I CAN'T LOVE HIM... ????

By taekookiehyung786

52.1K 5.1K 20.3K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... More

I CAN'T LOVE HIM...120
I CAN'T LOVE HIM...121💞
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...126
I CAN'T LOVE HIM...127
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM...129 🎁
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...134
I CAN'T LOVE HIM...135
I CAN'T LOVE HIM...136
I CAN'T LOVE HIM...137 ⚔️
????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM...140 ⚔️
I CAN'T LOVE HIM..141
I CAN'T LOVE HIM..142
I CAN'T LOVE HIM...143
I CAN'T LOVE HIM...144
I CAN'T LOVE HIM....145
I CAN'T LOVE HIM...146
I CAN'T LOVE HIM...147
I CAN'T LOVE HIM...148
I CAN'T LOVE HIM...149
I CAN'T LOVE HIM...150
I CAN'T LOVE HIM...152
I CAN'T LOVE HIM...153
I CAN'T LOVE HIM...154
I CAN'T LOVE HIM...155
I CAN'T LOVE HIM...156
I CAN'T LOVE HIM..157
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM...161
I CAN'T LOVE HIM.. 162
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163

I CAN'T LOVE HIM...151 ✨

1.2K 110 401
By taekookiehyung786

പിറ്റേ ദിവസം പുലർച്ചെ പാലയ്ക്കൽ തറവാട്.....

" സൂസനെ... നിന്റെ ഒരുക്കം കഴിഞ്ഞോ... ഒന്നിങ്ങു വന്നേ... ഒരു കാര്യം പറയാൻ ആണ്... സൂസൻ.......!!"

താഴെ നിലയിൽ കോണിപടികൾ പകുതിയോളം കയറി വന്നു കൊണ്ട് മുകളിലേക്ക് നോക്കി വിളിച്ചു പറയുന്ന മറിയാമ്മച്ചിയെ കേട്ട് കൊണ്ടാണ് സൂസൻ റൂമിൽ നിന്നും വെളിയിൽ ഇറങ്ങി വരുന്നത്........

മിന്നു കെട്ടിനായി പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു അവർ...

വിവാഹത്തിനായി തിരഞ്ഞെടുത്ത ലാവണ്ടർ നിറത്തിലുള്ള സാരിയുടെ ഞൊറിവ് ശരിയാക്കി കൊണ്ട് റൂമിൽ നിന്നിറങ്ങിയതെ കോണി പടികൾക്ക് അടുത്ത് നിൽക്കുന്ന മറിയാമ്മച്ചിയെ കണ്ടതും സൂസൻ അവർക്കരികിലേക്ക് നടന്നു.....

" എന്നതാ ചേച്ചീ... എന്ന പ്രശ്നം...? "

" എന്നാ പ്രശ്നം എന്നോ.. സമയം എത്രയായെന്ന് അറിയോ... നീ താഴെക്കൊന്ന് വന്നു നോക്കിക്കേ.. ഒറ്റയോരെണ്ണം റെഡി ആയിട്ടില്ല... എല്ലാം തോന്നിയത് പോലെ നടക്കുവാണ്..... "

സൂസൻ ഒന്ന് ചോദിച്ചു പോയതും മറിയാമ്മച്ചി പരാതിയോടെ താഴെ ഹാളിലേക്ക് വിരൽ ചൂണ്ടി......

മുകളിൽ നിന്ന് നോക്കിയതും താഴെ ഹാളിൽ അവിടെ ഇവിടെയായി കറങ്ങി തിരിഞ്ഞു നിൽക്കുന്നവരെയും അവർ കണ്ടിരുന്നു.....

എല്ലാവരും സംസാരത്തിൽ ആണ്... കുറച്ചു പേര് ഡ്രസ്സ്‌ മാറി റെഡി ആയിട്ടുണ്ട്.. ബാക്കിയുള്ളവർ വെറുതെ അവർക്കൊപ്പം കത്തിയടിച്ചു നിൽക്കുന്നു....

കൂട്ടം കൂടി നിന്ന് കാര്യമായ ചർച്ചയിൽ പങ്കെടുത്തു നിൽക്കുന്ന സ്വന്തം മകനെ കൂടി ആ കൂട്ടത്തിൽ സൂസൻ കണ്ടിരുന്നു....

ആൺകുട്ടികളുടെ ഡ്രസ്സ്‌ കോഡ് അനുസരിച് white shirt ധരിച്ചു  അതിന് മുകളിൽ ഒലിവ് ഗ്രീൻ കളർ വൈസ്റ്റ്‌ കോട്ടും ധരിച്ചിട്ടുണ്ട്...എന്നാൽ...

അടിയിൽ പാന്റ് ഇല്ല.. പകരം രാത്രിയിൽ ഇട്ടിരുന്ന ഷോർട്സ് മാത്രം.. ഒപ്പം ധരിക്കാനുള്ള പാന്റും മേൽ കൊട്ടും ഇരു കയ്യിലും പിടിച്ചു വെച്ച് പെൺകുട്ടികളുടെ ഇടയിൽ നിന്ന് കാര്യമായ ചർച്ചയിൽ ആണ് കക്ഷി.....

അത് കാണെ സൂസന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു.....

" നീ ഒന്നു അങ്ങോട്ട് ചെല്ല്... ഒറ്റയോന്ന് റെഡി ആയിട്ടില്ല... ആണുങ്ങളെല്ലാം പള്ളിയിൽ പോകാനായി ഇറങ്ങി.. പാതി പേര് അവിടെ എത്തി... ക്രിസ്റ്റിയുടെ അപ്പച്ചൻ ആണെങ്കിൽ രാവിലെ തുടങ്ങിയ ബഹളം ആണ്... അല്ലെങ്കിലേ പെണ്ണുങ്ങൾക്ക് ഒരുങ്ങിയിറങ്ങാൻ താമസം ആണെന്ന് പറഞ്ഞു അങ്ങേരെന്നോട് തുള്ളി നിൽക്കുവാ... ഞാൻ പറഞ്ഞു പറഞ്ഞു മടുത്തു... നിന്നെയാവുമ്പോൾ എല്ലാത്തിനും കുറച്ചു പേടിയുണ്ട്.. പോയി ഒന്നു ഇറക്ക്... ഞാൻ എന്റെ ഡ്രസ്സ്‌ ഒന്നു മാറട്ടെ..... "

മറിയാമ്മച്ചി ഒരു മടുപ്പോടെ പറഞ്ഞു കൊണ്ട് സൂസനെ നോക്കി....

രാവിലെ കണ്ണ് തുറന്നപ്പോൾ മുതലുള്ള ഓട്ടവും തിരക്കും അവരിൽ മടുപ്പ് തീർത്തിരുന്നു.....

രണ്ട് കല്യാണങ്ങൾ ആണ്...അതും എത്രയോ തവണ മുടങ്ങി പോയിരിക്കുന്നു...കഴിഞ്ഞു കിട്ടിയാലേ ഇനി സമാധാനം ഉള്ളൂ.....

" ചേച്ചി പോയി ഡ്രസ്സ്‌ മാറിക്കെ.. അവരെ ഞാൻ നോക്കിക്കോളാം.... "

സൂസന്റെ വാക്കുകൾ കേട്ട് കൊണ്ട് അവർ ആശ്വാസത്തോടെ അകത്തേക്ക് നടന്നതും തന്റെ സാരി ഒന്നു കൂടെ ശരിയാക്കി എടുത്തു കൊണ്ട് സൂസനും താഴെക്കിറങ്ങി......

കോണി പടികൾ ഇറങ്ങി താഴേക്ക് പോകുന്നതിനനുസരിച്ചു തന്റെ മുന്നിൽ കാണുന്നവരെയൊക്കെ അവർ ചെറിയ ശാസനയോടെ ഒരുങ്ങാനായി പറഞ്ഞു വിട്ട് കൊണ്ടിരുന്നു.....

" സോഫി മോളെ... ഇതെന്നാ ഇവിടെ നിൽക്കുന്നെ... പോയി റെഡി ആവ് കൊച്ചേ..... "

" എങ്ങനെ റെഡി ആവാൻ... ഇത് നോക്ക് ആന്റി... എന്റെ ഡ്രസ്സ്‌ ആരോ കീറി വെച്ചേക്കുന്നു.... "

ക്രിസ്റ്റിയുടെ അപ്പച്ചന്റെ സഹോദരിയുടെ മകൾ ആണ്....

ഹാളിൽ കരഞ്ഞു കൂവി നിൽക്കുന്നതിനെ കണ്ട് കാര്യം ചോദിച്ചതും മറുപടിയായി തനിക്ക് നേരെ ഇടാനുള്ള ഡ്രസ്സ്‌ നീട്ടി കാണിച്ചു സങ്കടം പറയുന്നവളെ കണ്ട് സൂസന്റെ കണ്ണുകൾ മിഴിഞ്ഞു....

പെൺകുട്ടികൾക്കെല്ലാം ഒലിവ് ഗ്രീൻ കളർ ഗൗൺ ആണ് ഡ്രസ്സ്‌ കോഡ്... ആൺകുട്ടികൾക്ക് അതിന് മാച്ച് ചെയ്യുന്ന suitum.....

അതിൽ തനിക്ക് ഇടാനുള്ള ഗൗൺ കീറിയിരിക്കുന്ന ഭാഗം അവൾ സൂസന് നേരെ നീട്ടി....

" എന്റെ മാതാവേ.. ഇതെങ്ങനെ കൊച്ചേ കീറിയത്...നീ എവിടെ കൊണ്ട് പോയി ഇട്ടേക്കുവായിരുന്നു... "

സൂസൻ അത് കയ്യിൽ വാങ്ങി തിരിച്ചു മറിച്ചു നോക്കി.... sleevless ഗൗണിന്റെ പുറം കഴുത്തിന്റെ ഭാഗത്ത്‌ നിന്ന് താഴേക്ക് കീറിയിരിക്കുന്നു....

" എനിക്കറിയില്ല ആന്റി... രാവിലെ നോക്കിയപ്പോൾ കണ്ടത്..ജെന്നി ചേച്ചിയുടെ ഡ്രെസ്സിന്റെ കൂടെ വെച്ചിരുന്നതാണ്... ഞാൻ ഇനി എന്നാ ഇട്ടോണ്ട് വരും.... "

വിവാഹം നടക്കുന്നിടത്തേക്ക് പോകാൻ ഇനി അതികം സമയം ഇല്ല... ഈ അവസാന നിമിഷം ഇനിയൊന്നും ചെയ്യാനും കഴിയില്ല....

അവളൊരു വിഷമത്തോടെ സൂസനെ നോക്കി......

" നീയൊരു കാര്യം ചെയ്... മുകളിൽ മറിയാന്റി ഉണ്ട്... ചേച്ചിയുടെ അടുത്ത് കൊണ്ട് പോ... ചേച്ചി എന്തെങ്കിലും ഒന്ന് ചെയ്തു തരും.... "

" ശരിയാകുമോ... "

" ആകും കൊച്ചേ... നീ പോയി നോക്ക്.. ഇല്ലെങ്കിൽ നമുക്ക് എന്തെങ്കിലും ചെയ്യാം.... "

സൂസൻ ഗൗൺ അവളുടെ കയ്യിലേക്ക് തിരിച്ചു കൊടുത്തു....

സമാധാനിപ്പിക്കാനെന്ന പോൽ അവളെ പറഞ്ഞു ആശ്വസിപ്പിച്ചു  മുകളിലേക്ക് പറഞ്ഞു വിട്ടു കൊണ്ട് അവർ താഴെക്കിറങ്ങി......

താഴെ നിലയിൽ ഹാളിന് വലതു വശത്തായുള്ള മുറിയിൽ ആണ് മണവാട്ടിമാരെ റെഡി ആക്കാനായി ഒരുക്കിയിരിക്കുന്നത്.....

സൂസൻ ആദ്യം തന്നെ നോക്കിയതും അവരെ ആണ്....

മുറിയിൽ ഒരുക്കാനായി വന്നിരിക്കുന്ന ആളുകൾക്കു ഒപ്പം ഇരിക്കുന്ന റാനിയ. Angel അവിടെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല...

" Angel എവിടെ പോയി... ഇതെന്നാ ഒന്നും കഴിഞ്ഞില്ലേ.. റീനു മോളെ എന്നാ പറ്റി.... "

റൂമിൽ മൊത്തം ഒന്നു കണ്ണോടിച്ചു നോക്കിയതും അവരോരു സംശയത്തോടെ റാനിയയെ നോക്കി....

വിവാഹ ദിവസം ആയിട്ടും അതിന്റെ സന്തോഷം ഒന്നുമില്ലാതെ മുഖം പരിഭവത്താൽ വീർപ്പിച്ചു ഇരിക്കുന്നവൾ....

" ഇതെന്ന ഇങ്ങനെ ഇരിക്കുന്നെ...? "

റാനിയയെ കാണെ സൂസന്റെ നെറ്റിയൊന്ന് ചുളിഞ്ഞു... അൽപ്പം സംശയത്തോടെ കാര്യം തിരക്കിയതും.....

" നോക്ക് ആന്റി... എനിക്ക് കിട്ടിയിരിക്കുന്ന ബോക്കെ നോക്ക്... വൈറ്റ് ൽ റെഡ് വരുന്നത് ആയിരുന്നു ഞാൻ പറഞ്ഞത്... ഇത് നോക്കിക്കേ... ഫുൾ വൈറ്റ്.. ഒരു രസമില്ല കാണാൻ..... "

റാനിയയുടെ സങ്കടം....

സൂസൻ ഒന്നു തലയിൽ കൈ വെച്ചു നിന്ന് പോയി.....

കൊണ്ട് വന്നിരിക്കുന്ന ബോക്കെയിൽ റെഡ് റോസ് ഇല്ലെന്ന് പറഞ്ഞു ഒരുങ്ങാൻ പോലും കൂട്ടാക്കാതെ പിണങ്ങിയിരിക്കുന്ന കല്യാണ പെണ്ണ്.....

" എന്റെ പൊന്ന് കൊച്ചേ... അതിനാണോ നീയിങ്ങനെ മുഖം വീർപ്പിച്ചു ഇരിക്കുന്നത്... അതാണോ നിനക്കിപ്പോൾ വലിയ കാര്യം.. നീയൊന്ന് റെഡി ആയി ഇറങ്ങാൻ നോക്കിക്കേ വേഗം... അവിടെ മിന്നു കേട്ടിനു നേരം ആകുന്നു...."

" ചുവന്ന പൂവിന്റെ ബോക്കെ കിട്ടാതെ ഞാൻ വരില്ല..... "

സൂസൻ പറഞ്ഞു നിർത്തിയതും റാനിയയുടെ മറുപടി വന്നിരുന്നു...ആളപ്പോഴും വാശിയിൽ തന്നെ......

" ഇവളെ ഞാനിന്ന്.... "

പല്ലിരുമ്മി പിറുപിറുത്തവർ സ്വയം ഒന്നു നെറ്റിയിൽ ഇടിച്ചു പോയി....

റാനിയയുടെ സ്ഥാനത് ഇസയോ.. ആരുവോ.. എന്തിന്.. സാറ ആണെങ്കിൽ പോലും നല്ലത് പറഞ്ഞു കൊടുക്കാമായിരുന്നു.....

ഇതിപ്പോൾ അങ്ങനെയൊന്നും പറ്റില്ല... ആകെയുള്ള ഒരു കല്യാണ ദിവസം ഇഷ്ടപ്പെട്ട രീതിയിൽ എല്ലാം നടന്നു കിട്ടണമെന്ന വാശിക്ക് കുറ്റം പറയാനും കഴിയില്ല.....

തല്ലാനോ തലോടാനോ കഴിയാത്തൊരു അവസ്ഥ...

"എന്റെ പൊന്ന് കൊച്ചേ...നിനക്ക് ചുവന്ന പൂവൊക്കെ പോകുന്ന വഴിക്ക് ആയാലും വാങ്ങി തരാം... നീയൊന്ന് റെഡി ആയി ഇറങ്ങിക്കെ... കുറച്ചു നേരം കഴിയുമ്പോൾ പിച്ചി പറിച്ചു കളയുന്ന സാധനത്തിനു വേണ്ടി അവൾ മോന്തയും വീർപ്പിച്ചു ഇരിക്കുന്നത്.. എന്റെ മാതാവേ....."

റാനിയയെ സമാധാനിപ്പിക്കാനെന്ന പോൽ സംസാരത്തിൽ കുറച്ചു ദയനീയത വരുത്തി കൊണ്ടവൾ മണവാട്ടിയെ ഒരുക്കാനായി വരുത്തിയിരിക്കുന്നവർക്ക് നേരെ തിരിഞ്ഞു.....

" എന്ത് നോക്കി നിൽക്കുവാ.. ആ കൊച്ച് അങ്ങനെ പലതും പറയും.. അതൊന്നും കാര്യം ആക്കണ്ട.. വേഗം ഒന്ന് റെഡി ആക്കി ഇറക്ക് ... ഇന്ന് രാവിലെ നടക്കേണ്ട മിന്നു കെട്ടാണ്.. ഒന്ന് വേഗത്തിൽ ആയിക്കോട്ടെ...ഞാൻ പോയി അടുത്തതിനെ പിടിച്ചു കൊണ്ട് വരാം.... "

സൂസൻ ദൃതിയോടെ പറഞ്ഞതും ആ നേരം വരെ റാനിയയുടെ വാശിയിൽ അകന്ന് മാറി നിന്നവർ അവൾക്കരികിലേക്ക് വന്നു തങ്ങളെ ഏല്പിച്ച പണികൾക്കായി തയ്യാറെടുത്തു....

അത് കണ്ട് കൊണ്ടാണ് സൂസൻ വെളിയിലേക്കിറങ്ങിയതും... ഇനി ഒരാളെ കൂടി തപ്പി കണ്ട് പിടിച്ചു വരണമല്ലോ.....

" ആന്റി... അഞ്ചുവിനെ ഇസ വിളിച്ചു കൊണ്ട് പോകുന്നത് കണ്ടായിരുന്നൂട്ടോ.... "

റൂമിൽ നിന്നിറങ്ങവേ റാനിയ വിളിച്ചു പറയുന്നതും അവർ കേട്ടിരുന്നു...

" എന്റെ മാതാവേ... ഈ പെങ്കൊച്ചിനെയും കൊണ്ട് ആ മെനകെട്ടവൻ എവിടെ പോയി.... "

പിറുപിറുത്തു കൊണ്ട് റൂമിൽ നിന്ന് വെളിയിലേക്ക് നടന്നു മെയിൻ ഹാളിലേക്ക് കടന്നതും അവിടെ വട്ടം കൂടി നിൽക്കുന്നവരെ കണ്ട് സൂസൻ ഒരു നിമിഷം അവരെ നോക്കി നിന്ന് പോയി....

ഒരു കയ്യിൽ പാന്റും മറു കയ്യിൽ കോട്ടും പിടിച്ചു ഷർട്ടും ഷോർട്സുമിട്ട് നിൽക്കുന്ന ഇസ... അവനരികിൽ കല്യാണ വേഷമായ വൈറ്റ് ഗൗൺ ധരിച്ചു നിൽക്കുന്ന Angel...

ധരിച്ചിരിക്കുന്ന ഡ്രെസ്സിന്റെ വെയിറ്റ് കൊണ്ടോ എന്തോ ഗൗൺ മുട്ടൊപ്പം ഉയർത്തി പിടിച്ചിട്ടുണ്ട്....

അവർക്കരികിൽ ഇസയുടെ അതേ ഡ്രസ്സ്‌ കോഡ് ധരിച്ചു ഫുൾ ഗേറ്റപ്പിൽ നിൽക്കുന്ന കിരൺ.....

ഒരുത്തനെ പണിഷ്മെന്റ് ന്റെ പേരിൽ പെണ്ണുങ്ങൾക്കിടയിൽ പിടിച്ചു നിർത്തിയിരിക്കുന്നതാണ്.. കൂടെ നിൽക്കുന്നവൻ എവിടെ നിന്ന് വന്നു കയറിയെന്ന് ഒരു പിടിയുമില്ല.....

മൂന്ന് പേരും കാര്യമായ ചർച്ചയിൽ ആണ്... ഒപ്പം ആരെയോ വാച്ച് ചെയ്യുന്നുമുണ്ട്... ഹാളിന്റെ ഒരു ഭാഗത്തു നിന്ന് മറു ഭാഗത്തേക്ക്‌ തന്നെ ശ്രദ്ധിച്ചു നോക്കി തമ്മിൽ രഹസ്യം പറഞ്ഞു നിൽക്കുന്നവരെ കാണെ സൂസന്റെ കണ്ണുകളും ആ ഭാഗത്തേക്ക്‌ നീങ്ങി.......

ഹാളിലെ ഒഴിഞ്ഞ മൂലയിലെ സോഫയിൽ ഇരുന്നു ഫോണിൽ എന്തോ ചെയ്തു കൊണ്ടിരിക്കുന്ന ജെന്നി...!!

ഇങ്ങേയറ്റത്തു നിൽക്കുന്ന മൂന്ന് പേരുടെയും കണ്ണുകൾ അവളുടെ മേലെ ആണ്....

ജെന്നിയാകട്ടെ ഒന്നും തന്നെ അറിഞ്ഞിട്ടുമില്ല... ഫോണിൽ തന്നെ കാര്യമായി എന്തോ വർക്ക് ചെയ്യുന്നത് പോലെ അതിൽ മുഴുകി ഇരിക്കുന്നു....

ജെന്നിയെ സൂസന് അതികം പരിചയമില്ല... ആദിയുടെ പേർസണൽ അസിസ്റ്റന്റ് എന്ന രീതിയിൽ കുറച്ചു സംസാരിച്ചിട്ടുണ്ടെന്നല്ലാതെ മറ്റൊന്നും അറിയില്ല.....

അവിടെയുള്ള മറ്റു സമപ്രായക്കാരായ പെൺകുട്ടികളെ പോലെ കളിയോ ചിരിയോ... അതികം സംസാരമോ ബഹളമോ ഒന്നും തന്നെ ഇല്ല....... സൂസന്റെ കാഴ്ചപ്പാടിൽ വളരെ ഒതുങ്ങിയ character ആണ് ജെന്നി....

അത്കൊണ്ട് തന്നെ അവിടെ എല്ലാവർക്കും അവളോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട് താനും.....

" ഇതുങ്ങള് ഇങ്ങനെ നോക്കി നിൽക്കാൻ മാത്രം ആ കൊച്ചിന് എന്ന കുഴപ്പം.... "

ഇരു കൂട്ടരെയും മാറി മാറി ഒന്നു നോക്കി സൂസൻ സംശയത്തോടെ നെറ്റി ചുളിച്ചപ്പോഴും....

ചുറ്റിനുമുള്ളതൊന്നും അറിയാതെ പരസ്പരം ചർച്ചയിൽ മുഴുകി നിൽക്കുകയായിരുന്നു മൂവർ സംഘം....

" എത്ര ദിവസമായി നടക്കുന്നു... ഇതുവരെ ഒന്നും ചെയ്യാൻ പറ്റിയില്ല... ഇപ്പോൾ നോക്ക് ഇവിടുത്തെ വീട്ടുകാരിയെ പോലെ ആയി.. കല്യാണം കൂടാൻ വന്നിരിക്കുന്നത് കണ്ടില്ലേ.....നീയല്ലേ കുറെ ഐഡിയ കണ്ട് പിടിച്ചു കൊണ്ട് വന്നത്... എന്നിട്ടെന്നാ ഒന്നും ചെയ്യാതെ.... "

ജെന്നിയെ ഒന്ന് നോക്കി കൊണ്ട് Angel ഇസയ്ക്ക് നേരെ തിരിഞ്ഞു....

ജെന്നി കല്യാണ വീട്ടിൽ കാല് കുത്തിയ ദിവസം മുതൽ ഓടിക്കാനുള്ള വഴി നോക്കുന്നതാണ്... ഇതുവരെ ഒന്നും നടക്കുന്നില്ലെന്ന് മാത്രം.....

" ഒന്നും ചെയ്യാഞ്ഞിട്ടാണോ.. കല്യാണത്തിന് വരാതിരിക്കാൻ അല്ലെ ഡ്രെസ് മുറിച്ചു വെച്ചത്... അതാണെങ്കിൽ ആള് മാറി ആകെ കുളമായി... ഇനി അടുത്ത വഴി നോക്കാം.... "

" ഇനി ഏതുക്ക് വഴി സർ... എല്ലാമേ പോച്ച്... ഇന്നത്തെ day കഴിഞ്ഞാൽ അവർ പിന്നെ മന്ഷനിൽ തന്നെ stay ചെയ്യും.. പിന്നെ എപ്പോമേ ആദി സർ കൂടെ ഇരിക്കവല്ലേ.... "

" അങ്ങനെ നോക്കിയാൽ കമ്പനിയിലും കാണും അല്ലെ... എനിക്കെന്തായാലും ഉടനെ വർക്കിൽ കയറാൻ കഴിയില്ല.. അപ്പോൾ അവൾ വരും... അവിടുത്തെ PA അല്ലെ  ഇവിടെയും അതേ പൊസിഷൻ കൊടുത്താലോ.... "

.

angel ഒരു ടെൻഷനോടെ നഖം കടിച്ചു കൊണ്ട് ജെന്നിയെ നോക്കി... കിരണിലും അതേ ടെൻഷൻ തന്നെ......

ആദിയുടെ പേർസണൽ ബോഡി ഗാർഡ് ആണ്... ഒപ്പം ബ്ലാക്ക് സ്ക്വാഡിലെ അംഗവും....

എങ്ങനെ നോക്കിയാലും തന്നെക്കാൾ അധികാരം ഉള്ളവൾ....

അത് പോലെ ആദിയുടെ കമ്പനിയിലും അവൾ കാണുമെന്നു ഉറപ്പ്....

അവിടെയുള്ള പേർസണൽ അസിസ്റ്റന്റ്... ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം വളരെ കൃത്യതയും ഗൗരവവും ഉള്ളത് കൊണ്ട് ആദിക്ക് ഒരു പ്രത്യേക ഇഷ്ടവും ഉണ്ട്......

" ഇവൾക്ക് തിരിച്ചു പോകാനുള്ള ഉദ്ദേശം ഒന്നുമില്ലേ.... "

" അവൾ പോകില്ല.. നമ്മൾ ഓടിക്കണം.... "

ജെന്നിയെ നോക്കി ഒരു മടുപ്പോടെ ചോദിച്ചു നിന്നതും തന്റെ കാതിലായി പതിഞ്ഞ ശബ്ദം......

ലൂക്ക് ഒരു നെടുവീർപ്പോടെ കയ്യിൽ ഇരിക്കുന്ന ഫോണിലേക്ക് നോക്കി....

" ഓടിക്കാൻ നോക്കുന്നതൊക്കെ കൊള്ളാം... അവസാനം അവൾ ഒടിച്ചു മടക്കി മൂലയ്ക്കിരുത്താതെ നോക്കിക്കോ.. ഒടുക്കത്തെ ഫൈറ്റ് ആണ്..... "

തൊട്ട് പിന്നാലെ തന്നെ അതിനെ എതിർത്തു കൊണ്ടുള്ള വാക്കുകളും അവന്റെ കാതിൽ പതിഞ്ഞിരുന്നു... അത് കേൾക്കെ ലൂക്കിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.. ..

" തൊട്ടതിനും പിടിച്ചതിനുമൊക്കെ നെഗറ്റീവ് പറയാതെ ശിവാ... അതിനെ പറഞ്ഞു വിടാനൊരു വഴി നോക്ക്.... "

അവനൊരു മുഷിച്ചിലോടെ പറഞ്ഞു കൊണ്ട് ഫോണിൽ തെളിഞ്ഞു കാണുന്ന പേരിൽ നോക്കി ചുണ്ട് കോട്ടി.....

ആദിയുടെ favorite പേഴ്സൺ ആയത് കൊണ്ടും... തങ്ങളുടെ സ്ഥാനത്തിന് പകരം ആകുമോയെന്ന ഭയം കൊണ്ടും ജെന്നിക്ക് ശത്രുക്കൾ ഏറെയാണ്....

ശിവ, റൂണി..., ഇസ.., കിരൺ.., Angel..., തുടങ്ങി മിഷൻ ജെന്നി എന്ന പേരിൽ ഒരു കൂട്ടായ്മ തന്നെ ഉണ്ട്.....

ഇപ്പോൾ പോലും മൂവരും നേരിട്ട് ചർച്ചയിൽ പങ്കെടുക്കുമ്പോൾ ബാക്കി രണ്ട് പേരും ഫോണിലൂടെ നിർദ്ദേശങ്ങൾ കൊടുക്കുന്നു.....

" ഞാനൊരു കാര്യം പറഞ്ഞതല്ലേ... എത്ര ദിവസമായിട്ട് നോക്കുന്നു... എന്തെങ്കിലും ചെയ്യാൻ പറ്റിയോ.. ഇല്ല...,

അതാണ് പറഞ്ഞത്.. അവൾ നിസാരക്കാരി ഒന്നുമല്ല... എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് സ്വയം പണി ആവാതിരിക്കാനും കൂടി നോക്കണം... ഇല്ലെങ്കിൽ ആദ്രിയുടെ കയ്യിൽ നിന്ന് കൂടി വാങ്ങിച്ചെടുക്കേണ്ടി വരും..... "

" ഒന്ന് പോ ശിവാ... ആദി ഒന്നും ചെയ്യില്ല... "

ശിവ പറഞ്ഞത് ഇഷ്ടപെടാത്തത് പോൽ റൂണി പറഞ്ഞതും ലൂക്കിന്റെ മുഖം ഒന്ന് തെളിഞ്ഞു...

എന്നാൽ ശിവയുണ്ടോ അത്കൊണ്ട് നിർത്തുന്നു.....

" ഹേയ്... അവനൊന്നും ചെയ്യില്ല തലോടുവേ ഉള്ളൂ...ജെന്നിയെ അവന് നല്ല ഇഷ്ടം ആണ്... ഇനി അവർ തമ്മിൽ വല്ല ലൈൻ വലിയും ഉണ്ടെന്നാണ് എന്റെ സംശയം..... "

ഉടൻ തന്നെ ശിവയുടെ മറുപടിയും എത്തിയിരുന്നു...

പാതി കാര്യത്തിൽ ആണെങ്കിലും ബാക്കി പകുതി കിട്ടിയ അവസരത്തിൽ ലൂക്കിന്റെ നെഞ്ചിൽ ഒരു കുത്തൽ....

ഇതൊക്കെയാണല്ലോ അവന്റെ സന്തോഷം....

ശിവ പ്രതീക്ഷിച്ചത് പോൽ തന്നെ അവന്റെ മറുപടി കേൾക്കെ ലൂക്കിന്റെ മുഖം കറുത്തു....

" ദേ... ഒരുമാതിരി വൃത്തികേട് പറഞ്ഞാൽ ഉണ്ടല്ലോ... ഞാൻ ഈ ഗ്രൂപ്പിൽ നിന്ന് രാജി വെച്ച് പോകും.. പറഞ്ഞില്ലെന്നു വേണ്ട.... "

ഫോണിലേക്ക് നോക്കിയവൻ തന്റെ ഭീഷണി മുഴക്കിയതും റൂണി അതിനെ എതിർത്തിരുന്നു....

" ഹേയ്... നീ പോകരുത്... നീയാണ് ഇതിന്റെ ലീഡർ... നീ ഇവിടെ നിൽക്ക് നമുക്ക് വേറെ വഴി നോക്കാം.... "

എന്ത് സംഭവിച്ചാലും ഇസയെ പിണക്കുന്നത് ബുദ്ധിയല്ല....

കൂട്ടത്തിൽ ഇത്രയും പേരുണ്ടെങ്കിലും ഈ ചർച്ചയൊക്കെ ആദിയുടെ ചെവിയിൽ എത്തിയാലും കിട്ടുന്നതിന്റെ എഫക്ട് കുറയ്ക്കാൻ അവർക്ക് മുന്നിലുള്ള ഏക വഴിയാണ് ലൂക്ക.....

അത് മാത്രം അല്ല... കൂടെ നിന്നാൽ പോലും ആദിയുടെ അടുത്ത് നിന്ന് നല്ലൊരു ഓഫർ വന്നാൽ നേരെ മറു കണ്ടം ചാടി പോകുന്ന മുതൽ ആണ്... അങ്ങനെയുള്ളതിനെ പിണക്കിയാൽ ഒരു ദയ ഇല്ലാതെ ഒറ്റികളയും....

" നിന്റെ ചൊറിച്ചിൽ കൊണ്ട് ആ ചെറുക്കന്റെ അടുത്തുന്നു മാന്ത് വാങ്ങാതെ മിണ്ടാതിരിക്ക് ശിവാ.... "

തനിക്ക് അടുത്തിരിക്കുന്നവന്റെ ചെവിയിൽ അടക്കം പറഞ്ഞു കൊണ്ടവൻ സ്ക്രീനിലേക്ക് നോക്കി...

അവിടെ ഇപ്പോഴും ശിവയോടുള്ള ദേഷ്യത്തിൽ മുഖം വീർപ്പിച്ചു നിൽക്കുകയാണ് ലൂക്ക്....

" നീ അവനെ വിട് ഇച്ചൂ... നമ്മുടെ വിഷയത്തിലേക്ക് വാ.... "

" എന്തോന്ന് വരാൻ... വഴിയുണ്ട്.. വഴിയുണ്ടെന്ന് പറയാതെ അവളെ ഓടിക്കാനൊരു വഴി പറയ്..."

അവനൊരു മുഷിച്ചിലോടെ ഫോണിൽ നോക്കി പിറുപിറുത്തു നിന്നതും....

" എന്റെ കയ്യിൽ ഒരു വഴിയുണ്ട്.... "

ശിവയുടെ ശബ്ദം ഉയർന്നതും എല്ലാവരുടെയും ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു....

എല്ലാവരും ആകാംഷയോടെ അവനെ നോക്കി നിന്നു..

" എന്ത് വഴി.... "

" അതൊക്കെയുണ്ട്... അവൾക്കൊരു കാര്യം പേടിയുണ്ട്....അത് വഴി നോക്കിയാൽ ചിലപ്പോൾ കാര്യം നടക്കും.... "

" എന്താണ് കാര്യം പറയ്.... "

ശിവ അടക്കി പിടിച്ചൊരു ശബ്ദത്തോടെ പറഞ്ഞതും അതേ കൗതുകത്തോടെ തിരിച്ചൊരു ചോദ്യവുമായി എല്ലാവരും അവനെ നോക്കി....

" അത് പിന്നെ അവൾക്ക് ചെറിയ....

" ഡാ..... "

ശിവ തന്റെ ഐഡിയ പറഞ്ഞു തുടങ്ങിയതായിരുന്നു... എല്ലാവരും ആകാംഷയോടെ അവനെ കെട്ടിരുന്നതുമാണ്... എന്നാൽ....

പറഞ്ഞു തുടങ്ങിയതും തങ്ങൾക്ക് പിന്നിൽ നിന്ന് ഉയർന്ന ശബ്ദം...

" അമ്മച്ചി.... "

കിരണും ലൂക്കും Angelum ഒരുപോൽ ഞെട്ടി കൊണ്ട് പിന്നിലേക്ക് തിരിഞ്ഞു...കാളിൽ ആയിരുന്ന റൂണിയും ശിവയും പോലും ഒരു നിമിഷം ഞെട്ടി വിറച്ചു പോയി...

തങ്ങൾക്ക് പിന്നിൽ കണ്ണുകൾ കൂർപ്പിച്ചു നിൽക്കുന്നവരെ കണ്ടതും മൂവരും ഒന്ന് പരുങ്ങി.. ലൂക്ക് തന്റെ കയ്യിലെ ഫോൺ സൂസൻ കാണാതെ പിന്നിലേക്ക് ഒളിപ്പിച്ചെങ്കിലും.....

അതിന് മുന്നേ ....ഐഡിയ പാതി വഴിയിൽ ഉപേക്ഷിച്ചു ശിവയും റൂണിയും കാൾ cut ചെയ്തു ഓടിയിരുന്നു........

" എന്നതാടാ ഇവിടെ ചർച്ച.... "

തനിക്ക് മുന്നിൽ കള്ളം പിടിക്കപ്പെട്ടവരെ പോലെ നിൽക്കുന്ന മൂന്നെണ്ണത്തിനെയും സൂസൻ ഒന്ന് തറപ്പിച്ചു നോക്കി....

" ഒന്നുമില്ല അമ്മച്ചീ... ഞങ്ങൾ വെറുതെ കല്യാണ കാര്യം ചർച്ച ചെയ്തു നിൽക്കുവായിരുന്നു... അല്ലേടാ..... "

വിളറിയൊരു ചിരിയോടെ സൂസനോട് പറഞ്ഞു കൊണ്ട് ലൂക്ക് കിരണിന്റെ തോളിൽ ഒന്ന് തട്ടി......

" ആമാ.. മ്മാ... സത്യം..... "

സൂസന്റെ നോട്ടം തന്നിലേക്ക് തിരിയുന്നത് കണ്ടതും കിരൺ അത് സത്യമെന്ന പോൽ നെഞ്ചിൽ കൈ വെച്ച് കൊണ്ട് സൂസനെ നോക്കി.....

" ആമയല്ല.. ആന... "

സൂസൻ അവനെയൊന്ന് അടിമുടി നോക്കി... പിന്നെ അരികിൽ നിൽക്കുന്ന സ്വന്തം മകനെയും...

മൂവരുടെയും ചർച്ച എന്തെന്ന് കേട്ടില്ലെങ്കിലും എന്തോ ഉടായിപ്പ് ആണെന്ന് വ്യക്തമാണ്....

ലൂക്ക് ആ കൂട്ടത്തിൽ ഉള്ളത് കൊണ്ട് തന്നെ രണ്ട് തല്ല് കിട്ടുന്ന പരിപാടി ആണ് ചർച്ച ചെയ്തു നിന്നിരുന്നതെന്നതിൽ സൂസന് ഒരു സംശയവും ഇല്ല....

" നല്ലൊരു തമിഴൻ കൊച്ച് ആയിരുന്നു.. നീ അതിനെയും ഈ കോലത്തിൽ ആക്കി കളഞ്ഞല്ലോടാ ചെറുക്കാ.... "

കിരണിനെ ഒന്ന് നോക്കി കൊണ്ടവർ ലൂക്കിന് നേരെ വല്ലാത്തൊരു ഭാവത്തോടെ കൈ മലർത്തി....

തിരികെ സ്ഥിരം ചിരിയായിരുന്നു മറുപടിയായി വന്നതും....

" ചിരിക്കരുത് നീ... കല്യാണ പെണ്ണിനേയും വിളിച്ചോണ്ട് അവൻ കൊസറ കൊള്ളി ഒപ്പിക്കാൻ ഇറങ്ങിയേക്കുന്നു....

എന്റെ പൊന്ന് കൊച്ചേ.. ഇന്ന് നിന്റെ കല്യാണം ആണെന്ന് നിനക്ക് വല്ല വിചാരവും ഉണ്ടോ... ഇവന്റെ തുള്ളൽ കേട്ട് നിന്നാൽ മതിയോ.. നിനക്ക് പള്ളിയിലൊന്നും പോകണ്ടേ.... പോയി റെഡി ആവെടി..... "

ലൂക്കിനരികിൽ നിൽക്കുന്ന Angel നെ നോക്കി ഇടുപ്പിൽ കൈ കുത്തി നിന്ന് കൊണ്ട് അവർ ചോദിച്ചതും....

angel റൂമിലേക്ക് ഓടിയിരുന്നു....

നിലത്തൂടെ കിടന്നു വലിയുന്ന ഗൗൺ മുട്ടൊപ്പം ഉയർത്തി പിടിച്ചു കൊണ്ട് റൂമിലേക്ക് പായുന്നവൾ...

സൂസൻ ഒരു വല്ലായ്മയോടെ നെറ്റിയിൽ കൈ വെച്ച് നിന്ന് പോയി....

" എന്റെ മാതാവേ.. ഇതിനെയൊക്കെ ഇത്രയും വളർത്തി വലുതാക്കിയപ്പോൾ കുറച്ചു നല്ല ബുദ്ധി കൂടി കൊടുത്താൽ എന്നതായിരുന്നു.... "

ചുവരിൽ പതിപ്പിച്ചിരുന്ന കർത്താവിന്റെ ചിത്രത്തിൽ നോക്കി പ്രാർത്ഥിച്ചിട്ട് തിരിയുന്നതോ സ്വന്തം പുത്രന്റെ നേരെയും...

കിരൺ അപ്പോഴേക്കും സ്ഥലം കാലിയാക്കിയിരുന്നു....

തനിക്കു മുന്നിൽ നിൽക്കുന്നവനെ സൂസൻ ഒന്ന് അടിമുടി നോക്കി....

ഷർട്ടും വൈസ്റ് കോട്ടും ഇട്ട് ഗേറ്റപ്പിൽ നിൽക്കുന്നവൻ... എന്തിന് ടൈ വരെ കഴുത്തിൽ ചുറ്റിയിട്ടുണ്ട്... ഒറ്റ കുഴപ്പമേയുള്ളൂ...

പാന്റ് ഇട്ടിട്ടില്ല.. ഷോർട്സ് മാത്രം...

ഇടാനുള്ള പാന്റും മേൽക്കോട്ടും ആളുടെ ഇരു തോളിലും കിടക്കുന്നു...

ഒരു നിമിഷം മുന്നിൽ നിൽക്കുന്ന കോലത്തെ കണ്ട് സൂസന് ചിരി പൊട്ടി പോയിരുന്നു....

" എന്റെ പൊന്ന് കൊച്ചേ എന്നാ കോലം ആണെടാ ഇത്... പോയി തുണിയുടുത്തു വാ ചെറുക്കാ.... "

റൂമിലേക്കു കൈ ചൂണ്ടി അവനോട് പറഞ്ഞതും അവർ ചിരിച്ചു പോയി... അത് കാണെ ലൂക്കിന്റെ ചുണ്ടിലും ചിരി വിടർന്നു....

തങ്ങൾ പറയുന്നതൊക്കെ സൂസൻ കേട്ടു കാണുമെന്നു തന്നെ അവൻ കരുതിയിരുന്നു... നല്ലൊരു ആട്ട് പ്രതീക്ഷിച്ചു നിന്നിടത് നിന്നും....

ചിരിയോടെ പറയുന്നവരെ കാണെ അവന് ആശ്വാസം ആയി.....

അമ്മച്ചി ഒന്നും കെട്ടിട്ടില്ലെങ്കിൽ പിന്നെ പേടിക്കാൻ ഒന്നുമില്ല....

" ചിരി വരുന്നുണ്ടോടി കള്ളി പെണ്ണെ.... "

മുന്നിലേക്ക് നീങ്ങി വന്നവൻ തന്റെ കവിളിൽ ഒന്ന് തട്ടി കൊണ്ട് ചിരിയോടെ ചോദിക്കുന്നത് കേട്ടതും സൂസന്റെ കണ്ണുകൾ കൂർത്തു....

" ഡാ.... "

ചെവിയിൽ പിടിക്കാനായി കൈ ഉയർത്തുന്നതിനു മുൻപേ സൂസന്റെ കവിളിൽ അമർത്തി മുത്തി കൊണ്ടവൻ റൂമിലേക്ക് കയറി ഓടിയിരുന്നു....

കള്ളത്തരം മറക്കാനും തന്റെ കയ്യിൽ നിന്നും രക്ഷപെടാനുമുള്ള അടവ് ആണെന്നറിയാം... എങ്കിലും അവന്റെ ഇങ്ങനെയുള്ള ചെറിയ കുരുത്തക്കേടുകൾ ഒക്കെ അവർക്ക് ഇഷ്ടം തന്നെ....

റൂമിലേക്ക് കയറി ഓടുന്നവനെ തന്നെ നോക്കി നിൽക്കെ സൂസന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നിരുന്നു... എന്നാൽ....

തൊട്ടടുത്ത നിമിഷം തന്നെ അത് മായുകയും ചെയ്തു....

ഇനിയും പണികൾ ഏറെയാണ്...

ഇനിയും അവിടെയും ഇവിടെയും കറങ്ങി നടക്കുന്നതിനെയെല്ലാം തൂക്കിയെടുത്തു ഒരുങ്ങാനായി പറഞ്ഞു വിടണം....

അതിനിടയിൽ കല്യാണ പെണ്ണിന്റെ ബോക്കെ....

വെളുത്ത പൂവിന്റെ കൂടെ ചുവന്ന റോസാ പൂവ് കൂടി കുത്തി കയറ്റിയത്...

" ഹോ... അതിനി ഈ വെളുപ്പാൻ കാലത്തു എവിടെ നിന്ന് ഒപ്പിക്കും കർത്താവെ.... "

ഒരു മടുപ്പോടെ പിറുപിറുത്തു കൊണ്ടവർ ബാക്കിയുള്ളവരെ തിരക്കി വീടിനു വെളിയിലേക്ക് നടന്നു......

............................................................................

" ഓഹ്... ഈ പണ്ടാരം... ബ്രേക്ക്‌ ഡൌൺ ആകാൻ കണ്ട നേരം..... "

വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ നിന്നിറങ്ങി ചുറ്റിനും ഒന്ന് നോക്കി കൊണ്ട് റിയ വല്ലായ്മയോടെ പിറുപിറുത്തു....

രാവിലെ വീട്ടിൽ നിന്നും വിവാഹം നടക്കുന്നിടത്തേക്ക് പോകാനിറങ്ങിയതാണ് അവൾ....

വീട്ടിൽ നിന്നും കുറച്ചു ദൂരമേയുള്ളൂ എന്നൊരു കാരണത്താൽ മറ്റുള്ളവരോടൊപ്പം പാലയ്ക്കൽ തറവാട്ടിൽ നിൽക്കുന്നത് ഒഴിവാക്കി സ്വന്തം വീട്ടിൽ തന്നെ ആയിരുന്നു ആളുടെ stay......

പപ്പയ്ക്കും മമ്മിയ്ക്കും മറ്റു തിരക്കുകൾ കൊണ്ട് വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് കൊണ്ടു അവൾ ഒറ്റയ്ക്കാണ് കാർ ഡ്രൈവ് ചെയ്തിറങ്ങിയതും......

അത്കൊണ്ട് തന്നെ വഴിയരികിൽ വെച്ച് കാർ പണി മുടക്കിയതും അവളിൽ വല്ലാത്തൊരു ടെൻഷൻ നിറഞ്ഞു....

മെയിൻ റോഡിൽ നിന്നും കുറച്ചു ഉൾവഴിക്ക് അടുത്തെത്തിയിരുന്നു അവൾ... അതികം ആളുകളോ ബഹളങ്ങളോ ഇല്ല... മെയിൻ റോഡ് അല്ലാത്തതിനാൽ തന്നെ അത് വഴി  പുലർച്ചെ സമയം അധികം വാഹനങ്ങളുമില്ല.....

" ഇനിയെന്ത് ചെയ്യും കർത്താവെ... "

റിയ ഒന്ന് ചുറ്റിനും നോക്കി... സഹായം ചോദിക്കാൻ ഒരു മനുഷ്യ കുഞ്ഞ് പോലും ഇല്ല....

വേറൊരു വാഹനം വിളിച്ചു വരുത്തി പോകാമെന്നു കരുതിയാൽ തന്നെ സ്വന്തം കാർ വഴിയരികിൽ ഉപേക്ഷിച്ചു പോകാനും കഴിയില്ലല്ലോ....

ഫോണിൽ സെർച്ച്‌ ചെയ്തെങ്കിലും മെക്കാനിക്കൽ ഫീൽടുമായി ബന്ധമുള്ള ആരുടേയും നമ്പർ കിട്ടാതെ വന്നതോടെ അവളുടെ മുഖത്ത് നിരാശ പടർന്നു.....

വീട്ടിലേക്ക് വിളിച്ചു കാര്യം അറിയിക്കാൻ നോക്കിയപ്പോഴും പപ്പയെയോ മമ്മയെയോ കോൺടാക്ട് ചെയ്യാൻ കഴിയുന്നില്ല....

എല്ലാ രീതിയിലും പണി കിട്ടി നിൽക്കുന്നൊരു അവസ്ഥ......

" എന്റെ കർത്താവെ... ഒരു വഴി കാണിച്ചു താ..... "

ഏറെ നേരമൊക്കെ അറിയാവുന്നത് പോലെ പരിശ്രമിച്ചു നോക്കിയിട്ടും യാതൊരു ഭലവുമില്ലെന്ന് കണ്ടതും റിയ ഒന്ന് ആത്മാർഥമായി പ്രാർത്ഥിച്ചു പോയി......

ഇല്ലെങ്കിൽ കല്യാണം കൂടാനും കഴിയില്ല... തിരിച്ചു പോകുന്നതും സാധ്യമല്ല... അവിടെ നിന്ന് ഒന്ന് പോയി കിട്ടിയാൽ മതിയെന്നൊരു ചിന്ത ആയിരുന്നു അവളിൽ....

അതികം ബഹളമില്ലാത്ത ആളുകൾ ഇല്ലാത്ത സ്ഥലത്തു ഒറ്റയ്ക്ക് നിൽക്കുന്നതിൽ അവൾക്ക് ചെറിയൊരു ഭയം തന്നെ തോന്നി തുടങ്ങിയിരുന്നു.....

അത്കൊണ്ടൊക്കെ തന്നെ ആവാം... ദൈവം വളരെ പെട്ടന്ന് തന്നെ ആ പ്രാർത്ഥന സ്വീകരിച്ചതും...........

ഒരുപാട് തവണ ട്രൈ ചെയ്തിട്ടും തന്റെ പപ്പയെ കിട്ടുന്നില്ലെന്ന, നിരാശയോടെ ഫോൺ പോക്കറ്റിൽ തന്നെ തിരുകി കൊണ്ട് തിരിഞ്ഞതും.....

.

തന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കൊണ്ട് അരികിലായി വന്നു നിന്ന വാഹനം... റിയ ഒരു നിമിഷം അല്പമൊന്ന് പതറി....

എങ്കിലും......

" ഹേയ്.... റിയാ..... "

തന്റെ പേര് വിളിച്ചു കൊണ്ട് കാറിൽ നിന്നും വെളിയിലേക്ക് ഇറങ്ങുന്നവനെ കാണെ എന്തെന്നില്ലാത്തൊരു ആശ്വാസം അവളിൽ നിറഞ്ഞിരുന്നു.....

അതൊന്നും തന്നെ അവൾ മുഖത്ത് പ്രകടിപ്പിച്ചില്ലെന്ന് മാത്രം........

" എന്ത് പറ്റി... ഇതെന്നാ ഇവിടെ നിൽക്കുന്നെ.... "

പ്രയാഗ് ഒരു സംശയത്തോടെ അവളെ നോക്കി.....

" കാറിനു ചെറിയൊരു കംപ്ലയിന്റ്... start ആവുന്നില്ല... ആരെയും വിളിച്ചിട്ട് കിട്ടുന്നുമില്ല... അതാണ്‌ ഞാൻ..... "

" ഓഹ്ഹ്.... കംപ്ലയിന്റ് ആന്നോ.... "

റിയയുടെ മറുപടി കേട്ടതും അവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു.....

റിയ വിവാഹത്തിൽ പങ്കെടുക്കാനായി പോവുകയാണെന്ന് ഡ്രെസ്സിങ്ങിലൂടെ തന്നെ അവന് വ്യക്തമായിരുന്നു... താനും അങ്ങോട്ടേക്ക് തന്നെ....

വഴിയിൽ വെച്ച് കാർ പണി മുടക്കിയ സ്ഥിതിക്ക് ഇനി അവിടേക്ക് എത്തണമെങ്കിൽ തന്റെ കാർ തന്നെ ശരണം.....

പ്രയാഗിന്റെ മനസിൽ സന്തോഷത്തിന്റെ ലഡുകൾ തലങ്ങും വിലങ്ങും പൊട്ടിക്കൊണ്ടിരുന്നു....

നേരെയുള്ള വഴിയിലൂടെ പോവുന്നതിനു പകരം റാണിയയ്ക്കുള്ള ബോക്കെ വാങ്ങാനായി തന്നെ നിർബന്ധിപ്പിച്ചു ഈ വഴി വരുത്തിയ സ്വന്തം ചേട്ടായിയോട് അവൻ മനസ്സറിഞ്ഞൊന്നു നന്ദി പറഞ്ഞു.....

അത്കൊണ്ട് ആണല്ലോ ഇങ്ങനൊരു കൂടിക്കാഴ്ച്ച ഉണ്ടായത്... ഏതെങ്കിലും ഒരു രീതിയിൽ റിയയുടെ മനസിൽ കയറി പറ്റാൻ നടക്കുന്നവന് ഇതൊരു ഗോൾഡൻ ചാൻസ് തന്നെ ആണ്.....

" ഇത് ഞാൻ പാഴാക്കി കളയൂല.. ഇതൊരു കച്ചി തുരുമ്പാക്കി ഇതിൽ പിടിച്ചു ഞാൻ കയറും... ആദ്യം അവളുടെ മനസ്സിൽ.. പിന്നെ അവളുടെ വീട്ടിൽ... അവളുടെ അപ്പനെയും അമ്മയെയും ഒക്കെ ഞാൻ വീഴ്ത്തും.....

എല്ലാം ബോക്കെയുടെ ഐശ്വര്യം...... "

അവൻ തന്റെ കാറിന്റെ ഫ്രണ്ട്‌സീറ്റിൽ ഇരിക്കുന്ന റെഡ് & വൈറ്റ് റോസാ പൂവുകൾ കൊണ്ട് അലങ്കരിച്ച ബോക്കെയിലേക്ക് ഒന്ന് നോക്കി.... പിന്നെ തനിക്ക് മുന്നിൽ നിൽക്കുന്നവളിലേക്കും....

" ഞാൻ ഒന്ന് നോക്കട്ടെ.... "

തന്റെ ഉള്ളിലെ സന്തോഷം അത്പോൽ അടക്കി വെച്ച് കൊണ്ടവൻ റിയയെ നോക്കി....

മറുപടിയായി ചെറിയൊരു മൂളൽ കിട്ടിയതും അവൻ കാറിനടുത്തേക്ക് നടന്നു.....

ആദ്യം തന്നെ ലിഫ്റ്റ് തരാമെന്ന് പറഞ്ഞാൽ റിയ കണ്ണും പൂട്ടി റീജക്റ്റ് ചെയ്യുമെന്ന് ഉറപ്പ്.... പിന്നെ നിർബന്ധിക്കാനും കഴിയില്ല.....

ഒരിക്കലും പഴയ ഇഷ്ടമിപ്പോഴും ഉള്ളിൽ ഉണ്ടെന്നത് പോൽ അവളോട് പെരുമാറരുതെന്നാണ് റൂണി കൊടുത്തിരിക്കുന്ന ഉപദേശവും.... അങ്ങനെ ചെയ്താൽ അവൾ ഒരിക്കലും അടുക്കില്ലത്രേ.....

അത്കൊണ്ട് തന്നെ കൂടുതൽ സംസാരിച്ചു കുളമാക്കാൻ അവൻ നിന്നിരുന്നില്ല.. കാറിന്റെ ബൊണറ്റ് തുറന്നു പിടിച്ചവൻ വെറുതെ അതിനുള്ളിലേക്ക് നോക്കി നിന്നു.....

ചെറിയൊരു പ്രശ്നമേയുള്ളൂ... വയറുകളിൽ ഒന്ന് ചെറുതായി ലൂസ് ആയിരിക്കുന്നു.. അതൊന്ന് ടൈറ്റ് ചെയ്താൽ കാർ start ചെയ്തു പോവുകയും ചെയ്യാം.....

എന്നാൽ.....

" ഓഹ്... നല്ല കംപ്ലയിന്റ് ഉണ്ടല്ലോ.. വണ്ടി ഷോപ്പിൽ കൊടുക്കേണ്ടി വരും... അവിടെ നിന്ന് ആരെയെങ്കിലും വിളിച്ചു നോക്കുന്നതാവും നല്ലത്.... "

ഒരു വിഷമ ഭാവത്തോടെ അവളോട് പറയുന്നതിനൊപ്പം ലൂസ് ആയിരുന്ന വയർ പതിയെ അഴിച്ചിടാനും അവൻ മറന്നില്ല.....

" ഓഹ്... ഇനിയെന്ത് ചെയ്യും....? "

ഒരു വല്ലായ്മയോടെ നെറ്റിയിൽ വിരൽ ഉഴിഞ്ഞു പിറുപിറുക്കുന്നവളെ കാണെ അവൻ കാറിന്റെ മുൻ ഭാഗം ക്ലോസ് ചെയ്തു കൊണ്ട് അവൾക്കരികിലേക്ക് നടന്നടുത്തു.....

" ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നുമില്ല... മെക്കാനിക്കല്സിനെ വിളിച്ചു പറഞ്ഞാൽ അവർ വന്നു നോക്കിക്കോളും... താൻ ചർച്ചിലെക്ക് അല്ലെ.. ഞാനും അവിടേക്കാണ് കുഴപ്പമില്ലെങ്കിൽ ഞാൻ drop ചെയ്യാം.... "

തന്റെ കാറിലേക്ക് വിരൽ ചൂണ്ടി കൊണ്ടവൻ മെല്ലെ പറഞ്ഞതും റിയ അവനെയൊന്ന് നോക്കി.....

" ഹേയ്.. വേണ്ട... അതിന്റെ ആവശ്യം ഒന്നുമില്ല... ഞാനൊരു ടാക്സി പിടിച്ചു വന്നോളാം.... "

പ്രയാഗിന്റെ ഓഫർ അവൾ പാടെ നിരസിച്ചിരുന്നു....

തന്നിൽ നിന്നും മുഖം തിരിച്ചു നിൽക്കുന്നവളെ കാണെ അവനിൽ നിരാശയൊന്നും തോന്നിയില്ല.. കാരണം.... റിയയുടെ ഈയൊരു മറുപടി....

അത് അവൻ നേരത്തെ തന്നെ പ്രതീക്ഷിച്ചതാണ്.....

" ഓഹ്...ഓക്കേ... തനിക്ക് അതാണ് കംഫർട് എങ്കിൽ അങ്ങനെ മതി.. ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളൂ... പോട്ടെ.... "

തീർത്തും നിസാരമായൊരു ഭാവത്തോടെ ചുമൽ കൂച്ചി പറയുന്നവനെ കാണെ അമ്പരപ്പ് നിറഞ്ഞത് റിയയിൽ ആയിരുന്നു.....

" പോകുവാണോ....?"

വേഗം തന്നെ പിന്നിലേക്ക് തിരിഞ്ഞു നിന്ന് കൊണ്ടവൾ ചോദിച്ചതും പ്രയാഗും തന്റെ ചിരിയെ സമർത്ഥമായി പിടിച്ചു വെച്ചു കൊണ്ട് അവളെ നോക്കി....

" അതേ ഞാൻ പോകുവാണ്... എനിക്ക് കുറച്ചു തിരക്കുണ്ട്... താൻ എന്തായാലും ടാക്സി പിടിച്ചു പതിയെ വന്നാൽ മതി... പിന്നെ ഇങ്ങനെ വെളിയിൽ നിൽക്കേണ്ട.. കാറിനുള്ളിൽ കയറി ഇരുന്നോ.. അതികം ആരും ഇല്ലാത്ത സ്ഥലം അല്ലെ... ഒറ്റയ്ക്ക് വെളിയിൽ നിൽക്കേണ്ട.... "

എരി തീയിൽ എണ്ണ ഒഴിക്കുന്നത് പോലെയുള്ള വാക്കുകൾ.....

റിയ ഒരു വല്ലായ്മയോടെ ചുറ്റിനും നോക്കി.....

പ്രയാഗിൽ നിന്നും ഇങ്ങനെയൊരു മറുപടി ആയിരുന്നില്ല അവൾ പ്രതീക്ഷിച്ചത്...കൂടെ വരാൻ തന്നെ നിർബന്ധിക്കുമെന്ന് കരുതി... ഇല്ലെങ്കിൽ അതുവരെയും തനിക്കൊപ്പം നിൽക്കുമെന്നും.....

പക്ഷെ... ഇങ്ങനെയൊരു പ്രതികരണം അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല...

അവിടെ തനിയെ നിൽക്കാൻ നല്ല ഭയം തോന്നിയവൾക്ക്....

എന്നാൽ കൂടെ നിൽക്കാനോ കൊണ്ട് പോകാൻ പറയാനോ കഴിയാത്തൊരു അവസ്ഥ.....

എന്ത് ചെയ്യണമെന്നറിയാതെ വല്ലാത്തൊരു അവസ്ഥയിൽ അവൾ നിന്ന് പോയതും....

റിയയിൽ തന്നെ നോട്ടമെയ്തു നിന്നവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു....

ഇനിയെന്ത് ചെയ്യണമെന്ന് അവൻ നല്ലത് പോൽ അറിയാം......

" അപ്പോൾ ശരിയെന്നാ.. അവിടെ വെച്ച് കാണാം... Bye... "

അവൾക്ക് നേരെ കൈ വീശി പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നടന്നു... കാറിനടുത്തെത്തി ഡോർ തുറന്നതും.....

" അപ്പൂ.... "

പിന്നിൽ നിന്നുയർന്ന റിയയുടെ ശബ്ദം... അവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു....

"നീ വന്നില്ലെങ്കിൽ എന്താണ്... നിന്നെ കൊണ്ട് പോകാനുള്ള വഴി എനിക്കറിഞ്ഞൂടെ മോളെ....."

ചുണ്ടിൽ വിടർന്ന ചിരി മെല്ലെ കടിച്ചു പിടിച്ചു കൊണ്ട് തിരിഞ്ഞു നോക്കിയതും തനിക്ക് തൊട്ട് പിന്നിൽ നിൽക്കുന്നവളെ കണ്ട് അവന്റെ കണ്ണുകൾ ഒന്നു മിഴിഞ്ഞു....

" എന്താണ്....? "

" അത്... അത്... പിന്നെ ഞാനും കൂടി വന്നോട്ടെ...... "

" ഓഹ്ഹ്....അതായിരുന്നോ... "

റിയയുടെ ദയനീയത നിറഞ്ഞ മുഖവും നോട്ടവും....

ഉള്ളിലെ പതർച്ച മറച്ചു വെയ്ക്കാണെന്നോണം..തന്റെ കോട്ട് ഒന്ന് നേരെയാക്കി കൊണ്ടവൻ അവളെ നോക്കി.....

" അല്ല.., അപ്പോൾ ടാക്സി പിടിച്ചു വരാമെന്ന് പറഞ്ഞതോ....? "

" അത്... അത് ഒരുപാട് ലേറ്റ് ആവില്ലേ.... "

" ഓഹ്ഹ്...അപ്പോൾ കാറോ....? "

റിയ ഒരു മടിയോടെ പറഞ്ഞു നിർത്തിയതും പ്രയാഗിന്റെ വക അടുത്ത ചോദ്യം എത്തിയിരുന്നു....

അവളൊരു ചമ്മൽ നിറഞ്ഞ ചിരിയോടെ അവനെ നോക്കി....

" അത് നമ്പർ ഉണ്ടെങ്കിൽ ഒന്ന് വിളിച്ചു പറയുമോ... അവരോട് ഇവിടെ വന്നു ഒന്ന് check ചെയ്യാൻ.... "

" Me...? "

റിയയുടെ ആവശ്യം കേട്ടതും സ്വയം ഒന്ന് വിരൽ ചൂണ്ടി കൊണ്ടവൻ അവളെ നോക്കി....

വിളറിയ ചിരിയോടെ ഒരു മൂളൽ മാത്രം ആയിരുന്നു അവളുടെ മറുപടി....

അതുവരെയും കാണുമ്പോഴെല്ലാം വായിൽ തോന്നുന്നതൊക്കെയും വിളിച്ചു പറഞ്ഞു നടന്നവനോട് തന്നെ സഹായം ചോദിക്കേണ്ടി വന്നതിന്റെ ചമ്മൽ അവളിൽ നല്ലത് പോൽ നിറഞ്ഞിരുന്നു....

ആളും പേരുമില്ലാത്ത സ്ഥലത്ത് സഹായം ചോദിക്കാൻ മറ്റൊരാളെയും കാണാനുമില്ല.....

റിയ വല്ലാത്തൊരു അവസ്ഥയിൽ നിന്നപ്പോഴും താൻ വിചാരിച്ചത് പോൽ കാര്യങ്ങൾ നടക്കുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു പ്രയാഗ്....

" Yes.... "

ഉള്ളിൽ സന്തോഷത്തോടെ ഉച്ചത്തിൽ ആർപ്പ് വിളിച്ചു പോയവൻ.. യാതൊരു ഭാവവും മുഖത്ത് വരുത്താതെ അവളെയൊന്ന് നോക്കി.....

" okay... ഞാൻ പറയാം... "

തന്നോട് പറഞ്ഞു കൊണ്ട് ഫോണുമായി അൽപ്പം ദൂരെ മാറി നിൽക്കുന്നവനെ റിയ ഒന്ന് നോക്കി നിന്ന് പോയി....

ഓരോ തവണയും കാണുമ്പോഴും പ്രയാഗിന്റെ പെരുമാറ്റം അവളിൽ അത്ഭുതം ഉണ്ടാക്കുകയാണ്....

ചെയ്ത തെറ്റിനെല്ലാം ക്ഷമ പറഞ്ഞതിൽ പിന്നെ ഒരിക്കലും അനാവശ്യമായൊരു സംസാരവുമായി തന്റെ മുന്നിൽ വന്നിട്ടില്ല.....

പലപ്പോഴും തമ്മിൽ കാണുമ്പോഴും ഒരു ചിരിയിൽ കൂടുതൽ തന്റെ സുഖ വിവരങ്ങൾ പോലും തിരക്കാറില്ല....

ഈ മാന്യ വേഷമൊക്കെ ഒരു അഭിനയം ആണെന്ന് കരുതിയെങ്കിലും....

ദിവസങ്ങൾ കടന്ന് പോകും തോറും അത് അങ്ങനെയല്ലെന്ന് ഉള്ളിൽ ഇരുന്നു ആരോ പറയുന്നത് പോലെ....

എന്നാൽ പൂർണമായി വിശ്വസിക്കാനും ഉൾകൊള്ളാനും കഴിയുന്നില്ല താനും.....

" ശരിക്കും ഇവൻ മാറിയതാണോ... അതോ ഇതും.......

സ്വയം ഒന്ന് ആലോചിച്ചു നിന്നതും....

" റിയാ..... "

അരികിൽ നിന്നും കാതിൽ പതിഞ്ഞ പ്രയാഗിന്റെ ശബ്ദം... അവളൊന്നു ഞെട്ടി കൊണ്ട് തനിക്ക് അരികിൽ വന്നു നിൽക്കുന്നവനെ നോക്കി....

" ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്... അവർ ഇപ്പോൾ വരും... കാർ ഇവിടെ കിടന്നോട്ടെ.. ഞാൻ ലൊക്കേഷൻ അയച്ചു കൊടുത്തിട്ടുണ്ട്... prgrm കഴിഞ്ഞു അവരെ കോൺടാക്ട് ചെയ്താൽ മതി...നമുക്ക് പോയാലോ......"

" ഹാ... ഞാൻ എന്റെ ബാഗ് ഒന്ന് എടുക്കട്ടെ.... "

ഫോൺ വിളി കഴിഞ്ഞു തന്റെ മുന്നിൽ വന്നു നിൽക്കുന്നവനെ കണ്ടതും അവൾ അവനോടായി പറഞ്ഞു കൊണ്ട് കാറിനടുത്തേക്ക് നടന്നു....

കാറിനുള്ളിൽ നിന്നും തന്റെ ബാഗും മറ്റു സാധനങ്ങളുമൊക്കെ ഏടുത്തു കൊണ്ട് തിരികെ ഡോർ തുറന്നു കയറാനായി ഒരുങ്ങിയതും പ്രയാഗ് അവളെ തടഞ്ഞിരുന്നു....

" അയ്യോ... wyt... wyt.... "

റിയയെ സൈഡിലേക്ക് മാറ്റി നിർത്തി കൊണ്ടവൻ ഫ്രണ്ട് സീറ്റ് തുറന്നതും അതിൽ നിന്നും റാനിയയ്ക്കായി വാങ്ങിയ ബോക്കെയെടുത്തു മാറ്റി....

നേരം വെളുക്കുന്നതിനു മുന്നേ ബാംഗ്ലൂർ സിറ്റി തെണ്ടി തിരിഞ്ഞു നടന്ന് ഒപ്പിച്ചെടുത്തതാണ്... ഒരു പോറൽ പോലും ഏൽപ്പിക്കാതെ കയ്യിൽ കൊണ്ട് കൊടുക്കണം.....

എങ്കിലേ മിന്നു കെട്ടാൻ നിന്ന് കൊടുക്കൂ എന്നാണ് കല്യാണ പെണ്ണിന്റെ ഡിമാന്റ്....

" ആകെ ഒന്നേയുള്ളൂ ഈ മോഡൽ... വേറെ വാങ്ങാൻ പോകാൻ പറ്റില്ല.. അത്കൊണ്ട് ആണ്... ഇനി കേറിയിരുന്നോ.... "

തന്നെ സംശയത്തോടെ നോക്കി നിൽക്കുന്നവളെ നോക്കി അവനൊന്നു വെളുക്കെ ചിരിച്ചു....

പിന്നെ കാറിന്റെ പിൻ ഡോർ തുറന്നു ബോക്കെ സീറ്റിൽ ഭദ്രമായി വെച്ചു....

റിയയ്ക്ക് ഒന്നും തന്നെ മനസിലായിരുന്നില്ല.... അവൻ ചെയ്തതോ പറഞ്ഞതോ ഒന്നും തന്നെ അവൾക്ക് കത്തിയില്ല......

" വട്ടാണോ.... "

പിന്നിലെ ഡോർ അടച്ചു നേരെ നിന്നതും തനിക്ക് നേരെ മുന്നിലെ ഡോർ തുറന്നു പിടിച്ചു ചിരിയോടെ നിൽക്കുന്നവനെ കണ്ട് അവളൊരു വല്ലയിമയോടെ തല കുടഞ്ഞുവെങ്കിലും പ്രയാഗിൽ ചിരി മാഞ്ഞിരുന്നില്ല......

റിയ കാറിനുള്ളിൽ കയറിയതും ഡോർ അടച്ചു കൊണ്ടവൻ നേരെ എതിർ വശത്തായി ഡ്രൈവിങ് സീറ്റിൽ വന്നിരുന്നു......

" പോകാം.... "

" ഹാ... "

പ്രയാഗ് ചോദിച്ചതും സമ്മതമെന്ന പോൽ ഒറ്റ വാക്കിൽ മറുപടി കൊടുത്തു കൊണ്ടവൾ നേരെയിരുന്നു....

ഒരുപാട് നാളുകൾക്കു ശേഷം ആണ് ഇരുവരും ഒരുമിച്ചൊരു യാത്ര.... അതിന്റെതായ എല്ലാ ചടപ്പും ഇരുവരിലും നിറഞ്ഞിരുന്നു....പരസ്പരം സംസാരിക്കാൻ ഇരുവർക്കുമിടയിൽ ഒന്നും തന്നെ ഇല്ല...

ഒരിക്കൽ നല്ല സൗഹ്രദത്തിൽ ആയിരുന്നവർ... പിന്നീട് എപ്പോഴോ ആത്മാർഥമായി പ്രണയിച്ചിരുന്നുവെന്ന് വിശ്വസിച്ചിരുന്നവർ....

അതിൽ നിന്നുണ്ടായ ശത്രുതയും മുറിവുകളും.....

അരികിൽ ഇരിക്കുമ്പോൾ പോലും ഹൃദയങ്ങൾ തമ്മിൽ ഒരുപാട് അകലെയാണ്... പറയാനായി ഒരു ബന്ധവും അവർക്കിടയിൽ ഇല്ല....

ഒരിക്കൽ നല്ലത് പോൽ പരസ്പരം അറിഞ്ഞിരുന്നവർ ഇന്ന് അപരിചിതിരാണ്.... പരസ്പരം നന്നായി അറിയുന്ന അപരിചിതർ....

കാർ മുന്നോട്ട് നീങ്ങി തുടങ്ങിയതും റിയ മൗനത്തെ കൂട്ട് പിടിച്ചു പുറം കാഴ്ചകളിലേക്ക് തിരിഞ്ഞു....

അരികിൽ മൗനമായി ഇരിക്കുന്നവളുടെ സാമീപ്യത്തെ ആസ്വദിച്ചു കൊണ്ട് പ്രായഗും.....

കാർ സ്റ്റീരിയോയിൽ നിന്ന് ഒഴുകിയെത്തുന്ന ഗാനം മാത്രം അവർക്കിടയിൽ മുഴങ്ങി കേട്ട് കൊണ്ടിരുന്നു.......

........................................................................................................

St.ജോർജ് ചർച്ചിന് സമീപത്തയുള്ള മൂൺ റിസോർട്ടിന്റെ വിശാലമായ ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്ന വിവാഹ വേദി....

ക്രിസ്ത്യൻ ആചാര പ്രകാരം നടക്കുന്ന വിവാഹം പൂർണമായും മോഡേൺ വെസ്റ്റേൺ culture ൽ ഉള്ളതായിരുന്നു....

വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരെല്ലാം റിസോർട്ടിൽ രാവിലെ തന്നെ എത്തി ചേർന്നിട്ടുണ്ട്... വളരെ ലളിതമായ രീതിയിൽ വിവാഹ വേദി അലങ്കരിച്ചിരിക്കുന്നു...

വെള്ള നിറത്തിൽ തന്നെ ആണ് ഇവിടെയും അലങ്കാരങ്ങൾ... വിവാഹത്തിൽ പങ്കെടുക്കുന്ന മുതിർന്നവരിൽ സ്ത്രീകൾ ലാവണ്ടർ നിറത്തിലെ സാരിയിലും പുരുഷന്മാർ അതേ നിറത്തിൽ തന്നെയുള്ള സ്യുട്ടിലും തിളങ്ങിയപ്പോൾ....

വരന്റെയും വധുവിന്റെയും ഒപ്പമുള്ള സമപ്രായക്കാരെല്ലാം ഒലിവ് ഗ്രീൻ നിറത്തിലുള്ള വസ്ത്രങ്ങൾ ആയിരുന്നു തിരഞ്ഞെടുത്തത്.....

ഇരു കുടുംബത്തിലെയും മുഴുവൻ ആളുകളും അവിടെ എത്തിയിട്ടുണ്ട്... അതിന് പുറമെ ക്ഷണം കിട്ടി വന്നിരിക്കുന്നവർ വേറെയും.....ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിരിക്കുന്നു....

ഇനിയുള്ളത് വരന്റെയും വധുവിന്റെയും വരവിനു വേണ്ടിയുള്ള കാത്തിരിപ്പ് ആണ്....

അതിന് ഇനിയും കുറച്ചു കൂടി സമയം ഉണ്ടെന്ന് അറിയവേ...

ആൾക്കൂട്ടത്തിനിടയിൽ നിന്ന് കുറച്ചു മാറി നിൽക്കാനായി ലൂക്ക റിസോർട്ടിലെ പാർക്കിംഗ് ഏരിയയിലേക്ക് നടന്നു... ഒപ്പം രുദ്രനും....

" ഈ ഒരുങ്ങി കെട്ടി നിൽക്കുന്നത് എന്തൊരു നാശം പിടിച്ച ഏർപ്പാട് ആണല്ലേ... അതിന്റെ കൂടെ കാണുന്നവരോടൊക്കെ ചിരിച്ചു കവിൾ വേദനിക്കുന്നു.... "

കഴുത്തിൽ കെട്ടിയിരിക്കുന്ന ടൈ ലൂസ് ചെയ്തിട്ട് കൊണ്ട് രുദ്രൻ മുഷിച്ചിലോടെ പിറുപിറുക്കുന്നത് കണ്ടതും ലൂക്കയും അതേ മടുപ്പോടെ കാറിൽ ചാരി നിന്നു....

" അത് കൊണ്ടല്ലേ ഇങ്ങോട്ട് ഇറങ്ങി വന്നത്... ചിരിക്കുന്നതൊക്കെ പിന്നേം സഹിക്കാം... ഓരോ ആന്റിമാർ വന്നു ഓർമ്മയുണ്ടോന്ന് ചോദിക്കുന്നതാണ് ഇടങ്ങേറ്... ഇല്ലെന്ന് പറയാൻ പറ്റോ... അവർക്ക് വിഷമം ആയാലോന്ന് കരുതി ഓർമയുണ്ടെന്നങ്ങാനും പറഞ്ഞാൽ തള്ളക്ക് പിന്നെ ആരാണെന്നും ബന്ധം എന്താണെന്നുമൊക്കെ പറഞ്ഞു കൊടുക്കണം.... നാശം പിടിക്കാനായിട്ട്.... "

അവനൊരു അമർഷത്തോടെ പിറുപിറുത്തു...

അവന്റെയുള്ളിലെ വിഷമം അതായിരുന്നു... കാണുന്നവരും പോകുന്നവരുമൊക്കെ പിടിച്ചു നിർത്തി പരിജയം പുതുക്കുന്നത്...

ജനിച്ചതിൽ പിന്നെ ഇന്ന് വരെ കാണാത്ത മുഖങ്ങൾ ആയിരിക്കും... എങ്കിലും...

പഴയ കാലത്തെ ഏതോ ബന്ധവും പറഞ്ഞോണ്ട് വരും...... ആര് ഓർത്തിരിക്കുന്നു ഇതൊക്കെ.....

പിന്നെ എല്ലാം വെറുതെ ചിരിച്ചു മൂളി കേട്ട് കൊണ്ട് നിൽക്കാം എന്ന് മാത്രം....

അതാകട്ടെ കുറച്ചു സമയം കൊണ്ട് തന്നെ അവൻ വെറുത്തു പോയിരുന്നു....

പിന്നെ ആകെയുള്ള നേട്ടമെന്തെന്ന് വെച്ചാൽ.....

" എന്തോരം പെൺപിള്ളേർ ആണല്ലേടാ.. എല്ലാത്തിനും ഒടുക്കത്തെ ലുക്ക്‌... അത്കൊണ്ട് മാത്രം ആണ് ഞാൻ ഇതൊന്നും ഊരി കളയാതെ ഇവിടെ നിൽക്കുന്നത്.... "

ഒരു ചിരിയോടെ ലൂക്ക പറഞ്ഞതും ആ നേരം വരെ ഇട്ടിരുന്ന കോട്ട് വലിച്ചൂരി കൊണ്ട് ദേഷ്യത്തോടെ പിറുപിറുത്തു നിന്നവൻ ഒരു അമ്പരപ്പോടെ അവനെ നോക്കി.....

" മോനെ ഇസാ.... "

രുദ്രൻ അവനെയൊന്ന് അടിമുടി നോക്കി വിളിച്ചെങ്കിലും തിരികെ മുഴുവൻ പല്ലും വെളിയിൽ കാണിച്ചൊരു ഇളി മാത്രം ആയിരുന്നു കിട്ടിയ മറുപടി....രുദ്രന്റെ കണ്ണുകൾ ഒന്ന് കൂർത്തു....

" കിണിക്കല്ലേ പന്നി...കുറച്ചു നാളായിട്ട് കുഴപ്പം ഒന്നും ഇല്ലാതിരുന്നപ്പോൾ ഞാൻ ഓർത്തു നീ നന്നായെന്ന്... ഇല്ലല്ലേ..... "

ദേഹത്ത് നിന്ന് അഴിച്ചു മാറ്റിയ കൊട്ട് തന്റെ തോളിലൂടെ ഇട്ട് കൊണ്ടവൻ കാറിൽ ചാരി നിന്ന് കൊണ്ട് തനിക്ക് അരികിൽ നിൽക്കുന്നവനെ ഒന്ന് നോക്കി.....

" ഇതൊക്കെ ഒരു രസം അല്ലെ ആശേ... കല്യാണം ഉറപ്പിച്ചെന്ന് കരുതി വായി നോക്കാൻ പാടില്ലെന്നൊന്നും അവന്റെ ചത്ത് പോയ അപ്പൂപ്പൻ പറഞ്ഞിട്ടില്ലല്ലോ.... "

ഹ്മ്മ്... ഉവ്വ....!!

തന്നെ നോക്കി ഒരു ചിരിയോടെ കണ്ണിറുക്കി നിൽക്കുന്നവനെ കാണെ രുദ്രൻ ഒരു മടുപ്പോടെ അവനെയൊന്ന് നോക്കി തലയാട്ടി......

ഒരു കാലത്തു ബാംഗ്ലൂർ സിറ്റിയിലെ മുഴുവൻ ഗേൾസിന്റെയും നമ്പർ കയ്യിൽ കൊണ്ട് നടന്നവൻ ആണ്... ആദിയെ കണ്ടതോടെ ഒന്ന് ഒതുങ്ങിയെന്ന് കരുതി.....

എൻഗേജ്‌മെന്റ് കഴിഞ്ഞതോടെ നന്നായെന്നും.....

എവിടുന്ന്....

രുദ്രനിൽ ഒരു നെടുവീർപ്പ് ഉയർന്നു.....

എല്ലാം തന്റെ തെറ്റാണ്... ഇങ്ങനെ ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ചു കൂട്ടുന്നതിനു മുൻപ് അത് ലൂക്ക ആണെന്ന് താൻ ഓർക്കണമായിരുന്നു....

" ഇവൻ നന്നാവില്ല... "

പ്രായം എത്ര ആയാലും അണ്ണാൻ മരം കേറ്റം മറക്കില്ലെന്നാണല്ലോ ചൊല്ല്... ഇവന്റെ കാര്യത്തിൽ അത് കറക്റ്റ് ആണ്.....

ഉള്ളാലെ പിറുപിറുത്തു കൊണ്ടവൻ തനിക്ക് അരികിൽ നിൽക്കുന്നവനെ ഒന്ന് നോക്കി.....

" നിന്റെയീ രസമൊന്നും ആദി കേൾക്കണ്ട... അതൊക്കെ അവൻ എപ്പോൾ നിർത്തി തന്നെന്നു ചോദിച്ചാൽ മതി..... "

" അതിന് അവൻ അറിയുന്നില്ലല്ലോ.... "

ചെറിയൊരു കളിയാക്കലോടെ പറഞ്ഞു നിർത്തിയതും നിസ്സാരമായൊരു ഭാവത്തോടെ ചുമൽ കൂച്ചി പറയുന്നവനെ കാണെ രുദ്രന്റെ നെറ്റിയൊന്ന് ചുളിച്ചു....

" ഉളുപ്പുണ്ടോ നാറി... അവനെപ്പോലൊരുത്തനെ കിട്ടിയിട്ട് വായിൽ നോക്കി നടക്കുന്നു ചെറ്റ.... "

രുദ്രൻ ആരോടെന്നില്ലാതെ പിറുപിറുത്തു.....

" അതിന് ആര് നോക്കുന്നു... ഒക്കെയും എന്റെ ലുക്ക്‌ കണ്ട് എന്നെ നോക്കി വരുന്നത് ആണ്..... "

സ്വന്തം കോളർ പോക്കി സ്വയം സൗന്ദര്യത്തെ വാനോളം പുകഴ്ത്തി നിൽക്കുന്നവൻ....

രുദ്രൻ ഒരു വല്ലാത്ത ഭാവത്തോടെ അവനെ അടിമുടി നോക്കി.....

" അതിന് നിന്നെ ആര് നോക്കി.... "

" ആരാണ് നോക്കാത്തതെന്ന് ചോദിക്ക് മോനെ....കാണാൻ കൊള്ളാവുന്ന ആണ്പിള്ളേര് ആവുമ്പോ ഗേൾസ് നോക്കിയെന്നൊക്കെ ഇരിക്കും... അതിലിങ്ങനെ അസൂയ പെട്ടിട്ട് കാര്യം ഒന്നുമില്ല......നീ നമ്മുടെ ലെഫ്റ്റ് സൈഡിൽ കുറച്ചു ബാക്കിലായി നിൽക്കുന്ന ഗേൾസിനെ കണ്ടോ... ആ ഗ്യാങ് മൊത്തം എന്നെയാണ് നോക്കുന്നത്....... "

തനിക്ക് അരികിലേക്ക് ചേർന്ന് നിന്ന് രഹസ്യം പറയുന്നവനെ കേട്ടറിഞ്ഞതും രുദ്രന്റെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു....

" നിന്നെയോ എവിടെ....? "

അത്ഭുതത്തോടെ ചോദിച്ചു കൊണ്ട് ബാക്കിലേക്ക് നോക്കിയതും ലൂക്ക് പെട്ടന്ന് തന്നെ അവന്റെ മുഖം തനിക്ക് നേരെ ബലമായി പിടിച്ചു നിർത്തിയിരുന്നു.....

" ഇങ്ങനെ കാറി കൂവി നോക്കാതെ ശവമേ.... പതുക്കെ നോക്ക്... അവർക്ക് മനസിലാകാത്ത രീതിയിൽ നോക്ക്.... "

" ഓഹ്ഹ്... അങ്ങനെ.... "

അടക്കി പിടിച്ചൊരു ശബ്ദത്തോടെ തന്നോട് പറഞ്ഞു നിൽക്കുന്നവനെ കാണെ രുദ്രൻ കാറിൽ ചാരി നിന്ന് ഒന്നുമറിയാതൊരു ഭാവത്തോടെ തന്റെ ഹെയർ സെറ്റ് ചെയ്യുന്ന രീതിയിൽ നിന്ന് കൊണ്ട് ലൂക്കിന്റെ ബാക്കിലേക്ക് നോക്കി.....

പറഞ്ഞത് ശരിയാണ്...കുറച്ചു അപ്പുറത്തായി മാറി നിൽക്കുന്ന ഒരു കൂട്ടം പെൺകുട്ടികൾ....

അവരുടെ നോട്ടം തങ്ങൾ നിൽക്കുന്ന ഭാഗത്തേക്കാണ്.... പരസ്പരം തമ്മിൽ എന്തൊക്കെയോ ചിരിയോടെ പറയുന്നുമുണ്ട്.... രുദ്രൻ പതിയെ ചെവിയൊന്ന് വട്ടം പിടിച്ചു അവർ പറയുന്നത് കേൾക്കാനായി ഒരു ശ്രമം നടത്തി നോക്കി.....

" what a handsome man.... "

" Yeah... nice outfit അല്ലെ.... "

" പുള്ളി സിംഗിൾ ആയിരിക്കോ.... "

" mingle ആണെന്ന് ഉറപ്പല്ലേ മോളെ..കയ്യിൽ നോക്ക്... wedding റിംഗ് ഉണ്ട്... പിന്നെ ഇത്ര ലുക്ക്‌ ഉള്ളതിനെയൊക്കെ ആരെങ്കിലും വെറുതെ വിടുവോ.... "

" അതും ശരിയാ..... "

പരസ്പരം പറഞ്ഞു കൊണ്ട് നിന്ന് പൊട്ടിച്ചിരിക്കുന്നവർ...ശ്രദ്ധയോടെ ചെവി കൂർപ്പിച്ചു നിന്നവന്റെ കണ്ണൊന്നു മിഴിഞ്ഞു..

" നല്ല പഞ്ചാരയാണല്ലോടാ.... "

രുദ്രൻ അത്ഭുതത്തോടെ ലൂക്കയെ ഒന്ന് നോക്കി....

അവിടെ ഇതൊക്കെ എന്ത് എന്നൊരു ഭാവത്തോടെ കണ്ണുമിരുക്കി ചിരിയോടെ നിൽക്കുന്നവൻ....

ഇടയ്ക്കിടെ ഗേൾസിനെ നോക്കി കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ വേറെ...

ഷോ... വെറും പട്ടി ഷോ.....

കണ്ടാൽ പെറ്റ തള്ള സഹിക്കില്ല... ആ മാതിരി കുന്തളിപ്പ്.....

രുദ്രന്റെ മുഖത്തൊരു സഹതാപം നിറഞ്ഞ ഭാവം ആയിരുന്നു.....

" എന്നാലും ഈ പെൺപിള്ളേർ എന്ത് കണ്ടിട്ടാണെന്ന് ഓർക്കുമ്പോൾ ആണ്.... "

വിശ്വാസം വരാത്തത് പോൽ രുദ്രൻ വീണ്ടും ലൂക്കയുടെ പിന്നിലേക്ക് നോക്കി... പെൺകുട്ടികൾ ഇപ്പോഴും അവിടെ തന്നെ ഉണ്ട്.... ഇങ്ങോട്ട് നോക്കി സംസാരിക്കുന്നുമുണ്ട്.....

എന്നാൽ.... ഒന്ന് കൂടി അവരെ സൂക്ഷിച്ചു നോക്കിയതും എന്തോ കണ്ട് പിടിച്ചെന്നത് പോൽ രുദ്രന്റെ ചുണ്ടുകൾ ഒന്ന് വിടർന്നു.....

ഒരു നിമിഷം തന്റെ പിന്നിലേക്ക് കൂടി ഒന്ന് തിരിഞ്ഞു നോക്കിയവൻ ഒരു ചിരിയോടെ തനിക്ക് അരികിൽ നിന്ന് കഷ്ടപ്പെട്ട് ഷോ കാണിച്ചു നിൽക്കുന്നവനെ ഒന്ന് നോക്കി....

" അവർ ആരെ നോക്കുന്നുവെന്നാണ് നീ പറഞ്ഞത്.... "

" നമ്മളെ.....

ഓപ്സ്.. സോറി... നമ്മളെയല്ല എന്നെ..... "

രുദ്രനെ ഒന്ന് പുച്ഛിച്ചു തള്ളി കൊണ്ടവൻ തന്റെ കോട്ട് ഒന്ന് നേരെയാക്കി നിന്നതും....

ലൂക്കിന്റെ പ്രവർത്തിയിൽ രുദ്രന്റെ മുഖത്തൊരു സഹതാപം വിടർന്നു....

" പിന്നെ നോക്കാൻ പറ്റിയ ബോഡി... ഒലക്ക ആണ്....

എടാ..., അവരെ ശ്രദ്ധിച്ചു നോക്ക്... എന്നിട്ട് അവരുടെ നോട്ടം എങ്ങോട്ടാണെന്ന് നീ ഒന്ന് നോക്ക്... കണ്ണ് തുറന്നു എന്റെ പിറകിലേക്ക് ഒന്ന് നോക്ക്..... "

തന്നെ അടിമുടി പുച്ഛിച്ചു നിന്ന് പറയുന്നവനെ കണ്ടതും ലൂക്കിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു....

പതിയെ തനിക്ക് പിന്നിലേക്ക് തിരിഞ്ഞവൻ പെൺകുട്ടികളുടെ ഭാഗത്തേക്ക്‌ നോക്കി......

" അവർ എന്നെ തന്നെ ആണല്ലോ നോക്കുന്നത്... പിന്നെ ഇവന്റെ ബാക്കിൽ എന്താ........

ങ്‌ഹേ......!!

തങ്ങളുടെ ഭാഗത്തേക്ക്‌ നോക്കി നിന്ന പെൺകുട്ടികളുടെ കണ്ണുകളെ സൂക്ഷ്മമായി പിന്തുടർന്നവൻ... പതിയെ രുദ്രന്റെ പിന്നിലേക്ക് തല ചെരിച്ചൊന്ന് നോക്കിയതും.....

അവിടെ നിൽക്കുന്നയാളെ കണ്ട് ലൂക്കിന്റെ കണ്ണുകൾ മിഴിഞ്ഞു...

"ഇങ്ങേരോ..."

അൽപ്പം അമ്പരപ്പു നിറഞ്ഞൊരു ഭാവത്തോടെ ആണ് അവൻ രുദ്രനെ നോക്കിയത്..... രുദ്രനിൽ വലിയ ഭാവ മാറ്റമൊന്നും ഉണ്ടായിരുന്നില്ല....

" അതേ അങ്ങേര് തന്നെ... നിന്റെ ഭാവി അമ്മായിയപ്പൻ... ലുക്ക്‌ ആയിട്ടുണ്ടല്ലെ....... "

ചിരിയോടെ തനിക്ക് നേരെ വന്ന മറുപടി.... ലൂക്കിന്റെ മുഖം കാറ്റഴിച്ചു വിട്ട ബലൂൺ പോലെ ആയിരുന്നു.....

ഈ നേരമത്രയും കിടന്നു കാണിച്ചതൊക്കെ വെറുതെ ആയില്ലേ.....

ചമ്മൽ തോന്നിയിരുന്നു അവന്... അതിലേറെ കുശുമ്പും.......

" അയ്യേ പോടാ അവിടുന്ന്.... "

രാവിലെ കുളിച്ചൊരുങ്ങി ഈ കണ്ട ഗെറ്റപ്പിൽ വന്നു നിന്നതും പോരാതെ... ആവശ്യമില്ലാത്ത എക്സ്പ്രേഷൻ ഇട്ട് ചാവാനായത് മിച്ചം....

ഇത്രേം ലുക്കിൽ ഇവിടെ നിന്നിട്ടും അവളുമാരുടെ കണ്ണിൽ അങ്ങേരെ മാത്രേ പിടിക്കൂ....

സൗന്ദര്യ ബോധം ഇല്ലാത്ത പെണ്ണുങ്ങൾ... തൈ കിളവനെ നോക്കി വെള്ളമിറക്കി നിൽക്കുന്നു.....

വല്ലാത്തൊരു കുശുമ്പോടെ പിറുപിറുത്തവൻ തനിക്ക് പിന്നിൽ നിൽക്കുന്നയാളിലേക്ക് നോക്കുന്നത് കണ്ടതും രുദ്രനും അവനൊപ്പം അയാളിലേക്ക് തിരിഞ്ഞു.....

അവർ നിൽക്കുന്നതിന്റെ തൊട്ട് പിന്നിൽ മറ്റൊരു കാറിൽ ചാരി ഫോൺ നോക്കി നിൽക്കുന്ന ഫിലിപ്....!!

മുതിർന്നവരുടെ ഡ്രെസ് കോഡ് ആണെങ്കിൽ പോലും ചെറുപ്പക്കാരെയും തോൽപ്പിക്കുന്ന ലുക്ക്‌ തന്നെ....

വൈറ്റ് ടി ഷർട്ടിനു മേലെ ഇട്ടിരിക്കുന്ന ലാവണ്ടർ നിറത്തിലെ ഓപ്പൺ ജാക്കറ്റ് ഇരു വശത്തേക്കും വിടർത്തി വെച്ചിരിക്കുന്നു....

സെയിം കളറിലെ ജോഗ്ഗർ മോഡൽ പാന്റ്സിനൊപ്പം വൈറ്റ് ഷൂവും...

ജാക്കറ്റിന്റെ കൈ മുട്ട്നടുത്തു വരെ അൽപ്പം കയറ്റി വെച്ചിട്ടുണ്ട്... കഴുത്തോപ്പം വളർന്നു കിടക്കുന്ന മുടി ഉച്ചിയിലായി മെസ്സി പോണി ടൈൽ കെട്ടി നിർത്തിയിരിക്കുന്നു....

മൊത്തത്തിൽ ഒരു ഫ്രീക് ലുക്ക്‌... കണ്ടാൽ തന്നോളം പോന്നൊരു മകന്റെ അപ്പൻ ആണെന്ന് ആരും പറയില്ല....

തല മുതൽ പാദം വരെ ഫിലിപ്പിനെ നോക്കി നിന്നതും രുദ്രനും ലൂക്കും സ്വയം തങ്ങളെ തന്നെ ഒന്ന് നോക്കി നിന്ന് പോയി....

രാവിലെ മുതൽ ഒരുങ്ങി കഷ്ടപ്പെട്ടതൊക്കെ വെറുതെ ആയത് പോലെ.... ഫിലിപ്പിന് മുന്നിൽ തങ്ങൾ ഒന്നുമല്ലാതായി പോയത് പോലെ....

" ഹ്മ്മ്... പെൺപിള്ളേരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.... "

ഒട്ടൊരു നിമിഷം വായും പൊളിച്ചു ഫിലിപ്പിനെ തന്നെ നോക്കി നിന്ന് പോയതും രുദ്രൻ നെടുവീർപ്പോടെ തല കുടഞ്ഞു കൊണ്ട് പിറുപിറുത്തു....

ലൂക്കിന്റെ കണ്ണുകൾ അപ്പോഴും ഫിലിപിൽ തന്നെ....

" ഇങ്ങേർക്കൊക്കെ എന്തിനാ കർത്താവെ ഇത്രയും ലുക്ക്‌ കൊടുത്തേ..."

ഒരു വല്ലായ്മയോടെ പിറുപിറുത്തവൻ തനിക്ക് പിന്നിൽ നിൽക്കുന്നവരിലേക്ക് തിരിഞ്ഞു നോക്കി....

അവിടെയുള്ള കണ്ണുകൾ അപ്പോഴും ഫിലിപ്പിൽ തന്നെ...

ഇടയിൽ തന്നെയും രുദ്രനെയും പോലെ രണ്ട് മനുഷ്യ ജീവികൾ നിൽക്കുന്നത് കണ്ടിട്ട് പോലുമില്ല.....

ഒരു കണക്കിന് കാണാതിരുന്നത് നന്നായി... വെറുതെ ഷോ കാണിച്ചു നാണം കെടേണ്ടി വന്നില്ലല്ലോ....

കാണേണ്ടവൻ ആകട്ടെ ഇതൊന്നും കണ്ടിട്ടുമില്ല താനും...

അല്ലെങ്കിലും എറിയാൻ അറിയുന്നവന്റെ കയ്യിൽ ദൈവം വടി കൊടുക്കില്ലെന്നാണല്ലോ ചൊല്ല്....

" എന്നാലും ഈ പെൺപിള്ളേർ എന്ത് കണ്ടിട്ടാണ് ഇങ്ങേരെ നോക്കുന്നത്... നമുക്കൊക്കെ പുല്ല് വിലയല്ലിയോ..... "

ചുറ്റുമുള്ളതൊന്നും അറിയാതെ ഫോണിൽ കമിഴ്ന്നു കിടന്നു തോണ്ടുന്ന ഫിലിപിനെ കണ്ടതും അവനൊന്നു ഉള്ളാലെ പിറുപിറുത്തു പോയി....

" എടാ.. ഞാൻ അങ്ങോട്ട് ഉച്ചത്തിൽ പപ്പ.. എന്ന് വിളിച്ചു പോയാലോ.... "

" എന്നിട്ട് പുള്ളി മൈൻഡ് ചെയ്തില്ലെങ്കിൽ നീ നാണം കെട്ടു പോകും.... "

അസൂയ ആയിരുന്നു അവന്... തന്നെക്കാളും രുദ്രനെക്കാളും കൂടുതൽ ശ്രദ്ധ ഫിലിപിലേക്ക് ആയി പോയതിന്റെ അസൂയ.....

ഏതൊരാൾക്കും തോന്നാവുന്ന കുശുമ്പ്.....

ഫിലിപിനെ അവർക്ക് മുന്നിൽ കൊച്ചക്കണമെന്ന ഉദ്ദേശത്തോടെ ചോദിച്ചതും തിരികെ വന്ന രുദ്രന്റെ മറുപടി....

ചോദിച്ചു പോയ ആവേശം അതേ പോൽ കേട്ടടങ്ങി കൊണ്ട് അവൻ കാറിലേക്ക് ചാരി നിന്നു....

തനിക്ക് പണി തരുന്ന കാര്യത്തിൽ ശിവയുടെ അപ്പനായി വരും ഫിലിപ്... അവസരം കിട്ടുമ്പോഴൊക്കെ പുച്ഛിച്ചു വിടുന്നത് ഇരുവരുടെയും ഹോബി ആണ്.....

വലിയ കാര്യത്തിൽ പപ്പാ എന്നും പറഞ്ഞു പോയാൽ തിരികെ ഫിലിപ് മൈൻഡ് ചെയ്തില്ലെങ്കിൽ രുദ്രൻ പറഞ്ഞത് പോലെ അത്രയും പെൺകുട്ടികൾക്ക് മുന്നിൽ നാണം കെടുമെന്ന് ഉറപ്പ്....

എന്തിനാണ് വെറുതെ.....

" എങ്കിൽ പിന്നെ ആദിയെ പറഞ്ഞു വിട്ടാലോ... അവളുമാർ അറിയട്ടെടാ.. അങ്ങേർക്ക് എന്റെ അപ്പന്റെ പ്രായം ഉണ്ട്.. പോത്തു പോലെ വളർന്നൊരു മകൻ ഉണ്ടെന്നൊക്കെ..... "

ആദ്യത്തെ ഐഡിയ ചീറ്റുമെന്ന് ഉറപ്പായതും തൊട്ട് പിന്നാലെ തന്റെ ബുദ്ധിയിൽ ഉദിച്ച അടുത്ത ഐഡിയയയുമായി അവൻ രുദ്രനെ നോക്കി.....

" ഒരു കാര്യം ഇല്ല മോനെ... ഫാൻസ്‌ കൂടെയുള്ളൂ... അല്ലെങ്കിലേ ഒരു കൊച്ചൊക്കെ ഉള്ളോർക്കാണ് ഇപ്പോൾ ഡിമാന്റ് കൂടുതൽ.... "

അതിലും വെള്ളം കോരി ഒഴിക്കുന്നത് പോലെയുള്ള രുദ്രന്റെ വാക്കുകൾ....

" ശ്യേ... "

ലൂക്ക് ഒരു നിരാശയോടെ വീണ്ടും ആലോചനയിൽ ആയി....

പറഞ്ഞതിലും കാര്യം ഉണ്ട്... ആദിയുടെ മുന്നിൽ ഇപ്പോൾ പോയി ചാടാതിരിക്കുന്നതാണ് നല്ലത്...

സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ്‌ ചെയ്തതിൽ പിന്നെ കണ്ണിൽ പെടാതെ മാറി നടക്കുന്നതാണ്...

കയ്യിലെങ്ങാനും കിട്ടിയാൽ തന്റെ കാര്യത്തിൽ ഒരു തീരുമാനം ആകുമെന്ന് ഉറപ്പ്.....

" പിന്നെ ഇനി എന്ത് ചെയ്യും....? "

എന്ത് വില കൊടുത്തും ഫിലിപ്പിനെ നോക്കി നിൽക്കുന്നവരെ ഓടിച്ചെ മതിയാകൂ... അതിനായി തല പുകഞ്ഞൊന്ന് ആലോചിച്ചു നിന്നതും...

പെട്ടന്ന് എന്തോ കണ്ട് പിടിച്ചത് പോൽ ലൂക്കിന്റെ കണ്ണുകൾ വിടർന്നു....ചുണ്ടിൽ ചിരി തെളിഞ്ഞു....

" കിട്ടി മോനെ...പറ്റിയ ഐഡിയ കിട്ടി.... "

" എന്ത് ഐഡിയ..... "

സന്തോഷത്തോടെ ശബ്ദമുയർത്തി കൊണ്ടവൻ രുദ്രന് നേരെ തിരിഞ്ഞതും രുദ്രൻ ഒരു സംശയത്തോടെ അവനെ നോക്കി.....

"ആ പെൺപിള്ളേർ കണ്ടം വഴി ഓടുന്നത് ഞാൻ കാണിച്ചു തരാം...നീ ഇവിടെ നിൽക്ക്... ഞാൻ ഇപ്പോൾ വരാം...."

ഒരു ചിരിയോടെ പറഞ്ഞു കൊണ്ടവൻ വിവാഹ ഒരുക്കങ്ങൾ നടക്കുന്നിടത്തേക്ക് ഓടിയിരുന്നു....

തന്റെ മറുപടി കിട്ടുന്നതിന് മുന്നേ അകത്തേക്ക് പാഞ്ഞു പോകുന്നവനെ രുദ്രൻ ഒരു സംശയത്തോടെ നോക്കി നിന്ന് പോയി....

" ഇവനിനി എന്ത് പണി ഒപ്പിക്കാൻ ഉള്ള പുറപ്പാടാണ്... ദൈവമേ തല്ല് കൊള്ളുന്ന വല്ല ഏർപ്പാടും ആണെങ്കിൽ ഷെയർ ചെയ്യാൻ പോലും കൂടെ ആരുമില്ല.... "

ആത്മാർത്ഥ സുഹൃത്തിന്റെ കയ്യിലിരുപ്പിനെ പറ്റി നല്ല ബോധ്യമുള്ളവൻ ഒരു നിമിഷം അങ്ങനെയും ചിന്തിച്ചു പോയി..... കുറച്ചു നിമിഷങ്ങൾ തന്നെ ഉള്ളിലേക്ക് നോക്കി നിന്നതും വെളിയിലേക്ക് ഇറങ്ങി വരുന്നവനെ രുദ്രൻ കണ്ടിരുന്നു.....

എന്നാൽ..... അവനൊപ്പം തങ്ങൾക്കരികിലേക്ക് നടന്നു വരുന്നയാൾ...!!

രുദ്രന്റെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു....

" സെബാൻ സർ.... "

ലൂക്കിനൊപ്പം കയ്യിൽ അസ്രിയുമായി പാർക്കിംഗ് ഏരിയയിലേക്ക് നടന്നു വരുന്നയാൾ... ഇരുവരും തമ്മിൽ കാര്യമായി എന്തോ സംസാരിക്കുന്നുണ്ട്..... അല്ല...,

ലൂക്ക് ഫിലിപ്പിനെ പറ്റി കാര്യമായി എന്തൊക്കെയോ സെബാന്റെ ചെവിയിൽ ഓതി കൊടുക്കുന്നുണ്ട്....

"കർത്താവെ നാറി ഒരു കുടുംബ കലഹം ഉണ്ടാക്കാൻ നോക്കുന്നതാണോ ഇത്..."

ഫിലിപ്പിന് നേരെയുള്ള ലൂക്കിന്റെ നോട്ടവും ഫിലിപ്പിനെ കൈ ചൂണ്ടിയുള്ള സംസാരമൊക്കെ കണ്ടതും രുദ്രൻ സ്വയമൊന്ന് ചോദിച്ചു പോയി....

പറഞ്ഞു കൊടുക്കുന്നത് എന്തായാലും നല്ലതൊന്നും അല്ലെന്ന് മുഖ ഭാവത്തിൽ നിന്ന് വ്യക്തമാണ്...

രുദ്രന്റെ സംശയം ശരി വെക്കുന്നത് തന്നെ ആയിരുന്നു നടന്ന് കൊണ്ടിരുന്നതും.....

" കണ്ടോ... കണ്ടോ... നോക്ക് സെബിച്ചാ... ഞാൻ പറഞ്ഞപ്പോൾ വിശ്വസിച്ചില്ലല്ലോ.. ഇപ്പോൾ കണ്ടോ... ഉള്ള പെൺപിള്ളേർ മൊത്തം ഫെലിച്ചനെ നോക്കുന്നെ...

പെണ്ണുങ്ങളെ കാണിക്കാൻ വേണ്ടി എന്നാ പട്ടി ഷോ ആയിരുന്നെന്ന് അറിയോ.... ഞങ്ങളെ കണ്ടത് കൊണ്ട് കുറച്ചു ഒന്ന് ഒതുങ്ങിയത്......... "

തനിക്ക് അരികിൽ നിന്നവന്റെ ചെവിയിലായി അവൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ.....

" ഓഹോ അങ്ങനെ ആണോ.... "

ഇരു കൂട്ടരെയും മാറി മാറി നോക്കി കൊണ്ട് സെബാൻ ഒരു അതിശയത്തോടെ അവനോട് ചോദിച്ചതും ലൂക്കിന്റെ മുഖത്തും അതേ ഭാവം നിറഞ്ഞു നിന്നു.......

, " എന്റെ കൂടെ നിൽക്കാതെ പോയി ചോദിക്കങ്ങോട്ട് സെബിച്ചാ.. നല്ല രണ്ടെണ്ണം പറഞ്ഞിട്ട് വാ...."

ഫിലിപ്പിന് അരികിലേക്ക് സെബാനെ പറഞ്ഞു വിട്ടു കൊണ്ട് അവൻ രുദ്രനരികിലേക്ക് നടന്നടുത്തു....

" നീ എന്നാടാ നാറി ഓതി കൊടുത്തു വിട്ടത്..... "

" അതൊക്കെയുണ്ട് ഇപ്പോൾ നോക്കിക്കോ.... അങ്ങനെയിപ്പോൾ അങ്ങേര് സുഖിക്കേണ്ട...ഇനി അവളുമാര് വായി നോക്കുന്നത് എനിക്കൊന്ന് കാണണം.... "

രുദ്രന്റെ ചോദ്യത്തിന് മറുപടി കൊടുത്തു കൊണ്ടവൻ തനിക്ക് പിന്നിലേക്ക് നോക്കി... പിന്നെ നേരെ തിരിഞ്ഞു ഫിലിപ്പിന് അരികിലേക്കും....

രുദ്രന്റെ കണ്ണുകളും അവരിൽ ആയിരുന്നു....

താൻ പറഞ്ഞു വിട്ട പണി ഫിലിപ്പിന് കിട്ടുന്നത് കാണാൻ ലൂക്ക് ആകാംഷയോടെ നോക്കി നിന്നു.....

എന്നാൽ....

" ഹേയ്.. ഫെലി..... "

ഫോണിൽ അത്യാവശ്യം ആയ കുറച്ചു വർക്കുകൾ നോക്കി നിൽക്കുന്നതിനിടെ ആണ് സെബാന്റെ ശബ്ദം ഫിലിപ്പിന്റെ കാതുകളിൽ പതിഞ്ഞത്...

മുഖമുയർത്തി നോക്കിയതും തനിക്ക് നേരെ നടന്നു വരുന്നവനെ കണ്ട് ഫിലിപ്പിൽ പുഞ്ചിരി വിടർന്നു.....

" ഹ്മ്മ്... എന്താണ്....? "

" താൻ എന്താണ് ഇവിടെ ചെയ്യുന്നത്....? "

ചെറിയൊരു ചിരിയോടെ ചോദിച്ചതും മറു ചോദ്യം ആയിരുന്നു ഫിലിപ്പിന് കിട്ടിയ മറുപടി.....

" പുതിയൊരു മെയിൽ ചെക്ക് ചെയ്യാൻ ഉണ്ടായിരുന്നു... അവിടെ നിന്നാൽ നടക്കില്ല... അത്കൊണ്ട് ഒഴിഞ്ഞൊരു സ്ഥലം നോക്കി ഇറങ്ങി വന്നതാണ്..... "

ഫോൺ സെബാന്റെ കൈകളിൽ ഏൽപ്പിച്ചു പറയുന്നതിനൊപ്പം തോളിൽ മയങ്ങി കിടന്ന അസ്രിയെ പതിയെ തന്റെ കൈകളിൽ എടുത്തു പിടിച്ചിരുന്നു ഫിലിപ്.....

ഫിലിപ്പിന്റെ തോളിൽ കിടക്കുന്നവന്റെ പുറത്ത് മെല്ലെ തടവി കൊണ്ട് സെബാനും ഫിലിപ്പിന് അരികിലേക്ക് ചേർന്ന് നിന്നു....

" എന്നെ ഇസ പറഞ്ഞു വിട്ടതാണ് ഇങ്ങോട്ട്... താൻ ഇവിടെ നിന്ന് പെൺകുട്ടികളെ വളയ്ക്കുവാണത്രെ.... തന്നോട് രണ്ടെണ്ണം പറഞ്ഞു കൂട്ടികൊണ്ട് പോകാൻ.... "

" ഞാനോ.... "

സെബാന്റെ വാക്കുകൾ കേട്ടതും ഫിലിപ്പിന്റെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു.. സ്വയം നെഞ്ചിൽ വിരൽ ചൂണ്ടി കൊണ്ടയാൾ സെബാനെ നോക്കി....

" ഹാ.. താൻ തന്നെ... പിറകിലേക്ക് നോക്കിക്കേ.... നിന്നെ വഴക്ക് പറയുന്നത് കാണാൻ കാത്തിരിപ്പുണ്ട് അവൻ..... "

സെബാൻ ചെറു ചിരിയോടെ പറഞ്ഞതും ഫിലിപ് പതിയെ തല ചെരിച്ചു സെബാന്റെ പിന്നിലേക്ക് നോക്കി.....

കാറിന്റെ മറവിൽ നിന്ന് തല മാത്രം പുറത്തേക്ക് നീട്ടി നിൽക്കുന്ന രണ്ടെണ്ണത്തിനെയും ഫിലിപ് കണ്ടിരുന്നു.....

തന്റെ നോട്ടമെത്തിയതും വേഗം തന്നെ തല വലിച്ചു പൂർണമായും കാറിനു പിന്നിലേക്ക് മറയുന്നവരെയും.....

ഫിലിപ്പിന്റെ ചുണ്ടുകൾ ഒന്ന് വിടർന്നു......

" ഓഹോ... അവൻ ആള് കൊള്ളാമല്ലോ...ആഹ്... നിന്റെ പ്രിയപ്പെട്ട മരുമകൻ അല്ലെ... അനുഭവിച്ചോ..... "

കിട്ടിയ അവസരം മുതലാക്കിയെന്ന പോൽ ലൂക്കയെ ഒന്ന് കുത്തി പറഞ്ഞു കൊണ്ട് അയാൾ സെബാനെ നോക്കി.....

" വെറുതെയൊന്നുമല്ലല്ലോ... പിള്ളെരെക്കൾ കൂടുതൽ ഷൈൻ ചെയ്യാൻ പോയിട്ടല്ലേ.... "

സെബാനും വിട്ടു കൊടുത്തില്ല... തന്നെ അടിമുടി നോക്കി ഒരു പുച്ഛത്തോടെ പറഞ്ഞു കൊണ്ട് ചുണ്ട് കോട്ടി നിൽക്കുന്നവനെ കണ്ടതും ഫിലിപിൽ ചിരി വന്നു പോയിരുന്നു.....

" I know ഞാൻ handsome ആണ്... അത്കൊണ്ട് ആളുകൾ ശ്രദ്ധിക്കും.. ചിലപ്പോൾ നോക്കും...എന്ത് ചെയ്യാൻ കഴിയും... ഈ സൗന്ദര്യം എനിക്കൊരു ശാപം ആണ്.... "

ഇരു ചുമലും കൂച്ചി നിന്ന് പറയുന്നയാൾ... കേട്ട് മടുത്തൊരു ഭാവം ആയിരുന്നു സെബാനിൽ....

പുട്ടിനു പീര എന്ന പോലെ ഇടയ്ക്കിടെ ഫിലിപ് പറയുന്ന ഡയലോഗ് ആണ് അത്.....

" എന്റെ പൊന്ന് ഫെലി... ഈ തള്ള് കേൾക്കാൻ ആയിട്ട് ഇവിടെ വന്നു നിൽക്കേണ്ട ഒരു കാര്യം എനിക്കില്ല... താൻ കുഞ്ഞിനെ തന്നെ.. ഞാൻ ഉള്ളിലേക്ക് പോകുവാണ്..... "

നെറ്റിയൊന്ന് ചുളിച്ചു അസ്രിയെ എടുക്കാനായി കൈകൾ നീട്ടിയതും ഫിലിപ് ഒരു കയ്യാൽ സെബാനെ വട്ടം ചുറ്റി പിടിച്ചു തനിക്ക് അരികിലേക്ക് ചേർത്തു....

" ഞാൻ ചുമ്മാ പറഞ്ഞതല്ലേ... താൻ അങ്ങനെ പോകാതെ.. ഇവിടെ വരെ വന്നതല്ലേ... കുറച്ചു നേരം നിൽക്കെന്നെ.....

ഹ്മ്മ്... നമുക്കൊരു സെൽഫി എടുത്താലോ...... "

അസ്രിയെ സെബാന്റെ കൈകളിൽ ഏല്പിച്ചു തന്റെ ഫോൺ സെബാന് നേരെ ഒന്ന് ഉയർത്തി കാണിച്ചു കൊണ്ട് ഫിലിപ് ചോദിച്ചതും ഗൗരവത്തിൽ നിന്നവന്റെ മുഖവും ഒന്ന് തെളിഞ്ഞു....

" okay.... "

ചെറു ചിരിയോടെ സമ്മതം മൂളിയതും ഫിലിപ്പിന്റെ ചുണ്ടിലും ചിരി വിടർന്നു....

ഇരുവരും അസ്രിക്കൊപ്പം ഫോട്ടോ എടുക്കുന്ന തിരക്കിൽ ആയിരുന്നു....

സെബാന്റെ ഇടുപ്പിൽ കൈകൾ ചുറ്റി തന്നിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് സെൽഫി എടുക്കുന്ന ഫിലിപ്പ്....

അത് കണ്ട് അത്ഭുതത്തോടെ പരസ്പരം കമെന്റുകൾ പറഞ്ഞു നിൽക്കുന്ന ഗേൾസ്.....

ഇതിനു രണ്ടിനുമിടയിൽ തന്റെ ആ പ്ലാനും ചീറ്റിയതിന്റെ വിഷമത്തിൽ താടയിൽ കയ്യും കൊടുത്തു വിഷമ ഭാവത്തിൽ നിൽക്കുന്ന ലൂക്ക്.....

നേരം വെളുത്തിട്ട് ഇത് മൂന്നാമത്തെ പണി ആണ്....

ഇന്നെന്റെ ദിവസം അല്ലെന്ന് തോന്നുന്നു...

ഒരു നെടുവീർപ്പോടെ അവൻ സ്വയം പിറുപിറുത്തു....

" ഇതിന്റെയൊക്കെ വല്ല ആവശ്യവും ഉണ്ടായിരുന്നോ.... "

ഒപ്പം രുദ്രന്റെ പരിഹാസത്തോടെയുള്ള ചോദ്യവും കൂടി ആയതോടെ ലൂക്കിന്റെ മുഖം പരിഭവത്താൽ വീർത്തു....

" നീ പോടാ.... ഹും...ഭർത്താവ് ആണത്രേ ഭർത്താവ്... സ്വന്തം ഭർത്താവിനെ മറ്റുള്ളൊരു വായി നോക്കുന്നത് കണ്ടിട്ടും ഒരു കുഴപ്പവുമില്ലാതെ ചിരിച്ചോണ്ട് നിൽക്കുന്ന ഭർത്താവ്....

ശ്യേ.. മോശം... മോശം... ഞാൻ വല്ലതും ആയിരിക്കണമായിരുന്നു.... "

സെബാനെയും ഫിലിപ്പിനെയും നോക്കി അവനൊരു ഇഷ്ടക്കേടോടെ പിറുപിറുത്തു....

" വർഷങ്ങളായിട്ട് പരസ്പരം മനസിലാക്കി ജീവിക്കുന്നവർ ആണ് മോനെ... നിന്റെ മരുമോൻ കുശുമ്പ് കൊണ്ടൊന്നും ഇടയിൽ ചെന്ന് കേറിയിട്ട് ഒരു കാര്യം ഉണ്ടാവില്ല... ഇപ്പോൾ തന്നെ കണ്ടില്ലേ..... "

" അങ്ങനെയങ്ങു തീർത്തു പുച്ഛിക്കാതെ... എനിക്കൊരു അവസരം കിട്ടും.... "

തന്നെ കളിയാക്കി നിൽക്കുന്ന രുദ്രനെ ഒന്ന് പുച്ഛിച്ചു കൊണ്ടവൻ മുഖം തിരിച്ചു....

" എന്നാൽ നീയിവിടെ അവസരം നോക്കി നിൽക്ക്... ഞാൻ അകത്തേക്ക് പോകട്ടെ... ചടങ്ങ് തുടങ്ങാൻ സമയം ആയെടാ... വാ.... "

രുദ്രൻ തന്റെ വാച്ചിൽ നോക്കിയതും ദൃതിയോടെ പറഞ്ഞു കൊണ്ട് തന്റെ തോളിൽ കിടന്ന കോട്ട് നേരെയാക്കി ദേഹത്തിട്ടു....

ടൈയും മുറുക്കി ഹെയർ സെറ്റ് ചെയ്തു അകത്തേക്ക് പോകാനായി നിന്നപ്പോഴും ലൂക്ക ഫിലിപിനെയും സെബാനെയും വാച്ച് ചെയ്യുന്നതിൽ തന്നെ മുഴുകി നിന്നിരുന്നു....

" എടാ... അവിടെ നോക്കി നിന്ന് കുണുക്കാതെ പോയി നിന്റെ മറ്റവനെ നോക്ക്... അതിന്റെ പിന്നാലെയും കാണും ഒരു കൂട്ടം... ഒരുങ്ങി ഇറങ്ങിയപ്പോൾ പന്നിക്ക് ഒടുക്കത്തെ ലുക്ക്‌ ആയിരുന്നു... നീ കണ്ടില്ലല്ലോ ആദിയെ.... "

ലൂക്കിനെ ഒന്ന് നോക്കി വിളിച്ചു പറഞ്ഞു കൊണ്ടവൻ ഉള്ളിലേക്ക് നടന്നു....

ലൂക്ക് ആകട്ടെ അപ്പോഴും അവിടെ തന്നെ അലസമായൊരു ഭാവത്തോടെ കാറിൽ ചാരി നിന്നു.....

രുദ്രൻ വിളിച്ചു പറയുന്നത് അവനും കേട്ടിരുന്നു....

" ഓഹ്... അവനെ ആര് നോക്കിയാൽ എന്താണ്... അവൻ നോക്കില്ലല്ലോ.... "

അതൊന്നും തന്നെ തീരെ ബാധിക്കില്ലെന്നൊരു ഭാവത്തോടെ പുച്ഛിച്ചു കൊണ്ട് നിന്നതും.....

" ങ്‌ഹേ... ജെന്നി.... "

പെട്ടന്ന് വെളിപാട് ഉണ്ടായത് പോൽ ലൂക്കിന്റെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു......

" കർത്താവെ.....എന്നാൽ അവളെ ഞാൻ കൊല്ലും..... "

വിവാഹത്തിന്റെ അറേൻജ്മെൻറ്സ് പാതിയും ജെന്നിയെ ആണ് ഏൽപ്പിച്ചിരിക്കുന്നത്... അത്കൊണ്ട് തന്നെ അവൾ ഫുൾ ടൈം ആദിയുടെ ഒപ്പം ആയിരിക്കും.....

Angel നെയോ മറ്റു സ്റ്റാഫുകളെയോ പോലെയല്ല... ജെന്നി വന്നതിൽ പിന്നെ എന്ത് ആവശ്യത്തിനും ആദി അവളെ ആണ് കോൺടാക്ട് ചെയ്യുന്നതും....

അതൊന്ന് ഓർമ വന്നതും കാറിനു മുകളിൽ വെച്ചിരുന്ന തന്റെ ഫോണും ഏടുത്തു കൊണ്ടവൻ ഉള്ളിലേക്ക് പാഞ്ഞു....

മുന്നേ നടന്നവൻ ചടങ്ങുകൾ നടക്കുന്ന റിസോർട് ഏരിയയിലേക്ക് കാലെടുത്തു വെച്ചതും......

" അങ്ങോട്ട് മാറി നിൽക്ക് തെണ്ടി.... "

പിന്നാലെ പാഞ്ഞു വന്നവൻ അവനെ തള്ളി മാറ്റി അവന് മുന്നേ ഉള്ളിലേക്ക് കയറി ഓടിയിരുന്നു...

" ഇച്ചുവല്ലേ അത്... ഇവനെന്തിനാ മൂട്ടിൽ വെടി കൊണ്ട പന്നിയെ പോലെ ഓടുന്നത്..... "

തനിക്ക് പിന്നിൽ നിന്നും കാറ്റ് പോലെ വേഗത്തിൽ പാഞ്ഞു വന്നവൻ തന്നെയും തട്ടിയിട്ട് ഉള്ളിലേക്ക് കയറി ഓടുന്നത് കാണെ.....

ഒന്നും മനസിലാകാതെ രുദ്രൻ കണ്ണ് മിഴിച്ചു നിന്ന് പോയി.............

....................................................................................................

ലൂക്ക ഉള്ളിലേക്ക് കയറിയ സമയം തന്നെ ചടങ്ങുകൾ ആരംഭിക്കാൻ തുടങ്ങിയിരുന്നു....

അത്രയും നേരം പല സ്ഥലങ്ങളിലായി മാറി നിന്നവർ റിസോർട്ടിന്റെ വിശാലമായ ഗ്രൗണ്ടിലെ വിവാഹ വേദിയിലേക്ക് വന്നിരുന്നു....

നടുവിൽ വിവാഹ വേദിയിലേക്ക് നടന്നെത്തുവനായി പൂവിതളുകൾ വിതറിയ വഴി... അതിനിറുവശത്തും ഒരുപോൽ ഒരുക്കിയ ചെയറുകളിൽ സ്ഥാനം പിടിച്ചെത്തിയ ആളുകൾ...

അവർക്കൊപ്പം തന്റെ കൂട്ടുകാർക്കാരികിലായി രുദ്രനും ലൂക്കയും സ്ഥാനം പിടിച്ചു...

സ്റ്റേജിൽ വിവാഹ കർമങ്ങൾ നടത്താനായി പുരോഹിതനും എത്തിയിരുന്നു....

ഒന്ന് രണ്ട് നിമിഷങ്ങൾ കഴിഞ്ഞതും എല്ലാവരുടെയും കയ്യടികൾ ഉയർന്നതും ലൂക്ക് പിന്നിലേക്ക് തിരിഞ്ഞു...

വിവാഹ വേദിയിലേക്ക് നടന്നെടുത്തുന്ന ക്രിസ്റ്റിയും അലോകും...

ഇരുവരും ഒരുപോലുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് suit ആയിരുന്നു വേഷം...

എല്ലാവരും ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റു നിന്ന് അവരെ വേദിയിലേക്ക് സ്വീകരിച്ചു....

" ശ്യോ..നമ്മുടെ ക്രിസ്റ്റിച്ചായന്റെ കല്യാണം ആയല്ലേടാ.... "

സ്റ്റേജിൽ പുരോഹിതന് മുന്നിലായി വന്നു നിൽക്കുന്ന ക്രിസ്റ്റിയെ നോക്കി ലൂക്ക അത്ഭുതം കലർന്നൊരു ഭാവത്തോടെ ചോദിച്ചതും ബാക്കിയുള്ളവരിലും അതേ ഭാവം തന്നെ ആയിരുന്നു....

" സത്യം... വിശ്വസിക്കാൻ പറ്റുന്നില്ല.... "

" ഇനി അവനില്ലാതെ ആ വീട്ടിൽ കയറി ചെല്ലുന്നത് ഓർക്കുമ്പോൾ ആണ്.. ഞാൻ തനിച്ചായിരിക്കും... "

രുദ്രൻ ഒരു നെടുവീർപ്പോടെ സ്വയം മൊഴിഞ്ഞു നിന്ന് പോയി...

" അങ്ങനെ നീ ഒറ്റയ്ക്ക് ആവില്ല.. പിന്നെന്തിനാണ് മുത്തേ ചേട്ടൻ ജീവിച്ചിരിക്കുന്നത്... "

ഉടൻ തന്നെ തോളിൽ കൈ ചേർത്തു പിടിച്ചു കൊണ്ടുള്ള രാഹുലിന്റെ ആശ്വാസ വാക്കുകളും അവനെ തേടിയെത്തിയിരുന്നു...രുദ്രൻ ഒരു വല്ലായ്മയോടെ അവനെ നോക്കി...

" ഓഹ്... അതിലും ഭേദം ഞാൻ ഒറ്റയ്ക്ക് നിൽക്കുന്നത് തന്നെ ആണ്... "

" ഒന്ന് പോടാ.. അവന്റെയൊരു തമാശ... "

" രുദ്രാ.. നീയാണ് ഇനി അടുത്ത ഒഫീഷ്യൽ പാചകക്കാരൻ... ക്രിസ്റ്റിയോട് ചോദിച്ചു പഠിച്ചു വെച്ചോ... "

" അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി മോനെ... ഞാൻ ഉണ്ടാക്കിയിട്ട് നീയൊന്നും തിന്നണ്ട... "

" അതെന്നാ വർത്തമാനം ആണെടാ... "

" ആഹ്.. ഞാൻ ഇങ്ങനൊക്കെ തന്നെ ആണ്... എല്ലാം കൂടി ഒരുമിച്ചു കേറിയാൽ വല്ലതും തിന്നാം.. ഇല്ലെങ്കിൽ ഒരുമിച്ചു പട്ടിണി കിടക്കാം.. അത്രേയുള്ളൂ... "

തനിക്ക് ചുറ്റിനും നിന്ന് ആവശ്യമില്ലാതെ പണി തരാൻ നോക്കുന്നവരെ മൊത്തത്തിൽ ഒന്ന് നോക്കി കണ്ണുരുട്ടി കൊണ്ടവൻ പിറുപിറുത്തു....

" എന്നാ അഹങ്കാരം ആണ് പന്നിക്ക്.. ഇതിലും ഭേദം ക്രിസ്റ്റി ആയിരുന്നു.. ശ്യോ... "

ശരത് ഒരു വല്ലായ്മയോടെ പറഞ്ഞതും രുദ്രൻ അവനെയൊന്ന് തറപ്പിച്ചു നോക്കി...

" എന്നാൽ പിന്നെ അവനെ വിളിച്ചോണ്ട് പോകാൻ മേലായിരുന്നോ... നീ വിളിക്കാൻ കാത്തിരിക്കുവാ അവൻ വരാൻ... "

" ഓഹ്... വിളിച്ചാൽ വന്നേനെ.. പക്ഷെ ചെറുക്കന്റെ കല്യാണം ആയിപ്പോയില്ലേ.. "

" നമുക്ക് കല്യാണം മുടക്കിയാലോ... "

ഉടനെ ഉയർന്നു പൊങ്ങിയ അടുത്ത ഐഡിയ... പിരികമുയർത്തി ചോദിക്കുന്ന രാഹുലിനെ കണ്ടതും രുദ്രൻ തലയിൽ കൈ വെച്ച് നിന്ന് പോയി....

" ഒന്ന് പോടാ വിവരക്കേട് പറയാതെ... ഈ അവസാന നിമിഷം എന്നാ പറഞ്ഞു കല്യാണം മുടക്കും.... "

" അഭീ... നീയും... "

രാഹുലിനെ തിരുത്തി നിൽക്കുന്നവനെ കാണെ രുദ്രൻ ഒരു ദയനീയ ഭാവത്തോടെ അവനെ നോക്കി....

കൂട്ടത്തിൽ ഒന്ന് പോലുമില്ലേ.. സ്വല്പം ബോധത്തിൽ....

" കല്യാണം മുടക്കാൻ എന്റെ കയ്യിലൊരു ഐഡിയ ഉണ്ട്... "

" എന്ത് ഐഡിയ... "

അതുവരെയും വായ തുറക്കാതെ നിന്നവൻ ആണ്... ഐഡിയ പറയുന്നത് എന്തെന്ന് കേൾക്കാനായി എല്ലാവരും ലൂക്കിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്ന് പോയി....

" കുറച്ചു പഴയതാണ് എന്നാലും വർക്ക്‌ ആവും... അവിഹിതം...!!

തന്റെ ഐഡിയ പറഞ്ഞു ചെറിയൊരു ചിരിയോടെ അവൻ കൂടെ നിൽക്കുന്നവരെ നോക്കി....

" ക്രിസ്റ്റിക്ക് അവിഹിതം ഉണ്ടെന്ന് പറഞ്ഞാൽ പൊരേ... പിന്നെ കല്യാണം മുടങ്ങിക്കോളും....സിംപിൾ..."

തന്റെ ഇരു കയ്യും മലർത്തി ചുമലുകൾ കൂച്ചി പറയുന്നവനെ കാണെ... രുദ്രൻ ചുണ്ടുകൾ കടിച്ചു പിടിച്ചു സ്റ്റേജിലേക്ക് നോക്കി നിന്നു......

ഇല്ലെങ്കിൽ വല്ലതും പറഞ്ഞു പോകും....

നേരം വെളുത്തപ്പോൾ മുതൽ ഓരോരുത്തർക്കായി അവിഹിതം ഉണ്ടാക്കാൻ തുടങ്ങിയതാണ് നാറി... ഇവനിതിൽ വല്ല മാസ്റ്റർ ഡിഗ്രിയും എടുത്തിട്ടുണ്ടോ.......

അപ്പോഴും  സംശയത്തോടെ സ്വയം ചോദിക്കാതിരിക്കാൻ ആയില്ല അവന്.......

" അതിന് ചുമ്മാ പറഞ്ഞാൽ പോരല്ലോ.. തെളിവ് വേണം... ആരെ കാണിച്ചു കൊടുക്കും... "

അഭിയുടെ വകയായിരുന്നു ചോദ്യം.. അത് കേൾക്കെ ലൂക്കിന്റെ കണ്ണുകൾ തനിക്ക് അരികിൽ നിൽക്കുന്നവനിലേക്ക് നീണ്ടു....

" ദേ,.. ഇവനുമായിട്ട് ഉണ്ടെന്ന് പറഞ്ഞാൽ മതി... പിന്നെ ജന്മത്തു അവന് പെണ്ണ് കിട്ടില്ല.... "

രുദ്രന് നേരെ വിരൽ ചൂണ്ടി കൊണ്ടാണവൻ പറഞ്ഞത്... തനിക്ക് നേരെ വിരൽ ചൂണ്ടി ചിരിയോടെ നിൽക്കുന്നവനെ കാണെ രുദ്രന്റെ കണ്ണുകൾ ഒന്ന് കൂർത്തു...

" അത് ശരിയാ... നിങ്ങൾ തമ്മിൽ നല്ല ചേർച്ച ആണ് രുദ്രാ... "

ഒപ്പം അഭിയുടെ വാക്കുകളും... തമ്മിൽ പരസ്പരം നോക്കി ചിരിയോടെ നിൽക്കുന്നവർ....

ആഞ്ജനേയ സ്വാമി....

രുദ്രൻ ആഞ്ഞൊന്ന് ശ്വാസം എടുത്തു പോയിരുന്നു...

നല്ല കാര്യം നടക്കുന്നിടമായി പോയി... ഇല്ലെങ്കിൽ മറുപടി പറഞ്ഞു തന്നേനെ ഞാൻ....

ഉള്ളാലെ പിറുപിറുത്തു കൊണ്ട് കണ്ണുകൾ ഒന്ന് അടച്ചു തുറന്നു ക്ഷമയോടെ നിന്നതും....

" അവന്റെ ജാരൻ ആവാൻ നിനക്ക് സമ്മതമാണോടാ രുദ്രാ.... "

ചെവിയിലായി പതിഞ്ഞ ശരത്തിന്റെ ശബ്ദം....

" phaaaa... അലവലാതി ചെറ്റേ... പട്ടി തെണ്ടി നാറി...നിന്റെ അമ്മൂമ്മയ്ക്കാടാ അവിഹിതം...

ഇനിയൊരു അക്ഷരം മിണ്ടിയാൽ എല്ലാത്തിനെയും ഇവിടെയിട്ട് ചവിട്ടി കൂട്ടും ഞാൻ.... "

രുദ്രന്റെ ശബ്ദം അവിടമാകെ ഉയർന്നു പോയിരുന്നു....കേട്ട് നിന്നവരുടെ കണ്ണുകൾ തള്ളി...

എല്ലാവരുടെയും കണ്ണുകൾ അവരിലേക്ക് നീണ്ടു.....

എന്തിന് സ്റ്റേജിൽ നിന്ന മണവാളന്മാരും പുരോഹിതനും പോലും കണ്ണ് മിഴിച്ചു അമ്പരപ്പ് നിറഞ്ഞൊരു ഭാവത്തോടെ രുദ്രനെ നോക്കി നിന്ന് പോയി....

" എന്നാത്തിനാടാ കിടന്നു കൂവിയത്... "

മുന്നിലത്തെ നിരയിൽ നിന്നും സൂസൻ പിന്നിലേക്ക് തിരിഞ്ഞു നിന്ന് കൊണ്ട് അഞ്ചിനെയും ഒന്ന് കണ്ണ് ഉരുട്ടി നോക്കി.....

" ഒന്നുമില്ല അമ്മച്ചീ... ഒരു അവിഹിതം ചീറ്റിപ്പോയ ശബ്ദം കേട്ടതാണ്..."

" മിണ്ടാതെ നിൽക്കെടാ... "

" ടാ... ടാ.. ഡീസന്റ് ആയിക്കോ.... "

സൂസന്റെ വഴക്കിനൊപ്പം എല്ലാവരുടെയും നോട്ടം തങ്ങൾക്ക് നേരെ ആണെന്ന് അറിഞ്ഞതും അഞ്ചു പേരും മര്യാദ രാമന്മാരായി മുഖം കുനിച്ചു....

" അഞ്ചും കൂടി എന്തോ ഒപ്പിച്ചിട്ടുള്ള നിൽപ് ആണ്.... "

" ഉറപ്പല്ലേ... മുഖം കണ്ടാൽ അറിഞ്ഞൂടെ... "

ശിവയും റൂണിയും പരസ്പരം പറയുന്നത് കേട്ടതും ആദിയും ലൂക്കിനെ ഒന്ന് നോക്കി തല കുടഞ്ഞു കൊണ്ട് മുന്നിലേക്ക് തിരിഞ്ഞു....

അഞ്ചു പേരും ഒരുമിച്ചാൽ അത് എവിടെ ആയാലും അലമ്പ് ആണ്... അതിപ്പോൾ കല്യാണ ചടങ്ങുകൾ നടക്കുന്നിടത്തു ആയാലും മരണ വീട്ടിൽ ആയാലും....

അത്കൊണ്ട് തന്നെ അവനത് കൂടുതൽ മൈൻഡ് ചെയ്യാൻ പോയതേയില്ല... പതിയെ ബാക്കിയുള്ളവരുടെയും ശ്രദ്ധ അവരിൽ നിന്ന് മാറി വിവാഹ വേദിയിലേക്ക് കടന്നു വരുന്ന മണവാട്ടിമാരിലേക്ക് തിരിഞ്ഞു.....

കയ്യിൽ റോസാ പൂവുകൾ പിടിച്ചു നടന്ന് വരുന്ന ചെറിയ കുട്ടികൾക്ക് പിന്നിലായി വെള്ള ഗൗൺ ധരിച്ചു കയ്യിൽ ബോക്കെയെന്തി വെള്ള നെറ്റിനാൽ മുഖം മറച്ചു നടന്നു വരുന്നവർ....

അവർക്ക് പിന്നിലായി അതേ പ്രായത്തിലുള്ള ബാക്കി പെൺകുട്ടികളും.. എല്ലാവരുടെയും കയ്യിൽ റോസാ പൂവുകൾ ഉണ്ടായിരുന്നു....

ഇരുവരെയും സ്റ്റേജിൽ വരന്മാർക്കൊപ്പം നിർത്തിയതും ബാക്കിയുള്ളവർ അവരുടെ ഇരിപ്പിടങ്ങളിൽ സ്ഥാനം ഉറപ്പിച്ചു... അതികം വൈകാതെ തന്നെ വിവാഹ ചടങ്ങുകളും ആരംഭിച്ചു....

"Are you prepared, as you follow the path of marriage, to love and honor each other for as long as you both shall live?”...

" yes..., I am.... "

ചടങ്ങുകൾ പ്രകാരമുള്ള പുരോഹിതന്റെ ചോദ്യത്തിന് ഇരു കൂട്ടരും ഒരുപോൽ സമ്മതം അറിയിച്ചിരുന്നു.....

“Since it is your intention to enter the covenant of Holy Matrimony, join your right hands, and declare your consent before God and his Church.”

പുരോഹിതർ നീട്ടിയ വേദ ഗ്രന്ഥത്തിൽ ഒരുപോൽ കൈകൾ ചേർത്തു വെച്ച് ഇരു കൂട്ടരും പരസ്പരം സമ്മതം അറിയിച്ചു കൊണ്ട് വാക്കുകൾ കൊടുത്തു...

അവർക്കായി ഒരുക്കിയിരുന്ന വിവാഹ മോതിരങ്ങൾ പരസ്പരം കൈ വിരലുകളിൽ അണിയിച്ചു... ഏറ്റവും ഒടുവിലായി മുഖത്തെ മറച്ചിരുന്ന തുണി മാറ്റി ഇരുവരും ഒരുപോൽ അവരുടെ പാതിയുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി.....

വിവാഹ ചടങ്ങുകൾ അവസാനിച്ചിരിക്കുന്നു......✨

മൂന്ന് ദിവസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ Angel ക്രിസ്റ്റിക്കും റാനിയ അലോകിനും സ്വന്തമായിരിക്കുന്നു.....

കൂട്ടുകാരുടെയും വീട്ടുകാരുടെയും സാനിധ്യത്തിൽ എല്ലാവരുടെയും അനുഗ്രഹത്തോടെ ജീവിതത്തിൽ ഒന്ന് ചേർന്നവർ....

ആശംസ പറച്ചിലുകളും അനുഗ്രഹിക്കലുമായി എല്ലാവരിലും സന്തോഷം നിറഞ്ഞു നിന്നിരുന്നു....

ഇരു കൂട്ടരും ഒപ്പമിരുന്നു ആഹാരം കഴിച്ചു.... കൂട്ടുകാർക്കൊപ്പം ഫോട്ടോ എടുത്തും സമയം കടന്നു പൊയ്ക്കൊണ്ടേയിരുന്നു.....

ഏറ്റവും ഒടുവിൽ വധൂ വരന്മാരെ യാത്രയയ്ക്കുന്ന ചടങ്ങുകൾ വന്നെത്തിയതും എല്ലാവരും വിവാഹം നടന്ന റിസോർട്ടിനു വെളിയിലായി ഒത്തു കൂടി....

എല്ലാവരോടും യാത്ര പറഞ്ഞു കഴിഞ്ഞു തിരികെ പോകാനൊരുങ്ങുന്ന മണവാട്ടിമർ തങ്ങളുടെ കയ്യിലെ ബോക്കെ പിന്നിലേക്ക് എറിഞ്ഞു കൊടുക്കുന്നൊരു ചടങ്ങ് ഉണ്ട്...

അത് കയ്യിൽ കിട്ടുന്ന പെൺകുട്ടിയാവും അടുത്ത മണവാട്ടി....

അങ്ങനെയൊരു ചടങ്ങ് കൂടി അവർക്കിടയിൽ ഉണ്ടായിരുന്നു... എല്ലാവരോടും യാത്ര പറഞ്ഞതിന് ശേഷം കുറച്ചു ചുവടുകൾ മുന്നോട്ട് നടന്നതും Angel തന്റെ കയ്യിൽ ഇരുന്ന ബോക്കെ പിന്നിലേക്ക് വലിച്ചെറിഞ്ഞു....

അത് ചെന്ന് വീണതാകട്ടെ കൂട്ടുകാരുമായി കത്തിയടിച്ചു നിന്ന ബെല്ലയുടെ കയ്യിലും....

" ഇതെന്നാ പന്ന പരിപാടി ആണ്... എനിക്കിപ്പോൾ കെട്ടണ്ട.... "

കയ്യിലുള്ള ബോക്കെയുമായി കണ്ണ് മിഴിച്ചു നിൽക്കുന്നവളെ കണ്ടതും ബാക്കിയുള്ളവരുടെ ചുണ്ടിൽ ചിരിയായിരുന്നു.....

" രുദ്രാ.... "

അറിയുന്നവർ എല്ലാം ഒരു കള്ള ചിരിയോടെ രുദ്രന്റെ നേരെ തിരിഞ്ഞു...

ചമ്മലും ചടപ്പും നിറഞ്ഞൊരു ഭാവം...

എല്ലാവരുടെയും നോട്ടത്തിൽ നിന്നും രക്ഷപെടനായി സൈഡിലേക്ക് നീങ്ങിയതും തനിക്ക് അരികിൽ നിൽക്കുന്ന റൂണിയെ കണ്ട് ഒരു നിമിഷം വല്ലാത്തൊരു ഭാവത്തോടെ രുദ്രൻ നിന്ന് പോയി....

"" അയ്യോ പാവം രുദ്രന്റെ ചീട്ട് കീറി.... "

" all the best അളിയാ.... "

" ഹയ്യമ്മ ഹയ്യാ... രുദ്രൻ പെട്ടു.... "

കൂടെ മുന്നിൽ നിന്ന കൂട്ടുകാരുടെ വക കളിയാക്കലും....

" പോടാ പട്ടികളെ... "

എല്ലാത്തിനെയും നോക്കി പിറുപിറുത്തു കൊണ്ടവൻ റൂണിക്ക് നേരെ തിരിഞ്ഞു...

തന്നെ കൺ ചിമ്മാതെ നോക്കി നിൽക്കുന്നവൻ...

രുദ്രനിൽ വല്ലാത്തൊരു ബുദ്ധിമുട്ട് നിറഞ്ഞിരുന്നു...

റൂണിയോട് അവനെന്നും സഹതാപം ആണ്... അത്ര മേൽ സ്നേഹിച്ചിട്ടും പ്രണയത്തെ നഷ്ടപ്പെട്ടവൻ...

ആ വേദന അവന് മറ്റാരേക്കാളും നന്നായി മനസിലാകും... പക്ഷെ.. തനിക്ക് സ്വന്തം ആയതിനെ അവനെങ്ങനെ വിട്ടു കൊടുക്കും.....

" സോറി... ഞാൻ ....

വല്ലാത്തൊരു അസ്വസ്ഥത നിറഞ്ഞ ഭാവത്തോടെ റൂണിയെ സൈഡിലേക്ക് മാറ്റി നിർത്തി പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും.....

" എല്ലാ പ്രണയങ്ങളും വിവാഹത്തിൽ എത്തണമെന്നില്ല.... "

തന്റെ കാതിലായി പതിഞ്ഞ ശബ്ദം... രുദ്രന്റെ നെറ്റിയൊന്ന് ചുളിഞ്ഞു...

തന്നെ പുച്ഛം നിറഞ്ഞൊരു ചിരിയോടെ നോക്കി നിൽക്കുന്നവനെ കണ്ടതും....

ഒരു നിമിഷം മറ്റെല്ലാം മറന്നു കൊണ്ട് രുദ്രനിലും വാശി നിറഞ്ഞു....

" എല്ലാ പ്രണയങ്ങളും പരാജയങ്ങളും ആവില്ല... എനിക്ക് സ്വന്തം ആയതിനെ നേടിയെടുക്കുമെന്ന വിശ്വാസം എനിക്കുണ്ട്... അത് എന്നിൽ നിന്ന് മറ്റൊരാളിലേക്ക് പോവില്ലെന്നും.... "

തിരികെ അതേ പുച്ഛം നിറഞ്ഞൊരു ഭാവത്തോടെ മറുപടി കൊടുത്തവൻ റൂണിയെ ഒന്ന് നോക്കി കൊണ്ട് അവനരികിൽ നിന്നും വെളിയിലേക്ക് ഇറങ്ങി നടന്നു....

റൂണിയിൽ അപ്പോഴും ചെറു പുഞ്ചിരി തന്നെ ആയിരുന്നു....

ഒരിക്കലും സന്തോഷത്തിന്റേതല്ലാത്തൊരു പുഞ്ചിരി...

തന്റെ ഉളിലെ വിഷമവും വേദനയും ദേഷ്യവും സങ്കടവുമെല്ലാം ക്ഷമയോടെ പിടിച്ചു നിർത്തിയിരിക്കുന്നവന്റെ പുഞ്ചിരി....

രുദ്രനിൽ നിന്നും മുഖം തിരിച്ചവൻ കൈകൾ ചുരുട്ടി ദേഷ്യം നിയന്ത്രിച്ചു കൊണ്ട് തന്റെ മുന്നിലേക്ക് ശ്രദ്ധ തിരിച്ചു....

റാനിയയുടെ വിട പറയൽ ചടങ്ങ് ആയിരുന്നു....

കൂടെ നിന്നിരുന്നവരെയെല്ലാം കെട്ടിപിടിച്ചു യാത്ര പറഞ്ഞവൾ മുന്നോട്ട് ചുവടുകൾ വെച്ചതും തന്റെ കയ്യിലിരുന്ന ബോക്കെയിലേക്ക് ഒന്ന് നോക്കി...

രാവിലെ മുതൽ സമരം ചെയ്തു സ്വന്തം ആക്കിയതാണ്... വെള്ള റോസാ പൂവുകൾക്ക് ചുറ്റിനും ചുവന്ന പൂക്കളാൽ അലങ്കരിച്ചത്... അവൾക്കേറെ പ്രിയപ്പെട്ടത്.....

" കർത്താവെ... ഇത് കറക്റ്റ് ആളുടെ കയ്യിൽ തന്നെ ചെന്ന് വീഴണെ.... "

അതിലേക്ക് ഒന്ന് ചുണ്ട് ചേർത്ത് മനസറിഞ്ഞു പ്രാർത്ഥിച്ചു കൊണ്ടവൾ കണ്ണുകൾ അടച്ചു പിടിച്ചു തന്റെ കയ്യിൽ ഇരുന്ന ബോക്കെ പിന്നിലേക്ക് വലിച്ചെറിഞ്ഞു....

അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങിയ റാനിയയുടെ ബോക്കെ...

ആരുടെ കയ്യിൽ ചെന്ന് വീഴുമെന്ന ആകാംഷയോടെ എല്ലാവരും നോക്കി നിന്നതും....

" ജെന്നി ചേച്ചി... പിടിച്ചോ.... "

കൂട്ടത്തിൽ നിന്നാരുടെയോ ശബ്ദം കേട്ട് കൊണ്ടാണ് ജെന്നി ഫോണിൽ നിന്നും മുഖമുയർത്തി നോക്കുന്നത്...

ആ നേരമത്രയും അതിലൊന്നും പങ്കെടുക്കാൻ താല്പര്യം ഇല്ലാത്തത് പോൽ സൈഡിൽ മാറി നിൽക്കുകയായിരുന്നു അവൾ....

തനിക്ക് നേരെ പറന്നു വരുന്ന ബോക്കെ കണ്ടതും ജെന്നിയൊന്ന് നെറ്റി ചുളിച്ചു കൊണ്ട് പിന്നിലേക്ക് നീങ്ങി...

" ഹേയ്... No... No... No.. No.... "

എല്ലാവരും തന്നെ നോക്കുന്നത് കൂടി കണ്ടതോടെ ഇരു കൈകളും തടയാൻ എന്നത് പോലെ മുഖത്ത് വെച്ച് കൊണ്ട് അവൾ പിന്നിലേക്ക് നീങ്ങുന്നത് കണ്ടതും റൂണിയുടെ കണ്ണുകൾ ഒന്ന് കൂർത്തു....

ജെന്നി പിടിച്ചില്ലെങ്കിൽ അത് താഴെ വീഴുമെന്ന് ഉറപ്പ്....

അവൾക്ക് തൊട്ട് പിന്നിൽ നിൽക്കുന്നതാകട്ടെ ലൂക്കും....

" ഇച്ചൂ... പിടിച്ചു തള്ളേടാ.... "

മുന്നിലേക്ക് നീങ്ങി ഇസയ്ക്കും അഭിയ്ക്കും ഇടയിലേക്ക് ഇടിച്ചു കയറി നിന്ന് കൊണ്ട് റൂണി പറഞ്ഞതും...

" ഓക്കേ റെയ്ച്ചാ..... "

അത് കേൾക്കാൻ കാത്തു നിന്നത് പോൽ ലൂക്ക് തനിക്ക് നേരെ നീങ്ങി വരുന്ന ജെന്നിയെ മുന്നിലേക്ക് പിടിച്ചു തള്ളിയിരുന്നു....

പെട്ടെന്നുള്ള നീക്കത്തിൽ മുന്നോട്ട് വേച്ചു പോയവൾ വീഴാതെ ബാലൻസ് ചെയ്തു നിന്നെങ്കിലും ബോക്കെ കൃത്യം ജെന്നിയുടെ കൈകളിൽ സേഫ് ആയി ലാൻഡ് ചെയ്തു....

" ഹേയ്... നെക്സ്റ്റ് Bride ജെന്നി ചേച്ചി തന്നെ... "

" വേഗം ചെക്കനെ കണ്ട് പിടിച്ചോ ജെന്നി... "

കൂടെ നിന്നവർ എല്ലാം ഓരോ അഭിപ്രായങ്ങൾ തമാശയോടെ പറഞ്ഞു കൊണ്ട് നിന്നെങ്കിലും ജെന്നിയുടെ മുഖത്ത് ആ തിളക്കം ഉണ്ടായിരുന്നില്ല....

അവളൊരു ദേഷ്യത്തോടെ തനിക്ക് പിന്നിലേക്ക് തിരിഞ്ഞു നോക്കി... അവിടെ നിന്നവർ കാരണം ആണല്ലോ ഇത് സംഭവിച്ചതും.....

" all the best.... "

പരസ്പരം തോളിൽ കയ്യിട്ട് ഒരേ ചിരിയോടെ തനിക്ക് നേരെ പെരു വിരൽ ഉയർത്തി വിഷ് ചെയ്തു നിൽക്കുന്നവർ....

" Idiots.... "

ഇരുവരെയും നോക്കി അവൾ ദേഷ്യത്തോടെ പല്ലിറുമ്മി....

ലൂക്കയും റൂണിയുമുണ്ടോ അത് കാര്യം ആക്കുന്നു.....

" Thankyou.... "

അതേ ചിരിയോടെ തന്നെ തന്റെ മുന്നിൽ തല കുനിച്ചു വണങ്ങുന്നവരെ കണ്ടതും വല്ലാത്തൊരു ദേഷ്യം തോന്നി പോയിരുന്നു അവൾക്ക്....

തന്നെ കളിയാക്കുന്നവരെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ടവൾ കയ്യിലെ ബോക്കെ വലിച്ചെറിഞ്ഞു കൊണ്ട് ദേഷ്യത്തോടെ വെളിയിലേക്ക് നടന്നു....

കൂടെ നിന്നിരുന്നവർ വധൂ വരന്മാരെ യാത്രയാകുന്ന തിരക്ക് ആയിരുന്നതിനാൽ തന്നെ അതൊന്നും അറിഞ്ഞതേയില്ല.... എന്നാൽ.....

അവരെ മാത്രം ശ്രദ്ധയോടെ നോക്കി നിന്നവനെ റൂണിയും ലൂക്കയും അറിഞ്ഞിരുന്നില്ല.....

അപ്പോഴും ചെറുതാണെങ്കിൽ പോലും ജെന്നിക്ക് ഒരു പണി കൊടുത്തതിന്റെ സന്തോഷത്തിൽ ആയിരുന്നു ഇരുവരും...

" അങ്ങനെയെങ്കിലും അവളെയൊന്ന് ആരെങ്കിലും കെട്ടി പണ്ടാരടങ്ങി ശല്യം ഒഴിഞ്ഞാൽ മതിയായിരുന്നു.... "

ഇരുവരും ഒരുപോൽ പ്രാർത്ഥിച്ചു കൊണ്ട് പരസ്പരം കൈകൾ തമ്മിൽ കൂട്ടിയടിച്ചു ചെറു ചിരിയോടെ നിന്നു.....

.....................................................................................................

വിവാഹത്തിന്റെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു വധൂ വരന്മാരും യാത്രയായതോടെ എല്ലാവരും പിരിഞ്ഞു...

മുതിർന്നവരിൽ കുറച്ചു പേർ പാലയ്ക്കൽ തറവാട്ടിലേക്കും ബാക്കിയുള്ളവരിൽ ചിലർ ശിവയുടെ വീട്ടിലേക്കും തിരിച്ചു...

ഗ്രഹ പ്രവേശ ചടങ്ങുകൾ കൂടി ബാക്കിയുണ്ട്...

അത് കഴിഞ്ഞു വൈകുന്നേരം നടക്കുന്ന റിസ്പ്ഷൻ കൂടി കഴിഞ്ഞാൽ ചടങ്ങുകൾ എല്ലാം പൂർത്തിയായി സമാധാനത്തോടെ വിശ്രമിക്കാം....

എല്ലാവരും പല വഴി പോയി കഴിഞ്ഞും ലൂക്കയും കൂട്ടുകാരും അടക്കം ഈ വക ചടങ്ങുകളിൽ പങ്കെടുക്കാനൊന്നും യാതൊരു താല്പര്യവും ഇല്ലാത്ത കുറച്ചു ചെറുപ്പക്കാർ മാത്രം ആയിരുന്നു റിസോർട്ടിൽ ബാക്കിയായിരുന്നത്.....

വൈകുന്നേരം റിസപ്ഷൻ നടക്കുന്നതും ഇതേ റിസോർട്ടിൽ വെച്ചാണ്.. അതുവരെ വിശ്രമിക്കാനും മറ്റുമായി ഗസ്റ്റുകൾക്കും ഫാമിലി മെമ്പേഴ്സിനുമായി

അവിടെയുള്ള മിക്ക റൂമുകളും നേരത്തെ തന്നെ ബുക്ക്‌ ചെയ്തിരുന്നു...

" ഇച്ചൂ... നമുക്കൊന്ന് പുറത്തു കറങ്ങി വന്നാലോ.. നീ വരുന്നുണ്ടോ.... "

" ഞാൻ ഇല്ലേടാ... എനിക്കൊന്ന് ഉറങ്ങണം... നിങ്ങൾ പോയിട്ട് വാ.... "

ഉള്ളിലേക്ക് നടക്കവേ തന്നോടായി വിളിച്ചു ചോദിക്കുന്നവരെ കേട്ടതും തിരിഞ്ഞു നിന്ന് അവർക്കായി മറുപടി കൊടുത്തു കൊണ്ടവൻ അവിടെ നിന്നിരുന്ന സ്റ്റാഫിന്റെ കയ്യിൽ നിന്ന് ചാവി വാങ്ങി.....

" Sir.., സെക്കന്റ് ഫ്ലോർ... റൂം നമ്പർ 128..... "

" okay.. Thanks.... "

ചാവി തരുന്നതിനിടെ സ്റ്റാഫ്‌ പറഞ്ഞത് കേട്ടതും ഒരു ചിരിയോടെ മറുപടി കൊടുത്തവൻ ലിഫ്റ്റിനു അടുത്തേക്ക് നടന്നു....

ആദ്യം ഈ കെട്ടും പാണ്ടവുമൊക്കെ ഒന്ന് അഴിച്ചു മാറ്റി കുളിച്ചു ഫ്രഷ് ആകണം... പിന്നെ സുഖമായി കിടന്നുറങ്ങണം...

മൂന്നാല് ദിവസത്തെ ഉറക്ക ക്ഷീണം ആണ്.....

എല്ലാം തീർത്തു വൈകുന്നേരത്തെ ഫങ്ക്ഷൻ അടിച്ചു പൊളിക്കണം....

ഒരു നെടുവീർപ്പോടെ മനസിൽ പിറുപിറുത്തവൻ ലിഫ്റ്റ് നിന്നതും അതിൽ നിന്നിറങ്ങി തന്റെ റൂം ലക്ഷ്യമാക്കി നടന്നു....

ഇരു സൈഡിലും റൂമുകൾ ആണ്.. ഇടയിലുള്ള കൊറിഡോറിലൂടെ ഓരോ റൂമുകൾ നോക്കി കൊണ്ടവൻ മുന്നോട്ട് നടന്നു....

" 126..,127...,12.....8.... Yes...,ഇത് തന്നെ.... "

ഒടുവിൽ തന്റെ റൂമിനു മുന്നിലായി വന്നു നിന്നതും ചെറു ചിരിയോടെയവൻ കയ്യിലെ കാർഡ് യൂസ് ചെയ്തു ഡോർ ഓപ്പൺ ചെയ്തു കൊണ്ട് അകത്തേക്ക് കയറി....

എല്ലാ സൗകര്യങ്ങളും ഉള്ള നീണ്ടു വിശാലമായ ബെഡ്‌റൂം...

പഞ്ഞി പോലെയുള്ള കിടക്കകൾ ഒക്കെ തന്നെ മാടി മാടി വിളിക്കുന്നത് പോലെ....

" കുളിയൊക്കെ പിന്നെ.. ആദ്യം ഉറക്കം.. എന്നിട്ട് മതി എന്തും... "

ആ നേരം വരെ ചിന്തിച്ചു വന്നതെല്ലാം കാറ്റിൽ പറത്തി കൊണ്ട് തന്റെ കോട്ട് അഴിച്ചു മാറ്റി ബെഡിലേക്ക് വലിച്ചെറിഞ്ഞവൻ ടൈ അഴിച്ചു മാറ്റി പാന്റിനുള്ളിൽ ഇൻസർട് ചെയ്തു വെച്ചിരുന്ന ഷർട്ടും വലിച്ചു പുറത്തേക്കിട്ടു...

ഒപ്പം വൈസ്റ് കൊട്ടും അഴിച്ചു മാറ്റി.. ഫുൾ സ്ലീവ് ആയിരുന്ന ഷർട്ട്‌ മുട്ട് വരെ തെരുത്തു വെച്ചു കൊണ്ട് ഉറങ്ങാനായി റെഡി ആയിരുന്നു.......

" 🎶പ്രണയം വരും പോകും...

      ദുഃഖം വരും പോകും....

      ഉറക്കം വരും.... പക്ഷെ........

പോകില്ല... പോകില്ല.... ഉറങ്ങി തീർക്കാതെ പോകില്ല...... 🎶

ഉറങ്ങുന്നതിനു മുന്നായി ഡോർ അടയ്ക്കാൻ വന്നതാണ് അവൻ...ചെറിയൊരു മൂളി പാട്ടൊടെ ഡോർ ലോക്ക് ചെയ്യാനായി ഒരുങ്ങിയതും....

വാതിൽ പൂർണമായും അടയുന്നതിനു മുന്നേ വാതിൽ തള്ളി തുറന്നു കൊണ്ട് മറ്റൊരാൾ കൂടി റൂമിലേക്ക് ഇടിച്ചു കയറിയിരുന്നു....

ഒട്ടും പ്രതീക്ഷിക്കാതെയുള്ള നീക്കം... ലൂക്കിന് ഒന്നും തന്നെ മനസിലായിരുന്നില്ല... എല്ലാം വളരെ പെട്ടന്ന് ആയത് പോലെ...

കണ്ണടച്ചു തുറക്കുന്നതിനു മുന്നേ ഡോർ ലോക്ക് ചെയ്തു തന്നെയും കൊണ്ട് ബെഡിലേക്ക് മറിയുന്നവനെ അറിയേ ലൂക്കിന്റെ കണ്ണുകൾ മിഴിഞ്ഞു.....

" ആദി....? "

( തുടരും....)

.....................................................................................................

മെയിൽ ഐഡി ചേഞ്ച്‌ ആക്കിയത് കാരണം ലിപി ഓപ്പൺ ആക്കാൻ പറ്റാതെ prblm ആയിരുന്നു...

അത്കൊണ്ട് ആണ് പാർട്ട്‌ വൈകിയത്....

അവിടെ പോസ്റ്റ്‌ ചെയ്യാത്തത് കൊണ്ട് എനിക്ക് ഇവിടെയും ചെയ്യാൻ കഴിയില്ല....

അകൗണ്ട് പോകുമെന്ന് തന്നെ കരുതിയെ.. പക്ഷെ ഇന്ന് ശരിയായി കിട്ടിയത് കൊണ്ട് പാർട്ട്‌ ഇപ്പോൾ തന്നെ പോസ്റ്റ്‌ ചെയ്യുന്നു...

എഴുതി പൂർത്തിയാക്കിയ അന്ന് പണി കിട്ടിയതാണ്...

ക്ഷമിക്കുക....

എല്ലാവരും വായിച്ചു അഭിപ്രായം പറയുക...

നെക്സ്റ്റ് പാർട്ട്‌ പാതി എഴുതി വെച്ചിട്ടുണ്ട്... പൂർത്തിയാക്കി ഉടൻ തന്നെ പോസ്റ്റ്‌ ചെയ്യാം.....

WITH LOVE AMMU ...


...

Continue Reading

You'll Also Like

33.2K 5.2K 37
Vmin
11.4K 1K 34
malayali makkale povalle ith ath thanne🥰
8.4K 1.1K 42
A true love story....
3.5K 614 15
City യിൽ ജനിച്ചു വളർന്ന അഹങ്കാരം പിടിച്ച ഹർഷനും. നാട്ടിൻപ്പുറത് ജനിച്ചു വളർന്ന് അവിടത്തെ Lady rowdy എന്ന് അറിയപ്പെടുന്ന ചാരുവും . ഇത് ഇവരുടെ കഥയാണ്