവൻ തന്റെ ഹൂഡിയുടെ ക്യാപ് തലയിലൂടെ മറച്ചു കൊണ്ട് അവിടെ നിന്നും നടന്ന് നീങ്ങി....

അപ്പോഴും മുഖത്തെ മറച്ച മാസ്കിനുള്ളിൽ നിന്നും വ്യക്തമായി കാണുമായിരുന്നനീല മിഴികൾ സന്തോഷത്താൽ തിളങ്ങിയിരുന്നു......

( തുടരും....)

.............................................................................................

വായിച്ചു അഭിപ്രായം പറയുക....
ചെറിയ part ആണ്.. വലിയ part next time തരാം....
പിന്നെ.... പിന്നെ.... പിന്നെ ഒന്നുമില്ല....

ഒന്ന് മാത്രം പറയാം.....

എല്ലാ പ്രണയവും വിജയിക്കില്ല... അത് സത്യം ആണ്... ഇതിലെ എല്ലാ ജോഡികൾക്കും happy ending ഉണ്ടാവുകയില്ല.... 😌

അതും സത്യം ആണ്....

ഇന്നത്തെ PART കൊണ്ട് ഇവരെയാണ് ഉദ്ദേശിച്ചതെന്ന് കരുതേണ്ട... കോമൺ ആയി പറഞ്ഞതാണ്....ആരും ആവാം... മെയിൻ COUPLE പോലും..... 😌

ആരും തെറി വിളിക്കരുത്... ന്നാ ഞാൻ പോയി വരാ......

WITH LOVE AMMU....

..

Continue Reading

You'll Also Like

41.5K 5.4K 50
Taebaby's adventures ✨️
19.9K 2.5K 29
സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക്...
4.2K 446 14
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...
11.8K 1K 35
malayali makkale povalle ith ath thanne🥰