I CAN'T LOVE HIM... ????

By taekookiehyung786

52.1K 5.1K 20.3K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... More

I CAN'T LOVE HIM...120
I CAN'T LOVE HIM...121💞
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...126
I CAN'T LOVE HIM...127
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM...129 🎁
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...134
I CAN'T LOVE HIM...135
I CAN'T LOVE HIM...136
I CAN'T LOVE HIM...137 ⚔️
????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM...140 ⚔️
I CAN'T LOVE HIM..141
I CAN'T LOVE HIM..142
I CAN'T LOVE HIM...143
I CAN'T LOVE HIM...144
I CAN'T LOVE HIM....145
I CAN'T LOVE HIM...146
I CAN'T LOVE HIM...147
I CAN'T LOVE HIM...148
I CAN'T LOVE HIM...150
I CAN'T LOVE HIM...151 ✨
I CAN'T LOVE HIM...152
I CAN'T LOVE HIM...153
I CAN'T LOVE HIM...154
I CAN'T LOVE HIM...155
I CAN'T LOVE HIM...156
I CAN'T LOVE HIM..157
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM...161
I CAN'T LOVE HIM.. 162
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163

I CAN'T LOVE HIM...149

1K 101 536
By taekookiehyung786

Aa aa aah.. hor hor wadhiya
Aa aa aah.. hor hor wadhiya
Aa aa aah.. hor hor wadhiya
Aa aa aah.. hor hor wadhiya

Punjab da puttar, hai pind Jalandhar
Yaar wai wai ankhiyon se kill karda
King type da, hai tang life da
Yaar wai wai khetan vich chill karda
Do it my my way, nahi te Highway
Inko farak yaaron ki പെണ്ട

Iski uski kaun kiski yaaran da imaan whisky
Uspe chicken ho to hor wadhiya
Pretty Pretty face jitthe jatta always utthe
Maamla done ho to hor wadhiya

Aa aa aah.. hor hor wadhiya
Aa aa aah.. hor hor wadhiya

Punjabi idli, na pate easily
Yaar wai wai ungli pe nachaundi ai
Point-blank te encounter kardi
Yaar wai wai jab lakk matkandi ai
Left te dinky, right te pinky
Kudiyan di fashion parade lag gayi
Iski uski kaun kiski yaaran da imaan whisky
Uspe chicken ho to hor wadhiya
Pretty Pretty face jitthe jatta always utthe
Maamla done ho to hor wadhiya

Aa aa aah.. hor hor wadhiya
Aa aa aah.. hor hor wadhiya

Haan tu te Punjabi teri yun na baja mundeya
Vaadon mein wazan kitna tere,
pehle bata mundiya haa..
Vaadon mein wazan kitna tere,
pehle bata mundiya

Ho ho ho…
Jatta da commitment legal document
Stamp mar ke paper vich will karda oye
King type da, hai dang life da
Yaar wai wai khetan vich chill karda
Do it my my way, nahi te Highway
Inko farak yaaron ki penda

Iski uski kaun kiski yaaran da imaan whisky
Uspe chicken ho to hor wadhiya
Pretty Pretty face jitthe jatta always utthe
Maamla done ho to hor wadhiya (x2)

Haan uspe chicken ho to hor wadhiya
ho hor wadhiya..
Maamla done ho to hor wadhiya
aa aa aah.. aa aa aah..

സംഗീത് ഫങ്ക്ഷന് മുന്നോടിയുള്ള തയ്യാറെടുപ്പുകൾ പൊടിപൊടിക്കുകയാണ്....അപ്പുറത്തെ വീട്ടിലെ മെഹന്തി ചടങ്ങുകൾ കഴിഞ്ഞതിനു ശേഷം.. അവിടെ നിന്നും അറിയിപ്പ് കിട്ടിയതിനെ തുടർന്നാണ് പുരുഷന്മാരുടെ ഇടയിലെ മെഹന്തി ചടങ്ങുകൾ തുടങ്ങിയത്......

എല്ലാവരും വെള്ളയും നീലയും ഇടകലർന്ന വസ്ത്രങ്ങൾ ധരിച്ചു പരിപാടിക്കായി തയ്യാറെടുത്തു കഴിഞ്ഞിരുന്നു....

സ്ത്രീകൾക്ക് ഇടയിൽ നടന്നത് പോൽ വലിയ ചടങ്ങുകൾ ഒന്നും ആണുങ്ങൾക്കിടയിൽ ഇല്ല....പറമ്പരഗതമായി വിവാഹിതരാവുന്ന ആൺകുട്ടികളും കൈകളിൽ മെഹന്തി പുരട്ടുന്നതാണ് ആചാരം എങ്കിലും...
ആർക്കും തന്നെ അതിൽ താല്പര്യം ഇല്ലാത്തത് കൊണ്ട് ....
ഗണേശ പൂജയ്ക്ക് ശേഷം പേരിനൊരു മെഹന്തി ചടങ്ങ്.....

കൈകൾക്ക് മീതെ വെച്ചിരിക്കുന്ന ഇലകൾക്ക് മീതെ ഓരോരുത്തരായി മെഹന്തി പുരട്ടുന്ന ചടങ്ങ്... അത്ര മാത്രം.....

ഓരോ ആളുകളായി മുതിർന്നവർ മുതൽ ചെറിയ ആളുകൾ എന്ന നിലയിൽ അലോകിന്റെയും ക്രിസ്റ്റിയുടെയും കൈകൾക്ക് മീതെ മെഹന്തി പുരട്ടി.....

സ്ത്രീകൾ ആചാരങ്ങൾ അനുസരിച്ചു മാത്രം ചടങ്ങ് നടത്തിയപ്പോൾ ഇവിടെ നടന്നത് സ്വന്തം സൗകര്യങ്ങൾക്ക് അനുസരിച്ചുള്ള ചടങ്ങുകൾ മാത്രം......

നിയന്ത്രിക്കാനും ചോദിക്കാനും ആരും ഇല്ലല്ലോ.... ഓരോരുത്തരായി ഓരോ ഭാഗങ്ങളിൽ ഇരുന്നു സംസാരവും ആട്ടവും പാട്ടുമൊക്കെ തന്നെ....

അന്തരീക്ഷത്തിൽ മുഴങ്ങുന്ന പാട്ടിനൊപ്പം ആളുകൾ ചുവടുകൾ വെച്ചു കൊണ്ടിരുന്നു... പാട്ടുകൾ തീരുന്നതിനനുസരിച്ചു അവർ ചുവടുകളും അവസാനിപ്പിച്ചു ഓരോ സ്ഥലങ്ങളിലേക്കായി ഒതുങ്ങി....

അപ്പോഴും പാട്ട് തീർന്നത് പോലും അറിയാതെ സ്വന്തം ശൈലിയിൽ പാടി കൊണ്ട് ക്രിസ്റ്റിയുടെ കയ്യിൽ മൈലാഞ്ചി തേക്കുന്ന തിരക്കിൽ ആയിരുന്നു ശരത്......

" ho...Iski uski kaun kiski yaaran da imaan whisky
Uspe chicken ho to hor wadhiya
Pretty Pretty face jitthe jatta always utthe
Maamla done ho to hor wadhiya..... "

iski uski.....

" ഓഹ്... ഒന്ന് നിർത്തെടാ.... "

ഏറ്റവും അവസാനമായി വരന്മാരുടെ കയ്യിൽ മെഹന്തി തെയ്ക്കാനായി സ്റ്റേജിൽ കയറിയതാണ് അവനും രാഹുലും.....

ശരത്തിന്റെ സ്വര മാധുരിയിൽ വിരിയുന്ന ഗാനം കേൾക്കാൻ ശക്തിയില്ലാതെ വന്നതും രാഹുൽ ഒന്ന് മുഖം ചുളിച്ചു കൊണ്ട് അലോകിനെയും ക്രിസ്റ്റിയെയും ഒന്ന് നോക്കി.....

അവിടുത്തെ അവസ്ഥയും പരിതാപകരം ആണ്... ശരത്തിന്റെ പാട്ടിൽ സർവ്വതും മറന്നു ലയിച്ചു കൊണ്ട് തലയിൽ ഒരു കൈ താങ്ങി ഇരിക്കുന്ന മണവാളന്മാർ....

എന്ത് ചെയ്യാൻ കഴിയും... കല്യാണ ചെറുക്കന്മാർ ആയിപ്പോയില്ലേ... ഇറങ്ങി ഓടാൻ പോലും കഴിയാത്ത അവസ്ഥ...!!

ഒരു നിമിഷം ഇരുവരുടെയും ദയനീയത നിറഞ്ഞ ഇരിപ്പിൽ രാഹുലിന് സഹതാപം തോന്നിപോയി....

" ഞാൻ അപ്പോഴേ പറഞ്ഞതല്ലേ.. ഈ ചടങ്ങൊന്നും വേണ്ട.. പള്ളിയിൽ വെച്ച് കെട്ട് നടത്തിയാൽ മതിയെന്ന്... അപ്പോൾ നിനക്കല്ലായിരുന്നോ നിർബന്ധം... ഇനി അനുഭവിച്ചോ.... "

അവനൊരു ഇഷ്ടക്കേട് നിറഞ്ഞൊരു ഭാവത്തോടെ ക്രിസ്റ്റിയെ നോക്കി... പിന്നെ അവന് തൊട്ടരികിൽ ഇരുന്നു കാറി പൊളിക്കുന്ന ശരത്തിനെയും......

" കുറച്ചു നേരം ഒന്ന് മിണ്ടാതിരിക്കെടാ... "

ദയനീയത നിറഞ്ഞ ശബ്ദം ആയിരുന്നു...കുറച്ചു സമാധാനത്തിനായി കെഞ്ചുന്നത് പോലെ....
എന്നാൽ ശരത്തുണ്ടോ അത് വല്ലതും കേൾക്കുന്നു.....

" നീ പോടാ... ഒരു ചടങ്ങ് ആകുമ്പോൾ ഇത്പോലെ പാട്ടും ഡാൻസുമൊക്കെ വേണം... എനിക്കിങ്ങനെ വല്ലതും കയ്യിൽ നിന്നിട്ടാലേ ചടങ്ങ് ചെയ്യാൻ പറ്റൂ... "

തന്റെ പാട്ടിനു തടസമായി ശബ്ദമുയർത്തിയവനെ അവനൊരു ഇഷ്ടക്കേടോടെ നോക്കി...

" അതിന് ഞങ്ങളെ ഇങ്ങനെ കൊല്ലണോ... "

ക്രിസ്റ്റിയുടെ വകയായിരുന്നു ചോദ്യം... തലയിൽ കയ്യൂന്നി വല്ലാത്തൊരു ഭാവത്തോടെ തന്നെ നോക്കുന്നവനെ കണ്ടതും ശരത്തിന്റെ കണ്ണുകൾ കൂർത്തു....

" നീ മിണ്ടരുത്... കുക്കിംഗ്‌ ആണെന്ന് പറഞ്ഞു അടുക്കളയിൽ കയറി നീ കാണിച്ചു കൂട്ടുന്ന അത്രയുമൊന്നും ഇല്ലല്ലോ...നിന്റെ കാളരാഗം സഹിച്ചു ഹാളിൽ കിടന്നുറങ്ങുന്ന പാട് എനിക്കെ അറിയൂ... അത്കൊണ്ട് നീ കുറച്ചു സഹിക്ക്... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ പാടും...... "

ക്രിസ്റ്റിയെ നോക്കി ചുണ്ട് കോട്ടി പിറുപിറുത്തു കൊണ്ടവൻ ബാക്കി പാടാനായി തുടങ്ങി....

"Iski uski kaun kiski yaaran da imaan whisky
Uspe chicken ho to hor wadhiya
Pretty Pretty face jitthe jatta always utthe
Maamla done ho to hor wadhiya...."

പാടിയ വരികൾ തന്നെ ശരത് ആവർത്തിച്ചു പാടി തുടങ്ങിയതും തങ്ങളുടെ വിധി ആണെന്ന് കരുതി അതിനെ സഹിച്ചു കൊണ്ട് രാഹുലും ക്രിസ്റ്റിയും അലോകും......

എന്നാൽ അവർക്ക് ഒരുപാട് സഹിച്ചിരിക്കേണ്ടി വന്നില്ല.... അതിന് മുൻപേ........

" iski uski kaun kis.......

" ഒന്ന് നിർത്തെടാ കോപ്പേ.... "

ശരത്തിന്റെ പാട്ടിനു ഫുൾ സ്റ്റോപ്പ്‌ ഇടീപ്പിച്ചു കൊണ്ട് അവർക്കിടയിൽ ഉയർന്നു വന്ന ശബ്ദം...
നാലു പേരും ഒരുപോലെ ഞെട്ടികൊണ്ട് മുന്നിലേക്ക് നോക്കി......

ശരത്തിനെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് മുന്നിൽ നിൽക്കുന്നയാളെ അവർ കണ്ടിരുന്നു... കൂട്ടത്തിൽ മൂന്ന് പേർക്കും അത് തങ്ങളെ രക്ഷിക്കാനായി പറന്നെത്തിയ മാലാഖ ആയിരുന്നെങ്കിൽ.....

ശരത്തിനു മാത്രം അയാൾ കാലൻ തന്നെ ആയിരുന്നു......

" റൂണി ചേട്ടാ...... "

മുന്നിൽ നിൽക്കുന്നവനെ നോക്കി ചെറിയൊരു ചിരിയോടെ രാഹുൽ വിളിച്ചതും ശരത്തിന്റെ മുഖം മാത്രം കടന്നൽ കുത്തിയത് പോൽ വീർത്തിരുന്നു.....

" ഹോ... ഇങ്ങേർ ആയിരുന്നോ.... ഇനിയിപ്പോൾ കണ കുണാ ന്ന് പറഞ്ഞു തുടങ്ങിക്കോളും..... "

തന്നെ നോക്കി നിൽക്കുന്ന റൂണിയെ നോക്കി അവനൊന്നു മനസിലോർത്തതും ശരത്തിന്റെ വാക്കുകൾ സത്യം എന്ന പോൽ റൂണിയുടെ ശബ്ദം അവിടെ ഉയർന്നു തുടങ്ങിയിരുന്നു....

" എന്തോന്നണേടാ ഇവിടെ... കുറെ നേരമായല്ലോ നീ മഴ പെയ്യുമ്പോൾ പാടത്തു മാക്രി കരയുന്നത് പോലെ ഇവിടെ കിടന്നു കീറുന്നു.... നിനക്ക് കുറച്ചു നേരം വായടച്ചു വെച്ചാൽ എന്നാ കുഴപ്പം... ഇതിപ്പോ നാട്ടുകാർ കേട്ടാൽ എന്ത് കരുതും.. നിന്നെ ഇവിടെ ഇട്ടു ആരെങ്കിലും തല്ലി കൊല്ലുവാണെന്ന് ഓർക്കില്ലേ...... "

ശരത്തിനെ ഒന്ന് അടിമുടി നോക്കി പുച്ഛിച്ചു കൊണ്ടാണ് റൂണി ചോദിച്ചത്.....

ഉച്ചത്തിൽ സംസാരിക്കാൻ കഴിയില്ല അവന്.. നല്ല ബുദ്ധിമുട്ടാണ്... എങ്കിലും ശരത്തിനോട് ശബ്ദമുയർത്താൻ അവനൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല.....

തമ്മിൽ ഒരു പ്രശ്‌നവുമില്ലെങ്കിലും ശരത്തിനെ കാണുമ്പോഴൊക്കെ എന്തെങ്കിലും പറഞ്ഞു കളിയാക്കുക... നിസാര കാര്യങ്ങൾക്കും ദേഷ്യപെടുക... അതൊക്കെ റൂണിയുടെ ഇഷ്ട വിനോദങ്ങൾ ആണ്.....

കാരണം എന്താണെന്ന് ചോദിച്ചാൽ അവനും അറിയില്ല... എന്തുകൊണ്ടോ ശരത്തിനെ ചൊറിയുന്നത് അവനിഷ്ടമാണ്... അത്ര തന്നെ......

റൂണിയുടെ വാക്കുകളിൽ ശരത്തിന്റെ നെറ്റിയും ചുളിഞ്ഞു....ഒപ്പം ഇരുന്നവർ ഒരു വിധത്തിൽ തങ്ങളുടെ ചിരിയെ നിയന്ത്രിച്ചു നിർത്താൻ പാട് പെടുന്നത് കൂടി കണ്ടതോടെ അവന്റെയുള്ളിലെ പരിഭവവും അധികരിച്ചു....

" ഇങ്ങേർക്ക് എന്നെ കാണുമ്പോൾ എന്നതിന്റെ കുഴപ്പം ആണ്.... മാക്രിയാണ് പോലും... അങ്ങേരുടെ കെട്ടിയോളാണ് മാക്രി... കുറച്ചു പാട്ട് പാടാൻ അറിയാമെന്നു വെച്ച് ബാക്കിയുള്ളോരേ പുച്ഛിച്ചു ഇറങ്ങിയേക്കുവാ... കുത്ത് കിട്ടി ചാവാനായിട്ടും എന്നാ അഹങ്കാരം ആണ്... ഹും.... "

തന്റെ ഉള്ളിലെ അമർഷം മുഴുവൻ റൂണി കേൾക്കാതെ പിറുപിറുത്തു കൊണ്ട് അവൻ ക്രിസ്റ്റിക്ക് നേരെ തിരിഞ്ഞിരുന്നു..... എന്നാൽ....

" വല്ലതും പറഞ്ഞോ.... "

തൊട്ട് പിന്നിൽ നിന്നും റൂണിയുടെ ശബ്ദം വീണ്ടും കേൾക്കെ അവനൊരു വല്ലായ്മയോടെ പിന്നിലേക്ക് തിരിഞ്ഞു....

" ഇല്ല.. sir... മെഹന്തി ഇടാൻ കൈ നേരെ വെയ്ക്കാൻ പറഞ്ഞതാണ്.... "

വളരെ വിനയം നിറഞ്ഞ മറുപടി... അതിലേറെ നിഷ്കളങ്കത നിറഞ്ഞ മുഖം... തനിക്ക് മുന്നിൽ ഇരിക്കുന്നവനെ റൂണി ഒന്ന് തറപ്പിച്ചു നോക്കി....

ഓവർ നിഷ്കളങ്കത....!!

ഒറ്റ നോട്ടത്തിൽ കണ്ടാൽ അറിയാം....അവിടിരുന്ന് പിറുപിറുത്തത് മുഴുവൻ തന്നെ തെറി വിളിച്ചതാണെന്ന്....

കുറച്ചു നാളുകൾ കൊണ്ടുള്ള അടുപ്പം ആണെങ്കിലും ആ കൂട്ടത്തിലെ സകല എണ്ണത്തിന്റെയും കയ്യിലിരുപ്പ് കാണാപാഠം ആണ്.....

ചെറിയൊരു നോട്ടം കൊണ്ട് പോലും കള്ളത്തരം മനസിലാക്കാൻ കഴിയും....

അത്കൊണ്ട് തന്നെ ശരത് എക്സ്പ്രെഷൻ ഇട്ടു മരിക്കുമ്പോഴും ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്നൊരു ഭാവം ആയിരുന്നു റൂണിയിൽ....

" ഓഹോ... നീ മെഹന്തി ഇടുവായിരുന്നോ... എന്നാൽ ഇട്... എങ്ങനെ ഉണ്ടെന്ന് ഞാൻ കൂടി കാണട്ടെ.... "

ശരത്തിനെ ഒന്ന് പുച്ഛിച്ചു കൊണ്ട് റൂണി അവനടുത്തുള്ള ചെയറിലായി മെല്ലെ ഇരുന്നതും  ശരത് ഒരു വല്ലായ്മയോടെ അവനെ നോക്കി....

""ഒന്ന് എഴുന്നേറ്റ് പോകുമോ... ""

എന്നൊരു ഭാവത്തിൽ ദയനീയമായി ചോദിക്കുന്നത് പോലെ....
അടുത്ത് കൂടെ പോയാൽ തന്നെ ചൊറിച്ചിൽ ആണ്... അപ്പോഴല്ലേ അടുത്തിരിക്കുന്നത്...

എഴുന്നേറ്റു പോകാനോ അവിടെ ഇരിക്കാനോ കഴിയാത്തൊരു അവസ്ഥയിൽ കുരിശ് തൊട്ട ചെകുത്താനെ പോൽ ശരത് ഇരിക്കുന്നിടത്തിരുന്നു പുളഞ്ഞു........

ശരത്തിന്റെ അവസ്ഥയിൽ റൂണിക്ക് സഹതാപം തോന്നിപോയിരുന്നു... അത്രയേറെ തന്റെ പ്രസൻസ് അവനെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും അറിയാം..... എങ്കിലും.....

ആദിയും ശിവയും ഓരോ പണികളിലായി തിരക്കിലായ നേരം ഒറ്റക്കായി പോയവനും എന്തെങ്കിലുമൊരു എന്റർടൈൻമെന്റ് വേണമല്ലോ.....

അവിടെ ഉള്ളവരിൽ നിലവിൽ അതിന് പറ്റിയ കമ്പനി ശരത് തന്നെ.....

" ഇടെടാ... നോക്കട്ടെ... "

തന്റെ ചിരിയെ സമർത്ഥമായി മറച്ചു പിടിച്ചു കൊണ്ട് ക്രിസ്റ്റിയുടെ കൈകളിലേക്ക് കണ്ണുകൾ കൊണ്ട് ആക്ഷൻ കാണിച്ചു കൊണ്ട് റൂണി ശരത്തിനെ നോക്കി.....

" ഹാ... ഇട്ടു തുലയ്ക്കുവല്ലേ.... "

റൂണിയെ നോക്കി പുറമെ നല്ലൊരു ചിരിയോടെ തലയാട്ടുന്നതിനൊപ്പം ഉള്ളാലെ പിറുപിറുത്തു കൊണ്ട് അവൻ ക്രിസ്റ്റിക്ക് നേരെ തിരിഞ്ഞു....

കൈകളുടെ മുകളിൽ വെച്ചിരിക്കുന്ന ഇലയിൽ ക്രിസ്റ്റിയുടെയും Angel ന്റെയും പേരുകൾ എഴുതിയാൽ മതി... എന്നാൽ...

റൂണി അടുത്തിരിക്കുന്നത് കൊണ്ടോ എന്തോ കൈകൾ വിറച്ചു ഒന്നും എഴുതാൻ കഴിയാത്ത അവസ്ഥ... അതിന് പുറമെ എങ്ങനെ എങ്കിലുമൊന്ന് എഴുതി തീർത്തു എഴുന്നേറ്റ് പോകാൻ നോക്കുമ്പോഴേക്കും അത് സമ്മതിക്കില്ലെന്ന പോൽ തുടങ്ങുന്ന റൂണിയുടെ അഭിപ്രായങ്ങളും....

" ഇത് ഇങ്ങനെ ആണോ എഴുന്നത്... ഇതെന്താ ഇതിങ്ങനെ ഇരിക്കുന്നത്... "

" ഇത് നിന്റെ കല്യാണം ഒന്നുമല്ല.. മര്യാദയ്ക്ക് എഴുത് അങ്ങോട്ട്.... "

" നിന്റെ കൈ എന്തിനാ വിറയ്ക്കുന്നെ... "

അങ്ങനെ തുടങ്ങുന്ന ചോദ്യങ്ങൾ.... കുറച്ചു സമയം കൊണ്ട് ശരത് വിയർത്തു പോയെങ്കിലും കണ്ടിരിക്കുന്നവർക്ക് അത് രസമുള്ള കാഴ്ച തന്നെ.....

ശരത് കുറച്ചെങ്കിലും ഭയത്തോടെ അടങ്ങി ഇരിക്കുന്നത് റൂണിക്കരികിൽ ആണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആരും അതിനിടയിൽ കയറിയതുമില്ല....

എങ്ങാനും രക്ഷിച്ചെടുത്തു കൊണ്ട് വന്നാൽ നിർത്തിയ പാട്ട് വീണ്ടും തുടങ്ങിയാലോ....
വീണ്ടും സഹിക്കാനുള്ള ശക്തിയില്ല... എന്തിനാ വെറുതെ.....

" ഹാ... അതിപ്പോഴൊന്നും തീരില്ല... നീ ബാക്കി പ്ലാൻ പറയ്..... "

ശരത്തിനെയും റൂണിയെയും നോക്കി ചെറു ചിരിയോടെ ഇരിക്കവേ അലോകിന്റെ ശബ്ദം രാഹുലിന്റെ കാതിൽ പതിഞ്ഞതും രാഹുൽ അവരിൽ നിന്നും കണ്ണുകൾ മാറ്റി കൊണ്ട് തനിക്ക് അരികിൽ ഇരിക്കുന്നവനെ നോക്കി....

"ആഹ്... അത് വിട്ട് പോയി... ആ കൈ ഇങ്ങ് കൊണ്ട് വാ...."

സ്വയം തലയിൽ ഒന്ന് തട്ടി കൊണ്ടവൻ അലോകിന്റെ കൈകൾ തന്റെ മടിയിലേക്കായി എടുത്തു വെച്ചു....

താൻ വർക്ക്‌ ചെയ്യുന്ന തോമാച്ചന്റെ കഫെയുടെ മോഡൽ അലോകിനു പറഞ്ഞു കൊടുക്കുകയായിരുന്നു അവൻ... അതിനിടയിൽ ആണ് ഈ സംഭവങ്ങളൊക്കെയും നടന്നത്....

" അതിന് എന്റെ കൈ എന്തിനാടാ.... "

തന്റെ കൈ പിടിച്ചു എടുത്തു കൊണ്ട് പോകുന്നവനെ അലോക് ഒരു സംശയത്തോടെ നോക്കി....

" പറഞ്ഞു തന്നാൽ മനസിലാവില്ല.. ഞാൻ വരച്ചു കാണിക്കാം... ദേ ഈ ഇലയും കുന്തവുമൊക്കെ എടുത്തു മാറ്റിക്കെ.... "

കൈകൾക്ക് മീതെ വച്ചിരുന്ന ഇല ഏടുത്തു കൊണ്ടവൻ തനിക്ക് നേരെ നീട്ടിയതും അത് കയ്യിൽ വാങ്ങി കൊണ്ട് മറ്റൊന്നും ഓർക്കാതെ അലോകും അവൻ ചെയ്യുന്നതിലേക്ക് ശ്രദ്ധിച്ചിരുന്നു.....

അടുത്തുള്ളവർ ശ്രദ്ധിച്ചു തുടങ്ങും മുന്നേ അലോകിന്റെ കുർത്തയുടെ കൈകൾ മുട്ടിൽ തെരുത്തു വെച്ച് കൊണ്ടവൻ കയ്യിലിരുന്ന മെഹന്തി കോണിനാൽ കഫെയുടെ ബ്ലൂ പ്രിന്റ് വരച്ചു തുടങ്ങിയിരുന്നു.....

" ഇത് ഹൈവേ റോഡ്.... ഇവിടെ നിന്ന് തിരിഞ്ഞു വരുമ്പോൾ ദേ... ഈ ഭാഗത്താണ് ആദിയുടെ കമ്പനി...അതിന്റെ നേരെ ഓപ്പോസിറ് ആയിട്ട് കുറച്ചു മാറി... ദാ... ഇവിടെ ആണ് എന്റെ cafe.... ..... "

അലോകിന്റെ മുട്ടിന്റെ ഭാഗത്തു നിന്നും നീളത്തിൽ രണ്ട് വരയിൽ ബാംഗ്ലൂർ ഹൈവേ റോഡും... ആ വരയുടെ ഇരു വശത്തുമായി ഇടിയപ്പം പീച്ചിയത് പോൽ വില്യം കമ്പനിയെയും ബിഗ്ബിൻ കഫെയെയും അവൻ നിമിഷങ്ങൾക്കുള്ളിൽ വരച്ചു തീർത്തിരുന്നു.....

"ഇത്രയും മനസ്സിലായോ....?"

ഒപ്പം കൈകളിലേക്ക് നോക്കിയിരിക്കുന്ന അലോകിനെ നോക്കിയൊരു ചോദ്യവും.....

" ഹാ... ഇതുവരെ മനസിലായി... പക്ഷെ ഞാൻ ഇത് വരെ വന്നിട്ടില്ലെടാ... അത്കൊണ്ട് അതിന്റെ ഉൾ ഭാഗം കണ്ടിട്ടില്ലെടാ.... "

അലോകിന്റെ വിഷമം അത് മാത്രം ആയിരുന്നു... അതിനുള്ള പരിഹാരവും രാഹുലിന്റെ കയ്യിലുണ്ട്.....

" അവിടെ ഇനി സ്ഥലമില്ല... ഇങ്ങ് കൊണ്ട് വാ.. ബാക്കി ഇവിടെ വരയ്ക്കാം.... "

പുതിയ ഐഡിയ കണ്ട് പിടിച്ചെന്ന പോൽ രാഹുൽ അലോകിന്റെ ഉള്ളം കൈ തനിക്ക് നേരെ തിരിച്ചു പിടിച്ചു.....

അവരുടെ സംസാരം ശ്രദ്ധിച്ചു തുടങ്ങിയ ക്രിസ്റ്റി നോ പറയും മുന്നേ രാഹുൽ അലോകിന്റെ കൈകളിൽ വരച്ചു തുടങ്ങിയിരുന്നു.....

കഫെയുടെ ഗേറ്റ് മുതൽ ഗാർഡൻ കടന്നു മ്യൂസിക് ഹാളും മെയിൻ ഹാളും പ്രാക്ടീസ് റൂമും ഡ്രസിങ് റൂമും കടന്നു കിച്ചണിലെ വാതിൽ വഴി പുറത്തു കടക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളും പല രൂപത്തിൽ പല വലിപ്പത്തിൽ അലോകിന്റെ കൈകളിൽ വിരിഞ്ഞു.....

" ദാ... ഇവിടെ ആണ് ഞാൻ പറഞ്ഞ ക്യാമറ..... അതിന്റെ താഴെ ദേ ഇവിടെ ആയിട്ടാണ് തോമാച്ചന്റെ ചെയർ.... അങ്ങേര് ഇവിടെ ഇരുന്നിട്ടാണ്... ഞാൻ ഇതുവഴി പോകുന്നത് കണ്ട് പിടിക്കുന്നത്.... "

ചൂണ്ട് വിരൽ ചേർത്ത് പിടിച്ചു നീളത്തിൽ ഒരു വര വരച്ചു അതിന് മുകളിൽ ക്യാമറയും താഴെ തോമാച്ചന്റെ കസേരയും വരച്ചു ചേർത്ത് കൊണ്ട് അവൻ നിർത്തി.....

" ഇത്രേയുള്ളൂ...ഇതാണ് എന്റെ cafe..... "

മുഴുവൻ വരച്ചു കഴിഞ്ഞതും വലിയൊരു ജോലി തീർന്നു കിട്ടിയ ആശ്വാസത്തിൽ വലിയൊരു നെടുവീർപ്പോടെ  കയ്യിലെ കോൺ സൈഡിൽ വെച്ച് കൊണ്ട് ഒന്ന് നിവർന്നിരുന്നു....

ഏറെ നേരത്തെ പരിശ്രമം ആണ്... നല്ല ക്ഷീണം ഉണ്ട്.... രാഹുൽ ജോലി കഴിഞ്ഞു വിശ്രമിക്കുമ്പോഴും തന്റെ കൈകളിൽ വിരിഞ്ഞ കലാ രൂപത്തെ അടുത്തിരിക്കുന്നവർക്ക് കാണിച്ചു കൊടുക്കുന്ന തിരക്കിൽ ആയിരുന്നു അലോക്....

" നിന്നോടൊക്കെ ഞാൻ ചോതിച്ചതല്ലേ... അപ്പോൾ പറഞ്ഞു തന്നില്ലല്ലോ... അവൻ വരച്ചു തന്നു.... "

ആവേശത്തോടെ തന്റെ കൈ തങ്ങൾക്ക് മുന്നിലേക്ക് നീട്ടിയിരിക്കുന്നവനെ കണ്ടതും ക്രിസ്റ്റിയും ശരത്തും റൂണിയും ഒന്ന് പരസ്പരം നോക്കി.....

നാളെ കല്യാണ മണ്ഡപത്തിൽ ഇരിക്കേണ്ട ചെക്കൻ ആണ്... കയ്യിൽ ബിഗ്ബിൻ കഫെയുടെ ബ്ലൂ പ്രിന്റ്റുമായി ഇരിക്കുന്നത്.....

ഏറ്റവും രസം എന്തെന്ന് വെച്ചാൽ  മായ്ച്ചാലും പോകില്ലെന്ന രീതിയിൽ തന്റെ കയ്യിൽ അത് തെളിഞ്ഞു കിടക്കുമെന്ന് അടുത്തിരിക്കുന്ന പൊട്ടന് ഇതുവരെയും മനസിലായിട്ടില്ലെന്നുള്ളതാണ്.........

" അടിപൊളി അല്ലെ.... "

" പിന്നെ.... ഭയങ്കരം..... "

അലോകിന്റെ ചോദ്യം വീണ്ടും കാതിൽ പതിഞ്ഞതും മൂവരും  അതേ ചിരിയോടെ പെരു വിരൽ ഉയർത്തി സൂപ്പർ എന്ന പോൽ അവനെ നോക്കി......

സ്വന്തം കയ്യാണെന്നോ.. അടുത്തിരുന്നവന്റെ കയ്യിൽ ഇരുന്നത് മെഹന്തി കോൺ ആണെന്നോ... അത് വെച്ചാണ്  തന്റെ കയ്യിൽ അവൻ ബ്ലൂ പ്രിന്റ് വരച്ചു കളിച്ചതെന്നോ ചിന്തിക്കാത്ത കുഞ്ഞ് വാവ....

" കമ്മീഷണർ ആണ് പോലും കമ്മീഷണർ.. പൊട്ടൻ മരങ്ങോടൻ....അത് നിന്റെ കയ്യിൽ ചുവന്നു ഇരിക്കല്ലെടോ മരപൊട്ടാ... താൻ ഈ കയ്യും വെച്ചിട്ടാണോ നാളെ പെണ്ണ് കെട്ടാൻ പോകുന്നത്.... "

റൂണി തലയ്ക്കിട്ട് ഒന്ന് കൊട്ടിയിട്ട് ചോദിച്ചതും അലോകിന്റെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു....
ന്യുട്ടന്റെ തലയിൽ ആപ്പിൾ വീണപ്പോൾ ഗുരുത്വകർഷണം കണ്ട് പിടിച്ചത് പോൽ റൂണിയുടെ കയ്യിൽ നിന്ന് കിട്ടിയ നേരമാണ് അത് തന്റെ സ്വന്തം കയ്യായിരുന്നു എന്ന കാര്യം അലോകിനും ഓർമ വന്നത്....

" എടാ.. ദുഷ്ടാ എന്റെ കൈ.... "

എല്ലാത്തിനും കാരണക്കാരൻ ആയവനെ അലോക് ഒന്ന് തറപ്പിച്ചു നോക്കി.... മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഇല്ല....

കാരണം... അലോകിന്റെ ആ പ്രശ്നത്തിനും രാഹുലിന്റെ കയ്യിൽ പരിഹാരം ഉണ്ട്.....

" ഇത്രേയുള്ളോ കാര്യം... അതിങ്ങനെ അങ്ങ് തുടച്ചു കളഞ്ഞാൽ പോരെ.... "

അടുത്തിരുന്ന ടിഷ്യു പേപ്പർ കയ്യിലെടുത്തവൻ അലോകിന്റെ കയ്യിലെ മെഹന്ദി മുഴുവനായും ഒരു തുടയ്ക്കൽ.....

" ഇപ്പൊൾ ഓക്കേ അല്ലെ..... "

വലിയൊരു പ്രശ്നത്തിന് പരിഹാരം കണ്ടെന്നൊരു ഭാവത്തോടെ അവൻ ചോദിച്ചതും.....

" പൂർത്തിയായി.... "

ക്രിസ്റ്റിയും റൂണിയും ശരത്തും ഒരുപോൽ തലയിൽ കൈ വെച്ചു പോയി....

കുറച്ചു മുൻപ് ആയിരുന്നെങ്കിൽ കയ്യിൽ വരച്ചു തീർത്തിരിക്കുന്നത് ആചാര പ്രകാരം പരമ്പരഗത രീതിയിലുള്ള ഏതെങ്കിലും ഡിസൈൻ ആണെന്നെങ്കിലും പറഞ്ഞു നിൽക്കാമായിരുന്നു.....

ഇതിപ്പോൾ ഉണങ്ങി ചുവന്നു തുടങ്ങിയ ഭാഗവും ഉണങ്ങാത്ത ഭാഗവും എല്ലാം കൂടി കൂടി കുഴഞ്ഞു ചാണകത്തിൽ മെഴുകിയത് പോലെ ഒരു രൂപം.....

കൈ കാണിച്ചു കൊടുത്തവനോ തുടച്ചു കളഞ്ഞവനോ ഒരു ലേശം ബുദ്ധി ഉണ്ടായിരുന്നെങ്കിൽ.....

മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു... എങ്ങനെ ഉണ്ടാകും... നിന്റെയൊക്കെയല്ലേ കൂട്ട്....

റൂണി തനിക്ക് അടുത്തിരിക്കുന്ന ശരത്തിന്റെ തലയിൽ ഒന്ന് കോട്ടി കൊണ്ട് പിറുപിറുത്തു....

" അതിനും എന്റെ നെഞ്ചത്തേക്ക് കയറ്.... "

രാഹുൽ ചെയ്തതിനു കൂടി തന്റെ തലയിൽ ചെണ്ട കോട്ടി ഇരിക്കുന്നവനെ കണ്ടതും ശരത്തും ഇഷ്ടക്കേടോടെ മുഖം വീർപ്പിച്ചു കൊണ്ട് ചുണ്ട് കോട്ടി.......

" മതി.. മെഹന്തിയൊക്കെ... ഇനി ആരുമില്ലല്ലോ... അടുത്ത പരിപാടി നോക്കാം.... "

റൂണി ചോദിച്ചതും ശരത് രക്ഷപെട്ടെന്നൊരു ഭാവത്തോടെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റിരുന്നു... അലോകിന്റെ കയ്യിലെ തല്ല് വാങ്ങാൻ കെൽപില്ലാത്ത കാരണത്താൽ രാഹുൽ അതിന് മുന്നേ തന്നെ സ്ഥലം കാലിയാക്കി...

" ഹാ... ഇല്ല....തീർന്നില്ല... ഒരാള് കൂടിയുണ്ട്... അസ്രി ബേബി മെഹന്തി ചടങ്ങിൽ വന്നില്ലല്ലോ.... "

എല്ലാവരും സ്റ്റേജിൽ നിന്നിറങ്ങി മറ്റു ചടങ്ങുകൾക്കായി തയ്യാറാകാൻ തുടങ്ങിയതും കൂട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞ വാക്കുകൾ....

എല്ലാവരുടെയും ശ്രദ്ധ സ്റ്റേജിന്റെ ഒരു സൈഡിലായി നിന്നിരുന്ന അസ്രിയിലേക്ക് തിരിഞ്ഞു....

അവിടെ നടക്കുന്ന ചടങ്ങുകളോ ബഹളങ്ങളോ ഒന്നും തന്നെ ശ്രദ്ധിക്കാതെ തന്റേത് മാത്രം ആയ ലോകത്ത് മുഴുകി നിൽക്കുന്നവൻ....

ഒരു കൂട്ടം ആളുകൾ തന്നെ ശ്രദ്ധിച്ചു നിൽക്കുന്നത് പോലും അവൻ അറിഞ്ഞിട്ടില്ല....
സ്റ്റേജ് അലങ്കരിച്ചിരിക്കുന്ന വെള്ളയും നീലയും ഇടകലർന്ന പൂക്കളിൽ നിന്നും വെള്ള പൂവുകൾ മാത്രം പറിച്ചെടുത്തു ശേഖരിക്കുന്ന തിരക്കിൽ ആണ് ആള്.....

കുറെ അവനിട്ടിരുക്കുന്ന ഡ്രെസ്സിന്റെ പോക്കറ്റുകളിൽ കുത്തി നിറച്ചിട്ടുണ്ട്... ബാക്കിയായത് രണ്ട് കൈകളിലും എന്നിട്ടും സ്ഥലം തികയാതെ ബാക്കി വന്നത് പറ്റാവുന്നത്ര വായിലും കുത്തി നിറചിരിക്കുന്നു.....

എങ്കിലും ബാക്കിയുള്ള പൂക്കൾ പറിച്ചെടുക്കുന്നതിൽ തിരക്കിലാണ് അവൻ...കുഞ്ഞി കൈ റബർ പോലെ നീളുന്നതിനു അനുസരിച്ചു കയ്യിൽ കിട്ടുന്നതെല്ലാം വലിച്ചു പറിച്ചു എടുക്കുന്നുമുണ്ട്.....

പതിയെ നടക്കാൻ തുടങ്ങിയതിൽ പിന്നെ ആരുടെ കയ്യിലും അടങ്ങിയിരിക്കുന്ന സ്വഭാവം ഇല്ല... പിടിച്ചിരുത്തൻ നോക്കിയാൽ വാശി കാണിച്ചു കരഞ്ഞു തുടങ്ങിയാൽ നിർത്തുകയുമില്ല... അത്കൊണ്ട് തന്നെ അവന്റെ ഇഷ്ടത്തിന് വീട്ടിരിക്കുകയായിരുന്നു.....

സ്റ്റേജിൽ  കുസൃതി കാണിച്ചു നിൽക്കുന്നവനെ കാണെ എല്ലാവരുടെ ചുണ്ടിലും ചെറു ചിരി വിടർന്നു.....

" അയ്യേ... ആ പൂവ് മുഴുവൻ വായിലാക്കി.. നിനക്ക് വേറെയൊന്നും തിന്നാൻ കിട്ടിയില്ലേടാ കുഞ്ഞി ചെക്കാ.... വാ നമുക്ക് മെഹന്തി ഇട്ടിട്ട് വരാം..... "

ചെറിയൊരു ചിരിയോടെ അവനെ ശരത് അവനെ കയ്യിലെടുത്തു... വായിൽ കുത്തി വെച്ചിരിക്കുന്ന പൂവുകൾ പതിയെ വിരലിട്ട് കൊണ്ടവൻ പുറത്തേക്ക് തട്ടി കളഞ്ഞു...
കയ്യിലിരുന്ന ടിഷ്യു പേപ്പറൽ അസ്രിയുടെ കയ്യും മുഖവും തുടച്ചു കൊടുത്തു കൊണ്ടവൻ അവനെയും കൂട്ടി ക്രിസ്റ്റിക്ക് അരികിലേക്ക് വന്നു....

" നമുക്ക് മെഹന്തി ഇടാം.... "

ക്രിസ്റ്റിക്ക് മുന്നിലിരുന്ന താലത്തിൽ നിന്നും മെഹന്തി കോൺ കയ്യിലെടുത്തു കൊണ്ടവൻ അസ്രിയുടെ കൈകളിൽ പിടിപ്പിച്ചു കൊണ്ട് പറഞ്ഞതും.....

" ഹേയ്... അവനെ കൊണ്ട് അത് ചെയ്യിപ്പിക്കരുത്... അതിൽ കെമിക്കൽ ഉണ്ട്...കൊച്ചു കുട്ടിയല്ലേ... അറിയാതെ വായിൽ പോയാൽ.... it's not good...... "

ആളുകൾക്കിടയിൽ നിന്നും ഉയർന്നു കെട്ട ശബ്ദം.....

" ആദി.... "

എല്ലാവരുടെ മുഖത്തും അമ്പരപ്പ് ആയിരുന്നു... ശരത്തിനെ നോക്കി ഗൗരവത്തോടെ പറഞ്ഞു നിൽക്കുന്നവനെ കണ്ടതും സെബാനും ഫിലിപ്പും വിശ്വസിക്കാനാവാത്തതെന്തോ കെട്ടത് പോൽ നോക്കി നിന്ന് പോയി.....

ഏകദേശം എല്ലാവരിലും അതേ മുഖ ഭാവം തന്നെ ആയിരുന്നു... ആദിക്ക് അസ്രിയോടുള്ള ഇഷ്ടക്കേട് എല്ലാവർക്കും അറിയുന്നതാണ്.. ഈ രണ്ട് ദിവസവും ഇങ്ങനൊരു കുഞ്ഞ് ഈ ഭൂമിയിൽ ഉണ്ടെന്ന് പോലും പരിഗണിക്കാത്തവനിൽ നിന്നും ഇത്രയേറെ കരുതലോടെ വരുന്നൊരു വാക്ക്....

വിശ്വസിക്കാൻ പ്രയാസം ആണ്.....

" അത് കയ്യിൽ പറ്റാതെ നോക്കിയാൽ പൊരേ.... "

ശരത് ഒരു സംശയത്തോടെ ചോദിച്ചതും ആദിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു....

"അവൻ ചടങ്ങ് ചെയ്തില്ലെന്ന് കരുതി നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ....?"

തന്നെ നോക്കി ചെറിയൊരു ഇഷ്ടക്കേടോടെ ചോദിക്കുന്നവൻ....

" ഹേയ്... എനിക്കെന്ത് ബുദ്ധിമുട്ട്... നീ ചെയ്യേണ്ടടാ കുഞ്ഞാ.... "

ആദിയെ നോക്കി വേഗം തന്നെ ചുമൽ കൂച്ചി കൊണ്ടവൻ അസ്രിയെ തന്റെ കൈകളിൽ നിന്നിറക്കി വിട്ടതും അസ്രി ഒന്നുമറിയാത്തത് പോൽ വീണ്ടും പൂവുകൾക്കരികിലേക്ക് നടന്നു....

ബാക്കിയുള്ളവർ ഇവിടെയിപ്പോൾ എന്താണ് നടന്നതെന്നൊരു ഭാവത്തോടെ അവിടെ തന്നെ നിന്ന് പോയിരുന്നു.....

അമ്പരപ്പ്.., അത്ഭുതം..., സന്തോഷം  അങ്ങനെ എന്തൊക്കെയോ ഭാവങ്ങൾ അവിടെയുള്ളവരിൽ നിറഞ്ഞു... എല്ലാവരുടെ കണ്ണുകളും ആദിയിൽ തന്നെ ആയിരുന്നു....

എങ്ങനെ നോക്കാതിരിക്കും... ലോകത്ഭുതം അല്ലെ കഴിഞ്ഞു പോയിരിക്കുന്നത്.... ആദി അസ്രിക്ക് വേണ്ടി സംസാരിച്ചിരിക്കുന്നു... കെട്ടത് വിശ്വസിക്കാനാകാതെ എല്ലാവരും കണ്ണുകൾ മിഴിച്ചു നിന്നപ്പോഴും ആദിയിൽ ഭാവ മാറ്റമൊന്നും ഉണ്ടായിരുന്നില്ല....

അസ്രിയോട് പ്രത്യേക സ്നേഹമോ വാത്സല്യമൊ അവനിൽ തോന്നിയില്ല.. ആ സ്ഥാനത് ഏത് കുട്ടിയാണെങ്കിലും താൻ അങ്ങനെ തന്നെ പറയും....

തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്നവരെ കണ്ടതും ചുറ്റിനും ഒന്ന് നോക്കി കൊണ്ടവൻ നെറ്റി ചുളിച്ചു....

തന്നെ മാത്രം ഉറ്റു നോക്കി നിൽക്കുന്നവർക്കിടയിൽ നിൽക്കാൻ ചെറിയൊരു ബുദ്ധിമുട്ട് തോന്നിയിരുന്നു അവന്....ഒരു നിമിഷം താൻ പറഞ്ഞത് ആചാരങ്ങൾക്ക് എതിരാണോ എന്ന് പോലും അവന്റെ മനസിൽ തോന്നിപോയി..........

" ഞാൻ പറഞ്ഞെന്നേയുള്ളൂ... ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം.... "

ചടങ്ങുകൾക്ക് താൻ മുടക്കം വരുത്തിയെന്നൊരു ചിന്ത ആരിലും ഉണ്ടാവരുതെന്നൊരു ഭാവത്തോടെ എല്ലാവരെയും ഒന്ന് നോക്കി  പറഞ്ഞു കൊണ്ട് അവൻ ഉള്ളിലേക്ക് നടന്നതും റൂണി അവന്റെ കൈകളിൽ പിടിച്ചു നിർത്തി......

" ഹേയ്... അങ്ങനെ ഒന്നുമില്ല... മെഹന്തി ചടങ്ങ് കുഞ്ഞിനെ കൊണ്ട് ചെയ്യിപ്പിക്കാതിരിക്കുന്നത് തന്നെ നല്ലത്.... അതൊന്നും ഇപ്പോൾ അത്ര വലിയ വിഷയം അല്ല..... "

" അതേ... അത് ശരിയാ.... "

ആദിയുടെ ഉള്ളിലെ ബുദ്ധിമുട്ട് മനസിലാക്കി കൊണ്ടാണ് റൂണി സംസാരിച്ചത്... അതിനെ അനുകൂലിക്കുന്നുവെന്ന പോൽ മറ്റുള്ളവരും....

ചടങ്ങുകളും കാര്യങ്ങളും ആയിരുന്നില്ലല്ലോ... അസ്രിയും ആദിയും ആയിരുന്നല്ലോ അവരുടെ വിശേഷം....

എന്ത് തന്നെ ആയാലും ആ വിഷയം പിന്നെയും ചർച്ച ചെയ്യാൻ ആരും തയ്യാറായില്ല....

ആദി കുഞ്ഞിനെ പതിയെ സ്നേഹിക്കുന്നുവെങ്കിൽ സ്നേഹിക്കട്ടെ... കൂടുതൽ ചർച്ച ചെയ്തു ഇപ്പോൾ തോന്നുന്നൊരു കെയർ കൂടി ഇല്ലാതാക്കേണ്ട കാര്യം എന്താണ്.....

അത്കൊണ്ട് തന്നെ ആരും അതിനെ പറ്റി സംസാരിച്ചില്ല... സംഗീത് ഫങ്ക്ഷനുള്ള ഒരുക്കങ്ങൾ ആയിരുന്നു പിന്നീട്......

ആട്ടവും പാട്ടും ബഹളവുമായി കഴിഞ്ഞു പോയ നിമിഷങ്ങൾ.... അതിൽ നിന്നും ഒഴിയാനായി ആദി പല തവണ നോക്കിയെങ്കിലും ശിവയും റൂണിയും അവനെ വിട്ടിരുന്നില്ല....

വേറെ വഴിയൊന്നുമില്ലാതെ ആദിയും അവർക്കൊപ്പം കൂടി... ഒടുവിൽ തളർന്നു മടുത്തു ഇരുന്നു പോയതും.....

" അപ്പുറത്ത് ഇച്ചുവിന്റെ പാട്ടൊക്കെ ആയി അവർ അടിച്ചു പൊളിച്ചിരുന്നു.... നമ്മുടെ കൂട്ടത്തിലും ആരെങ്കിലുമൊക്കെ പാട്.. ഒന്ന് കളർ ആകട്ടെ.... "

ഐസക് മാമൻ പറഞ്ഞതും എല്ലാവരും പരസ്പരം ഒന്ന് നോക്കി...

കൂട്ടത്തിൽ നന്നായി പാടുന്നത് മൂന്ന് പേരാണ്.. അതിൽ രുദ്രൻ ആദ്യമേ തന്നെ തൊണ്ടവേദനയുടെ മേൽ പഴിചാരി കയ്യൊഴിഞ്ഞു.. റൂണിക്കും ആരോഗ്യപരമായി പ്രശ്നം ഉള്ളതിനാൽ പാടാൻ കഴിയില്ല....

പിന്നെ ബാക്കിയുള്ളത് ഒരേയൊരാൾ മാത്രം....

" അഭിയുണ്ടല്ലോ... അഭി പാടട്ടെ.... "

എല്ലാവരും മൂന്നമനു നേരെ തിരിയുന്നത് കണ്ടതും ആദ്യം ആവേശത്തോടെ ശബ്ദം ഉയർത്തിയത് ആദി ആണ്....
അഭി ഒരു അത്ഭുതത്തോടെ കണ്ണ് മിഴിച്ചു കൊണ്ട് ആദിയെ നോക്കി....

ആദ്യമായിട്ടാണ് ആദിയുടെ നാവിൽ നിന്ന് ഇങ്ങനെയൊക്കെ കേൾക്കുന്നത്... ഇങ്ങനെ എപ്പോഴും എപ്പോഴും എന്നെ ഞെട്ടിക്കരുത്...
അപേക്ഷ നിറഞ്ഞൊരു ഭാവത്തോടെ അവൻ ആദിയെ നോക്കിയെങ്കിലും ആദിയുണ്ടോ അത് മൈൻഡ് ചെയ്യുന്നു....

അവൻ അഭിയെ പാടാനായി നിർബന്ധിച്ചു കൊണ്ടേയിരുന്നു... എന്ത് കൊണ്ടോ അന്നത്തെ ദിവസം അഭിയെ കൊണ്ട് പാടിക്കാൻ ആദിക്ക് വല്ലാത്തൊരു ആവേശം ആയിരുന്നു....

അവനൊപ്പം ബാക്കിയുള്ളവരും കൂടി തന്നെ നിർബന്ധിക്കുന്നത് കണ്ടതും അഭി മനസ്സില്ലാ മനസോടെ അലോക് കൊടുത്ത മൈക്കുമായി എല്ലാവർക്കും മുന്നിൽ വന്നു നിന്നു....

ചെറിയ മൂളിപ്പാട്ടുകൾ ഒക്കെ മൂളി നടക്കുമെങ്കിലും ഒരുപാട് നാളുകൾക്കു ശേഷം ആണ് ഒരു പൊതുവേദിയിൽ പാടുന്നത്....അതിന്റെതായൊരു വല്ലായ്മ അവനിൽ നിറഞ്ഞിരുന്നു.....

എന്നാൽ തന്നെ നിർബന്ധിക്കുന്ന ഒരു കൂട്ടം ആളുകൾ... അവർക്കിടയിൽ കൗതുകത്തോടെ തന്റെ ശബ്ദത്തിനായി കാതോര്തിരിക്കുന്ന തന്റെ അച്ചനെ കണ്ടതും ഒരു ദീർഘ ശ്വാസം ഏടുത്തു കൊണ്ട് അവൻ പതിയെ പാടി തുടങ്ങി.....

എല്ലാവരും നിശബ്ദമായി അവന്റെ ശബ്ദത്തിനായി കാതോർത്തുന്നിരുന്നു... അവർക്കൊപ്പം  ചെറു ചിരിയോടെ അഭിയെ തന്റെ ഫോണിൽ പകർത്തി എടുത്തു കൊണ്ട് ആദിയും......

...........................................................................................

" ഹലോ... ചേട്ടാ.... "

" ഹേയ്.. അത് വേണ്ട... ചിലപ്പോൾ ഇഷ്ടം ആയില്ലെങ്കിലോ... അച്ചായാ .. ന്ന് വിളിച്ചേക്കാം..... "

" ഹായ്.. അച്ചായാ.... "

" അയ്.. അതും ഒരു രസമില്ല... വയസായ ആൾക്കാരെ വിളിക്കുന്നത് പോലെയുണ്ട്.... ഹ്മ്മ്.... ഇനി ഇച്ചായൻ എന്നങ്ങു വിളിച്ചാലോ.... "

" ഇച്ചായൻ... ഇച്ച...

"" ഹായ്... ഇച്ച.. ""...

അയ്യേ.....അത് വേണ്ട... അത് വേണ്ട... ഒരുമാതിരി ഭാര്യമാർ ഭർത്താക്കന്മാരെ വിളിക്കുന്നത് പോലെ.... "

" ശ്യെടാ... ഇങ്ങേരെ ഇനിയിപ്പോൾ ഞാൻ എന്ത് വിളിക്കും.... "

ഗസ്റ്റ് ഹൗസിന്റെ മുകളിലെ നിലയിലെ വരാന്തയിൽ അടച്ചിട്ടിരിക്കുന്ന മുറിയുടെ ഡോറിലേക്ക് നോക്കി കൊണ്ട് നിന്നതും നോഹ ഒരു വല്ലയിമയോടെ നഖം കടിച്ചു.....

അലക്സിക്ക് രാത്രിയിലേക്കുള്ള ആഹാരവുമായി വന്നത് ആണ് അവൻ... മുറി അടച്ചു lock ചെയ്തിരിക്കുന്നത് കൊണ്ട് തന്നെ വാതിൽ തുറക്കാൻ പറയാനായി അലക്സിയെ ഏത് പേരിട്ടു വിളിക്കണമെന്ന കൺഫ്യൂഷനിൽ ആണ് അവൻ.....

പകൽ പരിചയപെട്ട നേരം ""Sir."" എന്നാണ് വിളിച്ചതെങ്കിലും സേവിച്ചനുമായുള്ള ബന്ധം അറിഞ്ഞതിനു ശേഷം അങ്ങനെ വിളിക്കുന്നത് മോശം അല്ലെ.....

സേവിയുടെ അതേ സ്ഥാനം കൊടുത്തു വരുമ്പോൾ ആൾ തനിക്കും ചേട്ടൻ തന്നെ.. പക്ഷെ ചേട്ടനോ അച്ചായനോ.. ഇച്ചായനോ.. ഇതിൽ ഏത് വിളിക്കണമെന്നാണ് കൺഫ്യൂഷൻ.....

അലക്സിക്ക് ആഹാരം കൊടുക്കാനായിട്ടാണ് താൻ വന്നിരിക്കുന്നതെന്ന് പോലും മറന്നു കൊണ്ടവൻ റൂമിനു വെളിയിൽ നിന്ന് കൊണ്ട് ചിന്തയിലാണ്ടു.....

" ഇതിപ്പോ വല്യ കഷ്ടം ആയല്ലോ.. ഒരു പേരും വിളിക്കാതെ എങ്ങനെ വാതിലിൽ കൊട്ടും... ചേട്ടൻ വേണ്ട... അച്ചായനും വേണ്ട... ഇച്ച.... ഏഹ്ഹ്...

ആ പേര് പറഞ്ഞു നോക്കിയതേ അവന്റെ മുഖം ഒന്ന് ചുളിഞ്ഞു....

ഈച്ചയെന്ന് പറയുന്നത് പോലെയുണ്ട്... അതും വേണ്ട.... പിന്നെ എന്ത് വിളിക്കും.....?

നോഹയെ സംബന്ധിച്ചിടത്തോളം അതായിരുന്നു അന്താരാഷ്ട്ര പ്രശ്നം... ആഹാരമടങ്ങിയ ബോക്സുകൾ എല്ലാം ഒരു കയ്യിൽ ഒതുക്കി കൊണ്ടവൻ മറു കയ്യാൽ താട ചൊറിഞ്ഞു നിന്നു.....

തലച്ചോർ മുഴുവൻ ഇളക്കി മറിച്ചൊരു ആലോചന... ഒടുവിൽ അതിനൊരു ഉത്തരം കിട്ടിയതും നോഹയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു.....

സേവിച്ചായനെ സേവിച്ചാ എന്നല്ലേ വിളിക്കുന്നത്... അപ്പോൾ അലക്സിച്ചായനെ... അലക്സിച്ചാ.. എന്നങ്ങു വിളിച്ചാൽ പൊരേ.....

അലക്സ് + ഇച്ചായൻ... അലക്സിച്ചായൻ.....
ഐവ...!! ഇത് കൊള്ളാം... പൊളി ആണ്....

ഇത് കിടുക്കി... തിമിർത്തു... കലക്കി.....

പണ്ടെങ്ങോ കണ്ടൊരു സിനിമയിലെ ഡയലോഗ് അതേ ഈണത്തിൽ തന്നെ പറഞ്ഞു കൊണ്ട് സ്വയം തന്റെ കോളർ ഒന്ന് ഉയർത്തിയിരുന്നു അവൻ....

അവനെ അത്രയും നേരം കുഴപ്പിച്ചൊരു പ്രശ്നത്തിനല്ലേ പരിഹാരം കണ്ടിരിക്കുന്നത്... സന്തോഷം ആയിരുന്നു....

അതേ സന്തോഷത്തോടെ വാതിലിൽ മുട്ടാനായി കൈകൾ നീട്ടിയതും....

തന്റെ കൈകൾ ഡോറിൽ പതിയുന്നതിനു മുന്നേ വാതിൽ മലർക്കേ തുറന്നു കൊണ്ട് മുന്നിൽ നിൽക്കുന്നവനെ കണ്ടതും നോഹ ഒന്ന് പതറി പോയിരുന്നു....

" അലക്....സി....ച്ചായാ...... "

ആവേശത്തോടെ വിളിച്ചു വന്ന പേരാകട്ടെ പെട്ടെന്നുള്ള ഞെട്ടലിൽ പാതിയായി മുക്കിയും മൂളിയുമാണ് പുറത്തേക്ക് വന്നതും.. ചിലതോന്നും വന്നതുമില്ല....

അതിൽ അലക്സിയുടെ ചെവിയിൽ പതിഞ്ഞതോ ചായ എന്ന് മാത്രവും....

കയ്യിൽ ഒരു ലോഡ് പാത്രങ്ങളുമായി വന്നു നിന്ന് തനിക്ക് ചായയുടെ ഓഫറും ആയി നിൽക്കുന്നവനെ അലക്സി ഒന്ന് അടിമുടി നോക്കി....

വാതിൽ പടിയിൽ ചാരി നിന്ന് കൊണ്ട് കൈകൾ പിണച്ചു കെട്ടി നെറ്റി ചുളിച്ചു വല്ലാത്തൊരു ഭാവത്തോടെ തന്നെ നോക്കി നിൽക്കുന്നവൻ.....

അത് കാണെ നോഹയും ചെറുതായി ഒന്ന് പരുങ്ങി... കാരണം... അലക്സിയുടെ മുഖം....അവന്റെ മുഖം അത്രയും ഗൗരവം നിറഞ്ഞതായിരുന്നു.....

സേവിയും ഇങ്ങനെ തന്നെ... ഗൗരവം ഉണ്ട്... ചിലപ്പോഴൊക്കെ പേടിപ്പിക്കാറുമുണ്ട്...പക്ഷെ...അപ്പോഴത്തെ ഗൗരവം കഴിഞ്ഞാൽ ആള് കൂൾ ആണ്... അത്കൊണ്ട് തന്നെ അവന് സേവിയെ പേടി തോന്നാറില്ല....

എന്നാൽ അലക്സി....

അലക്സിയുടെ മുഖത്തെ ഗൗരവവും അവന്റെ നോട്ടവും നോഹയെ നന്നായി ഭയപ്പെടുത്തി....

ഒറ്റ നോട്ടത്തിൽ യാസറപ്പ വരെ പേടിച്ചു പോകും... പിന്നെയാണോ ഞാൻ......

" എന്റെ കർത്താവെ.. ഇങ്ങേരെന്നെ കണ്ണിൽ കൂടി വലിച്ചു കയറ്റുവോ.... "

മനസിലൊന്ന് പതിയെ പിറുപിറുത്തു നിന്നതും...

" എന്ത് വേണം... കുറെ നേരമായല്ലോ നീ ഈ ഡോറിന്റെ മുന്നിൽ നിന്ന് തിരിയാൻ തുടങ്ങിയിട്ട്... കാര്യം എന്താണ്....? "

ഗൗരവം നിറഞ്ഞ ശബ്ദത്തോടെ ചോദിച്ചു കൊണ്ട് അലക്സി തനിക്ക് മുന്നിൽ നിൽക്കുന്നവനെ ഒന്ന് തറപ്പിച്ചു നോക്കി.....

നോഹ നിന്ന നിൽപ്പിൽ ഒന്ന് വിളറി വിയർത്തു... അലക്സിയുടെ ചോദ്യം അവനിൽ പരുങ്ങൽ തീർത്തു.. അതിലേറെ പരിഭവവും.....

" അത് ശരി.. ഡോർ ഹോളിലൂടെ കണ്ടിരുന്നല്ലേ.. എന്നിട്ടാണോ എന്നെ ഇത്ര നേരം നിർത്തിയത്.. കണ്ടെങ്കിൽ അപ്പോൾ തന്നെ തുറന്നൂടെ..... "

ചെറിയൊരു നീരസം അവനിൽ ഉതിർന്നിരുന്നു.. എങ്കിലും അലക്സിയോടുള്ള ഭയത്താൽ പുറമെ അവനൊന്നും തന്നെ കാണിച്ചില്ല....

" അത് പിന്നെ ചേട്ടാ.. ചോ.....

മുഖത്ത് ഫിറ്റ്‌ ചെയ്തു വെച്ചൊരു ചിരിയോടെ വളരെ താഴ്മയായി പറഞ്ഞു തുടങ്ങിയതും.....

" ചേട്ടനോ....? "

പറഞ്ഞു തീരും മുന്നേ ഇടയിൽ കയറിയ അലക്സിയുടെ ഗൗരവം നിറഞ്ഞ ശബ്ദം....അബദ്ധം പറ്റിയത് പോൽ നോഹ നവോന്ന് കടിച്ചു പോയി....

വിളിക്കേണ്ട പേരുകൾ എല്ലാം അവൻ മനസിൽ ഉറപ്പിച്ചിരുന്നു... എന്നാൽ അലക്സിയുടെ ഗൗരവത്തിൽ അതെല്ലാം തന്നെ മറന്നു പോയിരിക്കുന്നു.....

" കളഞ്ഞു കഞ്ഞിക്കലം... "

" ഹീ... അത് പിന്നെ ഞാൻ പെട്ടന്ന്... അറിയാതെ..... "

സ്വയം നെറ്റിയിൽ ഒന്ന് ഇടിച്ചു കൊണ്ട് ചിരിയോടെ അവൻ അലക്സിയെ നോക്കിയതും... തിരികെ കൂർപ്പിച്ചൊരു നോട്ടം മാത്രം ആയിരുന്നു മറുപടി... അതോടെ നോഹയുടെ ചിരിയും മാഞ്ഞു.....

" സോറി അച്ചായാ.... "

നോഹ ഉടൻ തന്നെ ഡീസന്റ് ആയി... എന്നാൽ അലക്സിയിൽ അപ്പോഴും ഗൗരവം തന്നെ ആയിരുന്നു...കാരണം... നോഹയുടെ നാവിൽ നിന്ന് വീണ അടുത്ത പേര് തന്നെ.. ..

ചേട്ടൻ മാറി അച്ചായൻ ആയോ... എന്നൊരു ഭാവം.....

" ഹ്മ്മ്....? "

" അല്ല... അത് തെറ്റിപ്പോയി... ഇച്ചായൻ.... ഇച്ചായാ... ചോ.....

" What....? "

നോഹയെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അലക്സി പിന്നെയും ഇടയിൽ കയറിയിരുന്നു.... തന്റെ മുന്നിൽ നിൽക്കുന്നവനെ നോക്കി അവനൊന്നു നെറ്റി ചുളിച്ചപ്പോഴും...

അലക്സിയെ ഇനിയെന്ത് പേര് വിളിക്കുമെന്ന കൺഫ്യൂഷനിൽ ആയിരുന്നു നോഹ.....

" എത്ര നേരം നിന്ന് കഷ്ടപ്പെട്ട് കണ്ടു പിടിച്ച പേരുകൾ ആണ്... അതൊന്നും ഇഷ്ടം ആയില്ലെങ്കിൽ പിന്നെ എന്ത് വിളിക്കും.... "

നോഹയുടെ മുഖം ഒന്ന് ചുളിഞ്ഞു.. അലക്സിക്ക് ഉള്ള ഫുഡ്‌ കൊടുക്കുന്നതിൽ ഉപരി അവനെ ഇനി എന്ത് പേര് വിളിക്കുമെന്ന് മാത്രം ആയിരുന്നു നോഹയുടെ ചിന്തയെങ്കിൽ....

തന്റെ മുന്നിൽ ഒരു കയ്യിൽ നിറയെ പാത്രങ്ങൾ അടുക്കി വെച്ച് മറു കയ്യാൽ തല ചൊറിഞ്ഞു നിൽക്കുന്നവനെ കാണെ അലക്സി ഒന്ന് നെടുവീർപ്പെട്ടു പോയി.....

" Call me Sir... okay...? "

അവന്റെ മനസറിഞ്ഞത് പോലുള്ള മറുപടിയും അലക്സി കൊടുത്തിരുന്നു....
അത് കേൾക്കെ അത്ര നേരം തല ചൊറിഞ്ഞു നിന്നവൻ മെല്ലെ മുഖം ഒന്ന് ഉയർത്തി നോക്കി......

ഗൗരവമേറിയൊരു മുഖത്തോടെ നിൽക്കുന്നവൻ....

""ഇയാള് ഒരിക്കലും ചിരിക്കില്ലേ കർത്താവെ.. ""

അലക്സിയെ തന്നെ നോക്കവേ അവനൊന്നു സ്വയം ചോദിച്ചു പോയി....
രാവിലെ മുതൽ അതേ മുഖഭാവം ആണ് അലക്സിയിൽ അവൻ കാണുന്നത്....

അതികം സംസാരം ഇല്ല... പല കാര്യങ്ങൾക്കും ഒറ്റ നോട്ടത്തിൽ ആണ് മറുപടി തരുന്നത്... ഇടയിൽ വായിൽ നിന്ന് വീഴുന്ന വാക്കുകൾക്കോ വല്ലാത്തൊരു കമ്മാന്റിങ് പവറും....

MK യുടെ സ്ക്വാട് ലീഡർ ആയവന്റെ ശീലങ്ങൾ ഒന്നും തന്നെ അറിയാത്ത നോഹയ്ക്ക് അലക്സിയുടെ ഈ രീതികളൊക്കെ അൽപ്പം ഭയം തന്നെ ആയിരുന്നു....

ഇപ്പോൾ പോലും ഫുഡ്മായി വന്നു നിൽക്കുന്ന തന്നെ ട്രീറ്റ് ചെയ്യുന്ന രീതി പോലും അവനിൽ വെപ്രാളം തീർത്തു.....

" Sir.... food..... "

കയ്യിലുള്ള food ബോക്സ് അവൻ അലക്സിയുടെ നേരെ നീട്ടി.... അവിടെ നിന്നും വേഗമോന്ന് പുറത്തു പോകണമെന്ന് മാത്രമേ നോഹയുടെ മനസിൽ ഉണ്ടായിരുന്നുള്ളൂ.....

വിറയ്ക്കുന്ന കൈകളോടെ പതിഞ്ഞ ശബ്ദത്തിൽ ഒന്ന് പറഞ്ഞു നിന്നതും...

" എനിക്ക് വേണ്ട.... "

നോഹയുടെ കൈകളിൽ ഇരിക്കുന്ന പാത്രങ്ങളിലേക്ക് ഒന്ന് നോക്കിയതേയുള്ളൂ... ഉടൻ തന്നെ അലക്സിയുടെ മറുപടി വന്നിരുന്നു....

വിശപ്പുണ്ട്... ആഹാരം കഴിക്കാൻ തോന്നുന്നുമുണ്ട്.... പക്ഷെ... ആരോടോ ഉള്ളൊരു വാശി പോലെ അവൻ നോഹയിൽ നിന്നും മുഖം തിരിച്ചു.....

" അയ്യോ... അങ്ങനെ പറഞ്ഞൂടാ... food കഴിക്കാതെ......

" ഒന്ന് പറഞ്ഞില്ലേ... എനിക്ക് വേണ്ടെന്ന്... food വേണ്ട... Get lost...... "

തിരികെ തന്നെ നിർബന്ധിക്കാൻ ശ്രമിക്കുന്നവനെ അതിന് സമ്മതിക്കാതെ ശബ്ദം ഉയർത്തി പറഞ്ഞു കൊണ്ട് അലക്സി വാതിൽ വലിച്ചടച്ചു.....

തനിക്ക് മീതെ ഉയർന്ന ശബ്ദം... മുന്നിൽ ശക്തിയിൽ കൊട്ടിയടക്കപ്പെട്ട വാതിലുകൾ.... നോഹ ചെറിയൊരു ഞെട്ടലോടെ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് പിന്നിലേക്ക് നീങ്ങി.....

ആദ്യമൊരു പേടി ആയിരുന്നു... എന്നാൽ തൊട്ടടുത്ത നിമിഷം അവനിൽ അലക്സിയുടെ പ്രവർത്തിയിലുള്ള പരിഭവം നിറഞ്ഞു......

" ഹ്മ്മ്... വേണ്ടെങ്കിൽ വേണ്ട... എന്തൊരു അഹങ്കാരം ആണ്... അവിടെ വിശന്നിരുന്നോ.. വെറുതെ അല്ല യാസറപ്പ വീട്ടിൽ കയറ്റത്തത്... ഇതല്ലേ സ്വഭാവം... ഹും... പാവം ആണെന്ന് കരുതി രണ്ട് ചിക്കൻ കാൽ കൂടുതൽ വെച്ചത് ആയിരുന്നു... ഇനി തരില്ല... മുഴുവൻ ഞാൻ തിന്നും... പട്ടിണി കിടന്നു ചത്തു പോട്ടെ.... "

അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് നോക്കി അവൻ വായിൽ വന്നതൊക്കെ വിളിച്ചു കൂവി...അവസാനമായി അലക്സിയെ മനസിൽ ധ്യാനിച്ചു അടഞ്ഞു കിടക്കുന്ന ഡോറിലേക്ക് നോക്കി കൊഞ്ഞനവും കുത്തി കൊണ്ടാണ് അവൻ വെളിയിലേക്ക് നടന്നു നീങ്ങിയത്....

ഉള്ളിൽ ഡോറിൽ ചാരി നിന്നിരുന്നവൻ അതെല്ലാം കാണുകയും കേൾക്കുകയും ചെയ്തത് നോഹ അറിഞ്ഞിരുന്നില്ല... അത്പോൽ അവന്റെ പ്രവർത്തികൾ എല്ലാം കണ്ട് കൊണ്ട് ഗസ്റ്റ് ഹൗസിനു വെളിയിൽ നിന്നവനെയും....

രാത്രിയിലെ ആഹാരത്തിനു ശേഷം കിടക്കാനായി റൂമിൽ എത്തിയെങ്കിലും ഉറങ്ങാൻ സാധിക്കാതെ വന്നതോടെ വെളിയിൽ ഇറങ്ങിയതാണ് സേവി.....

മുറ്റത് കൂടെ വെറുതെ നടക്കുന്നതിനിടയിൽ ആണ് അലക്സിക്ക് ആഹാരവുമായി പോകുന്ന നോഹയെ കാണുന്നത്... പിന്നാലെ അവിടെ അരങ്ങേറിയ മറ്റു സംഭവങ്ങളും.....

അലക്സി അവനോട് സംസാരിക്കുന്നതും ദേഷ്യപ്പെടുന്നതുമൊക്കെ സംഭാഷണം വ്യക്തമായില്ലെങ്കിൽ കൂടിയും സേവി കണ്ടിരുന്നു......
ഒടുവിൽ പിറുപിറുത്തു കൊണ്ട് വെളിയിലേക്ക് ഇറങ്ങി വരുന്നവനെ കാണെ സേവി അവനരികിലേക്ക് നടന്നടുത്തു.....

" നോഹാ.... "

മുറ്റത്തിറങ്ങി വീട് ലക്ഷ്യമാക്കി നീങ്ങുന്നതിനിടെയാണ് അവൻ സേവിയുടെ ശബ്ദം കേൾക്കുന്നത്.....
കൈകൾ ഒന്ന് വീശി കൊണ്ട് തനിക്ക് നേരെ വരുന്നവനെ കണ്ടതും നോഹ ദൃതിയിൽ അവനരികിലേക്ക് നടന്നടുത്തു......

" ഹ്മ്മ്... എവിടുന്ന് കിട്ടി ഈ സാധനത്തിനെ... എന്തൊരു അഹങ്കാരം ആണ്...പ്രേമിക്കാൻ വേറെ നല്ല ആൾക്കാരെയൊന്നും കിട്ടിയില്ലേ.... "

ആദ്യം തന്നെ നോഹയ്ക്ക് സേവിയോട് ചോദിക്കാൻ ഉണ്ടായിരുന്നത് അത് മാത്രം ആയിരുന്നു.....
സേവിയെ പോൽ ഇത്രയും calm ആയൊരു വ്യക്തി അലക്സിയെ എങ്ങനെ സ്നേഹിച്ചു പോയി....

അത് മാത്രം ആയിരുന്നു അവന്റെ സംശയം.....

" ഹ്മ്മ്..... "

തന്റെ മുന്നിൽ സഹതാപം നിറഞ്ഞൊരു ഭാവത്തോടെ നിൽക്കുന്നവനെ കാണെ സേവിയിൽ ചിരി വിടർന്നുവെങ്കിലും...
നോഹയുടെ നാവിൽ നിന്നുതിർന്ന വാക്കുകൾ...

സേവിയുടെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു.... അരികിൽ നിൽക്കുന്നവനെ മറുപടിയെന്നോണം  അമർത്തി മൂളി കൊണ്ട് കൂർപ്പിച്ചോന്ന് നോക്കിയെങ്കിലും നോഹയുണ്ടോ അത് കാര്യം ആക്കുന്നു.....

" എന്നെ നോക്കി ഉരുട്ടേണ്ട ഞാൻ കാര്യം ആണ് പറഞ്ഞത്.... ഒന്ന് ചേട്ടായെന്ന് വിളിച്ചു പോയതിനു എന്നെ അങ്ങേര് കൊന്ന് തിന്നാൻ വന്നു... എന്നിട്ട് ഫുഡ്‌ കൊടുത്തപ്പോൾ അതും വേണ്ട പോലും.. എന്തൊരു സ്വഭാവം ആണ്..... "

അലക്സിയോടുള്ള ദേഷ്യം മുഴുവൻ പരിഭവം നിറഞ്ഞ പരാതിയാക്കി കൊണ്ട് അവൻ സേവിയോട് പറഞ്ഞു നിന്നപ്പോൾ എല്ലാം മൂളി കേട്ടുവെങ്കിൽ കൂടിയും സേവിയുടെ കണ്ണുകൾ ആഹാരം നിറച്ചു വെച്ച പാത്രങ്ങളിൽ ആയിരുന്നു.....

" അവനൊന്നും കഴിച്ചില്ലേ..... "

സേവി ഒരു സംശയത്തോടെ നോഹയെ നോക്കി.....

" അതല്ലേ ഞാൻ ഇപ്പോൾ പറഞ്ഞത്... ഒന്നും കഴിച്ചില്ല... ഫുഡ്‌ വേണ്ടെന്ന് പറഞ്ഞു.... "

" നീ നിർബന്ധിക്കാതിരുന്നത് എന്താണ്....? "

" ഇനി അതിന്റെ കുഴപ്പം ഉള്ളൂ... എന്തെങ്കിലും ഒന്ന് പറയാൻ സമ്മതിച്ചാൽ അല്ലെ... അതിന് മുന്നേ വാതിൽ അടച്ചു പൂട്ടി.... "

തനിക്കുള്ള മറുപടി പറഞ്ഞു ഇഷ്ടക്കേടോടെ മുഖം വെട്ടിക്കുന്നവനെ കാണെ സേവിയിൽ ചെറു നെടുവീർപ്പ് ഉയർന്നു....

അവന്റെ കണ്ണുകൾ ഗസ്റ്റ് ഹൗസിനു മുകളിലെ അലക്സിയുടെ റൂമിനു നേരെ നീണ്ടു....

വാതിൽ അടച്ചിട്ടിരിക്കുകയാണ്... അകത്തു ആളുള്ളത് പോലും അറിയില്ല.... അലക്സിക്ക് ഇവിടുത്തെ താമസം തീരെ അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന് അറിയാം.... എന്നാൽ....

അതിന്റെ പേരിൽ ആഹാരം കഴിക്കാതെ ഇരുന്നാൽ എന്താണ് പ്രയോജനം... ഉച്ചക്കും വളരെ കുറച്ചു മാത്രം ആണ് അലക്സി കഴിച്ചത്... രാത്രിയിൽ കൊടുത്ത ആഹാരം വേണ്ടെന്ന് പറഞ്ഞു തള്ളിയിരിക്കുന്നു......

" അഹങ്കാരി... "

പല്ല് കടിച്ചു പിടിച് ഇഷ്ടക്കേട് നിറഞ്ഞ ഭാവത്തോടെ മുഖം വെട്ടിച്ചു  പിറുപിറുത്തു കൊണ്ട് സേവി നോഹയുടെ നേരെ തിരിഞ്ഞു.....

" അതിങ്ങു തന്നിട്ട് നീ പൊയ്ക്കോ... ഞാൻ ഫുഡ്‌ കൊടുക്കാം..... "

നോഹയുടെ കൈകളിലെ പാത്രങ്ങൾ എല്ലാം സ്വന്തം കൈകളിൽ എടുത്തു വെച്ചു കൊണ്ടാണ് സേവി പറഞ്ഞത്.....

നോഹ അവനെ ഒന്ന് അടിമുടി നോക്കി....

" കൊള്ളാം... വേഗം ചെല്ല്..... കാട്ടു പോത്തിന്റെ വായിൽ ഇരിക്കുന്നത് വാങ്ങിയിട്ട് വാ..... "

അലക്സിയെ കളിയാക്കി കൊണ്ടാണ് സേവിയോടായി നോഹ പറഞ്ഞത്... അത്കൊണ്ട് തന്നെ ആവണം... അത് കേട്ടതും സേവിയുടെ കണ്ണുകൾ കൂർത്തതും......

" ഡാ... പൊയ്‌ക്കെ... വീട്ടിൽ പൊയ്‌ക്കെ.... "

സേവി അവനെയൊരു താക്കീത് നിറഞ്ഞ ശബ്ദത്തോടെ അവനെ നോക്കിയതും നോഹയിൽ ചിരി വന്നു പോയിരുന്നു...... ഏറെയും മുന്നിട്ട് നിന്നത് കുസൃതി തന്നെ.....

" ഓഹ്... ഞാൻ ഒന്നും പറയുന്നില്ല.. കൊണ്ട് പോയി കഴിപ്പിക്ക്.... എന്റെ ചിക്കൻ ഇങ്ങ് താ... അത് ഞാൻ ആർക്കും കൊടുക്കൂല..... "

ചുണ്ടിലൊളിപ്പിച്ചൊരു കുസൃതിയോടെ പറഞ്ഞു കൊണ്ടവൻ സേവിയുടെ കൈകളിൽ ഇരുന്ന പാത്രത്തിൽ ഒന്ന് എടുത്തു കൊണ്ട് വീട്ടിലേക്ക് പാഞ്ഞു.....

അവനെ നോക്കി തലയൊന്ന് കുടഞ്ഞു കൊണ്ട് സേവി അകത്തേക്കും.....
.
.
.
.

ഡോറിൽ ചാരി നിന്ന് കൊണ്ട് തന്റെ ദേഷ്യത്തെ നിയന്ത്രിക്കുകയായിരുന്നു അലക്സി....
സ്വന്തം വീട്ടിൽ അന്യനെ പോലെ താമസിക്കേണ്ടി വരുന്നതിന്റെ മുഷിപ്പ് അവനിൽ നിറഞ്ഞിരുന്നു....

തിരികെ പോകാൻ കഴിയാത്തതിന്റെ ആസ്വസ്ഥതയ്ക്ക് ഒപ്പം നോഹയുടെ പെരുമാറ്റവും അവനെ വല്ലാതെ ചൊടിപ്പിച്ചു....

" അഹങ്കാരി.... "

വേറെ ആരെങ്കിലും ആണ് അലക്സിയോട് ഇത്തരമൊരു ഭാവത്തിൽ പെരുമാറിയതെങ്കിൽ അതിനുള്ള മറുപടി ഉടൻ തന്നെ അവൻ കൊടുക്കാമായിരുന്നു... എന്നാൽ ഇവിടെ അതിനും സാധിക്കുന്നില്ല....

വല്ലാത്തൊരു തരം അസ്വസ്തയോടെ കൈകൾ ചുരുട്ടി ഡോറിൽ ഇടിച്ചു കൊണ്ട് നിന്നതും....

പുറത്ത് നിന്നും ഡോറിൽ തട്ടുന്ന ശബ്ദം കേട്ട് കൊണ്ടവൻ നെറ്റി ചുളിച്ചു....

" പറഞ്ഞതല്ലേ ഫുഡ്‌ വേണ്ടെന്ന്... ശല്യം ചെയ്യാതെ പോ.... "

ദേഷ്യത്തോടെ അവൻ അകത്തു നിന്നും വിളിച്ചു കൂവി... ഒരു നിമിഷം മറു പുറവും നിശബ്ദമായിരുന്നു... നോഹ തിരികെ പോയെന്ന് കരുതി ബെഡിലേക്ക് നടക്കാനായി ഒരുങ്ങിയതും വീണ്ടും ഡോറിൽ തട്ടുന്ന ശബ്ദം....

അലക്സിയുടെ മുഖം കറുത്തു... ദേഷ്യത്താൽ കടപ്പല്ലുകൾ ഞെരിഞ്ഞമർന്നു...നോഹ തന്നെ വീണ്ടും കളിയാക്കുകയാണെന്ന് തന്നെ അവൻ കരുതി....

തിരികെ പാഞ്ഞു ചെന്ന് ഡോർ തുറക്കുമ്പോൾ ഡോർ ഹോളിലൂടെ നോക്കി ഉറപ്പ് വരുത്തുന്ന കാര്യമൊക്കെ അലക്സി മറന്നു പോയിരുന്നു......

" നിന്നോടല്ലേ പറഞ്ഞത് എനിക്ക് ഫുഡ്‌ വേണ്ടെന്ന്... എത്ര പറഞ്ഞാലും നിന്റെ തലയിൽ കേറില്ലേ അഹങ്കാരി... ഞാൻ ആരാണെന്ന് കരുതിയിട്ടാണ് നീ......

ഉള്ളിൽ തികട്ടി വന്ന ദേഷ്യത്തോടെ വായിൽ തോന്നുന്നതെല്ലാം വിളിച്ചു പറഞ്ഞു കൊണ്ട് മുന്നോട്ട് നോക്കിയതും......

കയ്യിൽ ആഹാര പാത്രവുമായി തന്നെ തറപ്പിച്ചു നോക്കി നിൽക്കുന്നവനെ കാണെ പറഞ്ഞത് മുഴുവൻ ആക്കാതെ അലക്സ് തറഞ്ഞു നിന്ന് പോയി.....

" സേവി... "

നോഹ ആണെന്ന് തന്നെ കരുതി... അത്കൊണ്ട് തന്നെ ആണ് ദേഷ്യപ്പെട്ടതും... എന്നാൽ താൻ ഒട്ടും തന്നെ പ്രതീക്ഷിക്കതൊരാൾ.....
അലക്സി അബദ്ധം പറ്റിയൊരു ഭാവത്തോടെ മുഖം ചുളിച്ചു തല ചൊറിഞ്ഞു കൊണ്ട് മുന്നിൽ നിൽക്കുന്നവനെ നോക്കി....

" ഞാൻ ആ പയ്യൻ ആണെന്ന് കരുതി.... "

അൽപ്പം ചമ്മലോടെ തന്നെ ആണവൻ പറഞ്ഞത്...ഒന്ന് നോക്കിയതല്ലാതെ സേവി അതിന് മറുപടി കൊടുത്തിരുന്നില്ല..
മുന്നിൽ നിന്നും അലക്സി മാറി തന്നതും സേവി ആഹാരവുമായി ഉള്ളിലേക്ക് കയറി....

" മര്യാദ പഠിപ്പിക്കാൻ ഇവിടുള്ളവർ നിന്റെ സ്ക്വാഡിലെ ആളുകൾ അല്ല... വായിൽ തോന്നിയത് വിളിച്ചു പറയാൻ നോഹ ഇവിടുത്തെ സെർവെൻറ് മല്ല... ഈ വീട്ടിലെ അംഗം തന്നെ ആണ്.... അവനോട് ഇനി മുതൽ മര്യാദക്ക് പെരുമാറണം..... "

തന്റെ കയ്യിലിരുന്ന പാത്രമെല്ലാം ടേബിളിൽ നിരത്തി വെച്ച് കൊണ്ടാണ് സേവി പറഞ്ഞത്... നോഹയെ സപ്പോർട് ചെയ്തു തന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നവനെ കാണെ അലക്സിയുടെ മുഖം കറുത്തു...

" എത്രയായാലും വേലക്കാരൻ.. വേലക്കാരൻ അല്ലാതാകുമോ... "

ഒരു ഇഷ്ടക്കേടോടെ പിറുപിറുത്തു കൊണ്ട് അവൻ ബെഡിൽ വന്നിരുന്നു... അലക്സി പറഞ്ഞതൊക്കെ കേട്ടെങ്കിലും സേവിയുടെ ചുണ്ടിൽ ചെറിയൊരു ചിരി മാത്രം ആയിരുന്നു മറുപടി...

കൊണ്ട് വന്നിരിക്കുന്ന ആഹാരങ്ങൾ എല്ലാം പാത്രത്തിൽ വിളമ്പി കഴിഞ്ഞതും അവൻ അലക്സിയുടെ നേരെ തിരിഞ്ഞു....

" വന്നിരുന്നു ആഹാരം കഴിക്ക്.... "

ടേബിളിനരികിലേക്ക് ചെയർ നീക്കിയിട്ട് അതിലേക്ക് വിരൽ ചൂണ്ടി കൊണ്ടാണവൻ പറഞ്ഞത്....
തനിക്ക് മുന്നിൽ നിൽക്കുന്നവനെ അലക്സി ഒന്ന് നോക്കി....

ഗൗരവം നിറഞ്ഞൊരു മുഖ ഭാവം... ആഹാരം കഴിക്കാൻ നിർബന്ധിക്കുന്നതിൽ ഉപരി കല്പിക്കുകയാണ്...
ആ ഭാവം തീരെ ഇഷ്ടം ഇല്ലെങ്കിൽ കൂടിയും സേവിയോട് മറുത്തൊന്ന് പറയാൻ അലക്സിക്ക് കഴിയുമായിരുന്നില്ല....

" നിന്നെ പേടിച്ചിട്ടൊന്നുമല്ല... വിശപ്പ് ഉള്ളത് കൊണ്ട് മാത്രം ഞാൻ കഴിക്കം... "

തനിക്ക് നേരെ എഴുന്നേറ്റ് നിന്ന് കൊണ്ട് പറയുന്നവൻ... സേവിയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞൊരു ചിരി വിടർന്നു....

തന്നെയൊന്ന് നോക്കി കൊണ്ട് ടേബിളിനരികിലേക്ക് നടന്നു ആഹാരം കഴിക്കാനായി തയ്യാറെടുക്കുന്നവനെ സേവിയൊരു നിശ്വാസത്തോടെ നോക്കി നിന്നു....

അൽപ്പം അഹങ്കാരമൊക്കെ കാണിച്ചു നിന്നെങ്കിലും നന്നായി വിശന്നു തുടങ്ങിയിരുന്നു അവന്... അതിനൊപ്പം ഏറെ നാളുകൾക്കു ശേഷം കിട്ടുന്ന വീട്ടിലെ ആഹാരവും....

വല്ലാത്തൊരു ടേസ്റ്റ് നിറഞ്ഞിരുന്നതായി തോന്നിയവന്... ആസ്വദിച്ചാണ് കഴിച്ചതും... കൊണ്ട് വന്നിരുന്നതിൽ നിന്നും അൽപ്പം പോലും ബാക്കി വരുത്താതെ കഴിച്ചു തീർത്തവൻ കൈ കഴുകി വന്നതും പാത്രങ്ങളൊക്കെ എടുത്തു തിരികെ പോകാനായി സേവിയും തയ്യാറെടുത്തിരുന്നു....

" നീ പോകുവാണോ.... "

തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ വെളിയിലേക്ക് നടക്കുന്നവനെ കാണെ അലക്സി ഒരു സംശയത്തോടെ ചോദിച്ചതും സേവി ഒന്ന് നിന്നു....

പിന്നെ ചെറിയൊരു നെടുവീർപ്പോടെ അലക്സിക്ക് നേരെ തിരിഞ്ഞു....

" നിന്റെ കുറെ ധാരണകൾ തെറ്റാണു അലക്സി... ഒരാൾക്ക് മറ്റൊരാൾ പ്രിയപ്പെട്ടവർ ആകുന്നത് രക്ത ബന്ധം കൊണ്ട് മാത്രം അല്ല.. ചിലപ്പോൾ കർമ ബന്ധം കൊണ്ടും ആകും... അതുകൊണ്ടാണ് ആരുമില്ലാത്ത നോഹ ആ വീട്ടിൽ കിടന്നുറങ്ങുന്നതും അതിന് അവകാശമുള്ള നീ ആരുമല്ലാത്തവനെ പോലെ ഇവിടെ അതിഥികൾക്കിടയിൽ കഴിയുന്നതും....."

"എല്ലാവരും മനുഷ്യർ ആണ്... മനസിലെ മുറിവുകൾ പെട്ടന്ന് ഉണങ്ങില്ല... നിന്റെ വാശി പോലെ നടക്കില്ല... കുറച്ചു സമയം കൊടുക്ക് നീ.... മനുഷ്യരെ പോലെ ചിന്തിക്ക്..... "

തന്നെ നോക്കി നിൽക്കുന്നവനോടായി പറഞ്ഞു കൊണ്ട് സേവി വെളിയിലേക്കിറങ്ങി നടന്നപ്പോഴും.....
അവൻ പറഞ്ഞ വാക്കുകളുടെ അർത്ഥം തേടി നിൽക്കുകയായിരുന്നു അലക്സി.....

...........................................................................................

" ദേ... എല്ലാവരും ഇതൊന്ന് നോക്കിക്കേ.... "

രാത്രിയിലെ പരിപാടികൾക്ക് ശേഷം എല്ലാവരും കിടക്കാനായി അവരവരുടെ റൂമികളിലേക്ക് പോകാനായി തയ്യാറെടുക്കുന്ന സമയം ആണ് ബെല്ലയുടെ ശബ്ദം ഹാളിൽ മുഴങ്ങുന്നത്...

കയ്യിലിരിക്കുന്ന ഫോണുമായി ചിരിയോടെ തങ്ങൾക്ക് അരികിലേക്ക് ഓടി വരുന്നവളെ കണ്ടതും എല്ലാവരും സംശയത്തോടെ ഹാളിൽ തന്നെ നിന്നു.....അവരുടെ കൂട്ടത്തിൽ ലൂക്കും....

"എന്താണ് ബില്ലൂ...."

" എന്താണ് ചിന്നു മോളെ..... "

" നീയെന്തിനാ ഓടുന്നെ..... "

കൂടി നിന്നവരിൽ നിന്നും വന്ന നൂറായിരം ചോദ്യങ്ങൾ... ബെല്ല ഇടുപ്പിൽ കൈകൾ കുത്തി നിന്ന് കൊണ്ട് ചിരിയോടെ എല്ലാവരെയും നോക്കി.....

" അതൊക്കെ പറയാം... എല്ലാവരും ഇവിടെ ഇരിക്ക്... ആന്റി വാ... ഇവിടെ ഇരിക്ക്... "

ഹാളിൽ നിന്നിരുന്നവരെയെല്ലാം അവൾ സോഫയിലായി പിടിച്ചിരുത്തി... അതിനിടയിൽ തന്നോട് ചോദിക്കുന്ന ചോദ്യങ്ങൾ ഒന്നും അവൾ കേട്ടിരുന്നില്ല......
എല്ലാവരിലും സംശയം ആയിരുന്നു....

ബെല്ലയുടെ മുഖത്ത് നിന്നും സന്തോഷകരമായ എന്തോ നടന്നിട്ടുണ്ടെന്ന് മാത്രം അവർക്ക് മനസിലായി... അതെന്തെന്ന് പരസ്പരം ചോദിച്ചു കൊണ്ട് അവർ അവളെ നോക്കി....

" ബില്ലൂസെ.. കാര്യം എന്താണ്... "

കൂട്ടത്തിൽ നിന്നും ലൂക്ക് വീണ്ടും സംശയത്തോടെ ചോദിച്ചതും ബെല്ല ഒരു ചിരിയോടെ അവനെ നോക്കി.....
പിന്നെ അവന്റെ കൈകളിൽ പിടിച്ചു തനിക്ക് അരികിലേക്ക് ചേർത്ത് നിർത്തി.....

" ഇങ്ങോട്ട് വാ മോനെ... നീയും കാണേണ്ട കാഴ്ച ആണ്..... "

തന്റെ കൈകളിൽ പിടിച്ചു കൊണ്ട് കണ്ണുകൾ ഇറുക്കി ചെറു ചിരിയോടെ പറയുന്നവൾ... ലൂക്കിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു....

' ഞാൻ അറിയേണ്ട കാര്യമോ...? അതെന്താണ്....? "

സംശയത്തോടെ തനിക്ക് അരികിൽ നിൽക്കുന്നവളെ അവനൊന്നു നോക്കി... ലൂക്കിൽ മാത്രം ആയിരുന്നില്ല... അവിടെ നിന്നിരുന്നവരിൽ എല്ലാം അതേ സംശയം തന്നെ ആയിരുന്നു.....

എല്ലാവരും സംശയത്തോടെയും കൗതുകത്തോടെയും കാര്യം എന്തെന്ന് അറിയാനായി അവളെ നോക്കി നിന്നു.... ബെല്ല അപ്പോഴും തന്റെ ഫോണിൽ പരത്‌കയായിരുന്നു....

ഒടുവിൽ തേടിയത് കിട്ടിയതും അവളുടെ മുഖം തെളിഞ്ഞു....

" ദാ... ഇത് നോക്ക്.... "

തന്റെ ഫോണിൽ വന്ന വീഡിയോ ഓപ്പൺ ചെയ്തു കൊണ്ട് അവൾ ഫോൺ തനിക്ക് മുന്നിൽ നിൽക്കുന്നവരിലേക്ക് തിരിച്ചു....
ലൂക്ക് അടക്കം ബാക്കിയുള്ളവർ അതെന്തെന്ന് അറിയാനായി ഫോണിലേക്കും സംശയത്തോടെ നോക്കി.....

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആയിരുന്നു അത്...ഏതോ വിവാഹ ചടങ്ങിൽ ഇരുന്നു പാട്ട് പാടുന്നൊരു പയ്യന്റെ വീഡിയോ......

" ഓഹ്... ഇതായിരുന്നോ.... "

ലൂക്ക് ഒന്നേ നോക്കിയുള്ളൂ.... കൂടുതൽ ഇഷ്ടപ്പെടാതെന്ന പോൽ അവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു....വലിയ താല്പര്യം ഇല്ലാത്തത് പോൽ തന്റെ റൂമിലേക്ക് പോകാനായി തിരിഞ്ഞതും ....

" അയ്യോ.. ഇത് നമ്മുടെ അഭി മോൻ അല്ലെ.... "

മറിയാമ്മച്ചിയുടെ അത്ഭുതം നിറഞ്ഞ ശബ്ദം കാതിൽ പതിഞ്ഞതും ലൂക്ക് ഒരു സംശയത്തോടെ ഫോണിലേക്ക് ഒന്ന് കൂടെ നോക്കി.....

" എവിടെ നോക്കട്ടെ.... "

എല്ലാവരും വിഡിയോ കാണാനുള്ള തിക്കിലും തിരക്കിലും ആണ്.... അതിനിടയിലൂടെ നുഴഞ്ഞു കയറിയവൻ ഒരു വിധത്തിൽ കഷ്ടപ്പെട്ട് കൊണ്ട് ഫോണിലേക്ക് എത്തി നോക്കി......

അപ്പുറത്തെ വീടിന്റെ മുറ്റത്തെ സംഗീത് വേദിയിൽ നിന്ന് കൊണ്ട് പാട്ട് പാടുന്ന അഭി... ആ സ്ഥലവും പാടുന്നയാളെയുമൊക്കെ അവൻ ആ നേരമാണ് ശ്രദ്ധിക്കുന്നത് പോലും....

ലൂക്കിന്റെ കണ്ണുകൾ ഒന്ന് വിടർന്നു.. ഒരുപാട് നാളുകൾക്കു ശേഷം ആണ് അഭി ഒരു പൊതു വേദിയിൽ പാടുന്നത് അവൻ കേൾക്കുന്നത്... അല്ല..., ഒരുപാട് നാളുകൾക്കു ശേഷം ആണ്.. അഭി പാട്ട് പാടുന്നത് തന്നെ അവൻ കേൾക്കുന്നത്....

എത്രയൊക്കെ നിർബന്ധിച്ചിട്ടും  ഇനി മ്യൂസിക് ഫീൽഡിലേക്ക് ഇല്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയവൻ ആണ്...വെറുതെ തനിക്കൊപ്പം പാടാൻ ക്ഷണിച്ചിട്ട് പോലും വരാതെ ഇരുന്നവൻ.....

ഇന്ന് അവൻ വീണ്ടും പാടുന്നത് കണ്ടതും ലൂക്കിന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു... വല്ലാത്തൊരു സന്തോഷം തോന്നിയവന്... അതെ സന്തോഷത്തോടെ തന്നെ അവൻ  അഭിയുടെ ശബ്ദത്തിനായി കാതു കൂർപ്പിച്ചു.....

Pal Bhar Thehar Jaao
Dil Yeh Sambhal Jaaye
Kaise Tumhein Roka Karoon

Meri Taraf Aata
Har Gham Fisal Jaaye
Aankhon Mein Tumko Bharoon

Bin Bole Baatein Tumse Karoon
Agar Tum Saath Ho
Agar Tum Sath Ho

Behti Rehti

Nahar Nadiya Si
Teri Duniya Mein
Meri Duniya Hai
Teri Chahaton Mein

Main Dhal Jaati Hoon
Teri Aadaton Mein
Agar Tum Sath Ho

Teri Nazron Mein Hai Tere Sapne
Tere Sapnon Mein Hai Na Raazi
Mujhe Lagta Hai Ke Baatein Dil Ki
Hoti Lafzon Ki Dhokebaazi

Tum Sath Ho Ya Na Ho Kya Fark Hai
Be-dard Thi Zindagi Be-dard Hai
Agar Tum Sath Ho
Agar Tum Sath Ho

Palkein Jhapakte Hi
Din Yeh Nikal Jaaye
Baithi Baithi Bhaagi Phiroon

Meri Taraf Aata
Har Gham Fisal Jaaye
Aankhon Mein Tumko Bharoon

Bin Bole Baatein Tumse Karoon
Agar Tum Sath Ho
Agar Tum Sath Ho

Teri Nazron Mein Hai Tere Sapne
Tere Sapnon Mein Hai Na Raazi
Mujhe Lagta Hai Ke Baatein Dil Ki
Hoti Lafzon Ki Dhokebaazi

Tum Sath Ho Ya Na Ho Kya Fark Hai
Be-dard Thi Zindagi Be-dard Hai
Agar Tum Saath Ho

Dil Yeh Sambhal Jaaye
Agar Tum Sath Ho
Har Gham Fisal Jaaye
Agar Tum Sath Ho

Din Yeh Nikal Jaaye
Agar Tum Sath Ho
Har Gham Fisal Jaaye...... 🎶🎶

ഓട്ടോ ട്യൂൺകൾ ഒന്നുമില്ലാതെ... നിശബ്ദമായ അന്തരീക്ഷത്തിൽ വരികളിൽ ലയിച്ചിരുന്നു പാടുന്നവൻ....

വീഡിയോ കണ്ടിരുന്നവരുടെയെല്ലാം ചുണ്ടിൽ ചെറു ചിരി വിടർന്നു....

" അയ്യോ... എന്റെ പൊന്ന് മോൻ.... "

വിദ്യമ്മയുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു... അവരും ഒരുപാട് നാളുകൾക്കു ശേഷം ആണ് അഭിയുടെ പാട്ട് കേൾക്കുന്നത്.... സ്‌ക്രീനിൽ തെളിഞ്ഞു കാണുന്നവന്റെ മുഖത്തേക്ക് നോക്കി പറയുമ്പോൾ അവരുടെ കണ്ണുകളിൽ വാത്സല്യം നിറഞ്ഞിരുന്നു.....

" എന്ത് രസം ആണല്ലേ കേൾക്കാൻ... അഭി മോൻ ഇത്രയും നന്നായിട്ട് പാടുമായിരുന്നോ... ഞാൻ ഇപ്പോഴാണ് അറിയുന്നത്..... "

" ചിന്നുവേ.. നിനക്കിത് എവിടുന്നാണ് കിട്ടിയത്....? "

സൂസൻ ചോദിച്ചതും ബാക്കിയുള്ളവരും അതേ സംശയത്തോടെ അവളെ നോക്കി....

" അത് ആദി ആണ് വീഡിയോ ആക്കിയത്... സോഷ്യൽ മീഡിയയിൽ share ചെയ്തതും അവനാണ്.... നോക്ക് അതിൽ.... "

ബെല്ല ചിരിയോടെ പറഞ്ഞതും എല്ലാവരിലും അത്ഭുതം ആയിരുന്നു....

" ആദിയോ... ആദിയാണോ ഷെയർ ചെയ്തത്... എവിടെ....? "

വീണ്ടും എല്ലാവരുടെയും ശ്രദ്ധ ഫോണിലേക്ക് തിരിഞ്ഞു....

ശരിയാണ്..., അഭിയുടെ വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത് ആദിയുടെ സോഷ്യൽ മീഡിയ അകൗണ്ടിൽ നിന്നാണ്....

അത്കൊണ്ട് തന്നെ വീഡിയോ കുറഞ്ഞ നേരം കൊണ്ട് തന്നെ ഒരുപാട് ആളുകൾ കണ്ടിട്ടുണ്ട്.. ഒരുപാട് അഭിപ്രായങ്ങൾ വരുന്നുണ്ട്... കണ്ടവർ മറ്റു ആളുകളിലേക്ക് ഷെയർ ചെയ്തിട്ടുണ്ട്.....

കാരണം...,

വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത് Arthur William ആണ്....

ചെയ്യുന്നതെന്തും ആളുകൾക്കിടയിൽ ട്രെന്റ് ആയി നില നിർത്തുന്നവൻ.... എല്ലാവരാലും അറിയപ്പെടുന്ന  ബിസിനസ്മാൻ..... ലക്ഷ കണക്കിന് ആളുകൾ അവനെ ഫോളോ ചെയ്യുന്നുമുണ്ട്......

എല്ലാ രീതിയിലും തന്റെതായ ശൈലി പുലർത്തുന്നത് കൊണ്ടായിരിക്കാം... ആദി ഇടുന്ന ചെറിയൊരു ഫോട്ടോ പോലും നിമിഷ നേരങ്ങൾ കൊണ്ട് വൈറൽ ആവാറുണ്ട്... എന്നാൽ....

ഈ വീഡിയോയിൽ ആളുകൾ കണ്ടെത്തിയ പ്രത്യേകതകൾ ഒരുപാട് ആയിരുന്നു...
ഇതുവരെയും സ്വന്തം ഫോട്ടോസും വിഡിയോസും മാത്രം പോസ്റ്റ്‌ ചെയ്തു നടന്നവൻ ആദ്യമായിട്ടാണ് മറ്റൊരാളുടെ വീഡിയോ തന്റെ അകൗണ്ടിൽ പോസ്റ്റ്‌ ചെയ്യുന്നത്....

അതും ഒരാൺകുട്ടിയുടെ.....
സ്വന്തം എൻഗേജ്‌മെന്റ് ഫോട്ടോസ് പോലും ആദി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരുന്നില്ല.. ലൂക്കയോടൊപ്പമുള്ള സെൽഫി പോലും അവൻ പബ്ലിക് ആക്കിയിരുന്നില്ല....

ഫങ്ക്ഷന് കവർ ചെയ്ത എന്റർടൈൻമെന്റ് മീഡിയാസ് പുറത്തു വിട്ട ഫോട്ടോസിലൂടെയല്ലാതെ ലൂക്കയെ ആദിക്കൊപ്പം ആളുകൾ കണ്ടിട്ടില്ല...
ഇരുവരും തമ്മിൽ വേർപിരിഞ്ഞോ... എന്നൊരു ചർച്ച പോലും പതിയെ ഉയർന്നു തുടങ്ങുന്ന ടൈമിൽ ആണ് ആദിയുടെ അകൗണ്ടിൽ അഭിയുടെ വീഡിയോ പ്രത്യക്ഷമാകുന്നതും....

അത് കൊണ്ടൊക്കെ തന്നെ ആവണം.....

I have never heard such a magical voice before... his voice is so perfect..feels like heaven.....✨❤️

എന്ന ക്യാപ്ഷനോട് കൂടി ആദി പങ്ക് വെച്ചിരിക്കുന്ന വീഡിയോ നല്ല രീതിയിൽ തന്നെ ആളുകൾ ചർച്ച ചെയ്തിരുന്നു....

ഊഹാ പോഹങ്ങളും വിലയിരുത്തലുകളും അഭിപ്രായങ്ങളും അതിന് താഴെ നിരന്നു...അതിന് Arthur William ന്റെ പുതിയ ജീവിത പങ്കാളി എന്ന തരത്തിൽ വരെയും കമെന്റുകൾ വിഡിയോയിൽ വന്നിരുന്നു.....

" Who is this guy...? "

"Is he Arthur William's new boyfriend...? "

"No, his boyfriend is a cafe boy..."

"No, they've broken up, idiot..."

" Whatever,This guy is so perfect match for him.. "

" Yeah.. correct.. I will sapport them.... "

"I won't support them... because his ex-boyfriend was handsome than this guy...."

അങ്ങനെ തുടങ്ങി ആദിയെയും അഭിയേയും ചേർത്ത് വെച്ചുള്ള നിരവധി കമെന്റുകൾ... സപ്പോർട് ചെയ്യുന്നവരും ചെയ്യാത്തവരുമായി ഒരുപാട് ആളുകൾ.....

അതിനടിയിൽ പ്രത്യക്ഷപ്പെടുന്ന കമെന്റുകൾ വായിക്കുന്ന തിരക്കിൽ ആയിരുന്നു അമ്മമാർ...

" എന്റെ ദൈവമേ.. ഇത് നോക്കിയേ ആളുകൾ എന്തൊക്കെയാണ് പറയുന്നതെന്ന്... ആദിയെയും അഭി ചേട്ടനെയും എല്ലാവരും ship ചെയ്യുന്നുണ്ട്.... "

" നല്ല രസമുണ്ട് വായിക്കാൻ... പിള്ളേർ കൊള്ളാം... നീയും രണ്ട് കമെന്റ് ഇട് ചിന്നൂ.... "

" ഇതിൽ നിന്ന് ചെയ്താൽ ഞാൻ ആണെന്ന് ആദിക്ക് മനസിലാകും.... "

തനിക്ക് ബുദ്ധി ഉപദേശിച്ചു തരുന്നവരെ നോക്കി അവളൊന്നു ചുണ്ട് കൂർപ്പിച്ചതും....

" അതിനിപ്പോൾ എന്താണ്.. ഇതിൽ നിന്ന് ഇടേണ്ട... നീ രണ്ട് fake id ഉണ്ടാക്കി ഇട്... ഞങ്ങളുടെ വക കുറച്ചു കമെന്റ് കിടക്കട്ടെ.... "

ഉടനെ തന്നെ അടുത്ത ഉപദേശം അവളെ തേടിയെത്തിയിരുന്നു... ബെല്ലയുടെ കണ്ണുകൾ ഒന്ന് കൂർത്തു....

സ്വന്തം മകന്റെ പാർട്ണർ നെ പറ്റി ഗോസിപ് പരത്താൻ ഇത്രയും ശുഷ്‌കാന്തിയുള്ളൊരു അമ്മ....

" what a cruel സൂസൻ മമ്മി.... "

" അയ്യടാ... പരദൂഷണം പറയാഞ്ഞിട്ട് എന്താ വിഷമം... ആരെക്കുറിച്ചാണ് പറയുന്നതെന്ന് വല്ല ബോധവും ഉണ്ടോ... ഗോസിപ് പറഞ്ഞു നടക്കാൻ പറ്റിയ പ്രായം അല്ലെ..... "

സൂസന്റെ കവിളിൽ വിരൽ കുത്തി കൊണ്ടാണവൾ പറഞ്ഞത്.... അവരുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു.....

" ഓഹ്... ഇതാണോ പരദൂഷണം... അപ്പോൾ ഈ പിള്ളേരെ നോക്ക്.. മുട്ടയിൽ നിന്ന് വിരിഞ്ഞിട്ടില്ല.. അതിന് മുൻപ് എന്തൊക്കെയാ പറഞ്ഞു നടക്കുന്നത്... അത് വെച്ച് നോക്കുമ്പോൾ നിങ്ങൾ യൂത്തിനേക്കാൾ ഡീസന്റ് ഞങ്ങൾ ആണ്.... "

ഉടൻ തന്നെ സൂസന്റെ മറുപടി എത്തിയിരുന്നു... അതിനെ സപ്പോർട് ചെയ്തു കൊണ്ട് ബാക്കിയാളുകളും...

"അത് ശരിയാണ്... ഇപ്പോഴത്തെ പിള്ളേരുടെ ഓരോരോ കാര്യങ്ങൾ.... "

" ഒരു ഫോണും കൊണ്ട് എന്തൊക്കെയാണ് ചെയ്തു വെക്കുന്നത്.... "

" എന്തായാലും വായിക്കാൻ രസമുണ്ട്... നീ ബാക്കി വായിക്ക് ചിന്നൂ.... നോക്കട്ടെ ഇനിയെന്താണെന്ന്... "

ആവേശത്തോടെ പറയുന്നവരെ കേട്ടതും ബെല്ലയും അതേ ആവേശത്തോടെ ബാക്കി കമെന്റുകൾ വായിക്കാൻ തുടങ്ങി... അത് കേട്ട് തങ്ങളുടേതായ രീതിയിൽ ആദിയെയും അഭിയേയും ട്രോളി കൊണ്ട് ബാക്കിയുള്ളവരും....

കാര്യങ്ങളുടെ സത്യാവസ്ഥ അറിയുന്നവർക്ക് ആ കമെന്റ് സെക്ഷനും അതിൽ നിറയുന്ന ഗോസിപ്പുകളും വെറുമൊരു തമാശ മാത്രം ആയിരുന്നു.....

രണ്ട് ദിവസങ്ങൾ കഴിഞ്ഞാൽ എല്ലാവരും മറന്നു തുടങ്ങുമെന്ന് നിശ്ചയം ഉള്ള വെറും തമാശ... അതിനെ അതിന്റെതായ രീതിയിൽ വിട്ട് കൊണ്ട് തമാശകൾ പറഞ്ഞു ഇരിക്കുമ്പോഴും....

അവർക്കിടയിൽ നിന്നും കുശുമ്പ് കൊണ്ട് കുത്തി വീർത്ത മുഖവുമായി എഴുന്നേറ്റ് പോയവനെ അവർ കണ്ടിരുന്നില്ല.....

ബെല്ലയുമൊത്തു പുതിയ കമെന്റുകൾ വായിക്കുന്ന തിരക്കിൽ ആയിരുന്നു എല്ലാവരും....

" ഹും.. മനഃപൂർവം ആണ്... എന്നോടുള്ള വാശിക്ക് തന്നെ ആണ് അവനിങ്ങനെ ചെയ്തത്... എന്റെ കൂടെയുള്ളൊരു സെൽഫി പോലും ഇല്ല... എന്നിട്ടാണ് അവന്റെയൊരു വീഡിയോ... "

മുകളിലുള്ള മുറിയിലേക്ക് കോണി പടികൾ കയറുന്നതിനിടെ തന്റെ ഫോണിൽ ആദിയുടെ സോഷ്യൽ മീഡിയ അകൗണ്ടിൽ കൂടി വൈറൽ ആയിരിക്കുന്ന വിഡിയോയിൽ നോക്കി അവൻ മുഖം കറുപ്പിച്ചു.....

ബെല്ലയോടൊപ്പമുള്ള ഫോട്ടോ പോസ്റ്റ്‌ ചെയ്തതിൽ ആദിയുടെ ഭാഗത്തു നിന്നൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നു... പക്ഷെ ഇത്രയും വലുത്.....

തീരെ പ്രതീക്ഷിച്ചിരുന്നില്ല....

തനിക്ക് ഒപ്പമുള്ള ഒരു ഫോട്ടോയോ വിഡിയോയോ ഇല്ല... എൻഗേജ്‌മെന്റ് പിക്സ് പോലും ഇല്ല... ആദിയുടെ അകൗണ്ടിൽ ആദ്യമായിട്ടാണ് അവന്റേതല്ലാത്തൊരു മുഖം പ്രത്യക്ഷപ്പെടുന്നത്.....

അതും ആദി കൊടുത്തിരിക്കുന്ന ക്യാപ്ഷൻ അടക്കം നല്ല രീതിയിൽ ചർച്ചയായിരിക്കുന്നു... വല്ലാത്തൊരു കുശുമ്പ് തോന്നിയവന്.....

ആദിയുടെ പ്രവർത്തിയിൽ നല്ല ദേഷ്യം തോന്നിയെങ്കിലും വിഡിയോയിൽ ഉള്ളത് തന്റെ ആത്മാർത്ഥ സുഹൃത്തായത് കൊണ്ട് മനസറിഞ്ഞു പ്രകാനും വയ്യാത്ത അവസ്ഥ...
.

" ഈ ശിവയ്ക്ക് അവിടെ എന്നായിരുന്നു പണി... അല്ലെങ്കിൽ കുശുമ്പിന്റെ അങ്ങേയറ്റം ആണ് നാറി... ആവശ്യമുള്ള കാര്യത്തിന് തീരെയില്ല.... "

ശിവയെ മനസിൽ പ്രാകി കൊണ്ട് അവൻ വീണ്ടും ഫോണിലേക്ക് നോക്കി... പുതിയ കമെന്റുകൾ വീണ്ടും വന്നു കൊണ്ടേയിരിക്കുന്നു... ഓരോന്നായി നോക്കി വന്നതും ലൂക്കിന്റെ മുഖം പരിഭവത്താൽ വീർത്തു.....

" No.., his ex-boyfriend is a cafe boy.... "

അതിൽ നിറഞ്ഞിരിക്കുന്ന കമെന്റുകളിൽ ഒന്നിൽ വന്നിരിക്കുന്ന മറുപടി....സോഷ്യൽ മീഡിയയിലെ ഏതോ ഗോസിപ് തെണ്ടി ആണ്....
ലൂക്കിന്റെ കണ്ണുകൾ ചുരുങ്ങി....

" ex ആണ് പോലും... ex.... cafe boy അല്ലേടാ.. നിന്റെ അമ്മൂമ്മേടെ നായർ.... "

" എന്റെ കർത്താവെ... ഈ കമെന്റ് ഇട്ട നാറിയും അവന്റെ കെട്ടിയോളും തമ്മിൽ അടിച്ചു പിരിഞ്ഞു തെണ്ടി കുത്തു പാള എടുത്തു പോണേ..... "

ആദിയോടുള്ള ദേഷ്യം... ഉള്ളിൽ നിറഞ്ഞിരിക്കുന്ന കുശുമ്പ്... കമെന്റിൽ തന്നെ വെറുമൊരു cafe boy ആക്കി മെൻഷൻ ചെയ്തിരിക്കുന്നതിന്റെ ദേഷ്യം....

എല്ലാം കൂടി ചേർന്ന് കുഴഞ്ഞു മറിഞ്ഞതും കമെന്റ് ഇട്ട ആളെ മനസിൽ നന്നായി പ്രാകി കൊണ്ട് ലൂക്ക മുറിയിലേക്ക് പാഞ്ഞു......

.........................................................................................

" ആദി.... "

രാത്രിയിലെ പരിപാടികൾക്ക് ശേഷം കുളിച്ചു fresh ആവന്നതിനു മുൻപേ വെറുതെ ബാൽക്കണിയുടെ അരികിലായി വന്നു നിൽക്കുകയാരുന്നു ആദി....

എന്തുകൊണ്ടോ ഉറക്കം അവനെ തേടി വന്നിരുന്നില്ല.. വെറുതെ പുറം കാഴ്ചകളിൽ നോട്ടമെയ്തു നിന്നതും പിന്നിൽ നിന്നും തന്റെ പേര് വിളിക്കുന്നവനെ അറിയവേ അവനൊരു സംശയത്തോടെ തിരിഞ്ഞു നോക്കി....

ബാൽക്കണിയുടെ ഗ്ലാസ്‌ ഡോറിൽ ചാരി അവനെ തന്നെ നോക്കി നിൽക്കുന്ന ആരവ്...
അന്നത്തെ രാത്രിക്ക് ശേഷം ഇരുവരും തമ്മിൽ ആദ്യമായിട്ടാണ് മുഖാ മുഖം നിൽക്കുന്നത്....

അതുവരെയും പരസ്പരം കണ്ടിരുന്നെങ്കിലും തമ്മിൽ സംസാരിക്കാനുള്ള അവസരം ഇരുവരും ഒരുപോൽ അവഗണിച്ചു കളഞ്ഞിരുന്നു... കുറച്ചു ദിവസങ്ങൾ മുൻപ് വരെയും നല്ലൊരു സൗഹൃദം സൂക്ഷിച്ചിരുന്നവർ വളരെ പെട്ടന്ന് തന്നെ അപരിചിതർ ആയത് പോലെ.....

ഇപ്പോൾ പരസ്പരം മുഖത്തോട് മുഖം നോക്കി നിൽക്കുമ്പോൾ പോലും മനസ്സറിഞ്ഞൊന്നു ചിരിക്കാനോ.. എന്തെങ്കിലുമൊന്ന് ചോദിക്കാനോ കഴിയാതെ ആദി വല്ലാത്തൊരു ആസ്വസ്ഥതയോടെ നിന്ന് പോയി.....

ആരവിന്റെ മനസിൽ തന്നെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ അവനറിയാം... അതിനുമപ്പുറം ലൂക്കയുടെ മേൽ അവൻ ബലം പ്രയോഗിച്ചതും ആരവിന്റെ മുന്നിൽ വെച്ചാണ്....

സഹോദരനെ ജീവനായി കാണുന്നവൻ അവനിൽ നിന്നും തന്നെ കുറിച്ചുള്ള സത്യങ്ങൾ അറിഞ്ഞു കഴിയുമ്പോൾ ഏത് രീതിയിൽ പ്രതികരിക്കുമെന്ന ചിന്ത....

സാധാരണ അത്തരം കാര്യങ്ങളിൽ ഒന്നും ശ്രദ്ധ പുലർത്താത്തവൻ എന്ത് കൊണ്ടോ ആരവിന്റെ കാര്യത്തിൽ അൽപ്പം ഒന്ന് പതറി.... അതിന്റെ കാരണം ഒരു പക്ഷെ ലൂക്കയാവാം... എന്ത് തന്നെ ആയാലും ആരവിന് തന്നോട് പറയാനുള്ളതെന്തെന്ന ചിന്ത ആദിക്ക് അൽപ്പം ടെൻഷൻ നിറഞ്ഞത് തന്നെ....

" ഞാൻ അവിടെ നിന്ന് വിളിച്ചിരുന്നു.. but.. റൂമിൽ ആരെയും കണ്ടില്ല.. അതുകൊണ്ടാണ് ഉള്ളിൽ കയറിയത്... പിന്നെ നീ ഇവിടെ നിൽക്കുന്നത് കണ്ടു..... "

തമ്മിലുള്ള മൗനം ഭേധിച്ചു ആദ്യം സംസാരിച്ചു തുടങ്ങിയത് ആരവ് ആണ്... തനിക്ക് മുന്നിൽ നിന്ന് പറയുന്നവനെ കണ്ടതും ചെറിയൊരു മൂളലിൽ  മറുപടി ഒതുക്കികൊണ്ട് മുഖത്ത് വരുത്തി തീർത്തൊരു ചിരിയോടെ ആദി ആരവിനെ നോക്കി....

ആരവിന്റെ ചുണ്ടിലുമുണ്ടായിരുന്നു അതുപോലൊരു ചെറു ചിരി.. ആദിയുടെ അവസ്ഥ അവന് മനസിലാകും...തമ്മിൽ സംസാരിച്ചു തുടങ്ങുന്നതിന്റെ ബുദ്ധിമുട്ട് ഇരുവരിലും ഉണ്ട്...എങ്കിലും പറയാനുള്ളത് പറയാതിരിക്കാൻ കഴിയില്ലല്ലോ....

ചെറു നെടുവീർപ്പോടെ തല കുടഞ്ഞു കൊണ്ടവൻ ബാൽക്കണിയിലേക്ക് നടന്നു ആദിക്ക് അരികിലായി വന്നു നിന്നു.....

" എനിക്ക് ഒന്ന് സംസാരിക്കണമായിരുന്നു ആദി... നീ ഓക്കേ ആണോ...? "

" Yeah... sure..... "

ആരവിന്റെ ആ ചോദ്യത്തിനും ഒറ്റ വാക്കിൽ മറുപടി ഒതുക്കിയവൻ....
പരസ്പരം ഒന്ന് നോക്കിയതും ഇരുവരും ഒരുപോൽ കണ്ണുകൾ വെട്ടിച്ചു വെളിയിലേക്ക് നോട്ടമെയ്തു നിന്നു......

അൽപ്പം നേരം ഇരുവരും ഒന്നും തന്നെ സംസാരിച്ചതില്ല... ഇത്രയും സീരിയസ് ആയൊരു മോമെൻറ്സ് അവർക്കിടയിൽ ആദ്യമായിട്ടാണ് കഴിഞ്ഞു പോകുന്നതും....

അൽപ്പം നേരം കഴിഞ്ഞതും ആദി തനിക്ക് അരികിൽ നിൽക്കുന്നവനെ നോക്കി....

" എന്തായിരുന്നു സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത് ....? "

കാരണം എന്തെന്ന് അറിയുമെങ്കിലും ഒരു തുടക്കമിടനെന്നോണം സംശയത്തോടെ ചോദിച്ചു കൊണ്ട് അവൻ ആരവിനെ നോക്കിയതും....

" നീയും ഇച്ചുവും തമ്മിൽ എന്താണ് പ്രശ്നം...? "

ആദിയുടെ ചോദ്യത്തിന് മറു ചോദ്യം ആയിരുന്നു ആരവിൽ നിന്നും വന്നത്....
തന്നെ ഒരു ചോദ്യ ഭാവത്തോടെ നോക്കി നിൽക്കുന്നവനെ കാണെ ആദിയിൽ ചെറു നിശ്വാസമുതിർന്നു.....

" അവൻ ഒന്നും പറഞ്ഞില്ലേ.... "

അൽപ്പം നീരസത്തോടെ തന്നെ ആണ് ആദി ചോദിച്ചത്... അവർ തമ്മിൽ തന്നെ കുറിച്ച് സംസാരിച്ചു കഴിഞ്ഞുവെന്നുള്ളത് അവന് ഉറപ്പാണ്....

ആ തുറന്നു പറച്ചിലിൽ അവനും ദൃക്‌സാക്ഷി ആയിരുന്നല്ലോ... എന്നിട്ടും ഒന്നുമറിയാത്തത് പോലെയുള്ള ആരവിന്റെ ചോദ്യം അവനിൽ നീരസമുണർത്തി....

മുഖത്ത് യാതൊന്നും തന്നെ പ്രകടിപ്പിച്ചില്ലെങ്കിൽ കൂടിയും അത് മനസിലാക്കിയെടുക്കുന്നതിൽ ആരവിന് ബുദ്ധിമുട്ടേണ്ടി വന്നിരുന്നില്ല....

" അവൻ എല്ലാം പറഞ്ഞു.... "

ചെറു ചിരിയോടെ തന്നെ പറഞ്ഞു കൊണ്ട് ആരവ് ആദിയെ നോക്കി.....

" എന്നിട്ട് നിനക്കെന്ത് തോന്നുന്നു... മതി? "

" എന്ത് തോന്നാൻ... എനിക്കൊന്നും തോന്നുന്നില്ല... "

നിസാരമായൊരു ഭാവത്തോടെ ചുമൽ കൂച്ചി കൊണ്ട് ബാൽക്കണിയുടെ കൈവരിയിൽ പുറം ചാരി തന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്നവൻ.....

ആദി അൽപ്പം അമ്പരപ്പോടെ തന്നെ ആണ് ആരവിനെ നോക്കിയത്.....

" അനിയന്റെ ചേട്ടൻ തന്നെ.... "

സീരിയസ് ആയി എന്തെങ്കിലും സംസാരിക്കുമ്പോൾ ഇങ്ങനെ എക്സ്പ്രെഷൻ ഇട്ടു കൂൾ ആയി നിൽക്കാൻ ലൂക്കിനെ പോലെ വേറെ ആരുമില്ലെന്നാണ് ഇതുവരെ കരുതിയിരുന്നത്....

ആരവും അതേ ലെവലിൽ തന്നെ ആണെന്ന് അറിഞ്ഞതും ആദി ഒന്ന് തല കുടഞ്ഞു പോയി....

" തമ്മിൽ ഭേദം അനിയൻ ആണ്... കുറച്ചെങ്കിലും വിവരം ഉണ്ട്.... "

ആരവിന്റെ ചളി കോമെഡികൾക്ക് സ്ഥിരം ഇരയായിരുന്നവൻ ഉള്ളാലെ പിറുപിറുത്തു കൊണ്ട് അരികിൽ നിൽക്കുന്നവനെ നോക്കി......

" നിനക്കൊന്നും തോന്നുന്നില്ലേ... എന്നോട് ഒരല്പം ദേഷ്യം പോലും..... "

" ദേഷ്യം ഉണ്ട്... അത് നിന്റെ ലൈഫിലെ കാര്യങ്ങൾ കൊണ്ടല്ല... എന്റെ അനിയന്റെ ദേഹത്തു കൈ വെച്ചതിനു... അവനെന്തെങ്കിലും പറ്റിയിരുന്നെങ്കിലോ ആദി... ഞാൻ ആ സമയം അവിടെ വന്നില്ലായിരുന്നെങ്കിൽ അവന്റെ അവസ്ഥ എന്താകുമായിരുന്നു....? "

ആദി വീണ്ടും ഒരു സംശയത്തോടെ ചോദിച്ചതും ആരവ് അൽപ്പം ഗൗരവത്തോടെ ചോദിച്ചു കൊണ്ട് അവനെ നോക്കി.....

ആദി ഒന്നും തന്നെ മിണ്ടിയില്ല... ആരവിന്റെ ചോദ്യത്തിന് അവന് മറുപടി ഉണ്ടായിരുന്നില്ല... തമ്മിൽ വഴക്കുകൾ ഒരുപാട് ഉണ്ടായിട്ടുണ്ട്.. ദേഷ്യം തോന്നിയിട്ടുണ്ട്.... പക്ഷെ.....

ഇതുപോൽ ഒരു സംഭവം അവർക്കിടയിൽ ആദ്യമായിട്ടാണ്... മനഃപൂർവം അല്ല... അറിയാതെ പോലും വേദനിപ്പിക്കണമെന്ന് കരുതിയിട്ടുമില്ല... എന്നാൽ കൈവിട്ട് പോയി....

ഉള്ളിൽ കുമിഞ്ഞു കൂടിയ ദേഷ്യവും സങ്കടവും അവനെ അത്ര മേൽ കീഴ്പ്പെടുത്തിയിരുന്നു...ചെയ്തതൊന്നും തന്നെ മനഃപൂർവം അല്ല...

എങ്കിലും....അറിയാതെ സംഭവിച്ചു പോയി... എന്ന് പോലും പറയാനാകാതെ ആരവിന്റെ മുന്നിൽ കുറ്റവാളിയെ പോലെ നിന്ന് പോയിരുന്നു അവൻ......

ആരവ് ചെറിയൊരു നിശ്വാസത്തോടെ അവനെയൊന്ന് നോക്കി...പിന്നെ പതിയെ അവന്റെ തോളിലായി തന്റെ കൈകൾ ചേർത്ത് വെച്ചു...

" ഞാൻ നിന്നെ കുറ്റപ്പെടുത്തിയതല്ല ആദി..., നിന്റെ വിഷമവും ദേഷ്യവും എനിക്ക് മനസിലാകും.. നിനക്ക് വന്നിട്ടുള്ള ബുദ്ധിമുട്ടുകളും എനിക്ക് അറിയാം... പക്ഷെ... അതെല്ലാം നിന്റെ പാസ്റ്റ് ആണ്... നിന്നിൽ നിന്നും കഴിഞ്ഞു പോയ കാര്യങ്ങൾ... അതിനെ മറവിക്ക് വിട്ട് കൊടുക്കാതെ ഇപ്പോഴും മനസിൽ കൊണ്ട് നടക്കുന്നത് എന്തിനാണ്....? നിന്റെ ലൈഫ് ഇപ്പോൾ ഇസയ്‌ക്കൊപ്പം ആണ്... അതിനിടയിൽ പഴയ കാര്യങ്ങൾ കൊണ്ട് വന്നു.....

" ഞാൻ ആണോ കൊണ്ട് വന്നത്...? "

പറഞ്ഞു തീരുന്നതിനു മുന്നേ അതിനിടയിൽ ഉയർന്ന ആദിയുടെ സ്വരം....ആരവ് തന്റെ വാക്കുകൾ നിർത്തി കൊണ്ട് ആദിയെ ഒന്ന് നോക്കി.....

ആ നേരമത്രയും ശാന്തം ആയിരുന്നവന്റെ ഗൗരവം നിറഞ്ഞ മുഖ ഭാവം...അവനിൽ അമ്പരപ്പ് നിറഞ്ഞു പോയിരുന്നു.......

"എല്ലാം വിട്ട് കളഞ്ഞതല്ലേ ഞാൻ... പുതിയൊരു ലൈഫ് ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് അവന് നന്നായി അറിയാം... ഞാൻ എല്ലാം പറഞ്ഞതാണ്... എല്ലാം അറിഞ്ഞു വെച്ചിട്ടല്ലേ അവൻ വീണ്ടും..... "

വല്ലാതെ ശബ്ദമുയർത്തി പോയിരുന്നു അവൻ... ദേഷ്യത്താൽ പറഞ്ഞു തുടങ്ങിയ വാക്കുകൾ അവസാനം എത്തിയപ്പോൾ സങ്കടത്താൽ ഇടറിയത് പോലെ.....

" ആദി ഞാൻ.....

" please ആരവ്..... "

ആരവ് അവനോടായി സംസാരിക്കാൻ തുടങ്ങിയെങ്കിലും ആദി അതിനും തയ്യാറല്ലെന്ന പോൽ അവനെ കൈകൾ ഉയർത്തി തടഞ്ഞു കഴിഞ്ഞിരുന്നു.....

തന്റെ ഭാഗത്ത്‌ തെറ്റൊന്നുമില്ലെന്നിരിക്കെ ആരവ് ലൂക്കിന് വേണ്ടി തന്നെ കുറ്റക്കാരനാക്കുന്നത് പോൽ തോന്നിയവന്....
സഹോദരന്റെ പക്ഷം ചേർന്ന് തന്നോട് വാദിക്കാൻ വരുന്നവനോട് ദേഷ്യം തന്നെ തോന്നിപോയി......

" എനിക്കുറങ്ങണം.... "

അവസാന വാക്കെന്ന പോൽ ഉറപ്പോടെ പറഞ്ഞു കൊണ്ട് അവൻ ആരവിനെ നോക്കി... സംസാരിക്കാനായി താല്പര്യം ഇല്ലെന്നും... തന്റെ മുറിയിൽ നിന്നും ഇറങ്ങി പോകാനും അതിലും വ്യക്തമായി ആരവിന് മനസിലാക്കി കൊടുക്കാൻ അവനറിയുമായിരുന്നില്ല.....

അരികിൽ നിൽക്കുന്നവനെ ഒന്ന് നോക്കി കൊണ്ട് തിരികെ റൂമിലേക്ക് നടക്കാനായി തിരിഞ്ഞതും.....

" ഞാൻ അവനെ ന്യായീകരിക്കുകയല്ല അദീ..... "

പിന്നിൽ നിന്നും ആരവിന്റെ ശബ്ദം കേട്ടതും അവനൊന്നു നിന്നു.... പതിയെ പിന്നിലേക്ക് തിരിഞ്ഞു നോക്കിയതും തനിക്ക് അരികിലേക്ക് നടന്നു വരുന്നവനെ കാണെ ആദിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു.....

" ഞാൻ നിന്നെ ഒരിക്കലും കുറ്റപ്പെടുത്തില്ല... അവന്റെ ചെയ്തികളെ ന്യായീകരിക്കുന്നതുമില്ല.... അവൻ ചെയ്തത് തെറ്റ് തന്നെ ആണ്.. അങ്ങനെയൊന്ന് അങ്കിളിനോട് വാക്ക് കൊടുക്കുന്നതിനു മുൻപ് നിന്നോട് സംസാരിക്കണമായിരുന്നു... അത് ചെയ്യാതിരുന്നത് വലിയ തെറ്റാണു... അവൻ അതിൽ വിഷമിക്കുന്നുമുണ്ട്.....പക്ഷെ ഒന്ന് ഞാൻ പറയാം... അവനെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് നിനക്ക് വേണ്ടി മാത്രം ആണ്... നീ വേദനിക്കതിരിക്കാൻ മാത്രം ആണ്.... അതിന് വേണ്ടി സ്വീകരിച്ച മാർഗം തെറ്റായിരുന്നു എന്ന് മാത്രം....

ആദി..., അവനൊരു തെറ്റ് പറ്റി.. അത് തിരുത്താൻ അവൻ തയ്യാറുമാണ്... എന്നിട്ടും നീ അതിനു വഴങ്ങാതെ രണ്ട് പേരും പരസ്പരം പിണങ്ങിയിരുന്നാൽ എങ്ങനെ ആണ്... എത്രനാൾ കടന്നു പോകും ഇങ്ങനെ...? "

ആദിയുടെ മുന്നിലായി നിന്ന് കൊണ്ട് ആരവ് തന്റെ ഉള്ളിലുള്ളതെല്ലാം ചോദിച്ചു കൊണ്ട് അവനെയൊന്ന് നോക്കി.......

ആദി അവനായി മറുപടി ഒന്നും തന്നെ കൊടുത്തതില്ല... അവന്റെ മുഖത്തെ ഭാവം എന്തെന്ന് ആരവിന് മനസിലായതുമില്ല.......

അവനൊരു നിശ്വാസത്തോടെ ആദിയുടെ കൈകളെ തന്റെ കൈകളിൽ ചേർത്ത് പിടിച്ചു....ചെറു ചിരിയോടെ തന്റെ കൈകളിൽ പിടുത്തമിട്ടിരിക്കുന്നവനെ ആദി സംശയത്തോടെ നോക്കി നിന്നതും ആരവ് സംസാരിച്ചു തുടങ്ങിയിരുന്നു.....

" ആ കുഞ്ഞിനെ സ്വീകരിക്കാൻ ഞാൻ ഒരിക്കലും നിന്നെ നിര്ബന്ധിക്കില്ല... ഇസയും നിര്ബന്ധിക്കില്ല... അതെല്ലാം നിന്റെ മാത്രം ഇഷ്ടം ആണ് ആദി..., നിന്റെ അവസ്ഥ എനിക്ക് മനസിലാകും... നിന്റെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിൽ ഇതിലും മോശം ആയി പ്രതികരിച്ചു പോകുമായിരുന്നു... എനിക്കറിയാം... നിനക്ക് ആ കുഞ്ഞിനോട് ദേഷ്യം അല്ല തോന്നുന്നത് മറിച്ചു ഭയം ആണെന്ന്...... ഒന്ന് മാത്രം മനസിലാക്കിയാൽ മതി... ആ സംഭവത്തിൽ നിന്റെ ഭാഗത്തു നിന്നും യാതൊരു തെറ്റും സംഭവിച്ചിട്ടില്ല.... ആരും നിന്നെ കുറ്റപ്പെടുത്തില്ല... അത്കൊണ്ട് തന്നെ ആ കുഞ്ഞിനെ നീ ഭയക്കേണ്ട കാര്യം ഇല്ല....

നിന്നെ സംബന്ധിച്ച് ഒന്നും അത്ര എളുപ്പം അല്ലെന്ന് അറിയാം... നിനക്കൊരുപാട് സമയം വേണ്ടി വരുമെന്നും.... ആരും നിന്നെ ഫോഴ്‌സ് ചെയ്യില്ല... നീ സ്വയം ചിന്തിച്ചു നിനക്ക് ശരിയെന്നു തോന്നുന്നത് മാത്രം ചെയ്താൽ മതി... നാളെയൊരു പക്ഷെ സത്യങ്ങൾ എല്ലാവരും അറിഞ്ഞാലും ഞങ്ങൾ എല്ലാം നിന്റെ കൂടെയുണ്ടാവും... ഞങ്ങൾ ആരും നിന്നെ ഒറ്റപ്പെടുത്തില്ല ആദി...ഞാനോ എന്റെ കുടുംബമോ നിന്നെ കുറ്റപ്പെടുത്തില്ല....

ഇച്ചു ഞങ്ങൾക്ക് എത്ര ജീവൻ ആണോ.. അത്രയേറെ ഇഷ്ടം നിന്നോടുമുണ്ട്... ഞങ്ങൾ എന്നും നിന്റെ കൂടെ ഉണ്ടാകും.... ആ വിശ്വാസം നിന്നിൽ ഉണ്ടായാൽ മാത്രം മതി..... "

ആരുവിന്റെ നാവിൽ നിന്നുതിർന്ന വാക്കുകൾ....ആദിയുടെ ഉള്ളിലെ എല്ലാ വേവലാതികളെയും മനസിലാക്കിയെടുത്തു കൊണ്ടായിരുന്നു അവൻ സംസാരിച്ചത്....ആ നേരമത്രയും ദേഷ്യത്താൽ വിറഞ്ഞു നിന്നവന്റെ ഉള്ളം ശാന്തമാക്കാൻ ആ വാക്കുകൾക്ക് കഴിഞ്ഞിരുന്നു......

ആദി ഒരു നിമിഷം മറുപടി ഒന്നുമില്ലാതെ ആരവിനെ തന്നെ നോക്കി നിന്ന് പോയി... അവന്റെ കണ്ണുകളിൽ ചെറുതായി നനവ് പടർന്നിരുന്നു... അതിന്റെ ഫലമെന്നോണം ആദിയുടെ കൈകൾ തിരികെ ആരവിന്റെ കൈകളിൽ മുറുകി.....

അവനേറ്റവും ഭയന്നിരുന്നത് സത്യങ്ങൾ അറിഞ്ഞു കഴിയുമ്പോൾ ലൂക്കയുടെ കുടുംബം തന്നോട് ഏത് രീതിയിൽ പ്രതികരിക്കുമെന്നത് ആയിരുന്നു...
ആരവിന്റെ വാക്കുകളാൽ ആ ഭയം ഒരു പരിധി വരെ അവന്റെ മനസിൽ നിന്നും വിട്ടൊഴിഞ്ഞതും ആദിയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു.......

" ഞാൻ... ഞാൻ.... അത് പിന്നെ...താങ്ക്സ്..... "

തന്റെ ഭാഗം മനസിലാക്കിയതിന്റെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാതെ... പറയാൻ വാക്കുകൾ കിട്ടാതെ എങ്ങനെയോ പറഞ്ഞൊപ്പിച്ചു കൊണ്ട് അവൻ തനിക്ക് മുന്നിൽ നിൽക്കുന്നവനെ നോക്കി.....

" താങ്ക്സ് ഒക്കെ അവിടെ നിൽക്കട്ടെ... രണ്ട് പേരും തമ്മിലുള്ള പിണക്കം തീർക്കാൻ നോക്ക്... എനിക്കത്രേ പറയാനുള്ളൂ... വഴക്കും പിണക്കവുമൊക്കെ എല്ലാവരിലും ഉണ്ടാകും.. സ്വാഭാവികം ആണ്... തമ്മിൽ തുറന്നു പറഞ്ഞും തെറ്റുകൾ തിരുത്തിയും മുന്നോട്ട് പോകുമ്പോൾ അല്ലെ ഏതൊരു ബന്ധവും മനോഹരം ആക്കുന്നത്....അത് ചെയ്യാതെ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറാകാതെ മുന്നോട്ട് പോയാൽ ചെറിയ പിണക്കങ്ങൾ വലിയ കലഹങ്ങൾ ആകും...ഒരിക്കലും കൂടിച്ചേരാനാകാത്ത വിധം തമ്മിലുള്ള ബന്ധം തന്നെ മുറിഞ്ഞെന്നിരിക്കും... പിന്നെ അതിൽ വിഷമിച്ചിട്ടു കാര്യം ഉണ്ടാകില്ല......"

" അത്കൊണ്ട് വേഗം തന്നെ അവനെ കണ്ട് സംസാരിച്ചു പിണക്കം മാറ്റിക്കോ.... "

ചെറു ചിരിയോടെ ആണ് ആരവ് പറഞ്ഞത്... എങ്കിലും അവൻ പറഞ്ഞതിൽ ഒരുപാട് കാര്യങ്ങൾ ഉള്ളതായി ആദിക്ക് തോന്നി....

ലൂക്കയെ ഒന്ന് കേൾക്കാൻ പോലും നിൽക്കാതിരുന്നതിൽ ചെറിയൊരു സങ്കടവും അവനോടായി ദേഷ്യത്തിൽ പറഞ്ഞു പോയ വാക്കുകളിൽ ചെറിയൊരു കുറ്റബോധവും തോന്നി.....

അത് കണ്ടറിഞ്ഞെന്ന പോൽ ആരവ് അവനോടായി ഒരുപാട് കാര്യങ്ങൾ സംസാരിച്ചു.... തമ്മിലുള്ള പിണക്കം ഒരു പരിധി വരെ ആദിയുടെ മനസിൽ നിന്നും മായ്ച്ചു കളയുന്നതിൽ അവൻ വിജയിക്കുകയും ചെയ്തിരുന്നു....

ആദ്യമൊക്കെ ആരവിനോട് ദേഷ്യത്തോടെ മാത്രം പ്രതികരിച്ചു നിന്നവൻ അവന്റെ വാക്കുകളിലെ ആത്മാർത്ഥ മനസിലാക്കിയെടുത്തതും നല്ല രീതിയിൽ തന്നെ അവനോട് തിരികെ സംസാരിച്ചു തുടങ്ങിയിരുന്നു......

തമ്മിലുള്ള തെറ്റിദ്ധാരണകൾ മാറി പഴയ സൗഹൃദത്തോടെ ഇരുവരും ചിലവഴിച്ച കുറച്ചു നിമിഷങ്ങൾ......
ഒടുവിൽ ഉറങ്ങാനായി ഗുഡ് നൈറ്റ്‌ പറഞ്ഞു കൊണ്ട് ആരവ് മുറിയിൽ നിന്നും യാത്ര പറഞ്ഞു ഇറങ്ങിയതും ആദിയുടെ ഉള്ളം ഏറെക്കുറെ ശാന്തം ആയിരുന്നു.....

ലൂക്കിനോട് ഉള്ളിൽ തോന്നിയിരുന്ന ദേഷ്യത്തിന് അൽപ്പം അയവു വന്നത് പോലെ......

" എങ്കിലും പെട്ടന്ന് ഒന്നും ക്ഷമിച്ചു കൊടുക്കില്ല ഞാൻ... അവനല്പം അഹങ്കാരം കൂടുതൽ ആണ്... അതുകൊണ്ടല്ലേ എന്നെ കാണിക്കാനായി ചിന്നുവിന്റെ കൂടെയുള്ള ഫോട്ടോ പോസ്റ്റിയത്... എന്ത് ഹാപ്പി ആയിരുന്നു... കുറച്ചെങ്കിലും സങ്കടം ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യോ..... "

പോക്കറ്റിൽ കിടന്നിരുന്ന തന്റെ ഫോൺ എടുത്തു നോക്കിയതും ആദി ഒരു കെറുവോടെ പിറുപിറുത്തു.....
ലൂക്കയെ വിളിക്കണം സംസാരിക്കണം എന്നൊക്കെ തോന്നിയെങ്കിലും മുന്നിട്ട് നിൽക്കുന്നത് ചെറു വാശി തന്നെ.....

" ഈ നേരമായിട്ടും എന്നെ വിളിച്ചില്ലല്ലോ... ആദ്യം അവനിങ്ങോട്ട് വിളിക്കട്ടെ... എന്നിട്ടേ ഞാൻ വിളിക്കൂ....അവനല്ലേ പ്രശ്നം ഉണ്ടാക്കിയത്... അപ്പോൾ അവൻ തന്നെ സോറി പറയട്ടെ.... "

ആരോടെന്നില്ലാതെ വാശിയോടെ പിറുപിറുക്കുമ്പോൾ പോലും ആദിയുടെ ചുണ്ടിൽ അവൻ പോലും അറിയാതെ ചെറു ചിരി വിടർന്നിരുന്നു.....

ബാൽക്കണിയിൽ നിന്നും നേരെ എതിർ വശത്തേക്ക് നോക്കിയാൽ മതിലിനപ്പുറം കാണുന്ന വീടിന്റെ മുകൾ നിലയിലേക്ക് അവന്റെ കണ്ണുകൾ നീണ്ടു........

തനിക്ക് നേരെയുള്ള മുറിയുടെ ജനലുകൾ അടഞ്ഞു കിടക്കുകയാണ്... മുറിയിൽ വെളിചവുമില്ല.... ചിലപ്പോൾ രാത്രിയിലെ ആഘോഷത്തിന്റെ ക്ഷീണത്താൽ ഉറങ്ങിയിട്ടുണ്ടാവും......

എങ്കിലും താൻ തേടുന്നവനെ അവിടെ പ്രതീക്ഷിച്ചിരുന്നുവെന്ന പോൽ ആദിയുടെ കണ്ണുകളിൽ നിരാശ പടർന്നു.......

" കുംഭകർണൻ.... "

അവസാനമായി അങ്ങോട്ടേക്ക് ഒന്ന് കൂടി നോക്കിയതും ചെറിയൊരു പരിഭവത്തോടെ പിറുപിറുത്തു കൊണ്ടവൻ തന്റെ റൂമിലേക്ക് നടന്നു......

ബാൽക്കണിയുടെ ഡോർ അവൻ ക്ലോസ് ചെയ്തിരുന്നു... കർട്ടനുകൾ കൊണ്ട് പൂർണമായും മറച്ചതും ഉറങ്ങുന്നതിനു മുൻപായി ചെറിയൊരു fresh ആവൽ എന്ന പോൽ അവൻ ടവലുമായി വാഷ്റൂമിലേക്ക് നടന്നു....

ഫങ്ക്ഷൻ കഴിഞ്ഞു കുളിച്ചു വസ്ത്രം മാറ്റിയിരുന്നില്ല അവൻ....അതിനൊപ്പം ക്രിസ്റ്റിയുടെ വീട്ടിലെ ചൂട് നിറഞ്ഞ അന്തരീക്ഷവും ആദിയെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു......

അതിൽ നിന്ന് ആശ്വാസം ലഭിക്കാനെന്ന പോൽ ഷവറിൽ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളത്തിനടിയിൽ അവനേറെ നേരം നിന്നു......

ശരീരത്തിൽ തണുപ്പ് പടരുന്നതിനു അനുസരിച്ചു മനസിലും തണുപ്പേറുന്നത് പോലെ.... ഒടുവിൽ ഏറെ നേരമെടുത്തൊരു കുളി കഴിഞ്ഞു അവൻ വെളിയിലിറങ്ങി....

കുളിക്കാൻ കയറുന്നതിനു മുന്നേ കാബോർഡിൽ വെച്ചിരുന്ന ബാഗിൽ നിന്നും തനിക്ക് മറിയുടുക്കാനുള്ള ഡ്രസ്സ്‌ ഏടുത്തു ബെഡിൽ വെച്ചിരുന്നു അവൻ....

ചെറിയൊരു മൂളിപ്പാട്ടോടെ തല തൂവർത്തിയ ടവൽ സൈഡിലെ ഹാങ്ങറിൽ വിടർത്തി ഇട്ടു കൊണ്ട് ഡ്രസ്സ്‌ എടുക്കാനായി ബെഡിനരികിലേക്ക് തിരിഞ്ഞതും.....

തനിക്ക് വേണ്ടി ഏടുത്തു വെച്ചിരുന്ന തന്റെ സ്വന്തം ഡ്രെസ്സും എടുത്തിട്ട് കൊണ്ട് തന്റെ ബെഡിൽ  തന്നെ നോക്കി ചിരിച്ചു കൊണ്ട് കിടക്കുന്നവനെ കാണെ ആദി അത്ഭുതത്തോടെ നിന്ന് പോയി.......

മുഴുവൻ പല്ലും വെളിയിൽ കാണിച്ചു ഇളിച്ചു കിടക്കുന്നവനെ കാണെ.....

ഇതിപ്പോൾ എവിടെ നിന്ന് വന്നു കയറി കർത്താവെ..... "...

എന്നൊരു ചിന്തയായിരുന്നു ആദിയുടെ മനസിൽ......

( തുടരും...)

....................................................................................................................

ഞാൻ ഇപ്പോൾ ആണ് free ആയത്... അത്കൊണ്ട് എഡിറ്റിംഗ് ഒന്നും കാര്യമായി നടന്നില്ല...

ആദി ❤️ലൂക്ക... & ശിവ ❤️ അഭി combo സീനിൽ ഒരുപാട് കറക്ഷൻസ് ഉണ്ടായിരുന്നു... തിരുത്താൻ ടൈം ഇല്ലാത്തത് കൊണ്ട് ഞാൻ അത് രണ്ടും പാർട്ടിൽ നിന്ന് ഒഴിവാക്കി...

അടുത്ത പാർട്ടിൽ കല്യാണത്തിനൊപ്പം ആഡ് ചെയ്യാം കേട്ടോ...

വായിച്ചു അഭിപ്രായം പറയുക... സമയം late ആയത്തിൽ ദേഷ്യം തോന്നരുത്....

സോറി..., സോറി..., സോറി...

WITH LOVE AMMU...

Continue Reading

You'll Also Like

17.3K 2K 36
Oii pullare Ingott bann onn nokkiyitt po allenki povanda 😌....... Athe enikk alla njangalkk oru karyam parayanund important anu ... 🥱🥱 Njangal anu...
4.2K 446 14
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...
33.2K 5.2K 37
Vmin
64.9K 10.5K 37
BTS നെ സ്നേഹിക്കുന്ന, especially taekook നെ സ്നേഹിക്കുന്ന purple ocean ലെ പുന്നാര ആമി (army) കുട്ടികൾക്ക് വേണ്ടി ഒരു കുഞ്ഞു taekook ff❤😇💜