I CAN'T LOVE HIM... ????

By taekookiehyung786

52.2K 5.1K 20.3K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... More

I CAN'T LOVE HIM...120
I CAN'T LOVE HIM...121💞
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...126
I CAN'T LOVE HIM...127
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM...129 🎁
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...134
I CAN'T LOVE HIM...135
I CAN'T LOVE HIM...136
I CAN'T LOVE HIM...137 ⚔️
????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM...140 ⚔️
I CAN'T LOVE HIM..141
I CAN'T LOVE HIM..142
I CAN'T LOVE HIM...143
I CAN'T LOVE HIM...144
I CAN'T LOVE HIM....145
I CAN'T LOVE HIM...146
I CAN'T LOVE HIM...148
I CAN'T LOVE HIM...149
I CAN'T LOVE HIM...150
I CAN'T LOVE HIM...151 ✨
I CAN'T LOVE HIM...152
I CAN'T LOVE HIM...153
I CAN'T LOVE HIM...154
I CAN'T LOVE HIM...155
I CAN'T LOVE HIM...156
I CAN'T LOVE HIM..157
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM...161
I CAN'T LOVE HIM.. 162
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163

I CAN'T LOVE HIM...147

787 108 291
By taekookiehyung786

പാലയ്ക്കൽ തറവാടിനപ്പുറം തങ്ങൾക്കായി ഒരുക്കിയിരിക്കുന്ന വീട്ടിൽ... തന്റെ റൂമിനുള്ളിലേക്ക് പായുകയായിരുന്നു ആദി...

മനസ് നിറയെ കുറച്ചു മുന്നേ താൻ കണ്ട രംഗങ്ങളും ചെവിലായി പതിഞ്ഞ കാര്യങ്ങളും.. അത്കൊണ്ട് തന്നെ വല്ലാത്തൊരു ദേഷ്യവും അവനിൽ ഉടലെടുത്തു പോയിരുന്നു....

" അസ്രി ഒരിക്കലും പപ്പയുടെ സ്നേഹം കിട്ടാതെ വളരില്ല... ആദി അവനെ സ്നേഹിക്കും സെബിച്ചാ... trust me..... "

സെബാനോടായി ലൂക്ക പറഞ്ഞ വാക്കുകൾ...അസ്രിയെ അവിടെ കണ്ടതിലുപരി ലൂക്ക യുടെ വാക്കുകൾ ആയിരുന്നു അവന്റെ ഉള്ളിൽ.. ആ വാക്കുകൾ തന്നെ ആണ് അവനെ ഏറെ വേദനിപ്പിച്ചതും... ഭ്രാന്തമായൊരു ദേഷ്യം ഉള്ളിൽ നിറയ്ക്കുന്നതും.....

മറ്റാരെങ്കിലും ആയിരുന്നെങ്കിൽ പോലും അവൻ അത്രയും കാര്യം ആകുമായിരുന്നില്ല... അത് ലൂക്ക ആയി പോയതായിരുന്നു അവന്റെ പ്രശ്നം.....

തലേ രാത്രിയിലെ സന്ദോഷമെല്ലാം ഒറ്റ നിമിഷം കൊണ്ട് അവനിൽ നിന്നും തകർന്നടിഞ്ഞു പോയിരുന്നു....

അതിന്റെ ബാക്കിയെന്നോണം അതിനെല്ലാം കാരണക്കാരായ ഫിലിപ്പിനോടും സെബാനോടും അവന്റെ ഉള്ളിൽ ഉണ്ടായ അകൽച്ചയുടെ ആഴവും കൂടി വന്നിരുന്നു......

ദേഷ്യമായിരുന്ന വികാരം പതിയെ വെറുപ്പിലേക്ക് വഴി മാറുന്നത് പോലെ.....
എത്രയൊക്കെ കണ്ടില്ലെന്ന് നടിച്ചിട്ടും അവഗണിച്ചിട്ടും തന്റെ പിന്നാലെ നടന്നു ബുദ്ധിമുട്ടിക്കുന്നു... തനിക്കൊപ്പം നിൽക്കുന്നവനെ പോലും പറഞ്ഞു തിരുത്തി തനിക്കെതിരെ തിരിക്കുന്നു.....

ആ കുഞ്ഞിനെ താൻ സ്നേഹിക്കണമെന്ന് എന്തിനാണിത്ര വാശി....

സ്നേഹിക്കില്ല... ആരൊക്കെ പറഞ്ഞാലും ശരി.. ഒരിക്കലും സ്നേഹിക്കാൻ പോകുന്നില്ല...തന്റെ ഉള്ളിലെ വെറുപ്പ് ഒരിക്കലും മാറില്ല...

ദേഷ്യത്തോടെ പല്ല് ഞെരിച്ചു പിറുപിറുത്തു കൊണ്ടവൻ മുന്നോട്ട് നടന്നു....

" ആദ്രി.... "

മുകളിലെ റൂമിൽ നിന്നും പടികൾ ഇറങ്ങി താഴെ ഹാളിലേക്ക് വരികയായിരുന്നു ശിവ....
ദൃതിയിൽ കോണി പടികൾ കയറി വരുന്നവനെ കാണെ അവനൊരു നിമിഷം നിന്ന് പോയി....

ദേഷ്യത്തിൽ ചുവന്നു തുടുത്ത മുഖവുമായി വരുന്നവൻ... കാര്യം എന്തെന്ന് അറിയാനായി പതിയെ ഒന്ന് വിളിച്ചു നോക്കിയെങ്കിലും ആദി അവനെ കണ്ടിരുന്നില്ല....

കാതിൽ മുഴങ്ങുന്നത് ലൂക്കയുടെ വാക്കുകളും കൺ മുന്നിൽ തെളിയുന്നത് അസ്രിയെ ചേർത്ത് പിടിച്ചു ചുംബിക്കുന്നവന്റെ മുഖവും ആണ്....

അത് മാത്രം ഉള്ളിൽ നിറഞ്ഞു നിൽക്കെ തനിക്ക് ചുറ്റുമുള്ളവരെയൊന്നും കാണാൻ ആദിക്ക് കഴിഞ്ഞിരുന്നില്ല.....

" ഇവനെന്ത് പറ്റി.... "

തന്നെ ഒരു നോട്ടം കൊണ്ട് പോലും മൈൻഡ് ചെയ്യാതെ മുകളിലേക്ക് പടികൾ കയറി പോകുന്നവനെ കാണെ ശിവയുടെ നെറ്റിയൊന്ന് ചുളിഞ്ഞു....

ദേഷ്യത്തിലാണെന്ന് മുഖ ഭാവത്തിൽ നിന്നും വ്യക്തമാണ്....
കുറച്ചു മുൻപ് വരെയും ഫോൺ കാളിലൂടെ അമറിന്റെ കാര്യം സന്തോഷത്തോടെ പറഞ്ഞു തന്നവനിൽ പെട്ടെന്നൊരു ഭാവ മാറ്റം.....

അതിന് മാത്രം ഇപ്പോൾ എന്തുണ്ടായി.....
ചെറിയൊരു സംശയം തോന്നിയെങ്കിലും തന്നോട് പോലും ഒന്നും മിണ്ടാതെ പോകുന്നതിൽ ശിവയ്ക്ക് ചെറിയ അത്ഭുതവും തോന്നി.....

ഒന്ന് ചീത്ത പോലും വിളിക്കാതെ പോകുന്നെങ്കിൽ  എന്തോ നടന്നിട്ടുണ്ട്....കാര്യം എന്തെന്ന് അറിഞ്ഞിട്ട് തന്നെ ബാക്കി...

" അദ്രി.... "

ആദിക്ക് പുറകെ പോകാനായി ശിവ തിരികെ പടികൾ കയറി തുടങ്ങിയെങ്കിലും.. അതിന് മുന്നേ കാറ്റ് പോലെ വേഗത്തിൽ അവനെയും തട്ടിയിട്ടൊരു സാധനം മുകളിലേക്ക് പാഞ്ഞിരുന്നു.....

" ouch.... "

സൈഡിലേക്ക് വെച്ച് പോയവൻ വീഴാതിരിക്കാനായി കോണി പടികളുടെ കൈ വരിയിൽ പിടി മുറുക്കി... മറു കൈ തന്നെ തട്ടിയിട്ടവന്റെ കൈ മുട്ടിലും....

" ഇസാ.... "

കാലൊന്ന് തെറ്റിയിരുന്നെങ്കിൽ താഴെ വീഴുമെന്ന് ഉറപ്പ്... കുത്തനെ പടികൾ ആണ്... തടി കൊണ്ടുള്ള പടികൾ...

പിന്നിലേക്ക് തിരിഞ്ഞു നോക്കിയവൻ ആശ്വാസത്തോടെ ശ്വാസം എടുക്കുന്നതിനൊപ്പം താൻ പിടിച്ചിരിക്കുന്നവനെ ഒന്ന് പല്ലിരുമ്മി വിളിച്ചു പോയി....

" സോറി ശിവാ... ഞാൻ നിന്നെ ശ്രദ്ധിച്ചില്ല.. സോറി... "

ശിവയെ ഒരു കൈ കൊണ്ട് താങ്ങി പിടിച്ചു നേരെ നിർത്തി കൊണ്ടാണവൻ പറഞ്ഞത്.. ക്ഷമാപണം നടത്തുമ്പോഴും കണ്ണുകൾ മുകളിലേക്കുള്ള വഴിയേ തന്നെ....

അവന് പിന്നാലെ ശിവയുടെ കണ്ണുകളും മുകളിലേക്കുള്ള വഴിയേ നീങ്ങി... അവിടെ നിന്ന് നോക്കിയാൽ ആദിയുടെ റൂം കാണാം.. അവൻ അവിടേക്ക് നടക്കുന്നതും....

ആദിയുടെ ദേഷ്യവും ലൂക്കയുടെ മുഖത്തെ വെപ്രാളവും....
രണ്ട് പേരും തമ്മിൽ കാര്യമായി എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് മനസിലാക്കാൻ ശിവയ്ക്ക് ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല.....

" രണ്ടും അടിയിടുന്നതൊക്കെ കൊള്ളാം... അതിന് ബാക്കിയുള്ളവരെ കൊല്ലാൻ നോക്കണോ... "

മുകളിൽ നിന്നും കണ്ണുകൾ മാറ്റി ലൂക്കിന്റെ കയ്യിലെ പിടി മാറ്റി നേരെ നിന്ന് കൊണ്ടവൻ തനിക്ക് അരികിൽ നിൽക്കുന്നവനെ ഒന്ന് തുറിച്ചു നോക്കി....

ഒരു നിമിഷം തെറ്റിയിരുന്നെങ്കിൽ രണ്ടിന്റെയും പിണക്കത്തിന് താൻ രക്ത സാക്ഷി ആവേണ്ടി വരുമായിരുന്നു....

" ഞാൻ ദൃതിയിൽ നിന്നെ കണ്ടില്ല ശിവാ... നിനക്ക് കുഴപ്പം ഇല്ലല്ലോ.. നീ ഓക്കേ അല്ലെ.. ഞാൻ അവനെ ഒന്ന് പോയി കാണട്ടെ.. നീ ഇവിടെ നിൽക്ക്.... "

ശിവയെ ഒന്ന് നോക്കി കൊണ്ടവൻ മുകളിലേക്ക് പോകാൻ തിരിഞ്ഞെങ്കിലും....
വീണ്ടും അതേ വെപ്രാളത്തോടെ  തന്നോട് സംസാരിചു കൊണ്ട് മുകളിലേക്ക് പായാൻ നിൽക്കുന്നവനെ ശിവ പിടിച്ചു നിർത്തിയിരുന്നു....

" എന്താണ് പ്രശ്നം.. അവനെന്തിനാ ദേഷ്യം.. നിങ്ങൾ തമ്മിൽ വഴക്കായോ... അദ്രി നല്ല ദേഷ്യത്തിൽ ആണല്ലോ ഇസാ.... നീ എന്താ കുഴപ്പം ഉണ്ടാക്കിയത്.... "

സംശയത്തോടെയുള്ള നൂറു ചോദ്യങ്ങൾ... അതിനൊന്നും തന്നെ മറുപടി കൊടുക്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ല ലൂക്ക....

" അതൊക്കെ ഞാൻ നിനക്ക് പിന്നീട് പറഞ്ഞു തരാം.. ഇപ്പോൾ വിട്.. എനിക്ക് പോകണം.... "

തന്റെ കൈകളിലെ ശിവയുടെ പിടി അയച്ചു കൊണ്ടവൻ മുകളിലേക്ക് പാഞ്ഞു...

" ഇസാ... പറഞ്ഞിട്ട് പോടാ... "

പിന്നിൽ നിന്നുള്ള ശിവയുടെ വിളിയൊന്നും അവൻ കേട്ടതേയില്ല... തൊട്ട് പിന്നാലെ ശിവയുടെ മുറിയിൽ നിന്നും താഴേക്ക് ഇറങ്ങി വരുന്ന അഭിയേയും കണ്ടെങ്കിൽ കൂടിയും ലൂക്ക് അവനെ നോക്കിയതേയില്ല....

അഭി വിളിച്ചതും അവൻ അറിഞ്ഞിരുന്നില്ല... ആദിയുടെ റൂം ലക്ഷ്യമാക്കി പാഞ്ഞിരുന്നു അവൻ....

" ഇവനിതെങ്ങോട്ടാ ശിവാ.... "

കാറ്റിന്റെ വേഗതയോടെ തന്നെ മറി കടന്നു പോകുന്നവനെ അഭിയല്പം അത്ഭുതത്തോടെ നോക്കി.... താൻ വിളിച്ചതിനു മറുപടി നൽകുന്നത് പോയിട്ട് നേരെ നോക്കിയത് പോലുമില്ല....

കോണി പടിയിൽ നിൽക്കുന്ന ശിവയ്ക്ക് അരികിലെത്തി സംശയം ചോദിക്കുമ്പോഴും മുകൾ നിലയിലെ ഇട നാഴിയിലൂടെ സ്പീഡിൽ നടന്നു പോകുന്നവനെ അവൻ കണ്ടിരുന്നു....

" അറിയില്ല... രണ്ടും കൂടി എന്തോ വഴക്കുണ്ടായിട്ടുണ്ട്.. അതാണ്‌... അദ്രിയും നല്ല ദേഷ്യത്തിൽ ആയിരുന്നു... "

" വഴക്കോ.. എന്തിന്...? "

ശിവയുടെ വാക്കുകൾ കേട്ടതും മുകളിലെ വഴിയിൽ നിന്നും കണ്ണുകൾ മാറ്റി കൊണ്ടവൻ തനിക്ക് അരികിൽ നിൽക്കുന്നവനെ നോക്കി....

" എനിക്കെങ്ങനെ അറിയാം.. നിന്റെ കൂട്ടുകാരൻ അല്ലെ... എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാൻ ആണോ അവന് ബുദ്ധിമുട്ട്..... "

ഇരു ചുമലുകളും കൂച്ചി തനിക്കറിയില്ലെന്നൊരു ഭാവത്തിൽ പറഞ്ഞു കൊണ്ട് നിൽക്കുന്ന ശിവ... ലൂക്കയെ കുറിച്ച് പറയുമ്പോൾ ഉണ്ടാകുന്ന പതിവ് പുച്ഛം കലർന്നൊരു ചിരിയും ശിവയുടെ ചുണ്ടിൽ ഉണ്ടായിരുന്നു.....

അത് കാണെ അഭിയുടെ കണ്ണുകൾ ഒന്ന് കൂർത്തു വന്നു.....

" താൻ കൂടുതൽ അങ്ങോട്ട് പുച്ഛിക്കേണ്ട... എന്റെ കൂട്ടുകാരൻ ആയത് കൊണ്ട് തന്റെ കൂട്ടുകാരൻ ഇങ്ങനെ നിൽക്കുന്നത്... ഇല്ലെങ്കിൽ കാണാമായിരുന്നു..... "

തിരികെ മറുപടി കൊടുക്കുമ്പോൾ അഭിയിലും ഉണ്ടായിരുന്നു അതേ പുച്ഛം കലർന്നൊരു ചിരി... തനിക്ക് അരികിലേക്ക് ഒരു സ്റ്റെപ് കൂടി ഇറങ്ങി ചേർന്ന് നിൽക്കുന്നവനെ ശിവയൊന്ന് തറപ്പിച്ചു നോക്കി....

" എന്താ... ആദ്രിക്ക് എന്താണ് കുഴപ്പം....? "

" ഒരു കുഴപ്പവും ഇല്ല... പെർഫെക്ട് ഓക്കേ അല്ലെ... എന്നെ കൊണ്ട് ഒന്നും പറയിക്കരുത്.... "

കൂട്ടുകാരനെ പറഞ്ഞത് തീരെ ഇഷ്ടം ആയില്ലെന്നൊരു ഭാവത്തോടെ നിൽക്കുന്നവനെ നോക്കി അഭിയൊന്ന് ചുണ്ട് കോട്ടി....

തങ്ങളെ മൊത്തത്തിൽ അടച്ചാക്ഷേപിച്ചു കൊണ്ട് ആദിയെ മാത്രം നല്ലവൻ ആക്കി രാവിലെ അമ്മമാർക്കിടയിൽ നടന്ന സംഭാഷണം....

അതിൽ വിദ്യാമ്മയും പങ്കെടുത്തതിന്റെ കുശുമ്പ് ആവോളം ഉള്ളിലുണ്ട്... അതിന്റെ കൂടെയാണ് കാമുകന്റെ വക അതേ കൂട്ടുകാരനെ സപ്പോർട് ചെയ്തു കൊണ്ടുള്ള സംസാരം വേറെയും....

എങ്ങനെ കേട്ട് നിൽക്കും.....

" തൊട്ടിക്കോൽ പോലെ വഴിയിൽ കയറി നിൽക്കാതെ ഒന്ന് മാറ് ശിവാ... "

നെറ്റി ചുളിച്ചു ഇഷ്ടക്കേട് നിറഞ്ഞൊരു ഭാവത്തോടെ ശിവയെ തട്ടി മാറ്റി കൊണ്ടവൻ താഴേക്കുള്ള പടികൾ ഇറങ്ങിയതും ശിവയുടെയും നെറ്റിയൊന്ന് ചുളിഞ്ഞു.....

" ബാക്കിയുള്ളവരെല്ലാം മോശം... അവനും അവന്റെയൊരു കൂട്ടുകാരനും മാത്രം നല്ലത്....പെരുങ്കള്ളൻ റൗഡിയും...ആ കള്ളന് കഞ്ഞി വെച്ചൊരു പോലീസും...കൂട്ടത്തിൽ എന്റെ ബോസ്സ് മാത്രം പാവം..."

താഴേക്ക് ഇറങ്ങും നേരം താൻ കേൾക്കാനെന്നോണം അദ്രിയെയും തന്നെയും ചേർത്ത് വെച്ച് അഭി വീണ്ടും പിറുപിറുത്തു കൊണ്ട് പറയുന്ന വാക്കുകൾ........

" ഡാ.... "

നിന്ന് പോയാൽ അടി പൊട്ടുന്ന വഴി അറിയില്ല...
അത് കൊണ്ട് തന്നെ അത് കേൾക്കെ ശിവയൊന്ന് കടുപ്പത്തിൽ വിളിച്ചതും അഭി താഴേക്ക് ഇറങ്ങി ഓടിയിരുന്നു... തൊട്ട് പിന്നാലെ ശിവയും.....

ഇതേ സമയം..........

" ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്...... "

റൂമിലെ കതക് തള്ളി തുറന്നു അകത്തു കയറിയതും ദേഷ്യത്തോടെ അലറി കൊണ്ടവൻ ടേബിളിൽ വിരിച്ചിരുന്ന വിരിപ് അടക്കം തറയിലേക്ക് വലിച്ചെറിഞ്ഞു......

ബെഡിനരികിലായി സെറ്റ് ചെയ്തിരുന്ന ചെറിയ ടേബിൾ... അതിൽ അടുക്കി വെച്ചിരുന്ന ബുക്കുകൾ തറയിലേക്ക് തെറിച്ചു വീണു.....

ടേബിളിന് മുകളിലായി ഗാർഡനിലെ പൂവുകൾ കൊണ്ട് നിറച്ചിരുന്ന ഫ്ലവർ pot നിലത്തായി വീണു ചിതറി...

എന്നിട്ടും ആദിയുടെ ദേഷ്യം മാറിയിരുന്നില്ല.. തന്റെ സ്വന്തം റൂം അല്ലെന്നും താൻ അവിടെ വന്നിരിക്കുന്ന അതിഥി ആണെന്നുമുള്ള കാര്യം പോലും അവൻ മറന്നു പോയിരുന്നു....

തന്റെ ഉള്ളിലെ ദേഷ്യം തീരുവോളം അവിടെ ഇരിക്കുന്ന ഓരോ സാധനങ്ങളും നശിപ്പിക്കാനുള്ള തോന്നൽ അവന്റെയുള്ളിൽ കുമിഞ്ഞു കൂടി.....

തന്നെ ഇത്രയുമധികം ദേഷ്യം പിടിപ്പിച്ചവരെ കൊന്ന് കളയാനുള്ള ചിന്ത പോലും അവനുള്ളിൽ തോന്നി... എങ്കിലും... അതിന് തനിക്ക് കഴിയില്ലെന്ന ബോധ്യം....

അതിൽ നിന്ന് ഉരുത്തുരിഞ്ഞ നിരാശയും ദേഷ്യവും.... തല മുടിയിൽ വിരൽ കടത്തി വലിച്ചു കൊണ്ടവൻ ബെഡിൽ വന്നിരുന്നു.....

ഉള്ളിൽ തെളിയുന്ന ഓർമ്മകൾ മായ്ച്ചു കളയാനെന്നോണം അവൻ കണ്ണുകൾ ഇരുകെയടച്ചു.....

ആദിക്ക് പിന്നാലെ റൂമിലേക്ക് ഓടി വന്ന ലൂക്ക കാണുന്നതും ഇതേ കാഴ്ച തന്നെ ആണ്....

മുറിയിലാകെ ചിതറി കിടക്കുന്ന ബുക്കുകളും ചില്ലിൻ കഷ്ണങ്ങളും.... അതിനിടയിൽ കൂടി തറയിൽ പതിഞ്ഞു പോയ ചോര തുള്ളികളും....

തറയിലാകെ അലഞ്ഞു നടന്നവന്റെ കണ്ണുകൾ ബെഡിൽ ഇരിക്കുന്നവനിൽ എത്തി നിന്നു....
ഇരു കൈകൾ കൊണ്ടും തലമുടിയിൽ കൊരുത്തു പിടിച്ചു മുഖം കുനിച്ചൊരു ഇരുത്തം....

കാൽ പാദം അമർത്തി വെച്ചിരിക്കുന്നിടം ചോര മയം ആണ്.... തറയിലെ ചില്ല് കഷ്ണങ്ങളിൽ തട്ടി മുറിഞ്ഞതവാം....നടന്നു പോയിടതെല്ലാം തന്നെ ചോര പാടുകൾ ഉണ്ട്....

എങ്കിലും...അതൊന്നും തന്നെ ബെഡിൽ ഇരിക്കുന്നവൻ അറിഞ്ഞിട്ടുമില്ല...കാല് മുറിഞ്ഞതും ചോര പൊടിയുന്നതുമൊന്നും അവൻ കണ്ടിട്ടില്ല.....
താൻ വന്നു നിൽക്കുന്നത് പോലും അറിയാതെ ബെഡിൽ ഇരിക്കുന്നവനെ കാണെ ലൂക്കിൽ വല്ലാത്തൊരു വിഷമം തോന്നിപോയി.....

ആദിയുടെ അവസ്ഥ അവന് മനസിലാകും... പപ്പയെയും അങ്കിളിനെയും മമ്മയെയും പോലെ താനും അവനെ മനസിലാക്കുന്നില്ലെന്നൊരു തോന്നൽ ആണ് ഉള്ളിൽ....

അവരോടൊപ്പം ചേർന്നു താനും അസ്രിയെ അവന്റെ ജീവിതത്തിൽ കൊണ്ട് വന്നു പ്രശ്നം ഉണ്ടാക്കുകയാണെന്നൊരു തോന്നൽ......

ഒരിക്കലും വിചാരിച്ചിട്ടില്ല അങ്ങനെ... ആദിക്ക് ബുദ്ധിമുട്ടുണ്ടാകുന്നതൊന്നും അവന്റെ ലൈഫിൽ വേണമെന്ന് ആഗ്രഹിച്ചിട്ടില്ല.....

പക്ഷെ.... അസ്രി.......

താൻ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു......

ലൂക്ക ചെറിയൊരു നിരാശയോടെ നെറ്റി ചുളിച്ചു....അപ്പോഴും കണ്ണുകൾ ബെഡിൽ ഇരിക്കുന്നവനിൽ തന്നെ.....

ആദി പിണക്കത്തിൽ ആണ്... അതിലേറെ തന്നോട് ദേഷ്യത്തിൽ ആണ്...അതിന്റെ ആഴമെത്രയെന്ന് അറിയില്ല... ചിലപ്പോൾ വളരെ മോശമായി പ്രതികരിച്ചേക്കും... വാക്കുകളിൽ ഒരു ദയയും കാണിച്ചെന്ന് വരില്ല......

എങ്കിലും....
പിണക്കം മാറ്റുക തന്നെ വേണം....ഈയൊരു സിറ്റുവേഷനിൽ ഇങ്ങനെയൊരു കാര്യത്തിൽ ആദി തന്നോട് പിണങ്ങുന്നത് അവന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല......

എങ്ങനെയും പിണക്കം മാറ്റിയെടുത്തെ പറ്റൂ.....

ഒരു ദീർഘ ശ്വാസം ഏടുത്തു കൊണ്ടവൻ വാതിൽ പടിയുടെ അരികിലായി വന്നു നിന്നു.....
റൂമിനുള്ളിലേക്ക് കയറാൻ കഴിയില്ല... തറയിലാകെ ചില്ലു കഷ്ണം ചിതറി തെറിച്ചു കിടക്കുകയാണ്....
അത്കൊണ്ട് തന്നെ ആദിക്ക് അരികിലേക്ക് പോവുക എന്ന ശ്രമം പാടെ ഉപേക്ഷിച്ചു കൊണ്ടവൻ റൂമിന്റെ വാതിൽക്കൽ തന്നെ നിന്നു......

" ആദി........"

പതിയെ ഒന്ന് വിളിച്ചു നോക്കിയതും ആദി അവനെ മുഖം ഉയർത്തി നോക്കിയിരുന്നു....
വാതിൽക്കൽ നിൽക്കുന്നവനെ കണ്ടതും ആദിയുടെ മുഖം കറുത്തു... നെറ്റി ചുളിഞ്ഞു.....
.

നെറ്റിയിലെയും കഴുത്തിലെയും പേശികൾ വരിഞ്ഞു മുറുകി.... അത് കാണെ ലൂക്കിലും ചെറിയ പരിഭ്രമം തോന്നിയെങ്കിലും അവൻ അതൊന്നും തന്നെ പുറത്തു കാണിച്ചില്ല.....

ആദിയോട് സംസാരിച്ചു തന്റെ ഭാഗം ക്ലിയർ ചെയ്തു തെറ്റിദ്ധാരണ മാറ്റണമെന്ന് അവൻ തീരുമാനിച്ചുറപ്പിച്ചത് തന്നെ ആണ്....

" ആദി.....ഞാൻ.... "

മുന്നിലിരിക്കുന്നവനെ നോക്കി പതിയെ ഒന്ന് പറഞ്ഞു തുടങ്ങിയതും....
ആദി അവനരികിലേക്ക് എഴുന്നേറ്റ് പാഞ്ഞിരുന്നു.... അതിനിടയിൽ ചില്ല് ചീളുകൾ തട്ടി കാലിൽ വീണ്ടും മുറിവുകൾ ഉണ്ടായി.....

അവനൊന്നും തന്നെ അറിഞ്ഞിരുന്നില്ല... തനിക്കു അരികിലേക്ക് പാഞ്ഞടുക്കുന്നവനെ കണ്ടതും ലൂക്ക അൽപ്പം പിന്നിലേക്ക് നീങ്ങി.....

ചെറുതായി ഒന്ന് പതറി പോയിരുന്നു അവൻ.. ആദിയുടെ പ്രതികരണം എങ്ങനെ ആകുമെന്ന ചെറിയൊരു ഭയം അവനുള്ളിൽ വന്നു പെട്ടു.....

എന്നാൽ...
ആദി അവനോടായി ഒന്നും തന്നെ സംസാരിച്ചില്ല... ലൂക്കയെ കാണാനോ അവനോട് സംസാരിക്കാനോ ഉള്ള അവസ്ഥയിൽ ആയിരുന്നില്ല അവൻ......

മുന്നിൽ നിൽക്കുന്നവനെ തറപ്പിച്ചോന്ന് നോക്കി കൊണ്ട് വാതിൽ വലിച്ചടയ്ക്കാനായി ഒരുങ്ങിയതും....
അതിന് സമ്മതിക്കില്ലെന്ന പോൽ ലൂക്കിന്റെ കൈകൾ അതിനെ തടഞ്ഞു.....

ആദി ഒരല്പം ദേഷ്യത്തോടെ തന്നെ അവനെ നോക്കി.....

" ആദി..., എനിക്കൊന്നു സംസാരിക്കണം.... "

ശക്തിയിൽ ഡോർ അടയ്ക്കാൻ ശ്രമിക്കുന്നവനെ അതേ ശക്തിയിൽ തന്നെ തടഞ്ഞു നിർത്താൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു നിൽക്കുന്നവൻ.......

" എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല... എനിക്ക് നിന്നെ കാണുകയും വേണ്ട... എന്നെ വെറുതെ ശല്യം ചെയ്യാതെ മുന്നിൽ നിന്ന് പോ ലൂക്കാ.... "

ഗൗരവം ഏറിയൊരു ശബ്ദത്തോടെ അൽപ്പം കടുപ്പിച്ചു തന്നെ പറഞ്ഞു കൊണ്ടവൻ ഡോർ അടയ്ക്കാനായി തുനിഞ്ഞതും ലൂക്ക തന്റെ ഇരു കയ്യാൽ ഡോറിൽ ശക്തിയിൽ അമർത്തി അതിനെ ചെറുത്തു നിന്നു..

" അദീ... പ്ലീസ്... ഞാൻ പറയുന്നതൊന്നു നീ കേൾക്ക്... എന്നിട്ട് എന്ത് വേണമെങ്കിലും ചെയ്.... "

ലൂക്കിന്റെ ശബ്ദം ദയനീയമായി പോയിരുന്നു... തന്നെയൊന്ന് കേൾക്കാൻ അവൻ ആദിയോട് കെഞ്ചി.. എന്നാൽ ആ നിസ്സഹായ ഭാവം എന്നത്തേയും പോലെ ആദിയുടെ മനസ് അലിയിച്ചില്ല... പകരം ദേഷ്യം ആളി കത്തി കൊണ്ടിരുന്നു.....

" എന്ത് പറയാൻ ആണ് നിനക്ക്... ഹാ...? എന്താണ് നിനക്ക് പറയാനുള്ളത്...? ആ കുഞ്ഞിനെ ഞാൻ സ്വീകരിക്കണമെന്നോ... അതോ സ്നേഹിക്കണമെന്നോ... എന്നെ കൊണ്ട് അതിന് കഴിയില്ലെന്ന് അറിഞ്ഞിട്ടും എന്റെ കാര്യത്തിൽ അവർക്ക് വാക്ക് കൊടുക്കാൻ നിനക്കെന്ത് അധികാരം ആണ് ഉള്ളത് ലൂക്കാ.....
സ്നേഹം കൊണ്ട് ഒരുപാട് കാര്യങ്ങളിൽ ഞാൻ നിനക്ക് ഫ്രീഡം തന്നിട്ടുണ്ട്... എന്ന് കരുതി എന്റെ ജീവിതം നിന്റെ കൺട്രോളിൽ ആണെന്ന് കരുതരുത്... എന്റെ ചിന്തകളെയും തീരുമാനങ്ങളെയും നിന്റെ ഇഷ്ടത്തിന് മാറ്റാൻ എനിക്ക് പറ്റില്ല ലൂക്കാ..... നിനക്ക് വേണ്ടി പെട്ടെന്നൊരു ദിവസം എല്ലാം മറന്നു പോയെന്ന് നടിക്കാനും എനിക്ക് കഴിയില്ല....
എനിക്കാണ് തെറ്റ് പറ്റിയത്.... നീയെന്നെ മനസിലാക്കുമെന്ന് ഞാൻ കരുതി... പക്ഷെ നീയും അവരുടെ കൂടി എന്നോട്.......

ഛെ.......

പറഞ്ഞു വന്നത് പൂർത്തിയാക്കാൻ ആവാതെ ഒരു തരം വെറുപ്പോടെ അവൻ മുന്നിൽ നിൽക്കുന്നവനിൽ നിന്നും മുഖം തിരിച്ചു.....

"ആദി...."

ലൂക്ക ഒരു വല്ലായ്മയോടെ അവനെ വിളിച്ചു പോയി....
ആദി പറഞ്ഞ ഓരോ വാക്കുകളും അവന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നതായിരുന്നു.....ഏറ്റവും അതികം ആദി തന്നെ തെറ്റിദ്ധരിച്ചു പോയതിൽ ആയിരുന്നു അവന് വിഷമം.....

തന്നോട് വെറുപ്പോടെ മുഖം തിരിക്കുന്നതിലും.......

" ആദി..., ഞാൻ അങ്ങനെയൊന്നും കരുതിയിട്ടില്ലെടാ... ഞാൻ നിനക്ക് വേണ്ടിയാണ്.....

" എനിക്ക് വേണ്ടിയോ... എന്തിന്...? ഞാൻ പറഞ്ഞിരുന്നോ നിന്നോട് എനിക്ക് ആ കുഞ്ഞിനെ വേണമെന്ന്.... ഞാൻ അനുഭവിച്ചതൊക്കെയും നിന്നോട് പറഞ്ഞതല്ലെടാ... തമാശയായി തോന്നിയോ നിനക്ക്....? "

തന്റെ ഉള്ളിലുള്ളത് മുഴുവൻ പറഞ്ഞു തീർക്കുന്നതിനു മുന്നേ അതിനും സമ്മതിക്കാതെ ആദിയിൽ നിന്നുതിർന്ന ചോദ്യം....
മറുപടി ഒന്നുമില്ലാതെ നിന്ന് പോയവൻ ആദിയെ നോക്കി വിലങ്ങനെ തലയാട്ടിയതും....
ആദിയുടെ ചുണ്ടിലും പുച്ഛം നിറഞ്ഞൊരു ചിരി വിടർന്നിരുന്നു.......

" എനിക്ക് വേണ്ടിയാണെന്നൊന്നും എന്നോട് പറയരുത് ലൂക്കാ... എന്നെ പറ്റി അൽപ്പം എങ്കിലും ചിന്തിച്ചിരുന്നെങ്കിൽ... എന്നെ മനസിലാക്കിയിരുന്നെങ്കിൽ എന്നോട് സംസാരിക്കുന്നതിനു മുൻപ് നീ അവർക്ക് വാക്ക് കൊടുക്കില്ലായിരുന്നു... നീ അവിടെ നിന്ന് പറയുന്ന ഓരോ വാക്കും ഞാൻ കേട്ടതാണ്... പിന്നെ ഇപ്പോൾ എന്തിനാണ് ഈ ഫേക്ക് ഡ്രാമ... എന്തിനാണ് ഇങ്ങനെ എന്റെ മുന്നിൽ അഭിനയിക്കുന്നത്.... മതിയാക്ക്.. ഉള്ളിൽ ഉള്ളത് എന്താണോ.. അത് തന്നെ പുറമെ കാണിക്ക്.... എനിക്ക് ആരുടേയും കപട സ്നേഹം ആവശ്യമില്ല..... "

ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ട് തന്നെ നോക്കുന്നവനെ കാണെ വല്ലാത്തൊരു പ്രയാസം തോന്നി ലൂക്കയിൽ......

ആദിയുടെ മുഖത്തെ ദേഷ്യം... കണ്ണുകളിൽ കാണുന്ന വെറുപ്പ്.. എല്ലാം തനിക്ക് നേരെയാണെന്ന് അറിയേ ഹൃദയം പൊട്ടുന്നത് പോലെ തോന്നിയവന്.....

അതിനേക്കാൾ ഉപരി ആദി പറഞ്ഞ വാക്കുകളും....

കപട സ്നേഹം.....!!

കപട സ്നേഹം ആണോ തനിക്ക്... അവന്റെ നല്ലതിന് വേണ്ടിയല്ലേ ഞാൻ.....
പരിഭവം നിറഞ്ഞൊരു ഭാവത്തോടെ അവൻ ആദിയെ നോക്കി....തന്റെ സ്നേഹത്തെ പോലും സംശയത്തിന്റെ മുൾ മുനയിൽ നിർത്തിയവനോട് ചെറിയൊരു ദേഷ്യം തന്നെ തോന്നിപോയി അവന്.......

" ഞാൻ നിന്നെ സ്നേഹിക്കുന്നില്ലെന്നാണോ ആദി.. നീ പറയുന്നത്... ഞാൻ നിന്നോട് കാണിക്കുന്നതൊക്കെ കള്ളത്തരം ആണെന്നാണോ പറയുന്നത്..... എല്ലാം... എല്ലാം കള്ളത്തരം ആണോ ആദി...."

വല്ലായ്മയോടെ അവനോട് ചോദിക്കുമ്പോൾ ലൂക്കയിൽ വല്ലാത്തൊരു തളർച്ച തോന്നിയിരുന്നു... തലേ രാത്രിയിലെ രംഗങ്ങൾ ഓരോന്നും അവന്റെയുള്ളിൽ തെളിഞ്ഞു വന്നു....

ഇത്രയുമൊക്കെ അടുത്തിട്ടും... ഇത്രയും സ്നേഹിച്ചിട്ടും ആദിയുടെ നാവിൽ നിന്നും വീണു പോയ വാക്ക് അവനിൽ വല്ലാത്തൊരു വേദന നിറച്ചു.....
തൊണ്ടയിൽ നിന്നും ഉമി നീര് താഴെക്കിറങ്ങാതെ കെട്ടി നിൽക്കുന്നത് പോലെ....

നെഞ്ചിൽ വല്ലാത്തൊരു വിങ്ങൽ നിറയുന്നുണ്ട്.. അപ്പോഴും തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ നിൽക്കുന്നവനെ ലൂക്ക് ഒരു ദയനീയ ഭാവത്തോടെ നോക്കി....

" ആദി..., ഞാൻ....

" എനിക്കെങ്ങനെ അറിയാം... അവർക്ക് വാക്ക് കൊടുത്തില്ലേ നീ... അത് ഞാൻ കെട്ടിരുന്നില്ലെങ്കിലോ.. ഒരിക്കലും അറിയില്ലായിരുന്നു... അത്പോലെയാവില്ലേ എല്ലാം... നിന്റെ ഉള്ളിൽ എന്തെന്ന് ഞാൻ എങ്ങനെ അറിയും... ഈ കാണിക്കുന്ന സ്നേഹം പോലും എന്തിന് വേണ്ടിയാണെന്ന് ഞാൻ എങ്ങനെ അറിയും.... നിന്നെ വിശ്വസിക്കാൻ തോന്നുന്നില്ല എനിക്ക്..... "

ചോദിച്ചു തുടങ്ങും മുന്നേ ആദിയുടെ മറുപടി എത്തിയിരുന്നു ....മുന്നിൽ നിൽക്കുന്നവന്റെ ഹൃദയത്തെ തകർത്തു കളയാൻ മാത്രം ശക്തിയുള്ള വാക്കുകൾ......

" ഡാ... "

ലൂക്കിന്റെ ശബ്ദം ഉയർന്നു പോയി... ദേഷ്യവും സങ്കടവും ഒരുപോൽ അവനെ പൊതിഞ്ഞിരുന്നു....
എന്തും സഹിക്കും... എന്തും കേട്ട് നിൽക്കും...
പക്ഷെ തന്റെ സ്നേഹത്തെ ചോദ്യം ചെയ്യുന്നത് അത് ആരായാലും ക്ഷമിച്ചു കൊടുക്കാൻ അവന് കഴിയില്ല.......

അടിക്കാൻ എന്നോണം ആദിക്ക് നേരെ ഉയർത്തിയ കൈകൾ  മുഷ്ടി ചുരുട്ടി അവൻ ദേഷ്യത്തോടെ ചുവരിൽ ആഞ്ഞിടിച്ചു.....

" എനിക്കൊരു തെറ്റ് പറ്റി... എന്ന് കരുതി വായിൽ തോന്നുന്നത് എന്തും വിളിച്ചു പറയാമെന്നു കരുതരുത് ആദി....ഞാൻ കേട്ട് നിൽക്കില്ല.... "

വിരൽ ചൂണ്ടി താക്കീതോടെയെന്ന ഭാവത്തിൽ പറയുമ്പോൾ ലൂക്കിന്റെ ശബ്ദവും കടുത്തിരുന്നു... ആദി പുച്ഛം നിറഞ്ഞൊരു ഭാവത്തോടെ അവനെ നോക്കി......

" എനിക്ക് തോന്നിയത് ആരുടെ മുഖത്ത് നോക്കിയും ഞാൻ പറയും... എനിക്ക് ആരെയും പേടിക്കേണ്ട കാര്യം ഇല്ല.... "

തിരികെ അതേ വാശിയോടെ കിട്ടിയ മറുപടി.... ലൂക്കിന്റെ കണ്ണുകൾ കൂർത്തു... മുഖം ദേഷ്യത്താൽ ചുവന്നു...ആദിയുടെ വാക്കുകൾ... അത് കേൾക്കെ തല പെരുക്കുന്നത് പോലെ തോന്നിയവന്.....

" നിനക്ക് എന്താടാ തോന്നുന്നത്...ഹാ... ധൈര്യം ഉണ്ടെങ്കിൽ ഒന്ന് കൂടെ പറയെടാ നാറി..... "

ശബ്ദമുയർത്തി കൊണ്ട് മുന്നോട്ട് നീങ്ങിയതും അതേ ദേഷ്യത്തോടെ തന്നെ ആദി തന്റെ നേർക്ക് വരുന്നവന്റെ നെഞ്ചിൽ  ആഞ്ഞു തള്ളിയിരുന്നു....
തീരെ പ്രതീക്ഷിക്കാത്തൊരു നീക്കം.....

ബാലൻസ് കിട്ടാതെ ലൂക്ക പിന്നിലേക്ക് വേച്ചു പോയെങ്കിലും നിലത്തേക്ക് മറിഞ്ഞു വീണില്ല... അതിന് മുന്നേ മാറ്റാരോ തന്നെ താങ്ങി നിർത്തുന്നത് അവൻ അറിഞ്ഞിരുന്നു....

അതാരാണെന്ന് അവന് അറിയില്ല... പിന്നിലേക്ക് തിരിഞ്ഞു നോക്കിയതുമില്ല... അവന്റെ കണ്ണുകൾ മുന്നിൽ നിൽക്കുന്നവനിൽ ആയിരുന്നു.....
ആദ്യമായിട്ടാണ് ആദി മനഃപൂർവം തന്റെ ദേഹത്തു ബലം പ്രയോഗിക്കുന്നത്.....

വല്ലാത്തൊരു ദേഷ്യം തോന്നി പോയി അവനിൽ... തന്നെ ദേഷ്യത്തോടെ നോക്കുന്ന കണ്ണുകളെ അവനും അതേ ദേഷ്യത്തിൽ തിരികെ നോക്കി....

" ആദി.... "

അലറി വിളിച്ചു കൊണ്ട് അവനരികിലേക്ക് പോകാനായി തുണിഞ്ഞതും.......

" Get lost...... "

തന്നെ നോക്കി വിളിച്ചു പറഞ്ഞു കൊണ്ട് റൂമിന്റെ ഡോർ തനിക്ക് മുന്നിൽ വലിച്ചടയ്ക്കുന്നവനെ കാണെ ലൂക്ക് ദേഷ്യത്തോടെ പല്ലിറുമ്മി....

തന്നെ തെറ്റിദ്ധരിച്ചതിന്റെയും തന്റെ സ്നേഹത്തെ പോലും സംശയിച്ചതിന്റെയും പുറമെ.... തന്റെ ദേഹത്തു കൈ വെക്കുകയും കൂടി ചെയ്തതിന്റെ ദേഷ്യം.....!!

ആദിയെ തിരക്കി ഇവിടേക്ക് വരാൻ തോന്നി പോയ സമയത്തെ പോലും അവൻ പഴിച്ചു....

സങ്കടം ഉണ്ട്.. അതിനേക്കാൾ ഏറെ ദേഷ്യവും... തന്നെ ഒരല്പം പോലും മനസിലാക്കാൻ അവൻ ശ്രമിക്കുന്നില്ല......

തനിക്ക് പറയാനുള്ളത് പോലും കേൾക്കാൻ നിൽക്കുന്നില്ല... തന്റെ സ്നേഹത്തോട് പോലും സംശയം.......

ഒന്നും തുറന്നു പറഞ്ഞില്ല പോലും... പറഞ്ഞാൽ ഇപ്പോൾ എല്ലാം മൂളി സമ്മതിക്കുന്ന സ്വഭാവം ആണല്ലോ.....

പതിയെ പറഞ്ഞു സമ്മതിപ്പിക്കാമെന്ന് കരുതി.... എല്ലാം അവന് വേണ്ടി തന്നെ അല്ലെ... അവൻ വിഷമിക്കാതിരിക്കാൻ വേണ്ടിയല്ലേ....

എന്നിട്ടും.....
എന്നെ മനസിലാക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ ഞാൻ എന്തിനാണ് അവന് വേണ്ടി കഷ്ടപ്പെടുന്നത്.... ഞാൻ എന്തിനാണ് കഷ്ടപ്പെട്ട് അവനെ സ്നേഹിക്കുന്നത്......

" I hate you ആദി.... i hate you most.... "

അടഞ്ഞു കിടക്കുന്ന ഡോറിൽ ശക്തിയിൽ ചവിട്ടി കൊണ്ട് അവൻ വിളിച്ചു കൂവി............

"i hate you too..... "

അതേ വീരോടെയും വാശിയോടെയുമുള്ള മറുപടി റൂമിനുള്ളിൽ നിന്നും ഉടൻ തന്നെ അവനെ തേടിയെത്തിയിരുന്നു..... ലൂക്കിന്റെ ഉള്ളിലെ ദേഷ്യം ഒന്ന് കൂടെ ഊതി പെരുപ്പിക്കുന്നത് പോലെ.....

" നീ പോടാ പട്ടി.. തെണ്ടി.. ചെറ്റ.. നായിന്റെ മോനെ.... "

ഡോറിന് അടുത്ത് നിന്ന് തന്റെ ദേഷ്യം അടങ്ങുന്നത് വരെയും വായിൽ തോന്നുന്നതൊക്കെയും അവൻ വിളിച്ചു കൂവി....
ഡോറിനരികിൽ തന്നെ ആദി നിൽക്കുന്നുണ്ടെന്ന് അവന് അറിയാം.... താൻ പറയുന്നതൊക്കെ കേൾക്കുന്നുണ്ടെന്നും......

അതിനാൽ തന്നെ പലതും അവൻ വിളിച്ചു പറഞ്ഞു..ചിലതിനൊക്കെ തക്ക മറുപടിയും അവന് കിട്ടിയിരുന്നു... ചിലപ്പോൾ വാക്കുകളാൽ... അല്ലെങ്കിൽ ഡോറിൽ ശക്തിയിലുള്ള മുട്ടലുകൾ ആയി....

തന്റെ ദേഷ്യം ഒന്ന് അടങ്ങുന്നത് വരെയും തമ്മിലുള്ള യുദ്ധം തുടർന്നു കൊണ്ടിരുന്നു... ഒടുവിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു ആദിയോടുള്ള ദേഷ്യത്താൽ ഡോറിൽ ഒന്ന് അമർത്തി ചവിട്ടി കൊണ്ട് തിരിഞ്ഞതും.....

തനിക്ക് പിന്നിൽ നിൽക്കുന്നവനെ കൊണ്ട് ലൂക്ക ഒരു നിമിഷം അവിടെ നിന്ന് പോയി....

" ആരു.... "

കണ്ണുകൾ കൂർപ്പിച്ചു ഗൗരവം ഏറിയൊരു മുഖ ഭാവത്തോടെ കൈകൾ പിണച്ചു കെട്ടി തന്നെ നോക്കി നിൽക്കുന്നവൻ.....

പിന്നിലേക്ക് മറിഞ്ഞു പോകാതെ തന്നെ താങ്ങി നിർത്തിയോരുവനെ അറിഞ്ഞിരുന്നെങ്കിലും മുഖം നോക്കിയിരുന്നില്ല... ആദിയിൽ മാത്രം ആയിരുന്നു ശ്രദ്ധ.....

അത് കഴിഞ്ഞു പോലും ഈ നേരം വരെയും അതേ ആൾ തനിക്ക് പിന്നിൽ നിൽക്കുന്നുണ്ടെന്ന കാര്യവും ശ്രദ്ധിച്ചിരുന്നില്ല....

ഇതുവരെ നടന്നതും തമ്മിൽ പറഞ്ഞതുമൊക്കെയും കെട്ടിട്ടുണ്ടെന്നുള്ളതും ഉറപ്പ് തന്നെ.....

" ആരൂ..... "

ലൂക്ക് ഒരു വല്ലായ്മയോടെ തല ചൊറിഞ്ഞു കൊണ്ട് അവനെ നോക്കി....
ആദിയെ കുറിച്ചുള്ള തെറ്റിദ്ധാരണ ആവോളം മനസിൽ കൊണ്ട് നടക്കുന്നവൻ ആണ്... ഈയൊരു സംഭവം കൊണ്ട് ഏതൊക്കെ രീതിയിൽ ചിന്തിച്ചു പോയിട്ടുണ്ടാകുമെന്ന ടെൻഷൻ ആയിരുന്നു ലൂക്കിൽ.....

" എന്തായിരുന്നെടാ ഇവിടെ... അവൻ എന്തിനാ നിന്നെ പിടിച്ചു തള്ളിയത്....? "

ആരവ് ഗൗരവത്തോടെ ചോദിച്ചപ്പോഴും ലൂക്ക് മറുപടി ഒന്നുമില്ലാതെ നിന്ന് പരുങ്ങി....
പെട്ടെന്നൊരു കള്ളം പറയാൻ അവന് സാധ്യമല്ല... സത്യം പറയുന്നെങ്കിലും എല്ലാം പറയണം.....

പക്ഷെ.... ഇങ്ങനെ ഒരു അവസരത്തിൽ ആരവ് അതിനെ ഏത് രീതിയിൽ എടുക്കുമെന്ന് ഒരു ഉറപ്പുമില്ല....

" ആരൂ... അത്..... "

" വേണ്ട... പറയേണ്ട... നിനക്ക് ബുദ്ധിമുട്ട് ആണെങ്കിൽ പറയേണ്ട... ഞാൻ അവനോട് ചോദിച്ചോളാം.... "

തനിക്ക് മുന്നിൽ നിന്ന് പരുങ്ങുന്നവനെ അവനൊന്നു അടിമുടി നോക്കി... ശേഷം അടഞ്ഞു കിടക്കുന്ന വാതിൽ ലക്ഷ്യമിട്ട് മുന്നോട്ട് നീങ്ങിയെങ്കിലും അതിന് മുന്നേ ലൂക്ക് അവന് മുന്നിൽ തടസം തീർത്തിരുന്നു......

" എന്റെ ആരൂ... നീ അവനോട് ഇപ്പോൾ ഒന്നും ചോദിക്കല്ലേ... ഞങ്ങൾ വെറുതെ തമാശക്ക് വഴക്കിട്ടാതാണെടാ..... "

ലൂക്ക് ഒരു ദയനീയ ഭാവത്തോടെ അവനെ നോക്കി....
ആദി ദേഷ്യത്തിൽ ആണ്... ഈയോരു സമയം ആരു അവനോട് സംസാരിക്കാതെ ഇരിക്കുന്നതാണ് നല്ലത്......

കാരണം....ദേഷ്യം വന്നു കഴിഞ്ഞാൽ ആരോടു.. എങ്ങനെ സംസാരിക്കണമെന്ന് നിശ്ചയം ഇല്ലാതവൻ ആരുവിനോടും മോശം ആയി സംസാരിക്കുമെന്ന് ഉറപ്പ്.....

തനിക്ക് മുന്നിൽ വെച്ച് തന്റെ ചേട്ടനോട് മോശം ആയി പെരുമാറുന്നത് താൻ ഒരിക്കലും കേട്ട് നിൽക്കില്ല... തമ്മിലുള്ള പ്രശ്നം വീണ്ടും വഷളാകും..... എന്തിനാണ് വെറുതെ.....

അവനൊന്നു തല കുടഞ്ഞു കൊണ്ട് ആരുവിന്റെ കൈകളിൽ മുറുകെ പിടിച്ചു നിന്നു.....

" തമാശ ആയിരുന്നോ... തമാശയ്ക് വഴക്കിട്ടതാണോ അവൻ നിന്നെ പിടിച്ചു തള്ളിയത്... ഞാൻ പിടിച്ചില്ലായിരുന്നെങ്കിൽ അങ്ങ് താഴെ പോയി കിടന്നേനെ നീ... ഇതാണോടാ നിന്റെയൊക്കെ തമാശ..... "

ആരു പിന്നിലേക്ക് വിരൽ ചൂണ്ടി ശബ്ദം ഉയർത്തിയതും ലൂക്കും തനിക്ക് പിന്നിലേക്ക് ഒന്ന് നോക്കി....

നീണ്ട വീതി കുറഞ്ഞ ഇട നാഴി ആണ്... അവിടെയാണ് ഓരോ റൂമും... താൻ നിൽക്കുന്നതിന്റെ തൊട്ട് പിന്നിൽ ആകട്ടെ കൈ വരിയും....

ആദിയുടെ ശക്തിയിൽ പിന്നിലേക്ക് വേച്ചു പോയ സമയം ആരു പിടിച്ചില്ലായിരുന്നെങ്കിൽ കൈ വരിയിൽ പുറമിടിച്ചു പിന്നിലേക്ക് മറിഞ്ഞു താഴെ നിലയിലെ ഹാളിൽ വന്നു കിടക്കുമായിരുന്നു താൻ.....

" കർത്താവ് കാത്തു.... "

താഴേക്ക് ഒന്ന് എത്തി നോക്കിയതും നെഞ്ചിൽ കൈ വെച്ച് ശ്വാസം എടുത്തു കൊണ്ടവൻ ആരുവിനെ നോക്കി......
അവിടിപ്പോഴും ദേഷ്യത്തിൽ തന്നെ.....

ആദിയോടുള്ള ദേഷ്യം ആദ്യം മുതലേയുണ്ട്... ഇപ്പോൾ ഒന്ന് കൂടെ കൂടി.... ആരുവിനെയും കുറ്റം പറയാൻ കഴിയില്ല.....

അവന്റെ കണ്ണിലിപ്പോൾ ആദി ക്രൂര സ്വഭാവം ഉള്ളൊരു വ്യക്തിയാണ്... കാണുന്ന കാഴ്ചകൾ ആകട്ടെ... അത് സത്യം ആണെന്ന് ഉറപ്പാക്കുന്നത് പോലെയും.....

ആദ്യം ആ തെറ്റിദ്ധാരണ മാറ്റണം...എങ്കിലേ ആദിയുടെ ഭാഗത്തെ ന്യായം അവന് മനസിലാകൂ.....

ലൂക്ക് ഒരു നെടുവീർപ്പോടെ ആരുവിന്റെ മുന്നിലായി വന്നു നിന്നു....

"ചേട്ടായി...ദയവ് ചെയ്തു ഇപ്പോൾ ഒരു പ്രശ്നം ഉണ്ടാക്കല്ലേ...എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം... അത് കഴിഞ്ഞു നീ ആദിയോട് സംസാരിച്ചാൽ മതി.... "

അപേക്ഷയുടെ സ്വരം ആയിരുന്നു ലൂക്കിൽ... തനിക്ക് വേണ്ടി കുറച്ചു സമയം ഒപ്പം ഇരിക്കാൻ പറയുന്നത് പോലെ......

അവനെ നോക്കി നിൽക്കെ ആരുവിന്റെ ഗൗരവത്തിലും അൽപ്പം അയവു വന്നിരുന്നു..... എന്ത് തന്നെ ആയാലും ലൂക്കിന്റെ മുഖം അൽപ്പം ഒന്ന് വാടുന്നത് പോലും അവന് സഹിക്കില്ല.....

അനിയൻ ആണ്.... കൂടെ പിറപ്പായി തനിക്കു ആകെ അവൻ മാത്രമേയുള്ളൂ.....

" ശരി... ഇവിടെ വേണ്ട... വെളിയിലേക്ക് വാ... ഞാൻ ചോദിക്കുന്നതിനെല്ലാം എനിക്ക് ഉത്തരം വേണം...
"

അടഞ്ഞു കിടക്കുന്ന ഡോറിലേക്ക് ഒന്ന് നോക്കിയതും പുറമെ ഗൗരവം വരുത്തി കൊണ്ട് അവൻ ലൂക്കിന് നേരെ തിരിഞ്ഞു.....

മറുപടിയായി ചെറിയൊരു മൂളൽ കിട്ടിയതും ആരവ് തിരിഞ്ഞു കോണി പടികൾക്കരികിലേക്ക് നടന്നിരുന്നു.....

തൊട്ട് പിന്നാലെ അവനോടായി എല്ലാം പറയാൻ ഉറപ്പിച്ചു കൊണ്ട് ലൂക്കയും.......

..................................................................................................

Hairat Villa....

ഉച്ച ഭക്ഷണം കഴിഞ്ഞു തന്റെ റൂമിൽ അൽപ്പം നേരം കിടക്കാനായി വന്നതാണ് സേവി...
യസറുമായി വിശേഷം പറഞ്ഞിരുന്നവനെ ക്ഷീണത്തിന്റർ പേര് പറഞ്ഞു കൊണ്ട് ഹന്ന നിർബന്ധ പൂർവ്വം പറഞ്ഞു വിട്ടതാണെന്നും പറയാം....

സേവിയുടെ ഹെൽത്ത്‌ വളരെ വീക്ക്‌ ആണെന്നാണ് ഇരുവരുടെയും വാദം....
വയറിലെ മുറിവ് ഉണങ്ങി കുഴപ്പമില്ലാതെ നടക്കാനും ഇരിക്കാനുമൊക്കെ കഴിയുമെങ്കിലും ഹന്നയ്ക്ക് എപ്പോഴും ടെൻഷൻ തന്നെ....

മരുന്ന് കഴിപ്പിച്ചതിന് ശേഷമുള്ള തുടർച്ചയായ ഉപദേശം കേട്ട് തുടങ്ങിയതും അവരുടെ ആവശ്യം പോലെ റസ്റ്റ്‌ എടുക്കാനെന്നോണം സേവി തന്റെ റൂമിലേക്കായി വന്നു.....

ഒറ്റ നിലയിൽ കാഴ്ച്ചയിൽ ചെറു വീടായി തോന്നുമെങ്കിലും അത്യാവശ്യം വലിപ്പവും സൗകര്യവും ഉള്ളിലെ ഓരോ റൂമികളിലും ഉണ്ട്....

വൃത്തിയായി തൂത്തു തുടച്ചു സൂക്ഷിച്ചു വെച്ചിരിക്കുന്ന തന്റെ റൂം....
അടച്ചിട്ടിരുന്ന വാതിൽ തുറന്നു അകത്തു കയറിയതും സേവിയുടെ മുഖം ഒന്ന് വിടർന്നു....

എത്രയോ നാളുകൾക്കു ശേഷം ആണ് തന്റെ വീട്ടിൽ..തന്റെ മുറിയിൽ.... പപ്പയ്ക്കും മമ്മക്കുമൊപ്പം... ഇടയ്ക്കിടെ ലീവ് ചോദിച്ചു വാങ്ങി ഓടിയെത്തുന്ന ഇടമാണെങ്കിൽ കൂടിയും ഈ തവണത്തെ വരവിൽ അൽപ്പം കൂടി സന്തോഷം ഉള്ളത് പോലെ തോന്നി സേവിക്ക്....

തോന്നൽ അല്ല... അതും സത്യം ആണല്ലോ... ഈ പ്രാവശ്യത്തെ വരവിൽ ചെറിയൊരു പേത്യേകതയുണ്ട്.....

ചെറിയൊരു നെടുവീർപ്പോടെ മനസിലോർത്തു കൊണ്ടവൻ മുന്നോട്ട് നീങ്ങി വെളിയിലേക്കുള്ള ജനലുകൾ തുറന്നിട്ട്‌ കൊണ്ട് അതിനരികിൽ നിന്നു....

കടൽ തീരത്തിനോട് അടുത്ത പ്രദേശം ആണ്... അത്കൊണ്ട് തന്നെ ഏത് സമയവും ചെറു കാറ്റ് വീശി നിൽക്കും... ശ്രദ്ധിച്ചു ചെവിയോർത്തു നിന്നാൽ കുറച്ചകലെ നിന്നും കടൽ ഇരമ്പുന്നത് കേൾക്കാമെന്നത് പോലെ തോന്നും......

മുറ്റത് ചരൽ പാകിയിട്ടുണ്ട്.. അതിന് മീതെ ചുവപ്പും മഞ്ഞയും നിറമുള്ള പൂക്കൾ വീണു കിടക്കുന്നു.... ചെറിയ വെയിൽ ഉണ്ടെങ്കിലും കാര്യമായി ചൂടൊന്നും അനുഭവപ്പെടില്ല അവിടെ.....

ജനലിനടുത്തുള്ള പ്ലേസിൽ ഇരുന്നു കൊണ്ട് സേവി തന്റെ കണ്ണുകൾ പുറത്തേക്ക് പായിച്ചു.....
വീടിനു ഇടതു സൈഡിലായി വേലിക്ക് പുറമെ പണി കഴിപ്പിച്ചിരിക്കുന്ന ഹോം stay....

ടൂരിസ്റ്റുകൾക്ക് വേണ്ടി മാത്രം പണി കഴിപ്പിച്ചിരിക്കുന്നതാണ്... എല്ലാ റൂമികളിലും ആളുകൾ ഉണ്ട്... ഒന്ന് മാത്രം ഒഴിവായി കിടക്കുന്നുവെന്ന് മമ്മ പരാതി പറഞ്ഞിരുന്നു.....

ഇപ്പോൾ അതിലും ആളായി.....
സേവിയുടെ കണ്ണുകൾ മുകളിലെ നിലയിൽ ഏറ്റവും അരികിലായി കാണുന്ന മുറിയിൽ കുടുങ്ങി നിന്നു....
ഡോർ ക്ലോസ് ചെയ്തിട്ടിരികയാണ്.....

യാത്ര ക്ഷീണത്തിൽ ഉറങ്ങിയിട്ടുകാകും....
ഹോം stay ആയത് കൊണ്ട് അത്യാവശ്യം സൗകര്യങ്ങൾ മാത്രമേ അവിടെ ഉണ്ടാകൂ...
അലക്‌സിക്ക് അതൊരു ബുദ്ധിമുട്ട് ആയിട്ടിട്ടുണ്ടാകുമോ....

അൽപ്പം നേരം ഒന്ന് ആലോചിച്ചു പോയെങ്കിലും അത് തന്റെ തെറ്റായ തോന്നൽ ആണെന്ന് ഉറപ്പിക്കുന്നത് പോൽ സേവി തലയൊന്ന് കുടഞ്ഞു....

ഇതിലും മോശമായിടത്തൊക്കെ stay ചെയ്തു ശീലമുള്ളവന് ഇതൊക്കെ എന്ത്....

നിസ്സാരമായൊരു ഭാവത്തോടെ സേവി മനസിലോർത്തു... എന്നാൽ തൊട്ടടുത്ത നിമിഷം...
പപ്പയുടെ നാവിൽ നിന്നും ഔട്ട്‌ ഹൌസിൽ കിടക്കാനുള്ള ഓർഡർ കിട്ടിയതും... മാറി മറിഞ്ഞ അലക്സിയുടെ മുഖം....

ഉള്ളിൽ തെളിഞ്ഞു വരും തോറും സേവിയിൽ ചിരി വന്നു പോയിരുന്നു....
നേർത്തൊരു പുഞ്ചിരിയോടെ അവൻ വെളിയിലേക്ക് നോക്കിയിരുന്നു..

അൽപ്പം നേരം അവിടെ ഇരുന്നെങ്കിലും പ്രതീക്ഷിച്ചൊരു കാഴ്ച്ച കാണാത്തതിനാൽ ചെറിയൊരു നിരാശ സേവിയിൽ പടർന്നിരുന്നു...

ജനൽ പതിയെ ചാരി കൊണ്ട് ബെഡിൽ വന്നു ഇരുന്നു കിടക്കാനായി തയ്യാറെടുത്തെങ്കിലും പെട്ടന്ന് എന്തോ ഓർത്തെന്ന പോൽ ബെഡിൽ നിന്നും എഴുന്നേറ്റവൻ തന്റെ കാബോർഡ് തുറന്നു നോക്കി....

നിറയെ വസ്ത്രങ്ങൾ അടുക്കി വെച്ചിട്ടുണ്ട്... അതിനിടയിലൂടെ കൈകൾ കൊണ്ട് പരതിയെങ്കിലും തേടിയത് കിട്ടിയില്ല... സേവിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു....

" ഇവിടെ തന്നെ ആയിരുന്നില്ലേ അത്.... "

സംശയത്തോടെ സ്വയം ഒന്ന് പിറുപിറുത്തുവൻ വീണ്ടും കാബോർടിനുള്ളിൽ പരതി....
ഒന്നും തന്നെ കിട്ടിയില്ല... അത് പഴയത് പോൽ അടച്ചു പൂട്ടി കൊണ്ട് മാറിയതും റൂമിനുള്ളിൽ മുഴുവൻ സേവിയുടെ കണ്ണുകൾ പരതി....

ബെഡിനടിയിലും മേശ വലിപ്പിലും പഴയ പെട്ടിയിലും ഷെൽഫിന്റെ മുകളിലും... അങ്ങനെ എല്ലായിടത്തും നോക്കി..... പക്ഷെ....

തേടുന്നതെന്തോ അത് മാത്രം കിട്ടിയില്ല....

അവസാനമായി ഒന്ന് കൂടെ മേശ വലിപ്പിൽ പരതിയിട്ടും കിട്ടാതെ വന്നതോടെ സേവി ചെറു നിരാശയിൽ നിന്നതും.....

" സേവിച്ചാ.... എന്താ നോക്കുന്നത്.... "

വാതിൽക്കൽ നിന്നും കെട്ട ശബ്ദം.... സേവി മറുപടി കൊടുക്കാനായി തിരിഞ്ഞു നോക്കുന്ന നേരം കൊണ്ട് തന്നെ റൂമിന്റെ വാതിൽക്കൽ ചാരി നിന്നവൻ ഉള്ളിലേക്ക് കടന്നു ബെഡിൽ സ്ഥാനം പിടിച്ചിരുന്നു....

" നോഹ... "

hairat വില്ലയിൽ താനില്ലാത്ത നേരം തന്റെ അച്ഛനും അമ്മയ്ക്കും സഹായി ആയി നിൽക്കുന്നവൻ... ഇരുപത് വയസ് മാത്രം ആണ് പ്രായം... കാഴ്ച്ചയിൽ അതിലും ചെറുപ്പമായി തോന്നും....

വെളുത്തു മെലിഞ്ഞു കുട്ടിത്തം നിറഞ്ഞൊരു മുഖവുമായി നടക്കുന്നവൻ... കണ്ടാൽ പതിനഞ്ചു വയസുള്ള ആൺ കുട്ടിയെ പോലെ തോന്നുവെങ്കിലും ഭാവത്തിൽ അവിടുത്തെ കാര്യസ്ഥനെ പോലെയാണ് പെരുമാറ്റം എന്ന് മാത്രം....

" സേവിച്ചാ.... "

വീണ്ടും നോഹയുടെ ശബ്ദം കാതിൽ പതിഞ്ഞതും തന്റെ ചിന്തകളിൽ നിന്നും ഉണർന്നവൻ തന്റെ ബെഡിൽ സ്ഥാനം പിടിച്ചിരിക്കുന്നവനെ ഒന്ന് നോക്കി.....

" ഞാൻ... ഞാൻ ഇവിടെ ഒരു ബുക്ക്‌ വെച്ചിരുന്നു... അത് നോക്കിയതാണ്... നീ എടുത്തോ... ക്ലീനിങ് നിന്റെ പണിയാണല്ലോ.... "

മുഖത്ത് അൽപ്പം ഗൗരവം വരുത്തി കൊണ്ടാണ് സേവി ചോദിച്ചത്... ബെഡിൽ ഇരിക്കുന്നവനെ അവനൊന്നു കണ്ണ് ചുരുക്കി സംശയത്തോടെ നോക്കിയെങ്കിലും നോഹയിൽ നിഷ്കളങ്കത നിറഞ്ഞൊരു ഭാവം തന്നെ ആയിരുന്നു....

" അയ്യോ.. ബുക്കോ... ബുക്ക്‌ ഒന്നും ഞാൻ എടുക്കില്ലെന്ന് സേവിച്ചന് അറിയില്ലേ... എനിക്ക് അതൊന്നും ഇഷ്ടം ഇല്ല..... "

തീർത്തു താല്പര്യം ഇല്ലാതെയുള്ള മറുപടി.... പറഞ്ഞതിൽ കാര്യവും ഉണ്ട്.... പഠനം പാതി വഴിക്ക് ഉപേക്ഷിച്ചു ജോലി തേടി വന്നവൻ ആണ്....

മുടങ്ങി പോയത് പഠിപ്പിക്കാൻ പല രീതിയിൽ നോക്കിയെങ്കിലും മടിയുടെ അങ്ങേയറ്റം ആയവൻ ഒന്നിനും വഴങ്ങില്ല....

വെറുതെ ഇരിക്കുന്ന സമയം വായിക്കാനായി വാങ്ങി കൊടുത്ത പുസ്തകങ്ങൾ ഒക്കെയും വെറുതെ പൊടിപിടിച്ചു ഇരിക്കുന്നതല്ലാതെ അതും കൈ കൊണ്ട് തൊട്ടിട്ടില്ല......

അങ്ങനെ ഉള്ളവനോട് തന്റെ ബുക്ക്‌ എടുത്തോ എന്ന് ചോദിക്കുന്നത് തന്നെ തെറ്റ്....

വലിയൊരു നിശ്വാസത്തോടെ തല കുടഞ്ഞവൻ നോഹയിൽ നിന്നും കണ്ണുകൾ മാറ്റി കൊണ്ട് തിരിഞ്ഞതും....

" ബുക്ക്‌ ഒന്നും കിട്ടിയില്ല.. കുറച്ചു ദിവസം മുൻപ് ഇവിടെ നിന്ന് ഫ്രെയിം ചെയ്തു വെച്ചൊരു ഫോട്ടോ കിട്ടിയിരുന്നു... അതാണോ നോക്കുന്നത്...? അതാണെങ്കിൽ ഞാൻ എടുത്തു.... "

ആരോടെന്നില്ലാതെ ഒറ്റയ്ക്ക് ഇരുന്നു ഉച്ചത്തിൽ വിളിച്ചു പറയുന്നവൻ....
നോഹയുടെ വാക്കുകൾ കാതിൽ പതിഞ്ഞതും കാബോർഡിൽ വീണ്ടും പരതി നിന്നവൻ എല്ലാം നിർത്തി കൊണ്ട് ബെഡിൽ ഇരിക്കുന്നവന് നേരെ തിരിഞ്ഞു.....

" നീ എടുത്തോ അത്... എന്നിട്ട് എവിടെ...? നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്.. ഞാൻ ഇല്ലാത്തപ്പോൾ എന്റെ റൂമിൽ കയറരുതെന്ന്... ആവശ്യമില്ലാത്തതൊക്കെ എടുക്കുന്നത് എന്തിനാ... എന്നിട്ട് ആ ഫോട്ടോ എവിടെ....? "

" അപ്പോൾ ബുക്ക്‌ അല്ല.. ഫോട്ടോ തന്നെ ആണ് നോക്കുന്നത്... പിന്നെ എന്തിനാ എന്നോട് കള്ളം പറഞ്ഞത്.... "

സേവി അൽപ്പം ഒന്നു ദേഷ്യത്തോടെ ചോദിച്ചതും നോഹ ഒരു കള്ള ചിരിയോടെ അവനെ നോക്കി...പക്ഷെ..സേവി അതൊന്നും തന്നെ മൈൻഡ് ചെയ്തിരുന്നില്ല....

" ആ ഫോട്ടോ എവിടെ നോഹാ.... "

അൽപ്പം ഗൗരവത്തിൽ ഉള്ള ചോദ്യം.... അതേ ഗൗരവം നിറഞ്ഞ നോട്ടം... പൊതുവെ ശാന്തം ആണെങ്കിലും.... ഒരുപാട് കളി തമാശകൾ പറയുമെങ്കിലും...സേവിയുടെ ഈയൊരു ഭാവം അവന് പേടിയാണ്.....

തന്നെ തുറിച്ചു നോക്കി നിൽക്കുന്നവനെ കാണെ അവൻ പതിയെ ബെഡിൽ നിന്ന് എഴുന്നേറ്റു....

" ആ ഫോട്ടോ കളഞ്ഞു.... അത് പോയി.... "

തറയിലേക്ക് നോട്ടമെയ്തു നിന്ന് കൊണ്ട് പതിഞ്ഞ ശബ്ദത്തോടെയാണവൻ പറഞ്ഞത്.....സേവിയുടെ കണ്ണുകൾ ഒന്നു മിഴിഞ്ഞു.....

" കളഞ്ഞെന്നോ... "

തിരികെ ചോദിക്കുമ്പോൾ ശബ്ദം ഉയർന്നു പോയിരുന്നു... പെട്ടന്ന് തന്നെ വായ പൊത്തി കൊണ്ട് സേവി ഒന്ന് ചുറ്റിനും നോക്കി.....

റൂമിനു പരിസരത്തയൊന്നും ആരുമില്ലെന്ന് ഉറപ്പ് വരുത്തിയതും ചുറ്റിനും ഒന്നു നോക്കിയവൻ തന്റെ റൂമിന്റെ ഡോർ ലോക്ക് ചെയ്തു കൊണ്ട് നോഹയുടെ മുന്നിലായി വന്നു നിന്നു...

" കൊണ്ട് പോയി കളഞ്ഞെന്നോ.. എവിടെ...? നീ എന്തിനാണ് അത് എടുത്തത്... ആരോടു ചോദിച്ചിട്ട് എടുത്തത്....? "

സേവി ശബ്ദം താഴ്ത്തി ചോദിക്കുന്നതിനൊപ്പം അൽപ്പം അരിശത്തോടെ തന്റെ മുന്നിൽ നിൽക്കുന്നവനെ നോക്കി....

" ഞാൻ അല്ല... യാസറപ്പ ആണ്... ഫയൽ എടുക്കാനായി കാബോർഡ് തുറന്നപ്പോൾ കിട്ടിയതാണ്... എന്നോട് കൊണ്ട് കളയാൻ പറഞ്ഞു തന്നു.... "

" പപ്പയോ.... "

നോഹ പറഞ്ഞത് കേട്ടതും സേവി ഒരു അത്ഭുതത്തോടെ അവനെയൊന്ന് നോക്കി... മറുപടി ഒരു മൂളൽ മാത്രം ആയിരുന്നു...സേവി തലയിൽ കൈ വെച്ച് കൊണ്ട് അവനെ നോക്കി....

" എന്നിട്ട് നീ അത് കൊണ്ട് പോയി കളഞ്ഞോ.... "

" ഹ്മ്മ്.. കളഞ്ഞു... പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ എന്നെ വഴക്ക് പറയും... അത് കൊണ്ട് കളഞ്ഞു... എന്തിനാ പപ്പ കാണുന്നിടത് അതെടുത്തു വെച്ചത്... അതുകൊണ്ടല്ലേ... ഇതൊക്കെ സൂക്ഷിച്ചു വെയ്ക്കണം ആയിരുന്നു...... "

നോഹ ഒരു പരിഭവത്തോടെ പറഞ്ഞു കൊണ്ട് കുറ്റപ്പെടുത്തിയെങ്കിലും സേവി അതൊന്നും മൈൻഡ് ചെയ്തിരുന്നില്ല.....
വല്ലാത്തൊരു നിരാശ മൂടി പോയിരുന്നു അവനിൽ....

എല്ലായിടത്തു നിന്നും എല്ലാം നശിപ്പിച്ചു കളഞ്ഞപ്പോഴും ഒന്ന് മാത്രം ആരുടേയും കണ്ണിൽ പെടാതെ സൂക്ഷിച്ചു വെച്ചതാണ്....
അലക്സിയുടെ ആ ചിത്രം സേവിക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു.... പക്ഷെ.....

അത് നഷ്ടം ആയെന്ന് അറിഞ്ഞതും വല്ലാത്തൊരു നിരാശ തോന്നി അവനിൽ... അത് നശിപ്പിച്ചു കളഞ്ഞവനോട് ചെറിയ രീതിയിൽ ദേഷ്യവും...

" പോടാ.. എന്റെ മുറിയിൽ നിന്നിറങ്ങി പോ... എനിക്ക് കാണണ്ട.... "

അടുത്ത് വന്നു നിൽക്കുന്നവനെ പരിഭവം നിറഞ്ഞൊരു ഭാവത്തോടെ തള്ളി മാറ്റി കൊണ്ട് സേവി ബെഡിൽ വന്നിരുന്നു....
അലക്സി ഇപ്പോൾ തന്റെ കൺ മുന്നിൽ ഉണ്ട്... എപ്പോൾ വേണമെങ്കിലും കാണാം.....

എങ്കിലും... ആ ചിത്രം... അത് തനിക്കേറെ പ്രിയപ്പെട്ടതായിരുന്നു.....അത് കളയാൻ പാടില്ലായിരുന്നു.....

നിരാശയോടെ സ്വയം പിറുപിറുത്തു കൊണ്ട് ബെഡിൽ ഇരുന്നതും.....

" ഡാൻഡാടേം... ഇത് നോക്കിക്കെ സേവിച്ചാ... ആ ഫോട്ടോ കാണാൻ ഇത്പോലെ ആണോയെന്ന്..... "

ചെറു ചിരിയോടെ തന്റെ മുന്നിലേക്ക് ചാടി വീണു കൊണ്ട് പറയുന്നവന്റെ ശബ്ദം....
ചെറുതായി ഞെട്ടി കൊണ്ടാണ് മുഖം ഉയർത്തിയതെങ്കിലും നോഹയുടെ കയ്യിൽ ഇരിക്കുന്നതിൽ കണ്ണുകൾ പതിഞ്ഞതും സേവിയുടെ മുഖം വിടർന്നു.....

അലക്സിയുടെ ഫോട്ടോ...താൻ അന്വേഷിച്ചു നടന്ന ഫോട്ടോ....തന്റെ കയ്യിൽ നിന്നും പപ്പ എടുത്തു നശിപ്പിച്ചു കളഞ്ഞുവെന്ന് നോഹ പറഞ്ഞ അതേ ഫോട്ടോ....സേവിയുടെ ചുണ്ടുകൾ വിടർന്നു...

" ഇത് നിനക്കെങ്ങനെ.... "

അത്ഭുതവും സന്തോഷവും കലർന്നൊരു ഭാവത്തോടെ അവൻ നോഹയെ നോക്കി... അവനിലും ചെറു കള്ള ചിരി വിടർന്നിരുന്നു....

" ആരും കാണാതെ ഇവിടെ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് തോന്നി.. ഇത് അത്രയും ഇഷ്ടം ആണെന്ന്... അത്കൊണ്ട് യാസറപ്പ പറഞ്ഞിട്ടും ഞാൻ നശിപ്പിച്ചില്ല... ഞാൻ അത്രയ്ക്കും ദുഷ്ടൻ ഒന്നുമല്ല.... "

ചെറിയൊരു കെറുവോടെ ചുണ്ട് കോട്ടി പറയുന്നവനെ കാണെ... സേവിയിൽ ചിരി വന്നു പോയിരുന്നു... എങ്കിലും പുറമെ കാണിച്ചില്ല...
വേലത്തരത്തിനു കയ്യും കാലും വെച്ചവൻ ആണ്... താന്ന് കൊടുത്താൽ തലയിൽ കയറി നിരങ്ങും....

" ഒന്ന് പോടാ.... "

ചെറിയൊരു പുച്ഛത്തോടെ അവന്റെ വീർപ്പിച്ചു വെച്ചിരിക്കുന്ന കവിളിൽ ഒന്ന് കുത്തി കൊണ്ട് സേവി കയ്യിൽ ഇരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി.....

കുറച്ചു അതികം പഴക്കമുള്ള ഫോട്ടോ ആണ്... ഇരുവരും ആദ്യമായി പരസ്പരം ഗിഫ്റ്റ് കൊടുത്തതാണ്.... തന്റെ ഫോട്ടോ അലക്സിയുടെ കയ്യിലും... ഇത് തനിക്കും....

അന്ന് മുതൽ സൂക്ഷിച്ചു വെക്കുന്നുണ്ട്... എത്രയൊക്കെ ദേഷ്യവും വെറുപ്പും തോന്നിയപ്പോഴും ഇത് മാത്രം എന്തിനോ വേണ്ടി സൂക്ഷിച്ചു വേച്ചു....

നഷ്ടപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ നിരാശ ആയിരുന്നു...സങ്കടവും... എന്നാൽ വീണ്ടും തിരിച്ചു കിട്ടിയതും അതിലേറെ സന്തോഷവും.....

ഇത് തനിക്ക് എത്ര മാത്രം പ്രിയപ്പെട്ടതാണെന്ന് ഇപ്പോൾ ആണ് മനസിലാകുന്നതും...
സേവിയുടെ വിരലുകൾ ഫോട്ടോയിലൂടെ അലഞ്ഞു.....

നോഹയും അത്ഭുതത്തോടെ സേവിയെ നോക്കി നിൽക്കുകയായിരുന്നു.... അലക്സിയുടെയും സേവിയുടെയും റിലേഷൻ എന്തായിരുന്നെന്നൊന്നും അവന് അറിയില്ല....

അവൻ ആ വീട്ടിൽ വരുന്ന സമയമൊന്നും അലക്സിയെന്നൊരു വ്യക്തിയെ അവിടെ കണ്ടിട്ടില്ല..ആരും അങ്ങനൊരു വ്യക്തിയെ കുറിച്ച് പറഞ്ഞതുമില്ല....

ഈ ഫോട്ടോ കയ്യിൽ കിട്ടുന്ന നേരമാണ് അവൻ അതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതും.... അലക്സിയുടെ ഫോട്ടോയിലേക്ക് ചെറു ചിരിയോടെ നോക്കിയിരിക്കുന്ന സേവിയെ കാണെ അവന് അത്ഭുതം തോന്നി....

അതോടൊപ്പം ചെറു കുസൃതിയും....

" ഹ്മ്മ്.. എനിക്കറിയാം... നിങ്ങൾ തമ്മിൽ പ്രേമത്തിൽ ആണല്ലേ....അതുകൊണ്ടല്ലേ ആരെയും കാണിക്കാതെ ഫോട്ടോ ഒളിപ്പിച്ചു വെച്ചത്... അതേ ആള് തന്നെ ഇപ്പോൾ ഇവിടെ ഉണ്ടല്ലോ... കത്തൊക്കെ ഉണ്ടെങ്കിൽ എന്റെ കയ്യിൽ തന്ന് വിട്ടാൽ മതി... ഞാൻ കൊണ്ട് കൊടുക്കാം.... ആരോടും പറയില്ല സത്യം.... "

തന്റെ ചെവിലായി വന്നു സ്വകാര്യം പറഞ്ഞു നിൽക്കുന്നവൻ... സേവി അവനെയൊന്ന് കണ്ണ് മിഴിച്ചു നോക്കി പോയി.....

തലയെതാ.. വാല് ഏതാണെന്നൊന്നും അറിയാതെ നിന്ന് വിളിച്ചു കൂവുകയാണ്.. ഇനി ഇതെങ്ങാനും ഔട്ട്‌ ഹൌസിൽ ഉള്ളവനോട് പോയി പറഞ്ഞാൽ തീർന്നു...

" ഡാ.... "

അടുത്ത നിമിഷം തന്നെ ശാസനയോടെ ശബ്ദം ഉയർത്തിയതും... ചെവിയിൽ പിടി വീഴുന്നതിനു മുന്നേ നോഹ ഡോർ തുറന്നു വെളിയിലേക്ക് ഓടിയിരുന്നു...

" കത്ത് ഞാൻ വായിച്ചു നോക്കില്ലെന്നേ... എന്നെ വിശ്വസിക്കാം...സത്യം... "

ഓടുന്നതിനിടയിലും വിളിച്ചു പറയുന്നവനെ കേൾക്കേ സേവിയൊന്ന് തല കുടഞ്ഞു പോയി....

ആകെ ഒരു ചാൺ നീളമേയുള്ളൂ...വായിൽ നിന്ന് വീഴുന്ന വാക്കുകളോ....
അവന്റെ എത്ര വയസിനു മൂത്തതാണ് താൻ... എന്നിട്ടും ഇങ്ങനെ ആണോ തന്നോട് പറയേണ്ടത്....

കൂർപ്പിച്ചു വെച്ചൊരു കണ്ണുകളോടെ സേവി സ്വയം പരിഭവം പറഞ്ഞു പോയെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ അവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നിരുന്നു.....

...........................................................................................

" എന്നിട്ട്... ഇനിയെന്താണ് നിന്റെ പ്ലാൻ.... "

ആരവിന്റെ ചോദ്യം കാതിൽ പതിഞ്ഞതും ലൂക്ക് നീട്ടിയെടുത്തൊരു നിശ്വാസത്തോടെ തനിക്ക് അരികിൽ ഇരിക്കുന്നവനെ നോക്കി.....

തറവാടിന് മുറ്റത്തെ ഗാർഡൻ ഏരിയയിൽ ഇരിക്കുകയായിരുന്നു ഇരുവരും....ആദിയെ സംബന്ധിച്ച് തന്റെ മനസിൽ ഉണ്ടായിരുന്ന എല്ലാ രഹസ്യങ്ങളും അവൻ അവിടെ ഇരുന്നു ആരുവിനോട് തുറന്നു പറഞ്ഞിരുന്നു....

അവന്റെ പാസ്റ്റിൽ ഉണ്ടായ സംഭവങ്ങൾ... ചിന്നുവിന്റെ അപകടം... മാർട്ടിൻ മൂലം ആദിക്കുണ്ടായ അപമാനം... അസ്രി ആദിയുടെ ജീവിതത്തിൽ വന്നു പോയത്... ഏറ്റവും ഒടുവിൽ ആദി എന്ത് കൊണ്ട് മിഖായേൽ ആയതെന്നും.....

ഒന്ന് പോലും അവൻ ആരുവിനോട് മറച്ചു വെച്ചിരുന്നില്ല... തന്റെ ഉള്ളിൽ ഉള്ളതെല്ലാം തുറന്നു പറഞ്ഞു....
എല്ലാം കേട്ട് കഴിഞ്ഞു മൗനം ആയിരുന്നവൻ ഏറെ നേരത്തിനു ശേഷം ആണ് അവനോടായി എന്തെങ്കിലുമൊന്ന് ചോദിക്കുന്നതും....

" എന്റെ തീരുമാനം അന്നും ഇന്നും വ്യക്തമാണ് ചേട്ടായി... എന്തൊക്കെ സംഭവിച്ചാലും ആദിയെ ഞാൻ ഒറ്റയ്ക്കാക്കില്ല... അവന്റെ കഴിഞ്ഞ കാലം ഒരുപാട് മോശം ആയിരുന്നു... ആരും സ്നേഹിക്കാൻ ഉണ്ടായിരുന്നില്ല... തെറ്റുകൾ തിരുത്തി പറഞ്ഞു കൊടുക്കാനും ആരും ഉണ്ടായിരുന്നില്ല... ചുറ്റിനും തന്നെ സ്നേഹിക്കുന്നുണ്ടെന്ന് കരുതി അവൻ ചേർത്ത് പിടിച്ചവർ എല്ലാം ഓരോ രീതിയിൽ അവനെ വേദനിപ്പിച്ചു കൊണ്ടിരുന്നു... അപ്പോഴും ഒന്നും പറയാതെ അവനെല്ലാം ഉള്ളിൽ ഒതുക്കി... ഫാമിലിക്ക് വേണ്ടി മാത്രം ജീവിച്ചു... ഇന്ന് അതിൽ നിന്നൊക്കെ അവന് മാറ്റം ഉണ്ട്... എല്ലാവരെയും പോലെ സന്തോഷത്തോടെ ജീവിക്കണം എന്നുണ്ട്... ഇപ്പോഴുള്ള ലൈഫ് അവൻ ആസ്വദിക്കുന്നുണ്ട് ചേട്ടായി....
അവൻ പെർഫെക്ട് ആണെന്നൊന്നും ഞാൻ പറയുന്നില്ല... ഇപ്പോഴും ഒരുപാട് മാറ്റങ്ങൾ വരാൻ ഉണ്ട്... ആദി ഇനിയും മാറും... എനിക്കുറപ്പുണ്ട് അവനെ മാറ്റിയെടുക്കാൻ എനിക്ക് കഴിയും....
എല്ലാവരെയും പോലെ ഹാപ്പി ആയി അവൻ എന്റെ കൂടെ ജീവിക്കും...അവന് കിട്ടാതെ പോയ സ്നേഹം നമ്മുടെ ഫാമിലിയിൽ നിന്ന് കിട്ടും... ഞാൻ അവനെ ചേർത്ത് പിടിക്കും ചേട്ടായി... ഒരിക്കലും ഞാൻ അവനെ ഒറ്റയ്ക്ക് ആക്കില്ല..... "

ലൂക്കിന്റെ വാക്കുകൾ ഉറപ്പുള്ളതായിരുന്നു... ആദിയോടുള്ള പ്രണയം അവന്റെ വാക്കുകളിൽ തെളിഞ്ഞു നിന്നു....
ഒരുമിച്ചുള്ള ജീവിതത്തെ കുറിച്ച് പറയുമ്പോൾ അവനിൽ ആവേശം നിറഞ്ഞിരുന്നു....

ചെറു ചിരിയോടെ തന്നോട് പറയുന്നവനെ നോക്കിയിരുന്നതല്ലാതെ ആരവ് അവനോട് ഒന്നും തന്നെ മിണ്ടിയിരുന്നില്ല....

ലൂക്കിനും അത് ചെറിയൊരു ടെൻഷൻ വരുത്തിയെങ്കിലും അതിനുമപ്പുറം അവനിൽ ആശ്വാസം നിറഞ്ഞു നിന്നു....

ഉള്ളിൽ ഉള്ളതെല്ലാം തന്റെ ചേട്ടായിയോട് തുറന്നു പറഞ്ഞതിലുള്ള ആശ്വാസം.... അവനോടായി ഇനി ഒന്നും തന്നെ താൻ മറച്ചു വെയ്ക്കുന്നില്ലെന്നുള്ള സമാധാനം.....

വലിയൊരു ഭാരം നെഞ്ചിൽ നിന്നൊഴിഞ്ഞൊരു ആശ്വാസത്തോടെ അവൻ ആരുവിനു അരികിലായി ചേർന്നിരുന്നു.....

" ഇച്ചൂ.... അസ്രി... ആ കുട്ടി... അതിനെ നീ അംഗീകരിക്കുമോ... ആദിയുടെയും നിന്റെയും ജീവിതത്തിൽ ആ കുഞ്ഞുമുണ്ട്... അത് നിനക്ക് ഉൾകൊള്ളാൻ കഴിയുന്നുണ്ടോ....? "

അൽപ്പം നേരം കഴിഞാണ് ആരവ് പിന്നെയും സംസാരിച്ചു തുടങ്ങിയത്... തനിക്ക് നേരെ അടുത്ത ചോദ്യവുമായി ഇരിക്കുന്നവനെ കാണെ ലൂക്ക ഒരു നിമിഷം മൗനമായി....

ആദിയുടെ കുഞ്ഞ് എന്ന രീതിയിൽ അസ്രിയെ ഉൾകൊള്ളാൻ ഇപ്പോഴും തന്റെ മനസിന്‌ കഴിഞ്ഞിട്ടില്ല....
നാളെയൊരിക്കൽ ആദി അസ്രിയെ അംഗീകരിച്ചാൽ തനിക്ക് സന്തോഷം ആണ്... പക്ഷെ അപ്പോഴും തനിക്കും അതേ അളവിൽ തന്നെ അസ്രിയെ സ്നേഹിക്കാൻ കഴിയുമോ എന്നതാണ് സംശയം....

ആദി ആ കുഞ്ഞിനോട് അടുപ്പം കാണിച്ചു തുടങ്ങിയാൽ അത് തന്റെ മനസിനെ മോശമായി ബാധിച്ചു തുടങ്ങുമോ എന്നൊരു പേടിയും.....

" നീയെന്താ ഒന്നും മിണ്ടാത്തത്..... "

ആരവിന്റെ ശബ്ദം വീണ്ടും കാതിൽ പതിഞ്ഞതും ലൂക്ക് ഒരു വിഷമത്തോടെ അവനെ നോക്കി....

" ആദി കുഞ്ഞിനെ സ്നേഹിക്കണം ചേട്ടായി.. അതാണെന്റെ ആഗ്രഹം... ഒരിക്കലും ആദിയുടെ അവസ്ഥ കുഞ്ഞിന് വരരുത്... ഫെലിച്ചന്റെ അവസ്ഥ ആദിക്കും ഉണ്ടാകരുത്... പിന്നെ എന്റെ കാര്യം... ആദിയുടെ കുഞ്ഞല്ലേ... അവനെ ഞാനും സ്നേഹിക്കണ്ടേ.... ഞാൻ ശ്രമിക്കും..... "

ചെറുതായി ഇടറി പോയൊരു സ്വരത്തോടെ പറഞ്ഞു കൊണ്ട് തന്നെ നോക്കുന്നവനെ കണ്ടതും ആരവിന്റെ ചുണ്ടിലൊരു ചിരി വിടർന്നു....

മുന്നിലിരിക്കുന്നത് സ്വന്തം അനിയൻ ആണ്... അവന്റെ ഉള്ളിൽ എന്തെന്ന് മറ്റാരേക്കാളും നന്നായി ഈ സമയം തനിക്ക് മനസിലാകും....

ലൂക്കിന് അരികിലേക്ക് ചേർന്ന് ഇരുന്നവൻ അവന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി....

" ഇച്ചൂ... എനിക്ക് കൂടുതൽ ഒന്നും പറയാൻ അറിയില്ല... എങ്കിലും പറയുകയാണ്... അതൊരു കൊച്ചു കുഞ്ഞാണെടാ... ഒന്നും അറിയില്ല അതിന്... അച്ഛൻ ആരെന്നോ അമ്മ ആരെന്നോ... എങ്ങനെ ഈ ഭൂമിയിലേക്ക് വന്നുവെന്ന് പോലും അതിന് അറിയില്ല.... നീ എടുത്ത തീരുമാനം നല്ലത് ആണ്... പക്ഷെ അതേ അളവിൽ നിനക്കും അവനെ സ്നേഹിക്കാൻ കഴിയണം... ഒരിക്കലും നിന്റെ മനസിൽ മറ്റൊരു ചിന്ത വന്നു കൂടരുത്... ഒരിക്കലും നീ ആ കുഞ്ഞിനെ വേദനിപ്പിക്കരുത്... അതിന് കഴിയുമെങ്കിൽ മാത്രം ഈ തീരുമാനവുമായി മുന്നോട്ട് പോയാൽ മതി... ഇല്ലെങ്കിൽ വിട്ടേക്കേടാ..നീ എന്ത് തീരുമാനിച്ചാലും ഞാൻ കൂടെയുണ്ടാവും.... "

പതിയെ അവന്റെ തോളിൽ തട്ടി കൊണ്ട് ആരവ് പറഞ്ഞതും ലൂക്കിന്റെ ചുണ്ടുകളും വിടർന്നു....

തന്റെ മനസ് ഏറ്റവും നന്നായി മനസിലാക്കുന്നതിൽ ഉപരി എന്തിനും കൂടെ നിൽക്കുമെന്ന ഉറപ്പ്....അതാണ്‌ അവന്റെ ഏറ്റവും വലിയ ധൈര്യവും....

" ഞാൻ എല്ലാം ശരിയാക്കി എടുക്കും ചേട്ടായി.... "

ആത്മ വിശ്വാസത്തോടെ കൂടെ തന്നെ ആണ് അവൻ പറഞ്ഞതും....
ചെറു ചിരിയോടെ പറയുന്നവനെ കാണെ ആരവിന്റെ ചുണ്ടുകളും വിടർന്നു....

പരസ്പരം കാര്യം ഗൗരവത്തോടെയുള്ള സംസാരങ്ങൾ അവർക്കിടയിൽ കുറവാണ്... കൂടുതലും വഴക്കും തമ്മിൽ കളിയാക്കലുകളും പാര വെയ്പ്പും തന്നെ....

എങ്കിലും... എന്തെങ്കിലും പ്രശ്നത്തിൽ അകപ്പെട്ട് പോകുന്ന സമയം മനസ് തുറന്നൊന്നു സംസാരിക്കണമെന്ന് തോന്നിയാൽ... ലൂക്ക് ആദ്യം തിരഞ്ഞെടുക്കുന്നതു ആരവിനെ തന്നെ ആകും....

ചേട്ടായി... എന്നൊരു വിളിയിൽ തുടങ്ങി തന്റെ ഉള്ളിൽ ഉള്ളതെല്ലാം അവന് മുന്നിൽ ഏറ്റു പറയുന്നത് ലൂക്കിന് ആശ്വാസം ഉള്ള കാര്യം ആണ്..... നേരെ തിരിച്ചും അങ്ങനെ തന്നെ......

" ആരൂ... നിനക്ക് ആദിയോടുള്ള തെറ്റിദ്ധാരണ മാറിയോ... അതോ അവനോട് ഇപ്പോഴും ദേഷ്യം ഉണ്ടോ..... "

എല്ലാം പറഞ്ഞു കഴിഞ്ഞു തന്റെ ഉള്ളൊന്ന് ശാന്തം ആയെന്ന് തോന്നിയതും ലൂക്ക് ആരവിനെ നോക്കി.....
ആദിയോടുള്ള തെറ്റിദ്ധാരണ മാറ്റിയെടുക്കുകയായിരുന്നു അവന്റെ മെയിൻ ഉദ്ദേശം തന്നെ......

" അവനൊപ്പം നീ ഹാപ്പി ആണോ...? "

തിരികെ വന്നത് മറു ചോദ്യം ആണ്... തന്നെ ചോദ്യ ഭാവത്തിൽ നോക്കുന്നവനെ കണ്ടതും ലൂക്ക് ഒരു ചിരിയോടെ അവന്റെ കൈകളിൽ പിടിച്ചു.....

" ഒരുപാട് ഹാപ്പി ആണ്..... "

മറുപടി പറയാൻ അവനൊരുപാട് ഒന്നും ആലോചിക്കേണ്ടി വന്നിരുന്നില്ല... എത്രയൊക്കെ പിണങ്ങിയാലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാലും... എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും ശരി....

ആദിക്കൊപ്പം താൻ ഹാപ്പി ആണ്.... ആദിയുടെ ഒപ്പം മാത്രമേ താൻ ഹാപ്പി ആകൂ....
അതൊരു ഉറച്ച വിശ്വാസം ആണ്.... അവന്റെ വാക്കുകളിലും അത് പ്രകടം ആണ്.....

" ഹാ... കോഴികുഞ് ഹാപ്പി ആണെങ്കിൽ പിന്നെ എനിക്കെന്താ... ഞാനും ഓക്കേ ആണ്... നീ അടിച്ചു പൊളിച്ചു ജീവിക്കെടാ.... "

ലൂക്കിന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് ആരവ് പറഞ്ഞതും ലൂക്ക് അവനെ ഇറുകെ കെട്ടിപിടിച്ചിരുന്നു....
താൻ പറയുന്നതെല്ലാം ക്ഷമയോടെ കേട്ടിരുന്നു തന്നെ മനസിലാക്കി തന്റെ സന്തോഷത്തിനൊപ്പം കൂടെ നിന്നതിന്റെ സന്തോഷം.....

" Love you ചേട്ടായി.... "

ആരവിനെ ഇറുകെ കെട്ടിപിടിച്ചു കൊണ്ടത് പറയുമ്പോൾ ലൂക്കിന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞു....

തിരികെ അവനെ ചേർത്ത് പിടിക്കുമ്പോൾ ആരുവിന്റേതും.....

" love you too.... "

പതിയെ പറഞ്ഞു കൊണ്ട് അവന്റെ നെറുകയിൽ ചുണ്ടുകൾ അമർത്തിയവൻ....
സാഹോദര്യ ബന്ധത്തിനുമപ്പുറം ശക്തമായൊരു സൗഹൃദവും ഉണ്ട് അവരിൽ....

അത് കൊണ്ട് മാത്രം ആണ് കൂടെയുള്ളവന്റെ ഹൃദയം അത്രമേൽ മനസിലാക്കുന്നതും എന്തിനും പിന്തുണ കൊടുത്തു കൊണ്ട് ചേർത്ത് പിടിക്കുന്നതും.......

പരസ്പരം താങ്ങും തണലുമായി നിൽക്കുന്ന കൂടെ പിറപ്പുകൾ...
അവരുടെ സ്നേഹത്തിനും സന്തോഷത്തിനും സാക്ഷി ആയി മുകളിലെ നിലയിലെ ബാൽക്കണിയിൽ അവനും നിന്നിരുന്നു.......

ഗാർഡനിൽ നിൽക്കുന്നവരിൽ തന്നെ തന്റെ കണ്ണുകൾ പതിപ്പിച്ചു കൊണ്ടവൻ അവിടെ നിന്നു......

" ഇച്ചൂ.. നീ അങ്ങോട്ടേക്ക് പൊയ്ക്കോ.. അമ്മച്ചി തിരക്കുന്നുണ്ടാകും.. ആദിയെ ഞാൻ കണ്ട് സംസാരിച്ചോളാം... നീ പോയി ആഹാരം കഴിക്ക്... "

അൽപ്പം നേരം കഴിഞ്ഞതും തന്റെ ദേഹത്ത് അള്ളി പിടിച്ചു നിൽക്കുന്നവനെ അടർത്തി മാറ്റി കൊണ്ട് ആരവ് പറഞ്ഞതും.. ലൂക്കും അവനിൽ നിന്നും അകന്ന് മാറി....

അമ്മച്ചിമാരുടെ കണ്ണ് വെട്ടിച്ചു മതിൽ ചാടിയതാണ്.. ആഹാരം കഴിക്കുന്ന നേരം എല്ലാവരും തിരക്കിയിട്ടുണ്ടാകും.....

ഇന്ന് പുറം പൊളിഞ്ഞത് തന്നെ.....

" ഞാൻ പോകുവാ ചേട്ടായി... "

ആരവിനോട് പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നതും ആരവും അവനൊപ്പം അകത്തേക്ക് നടന്നിരുന്നു... ഗാർഡന് വലത് വശത്തു കൂടിയാണ് തറവാടിലേക്കുള്ള വഴി....

തന്നോട് യാത്ര പറഞ്ഞു കൊണ്ട് വീടിനുള്ളിലേക്ക് കയറി പോകുന്നവനെ കാണെ ചിരിയോടെ തറവാട്ടിലേക്ക് നടക്കാനായി തിരിയുന്ന നേരം കണ്ണുകൾ വെറുതെ മുകളിലേക്ക് പാഞ്ഞതും....

ബാൽക്കണിയിൽ തന്നെ മാത്രം നോക്കി നിൽക്കുന്നവനെ കാണെ ലൂക്കും അവനെ നോക്കി നിന്ന് പോയി....

അൽപ്പം മുന്നോട്ട് ചാഞ്ഞു ബാൽക്കണിയിലെ കൈവരിയിൽ കയ്യൂന്നി നിൽക്കുന്നവൻ... മുഖത്തെ ഭാവം എന്തെന്ന് വ്യക്തമല്ല....

ദേഷ്യമോ.. സങ്കടമോ... പിണക്കമോ.. പരിഭവമോ.. വെറുപ്പോ അല്ല... ഗൗരവവും അല്ല....
ഉള്ളിൽ എന്തെന്ന് മുഖത്ത് നിന്നും മനസിലാക്കി എടുക്കാൻ കഴിയാത്തൊരു ഭാവം....

ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി നിന്നു... നോട്ടം മാറ്റിയതേയില്ല..... എന്നാൽ....

അന്ന് ആദ്യമായി പരസ്പരം കണ്ണുകളിലൂടെ കൈ മാറുന്ന മൗനത്തിന്റെ അർത്ഥം എന്തെന്നറിയാതെ അവർ നിന്ന് പോയി......

ഒട്ടൊരു നിമിഷത്തിന് ശേഷം ഒന്നും തന്നെ മിണ്ടാതെ തന്നിൽ നിന്നും മുഖം തിരിച്ചു അകത്തേക്ക് കയറി പോകുന്നവനെ കാണെ....

ലൂക്കിൽ നിരാശയുടെ ചെറു നെടു വീർപ്പ് ഉയർന്നിരുന്നു....

( തുടരും....)

...........................................................................................

ഈയൊരു ലെങ്ത്തിൽ ഡെയിലി പാർട്ട്‌ ഇടാം... അത് പൊരേ.... 😌

long എഴുതാൻ പണ്ടത്തെ പോലെ പറ്റുന്നില്ല.. ആരോ കണ്ണ് വേച്ചു.... അതിൽ പിന്നെ മൊത്തം പ്രശ്നങ്ങൾ ആണ്....

എല്ലവരും വായിച്ചു അഭിപ്രായം പറയുക.... 😌.....

WITH LOVE AMMU

Continue Reading

You'll Also Like

137K 19.9K 41
Jhope is a CBI officer.. who was so energetic, hopeful and courageous .. he had a Girlfriend...but all a sudden they meet with an accident and she pa...
17.3K 913 20
ഒരു ഐ പി എസ് ഉദ്യോഗസ്ഥന് അഭിമുഖീകരിക്കേണ്ടി വന്ന വിചിത്രമായ ഒരു കേസും അതിലും അതി വിചിത്രമായ കുറെ അനുഭവങ്ങളും... കാറ്റ് ശക്തമായി വീശി കൊണ്ടിരിക്കുന്...
31.4K 2.7K 46
Highest rank in Life: 1st in 9th Oct 2020 Humor: 1st in 3 rd Oct 2020 School life: 1st in Sep 2020; Triller: 2nd in 7 th Aug 2020 humor: 3 rd in 6...
33.4K 5.2K 37
Vmin